Thursday, March 26, 2020
ഇസ്ലാമിക ചികിൽസാ ശാസ്ത്രം
ഇസ്ലാമിക ചികിൽസാ ശാസ്ത്രം . (ജാഹിലിയ്യാ മരമണ്ടത്തരങ്ങൾ )
-------------
പ്രവാചകൻ്റെ ആരോഗ്യശാസ്ത്രവും ചികിൽസാ ശാസ്ത്രവുമൊക്കെ തള്ളി മറിക്കുകയാണല്ലോ ഇസ്ലാംവിശ്വാസ സംരക്ഷകർ. കൊറോണ വൈറസിനെ പേടിച്ച് ക അബ വരെ പൂട്ടി അള്ളാഹു ഓടിയൊളിച്ചതിൻ്റെ ജാള്യത തീർക്കാനുള്ള ഒരു പൊയ് ചികിൽസയാണീ തള്ളിമറിക്കൽ !
എന്താണു ഇസ്ലാമിലെ ചികിൽസയും ആരോഗ്യശാസ്ത്രവും എന്ന് അല്പമൊന്നു വിശദീകരിക്കാനാണിവിടെ ശ്രമിക്കുന്നത്.
ഇസ്ലാമിക ലോകത്ത് നൂറ്റാണ്ടുകളോളം ഒരു ശാസ്ത്രമായി തന്നെ വികസിച്ചതും ദീർഘകാലം പ്രയോഗത്തിലിരുന്നതുമായ ഒരു ചികിൽസാ രീതിയാണു പ്രവാചക ചികിൽസ എന്നറിയപ്പെടുന്ന ഇസ്ലാമിക ചികിൽസകൾ. ഇതുമായി ബന്ധപ്പെട്ട് ഒരു പാടു പഠനങ്ങളും ഗവേഷണങ്ങളുമൊക്കെ നടന്നിട്ടുണ്ട്.
മുഹമ്മദിൻ്റെ കാലത്ത് അഥവാ ഇസ്ലാം പൂർവ്വ കാലത്ത് അറബികൾക്കിടയിലും മധ്യേഷ്യൻ ഭൂപ്രദേശങ്ങളിലും നിലവിലുണ്ടായിരുന്ന പ്രാകൃത ചികിൽസാരീതികളും നാട്ടു മരുന്നുകളും തനി അന്ധവിശ്വാസജഡിലമായ സമ്പ്രദായങ്ങളും കൂടിക്കലർന്നതാണു പ്രവാചകചികിൽസ. അന്ന് നാട്ടുനടപ്പിലുണ്ടായിരുന്ന രോഗശമന മാർഗ്ഗങ്ങളെല്ലാം മുഹമ്മദ് തൻ്റെ ദിവ്യജ് ഞാനത്തിൻ്റെ ഭാഗമാക്കി.
കേമപ്പെട്ട ചികിൽസകൾ ഏതൊക്കെയെന്നു നബി പ്രത്യേകം വിശദീകരിച്ചിട്ടുണ്ട്. ബുഖാരി മുസ്ലിം തുടങ്ങിയ ആധികാരിക ഹദീസുകളിൽ ആവർത്തിച്ചു പറയുന്നത് ഏറ്റവും ഫലപ്രദമായ ചികിൽസകൾ കൊമ്പു വെക്കലും (ഹിജാമ) ചൂടു വെക്കലും മന്ത്രിച്ചൂതലുമാണു എന്നാണു.
മന്ത്രിച്ച് ഊതുന്നതിനെക്കാൾ മികച്ച ചികിൽസയാണു മന്ത്രിച്ചു തുപ്പൽ. നബിയുടെ അടുക്കൽ ചികിൽസയ്ക്കായി കൊണ്ടുവന്ന രോഗികളെയെല്ലാം വായിൽ തുപ്പിക്കൊണ്ടാണു നബി ചികിൽസിച്ചിരുന്നത്. രോഗികളുടെ വായി മാത്രമല്ല കണ്ണിലും മൂക്കിലും മുറിവിലുമൊക്കെ തുപ്പിയിരുന്നു.
ഒരാളുടെ മന്ത്രശക്തിയും ദിവ്യശക്തിയും മറ്റൊരാളിലേക്കു ശരിക്കും ആവാഹിച്ചു കടക്കണമെങ്കിൽ അയാളുടെ തുപ്പുനീർ മറ്റേയാളുടെ ശരീരത്തിനുള്ള്ലേയ്ക്കു കടക്കണം.
