Tuesday, March 31, 2020

മൗദൂദിസം :- രത്നച്ചുരുക്കം

മൗദൂദിയൻ ഭീകരവാദത്തിൻ്റെ രത്നച്ചുരുക്കം മനുഷ്യർ ജീവിക്കേണ്ടത് മനുഷ്യനിർമ്മിതമായ നിയമങ്ങളോ ആശയങ്ങളോ അനുസരിച്ചല്ല. മനുഷ്യർക്ക് അതിനുള്ള അധികാരമോ അവകാശമോ ഇല്ല. ദൈവം വെളിപാടായി ഇറക്കിത്തന്ന നിയമ സംഹിതയും ആശയങ്ങളും അനുസരിച്ച് ദൈവത്തിൻ്റെ പ്രതിനിധിയായ ഒരു ഖലീഫയുടെ ഭരണത്തിൻ കീഴിൽ മാത്രമേ നമുക്കു ജീവിക്കാൻ അവകാശമുള്ളു. കുർ ആനും സുന്നത്തും അനുസരിച്ചുള്ളതല്ലാത്ത എല്ലാ  ഭരണ സംവിധാനങ്ങളും നിയമ വ്യവസ്ഥകളും ദൈവവിരുദ്ധമായ മഹാതിന്മകളും ഫിത്നകളുമാണു. അവയെ എല്ലാം വാളുപയോഗിച്ച് ആക്രമിച്ചു കീഴ്പ്പെടുത്തി ലോകമാകെ ദൈവീക നിയമവ്യവസ്ഥ നടപ്പിലാക്കാനാണു ദൈവം കൽപ്പിച്ചിട്ടുള്ളത്. മനുഷ്യർക്ക് നല്ലത് എന്നു തോന്നുന്നതുകൊണ്ടു മാത്രം ഒരു കാര്യവും മനുഷ്യർ സ്വീകരിച്ചു കൂടാ. മനുഷ്യർക്കു തിന്മ എന്നു തോന്നുന്നു എന്നതു കൊണ്ട് ദൈവം കല്പിച്ച ഒരു കാര്യവും നാം ഉപേക്ഷിക്കാനും പാടില്ല. [അക്രമവും കീഴടക്കലും കൊള്ള ചെയ്യലും അടിമയാക്കലും അടിമകളെ ലൈംഗികമായി ഉപദ്രവിക്കലും കൈ വെട്ടൽ എറിഞ്ഞു കൊല്ലൽ പോലുള്ള ശിക്ഷകളും സ്ത്രീകളെ കെട്ടിപ്പൊതിഞ്ഞു വീട്ടിൽ തളയ്ക്കലും അഭിപ്രായസ്വാതന്ത്ര്യം ഹനിക്കലും വിശ്വാസം ഉപേക്ഷിക്കുന്നവരെ കൊല്ലലും ജിഹാദുമൊക്കെ മോശം കാര്യമാണെന്നു തോന്നിയാലും ദൈവകല്പനയായതിനാൽ അനുസരിച്ചേ പറ്റൂ. ജനാധിപത്യം മനുഷ്യാവകാശം മതേതരത്വം സ്വാതന്ത്ര്യം ലിംഗനീതി തുടങ്ങിയ ആധുനിക മൂല്യ സങ്കൽപ്പങ്ങളൊക്കെ നല്ലതാണെന്നു സ്വയം തോന്നിയാലും അതൊന്നും നാം സ്വീകരിക്കാവതല്ല. ] കാരണം നമ്മുടെ ബുദ്ധിയും വികാരങ്ങളും തോന്നലും അനുസരിച്ചല്ല നാം ജീവിക്കേണ്ടതും പ്രവർത്തിക്കേണ്ടതും. അതിനാൽ ആകര്‍ഷകമായ ഇത്തരം പുത്തൻ ആശയങ്ങളെല്ലാം ഉപേക്ഷിക്കണം. മനുഷ്യനിർമ്മിതമായ തോന്നിവാസങ്ങളാണു അതെല്ലാം. അത്തരം നവീന ആശയങ്ങളിലേക്കു ആകൃഷ്ടരായി ദീനിൽ വെള്ളം ചേർക്കുന്നു എന്നതാണു ഇക്കാലത്തു മുസ്ലിം സമൂഹം അധപ്പതിക്കാൻ കാരണം. ഇസ്ലാമിൽ വിശ്വസിക്കുകയും ഇസ്ലാമിക നിയമവ്യവസ്ഥക്കു കീഴ്പ്പെടുകയും ചെയ്യാത്ത ആർക്കും ഈ ലോകത്തു ജീവിക്കാൻ അവകാശമില്ല. അങ്ങനെയുള്ളവരുടെ ജീവനും സ്വത്തിനും യാതൊരു സംരക്ഷണവും നൽകാൻ പാടില്ല. അവിശ്വാസികൾ ആണെങ്കിലും ഇസ്ലാം നിയമവ്യവസ്ഥയ്ക്കനുസരിച്ചു ജിസ്യ നൽകി അടങ്ങി ഒതുങ്ങിക്കഴിയണം. ഇസ്ലാം ഉപ്പേക്ഷിക്കുന്നവരെ കൊന്നു കളയണം. അനിസ്ലാമിക ഭരണവ്യവസ്ഥയ്ക്കു കീഴ്പ്പെട്ട് മുസ്ലിങ്ങളാരും ജീവിക്കാൻ പാടില്ല. അത്തരം വ്യവസ്ഥകളുടെ നടത്തിപ്പുകാരോ അതിൻ്റെ ഗുണഭോക്താക്കളോ അതിൻ്റെ തിരഞ്ഞെടുപ്പിൽ പങ്കാളികളോ അതിൻ്റെ കോടതി വ്യവഹാരങ്ങളിൽ സഹകരിക്കുന്നവരോ ആകാൻ പാടില്ല. അനിസ്ലാമിക വ്യവസ്ഥകൾക്കു കീഴിൽ ഉദ്യോഗങ്ങൾ പോലും സ്വീകരിച്ചു കൂടാ. ( ഈ പറഞ്ഞതിനെല്ലാം മൗദൂദി സാഹിത്യങ്ങളിൽനിന്നു പകൽ വെളിച്ചം പോലെ ക്ലിയറായ തെളിവുകൾ എൻ്റെ പക്കൽ ഉണ്ട്) ഇത്രയും ഭീകരവും അപകടകരവുമായ ഒരു ആശയം മുന്നോട്ടു വെക്കുകയും അതനുസരിച്ചു പ്രവർത്തിക്കുന്ന ഒരു സൈനിക സംഘടന രൂപീകരിക്കുകയുമാണു മൗദൂദി ചെയ്തത്. സമാനമായ ആശയം ഈ ജിപ്തിലെ ഹസനുൽ ബന്ന യൂസഫുൽ ഖർളാവി തുടങ്ങിയവരും മുന്നോട്ടു വെച്ചു. ഈ ആശയമാണു ഇന്നു ലോകമാകെ അക്രമം നടത്തുന്ന നൂറുകണക്കിനു ഭീകരസംഘങ്ങളുടെ ഊർജ്ജം. മൗദൂദി സ്റ്റുകൾ ആദ്യം ഇന്ത്യയിൽ രൂപീകരിച്ച വിദ്യാർത്ഥി സംഘടനയാണു സിമി. ആ സിമിയിൽ നിന്നു പൊട്ടിമുളച്ചുണ്ടായതാണു കേരളത്തിലും ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലും ഇന്നു പ്രവർത്തിക്കുന്ന എല്ലാ ഇസ്ലാമിക ഭീകര സംഘടനകളും. സിറിയയിലും അഫ്ഗാനിസ്ഥാനിലും പോയി പൊട്ടിത്തെറിക്കുന്നതും മൗദൂദിയൻ ഭീകരാദർശത്തിൻ്റെ സന്തതികൽ തന്നെ ! കാഷ്മീരിൽ ഭീകര സൈനിക സംഘടന തന്നെയുണ്ട് ഇവർക്ക് . ബംഗ്ലാദേശിൽ അടുത്ത കാലത്തായി നിരവധി ചെറുപ്പക്കാരെ സെക്യുലറിസം പ്രചരിപ്പിച്ചതിൻ്റെ പേരിൽ കത്തി കൊണ്ടു കീറിക്കൊന്നത് ഈ ചെന്നായ്ക്കളാണു. പാകിസ്ഥാനിൽ പിഞ്ചു കുഞ്ഞുങ്ങൾക്കു നേരെ വെടിയുതിർക്കുന്നതും ഈ വിഷജന്തുക്കൾ തന്നെ. ഇവിടെ കേരളത്തിൽ തൽക്കാലം ഈ പരിപ്പു വേവിക്കാൻ പറ്റുന്ന സാമൂഹ്യ സാഹചര്യങ്ങൾ അല്ല എന്നതിനാൽ മറ്റു തരത്തിലുള്ള പൊറാട്ടു നാടകങ്ങളുമായി ആളുകളെ കബളിപ്പിച്ചു കൊണ്ടിരിക്കുന്നു. തിരിച്ചറിയുക ഈ ആട്ടിൻ തോലുകളെ !

Thursday, March 26, 2020

ഇസ്ലാമിക ചികിൽസാ ശാസ്ത്രം

ഇസ്ലാമിക ചികിൽസാ ശാസ്ത്രം . (ജാഹിലിയ്യാ മരമണ്ടത്തരങ്ങൾ ) ------------- പ്രവാചകൻ്റെ ആരോഗ്യശാസ്ത്രവും ചികിൽസാ ശാസ്ത്രവുമൊക്കെ തള്ളി മറിക്കുകയാണല്ലോ ഇസ്ലാംവിശ്വാസ സംരക്ഷകർ. കൊറോണ വൈറസിനെ പേടിച്ച് ക അബ വരെ പൂട്ടി അള്ളാഹു ഓടിയൊളിച്ചതിൻ്റെ ജാള്യത തീർക്കാനുള്ള ഒരു പൊയ് ചികിൽസയാണീ തള്ളിമറിക്കൽ ! എന്താണു ഇസ്ലാമിലെ ചികിൽസയും ആരോഗ്യശാസ്ത്രവും എന്ന് അല്പമൊന്നു വിശദീകരിക്കാനാണിവിടെ ശ്രമിക്കുന്നത്. ഇസ്ലാമിക ലോകത്ത് നൂറ്റാണ്ടുകളോളം ഒരു ശാസ്ത്രമായി തന്നെ വികസിച്ചതും ദീർഘകാലം പ്രയോഗത്തിലിരുന്നതുമായ ഒരു ചികിൽസാ രീതിയാണു പ്രവാചക ചികിൽസ എന്നറിയപ്പെടുന്ന ഇസ്ലാമിക ചികിൽസകൾ. ഇതുമായി ബന്ധപ്പെട്ട് ഒരു പാടു പഠനങ്ങളും ഗവേഷണങ്ങളുമൊക്കെ നടന്നിട്ടുണ്ട്. മുഹമ്മദിൻ്റെ കാലത്ത് അഥവാ ഇസ്ലാം പൂർവ്വ കാലത്ത് അറബികൾക്കിടയിലും മധ്യേഷ്യൻ ഭൂപ്രദേശങ്ങളിലും നിലവിലുണ്ടായിരുന്ന പ്രാകൃത ചികിൽസാരീതികളും നാട്ടു മരുന്നുകളും തനി അന്ധവിശ്വാസജഡിലമായ സമ്പ്രദായങ്ങളും കൂടിക്കലർന്നതാണു പ്രവാചകചികിൽസ. അന്ന് നാട്ടുനടപ്പിലുണ്ടായിരുന്ന രോഗശമന മാർഗ്ഗങ്ങളെല്ലാം മുഹമ്മദ് തൻ്റെ ദിവ്യജ് ഞാനത്തിൻ്റെ ഭാഗമാക്കി. കേമപ്പെട്ട ചികിൽസകൾ ഏതൊക്കെയെന്നു നബി പ്രത്യേകം വിശദീകരിച്ചിട്ടുണ്ട്. ബുഖാരി മുസ്ലിം തുടങ്ങിയ ആധികാരിക ഹദീസുകളിൽ ആവർത്തിച്ചു പറയുന്നത് ഏറ്റവും ഫലപ്രദമായ ചികിൽസകൾ കൊമ്പു വെക്കലും (ഹിജാമ) ചൂടു വെക്കലും മന്ത്രിച്ചൂതലുമാണു എന്നാണു. മന്ത്രിച്ച് ഊതുന്നതിനെക്കാൾ മികച്ച ചികിൽസയാണു മന്ത്രിച്ചു തുപ്പൽ. നബിയുടെ അടുക്കൽ ചികിൽസയ്ക്കായി കൊണ്ടുവന്ന രോഗികളെയെല്ലാം വായിൽ തുപ്പിക്കൊണ്ടാണു നബി ചികിൽസിച്ചിരുന്നത്. രോഗികളുടെ വായി മാത്രമല്ല കണ്ണിലും മൂക്കിലും മുറിവിലുമൊക്കെ തുപ്പിയിരുന്നു. ഒരാളുടെ മന്ത്രശക്തിയും ദിവ്യശക്തിയും മറ്റൊരാളിലേക്കു ശരിക്കും ആവാഹിച്ചു കടക്കണമെങ്കിൽ അയാളുടെ തുപ്പുനീർ മറ്റേയാളുടെ ശരീരത്തിനുള്ള്ലേയ്ക്കു കടക്കണം. തുപ്പുനീരു സംബന്ധിച്ച് ഈ വിശ്വാസം അറബികൾക്കിടയിൽ നബിയുടെമുമ്പുള്ള കാലത്തും വളരെ പ്രബലമായിരുന്നു എന്നതാണു ചരിത്രം. പ്രവാചകൻ്റെ തുപ്പലും കഫവുമൊക്കെ അനുയായികൾ കൈകളിൽ ഏറ്റു വാങ്ങുകയും വെള്ളത്തിൽ ചേർത്തു വീടുകളിൽ സൂക്ഷിച്ചു വെക്കുകയും ചെയ്തിരുന്നു എന്ന് ഹദീസുകളിൽ കാണാം. വിഷ ജന്തുക്കളുടെ കടിയേറ്റാൽ മുറിവിൽ മന്ത്രിച്ചു തുപ്പുകയും ഊതുകയുമാണു നബി ചെയ്തിരുന്നത്. അതുതന്നെയാണൂ ഇസ്ലാമിക വിഷ ചികിൽസയും. ഔഷധങ്ങളായി അക്കാലത്തു കരുതപ്പെട്ടിരുന്ന വസ്തുക്കളെല്ലാം പ്രവാചക ചികിൽസയിലും ഉപയോഗിച്ചു വരുന്നു. കരിഞ്ചീരകം, തേൻ , الْعُودِ الْهِنْدِيِّ [സാമ്പ്രാണി] الْقُسْطُ الْبَحْرِيُّ [കുന്തിരിക്കം] ഇന്ത്യൻ കുന്തിരിക്കം, قُسْطُ الْهِنْدِيِّ , ചിലയിനം ഈത്തപ്പഴം , ഒട്ടകപ്പാൽ, ഒട്ടകമൂത്രം, Talbina تَّلْبِينَةِ ( തൈരും ബാർളിയും ചേർത്ത മിശ്രിതം),الْكَمْأَةُ[കൂൺ] , كُحْلِ [സുറുമ], ചാരം....ഇതൊക്കെയാണു മുഖ്യമായ മരുന്നുകൾ. كتاب الطب ഹദീസിൽ ചികിൽസ സംബന്ധിച്ച് ഒരദ്ധ്യായം തന്നെ ഉണ്ട്. പ്രസ്തുത അധ്യായത്തിലും മറ്റു അധ്യായങ്ങളിലുമായി രേഖപ്പെട്ടു കിടക്കുന്ന ഏതാനും വൈദ്യവിധികളാണു ചുവടെ:- ഇബ്നു അബ്ബാസ് പറഞ്ഞു: ഹസന്‍ , ഹുസൈന്‍ എന്നിവരെ പിശാചിന്റെ ഉപദ്രവത്തില്‍നിന്നു രക്ഷിക്കണമെന്ന് തിരുമേനി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഇതേ വാക്യങ്ങള്‍ കൊണ്ടാണു നിങ്ങളുടെ പിതാവ് ഇബ്രാഹിം ,ഇസ്മായില്‍, ഇഷാഖ് എന്നിവരെ പിശാചിന്റെ ഉപദ്രവത്തില്‍നിന്നു രക്ഷിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നത് എന്ന് തിരുമേനി അരുളി. “എല്ലാ പിശാചുക്കളില്‍നിന്നും വിഷ ജന്തുക്കളില്‍നിന്നും ഉപദ്രവകരമായ ‘കരിംകണ്ണുകളി’ല്‍ നിന്നും അല്ലാഹുവിന്റെ തത്വസമ്പൂര്‍ണ്ണമായ വചനങ്ങള്‍ മുഖേന ഞാനിതാ അഭയം തേടുന്നു”. “ആയിഷ പറയുന്നു: കണ്ണേറു തട്ടിയാല്‍ മന്ത്രിച്ചൂതാന്‍ നബി ഉപദേശിച്ചിട്ടുണ്ട്.” “ഉമ്മുസല്‍മ പറയുന്നു: മുഖത്തു പാടുള്ള ഒരു പെണ്‍കുട്ടിയെ അവിടുത്തെ വീട്ടില്‍ വെച്ചു കണ്ടപ്പോള്‍ തിരുമേനി അരുളി: “അവളെ നിങ്ങള്‍ മന്ത്രിച്ച് ഊതിക്കൊള്ളുക. അവള്‍ക്കു കണ്ണേറു തട്ടിയിരിക്കുന്നു. പാമ്പു കടിച്ചാല്‍ ചികിത്സിക്കേണ്ടതെങ്ങനെയെന്നും നബി പഠിപ്പിച്ചിട്ടുണ്ട്. “വിഷമുള്ള എന്തു ജന്തു കടിച്ചാലും മന്ത്രിച്ചൂതാന്‍ തിരുമേനി ഉപദേശിച്ചിട്ടുണ്ട്.” “ജാബിര്‍ പറയുന്നു: തിരുമേനി അരുളി : “രാവ് ഇരുട്ടിക്കഴിഞ്ഞാല്‍ നിങ്ങളുടെ കുട്ടികള്‍ വീട്ടില്‍നിന്നു പുറത്തു പോകുന്നതു തടഞ്ഞു കൊള്ളുക. കാരണം ആ സമയത്താണ് പിശാചുക്കള്‍ ഭൂമുഖത്തു പരക്കുന്നത്. “ “ അബൂ ഹുറൈറ പറയുന്നു: തിരുമേനി അരുളി: “കോട്ടു വായ് പിശാചിന്റെ ഉപദ്രവത്തില്‍ പെട്ടതാണ്. നിങ്ങളില്‍ വല്ലവനും കോട്ടുവായ് വന്നാല്‍ അതിനെ കഴിയുന്നതും വിധം അടക്കട്ടെ . കോട്ടുവായ് ഇട്ടുകൊണ്ട് നിങ്ങള്‍ ‘ഹാ’ എന്നു പറയുമ്പോള്‍ പിശാചു ചിരിക്കും.” “നല്ല സ്വപ്നങ്ങള്‍ അല്ലാഹുവില്‍നിന്നുള്ളതാണ്. പേക്കിനാവുകള്‍ പിശാചിന്റെ വകയാണ്. നിങ്ങളിലാരെങ്കിലും പേക്കിനാവു കണ്ടാല്‍ അവന്‍ തന്റെ ഇടതുഭാഗത്തേക്ക് ഒന്നു തുപ്പുകയും പിശാചിന്റെ നാശത്തില്‍ നിന്നും രക്ഷ നേടാന്‍ അല്ലാഹുവിനോടു പ്രാര്‍ഥിക്കുകയും ചെയ്യട്ടെ. എങ്കില്‍ അത് അവനെ ഉപദ്രവിക്കുകയില്ല. പനി നരകത്തിന്റെ ആവിയില്‍ പെട്ടതാണ്. വെള്ളം കൊണ്ടു തണുപ്പിക്കുക . രാവിലെ എണീറ്റാല്‍ മൂക്കില്‍ മൂന്നു പ്രാവശ്യം വെള്ളം കയറ്റി ചീറ്റണം. എന്തുകൊണ്ടെന്നാല്‍ രാത്രി പിശാചു മൂക്കിലാണു കഴിച്ചു കൂട്ടുക . ഇബ്നുഅബ്ബാസ്‌(റ) പറയുന്നു: നബി(സ)അരുളി: രോഗശമനം മൂന്ന്‌ സംഗതികളില്‍ ഉണ്ട്‌. തേന്‍ കുടിക്കുക, കൊമ്പ്‌ വെയ്ക്കുക, ചൂടുവെക്കുക എന്നിവയാണവ. എന്‍റെ അനുയായികളോട്‌ ചൂട്‌ വെക്കരുതെന്ന്‌ ഞാനിതാനിര്‍ദ്ദേശിക്കുന്നു. അബൂസഈദ്‌(റ) പറയുന്നു: ഒരു മനുഷ്യന്‍ നബി(സ)യോട്‌ പറഞ്ഞു: എന്‍റെ സഹോദരന്‍റെ വയറിന്ന്‌ സുഖമില്ല. നബി(സ)അരുളി: നീ അദ്ദേഹത്തെ തേന്‍ കുടിപ്പിക്കുക ആ മനുഷ്യന്‍ രണ്ടാമതും നബി(സ)യുടെ അടുത്തുവന്നു ആവലാതിപ്പെട്ടു. നബി(സ) അരുളി: നീ അദ്ദേഹത്തെ തേന്‍ കുടിപ്പിക്കുക. മൂന്നാമതും വന്നു. അപ്പോഴും നീ അദ്ദേഹത്തെ തേന്‍ കുടിപ്പിക്കുകയെന്ന്‌ നബി(സ) അരുളി: വീണ്ടും അയാള്‍ വന്നുപറഞ്ഞു; ഞാനിങ്ങനെ ചെയ്തിട്ടും സുഖം കാണുന്നില്ല. നബി(സ) അരുളി: അല്ലാഹു പറഞ്ഞത്‌ സത്യം തന്നെ. നിന്‍റെ സഹോദരന്‍റെ വയറ്‌ കളവാക്കി നീ തേന്‍ തന്നെ കുടിപ്പിക്കുക. അദ്ദേഹത്തിന്‌ വീണ്ടും തേന്‍ കൊടുത്തപ്പോള്‍ രോഗം സുഖപ്പെട്ടു. ഖാലിദ്‌(റ) പറയുന്നു: ഞങ്ങള്‍ ഒരു യാത്രപുറപ്പെട്ടു. ഞങ്ങളുടെ കൂട്ടത്തില്‍ ഗാലിബ്‌(റ) ഉണ്ടായിരുന്നു. അദ്ദേഹം വഴിയില്‍ വെച്ച്‌ രോഗിയായി. മദീനയില്‍ വന്ന സന്ദര്‍ഭത്തിലും അദ്ദേഹം രോഗിതന്നെയാണ്‌. ഇബ്നു അബീഅതീഖ്‌(റ) അദ്ദേഹത്തെ സന്ദര്‍ശിച്ചു. അദ്ദേഹം ഞങ്ങളോട്‌ പറഞ്ഞു. നിങ്ങള്‍ ഈ കരിഞ്ചീരകം ഉപയോഗിക്കുക. അഞ്ചോ ഏഴോളണ്ണം എടുത്ത്‌ പൊടിക്കുക. ശേഷം സൈത്തൂണ്‍ എണ്ണ ചേര്‍ത്ത്‌ അദ്ദേഹത്തിന്‍റെ മൂക്കിലും ഇന്നഭാഗങ്ങളിലും ഒഴുക്കുക. തീര്‍ച്ചയായും ആയിശ(റ) പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. നബി(സ) അരുളി: തീര്‍ച്ചയായും കരിഞ്ചീരകം മരണമൊഴിച്ചുളള എല്ലാ രോഗങ്ങള്‍ക്കും ശമനൌഷധമാണ്‌. അസ്മാഅ്‌(റ) നിവേദനം: പനി പിടിച്ച ഒരു സ്ത്രീയെ എന്‍റെയടുക്കല്‍ കൊണ്ടു വന്നാല്‍ ആദ്യം അവള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കും. എന്നിട്ട്‌ തണുത്ത വെളളമെടുത്ത്‌ അതു അവളുടെ മാറിടത്തിലൊഴിക്കും. പനിയെ വെളളം കൊണ്ട്‌ തണുപ്പിക്കുവാന്‍ നബി(സ) ഞങ്ങളെ ഉപദേശിക്കാറുണ്ടായിരുന്നുവെന്ന്‌ പറയുകയും ചെയ്യും. സാബിതു(റ) പറയുന്നു: ഞാന്‍ അനസ്‌(റ)ന്‍റെ അടുത്ത്‌ പ്രവേശിച്ച്‌ എനിക്ക്‌ അസുഖം ബാധിച്ചിട്ടുണ്ടെന്ന്‌ പറഞ്ഞു. അപ്പോള്‍ അനസ്‌(റ)പറഞ്ഞു: നബി(സ)യുടെ മന്ത്രം ഞാന്‍ നിനക്ക്‌ മന്ത്രിക്കട്ടെയോ? അതെയെന്ന്‌ ഞാന്‍ പ്രത്യുത്തരം നല്‍കി. അപ്പോള്‍ അനസ്‌(റ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ജനങ്ങളുടെ രക്ഷിതാവേ! പീഡനം ഇല്ലാതാക്കുന്നവനേ! നീ ശമനം നല്‍കേണമേ!. . . . . . . ആയിശ(റ) നിവേദനം: അല്ലാഹുവിന്‍റെ നാമത്തില്‍ നമ്മുടെ നാഥന്‍റെ അനുമതിയോടെ, നമ്മുടെ ഭൂമിയിലെ മണ്ണ്‌ നമ്മില്‍ ചിലരുടെ തുപ്പ്നീരോട്‌ കൂടി നമ്മുടെ രോഗിയുടെ രോഗത്തെ ശമിപ്പിക്കട്ടെ എന്ന്‌ നബി(സ) രോഗിയെ നോക്കിക്കൊണ്ട്‌ പ്രാര്‍ത്ഥിക്കും. നിങ്ങള്‍ ഊദ് ഹിന്ദി ഉപയോഗിച്ചുകൊള്ളുക. അതി നു ഏഴു രോഗങ്ങളെ സുഖപ്പെടുത്താന്‍ കഴിവുണ്ട്. തൊണ്ട വേദനക്കു കുസ്ത് ഉപയോഗിക്കുക നേരം പുലരുവോളം ഉറങ്ങുന്നത് പിശാച് ചെവിയില്‍ മൂത്രമൊഴിച്ചതുകൊണ്ടാണ് : പാമ്പുകള്‍ കണ്ണിന്റെ കാഴ്ച്ക നശിപ്പിക്കും, ഗര്‍ഭം അലസിപ്പിക്കും. പാമ്പുകളെ കൊല്ലുക ! പ്ലേഗ് അല്ലാഹു അയക്കുന്ന ശിക്ഷയാണ്. അതു ബാധിച്ചു മരിച്ചാല്‍ രക്തസാക്ഷികളെപ്പോലെ സ്വര്‍ഗ്ഗം ഉറപ്പാണ്. തിരുമേനി ഒരു പാത്രം വെള്ളം വരുത്തി അതുകൊണ്ട് കയ്യും മുഖവും കഴുകിയ ശേഷം അതില്‍ തുപ്പി. എന്നിട്ട് അബൂ മൂസയോടും ബിലാലിനോടും പറഞ്ഞു: നിങ്ങള്‍ രണ്ടു പേരും അതില്‍ നിന്നും കുറേശെ കുടിക്കുക. മുഖത്തും നെഞ്ചിലും അല്പം തെളിക്കുകയും ചെയ്യുക. സന്തുഷ്ടരായിക്കൊള്ളുക. അവര്‍ പാത്രം എടുത്ത് അപ്രകാരം ആവര്‍ത്തിച്ചു. അന്നേരം ഉമ്മുസലമ മറക്കു പിന്നില്‍ നിന്നുകൊണ്ട് നിങ്ങള്‍ രണ്ടു പേരും മാതാവിനു വേണ്ടി അല്പം ബാക്കി വെക്കുക എന്നു പറഞ്ഞു. അതനുസരിച്ച് അതില്‍ നിന്നും കുറച്ച് അവര്‍ ബാക്കി വെക്കുകയും ചെയ്തു . കൂണ്‍ മന്നായില്‍ പെട്ടതാണ്. അതിന്റെ നീര്‍ നേത്ര രോഗത്തിനു മരുന്നാണ്. അജ്വ ഇനത്തില്‍ പെട്ട ഏഴ് ഈത്തപ്പഴം എല്ലാ ദിവസവും കഴിക്കുന്നവര്‍ക്ക് വിഷബാധയോ മാരണമോ[സിഹ്ര്] ഏല്‍ക്കില്ല . സിംഹത്തെ ഭയന്നോടും പോലെ കുഷ്ഠരോഗികളില്‍ നിന്നും ഓടിയകന്നു കൊള്ളൂക ചെവി വേദനയുണ്ടെങ്കില്‍ മന്ത്രിച്ചൂതുക. മുഖത്തു പാടുള്ള കുട്ടിയെ കണ്ടപ്പോള്‍ നബി അരുളി: അവളെ കണ്ണേറു ബാധിച്ചിരിക്കുന്നു. നിങ്ങള്‍ അവളെ മന്ത്രിച്ച് ഊതുക. വല്ലവരുടെയും പാനീയത്തില്‍ ഈച്ച വീണാല്‍ അതിനെ നല്ലവണ്ണം അതില്‍ മുക്കിയ ശേഷം കുടിക്കുക, ഈച്ചയുടെ ഒരു ചിറകില്‍ രോഗവും മറ്റേ ചിറകില്‍ രോഗശമനവുമാണ്. അള്ളാഹുവാണൂ രോഗം ഉണ്ടാക്കുന്നത്. അല്ലാതെ ഒരാളിൽ നിന്നു മറ്റൊരാളിലേക്കു പകരുന്നില്ല. അതിനാൽ പ്ലേഗ് കൊണ്ടു മരിച്ചാൽ ശഹീദിൻ്റെ കൂലി കിട്ടും!

