എന്താണു യുക്തിവാദം?
അതിനൊരു പ്രമാണമുണ്ടോ?
പ്രവാചകനുണ്ടോ?
യുക്തിവാദികള്‍ക്കു ജീവിതത്തിനെന്താണു ലക്ഷ്യം?
യുക്തിവാദികള്‍ സാധാരണ നേരിടാറുള്ള ചോദ്യങ്ങളില്‍ ചിലതാണിവ.
യുക്തിവാദത്തെ കുറിച്ച് എനിക്കു പറയാന്‍ കഴിയുന്ന കാര്യങ്ങള്‍ ഞാന്‍ പറയാം. യുക്തിവാദത്തെ ഒരു തത്വശാസ്ത്രമായല്ല ഞാന്‍ കാണുന്നത്. യുക്തിവാദികള്‍ക്ക് എല്ലാ കാലത്തേക്കുമായി ഒരു പ്രമാണരേഖയോ ഒരാചാര്യനോ ഉണ്ടെന്നും ഞാന്‍ കരുതുന്നില്ല. ഒരു പ്രമാണത്തിലോ ഒരു പ്രവാചകനിലോ ഒതുങ്ങി മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുക എന്ന രീതിക്കെതിരായ ഒരു സമീപനമാണ് യുക്തിവാദം. പ്രപഞ്ചവും മനുഷ്യസമൂഹവും തൊട്ട് എല്ലാം തന്നെ അനുസ്യൂതം മാറിക്കൊണ്ടും വികസിച്ചുകൊണ്ടും ഇരിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം. അതുകൊണ്ടു തന്നെ മാറ്റമില്ലാത്ത ഒരു തത്വസംഹിതയും മനുഷ്യപ്രകൃതത്തിനോ പ്രകൃതിക്കോ യോജിച്ചതല്ല. മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനു മാറിക്കൊണ്ടിരിക്കുന്ന ബോധവും മൂല്യങ്ങളും തന്നെയാണ് അനിവാര്യമായിട്ടുള്ളത്. മൂല്യങ്ങളും ജീവിതരീതികളും എങ്ങനെ മാറിയും മറിഞ്ഞും വരുന്നു എന്നതിനുള്ള ഉദാഹരണങ്ങളും വിശദീകരണങ്ങളും പിന്നീട് പറയാം.
യുക്തിവാദം ഒരു സമീപനരീതി മാത്രമാണെന്നു പറഞ്ഞുവല്ലോ. എന്താണാ സമീപനരീതി?
ഒരു കഥ പറയാം. നഴ്സറി കുട്ടികള്‍ക്കുള്ള കഥയാണ്.
ഒരിക്കല്‍ ഒരു മുയല്‍ മരച്ചുവട്ടില്‍ സുഖമായി കിടന്നുറങ്ങുകയായിരുന്നു. പെട്ടെന്ന് വലിയ ശബ്ദത്തോടെ എന്തോ സാധനം മുയലിന്റെ തൊട്ടടുത്ത് വീണു പൊട്ടിത്തെറിച്ചു. ഞെട്ടിയുണര്‍ന്ന മുയല്‍ ഉറക്കെ കരഞ്ഞുകൊണ്ട് ഒറ്റയോട്ടം. ! “ആകാശം പൊട്ടി വീണേ ;എല്ലാവരും ഓടിക്കോളണേ”...! മുയല്‍ ആര്‍ത്തു വിളിച്ചു കൊണ്ടോടി. അതു കണ്ട മാനും കുരങ്ങനും അണ്ണാനും എന്നു വേണ്ട ആ കാട്ടിലുള്ളവരെല്ലാം മുയലിന്റെ കൂടെ ഓടാന്‍ തുടങ്ങി. എല്ലാവരും വിളിച്ചു പറഞ്ഞു: “ആകാശം പൊട്ടി വീണേ ;എല്ലാവരും ഓടിക്കോളണേ”...! ഒടുവില്‍ അവര്‍ ഒരു പുഴവക്കത്തെത്തി.
പുഴക്കരയിലെ മരത്തില്‍ ഒരു കാക്ക ഇതു കണ്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. കാക്ക ചോദിച്ചു: “എന്താണു പ്രശ്നം? എന്തിനാണെല്ലാവരും പേടിച്ചോടുന്നത്?” “ആകാശം പൊട്ടി വീണേ ;എല്ലാവരും ഓടിക്കോളണേ”.. അവരെല്ലാവരും കൂടി വിളിച്ചു പറഞ്ഞു.
ഇതു കേട്ട ഉടനെ കാക്ക ഇടംകണ്ണിട്ടൊന്ന് നോക്കി; ആകാശത്തേക്ക്. പിന്നെ വലം കണ്ണിട്ടും ഒന്നു നോക്കി. “ ആകാശം അവിടെത്തന്നെയുണ്ടല്ലോ; ആരാ പറഞ്ഞേ ആകാശം പൊട്ടി വീണൂന്ന്?”. കാക്ക ചോദിച്ചു. എല്ലാവരും മേലോട്ടു നോക്കി. അവര്‍ പറഞ്ഞു: “ഞങ്ങളല്ല കണ്ടത്; ഈ മുയലാണു പറഞ്ഞത്”. കാക്ക പിന്നെയും കുറെ ചോദ്യങ്ങള്‍ ചോദിച്ചു. ഒടുവില്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചു: “നമുക്ക് മുയല്‍ കിടന്നിരുന്ന സ്ഥലത്തു വരെ ഒന്നു പോയി നോക്കാം”. ചിലരതു സമ്മതിച്ചു. മുയല്‍ പോകാന്‍ തയ്യാറായില്ല. മറ്റു ചില പേടിത്തൊണ്ടന്മാരും മുയലിനൊപ്പം നിന്നു. മറ്റുള്ളവര്‍ പതുക്കെ കാക്കയോടൊപ്പം പോയി. അവര്‍ ആ മരച്ചുവട്ടിലെത്തി. അതൊരു പ്ലാവു മരമായിരുന്നു. അവിടെ ഒരു വലിയ ചക്ക പഴുത്ത് വീണ് പൊട്ടിച്ചിതറിക്കിടക്കുന്നുണ്ടായിരുന്നു.!
കാക്ക എല്ലാവരെയും വിളിച്ചു വരുത്തി, മുയലിനെയും കൂട്ടിക്കൊണ്ടുവന്നു. കാര്യം ബോധ്യപ്പെട്ടതോടെ മുയലിന്റെ പേടി അല്‍പ്പം കുറഞ്ഞു. എല്ലാവരുംകൂടി കുറെ ചക്കപ്പഴം തിന്ന ശേഷം പിരിഞ്ഞു പോയി.
ഈ കഥയും യുക്തിവാദവും തമ്മില്‍ ബന്ധമുണ്ട്.
ഈ കഥയില്‍ ഒരു യുക്തിവാദിയും, കുറേ ക്ഷിപ്ര വിശ്വാസികളും, ആത്മനിഷ്ഠവും വൈകാരികവുമായ അനുഭവത്തിന്റെ പേരില്‍ തെറ്റിദ്ധാരണയ്ക്കു വശംവദനായ മറ്റൊരു കഥാപാത്രവുമാണുള്ളത്. നമ്മുടെ സമൂഹത്തിന്റെ തന്നെ ഒരു പരിഛേദമാണീ കഥാപാത്രങ്ങള്‍ .
മഹാഭൂരിപക്ഷം ആളുകളും ഈ കഥയിലെ കൂട്ട ഓട്ടക്കാര്‍ തന്നെ. അപൂര്‍വ്വം ചിലര്‍ മാത്രം കാര്യങ്ങള്‍ അന്യേഷിക്കുകയും സ്വതന്ത്രമായി ചിന്തിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ശാസ്ത്രത്തിന്റെ രീതിയാണു യുക്തിവാദം. കാര്യ കാരണ വിവേചനം ചെയ്ത് നിരീക്ഷണപരീക്ഷണത്തിലൂടെ സത്യം കണ്ടെത്തി അതു ജീവിതത്തില്‍ പ്രയോഗിക്കുക എന്നതാണു യുക്തിവാദത്തിന്റെ രീതിശാസ്ത്രം.
ഈ കഥയിലെ കാക്ക എന്ന കഥാപാത്രത്തിനു രണ്ടു പ്രധാന വിശേഷഗുണങ്ങളുണ്ട്. ഒന്ന് ശാസ്ത്രബോധം അഥവാ, യുക്തിബോധം . മറ്റൊന്ന് സാമൂഹ്യ ധാര്‍മ്മിക ബോധം. കാക്ക സ്വയം പരീക്ഷണം നടത്തി സത്യം കണ്ടെത്താന്‍ ശ്രമിക്കുക മാത്രമല്ല , മറ്റുള്ളവരുടെ തെറ്റിദ്ധാരണയും അന്ധവിശ്വാസവും ദൂരീകരിക്കാനും കൂടി ശ്രമിക്കുകയുണ്ടായി. ഉയര്‍ന്ന സാമൂഹ്യബോധമാണ് ഇതിനു കാക്കയെ പ്രേരിപ്പിച്ചത്. കാക്ക സ്വാര്‍ഥചിന്ത മാത്രമുള്ള ആളായിരുന്നെങ്കില്‍ ഒറ്റക്കു പറന്നു പോയി കാര്യം മനസ്സിലാക്കി തന്റെ പാടും നോക്കി പോകുമായിരുന്നു.
യുക്തിവാദികള്‍ സാഹസികമായ പ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവരുടെ കൂടി അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കി ഒരു നല്ല ജീവിത സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഏ റ്റി കോവൂരിനെപ്പോലുള്ള യുക്തിവാദികള്‍ സാധാരണക്കാരായ ആയിരക്കണക്കിനാളുകളുടെ അന്ധ വിശ്വാസങ്ങളും മനോരോഗങ്ങളും മാറ്റുക മാത്രമല്ല, അവരെയും അവരോടൊപ്പമുള്ളവരെയും ബോധവല്‍ക്കരിക്കുകയും ഒരുപാടു തെറ്റിദ്ധാരണകളില്‍നിന്നും ചൂഷണത്തില്‍നിന്നും അവരെ മോചിപ്പിക്കുകയും ചെയ്തു. അത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ക്കു പ്രചോദനം.
സമൂഹത്തിലെ ക്ഷിപ്രവിശ്വാസികള്‍ സാമൂഹ്യവിരുദ്ധരായ ബുദ്ധിമാന്മാരുടെ ചൂഷണത്തിന് പെട്ടെന്ന് ഇരയാകും. ആളുകളുടെ വിശ്വാസങ്ങളെയാണു നമ്മുടെ നാട്ടില്‍ കച്ചവടക്കാരും പലതരം തട്ടിപ്പുകാരും ഏറെയും മുതലെടുക്കുന്നത്. മതം തന്നെ ഇന്നു കുറെ പരാന്നഭോജികള്‍ക്ക് പറുദീസയൊരുക്കുന്നുണ്ട്. കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കി പാമരജനങ്ങളെ മത പുരോഹിതന്മാരും സംഘടനാനേതാക്കളും പറ്റിക്കുന്നതിന്റെ ചില സാമ്പിളുകള്‍ നമ്മുടെ ബ്ലോഗ് ചര്‍ച്ചയില്‍ തന്നെ നാം കണ്ടല്ലോ.
ആളുകളുടെ ക്ഷിപ്രവിശ്വാസശീലത്തിനു ചില ഉദാഹരണങ്ങള്‍ പറയാം:
ഖുര്‍ ആനില്‍ 6666 സൂക്തങ്ങളുണ്ടെന്ന് വളരെ ചെറുപ്പത്തില്‍ തന്നെ ഞാനും കേട്ടിരുന്നു. അതു വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഖുര്‍ ആന്‍ വായിക്കുകയും അതിന്റെ ദൈവികതയില്‍ സംശയം തോന്നുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഞാന്‍ ഈ അല്‍ഭുത നംബര്‍ ശരിയാണോ എന്നു എണ്ണി പ്പരിശോധിച്ചു. അതു വെറും ഒരു തട്ടിപ്പു പ്രചാരണം മാത്രമാണെന്ന് അങ്ങനെ എനിക്കു ബോധ്യമായി. പക്ഷെ ഇന്നും അതു വിശ്വസിക്കുന്നവര്‍ തന്നെയാണു മുസ്ലിംങ്ങളില്‍ ഭൂരിഭാഗവും . എല്ലാ വീടുകളിലും ഖുര്‍ ആന്‍ ഉണ്ട്. അഞ്ചു മിനിറ്റുകൊണ്ടു എണ്ണി നോക്കിയാല്‍ ബോധ്യപ്പെടുന്ന ഒരു കാര്യത്തിലാണ് ഇത്രയും വലിയ തെറ്റിദ്ധാരണ പരത്തിയിരിക്കുന്നത്.
19ന്റെ അല്‍ഭുതക്കാര്യം ഞാന്‍ മുന്‍പൊരു കമന്റില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. അല്‍ഭുതക്കണക്കുകള്‍ പുസ്തകമാക്കി പ്രചരിപ്പിച്ച മഹാന്മാര്‍ പോലും അതു പരിശോധിക്കാന്‍ മെനക്കെട്ടില്ല. യുക്തിവാദിയായ എന്റ് സുഹൃത്ത് രണ്ടു മാസം ലീവെടുത്ത് ആ കണക്കു പരിശോധിച്ചു തട്ടിപ്പു ബോധ്യപ്പെട്ടു.
ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടാണെന്നു തലമുറകള്‍ കൈമാറി വിശ്വസിച്ചു പോരുന്നവര്‍ ആ അവകാശവാദത്തിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ ഒരിക്കല്‍ പോലും തയ്യാറല്ല. ആയിരക്കണക്കിനു വര്‍ഷങ്ങളായി അനേകം തലമുറകളായി ഈ അന്ധവിശ്വാസങ്ങളുടെ മാറാപ്പു കെട്ടു കൈമാറി കൂട്ടഓട്ടം നടത്തുകയാണു നമ്മള്‍ ! ഒരിക്കല്‍ പോലും തിരിഞ്ഞു നിന്നു ഒരു ചോദ്യം പോലും ചോദിക്കാതെ ഓട്ടം തുടരുന്നു.
ആചാരങ്ങള്‍ എന്ന പേരിലും അനുഷ്ഠാനങ്ങളെന്ന നിലയിലും നമ്മുടെ സമൂഹം അന്ധമായി അനുകരിച്ചുകൊണ്ടിരിക്കുന്ന മിക്ക കാര്യങ്ങളുടെയും അവസ്ഥയും ഇതു തന്നെ. ഖഗോളശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദമെടുത്തവനും സ്വന്തം വിവാഹത്തിനോ മക്കളുടെ വിവാഹത്തിനോ സമയമായാല്‍ ജ്യോത്സ്യന്റെ മുന്‍പില്‍ പോയി കുമ്പിട്ടു നില്‍ക്കുകയും `ചൊവ്വയും `ശനിയും `നോക്കി കാര്യം നടത്തുകയും ചെയ്യും. ഗ്രഹങ്ങളും നക്ഷത്രങ്ങളുമൊക്കെ അസുരന്മാരും ദേവന്മാരുമാണെന്നു വിശ്വസിച്ചിരുന്ന പ്രാകൃതമനുഷ്യന്റെ വിഡ്ഡിത്തവും ആധുനിക ശാസ്ത്രത്തിന്റെ വിജ്ഞാനവും നമ്മുടെയൊക്കെ ജീവിതത്തില്‍ ഇവിടെ ഇപ്രകാരം കൂടിക്കലര്‍ന്നു കിടക്കുന്നു.
നരബലിയിലും മൃഗബലിയിലും സം പ്രീതരാകുന്ന കിരാത ദൈവങ്ങളെത്തന്നെയാണു നാം ഈ ശാസ്ത്രയുഗത്തിലും ആരാധിക്കുന്നത്. നരബലിയുടെ വാര്‍ത്തകള്‍ പോലും ഇടക്കിടെ നാം പത്രത്തില്‍ വായിക്കുന്നു.!
മനുഷ്യന്റെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങള്‍ക്കും കാര്യ കാരണ വിവേചനബുദ്ധിയുപയോഗിച്ചു ശാസ്ത്രീയമായ പരിഹാരം കാണുകയും അറിവില്ലാത്ത കാര്യങ്ങളെ കൂടുതല്‍ അന്യേഷണങ്ങള്‍ക്കായി മാറ്റി വെക്കുകയും ചെയ്യുക എന്നതാണു യുക്തിപരമായ സമീപനം.
ഇന്നത്തെപ്പോലെ ശാസ്ത്ര സങ്കേതങ്ങളൊന്നും വികസിച്ചിട്ടില്ലാത്ത കാലത്ത് മനുഷ്യന്റെ ദൈനംദിന ജീവിതത്തെ നേരിട്ടു ബാധിച്ചിരുന്ന പ്രകൃതിപ്രതിഭാസങ്ങളെ ഭയത്തോടെയും കൌതുകത്തോടെയും ഒരു തരം ആരാധനയോടെയും നോക്കിക്കണ്ട പ്രാകൃത മനുഷ്യന്‍ ഈ പ്രകൃതി പ്രതിഭാസങ്ങളെല്ലാം ഏതോ അദൃശ്യ, അതിഭൌതിക ശക്തികളാണെന്നും അവയ്ക്കു മനുഷ്യന്റെ ബലിയും ചോരയും ആരാധനയുമൊക്കെ വേണ്ടതുകൊണ്ടാണ് അവ മനുഷ്യനെ ഭയപ്പെടുത്തുന്നതെന്നും നിരൂപിച്ചു. അങ്ങനെ അവര്‍ മരങ്ങളെയും തീയിനെയും പക്ഷിമൃഗാദികളെയും ആകാശദൈവങ്ങളെയുമൊക്കെ ആരാധിച്ചു തുടങ്ങി. മനുഷ്യര്‍ക്കുപകാരികളായ സസ്യങ്ങളും മൃഗങ്ങളും അവന്റെ ഇഷ്ട ദൈവങ്ങളായി.
കാലം മുന്നോട്ടു പോകുംതോറും ദൈവങ്ങളുടെ രൂപവും സ്വഭാവവുമൊക്കെ മാറിവന്നുവെങ്കിലും ഏറ്റവും പ്രാകൃതമായ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അവശിഷ്ടങ്ങള്‍ എല്ലാ മതങ്ങളിലും ഇന്നും നിലനില്‍ക്കുന്നു. ഇസ്ലാം മതം കാലം കൊണ്ട് ആധുനികമാണെങ്കിലും കോലം കൊണ്ട് ഏറ്റവും പ്രാകൃതമാണ്. കാരണം ആ മതമുണ്ടായത് അറേബ്യാ മരുഭൂമിയിലെ ഒരു അപരിഷ്കൃത ഗോത്ര സമൂഹത്തിലായിരുന്നു എന്നതു തന്നെ.
തുടരും...
Subscribe to:
Post Comments (Atom)
90 comments:
തീര്‍ച്ചയായും വായിച്ചിരിക്കേണ്ടുന്ന ഒരു ബ്ലോഗിലെത്തിയതിന്റെ ചാരിതാര്‍ത്യത്തിലാണു ഞാന്‍.ഭാവുകങ്ങള്‍.തുടരുക.
ജബ്ബാര്‍ മാഷെ,
മനോഹരമായി ...സ്നേഹപൂര്‍വ്വം കഥപറഞ്ഞ് യുക്തിവാദത്തിന്റെ മഹനീയത കാണിച്ചു തരുന്ന ഈ പൊസ്റ്റ് ഉചിതമായിരിക്കുന്നു.
വളരെ വളരെ നന്ദി.
യുക്തിവാദം എന്നു കേള്‍ക്കുന്നതുപോലും മുയലിന്റെ കഥയിലെ ചക്കവീണ അനുഭവമാണ് സാധാരണ ജനങ്ങളായ മുയലുകള്‍ക്ക് ഉണ്ടാക്കുന്നത് എന്നൊരു കുഴപ്പമുണ്ട്.
