Tuesday, March 31, 2020
മൗദൂദിസം :- രത്നച്ചുരുക്കം
മൗദൂദിയൻ ഭീകരവാദത്തിൻ്റെ രത്നച്ചുരുക്കം
മനുഷ്യർ ജീവിക്കേണ്ടത് മനുഷ്യനിർമ്മിതമായ നിയമങ്ങളോ ആശയങ്ങളോ അനുസരിച്ചല്ല. മനുഷ്യർക്ക് അതിനുള്ള അധികാരമോ അവകാശമോ ഇല്ല. ദൈവം വെളിപാടായി ഇറക്കിത്തന്ന നിയമ സംഹിതയും ആശയങ്ങളും അനുസരിച്ച് ദൈവത്തിൻ്റെ പ്രതിനിധിയായ ഒരു ഖലീഫയുടെ ഭരണത്തിൻ കീഴിൽ മാത്രമേ നമുക്കു ജീവിക്കാൻ അവകാശമുള്ളു.
കുർ ആനും സുന്നത്തും അനുസരിച്ചുള്ളതല്ലാത്ത എല്ലാ ഭരണ സംവിധാനങ്ങളും നിയമ വ്യവസ്ഥകളും ദൈവവിരുദ്ധമായ മഹാതിന്മകളും ഫിത്നകളുമാണു. അവയെ എല്ലാം വാളുപയോഗിച്ച് ആക്രമിച്ചു കീഴ്പ്പെടുത്തി ലോകമാകെ ദൈവീക നിയമവ്യവസ്ഥ നടപ്പിലാക്കാനാണു ദൈവം കൽപ്പിച്ചിട്ടുള്ളത്.
മനുഷ്യർക്ക് നല്ലത് എന്നു തോന്നുന്നതുകൊണ്ടു മാത്രം ഒരു കാര്യവും മനുഷ്യർ സ്വീകരിച്ചു കൂടാ. മനുഷ്യർക്കു തിന്മ എന്നു തോന്നുന്നു എന്നതു കൊണ്ട് ദൈവം കല്പിച്ച ഒരു കാര്യവും നാം ഉപേക്ഷിക്കാനും പാടില്ല.
[അക്രമവും കീഴടക്കലും കൊള്ള ചെയ്യലും അടിമയാക്കലും അടിമകളെ ലൈംഗികമായി ഉപദ്രവിക്കലും കൈ വെട്ടൽ എറിഞ്ഞു കൊല്ലൽ പോലുള്ള ശിക്ഷകളും സ്ത്രീകളെ കെട്ടിപ്പൊതിഞ്ഞു വീട്ടിൽ തളയ്ക്കലും അഭിപ്രായസ്വാതന്ത്ര്യം ഹനിക്കലും വിശ്വാസം ഉപേക്ഷിക്കുന്നവരെ കൊല്ലലും ജിഹാദുമൊക്കെ മോശം കാര്യമാണെന്നു തോന്നിയാലും ദൈവകല്പനയായതിനാൽ അനുസരിച്ചേ പറ്റൂ. ജനാധിപത്യം മനുഷ്യാവകാശം മതേതരത്വം സ്വാതന്ത്ര്യം ലിംഗനീതി തുടങ്ങിയ ആധുനിക മൂല്യ സങ്കൽപ്പങ്ങളൊക്കെ നല്ലതാണെന്നു സ്വയം തോന്നിയാലും അതൊന്നും നാം സ്വീകരിക്കാവതല്ല. ] കാരണം നമ്മുടെ ബുദ്ധിയും വികാരങ്ങളും തോന്നലും അനുസരിച്ചല്ല നാം ജീവിക്കേണ്ടതും പ്രവർത്തിക്കേണ്ടതും. അതിനാൽ ആകര്‍ഷകമായ ഇത്തരം പുത്തൻ ആശയങ്ങളെല്ലാം ഉപേക്ഷിക്കണം. മനുഷ്യനിർമ്മിതമായ തോന്നിവാസങ്ങളാണു അതെല്ലാം. അത്തരം നവീന ആശയങ്ങളിലേക്കു ആകൃഷ്ടരായി ദീനിൽ വെള്ളം ചേർക്കുന്നു എന്നതാണു ഇക്കാലത്തു മുസ്ലിം സമൂഹം അധപ്പതിക്കാൻ കാരണം. ഇസ്ലാമിൽ വിശ്വസിക്കുകയും ഇസ്ലാമിക നിയമവ്യവസ്ഥക്കു കീഴ്പ്പെടുകയും ചെയ്യാത്ത ആർക്കും ഈ ലോകത്തു ജീവിക്കാൻ അവകാശമില്ല. അങ്ങനെയുള്ളവരുടെ ജീവനും സ്വത്തിനും യാതൊരു സംരക്ഷണവും നൽകാൻ പാടില്ല. അവിശ്വാസികൾ ആണെങ്കിലും ഇസ്ലാം നിയമവ്യവസ്ഥയ്ക്കനുസരിച്ചു ജിസ്യ നൽകി അടങ്ങി ഒതുങ്ങിക്കഴിയണം. ഇസ്ലാം ഉപ്പേക്ഷിക്കുന്നവരെ കൊന്നു കളയണം. അനിസ്ലാമിക ഭരണവ്യവസ്ഥയ്ക്കു കീഴ്പ്പെട്ട് മുസ്ലിങ്ങളാരും ജീവിക്കാൻ പാടില്ല. അത്തരം വ്യവസ്ഥകളുടെ നടത്തിപ്പുകാരോ അതിൻ്റെ ഗുണഭോക്താക്കളോ അതിൻ്റെ തിരഞ്ഞെടുപ്പിൽ പങ്കാളികളോ അതിൻ്റെ കോടതി വ്യവഹാരങ്ങളിൽ സഹകരിക്കുന്നവരോ ആകാൻ പാടില്ല. അനിസ്ലാമിക വ്യവസ്ഥകൾക്കു കീഴിൽ ഉദ്യോഗങ്ങൾ പോലും സ്വീകരിച്ചു കൂടാ. ( ഈ പറഞ്ഞതിനെല്ലാം മൗദൂദി സാഹിത്യങ്ങളിൽനിന്നു പകൽ വെളിച്ചം പോലെ ക്ലിയറായ തെളിവുകൾ എൻ്റെ പക്കൽ ഉണ്ട്)
ഇത്രയും ഭീകരവും അപകടകരവുമായ ഒരു ആശയം മുന്നോട്ടു വെക്കുകയും അതനുസരിച്ചു പ്രവർത്തിക്കുന്ന ഒരു സൈനിക സംഘടന രൂപീകരിക്കുകയുമാണു മൗദൂദി ചെയ്തത്. സമാനമായ ആശയം ഈ ജിപ്തിലെ ഹസനുൽ ബന്ന യൂസഫുൽ ഖർളാവി തുടങ്ങിയവരും മുന്നോട്ടു വെച്ചു. ഈ ആശയമാണു ഇന്നു ലോകമാകെ അക്രമം നടത്തുന്ന നൂറുകണക്കിനു ഭീകരസംഘങ്ങളുടെ ഊർജ്ജം. മൗദൂദി സ്റ്റുകൾ ആദ്യം ഇന്ത്യയിൽ രൂപീകരിച്ച വിദ്യാർത്ഥി സംഘടനയാണു സിമി. ആ സിമിയിൽ നിന്നു പൊട്ടിമുളച്ചുണ്ടായതാണു കേരളത്തിലും ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലും ഇന്നു പ്രവർത്തിക്കുന്ന എല്ലാ ഇസ്ലാമിക ഭീകര സംഘടനകളും. സിറിയയിലും അഫ്ഗാനിസ്ഥാനിലും പോയി പൊട്ടിത്തെറിക്കുന്നതും മൗദൂദിയൻ ഭീകരാദർശത്തിൻ്റെ സന്തതികൽ തന്നെ ! കാഷ്മീരിൽ ഭീകര സൈനിക സംഘടന തന്നെയുണ്ട് ഇവർക്ക് . ബംഗ്ലാദേശിൽ അടുത്ത കാലത്തായി നിരവധി ചെറുപ്പക്കാരെ സെക്യുലറിസം പ്രചരിപ്പിച്ചതിൻ്റെ പേരിൽ കത്തി കൊണ്ടു കീറിക്കൊന്നത് ഈ ചെന്നായ്ക്കളാണു. പാകിസ്ഥാനിൽ പിഞ്ചു കുഞ്ഞുങ്ങൾക്കു നേരെ വെടിയുതിർക്കുന്നതും ഈ വിഷജന്തുക്കൾ തന്നെ.
ഇവിടെ കേരളത്തിൽ തൽക്കാലം ഈ പരിപ്പു വേവിക്കാൻ പറ്റുന്ന സാമൂഹ്യ സാഹചര്യങ്ങൾ അല്ല എന്നതിനാൽ മറ്റു തരത്തിലുള്ള പൊറാട്ടു നാടകങ്ങളുമായി ആളുകളെ കബളിപ്പിച്ചു കൊണ്ടിരിക്കുന്നു. തിരിച്ചറിയുക ഈ ആട്ടിൻ തോലുകളെ !
Subscribe to:
Post Comments (Atom)
No comments:
Post a Comment