തുപ്പുനീരു സംബന്ധിച്ച് ഈ വിശ്വാസം അറബികൾക്കിടയിൽ നബിയുടെമുമ്പുള്ള കാലത്തും വളരെ പ്രബലമായിരുന്നു എന്നതാണു ചരിത്രം.
പ്രവാചകൻ്റെ തുപ്പലും കഫവുമൊക്കെ അനുയായികൾ കൈകളിൽ ഏറ്റു വാങ്ങുകയും വെള്ളത്തിൽ ചേർത്തു വീടുകളിൽ സൂക്ഷിച്ചു വെക്കുകയും ചെയ്തിരുന്നു എന്ന് ഹദീസുകളിൽ കാണാം.
വിഷ ജന്തുക്കളുടെ കടിയേറ്റാൽ മുറിവിൽ മന്ത്രിച്ചു തുപ്പുകയും ഊതുകയുമാണു നബി ചെയ്തിരുന്നത്. അതുതന്നെയാണൂ ഇസ്ലാമിക വിഷ ചികിൽസയും.
ഔഷധങ്ങളായി അക്കാലത്തു കരുതപ്പെട്ടിരുന്ന വസ്തുക്കളെല്ലാം പ്രവാചക ചികിൽസയിലും ഉപയോഗിച്ചു വരുന്നു.
കരിഞ്ചീരകം, തേൻ , الْعُودِ الْهِنْدِيِّ [സാമ്പ്രാണി] الْقُسْطُ الْبَحْرِيُّ [കുന്തിരിക്കം] ഇന്ത്യൻ കുന്തിരിക്കം, قُسْطُ الْهِنْدِيِّ , ചിലയിനം ഈത്തപ്പഴം , ഒട്ടകപ്പാൽ, ഒട്ടകമൂത്രം, Talbina تَّلْبِينَةِ ( തൈരും ബാർളിയും ചേർത്ത മിശ്രിതം),الْكَمْأَةُ[കൂൺ] , كُحْلِ [സുറുമ], ചാരം....ഇതൊക്കെയാണു മുഖ്യമായ മരുന്നുകൾ.
كتاب الطب
ഹദീസിൽ ചികിൽസ സംബന്ധിച്ച് ഒരദ്ധ്യായം തന്നെ ഉണ്ട്. പ്രസ്തുത അധ്യായത്തിലും മറ്റു അധ്യായങ്ങളിലുമായി രേഖപ്പെട്ടു കിടക്കുന്ന ഏതാനും വൈദ്യവിധികളാണു ചുവടെ:-
ഇബ്നു അബ്ബാസ് പറഞ്ഞു: ഹസന്‍ , ഹുസൈന്‍ എന്നിവരെ പിശാചിന്റെ ഉപദ്രവത്തില്‍നിന്നു രക്ഷിക്കണമെന്ന് തിരുമേനി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഇതേ വാക്യങ്ങള്‍ കൊണ്ടാണു നിങ്ങളുടെ പിതാവ് ഇബ്രാഹിം ,ഇസ്മായില്‍, ഇഷാഖ് എന്നിവരെ പിശാചിന്റെ ഉപദ്രവത്തില്‍നിന്നു രക്ഷിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നത് എന്ന് തിരുമേനി അരുളി. “എല്ലാ പിശാചുക്കളില്‍നിന്നും വിഷ ജന്തുക്കളില്‍നിന്നും ഉപദ്രവകരമായ ‘കരിംകണ്ണുകളി’ല്‍ നിന്നും അല്ലാഹുവിന്റെ തത്വസമ്പൂര്‍ണ്ണമായ വചനങ്ങള്‍ മുഖേന ഞാനിതാ അഭയം തേടുന്നു”.
“ആയിഷ പറയുന്നു: കണ്ണേറു തട്ടിയാല്‍ മന്ത്രിച്ചൂതാന്‍ നബി ഉപദേശിച്ചിട്ടുണ്ട്.”
“ഉമ്മുസല്‍മ പറയുന്നു: മുഖത്തു പാടുള്ള ഒരു പെണ്‍കുട്ടിയെ അവിടുത്തെ വീട്ടില്‍ വെച്ചു കണ്ടപ്പോള്‍ തിരുമേനി അരുളി: “അവളെ നിങ്ങള്‍ മന്ത്രിച്ച് ഊതിക്കൊള്ളുക. അവള്‍ക്കു കണ്ണേറു തട്ടിയിരിക്കുന്നു.