വിശ്വാസിയിലെ ഈ മാനസിക വൈകല്യത്തെ അതിജീവിക്കാന്‍ എന്തുചെയ്യണമെന്ന് യുക്തിവാദിസമ്മേളനങ്ങളില്‍ ചര്‍ച്ചചെയ്ത് ഒരു പരിഹാരം കാണേണ്ടതല്ലേ.. എന്നൊരു സംശയം ചിത്രകാരനിലുണ്ട്.
കാര്യ കാരണങ്ങളിലേക്കുള്ള അന്വേഷണമാണ് യുക്തിവാദം എന്നാണ് യുക്തിവാദത്തിന് കേട്ടിട്ടുള്ള നിര്‍വചനം..
വിജ്ഞാനത്തില്‍ നിന്നാണ് കാരണങ്ങള്‍ കണ്ടെത്താനാവുന്നതെങ്കില്‍ അവിടെയും ഒരു വിശ്വാസമുണ്ട്. നാം വിജ്ഞാനത്തെ വിശ്വസിക്കുന്നു.
വിജ്ഞാനം എന്നത് നമ്മുടെ സ്വയം കണ്ടെത്തലല്ല, പകരം ആരുടെയോ കണ്ടെത്തെലുകളെ വിശ്വസിക്കലാണ്.
സന്ദേഹവും വിശ്വാസവും പൂരകങ്ങളാന്. ദൈവം ഇല്ല എന്ന് വിശ്വസിക്കുമ്പോല്‍ "ഇല്ലേ" എന്ന സന്ദേഹത്തിനു അര്‍ത്ഥമില്ല. ഈ സന്ദേഹം വരുന്നത് "ഉണ്ട്" എന്ന മറ്റൊരു അടിച്ചമര്‍ത്ത പെട്ട വിശ്വാസത്തില്‍ നിന്നാണ്.
ദൈവം ഉണ്ട് ഇല്ല എന്ന വിശ്വാസമല്ല വേണ്ടത്. ദൈവം ഉണ്ട് എന്നയാഥാര്‍ത്ഥ്യത്തെ അറിയുക യാണ് വേണ്ടത്.
അല്ല്ലാഹു ദൈവമാണെന്നും ഖുറാന്‍ ദൈവിക വചനമാണെന്നും (അല്ലാഹുവും ഖുറാനും മാത്രമല്ല എല്ലാ മത ദൈവ വചന വിശ്വാസങ്ങളും) വിവേക ത്തിലൂടെ യാഥാര്‍ത്ഥ്യമാണെന്നു തിരിച്ചറിയുന്നയാളും (വിശ്വസിക്കുകയല്ല) യുക്തിവാദി അല്ലതാവുന്നില്ല.
യുക്തിവാദി നിരീശ്വരവാദിയാവണമെന്നില്ല
മാഷേ എനിക്കൊരു സംശയം ബാക്കി. മിക്കവാറും എല്ലാ യുക്തിവാദികളുടേയും രീതി വെറും ആക്രമണമല്ലേ എന്ന്. ഒരു മാറ്റം എന്ന് നമ്മള്‍ ഉദ്ദേശിക്കുന്നത് ഒരു തലമുറയെ തന്നെ മാറ്റുകയല്ലേ എന്നാണ് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നത്. എന്നത്തേയും പോലെ പിന്‍തലമുറയില്‍ നിന്നും ഒരിക്കലും എല്ലാം അതുപോലെ തന്നെ വരും talamurayilekku പകര്ത്തെഴുതപ്പെടുന്നില്ല. അതിലാണ് നമുക്കു asha വെയ്ക്കാവുന്നത്. സമയം തന്നെ എല്ലാത്തിനും ഒറ്റമൂലി.
കൊള്ളാം നന്നായിരിക്കുന്നു. തുടരുക.
ജബ്ബാര്‍ മാഷേ,
താങ്കളുടെ സ്ഥൈര്യത്തിനേയും ഉദ്ദേശശുദ്ധിയേയും അംഗീകരിക്കുന്നു. എങ്കിലും അരുണിന്റെ സംശയം എനിക്കും ഉണ്ട്. യുക്തിവാദികള്‍ സമൂഹത്തിലെ തിന്മകളെ ഉന്‍മൂലനം ചെയ്യാനാണ്‍ ശ്രമിക്കുന്നതെങ്കില്‍ വിമര്‍ശനം ഇത്ര നിശിതമാകുന്നതെന്തിന്? ഇത് അവര്‍ നിങ്ങളെ ശത്രുതയോടെ കാണാനല്ലേ ഇടയാക്കൂ? ഒരു ശത്രു എന്തൊക്കെ നല്ലതു പറഞ്ഞാലും ആരെങ്കിലും അതു ചെവിക്കൊള്ളുമോ? മാത്രവുമല്ല നേരെ ചൊവ്വെ ചിന്തിക്കുന്നവരെക്കൊണ്ടു പോലും നിങ്ങളുടെ വാക്കുകള്‍ തള്ളികളയിക്കാന്‍ അവരെ സഹായിക്കില്ലേ ഈ 'ഇസ്ലാം വിരോധി' എന്ന ലേബല്‍?
എന്തായാലും ഈ പരിശ്രമത്തില്‍ താങ്കള്‍ക്ക് എല്ലാ വിജയാശംസകളും!
ജബ്ബാര്‍ മാഷെ,
അഭിനന്ദനങ്ങള്‍!
ഒരു കാലത്ത് യുക്തിവാദികള്‍ക്കുണ്ടായിരുന്ന ജനകീയ പിന്തുണ പിന്നീടില്ലാതാകുകയും, മത വിരോധികള്‍ എന്ന ലേബലിനെ സമര്‍ത്ഥമായി പ്രതിരോധിക്കുവാന്‍ കഴിയാതെ പോയതും, സ്വാഭാവികമായും യുക്തിവാദികളാകേണ്ട ഇടതുപക്ഷത്തിന്റെ അവസരവാദ നയങ്ങളുമൊക്കെയാണു യുക്തിവാദം വേരോടാന്‍ തടസ്സമായതെന്നുമാത്രമല്ല, ജനകീയ പിന്തുണ നഷ്ടമാകാനും ഇടയായത്.
ഈ പച്ഛാത്തലത്തില്‍, അതും മതപരമായ അഴിഞ്ഞാട്ടത്തിന്റെ ഭീകരാന്തരീക്ഷത്തില്‍ യുക്തിവാദത്തിന്റെ ഉയര്‍ത്തെഴുന്നേല്പ് അനിവാര്യമാണെന്നു തോന്നുന്നു.
ഇസ്ലാം വിരോധി അല്ലെങ്കില്‍ മതവിരോധിയെന്ന പൊതു ലേബല്‍ അംഗീകരിക്കേണ്ടതില്ല. അത് അടിച്ചേല്‍പ്പിക്കപ്പെടുന്നതാണു. അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നേരെയുള്ള വിശ്വാസികളുടെ അസഹിഷ്ണുതയുടെ വിഴിപ്പ് ചുമക്കേണ്ടത് യുക്തിവാദികളല്ല. അസഹിഷ്ണുതയാണു ശത്രുതാ മനോഭാവത്തെ സൃഷ്ടിക്കുന്നത്, അത് വിശ്വാസിയുടെ പ്രശ്നമാണു. ചികിത്സിക്കേണ്ടത് വിശ്വാസിയെയാണു, അല്ലാതെ യുക്തിവാദിയെയല്ല. എന്നാല്‍ യുക്തിവാദികള്‍ തന്നെ ഈ ലേബലുകള്‍ അംഗീകരിക്കുന്നതോടെ മതവിശ്വാസങ്ങള്‍ക്കു നേരെ മതവികാരം വൃണപ്പെടാതെയും, അതിനെ മാനിച്ചും ഒക്കെ മാത്രമേ കഴിയൂ എന്നു വരുമ്പോള്‍ ചിന്തിക്കുവാനും അഭിപ്രായം പ്രകടിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം തന്നെയാണു അടിയറവു വയ്ക്കുന്നത്.
വിശ്വാസികള്‍ക്കു നല്‍കിവന്നിരുന്ന മതവികാരം വൃണപ്പെടലിനുനേരെയുള്ള ‘ഇമ്മ്യൂണിറ്റി’ എന്ന ഔദാര്യം അവരര്‍ഹിക്കുന്നതല്ല. മതവികാരത്തെ സംരക്ഷിക്കുന്ന നിയമങ്ങളും ജനാധിപത്യവിരുദ്ധമാണെന്നു പറയേണ്ടി വരുന്നു. മതങ്ങളെയോ മത വികാരങ്ങളേയോ സംരക്ഷിക്കേണ്ട ബാധ്യത മതേതരസര്‍ക്കാരുകളുടേതാകരുത്.
ജബ്ബാര്‍ മാഷേ , വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു . എനിക്ക് ബോധ്യപ്പെടാത്ത ഒന്നും ഞാന്‍ വിശ്വസിക്കുകയില്ല . അത് കൊണ്ടാണ് ഞാന്‍ യുക്തിവാദിയായത് . അതായത് ഒരു കാര്യം ആദ്യം ബോധ്യപ്പെട്ട ശേഷം പിന്നീട് ഞാന്‍ അത് വിശ്വസിക്കുന്നു . എന്നാല്‍ ഇവിടെ ആളുകള്‍ ഒരു കാര്യം ആദ്യം വിശ്വസിച്ച ശേഷം പിന്നീട് അത് ബോധ്യപ്പെടുകയാണ് ചെയ്യുന്നത് . ഇതെങ്ങിനെ സംഭവിക്കുന്നു എന്ന് നോക്കാം .
