Sunday, October 7, 2007

മനുഷ്യന്റെ ദൈവങ്ങള്‍

 ഏതാണ്ട് 70 വര്‍ഷങ്ങള്‍ക്കു മുമ്പ് `കുസുമം `എന്ന തൂലികാനാമത്തില്‍ ഡോ.PPആന്റണി എഴുതിയ ഒരു പ്രബന്ധത്തിലെ ഏതാനും ഭാഗങ്ങള്‍ ഈ ചര്‍ച്ചയുടെ ആരംഭത്തിനായി അവതരിപ്പിക്കുന്നു. കാലം കുറേക്കൂടി മുന്നോട്ടു പോയിട്ടുണ്ട്. ദൈവത്തിനും ഒരുപാട് പരിണാമങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എങ്കിലും ഈ ലേഖനത്തില്‍ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ക്കു പ്രസക്തി കുറഞ്ഞിട്ടില്ലെന്നു തോന്നുന്നു.

ദൈവം എന്ന സങ്കല്പം


 ഒരു വിഗ്രഹത്തിന്റെ മുമ്പില്‍ വെച്ച് കുറെ ആളുകള്‍ കോഴി വെട്ടുകയും തുള്ളുകയും അട്ടഹസിക്കുകയും പാടുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ ചിന്താശീലനായ ഒരാളുടെ മനസ്സില്‍ അനുകമ്പയല്ലാതെ മറ്റൊരു വികാരവും ഉണ്ടാകുമെന്നു തോന്നുന്നില്ല.
`ഒരു വെറും കല്ല് ഈശ്വരനാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുവല്ലോ! ഇങ്ങനെ മനുഷ്യരെല്ലാം വെറുതെ കിടന്ന് അലറി കഷ്ടപ്പെടുന്നുവല്ലോ! തങ്ങള്‍ തന്നെ എടുത്തു വെച്ച ഒരു കല്ലിനെ ഇങ്ങനെ ഭയപ്പെടുന്നത് എത്ര കഷ്ടമാണ്‍! ഇവര്‍ക്ക് എന്തുപകാരം ചെയ്യാന്‍ ആ സാധു കല്ലിനു കഴിയും!`
എന്നിങ്ങിനെയായിരിക്കും അയാളുടെവിചാരം. അവിടെയുള്ള വിഗ്രഹവും കോഴികളും മനുഷ്യരും ഒരുപോലെ നമ്മുടെ അനുകമ്പയെ അര്‍ഹിക്കുന്നുണ്ട്. മസൂരിയുണ്ടാക്കുമെന്നും മറ്റുമുള്ള ദുശ്ചരിതത്തില്‍നിന്ന് ആ വിഗ്രഹത്തെ രക്ഷപ്പെടുത്താനും മിണ്ടാപ്രാണികളായ ജന്തുക്കളുടെ ജീവത്രാണനം ചെയ്‌വാനും നികൃഷ്ടവും അനര്‍ത്ഥവും നിരര്‍ത്ഥവുമായ മൂഢാചാരങ്ങളില്‍നിന്നു മനുഷ്യരെ പിന്തിരിക്കാനും ഉള്ള ഒരു ആഗ്രഹം ഇത്തരം കാഴ്ച്ച കാണുവാന്‍ ഇട വരുന്ന ചിലര്‍ക്ക് ഉണ്ടാകുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഏവരുടെ ഗുണത്തെ മുന്‍ നിര്‍ത്തി ഒരാള്‍ ഗുണദോഷനിരൂപണം ചെയ്യുന്നുവോ അവര്‍ക്കു, ശസ്ത്രക്രിയ ഭയപ്പെടുന്ന രോഗികളെപ്പോലെ നിരൂപകന്റെ നേരെ അതിമാത്രമായ ഒരു അലൌകികം തോന്നുന്നതും സാധാരണയാണ്.

ഭാവനശക്തി കൊണ്ട് ആകാശത്തട്ടില്‍ ഉണ്ടാക്കി പ്രതിഷ്ഠിച്ചിട്ടുള്ള അദൃശ്യമായ ഒരു മഹാവിഗ്രഹമായിട്ടാണ് ക്രിസ്ത്യന്‍ ദൈവം ആദ്യമായി കാണപ്പെടുന്നത്. കണ്ണും, കാതും, നാസികയും എല്ലാം അദ്ദേഹത്തിനു കല്‍പ്പിച്ചു കൊടുത്തിരിക്കുന്നു. ഈ മാനസിക വിഗ്രഹത്തിന്റെ മുമ്പിലാണ് ക്രിസ്ത്യലോകം കുമ്പിടുന്നത്; പാട്ടു പാടുന്നത്; സുഗന്ധദ്രവ്യങ്ങള്‍ പുകയ്ക്കുന്നത്. കേസ്ല് ജയിക്കാനും വിളവു വര്‍ദ്ധിക്കാനും രോഗങ്ങള്‍ മാറ്റുവാനും ആ സങ്കല്‍പ്പ വിഗ്രഹം സഹായിക്കുമെന്ന് അനേകം പേര്‍ വിശ്വസിക്കുന്നു. “പരീക്ഷയില്‍ അകപ്പെടുത്തരുത്” എന്നു നിത്യ്വും ഈശ്വരനോട് അപേക്ഷിച്ചില്ലെങ്കില്‍ അദ്ദേഹം മനുഷ്യരെ പരീക്ഷയില്‍ അകപ്പെടാന്‍ അനുവദിക്കുമെന്നും ദിനം പ്രതി അപ്പം ചോദിച്ചില്ലെങ്കില്‍ നമുക്കു ഭക്ഷിപ്പാന്‍ ഒന്നും അദ്ദേഹം തരികയില്ലെന്നും ഇന്ന് അനേകലക്ഷം ജനങ്ങള്‍ വിശ്വസിക്കുന്നു.

ഒരു പ്രതിമയുടെ ഭംഗി അതിന്റെ നിര്‍മാണത്തിനുപയോഗിക്കുന്ന സാധനങ്ങളുടെ ഗുണത്തെയും ശില്പിയുടെ പാടവത്തെയും അനുസരിച്ചിരിക്കുന്നതുപോലെത്തന്നെ ഈശ്വരകര്‍ത്താക്കളുടെ അറിവിനേയും ആശയവിശാലതയേയും അനുസരിച്ചാണ് ഈശ്വരന്മാരുടെ വൈശിഷ്ട്യം കാണുന്നത്. അറബി രാജ്യത്തിനടുത്തുള്ള ഒരു ദിക്കില്‍ അലഞ്ഞു നടന്നിരുന്ന ഒരു വര്‍ഗ്ഗക്കാരുടെ ഭാവനാസന്താനമായ ഈശ്വരന്‍ അവരുടെ അന്നത്തെ സ്വഭാവത്തിന്റെ ഒരു പ്രതിച്ഛായയായിരുന്നു. തനിക്കു താമസിക്കാന്‍ ഒരു ക്ഷേത്രം പണിയണമെന്ന് ഈ ദൈവം ഒരിക്കല്‍ ആവശ്യപ്പെട്ടു. ഒരിക്കല്‍ അദ്ദേഹം മോശയെന്നു പേരായ ഒരാളോട് നേരിട്ടു സംസാരിച്ചു. ഈശ്വരന്‍ വാഗ്ദാനം നിറവേറ്റിയില്ലെന്ന് ഒരിക്കല്‍ മോശ അദ്ദേഹത്തോട് ആവലാതിപറഞ്ഞു. കള്ളം പറയിക്കാന്‍ ഈ ഈശ്വരന്‍ ഒരിക്കല്‍ ഒരു അരൂപിയെ നിയോഗിച്ചു. മനുഷ്യന്‍ കെട്ടിടം പണിയുന്നതു കാണാന്‍ ഒരിക്കല്‍ അദ്ദേഹം ഇറങ്ങിവന്നു. മാംസം കരിഞ്ഞ മണം അദ്ദേഹത്തിനിഷ്ടമായി. അദ്ദേഹം അദ്ദേഹത്തിന്റെ സൃഷ്ടിവൈഭവം കണ്ട് ആനന്ദിച്ചു. മനുഷ്യരുടെ കൃതഘ്നതയെ കണ്ടു വ്യസനിക്കയും കോപിക്കയും ചെയ്തു. ശിക്ഷ കുറേ കഠിനമായെന്നോര്‍ത്ത് അദ്ദേഹം പശ്ചാത്തപിച്ചു. ഈ ദൈവത്തിന്റെ മനുഷ്യ സ്വഭാവത്തെ വെളിപ്പെടുത്തുന്നതിന്ന് ഈ ദൃഷ്ടാന്തങ്ങള്‍ മതിയെന്നു വിശ്വസിക്കുന്നു.

ക്രിസ്ത്യന്‍ ദൈവത്തിനു തന്റെ സൃഷ്ടികളായ `മിണ്ടാപ്രാണികളോട്` എത്ര കരുണയുണ്ടായിരുന്നുവെന്നു കാണിപ്പാന്‍ ചില ദൃഷ്ടാന്തങ്ങള്‍ പറയാം. മനുഷ്യര്‍ ഈശ്വരനെ വകവെച്ചില്ലെന്നുള്ള കാരണത്തിന്മേല്‍ ഏതുമറിയാത്ത അനേകലക്ഷം ജീവജന്തുക്കളെ അദ്ദേഹം മുക്കിക്കൊന്നു. ഒരു പിശാച് സര്‍പ്പത്തിന്റെ വേഷമെടുത്തതുകൊണ്ട് ഒന്നുമറിയാത്ത സര്‍പ്പവംശത്തെ മുഴുവന്‍ വയറു കൊണ്ടു നടക്കാനും മണ്ണു തിന്നാനും അദ്ദേഹം ശപിച്ചു. ഒരു ക്രൂരനായ രാജാവിനു തന്റെ പ്രതാപമൊന്നു കാണിക്കാന്‍ മാത്രം അനേകലക്ഷം ജന്തുക്കളെ സൃഷ്ടിക്കയും തദനന്തരം അവയെ നശിപ്പിക്കയും ചെയ്തു. ആ നാട്ടിലുള്ള കന്നുകാലികളെ കഠിനരോഗങ്ങള്‍ കൊണ്ട് പീഡിപ്പിക്കയും വധിക്കയും ചെയ്തു. ദേവാലയത്തിലെ ബലിപീഠം രക്തമയമായിരിക്കേണമെന്ന് അദ്ദേഹം നിഷ്കര്‍ഷ ചെയ്തു. ഒരു കൂട്ടം ജനങ്ങള്‍ക്കു മാംസഭക്ഷണം കൊടുക്കാന്‍ വെറും മാംസം കുറേ ഉണ്ടാക്കുന്നതിനു പകരം സര്‍വ്വശക്തന്‍ അനേകായിരം പക്ഷികളെ ഉണ്ടാക്കിക്കൊടുത്തു. അന്യായമായി ഒരു മനുഷ്യ ശരീരത്തില്‍ കൈകേറി പാര്‍ത്തിരുന്ന ചില ദേവതകള്‍ക്കു ഒരു കൂട്ടം പന്നികളെ കൊല്ലാന്‍ അദ്ദേഹം അനുവാദം കൊടുത്തു.

മനുഷ്യരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം ഇതിലും നിഷ്കരുണമായതാണ്. ഒരു രാജാവ് അദ്ദേഹത്തിന്റെ അടിമകളെ വിട്ടയക്കാഞ്ഞതിന് ആ നാട്ടിലുള്ള എല്ലാവരുടേയും പ്രഥമ പുത്രന്മാരെ ഈശ്വരന്‍ വധിച്ചുകളഞ്ഞു. മാതൃത്വം, പരിഹാരമാവശ്യമുള്ള ഒരു പാപമായി അദ്ദേഹം നിശ്ചയിച്ചു. അടിമക്കച്ചവടത്തിന് ഈ ദൈവം അനുകൂലിയായിരുന്നു. ആരെങ്കിലും അയാളുടെ അടിമയെ തല്ലിയാല്‍ അവന്‍ അന്നുതന്നെ ചത്തില്ലെങ്കില്‍ അതൊരു കുറ്റമല്ലെന്നായിരുന്നു ഈ ദൈവത്തിന്റെ നിയമം. അടിമ ഉടമസ്ഥന്റെ മുതലാകകൊണ്ട് ഒരു ദിവസം കഴിഞ്ഞു ചാകുന്ന വിധത്തില്‍ കൊല്ലാന്‍ അയാള്‍ക്ക് അവകാശമുണ്ടെന്നാണ് ദൈവത്തിന്റെ ന്യായം. അന്യ മതമാണു നല്ലതെന്ന് ഒരാളുടെ ഭാര്യയോ മക്കളോ മറ്റോ ഉപദേശിച്ചാല്‍ അവരെ അയാള്‍ ഉടനെ കൊന്നു കളയണമെന്ന് ഈ ദൈവം കല്‍പ്പിച്ചിരിക്കുന്നു. ഒരു പട്ടണവാസികളാണ് ഈ ഈശ്വരനു കീഴ്പ്പെടാതിരിക്കുന്നതെങ്കില്‍ ആ പട്ടണത്തിലുള്ള സര്‍വ്വ ജീവികളെയും -കുഞ്ഞുകുട്ടികളേയും കന്നുകാലികളേയും-വാളുകൊണ്ടു വെട്ടിക്കൊന്നു കളയേണമെന്നുള്ളത് ഈ ദൈവത്തിന്റെ കല്‍പ്പനയാണ്‍. “പുരുഷവര്‍ഗ്ഗത്തില്‍പ്പെട്ടവരെല്ലാം -കുട്ടികളേയും കൂടി- വധിപ്പിന്‍ പുരുഷസ്പര്‍ശമുണ്ടായിട്ടുള്ള സ്ത്രീകളെയെല്ലാം കൊന്നു കളയുവിന്‍ ‍; എന്നാല്‍ പെണകുട്ടീകളെയും അവിവാഹിതകളായ സ്ത്രീകളേയും നിങ്ങള്‍ക്കായി രക്ഷിച്ചു കൊള്ളുവിന്‍ ; എന്നിട്ടു നിങ്ങള്‍ പോയി ഏഴു ദിവസം കൂടാരത്തിനു പുറത്തു താമസിക്കുവിന്‍ ” എന്നിങ്ങനെ ഈശ്വരപക്ഷത്തു ചേരാത്ത ജാതിക്കാരോടു ചെയ്യണമെന്നും ഈശ്വരന്‍ മോശ മുഖേന കല്‍പ്പിച്ചു. 32000 സ്ത്രീകളെ അന്ന് ഈശ്വരപക്ഷക്കാര്‍ക്ക് ദൈവം കല്‍പ്പിച്ചു കൊടുത്തു എന്നാണു ബൈബിളില്‍ കാണുന്നത്. ഇത്തരം സംഗതികള്‍ ആ ഗ്രന്ഥത്തില്‍ അനേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഒരു ദേവനെപ്പറ്റിയോ ദേവിയെപ്പറ്റിയോ ഉപദൈവങ്ങളേയോ ദുഷ്ടമൂര്‍ത്തികളേയോപറ്റി പറയുന്ന കഥകളല്ല. സര്‍വ്വലോകനിയന്താവായി ,സര്‍വ്വ ശക്തനായി ,കരുണാമൂര്‍ത്തിയായി,അനാദ്യന്തനായിരിക്കുന്ന സാക്ഷാല്‍ ദൈവത്തെപറ്റി ഈശ്വരാവിഷ്കൃതമായ `സത്യവേദ`ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ള സംഗതികളുടെ ഒരു നിഴല്‍ മാത്രമാണ്.

ഇങ്ങനെയുള്ള ഒരു സങ്കല്‍പ്പ ദൈവത്തിന്റെ മുമ്പില്‍ വമ്പിച്ച ഒരു ജനതതി വീണും കേണും ബുദ്ധിമുട്ടുന്നത് കണ്ട് ഉള്ളലിഞ്ഞു സഹോദരസ്നേഹത്തോടു കൂടി “നിങ്ങള്‍ വന്ദിക്കുന്ന ഈശ്വരന്‍ അറബിരാജ്യത്തിന്നടുത്ത് പണ്ടുണ്ടായിരുന്ന ഒരപരിഷ്കൃതജാതിക്കാരുടെ സങ്കല്‍പ്പസൃഷ്ടി മാത്രമാണ്‍, അതു നിങ്ങളുടെ ആരാധനയെ അര്‍ഹിക്കുന്നില്ല, ഈ ഈശ്വരാദൃശം നിങ്ങളെ പല ക്രൂര കൃത്യയങ്ങള്‍ക്കും പ്രേരിപ്പിക്കും” എന്നെല്ലാം പറയുന്നവരോട് കയര്‍ക്കുന്നതണു കഷ്ടം. ഈ അതിക്രൂരമായ ഈശ്വരസങ്കല്‍പ്പം എത്രമാത്രം ഭയങ്കര കൊലപാതകങ്ങള്‍ക്കും നിഷ്ടൂരകൃത്യങ്ങള്‍‍ക്കും നിദാനമായിട്ടുണ്ടെന്നു കണക്കാക്കുവാന്‍ പോലും സാധിക്കില്ല. എത്ര മഹാത്മാക്കളേയും സാധുക്കളായ നിരപരാധികളേയും അവിശ്വാസികളെന്നും ക്ഷുദ്രപ്രയോഗക്കാരെന്നും പറഞ്ഞ് കുറ്റിയില്‍ കെട്ടി ദഹിപ്പിച്ചു കളഞ്ഞിരിക്കുന്നു. എത്രപേരുടെ ജീവശ്ശരീരത്തില്‍നിന്നും മാംസം വലിച്ചു കീറിയെടുത്തിരിക്കുന്നു.! എത്ര പേരുടെ മുതുക് അടി കൊണ്ട് തകര്‍ന്നിരിക്കുന്നു! തണ്ടെല്ലൊടിഞ്ഞും ചോര വിയര്‍ത്തും ഉണ്ടാക്കിയ പണം കൊണ്ട് എത്ര അലസന്മാര്‍ കൊഴുത്തിരിക്കുന്നു.! ഈശ്വരനെ ഭയന്നും ഈശ്വരസേവയ്ക്കു വേണ്ടിയും മറ്റും പള്ളി പണിയിച്ചും വസ്തുക്കള്‍ വിട്ടുകൊടുത്തും എത്ര പേര്‍ ശരിയായ അവകാശികളെ നിരാശപ്പെടുത്തുകയും നിര്‍ധനരാക്കുകയും ചെയ്തിരിക്കുന്നു.