പാമ്പു കടിച്ചാല്‍ ചികിത്സിക്കേണ്ടതെങ്ങനെയെന്നും നബി പഠിപ്പിച്ചിട്ടുണ്ട്.
“വിഷമുള്ള എന്തു ജന്തു കടിച്ചാലും മന്ത്രിച്ചൂതാന്‍ തിരുമേനി ഉപദേശിച്ചിട്ടുണ്ട്.”
“ജാബിര്‍ പറയുന്നു: തിരുമേനി അരുളി : “രാവ് ഇരുട്ടിക്കഴിഞ്ഞാല്‍ നിങ്ങളുടെ കുട്ടികള്‍ വീട്ടില്‍നിന്നു പുറത്തു പോകുന്നതു തടഞ്ഞു കൊള്ളുക. കാരണം ആ സമയത്താണ് പിശാചുക്കള്‍ ഭൂമുഖത്തു പരക്കുന്നത്. “
“ അബൂ ഹുറൈറ പറയുന്നു: തിരുമേനി അരുളി: “കോട്ടു വായ് പിശാചിന്റെ ഉപദ്രവത്തില്‍ പെട്ടതാണ്. നിങ്ങളില്‍ വല്ലവനും കോട്ടുവായ് വന്നാല്‍ അതിനെ കഴിയുന്നതും വിധം അടക്കട്ടെ . കോട്ടുവായ് ഇട്ടുകൊണ്ട് നിങ്ങള്‍ ‘ഹാ’ എന്നു പറയുമ്പോള്‍ പിശാചു ചിരിക്കും.”
“നല്ല സ്വപ്നങ്ങള്‍ അല്ലാഹുവില്‍നിന്നുള്ളതാണ്. പേക്കിനാവുകള്‍ പിശാചിന്റെ വകയാണ്. നിങ്ങളിലാരെങ്കിലും പേക്കിനാവു കണ്ടാല്‍ അവന്‍ തന്റെ ഇടതുഭാഗത്തേക്ക് ഒന്നു തുപ്പുകയും പിശാചിന്റെ നാശത്തില്‍ നിന്നും രക്ഷ നേടാന്‍ അല്ലാഹുവിനോടു പ്രാര്‍ഥിക്കുകയും ചെയ്യട്ടെ. എങ്കില്‍ അത് അവനെ ഉപദ്രവിക്കുകയില്ല.
പനി നരകത്തിന്റെ ആവിയില്‍ പെട്ടതാണ്. വെള്ളം കൊണ്ടു തണുപ്പിക്കുക .
രാവിലെ എണീറ്റാല്‍ മൂക്കില്‍ മൂന്നു പ്രാവശ്യം വെള്ളം കയറ്റി ചീറ്റണം. എന്തുകൊണ്ടെന്നാല്‍ രാത്രി പിശാചു മൂക്കിലാണു കഴിച്ചു കൂട്ടുക .
ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ)അരുളി: രോഗശമനം മൂന്ന് സംഗതികളില്‍ ഉണ്ട്. തേന്‍ കുടിക്കുക, കൊമ്പ് വെയ്ക്കുക, ചൂടുവെക്കുക എന്നിവയാണവ. എന്‍റെ അനുയായികളോട് ചൂട് വെക്കരുതെന്ന് ഞാനിതാനിര്‍ദ്ദേശിക്കുന്നു.