ഒരു കുട്ടി വളര്‍ന്നു വരുമ്പോള്‍ ആ കുട്ടിയുടെ രക്ഷിതാക്കള്‍ ,തങ്ങളുടെ വിശ്വാസങ്ങളും അനുഷ്ടിക്കുന്ന ആചാരങ്ങളും മുഴുവനും കുട്ടിക്ക് പറഞ്ഞുകൊടുക്കുകയും ആചാരങ്ങള്‍ അതേപടി അനുവര്‍ത്തിക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്യുന്നു . അതായത് വിശ്വാസികളുടെ തലമുറ , വിശ്വാസികളുടെ അടുത്ത തലമുറയെ സൃഷ്ടിച്കു കൊണ്ടേയിരിക്കുന്നു . അങ്ങിനെ അവര്‍ വളര്‍ന്നു വരുമ്പോള്‍ ആ വിശ്വാസങ്ങള്‍ മുഴുവന്‍ ബോധ്യപ്പെടലായി അവര്‍ സ്വീകരിക്കുന്നു . പിന്നീട് ആ വിശ്വാസങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ മാത്രമാണ് അവര്‍ ബാഹ്യലോകത്ത് അന്വേഷിക്കുന്നത് . അങ്ങിനെ ഒരു വ്യക്തി വിശ്വാസിയായി വളര്‍ന്നാല്‍ ആ വിശ്വാസങ്ങള്‍ അവന്റെ വ്യക്തിത്വത്തിന്റെ ഒരു ഭാഗം പോലെ ആയി മാറുന്നു എന്ന് തോന്നുന്നു . അത് കൊണ്ടാണല്ലോവിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അവന്‍പ്രകോപിതനാകുന്നത് .
ഇങ്ങിനെ വിശ്വാസികളായാണ് എല്ലാവരും വളര്‍ത്തപ്പെടുന്നതെങ്കിലും ചിലര്‍ക്ക് വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ചില സംശയങ്ങള്‍ ഉണ്ടാവുന്നു . അവരുടെ മനസ്സില്‍ ചോദ്യങ്ങള്‍ ഒന്നിന് പുറകെ മറ്റൊന്നായി ഉയര്‍ന്നു വരുന്നു . എന്തുകൊണ്ട് ? എന്തുകൊണ്ട് മതങ്ങള്‍ ? എന്ത് കൊണ്ട് ദൈവങ്ങള്‍ ? എന്ത് കൊണ്ട് ദു:ഖങ്ങള്‍ , ദുരിതങ്ങള്‍ ? എന്ത് കൊണ്ട് അക്രമങ്ങള്‍ , കൊലപാതങ്ങള്‍ , രോഗങ്ങള്‍ , അസമത്വങ്ങള്‍ ? എന്താണ് ഈ ജീവിതം ? ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും എന്ത് , അഥവാ അങ്ങിനെയെന്തെങ്കിലും ഉണ്ടോ ? ഇങ്ങിനെ നൂറ് നൂറായിരം ചോദ്യങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ അയാള്‍ക്ക് ഉത്തരങ്ങള്‍ അന്വേഷിക്കേണ്ടിവരുന്നു . അയാള്‍ക്ക് പൈതൃകമായി കിട്ടിയ വിശ്വാസങ്ങള്‍ അയാളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമാവുന്നില്ല . ഒരാള്‍ യുക്തിവാദിയാവുന്നത് ഇങ്ങിനെയാണ് .
മാഷ് പറഞ്ഞ പോലെ യുക്തിവാദികള്‍ക്ക് ഒരു ആചാര്യനോ , ഗുരുനാഥനോ , സ്ഥാപിച്ചെടുക്കാന്‍ ഒരു സിദ്ധാന്തമോ ഇല്ല . പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ പ്രതിഭാസങ്ങള്‍ക്കും കാര്യ -കാരണ ബന്ധമുണ്ട് . കാരണമില്ലാതെ ഒരു കാര്യവും ഉണ്ടാവുന്നില്ല , കാര്യമില്ലെങ്കില്‍ കാരണവുമില്ല . കാര്യ -കാരണ ബന്ധമില്ലാത്ത ഒരു അത്ഭുതമോ , നിര്‍വ്വചിക്കാനാവാത്ത ഒരു സംഭവമോ പ്രകൃതിയിലോ പ്രപഞ്ചത്തിലോ നടക്കുന്നില്ല . ഈ കാര്യ-കാരണ ബന്ധങ്ങളെ അന്വേഷിക്കലും കണ്ടെത്തലുമാണ് ലളിതമായി പറഞ്ഞാല്‍ സയന്‍സ് . അത് കൊണ്ട് സ്വാഭാവികമായും തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഒരു യുക്തിവാദി സയന്‍സിനെ ആശ്രയിക്കുന്നു . അതേപോലെ തന്നെ ചോദ്യങ്ങള്‍ ഇല്ലാത്തത് കൊണ്ടും സയന്‍സിന്റെ കാര്യ-കാരണബന്ധങ്ങള്‍ വിശ്വാസങ്ങള്‍ക്കെതിരായത് കൊണ്ടും ഒരു വിശ്വാസി സ്വാഭാവികമായും സയന്‍സിനെതിരെയും ചിന്തിക്കുന്നു .
ഒരു യുക്തിവാദിക്ക് സ്വാഭാവികമായും ഉയര്‍ന്ന സാമൂഹ്യബോധവും ഉണ്ടാവുന്നു . അത് കൊണ്ടാണ് അയാള്‍ സമൂഹത്തിലുള്ള തെളിയിക്കപ്പെടാത്ത വിശ്വാസങ്ങളേയും അര്‍ത്ഥശൂന്യങ്ങളായ ആചാരങ്ങളേയും എതിര്‍ക്കുന്നത് . ഒരു യുക്തിവാദിക്ക് ഓരോ കാര്യങ്ങളുടെയും കാരണങ്ങള്‍ അയാള്‍ ആര്‍ജ്ജിച്ച അറിവിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാവുന്നു. യുക്തിവാദികള്‍ മൊത്തത്തില്‍ ബുദ്ധിപരമായോ ആര്‍ജ്ജിച്ച അറിവിന്റെ അളവിലോ ഒരേ പോലെ ആവണമെന്നില്ല . കാരണം ഓരോ യുക്തിവാദിയും സദാ അറിവുകള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നവരാണ് . സാമൂഹ്യപ്രതിബദ്ധതയിലും മനുഷ്യസ്നേഹത്തിലും അവര്‍ തുല്യരാണെന്ന് മാത്രം .
വിശ്വാസികള്‍ മതത്തില്‍ മാത്രമല്ല , പത്ത് ആളുകളെ ഒരുമിച്ച് നിര്‍ത്തുന്ന ഏത് സംഘടനയും ഏതെങ്കിലും വിശ്വാസത്തിന്റെ പേരിലാവാം . വിശ്വസിക്കാനുള്ള മനുഷ്യന്റെ കഴിവിന്റെ പുറത്താണ് എല്ലാ മതങ്ങളും മറ്റ് ജനവിരുദ്ധ സ്ഥാപനങ്ങളും നിലനില്‍ക്കുന്നത് .
ഇതിന് മുന്‍പ് മാഷിന്റെ നേരെ ഒരു ഭീഷണി ഉണ്ടായല്ലോ ? മാഷ് എങ്ങിനെയാണ് അത് നേരിടാന്‍ പോകുന്നത് എന്ന് ഞാന്‍ സാകൂതം ശ്രദ്ധിക്കുന്നുണ്ടായിരുന്നു . ഒരൊറ്റ വാക്കില്‍ മാഷ് ആ ഭീഷണിയെ നേരിട്ടു ! ജീവിതത്തോട് എനിക്ക് അത്ര ആര്‍ത്തിയില്ല എന്നതായിരുന്നു ആ ധീരമായ പ്രസ്ഥാവന . ഒരു യുക്തിവാദിക്കല്ലാതെ ഇങ്ങിനെ പ്രഖ്യാപിക്കാനുള്ള ആന്തരിക ബലം മറ്റാര്‍ക്കും ഉണ്ടാവുകയില്ല . വിശ്വാസികള്‍ മാനസികമായി ദരിദ്രരും ദുര്‍ബ്ബലരുമാണ് . അത് കൊണ്ടാണ് അവര്‍ വിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ തുനിയുന്നവരെ കൊല്ലാന്‍ ശ്രമിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ! മനുഷ്യനെ കൊല്ലുക എന്നത് ഒരു കഴിവേയല്ല . അത് നിസ്സാരമായ ഏത് ജീവിയ്ക്കുപോലും കഴിയും . എന്നാല്‍ സഹനമാണ് ഏറ്റവും വലിയ കഴിവ് . കൊല്ലപ്പെടുന്നവനാണ് ധീരന്‍ . എന്നാല്‍ കൊന്നവന്‍ അടിസ്ഥാനപരമായി ഭീരുവായതിനാല്‍ അവന്റെ ശിഷ്ടജീവിതം ഒരു നരകാനുഭവം തന്നെയായിരിക്കും . വാര്‍ദ്ധക്യത്തിലോ തന്റെ കളത്രപുത്രാദികള്‍ക്ക് എന്തെങ്കിലും സംഭവിക്കുമ്പോഴോ ഒരു കൊലപാതകിയുടെ സമചിത്തത നഷ്ടപ്പെടുക തന്നെ ചെയ്യും . ഇത്തരം ഭീഷണികള്‍ക്ക് യുക്തിവാദികള്‍ വഴങ്ങിയിരുന്നുവെങ്കില്‍ ഇന്നും ഭൂമി പരന്നതും സൂര്യന്‍ അതിനെ ചുറ്റുന്നുമുണ്ടാവും !
താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍ നേരുകയും , താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ധാര്‍മ്മിക പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു .
വിശ്വാസികള്‍ക്കു നല്‍കിവന്നിരുന്ന മതവികാരം വൃണപ്പെടലിനുനേരെയുള്ള ‘ഇമ്മ്യൂണിറ്റി’ എന്ന ഔദാര്യം അവരര്‍ഹിക്കുന്നതല്ല. മതവികാരത്തെ സംരക്ഷിക്കുന്ന നിയമങ്ങളും ജനാധിപത്യവിരുദ്ധമാണെന്നു പറയേണ്ടി വരുന്നു. മതങ്ങളെയോ മത വികാരങ്ങളേയോ സംരക്ഷിക്കേണ്ട ബാധ്യത മതേതരസര്‍ക്കാരുകളുടേതാകരുത്
നളന്റെ ഈ അഭിപ്രായത്തിന് താഴെ എന്റെ കൈയ്യൊപ്പ് . ഇങ്ങിനെ പറയാനുള്ള ആര്‍ജ്ജവം ഇവിടെ ഒരു പുരോഗമന രാഷ്ട്രീയക്കാര്‍ക്കും സാംസ്കാരിക നായകര്‍ക്കും ഇല്ലാതെ പോയത് നമ്മുടെ മതേതരത്വത്തിന്റെ ഗതികേട് !