ക്രിസ്ത്യന്‍ ദൈവത്തിന്റെ -ക്രിദ്ത്യന്‍ പൌരോഹിത്യത്തിന്റെ -ഭരണശക്തി എവിടെയെങ്കിലും പുനസ്ഥാപിതമായാല്‍ അവിടത്തെ ക്രൈസ്തവരുടെ മനസ്സിനും അക്രൈസ്തവരുടെ ദേഹത്തിനും സംഭവിക്കാന്‍ പോകുന്ന ഇടിച്ചിലും ഉടച്ചിലും എത്ര ഭയങ്കരമായിരിക്കുമെന്ന് അറിവാന്‍ അധികം ആലോചിക്കേണ്ട ആവശ്യമില്ല. ഈശ്വരത്വത്തെ അതിശയിക്കുന്ന മനുഷ്യത്വം പരിഷ്കൃതരാജ്യങ്ങളെ ഭരിക്കുന്നതിന് ഇയ്യിടെ തുടങ്ങിയതു കൊണ്ടാണ് ഇപ്പോള്‍ കുറെ കിടക്കപ്പൊറുതിയുണ്ടായത്. അന്യഭരണങ്ങള്‍ക്കു കീഴമര്‍ന്നു കിടക്കുന്ന ശക്തികളുടെ യഥാര്‍ഥ സ്വഭാവം അതിന്നു മേല്‍ കിടക്കുന്ന ചാരം കളഞ്ഞു നോക്കിയാല്‍ മാത്രമേ കണ്ടെത്തുകയുള്ളു. ക്രിസ്ത്യാനികള്‍ ബൈബിളിലെ ഈ ദൈവത്തെ അംഗീകരിക്കയും അനുകരിക്കയും ആരാധിക്കയും ചെയ്യുന്ന കാലത്തോളം അവരുടെ ധാര്‍മ്മികബോധം ഒരിക്കലും ഉല്‍കൃഷ്ടനിലയില്‍ എത്തുകയില്ല. ക്രിസ്ത്യനാമധാരികളായ ബലമേറിയ രാജ്യക്കാര്‍ അവരുടെ നിയമങ്ങള്‍ക്കു പകരം അവരുടെ ദൈവത്തിന്റെ നിയമങ്ങളും അവരുടെ ശാസ്ത്രങ്ങള്‍ക്കു പകരം വേദപുസ്തകത്തിലെ ശാസ്ത്രങ്ങളും സ്വീകരിച്ചിരുന്നുവെങ്കില്‍ കരുണാനിധിയായ ഈശ്വരന്‍ സജ്ജീകരിച്ചിട്ടുള്ള നിത്യനരകത്തിന്റെ ഏകദേശ സമ്പ്രദായം നമുക്ക് ഇവിടെത്തന്നെ അനുഭവമാകുവാന്‍ ഇടവരുമായിരുന്നു.

ഈശ്വരന്‍ നമ്മുടെ പിതാവാണെങ്കില്‍

ഈശ്വരനെപറ്റിയുള്ള അനേകം നിര്‍വ്വചനങ്ങളില്‍ ഏറ്റവും ഹൃദ്യവും ഉത്തമവും ആയത് `അദ്ദേഹം നമ്മുടെ എല്ലാവരുടെയും അച്ഛനാണ്‍` എന്നുള്ളതാണ്. പക്ഷെ, അച്ഛന്‍ സര്‍വജ്ഞനും സര്‍വ്വശക്തനും കൂടിയാണെന്നു വരുമ്പോള്‍ അച്ഛന്നു നമ്മോടുള്ള പിതൃസ്നേഹത്തെപ്പറ്റി ചില ആശങ്കകള്‍ തുടങ്ങും. തന്റെ മക്കളില്‍ അനേകം പേര്‍ ദുഷ്ടന്മാരായിത്തീരണമെന്നും തന്നിമിത്തം അവരെല്ലാം തീക്കുഴിയില്‍ കിടന്നു തപിക്കേണ്ടി വരികയോ അല്ലെങ്കില്‍ പോത്തും തവളയും മറ്റുമായി ജനിച്ച് കഷ്ടപ്പെടേണ്ടി വരുകയോ ചെയ്യുമെന്നും അറിഞ്ഞിട്ട് അങ്ങിനെയുള്ള മക്കളെ സര്‍വ്വജ്ഞനായ ഈശ്വരന്‍ സൃഷ്ടിച്ചുവെന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ പിതൃസ്നേഹം അനുകരണീയമല്ലെന്നു തോന്നിപ്പോകുന്നു. ഒരു വിവാഹത്തിന്റെ ഫലമായി ഉണ്ടാകുന്ന മക്കളില്‍ അധികം പേരും കഴു കയറുന്നത് കാണേണ്ടി വരുമെന്ന് തീര്‍ച്ചയായി അറിഞ്ഞിട്ട് അങ്ങനെയുള്ള വിവാഹത്തിന് യാതൊരു സങ്കോചവും കൂടാതെ പുറപ്പെടാന്‍ കഴിവുള്ള ആളുകള്‍ അധികം ഈ ലോകത്തില്‍ ഉണ്ടാകയില്ലെന്നാണ് വിചാരിക്കേണ്ടത്.

പ്രകൃതി രമണീയമാണ്. മനോഹരയാണ്; എല്ലാം ശരി തന്നെ. എങ്കിലും പരക്ലേശംകാണുന്ന കണ്ണു കൊണ്ട് ജീവജാലങ്ങളെ അരക്ഷണം വീക്ഷിക്കുന്ന പക്ഷം ഏതോ ഒരു മഹാന്‍ പറഞ്ഞതുപോലെ അവള്‍ സര്‍വ്വാംഗം നഖവും ദം‍ഷ്ട്രവും ഉള്ളവളാണെന്നും കാണുന്നതാണ്. തന്റെ അരുമ സന്താനങ്ങള്‍ക്ക് താമസിക്കാനുള്ള ഈ വീട്ടില്‍ എന്തിനാണ് അദ്ദേഹം ഇത്രയേറെ കഷ്ടതകള്‍ വാരി വലിച്ചിട്ടിരിക്കുന്നത്.? ഈ കഷ്ടതകളില്‍കൂടി യാത്ര ചെയ്തല്ലാതെ സ്വര്‍ഗ്ഗവാസത്തിന് അര്‍ഹരാകുവാന്‍ മറ്റൊരു മാര്‍ഗ്ഗം ഈശ്വരന്‍ കണ്ടെത്താത്തതുകൊണ്ടല്ലെന്നുള്ളതു തീര്‍ച്ചയാണ്. അദ്ദേഹം സ്വര്‍ഗ്ഗവാസത്തിന് അര്‍ഹനായത് അങ്ങനെയൊന്നുമല്ലല്ലോ. അദ്ദേഹത്തിന്റെ സ്തുതിപാഠകന്മാരായ ദൈവദൂതന്മാരും അങ്ങിനെയല്ലല്ലോ സ്വര്‍ഗ്ഗം പ്രാപിച്ചത്. പിന്നെ എന്തിനാണ് നമ്മുടെ അച്ഛനായ ദൈവം ഇഹലോകം കഷ്ടതകള്‍കൊണ്ടു നിറച്ചത്? ഒന്നുകില്‍ ഈശ്വരന്‍ തന്നെ ലോകത്ത് തിന്മകള്‍‍ ഉണ്ടാക്കി; അല്ലെങ്കില്‍ അവയ്ക്കു പ്രവേശനം അനുവദിച്ചു. തിന്മയുടെ ആവിര്‍ഭാവവും ഈ രണ്ടു തരത്തില്‍ ഒന്നാകാതെ തരമില്ല. ഏതു വിധത്തിലായാലുമതു നമ്മുടെ പിതൃപദത്തിനര്‍ഹനായിരിക്കേണ്ട ഈശ്വരനു യോജിച്ചതല്ല. തമ്മില്‍ തമ്മില്‍ കൊന്നൊടുക്കുകയും തിന്നൊടുക്കുകയും ചെയ്യുന്ന സ്വഭാവവും ദേഹപ്രകൃതിയും തന്റെ മക്കളായ ജീവികള്‍ക്ക് കല്‍പ്പിച്ചു കൊടുത്തതും വലിയ കഷ്ടമായിരിക്കുന്നു.

നമ്മുടെ പിതാവായ ഈശ്വരന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനും സര്‍വ്വകാരുണികനും മറ്റുമൊക്കെയാണെന്നു പറകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം അത്യധികം വര്‍ദ്ധിച്ചു പോകുക മാത്രമാണു ചെയ്യുന്നത്. സാധാരണ ഒരു പിതാവിനെപ്പോലെ മാത്രം ഈശ്വരനെ വിചാരിക്കയാണെങ്കില്‍ക്കൂടി അദ്ദേഹത്തിന്റെ പുത്രവാത്സല്യം മൂന്നാംതരത്തില്‍ താഴെയാണെന്നു കാണാം.

നമ്മുടെ ഒരു കുട്ടിക്ക് ഒരു പുസ്തകം വാങ്ങിക്കേണമെന്നു വിചാരിക്കുക . പുസ്തകം കുട്ടിക്ക് ആവശ്യമാണെന്ന് അറിഞ്ഞാല്‍ നാം അത് ഉടനെ വാങ്ങിക്കൊടുക്കും. ഒട്ടും താമസം വരുത്തുകയില്ല. പുസ്തകം വേണമെങ്കില്‍ കുട്ടി വന്ന് നമ്മുടെ മുമ്പില്‍ നിന്ന് “അച്ഛാ ! അച്ഛന്‍ എത്ര തടിയനാണ്, അച്ഛന്റെ മുഖം എത്ര ഭംഗിയുള്ളതാണ്. ഞാന്‍ അച്ഛനേക്കാള്‍ ബലം കുറഞ്ഞവനാണ്”എന്നൊക്കെ പറയണമെന്നോ; നമ്മുടെ കസാലക്കു ചുടും പതിനാറു വട്ടം ഓടി അതിന്മേല്‍ തല മുട്ടണമെന്നോ ; മറ്റൊരു കുട്ടിയുടെ ശുപാര്‍ശ കൊണ്ടു വരണമെന്നോ; ആ കുട്ടിക്കു നാം വാങ്ങിക്കൊടുത്ത സ്ലെയ്റ്റു പെന്‍സിലിന്റെ ഒരു കഷ്ണം നമ്മുടെ മുമ്പില്‍ കൊണ്ടുവന്ന് വെച്ച് കുമ്പിടണമെന്നോ; കുട്ടിയുടെ പാവയെ നമ്മുടെ മുമ്പില്‍ കൊണ്ടു വന്ന് ഉടച്ചു കളയണമെന്നോ നാം ആവശ്യപ്പെടുകയില്ല. ന്യായമായ അഭീഷ്ടം സാധിക്കണമെങ്കില്‍ -ചിലപ്പോള്‍ ഒന്നും സാധിക്കാനില്ലെങ്കില്‍കൂടി - ഈശ്വരനെ സ്തുതിക്കണമെന്നും തപസ്സു ചെയ്യണമെന്നും മദ്ധ്യസ്ഥം വേണമെന്നും വഴിപാടു കഴിക്കണമെന്നും ബലിയര്‍പ്പിക്കണമെന്നും മറ്റും ആവശ്യപ്പെടുന്ന ഈശ്വരന്റെ പ്രവൃത്തി ഒരു മാനുഷ പിതാവിന്റെ പ്രവൃത്തിയേക്കാള്‍ താഴ്ന്നതാണെന്നുള്ളതിനു സംശയമില്ല.

നമ്മുടെ മകന്‍ ഒരു ദ്രോഹിയായിരുന്നുവെന്നാല്‍ക്കൂടിയും നാം മകന്റെ മകനെ ആ കാരണത്തിനു കുറ്റക്കാരനാക്കാറില്ല. ഏതോ പണ്ടത്തെ ഒരു കാര്‍ണവര്‍ ഈശ്വരന്റെ സീമന്തപുത്രന്‍ ഒരു പഴം തിന്നതിന് ഈയുള്ളവരെയെല്ലാം കുറ്റക്കാരാക്കുന്നത് കഷ്ടം തന്നെ. നമ്മുടെ അപരാധം കൊണ്ടാണ് ഈശ്വരന്‍ നമുക്കു വേണ്ടതെല്ലാം തരാത്തതെന്നും വേണ്ടാത്തതെല്ലാം തരുന്നതെന്നും വിചാരിപ്പാനും ന്യായമില്ല. നമ്മുടെ മക്കള്‍ നമ്മെ ദ്രോഹിച്ചാല്‍ അതിനെപ്പറ്റി അനുതപിക്കയും പിന്നീടതു ചെയ്യാതിരിക്കയും ചെയ്യുന്നതിനെക്കാള്‍ അധികം നമ്മെ സന്തോഷിപ്പിക്കുകയും തൃപ്തിപ്പെടുത്തുകറ്യും ചെയ്യുന്ന മാര്‍ഗ്ഗമുണ്ടെന്നു തോന്നുന്നില്ല. എന്നു തന്നെയല്ല. നമ്മുടെ ഒരു കുട്ടി ദുസ്വഭാവിയായി വര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ക്കൂടി ആ കുട്ടിയെ വെട്ടാനും മുറിക്കാനും അരയ്ക്കാനും പിന്നെ കൊല്ലാതെ തീച്ചട്ടിയിലിട്ടു പൊരിച്ചുകൊണ്ടിരിക്കാനും നമ്മുടെ പിതൃ ഹൃദയം അനുവദിക്കുമോ? നമ്മുടെ കുട്ടികള്‍ നന്നാകേണമെന്നുള്ള ആഗ്രഹത്തോടുകൂടി അവര്‍ക്കു ഹാനി തട്ടാത്ത വിധത്തില്‍ നാം അവരെ ശിക്ഷിച്ചു എന്നു വരാം. അതു തന്നെ കുട്ടിയെ വേറെ വിധത്തില്‍ നന്നാക്കുവാന്‍ നമുക്കു കഴിവില്ലാത്തതുകൊണ്ടാണ്. നമ്മെ എളുപ്പത്തില്‍ നന്നാക്കുവാന്‍ കഴിവുള്ള നമ്മുടെ പിതാവിനു നമ്മെ നല്ലവരാക്കാന്‍ വെള്ളപ്പൊക്കം, അഗ്നിപ്രവാഹം, പകര്‍ച്ചവ്യാധി മുതലായ ഉപകരണങ്ങള്‍ വേണമോ? നമ്മോടുകൂടി നിരപരാധികളായ അസംഖ്യം മിണ്ടാപ്രാണികളേയും വധിക്കണോ?

നമുക്ക് നമ്മുടെ മക്കളോട് ചില ഉപദേശങ്ങള്‍ പറഞ്ഞു കൊടുക്കാനുണ്ടെങ്കില്‍ നാം എല്ലാവരെയും വിളിച്ചു വരുത്തി ഉപദേശിക്കയല്ലേ ചെയ്യുക. എല്ലാവരും അറിയേണ്ട ഒരു ഉപദേശം ഒരു മകനെ മാത്രം വിളിച്ച് സ്വകാര്യമായി പറയുന്ന ഏര്‍പ്പാട് നന്നാണോ? അങ്ങിനെ പറകയാണെങ്കില്‍ക്കൂടി ഞാന്‍ ഇന്ന മകനോട് എല്ലാ കാര്യങ്ങളും പറഞ്ഞേല്‍പ്പിച്ചിട്ടുണ്ടെന്നെങ്കിലും നമ്മോടു നേരിട്ടു പറയേണ്ടതല്ലേ? രണ്ടുമൂന്നു സഹോദരന്മാര്‍,എന്നോടാണ് എല്ലാം പറഞ്ഞു തന്നിരിക്കുന്നത്, അല്ല എന്നോടാണ്‍, എന്നെ അനുസരിക്കണം എന്നിങ്ങനെ പറഞ്ഞു തമ്മില്‍ മത്സരിച്ചാല്‍ ബാക്കിയുള്ള മക്കള്‍ എന്തു ചെയ്യും? നമ്മളാണെങ്കില്‍ മരിച്ചു പോകേണ്ടവരാണ്. പ്രായം ചെന്ന മക്കളോട് പറയാനുള്ളത് പറഞ്ഞുപോകയല്ലാതെ നമുക്കു ഗത്യന്തരമില്ല.. എന്നാല്‍ മരണമില്ലാത്ത ഈശ്വരന്‍ പണ്ടൊരാളോടെന്തോ പറഞ്ഞുംവെച്ച് ബാക്കിയുള്ളവരോടൊന്നും മിണ്ടാതിരിക്കുന്നത് എന്തുകൊണണെന്നാണു മനസ്സിലാകാത്തത്. പുത്രവാത്സല്യം അസാരം പോരാഞ്ഞിട്ടാണെന്ന് പറയാതെ നിവൃത്തിയില്ല. അല്ലെങ്കില്‍ മക്കള്‍ തമ്മില്‍ തല്ലി തല പൊളിക്കാനുള്ള ഈ ഗൂഡോപദേശപ്രയോഗം അദ്ദേഹം എന്തിനു ചെയ്തു?