അബൂസഈദ്(റ) പറയുന്നു: ഒരു മനുഷ്യന്‍ നബി(സ)യോട് പറഞ്ഞു: എന്‍റെ സഹോദരന്‍റെ വയറിന്ന് സുഖമില്ല. നബി(സ)അരുളി: നീ അദ്ദേഹത്തെ തേന്‍ കുടിപ്പിക്കുക ആ മനുഷ്യന്‍ രണ്ടാമതും നബി(സ)യുടെ അടുത്തുവന്നു ആവലാതിപ്പെട്ടു. നബി(സ) അരുളി: നീ അദ്ദേഹത്തെ തേന്‍ കുടിപ്പിക്കുക. മൂന്നാമതും വന്നു. അപ്പോഴും നീ അദ്ദേഹത്തെ തേന്‍ കുടിപ്പിക്കുകയെന്ന് നബി(സ) അരുളി: വീണ്ടും അയാള്‍ വന്നുപറഞ്ഞു; ഞാനിങ്ങനെ ചെയ്തിട്ടും സുഖം കാണുന്നില്ല. നബി(സ) അരുളി: അല്ലാഹു പറഞ്ഞത് സത്യം തന്നെ. നിന്‍റെ സഹോദരന്‍റെ വയറ് കളവാക്കി നീ തേന്‍ തന്നെ കുടിപ്പിക്കുക. അദ്ദേഹത്തിന് വീണ്ടും തേന്‍ കൊടുത്തപ്പോള്‍ രോഗം സുഖപ്പെട്ടു.
ഖാലിദ്(റ) പറയുന്നു: ഞങ്ങള്‍ ഒരു യാത്രപുറപ്പെട്ടു. ഞങ്ങളുടെ കൂട്ടത്തില്‍ ഗാലിബ്(റ) ഉണ്ടായിരുന്നു. അദ്ദേഹം വഴിയില്‍ വെച്ച് രോഗിയായി. മദീനയില്‍ വന്ന സന്ദര്‍ഭത്തിലും അദ്ദേഹം രോഗിതന്നെയാണ്. ഇബ്നു അബീഅതീഖ്(റ) അദ്ദേഹത്തെ സന്ദര്‍ശിച്ചു. അദ്ദേഹം ഞങ്ങളോട് പറഞ്ഞു. നിങ്ങള്‍ ഈ കരിഞ്ചീരകം ഉപയോഗിക്കുക. അഞ്ചോ ഏഴോളണ്ണം എടുത്ത് പൊടിക്കുക. ശേഷം സൈത്തൂണ്‍ എണ്ണ ചേര്‍ത്ത് അദ്ദേഹത്തിന്‍റെ മൂക്കിലും ഇന്നഭാഗങ്ങളിലും ഒഴുക്കുക. തീര്‍ച്ചയായും ആയിശ(റ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നബി(സ) അരുളി: തീര്‍ച്ചയായും കരിഞ്ചീരകം മരണമൊഴിച്ചുളള എല്ലാ രോഗങ്ങള്‍ക്കും ശമനൌഷധമാണ്.
അസ്മാഅ്(റ) നിവേദനം: പനി പിടിച്ച ഒരു സ്ത്രീയെ എന്‍റെയടുക്കല്‍ കൊണ്ടു വന്നാല്‍ ആദ്യം അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും. എന്നിട്ട് തണുത്ത വെളളമെടുത്ത് അതു അവളുടെ മാറിടത്തിലൊഴിക്കും. പനിയെ വെളളം കൊണ്ട് തണുപ്പിക്കുവാന്‍ നബി(സ) ഞങ്ങളെ ഉപദേശിക്കാറുണ്ടായിരുന്നുവെന്ന് പറയുകയും ചെയ്യും.
സാബിതു(റ) പറയുന്നു: ഞാന്‍ അനസ്(റ)ന്‍റെ അടുത്ത് പ്രവേശിച്ച് എനിക്ക് അസുഖം ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ അനസ്(റ)പറഞ്ഞു: നബി(സ)യുടെ മന്ത്രം ഞാന്‍ നിനക്ക് മന്ത്രിക്കട്ടെയോ? അതെയെന്ന് ഞാന്‍ പ്രത്യുത്തരം നല്‍കി. അപ്പോള്‍ അനസ്(റ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ജനങ്ങളുടെ രക്ഷിതാവേ! പീഡനം ഇല്ലാതാക്കുന്നവനേ! നീ ശമനം നല്‍കേണമേ!. . . . . . .
ആയിശ(റ) നിവേദനം: അല്ലാഹുവിന്‍റെ നാമത്തില്‍ നമ്മുടെ നാഥന്‍റെ അനുമതിയോടെ, നമ്മുടെ ഭൂമിയിലെ മണ്ണ് നമ്മില്‍ ചിലരുടെ തുപ്പ്നീരോട് കൂടി നമ്മുടെ രോഗിയുടെ രോഗത്തെ ശമിപ്പിക്കട്ടെ എന്ന് നബി(സ) രോഗിയെ നോക്കിക്കൊണ്ട് പ്രാര്‍ത്ഥിക്കും.