എല്ലാവരും പറയുന്നത് സമ്മതിക്കുന്നു. പിന്നെ എന്തുകൊണ്ട് യുക്തിവാദികള്‍ക്ക് കേരളത്തില്‍ വംശനാശം വന്നു പോയീ. അവരെ ആരെങ്കിലും തടഞ്ഞോ ആരേയെങ്കിലും കൊന്നോ. ഇല്ല മതങ്ങള്‍ ആശയപരമായും രാഷ്ട്രീയപരമായും യുക്തിവാദത്തെ തോല്‍പ്പിച്ചു എന്നേ പറയാന്‍ കഴിയൂൂ. എന്തുകൊണ്ടിത് സംഭവിച്ചു. കേരളത്തില്‍ യുക്തിവാദത്തിനൊപ്പം മറ്റൊരു സാധനം കൂടി പ്രചരിപ്പിച്ചു. മാര്‍ക്സിസം. മതത്തിന് ബദല്‍ മാര്‍ക്സിസമാണ് എന്ന രീതിയിലായിരുന്നു പ്രചരണം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മാര്‍ക്സിസ്റ്റ് പരീക്ഷണങള്‍ തകര്‍ന്നതോടെ യുക്തിവാദത്തിന്റെ തകര്‍ച്ചയും ആരംഭിച്ചു. എന്നാല്‍ നേരേമറിച്ച് യുക്തിവാദം ഒറ്റക്ക് നിന്നിരുന്നു എങ്കില്‍ മാര്‍ക്സിസത്തിന്റെ വീഴ്ച ഇത്രക്ക് ബാധിക്കില്ലായിരുന്നു. ഇപ്പോഴും യുക്തിവാദികള്‍ക്ക് യഥാര്‍ത്ഥ്യബോധം ഉണ്ടായിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. യുക്തിവാദത്തോടൊപ്പം സാമ്രാജിത്ത വിരുദ്ധ സമരവും ഇടതുപക്ഷ ക്ജിന്തകളും അമേരിക്ക ലോകാബങ്ക് വിരുദ്ധത് തുടങിയവയും ശക്ത്മായി കൂടെ കൊണ്ടുനടക്കുന്നു. ഇതൊന്നുമില്ലാതെ ഒറ്റക്ക് യുക്തിവാദം നിലനില്‍ക്കില്ലേ എന്ന് ചിന്തിച്ച് നോക്കെണ്ട കാലമായില്ലെ. കൂടെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന ഒന്നിന്റെ തകര്‍ച്ച് പ്രധാന സാധനത്തിന്റെ വിശ്വാസീയതയേ ബാധിക്കുമെന്ന് ചിന്തിക്കാത്തതാമ്ണ് യുക്തിവാദികളുടെ കുഴപ്പം.
മതങ്ങളെ തോല്‍പ്പിക്കേണ്ട ബാധ്യത യുക്തിവാദത്തിനുണ്ടെന്നു തോന്നുന്നില്ല, മറിച്ചുണ്ടുതാനും.
പിന്നെ കേരളത്തില്‍ യുക്തിവാദികളില്‍ ചിലര്‍ മാര്‍ക്സിസ്റ്റുകളായിരുന്നുവെന്നതുകൊണ്ട് യുക്തിവാദികള്‍ മൊത്തത്തില്‍ മാര്‍ക്സിസ്റ്റ് പ്രചാരകരായിരുന്നുവെന്നു പറയാനാകില്ല. മതത്തിനു ബദലായി എങ്ങിനെയാണു മാര്‍ക്സിസം വയ്ക്കുക എന്നെത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
കിരണ്‍ പൊതുവായിപ്പറഞ്ഞ ഇടതുപക്ഷരാഷ്ട്രീയം കേരളത്തിലെങ്കിലും അന്‍പത് ശതമാനത്തോളം വരില്ലേ, മാര്‍ക്സിസ്റ്റ് പരീക്ഷണങ്ങള്‍ തകര്‍ന്നതിനു ശേഷവും? അപ്പോള്‍ അതല്ല കാരണം. മാര്‍ക്സിസ്റ്റ് പരീക്ഷണങ്ങളുടെ തകര്‍ച്ചയായിരുന്നു കാരണമെങ്കില്‍ യുക്തിവാദത്തെ കേരളത്തിലെങ്കിലും ബാധിക്കുമായിരുന്നില്ല.
എന്നാല്‍ ഇടതുപക്ഷപ്പാര്‍ട്ടികള്‍ ഉളപ്പടെയുള്ളവരുടെ മതപ്രീണന രാഷ്ട്രീയം തന്നെയാണു മുഖ്യകാരണം.
മതങ്ങളെയോ, വിശ്വാസങ്ങളേയോ എതിര്‍ക്കുകയല്ല യുക്തിവാദത്തിന്റെ ലക്ഷ്യം, മറിച്ചു ചോദ്യം ചെയ്യലാണു. ചോദ്യങ്ങളില്‍ അസഹിഷ്ണുക്കളാകുന്നവര്‍ ചോദ്യങ്ങളെ എതിര്‍പ്പുകളായി ലേബലടിക്കുന്നു, വിശ്വാസ ഇമ്യൂണിറ്റിയുടെ മറവില്‍.
നിര്‍ദ്ദോഷകരമെന്നു കരുതിയിരുന്ന മതവിശ്വാസങ്ങളും ആചാരങ്ങളും ഇന്ന് അസഹിഷ്ണുത ചീറ്റുന്ന ഭീകര സത്വങ്ങളായിരിക്കുന്നു. ഇതിനെ പ്രതിരോധിക്കേണ്ടത് ജനാധിപത്യ-മനുഷ്യാവകാശ ആവശ്യവുമാകുന്നു.
സംഘടിതമതങ്ങളാണു പ്രതിസ്ഥാനത്തൊന്നാമത്.മനുഷ്യബുദ്ധിയേയും
യുക്തിയെയും ദൈവത്തിന്റെ പേരുപറഞ്ഞു മരവിപ്പിച്ചു,മുന്‍പോട്ടൊരടിപോലും വെയ്ക്കാന്‍ അനുവദിക്കാതെ..
“അപൂര്‍വ്വം ചിലര്‍ മാത്രം കാര്യങ്ങള്‍ അന്യേഷിക്കുകയും സ്വതന്ത്രമായി ചിന്തിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ശാസ്ത്രത്തിന്റെ രീതിയാണു യുക്തിവാദം. കാര്യ കാരണ വിവേചനം ചെയ്ത് നിരീക്ഷണപരീക്ഷണത്തിലൂടെ സത്യം കണ്ടെത്തി അതു ജീവിതത്തില്‍ പ്രയോഗിക്കുക എന്നതാണു യുക്തിവാദത്തിന്റെ രീതിശാസ്ത്രം.”
ജബ്ബാര്‍മാഷ് മേല്‍പ്പറഞ്ഞതു ശരിതന്നെ.
പക്ഷെ,മറ്റൊന്നു കൂടിയുണ്ട്-അനുഭവം!
പഞ്ചേന്ദ്രിയങ്ങളുടെ സ്വാഭാവികമായ
പരിമിതികള്‍ കാരണം,രണ്ടാമതൊരാള്‍ക്കു മനസ്സിലാക്കിക്കൊടുക്കാനോ,തെളിയിച്ചുകൊടുക്കാനോ
അകാത്ത ചിലകാര്യങ്ങളുണ്ട്.
ഈ രണ്ടാമതൊരാള്‍,തന്റെ ഗ്രാഹ്യത്തിനും അപുറമാണെന്നതുകൊണ്ട്മാത്രം,ചില
വസ്തുതകള്‍ക്ക്നേരെ മുഖംതിരിച്ചു നില്‍ക്കുന്നുവെങ്കില്‍,അതും അന്ധവിശ്വാസം തന്നെയല്ലെ?
മനോഹരമായി ...സ്നേഹപൂര്‍വ്വം കഥപറഞ്ഞ് യുക്തിവാദത്തിന്റെ മഹനീയത കാണിച്ചു തരുന്ന ഈ പൊസ്റ്റ് ഉചിതമായിരിക്കുന്നു
പ്രിയ സഹോദരരന്മാരോട്
“അപൂര്‍വ്വം ചിലര്‍ മാത്രം കാര്യങ്ങള്‍ അന്യേഷിക്കുകയും സ്വതന്ത്രമായി ചിന്തിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ശാസ്ത്രത്തിന്റെ രീതിയാണു യുക്തിവാദം. കാര്യ കാരണ വിവേചനം ചെയ്ത് നിരീക്ഷണപരീക്ഷണത്തിലൂടെ സത്യം കണ്ടെത്തി അതു ജീവിതത്തില്‍ പ്രയോഗിക്കുക എന്നതാണു യുക്തിവാദത്തിന്റെ രീതിശാസ്ത്രം.”
ഈ യുക്തി ചിന്ത എന്നത് യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവരുടെ ഒരു കുത്തക പോലെ തോന്നുന്നുണ്ട് സഹോദരന്മാരുടെയെല്ലാം കമന്റ് കണ്ടാല്‍.
പ്രിയ കെ പി സാറെ
“എനിക്ക് ബോധ്യപ്പെടാത്ത ഒന്നും ഞാന്‍ വിശ്വസിക്കുകയില്ല “
എല്ലാവരും അവരവര്‍ക്ക് ബോധ്യപ്പെട്ടു എന്ന് പൂര്‍ണമായും തോന്നിയ കാര്യങ്ങള്‍ തന്നെയാണ് വിശ്വസിക്കുന്നത്. അത് മറ്റുള്ളവരുടെ വീക്ഷണത്തില്‍ തെറ്റാവാം അല്ലെങ്കില്‍ ശെരിയാവാം. തങ്ങളുടെ യുക്തി തന്നെയാണ് മറ്റുള്ളവരിലും ഉണ്ടാവേണ്ടത് എന്ന് വാശിപിടിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമീക്കുന്നവാരാണ്.