ഈശ്വരന് നമ്മോടു പിതൃനിര്‍വിശേഷമായ സ്നേഹമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ മക്കളായ നമ്മുടെ ക്ഷേമത്തെക്കാള്‍ അധികം മറ്റൊന്നും അദ്ദേഹത്തെ ആനന്ദിപ്പിക്കയില്ല. നമ്മുടെ ദുഖവും ക്ലേശവും അദ്ദേഹത്തെ തപിപ്പിക്കണം. തപവും പട്ടിണിയും ബലിയും നരകവും അദ്ദേഹത്തിനു മര്‍മ്മഭേദകമായിരിക്കണം. മക്കള്‍ തമ്മില്‍ തല്ലാനും തമ്മില്‍ തിന്നാനും ഉള്ള ഏര്‍പ്പാടുകളൊന്നും അദ്ദേഹം ചെയ്യരുതാത്തതാണ്. പിശാചുക്കളേയും മറ്റും അദ്ദേഹം ഉണ്ടാക്കരുതാണ്.
‌‌‌‌----------------------------------------------------------------------------------------------------------------------------------------------------

ദൈവത്തെ കുറിച്ചുള്ള ചര്‍ച്ച തുടങ്ങുകയാണ്.
 സെമിറ്റിക് മത സങ്കല്‍പ്പപ്രകാരമുള്ള ഒരു ദൈവത്തെ യാണിവിടെ വിശകലനം ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത്. എല്ലാ ദൈവങ്ങള്‍ക്കും ഏറെക്കുറെ ഈ വിശേഷണങ്ങള്‍ യോജിച്ചു പോകും . ഇക്കാലത്തു ദൈവത്തെകുറിച്ചു യുക്തിവാദികളോടും മറ്റും സംവാദത്തിലേര്‍പ്പെടാന്‍ വരുന്നവര്‍ പലപ്പോഴും അവരുടെ യഥാര്‍ഥ ദൈവത്തെ ഒളിപ്പിച്ചു വെച്ച് വളരെ ആകര്‍ഷകമായ നിര്‍വ്വചനങ്ങളും വ്യാഖ്യാനങ്ങളും കൊണ്ടാണ് രംഗത്തു വരാറുള്ളത്. മതഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവസങ്കല്‍പ്പങ്ങളുമാ‍യി ഒരു ബന്ധവുമില്ലാത്ത അത്തരം ദൈവങ്ങളും നമ്മുടെ ചര്‍ച്ചയില്‍ വരാതിരിക്കില്ല.
 അത്യന്താധുനിക ദൈവ‍ങ്ങള്‍ മുതല്‍ ഏറ്റവും പ്രാകൃതാവസ്ഥയിലുള്ള ദൈവങ്ങള്‍ വരെ പോസ്റ്റ്മോര്‍ട്ടം ചെയ്യപ്പെടുന്ന ഈ സംവാദത്തിലേക്ക് ചിന്താശീലരായ എല്ലാ സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നു...!

42 comments:

ea jabbar said...

സുഹൃത്തേ, അബ്ദുല്‍ അലീ; ലേഖനങ്ങള്‍ ദയവായി താങ്കളുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുക .കമ്മെന്റുകള്‍ ആവാം.

കൊട്ടുകാരന്‍ said...

abdulali യുടെ ```പുസ്ത്സ്കം```കുറച്ചു ഭാഗം വായിച്ചു. രണ്ടോ മൂന്നോ ചോദ്യങ്ങളില്‍ ഒതുക്കാവുന്ന കാര്യങ്ങളേ അതിലുള്ളു. മൃഗങ്ങളെപ്പോലെ ചുറ്റുപാടുകളെ നോക്കിക്കണ്ട കാലത്ത് പ്രാകൃത മനുഷ്യര്‍ ചിന്തിച്ച കാര്യങ്ങള്‍ തന്നെയാണ് കുറേ വാചകക്കസര്‍ത്തുകളുടെ അകമ്പടിയോടെ ഇതിലും അവതരിപ്പിച്ചിട്ടുള്ളത്. പ്രപഞ്ചപ്രതിഭാസങ്ങളെക്കുറിച്ച് ആധുനിക മനുഷ്യന്‍ ശാസ്ത്രീയ മാര്‍ഗ്ഗത്തില്‍ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ചൊന്നും മനസ്സിലാക്കാതെ പണ്ടാരോ എഴുതിവെച്ച വിഡ്ഡിത്തങ്ങള്‍ ആവര്‍ത്തിക്കുകയാണിവിടെയും ചെയ്തിട്ടുള്ളത്.

1. സൂക്ഷ്മവും കണിശവും വ്യക്തവും വ്യവസ്ഥാപിതവുമായ ആസൂത്രണം പ്രപഞ്ചത്തില്‍ കാണുന്നുണ്ടോ?

മൃഗത്തെപ്പോലെ പ്രപഞ്ചത്തെ നോക്കിക്കാണുന്നവരുടെ നിരീക്ഷണമാണിത്, പ്രപഞ്ചത്തില്‍ അങ്ങനെയൊരു സൂക്ഷ്മവ്യവസ്തയും കാണാന്‍ കഴിയില്ല എന്നതാണു വസ്തുത . ക്രമമില്ലാത്ത ഒരു പൊട്ടിത്തെറി പോലെയാണ് പ്രപഞ്ചഘടന. ഇപ്പോഴും പലഭാഗത്തും നക്ഷത്രങ്ങളും മറ്റും പൊട്ടിത്തെറിക്കുന്നുണ്ട്;. കൂട്ടിമുട്ടുന്നുണ്ട്;.പുതിയവ ഉണ്ടാകുന്നു; .പലതും നശിക്കുന്നു. പൊട്ടിച്ചിതറുന്ന ഒരു കണികയില്‍ ഇരുന്നുകൊണ്ടു നോക്കുമ്പോള്‍ അതിനു ക്രമവും വ്യവസ്ഥയും ഉണ്ടെന്നു നമുക്കു തോന്നുകയാണ്. കോടിക്കണക്കിനു വര്‍ഷങ്ങള്‍ നീണ്ട ഒരു കാലയളവിനെ സമയത്തിന്റെ ഒരു ചെറിയ യൂണിറ്റായി കാണുകയും പൊട്ടിത്തെറിക്കുന്ന പ്രപഞ്ചത്തെ പുറത്തുനിന്നു നോക്കുകയും ചെയ്താലേ അതിന്റെ ക്രമമില്ലായ്മ നമുക്കു കാണാന്‍ കഴിയൂ. പൊട്ടക്കിണറ്റിലെ തവളയുടെ അവസ്ഥയിലാണു നാം ഇതൊക്കെ നോക്കിക്കാണുന്നത്.

ഇനി കുര്‍ ആനില്‍ നിന്നു പകര്‍ത്തിയ ഉദാഹരണങ്ങള്‍ തന്നെ നോക്കാം. പര്‍വ്വതങ്ങളും മഴക്കാറും മഴയും ജീവജാലങ്ങളുമൊക്കെ യാണല്ലോ ദൃഷ്ടാന്തങ്ങളായി പറയുന്നത്. ജീവജാലങ്ങളുടെ ആവശ്യമനുസരിച്ച് വെള്ളം എത്തിച്ചു കൊടുക്കാന്‍ മഴ പെയ്യുകയല്ല ; മറിച്ചാണ് സംഭവിക്കുന്നത്. മഴ പെയ്യുന്ന സ്ഥലങ്ങളില്‍ വെള്ളത്തിന്റെയും മറ്റനുകൂല സാഹചര്യങ്ങളുടെയും ലഭ്യതക്കനുസരിച്ച് ജീവജാലങ്ങള്‍ പരിണമിച്ചുണ്ടാവുകയാണ്. മഴ കുറഞ്ഞ ഭാഗങ്ങളില്‍ ആ പരിതസ്ഥിതിക്കനുയോജ്യമായ ജൈവ പരിണാമം നടക്കുന്നു. തീരെ വെള്ളം ലഭിക്കാത്ത സ്ഥലങ്ങള്‍ മരുഭൂമിയാകുന്നു. ഒരു തോല്‍പ്പാത്രം വെള്ളത്തിനായി യുദ്ധം ചെയ്തിരുന്നു നബിയുടെ കാലത്ത് അറബികള്‍. അതേ സമയം മഴ ആവശ്യമില്ലാത്ത സമുദ്രത്തിലും മറ്റും അക്കാലത്തും ധാരാളം മഴ പെയ്തിരുന്നു. ഇപ്പോഴും മനുഷ്യന്റെയോ മറ്റു ജീവികളുടെയോ ആവശ്യമനുസരിച്ചല്ല മഴ പെയ്യുന്നത്. ആവശ്യത്തിനു മഴ കിട്ടാതെ കൃഷി നശിക്കുന്നതും അതു തടയാന്‍ നമ്മള്‍ പ്രകൃതിവിരുദ്ധമായ ജലശേഖരണമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുന്നതും അല്ലാഹു വേണ്ട അളവിലും ക്രമത്തിലും വെള്ളം കോരിത്തരാത്തതുകൊണ്ടാണല്ലോ! കേരളത്തിലെ കാലാവസ്ഥ തന്നെ നോക്കാം. ആവ്ശ്യത്തിലധികം മഴപെയ്ത് വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ദുരിതം സ്ര്ഷ്ടിക്കുകയും വേനല്‍ക്കാലത്ത് വരള്‍ച്ച വന്ന് നരകിക്കുകയും ചെയ്യുന്നു. പശ്ചിമഘട്ടത്തിനപ്പുറത്തേക്കു മേഘത്തിനു പോകാന്‍ കഴിയാത്തതിനാല്‍ അപ്പുറത്ത് ഭൂമി തരിശായിക്കിടക്കുന്നു. എവിടെ ഇതിനൊക്കെ ക്രമവും വ്യവസ്ഥയും ? ഭൂകമ്പങ്ങളുണ്ടായി എത്രപേരാണ് ഓരോ കൊല്ലവും മരിക്കുന്നത്?
ഭൂമിയില്‍ മനുഷ്യനും ജീവികളും ഉടലെടുത്തിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു.[ഏതാനും ദശലക്ഷം കൊല്ലങ്ങള്‍ മാത്രം.].എന്നാല്‍ അതിനു മുമ്പ് കോടിക്കണക്കിനു വറ്ഷങ്ങള്‍ ഭൂമി ചുട്ടു പഴുത്ത ഒരു ഗോളമായി നിലനിന്നിരുന്നു. അതിനും മുമ്പ് എത്രയോ കോടി കോടി വറ്ഷം അത് സൂര്യന്റെ ഭാഗമായും മറ്റു നക്ഷത്രങ്ങളുടെ ഭാഗമായും പ്രപഞ്ചത്തില്‍ ഒഴുകിനടന്നിട്ടുണ്ടാകാം. മനുഷ്യന്‍ എന്ന ഒരു ജീവിക്കു വേണ്ടി ബോധപൂര്‍വ്വം ഒരു `ആള്‍`‍ദൈവം ആസൂത്രണം ചെയ്തതാണു ഭൂമിയെങ്കില്‍ അത് അനുയോജ്യമായ വിധത്തില്‍ സംവിധാനിച്ച് അങ്ങ് വെച്ചാല്‍ പോരേ? എന്തിനിത്രയും കാലവും ദ്ര്രവ്യവും ഊര്‍ജ്ജവും പാഴാക്കണം? ഭൂമിയെക്കാള്‍ നൂറു മടങ്ങ് വലിപ്പമുള്ള മറ്റനേകം ഗ്രഹങ്ങള്‍ ഉണ്ട്. സൂര്യന്‍ ഭൂമിയുടെ ലക്ഷക്കണക്കിനിരട്ടി വലിപ്പമുണ്ട്. സൂര്യനെക്കാള്‍ വലിയ പതിനായിരം കോടി നക്ഷത്രങ്ങള്‍ നമ്മുടെ ഗാലക്സിയില്‍ മാത്രമുണ്ട്. അതുപോലുള്ള പതിനായിരം കോടിയില്‍ പരം ഗാലക്സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം അല്ലാഹു ഉണ്ടാക്കിയതാണോ? അതിനൊക്കെയുള്ള കഴിവ് ഖുര്‍ ആന്‍ പരിചയപ്പെടുത്തുന്ന ആ കുട്ടിദൈവത്തിനുണ്ടോ? മനുഷ്യനു വേണ്ടിയാണോ ഇക്കണ്‍ട നക്ഷത്രക്കൂട്ടങ്ങളുടെ കൂട്ടങളുടെ ......കൂട്ടങ്ങളൊക്കെ ഉണ്ടാക്കി വെച്ചിട്ടുള്ളത്? എന്തിന്‍? “നീയാണു വലിയവന്‍ ,നീ തന്നെയാണു മഹാന്‍“ എന്നു നമ്മള്‍ അങേരെ സ്തുതിച്ചുകൊണ്ടിരിക്കാന്‍!!!! ഹായ് എന്തൊരു വിഡ്ഡിത്തം കൂട്ടരേ നിങ്ങള്‍ പറയുന്നത്!
സൂക്ഷ്മവും കണിശവുമായ ആസൂത്രണം നടത്തിയാണിതൊക്കെ നിര്‍മ്മിച്ചതെങ്കില്‍ ഇത്രയേറെ പാകപ്പിഴകളും അപൂര്‍ണ്ണതകളും ഈ പ്രപഞ്ചത്തിനു വന്നതെന്തുകൊണ്ട്? അല്‍ഭുതവ്യവസ്ഥ എന്ന പ്രയോഗം തന്നെ അര്‍ഥശൂന്യമാണെന്നു ശാസ്ത്രത്തിന്റെയും മതങ്ങളുടെയും ചരിത്രം ബോധ്യപ്പെടുത്തുന്നില്ലേ? എന്താണീ അല്‍ഭുതം ? നമ്മള്‍ക്കു മനസ്സിലാകാത്തതെല്ലാം നമ്മള്‍ക്ക് അല്‍ഭുതമാണ്‍. നബിയുടെ കാലത്ത് മഴയും ഇടിയും കാറ്റും ചന്ദ്രനും സൂര്യഗ്രഹണവും ഒക്കെ അല്‍ഭുതങ്ങളായിരുന്നു. അതിനാല്‍ അതൊക്കെ മലക്കുകളുടെ പണിയായും അല്ലാഹുവിന്റെ ശിക്ഷയായുമൊക്കെ വ്യാഖ്യാനിക്കപ്പെട്ടു. പ്രകൃതിപ്രതിഭാസങ്ങളെപ്പറ്റി ഖുര്‍ ആനില്‍ എഴുതി വെച്ചിട്ടുള്ള പമ്പരവിഡ്ഡിത്തങ്ങള്‍ അന്നത്തെ മനുഷ്യരുടെ അജ്ഞതയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. ഇതെല്ലാം മനസ്സിലായിട്ടും വ്യാഖ്യാനക്കസര്‍ത്തുകാട്ടി പാമരജനങ്ങളെ പറ്റിച്ച് കാശുണ്ടാക്കുകയാണിക്കൂട്ടരെല്ലാം ചെയ്യുന്നത്. പാവം ജനത്തിന് ഈ തട്ടിപ്പുകാരെ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നു മാത്രം!

കൊട്ടുകാരന്‍ said...

ഓക്സിജന്‍ നമ്മള്‍ക്കു ശ്വസിക്കാനുണ്ടാക്കിയതാണ്, കടല്‍ നമുക്ക് മീന്‍ പിടിക്കാനും മാലമണി പെറുക്കാനും ഊണ്ടാക്കിയതാണ്, നക്ഷത്രങ്ങള്‍ നമുക്ക് ദിക്കറിയാനും കാലമളക്കാനുമാണുണ്ടാക്കിയിരിക്കുന്നത്,തുടങ്ങിയ ബാലിശവാദങ്ങള്‍ ഇക്കാലത്ത് ബുദ്ധിയുള്ളവരാരും ഉന്നയിക്കുകയില്ല. ഒന്നാംക്ലാസിലെ കുട്ടിയോട് മഴ പെയ്യുന്നതെന്തിനാണ്? എന്നു ചോദിച്ചാല്‍ അതു സ്ലെയ്റ്റ് മായ്ക്കാനാണെന്നു ഉത്തരം പറയുന്നതിനെക്കാള്‍ ബാലി ശമാണ് ഖുര്‍ ആനിലെ ദൃഷ്ടാന്തം പറച്ചിലുകള്‍ പലതും. അതെല്ലാം എടുത്ത് പരത്തിയിരിക്കുകയാണിവിടെ.