Friday, March 20, 2020

ദൈവങ്ങളുടെ പരീക്ഷണം

രോഗം ദൈവത്തിൻ്റെ പരീക്ഷണം എന്ന വാദം ഉന്നയിക്കുന്നവർ മറുപടി പറയണം:- 1. ഏതു ദൈവത്തിൻ്റെ പരീക്ഷണം? കാക്കത്തൊള്ളായിരം മതങ്ങളും ദൈവങ്ങളും ഉണ്ട്. അതിൽ ഏതു മതം പറയുന്ന ദൈവമാണു സത്യം എന്നറിയായ്കയാണല്ലോ മതരംഗത്തെ എക്കാലത്തെയും വലിയ പ്രശ്നം. എല്ലാ മതങ്ങളും അവരവരുടേതു സത്യവും അന്യരുടേതു വ്യാജവും എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. പെറ്റു പോയതിനാൽ പെട്ടു പോയവരാണു ഓരോരുത്തരും അവരവരുടെ മതത്തിൽ. മനുഷ്യർ മതങ്ങളുടെ പേരിൽ തമ്മിൽ തല്ലി മരിച്ചുകൊണ്ടിരിക്കുന്നതാണു ഇന്നും എന്നും ചരിത്രം . ആ തർക്കത്തിനൊരറുതി വരുത്താൻ ഉതകുന്ന എന്തെങ്കിലും പരീക്ഷണം ഏതെങ്കിലും ദൈവം നടത്തീട്ടുണ്ടോ? ഇപ്പോൾ ചൈനയിൽ കൊറോണ വന്നു എന്നു കേട്ടപ്പോഴേക്കും മൊല്ലാക്കമാർ ലോകമെമ്പാടും ചാടിപ്പുറപ്പെട്ടു. അള്ളാഹു ചൈനക്കാരെ ശിക്ഷിച്ചു എന്നും പറഞ്ഞ്. നാക്കു വായിലിടും മുമ്പേ ഹജ്ജും ഉമ്രയും പള്ളികളും പൂട്ടി അള്ളാഹു തന്നെ കണ്ടംവഴി ഓടുന്നതാണു കാണാൻ കഴിഞ്ഞത്. അപ്പോ ആരുടെ പരീക്ഷണം? ചൈനക്കാരുടെ ദൈവമാണോ സത്യദൈവം? 2. എന്തിനുള്ള പരീക്ഷണം? ഒരു പരീക്ഷണം നടത്തുന്നത് എന്തെങ്കിലും ഒരു കാര്യത്തിൽ ശരിയായ അറിവു നേടാനും സത്യം കണ്ടെത്താനുമാകണമല്ലൊ. ദൈവങ്ങൾക്കു പരീക്ഷണം നടത്തി എന്താണു കണ്ടെത്താനുള്ളത്? ലോകമാകെ കൊറോണ പരത്തി ആളുകളെ കൊല്ലുന്നതു കൊണ്ട് ദൈവം എന്തു നേട്ടമാണുണ്ടാക്കുന്നത്? ഒരു ദൈവവും ഇല്ല എന്നു മനുഷ്യർക്കു ബോധ്യപ്പെടാൻ ഉതകുന്ന പരീക്ഷണമാണോ ടിയാൻ ഉദ്ദേശിക്കുന്നത്? എങ്കിൽ അതുകൊണ്ടെന്താണു പുള്ളിക്കു നേട്ടം? ഇനി സ്വന്തമായി ഒന്നും കണ്ടെത്താനല്ല, മറ്റുള്ളവർക്ക് എന്തോ പഠിപ്പിക്കാനാണു പരീക്ഷണം എങ്കിൽ ആർക്ക് എന്തു കണ്ടെത്താനാണു ഈ മാതിരി പരീക്ഷണം ഉപകരിക്കുക? വത്തിക്കാനും ക അബയും ശബരിമലയുമൊക്കെ പൂട്ടിച്ച് ആളുകളെ എന്താണു മൂപ്പരു പഠിപ്പിക്കുന്നത്? ദൈവം ഇല്ല എന്നോ? അതോ മതങ്ങൾ പറയുന്ന ദൈവങ്ങളൊന്നുമല്ല യഥാർത്ഥ ദൈവം ഡിങ്കനാണു എന്നോ? 3.പാഴ്വേല എങ്ങനെ പരീക്ഷണമാകും? ദൈവത്തിനോ മനുഷ്യർക്കോ ഒരു പ്രയോജനവും ഇല്ലാത്ത ഒരു സവിശേഷമായ കണ്ടെത്തലിനോ വിജ് ഞാനസമ്പാദനത്തിനോ ഉപകരിക്കാത്ത ഒരു കാര്യം എങ്ങനെയാണു പരീക്ഷണം എന്ന വകുപ്പിൽ പെടുക? അതോ ആർക്കും മനസ്സിലാക്കാൻ പറ്റാത്ത കാര്യങ്ങളാണോ പരീക്ഷകൻ്റെ ലക്ഷ്യം? എങ്കിൽ പിന്നെ ആ പരീക്ഷണത്തിൽ നമുക്കെന്തു കാര്യം ? പരൂക്ഷണം പരൂക്ഷണം എന്നും പറഞ്ഞു നിങ്ങൾ എന്താണു ഉദ്ദേശിക്കുന്നത്? ഏതു ദുരന്തം വന്നാലും ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും അവിശ്വാസിയും എല്ലാം ഒരേയളവിൽ പ്രത്യാഘാതം അനുഭവിക്കുന്നതായേ കണ്ടിട്ടുള്ളു. പള്ളിയും അംബലവും ചർച്ചും പൊളിഞ്ഞു വീഴുന്നു. നിരപരാധികളായ കുഞ്ഞുങ്ങളും മൃഗങ്ങളും ദുരിതമനുഭവിക്കുന്നു. അതിൽ നിന്നും കാരുണ്യവാനായ ദൈവം ഇല്ല എന്നല്ലാതെ മറ്റെന്തു പാഠമാണുള്ളത്? ചൈനയിലെ നിരീശ്വരവാദികളെ ശിക്ഷിക്കാൻ കൊറോണ വൈറസിനെ ഇറക്കിയതു ദൈവമാണെങ്കിൽ ആ ദൈവം മോദിയെക്കാൾ വലിയ പൊട്ടനാണു എന്നതല്ലേ പരീക്ഷണഫലം ?

Wednesday, March 18, 2020

മൗദൂദിസം

മൗദൂദിയൻ ഭീകരവാദത്തിൻ്റെ ആരംഭം. -------------------------------- 1925ൽ ഉത്തരേന്ത്യയിൽ ശ്രദ്ധാനന്ദൻ എന്ന ഒരു സ്വാമിയുടെ നേതൃത്വത്തിൽ ഹിന്ദുക്കളുടെ ശുദ്ധിപ്രസ്ഥാനം (ഘർ വാപസി ലക്ഷ്യമാക്കി) ആരംഭിച്ചു. ഹിന്ദുമതം വിട്ട് ഇസ്ലാമിൽ പോയവരെ തിരിച്ചു മതം മാറ്റാനുള്ള പ്രസ്ഥാനമായിരുന്നു അത്. ഇതിനെ ചെറുക്കാൻ മുസ്ലിങ്ങളും സംഘടിച്ചു. ഇരു വിഭാഗവും ഏറ്റുമുട്ടി. സ്വാമി കൊല്ലപ്പെട്ടു. വർഗീയ കലാപങ്ങൾ പടർന്നു പിടിച്ചു. മുസ്ലിങ്ങളുടെ ഈ ജിഹാദീ സംഘങ്ങൾ സമൂഹത്തിൽ വലിയ തെറ്റിദ്ധാരണകൾ ഉളവാക്കി. ഗാന്ധിജിക്കു പോലും തെറ്റിദ്ധാരണയുണ്ടായി. ഈ സന്ദർഭത്തിൽ ഡൽഹി ജുമാമസ്ജിദിലെ ഇമാം ആയിരുന്ന മൗലാന മുഹമ്മദലി ജൗഹർ ജിഹാദിനെ പറ്റിയുള്ള തെറ്റിദ്ധാരണകൾ ദൂരീകരിക്കാൻ ആരെങ്കിലും മുന്നോട്ടു വരണം എന്ന് പള്ളിയിൽ ആഹ്വാനം ചെയ്തു. ആ സദസ്സിൽ ഉണ്ടായിരുന്ന 22 വയസ്സു മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരൻ ആ ദൗത്യം ഏറ്റെടുക്കുകയും ഇസ്ലാമിലെ ജിഹാദ് എന്താണെന്നു പഠിച്ച് ഒരു ഗ്രന്ഥം രചിക്കാൻ തയ്യാറാവുകയും ചെയ്തു. കുർ ആനും ഹദീസും ചരിത്രവുമെല്ലാം സൂക്ഷ്മമായി പഠിച്ച ആ ചെറുപ്പക്കാരൻ ഒരു പുസ്തകമെഴുതി. പുസ്തകം പുറത്തു വന്നതോടെ ജിഹാദിനെ പറ്റി "തെറ്റിദ്ധരിച്ചവർ"ക്കെല്ലാം തങ്ങളുടെ ധാരണ തെറ്റായിരുന്നില്ല എന്നും യഥാർത്ഥ ഇസ്ലാമിൽ ജിഹാദിൻ്റെ പ്രാധാന്യം എന്താണെന്നും ബോധ്യപ്പെടുകയാണൂണ്ടായത്. ആ പുസ്തകത്തിൻ്റെ പേരാണു 'അൽ ജിഹാദു ഫിൽ ഇസ്ലാം'. 'തർജുമാനുൽ കുർ ആൻ' എന്ന ഒരു ഉർദു പത്രത്തിൻ്റെ പത്രാധിപരായിരുന്നു അന്ന് ആ ചെറുപ്പക്കാരൻ. തൻ്റെ പത്രത്തിൽ സീരിയലായാണു ആദ്യം "ജിഹാദ്" പ്രസിദ്ധീകരിക്കപ്പെട്ടത്. പിന്നീട് ഗ്രന്ഥമായും പുറത്തു വന്നു. ആ ചെറുപ്പക്കാരൻ്റെ പേരാണു അബുൽ അ അലാ മൗദൂദി. അദ്ദേഹം ആദ്യം രചിച്ച പ്രസ്തുത ജിഹാദീ ഗ്രന്ഥമാണു ജമാ അത്തെ ഇസ്ലാമിയുടെ ആദ്യ സാഹിത്യം .! മൗദൂദിസം എന്ന ഭീകര പ്രത്യയശാസ്ത്രത്തിൻ്റെ ചരിത്രം അവിടെയാണു ആരംഭം കുറിക്കുന്നത്. മൗദൂദി തന്നെ ഇക്കാര്യം അനുസ്മരിച്ചുകൊണ്ട് പിന്നീട് എഴുതി:- "ഇസ്ലാമിൻ്റെ കർമ്മ -ചിന്താ വ്യവസ്ഥയും അതിൻ്റെ സന്ദേശവും മനസ്സിലാക്കാൻ എനിക്കവസരമുണ്ടായത് 'അൽ ജിഹാദു ഫിൽ ഇസ്ലാം' എന്ന കൃതിയുടെ രചന നടക്കുമ്പോഴാണു. പിൽക്കാലത്ത് ഈ പ്രസ്ഥാനത്തിൻ്റെ ദിശ നിർണയിച്ചതും ഈ പഠനം തന്നെ " (ജമാ അത്തെ ഇസ്ലാമി; ലക്ഷ്യം,ചരിത്രം,പ്രവർത്തനം- ലാഹോർ പേ.27) ഇനി മൗദൂദി ജിഹാദിനെ കുറിച്ച് അമുസ്ലിങ്ങൾക്കും മുസ്ലിങ്ങൾക്കുമുള്ള തെറ്റിദ്ധാരണ തിരുത്താനായി നടത്തിയ മതപഠനം അദ്ദേഹത്തെ എത്തിച്ച ആശയങ്ങൾ എന്തൊക്കെയാണെന്നറിയാൻ അദ്ദേഹത്തിൻ്റെ വിവിധ കൃതികളിലൂടെ ഒന്നെത്തിനോക്കാം :- . "ഇസ്ലാം ഒരു മതമോ മുസ്ലിങ്ങൾ ഒരു സമുദായമോ അല്ല. മറിച്ച് ലോകസാമൂഹികഘടന മാറ്റിമറിച്ച് സ്വന്തം സിദ്ധാന്തത്തിനും ആശയത്തിനും അനുരൂപമായി അതിനെ വാർത്തെടുക്കാൻ ആഗ്രഹിക്കുന്ന ഒരു വിപ്ലവ ആശയമാണു ഇസ്ലാം. അതിൻ്റെ വിപ്ലവപദ്ധതികളും ലക്ഷ്യങ്ങളും നടപ്പിൽ വരുത്തുന്നതിനായി അണിനിരത്തുന്ന രാഷ്ട്രീയ വിപ്ലവസംഘമാണു മുസ്ലിങ്ങൾ. ആ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനായി ഇസ്ലാമികപാർട്ടി നടത്തുന്ന നിരന്തരയത്നത്തിനും വിപ്ലവപോരാട്ടത്തിനും പറയുന്ന പേരാണു ജിഹാദ് " (തഫ്ഹീമാത് ഭാഗം1, പേ 77) "ഈ പാർട്ടി രൂപം കൊള്ളുന്നതോടെ അതു നിലവിൽ വന്ന ലക്ഷ്യസാക്ഷാൽക്കാരത്തിനു വേണ്ടിയുള്ള ജിഹാദ് ആരംഭിക്കുകയായി. അനിസ്ലാമിക ഭരണകൂടങ്ങളെ തുടച്ചുമാറ്റുകയാണു അതു നിലവിൽ വന്നതിൻ്റെ താല്പര്യം തന്നെ. പകരം പരിശുദ്ധകുർ ആൻ "അള്ളാഹുവിൻ്റെ വചനം" എന്നു വിശേഷിപ്പിച്ച മധ്യമവും സന്തുലിതവുമായ ഭരണകൂടം സുസ്ഥാപിക്കുന്നതിനായി ശ്രമിക്കുകയും ചെയ്യുക . അതിനാൽ ഭരണമാറ്റത്തിനും ഇസ്ലാമികഭരണവ്യവസ്ഥയുടെ സംസ്ഥാപനത്തിനും ശ്രമിക്കുന്നില്ലഎങ്കിൽ ഈ പാർട്ടിയുടെ അസ്തിത്വ ലക്ഷ്യം തന്നെ വ്യർത്ഥമായി . കാരണം ഇതു മറ്റൊരു ലക്ഷ്യത്തിനും വേണ്ടി രൂപീകരിക്കപ്പെട്ടതല്ല. ഈ മാർഗ്ഗത്തിലുള്ള ജിഹാദല്ലാതെ ഇതിനു മറ്റൊന്നും ചെയ്യാനുമില്ല." (പേ.86-87) "മതപ്രബോധനം നടത്തുന്ന ഉപദേശികളുടെയും സുവിശേഷകരുടെയും പാർട്ടിയല്ല ഇത്; അള്ളാഹുവിൻ്റെ പട്ടാളക്കാരുടെ പാർട്ടിയാണു. അതിനാൽ ഈ പാർട്ടിക്കുവേണ്ടി ഭരണാധികാരം പിടിച്ചു പറ്റാതെ യാതൊരു നിർവാഹവുമില്ല. കാരണം ദുഷിച്ച നാഗരിക വ്യവസ്ഥ നിലനിൽക്കുന്നത് ദിഷിച്ച ഭരണകൂടത്തിൻ്റെ തണലിലാണു. ദുഷ്ടഹസ്തങ്ങളിൽനിന്ന് ഭരണാധികാരം പിടിച്ചു വാങ്ങി ശിഷ്ടഹസ്തങ്ങളിൽ ഏല്പിക്കും വരെ നല്ലൊരു നാഗരിക വ്യവസ്ഥ ഉണ്ടാവുകയില്ല. " (പേ.87) "ഞങ്ങളുടെ മുമ്പിൽ ഒരേയൊരു ലക്ഷ്യമേയുള്ളു. അല്ലാഹുവിൻ്റെ ദാസന്മാർ അവനല്ലാത്തവരാൽ ഭരിക്കപ്പെടരുത്. മനുഷ്യാധിപത്യം അവസാനിച്ച് ഭരണവ്യവസ്ഥ അള്ളാഹു നൽകിയ നീതിനിഷ്ഠമായ നിയമങ്ങളിൽ സ്ഥാപിതമാകണം. ഇംഗ്ലീഷുകാരൻ്റെയോ കാനേഷുമാരി മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു,സിഖ് തുടങ്ങി മാറ്റാരുടെയെങ്കിലുമോ ഭരണത്തെക്കാളും ഞങ്ങൾ മുന്നോട്ടു വെക്കുന്നത് ഈ ലക്ഷ്യമാണു. ഇതംഗീകരിക്കുന്നവർ ഞങ്ങളുടെ മിത്രമായിരിക്കും. അംഗീകരിക്കാത്തവനെതിരെയാണു ഞങ്ങളുടെ പോരാട്ടം. അതിൽ അവ്ൻ്റെയോ ഞങ്ങളുടെയോ ശക്തി ഞങ്ങൾക്കു പ്രശ്നമല്ല" (സിയാസീ കശ്മകശ്, ഭാഗം3,പേ.113) "വാസ്തവത്തിൽ മുസല്മാൻ്റെ അസ്തിത്വം തന്നെ അനിസ്ലാമികഭരണകൂടങ്ങൾക്ക് വെല്ലുവിളിയായേ തീരൂ. എവിടെയെല്ലാം അനിസ്ലാമിക ഭരണവ്യവസ്ഥ നിലനിൽക്കുന്നുവോ അവിടെയൊക്കെ ഇസ്ലാമികവ്യവസ്ഥ നടപ്പിലാക്കാൻ അത്യധ്വാനം ചെയ്യുക എന്നതാനൂ ഈമാൻ സത്യസന്ധമാണെന്നതിൻ്റെ തെളിവ്. ഇത്തരം പരിശ്രമങ്ങൾക്കു മുന്നിൽ ആരൊക്കെ സഹിഷ്ണുത കാണിക്കും ആരൊക്കെ സഹിഷ്ണുത കാണിക്കില്ല എന്നതൊന്നും പ്രശ്നമാക്കേണ്ടതില്ല . അമുസ്ലിങ്ങളുടെ സഹകരണം ലഭിക്കുമോ ഇല്ലേ എന്നൊന്നും നോക്കേണ്ടതില്ല. "(തഫ്ഹീമാത്,ഭാഗം2,പേ.114) "അള്ളാഹുവിൻ്റെ ഭൂമിയിൽ അല്ലാഹുവിൻ്റെ ഭരണം തന്നെയെന്നാൽ അല്ലാഹുവിൻ്റെ ഭൂമിയിൽ അവൻ്റേതല്ലാത്ത ഭരണം നടത്താൻ ആർക്കും അവകാശമില്ല. അതാണു ഏറ്റവും വലിയ ഫിത്ന. അനിസ്ലാമികനിയമവാഴ്ചയാകുന്ന ആ ഫിത്നയെ തുടച്ചു നീക്കുന്നതുവരെ മുസല്മാൻ്റെ വാളുകൾ ഉറയിൽ പോവുകയില്ല" (തഫ്ഹീമാത് ഭാ.2 പേ. 109) [ 1940 ൽ എഴുതിയതാണെങ്കിലും ഇന്നും ഉർദു പുസ്തകശാലകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നു.] ആ പുസ്തകങ്ങളിൽ മാത്രമല്ല മൗദൂദിയുടെ കുർ ആൻ വ്യാഖ്യാനമായ തഫ്ഹീമുൽ കുർ ആൻ എന്ന ബൃഹത് ഗ്രന്ഥത്തിലും ഇതേ ആശയങ്ങൾ തന്നെയാണുള്ളത്. ഫിത്‌നഃ ശേഷിക്കാതിരിക്കുകയും 'ദീന്‍' അല്ലാഹുവിനായിത്തീരുകയും ചെയ്യുവോളം, നിങ്ങള്‍ അവരോട് പൊരുതിക്കൊണ്ടിരിക്കണം…(2-193). എന്ന കുർ ആൻ വാക്യത്തിനു മൗദൂദി നൽകുന്ന വിശദീകരണം നോക്കുക:- “ഇവിടെ ഫിത്‌ന എന്ന വാക്ക് ആദ്യത്തെ അര്‍ഥത്തില്‍നിന്ന് സ്വല്‍പം വ്യത്യസ്തമായാണ് ഉപയോഗിച്ചിട്ടുള്ളത്. ദീന്‍ (അനുസരണം) അല്ലാഹുവിന് പകരം മറ്റാര്‍ക്കെങ്കിലും ആവുക എന്ന അവസ്ഥയാണ് ഇവിടെ 'ഫിത്‌ന' കൊണ്ടുള്ള വിവക്ഷ. യുദ്ധംകൊണ്ടുള്ള ആവശ്യം ഫിത്‌ന അവസാനിച്ച് ദീന്‍ അല്ലാഹുവിന് മാത്രമായിത്തീരുകയെന്നതാണെന്നും സന്ദര്‍ഭത്തില്‍നിന്ന് വ്യക്തമാവുന്നുണ്ട്. 'ദീന്‍' എന്ന വാക്ക് പരിശോധിക്കുമ്പോള്‍, അറബിഭാഷയില്‍ അതിന്റെ അര്‍ഥം അനുസരണമെന്നാണെന്നും സാങ്കേതികഭാഷയില്‍ അതുകൊണ്ടുള്ള വിവക്ഷ, ഒരാളെ സര്‍വോന്നതനായി അംഗീകരിച്ച് അവന്റെ വിധികളും നിയമങ്ങളും അനുഷ്ഠിക്കുന്ന നിലയില്‍ സ്വീകരിക്കുന്ന ജീവിതവ്യവസ്ഥയാണെന്നും വ്യക്തമാവുന്നതാണ്. അതിനാല്‍, സൃഷ്ടികളുടെ മേല്‍ സൃഷ്ടികളുടെ ദിവ്യത്വവും ആധിപത്യവും സ്ഥാപിതമാവുകയും സൃഷ്ടികര്‍ത്താവിന്റെ നിയമത്തിനൊത്ത് ജീവിതം നയിക്കുക അസാധ്യമായിത്തീരുകയും ചെയ്കയെന്ന അവസ്ഥയാണ് 'ഫിത്‌ന' എന്നും അത്തരം 'ഫിത്‌ന'യുടെ സ്ഥാനത്ത് മനുഷ്യന്‍ ദൈവത്തിന്റെ നിയമത്തെ മാത്രം അനുസരിക്കുന്നവനായിത്തീരുക എന്ന അവസ്ഥ സംജാതമാവുകയാണ് ഇസ്‌ലാമിക യുദ്ധത്തിന്റെ ലക്ഷ്യമെന്നും ദീനിന്റെ ഈ വിശദീകരണത്തില്‍നിന്ന് വ്യക്തമാവുന്നുണ്ട്.” "..അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക്‌ നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെ പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധികല്‍പിക്കപ്പെടുമായിരുന്നു..."(42:21)-ന്റെ വിശദീകരണം നോക്കുക- "ഇവിടെ 'പങ്കാളി' എന്നതുകൊണ്ട് വിവക്ഷിച്ചത്, ആളുകള്‍ പ്രാര്‍ഥിക്കുകയോ നേര്‍ച്ചാ വഴിപാടുകളര്‍പ്പിക്കുകയോ പൂജാദി കര്‍മങ്ങളനുഷ്ഠിക്കുകയോ ചെയ്യുന്ന മൂര്‍ത്തികളെയല്ല; പ്രത്യുത, ജനങ്ങള്‍ അധികാര ഭരണങ്ങളിലെ പങ്കാളികളായി അംഗീകരിച്ചവരെയാണ്. ആരുടെ തത്ത്വശാസ്ത്രങ്ങളിലും സിദ്ധാന്തങ്ങളിലും ദര്‍ശനങ്ങളിലുമാണോ ആളുകള്‍ വിശ്വാസം കൊള്ളുന്നത്, ആരു നല്‍കിയ മൂല്യങ്ങളാണോ സ്വീകരിക്കുന്നത്, ആരവതരിപ്പിച്ച ധാര്‍മിക തത്ത്വങ്ങളും സാംസ്‌കാരിക- നാഗരിക മാനദണ്ഡങ്ങളുമാണോ അംഗീകരിക്കുന്നത്, ആരു നിശ്ചയിച്ച നിയമവ്യവസ്ഥകളും ചട്ടങ്ങളുമാണോ മതപരമായ അനുഷ്ഠാനങ്ങളിലും ആരാധനകളിലും സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും ഇടപാടുകളിലും കൊള്ളക്കൊടുക്കകളിലും നീതിന്യായങ്ങളിലും രാഷ്ട്രീയത്തിലും ഭരണത്തിലും തങ്ങള്‍ പിന്തുടരേണ്ട ശരീഅത്ത്-നിയമസംഹിത- അതുതന്നെയാണ് എന്ന നിലയില്‍ അനുസരിക്കുന്നത്, അവരെയാണ് ഇവിടെ 'പങ്കാളികള്‍' എന്നുപറഞ്ഞിട്ടുള്ളത്. അത്തരം പ്രമാണങ്ങളും തത്ത്വങ്ങളും മാനദണ്ഡങ്ങളും എല്ലാം അല്ലാഹുവിന്റെ അനുമതിയില്ലാതെ അവയുടെ ഉപജ്ഞാതാക്കള്‍ ആവിഷ്‌കരിച്ചതും അനുകര്‍ത്താക്കള്‍ അംഗീകരിച്ചതും സര്‍വലോകനാഥന്റെ ദീനിനു വിരുദ്ധമായതുമായ ദീനാകുന്നു. ദൈവേതരന്മാരെ പ്രണമിക്കുകയും ദൈവേതരന്മാരോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നത് എപ്രകാരമുള്ള ശിര്‍ക്കാണോ അപ്രകാരമുള്ള ശിര്‍ക്കുതന്നെയാണതും. "വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ." (9-29) ഇനി തഫ്ഹീമുൽ ഖുർആനിൽ ഇതിന്റെ വിശദീകരണം മൗദൂദി എഴുതിയതും നോക്കാം- "അതായത്, അവരെ സത്യവിശ്വാസികളും സത്യമതാവലംബികളുമാക്കുകയല്ല യുദ്ധത്തിന്റെ പരമലക്ഷ്യം; അവരുടെ പരമാധികാരവും മേല്‍ക്കോയ്മയും അവസാനിപ്പിക്കുകയാണ്. അവര്‍ ഭൂമിയിലെ അധിപതികളും ഭരണകര്‍ത്താക്കളുമാകരുത്. ജീവിതവ്യവസ്ഥിതിയുടെ നടത്തിപ്പും ഭരണാധിപത്യത്തിന്റെ കടിഞ്ഞാണും സത്യവിശ്വാസികളുടെ കരങ്ങളിലായിരിക്കണം. ആ വ്യവസ്ഥിതിക്കു കീഴില്‍ അവിശ്വാസികള്‍ കൂറും വിധേയത്വവുമുള്ളവരായി വര്‍ത്തിക്കണം. ഇസ്ലാമിക രാഷ്ട്രത്തില്‍ ദിമ്മികള്‍ക്ക് ലഭിക്കുന്ന സംരക്ഷണത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പ്രതിഫലമാണ് ജിസ്യ. രാഷ്ട്രത്തോടുള്ള കൂറിന്റെ ഒരു സൂചനയുമാണത്.`സ്വകരങ്ങളാല്‍ ജിസ്യ നല്‍കുക`യെന്നാല്‍ സ്വയമേവ അനുസരണ ഭാവത്തോടെ നല്‍കുകയെന്നര്‍ഥം. `വിനീതരായിത്തീരുക` എന്നതിനു മേധാവിത്വം നടിക്കാതെ, ദൈവിക പ്രാതിനിധ്യവ്യവസ്ഥയുടെ നടത്തിപ്പുകാരയ സത്യവിശ്വാസികള്‍ക്ക് വിധേയരായിരിക്കുക എന്നര്‍ഥം. ആദ്യത്തില്‍ ഈ നിയമം ജൂതന്‍മര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രം ബാധകമായിരുന്നു. പിന്നീട് നബി(സ) മജൂസികളില്‍നിന്നും ദിമ്മികളെന്ന നിലയില്‍ ജിസ്യ സ്വീകരിക്കുകയുണ്ടായി. അനന്തരം അറേബ്യക്ക് M3 പുറത്തുള്ള എല്ലാ അമുസ്ലിം ജനവിഭാഗങ്ങള്‍ക്കും ഈ നിയമം ബാധകമാണെന്ന് സഹാബത്ത് ഐകകണ്ഠ്യേന നിശ്ചയിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ അധഃപതന കാലഘട്ടത്തില്‍ മുസ്ലിംകള്‍ വളരെ ക്ഷമാപണ സ്വരത്തില്‍മാത്രം പരാമര്‍ശിച്ചിരുന്ന ഒരു പ്രശ്നമാണ് ജിസ്യ. ആ കാലഘട്ടത്തിന്റെ സ്മാരകമായി ഇന്നും ചില ആളുകളുണ്ട്. മാപ്പിന്റെയും ക്ഷമാപണത്തിന്റെയും ശൈലി ഇപ്പോഴുമവര്‍ തുടരുന്നു. എന്നാല്‍ ദൈവത്തിന്റെ ദീനിന് ദൈവധിക്കാരികളോട് ക്ഷമാപണം ബോധിപ്പിക്കേണ്ടുന്ന യാതൊരാവശ്യവുമില്ല. അതില്‍നിന്നെത്രയോ ഉന്നതവും ഉല്‍കൃഷ്ടവുമാണത.ഈ പ്രശ്നത്തിലടങ്ങിയ വ്യക്തവും ലളിതവുമായ വസ്തുതയിതാണ്: ദൈവികദീനിനെ തിരസ്കരിക്കുകയും തങ്ങളോ തങ്ങളെപ്പോലുള്ളവരോ കെട്ടിച്ചമച്ച അബദ്ധ ജീവിതരീതികളവലംബിക്കുകയും ചെയ്യുന്നവര്‍ പരമാവധി അര്‍ഹിക്കുന്നത് സ്വയം അബദ്ധം ചെയ്യാനുള്ള സ്വാതന്ത്യ്രം മാത്രമാണ്. അതിലുപരി, ഭൂമിയുടെ ഭരണച്ചെങ്കോല്‍ കൈയിലേന്തി തങ്ങളുടെ അപഥ സഞ്ചാരങ്ങള്‍ക്കും അബദ്ധ ചെയ്തികള്‍ക്കും അനുരൂപമായി മാനവ ജീവിതവ്യവസ്ഥ സ്ഥാപിച്ചു നടത്തുവാന്‍ ഒരവകാശവും അവര്‍ക്കില്ല. അത് ലോകത്തെവിടെ സംഭവിച്ചാലും കുഴപ്പം അനിവാര്യമാണ്. അതിനാലവരെ ഭൂമിയിലെ ആധിപത്യത്തില്‍നിന്ന് പുറംതള്ളാനും ദൈവിക ജീവിതവ്യവസ്ഥിതിക്ക് വിധേയരാക്കാനും സത്യവിശ്വാസികള്‍ ശ്രമിക്കേണ്ടതാകുന്നു. അതവരുടെ നിര്‍ബന്ധ കര്‍ത്തവ്യമാണ്." "എന്തിനുള്ള വിലയാണീ ജിസ്യ എന്ന ചോദ്യമാണിനി അവശേഷിക്കുന്നത്. തങ്ങളുടെ ദുഷിച്ച ജീവിതരീതികളില്‍ നിലകൊള്ളാന്‍ ദൈവികാധിപത്യത്തിന് കീഴില്‍ നല്‍കപ്പെടുന്ന `സ്വാതന്ത്യ്രത്തിന്റെ വില` എന്നാണ് മറുപടി. ഈ സ്വാതന്ത്യ്രം അനുവദിച്ചുകൊടുക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന ഉത്തമ വ്യവസ്ഥിതിയുടെ നടത്തിപ്പിനും ക്രമസമാധാന പാലനത്തിനുമാണത് വിനിയോഗിക്കപ്പെടുക. ദൈവമാര്‍ഗത്തില്‍ സകാത്ത് നല്‍കാന്‍ അവസരം നഷ്ടപ്പെടുകയും ദുര്‍മാര്‍ഗത്തില്‍ ജീവിക്കാനുള്ള സ്വാതന്ത്യ്രത്തിന് വില നല്‍കുകയും ചെയ്യേണ്ടിവരുന്നത് എത്ര വലിയ നിര്‍ഭാഗ്യമാണെന്ന് ആണ്ടുതോറും ജിസ്യ നല്‍കുമ്പോള്‍ ചിന്തിക്കാനവസരം ലഭിക്കുന്നുവെന്നത് ജിസ്യയുടെ മറ്റൊരു ഫലമാണ്." സത്യത്തിൽ മൗദൂദിയുടെ ഇസ്ലാം വായന സത്യസന്ധവും ലളിതവുമാണെന്നാണു മനസ്സിലാകുന്നത്. അദ്ദേഹം ഇസ്ലാമിനെ “വ്യാഖ്യാനിക്കുന്നേ”യില്ല എന്നതാണു സത്യം. മറ്റെല്ലാ മത പണ്ഡിതന്മാരും ഇസ്ലാമിനെയും കുർ ആനിനെയും വർത്തമാനകാല മൂല്യങ്ങളുമായി ഒട്ടിച്ചു ചേർക്കാനാവും വിധം നേർപ്പിക്കുകയും വെള്ളം ചേർത്തു വ്യാഖ്യാനിക്കുകയുമൊക്കെ ചെയ്തപ്പോൾ മൗദൂദി വളരെ സത്യസന്ധമായി താൻ എന്താണോ പ്രമാണങ്ങളിൽ നേർക്കുനേർ വായിച്ചത് അതപ്പടി തുറന്നടിച്ചു പറയുക മാത്രമാണു ചെയ്തത്. മൗദൂദിയുടെ ഒരു ജീവിതപശ്ചാതലം കൂടി പരിഗണിക്കുമ്പോൾ ഇതു കൂടുതൽ വ്യക്തമാകും. ജനാധിപത്യം മതേതരത്വം സോഷ്യലിസം കമ്യൂണിസം തുടങ്ങിയ പടിഞ്ഞാറൻ മൂല്യങ്ങൾക്കു ലോകമാകെ വൻ സ്വീകാര്യത ലഭിക്കുകയും ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ വരേണ്യ സമൂഹം മുസ്ലിങ്ങളുൾപ്പെടെ ഇതിലൊക്കെ വല്ലാതെ ആകൃഷ്ടരാവുകയും ചെയ്യുന്നതു നിരീക്ഷിച്ച മൗദൂദി ഇസ്ലാമിനെ ഈ നവമൂല്യങ്ങൾക്കൊപ്പിച്ചു വെള്ളം ചേർത്തു നേർപ്പിക്കാൻ നടക്കുന്ന ശ്രമങ്ങളെ അതി നിശിതമായി കുറ്റപ്പെടുത്തുന്നുണ്ട്. 1959 ൽ ജമാ അത്തുകാർ മലയാളത്തിൽ പ്രസിദ്ധീകരിച്ച മൗദൂദിയുടെ 'ഇസ്ലാമിൻ്റെ രാഷ്ട്രീയസിദ്ധാനതം' എന്ന കൃതി ആരംഭിക്കുന്നതു തന്നെ ഇപ്രകാരമാണു:- "ഇസ്ലാം ഒരു ജനാധിപത്യവ്യവസ്ഥിതിയാണു" ഇന്നു നാം ധാരാളം കേട്ടുകൊണ്ടിരിക്കുന്ന ഒരു വാക്കാണിത്. കഴിഞ്ഞ ശതകത്തിൻ്റെ അന്തിമഘട്ടം മുതൽ ഇതടിക്കടി ആവർത്തിക്കപ്പെടുന്നുണ്ട്. എന്നാൽ എനിക്കുറപ്പിച്ചു പറയാൻ കഴിയും , ആ പല്ലവി ഉരുവിട്ടുകൊണ്ടിരിക്കുന്നവരിൽ ആയിരത്തിലൊരാൾ പോലും ഇസ്ലാമിനെ ശാസ്ത്രീയമായി പഠിച്ചവരോ ,ഇസ്ലാമികജനാധിപത്യത്തിൻ്റെ നിലപാടും സ്വഭാവവും വസ്തുനിഷ്ടമായി മനസ്സിലാക്കാൻ ശ്രമിച്ചവരോ അല്ല എന്ന്. ചിലർ ഇസ്ലാമികസംഘടനാവ്യവസ്ഥയുടെ ചില ബാഹ്യരൂപങ്ങൾ കണ്ടിട്ട് , അതിന്മേൽ ജനാധിപത്യമെന്ന പേർ ഒട്ടിച്ചു. അധികമാളുകളുടെയും മനോഗതി മറ്റൊന്നാണു: ലോകത്ത് വിശിഷ്യാ തങ്ങളുടെ ഭരണാധികാരികളിൽ പൊതുവെ അംഗീകാരം സിദ്ധിച്ച ഏതൊന്നും ഇസ്ലാമിലുണ്ടെന്നു വല്ല വിധേനയും സമർത്ഥിക്കുക എന്നതാണു അവരുടെ പക്ഷത്തിൽ ഏറ്റവും വലിയ മതസേവനം. സ്വാധീനശക്തിയുള്ള വല്ലവരുടെയും സംരക്ഷണവും മേൽ നോട്ടവും ലഭിക്കാത്ത വിധത്തിൽ ,അപായങ്ങളിൽനിന്നും അനർത്ഥങ്ങളിൽനിന്നും സ്വയം രക്ഷപ്പെടുക ദുസ്സാധ്യമായ ഒരനാഥശിശിവിനെപ്പോലെയാണു ഇസ്ലാമെന്നായിരിക്കണം ഇവരുടെ ധാരണ. അല്ലെങ്കിൽ ,കേവലം മുസ്ലിങ്ങളെന്ന നിലക്ക് നമ്മുടെ അന്തസ്സും അഭിമാനവും നിലനിർത്തുക സാധ്യമല്ല, പിന്നെയോ ലോകത്ത് പ്രചുരപ്രചാരം നേടിയ ഏതെങ്കിലുമൊരു സിദ്ധാന്തത്തിൻ്റെ ഛായ നമ്മുടെ മതത്തിലും പ്രദർശിപ്പിക്കപ്പെട്ടാലേ മതിയാവൂ എന്നതായിരിക്കാം ഇക്കൂട്ടരുടെ അഭിമതം. ഏതായാലും ഈ മനോഗതിയുടെ ഫലമെന്തായെന്നു നോക്കണം: സോഷ്യലിസത്തിൻ്റെ ഒച്ചപ്പാട് നാട്ടിൽ പൊങ്ങിയപ്പോൾ മുസല്മാന്മാരിൽനിന്നൊരു കൂട്ടർ 'സോഷ്യലിസം ഇസ്ലാമിൻ്റെ വെറുമൊരു പുത്തൻ പതിപ്പാണു' എന്ന് ആർത്തു വിളിച്ചു തുടങ്ങി. ....ചുരുക്കത്തിൽ ഇന്നു ഇസ്ലാം.. പരസപരം പൊരുത്തപ്പെടാനാവാത്ത വ്യത്യസ്ത അംശങ്ങളുടെ ഒരു 'മിക്ചറാ'യി രൂപാന്തരപ്പെട്ടിരിക്കുന്നു; അതിൽനിന്നു ലോകകമ്പോളത്തിൽ ഡിമാൻ്റുള്ള ഓരോ അംശം അവസരോചിതം പുറത്തെടുത്ത് പ്രദർശിപ്പിക്കപ്പെടുകയാണു! " "ഇസ്ലാമിൽ ഒരു നാഗരീക രാഷ്ട്രീയവ്യവസ്ഥ ഇല്ലെന്നു നിർലജ്ജം പുലമ്പിക്കൊണ്ട് ,തങ്ങളുടെ ദയനീയമായ അജ്ഞതക്ക് മകുടം ചാർത്തിക്കൊണ്ടിരിക്കുന്നവരുടെ വായ മൂടിക്കെട്ടുവാൻ ഉപകരിക്കുന്ന" ഒരു സിദ്ധാന്തമാണു താൻ മുന്നോട്ടു വെക്കുന്നതെന്നു ഈ കൃതിക്ക് ആമുഖം ചമയ്ക്കുന്നു മൗദൂദി. തുടർന്ന് ദീൻ, ഇലാഹ്,റബ്ബ്, ഇബാദത്ത്, ഫിത്ന ..തുടങ്ങിയ ദീനീ സംജ്ഞകൾക്കെല്ലാം കേവലമായ മതം, ആരാധന, ആരാധ്യൻ, കുഴപ്പം തുടങ്ങിയ സാമാന്യവും സാമ്പ്രദായികവുമായ അർത്ഥങ്ങൾക്കപ്പുറം രാഷ്ട്രീയാധികാരവുമായി ബന്ധപ്പെട്ട അർത്ഥങ്ങളാണുള്ളതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. പ്രവാചകചര്യകളും ചരിത്രവും നിരത്തി കുർ ആൻ വെളിപാടുകളുടെ "യഥാർത്ഥ" വിവക്ഷയെന്തെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. അള്ളാഹുവിനു ഇബാദത്ത് ചെയ്യാനാണു മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന കുർ ആൻ്റെ പ്രസ്താവനയനുസരിച്ച് എന്താണു ഇബാദത്ത് എന്നു നബിചര്യയും ഇതര കുർ ആൻ വാക്യങ്ങളും നിരത്തി വിശദീകരിക്കുന്നു. "ഇബാദത്ത്നു വെറും പൂജ എന്ന അർത്ഥമല്ല ഉള്ളത്. അടിമയും ദാസനും എന്ന നിലയിൽ മനുഷ്യൻ നയിക്കുന്ന മുഴു ജീവിതവും ഇബാദത്തിൻ്റെ വിപുലാർത്ഥത്തിൽ പെടുന്നു. ... യജമാനൻ്റെ ആജ് ഞാനുവർത്തിയായിക്കൊണ്ട് ത്യാഗം വരിക്കുക, യജമാനൻ്റെ അംഗുലീസൂചനയനുസരിച്ച് എന്തും പ്രവർത്തിക്കുക, ..യജമാനൻ്റെ നിയമനിർദേശങ്ങൾ നിഷ്കർഷം പാലിക്കുക, യജമാനനെതിരായുള്ള ഏതു ശാസനയും നിയമവും തുടച്ചുനീക്കുക, യജമാനൻ്റെ ആജ്ഞയുള്ളേടത്ത് സ്വകണ്ഠത്തെപ്പോലും പരിഛേദിക്കുക, ഇതെല്ലാം തന്നെ ഇബാദത്താകുന്നു.ഈ നിലക്കുള്ള ഇബാദത്ത് ഏതൊരു ശക്തിക്കർപ്പിക്കുന്നുവോ അവനാണു മഅബൂദ് ,അവനാണു ഇലാഹ്. "(ഇസ്ലാമിൻ്റെ രാഷ്ട്രീയ സിദ്ധാന്തം). റബ്ബ് എന്നാൽ ഭരിക്കുന്നവൻ എന്നർത്ഥമുള്ളതിനാൽ അള്ളാഹുവല്ലാതെ മറ്റൊരു ഭരണാധികാരിയെയും അനുസരിക്കാൻ പാടില്ല, അള്ളാഹുവിൻ്റെ ഭരണം മാത്രമേ അനുസരിക്കാവൂ. [അള്ളാഹു ജീവിച്ചിരിപ്പില്ലാത്തതിനാൽ ജമാ അത്ത് അമീർ അള്ളാഹുവിനു വേണ്ടി ഭരിക്കും].അതോടെ അള്ളാഹു ശരിയായ റബ്ബായി മാറും. മറ്റു ഭരണാധികാരികളെ ഏതെങ്കിലും കാര്യത്തിൽ അനുസരിച്ചാൽ അതു ശിർക്കും കുഫ്രും ഫിത്നയുമാണു. ആ ഫിത്ന അവസാനിപ്പിക്കും വരെ വാളെടുത്തു ജിഹാദ് നടത്തിയാലേ അള്ളാഹുവിനു സമാധാനമാകൂ. ഇതാണു മൗദൂദിയുടെ രാഷ്ട്രീയ സിദ്ധാന്തത്തിൻ്റെ ചുരുക്കം. ലോകമാകെ അള്ളാഹുവിൻ്റെ ഭരണത്തിൻ കീഴിലാകും വരെ വാൾ ഉറയിൽ വെക്കാതെ പട പൊരുതുക എന്നതാണു ഒരു യഥാർത്ഥ മുസ്ലിമിൻ്റെ ഇബാദത്ത്. നബിചര്യ അതാണു നമ്മെ പഠിപ്പിക്കുന്നത്:- “അല്ലാഹുവിന്റെ ദൂതന്‍ 13 വര്‍ഷക്കാലം അറബികളെ ഇസ്ലാം മതം സ്വീകരിക്കന്‍ ക്ഷണിക്കുകയുണ്ടായി. അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും അദ്ദേഹം അവലംബിച്ചു. അനിഷേദ്ധ്യമായ തെളിവുകളും വാദമുഖങ്ങളും സമര്‍പ്പിച്ചു.ഭക്തിയുടെയും ധാര്‍മികതയുടെയും മാതൃകയായ തന്റെ ജീവിതം അവരുടെ മുമ്പില്‍ കാഴ്ച്ച വെച്ചു.ആകാവുന്നത്ര അവരുമായി ആശയവിനിമയം നടത്തി.പ്ക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല. അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം! അത് തിന്മയെയും ആക്രമണത്തെയും ഹൃദയത്തിലെ കറകളെയും ആത്മാവിന്റെ കളങ്കങ്ങളെയും വിപാടനം ചെയ്തു. അതിനേക്കാള്‍ ഉപരിയായി വാള്‍ അവരുടെ അന്ധത ഇല്ലാതാക്കി.അവര്‍ക്ക് സത്യത്തിന്റെ വെളിച്ചം കാണുമാറായി.സത്യം സ്വീകരിക്കാന്‍ വിഘാതമായി നിന്ന അവരുടെ അഹങ്കാരത്തിനു ശമനമുണ്ടായി. ഉദണ്ഡശിരസ്കരായി ഔദ്ധത്യത്തോടെ നിലയുറപ്പിച്ച അവര്‍ അപമാനിതരായി എളിമയോടെ തല കുനിച്ചു. അറേബ്യയിലും മറ്റു രാജ്യങ്ങളിലും ഇസ്ലാം പ്രചരിച്ചത് ത്വരിതഗതിയിലായിരുന്നു. ഒരു നൂറ്റാണ്ടു കൊണ്ടു തന്നെ ലോകത്തിന്റെ കാല്‍ ഭാഗം ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിന്റെ ഖഡ്ഗം മനുഷ്യഹൃദയങ്ങളെ ആവരണം ചെയ്ത മറകളെ കീറി മുറിച്ചതായിരുന്നു ഈ പരിവര്‍ത്തനത്തിനു കാരണം.”[അല്‍ ജിഹാദു ഫില്‍ ഇസ്ലാം പേജ് 137] ഈ പടയോട്ടം അവസാനിക്കുക ലോകം മുഴുവൻ ഇസ്ലാം കീഴടക്കുമ്പോൾ മാത്രമാണു:- “മനുഷ്യബന്ധങ്ങളും കൂട്ടായ്മകളും അന്യോന്യം ഉദ്ഗ്രഥിതമാണ്. അതുകൊണ്ട് ഒരു രാഷ്ട്രത്തിന്റെ അയല്‍ രാഷ്ട്രങ്ങളും തങ്ങളുടെ അതേ ആദര്‍ശം സ്വീകരിക്കുന്നതു വരെ ആ രാഷ്ട്രത്തിന് അതിന്റെ സിദ്ധാന്തമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതല്ല. അതുകൊണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ ഒരു ഇസ്ലാമിക രാഷ്ട്രം അവരുടെ ഭൂപരിധിയില്‍ സ്ഥാപിച്ചുകൊണ്ട് അടങ്ങിയിരിക്കാന്‍ പാടുള്ളതല്ല. അവരുടെ വിഭവങ്ങള്‍ക്കനുസരിച്ച് രാഷ്ട്രത്തെ നാലു ഭാഗത്തേക്കും വികസിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്. മുസ്ലിംങ്ങള്‍ ഒരു ഭാഗത്ത് അവരുടെ ആശയപ്രചരണം നടത്തുകയും മറുഭാഗത്ത് ജനങ്ങളെ തങ്ങളുടെ ആദര്‍ശം സ്വീകരിക്കാന്‍ ക്ഷണിക്കുകയും വേണം. കാരണം മോക്ഷം നില കൊള്ളുന്നത് അതില്‍ മാത്രമാണ്. അവരുടെ ഇസ്ലാമിക രാഷ്ട്രത്തിനു ശക്തിയും വിഭവവുമുണ്ടെങ്കില്‍ മറ്റു അനിസ്ലാമിക രാഷ്ട്രങ്ങളെ യുദ്ധം ചെയ്തു നശിപ്പിക്കേണ്ടതും അവിടെ ഇസ്ലാമിക ഭരണം സ്ഥാപിക്കേണ്ടതുമാണ്.” (ഹഖീഖതെ ജിഹാദ്-പേജ് 64 ) “അറേബ്യയില്‍ ആദ്യമായി മുസ്ലിം പാര്‍ടി രൂപവല്‍ക്കരിച്ച് പ്രാവര്‍ത്തികമാക്കിയ സന്ദര്‍ഭത്തില്‍ പ്രവാചകനും ഖലീഫമാരും കൈക്കൊണ്ട നിയമമിതായിരുന്നു. അതിനു ശേഷം പ്രവാചകന്‍ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ട് എല്ലാ അയല്‍ നാടുകളിലേക്കും സന്ദേശം അയച്ചു. പക്ഷേ ഈ സന്ദേശം സ്വീകരിച്ചുവൊ ,അതോ നിരസിച്ചുവോ എന്നറിയാന്‍ അദ്ദേഹം കാത്തുനിന്നില്ല. ഉടനെ അദ്ദേഹം ശക്തി സംഭരിച്ച് റോമാ സാമ്രാജ്യത്തിനെതിരെ ആഞ്ഞടിച്ചു. പ്രവാചകനു ശേഷം അബൂബക്കറാണ് നേതാവായത്. അദ്ദേഹം പേര്‍ഷ്യയേയും റോമിനേയും ആക്രമിച്ചു. അവസാനം ഉമര്‍ വിജയിക്കുകയും ചെയ്തു.”[ഹഖീഖതെ ജിഹാദ്]