“വിശ്വാസികള്‍ക്കു നല്‍കിവന്നിരുന്ന മതവികാരം വൃണപ്പെടലിനുനേരെയുള്ള ‘ഇമ്മ്യൂണിറ്റി’ എന്ന ഔദാര്യം അവരര്‍ഹിക്കുന്നതല്ല. മതവികാരത്തെ സംരക്ഷിക്കുന്ന നിയമങ്ങളും ജനാധിപത്യവിരുദ്ധമാണെന്നു പറയേണ്ടി വരുന്നു. മതങ്ങളെയോ മത വികാരങ്ങളേയോ സംരക്ഷിക്കേണ്ട ബാധ്യത മതേതരസര്‍ക്കാരുകളുടേതാകരുത്“
ഇത്തരം പ്രസ്താവനകള്‍ അത്തരം അസഹിഷ്ണുതക്ക് ഉത്തമ ഉദാഹരണങ്ങളാണ്. ദയവായി ഈ ജനാധിപത്യത്തിന് ഈ യുക്തി വാദികള്‍ എന്നവകാശപ്പെടുന്നവര്‍ നല്‍കുന്ന നിര്‍വചനം കൂടി പറഞ്ഞുതന്നാല്‍ നന്നായിരുന്നു!
അവനവന്റെ പോലെ തന്നെ അപരനും താന്‍ വിശ്വസിക്കുന്നതും യഥാര്‍ത്ഥ്യമാണ് എന്നാണ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ നാം എല്ലാവരും തെയ്യാറാവണം. ശാസ്ത്രം ഒരിക്കലും എല്ലാത്തിന്റെയും അടിസ്ഥാനമല്ല. ശാസ്ത്രം കൊണ്ട് മാത്രം ആളുകള്‍ക്ക് ജീവിക്കാന്‍ പറ്റും എന്നത് വിഡ്ഡിത്തമല്ലാതെ മറ്റൊന്നുമല്ല. ഇതിനര്‍ത്ഥം ശാസ്ത്രത്തെ തള്ളിക്കളയണമെന്നുമല്ല.
ദയവായി ഈ യുക്തി എന്നത് യുക്തിവാദികള്‍ എന്ന് അവകാശപ്പെടുന്നവരുടെ അവകാശം മാത്രമായി ചുരിക്കിക്കളയരുത്.
സലാഹുദീന്‍ പറയുന്നു
എല്ലാവരും അവരവര്‍ക്ക് ബോധ്യപ്പെട്ടു എന്ന് പൂര്‍ണമായും തോന്നിയ കാര്യങ്ങള്‍ തന്നെയാണ് വിശ്വസിക്കുന്നത്. അത് മറ്റുള്ളവരുടെ വീക്ഷണത്തില്‍ തെറ്റാവാം അല്ലെങ്കില്‍ ശെരിയാവാം. തങ്ങളുടെ യുക്തി തന്നെയാണ് മറ്റുള്ളവരിലും ഉണ്ടാവേണ്ടത് എന്ന് വാശിപിടിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമീക്കുന്നവാരാണ്
ഇനി എന്റെ സംശയം ഈ മത പ്രചാരകരും അതല്ലേ ചെയ്യുന്നത്.
കത്തോലിക്കര്‍ പറയുന്നു ഹിന്ദുക്കള്‍ വിഗ്രഹാരധകരാണ് കാരണം വിഗ്രഹത്തെ ദൈവമായി കാണുന്നു അതില്‍ യുക്തി ഇല്ലാ എന്ന് പ്രൊട്ടസ്റ്റന്റുകാര്‍ പറയുന്നു കത്തോലിക്കര്‍ വിഗ്രഹാരാധകര്‍ എന്ന് കാരണം ദൈവം കത്തോലിക്കര്‍ വിഗ്രഹങ്ങള്‍ ഉപയോഗിക്കുന്ന രീതിയേയും എതിര്‍ക്കുന്നു യഹോവ സാക്ഷികല്‍ പറയുന്നു പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും ത്രീത്വത്തില്‍ വിശ്വസിക്കുന്നു അതില്‍ യുക്തി ഇല്ലാ എന്ന്. മുസ്ലിമുകള്‍ പറയുന്നു യേശു ദൈവമല്ല എന്ന് അതില്‍ യുക്തി ഇല്ലാ എന്ന്. മതങ്ങള്‍ക്ക് ഇങ്ങനെ പറയാമെങ്കില്‍ എന്തുകൊണ്ട് യുക്തിവാദികള്‍ക്ക് അതായിക്കൂടാ. മതങ്ങള്‍ ഇങ്ങനെ മറ്റ് മതങ്ങളിലെ യുക്തി ഇല്ലായ്മ അലെങ്കില്‍ തങ്ങളുടെ യുക്തി മാത്രമാണ് ശരി എന്ന രീതിയില്‍ സംവാദങ്ങളും പ്രചരണങ്ങളും അതിനെ അടിസ്ഥാനമാക്കി മത പരിവര്‍ത്തനവും നടത്തുന്നതും ശരിയാണോ ? സലാഹുദ്ദിന്റെ അളവ് കോല്‍ വച്ച് അവരും സമൂഹത്തില്‍ പ്രശ്നക്കാര്‍ അല്ലേ?
പ്രിയ സഹോദരന്‍ കിരണ്‍
“മതങ്ങള്‍ ഇങ്ങനെ മറ്റ് മതങ്ങളിലെ യുക്തി ഇല്ലായ്മ അലെങ്കില്‍ തങ്ങളുടെ യുക്തി മാത്രമാണ് ശരി എന്ന രീതിയില്‍ സംവാദങ്ങളും പ്രചരണങ്ങളും അതിനെ അടിസ്ഥാനമാക്കി മത പരിവര്‍ത്തനവും നടത്തുന്നതും ശരിയാണോ “
ഒരോരുത്തരുടെതും ശെരി എന്ന് തന്നെയാണ് അവരവര്‍ വിശ്വസിക്കുന്നത്. ആശയ സംവാദങ്ങളിലൂടെ ഇത് തിരുത്തപ്പെടാം. അംങ്ങിനെയുണ്ടാവുന്ന പരിവര്‍ത്തനങ്ങള്‍ ഓരോരുത്തരുടെയും ഇച്ഛ പ്രകാരമായിരിക്കും നടക്കുന്നതും. ആശയ പ്രബോധനത്തിന് എല്ലാവര്‍ക്കും സ്വതന്ത്രിയമുണ്ട്. തന്റെ യുക്തി അപരന്റെ അടിച്ചേല്പിക്കാനുള്ള സ്വാതന്ത്രൃം ആര്‍ക്കും (മതങ്ങള്‍ക്കായാലും അല്ലാത്തവര്‍ക്കായാലും)ഇല്ലെന്നാണ് ഞാന്‍ സൂചിപ്പിച്ചത്.
യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍ക്ക് മാത്രമായോ, മതങ്ങള്‍ക്ക് മാത്രമായോ, ഒരു ബഹുസ്വര സമൂഹത്തില്‍, ഒരു ജനാധിപത്യം ഇല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
യുക്തിവാദികളും മതപരിവര്‍ത്തകരും ചെയ്യുന്നത് എങ്ങനെയാണ് വ്യത്യസ്ഥമാകുന്നതെന്ന് വ്യക്തമായില്ല്. യുക്തിവാദികള്‍ യുക്തിവാദം അടിച്ചേല്‍പ്പിച്ചൊന്നുമില്ലല്ലോ. അവര്‍ എല്ലാ മതക്കാരേയും എതിര്‍ക്കുന്നു. അതെലെന്ത് തെറ്റ്. എന്താണ് അതില്‍ ജനാധിപത്യ വിരുദ്ധമായുള്ളത്?
യുക്തിവാദികള്‍ അവരുടെ ആശയങ്ങള്‍ ആരിലും അടിച്ചേല്‍പ്പിക്കുന്നില്ല . തങ്ങളുടെ അഭിപ്രായങ്ങള്‍ ജനാധിപത്യം അനുവദിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നേയുള്ളു. പക്ഷെ മതങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ വിശ്വാസം അടിച്ചേല്‍പ്പിക്കുന്നു. ഹദീസുകള്‍ വായിച്ചില്ലേ?
യുക്തിവാദികള്‍ എതിര്‍ക്കുകയല്ല; വിമര്‍ശിക്കുക മാത്രമാണു ചെയ്യുന്നത്. വിശ്വാസികള്‍ക്കു വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉള്ളതു പോലെ മറ്റുള്ളവര്‍ക്കു അവിശ്വസിക്കാനും അക്കാര്യം പറയാനും സ്വാതന്ത്ര്യമുണ്ടാകണം. അതിനാണു ജനാധിപത്യം എന്നു പറയുന്നത്. മതം ആധിപത്യം പുലര്‍ത്തുന്ന ഏതെങ്കിലും രാജ്യത്ത് അതുണ്ടോ?
ഭൂമിപുത്രി said...
"പഞ്ചേന്ദ്രിയങ്ങളുടെ സ്വാഭാവികമായ
പരിമിതികള്‍ കാരണം,രണ്ടാമതൊരാള്‍ക്കു മനസ്സിലാക്കിക്കൊടുക്കാനോ,തെളിയിച്ചുകൊടുക്കാനോ
അകാത്ത ചിലകാര്യങ്ങളുണ്ട്."
പഞ്ചേന്ദ്രിയങ്ങളുടെ ഈ പരിമിതിയാണു മനുഷ്യനെ തെറ്റായ നിഗമനങ്ങളിലേക്കും മൂഡവിശ്വാസങ്ങളിലേക്കും നയിച്ചത്.
അനുഭവങ്ങള്‍ പലപ്പോഴും നമ്മെ തെറ്റിദ്ധരിപ്പിക്കാം.