ഒക്സിജന്‍ ഉണ്ടായതുകൊണ്ട് ജീവകോശങ്ങള്‍ പരിണമിച്ചുണ്ടാവുകയാണു ചെയ്തത്. അല്ലാതെ നമ്മള്‍ക്കു ശ്വസിക്കാന്‍ വേണ്ടി ഓക്സിജന്‍ ഉണ്ടാക്കുകയല്ല. പരിണാമം ഇന്നും തുടര്‍ന്നു കോണ്ടിരിക്കുന്നു എന്നതു തന്നെ സൂക്ഷ്മാസൂത്രകനായ ഒരു സ്രഷ്ടാവിന്റെ അഭാവത്തെയാണു തെളിയിക്കുന്നത്. എല്ലാം ആദ്യമേ പൂര്‍ണരൂപത്തില്‍ പ്ലാന്‍ ചെയ്തതാണെങ്കില്‍ പൂര്‍ണത തേടിയുള്ള പരിണാമം ആവശ്യമില്ലല്ലോ.

ഭൂമിയില്‍ ഒരു പദാര്‍ത്ഥത്തിലും സ്വയം വളരാനും വികസിക്കാനുമുള്ള ശക്തിയില്ല പോലും! .ആരു പറഞ്ഞു തന്നു ഈ വിഡ്ഡിത്തം.?
ആങ്ങനെയുള്ള ശക്തി, വളരുന്ന എല്ലാ പദാര്‍ത്ഥങ്ങളിലും ഉണ്ട്. ജൈവ പദാര്‍ത്ഥങ്ങള്‍ രൂപപ്പെടാന്‍ കാരണമായത് കാര്‍ബണ്‍ ഉള്‍‍പ്പെടെയുള്ള മൂലകങ്ങളുടെ വന്തോതില്‍ സംയോജിക്കാനുള്ള ഘടനാപരമായ സവിശേഷതയല്ലേ? ജൈവരസതന്ത്രത്തിന്റെ ബാലപാഠങ്ങളെങ്കിലും അറിയുന്നവരോട് ചോദിച്ചു നോക്കുക. വിത്തുകളെല്ലാം മുളയ്ക്കാതെ കിടക്കുമ്പോള്‍ അവ നിര്‍ജ്ജീവമാണെന്ന ഖുര്‍ ആന്റെ വാദവും വിവരക്കേടാണ്. ജീവന്‍ ഒരു അല്‍ഭുതമായിരുന്ന കാലമൊക്കെ പോയി . കൃത്രിമമായി ജീവന്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ശാസ്ത്രകാരന്മാര്‍ക്കുറപ്പായിക്കഴിഞ്ഞു. അതും ഖുര്‍ ആനിലുണ്ട് എന്നു കണ്ടു പിടിക്കാനുള്ള ഗവേഷണങ്ങളില്‍ ഇപ്പോള്‍ തന്നെ ഏര്‍പ്പെട്ടവരുണ്ടാകും!

എല്ലാ ജീവികള്‍ക്കും ഇണകളുണ്ടത്രേ! ഇണചേരാതെ അലൈമ്ഗിക പ്രത്യുല്പാദനം നടത്തുന്ന നിരവധി ജീവികളുണ്ടെന്ന കാര്യം പാവം സര്‍വ്വജ്ഞാനിക്കറിയില്ല! പരിണാമം അശാസ്ത്രീയമാണെന്നു വാദിക്കാനായി, എല്ലാ ജീവികളും തമ്മിലുള്ള വ്യതിരിക്തത ചൂണ്ടിക്കാണിക്കുന്നവര്‍ ജീവികള്‍ തമ്മിലുള്ള സാമ്യവും ക്രമാനുഗതമായ വികാസത്തിന്റെ വ്യക്തമായ തെളിവുകളും കണ്ടില്ലെന്നു നടിക്കുന്നു.

ഓരോ ജീവിയെയും എന്താവശ്യത്തിനു വേണ്ടി സൃഷ്ടിച്ചോ,ആ ആവശ്യത്തിനനുസരിച്ച ശരീരപ്രകൃതിയാണത്രേ അവക്കുള്ളത്. അല്ലാഹുവിനെ സ്തുതിക്കാനും നിസ്കരിക്കാനും വേണ്ട അവയവങ്ങള്‍ മാത്രം മതിയായിരുന്നല്ലോ മനുഷ്യര്‍ക്ക്. ചിന്തിക്കാന്‍ ബുദ്ധി കൊടുക്കാതെ ഒരു നിസ്കാര യന്ത്രം ഉണ്ടാക്കിയാല്‍ മതിയായിരുന്നു. ഓരോ ജീവിക്കും ഇപ്പോഴുള്ള ശരീരഘടന അന്യൂനമാണെന്ന മഹാവിഡ്ഡിത്തവും അദ്ദേഹം ഉന്നയിക്കുന്നു. ലക്ഷകണക്കിനു വര്‍ഷങ്ങളിലൂടെ അനേകായിരം തലമുറകളിലൂടെ പരിണമിച്ച ജീവികള്‍ അവയുടെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഉള്‍പ്പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാകുന്നു എന്നു ശാസ്ത്രം തെളിയിച്ചിട്ടു കാലമെത്രയായി. എല്ലാ സൃഷ്ടിയും അന്യൂനമാണെങ്കില്‍ അവ പൂര്‍ണത തേടി വികസിക്കുന്നതെന്തിന്? മറ്റു ജീവികള്‍ പോകട്ടെ ;മനുഷ്യന്റെ ശരീരഘടന അന്യൂനമാണെന്ന് വിവരമുള്ളവരാരെങ്കിലും പറയുമോ?


ഒരു പാമ്പ് എത്ര വേഗത്തില്‍ ഓടിയാലും വീണ് എല്ലൊടിയാറില്ല. എന്നാല്‍ മനുഷ്യനോ; ഒരിക്കലെങ്കിലും കയ്യോ കാലോ ഒടിയാത്തവര്‍ വിരളമായിരിക്കും! ഒരു പട്ടിക്ക് ഒരിക്കല്‍ മണം പിടിച്ചാല്‍ ആ മണം ഉപയോഗിച്ച് എത്ര പേരെയും തിരിച്ചറിയാന്‍ കഴിയും .മനുഷ്യനു മണം കൊണ്ട് മനുഷ്യരെപ്പോലും അറിയാനാവില്ല. പക്ഷികള്‍ക്ക് അവരിച്ഛിക്കുന്നേടത്തെല്ലാം അതിവേഗത്തില്‍ പറന്നെത്താം .ഒരുചിറകുപോലും ഇല്ലാത്ത മനുഷ്യന്റെ ശരീരം എങ്ങനെ അന്യൂനമാകും? പരുന്തിന്റെ കാഴ്ച്ചയുടെ അടുത്തൊന്നും എത്തുകയില്ല നമ്മുടെ കണ്ണിന്റെ ശേഷി, അതും പകുതിയോളം പേര്‍ക്കെങ്കിലും കണ്ണട വേണം എന്നതാണു സ്ഥിതി. പല തരം വൈകല്യങ്ങളോടെ ജനിക്കുന്നവരാണു 10% പേര്‍. തലയൊട്ടിയവരും കാലില്ലാത്തവരും ഗുരുതരമായ ബുദ്ധിമാന്ദ്യം ഉള്ളവരും മറ്റും മറ്റുമായി എത്ര എത്ര ന്യൂനതകള്‍ !! ഓരോ ജീവിയും അതിനുള്ള ഘടനക്കും കഴിവിനും അനുസരിച്ച് ഉള്ളതുകൊണ്ട് തൃപ്തിയടഞ്ഞു ക്ഴിഞ്ഞു കൂടുകയാണു ചെയ്യുന്നത്. കൂടുതല്‍ ശേഷികള്‍ നേടാനായി സ്വയം പരിണമിക്കുകയും ചെയ്യുന്നു.

ചെരുപ്പിനൊപ്പിച്ചു കാലു ചെത്തുന്ന വ്യാഖ്യാനക്കസര്‍ത്തുകളാണു മതവക്താക്കള്‍ നടത്തുന്നത്.
ഇനി അബ്ദുല്‍ അലി നിരത്തുന്ന വാദങ്ങളൊക്കെ സമ്മതിച്ച് ഒരു സ്രഷ്ടാവുണ്ടെന്നു തന്നെ വെക്കുക. ആ സ്രഷ്ടാവിന്റെ ഏകത്വം എന്ന വാദത്തില്‍ എന്തു യുക്തിയാണുള്ളത്? ഒന്നിലധികം പേര്‍ ചേര്‍ന്ന് ഇതൊക്കെ ഉണ്ടാക്കിയാല്‍ എന്താ പ്രശ്നം ? മനുഷ്യര്‍ തന്നെ വലിയ കെട്ടിടങ്ങളും പാലങ്ങളുമൊക്കെ ഉണ്ടാക്കുന്നത് ഒറ്റക്കാണോ? വലിയ ഒരു നഗരം ആസൂത്രണം ചെയ്യുന്നത് ഒരു എഞിനീയര്‍ ഒറ്റക്കിരുന്നാണോ? കുറേയാളുകള്‍ കൂടി ചര്‍ച്ച ചെയ്തുണ്ടാക്കുമ്പോഴല്ലേ കൂടുതല്‍ നന്നാവുക? സര്‍വ്വശക്തന്‍ എന്ന സങ്കല്‍പ്പം തന്നെ അര്‍ഥശൂന്യമാണെന്നു ഖുര്‍ ആനിലെ വൈരുദ്ധ്യങ്ങള്‍ തെളിയിക്കുന്നുല്ലേ? എന്തുണ്ടാക്കാനും `കുന്‍ ‍` എന്നു പറഞ്ഞാല്‍ മതിയെന്നു വീമ്പു പറയുകയും ;അതേ സമയം തനിക്ക് ഒരുപാടു മലക്കുകളുടെ സഹായം വേണമെന്നും മനുഷ്യരും തന്നെ സഹായിക്കണമെന്നുമൊക്കെ പറയുന്ന അല്ലാഹു എങ്ങനെ സര്‍വ്വശക്തനാകുന്നത്?
സര്‍വ്വോപരി, ഇത്രയൊക്കെ യുക്തിയും കഴിവും ഉള്ള ഒരു അളല്ലാഹു തനിയെ അങ്ങുണ്ടായി എന്നു പറയുന്നതിന്റെ യുക്തിയോ?

അബ്ദുല്‍ അലി said...

ജബ്ബാര്‍ മാഷെ,
നിങ്ങളുടെ യുക്തിവാദം ബ്ലോഗില്‍ നീണ്ടപോസ്റ്റിട്ടത്‌, അല്ലാഹുവിനെക്കുറിച്ചുള്ള ചര്‍ച്ചയായത്‌ കൊണ്ടാണ്‌, ആ നീണ്ട കമന്റ്‌ നിങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നറിഞ്ഞതില്‍ ഖേദമുണ്ട്‌. ഞാന്‍ മാപ്പ്‌ ചോദിക്കുന്നു.

(അത്‌കൊണ്ടാവും, നിങ്ങളുടെ ബ്ലൊഗ്‌ മുഴുവന്‍ എനിക്ക്‌ കമന്റായി തന്നത്‌. മലയാളം തിര്‍ന്നപ്പോല്‍ ഇഗ്ലിഷും അല്ലെ, മഷെ.)

Wisdom said...

മനുഷ്യന്റെ ജനനവും, മനുഷ്യന്റെ മരണവും യുക്തിവാതികള്‍ എങ്ങിനെ കാണുന്നു എന്നും കൂടി അറിയാന്‍ ആഗ്രഹം ഉണ്ട്. ഭൂമിയിലെ ഏതൊരു ജീവിയുടേയും ജീവന്‍ എങ്ങിനെ ഉണ്ടായി എന്നു കൂടി പറഞ്ഞാല്‍ കൊള്ളാം. . ഭൂമിയില്‍ എല്ലാ ജീവജാലങ്ങളും ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ എന്തു കൊണ്ടു മരിക്കുന്നു. എന്താണു മരണം?

അശോക്‌ കര്‍ത്ത said...

ഒരു സ്നേഹിതന്‍ സൌഹൃദപൂര്‍വ്വം അയച്ചുതന്നതാണു ഈ ഐഡി. നിര്‍ഭാഗ്യവശാല്‍ യുക്തിവാദത്തില്‍ എനിക്ക് ‘വിശ്വാസമില്ല’.
അതൊരു മതമാണു.
കൃഷ്ണനും ക്രിസ്തുവും ജീവിച്ചിരുന്നില്ല എന്ന് പറഞ്ഞവര്‍ പിന്നെ പറയും അവര്‍ മനുഷ്യരായിരുന്നെന്ന്. ഇതിലെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല.
email: ashokkartha@gmail.com

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...
This comment has been removed by the author.
കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കൃഷ്ണനും രാമനും ഗണപതിയും ഹനുമാനും എല്ലാം കഥാപാത്രങ്ങള്‍ മാത്രമാണ് . അന്നത്തെക്കാലത്തെ സാഹിത്യകൃതിയില്‍ അങ്ങിനെയുള്ള കഥാപാത്രങ്ങളെ മാത്രമേ അതെഴുതിയ കഥാകൃത്തുക്കള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ . എന്നാല്‍ പ്രവാചകന്മാര്‍ എന്ന് പറയുന്നവര്‍ ഒക്കെ ജീവിച്ചിരുന്ന മനുഷ്യന്മാര്‍ തന്നെയാണ് . പക്ഷെ അവരുടെയൊക്കെ ജീവചരിത്രത്തില്‍ അനുയായികള്‍ അത്ഭുതങ്ങളുടെ പരിവേഷം വേണ്ടുവോളം ചാര്‍ത്തിക്കൊടുത്തു എന്നതാണ് വസ്തവം . കൃഷ്ണനേയും ക്രിസ്തുവിനേയും ഒരേപോലെ താരതമ്യം ചെയ്തത് ശരിയല്ല .

ഭൂമിയില്‍ ജീവന്‍ എങ്ങിനെ ഉണ്ടായി , എന്താണ് മരണം അങ്ങിനെ നൂറ് കൂട്ടം കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ ആത്മാര്‍ത്ഥമായ താല്പര്യം ഉണ്ടെങ്കില്‍ അതാത് വിഷയങ്ങളില്‍ സയന്‍സ് മനസ്സിരുത്തി വായിച്ചാല്‍ മതിയല്ലോ . ഗൂഗ്‌ളില്‍ സര്‍ച്ച് ചെയ്താലും കിട്ടും എത്രയോ വിവരങ്ങള്‍ . ഇതെല്ലാം പഠിപ്പിക്കാന്‍ യുക്തിവാദികള്‍ തന്നെ മിനക്കെടണമെന്നില്ല

അബ്ദുല്‍ അലി said...

Dear KP Mashe,
Is the science, last word for you?.
Science is changing the theories day by day. Science is not inventing anything new, rather they found the existing things, which we are unknown.
Death has a lot of explanations, same like sleep.
Sorry for English, stay tuned, i will be back.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയപ്പെട്ട അബ്ദുള്‍ അലീ ,

ഞാനും അത് തന്നെയാണ് പറയുന്നത് . സയന്‍സ് അന്തിമവാക്കല്ല . സയന്‍സ് എന്തെങ്കിലും സൃഷ്ടിക്കുകയല്ല പ്രത്യുത , പ്രപഞ്ചത്തിലും പ്രകൃതിയിലും അനാദിയായിട്ടുള്ള പ്രതിഭാസങ്ങളേയും അതിന്റെ നിയമങ്ങളേയും കണ്ടെത്തുകയാണ് ചെയ്യുന്നത് . കഴിഞ്ഞ 200 വര്‍ഷങ്ങള്‍ക്കുള്ളിലാണ് അത് വരെ അജ്ഞാതമായിരുന്ന പലതും കണ്ടു പിടിച്ചത് . നമ്മുടെ ശരീരത്തില്‍ രക്തം കുഴലുകളിലൂടെയാണ് ഒഴുകുന്നത് എന്നത് (രക്തസംക്രമണ വ്യൂഹം )വില്യം ഹാര്‍വി കണ്ടുപിടിച്ചത് ഈ അടുത്ത നൂറ്റാണ്ടിലാ‍ണല്ലോ .

സയന്‍സിന് ഇത് വരെയായി കേവലം 4% പ്രപഞ്ചരഹസ്യങ്ങള്‍ മാത്രമേ അനാവരണം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് പറയുമ്പോള്‍ നൂറ് ശതമാനം പോയിട്ട് ഒരു ശതമാനം സൂചനകളെങ്കിലും മതഗ്രന്ഥങ്ങളിലുണ്ടോ ? സൂചനകള്‍ ഉണ്ട് എന്ന് പറയുന്നത് രാവണന്‍ പുഷ്പക വിമാനം കയറി ലങ്കയിലേക്ക് പറന്നു , ശുശ്രുതന്‍ ശസ്ത്രക്രീയ ചെയ്തു എന്ന മട്ടിലുള്ള പൊള്ളയായ അവകാശവാദങ്ങള്‍ മാത്രമാണ് . പുഷ്പക വിമാനം പിന്നെ എവിടെപ്പോയി ? ശുശ്രുതന്റെ ശസ്ത്രക്രീയോപകരണങ്ങള്‍ പിന്നെ എന്തേ ആരും ഉപയോഗിച്ചില്ല ?