Sunday, March 15, 2020

കൊണ്ടാലും പഠിക്കാത്തവരാണു മതജീവികൾ എന്നറിയാമെങ്കിലും പറയേണ്ടതു പറയണമല്ലൊ !

പൊൻകുന്നം വർക്കി തൻ്റെ അവശ വാർദ്ധക്യത്തിൽ മരണം കാത്തു കിടക്കുന്ന സമയം അദ്ദേഹത്തിൻ്റെ വായിൽ മതം തിരുകാനും അന്ത്യകൂദാശ നൽകാനുമായി മരണക്കിടക്കയ്ക്കരികെ എത്തിയ പാതിരിമാരെ ചീത്ത പറഞ്ഞ് ഓടിച്ചു വിട്ടതായി കേട്ടിട്ടുണ്ട്. ഇന്നസൻ്റ് ക്യാൻസർ ബാധിതനായി ആശുപത്രിക്കിടക്കയിലായിരുന്നപ്പോഴും സമാനമായ അനുഭവം ഉണ്ടായതായി അദ്ദേഹം തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. ആർ സി സിയിലും മെഡിക്കൽ കോളേജുകളിലുമൊക്കെ മരണാസന്നരായി കിടക്കുന്ന മനുഷ്യരുടെ വായിൽ മതം തിരുകാൻ എത്തുന്ന മതക്കഴുകന്മാർ പതിവു കാഴ്ചയാണു. ജീവിച്ചിരുന്ന കാലത്തു മതവും അന്ധവിശ്വാസവും ഇല്ലാതെ സമാധാനമായി കഴിഞ്ഞവരെ അവരുടെ അന്ത്യാവശതയുടെ നിസ്സഹായത മുതലാക്കി "വിശ്വാസി" പ്പട്ടികയിലാക്കാനും അതു കൊട്ടി ഘോഷിക്കാനും മതജീവികൾ കാട്ടുന്ന ഈ മര്യാദകേട് വിശ്വാസ സമൂഹം പലപ്പോഴും ആഘോഷിക്കാറുമുണ്ട്. പ്രകൃതി ദുരന്തങ്ങളും വലിയ ആപത്തുകളും ഉണ്ടാകുന്ന വേളകളിലും തങ്ങളുടെ ദൈവങ്ങളെ താങ്ങിക്കൊണ്ട് "പുട്ടുകച്ചവട"ത്തിനിറങ്ങുക എന്നതും ഈ കൂട്ടരുടെ പതിവു കലാപരിപാടിയാണു. ഒരു ഇല വീഴുന്നതു പോലും ദൈവ ഹിതമനുസരിച്ചും ദൈവത്തിൻ്റെ വിധി പുസ്തകത്തിലെ രേഖയനുസരിച്ചുമാണെന്ന മൂഡവിശ്വാസം പ്രചരിപ്പിക്കുന്നവർ തന്നെയാണു ദൈവ ഹിതങ്ങളെ മറികടക്കാനുള്ള ചൊട്ടു വിദ്യകളുമായി ഇറങ്ങുന്നത് എന്ന വിശ്വാസക്കോമഡി തൽക്കാലം മാറ്റി വെക്കാം. സഹജീവികളായ മനുഷ്യർ ആപത്തിൽ അകപ്പെടുമ്പോൾ അവരുടെ വിശ്വാസവും അവിശ്വാസവും ചർച്ചയാക്കുന്നതു സാമാന്യമര്യാദയല്ല എന്ന ഏറ്റവും പ്രാഥമികമായ മനുഷ്യത്വ ചിന്ത പോലും വിശ്വാസവിൽപ്പനക്കാർക്കില്ല. സുനാമിയും ഭൂകമ്പവും പ്രളയും കൊടുംകാറ്റും മഹാമാരികളുമൊക്കെ ദൈവിക ശിക്ഷകളും ദൈവത്തിൻ്റെ പരൂക്ഷകളുമാണു എന്ന മണ്ടത്തരം മതപുസ്തകങ്ങളിൽ ആവർത്തിക്കുന്നതായി കാണാം. എന്തിനുള്ള ശിക്ഷ എന്നതും ഏതു ദൈവത്തിൻ്റെ പരീക്ഷണം എന്നതും പരീക്ഷണത്തിൻ്റെ ഉദ്ദേശ്യമെന്ത് എന്നതുമൊക്കെ ഓരോരുത്തർക്കും അവരവരുടെ കഥകൾക്കനുസരിച്ചു മാത്രമേ വിശദീകരിക്കാനാവൂ എന്നതും ആ കഥകൽ തമ്മിലുള്ള തർക്കമാണു യഥാർത്ഥത്തിൽ മനുഷ്യരാശി ഇന്നോളം നേരിട്ടിട്ടുള്ള ഏറ്റവും വലിയ ദുരന്തം എന്നതുമാണു മറ്റൊരു കോമഡി. അതിനൊരു തീർപ്പുണ്ടാക്കാൻ ഒരു ദൈവവും ഇന്നു വരെ ഒരു പരീക്ഷണവും നടത്തീട്ടുമില്ല. ഇപ്പോൾ ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന മഹാമാരിയാണല്ലൊ വിഷയം. ചൈനയിൽ ഈ രോഗം ആരംഭിച്ചു എന്ന വാർത്ത വന്നതോടെ മതജീവികൾ പലെടത്തും ചാടിപ്പുറപ്പെട്ടു. ദൈവനിഷേധികൾക്കുള്ള ശിക്ഷ എന്ന പതിവു ഉഡായിപ്പുമായി ആദ്യം രംഗത്തു വന്നതു ഇസ്ലാമിക ലോകത്തുനിന്നാണു. ഇറാനിലെ ഒരു മൊല്ലാക്ക തുടക്കമിട്ട ഈ പുട്ടുകച്ചവടം പലരും ഏറ്റെടുത്തു. ഇറാനിലെ പ്രസ്തുത മൊല്ലാക്ക ഇപ്പോൾ കൊറോണ ബാധിച്ചു ചികിൽസയിലാണത്രെ ! ചൈനയിൽ മുസ്ലിം പള്ളികളും മദ്രസകളും പൂട്ടി ഇസ്ലാമിനെ തകർക്കാൻ നോക്കിയതാണു കൊറോണക്കു കാരണം എന്ന കാര്യത്തിൽ മുസ്ലിങ്ങൾക്കു തർക്കമുണ്ടായിരുന്നില്ല. മറ്റു മതക്കാർക്കു അവരുടേതായ കാരണങ്ങൾ വേറെ കാണും. ഒരു അവിശ്വാസിക്കു നിസ്സാരമായ ആപത്തോ പ്രതിസന്ധിയോ ജീവിതത്തിൽ നേരിട്ടാൽ അവിടെ വിശ്വാസം തിരുകാനും അവിശ്വാസമാണു കാരണം എന്നു പറഞ്ഞു ആ മനുഷ്യനെ മാനസികമായി പീഡിപ്പിക്കാനും മതജീവികൾക്കു യാതൊരു മടിയുമില്ല. ആപത്തു വന്നതു ഭക്തരായ വിശ്വാസികൾക്കാണെങ്കിൽ അതൊക്കെ പരീക്ഷണം നിരീക്ഷണം എന്നു തുടങ്ങിയ ക്യാറ്റഗറിയിൽ പെടും. അവിശ്വാസിക്കു വളരെ നല്ല ജീവിതമാണെങ്കിൽ പാപി പനപോലെ വളരും എന്നാകും വ്യാഖ്യാനം. എങ്ങനെയായാലും വിശ്വാസം നാലു കാലിൽ തന്നെ വീഴും. അതാണു വിശ്വാസയുക്തി ! ഇപ്പോൾ ഇത്രയും പറയാൻ കാരണം ആപത്തു കാലത്തു യുക്തിവാദികൾ ദൈവങ്ങളെ ട്രോളുന്നേ എന്ന കൂട്ടക്കരച്ചിൽ നാനാഭാഗത്തുനിന്നും കേൾക്കുന്നതാണു. യുക്തിവാദികൾ ഈ സന്ദർഭത്തിൽ ദൈവങ്ങളെ ട്രോളുന്നതു മര്യാദകേടാണു എന്ന അഭിപ്രായം എനിക്കുമുണ്ട്. അതേ സമയം ഈ മര്യാദകേട് നൂറ്റാണ്ടുകളായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന മതജീവികൾക്ക് ഇതു മര്യാദയില്ലാത്ത പണിയാണു എന്ന് മനസ്സിലാക്കാൻ ഈ ട്രോളുകളെങ്കിലും സഹായകമാകുന്നുവെങ്കിൽ അതു നല്ലതു തന്നെ ! ഇനി ഇരു കൂട്ടരും മര്യാദക്കാരാകാൻ ശ്രമിക്കുക. മതം വിശ്വാസിയുടെ മനസ്സിൽ മാത്രം ഒതുങ്ങേണ്ട ഒന്നാണു. അതു തെരുവിലേക്കു വലിച്ചിഴച്ച് അന്യരുടെ സ്വൈരജീവിതത്തെ തടസ്സപ്പെടുത്തരുത്. ജനാധിപത്യത്തിൽ അഭിപ്രായസ്വാതന്ത്ര്യവും പ്രചാരണസ്വാതന്ത്ര്യവുമൊക്കെ ഉണ്ടെന്നതു ശരി തന്നെ. എന്നാൽ ഒരു ബഹുസ്വര സമൂഹത്തിൽ- ബഹുമത സമൂഹത്തിൽ -ഇത്തരം വൈകാരിക വിഷയങ്ങളെ തെരുവിൽ അലക്കുന്നതു അനുവദനീയമായ തിന്മയോ അനൗചിത്യമോ മര്യാദകേടോ ഒക്കെ ആണെന്നു കൂടി നാം തിരിച്ചറിയണം. ഞാൻ വളരെ കടുത്ത ഭാഷയിൽ മതവിമർശനം നടത്തുന്ന ആളാണു. അതിനും പശ്ചാത്തലമായത് ഈ മര്യാദകെട്ട മതപ്രചാരണം തന്നെയായിരുന്നു. ഇതു മര്യാദകേടാണു എന്ന് സ്വസമുദായത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്ന ചിന്ത തന്നെയാണു എന്നെ ഞാനാക്കിയത്. പൊതുവെ അന്തർമുഖനും പഞ്ചപാവമുമായ ഒരു ജീവിയായിരുന്നു ഞാൻ. ഇന്നും ഇസ്ലാം വിമർശനമൊഴികെ മറ്റെല്ലാ കാര്യത്തിലും അങ്ങനെത്തന്നെയാണുതാനും. ഇവിടെ മതവിശ്വാസികൾ അവരുടെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളുമായി അടങ്ങിയൊതുങ്ങി ജീവിക്കുന്നതാണു കാണുന്നതെങ്കിൽ ഒരിക്കലും ഞാൻ ഈ പണിക്കു പുറപ്പെടുമായിരുന്നില്ല. എന്നാൽ വിശ്വാസം അന്യരുടെ വായിൽ തിരുകാൻ നെട്ടോട്ടമോടുന്ന - തെരുവാകെ വിശ്വാസ മാലിന്യങ്ങളാൽ മുഖരിതമാക്കിക്കൊണ്ടുള്ള മതപ്രചാര പ്രഘോഷണങ്ങളുമായി പരക്കം പായുന്ന -മുറത്തിൽ കയറി കൊത്തും വിധം അന്യമതവിശ്വാസികളെ ചൊറിഞ്ഞു പ്രകോപിപ്പിക്കുന്ന "മതസംവാദ" പൊറാട്ടു നാടകങ്ങൾ അരങ്ങേറുന്ന അശ്ലീലക്കാഴ്ച്ചകൾ കണ്ടു മനസ്സു നീറിയ ഒരു സവിശേഷ സന്ദർഭത്തിലാണു ഞാൻ എന്ന പാവത്താൻ മതത്തെ മാന്തിപ്പറിക്കാൻ തുടങ്ങിയത്. എൻ്റെ മുഖ്യ ഉദ്ദേശ്യം മതം പൊളിക്കുക എന്നതായിരുന്നില്ല. ഇന്ത്യ പോലൊരു ബഹുമത രാജ്യത്ത് കേവലം ന്യൂനപക്ഷം മാത്രമായ മുസ്ലിങ്ങൾ അല്പം മര്യാദ പഠിക്കേണ്ടതുണ്ട് എന്ന വളരെ സ്വാഭാവികവും ലളിതവുമായ ഒരു ചിന്ത മാത്രമായിരുന്നു എന്നെ ഇതിനു പ്രേരിപ്പിച്ചത്. ഏതായാലും യുക്തിവാദികൾ ഞങ്ങളുടെ ദൈവങ്ങളെ ട്രോളുന്നേ... ! എന്ന കൂട്ടനിലവിളി കേൾക്കുമ്പോൾ ആ ഉദ്ദേശ്യം ഏറെക്കുറെ നിറവേറിയിരിക്കുന്നു എന്ന ആശ്വാസമാണു അനുഭവിക്കുന്നത്. കാക്കക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ് എന്ന ഒരു കാക്കവിരുദ്ധ പഴഞ്ചൊല്ലുണ്ട്. എല്ലാവർക്കും അവരവരുടെ പാരംബര്യങ്ങളും വിശ്വാസങ്ങളും ഒരേയളവിൽ പ്രധാനമാണെന്ന് എല്ലാവരും മനസ്സിലാക്കുക. അവനവൻ്റെ വിശ്വാസം അവനവൻ്റെ ഉള്ളിൽ ഒതുക്കി അന്യരുടെ വികാരങ്ങൾ മാനിച്ച് പെരുമാറാൻ ശ്രമിക്കുക. അതാണു എല്ലാവർക്കും നല്ലത് !. കൊണ്ടാലും പഠിക്കാത്തവരാണു മതജീവികൾ എന്നറിയാമെങ്കിലും പറയേണ്ടതു പറയണമല്ലൊ !