സൂര്യന്‍ ആകാശത്തുകൂടി സഞ്ചരിക്കുന്നതും സന്ധ്യയോടെ അപ്രത്യക്ഷമാകുന്നതും കണ്ട മനുഷ്യന്‍ അതു രാത്രി എവിടെയോ വിശ്രമിക്കുകയാണെന്നും പകല്‍ വീണ്ടും വരുകയാണെന്നും തെറ്റിദ്ധരിച്ചു. പിന്നീട് ഭൂമി ഗോളമാണെന്ന നിഗമനത്തിലെത്തിയപ്പോള്‍ സൂര്യന്‍ ഭൂമിയെ ചുറ്റി വരുന്നു എന്നായി ധാരണ. അതെല്ലാം തെറ്റായിരുന്നുവെന്നു ഒടുവില്‍ നാം മനസ്സിലാക്കി.
സൂര്യന്‍ രാത്രി അല്ലാഹുവിന്റെ സിംഹാസനത്തിനു ചോട്ടില്‍ ചെന്നു വിശ്രമിക്കുകയാണെന്നായിരുന്നു മുഹമ്മദ് നബിയുടെ ധാരണ!
അക്കാലത്തെ മനുഷ്യന്റെ ധാരണകള്‍ തന്നെയാണു അവരുടെ ദൈവങ്ങള്‍ക്കും ഉണ്ടായിരുന്നത്. !
“സൂര്യന്‍ അതിന്റെ വിശ്രമസ്ഥലത്തേക്കു സഞ്ചരിക്കുന്നു...”[ഖുര്‍ ആന്‍ 36:38]
മറ്റൊരുദാഹരണം പറയാം.
മരുഭൂമിയിലൂടെ യാത്ര ചെയ്തിരുന്ന അറബികള്‍ക്ക് അക്കാലത്തെ പരിമിതജ്ഞാനം കൊണ്ടോ യുക്തി കൊണ്ടോ കണ്‍ടെത്താന്‍ കഴിയാത്ത ഒട്ടേറെ അനുഭവങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ചൂടുള്ള സമയത്ത് ദൂരെ പരന്ന ജലാശയവും തല കീഴായി നില്‍ക്കുന്ന ഈത്തപ്പനയും അവര്‍ കണ്ട ദൃശ്യവിസ്മയങ്ങളിലൊന്നായിരുന്നു. അടുത്തു ചെന്നു നോക്കിയാല്‍ അതെല്ലാം അപ്രത്യക്ഷമാകുന്നതും അവര്‍ കണ്ടു.
ഇന്ന് എട്ടാം ക്ലാസ്സില്‍ ഫിസിക്സ് പഠിക്കുന്ന കുട്ടിക്ക് അതിന്റെ യഥാര്‍ത്ഥ കാരണം വിശദീകരിക്കാനാവും. പക്ഷെ 14 നൂറ്റാണ്ടു മുന്‍പു ജീവിച്ചിരുന്ന അറബിക്ക് പ്രകാശത്തിന്റെ അപവര്‍ത്തനത്തെക്കുറിച്ചോ കണ്ണില്‍ പതിയുന്ന പ്രതിബിംബത്തെക്കുറിച്ചോ യാതൊരറിവുമുണ്ടായിരുന്നില്ല. അറിയാത്ത കാര്യങ്ങള്‍ക്കു ഭാവനയില്‍നിന്നും കാരണങ്ങള്‍ മെനഞ്ഞുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചു. അങ്ങനെയാണു മരുഭൂമിയുടെ വിജനതയില്‍ ദുരൂഹവും അദൃശ്യവുമായ ഏതോ സത്വങ്ങള്‍ വസിക്കുന്നുവെന്ന വിശ്വാസം ഉടലെടുത്തത്. അറബികള്‍ ജിന്നുകള്‍ എന്നും നാം ഭൂത പ്രേത പിശാചുക്കള്‍ എന്നുമൊക്കെ വിളിക്കുന്ന ഈ മൂഡസങ്കല്‍പ്പങ്ങള്‍ ഇന്നും നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വലുതാണ്. മുഹമ്മദിന്റെ ദൈവത്തിനും ജിന്നുകളിലും പിശാചുക്കളിലുമൊക്കെ വിശ്വാസമുണ്ടായിരുന്നുവെന്ന് ഖുര്‍ ആന്‍ വായിച്ചാല്‍ വ്യക്തമാകും.!
പ്രകൃതിപ്രതിഭാസങ്ങളെ ശാസ്ത്രീയമായ രീതിയില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചതോടെയാണു ഇത്തരം വിശ്വാസങ്ങളുടെയെല്ലാം അടിത്തറ ദുര്‍ബ്ബലമാണെന്ന യാഥാര്‍ത്ഥ്യം നമുക്കു മനസ്സിലായിത്തുടങ്ങിയത്. പക്ഷെ സംഘടിതമായി അന്ധവിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സംവിധാനങ്ങള്‍ മതരംഗത്ത് ശക്തമായി നിലനില്‍ക്കുന്നു എന്നതാണ് ഈ പ്രാകൃത ധാരണകള്‍ ഇന്നും ജന മനസ്സുകളില്‍ അള്ളിപ്പിടിച്ചു കിടക്കാന്‍ കാരണം.
“ഈ യുക്തി ചിന്ത എന്നത് യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവരുടെ ഒരു കുത്തക പോലെ തോന്നുന്നുണ്ട് സഹോദരന്മാരുടെയെല്ലാം കമന്റ് കണ്ടാല്‍ ”
യുക്തിചിന്ത, യുക്തിവാദികള്‍ എന്നു പറയപ്പെടുന്നവരുടെ മാത്രം സവിശേഷ സിദ്ധിയൊന്നുമല്ല. എല്ലാവരും യുക്തിചിന്തയെ ഉപയോഗപ്പെടുത്തുന്നുണ്ട്. ദൈനംദിന ജീവിതത്തില്‍ യുക്തിചിന്ത ഉപയോഗിക്കാത്തവര്‍ ആരുമില്ല. പക്ഷെ തലമുറകളിലൂടെ കൈമാറിക്കിട്ടിയ പല ശീലങ്ങളും അതിന്റെ ശരിതെറ്റുകളോ ന്യായാന്യായങ്ങളോ പരിശോധിക്കാതെ അന്ധമായി അനുകരിക്കുകയാണെല്ലാവരും പൊതുവെ ചെയ്യുന്നത്. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തിലാണ് ഈ അനുകരണം ഏറ്റവും യുക്തിഹീനമായ നിലയില്‍ കാണപ്പെടുന്നത്. വിശ്വാസങ്ങളുടെ കാന്തിക ബലത്തില്‍ കുടുങ്ങുന്നതോടെ ചിന്താശേഷി തന്നെ മരവിച്ചു പോകുന്നു.
മറ്റൊരു കാര്യം കൂടി പറയട്ടെ;
യുക്തിവാദികള്‍ എന്നറിയപ്പെടുന്നവരും പൂര്‍ണ്ണമായി യുക്തിവാദികളായിരിക്കണമെന്നില്ല. ദെവം, മതം, എന്നിത്യാദി കാര്യങ്ങളില്‍ യുക്തിപൂര്‍വ്വം നിലപാടെടുക്കുന്ന പലരും രാഷ്ട്രീയകാര്യങ്ങളിലും മറ്റു പല ശീലങ്ങളുടെ കാര്യത്തിലും അന്ധമായ അനുകരണത്തിന്റെ രീതി തുടരുന്നതായും കാണാം. യുക്തിക്കെന്നപോലെ ഭാവനയ്ക്കും വികാരങ്ങള്‍ക്കും മനുഷ്യജീവിതത്തില്‍ ഗണ്യമായ സ്വാധീനമുണ്ട്. അവയാകട്ടെ പൂര്‍ണ്ണമായും യുക്തിക്കു വഴങ്ങുകയുമില്ല. കവികളും സാഹിത്യകാരന്മാരും ഭാവനയ്ക്കു പ്രാധാന്യം നല്‍കുന്നു. നാം അവരുടെ ആവിഷ്കാരങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നു. വൈകാരിക നിലയിലുള്ള വ്യത്യാസം നമ്മുടെ പെരുമാറ്റത്തിലും പ്രകടമാവുന്നു. ചുരുക്കത്തില്‍ എല്ലാം യുക്തികൊണ്ട് നിയന്ത്രിക്കാമെന്നൊന്നും യുക്തിവാദികളും കരുതുന്നില്ല.
വസ്തുനിഷ്ഠയാഥാര്‍ഥ്യങ്ങളെയും പ്രപഞ്ചപ്രതിഭാസങ്ങളെയും മനസ്സിലാക്കാന്‍ ഭാവനയുടെയോ വിശ്വാസത്തിന്റെയോ മാര്‍ഗ്ഗത്തെക്കാള്‍ യുക്തിയുടെ മാര്‍ഗ്ഗം തന്നെയാണു ഫലപ്രദമാവുക. സാമൂഹ്യ ജീവിതത്തിലും യുക്തിപരമായ അന്യേഷണങ്ങള്‍ക്കു പ്രസക്തിയുണ്ട്.
മതങ്ങളില്‍ കുറെ നല്ല ഉപദേശങ്ങളുണ്ടെങ്കിലും കാലഹരണപ്പെട്ട ഒട്ടേറെ ജീര്‍ണ്ണതകളും മതം പേറുന്നു. അതു മനുഷ്യന്റെ പുരോഗതിക്കും യഥാര്‍ത്ഥ നന്മയ്ക്കും വന്തോതില്‍ തടസ്സമുണ്ടാക്കുകയും ചെയ്യുന്നു. ഈ യാഥാര്‍ത്ഥ്യം വിശ്വാസികള്‍ അംഗീകരിക്കുന്നില്ല. മതം മനുഷ്യന്‍ നിര്‍മ്മിച്ചതാണെന്ന പരമാര്‍ഥം അവര്‍ക്ക് അംഗീകരിക്കാനാവുന്നില്ല എന്നതാണു പ്രശ്നം.
ശാസ്ത്രംനിരന്തരം സ്വയംതിരുത്തിക്കൊണ്ടാണു വളരുന്നതുഎന്നിരിയ്ക്കെ,ശാസ്ത്രം ഒന്നിന്റെയും അവസാനവാക്കല്ല എന്നതുതീര്‍ച്ച.