മനുഷ്യരാശിയുടെ അറിവ് എന്നത് കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യുന്നത് പോലെയാണ് . ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൂടുതല്‍ അറിവ് കിട്ടുന്നു . പിന്നീട് പ്ലസ്സ് റ്റൂ കഴിഞ്ഞ് ബിരുദപഠനം ആവുമ്പോഴേക്കും അവന്‍ ഒരു പ്രത്യേക വിഷയത്തില്‍ അവഗാഢമായ അറിവ് നേടുന്നു . ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഏതെങ്കിലും ഒരു കുട്ടിക്ക് പത്താം ക്ലാസ്സ്‌കാരന്റെ അറിവ് ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് മുഖവിലക്ക് എടുക്കാന്‍ പറ്റുമോ ?

പുരാതന മനുഷ്യന്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെപ്പോലെയായിരുന്നു . അന്നത്തെ മനുഷ്യന് ഇന്ന് കണ്ടെത്തിയതിന്റെ സൂചനകള്‍ ലഭിച്ചിരുന്നു എന്ന് പറയുന്നത് വെറും വാചക കസറത്ത് മാത്രമാണ് . അത് കൊണ്ടാണ് ചോദിക്കുന്നത് ഇനി നൂറ് വര്‍ഷം കഴിഞ്ഞ് സയന്‍സ് അനാവരണം ചെയ്യാന്‍ പോകുന്നതിന്റെ പ്രകൃതിരഹസ്യങ്ങളുടെ സൂചനകള്‍ വല്ലതും നിങ്ങളുടെ ഗ്രന്ഥങ്ങളിലുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ പരിശോധിച്ച് പറയണമെന്ന് . കാരണം ഈ ഭൂമിയലല്ലാതെ പ്രപഞ്ചത്തിലെ മറ്റേതെങ്കിലും ഗ്രഹങ്ങളില്‍ ജീവന്റെ സാന്നിദ്ധ്യമുണ്ടെങ്കില്‍ അപ്പോഴേക്കും സയന്‍സ് അത് കണ്ടു പിടിച്ചിരിക്കും .

ശൂന്യതയില്‍ നിന്ന് ജീവന്‍ ഉണ്ടാവുന്നില്ല എന്ന് പറയാവുന്നപോലെ ശൂന്യതയില്‍ നിന്ന് അറിവും ഉണ്ടാവുകയില്ല . നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ കമ്പ്യൂട്ടറും സോഫ്റ്റ്‌വേറും കണ്ടുപിടിക്കാന്‍ കഴിയുമായിരുന്നില്ല . അതേപോലെ നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തുന്നത് ഇന്ന് കഴിയില്ല . വിശ്വസിക്കുന്ന മനുഷ്യന് ഒരു അധ്വാനവുമില്ല , വെറുതെയങ്ങ് വിശ്വസിച്ചാല്‍ മതി . വിശ്വസിക്കാനുള്ള അഥവാ ചോദ്യം ചെയ്യാനുള്ള മനുഷ്യന്റെ കഴിവ്കേട് ചൂഷണം ചെയ്യുകയാണ് മത നേതാക്കന്മാരും ,ആള്‍ദൈവങ്ങളും , ആത്മീയപ്രഭാഷകരും .

സയന്‍സ് കണ്ടുപിടുത്തങ്ങള്‍ നടത്തുന്നതിനനുസരിച്ച് , മതഗ്രന്ഥങ്ങള്‍ തിരുത്തി പുന:പ്രസിദ്ധീകരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ . ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കുന്ന പ്രഭാഷകര്‍ തങ്ങളുടെ വാക്‍സാമര്‍ത്ഥ്യം ഉപയോഗിച്ച് ആത്മീയവാദങ്ങള്‍ക്ക് സയ്ന്‍സിന്റെ കണ്ടെത്തലുകള്‍ കൂട്ടിച്ചേര്‍ത്ത് ഇതൊക്കെ പണ്ടേ ഞങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഉണ്ടെന്ന് പറഞ്ഞ് വിശ്വാസികളെ ചൂഷണം ചെയ്യൂന്നു എന്നാണ് പറഞ്ഞത് .

ഇവിടെ ഞങ്ങളുടെ ഹിന്ദു സുഹൃത്തുക്കള്‍ ധരിക്കുന്നത് എന്തെന്നറിയാമോ ? പ്രാചീന ഋഷിമാര്‍ എല്ലാ ശാസ്ത്രരഹസ്യങ്ങളും അന്നേ കണ്ടെത്തിയിരുന്നു എന്നും അതൊക്കെ എഴുതിവെച്ചിരുന്ന താളിയോലകള്‍ പാശ്ചാത്യര്‍ മോഷ്ടിച്ച് കൊണ്ട് പോയിട്ട്, അവര്‍ തങ്ങളാണ് ഇതെല്ലാം കണ്ടുപിടിച്ചത് എന്നവകാശപ്പെടുന്നു എന്നുമാണ് . സമാനമായ അവകാശവാദങ്ങള്‍ ക്രൈസ്തവരും നടത്തുന്നുണ്ട് .

ഇതൊക്കെ അവരുടെ വിശ്വാസങ്ങളല്ലെ,ഞങ്ങളുടെ വിശ്വാസം വേറെയാണ് എന്ന് പറയരുത് . വിശ്വാസങ്ങള്‍ എല്ലാം ഒന്ന് തന്നെ . ചെറുപ്പത്തിലേ കുട്ടികളുടെ മനസ്സില്‍ ഭയവും വിശ്വാസവും രക്ഷിതാക്കള്‍ കുത്തിനിറയ്ക്കുന്നു . പിന്നീട് അവന്റെ സ്കൂള്‍ വിദ്യാഭ്യാസം വെറും ചടങ്ങ് പോലെ അനുഷ്ടിക്കപ്പെടുന്നു. പാഠപുസ്തകങ്ങളിലെ വിഷയങ്ങള്‍ അവന്‍ ഗ്രഹിക്കുന്നതേയില്ല . അങ്ങിനെ അവന്‍ ചുറ്റുപാടുകളില്‍ നിന്ന് ലഭിക്കുന്ന വിശ്വാസങ്ങള്‍ മാത്രം വിശ്വസിച്ച് കഴിയുന്നു .

ഞാന്‍ ഈയ്യിടെ നാട്ടില്‍ വെച്ച് ചെറുപ്പക്കാരനും അഭ്യസ്ഥവിദ്യനുമായ ഒരു മുസ്ലീം സ്നേഹിതനുമായി സംസാരിക്കവേ , കുട്ടികള്‍ ഉണ്ടാവുന്നതിനെപ്പറ്റി സംസാരിക്കാനിടയായി . അവന്‍ പറഞ്ഞതെന്തെന്നോ ? ആര്‍ത്തവരക്തം കട്ടപിടിച്ചിട്ടാണ് ഭ്രൂണം ഉണ്ടാവുന്നതെന്ന് . മദ്രസ്സയില്‍ പഠിച്ചതല്ലാതെ ബയോളജി ക്ലാസിലെ പാഠങ്ങള്‍ അവന് ബാധകമായതേയില്ല.

സയന്‍സ് പഠിച്ചാല്‍ തങ്ങളുടെ നിലനില്‍പ്പ് അവതാളത്തിലായിപ്പോകുമെന്ന് ഭയക്കുന്ന മതപൌരോഹിത്യം സയന്‍സിനെ പരമാവധി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. അതേസമയം പുതിയത് എന്തെങ്കിലും അവതരിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടുപോകുമോ എന്ന് ഭയന്ന് സയന്‍സിനെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. ഇതാണ് സൂചനകള്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്നത് . ഇത് കപടമാണ് , ഇരട്ടത്താപ്പാണ് , വഞ്ചനയാണ് !

Ralminov റാല്‍മിനോവ് said...

കെ പി സാറിനു് വിവരമുള്ള ഏതെങ്കിലും മുസ്​ലിങ്ങളോടു് കൂടി ചോദിച്ചു് സംശയനിവാരണം വരുത്താമായിരുന്നു. ഈ വിഷയത്തിലുള്ള (ജനനം) ഇസ്ലാമിക വീക്ഷണം കണ്ടിട്ടാണു് ഒരു കൃസ്ത്യന്‍ ഡോക്ടര്‍ മുസ്ലിമായതു് !

യുക്തവാദി said...

ബ്ലോഗുകള്‍ മനുഷ്യരെ കൂടുതല്‍ മനുഷ്യരാകാന്‍ സഹായിക്കുമെന്ന പ്രത്യാശ ഈയടുത്ത കാലത്തായി കൂടുന്നു.
കാമ്പുള്ള ചര്‍ച്ചകള്‍ നടത്താന്‍ മലയാളികള്‍ തയാറാവുന്നുവെന്നത് സ്വാഗതാര്‍ഹം തന്നെ.
അതേ മലയാളികള്‍ തന്നെ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നയിടങ്ങളെ തമസ്കരിക്കാനും കൂട്ടുനില്‍ക്കുന്നു.
മലയാളത്തിലുള്ള ഖുറാന്‍ സംവാദം (http://kuransamvadam.blogspot.com/) എന്ന ബ്ലോഗ് അറബിനാടുകളില്‍

നിരോധിക്കണമെങ്കില്‍ അതിനു പിന്നില്‍ ആരായിരിക്കും പ്രവര്‍ത്തിച്ചിരിക്കുക? ഖുറാന്റെ ഇംഗ്ലീഷ് സ്പെല്ലിങ്ങ് പോലും

പ്രസ്തുത ബ്ലോഗിലേത് തെറ്റാണെന്നത് ശ്രദ്ധിക്കുക. അവിടങ്ങളില്‍ നിന്നുള്ള ബ്ലോഗര്‍മാര്‍ ആരും കമന്റുകളെഴുതുന്നില്ല

എന്നതും ശ്രദ്ധിക്കുക.ഈ റാല്‍മിനോവിന്റെ ഒരു കാര്യം! എപ്പോഴും ഇങ്ങനെയാ വല്ലാതെ ചിരിപ്പിക്കും.

മാവുലായിക്കാരന്‍, കോയിക്കോട് said...

പ്രിയപ്പെട്ട കെ പി സാറേ,

യ്ക്തിവാദിയായ എന്റെ ഒരു സുഹൃത്ത് പറയുകയാണ് “വായിലെ ഉമിനീര്‍ കട്ട പിടിച്ചിട്ടാണ് പല്ലുകള്‍ രൂപം കൊണ്ടതെന്ന്!!”
ഈ സുഹൃത്ത് സ്കൂളിന്റെ അടുത്തു കൂടെയുള്ള ഇടവഴിയിലൂടെ പോലും നടന്നിട്ടില്ല. പിന്നെ ആകെയുള്ള അറിവ് താ‍വഴിയായിക്കിട്ടിയ വിവരം മാത്രമാണ്. അവന്റെ പിതാവ് യുക്തിവാദിയാണേയ്. അപ്പോള്‍പ്പിന്നെ, വിവരം വെക്കാന്‍ സ്കൂളില്‍ പോകണം എന്ന നിര്‍ബന്ധമില്ലല്ലോ!
ഹല്ല, ഒരു കാര്യം ചോദിച്ചോട്ടെ,യഥാര്‍ത്ഥത്തില്‍ പല്ലുകളുണ്ടായത് ഉമിനീര്‍ കട്ട പിടിച്ചിട്ട് തന്നെയാണോ?അങ്ങും വിശ്വസിക്കുന്നത് അങ്ങനെ തെന്നെയാണോ?

ചിന്താവിഷ്ടന്‍ said...

Dear KP Sukumaran,

Muslims believe Quran is divinely revealed from Almighty to Prophet Mohamed.
It tells the human to worship their creator and not to offer worship to others.
This is the main theme of Quran.

Quran has put some hints for human being to think to realise the highness of their lord.

SOme of these hints are later discovered by science (Eg:the darkness at deep sea, the salt water-pure water currents flowing parallely in the ocean etc). Still there are things mentioned in quran that science is yet to find or comfirm.

Still those who followed islam earlier, it didnt prevent them accepting Islam simply due to the reason that some of the things metioned were not proven by science at their time.

Let me ask you a simple example.Now we know about videography and if someone says you " all your deeds will be recorded and will be shown to you".We can understand it, if someone is recording our actions throughout the day ,he can display it later and prove that you have done so and so.

Prophet mohamed was telling his followers that their deeds will be recorded and will be shown to them on the day of judgement.
At that time, science was not developed to prove such a thing is possible.But if at this time, if someone says, we can understand.

Hope you are getting my point.

Science has to be for human being to realise his creater,not to deny him.
Knowing more science is the way to realise the greatness of the creator.


Its sad that those who follow the quran couldnt discover it.And its not fair when others discover it, the followers claim its metioned there..i too have the same question to tell them,why didnt you tell it before ?why should you wait untill others discover it.

Prophet mohamed's life was the inspiration for those who accepted islam at that time.There were plenty of good features in him and it was major factor to accept him.


Those who want to spread islam,let them first learn it deeply,follow it in their life.Afterwards only go for propogation.
Let others will see the difference.
Think of the change of life in the companions of Prophet Mohamed pre-islamic and life as muslim.


There are things that today's science cannot prove or our human mind cannot think beyond.

Today's science has not proven the existance of Jinn And Angels, ALLAH's creatures quran mentioned , which is not visible to human eye.
Muslims cannot deny them as it existing as mentioned in Quran.

Our science says the spectrum of frequecies of light.In it you would find the range of frequency visible to humans are very narrow.
That doesnt mean that those things which are not in human visible spectrum is not existing.

There are invisible things.Science may later find it or not.
Let muslims seek knowledge,learn and discover it before others do.

ചിന്താവിഷ്ടന്‍ said...

യുക്തിവാദി,

not all arabic countries have banned this site.
I am writing this comment from a അറബി നാടു.

അബ്ദുല്‍ അലി said...

കെപിജീ,
മനുഷ്യന്‍ മാത്രമല്ല ഈ പ്രപഞ്ചത്തിലുള്ളതെന്ന് ഞാന്‍ എന്റെ ദൈവത്തെപിടിച്ച്‌ ആണയിട്ട്‌ പറയുന്നു. (എനിക്ക്‌ രോമഞ്ചം വന്നു)
മനുഷ്യനും, ജിന്നും, മലക്കുകലും ഈ പ്രപഞ്ചത്തിലുണ്ട്‌.

മറ്റുജീവികലുടെ വാസസ്ഥലം ഏവിടെ എന്നറിയാന്‍ നമ്മുക്ക്‌ ഇത്‌ വരെ സാധിച്ചിട്ടില്ല.

ജിന്നുകളെ സംബന്ധിച്ച്‌ പണ്ഡിതന്മാരുടെ അഭിപ്രായം, അവയും മനുഷ്യരെ പോലെ, സമൂഹമായും, ഗോത്രമായും, കുടുംബമായും ജീവിക്കുന്നു എന്നാണ്‌. ജിന്നുകളില്‍ ദൈവത്തെ അനുസരിക്കുകയും, നിരാകരിക്കുകയും ചെയ്യുന്നവരുണ്ട്‌. എല്ലാം മനുഷ്യരെ പോലെ തന്നെ. എന്നാല്‍ മലക്കുകള്‍ അല്ലാഹുവിന്റെ അജ്ഞനുവര്‍ത്തികള്‍ മാത്രമാണ്‌. അവ, അല്ലാഹുവിനെ അനുസരിക്കുക എന്ന എക ജോലി മാത്രമാണ്‌. കൂടുതല്‍ ഞാന്‍ എഴുതാം. ഇന്‍സാ അല്ലാ.

വരാന്‍ പോകുന്ന സംഭവങ്ങളെ ഖുര്‍ആന്റെ വീക്ഷണത്തില്‍ പറയുവാന്‍ ആരും ശ്രമിക്കില്ല. കാരണം എന്താണ്‌ ദൈവം അര്‍ഥമാകിയിരിക്കുന്നതെന്ന് അര്‍ക്കും പറയുവാന്‍ കഴിയില്ല. എന്നാല്‍ പ്രവാചകന്റെ തിരുമൊഴികള്‍(ഹദീസ്‌ എന്ന് പറയും) അടിസ്ഥനമാക്കി പണ്ഡിതന്മാര്‍ ഭാവിയെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌. അതും എന്റെ ബ്ലോഗില്‍. ഇന്‍സാ അല്ലാ.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

അബ്ദുല്‍ അലി ഇങ്ങിനെയൊക്കെ പറയുമ്പോള്‍ എനിക്ക് സമ്മതിച്ചു തരികയേ നിവൃത്തിയുള്ളൂ . ജിന്നുകളും മലക്കുകളും ഒക്കെ ഉള്ള ഒരു പ്രപഞ്ചത്തിലാണ് നിങ്ങള്‍ ജീവിയ്ക്കുന്നതെന്ന് അറിയാന്‍ കൌതുകമുണ്ട് .