Monday, December 9, 2019

സ്വതന്ത്രലോകം 19

ശാസ്ത്ര സ്വതന്തന്ത്രചിന്താ പ്രചാരണ രംഗത്ത് അഭൂതപൂർവ്വമായ മുന്നേറ്റം സൃഷ്ടിച്ച 2012ലെ സ്വതന്ത്രലോകം സെമിനാർ തുടർച്ചയായി എട്ടാം വർഷവും മലപ്പുറത്തു നടക്കുകയാണൂ. ചില ഔപചാരിക സംഘടനാ ചട്ടക്കൂടിൽ മാത്രം ഒതുങ്ങി ആശയപ്രചാരണം നടത്തി വന്ന സാമ്പ്രദായിക യുക്തിവാദപ്രവർത്തനം വിപുലമായ ശാസ്ത്ര പ്രചാരണമായും ജനസ്വാധീനമുള്ള സാംസ്കാരികപ്രവർത്തനമായും ഇന്നു കേരളമാകെ നിറഞ്ഞു നിൽക്കുകയാണു. എല്ലാ ജില്ലയിലും വൻ ജനപങ്കാളിത്തത്തോടെയുള്ള ബഹുവിധ പരിപാടികളാണിപ്പോൾ നടന്നു വരുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ ഏറ്റവും സജീവമായ ചർച്ചാ വിഷയവും മറ്റൊന്നല്ല. നൂറുകണക്കിനു സോഷ്യൽ മീഡിയ കൂട്ടായ്മകൾ സംവാദങ്ങൾ ചർച്ചകൾ മഹാസമ്മേളനങ്ങൾ എന്നിങ്ങനെ ശാസ്ത്ര യുക്തിചിന്താ രംഗം സജീവമാണെങ്ങും. ഇതിനെല്ലാം തുടക്കം കുറിച്ച സംഭവമായിരുന്നു 2012 ൽ മലപ്പുറം ടൗൺഹാളിൽ നടന്ന സെമിനാർ. വ്യത്യസ്തമായ വിഷയങ്ങൾ പുതിയ അവതാരകർ നൂതന സങ്കേതങ്ങൾ അറിവുള്ള ചെറുപ്പക്കാരുടെ നിറസാന്നിദ്ധ്യം എനീ സവിശേഷതയാണു ഈ പരിപാടിയെ ശ്രദ്ധേയമാക്കുന്നത്. അന്ധവിശ്വാസങ്ങൾക്കെതിരായ ഈ ചിന്താമുന്നേറ്റം മത രംഗത്തും മറ്റുമുള്ളവരെ വല്ലാതെ വ്യാകുലപ്പെടുത്തുന്നു എന്നാണു പ്രതികരണങ്ങളിൽനിന്നും മനസ്സിലാകുന്നത്. പ്രളയകാലത്ത് എല്ലാം മറന്ന് എല്ലാവരും ഒന്നായപോലെ വിമർശനങ്ങളുടെ മഹാപ്രളയത്തിൽ അതിജീവന ഭീതി പൂണ്ട് എല്ലാ മത വിഭാഗങ്ങളും ഇപ്പോൾ ഒരുമിച്ച് പ്രതിരോധം തീർക്കുന്നു. ആശയപരമായി പിടിച്ചു നിൽക്കാനാവില്ല എന്നുറപ്പുള്ളതിനാൽ തന്നെ പതിവു പോലെ ഭീഷണി ഊരുവിലക്ക് സാമ്പത്തിക ഉപരോധം കുടുംബം കലക്കൽ തുടങ്ങിയ ഹീനമാർഗ്ഗങ്ങളാണു അവലംബിക്കുന്നത്. നിരവധി ചെറുപ്പക്കാർ ഇത്തരം ഉപരോധങ്ങൾ നേരിടുന്നതായി നിത്യവും വാർത്തകൽ വരുന്നു. ശാരീരികമായി ഉപദ്രവിക്കുന്ന സംഭവങ്ങളും ഉണ്ട്. ശബരിമല ദർശനം നടത്തിയ യുവതികൾക്ക് ഇന്നും പുറത്തിറങ്ങി നടക്കാനാവുന്നില്ല. ഇസ്ലാമിനെ വിമർശിക്കുന്നവർക്ക് പലേടത്തും ഉപരോധങ്ങളും വിലക്കുകളും മറ്റു ഉപദ്രവങ്ങളും നേരിടേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ നടക്കുന്ന സ്വതന്ത്ര ചിന്താ സെമിനാറും കൂട്ടായ്മയും മതരഹിതരായി പുറത്തു വരുന്നവർക്ക് ആത്മവിശ്വാസവും ആശ്വാസവും നൽകുന്നതോടൊപ്പം കൂടുതൽ അറിവും തിരിച്ചറിവും പ്രദാനം ചെയ്യുന്ന അനുഭവം കൂടിയായിരിക്കും. സെമിനാറിൽ .....

Sunday, December 8, 2019

ജാഹിലിയ്യ !

കുർ ആനും ഹദീസും മറ്റു മതകാര്യങ്ങളും വിഷയമായി കുറേയേറെ പ്രസംഗങ്ങളും എഴുത്തുകളും മുമ്പുണ്ടായിട്ടുണ്ട്. ഇസ്ലാമിൻ്റെ ചരിത്രം വിശദീകരിക്കുന്ന അവതരണങ്ങൾ ഇതുവരെ ചെയ്തിരുന്നില്ല. അതു കൂടി പറഞ്ഞ് ഇസ്ലാം വിമർശന രംഗത്തുനിന്നും പതുക്കെ പിന്മാറാമെന്നാണു വിചാരിക്കുന്നത്. രണ്ടോ മൂന്നോ ഭാഗങ്ങളായി ചുരുക്കിപ്പറയാനാണുദ്ദേശിക്കുന്നത്. അതിൻ്റെ ആദ്യഭാഗമാണു എറണാകുളത്തു അവതരിപ്പിച്ച "ജാഹിലിയ്യ" . രണ്ടാം ഭാഗമാണു സ്വതന്ത്രലോകം സെമിനാറിൽ മലപ്പുറത്തു അടുത്ത ശനിയാഴ്ച്ച അവതരിപ്പിക്കുന്നത്. "ജാഹിലിയ്യ" യു ട്യൂബിൽ ഇന്നലെ അപ്ലോഡ് ചെയ്തിട്ടുണ്ട്. ശബ്ദം ക്ലിയറല്ലെങ്കിലും കേൾക്കാൻ പറ്റും. രണ്ടാം ഭാഗമായ "വാളേന്തിയ പ്രവാചകൻ" കേൾക്കാൻ വരുന്നവർ ഒന്നാം ഭാഗം കേൾക്കണം. മക്കയിലെ മുഹമ്മദ് നബിയുടെ പ്രവാചകദൗത്യം സമ്പൂർണമായും പരാജയമാകാൻ കാരണം എന്തെന്ന് അതിൽ വ്യക്തമാക്കുന്നുണ്ട്. ആശയപരമായും യുക്തിപരമായും മക്കാ മുശ് രിക്കുകളെ തൻ്റെ വാദങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ നബി ദയനീയമായി പരാജയമടയുകയാണുണ്ടായത്. ഓരോ ചോദ്യങ്ങൾക്കും വാദങ്ങൾക്കും 'വെളിപാടി'ലൂടെ മറുപടി നൽകുമ്പോൾ അദ്ദേഹം കൂടുതൽ കൂടുതൽ പരിഹാസ്യനാവുകയായിരുന്നു. അതിൻ്റെ ഒരു നീണ്ട വാങ്മയ ചിത്രം കുർ ആൻ തന്നെ വരച്ചു വെച്ചിട്ടുണ്ട്. അതാണു ജാഹിലിയ്യ പ്രസംഗത്തിൽ പറഞ്ഞത്. പിന്നീട് മൂന്നു വർഷം നീണ്ട ഗൂഡാലോചനയുടെയും ഉടമ്പടിയുടെയും ഭാഗമായി മദീനയിൽ അഭയം തേടുകയായിരുന്നു. മദീനയിൽ അദ്ദേഹം തൻ്റെ പ്രവാചകത്വം ബോധ്യപ്പെടുത്താൻ യുക്തിയുടെയോ സംവാദത്തിൻ്റെയോ വഴിയൊന്നും സ്വീകരിച്ചില്ല. മറിച്ചു അസംഘടിതരായി ചിതറിക്കിടന്നിരുന്ന ഹിജാസിലെ ഗോത്രങ്ങളെ ഓരോന്നോരോന്നായി ആക്രമിച്ചു കീഴ് പെടുത്തുകയും അവരുടെ സമ്പത്തു മുഴുവൻ കവർച്ച ചെയ്ത് ഒരു വലിയ സാമ്പത്തിക സൈനിക ശക്തിയായി സ്വയം വികസിക്കുകയുമാണു ചെയ്തത്. ആ ജൈത്രയാത്രയുടെ നാൾവഴി ചരിത്രമാണു "വാളേന്തിയ പ്രവാചകൻ" എന്ന അവതരണത്തിൽ വിശദീകരിക്കാൻ ഉദ്ദേശിക്കുന്നത്. നബിക്കു ശേഷമുള്ള ഇസ്ലാം വികാസത്തിൻ്റെ കഥ മൂന്നാം ഭാഗമായും അവതരിപ്പിക്കാം. "വാളാൽ വളർന്ന മതം" !https://www.youtube.com/watch?v=oBksalAN1nA&t=372s

Friday, December 6, 2019

പഠനം പാല്പായസമാക്കിയ അനുഭവം !

വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളെ പറ്റി:- 80 കളുടെ അവസാനത്തിലോ 90 കളുടെ തുടക്കത്തിലോ എന്ന് കൃത്യമായി ഓർക്കുന്നില്ല. ഞാനും സഹധർമ്മിണിയും മലപ്പുറം ജില്ലയിലെ കുഗ്രാമമായ എൻ്റെ നാട്ടിൽ സർക്കാർ സ്കൂളിൽ പഠിപ്പിക്കുന്ന കാലം. അന്ന് ഡി പി ഇ പി പദ്ധതിയിലെ പോലുള്ള നൂതന പാഠ്യ രീതികളൊന്നും വന്നിട്ടില്ല. അത്തരം ആലോചനകൾ പോലും ആരംഭിച്ചിരുന്നില്ല. പാരമ്പര്യമായി നമ്മളൊക്കെ പഠിച്ച അതേ രീതിയിൽ പാഠപുസ്തകം തിന്നു തീർക്കുന്ന രീതിയാണു നിലവിലിരുന്നത്. പാഠപുസ്തകം തിന്നതു പരീക്ഷാപേപ്പറിൽ ചർദ്ദിക്കുന്ന പരീക്ഷാരീതിയും. ഞാനന്നു മൂന്നാം ക്ലാസിലാണു പഠിപ്പിച്ചിരുന്നത്. ചില പരിസര പാഠങ്ങൾ പാരമ്പര്യ രീതിയിൽ നിന്നു മാറി പ്രവർത്തന രീതിയിൽ പരീക്ഷിക്കാൻ ശ്രമിച്ചിരുന്നു. അതിനു സഹപ്രവർത്തകരിൽ നിന്നോ ഹെഡ്മാസ്റ്ററിൽ നിന്നോ ഒരു പ്രോൽസാഹനവും ലഭിച്ചില്ലെന്നു മാത്രമല്ല, നിരുൽസാഹപ്പെടുത്തുകയും കളിയാക്കുകയും "വട്ടാണല്ലേ" എന്ന മട്ടിൽ പ്രതികരിക്കുകയുമാണു ചെയ്തത്. എന്നാൽ കുട്ടികൾക്കും അവരുടെ രക്ഷിതാക്കളിൽ പലർക്കും അതു വളരെ സ്വീകാര്യവുമായിരുന്നു. ഒരു പരീക്ഷാ അനുഭവവും ഒരു പഠനപ്രവർത്തനവും ഉദാഹരണമായി പറയാം. മണ്ണ് എന്ന പരിസരപാഠം പഠിപ്പിക്കാൻ കുട്ടികളെ സ്കൂളിനടുത്തുള്ള കൃഷിയിടങ്ങളിലും മൊട്ടക്കുന്നിലും പുഴയിലും മറ്റും കൊണ്ടു പോയി മണ്ണൊലിപ്പു തടയുന്ന രീതിയും കൃഷിക്കു പറ്റിയ മണ്ണും മറ്റും പരിചയപ്പെടുത്തി. ഇതേ പാഠത്തിൽ നിന്നും പരീക്ഷക്കു ചോദ്യം നൽകിയതും പ്രവർത്തന രീതിയിലായിരുന്നു. കളിമണ്ണു, വെട്ടുകല്ലുപൊടി, മണൽ, വളക്കൂറുള്ള മണ്ണ് എന്നിങ്ങനെ പലതരം മൺണുകൾ ശേഖരിച്ച് കുട്ടികൾക്കു നൽകിയ ശേഷം അതു കൃഷിക്കു പറ്റിയത്, ഇഷ്ടിക നിർമാണത്തിനു യോജിച്ചത് , വീടു നിർമാണത്തിനുപയോഗിക്കുന്നത് എന്നിങ്ങനെയൊക്കെ തരം തിരിക്കാനുള്ള പ്രവർത്തനമാണു ഒരു സാമ്പിൾ എന്ന നിലക്കു നൽകിയത്. പരീക്ഷ ഇങ്ങനെ നടത്താൻ പാടില്ല, പേപ്പർ മാർക്ക് ഇട്ട് സൂക്ഷിക്കണം എന്നൊക്കെ പറഞ്ഞ് ഹെഡ്മാൻ ശാസിക്കുന്നുണ്ടായിരുന്നു. എങ്കിലും പേപ്പറൊക്കെ വേറെ തയ്യാറാക്കി പ്രശ്നം പരിഹരിക്കുകയും വിജയകരമായി എൻ്റെ പ്രവർത്തനം നടക്കുകയും ചെയ്തു. അതേ ക്ലാസിൽ പോസ്റ്റോഫീസ് എന്ന പാഠം പഠിപ്പിക്കാൻ കുട്ടികളെ പോസ്റ്റോഫീസിലെക്ക് കൊണ്ടു പോയി പോസ്റ്റ്മാസ്റ്ററുമായി അഭിമുഖം നടത്തുന്ന പ്രവർത്തനമാണു കൊടുത്തത്. എല്ലാ കുട്ടികളും ഓരോ പോസ്റ്റ് കാർഡ് വാങ്ങുകയും മറ്റൊരു സ്കൂളിലെ മൂന്നാം ക്ലാസിലെ കുട്ടികൾക്ക് തങ്ങളുടെ പഠനാനുഭവങ്ങൾ വിവരിക്കുന്ന കത്ത് എഴുതുകയും ചെയ്തു. ആ കത്തുകൾ കുട്ടികൾ തന്നെ പോസ്റ്റ് പെട്ടിയിൽ ഇട്ടു. കുറച്ചു നാളുകൾക്കു ശേഷം എല്ലാ കുട്ടികൾക്കും മറ്റേ സ്കൂളിലെ അജ്ഞാത കൂട്ടുകാരിൽ നിന്നു മറുപടിക്കത്തുകൾ വന്നു. പോസ്റ്റ്മാൻ ക്ലാസിലെത്തി ഓരോ കുട്ടിയുടെയും അഡ്രസ് നോക്കി പേരു വായിച്ച് കാർഡുകൾ കൊടുത്തപ്പോൾ കുട്ടികൾക്കു വലിയ സന്തോഷമായി. മറ്റേ സ്കൂളിലെ ഒരു സഹ അധ്യാപികയുടെ സഹകരണം ആദ്യമേ ഉറപ്പാക്കിയിരുന്നതിനാൽ ആ സ്കൂളിലും ഇതൊരു നല്ല നുഭവമായി . ഇന്ന് ഇതൊക്കെ പറയുമ്പോൾ അധ്യാപകർക്കും കുട്ടികൾക്കും ഒരു പുതുമയും അനുഭവപ്പെടില്ല. ഇതൊക്കെ വളരെ ബാലിശവും നിസ്സാരവുമായി തോന്നുകയും ചെയ്യും. കാരണം ഇതിനെക്കാൾ എത്രയോ മികച്ചതും ഫലപ്രദവും സങ്കീർണവും ആയ എത്രയോ നല്ല "പ്രവർത്തനങ്ങൾ" ആണു സ്കൂളുകളിൽ ഇപ്പോൾ നടക്കുന്നത്. പക്ഷെ ഇങ്ങനെയൊന്നും അധ്യാപകർക്കോ നാട്ടുകാർക്കോ ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാലത്തു ഇതൊക്കെ വലിയ അൽഭുതവും "നട്ടപ്പിരാന്തും" ആയിരുന്നു. ഇന്നത്തെ വിദ്യാഭ്യാസ രീതിയും പരീക്ഷാരീതിയുമൊക്കെ എത്രയോ മാറിക്കഴിഞ്ഞു. പരിമിതികൾ ഏറെയുണ്ടെങ്കിലും വിദ്യാഭ്യാസരംഗം വലിയ വിപ്ലവകരമായ മാറ്റങ്ങൾക്കു വിധേയമായികൊണ്ടിരിക്കുന്നു. ഈ വിഷയത്തിൽ വിദഗ്ദ്ധയായ ഒരു അധ്യാപക പരിശീലകയാണു ആദില കബീർ. ആദിലയുടെ അവതരണം കൂടുതൽ അറിവും വെളിച്ചവും പ്രദാനം ചെയ്യുമെന്നു ഉറപ്പായും പ്രതീക്ഷിക്കാം.

Wednesday, November 27, 2019

യുക്തിയുടെ സങ്കീർണതയും ജനാധിപത്യത്തിൻ്റെ പരിമിതികളും.

യുക്തിയുടെ സങ്കീർണതയും ജനാധിപത്യത്തിൻ്റെ പരിമിതികളും. വൈശാഖൻ തമ്പി പറഞ്ഞ പോലെ കെമിസ്റ്റ്രിയും ഫിസിക്സും കൈകാര്യം ചെയ്യുന്നത്ര ലളിതമായി അഭിപ്രായം പറയാവുന്നതല്ല സാമൂഹ്യ വിഷയങ്ങൾ. ഒരു വ്യക്തിയുടെ വൈകാരികവും അനുഭവാധിഷ്ഠിതവുമായ ബയാസുകൾക്കുള്ളിൽ നിന്നുകൊണ്ടുള്ള അഭിപ്രായങ്ങളെ മറ്റു വ്യക്തികൾ എടുത്തു കൈകാര്യം ചെയ്യുമ്പോൾ ഈ സങ്കീർണതകൾ വളരെ പ്രകടമാകുന്നതു കാണാം. സാമൂഹ്യവും സാംസ്കാരികവും നൈതികവുമൊക്കെയായ പ്രശ്നങ്ങളെ കേവലം വ്യക്തിയുടെ മനോ നിലയ്ക്കനുസരിച്ചു മാത്രം വിശകലനം ചെയ്യാനാവില്ല. നാം ജീവിക്കുന്ന സാമൂഹിക ആവാസ വ്യവസ്ഥയ്ക്കുള്ളിലെ എല്ലാ സങ്കീർണതകളെയും യാഥാർത്ഥ്യങ്ങളെയും സമഗ്രമായി വിലയിരുത്തിക്കൊണ്ടു മാത്രമേ ഏതു സവിശേഷ പ്രശ്നത്തിൻ്റെയും ശരിതെറ്റുകൾ നിർണയിക്കാനാവു. അങ്ങനെയൊക്കെ വിശകലനം ചെയ്തുകൊണ്ട് ഒരാൾ എത്തിച്ചേരുന്ന അഭിപ്രായമോ നിലപാടോ മറ്റുള്ളവർക്കു അതേ നിലയിൽ ബോധ്യപ്പെടുക എന്നതും പലപ്പോഴും അസാധ്യമാണു. ഓരോ പ്രശനത്തെയും പരിശോധിക്കുമ്പോൾ പോസിറ്റീവും നെഗറ്റീവുമായ കുറെ കാര്യങ്ങൾ കണ്ടെത്താനാവും. അതിൽ ഏതിനാണു മുൻ തൂക്കം എന്നു നോക്കിയാണു ആ പ്രശ്നത്തെ ശരിയെന്നോ തെറ്റെന്നോ അന്തിമമായി നിശ്ചയിക്കേണ്ടത്. അവിടെയും ഉണ്ട് പ്രശ്നം . ചിലർക്ക് നെഗറ്റീവ് ആയ കാര്യങ്ങൾ മാത്രം കാണാനുള്ള കണ്ണുകളേ ഉണ്ടാകൂ. മറ്റു ചിലർക്കു തിരിച്ചും. അതിനാൽ അത്തരക്കാർ അവരവരുടെ തല്പര വിഷയങ്ങൾ പൊലിപ്പിച്ചും പർവ്വതീകരിച്ചും വാദമുഖങ്ങൾ നിരത്തി ന്യായീകരിക്കും. ഇത്തരം തർക്കങ്ങളാണു നമുക്കു ചുറ്റും നടക്കുന്നത്. ശബരിമല യുവതീപ്രവേശനം എന്ന വിഷയത്തെ മാത്രം ഉദാഹരിച്ചു കൊണ്ട് ഈ പറഞ്ഞ സങ്കീർണതയെ ഒന്നു കൂടി വ്യക്തമാക്കാൻ ശ്രമിക്കാം. യുക്തിവാദികളിൽ തന്നെ ഈ വിഷയത്തിൽ പല നിലപാടുകാരുണ്ട്. ശബരിമല ഒരു അന്ധവിശ്വാസത്തിൻ്റെ കേന്ദ്രമാണു. അവിടെ പുരുഷന്മാർ തന്നെ പോകേണ്ടതില്ല എന്നതിനാൽ സ്ത്രീകൾ കൂടി പോകണം എന്ന നിലപാടു യുക്തിവാദികൾ സ്വീകരിക്കാൻ പാടില്ല എന്നതാണു ഒരു പക്ഷം. അതിനപ്പുറം ലിംഗനീതിയും ഭരണഘടനാ ധാർമ്മികതയും മറ്റും മറ്റുമായുള്ള സാമൂഹ്യനൈതിക വിഷങ്ങളൊന്നും പരിഗണിക്കാൻ ഇക്കൂട്ടർ തയ്യാറല്ല. ഇതു വിശ്വാസത്തിൻ്റെ പ്രശ്നം എന്നതിലുപരി ഭരണഘടനാ ധാർമ്മികതയിലൂന്നിയുള്ള ലിംഗനീതിയിലേക്ക് മുന്നേറാൻ ഉപകരിക്കുന്ന ഒരു സാമൂഹ്യ പരിവർത്തന ഘട്ടമായി കണ്ട് യുക്തിവാദികളും ഇതിനെ പ്രോൽസാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും വേണം എന്നതാണൂ സാമൂഹ്യ കാര്യങ്ങളിൽ കുറെ കൂടി ശ്രദ്ധയൂന്നുന്ന സ്വതന്ത്ര ചിന്തകരുടെ പക്ഷം. ഇനി ഇതിൻ്റെ പ്രാവത്തിക രൂപം എങ്ങനെയായിരിക്കണം എന്ന കാര്യത്തിലും ഉണ്ട് അഭിപ്രായഭിന്നതകൾ. യുക്തിവാദികളായ അവിശ്വാസികൾ തന്നെ വിശ്വാസിയുടെ വേഷം കെട്ടി മല കയറിക്കൊണ്ട് "വിപ്ലവം" നടത്തണോ? അതോ വിശ്വാസികളിൽ നിന്നു താല്പര്യമുള്ളവരെ കയറാൻ സഹായിച്ചാൽ മതിയോ? അവിശ്വാസികളായി അറിയപ്പെടുന്നവർ മാറി നിന്ന് അത്രതന്നെ അറിയപ്പെടാത്ത അവിശ്വാസികൾ പോയാൽ മതിയോ ? രഹ്നാ ഫാതിമയെ പോലുള്ള പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുവല്ലാത്ത ആളുകൾ കെട്ടും കെട്ടി പോയി ലിംഗനീതി നടപ്പിലാക്കുന്നതു അനുചിതമല്ലേ? അതോ ഭരണഘടന അനുവദിക്കുന്നതിനാൽ അതും വളരെ ശരി തന്നെ എന്നാണോ? കഴിഞ്ഞ വർഷം "ആചാരലംഘനം" നടത്തി ചരിത്രം സൃഷ്ടിച്ച അതേ ആളുകൾ ഈ വർഷവും മല കയറി വിപ്ലവം ഊട്ടിയുറപ്പിക്കേണ്ടതുണ്ടോ? അതോ സുപ്രീം കോടതിയുടെ അന്തിമ തീർപ്പു വരുന്നതുവരെ "റെഡി ടു വെയ്റ്റ്" നിലപാടെടുക്കുന്നതല്ലേ ശരി? അതോ നിലവിൽ വിധിക്കു സ്റ്റേ ഇല്ലാത്തതിനാൽ പോലീസ് ബലം പ്രയോഗിച്ച് തന്നെ ഇപ്രാവശ്യവും യുവതികളെ മല കയറ്റി സർക്കാർ ഭരണഘടനാപ്രതിബദ്ധത തെളിയിക്കുകയല്ലേ വേണ്ടത്? ഇങ്ങനെ ഈ ഒരൊറ്റ വിഷയത്തിൽ തന്നെ ഒരുപാടു സങ്കീർണതകൾ നമുക്കു മുന്നിൽ ഉണ്ട്. ഇതെല്ലാം നിർദ്ധാരണം ചെയ്യണമെങ്കിൽ നാം ഏതൊക്കെ കാര്യങ്ങൾ പരിഗണിക്കണം? നിലവിലുള്ള മഹാഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിൻ്റെ മനോനിലയും പരിമിതികളും കണക്കിലെടുക്കണ്ടേ? ഒരു ജനാധിപത്യ ഭരണകൂടത്തിനു മുന്നിലെ പ്രായോഗികമായി അനുഭവപ്പെടുന്ന മറ്റു പരിമിതികൾ കൂടി പരിഗണിക്കണ്ടേ? അതോ അതൊന്നും നോക്കാതെ ഭരണഘടനാ മൂല്യം മാത്രം നോക്കി എന്തു കടുംകയ്യും ചെയ്തിട്ടായാലും യുവതികളെ പതിനെട്ടാം പടി കയറ്റുക എന്നതു മാത്രമാകണം ഗവണ്മെൻ്റിൻ്റെ ലക്ഷ്യം എന്നഭിപ്രായമുണ്ടോ? ഞാൻ ഈ വിഷയത്തെ കഴിഞ്ഞ വർഷം കണ്ട അതേ കണ്ണുകൊണ്ടല്ല ഈ വർഷം നോക്കിക്കാണുന്നത്. കാരണം ഇത് ഇന്ന് തികച്ചും രാഷ്ട്രീയമായ (കക്ഷി രാഷട്രീയ സങ്കുചിതത്വത്തിൻ്റെ മാത്രമായ ) ഒരു വിഷയമായി പരിമിതപ്പെട്ടിട്ടുണ്ട് എന്നാണു എനിക്കു തോന്നുന്നത്. കേരളത്തിലെ മൂന്നു രാഷ്ട്രീയ ചേരികളുടെയും നിലനിൽപ്പും അധികാരാരോഹണസാധ്യതയും ശാക്തീകരണ ബലതന്ത്രവും ഒക്കെയായി ഈ പ്രശ്നത്തെ ഭരണഘടനാ ധാർമ്മികത എന്നതിനപ്പുറത്തേക്കു മാറ്റി വരച്ചു കഴിഞ്ഞിരിക്കുന്നു. അതിനാൽ തന്നെ ഇന്ന് ഈ വിഷയത്തെ വിശകലനം ചെയ്യുമ്പോൾ അതിൻ്റെ രാഷ്ട്രീയത്തെ മാറ്റി നിർത്തിക്കൊണ്ട് കേവലം ലിംഗനീതിയുടെ പ്രശ്നം മാത്രമായി കാണൂക വയ്യ. ഇതൊക്കെ പറയുമ്പോൾ "ചാപ്പ"കളുമായി വന്നു ഉപരോധിക്കുന്നവരും പ്രതിരോധിക്കുന്നവരും ഉണ്ടാകും. എനിക്കതിൽ ഒരു കുണ്ഠിതവും ഇല്ല. സി പി എമ്മിൻ്റെ രാഷ്ട്രീയ പാപ്പരത്തങ്ങളെ പലപ്പോഴും നിശിതമായി തന്നെ വിമർശിക്കാറുള്ള ആളാണു ഞാൻ. അപ്പോഴൊക്കെ അവരുടെ വകയും ചാപ്പ കിട്ടീട്ടുണ്ട്. ഒരു രാഷട്രീയ പാർട്ടിയെയും മുന്നണിയെയും അന്ധമായി ന്യായീകരിക്കുന്ന പണി എനിക്കില്ല. അന്ധമായ വിരോധവും ഇല്ല. ഇഷ്യൂ ബെയ്സ്ഡ് ആയിട്ടാണു ഞാൻ അഭിപ്രായങ്ങൾ പറയാറുള്ളത്. ഇപ്പോൾ മേൽ പറഞ്ഞ വിഷയത്തിലും എനിക്ക് ഒരു പാർട്ടി വിധേയത്വമോ അന്ധമായ നിലപാടോ ഇല്ല. പക്ഷെ ശബരിമലയിലെ യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഇന്നത്തെ രാഷ്ട്രീയ ചേരികൾ എടുക്കുന്ന നിലപാടുകളിൽ പ്രായോഗികമായി സാധ്യമായതിൽ വെച്ച് താരതമ്യേന മെച്ചപ്പെട്ട ഒരു നിലപാട് എന്ന നിലക്ക് സർക്കാരിൻ്റെ നിലപാടിനോടാണു യോജിപ്പുള്ളത്. കാരണം മറ്റു രണ്ടു രാഷ്ട്രീയ ചേരിയും ഈ വിഷയത്തിൽ ഭരണഘടനാ ധാർമ്മികതയെ തത്വത്തിൽ പോലും അംഗീകരിക്കുന്നില്ല. തങ്ങൾ അധികാരത്തിൽ വന്നാൽ ഭരണഘടനയുടെ നീതിക്കെതിരായി പുതിയ നിയമം ഉണ്ടാക്കി ആചാരസംരക്ഷണം നടത്തി വിശ്വാസികളുടെ വിശ്വാസത്തെ രക്ഷിക്കും എന്നാണു പറഞ്ഞിട്ടുള്ളത്. എന്നാൽ ഇടതു പക്ഷം പൊതുവിൽ ഭരണഘടനാ ധാർമ്മികതക്കും ലിംഗനീതിക്കും ഒപ്പം നിൽക്കുമെന്നും കോടതി അന്തിമ വിധി വന്നാൽ നടപ്പിലാക്കും എന്നുമാണു നിലപാടെടുക്കുന്നത്. എന്തൊക്കെ പരിമിതികൽ ഉണ്ടെങ്കിലും താരതമ്യേന യോജിക്കാൻ കഴിയുന്നത് ഈ വിഷയത്തിൽ ഇടതു നിലപാടുമായി മാത്രമാണു. ഇതേ കാരണത്താലാണു ഇപ്പോൾ അവിശ്വാസികളും ഫെമിനിസ്റ്റുകളുമായ യുവതികൾ മല കയറാൻ ശ്രമിക്കുന്നത് രാഷ്ട്രീയമായി മറു ചേരിക്കു ആയുധം നൽകുന്ന നിലപാടാണെന്നും അതു ആത്യന്തികമായി നമ്മുടെ ലക്ഷ്യത്തിലേക്കുള്ള വഴിയിൽ വിപരീതഫലം ഉളവാക്കും എന്നും കരുതുന്നത്. ഈ അഭിപ്രായവും ഇരുമ്പുലക്കയല്ല. മറിച്ചു സമൂഹത്തിനു വലിയ ഗുണമേ ചെയ്യൂ എന്നാണു നിലപാടെങ്കിൽ കാര്യകാരണ സഹിതം അതു ബോധ്യപ്പെടുത്തിയാൽ ഞാൻ എൻ്റെ നിലപാടിൽ മാറ്റം വരുത്തും. അതാണല്ലോ ജനാധിപത്യം. അല്ലാതെ ഒരു അഭിപ്രായം പ്രകടിപ്പിക്കുമ്പോഴേക്കും മൂന്നു തലാഖും ചൊല്ലി പായും തലയിണയും മടക്കി ഇറങ്ങിപ്പോകുന്ന വികാര ജീവികൾക്ക് ജനാധിപത്യത്തിൽ ഒന്നും ചെയ്യാനാവില്ല. അവർ നന്മയെന്നു നിനച്ചു ചെയ്യുന്ന വൈകാരിക നിലപാടുകൾ സമൂഹത്തിൽ നെഗറ്റീവ ഫലങ്ങൾ മാത്രമേ ഉളവാക്കൂ. ജനാധിപത്യം ഒരു സംസ്ജാാരമാണു. യോജിപ്പുകളും വിയോജിപ്പുകളും വിമർശനങ്ങളും സുഖദുഖങ്ങളുമെല്ലാം സ്നേഹപൂർവ്വം പങ്കു വെക്കുകയും ആരോഗ്യകരമായ സംവാദങ്ങളിലൂടെ കൂടുതൽ തെളിച്ചമുള്ള നിലപാടുകളിലേക്കും ആശയങ്ങളിലേക്കും മുന്നേറുകയും സ്വയം തിരുത്തുകയും മറ്റുള്ളവരെ തിരുത്തുകയുമൊക്കെ ചെയ്യാനാവുന്ന ഒരു ഉദാത്ത സാമൂഹ്യ സംസ്കാരം!. എൻ്റെ നിലപാടുകൾ തെറ്റാണെന്നു ബോധ്യമായാൽ ഞാൻ തിരുത്തും. ഞാൻ മാത്രമാണു ആത്യന്തിക ശരി എന്ന ശാഠ്യം ഇല്ലേയില്ല. എന്നെ വിമർശിക്കുന്നവരെ മൊഴി ചൊല്ലുകയോ വെറുക്കുകയോ ഇല്ല. ഞാൻ പഠിപ്പിച്ച കുട്ടികൾ പോലും എന്നെ പല കാര്യത്തിലും തിരുത്തീട്ടുണ്ട്. ആ കുട്ടികളെ ഇന്നും ഞാൻ ആദരവോടെ ഓർക്കുന്നുമുണ്ട്. തൃപ്തിയുടെയും ബിന്ദുവിൻ്റെയും ഇന്നലെത്തെ "മലകയറ്റം" ഒരു രാഷ്ട്രീയ നാടകം മാത്രമായാണു എനിക്കു ഒറ്റനോട്ടത്തിൽ തോന്നിയത്. മുകളിൽ പറഞ്ഞ എല്ലാ സാമൂഹിക സങ്കീർണതകളുടെയും രാഷ്ട്രീയ പശ്ചാതലത്തിൻ്റെയും കൂടി ബയാസ് ഉള്ളതുകൊണ്ടാകാം പെട്ടെന്ന് അങ്ങനെ തോന്നിയത്. ഒരു സ്ത്രീയെ ആക്രമിച്ചതിനെ ന്യായീകരിക്കുക എന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. അല്പസമയം കഴിഞ്ഞ് ആ പ്രതികരണം അനുചിതമായി എന്നു തോന്നിയതിനാൽ പിൻ വലിക്കുകയും ചെയ്തിരുന്നു.