നിങ്ങള്‍ ഊദ് ഹിന്ദി ഉപയോഗിച്ചുകൊള്ളുക. അതി
നു ഏഴു രോഗങ്ങളെ സുഖപ്പെടുത്താന്‍ കഴിവുണ്ട്.
തൊണ്ട വേദനക്കു കുസ്ത് ഉപയോഗിക്കുക
നേരം പുലരുവോളം ഉറങ്ങുന്നത് പിശാച് ചെവിയില്‍ മൂത്രമൊഴിച്ചതുകൊണ്ടാണ് :
പാമ്പുകള്‍ കണ്ണിന്റെ കാഴ്ച്ക നശിപ്പിക്കും, ഗര്‍ഭം അലസിപ്പിക്കും. പാമ്പുകളെ കൊല്ലുക !
പ്ലേഗ് അല്ലാഹു അയക്കുന്ന ശിക്ഷയാണ്. അതു ബാധിച്ചു മരിച്ചാല്‍ രക്തസാക്ഷികളെപ്പോലെ സ്വര്‍ഗ്ഗം ഉറപ്പാണ്.
തിരുമേനി ഒരു പാത്രം വെള്ളം വരുത്തി അതുകൊണ്ട് കയ്യും മുഖവും കഴുകിയ ശേഷം അതില്‍ തുപ്പി. എന്നിട്ട് അബൂ മൂസയോടും ബിലാലിനോടും പറഞ്ഞു: നിങ്ങള്‍ രണ്ടു പേരും അതില്‍ നിന്നും കുറേശെ കുടിക്കുക. മുഖത്തും നെഞ്ചിലും അല്പം തെളിക്കുകയും ചെയ്യുക. സന്തുഷ്ടരായിക്കൊള്ളുക. അവര്‍ പാത്രം എടുത്ത് അപ്രകാരം ആവര്‍ത്തിച്ചു. അന്നേരം ഉമ്മുസലമ മറക്കു പിന്നില്‍ നിന്നുകൊണ്ട് നിങ്ങള്‍ രണ്ടു പേരും മാതാവിനു വേണ്ടി അല്പം ബാക്കി വെക്കുക എന്നു പറഞ്ഞു. അതനുസരിച്ച് അതില്‍ നിന്നും കുറച്ച് അവര്‍ ബാക്കി വെക്കുകയും ചെയ്തു .
കൂണ്‍ മന്നായില്‍ പെട്ടതാണ്. അതിന്റെ നീര്‍ നേത്ര രോഗത്തിനു മരുന്നാണ്.
അജ്വ ഇനത്തില്‍ പെട്ട ഏഴ് ഈത്തപ്പഴം എല്ലാ ദിവസവും കഴിക്കുന്നവര്‍ക്ക് വിഷബാധയോ മാരണമോ[സിഹ്ര്] ഏല്‍ക്കില്ല .
സിംഹത്തെ ഭയന്നോടും പോലെ കുഷ്ഠരോഗികളില്‍ നിന്നും ഓടിയകന്നു കൊള്ളൂക
ചെവി വേദനയുണ്ടെങ്കില്‍ മന്ത്രിച്ചൂതുക.
മുഖത്തു പാടുള്ള കുട്ടിയെ കണ്ടപ്പോള്‍ നബി അരുളി: അവളെ കണ്ണേറു ബാധിച്ചിരിക്കുന്നു. നിങ്ങള്‍ അവളെ മന്ത്രിച്ച് ഊതുക.
വല്ലവരുടെയും പാനീയത്തില്‍ ഈച്ച വീണാല്‍ അതിനെ നല്ലവണ്ണം അതില്‍ മുക്കിയ ശേഷം കുടിക്കുക, ഈച്ചയുടെ ഒരു ചിറകില്‍ രോഗവും മറ്റേ ചിറകില്‍ രോഗശമനവുമാണ്.
അള്ളാഹുവാണൂ രോഗം ഉണ്ടാക്കുന്നത്. അല്ലാതെ ഒരാളിൽ നിന്നു മറ്റൊരാളിലേക്കു പകരുന്നില്ല. അതിനാൽ പ്ലേഗ് കൊണ്ടു മരിച്ചാൽ ശഹീദിൻ്റെ കൂലി കിട്ടും!
Subscribe to:
Post Comments (Atom)
No comments:
Post a Comment