എന്നാല്‍ ഹിന്ദുക്കള്‍ ജീവിയ്ക്കുന്ന മറ്റൊരു പ്രപഞ്ചമുണ്ട് . അവിടെ ഇപ്പറഞ്ഞ ജിന്നുകളും മലക്കുകളും ഒന്നുമില്ല . ആ പ്രപഞ്ചത്തില്‍ ആനയുടെ തലയും മനുഷ്യന്റെ ഉടലും ഉള്ള ഗണപതിയുണ്ട് . വായുവിലുടെ പറക്കുന്ന ഹനുമാനുണ്ട് . പത്ത് തലയുള്ള രാവണനുണ്ട് . ഒരിക്കല്‍ സേതു പാലം ഉണ്ടാക്കിയിട്ട് രാമന്‍ രാവണനെ ആക്രമിച്ച ചരിത്രം ഓര്‍ക്കുക . ഇങ്ങിനെ ഹിന്ദുക്കളുടെ പ്രപഞ്ചത്തില്‍ ധാരാളം പൂര്‍ണ്ണ ദൈവങ്ങളും അര്‍ദ്ധദൈവങ്ങളും ഉണ്ട് . സത്യം തന്നെയായിരിക്കണം . വെറുതെ പറയില്ലല്ലോ . ആ പ്രപഞ്ചത്തില്‍ ഇപ്പോള്‍ കലികാലമാണത്രെ . വൈകാതെ ഒരു കല്‍ക്കി വന്നാലാണ് കലികാലം അവസാനിക്കുക . അതിന്റെ സൂചനകള്‍ തുടങ്ങിക്കഴിഞ്ഞു പോലും !

ജിന്നുകളും മലക്കുകളും ഉള്ള നിങ്ങളുടെ പ്രപഞ്ചം എനിക്ക് അപ്രാപ്യമായ പോലെ ഇപ്പറഞ്ഞ ഹിന്ദുപ്രപഞ്ചവും ഞാന്‍ കണ്ടിട്ടില്ല . വേറെയും പ്രപഞ്ചങ്ങളുണ്ട് കൃസ്ത്യന്‍ പ്രപഞ്ചം, അവിടെ ഇപ്പറഞ്ഞത് രണ്ടുമല്ല . തീര്‍ന്നില്ല ബുദ്ധപ്രപഞ്ചം , ജൈനപ്രപഞ്ചം , സിഖ് പ്രപഞ്ചം അങ്ങിനെ ഒട്ടേറെ പ്രപഞ്ചങ്ങളും ദൈവങ്ങളും ഉണ്ടാവാം .

ആരും കളവ് പറയില്ലല്ലോ ? അപ്പോള്‍ ഓരോ മതക്കാരും പ്രത്യേകം പ്രത്യേകം പ്രപഞ്ചങ്ങളില്‍ അവരവരുടെ ദൈവങ്ങളുടെ കീഴില്‍ സസുഖം ജീവിച്ചു വരുന്നു . ഒരു പ്രപഞ്ചത്തില്‍ ജീവിയ്ക്കുന്നവര്‍ക്ക് മറ്റൊരു പ്രപഞ്ചത്തെ കാണാന്‍ കഴിയാത്തത് കൊണ്ടാവം തങ്ങളുടെ പ്രപഞ്ചം മാത്രമേയുള്ളൂ എന്ന് അവര്‍ ശഠിക്കുന്നത് .

ബഹായികള്‍ക്ക് വേറെ പ്രപഞ്ചം ഉണ്ടോ എന്ന് അവരോട് ചോദിച്ച് മനസ്സിലാക്കണം . കാരണം ആ പ്രപഞ്ചത്തിലായിരിക്കുമല്ലോ ബഹാഉള്ള അവതരിച്ചിരിക്കുക . നിങ്ങളുടെ പ്രപഞ്ചത്തില്‍ മറ്റൊരു പ്രവാചകന്‍ ഇനി വരാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ബഹാഉള്ളക്ക് വേറൊരു പ്രപഞ്ചം എന്തായാലും വേണമല്ലോ . നാളെ അമൃതാനന്ദമയിക്കും , സായിബാബക്കും മറ്റൊരു പ്രപഞ്ചം ഉണ്ടായേക്കാം . എന്തിനേറെ പറയുന്നു , ഇറാനില്‍ അവതരിക്കാന്‍ ജിന്നുകളും മലക്കുകളും ഇല്ലാത്ത ഒരു പ്രപഞ്ചം ബഹാഉള്ളക്ക് വേണ്ടിവന്നെങ്കില്‍ നാളെ സൌദിയിലും മറ്റൊരു പ്രപഞ്ചം ഉണ്ടായേക്കാം .

ഇറാനില്‍ ഒരു ബഹായ് കുടുംബത്തിന് ഈയിടെ നേരിട്ട ഒരു അനുഭവം നോക്കുക ! ആ കുടുംബം ഒന്നടങ്കം ബഹായ് ധര്‍മ്മത്തില്‍ ചേര്‍ന്നിരുന്നു . അങ്ങിനെയിരിക്കെ കുടുംബനാഥന്‍ മരണപ്പെടുന്നു . ബഹാഉള്ളയുടെ ഗ്രന്ഥം നിലത്തിട്ട് ചവിട്ടി അരച്ചാലേ ആ മയ്യത്ത് കബറടക്കാന്‍ അനുവദിക്കൂ എന്ന് അവിടത്തെ മൊല്ലാക്കയുടെ ഫത്‌വ ! മൃതശരീരം സംസ്ക്കരിക്കാനാകാതെ ദിവസങ്ങളോളം ആ കുടുംബം വീര്‍പ്പ് മുട്ടിയതായി കഥ . എന്റെ പക്കല്‍ തെളിവൊന്നുമില്ല . പക്ഷെ ഇന്നും ഇറാനില്‍ വളരെ നിന്ദ്യമായി പീഢിപ്പിക്കപ്പെടുന്ന ന്യൂനപക്ഷവിഭാഗമാണ് ബഹായ് വിശാസികള്‍ !

അപ്പോള്‍ പറഞ്ഞു വന്നത് എത്രയോ പ്രപഞ്ചങ്ങളും ദൈവങ്ങളും ഉണ്ടാവാമെന്നാണ് ! അനന്തമജ്ഞാതമവര്‍ണ്ണനീയം ഈ പ്രപഞ്ചഗോളം ... 1എന്നല്ലേ ?

Sri said...

Atheists seem to have faith in themselves and faith in the world but not in God. Yet they
do not actually have complete faith in themselves. And their faith in the world cannot be
constant because the world is always changing. Lack of faith in God, the world or yourself
brings fear.

Having faith in the world without having faith in God does not bring complete peace. If
you have faith and love, you automatically have peace and freedom. People who are
extremely disturbed should have faith in God to help them with their problems.

There is a difference between faith and confidence. Faith is the beginning. Confidence
is the result. Faith in yourself brings freedom. Faith in the world brings you peace of
mind. Faith in God evokes love in you.

atheism is not a reality, it is just a matter of convenience. When you have a spirit of
inquiry, or are in search of truth, atheism falls apart. With a spirit of inquiry, you
cannot deny something which you have not disproved. An atheist denies God without first
disproving it. In order to disprove God, you must have enormous knowledge. And when you
have enormous knowledge, you cannot disprove God! For one to say that something does not
exist, one should know about the whole universe. So you can never be 100 percent atheist.

An atheist is only a believer who is sleeping! In fact an atheist is someone who has a
concept of God!

For a person to say, ‘‘I don’t believe in anything’’, means he must believe in himself —
so he believes in himself about whom he does not even know! An atheist can never be
sincere because sincerity needs depth — and an atheist refuses to go to the depths.
Because the deeper he goes, he finds a void, a field of all possibilities — he has to
accept that there are many secrets he does not know. He would then need to acknowledge
his ignorance, which he refuses to do, because the moment he is sincere, he seriously
starts doubting his atheism. A doubt-free atheist is next to impossible! So you can never
be a sincere and doubt-free atheist.

When the atheist realises his ignorance, what does he do? Where does he go? Does he go
to a Guru? What does a guru do to him? Atheism is when one does not believe either in
values or in the abstract. When an atheist comes to the guru, what happens? You start
experiencing your own form and discover that you are indeed formless, hollow and empty.
And this abstract non-form in you becomes more and more concrete!

The guru makes the abstract more real and what you thought as solid appears to be more
unreal. Sensitivity and subtlety dawns. Perception of love, not as an emotion, but as the
substratum of existence becomes evident. The formless spirit shines through every form
in creation and the mystery of life deepens, shattering the atheism.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

Neccesary a god is a being that is worth worshipping, so if there is no being worth worshipping there cannot be a god.

Not any of the existing religions can provide such a god. How do we know if there are no undiscovered beings worthy our submission? Well if there is a being that has either failed or not tried to communicate with us that being is not worth worshipping either, so the ontological evidence against god holds, even without complete knowledge of the world.

There is a test, based on the ontological evidence against god, that you can do to try the existence of god. Pray, and ask god to provide you with a clear proof for his existence within a week. After that week, if you have got a proof that god exists, send me the evidence. If not, there are only three reasons I can think of that are plausible: (1) God does not exist, (2) God does not want to or (3) God can't give you this evidence. Because of the ontological evidence, alternative (2) and (3) are not worth your worship and thus they equal alternative (1). So if you get no response there is no god.

What do we mean by existence? The very definition for existence is that a thing is said to exist if it relates in some way to some other thing. That is, things exist in relation to each other. For us, that means that something is part of our system ('The known world'). God is defined to be infinite, in which case it is not possible for there to be anything other than god because "infinite" is all-inclusive. But if there is nothing other than god then either god cannot be said to exist for the reason just explained, or god is the known world, in which case, by definition, god is not a god.

അബ്ദുല്‍ അലി said...

KP Jee,
We can never be sure that what we experience when we taste a food and what another person experiences when he tastes the same food, or what we perceive when we hear a voice and what another person perceives when he hears the same voice are the same. Lincoln Barnett says that no one can know whether another person perceives the colour red or hears the C note the in same way as does he himself.

Does this seems odd for you.

അബ്ദുല്‍ അലി said...

കെപി മാഷെ,
എനിക്ക്‌ വെറെ പ്രപഞ്ചം, നിങ്ങള്‍ക്ക്‌ വെറെ പ്രപഞ്ചം എന്നൊന്നും ഞാന്‍ പറഞ്ഞില്ല. എനിക്കും നിങ്ങള്‍ക്കും ഒക്കെ ഒരു പ്രപഞ്ചം അതില്‍ നാം കാണാത്ത എത്രയോ, അല്‍ഭുതങ്ങള്‍. നാം ശ്വസിക്കുന്ന വായുവില്‍ പോലും ലക്ഷകണക്കിന്‌ ജീവികളില്ലെ. ഇനിയും കണ്ടെത്താത്ത എത്രയോ ജീവികളുണ്ടാവാം.

യേശുവിന്റെ വരവിന്‌ വേണ്ടി കാത്തിരിക്കുന്ന മുസ്ലിങ്ങള്‍, അതിന്‌ മുന്‍പ്‌ വന്നെത്തുന്ന ഇമാം മഹ്‌ദി എന്ന ഒരു കലീഫയെയും കാത്തിരിക്കുന്നു.

യുഫ്രട്ടീസ്‌ നദിയില്‍ നിന്നും സ്വര്‍ണതൂണുകള്‍ ഉയര്‍ന്ന് വരുമെന്നും, അത്‌ ശേഖരിക്കാന്‍ എത്തുന്നവരില്‍ 99% മരിക്കുമെന്നും നബി വചനമുണ്ട്‌.

അത്‌ പക്ഷേ, നളെയോ, മറ്റാന്നളോ അവില്ല, എന്നാണെന്ന് കാത്തിരിന്നു കാണാം.

ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരും ശ്രമിക്കാറില്ല. പണ്ഡിതന്മാര്‍ വരെ ഇത്തരം കാര്യത്തില്‍ മൗനം പാലിക്കുന്നതിന്‌ കാരണം, എന്ന്, എങ്ങനെ, എപ്പോള്‍ എന്നോന്നും ഈ വിഷയികമായി ലഭ്യമല്ലത്തത്‌കൊണ്ടാവാം.

ഭൂമിയുടെ നിലനില്‍പ്‌ ഒരു ഓഡറിലല്ലെന്ന് സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നവര്‍, പക്ഷേ, നളെമുതല്‍ പക്ഷി മൃഗാദികള്‍ ഭൂമിയില്‍ അധികരിച്ചാല്‍, മനുഷ്യന്റെ വംശവര്‍ദ്ധനവ്‌ നിലച്ചാല്‍ എന്താവും അവസ്ഥ എന്ന് ചിന്തിക്കുന്നില്ല.

രാമനും കൃഷ്ണനും വെറും കഥപത്രങ്ങള്‍ മാത്രമണോ എന്ന് നാം കണ്ടെത്തെണ്ടിയിരിക്കുന്നു. മനുസ്‌മൃതിയുടെ ഇഗ്ലീഷ്‌ വിവര്‍ത്തനം വായിച്ചു. അതില്‍ പലതും എക ദൈവത്തെ അനുസരിക്കുവാന്‍, പൂജിക്കുവാന്‍ കല്‍പ്പിക്കുന്നു. ഇന്ന് നിലവിലുള്ള വളരെ പരിഷ്കാരമുള്ള ചിന്തക്കളും അനുസാസനങ്ങളും അതില്‍ ദര്‍ശിക്കുന്നു. അതിനെ തികച്ചും നിരാകരിക്കനോ, പുര്‍ണ്ണമായും വൈരുദ്ധ്യങ്ങളോടെ ഉള്‍കൊള്ളാനോ ഒരു മുസ്ലിമിന്‌ കഴിയില്ല.

അതാവാം എറെ തെറ്റിദ്ധരിക്കപ്പെട്ട മതമായി ഇസ്ലാം മാറിയതും.

അതിവിദൂരമല്ലാത്ത ഭാവിയെക്കുറിച്ചുള്ള മധുരമുള്ള ഓര്‍മ്മകള്‍കൊണ്ടാന്തരംഗം തുടിക്കുകയാണ്‌. മഹാനായ മഹ്‌ദിയുടെ ഭരണവും, ശേഷം ഈശ നബിയുടെ (യേശു) ഭരണവും, ലോക ജനത മുഴുവന്‍ സന്തോഷത്തോടെ കഴിയുന്ന ആ സ്വപ്നതുല്യമായ കലഘട്ടത്തിന്‌ വേണ്ടി കാത്തിരിക്കുന്നു.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയപ്പെട്ട അബ്ദുല്‍ അലീ ,

ശരിയാണ്, ഒരു ഭക്ഷണ പദാര്‍ത്ഥം രണ്ട് വ്യക്തികള്‍ ഒരേപോലെയല്ല രുചിക്കുന്നത് . ഒരേ ദൃശ്യം രണ്ട് വ്യക്തികളില്‍ വ്യത്യസ്ത അനുരണനങ്ങളാണ് ഉളവാക്കുക . അത് കൊണ്ട് ? തെറ്റായ പ്രസ്താവനയെ ഉപമകള്‍ കൊണ്ട് സാധൂകരിക്കാന്‍ കഴിയില്ല . ഒരു സത്യം അത് കേവല സത്യമാണെങ്കില്‍ എല്ലാവര്‍ക്കും ഒരേ പോലെ അനുഭവവേദ്യമാകും . ഒരു വൃത്തം വരച്ചാല്‍ എല്ലാവര്‍ക്കും അത് വൃത്തമായല്ലാതെ, ആര്‍ക്കെങ്കിലും ത്രികോണമായോ ചതുരമായോ തോന്നുമോ ?

ദൈവം ഇല്ല എന്ന് സ്ഥാപിക്കാന്‍ എനിക്ക് അശേഷം താല്പര്യമില്ല . പക്ഷെ നിങ്ങളുടെയൊക്കെ വിശ്വാസങ്ങള്‍ വെറും വിശ്വാസങ്ങള്‍ മാത്രമാണെന്നും അവയൊന്നും സത്യങ്ങളല്ലെന്ന് , സത്യങ്ങള്‍ അല്ലാത്തത് കൊണ്ട് തന്നെ പറയേണ്ടി വരുന്നു . ഞാന്‍ ഒന്ന് ചോദിക്കട്ടെ , ഹിന്ദുക്കളുടെ വിശാസങ്ങള്‍ എല്ലാം സത്യങ്ങള്‍ ആണെന്ന് നിങ്ങള്‍ അംഗീകരിച്ചു കൊടുക്കുമോ ? നിങ്ങളുടെ വിശ്വാസങ്ങള്‍ ഒരു ഹിന്ദുവില്‍ പരിഹാസമാണ് ഉണ്ടാക്കുക . നിങ്ങള്‍ അനുഷ്ടിക്കുന്ന കര്‍മ്മങ്ങളും ചടങ്ങുകളും ഒരു ഹിന്ദുവില്‍ പുച്ഛമാണുളവാക്കുക . ഇത് മനസ്സിലാക്കാന്‍ വേറെയെങ്ങും പോകേണ്ട . ഒരു ഹിന്ദു അനുഷ്ടിക്കുന്ന ആചാരങ്ങളെയും ചടങ്ങുകളേയും ഒരു മുസ്ലീം എങ്ങിനെ കാണുന്നു എന്ന് നോക്കിയാല്‍ മതി .