Thursday, November 21, 2019

ആയിശയുടെ മാല !

ഷിയാപള്ളിയിൽ ചാവേർ പൊട്ടിത്തെറിച്ചു നൂറു മരണം; സുന്നി പള്ളിയിൽ ഷിയാ പൊട്ടിത്തെറി അറുപതു പേർ മരിച്ചു. എന്നിങ്ങനെ മിക്ക വെള്ളിയാഴ്ചകളിലും ലോക്കത്തിൻ്റെ പല ഭാഗത്തുമായി നടക്കുന്ന മനുഷ്യക്കുരുതിയുടെ ഭീകരവാർത്തകൾ പതിവായി നാം വായിക്കുന്നു. അവസാനമില്ലാത്ത ഈ ഗ്രൂപ്പ് പകയുടെയും പ്രതികാരത്തിൻ്റെയും കാരണമന്യേഷിച്ചു നാം ചരിത്രത്താളുകളിലൂടെ ഊളിയിട്ടാൽ ചെന്നെത്തുന്നതു ഒരു മാലയിലാണു. ആയിശയുടെ മാല. കഥയുടെ ചുരുക്കം പറയാം. ഹിജ്ര 5ആം വർഷം റമളാൻ മാസം , മദീനയിൽ നിന്നും 130 നാഴിക അകലെയുള്ള ബനൂഖുസാ അ എന്ന ജൂതഗോത്രത്തെ ലക്ഷ്യമാക്കി മുഹമ്മദും ഒരു വലിയ സേനയും പുറപ്പെടുന്നു. സമ്പന്നവും സമൃദ്ധവുമായിരുന്നു ബനൂമുസ്തലഖ് എന്നു കൂടി പേരുള്ള ആ ഗോത്രം. അവരെ കീഴടക്കി സമ്പത്തു മുഴുവനും കൈക്കലാക്കുക എന്നതായിരുന്നു മുഹമ്മദിൻ്റെ സൈനിക നീക്കത്തിൻ്റെ ലക്ഷ്യം. രാത്രി സഞ്ചരിച്ചും പകൽ ഒളിച്ചിരുന്നും പ്രഭാതവേളയിൽ പൊടുന്നനെ വളഞ്ഞിട്ട് ആക്രമിക്കുക എന്ന പതിവു തന്ത്രം പ്രയോഗിക്കപ്പെടുകയും ഏതാനും ദിവസങ്ങൾ നീണ്ട ഉപരോധത്തിനൊടുവിൽ ആ ഗോത്രം കീഴടങ്ങുകയും ചെയ്തു. 700 പേരെ തടവിലാക്കുകയും സ്വത്തുക്കളെല്ലാം പിടിച്ചെടുക്കുകയുമുണ്ടായി. തടവുകാരായി പിടിക്കപ്പെടുന്ന സ്ത്രീകളെ യോദ്ധാക്കൾക്കു വീതം വെച്ചു കൊടുക്കുകയാണു പതിവ്. അടിമവെപ്പാട്ടികളായി ഇങ്ങനെ ലഭിക്കുന്ന സ്ത്രീകളെ വിൽക്കുകയോ സ്വന്തമായി എടുക്കുകയോ ചെയ്യാം . അവരിൽനിന്നു തന്നെ വില (മോചനദ്രവ്യം) വാങ്ങി സ്വതന്ത്രരാക്കിവിടുകയും ചെയ്യാം. ഇതാണു അന്നത്തെ രീതി. ഗോത്ര പ്രധാനിയായിരുന്ന ഹാരിസ്ബ്നു അബീ സിറാർ ൻ്റെ പുത്രിയും ആ യുദ്ധത്തിൽ കൊല്ലപ്പെട്ട മുസാഫി ഉബ്നു സ്വഫ്വാൻ്റെ വിധവയുമായ ജുവൈരിയ്യായെ വിഹിതമായി കിട്ടിയത് സാബിതുബ്നു ഖൈസ് എന്ന സഹാബിക്കാണു. അയാൾ വൻ തുക മോചനദ്രവ്യം ആവശ്യപ്പെട്ടു കൊണ്ട് ജുവൈരിയയെ കച്ചവടം ചെയ്യാൻ ഒരുങ്ങി. ആവശ്യപ്പെട്ടത്ര തുക ൻൽകാനില്ലാത്തതിനാൽ ജുവൈരിയ്യ മുഹമ്മദിനെ കണ്ടു തുക കുറച്ചു കിട്ടാൻ ശുപാർശക്കൊരുങ്ങി. അതിനിടെ ജുവൈരിയ്യയുടെ മുഖം ആയിശയുടെ ശ്രദ്ധയിൽ പെട്ടു. അവളെ കണ്ടതും ആയിശയുടെ നെഞ്ചിൽ ഒരു ഇടിമിന്നലുണ്ടായി. ജുവൈരിയ്യയുടെ സൗന്ദര്യം കണ്ടതോടെ ആയിശ ആത്മഗതം മൊഴിഞ്ഞു:- "ഇതു പണി പാളും, ഇവളെ മൂപ്പരു കണ്ടാൽ വിടില്ല, ഇതും കൂടി നമ്മുടെ വീട്ടിലെത്തുമെന്നുറപ്പ് " അതു തന്നെ സംഭവിച്ചു. ജുവരിയ്യയെ കണ്ടതോടെ എന്തു വില വേണങ്കിലും ഞാൻ കൊടുത്തോളാം എൻ്റെ ഭാര്യയാകാൻ തയ്യാറെങ്കിൽ മോചനവും തരാം എന്നു ജുവരിയക്ക് ഉറപ്പു ലഭിച്ചു. അവൾ സമ്മതം മൂളി. അങ്ങനെ സുന്ദരിയും കുലീനയുമായ ഒരുവൾ കൂടി നബിയുടെ കളത്ര സംഘത്തിൽ അംഗമായി. പതിവു പോലെ യുദ്ധം കഴിഞ്ഞുള്ള മടക്കയാത്ര തന്നെ മധുവിധുയാത്രയായി. യുദ്ധയാത്രയിൽ കൂടെ കൊണ്ടു പോയ ആയിശയുടെ കാര്യം മുത്ത് വിസ്മരിച്ചു പോയതു സ്വാഭാവികം. ഇനിയാണു കഥയുടെ ട്വിസ്റ്റ്. യാത്രാസംഘത്തിൻ്റെ പുറകിലെ ഒരൊട്ടകപ്പുറത്തു ഹിജാബ് കൂട്ടിൽ സഞ്ചരിച്ചിരുന്ന ആയിശയ്ക്ക് ഇടയ്ക് വെച്ച് ഒന്നിനും രണ്ടിനും ശങ്ക വന്നു. ഒട്ടകം നിർത്തി അവൾ അകലേക്കു പോയി. കാര്യം കഴിഞ്ഞു മടങ്ങി വരും വഴിയാണു കഴുത്തിലുണ്ടായിരുന്ന മാല വീണു പോയതായി അറിയുന്നത്. മാല തെരയാനായി ആയിശ മരുഭൂമിയിലൂടെ അലഞ്ഞു.നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ആയിശ മടങ്ങിയെത്തി നോക്കുമ്പോൾ ഒട്ടകസംഘം അവളെ ഉപേക്ഷിച്ചു വളരെ ദൂരം മുന്നോട്ടു പോയിരുന്നു. മരുഭൂമിയിൽ ഒറ്റയ്ക്കായ ആയിശ അവിടെത്തന്നെ കാത്തുനിന്നു. നാടകീയമായി ഒരു ചെറുപ്പക്കാരൻ തൻ്റെ ഒട്ടകത്തെയും തെളിച്ച് ആ വഴി വന്നു. സ്ഫ്വാൻ എന്നായിരുന്നു ആ യുവകോമളൻ്റെ പേർ. അയാൾ ആയിശയ്ക്കു തൻ്റെ വാഹനത്തിൽ ലിഫ്റ്റ് നൽകി. ഇരുവരും മരുഭൂമിയിലൂടെ സഞ്ചരിച്ചു . ഒരു രാത്രി മുഴുവൻ എന്നും രണ്ടു രാത്രിയും പകലും എന്നുമൊക്കെ വ്യത്യസ്ഥ ഖൗലുകൾ ഉണ്ട്. ഏതായാലും ദീർഘ സഞ്ചാരത്തിനൊടുവിൽ ഇരുവരും മദീനയിൽ എത്തിച്ചേർന്നു. അതോടെ നാട്ടിലാകെ സദാചാരപ്പടയൊരുക്കം ആരംഭിച്ചിരുന്നു. സഫ്വാനും ആയിശയും പണി പറ്റിച്ചു എന്ന മട്ടിൽ ഗോസിപ്പുകൾ പരന്നു. അടക്കം പറച്ചിലുകളും മുക്കിമൂളലുകളുമായി സകലരും കഥയിൽ മുഴുകി. ആയിശയെ മറന്ന് ജുവൈരിയ്യയുമായി കൂടിയ നബിയും സംഗതി അറിഞ്ഞു. സ്വാഭാവികമായും അദ്ദേഹവും കഥയിൽ കാര്യമുണ്ടെന്നു തന്നെ വിശ്വസിച്ചു. ആയിശ സ്ത്രീസഹജമായ ആയുധം കൊണ്ടു പ്രതിരോധിച്ചു . കരച്ചിലോടു കരച്ചിലായി. ആയിശയുടെ ഉമ്മ അവളെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. "ഒരു മനുഷ്യനു ചുറ്റും ആനേകം പെണ്ണുങ്ങൾ തമ്പടിച്ചേടത്തു ഇതും ഇതിനപ്പുറവും നടന്നില്ലെങ്കിലേ അൽഭുതമുള്ളു" ഉമ്മയുടെ കമൻ്റ് ! മാസങ്ങൾ കടന്നു പോയി. മുഹമ്മദിൻ്റെ ആശയക്കുഴപ്പം അള്ളാഹുവിനെയും ബാധിച്ചു. ആയിശ കുറ്റക്കാരിയാണെന്നും അല്ലെന്നും വിശ്വസിക്കാൻ പ്രയാസം . ആണെങ്കിലും അല്ലെങ്കിലും ആയിശയെ ഉപേക്ഷിക്കുക എന്നതു അചിന്ത്യമായിരുന്നു. ഭക്ഷണങ്ങളിൽ വെച്ച് മട്ടൻ കറി ചേർത്ത പത്തിരി പോലെയാണു ഭാര്യമാരിൽ ആയിശ എന്ന വിഖ്യാത ഉപമ ഓർക്കുക. ഒടുവിൽ രണ്ടും കല്പിച്ച് അള്ളാഹു ആയത്തിറക്കി. ആയിശ നിരപരാധിയാണു. അപവാദം പറഞ്ഞു പരത്തിയവരെ പിടിച്ച് 80 വീതം ചാട്ടവാറടി നൽകി ശിക്ഷിക്കുക, സ്ത്രീകളെ കുറിച്ച് ലൈംഗിക അപവാദം പറയുന്നവർ 4 ദൃക്സാക്ഷികളെ ഹാജറാക്കണം... ! മുഖ്യമായും മൂന്നു പേരായിരുന്നു അപവാദപ്രചാരകർ. അതാണു സാക്ഷികളുടെ എണ്ണം നാലായി നിജപ്പെടുത്താൻ കാരണം. അവർ അഞ്ചു പേരായിരുന്നെങ്കിൽ 6 സാക്ഷികൾ വേണം എന്ന തിട്ടൂരമിറക്കാനും ആ സന്ദർഭത്തിൽ അള്ളാഹു തയ്യാറാകുമായിരുന്നു. അത്രയ്ക്കു പ്രിയങ്കരിയായിരുന്നല്ലോ "അള്ളാഹുവിനും" ആയിശ ! ഈ വേളയിൽ ആയിശ കുറ്റക്കാരിയാണെന്നും അവളെ ഉപേക്ഷിക്കുകയും ശിക്ഷിക്കുകയും വേണമെന്നുമുള്ള നിലപാടായിരുന്നു അലി സ്വീകരിച്ചത് എന്നു പറയപ്പെടുന്നു. ആയിശയും അലിയും തമ്മിലുള്ള ശത്രുതയുടെ തുടക്കം ഈ മാലക്കഥയിൽനിന്നാണു എന്നതാണു ചരിത്രത്തിൽ ഈ മാല ഒരമൂല്യ ആഭരണമായി മാറാൻ ഹേതു. ഈ ശത്രുതയുടെ തുടർച്ചയാണു നബിയുടെ മരണത്തോടെ ആരംഭിക്കുന്ന അധികാര വടം വലിയിലേക്കും വളരുന്നത്. ആദ്യ ഖലീഫയായി അലിയെ നിശ്ചയിക്കാതെ ആയിശയുടെ പിതാവായ അബൂബക്കറിനെ ഒന്നാം ഖലീഫയായി അവരോധിക്കുന്നതിനു ആയിശയും ചരടു വലിച്ചു എന്നു വേണം കരുതാൻ. ഇവിടെ മുതലാണു ശിയാ എന്ന അലീ പക്ഷവും സുന്നി എന്ന ആയിശാ പക്ഷവുമായി ഇസ്ലാം പിളരുന്നത്. നബിയുടെ സാന്നിദ്ധ്യത്തിൽ കാഫറുകളുമായി നടന്ന യുദ്ധങ്ങളിൽ മരിച്ചതിൻ്റെ പതിൻ മടങ്ങ് ആളുകളാണു ഈ തർക്കം മൂലം ഉണ്ടായ ആഭ്യന്തര യുദ്ധങ്ങളിൽ കൊല്ലപ്പെട്ടത്. ഇന്നും കെട്ടടങ്ങാത്ത ഗോത്രപ്പകയായി ഈ ശത്രുത നില നിൽക്കുകയും ചെയ്യുന്നു ! ആ യുവകോമളൻ സഫ്വാനു പിന്നീട് എന്തു സംഭവിച്ചു എന്നതും ദുരൂഹം !

Sunday, November 17, 2019

വികലമാണു നമ്മുടെ ധാർമ്മിക ബോധം !

വികലവും വിചിത്രവുമാണു നമ്മുടെ ധാർമ്മികബോധം ! ----------- ഓട്ടോറിക്ഷയിൽ ഭർതാവിനൊപ്പം ഇരുന്ന് കുഞ്ഞിനെ മുലയൂട്ടുന്നതു കണ്ട് അവരെ സദാചാരം പറഞ്ഞ് ആക്രമിച്ച വാർത്ത രണ്ടു ദിവസം മുമ്പ് വായിച്ചു. ഒരു പെൺ കുട്ടി അവൾക്കിഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്തിറങ്ങിയാൽ അവളെ വളഞ്ഞിട്ട് ആക്രമിക്കുന്ന ഒരു സമൂഹം . പെൺ കുട്ടി തട്ടം ഊരിയാൽ, പൊട്ടു തൊട്ടാൽ, ഡാൻസ് കളിച്ചാൽ ... സദാചാരത്തിൻ്റെ ഏഴാകാശവും പൊട്ടിത്തകർന്നു തലയീൽ വീണു എന്ന മട്ടിൽ പ്രതികരിക്കുന്ന സമൂഹം. ഇത് ഒരു വശം. ഇനി നമ്മുടെ സാമൂഹ്യ ധാർമ്മിക ബോധത്തിൻ്റെ മറ്റൊരു മുഖം കൂടി നോക്കുക. വൻ നഗരത്തിനുള്ളിലെ മേൽപ്പാലം പണിയാൻ നമ്മൾ വിശ്വസിച്ച് ഏല്പിച്ച ഭരണാധികാരികളും ഉദ്യോഗസ്ഥരും ആ പണം മോഷ്ടിച്ചു പങ്കിട്ട കാരണം പാലം ഒരു കൊല്ലം തീരും മുമ്പേ തകർന്നടിയുന്നു. അനേകം മനുഷ്യരുടെ ജീവനു തന്നെ ഭീഷണിയാകുന്ന മട്ടിൽ ഇത്തരമൊരു അതി ഭീകരമായ ക്രിമിൽനൽ കുറ്റം ചെയ്തവരോടു നമ്മുടെ സമൂഹത്തിനു വല്ല ധാർമ്മികരോഷവും ഉണ്ടോ? പാലം പണിയുടെ ഫണ്ടിൽ നിന്ന് 10 കോടി അടിച്ചു മാറ്റിയെന്നു പറയപ്പെടുന്ന മന്ത്രി അടുത്ത തെരഞ്ഞെടുപ്പിൽ അതേ മണ്ഡലത്തിൽ അതിലും വലിയ ഭൂരിപ്ക്ഷത്തിനു തെരഞ്ഞെടുക്കപ്പെടും. അതാണു നമ്മുടെ ധാർമ്മിക ബോധം ! അതായത് വ്യക്തികളുടെ സ്വകാര്യതയിൽ അതി ഭീകരമായ അധാർമ്മികത കണ്ടെത്തി ഭീകരാക്രമം നടത്തുന്ന സമൂഹം അവരെ തന്നെ കബളിപ്പിച്ചും വഞ്ചിച്ചും കോടികൾ വിഴുങ്ങി വൻ അഴിമതി കാണിക്കുമ്പോൾ പോലും വളരെ ലാഘവത്തോടെ നിസ്സാരമായി മാത്രം നോക്കിക്കാണുന്നു. യഥാർത്ഥത്തിൽ തെരുവിലിട്ടു ജനം തല്ലിക്കൊല്ലേണ്ടത് ഇത്തരം കള്ളന്മാരെയാണു. എന്നാൽ വിശപ്പകറ്റാൻ അല്പം ഭക്ഷണം മോഷ്ടിച്ചാൽ അയാളെ കള്ളനെന്നാർത്തു വിളിച്ചു നാം ഓടിച്ചിട്ടു പിടിച്ചു തല്ലിക്കൊല്ലും. നമ്മുടെ പൊതു മുതലിൽ നിന്നും നമ്മളെ മുഴുവൻ കബളിപ്പിച്ച് കോടികൾ മോഷ്ടിക്കുന്ന പെരും കള്ളന്മാരെ നാം ബഹുമാനിക്കും, അവർ ആ കട്ട പണത്തിൽ നിന്നും നക്കാപിച്ചയെടുത്തു ചാരിറ്റി പ്രവർത്തനം കൂടി നടത്തിയാലോ? അവർ നമുക്കു കൺ കണ്ട ദൈവങ്ങൾ ആകും. അവർ സമൂഹത്തിലാകെ ആദരിക്കപ്പെടും. നിരപരാധികളായ പാവം മനുഷ്യരെ കുറ്റവാളികളാക്കി മുദ്രകുത്തി തെരുവിൽ കൈകാര്യം ചെയ്യുകയും വൻ ക്രിമിനലുകളെ തെരുവിൽ ആദരിച്ചാനയിക്കുകയും ചെയ്യുന്ന വികൃത സമൂഹം!. വികലവും വിചിത്രവുമായ ധാർമ്മിക ബോധമാണിത്. എന്തുകൊണ്ട് നമ്മൾ ഇങ്ങനെയാകുന്നു? സഹസാബ്ധങ്ങൾ പഴകിയ ജീർണിച്ച ഗോത്രധാർമ്മികതയിൽ മൂക്കു കുത്തിക്കിടക്കുന്ന മതാധിഷ്ഠിത ധാർമ്മികതയാണൂ നമ്മുടേത് എന്നതു തന്നെ കാരണം. ദൈവത്തിലും പരലോക സമ്മാനപ്പൊതിയിലും ആധാരമായി നാം ഉൾക്കൊണ്ടു പോരുന്ന വികലബോധത്തിൻ്റെ ഉൽപന്നമാണീ വിചിത്ര സദാചാരബോധം. മനുഷ്യനും മനുഷ്യനും തമ്മിലുള്ള സാമൂഹിക ബന്ധങ്ങളെ ആധാരമാക്കിയുള്ള ഉയർന്ന പൗരബോധവും ശാസ്ത്രീയമായ ധാർമ്മിക ബോധവും നമുക്കില്ല. അതേ കുറിച്ചുള്ള അറിവും നമുക്കില്ല. യുക്തിവാദികളെന്നും സ്വതന്ത്രചിന്തകരെന്നുമൊക്കെ സ്വയം അവകാശപ്പെടുന്ന ആളുകളിൽ മഹാഭൂരിപക്ഷം പേരും ഏതാണ്ട് ഇതേ പോലെ വികലമായ ധാർമ്മികബോധമാണു പേറുന്നത് എന്നത് ഇപ്പറഞ്ഞതിൻ്റെ ഗൗരവം എത്രമാത്രമുണ്ടെന്നു തന്നെയാണു സൂചിപ്പിക്കുന്നത്. ഇത്തരം വളരെ പ്രസക്തമായ വിഷയങ്ങളിൽ പ്രതികരിച്ചാൽ അതിനു സ്വതന്ത്ര ചിന്തകരിൽ നിന്നു പോലും ഉണ്ടാകുന്ന റസ്പോൺസ് നോക്കിയാൽ നിരാശയാണു ഫലം. അതേ സമയം പൈങ്കിളി വികാരങ്ങളെ ഇക്കിളിയാക്കുന്ന വല്ല വിഷയവുമാണെങ്കിൽ അവിടെ ചാകര വന്നടിയുമ്പോലെ ആൾക്കൂട്ടം ഓടിക്കൂടും.

Saturday, November 16, 2019

നന്മമരങ്ങൾ !

നന്മമരങ്ങൾ മുളയ്ക്കുന്നതും പന്തലിക്കുന്നതും ! ചാരിറ്റി പ്രവർത്തനം നമ്മുടെ സമൂഹത്തിൽ ഏറെ സ്വീകാര്യതയുള്ളതും എളുപ്പത്തിൽ വിറ്റു പോകുന്നതുമായ ഒരു നല്ല ബിസിനസ് ആണു. മനുഷ്യർ ചെയ്യുന്ന ഏറ്റവും മഹത്തായ പുണ്യ പ്രവൃത്തിയായാണു സമൂഹം ചാരിറ്റി പ്രവർത്തനങ്ങളെ കാണുന്നത്. മതവിശ്വാസമനുസരിച്ചും ഏറെ പുണ്യം കിട്ടുന്ന മഹാനന്മയാണു ജീവകാരുണ്യ പ്രവൃത്തികൾ. സമൂഹത്തിൻ്റെ ഈ പൊതുബോധത്തെ വിപണിയാക്കി നമ്മുടെ നാട്ടിൽ പൊട്ടി മുളച്ചു പെട്ടെന്നു വളർന്നു പന്തലിക്കുന്ന വൻ വ്യവസായമാണു ചാരിറ്റി. സ്വകാര്യ കച്ചവടസ്ഥാപനങ്ങൾ ബിസിനസ് പരസ്യം കൊഴുപ്പിക്കാൻ ജീവകാരുണ്യത്തിൻ്റെ ചുളു മാർഗ്ഗം ഉപയോഗപ്പെടുത്തുന്നതു കാണാം. ആൾദൈവങ്ങൾ വളരുന്നതും ഈ വിദ്യ ഉപയോഗിച്ചാണു. സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളുമൊക്കെ സമൂഹത്തിൽ പെട്ടെന്നു പടർന്നു കയറി വേരുറപ്പിക്കാൻ ചാരിറ്റിയെ ഫലപ്രദമായി ചൂഷണം ചെയ്യുന്നു. അധികം മെയ്യനങ്ങാതെ, കാര്യമായ മൂലധനം മുടക്കാതെ , മാനസികമായും ശാരീരികമായും അധികം റിസ്കില്ലാതെ പെട്ടെന്നു സമൂഹത്തിൽ വേരുപിടിപ്പിച്ചു വളരാവുന്ന ഒന്നാന്തരം ഉഡായിപ്പാണു ജീവകാരുണ്യപ്രവർത്തനങ്ങൾ. സമൂഹം ഇതൊരു അതിമഹത്തായ പുണ്യപ്രവൃത്തിയായി കാണുന്നതിനാൽ ഇത്തരം ഉഡായിപ്പുമായി വരുന്നവർക്കു ധാരാളം പണം ലഭിക്കും. ആ പണത്തിൽ നിന്നും ഒരു പങ്കെടുത്തു ചാരിറ്റിക്കു നീക്കിവെക്കുന്നതോടെ വീണ്ടും പണം ഒഴുകിവരാൻ ഇടയാകും. ഒപ്പം ഈ പ്രവൃത്തിയിൽ ഏർപ്പെടുന്നവർക്കു സമൂഹത്തിൽ വലിയ ആദരവും അംഗീകാരവും പ്രചാരണവും ലഭിക്കുന്നു. അവർ പെട്ടെന്നു സെലിബ്രിറ്റികളായി മാറും. സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യാനും സമ്മേളനങ്ങളിൽ മുഖ്യാതിഥികളാകാനും തെരഞ്ഞെടുപ്പിൽ മൽസരിക്കാനും വോട്ടു പിടിക്കാനുമൊക്കെ ഇക്കൂട്ടർ ക്ഷണിക്കപ്പെടും. അതോടെ വലിയ സമ്മാനങ്ങളും ലഭിക്കും. ഇന്നോവയും ലക്ഷങ്ങളുടെ വീടുമൊക്കെ നന്മമരങ്ങൾക്കു വൻ മുതലാളിമാരിൽ നിന്നും പാരിതോഷികങ്ങളായി കിട്ടാൻ തുടങ്ങും. അതോടെ നന്മമരങ്ങളുടെ ജീവിതം കുശാലായി. വന്നടിയുന്ന പണത്തിൽ നിന്നും ഒരു പങ്കു പിന്നെയും പിന്നെയും ചാരിറ്റിക്കായി നീക്കി വെക്കുന്നതോടെ ഈ വ്യവസായം വളർന്നു നിലവിട്ടനിലയിലേക്കുയരുന്നു. ഈ പറഞ്ഞതിനർത്ഥം ജീവകാരുണ്യപ്രവർത്തനങ്ങൾ മോശം ഏർപ്പാടാണു എന്നല്ല. എന്നാൽ സമൂഹത്തിൻ്റെ പൊതുബോധത്തെ വളരെ വേഗം ചൂഷണം ചെയ്യാനാവുന്നു എന്നതിനാൽ ഈ രംഗം ഉഡായിപ്പുകളുടെയും തട്ടിപ്പുകളുടെയും ചാകരയാണു എന്നാണു പറഞ്ഞത്. നമ്മൾ മീൻ തിന്നുമ്പോൾ പൂച്ചയ്ക്കും മുള്ളു കിട്ടും . എന്നാൽ നമ്മൾ മീൻ പിടിക്കുന്നതും തിന്നുന്നതും പൂച്ചയ്ക്കു മുള്ളു കിട്ടാനാണെന്നു വ്യാഖ്യാനിച്ചാൽ അതൊരു ഉഡായിപ്പു പറച്ചിൽ മാത്രമാണു. അതേ പോലെയാണു നന്മ മരങ്ങളും ആൾദൈവങ്ങളുമൊക്കെ സമൂഹത്തിലെ അവശരെയും അശരണരെയും സഹായിക്കാൻ മാത്രമായി നിസ്വാർത്ഥ സേവനമാണു ചെയ്യുന്നത് എന്നു കരുതുന്നതും. ഇനി ഈ വിഷയത്തിൽ സ്വതന്ത്ര ചിന്തകരായ യുക്തിവാദികളുടെ നിലപാട് എന്താകണം എന്നതു സംബന്ധിച്ച എൻ്റെ അഭിപ്രായം കൂടി പറയാം. പലപ്പോഴും നമ്മുടെ എതിർ പക്ഷത്തുള്ള വിശ്വാസസംരക്ഷകർ ഉന്നയിച്ചു കേൾക്കാറുള്ള ഒരു ചോദ്യമാണു യുക്തന്മാർ ഈ സമൂഹത്തിനു വേണ്ടി എന്തു നന്മയും സേവനവുമാണു ചെയ്യുന്നത്? അവർ എന്തെങ്കിലും കാരുണ്യപ്രവൃത്തികളിൽ ഏർപ്പെടുന്നുണ്ടോ? എന്നത്. ചാരിറ്റിക്ക് അർഹതയുള്ള ആളുകൾക്ക് ആവശ്യാനുസാരം സേവനങ്ങളും സഹായങ്ങളും നൽകേണ്ടതു സ്വകാര്യവ്യക്തികളോ സംഘടനകളോ സ്ഥാപനങ്ങളോ അല്ല, മറിച്ച് അതു ഒരു വികസിത പരിഷ്കൃത സമൂഹത്തിൻ്റെ പൊതുബാധ്യതയാണു എന്നതാണു ഇക്കാര്യത്തിലുള്ള നമ്മുടെ നിലപാട്. വികസിത രാജ്യങ്ങളിലൊക്കെ സോഷ്യൽ സെക്യൂരിറ്റി സംവിധാനങ്ങൾ വളരെ ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ഒരു മേഖലയാണിത്. ആളുകൾ അഴിമതി ഇല്ലാതെ ബാധ്യതപ്പെട്ട നികുതി നൽകുന്നു കൂടാതെ സമ്പന്നർ ചാരിറ്റിക്കായി വലിയ തുക സർക്കാർ സംവിധാനങ്ങൾക്കു നേരിട്ടു നൽകുകയും ചെയ്യുന്നു. ആ പണം ഉപയോഗിച്ച് ഗവണ്മെൻ്റു സംവിധാനങ്ങൾ വഴി ചാരിറ്റി പ്രവർത്തനം നടക്കുന്നു. ഇതാണു ശാസ്ത്രീയവും ശാശ്വതവുമായ പരിഹാരം. ഇത്തരം സംവിധാനം ഫലപ്രദമായി നടപ്പിലാക്കാൻ ശ്രമിക്കുകയാണു വേണ്ടത്. അതു നടപ്പിലാകും വരെ ചാരിറ്റി പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിലും തട്ടിപ്പും ചൂഷണവും ഇല്ലാതെയും സർക്കാർ നിയന്ത്രണത്തോടെ നടപ്പാക്കുന്നതു തുടരാവുന്നതുമാണു. ഇപ്പറഞ്ഞതിനു മനശാസ്ത്രപരമായ കാരണം കൂടിയുണ്ട്. വ്യക്തികളിൽനിന്നോ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നോ സഹായം സ്വീകരിക്കുമ്പോൾ ആ ഗുണഭോക്താക്കൾക്കു അതു ഒരു ഔദാര്യമാണെന്ന അപകർഷത തോന്നാനിടയാകും. സഹായിക്കുന്നവർക്കും അതിൻ്റെ പേരിൽ അവരുടെ മേൽ ഒരു അധികാരവും ആധിപത്യവും പുലർത്താനുള്ള സാധ്യതയും നിലനിൽക്കും. എന്നാൽ സർക്കാർ സംവിധാനം വഴി സഹായം കിട്ടുമ്പോൾ അതു തങ്ങളുടെ അവകാശമായി മാത്രമേ ഫീൽ ചെയ്യുകയുള്ളു. അതിനു പണം നൽകുന്നവർക്ക് ഗുണഭോകതാക്കളുമായി നേരിട്ടു ബന്ധമില്ലാത്തതിനാൽ ഈ വക കോമ്പ്ലക്സുകൾക്കു സാധ്യതയില്ല. ഒരു പാടു അവശരും അശരണരും ഉള്ള സമൂഹം എന്നേടത്തുനിന്നും സാമൂഹ്യ സുരക്ഷയുള്ള ഒരു നല്ല സമൂഹം എന്നേടത്തേക്കു വളരുന്നതിനാവശ്യമായ സാമൂഹ്യ വികസനമായിരിക്കണം നമ്മുടെ ലക്ഷ്യം. അതു സാധ്യമാകണമെങ്കിൽ നാം ഒരു ഉയർന്ന പൗരബോധമുള്ള തുറന്ന ജനാധിപത്യ സമൂഹമായി വികസിക്കേണ്ടതുണ്ട്. അതിനു പാരമ്പര്യ ശീലങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും അവികസിത ധാർമ്മിക ബോധങ്ങളുടെയും മാറാലക്കെട്ടുകളിൽനിന്നും ചിന്താപരമായി മോചനം നേടിയ ഒരു സ്വതന്ത്ര ചിന്താ സമൂഹം വികസിക്കേണ്ടതുണ്ട്. അത്തരമൊരു സമൂഹത്തിൻ്റെ സൃഷ്ടിക്കായി ലഭേഛ കൂടാതെ സ്വാർത്ഥ താല്പര്യങ്ങളില്ലാതെ ത്യാഗമനസ്സോടെ പ്രവർത്തിക്കുന്നവരാണു യഥാർത്ഥ യുക്തിവാദികൾ. പരലോക സ്വർഗ്ഗവും ഇഹലോക ലാഭവും മോഹിക്കാതെ നിസ്വാർത്ഥമായി സാമൂഹ്യ സേവനം ചെയ്യുന്ന യഥാർത്ഥ മനുഷ്യരുടെ നന്മ കാണാൻ കഴിയാത്ത അന്ധത ബാധിച്ച കണ്ണുകളാണു നമുക്കു ചുറ്റുമുള്ളത്. അവർ നമ്മെ സമൂഹ ശത്രുക്കളായും തിന്മയുടെ വക്താക്കളായും തെറ്റിദ്ധരിച്ച് കല്ലെറിയുകയും തെറി വിൾകിക്കുകയും ചെയ്യുന്നു. നമുക്ക് എവിടെയും ആദരവുകളോ സമ്മാനങ്ങളോ ലഭിക്കുന്നില്ല. നാം ചെയ്യുന്ന പ്രവൃത്തികളുടെ ഗുണഫലങ്ങളും നമുക്ക് ജീവിതകാലത്തു കാണാനും അനുഭവിക്കാനും കഴിയുകയുമില്ല. വരും തലമുറകൾക്കു മാത്രം ലഭ്യമാകുന്ന ഗുണഫലങ്ങളെ കുറിച്ചുള്ള വിദൂര സ്വപനം മാത്രമാണു നമുക്ക് പ്രചോദനമായുള്ളത്. അതൊന്നും പക്ഷെ ഒരു അപരിഷ്കൃത പാരമ്പര്യ സമൂഹത്തിനു ബോധ്യമാകുന്ന കാര്യമല്ലല്ലൊ. യുക്തിവാദികളാരും ആരെയും സഹായിക്കാറില്ല എന്ന ആരോപണവും അടിസ്ഥാനരഹിതമാണു. യുക്തിവാദികൾ പത്തു രൂപയുടെ സഹായം ആർക്കെങ്കിലും ചെയ്താൽ അതിനു പെരുമ്പറകൊട്ടി നൂറു രൂപയുടെ പരസ്യം കൊടുക്കാറില്ല എന്നേയുള്ളു. കാരണം അവർ കച്ചവടക്കാരല്ലല്ലൊ.