ശബരിമലക്ക് ഇരുമുടിക്കെട്ടുമായി പോകുന്ന ഭക്തനെ കാണുന്ന ഒരു മുസ്ലിമിന്റെ മനസ്സില്‍ പരിഹാസമുണ്ടാവും . പക്ഷെ ഒന്നും തുറന്ന് പറയാത്തത് സാമുദായിക മൈത്രി ഉദ്ധേശിച്ചിട്ടാണ് . അല്ലാതെ അത് സത്യമാണെന്ന് അംഗീകരിച്ചിട്ടല്ല . ഹിന്ദുവിന്റെ അനുഷ്ടാനങ്ങളെല്ലം മുസല്‍മാന് ഹറാമാണ് . ഇവിടെ ഏതാണ് സത്യം ? മുസ്ലിമിങ്ങളുടെയിടയില്‍ തന്നെ പൊതുവായ വിശാസങ്ങളുണ്ടോ ? ഞാന്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുന്നു എന്ന് എന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനിക്കാതിരിക്കുക . വിശാസങ്ങളാണ് സത്യത്തില്‍ ലോകത്ത് സംഘര്‍ഷം ഉണ്ടാക്കുന്നത് .

ഒരു വിശാസിക്ക് ഒരിക്കലും യുക്തിസഹമായി ചിന്തിക്കാന്‍ കഴിയില്ല . കാരണം ആ വിശ്വാസം പ്രദാനം ചെയ്യുന്ന ഒരു മന:സമാധാനത്തിലാണ് അവന്‍ ജീവിയ്ക്കുന്നത് എന്നത് തന്നെ . അത് കൊണ്ടാണ് വിശ്വാസത്തെ ചോദ്യം ചെയ്യുമ്പോള്‍ അവന്‍ പ്രകോപിതനായി വാളെടുത്ത് വരുന്നത് . സര്‍വ്വശക്തനായ ദൈവമുണ്ടല്ലോ ,ആ ദൈവം സ്വയം രക്ഷ നോക്കട്ടെ എന്ന് ഒരു വിശാസിക്ക് തോന്നുന്നില്ല . അവന്‍ അത് വ്യക്തിപരമായിട്ടെടുക്കുന്നു .

ഈ പ്രപഞ്ചത്തെ വ്യഖ്യാനിക്കാനും വിശദീകരിക്കാനും സയന്‍സിലൂടെയേ കഴിയൂ . മറ്റൊരു മാര്‍ഗ്ഗവുമില്ല . വ്യാഖ്യാനിക്കാനും വിശദീകരിക്കാനും കഴിയാത്ത മറ്റൊരു പ്രപഞ്ചവും ഇല്ല തന്നെ . അങ്ങിനെ ഉണ്ട് എന്ന് എങ്ങിനെ ഒരാള്‍ക്ക് പറയാന്‍ കഴിയും ? എന്ത് വേറിട്ട രീതിയാണ് അയാള്‍ക്ക് ഉള്ളത് . അവിടെയാണ് പ്രവാചകന്മാരെയും , അവതാരങ്ങളെയും , മഹര്‍ഷിമാരെയും , ഗ്രന്ഥങ്ങളെയും , താളിയോലകളെയും കൂട്ട് പിടിക്കുന്നത് .

എന്ത് കൊണ്ട് യുക്തിവാദികള്‍ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളേയും എതിര്‍ക്കുന്നതെന്നോ ? അതൊക്കെ മനുഷ്യന്‍ എന്ന നിലയില്‍ സുഖം,ആനന്ദം,സന്തോഷം ,സമാധാനം തുടങ്ങി
ജീവിതത്തിന്റെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ നിന്ന് മനുഷ്യനെ തടയുന്നു എന്നതിനാലാണ് .

നമുക്ക് ഈ ലോകത്ത് മനുഷ്യരാശിക്ക് മൊത്തത്തില്‍ ഒരു കുടുംബം പോലെ ഒറ്റക്കെട്ടായി ജീവിയ്ക്കാമായിരുന്നില്ലേ അബ്ദുല്‍ അലീ ? ഇത്രമാത്രം വിഭജനങ്ങളും വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും സ്പര്‍ദ്ധയും പകയും നമുക്കിടയേ വേണമായിരുന്നോ ?

പ്രപഞ്ചം ഒന്നേയുള്ളൂ , മനുഷ്യ ജാതി ഒന്നെയുള്ളൂ ,ജീവിതം ഒന്നേയുള്ളൂ !

വിശ്വാസികളോട് ഒരു അഭ്യര്‍ത്ഥന . നിങ്ങള്‍ യുക്തിവാദികളെ കല്ലെറിയാന്‍ വരുന്നതിന് മുന്നേ , നിങ്ങള്‍ വിശ്വാസികള്‍ തമ്മിലുള്ള പകയും ശത്രുതയും ഒത്ത് തിര്‍പ്പാക്കിയിട്ട് ഒന്നിച്ചൊന്നായി എറിയുക ! കാരണം യുക്തിവാദികള്‍ അത്രയല്ലെയുള്ളൂ . അവര്‍ നിങ്ങള്‍ക്കോ നിങ്ങളുടെ ദൈവങ്ങള്‍ക്കോ ഒരു ഭീഷണിയല്ല . നിങ്ങളാണ് പരസ്പരം കൊല്ലുന്നത് ,ചാകുന്നത് . ഒരു തീവ്രവാദി കൊല്ലുന്നത് നിരപരാധിയായ വിശ്വാസികളെത്തന്നെയാണ് . യുക്തിവാദികളെക്കൊണ്ട് ഈ ലോകത്തിന് ഒരു ഭീഷണിയുമില്ലെന്ന് നിങ്ങള്‍ സദയം മനസ്സിലാക്കുക !

അബ്ദുല്‍ അലി said...

കെപി മാഷെ,
സത്യം, മതങ്ങള്‍ തമ്മിലുള്ള വൈര്യം തിര്‍ന്നാല്‍ തന്നെ ലോകം സമധാനപൂര്‍ണമാവും. പക്ഷേ, കുണുപോലെ മുളച്ച്‌ പൊങ്ങുന്ന യതീംഖനകളും, മാസംതോറും പാവപ്പെട്ടവന്റെ കഴുത്തിന്‌ കുത്തിപിടിച്ച്‌ പിഴിഞ്ഞെടുക്കുന്ന വരിസംഖ്യയും മാത്രമാണ്‌ ഇസ്ലാം എന്നാണ്‌ ഇന്നും അധികം മോല്യന്മാരുടെയും വിശ്വാസം.

മതപരമായ സംശയങ്ങള്‍ക്ക്‌ ഒരേ ഒരുത്തരം മാത്രമേ ഇവരുടെ കൈയിലുള്ളൂ. എല്ലാം അല്ലാഹുവിന്റെ കഴിവാണ്‌. അത്‌ പക്ഷേ ഇന്നത്തെ ചുറ്റുപാടില്‍നിന്ന് ഭൗതികജ്ഞാനം കൂടി അര്‍ജിച്ച ശേഷമായിരുന്നെങ്കില്‍ എത്ര നന്നയേനെ.

ശബരിമലയിലെ അയ്യപ്പന്‍ പറയുന്നതും "ഏല്ലാം ഇശ്വര കല്‍പ്പിതമാണ്‌. ഈശ്വരന്‍ തൃകാല ജ്ഞാനിയാണ്‌" എന്നല്ലെ. എല്ലാം ഇശ്വരനില്‍ അര്‍പ്പിക്കനല്ലെ ഉപദേശിക്കുന്നത്‌.

ഇടുങ്ങിയ ചിന്തഗതിയുപേക്ഷിച്ച്‌, എല്ലാം പരസ്പരം പങ്ക്‌വെച്ച്‌ യാതാര്‍ഥ്യം അന്വേഷിക്കുവാന്‍ നമ്മുക്ക്‌ കഴിയാത്തിടത്തോളം, മതങ്ങള്‍ വോട്ട്‌ ബാങ്ക്‌ മാത്രവും, രാമനു, കൃഷ്ണനും, നബിയും, യേശുവും എല്ലാം വരും തലമുറക്ക്‌ പരിഹാസ കഥപത്രങ്ങള്‍ മാത്രമാവും എന്നതില്‍ ആശേഷം സംശയല്യ.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയപ്പെട്ട അബ്ദുല്‍ അലീ ,
വളരെ വളരെ നന്ദിയും സ്നേഹവുമുണ്ട് ,നമ്മുടെ സംവാദം ഇങ്ങിനെ സൌഹാര്‍ദ്ദപൂര്‍വ്വമായതിന് .

അപ്പോള്‍ അതാണ് പ്രശ്നം . വിശ്വാസം അന്ധമായി മുറുകെ പിടിക്കുന്നു . ഭൌതിക ജ്ഞാനത്തെ അവഗണിക്കുന്നു . ഈ അന്ധമായ വിശ്വാസത്തെ ലോകത്തെങ്ങും എല്ലാ മതങ്ങളിലുമുള്ള പൌരോഹിത്യ വര്‍ഗ്ഗം മാത്രമല്ല ചൂഷണം ചെയ്യുന്നത് ; എന്തിനേയും അന്ധമായി വിശ്വസിക്കാനുള്ള മനുഷ്യവാസനയെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളികളിലേയും സംഘടനകളിലേയും നേതൃവര്‍ഗ്ഗം കൂടിയാണ് .
ഈ ചൂഷണങ്ങളേയും അന്ധമായ വിശ്വാസങ്ങളെയും എതിര്‍ക്കാതെ ഒരു മനുഷ്യസ്നേഹിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല . അങ്ങിനെയുള്ള മനുഷ്യസ്നേഹികളെ യുക്തിവാദി എന്ന് വിളിക്കണമെന്ന് നിര്‍ബ്ബന്ധമില്ല .

Sri said...

KP Sukumaraetta, Do you believe that you exist that is enough for me if you dont believe that you do not exist then you have to go for a psychiartic treatment.

താരാപഥം said...

ഇതില്‍ പുതിയതായി തോന്നിയത്‌ നമ്മുടെ അബ്ദുള്‍ അലി അവര്‍ഗള്‍ മനുസ്മൃതിയുടെ ഇംഗ്ലീഷ്‌ തര്‍ജ്ജമ വായിച്ചപ്പോള്‍ അതില്‍ ഏകദൈവത്തെ പൂജിക്കുവാന്‍ പറഞ്ഞിട്ടുള്ളതായികണ്ടു എന്നാണ്‌. സന്തോഷം. പക്ഷെ ഇങ്ങനെ എന്തെങ്കിലും ഭാരതീയ സംസ്കൃതിയില്‍ ഉണ്ട്‌ എന്ന് ഏതെങ്കിലും മുസ്ലീങ്ങള്‍ പറയുമ്പോള്‍ അതിന്റെ പിന്നാലെ ഒരു കാര്യം കൂടി പറയാറുണ്ട്‌, അതായത്‌ അവരെല്ലാം(പൗരാണിക ഭാരതീയര്‍) മുസ്ലീങ്ങള്‍ ആയിരുന്നു എന്നും അത്‌ ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ട്‌ എന്നും. ഇപ്പോള്‍ ഇതില്‍ തന്നെ വായിച്ചില്ലെ, യേശുവിന്റെ വരവിനായ്‌ കാത്തിരുന്നത്‌ മുസ്ലീങ്ങളായിരുന്നു എന്ന്. ഞാന്‍ കേട്ടിട്ടുള്ളത്‌ ജൂതന്മാരായിരുന്നു യേശുവിന്റെ വരവിനെ കാത്തിരുന്നത്‌ എന്നാണ്‌. അധികം അറിവില്ല്ലാത്ത ഞങ്ങളെ തെറ്റിദ്ധരിപ്പിക്കാതെ അറിവുള്ളവര്‍ വിശദീകരിച്ചു തന്നാല്‍ നന്നായിരുന്നു.

അബ്ദുല്‍ അലി said...

താരാപഥം,
പൗരാണിക ഗ്രന്ഥങ്ങളില്‍ മുസ്ലിമിന്‌ വിശ്വസിക്കാന്‍ തരമില്ല. കാരണം, അല്ലാഹു നേരിട്ട്‌ പ്രവാചകര്‍ക്ക്‌ നല്‍കിയ 4 വേദ ഗ്രന്ഥങ്ങളെ മാത്രമെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുള്ളു. തൗറാത്ത്‌, ഇഞ്ചില്‍, സബൂര്‍, ഖുര്‍ആന്‍. ഇതില്‍ ഖുര്‍ആന്‍ ഒഴികെ മറ്റുള്ള ഗ്രന്ഥങ്ങളെല്ലാം, മനുഷ്യന്റെ കൈ കടത്തലുകള്‍ വന്നിട്ടുണ്ട്‌, അത്‌കൊണ്ട്‌ തന്നെ അവയെ പൂര്‍ണമായും അസാധുവാക്കി ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. മനുഷ്യന്റെ കൈ കടത്തലുകള്‍കധീതമായി ഖുര്‍ആന്‍ സംരക്ഷിക്കുമെന്നും അല്ലാഹു പറയുന്നു.

യേശുവിന്റെ വരവിനായി കാത്തിരിക്കുന്നത്‌ ജൂതന്മാരല്ല. ജൂതന്മാര്‍ കാത്തിരിക്കുന്നത്‌ "അന്ത്യ കൃസ്തു - മസിഹ ദജ്ജാല്‍" എന്ന ഒരാളെയാണ്‌. ജൂതന്മാരുടെ രക്ഷകനായി വരുന്ന ഈ പ്രവാചകനെ, പക്ഷെ യതാര്‍ഥ യേശു വന്നു വധിക്കും. എന്നിട്ട്‌ ഈ യേശു കുരിശ്‌ നശിപ്പിക്കുകയും, ഇസ്ലാമിലേക്ക്‌ വരുവാന്‍ കൃസ്ത്യനികളെ ക്ഷണിക്കും. അങ്ങനെ യേശു എന്ന ഈസ്സ നബി (സ) രാജ്യം ഭരിക്കും. കല്യാണം കഴിക്കും, കുട്ടികളുണ്ടാവും. പിന്നീട്‌ മരണപ്പെടുകയും, മദീനയില്‍ ഖബറടക്കുകയും ചെയ്യും എന്നാണ്‌ ഖുര്‍ആനും ഹദീസും വ്യക്തമാക്കുന്നത്‌.
യേശു എന്ന ഈസ്സ നബിയെക്കുറിച്ച്‌ വിശദമായി ഞാന്‍ എഴുതാന്‍ ശ്രമിക്കുന്നുണ്ട്‌. ഇന്‍സ അല്ലാ.

ഇന്ത്യയിലെ മതങ്ങള്‍ക്ക്‌ വിത്യസ്ഥമായ കഴ്ചപ്പാടുകളും ചിന്തഗതിയുമാണുള്ളത്‌. ബഹുദൈവ വിശ്വാസികള്‍ക്ക്‌ മനുഷ്യന്റെ ഉല്‍പ്പത്തിയെക്കുറിച്ച്‌ ധാരണയില്ല, മുസ്ലിങ്ങള്‍ ഭൂമിയിലെ ആദ്യ മനുഷ്യനായി ആദം നബിയെ കാണുന്നു. അത്‌കൊണ്ട്‌ തന്നെ മറ്റുള്ളവരുടെ അസ്ഥിത്വം ചോദ്യമാവുന്നില്ല.

വളരെ സങ്കീര്‍ണമായ ഒരു വിഷയമാണ്‌ താരാപഥം മുന്നോട്ട്‌ വെച്ചിരിക്കുന്നത്‌. ക്ഷമയോടെ കാത്തിരിക്കുക. സംശയങ്ങള്‍ അതെത്ര ചെറുതാണെങ്കിലും എന്റെ ശ്രദ്ധയില്‍കൊണ്ട്‌ വരിക.

അബ്ദുല്‍ അലി said...

ദയവായി എന്റെ ഈ ബ്ലോഗ്‌ സന്ദര്‍ശിക്കുക.

മുഹമ്മദ്‌ പൂര്‍വ വേദഗ്രന്ഥങ്ങളില്‍

ചിത്രകാരന്‍chithrakaran said...

ജബ്ബാര്‍മാഷേ...
വളരെ നന്നായിരിക്കുന്നു.
ബുദ്ധി പണയം വച്ചിട്ടില്ലാത്ത സാധാരണ മനുഷ്യര്‍ക്കൊക്കെ മനസ്സിലാകുന്ന ഭാഷയില്‍ കാര്യം പറഞ്ഞിരിക്കുന്നു.

kottackadan said...

പ്രിയപ്പെട്ട ജബ്ബാര്‍ സാര്‍
ഞാന്‍ താങ്കളുടെ ലേഖനം ഒരു പ്രിന്റ് എടുത്തിട്ടുണ്ട്. അത് ഒന്നു നന്നായി വായിച്ചു നോക്കിയിട്ട് coment എഴുതാം. കൂടാതെ എനിക്ക് താങ്കളോട് ചില ഉപദേശങ്ങളും അഭിപ്രായങ്ങളും ചോദിക്കുവാനുണ്ട്.
സ്നേഹത്തോടെ രാജേഷ്

Salahudheen said...