Wednesday, November 13, 2019

കുഞ്ഞുട്ടി തെന്നലയ്ക്ക് ഒരു മറുപടി

അയോധ്യ വിധിയിൽ ഞാനും അസ്വസ്ഥനാണു. തവ്ഹീദിൻ്റെ പള്ളി പൊളിച്ച് ശിർക്കിൻ്റെ അമ്പലം പണിയുന്നു എന്നതല്ല എൻ്റെ അസ്വാസ്ഥ്യം. എൻ്റെ നാടിൻ്റെ മഹത്തായ മതനിരപേക്ഷ ഭരണഘടനാമൂല്യങ്ങളും ജനാധിപത്യ സംസ്കൃതിയും പതുക്കെ പതുക്കെ മതരാഷ്ട്ര സങ്കല്പത്തിലേക്കു ചുവടു വെക്കുന്നു എന്ന തിരിച്ചറിവാണു എന്നെ അസ്വസ്ഥനാക്കുന്നത്. അവസാന പ്രതീക്ഷയായിരുന്ന ജുഡീഷ്യറി പോലും സംഘിസത്തിൻ്റെ സ്വാധീനത്തിലമരുന്നു എന്ന വസ്തുതയാണു എന്നെ വേദനിപ്പിക്കുന്നത്. അതു കേവലം മുസ്ലിം ന്യൂനപക്ഷത്തിൻ്റെ പ്രശനമല്ല. മതന്യൂനപക്ഷങ്ങളുടെ മാത്രം വിഷയമല്ല. എന്നെപ്പോലുള്ള മതമില്ലാത്ത മനുഷ്യജീവികളുടെ കൂടി പ്രശ്നമാണു. ഞങ്ങളും ഇവിടെ ന്യൂനപക്ഷമാണു. സംഘികൾ ഇന്ത്യയിൽ കൊന്നു തള്ളുന്നതു മുസ്ലിമ്ങ്ങളെ മാത്രമല്ല, സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഇരുന്ന എഴുത്തുകാരും ബുദ്ധിജീവികളും സാംസ്കാരിക നവോഥാന നായകരുമൊക്കെയാണു അടുത്ത നാളുകളിൽ ഇവിടെ സംഘിയുടെ കൊലക്കത്തിക്കും തോക്കിനും ഇരയായത്. മുസ്ലിമ്ങ്ങളിൽ ഒരു നേതാവും കൊല്ലപ്പെട്ടതായി അറിവില്ല. സാധാരണക്കാരാണു കൊലക്കിരയായിട്ടുള്ളത്. നേതാക്കളുടെയും സാധാരണക്കാരുടെയും ജീവൻ്റെ വില തുല്യമാണെങ്കിലും രണ്ടിൻ്റെയും സന്ദേശം വിഭിന്നമാണു. കുഞ്ഞുട്ടിയെ പോലുള്ളവർക്ക് പക്ഷെ എല്ലാ മനുഷ്യരുടെയും ജീവൻ ഒരുപോലെയല്ല. അവർക്ക് ഞമ്മൻ്റെ ആൾക്കാർ പീഡിപ്പിക്കപ്പെടുമ്പോൾ മാത്രം എരിച്ചിൽ അനുഭവപെടുന്ന ഒരു പ്രത്യേക തരം മനസ്സാണുള്ളത്. അവരുടെ കോങ്കണ്ണിൽ അത്തരം കാഴ്ചകൾ മാത്രമേ ഇടം പിടിക്കൂ. അയോധ്യയിലേക്കും ബംഗ്ലാദേശിലേക്കും ഏതാണ്ടു ഒരേ ദൂരമാണു നമുക്ക്. സാങ്കേതികമായി മറ്റൊരു രാജ്യമാണെങ്കിലും ഭൂമിശാസ്ത്രപരമായി നമ്മുടെ രാജ്യത്തിനുള്ളിലാണു ബംഗ്ലാദേശ്. ഭാഷയും സംസ്കാരവുമൊക്കെ നമ്മുടെ ബംഗാളിൻ്റേതുമാണു. രാജ്യത്തോടു ഓരം ചേർന്നു കിടക്കുന്ന പാകിസ്ഥാനിലും ഉണ്ട് മനുഷ്യർ. അവിടെയൊക്കെ മതന്യൂനപക്ഷങ്ങളും മതേതര മനുഷ്യരും ഭീകരമായി വേട്ടയാടപ്പെടുന്നു. ഭരണകൂടങ്ങളുടെ ഒത്താശയോടെതന്നെ. ബംഗ്ലാദേശിൽ അടുത്തകാലത്തായി ഇസ്ലാമികഭീകരരുടെ കൊലക്കത്തിക്കിരയായത് ഇരുപതിൽ പരം ചെറുപ്പക്കാരാണു. മതേതരത്വത്തിൻ്റെയും മാനവികതയുടെയും ആശയങ്ങൾ കുറിപ്പുകളായും കമൻ്റുകളായും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു എന്നതായിരുന്നു "കുറ്റം" ! ഇതേ കുറ്റത്തിനു നിരവധി പേർ വധശിക്ഷ കാത്തു ജയിലിൽ കിടക്കുന്നു മറ്റു ചില രാജ്യങ്ങളിൽ. ഈ വക മനുഷ്യാവകാശ പ്രശ്നങ്ങളിലൊന്നും മനസ്സു നീറാത്ത കുഞ്ഞുട്ടിമാർ ഉത്തരേന്ത്യയിലെ മുസ്ലിം വേട്ടയിൽ മാത്രം വ്യാകുലപ്പെടുന്നു. അതാണു കുഞ്ഞുട്ടിക്കാ നമ്മൾ തമ്മിലുള്ള വ്യത്യാസം. നിങ്ങൾ ഇനിയും "മനുഷ്യർ" ആയിട്ടില്ല. ഇപ്പോഴും "മുസ്ലിമ്ങ്ങൾ" മാത്രമായി ജീവിക്കുന്നു. മുസ്ലിം കണ്ണിലൂടെ മാത്രം നോക്കുന്നു. മുസ്ലിം മനസ്സു കൊണ്ടു മാത്രം ചിന്തിക്കുന്നു. മുസ്ലിം ഹൃദയം കൊണ്ടു മാത്രം വേദനിക്കുന്നു. മനുഷ്യരാകൂ എന്നു നിങ്ങളോടു പറയുമ്പോൾ നിങ്ങൾ വല്ലാതെ പ്രകോപിതരാകുന്നു. കാരണം മനുഷ്യരായിട്ടില്ല എന്നു തിരിച്ചറിയാൻ പറ്റാത്ത വിധം നിങ്ങളുടെ മനസ്സുകൾ ഏങ്കോണിച്ചു തന്നെ നിലകൊള്ളുന്നു. അതുകൊണ്ടു തന്നെയാണു ഞങ്ങൾ സ്വതന്ത്ര ചിന്തകർ നടത്തുന്ന ദ്വിദിന സെമിനാറിലെ 17 വിഷയങ്ങളിൽ ഒരേയൊരു ഇസ്ലാം വിമർശനം മാത്രം നിങ്ങളുടെ മഞ്ഞക്കണ്ണിൽ കാണുന്നത്. മറ്റു വിഷയങ്ങളൊന്നും നിങ്ങൾക്കു "വിഷയം " അല്ലാതാകുന്നതും. എൻ്റെ വിഷയം ഇന്നും പ്രസക്തമാകുന്നതും അതേ കാരണം കൊണ്ടു തന്നെ. ഇസ്ലാം വിമർശന വിഷയങ്ങളിൽ ഞാൻ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത ഭാഗമാണു ഇസ്ലാമിൻ്റെ ചരിത്രം. അതു കൂടി പറഞ്ഞ് ഈ പരിപാടി പതുക്കെ അവസാനിപ്പിക്കാമെന്നായിരുന്നു വിചാരം. പക്ഷെ നാക്കു പൊങ്ങുന്ന കാലം വരെ ഈ ദൗത്യം തുടരേണ്ടതുണ്ട് എന്നു പിന്നെയും പിന്നെയും ഓർമ്മിപ്പിക്കുകയാണു കുഞ്ഞുട്ടിമാരും അവരുടെ പ്രതികരണങ്ങളും. ഈ പറഞ്ഞതിൻ്റെ ഒക്കെ പൊരുൾ മനസ്സിലാകണമെങ്കിൽ കുഞ്ഞ്ട്ടി സഖാവേ ആദ്യം "ഇജ്ജ് ഒരു മനുസനാകാൻ നോക്ക് " !

Tuesday, October 15, 2019

സംവാദത്തിനു തയ്യാറാണു; ഉഡായിപ്പിനില്ല. !

സംവാദത്തിനു തയ്യാറാണു; ഉഡായിപ്പിനില്ല. ! ------ ഞാനുമായി സംവാദത്തിനുണ്ടോ? എന്നും ചോദിച്ച് മതരംഗത്തു തറവാടും മേൽ വിലാസവുമില്ലാത്ത ചില വെറും വ്യക്തികൾ ഇപ്പോൾ രംഗത്തു വരുന്നു. ഏതു സംഘടനയാണെന്നു ചോദിക്കുമ്പോൾ സംഘടനയൊന്നുമില്ല ഞാൻ ഞാൻ മാത്രം എന്ന മറുപടി വരും. അങ്ങനെയുള്ള സംവാദങ്ങൾക്കോ പരിപാടികൾക്കോ താല്പര്യമില്ല എന്നറിയിക്കുന്നതോടെ “തോറ്റോടിയേ” എന്ന നിലവിളിയുമായി പിന്നെ ആഘോഷം. ഇതാണിപ്പോഴത്തെ ഒരു ഇത്. ഇങ്ങനെയുള്ളവർക്കായി ചില കാര്യങ്ങൾ അറിയിക്കനാണു ഈ കുറിപ്പ്. മതസംഘടനകളോ ഉത്തരവാദപ്പെട്ട മേൽവിലാസമോ ഇല്ലാത്ത (ചോദിക്കാനും പറയാനും ആളില്ലാത്ത) സ്വന്തമായി അംഗീകൃത പ്രമാണം പോലും ഇല്ലാത്ത വ്യക്തികൾ അവർക്കു തോന്നുന്നതു വിളിച്ചു പറയുമ്പോൾ അതിനു മറുപടികൾ പറയേണ്ട ബാധ്യതയൊന്നും മതവിമർശകർക്കില്ല. അത്തരം ഉഡായിപ്പുകൾ ഒരു പാടു കണ്ടും അനുഭവിച്ചുമുള്ള പരിചയം കൊണ്ടു തന്നെയാണിങ്ങനെയൊരു നിലപാടു സ്വീകരിക്കേണ്ടി വരുന്നത്. ചില അനുഭവങ്ങൾ പറയാം. പത്തുമുപ്പതു കൊല്ലങ്ങൾക്കു മുമ്പ് തിരൂരങ്ങാടിയിലെ ഒരു പ്രൊഫസർ (അദ്ദേഹം മുജയോ ജമയോ എന്നു നിശ്ചയമില്ല) കുർ ആനിൽ ഏതാണ്ടൊക്കെ കണക്കിൻ്റെ കളികളും അൽഭുതങ്ങളുമുണ്ട് എന്നും പറഞ്ഞു പുസ്തകമെഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കുർ ആൻ മുഴുക്കെ 19 കളുടെ അൽഭുതനൃത്തമാണു എന്നൊക്കെയായിരുന്നു കാച്ച് ! ഈ അൽഭുതമൊന്നു പരിശോധിക്കാനായി മക്കരപരമ്പിലുള്ള അധ്യാപകനായ എൻ്റെ സുഹൃത്ത് രണ്ടു മാസം സ്കൂളിൽ നിന്നു ലീവെടുത്ത് കുർ ആനും നോട്ടുബുക്കും മലർത്തി വെച്ചു പഠനം നടത്തി. ഓരോ വരിയും സൂഷ്മതയോടെ വായിച്ച് അക്ഷരങ്ങളും വാക്കുകളും എണ്ണി നോട്ടിൽ കുറിച്ച് കൂട്ടിയും ഗുണിച്ചും വളരെ പണിപ്പെട്ടാണു അദ്ദേഹം 19 ൻ്റെ അൽഭുതക്കണക്കുകൾ ഓരോന്നായി പരിശോധിച്ചത് . രണ്ടു മാസം നീണ്ട ശ്രമകരമായ ബൗദ്ധികാദ്ധ്വാനം. ഒടുവിൽ ഫലം പരിശോധിച്ചപ്പോൾ പ്രൊഫസറുടെ ബുക്കിൽ പറയുന്ന കണക്കുകൾ 100% തെറ്റ്. മരുന്നിനു ഒരെണ്ണം പോലും ശരിയല്ലാത്ത വെറും കള്ളക്കണക്കുകളായിരുന്നു ആ “അൽഭുതം”. ഉടനെ അദ്ദേഹം പ്രൊഫസറെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. ഒരെണ്ണം പോലും ശരിയല്ലല്ലോ എന്ന് പറഞ്ഞപ്പോൾ അപ്പുറത്തുനിന്നുള്ള പ്രതികരണം അദ്ദേഹത്തെ ഞെട്ടിച്ചു കളഞ്ഞു. “ഞാനത് റഷാദ് കലീഫ എ ന്നൊരാളുടെ പുസ്തകത്തിൽ നിന്നും തർജ്ജമ ചെയ്തതാണു . ഞാൻ എണ്ണി നോക്കി പരിശോധിച്ചിട്ടില്ല” ഈ മറുപടി കേട്ട സുഹൃത്ത് തൻ്റെ രണ്ടു മാസത്തെ അദ്ധ്വാനത്തിൻ്റെ ഫലം ഓർത്തു നെടുവീർപ്പിടുകയും അദ്ദേഹത്തിൻ്റെ ധാർമ്മികതയെ തന്നെ ചോദ്യം ചെയ്യും വിധം സംസാരിക്കാൻ തുടങ്ങുകയും ചെയ്തതോടെ ടിയാൻ ഫോൺ കട്ടാക്കി . ഈ റഷാദ് കലീഫ ഒരു തട്ടിപ്പു വീരനാണെന്നു പിന്നീട് തെളിയിക്കപ്പെട്ടു. ഇനി മറ്റൊരു അനുഭവം . ഇമ്മിണി വലിയ സ്നേഹസംവാദക്കാരായ ചിലർ ഇതുപോലുള്ള കുർ ആൻ ശാസ്ത്ര അൽഭുതകഥകളൂമായി രംഗത്തു വന്ന കാലം തന്നെ. കുർ ആനിലെ ഏഴാകാശങ്ങളെ ശാസ്ത്രമാക്കാനായി ഒരു വ്യാഖ്യാനം പുറത്തിറക്കി. അന്തരീക്ഷവായുവിൻ്റെ ഏഴു പാളികൾ ശാസ്ത്രം കണ്ടെത്തീട്ടുണ്ട് അതാണു ഏഴാകാശം എന്നായിരുന്നു വ്യാഖ്യാനം. ഇത് ആനമണ്ടത്തരമാണെന്നു വിശദീകരിച്ച് ഞാൻ തന്നെ 30 കൊല്ലം മുമ്പ് യുക്തിവാദപ്രസിദ്ധീകരണങ്ങളിൽ എഴുതുകയും ഈ വ്യാഖ്യാതക്കൾക്ക് നേരിട്ട് അയച്ചു കൊടുക്കുകയും ചെയ്തു. ഏറ്റവും താഴത്തെ ഒന്നാം ആകാശത്താണു കോടാനകോടി നക്ഷത്രങ്ങളും പറ്റിച്ചു വെച്ച് അള്ളാഹു ആകാശത്തിനു അലങ്കാരപ്പണി നടത്തീട്ടുള്ളത് എന്നാണു കുർ ആനിലുള്ളത്. അങ്ങനെയെങ്കിൽ ഭൂമിയിൽ നിന്നും 12 കിലോമീറ്റർ വരെ അകലത്തിലുള്ള അന്തരീക്ഷപാളിയിലാകും നക്ഷത്രങ്ങളും ഗ്യാലക്സികളുമെല്ലാം പറ്റിച്ചു വെച്ചിരിക്കുന്നത്. ഇത്രയും വലിയ മരമണ്ടത്തരം പാവം അള്ളാഹുവിൻ്റെ തലയിൽ വെച്ചുകെട്ടണോ എന്നാണു ഞാനന്നു ഇവരോടു ചോദിച്ചത്. ഇതൊന്നും കണ്ട ഭാവം നടിക്കാതെ ഈ ഉഡായിപ്പുവ്യാഖ്യാനം പിന്നെയും കുറെ കാലം ഇവർ ആവർത്തിച്ചുകൊണ്ടിരുന്നു. അടുത്ത കാലത്താണു ഇതിനു പകരം മറ്റു ചില വിശദീകരണവുമായി ഗോൾ പോസ്റ്റു മാറ്റിയത്. ഫിർ ഔൻ ൻ്റെ ഉണക്കജഡവും കൊണ്ടു വന്നു ദൃഷ്ടാന്തം തെളിയിച്ചിരുന്നവർ ഇപ്പോൾ അതും സ്വയം പൊളിച്ചടുക്കിയല്ലൊ. ദുനിയാവിൻ്റെ നടുവിലാണു മക്കയും ക അബയും എന്ന മണ്ടത്തരവും ഇതുപോലെ വളരെ മുമ്പേ ഞങ്ങൾ പൊളിച്ചതാണു. എന്നാൽ ഈയിടെ ഒരു മോല്യാർ ഒരു പുതിയ ന്യായവും കൊണ്ടു വന്നു പിന്നെയും മക്കയെ നടുക്കാക്കിയതു കണ്ടു. ആ ന്യായങ്ങളും തെറ്റാണെന്നു ഞാനൊരു പോസ്റ്റിൽ വിശദമാക്കിയപ്പോൾ താഴെ കമൻ്റിട്ട പല ദീനി സംരക്ഷകരും മോല്യാരെ തള്ളിപ്പറയുന്നതായി കണ്ടു. മോല്യാരു പറയുന്നത് അയാളുടെ മാത്രം അഭിപ്രായമാണു ഇസ്ലാമിനുത്തരവാദിത്തമില്ല . അവിടെയും മറുപടി പറയാൻ മെനക്കെട്ട ഞമ്മളു ശശി! ജമാ അത്തെ ഇസ്ലാമിയുടെ യുവപ്രതിനിധി എന്ന നിലയിൽ വന്ന മുഹമ്മദ് ഷമീമും ഞാനുമായി ഒരു സംവാദം നടന്നിരുന്നു. ആ സംവാദത്തിനിടെ ഞാൻ ജമാ അത്തിനെയും മൗദൂദിയെയും പരാമർശിച്ചു ചില വിമർശനങ്ങൾ ഉന്നയിച്ചതോടെ ഷമീം ജമാ അത്തിനെയും മൗദൂദിയെയും തള്ളി വെറും "ഞാൻ" മാത്രവാദിയായി. ഇതാണു ഇവരുടെ സ്ഥിരം കലാപരിപാടി. നമ്മൾ കുർ ആനും ഹദീസും പ്രമാണങ്ങളും ബന്ധപ്പെട്ട സംഘടനക്കാർ തന്നെ അംഗീകരിക്കുന്ന പണ്ഡിതരെയുമൊക്കെ ഉദ്ധരിച്ചു കാര്യങ്ങൾ പറയുന്നതോടെ ഇവർ ഗോൾ പോസ്റ്റും പറിച്ചുകൊണ്ട് ഓടും. അതിൻ്റെയൊന്നും ആളു ഞമ്മളല്ല എന്നും പറഞ്ഞു തടി സലാമത്താക്കും. ഈ ഉഡായിപ്പിനു ചെലവഴിക്കാൻ ഇനി നമ്മുടെ സമയവും ഊർജ്ജവും പാഴാക്കേണ്ടതില്ല എന്നാണു തീരുമാനം. ഒരു മതത്തെ ആധികാരികമായി പ്രതിനിധാനം ചെയ്യുന്ന ഉത്തരവാദപ്പെട്ട അറിയപ്പെടുന്ന ഏതെങ്കിലും സംഘടനാ പണ്ഡിതന്മാർ വന്നാൽ സംവാദമാവാം. അല്ലാതെ ചോദിക്കാനും പറയാനും ആളില്ലാത്ത ഏതെങ്കിലും അറിയപ്പെടാത്ത പിള്ളാരുമായൊന്നും സംവാദത്തിനു താല്പര്യമില്ല. അങ്ങനെയുള്ളവർക്ക് സംവാദപരിശീലനം നടത്താൻ അതേ വിതാനത്തിലുള്ള പിള്ളാരെ തന്നെ സമീപിക്കാം. . മറ്റൊരു കാരണം കൂടിയുണ്ട്. ഉത്തരവാദപ്പെട്ട മേൽ വിലാസമുള്ള വേദികളിലല്ലാതെ ആരെങ്കിലും എങ്ങോട്ടെങ്കിലും വിളിച്ചാൽ പോകേണ്ടതില്ല എന്നതു സംഘടനാപരമായ ഒരു തീരുമാനവും നിർദേശവും ആണു. സുരക്ഷാ കാരണങ്ങളാൽ പോലീസ് അധികാരികളും അപ്രകാരം നിർദേശിച്ചിട്ടുണ്ട്. അതിനാൽ ഇങ്ങനെ ആരെങ്കിലും വന്ന് എന്നോടു മുട്ടാനുണ്ടോ എന്നു വെല്ലു വിളിക്കേണ്ടതില്ല എന്ന് ഇതിനാൽ ഒരിക്കൽ കൂടി അറിയിച്ചുകൊള്ളുന്നു. നമ്മൾ മതപ്രമാണങ്ങൾ ഉദ്ധരിച്ചു വിമർശിക്കുമ്പോൾ ഇവർക്കു പ്രമാണങ്ങളുടെ ആധികാരികതയൊക്കെ ഫയങ്കര പ്രശ്നമാണു. ഹദീസാണെങ്കിൽ സ്വഹീഹ് ആയാലും പോരാ. സനദ് പരമ്പര മുഴുവനും നമ്മൾ തന്നെ കൊടുക്കണം. കുർ ആനാണെങ്കിൽ ആ പരിഭാഷയും ഈ പരിഭാഷയും പറ്റൂല. നമ്മൾ ഉദ്ദരിക്കുന്ന മുഫസ്സിറുകളെ പറ്റൂല. മാലികി മധബിൽ ഉണ്ട് എന്നു മഹാപണ്ഡിതരോ മഹാമുഫസ്സിറുകളോ പറഞ്ഞിട്ടുണ്ട് എന്നു തെളിവു കൊടുത്താലും പറ്റൂല. മാലിക് തന്നെ പറയണം. അതും കിതാബിൽ പോരാ. ഖബറിൽ നിന്നും എണീറ്റു വന്ന് സ്റ്റേജിൽ ഹാജറായി പറയണം. അങ്ങനെ പലതും പറഞ്ഞു മെഴുകുന്നവർക്ക് പക്ഷെ അവരുടെ ഉഡായിപ്പുകൾക്കും വ്യാഖ്യാന അഭ്യാസങ്ങൾക്കും ഒരു പ്രമാണപിന്തുണയും വേണ്ട. ഇസ്ലാമിൻ്റെയും പ്രവാചകൻ്റെയും മഹത്വവും പോരിശയും പൊക്കിക്കാട്ടാൻ ഇവർക്ക് ഒരു മേൽ വിലാസം പോലുമില്ലാത്ത കള്ളഹദീസുകളും തനി വ്യാജരേഖകളും വരെ ഒട്ടിക്കാം. അതിനൊരു കുഴപ്പവുമില്ല. സന്ദർഭം പോലെ പ്രമാണങ്ങളെയും കിതാബുകളെയും മുഫ്തിമാരെയും ഇവർ തള്ളും. ഇവരുടെ ആധികാരികന്മാരൊക്കെ ഞൊണ്ടി ന്യായം പറഞ്ഞു സംവാദങ്ങളിൽനിന്നും മുങ്ങുകയും ചെയ്യും. ഇപ്പോൾ യുക്തിവാദത്തിനും കുറച്ചു സ്വീകാര്യതയും "മാർക്കറ്റും" വന്നതിനാൽ യുക്തിവാദികളുമായൊക്കെ മുട്ടി ആളായിത്തീരാനും അതുവഴി വയളു മാർക്കറ്റിൽ മൈലേജുണ്ടാക്കാനും റേറ്റ് കൂട്ടാനുമൊക്കെ ചില വിരുതന്മാർ രംഗത്തു വരുന്നതായി കാണുന്നു. . നുണകൾ പറഞ്ഞു വന്ന ചിലർക്കു മറുപടി കൊടുത്തിരുന്നു. പക്ഷെ നുണകൾ പൊളിച്ചു കാണിച്ചിട്ടും അതേ കുറിച്ച് ഒന്നും ഉരിയാടാതെ ഉളുപ്പില്ലാതെ അതേ കള്ളത്തരം തുടരുന്നതായാണു കാണുന്നത്. അതിനാൽ തന്നെ ഇത്തരക്കാർക്കു മാർക്കറ്റ് ഉണ്ടാക്കിക്കൊടുക്കാൻ മാത്രമായി ഇനി മറുപടികളും പറയുന്നതല്ല. സത്യസന്ധരാണെങ്കിൽ ചൂണ്ടിക്കാണിച്ച തെറ്റുകൾ തിരുത്താനും തെറ്റു പറ്റിയെന്നു സമ്മതിക്കാനുമാണു തയ്യാറാകേണ്ടത്. ഞാൻ കഴിഞ്ഞ നാല്പതു വർഷത്തോളമായി ഇസ്ലാമിനെതിരെ കാര്യകാരണ സഹിതം പ്രമാണങ്ങൾ ഉദ്ധരിച്ചു കൊണ്ടു നടത്തിയിട്ടുള്ള വിമർശനങ്ങളിൽ ഒരെണ്ണത്തിനു പോലും അതിൻ്റെ മർമ്മം മനസ്സിലാക്കി മറുപടി നൽകാനോ ഖണ്ഡിക്കാനോ ഇന്നു വരെ ആർക്കും സാധിച്ചിട്ടില്ല എന്നത് എൻ്റെ ആത്മവിശ്വാസം പതിന്മടങ്ങായി വർദ്ധിപ്പിച്ചിട്ടുണ്ട്. മൈക്രോസ്കോപ് വെച്ച് ഇവർ എൻ്റെ വരികളെ പരിശോധിച്ചിട്ടുണ്ട് എന്നതും വ്യക്തമാണു. തീർത്തും അപ്രസക്തവും ബാലിശവുമായ ചില ഉണ്ടയില്ലാ വെടികൾ മാത്രമാണു ഇതു വരെ "മറുപടി" ആയി വന്നിട്ടുള്ളത്. എൻ്റെ വിമർശനങ്ങളിൽ മുഖ്യമായതെല്ലാം ഇപ്പോഴും ഹയാതിൽ ഉണ്ട്. ആർക്കും പരിശോധിക്കാം. വസ്തുതാപരമായ എന്തെങ്കിലും തെറ്റുകൾ ബോധ്യപ്പെടുത്തിയാൽ തെറ്റുകൾ തിരുത്താൻ ഇനിയും ഞാൻ തയ്യാറാണു. അന്യമതങ്ങളുമായും യുക്തിവാദി നേതാക്കളുമായുമൊക്കെ സ്നേഹസംവാദങ്ങൾ നടത്തി വിജയഭേരി മുഴക്കി നടക്കുന്ന വീരശൂരപരാക്രമികളായ മഹാപണ്ഡിതന്മാർ സംവാദത്തിനു തയ്യാറാണെങ്കിൽ താഴെ പറയുന്ന വിഷയങ്ങളിൽ പൊതു സ്റ്റേജിൽ പൊതു സദസ്സിനു മുന്നിൽ തുറന്ന സംവാദത്തിനു ഇനിയും തയ്യാറാണു. ഇരു പക്ഷത്തിനും തുല്യ സമയം , ഇരു പക്ഷത്തിനും സ്വീകാര്യരായ മോഡറേറ്റർമാർ എന്ന ഉപാധിയോടെ. സംവദിക്കാവുന്ന വിഷയങ്ങൾ:- *അള്ളാഹു ഉണ്ടോ? ( അള്ളാഹുവല്ലാത്ത ദൈവങ്ങളെ ഹാജറാക്കിയുള്ള സംവാദം മുസ്ലിം പണ്ഡിതന്മാരുമായി സാധ്യമല്ല.) *കുർ ആൻ അമാനുഷിക കൃതിയാണോ? *ഇസ്ലാമോ യുക്തിവാദമോ യുക്തിഭദ്രം? *ഇസ്ലാം, യുക്തി, ധാർമ്മികത. *ഇസ്ലാമും ആധുനിക സമൂഹവും *ഇന്ത്യൻ ഭരണഘടനയോ ഇസ്ലാമിക ഭരണഘടനയോ മികവുറ്റത്? *മാനവികതയും ഇസ്ലാമും. *യുക്തിവാദവും മതവിശ്വാസവും ....... (സംവാദത്തിനുള്ള ഈ ഓഫർ 6 മാസത്തേക്കു മാത്രം. പരമാവധി ഒരു വർഷം)

Monday, September 16, 2019

ജീവകാരുണ്യവും യുക്തിവാദികളും

യുക്തിവാദത്തിൻ്റെ നടപ്പു ദീനം ചികിൽസിക്കാൻ വന്ന പ്രബോധനം ഉന്നയിക്കുന്ന ആരോപണങ്ങളിൽ ചിലതിനു കൂടി മറുപടി പറയാം. യുക്തിവാദികൾ പ്രകൃതിദുരന്തമുണ്ടാകുമ്പോൾ ദൈവങ്ങളെ കളിയാക്കുന്നു എന്നതാണു ഒരു കുറ്റം. പ്രകൃതി ദുരന്തങ്ങളെ ദൈവത്തിൻ്റെ ശിക്ഷകളായും പരീക്ഷണങ്ങളായുമാണു മതം അവതരിപ്പിക്കുന്നത്. ഒരു യുക്തിവാദിക്കു മുള്ളു കുത്തിയാൽ പോലും അതു ദൈവനിഷേധത്തിനു കിട്ടിയ പ്രതിഫലമാണു എന്നു വ്യാഖ്യാനിച്ചു പരിഹസിക്കാൻ വിശ്വാസി സമൂഹം ഒരു മടിയും കാണിക്കാറില്ല. മത ചരിത്രം വിവരിക്കുമ്പോൾ പോലും അത്തരത്തിൽ ദൈവ കോപത്താൽ പുഴുത്തു ചത്തതിൻ്റെയും മുങ്ങിച്ചത്തതിൻ്റെയും ഉണക്കി സൂക്ഷിച്ചതിൻ്റെയുമൊക്കെ ദൃഷ്ടാന്തവിവരണവുമായി വരുന്നതും മതജീവികൾ തന്നെ. ഇതൊക്കെ തങ്ങൾക്കാവാമെങ്കിൽ തിരിച്ച് ദൈവങ്ങൾ തന്നെ മുങ്ങിച്ചാവുന്ന ദൃഷ്ടാന്തങ്ങൾ ദൈവമില്ല എന്നതിൻ്റെ തെളിവായും ചൂണ്ടിക്കാണിക്കാമല്ലൊ. ദുരന്തങ്ങളിൽ മരിക്കുന്ന മനുഷ്യരോട് അനാദരവു കാണിക്കുന്നത് ശരിയല്ല ആരായാലും. അവിശ്വാസികൾക്കു ദുരന്തം സംഭവിച്ചാൽ ആഘോഷിക്കാൻ കാത്തു നിൽക്കുന്ന വിശ്വാസികൾക്കും ഇപ്പറഞ്ഞ മര്യാദയൊക്കെ ബാധകമാണു. അതു കൂടി നിങ്ങളൊക്കെ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ നല്ലത്. പിന്നെ മറ്റൊരു കാര്യം കൂടി സോഷ്യൽ മീഡിയ എന്നത് ഒരു പരന്ന ചന്തത്തെരുവ് സമാനമായ ഇടമാണു. അവിടെ എല്ലാ നിലവാരത്തിലുമുള്ള ആളുകൾ വന്നു കൂടുകയും അവരവരുടെ നിലവാരമനുസരിച്ചു പ്രതികരിക്കുകയും ചെയ്യും. അതിൻ്റെയൊന്നും ഉത്തരവാദിത്തം ആർക്കും ഏറ്റെടുക്കാനാവില്ല. അവരെയൊന്നും ആർക്കും നിയന്ത്രിക്കാനുമാവില്ല. വിശ്വാസ സംരക്ഷണാർത്ഥം ഓടിക്കൂടുന്നവരുടെ എല്ലാവരുടെയും ഉത്തരവാദിത്തം നിങ്ങൾക്കും തിരിച്ചു പ്രതികരിക്കുന്ന മുഴുവൻ പേരുടെ രക്ഷാകർതൃത്വം ഞങ്ങൾക്കും ഏൽക്കാനാവില്ല. അതിനാൽ തന്നെ ഏതെങ്കിലും ചന്തപ്പിള്ളാർ സോഷ്യൽ മീഡിയയിൽ തെറിയും അശ്ലീലവുമൊക്കെ പറയുന്നുണ്ടെങ്കിൽ അതൊക്കെ അവഗണിക്കുകയാണു പതിവ്. അല്ലാതെ അതിൽ നിന്നൊക്കെ “പ്രമാണം” ഉദ്ധരിച്ചു യുക്തിവാദത്തെ ആക്രമിക്കുന്ന നിങ്ങളുടെ നിലവാരത്തിലേക്കു തരം താഴുന്നില്ല. അധിക്ഷേപങ്ങളും തെറിയും വിഷയം മാറ്റാനുള്ള തറവേലകളുമൊക്കെ ഇവിടെ പതിവായി ആവർത്തിക്കുന്നതു വിശ്വാസപക്ഷത്തുള്ളവർ തന്നെയാണു. അതു അസഹ്യമാവുമ്പോൾ മറുപക്ഷത്തുനിന്നും നിലവാരമില്ലാത്ത പ്രതികരണങ്ങൾ കാണാറുണ്ട്. അതൊക്കെ ഒഴിവാക്കി മാന്യവും ജനാധിപത്യപരവുമായ സംവാദങ്ങൾ തന്നെയാണു ആഗ്രഹിക്കുന്നത്. അതിനു തടസ്സം നിൽക്കുന്നതു ആരാണെന്നു എല്ലാവർക്കും പ്രത്യക്ഷത്തിൽ തന്നെ ബോധ്യമാവുന്നുണ്ട്. ഇതേ പ്രബോധനം എനിക്കെതിരെ മുമ്പൊക്കെ എഴുതി വിട്ടിട്ടുള്ള അശ്ലീലപ്രയോഗങ്ങളും നിലവാരം കുറഞ്ഞ വ്യക്തിഹത്യയുമൊക്കെ എൻ്റെ കയ്യിൽ ഉണ്ട്. ഇതുവരെ യുക്തിവാദത്തെയും യുക്തിവാദികളെയും നേരിടാൻ മാന്യമായ ഭാഷയൊന്നും നിങ്ങൾക്കു പതിവുണ്ടായിരുന്നില്ല എന്നു ഓർമ്മിപ്പിച്ചുവെന്നേയുള്ളു. ഞാൻ കഴിഞ്ഞ നാലു പതിറ്റാണ്ടായി ഇവിടെ ഇസ്ലാമിനെതിരെ ഉന്നയിച്ചിട്ടുള്ള പ്രധാന വിമർശനങ്ങൾ ഇവിടെയൊക്കെ ഇപ്പോഴും ലഭ്യമാണു. അതിനൊന്നും മറുപടിയില്ലാതെ പകരം യുക്തിവാദത്തിനു നേരെ പ്രത്യാരോപണങ്ങളായി ഉന്നയിക്കപ്പെട്ടിട്ടുള്ള മിക്കവാറും പ്രസക്തമായ എല്ലാ വാദങ്ങൾക്കും പല തവണ മറുപടിയും നൽകിയിട്ടുണ്ട്. അതും ലഭ്യമാണു. അപ്രകാരം വിശദവും ലളിതവും വ്യക്തവുമായ മറുപടികൾ നൽകിയ അതേ വാദങ്ങളും ചോദ്യങ്ങളും പിന്നെയും മാറ്റമില്ലാതെ ആവർത്തിക്കുന്നുവെങ്കിൽ അതിനർത്ഥം ആവനാഴിയിൽ മരുന്നില്ലാതായി എന്നു മാത്രമാണു. അത്തരം വൃഥാ ആവർത്തനങ്ങളെ അവഗണിക്കുകയേ നിവൃത്തിയുള്ളു. അല്ലെങ്കിൽ മുമ്പു നൽകിയ മറുപടികളുടെ കോപ്പി പേസ്റ്റ് തരുകയോ ലിങ്ക് പോസ്റ്റു ചെയ്യുകയോ മാത്രമേ വേണ്ടൂ. ധാർമ്മികത സംബന്ധിച്ചും നാസ്തികത സംബന്ധിച്ചുമൊക്കെയുള്ള വാദകോലാഹലങ്ങൾക്കും മുമ്പു വിശദമായ മറുപടികൾ നൽകിയിട്ടുണ്ട്. ലോകത്തെവിടെയെങ്കിലും ആരെങ്കിലും പറയുന്ന വിഡ്ഢിത്തങ്ങൾക്കോ ഏതെങ്കിലും ചന്തത്തെരുവിൽ ഏതെങ്കിലും പിള്ളാരു പറയുന്ന വൃത്തികേടുകൾക്കോ ഒക്കെ യുക്തിവാദത്തിൻ്റെ മേൽ വിലാസത്തിൽ മറുപടി നൽകേണ്ട യാതൊരു ബാധ്യതയും തൽക്കാലം ഇല്ല. ഇവിടെ കൃത്യമായ തെളിവുകൾ സഹിതം ഉത്തരവാദിത്തത്തോടെ ഉന്നയിച്ചു പോന്നിട്ടുള്ള കാര്യങ്ങൾക്കു മറുവാദമുണ്ടെങ്കിൽ പറയുക. പ്രതികരിക്കാം. നിങ്ങൾ കെട്ടിയുണ്ടാക്കിക്കൊണ്ടു വരുന്ന വൈക്കോലുണ്ടയിൽ തല്ലാൻ തൽക്കാലം നേരമില്ല. ഇനി പ്രബോധനക്കാരുടെ മറ്റൊരു വിമർശനം യുക്തിവാദികൾക്കു ജീവകാരുണ്യപ്രവർത്തനങ്ങളിലൊന്നും താല്പര്യമില്ല എന്നതാണു. പ്രളയസമയത്ത് ആരെയും വെള്ളത്തിൽ കണ്ടില്ല; മണ്ണിടിഞ്ഞേടത്തും യുക്തിവാദികളെ മണ്ണു മാന്താൻ കണ്ടില്ല ദുരിതാശ്വാസപ്രവർത്തനത്തിലും ജീവകാരുണ്യ രംഗത്തുമൊന്നും യുക്തിവാദികൾ ഇല്ല എന്നൊക്കെയാണു പരാതി. എന്തു ഡാറ്റയുടെ അടിസ്ഥാനത്തിലാണീ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നറിയില്ല. ഇത്തരം സന്ദർഭങ്ങളിൽ എല്ലാ മനുഷ്യരും ഒരുമിച്ചു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നതാണു സാധാരണ കാണാറുള്ളത്. അവിടെയൊക്കെ പോയി സ്വന്തം മതക്കാരുടെയും സ്വന്തം പാർട്ടിക്കാരുടെയും ഒക്കെ കണക്കെടുപ്പു നടത്തുന്നതു തന്നെ അല്പന്മാരുടെ മാത്രം പണിയാണു. ദുരന്തം നടന്നേടത്തേക്കു പരസ്യബാനറുമായി പോകുന്നതു തന്നെ വില കുറഞ്ഞ ഏർപ്പാടാണെന്നാണു എൻ്റെ നിലപാട്. അതാരായാലും. പത്തു രൂപയുടെ കാരുണ്യപ്രവർത്തനത്തിനു നൂറു രൂപയുടെ പരസ്യം നൽകുന്നതു വെറും കച്ചവടമാണു. അതു നന്മയല്ല. അതിനാൽ തന്നെ യുക്തിവാദികൾ എന്നൊരു പ്രത്യേക വിഭാഗം ജീവികളെ ദുരന്തമുഖങ്ങളിൽ തെരഞ്ഞാൽ കണ്ടെന്നു വരില്ല. മതജീവികൾക്കു ബാനറും ബോർഡും ഉള്ളതിനാലും അതൊക്കെ നോക്കി നടക്കാൻ പ്രത്യേകം ആളുകളുള്ളതിനാലും അവരുടെയൊക്കെ സാന്നിധ്യം വിസിബിളായിരിക്കും. കേരളത്തിൽ കഴിഞ്ഞ രണ്ടു പ്രളയകാലത്തും ദുരിതാശ്വാസപ്രവർത്തനത്തിൽ തങ്ങളാലാകുന്നതൊക്കെ ചെയ്തവരാണു എനിക്കറിയാവുന്ന യുക്തിവാദികളെല്ലാം. കഴിഞ്ഞ പ്രളയകാലത്തു ഞാൻ നാട്ടിലില്ല. അമേരിക്കയിലെ എനിക്കു ബന്ധമുള്ള മലയാളി സംഘടനകളുമായൊക്കെ ബന്ധപ്പെട്ടു ദശലക്ഷക്കണക്കിനു രൂപയുടെ സഹായം ഇങ്ങോട്ടെത്തിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എൻ്റെ സ്വന്തം കുടുംബത്തിൽ നിന്നു ഒരു ലക്ഷത്തിൽ പരം രൂപ ദുരിതാശ്വാസ നിധിയിലേക്കു നൽകിയിരുന്നു. ഇത്തവണ നിലമ്പൂരിൽ മാധ്യമശ്രദ്ധയില്ലാത്തതിനാൽ ഒരു സഹായവും എത്തിപ്പെടാത്ത ചില കുഗ്രാമങ്ങളിൽ പോയി സഹായം അർഹിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി സഹായം നൽകുകയും ചില കുടുംബങ്ങളെ സ്ഥിരമായി ദത്തെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും പക്ഷെ ഇവിടെയൊക്കെ ഒട്ടിച്ചു പ്രദർശിപ്പിച്ച് ഞങ്ങളും നന്മമരങ്ങളാണേ എന്നൊന്നും വിളിച്ചു കൂവിയിട്ടില്ല. നിലമ്പൂർ മേഖലയിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട നിരവധി യുക്തിവാദി സുഹൃത്തുക്കളെ എനിക്കറിയാം. അവരാരും മതജീവികൾ കാണിക്കുന്ന പോലെ പരസ്യം നൽകി അല്പത്തരം കാണിക്കുന്നതും കണ്ടിട്ടില്ല. ഇത്രയും ഇവിടെ പറയേണ്ടി വന്നത് ഈ ആരോപണം ഇക്കൂട്ടർ നിരന്തരം ഉന്നയിച്ചു യുക്തിവാദികളൊക്കെ എന്തോ തരം മനുഷ്യപ്പറ്റില്ലാത്ത ജന്തുക്കൾ മാത്രമാണെന്നു വരുത്തിത്തീർക്കാനുള്ള തറവേല ആവർത്തിക്കുന്നതുകൊണ്ടു മാത്രമാണു. ഇനി ഇതാണു ഏറ്റവും വലിയ നന്മ എന്ന വാദം തന്നെ സ്വതന്ത്രചിന്തകർക്കില്ല. ഇക്കാര്യവും പലവട്ടം ആവർത്തിച്ചു വിശദീകരിച്ചിട്ടുള്ളതുമാണു. ഇതാണു ഏറ്റവും വലിയ നന്മയെങ്കിൽ ആരൊക്കെയാണിവിടെ ഏറ്റവും വലിയ നന്മമരങ്ങൾ ? ഇന്ത്യയിൽ പ്രകൃതി ദുരന്തങ്ങളിലും മറ്റു അപകടങ്ങളിലുമൊക്കെ ഏറ്റവും സാഹസികമായ രക്ഷാപ്രവർത്തനങ്ങൾക്കും കാരുണ്യപ്രവർത്തനങ്ങൾക്കും ആദ്യം ഓടിയെത്തുന്നതു ആർ എസ് എസ്സ് കാരാണു. മറ്റൊരു കൂട്ടർ സുഡാപ്പി സ്പീഷീസിൽ പെട്ട ജീവികളുമാണു. ഭൂലോക തട്ടിപ്പുകാരായ ആൾദൈവങ്ങളാണു മറ്റൊരു വിഭാഗം "നന്മമരങ്ങൾ" . സാമർത്ഥ്യമുള്ള കച്ചവടക്കാരും കുറഞ്ഞ ചെലവിൽ കൂടിയ പരസ്യം ലഭിക്കാൻ സ്വീകരിക്കുന്ന മാർഗ്ഗമാണു ജീവകാരുണ്യം. ചിന്താശീലമില്ലാത്ത വിഡ്ഢി സമൂഹത്തിൽ എളുപ്പത്തിൽ സ്വീകാര്യത ലഭിക്കാനുള്ള ഒരു ചുളുക്കു വിദ്യയാണു കാരുണ്യപ്രവർത്തനം എന്നതിനാൽ ഇത് അത്ര വലിയ സാമൂഹ്യ നന്മയൊന്നുമല്ല. എന്നാൽ ഇത്തരം ദുരന്തങ്ങളിലും മറ്റു സാമൂഹ്യ സുരക്ഷാ കാര്യങ്ങളിലുമൊക്കെ ശാശ്വതവും ശാസ്ത്രീയവുമായി ഉണ്ടാകേണ്ട പരിഹാരമാർഗ്ഗം ഒറ്റപ്പെട്ട വ്യക്തികളുടെയോ ചെറു സംഘടനകളുടെയോ "ഔദാര്യം" കണക്കുള്ള സേവനങ്ങളല്ല. മറിച്ചു സമൂഹമൊന്നാകെ ചേർന്നുള്ള വ്യവസ്ഥാപിത സംവിധാനം വഴിയുള്ള സാമൂഹ്യ സുരക്ഷാ മാർഗ്ഗങ്ങളുടെ ഫലപ്രദമായ നടപടികളാണു. ഇതാണു ശരിയായ നിലപാട്. അതുകൊണ്ടു തന്നെയാണു ഗവണ്മെൻ്റ് സംവിധാനം വഴിയാണു ദുരിതാശ്വാസ പ്രവർത്തനം നടക്കേണ്ടത് എന്നു പറയുന്നതും. അങ്ങനെയാകുമ്പോൾ ആശ്വാസം ലഭിക്കുന്നവർക്ക് അതു മറ്റുള്ളവരുടെ ഔദാര്യമായും ബാധ്യതയും കടപ്പാടുമായും ഫീൽ ചെയ്യാതെ സ്വന്തം അവകാശമെന്ന നിലയ്ക്ക് അപകർഷതബോധമില്ലാതെ സ്വീകരിക്കാനാവും. വ്യക്തികളും സംഘടനകളും സ്വന്തം സ്വാർത്ഥ ലാഭങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതു തടയാനുമാവും. യുക്തിവാദികൾ ഈ സമൂഹത്തിനു വേണ്ടി ചെയ്യുന്ന നന്മകളും സേവനങ്ങളും സമൂഹത്തിനു പ്രത്യക്ഷത്തിൽ നന്മയായി തോന്നുന്നതല്ല എന്നതിനാൽ പ്രത്യക്ഷ ജീവകാരുണ്യം പോലെ സ്വീകാര്യത ലഭിക്കുകയില്ല. മാത്രമല്ല സമൂഹത്തിൻ്റെ വെറുപ്പും എതിർപ്പും പീഢനവും പ്രതിഫലമായി കിട്ടുകയും ചെയ്യും. യാതൊരു പ്രതിഫലവും ലഭിക്കില്ല എന്നുറപ്പുണ്ടായിട്ടും പ്രത്യക്ഷമായി ഫലം കാണാൻ സാധിക്കുകപോലുമില്ല എന്നറിഞ്ഞിട്ടും വരും തലമുറകൾക്കെങ്കിലും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഉണ്ടാകണമെന്ന ഉന്നത ധാർമ്മിക ചിന്ത ഒന്നുകൊണ്ടു മാത്രം അതിസാഹസികമായ സല്പ്രവൃത്തികളിൽ ഏർപ്പെടുന്നവരാണു ഇന്നത്തെ യുക്തിവാദികൾ. മനുഷ്യസമൂഹം നേരിടുന്ന നിരവധി പ്രശ്നങ്ങൾക്കു ശാശ്വതവും ശാസ്ത്രീയവുമായ പരിഹാരം കാണാൻ ശാസ്ത്രബോധവും യാഥാർത്ഥ്യബോധവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കേണ്ടതുണ്ടെന്ന ദീർഘവീക്ഷണത്തോടെയുള്ള സാമൂഹ്യ ധാർമ്മികബോധമാണു യുക്തിവാദികളെ നയിക്കുന്നത്. അതു മനസ്സിലാക്കാനൊന്നും ഈ മതം പോലുള്ള ചാണകം ഭക്ഷിച്ചു ജീവിക്കുന്ന അല്പബുദ്ധികൾക്കും മണ്ടന്മാർക്കും കഴിയില്ല. അവർക്കു ധാർമ്മികത എന്നാൽ വെറും ഭോഗവും സെക്സുമൊക്കെയാണു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള സാമൂഹ്യ ബന്ധങ്ങളുടെ സങ്കീർണതകളുമായി ബന്ധപ്പെട്ട ഉയർന്ന ധാർമ്മികതയുടെ മാനങ്ങളും മാനദണ്ഡങ്ങളുമൊന്നും ഒരു ശരാശരി മതജീവിക്ക് ഉൾക്കൊള്ളാനോ മനസ്സിലാക്കാനോ കഴിയില്ല. അതിനാൽ തന്നെ ഇത്തരം കാര്യങ്ങളിൽ ഇവർ എഴുന്നള്ളിക്കുന്ന വിവരക്കേടുകളെ അവഗണിക്കുകയും നമുക്കു പറയാനുള്ള കാര്യങ്ങൾ അതു മനസ്സിലാക്കുന്നവർക്കായി പരമാവധി ലളിതമായും വിശദമായും പറഞ്ഞുകൊണ്ടിരിക്കുകയുമാണു ചെയ്യുന്നത്.

യുക്തിവാദികൾ മാന്തിപ്പൊളിക്കുന്നേ... !

ഞങ്ങളുടെ മതത്തെ യുക്തിവാദികൾ മാന്തിപ്പൊളിക്കുന്നേ... ! എന്ന ഒരു കൂട്ടക്കരച്ചിലാണിപ്പോൾ കേരളത്തിലെ ഇസ്ലാമിൻ്റെ ദീനീലോകത്തുനിന്നും ഉയർന്നു കേൾക്കുന്നത്. പ്രളയകാലത്ത് എല്ലാം മറന്നു മനുഷ്യർ ഒന്നായപോലെ യുക്തിവാദപ്രളയത്തിൽ ഇസ്ലാം മുങ്ങുമ്പോൾ സുന്നിയും മുജാഹിദും ജമാ അത്തും മറ്റും മറ്റുമായി പരസ്പരം തല തല്ലിയിരുന്നവരെല്ലാം ഒന്നു ചേർന്നാണു കൂട്ടക്കരച്ചിൽ . ജമാ അത്തുകാരുടെ മുഖവാരികയിൽ സുന്നി മോല്യാരു യുക്തിവാദത്തിനെതിരെ പ്രബന്ധമെഴുതുന്ന കാഴ്ചയൊക്കെ പുതുമയും കൗതുകവും ജനിപ്പിക്കുന്ന അപൂർവാനുഭവങ്ങളാണു. ജമാ അത്തുകാരുടെ പ്രബോധനം പുതിയ ലക്കത്തിൻ്റെ കവർസ്റ്റോറി യുടെ ആദ്യ ഖണ്ഡികയാണു ചിത്രത്തിൽ. യാതൊരു ദയാവായ്പ്പുമില്ലാതെ യുക്തിവാദികൾ മതത്തെ മാന്തിപ്പൊളിക്കുന്നു എന്നാണു കരച്ചിൽ. അങ്ങനെ മാന്തിപ്പൊളിച്ചിട്ട് പകരം വെക്കാൻ യുക്തിവാദികൾക്കു മറ്റൊന്നും ഇല്ല എന്ന പതിവു നുണയാണു പിന്നീടു പറയുന്നത്. ഇതിനൊക്കെ എത്രയോ വട്ടം വ്യക്തവും വിശദവും ലളിതവുമായ മറുപടികൾ ഇവിടെ നൽകീട്ടുള്ളതാണു. എന്നാൽ ആ മറുപടികളോടൊന്നും കമാ ന്നു പ്രതികരിക്കാതെ പഴകിപ്പുളിച്ച ദുർബല വാദങ്ങൾ വൃഥാ ആവർത്തിക്കേണ്ടി വരുന്നത് ഇക്കൂട്ടരുടെ ഗതിയില്ലായ്മയുടെ ദയനീയ ചിത്രമായാണു വായിക്കാനാവുന്നത്. കേരളത്തിലെ സാമൂഹ്യ നവോഥാനത്തിൻ്റെ നേരവകാശികൾ എന്ന നിലയ്ക്കാണു യുക്തിവാദിപ്രസ്ഥാനം ഇവിടെ ഇന്നു വരെ നിലകൊണ്ടിട്ടുള്ളതും പ്രവർത്തിച്ചു പോന്നിട്ടുള്ളതും. കാലഹരണപ്പെട്ടതും ജീർണിച്ചു ദ്രവിച്ചതും പുഴുത്തു നാറുന്നതുമായ മതമൂല്യങ്ങളെ "മാന്തിപ്പൊളിച്ചു" കളഞ്ഞ ശേഷം തൽസ്ഥാനത്തു നവീനമായ മാനവിക മൂല്യങ്ങളെയും ആധുനിക സാമൂഹ്യ ധാർമ്മികതയെയും മാറ്റിസ്ഥാപിക്കുക എന്ന കിറു കൃത്യമായ ദിശാബോധമാണു സ്വതന്ത്രചിന്താപ്രസ്ഥാനത്തിനുള്ളത്. മാന്തിപ്പൊളിക്കുന്നു എന്നു പറയുന്നതിനെ അക്ഷരാർത്ഥത്തിൽ തന്നെ അംഗീകരിക്കുന്നു. എന്നാൽ പകരം ഒന്നുമില്ല, കുത്തഴിഞ്ഞ അധാർമ്മികതയിലേക്കാണു നയിക്കുന്നത് തുടങ്ങിയ ദുരാരോപണങ്ങളെ ആരോപിക്കുന്നവരുടെ ഒരു ഗതികേടിനാൽ അവതരിപ്പിക്കുന്ന മുട്ടുന്യായം എന്ന നിലയ്ക്കു തള്ളിക്കളയുന്നു. മതം കാലഹരണപ്പെട്ട മൂല്യങ്ങളുടെ ചീഞ്ഞ മാറാപ്പാണു പേറുന്നത് എന്നു ഏതു കൊച്ചു കുട്ടിക്കും മനസ്സിലാകും വിധം കാര്യകാരണസഹിതം പ്രമാണത്തെളിവുകളുടെ അകമ്പടിയോടെ വ്യക്തമാക്കിക്കൊണ്ടിരിക്കുമ്പോൾ ആ വിമർശനത്തെ ഖണ്ഡിക്കാൻ ഒരായുധവുമില്ലാതെ ഒഴിഞ്ഞ ആവനാഴി നോക്കി നെടുവീർപ്പിടുകയാണിന്നു മതസംരക്ഷകർ. ഈ നിസ്സഹായാവസ്ഥയിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള എന്തെങ്കിലും ഗൗളിസൂത്രം കണ്ടെത്താനുള്ള നെട്ടോട്ടത്തിൻ്റെ ഭാഗം മാത്രമാണീ വക ആരോപണങ്ങളുടെ ആവർത്തനം. സ്വതന്ത്ര ചിന്തകർ ആധുനിക ലോകം അംഗീകരിക്കുന്ന മാനവികതയുടെ മൂല്യങ്ങളെ ഉയർത്തിക്കാണിച്ചു കൊണ്ടും അതുമായി തുലനം ചെയ്തുകൊണ്ടുമാണു മതധാർമ്മികതയുടെ ജീർണതയും പൊള്ളത്തരങ്ങളും വിശദീകരിക്കുന്നത്.തീർത്തും പ്രതിരോധത്തിലായ മതജീവികൾ സ്വന്തം മതപ്രമാണവെളിപാടുകളെ പോലും കണ്ണടച്ചു നിഷേധിച്ചും പുത്തൻ മാനവിക മൂല്യങ്ങളെ പുറത്തുനിന്നും കട്ടെടുത്തു മതവെളിപാടുകളിൽ ഒട്ടിച്ചു ചേർത്തു വ്യാഖ്യാനക്കസർത്തു കാട്ടിയും മനസാക്ഷിക്കുത്തില്ലാതെ കള്ളം പറഞ്ഞും യഥാർത്ഥ ചർച്ചാവിഷയങ്ങളിൽ നിന്നു തെന്നി മാറിയും വ്യക്തി അധിക്ഷേപങ്ങളും പുലഭ്യം പറച്ചിലുമായി അലങ്കോലങ്ങൾ സൃഷ്ടിച്ചും അപ്രസക്തമായ ചോദ്യങ്ങളുയർത്തിയും ഇല്ലാക്കഥകൾ മെനഞ്ഞും യുക്തിവാദത്തിനും സ്വതന്ത്രചിന്തക്കും സ്വന്തമായ നിർവ്വചനങ്ങളും വിശദീകരണങ്ങളും ചേർത്തു സ്വന്തം വക വൈക്കൊലുണ്ടയാക്കി അതിൽ തല്ലി ആശ്വാസം കൊണ്ടും നിൽക്കക്കള്ളിയില്ലാതെ നെട്ടോട്ടമോടുകയാണിപ്പോൾ. ആസ്ഥാന ബുദ്ധിജീവികളെല്ലാം മാളത്തിലേക്കു വലിഞ്ഞിരിക്കുന്നു. പകരം അവർ അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ "കൊച്ചു പിള്ളേരെ തള്ളിക്കയറ്റി" പുലഭ്യം പറയിപ്പിച്ചും വ്യക്തിയധിക്ഷേപം നടത്തിയും അലമ്പുണ്ടാക്കിക്കുകയാണു. ഈ പിള്ളാർക്കു വേണ്ടി പ്രബന്ധങ്ങൾ തയ്യാറാക്കി കൊടുത്തും ചീഞ്ഞ തന്ത്രങ്ങൾ ഉപദേശിച്ചു കൊടുത്തും അതുമായി അവരെ "തള്ളിക്കേറ്റി" വിട്ടും സ്വയം പരിഹാസ്യരാവുകയാണു. മതത്തിനെതിരെ ഞങ്ങൾ ഉന്നയിച്ചു പോന്നിട്ടുള്ള പ്രസക്തവും പ്രധാനവുമായ ഒരു വിമർശനത്തിനും യുക്തിസഹമായ ഒരു മറുന്യായം പോലും പറയാനില്ലാതെ തീർത്തും കാറ്റു പോയ അവസ്ഥയിലാണിക്കൂട്ടർ ഈ വക കോപ്രായങ്ങളിൽ അഭയം തേടുന്നത്. (തുടരും)..