Yukthi vatham ennal Enthanu? Kandathine vishwasikkalanooo? Kandathil ninnu kanathathine viswasikkalaano? Jhan vicharikkunnath kandathil ninnu kanthathine viswasikkalnu. Karanam kandathine mathram viswasikkan oru valiya ukthiude avasyamonnum illa. Udhaharam paranjal Computerum inter nettum okke edukkam. Computer Kandal nam mansssilakkan ithite pinnil vyakthamaya planningum, engineeringum,designum okke nadannath kondanu, computer enna vasthu undayath ennu. athanu ukthi. allathe computer automaticaya kure parinamam kondundayathanu ennu viswasikkunnath paramamaya abadham thanne yayirikkum
Eee lokathile ella vasthukkalum oru vyakthmaya planninginte adisthanathil undayathannu ethoru jeeviyeyoo vasthuvineyoo eduthu parishodhchal namukku manassilakkavaunnathanu. udhaharam naam manukshyane thanne edukkaamm. Nammalude aarudeyum agraha prakaramalla naamarum ee lookathekku vannath. Nammude Jabbar mashinte karyam thanne edukkam. Mashinte manassozhichu baakiyonnum thanee mashinte niyanthranathilalla. Mashinte kanninte sthanath mookum, vayinte sthanath goohyasthanvum varanamennu mash vicharichaal nadakillallo? mathramalla mashinte krishna mani poolulla orkrishna maniyoo,mudiayoo,viral adyalamoo,manamoo onnum innu eelokath ethuvare mattarkum undyittilla.. ethonnum automatic anennu paranjal viswasikkan prasamanu mashe.. ithu ukthiyalla .. Jhangal computer programmermark duplicate checkku cheyyunna oru program undu.. udhaharanamayi coputerile email ID thanne edukkam. mashinte ID poole mattoral ID create cheyyan sramichal aa prgrame athu prayum ethu poole veroru ID undu ennu.. Appol ayaal mattoru ID choose cheyyanam. Ennu vachal athinoru control undennartham. Appol Ellathineyum Engane controle cheyyanam enna oru program ee prapanchathinnu vendiyum pravarthikkunnu.. Athu program cheytha oru shakthiyum.. Athanu Ukthikku Nirakkunnath.. Allathath Ukthiyalla ... Ukthiyillaymayanu... Anthamaaya virodham ee yukthillaymayilekkulla oru rooka lakshnamanu... ningalkellam sarvashakthan yathartha yukthi katti tharatte ennu prarthikkunnu...
ennu ningalude ellam swantham sahodharan...

Kaippally കൈപ്പള്ളി said...

അദ്യം തന്നെ ജബ്ബാര്‍ മാഷിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ.

കുറച്ച് കലമായി ഞാന്‍ വായിക്കുന്ന ഒരു ബ്ലോഗാണു് ഇത്.

ലേഖനങ്ങള്‍ വായിച്ചപ്പോള്‍ താങ്കളും ഒരു apostate ആണെന്ന് അറിയിയുന്നു.

വളരെ താല്പര്യമുള്ള വിഷയങ്ങളാണു് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ഒരു accademic backround ല്‍ നിന്ന് പറയാന്‍ അനേകം കാര്യങ്ങളുണ്ടെങ്കിലും പലതും ഇവിടെ അവതരിപ്പിക്കാതിരിക്കാന്‍ കാര്യമായ ചില കാരണങ്ങളുണ്ട്.

90% ഉള്ള് ദൈവ വിശ്വാസികള്‍ അരും തന്നെ അവരവരുടെ വേദ ഗ്രന്ധങ്ങള്‍ പോലും പഠിക്കാത്തവരാണു്. ഒരു വിശ്വാസത്തിന്റെ അഠിസ്ഥാനത്തില്‍ ഈ വിഷയം അവരുമായി ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. അതുതന്നെയാണു ഇതുപോലുള്ള ചര്‍ച്ചകളുടെ പ്രശ്നവും.

ആയത്തും, സൂറത്തും, book, chapter, verse, ഒന്നും quote ചെയ്യാതെ തര്‍ക്കിക്കുന്നവരാണു പലരും.

അങ്ങനെയുള്ള കടുത്ത വിശ്വാസികളോട് നിരീശ്വരവാദവും യുക്തി ചിന്തയും ശാസ്ത്രങ്ങളും അവതരിപ്പിച്ചാല്‍ വിജയിക്കുമോ? അറിയില്ല. ഞാന്‍ പലപ്പോഴും പരാചയപ്പെട്ടിട്ടുണ്ട്.

മാത്രമല്ല ഇസ്ലാമിക മത തത്വങ്ങളുടെ തെളിവുകളുടെ axioms Quranല്‍ നിന്നു തന്നെയാണു് ഇസ്ലാമിക പണ്‍ഠിതന്മാര്‍ തിരഞ്ഞെടുക്കുന്ന്ത്. അപ്പോള്‍ ആ Axiomനെ ചോദ്യം ചെയ്യാനും കഴിയില്ല. അപ്പോള്‍ ഉണ്ടാകുന്ന logical impaase തരണം ചെയ്യാന്‍ യുക്തി ഉപയോഗിക്കേണ്ടി വരും. Quraanനെ വിട്ടുള്ള ഒരു Analysisനും ഇസ്ലാം അനുവദിക്കുന്നില്ല. അപ്പോള്‍ തര്‍ക്കത്തിന്‍ സ്ഥാനമില്ലാതെവരും.

എന്റെ അഭിപ്രായത്തില്‍ ഒരു passive rationalistic approach ആണു നല്ലത്. നേരിട്ട് ഒരു വിശ്വാസിയോട് ദൈവം ഇല്ല എന്ന് പറഞ്ഞാല്‍ ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാകും. മറിച്ച് ശാസ്ത്ര പഠനം മുന്നോട്ട് വെച്ചാല്‍ ചിലപ്പോള്‍ വിത്യാസം ഉണ്ടായേക്കം.

19 വയസുവരെ ഒരു തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്ന ഒരാളാണു് ഞാന്‍. "വിശുദ്ധ" ഗ്രന്ധങ്ങളെ സൂക്ഷ്മ പഠനത്തിനു വിധേയമാക്കിയപ്പോള്‍ ആ വിശ്വാസങ്ങള്‍ എല്ലാം പോയിക്കിട്ടി.

ചുരിക്കി പറഞ്ഞാല്‍. യുക്തി ചിന്ത തുടങ്ങേണ്ടത് വിദ്ദ്യാഭ്യാസത്തിലൂടെയാണു്. ദൈവ വിശ്വാസത്തില്‍ നിന്നും മുക്തി നേടാന്‍ വിശുദ്ധ ഗ്രന്ധങ്ങളെ സൂക്ഷ്മമായി പഠിക്കൂ.

vimathan said...

കൈപ്പള്ളിയുടെ കമേന്റ് ശ്രദ്ധേയമായി. ഇസ്ലാം ഒരു സംവാദത്തിന് സാധ്യതയില്ലാത്ത മതമാണ് എന്ന നിരീക്ഷണം ശരിയാണ് എന്ന് തോന്നുന്നു. അതു കൊണ്ട് തന്നെ ഒരു passive rationalistic approach ആണു നല്ലത് എന്ന കൈപ്പള്ളിയുടെ അഭിപ്രായം കൂടുതല്‍ ഫലം ചെയ്തേക്കാം.
ജബ്ബാര്‍ മാഷേ, കൈപ്പള്ളീ, ഇസ്ലാമില്‍ ഒരു apostate ന് വിധിച്ചിരിക്കുന്ന ശിക്ഷ എന്താണ് എന്നറിയാമല്ലോ? :)

chithrakaran:ചിത്രകാരന്‍ said...

കൈപ്പള്ളിയുടെ കമന്റ് മനോഹരമായി ഒരു അനുഭവ സത്യം പറയുന്നു. എന്നാല്‍ ആ സത്യം പറയാനുള്ള വേദി ഒരുക്കുന്ന ജബ്ബാര്‍ മാഷെപ്പോലുള്ളവര്‍ സത്യം പറയുന്നവരുടെ ഒരു അസംഘടിത കൂട്ടായ്മക്ക് ജന്മം നല്‍കുന്നുണ്ട്... അത് കാലത്തിന്റെ വിലപ്പെട്ട ആവശ്യവുമാണ്.
ജബ്ബര്‍ മാഷിനും,കൈപ്പള്ളിക്കും,ചിത്രകാരന്റെ ശ്രദ്ധയാകര്‍ഷിച്ച കമന്റിട്ട വിമതനും അഭിനന്ദനങ്ങള്‍!!!

Salahudheen said...

My Dear friend Kaipally .
One of your observation is correct that most of the people doesn't know about the content of thier holy books. I understand that you are trying to justify that there is no god. If So please give me an answer for the following questions.

1. Can you define Youkthivatham?

2. What are your loogical proof that there is no god?

3.What are your thinking about the creation wolrd?

4.Do you think all the things in this universe is created without proper planning? If yes please justify

5. Is anything automatic in this world without prgramming it to be automatic?

Please do not try to judge others Based on your knowledge. You can have only observations.

I am an 100% muslim and i am not asking you anything based on the quraan. And just expecting your logical answers based on your knoledge.
So please...

Salahudheen said...

പ്രിയപ്പെട്ട വിമതന്‍
താങ്കളുടെ കമന്റ്റ് എനീക്കിഷ്ട്പെട്ടു. ഒരാള്‍ക്ക് അറബിപ്പേര്‍ ഉന്ടായി എന്നതു കൊണ്ടൊ ഒരു പാരംബര്യ മുസ്ലിം തറവാട്ടില്‍ ജനിചചതു കൊന്ടൊ ഒരാ‍ള്‍ മുസ്ലിമായി എന്നു താങ്കള്‍ കരുതുന്നുന്ദെകില്‍

അതു തെറ്റാണു. സുനിസ്ചിതമയ ചില വ്യവസ്തകല്‍ അനുസരിക്കതെ ഒരാള്‍ക്കും മുസ്ലിം ആവാന്‍ പറ്റില്ല. ഒരാളോടും ഇസ്ലാം അങീനെ നിര്‍ബന്ദിക്കുന്നുമില്ല. ഒരാള്‍ക്കു അധേദ്ഹത്തിന്റെ നല്ല

ബുധ്കൊന്ദു മനസ്സിലായാല്‍ മത്രം സ്വീകരിചചാല്‍ മതി.
പീന്നെ കൊല്ലാനുള്ള് ഉത്ത്രരവ് : കുര്‍ആനിലൊ ഹദീസിലൊ ഒരു കാര്യം വന്നാല്‍ അതു അതെ പടി മനസ്സിലക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലല്ലൊ. ഇതിലുള്ള സാഹചര്ര്യം കൂടി പരികണിക്കുന്നതാണു യുക്തിക്കു നിരക്കുന്നത്. അന്തമാ‍യി മറ്റുള്ളവര്‍ പറയുന്നത് പിന്തുടരാതിരിക്കുക.സ്വയം വിലയിരുത്തി പടിക്കുക.

ബുജി said...

പരിണാമ സിദ്ധാന്ത വാദികളെ ഇതൊന്ന് നോക്കാവോ

Naradan said...

posting shud be a little more larger in size.
good work.
njan oru yukthi vaadi alla.
pakshe logical thinking and reasoning und.

sajan jcb said...

“പരീക്ഷയില്‍ അകപ്പെടുത്തരുത്” എന്നു നിത്യ്വും ഈശ്വരനോട് അപേക്ഷിച്ചില്ലെങ്കില്‍ അദ്ദേഹം മനുഷ്യരെ പരീക്ഷയില്‍ അകപ്പെടാന്‍ അനുവദിക്കുമെന്നും ദിനം പ്രതി അപ്പം ചോദിച്ചില്ലെങ്കില്‍ നമുക്കു ഭക്ഷിപ്പാന്‍ ഒന്നും അദ്ദേഹം തരികയില്ലെന്നും ഇന്ന് അനേകലക്ഷം ജനങ്ങള്‍ വിശ്വസിക്കുന്നു."

ഇങ്ങനെയാണോ ഇതിന്റെ നിരൂപണം ?! :-(

എങ്ങിനെ പ്രാര്‍ത്ഥിക്കണം എന്നറിയാത്ത ശിഷ്യന്മാര്‍ക്ക് ഒരു സാമ്പിള്‍ പ്രാര്‍ത്ഥന കാണിച്ചു കൊടുക്കുന്നതാണ് ഇതിന്റെ സന്ദര്‍ഭം. ഇതു പോലെ പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ പരീക്ഷയില്‍ ഉള്‍പ്പെടുത്തുമെന്നോ, ദിനം പ്രതി അപ്പം ചോദിച്ചില്ലെങ്കില്‍ ഭക്ഷണം തരില്ലെന്നോ ഇതിനെ വ്യഖ്യാനിക്കാന്‍ സാധിക്കുമോ?

ഈ പ്രബന്ധത്തിലെ പലതും ഇങ്ങനെ വളച്ചൊടിച്ചിട്ടില്ലേ?

sajan jcb said...

"തന്റെ അരുമ സന്താനങ്ങള്‍ക്ക് താമസിക്കാനുള്ള ഈ വീട്ടില്‍ എന്തിനാണ് അദ്ദേഹം ഇത്രയേറെ കഷ്ടതകള്‍ വാരി വലിച്ചിട്ടിരിക്കുന്നത്.? "

ബൈബിളിനെ ആസ്പദമാക്കി പറയുകയാണെങ്കില്‍, പറുദീസ എന്ന സ്വപ്ന സുന്ദര വീട്ടിലാണ് adamഉം eve-ഉം വസിച്ചിരുന്നത് എന്നാണ് പറയുന്നത്. അനുസരണ കേടിന്റെ ഫലമായാണ് കഷ്ടതകളുള്ള ഭൂമിയില്‍ വന്നതു്.

ബൈബിള്‍ അവിടെ നില്‍ക്കട്ടേ... സ്വര്‍ഗ്ഗവും നരകവും ഈ ഭൂമിയില്‍ തന്നെ എന്നു വിശ്വസിക്കുന്നവനാണ് ഞാനും. എന്റെ സന്തോഷവും ദുഃഖവും എന്റെ പ്രവര്‍ത്തികളെ ചുറ്റി പറ്റിയിരിക്കുന്നു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

ഒരു ചോദ്യം ചോദിക്കട്ടേ ? യുക്തിയുണ്ടോ എന്നു നിങ്ങള്‍ തീരുമാനിക്കുക?
ദുഃഖങ്ങള്‍ ഇല്ലാത്തിരുന്നെങ്കില്‍ സുഖത്തിന് നിങ്ങള്‍ എന്തേങ്കിലും വില കല്‍പ്പിക്കുമോ?

അങ്ങനെ സുഖം തലയ്ക്കു പിഠിക്കുമ്പോഴാണ് പലര്‍ക്കും പറുദീസ നഷ്ടപ്പെടുന്നത്!!!

Anveshi said...

ഇന്ത്യയിലെ മതങ്ങള്‍ക്ക്‌ വിത്യസ്ഥമായ കഴ്ചപ്പാടുകളും ചിന്തഗതിയുമാണുള്ളത്‌. ബഹുദൈവ വിശ്വാസികള്‍ക്ക്‌ മനുഷ്യന്റെ ഉല്‍പ്പത്തിയെക്കുറിച്ച്‌ ധാരണയില്ല

Hinduism or sanatana dharmam is defnitely having a different concept about spirituality and religion.But the statement that they dont know or mention about origin of universe & life is not true.If you want to know more about the hindu concepts on origin of life and even that of universe you should read Upanishads.Upanishads are very clear about the concept of god also.
There are many upanishads but the most important of them are the 10 mukhya upanishads.
They are
1) Isaavasya Upanishad
2)Kena Upanishad
3) Kata Upanishad
4) Mundaka Upanishad
5) Mandukya Upanishad
6) Prasna Upanishad
7)Thaithiriya Upanishad
8) Eithareya Upanishad
9)Shwetaswvathara Upanishad
10) Brihadaranyaka Upanishad

Kindly go through and find out your self

Anveshi said...

ഇന്ത്യയിലെ മതങ്ങള്‍ക്ക്‌ വിത്യസ്ഥമായ കഴ്ചപ്പാടുകളും ചിന്തഗതിയുമാണുള്ളത്‌. ബഹുദൈവ വിശ്വാസികള്‍ക്ക്‌ മനുഷ്യന്റെ ഉല്‍പ്പത്തിയെക്കുറിച്ച്‌ ധാരണയില്ല,


This concept is wrong.I am providing a link to an article on wikipedia in this regarding the Hindu concept of creation & evolution.
http://en.wikipedia.org/wiki/Hindu_views_on_evolution#Hindu_cosmological_view_of_creation

According to Hindu concepts there are several ways to attain salvation.It is individual's choice which way he wants to live.
There are more than 17000 manuscripts including 4 vedas,6 vedangas, Upanishads,puranas & itihasas.
And manusmriti is not a religious text book it is a socio-cultural referencebook of gupta age which was composed far later than the other literature.

They may be wrong & even they may be right.
The only thing that I felt is that Upanishads are really good are are worth reading and they propogate great concepts and philosophies.