Wednesday, September 4, 2019

കുർ ആനിലെ വെറുപ്പിൻ്റെ ഭാഷ 2

കുർ ആനിലെ വെറുപ്പിൻ്റെ ഭാഷ 2 എണ്ണപ്പെട്ട ഏതാനും ദിവസം മാത്രമേ തങ്ങളെ നരകാഗ്നി സ്പര്‍ശിക്കുകയുള്ളൂ എന്ന്‌ അവര്‍ പറഞ്ഞ്‌ കൊണ്ടിരിക്കുന്ന കാരണത്താലാണ്‌ അവരങ്ങനെയായത്‌. അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയിരുന്ന വാദങ്ങള്‍ അവരുടെ മതകാര്യത്തില്‍ അവരെ വഞ്ചിതരാക്കിക്കളഞ്ഞു.3-24 എന്നാല്‍ സത്യനിഷേധികള്‍ ദുരഭിമാനത്തിലും കക്ഷി മാത്സര്യത്തിലുമാകുന്നു. 38-2 തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക്‌ വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്‌. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച 22-38 അവിശ്വസിച്ചവരാരോ അവര്‍ക്കാണ്‌ നരകാഗ്നി. അവരുടെ മേല്‍ (മരണം) വിധിക്കപ്പെടുന്നതല്ല. എങ്കില്‍ അവര്‍ക്ക്‌ മരിക്കാമായിരുന്നു. അതിലെ ശിക്ഷയില്‍ നിന്ന്‌ ഒട്ടും അവര്‍ക്ക്‌ ഇളവുചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദികെട്ടവര്‍ക്കും നാം പ്രതിഫലം നല്‍കുന്നു.35-36 തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുക്കല്‍ ജന്തുക്കളില്‍ വെച്ച്‌ ഏറ്റവും മോശപ്പെട്ടവര്‍ സത്യനിഷേധികളാകുന്നു. ആകയാല്‍ അവര്‍ വിശ്വസിക്കുകയില്ല. 8-55 തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍.98-6 ആര്‍ക്കെങ്കിലും അല്ലാഹുവോടും അവന്‍റെമലക്കുകളോടും അവന്‍റെദൂതന്‍മാരോടും ജിബ്‌രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കില്‍ ആ നിഷേധികളുടെ ശത്രുതന്നെയാകുന്നു അല്ലാഹു. 2-98 വല്ല ജനവിഭാഗത്തില്‍ നിന്നും വഞ്ചനയുണ്ടാകുമെന്ന്‌ നീ ഭയപ്പെടുന്ന പക്ഷം തത്തുല്യമായി നീ അവരിലേക്ക്‌ എറിഞ്ഞുകൊടുത്തേക്കുക. തീര്‍ച്ചയായും അല്ലാഹു വഞ്ചകന്‍മാരെ ഇഷ്ടപ്പെടുകയില്ല. 8-58 അതത്രെ അല്ലാഹുവിന്‍റെ ശത്രുക്കള്‍ക്കുള്ള പ്രതിഫലമായ നരകം. അവര്‍ക്ക്‌ അവിടെയാണ്‌ സ്ഥിരവാസത്തിന്നുള്ള വസതി. നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ച്‌ കളഞ്ഞിരുന്നതിനുള്ള പ്രതിഫലമത്രെ അത്‌. 41-28 ഹേ; സത്യവിശ്വാസികളേ, എന്‍റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട്‌ സ്നേഹബന്ധം സ്ഥാപിച്ച്‌ കൊണ്ട്‌ നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്‌. നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കുകയാണ്‌. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍ റസൂലിനെയും നിങ്ങളെയും അവര്‍ നാട്ടില്‍ നിന്നു പുറത്താക്കുന്നു. എന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാനും എന്‍റെ പ്രീതിതേടുവാനും നിങ്ങള്‍ പുറപ്പെട്ടിരിക്കുകയാണെങ്കില്‍ ( നിങ്ങള്‍ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്‌. ) നിങ്ങള്‍ അവരുമായി രഹസ്യമായി സ്നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാന്‍ നല്ലവണ്ണം അറിയുന്നവനാണ്‌. നിങ്ങളില്‍ നിന്ന്‌ വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ പിഴച്ചു പോയിരിക്കുന്നു. 60-1 അവര്‍ നിങ്ങളെ കണ്ടുമുട്ടുന്ന പക്ഷം അവര്‍ നിങ്ങള്‍ക്ക്‌ ശത്രുക്കളായിരിക്കും. നിങ്ങളുടെ നേര്‍ക്ക്‌ ദുഷ്ടതയും കൊണ്ട്‌ അവരുടെ കൈകളും നാവുകളും അവര്‍ നീട്ടുകയും നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ എന്ന്‌ അവര്‍ ആഗ്രഹിക്കുകയും ചെയ്യും. 60-2 ഓ, റസൂലേ; സത്യനിഷേധത്തിലേക്ക്‌ കുതിച്ചുചെല്ലുന്നവര്‍ ( അവരുടെ പ്രവൃത്തി ) നിനക്ക്‌ ദുഃഖമുണ്ടാക്കാതിരിക്കട്ടെ. അവര്‍ മനസ്സില്‍ വിശ്വാസം കടക്കാതെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. എന്ന്‌ വായകൊണ്ട്‌ പറയുന്നവരില്‍ പെട്ടവരാകട്ടെ, യഹൂദമതക്കാരില്‍ പെട്ടവരാകട്ടെ, കള്ളം ചെവിയോര്‍ത്ത്‌ കേള്‍ക്കുന്നവരും, നിന്‍റെ അടുത്ത്‌ വരാത്ത മറ്റു ആളുകളുടെ വാക്കുകള്‍ ചെവിയോര്‍ത്തുകേള്‍ക്കുന്നവരുമാണവര്‍. വേദവാക്യങ്ങളെ അവയുടെ സന്ദര്‍ഭങ്ങളില്‍ നിന്നു അവര്‍ മാറ്റിക്കളയുന്നു. അവര്‍ പറയും: ഇതേ വിധി തന്നെയാണ്‌ ( നബിയുടെ പക്കല്‍ നിന്ന്‌ ) നിങ്ങള്‍ക്ക്‌ നല്‍കപ്പെടുന്നതെങ്കില്‍ അത്‌ സ്വീകരിക്കുക. അതല്ല നല്‍കപ്പെടുന്നതെങ്കില്‍ നിങ്ങള്‍ സൂക്ഷിച്ച്‌ കൊള്ളുക; വല്ലവന്നും നാശം വരുത്താന്‍ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം അവന്നു വേണ്ടി അല്ലാഹുവില്‍ നിന്ന്‌ യാതൊന്നും നേടിയെടുക്കാന്‍ നിനക്ക്‌ സാധിക്കുന്നതല്ല. അത്തരക്കാരുടെ മനസ്സുകളെ ശുദ്ധീകരിക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. അവര്‍ക്ക്‌ ഇഹലോകത്ത്‌ അപമാനമാണുള്ളത്‌. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും. 5-41 നിങ്ങള്‍ക്ക്‌ വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക്‌ മനഃപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക്‌ വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു. 3-120 തീര്‍ച്ചയായും സത്യനിഷേധികളോട്‌ ഇപ്രകാരം വിളിച്ചുപറയപ്പെടും: നിങ്ങള്‍ വിശ്വാസത്തിലേക്ക്‌ ക്ഷണിക്കപ്പെടുകയും, എന്നിട്ട്‌ നിങ്ങള്‍ അവിശ്വസിക്കുകയും ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ അല്ലാഹുവിന്‌ ( നിങ്ങളോടുള്ള ) അമര്‍ഷം നിങ്ങള്‍ തമ്മിലുള്ള അമര്‍ഷത്തെക്കാള്‍ വലുതാകുന്നു. 40-10 പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുന്നതല്ല; തീര്‍ച്ച. 3-32 തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക്‌ വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്‌. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച 22-38 വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌ തന്‍റെ അനുഗ്രഹത്താല്‍ അല്ലാഹു പ്രതിഫലം നല്‍കുന്നതിന്‌ വേണ്ടിയത്രെ അത്‌. സത്യനിഷേധികളെ അവന്‍ ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച. 30-45 ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ദിവസത്തിന്‌ മുമ്പായി നാം നശിപ്പിച്ച്‌ കളയുന്നതോ അല്ലെങ്കില്‍ നാം കഠിനമായി ശിക്ഷിക്കുന്നതോ ആയിട്ടല്ലാതെ ഒരു രാജ്യവുമില്ല. അത്‌ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ട കാര്യമാകുന്നു. 17-58 ഇവരുടെ മുമ്പ്‌ നാം നശിപ്പിച്ച ഒരു നാട്ടുകാരും വിശ്വസിക്കുകയുണ്ടായില്ല. എന്നിരിക്കെ ഇവര്‍ വിശ്വസിക്കുമോ ? 21-6 അതിനാല്‍ ( ബഹുദൈവവിശ്വാസികളേ, ) നിങ്ങള്‍ നാലുമാസക്കാലം ഭൂമിയില്‍ യഥേഷ്ടം സഞ്ചരിച്ച്‌ കൊള്ളുക. നിങ്ങള്‍ക്ക്‌ അല്ലാഹുവിനെ തോല്‍പിക്കാനാവില്ലെന്നും, സത്യനിഷേധികള്‍ക്കു അല്ലാഹു അപമാനം വരുത്തുന്നതാണെന്നും നിങ്ങള്‍ അറിഞ്ഞിരിക്കുകയും ചെയ്യുക. 9-2 പിന്നെ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ അവര്‍ക്ക്‌ അപമാനം വരുത്തുന്നതാണ്‌. എനിക്ക്‌ പങ്കുകാരുണ്ടെന്ന്‌ വാദിച്ച്‌ കൊണ്ടായിരുന്നല്ലോ നിങ്ങള്‍ ചേരി പിരിഞ്ഞ്‌ നിന്നിരുന്നത്‌ അവര്‍ എവിടെ? എന്ന്‌ അവന്‍ ചോദിക്കുകയും ചെയ്യും. അറിവ്‌ നല്‍കപ്പെട്ടവര്‍ പറയും: ഇന്ന്‌ അപമാനവും ശിക്ഷയും സത്യനിഷേധികള്‍ക്കാകുന്നു; തീര്‍ച്ച. 16-27 ഏതൊരാളെ നേര്‍വഴിയിലേക്ക്‌ നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇസ്ലാമിലേക്ക്‌ അവന്‍ തുറന്നുകൊടുക്കുന്നതാണ്‌. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്‌. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത്‌ പോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു. 6-125 യാതൊരാള്‍ക്കും അല്ലാഹുവിന്‍റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്‍ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവര്‍ക്ക്‌ അല്ലാഹു നികൃഷ്ടത വരുത്തിവെക്കുന്നതാണ്‌. 10-100 തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട്‌ കരിക്കുന്നതാണ്‌. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക്‌ നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്‌. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന്‍ വേണ്ടിയാണത്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു. 4-56 പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക്‌ നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്‌. അതിന്‍റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും. അവര്‍ക്ക്‌ കുടിക്കാന്‍ നല്‍കപ്പെടുന്നത്‌. അത്‌ മുഖങ്ങളെ എരിച്ച്‌ കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത്‌ ( നരകം ) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ. 18-29 അതെ; അവരുടെ കഴുത്തുകളില്‍ കുരുക്കുകളും ചങ്ങലകളുമായി അവര്‍ വലിച്ചിഴക്കപ്പെടുന്ന സന്ദര്‍ഭം. ചുട്ടുതിളക്കുന്ന വെള്ളത്തിലൂടെ. പിന്നീട്‌ അവര്‍ നരകാഗ്നിയില്‍ എരിക്കപ്പെടുകയും ചെയ്യും. 40-71,72 തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ടു വഞ്ചിതരാവുകയും ചെയ്തവര്‍ക്ക്‌. അതിനാല്‍ അവരുടെതായ ഈ ദിവസത്തെ കണ്ടുമുട്ടുമെന്നത്‌ അവര്‍ മറന്നുകളഞ്ഞത്‌ പോലെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞിരുന്നത്‌ പോലെ ഇന്ന്‌ അവരെ നാം മറന്നുകളയുന്നു. 7-51 സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്ത വസ്തുക്കളെ അല്ലാഹുവോട്‌ അവര്‍ പങ്കുചേര്‍ത്തതിന്‍റെ ഫലമാണത്‌. നരകമാകുന്നു അവരുടെ സങ്കേതം. അക്രമികളുടെ പാര്‍പ്പിടം എത്രമോശം! 3-151 നിങ്ങളില്‍ നിന്ന്‌ സബ്ത്ത്‌ (ശബ്ബത്ത്‌ ) ദിനത്തില്‍ അതിക്രമം കാണിച്ചവരെ പറ്റി നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ നാം അവരോട്‌ പറഞ്ഞു: നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്‍മാരായിത്തീരുക. 2-65 പറയുക: എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ അതിനെക്കാള്‍ മോശമായ പ്രതിഫലമുള്ളവരെ പറ്റി ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ചുതരട്ടെയോ? ഏതൊരു വിഭാഗത്തെ അല്ലാഹു ശപിക്കുകയും അവരോടവന്‍ കോപിക്കുകയും ചെയ്തുവോ, ഏത്‌ വിഭാഗത്തില്‍ പെട്ടവരെ അല്ലാഹു കുരങ്ങുകളും പന്നികളുമാക്കിത്തീര്‍ത്തുവോ, ഏതൊരു വിഭാഗം ദുര്‍മൂര്‍ത്തികളെ ആരാധിച്ചുവോ അവരത്രെ ഏറ്റവും മോശമായ സ്ഥാനമുള്ളവരും നേര്‍മാര്‍ഗത്തില്‍ നിന്ന്‌ ഏറെ പിഴച്ച്‌ പോയവരും. 5-60 അങ്ങനെ അവരോട്‌ വിലക്കപ്പെട്ടതിന്‍റെ കാര്യത്തിലെല്ലാം അവര്‍ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍ നാം അവരോട്‌ പറഞ്ഞു: നിങ്ങള്‍ നിന്ദ്യന്‍മാരായ കുരങ്ങന്‍മാരായിക്കൊള്ളുക. 7-166 പറയുക: എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ അതിനെക്കാള്‍ മോശമായ പ്രതിഫലമുള്ളവരെ പറ്റി ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ചുതരട്ടെയോ? ഏതൊരു വിഭാഗത്തെ അല്ലാഹു ശപിക്കുകയും അവരോടവന്‍ കോപിക്കുകയും ചെയ്തുവോ, ഏത്‌ വിഭാഗത്തില്‍ പെട്ടവരെ അല്ലാഹു കുരങ്ങുകളും പന്നികളുമാക്കിത്തീര്‍ത്തുവോ, ഏതൊരു വിഭാഗം ദുര്‍മൂര്‍ത്തികളെ ആരാധിച്ചുവോ അവരത്രെ ഏറ്റവും മോശമായ സ്ഥാനമുള്ളവരും നേര്‍മാര്‍ഗത്തില്‍ നിന്ന്‌ ഏറെ പിഴച്ച്‌ പോയവരും. 5-60 അങ്ങനെ ഒരു കഠോര ശബ്ദം യഥാര്‍ത്ഥമായും അവരെ പിടികൂടി. എന്നിട്ട്‌ നാം അവരെ വെറും ചവറാക്കിക്കളഞ്ഞു. അപ്പോള്‍ അക്രമികളായ ജനങ്ങള്‍ക്ക്‌ നാശം! 23-41 തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവര്‍. അതിനാല്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാല്‍ നാം അവര്‍ക്ക്‌ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ യാതൊരു തൂക്കവും ( സ്ഥാനവും ) നിലനിര്‍ത്തുകയില്ല. 18-105

കുർ ആനിൽ അവിശ്വാസികളെ കൈകാര്യം ചെയ്യുന്ന ഭാഷ

കുർ ആനിൽ അവിശ്വാസികളെ കൈകാര്യം ചെയ്യുന്ന ഭാഷ ------------------------------- തൌറാത്ത്‌ സ്വീകരിക്കാന്‍ ചുമതല ഏല്‍പിക്കപ്പെടുകയും, എന്നിട്ട്‌ അത്‌ ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ ( യഹൂദരുടെ ) ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത്‌ പോലെയാകുന്നു. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു കളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്‍മാര്‍ഗത്തിലാക്കുകയില്ല. 62-5 അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു. 74-50 നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ ( ദൃഷ്ടാന്തങ്ങള്‍ ) മൂലം അവന്ന്‌ ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷെ, അവന്‍ ഭൂമിയലേക്ക്‌ ( അത്‌ ശാശ്വതമാണെന്ന ഭാവേന ) തിരിയുകയും അവന്‍റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ്‌ ചെയ്തത്‌. അപ്പോള്‍ അവന്‍റെ ഉപമ ഒരു നായയുടെത്‌ പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത്‌ നാവ്‌ തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത്‌ നാവ്‌ തൂക്കിയിടും. അതാണ്‌ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച്‌ തള്ളിയവരുടെ ഉപമ. അതിനാല്‍ ( അവര്‍ക്ക്‌ ) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന്‌ വരാം. 7-176 ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന്‌ വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ മനസ്സുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക്‌ കാതുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ്‌ കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ്‌ ശ്രദ്ധയില്ലാത്തവര്‍. 7-179 അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന്‌ നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍. 25-44 വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്ത്കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്‌; തീര്‍ച്ച. സത്യനിഷേധികളാകട്ടെ (ഇഹലോകത്ത്‌) സുഖമനുഭവിക്കുകയും നാല്‍കാലികള്‍ തിന്നുന്നത്‌ പോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നരകമാണ്‌ അവര്‍ക്കുള്ള വാസസ്ഥലം. 47-12 നാം ഈ ഗ്രന്ഥം നല്‍കിയത്‌ ആര്‍ക്കാണോ അവരത്‌ പാരായണത്തിന്‍റെമുറപ്രകാരം പാരായണം ചെയ്യുന്നു. അവരതില്‍ വിശ്വസിക്കുന്നു. എന്നാല്‍ ആരതില്‍ അവിശ്വസിക്കുന്നുവോ അവര്‍ തന്നെയാണ്‌ നഷ്ടം പറ്റിയവര്‍. 2-121 ഇസ്ലാം ( ദൈവത്തിനുള്ള ആത്മാര്‍പ്പണം ) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത്‌ അവനില്‍ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും. 3-85 നഖമുള്ള എല്ലാ ജീവികളെയും ജൂതന്‍മാര്‍ക്ക്‌ നാം നിഷിദ്ധമാക്കുകയുണ്ടായി. പശു, ആട്‌ എന്നീ വര്‍ഗങ്ങളില്‍ നിന്ന്‌ അവയുടെ കൊഴുപ്പുകളും നാം അവര്‍ക്ക്‌ നിഷിദ്ധമാക്കി. അവയുടെ മുതുകിന്‍മേലോ കുടലുകള്‍ക്ക്‌ മീതെയോ ഉള്ളതോ, എല്ലുമായി ഒട്ടിച്ചേര്‍ന്നതോ ഒഴികെ. അവരുടെ ധിക്കാരത്തിന്ന്‌ നാമവര്‍ക്ക്‌ നല്‍കിയ പ്രതിഫലമത്രെ അത്‌. തീര്‍ച്ചയായും നാം സത്യം പറയുകയാകുന്നു. 6-146 അങ്ങനെ അവരോട്‌ വിലക്കപ്പെട്ടതിന്‍റെ കാര്യത്തിലെല്ലാം അവര്‍ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍ നാം അവരോട്‌ പറഞ്ഞു: നിങ്ങള്‍ നിന്ദ്യന്‍മാരായ കുരങ്ങന്‍മാരായിക്കൊള്ളുക. 7-166 ന്യായമില്ലാതെ നിങ്ങള്‍ ഭൂമിയില്‍ ആഹ്ലാദം കൊണ്ടിരുന്നതിന്‍റെയും, ഗര്‍വ്വ്‌ നടിച്ചിരുന്നതിന്‍റെയും ഫലമത്രെ അത്‌.40-75 നരകത്തിന്‍റെ കവാടങ്ങളിലൂടെ അതില്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ കടന്നു കൊള്ളുക. അഹങ്കാരികളുടെ പാര്‍പ്പിടം ചീത്ത തന്നെ. ( എന്ന്‌ അവരോട്‌ പറയപ്പെടും. )40-76 അതല്ലെങ്കില്‍ അല്ലാഹു തന്‍റെ ഉപജീവനം നിര്‍ത്തിവെച്ചാല്‍ നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കുന്നവനായി ആരുണ്ട്‌? എങ്കിലും അവര്‍ ധിക്കാരത്തിലും വെറുപ്പിലും മുഴുകിയിരിക്കയാകുന്നു. 67-21 അപ്പോള്‍, മുഖം നിലത്തു കുത്തിക്കൊണ്ട്‌ നടക്കുന്നവനാണോ സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍? അതല്ല നേരെയുള്ള പാതയിലൂടെ ശരിക്ക്‌ നടക്കുന്നവനോ?67-22 അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന്‌ ഇസ്ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന്‍ തന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ ( അവന്‍ ഹൃദയം കടുത്തുപോയവനെപ്പേലെയാണോ? ) എന്നാല്‍ അല്ലാഹുവിന്‍റെ സ്മരണയില്‍ നിന്ന്‌ അകന്ന്‌ ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ.39-22 വിശ്വാസികള്‍ക്ക്‌ അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക്‌ മുമ്പ്‌ വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക്‌ കാലം ദീര്‍ഘിച്ച്‌ പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു.57-16 സത്യനിഷേധികളെ ഉപമിക്കാവുന്നത്‌ വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട്‌ ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ ( യാതൊന്നും ) ചിന്തിച്ചു ഗ്രഹിക്കുകയില്ല.2-171 നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും.6-39 അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ്‌ നേര്‍മാര്‍ഗം പ്രാപിച്ചവന്‍.അവന്‍ ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ, അവര്‍ക്ക്‌ അവന്നു പുറമെ രക്ഷാധികാരികളെയൊന്നും നീ കണ്ടെത്തുന്നതേയല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മുഖം നിലത്ത്‌ കുത്തിയവരായിക്കൊണ്ടും അന്ധരും ഊമകളും ബധിരരുമായിക്കൊണ്ടും നാം അവരെ ഒരുമിച്ചുകൂട്ടുന്നതാണ്‌. അവരുടെ സങ്കേതം നരകമത്രെ. അത്‌ അണഞ്ഞ്‌ പോകുമ്പോഴെല്ലാം നാം അവര്‍ക്ക്‌ ജ്വാല കൂട്ടികൊടുക്കുന്നതാണ്‌.17-97 എന്നാല്‍ മരിച്ചവരെ നിനക്ക്‌ കേള്‍പിക്കാനാവില്ല; തീര്‍ച്ച. ബധിരന്‍മാര്‍ പിന്നോക്കം തിരിഞ്ഞ്‌ പോയാല്‍ അവരെ വിളികേള്‍പിക്കാനും നിനക്കാവില്ല.30-52 അന്ധത ബാധിച്ചവരെ അവരുടെ വഴികേടില്‍ നിന്ന്‌ നേര്‍വഴിയിലേക്ക്‌ നയിക്കാനും നിനക്കാവില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും, എന്നിട്ട്‌ കീഴ്പെട്ട്‌ ജീവിക്കുന്നവരുമായിട്ടുള്ളവരെയല്ലാതെ നിനക്ക്‌ കേള്‍പിക്കാനാവില്ല.30-53 ഒരു കുഴപ്പവുമുണ്ടാകുകയില്ലെന്ന്‌ അവര്‍ കണക്ക്‌ കൂട്ടുകയും, അങ്ങനെ അവര്‍ അന്ധരും ബധിരരുമായികഴിയുകയും ചെയ്തു. പിന്നീട്‌ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. വീണ്ടും അവരില്‍ അധികപേരും അന്ധരും ബധിരരുമായിക്കഴിഞ്ഞു. എന്നാല്‍ അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.5-71 നാം അവരിലേക്ക്‌ മലക്കുകളെ ഇറക്കുകയും, മരിച്ചവര്‍ അവരോട്‌ സംസാരിക്കുകയും, സര്‍വ്വവസ്തുക്കളെയും നാം അവരുടെ മുമ്പാകെ കൂട്ടം കൂട്ടമായി ശേഖരിക്കുകയും ചെയ്താലും അവര്‍ വിശ്വസിക്കാന്‍ പോകുന്നില്ല. അല്ലാഹു ഉദ്ദേശിച്ചെങ്കിലല്ലാതെ. എന്നാല്‍ അവരില്‍ അധികപേരും വിവരക്കേട്‌ പറയുകയാകുന്നു.6-111 പറയുക: ഹേ; വിവരംകെട്ടവരേ, അപ്പോള്‍ അല്ലാഹുവല്ലാത്തവരെ ഞാന്‍ ആരാധിക്കണമെന്നാണോ നിങ്ങള്‍ എന്നോട്‌ കല്‍പിക്കുന്നത്‌? 39-64 പിശുക്ക്‌ കാണിക്കുകയും, പിശുക്ക്‌ കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും, തങ്ങള്‍ക്ക്‌ അല്ലാഹു തന്‍റെ ഔദാര്യം കൊണ്ട്‌ നല്‍കിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവരാണവര്‍. ആ നന്ദികെട്ടവര്‍ക്ക്‌ അപമാനകരമായ ശിക്ഷയാണ്‌ നാം ഒരുക്കിവെച്ചിരിക്കുന്നത്‌.4-37 നിങ്ങള്‍ക്ക്‌ വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക്‌ മനഃപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക്‌ വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു.3-120 അല്ലാഹുവിന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്‌ എന്ന്‌ യഹൂദന്‍മാര്‍ പറഞ്ഞു അവരുടെ കൈകള്‍ ബന്ധിതമാകട്ടെ. അവര്‍ പറഞ്ഞ വാക്ക്‌ കാരണം അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവന്‍റെ ഇരു കൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. അവന്‍ എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികം പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ ശത്രുതയും വിദ്വേഷവും നാം ഇട്ടുകൊടുത്തിരിക്കുകയാണ്‌. അവര്‍ യുദ്ധത്തിന്‌ തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത്‌ കെടുത്തിക്കളയുന്നു. അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുകയാണ്‌. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. 5-64 ഇസ്രായീല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്‍റെയും, മര്‍യമിന്‍റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട്‌ കാണിക്കുകയും, അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്‍റെ ഫലമത്രെ അത്‌.5-78 ഇതില്‍ ( ഖുര്‍ആനില്‍ ) ആദ്യതവണ അവര്‍ വിശ്വസിക്കാതിരുന്നത്‌ പോലെത്തന്നെ ( ഇപ്പോഴും ) നാം അവരുടെ മനസ്സുകളെയും കണ്ണുകളെയും മറിച്ചുകൊണ്ടിരിക്കും. അവരുടെ ധിക്കാരവുമായി വിഹരിച്ചുകൊള്ളുവാന്‍ നാം അവരെ വിട്ടേക്കുകയും ചെയ്യും.6-110 ഏതൊരുവനെ അല്ലാഹു പിഴവിലാക്കുന്നുവോ അവനെ നേര്‍വഴിയിലാക്കാന്‍ പിന്നെ ആരുമില്ല. അവരുടെ ധിക്കാരത്തില്‍ അന്ധമായി വിഹരിച്ചുകൊള്ളാന്‍ അല്ലാഹു അവരെ വിട്ടേക്കുന്നതുമാണ്‌7-186 ജനങ്ങള്‍ നേട്ടത്തിന്‌ ധൃതികൂട്ടുന്നതു പോലെ അവര്‍ക്ക്‌ ദോഷം വരുത്തുന്ന കാര്യത്തില്‍ അല്ലാഹു ധൃതികൂട്ടുകയായിരുന്നുവെങ്കില്‍ അവരുടെ ജീവിതാവധി അവസാനിപ്പിക്കപ്പെടുക തന്നെ ചെയ്യുമായിരുന്നു. എന്നാല്‍ നമ്മെ കണ്ടുമുട്ടുമെന്ന്‌ പ്രതീക്ഷിക്കാത്തവരെ അവരുടെ ധിക്കാരത്തില്‍ വിഹരിച്ചു കൊള്ളാന്‍ നാം വിടുകയാകുന്നു. 10-11 പിന്നെ അദ്ദേഹത്തിനു ശേഷം പല ദൂതന്‍മാരെയും അവരുടെ ജനതയിലേക്ക്‌ നാം നിയോഗിച്ചു. അങ്ങനെ അവരുടെ അടുത്ത്‌ തെളിവുകളും കൊണ്ട്‌ അവര്‍ ചെന്നു. എന്നാല്‍ മുമ്പ്‌ ഏതൊന്ന്‌ അവര്‍ നിഷേധിച്ചു തള്ളിയോ അതില്‍ അവര്‍ വിശ്വസിക്കുവാന്‍ തയ്യാറുണ്ടായിരുന്നില്ല. അതിക്രമകാരികളുടെ ഹൃദയങ്ങളിന്‍മേല്‍ അപ്രകാരം നാം മുദ്രവെക്കുന്നു. 10-74 അല്ലാഹുവിന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്‌ എന്ന്‌ യഹൂദന്‍മാര്‍ പറഞ്ഞു അവരുടെ കൈകള്‍ ബന്ധിതമാകട്ടെ. അവര്‍ പറഞ്ഞ വാക്ക്‌ കാരണം അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവന്‍റെ ഇരു കൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. അവന്‍ എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികം പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ ശത്രുതയും വിദ്വേഷവും നാം ഇട്ടുകൊടുത്തിരിക്കുകയാണ്‌. അവര്‍ യുദ്ധത്തിന്‌ തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത്‌ കെടുത്തിക്കളയുന്നു. അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുകയാണ്‌. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. 5-64 അതില്‍ ( ഖുര്‍ആനില്‍ ) വിശ്വസിക്കുന്ന ചിലര്‍ അവരുടെ കൂട്ടത്തിലുണ്ട്‌. അതില്‍ വിശ്വസിക്കാത്ത ചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. നിന്‍റെ രക്ഷിതാവ്‌ കുഴപ്പമുണ്ടാക്കുന്നവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. 10-40 സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. 9-28 അങ്ങനെ അവര്‍ കരാര്‍ ലംഘിച്ചതിന്‍റെ ഫലമായി നാം അവരെ ശപിക്കുകയും, അവരുടെ മനസ്സുകളെ നാം കടുത്തതാക്കിത്തീര്‍ക്കുകയും ചെയ്തു. വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന്‌ അവര്‍ തെറ്റിക്കുന്നു. അവര്‍ക്ക്‌ ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ ഒരു ഭാഗം അവര്‍ മറന്നുകളയുകയും ചെയ്തു. അവര്‍ - അല്‍പം ചിലരൊഴികെ - നടത്തിക്കൊണ്ടിരിക്കുന്ന വഞ്ചന ( മേലിലും ) നീ കണ്ടുകൊണ്ടിരിക്കും. എന്നാല്‍ അവര്‍ക്ക്‌ നീ മാപ്പുനല്‍കുകയും അവരോട്‌ വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക. നല്ല നിലയില്‍ വര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടും. 5-13 തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക്‌ വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്‌. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച 22-38 ഉസൈര്‍ ( എസ്രാ പ്രവാചകന്‍ ) ദൈവപുത്രനാണെന്ന്‌ യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ്‌ ( മിശിഹാ ) ദൈവപുത്രനാണെന്ന്‌ ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക്‌ മാത്രമാണ്‌. മുമ്പ്‌ അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്‌? 9-30 അല്ലാഹു തന്‍റെദാസന്‍മാരില്‍ നിന്ന്‌ താന്‍ ഇച്ഛിക്കുന്നവരുടെ മേല്‍ തന്‍റെഅനുഗ്രഹം ഇറക്കികൊടുക്കുന്നതിലുള്ള ഈര്‍ഷ്യ നിമിത്തം അല്ലാഹു അവതരിപ്പിച്ച സന്ദേശത്തെ അവിശ്വസിക്കുക വഴി തങ്ങളുടെ ആത്മാക്കളെ വിറ്റുകൊണ്ടവര്‍ വാങ്ങിയ വില എത്ര ചീത്ത! അങ്ങനെ അവര്‍ കോപത്തിനു മേല്‍ കോപത്തിനു പാത്രമായി തീര്‍ന്നു. സത്യനിഷേധികള്‍ക്കത്രെ നിന്ദ്യമായ ശിക്ഷയുള്ളത്‌. 2-90 നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ്‌ വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ത്ഥപരമായ അസൂയ നിമിത്തമാണ്‌ ( അവരാ നിലപാട്‌ സ്വീകരിക്കുന്നത്‌. ) എന്നാല്‍ ( അവരുടെ കാര്യത്തില്‍ ) അല്ലാഹു അവന്‍റെകല്‍പന കൊണ്ടുവരുന്നത്‌ വരെ നിങ്ങള്‍ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ. 2-109 തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക്‌ ( മതപരമായ ) അറിവ്‌ വന്നുകിട്ടിയ ശേഷം തന്നെയാണ്‌ ഭിന്നിച്ചത്‌. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്‌. വല്ലവരും അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക്‌ ചോദിക്കുന്നവനാകുന്നു.3-19 ------