അതുകൊണ്ട്തന്നെ എല്ലാപ്രതിഭാസങ്ങളെയും ശാസ്ത്രത്തിനു വിശദീകരിയ്ക്കാനാകുമെന്നു മാഷ് വിശ്വസിയ്ക്കുന്നുണ്ടോ?
ഭൂമിപുത്രി പറഞ്ഞതാണ് ശരി:
ശാസ്ത്രംനിരന്തരം സ്വയംതിരുത്തിക്കൊണ്ടാണു വളരുന്നതുഎന്നിരിയ്ക്കെ,ശാസ്ത്രം ഒന്നിന്റെയും അവസാനവാക്കല്ല എന്നതുതീര്‍ച്ച.
അതുകൊണ്ട്തന്നെ എല്ലാപ്രതിഭാസങ്ങളെയും ശാസ്ത്രത്തിനു വിശദീകരിയ്ക്കാനാകുമെന്നു മാഷ് വിശ്വസിയ്ക്കുന്നുണ്ടോ?
1)ശാസ്ത്രം നിരന്തരം സ്വയം തിരുത്തിക്കൊണ്ട് വളരുന്നു . ഇങ്ങിനെ ചെയ്യാത്ത മതങ്ങളും വേദങ്ങളും ആണ് ശരി , ശാസ്ത്രം തെറ്റ് .
2)ശാസ്ത്രം ഒന്നിന്റെയും അവസാനവാക്കല്ല . ശരിയാണ് , അവസാനവാക്ക് ഹിന്ദുക്കള്‍ക്ക് വേദങ്ങളിലും മുസ്ലീമിങ്ങള്‍ക്ക് ഖുര്‍ആനിലും കൃസ്ത്യാനികള്‍ക്ക് ബൈബിളിലും പറഞ്ഞുവെച്ചിട്ടുണ്ട്.
3)എല്ലാപ്രതിഭാസങ്ങളെയും ശാസ്ത്രത്തിനു വിശദീകരിയ്ക്കാനാകുമെന്നു മാഷ് വിശ്വസിക്കുന്നുണ്ടോ ?
അങ്ങിനെ വിശ്വസിക്കുകയാണെങ്കില്‍ അത് തെറ്റാണ് . ശാസ്ത്രത്തിന് ലോകാവസാനം വരെ പരീക്ഷണങ്ങള്‍ നടത്തിയാലും വിശദീകരിക്കാനാവാത്ത പ്രതിഭാസങ്ങള്‍ വേദങ്ങളിലും , ഖുര്‍ആനിലും ,ബൈബിളിലും മറ്റ് മത ഗ്രന്ഥങ്ങളിലും വിശദീകരിച്ചിട്ടുണ്ട് . പോരാത്തതിന് ആത്മീയക്കാര്‍ ഇനിയും വിശദീകരിക്കുകയും ചെയ്യും .
ഇത്രയും കഴിവ് കെട്ട ശാസ്ത്രം പഠിപ്പിക്കുന്നത് നിര്‍ത്തി കുട്ടികള്‍ക്ക് ഈ വേദങ്ങളും പുരാണങ്ങളും പഠിപ്പിച്ചു കൊടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി കൈക്കൊള്ളേണ്ടതാണ് .
നമ്മള്‍ ശാസ്ത്ര പഠനം പാടേ ഒഴിവാക്കി ഇക്കാണുന്ന മതഗ്രന്ഥങ്ങളും പുരാണങ്ങളും പിന്നെ സര്‍വ്വ മനുഷ്യരുടെയും അനുഭവങ്ങളും സമാഹരിച്ചു കൂട്ടിച്ചേര്‍ത്താല്‍ പ്രപഞ്ചം എന്താണെന്ന് മനസ്സിലാകും . ശാസ്ത്രജ്ഞന്മാരാണ് ശരിക്കും വഴിമുടക്കികള്‍ !
ഇവിടെ ഞാനെന്റെ കുറിപ്പെഴുതീട്ടുണ്ടു്. അതും ഒരു യുക്തിവാദം.
വിവേകീ,അന്ധമായുള്ള-കണ്ണടച്ചുള്ള-വിശ്വാസം,
അതെന്തിനെക്കുറിച്ചായാലും അന്ധവിശ്വാസം തന്നെയാണു-
മതമായാലും ശാസ്ത്രമായാലും!
ഞാന്‍ പറഞ്ഞതിന്റെ ചുരുക്കം അത്രമാത്രം.
ഞാന്‍ ഉദ്ദേശിക്കാത്തകാര്യങ്ങള്‍ എന്നില്‍ ആരോപിയ്ക്കുന്നതിനേക്കാള്‍ നല്ലതു,താങ്കളുടെ കാഴ്ച്ച്ചപ്പാടുകള്‍,അതെന്തായാലും, സാധൂകരിയ്ക്കുന്നതിനുള്ള വാദമുഖങ്ങള്‍ നിരത്തുകയല്ലേ?
ഈ പറഞ്ഞത്ത് സഹോദരന്‍ കിരണ്‍ ഒന്നു വ്യക്തമാക്കുമോ
“വിശ്വാസികള്‍ക്കു നല്‍കിവന്നിരുന്ന മതവികാരം വൃണപ്പെടലിനുനേരെയുള്ള ‘ഇമ്മ്യൂണിറ്റി’ എന്ന ഔദാര്യം അവരര്‍ഹിക്കുന്നതല്ല. മതവികാരത്തെ സംരക്ഷിക്കുന്ന നിയമങ്ങളും ജനാധിപത്യവിരുദ്ധമാണെന്നു പറയേണ്ടി വരുന്നു. മതങ്ങളെയോ മത വികാരങ്ങളേയോ സംരക്ഷിക്കേണ്ട ബാധ്യത മതേതരസര്‍ക്കാരുകളുടേതാകരുത്“
വിശ്വസികള്‍ എന്തര്‍ഹിക്കുന്നു എന്തര്‍ഹിക്കുന്നില്ല എന്ന് തീരുമാനിക്കേണ്ടത് യുക്തിവാദികളുടെ ജനാധിപത്യമനുസരിച്ചാണോ?
പ്രിയ ഭൂമിപുത്രി
“അന്ധമായുള്ള-കണ്ണടച്ചുള്ള-വിശ്വാസം,
അതെന്തിനെക്കുറിച്ചായാലും അന്ധവിശ്വാസം തന്നെയാണു-
മതമായാലും ശാസ്ത്രമായാലും!“
താങ്കളുടെ അഭിപ്രായം തന്നെയാണ് ഇക്കാര്യത്തില്‍ എനിക്കും ഉള്ളത്
ശാസ്ത്രത്തിലും അന്ധവിശ്വാസമോ ? ശാസ്ത്രത്തില്‍ എല്ലാവര്‍ക്കും ബോധ്യമാകുന്ന തരത്തില്‍ തെളിയിക്കാത്തതായി ഒന്നുമില്ല ഭൂമിപുത്രീ ... ഇനിയും തെളിയിക്കപ്പെടാത്തത് തെളിയിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും . അതിനാണ് ശാസ്ത്രം എന്ന് പറയുന്നത് . അല്ലാതെ എല്ലാം ഒറ്റയടിക്ക് കണ്ട് പിടിച്ച് അവസാനിപ്പിക്കലല്ല . ശാസ്ത്രം എന്നാല്‍ തെളിവുകളാണ് . ആരുടെയെങ്കിലും വിശ്വാസങ്ങളോ വ്യക്തിഗത അനുഭവങ്ങളോ അല്ല . ആര്‍ക്കും പരീക്ഷിച്ച് ബോധ്യപ്പെടുന്ന തെളിവുകളും സത്യങ്ങളുമാണ് . മനുഷ്യമനസ്സില്‍ വിശ്വാസം ആദ്യം കയറിക്കൂടുന്നു . പിന്നെയാണ് ശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങുന്നത് . അത് പൂര്‍ത്തിയാക്കാനോ തുടരാനോ പലര്‍ക്കും കഴിയുന്നില്ല . അങ്ങിനെ വിശ്വാസങ്ങളും കുറച്ച് ശാസ്ത്രജ്ഞാനവും ചേര്‍ന്ന കണ്‍ഫ്യൂഷന്‍ മൈന്‍ഡ് ആണ് പലര്‍ക്കും . അതാണ് പ്രശ്നം . ചിലര്‍ തുടര്‍ന്ന് പഠിക്കാനും ചിന്തിക്കാനും ചോദ്യം ചെയ്യാനും മുതിരുന്നു . അവരാണ് യുക്തിവാദികള്‍ .
സലാഹൂദീനേ ഞാന്‍ അതിനോട് യോജിക്കുകയാണ്. കാരണം മതവികാരം എങ്ങനേയും വൃണപ്പെടാമല്ലോ. അത് ഗണപതി പാലുകുടിച്ചു എന്ന കാര്യത്തെ വിമര്‍ശിച്ചാലും ചപ്പത്തിയില്‍ യേശുവിനെ കണ്ടു എന്നതിലെ യുക്തി ചോദ്യം ചെയ്താലും ഇസ്ലാമിലെ അനാചരങ്ങളെ ചോദ്യം ചെയ്താലും അത് മതവികാരം വൃണപ്പെടുത്തുന്നു എന്ന സ്കെയിലിലേ കരുതപ്പെടൂ. അപ്പോള്‍ അങ്ങെനെ ഒന്നിന്റെ ആവശ്യം പുരോഗതിയേ തടസ്സപ്പെടുത്താനെ സഹായിക്കൂ. മതത്തില്‍ യുക്തി ഇല്ലായമ ചോദ്യം ചെയ്യ്‌താല്‍ അത് മതവികാരം വൃണപ്പെടലാണ് എന്ന് വ്യാഖ്യാനിച്ചാല്‍ അംഗീകരിക്കാന്‍ കഴിൊയില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം
ഒരു മതേതര രാഷ്ട്രത്തില്‍ മതങ്ങളുടെ ബാലിശങ്ങളായ വിശ്വാസങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ല . ജനാധിപത്യവും മതേതരത്വവും രണ്ടും രണ്ടാണ് . എല്ലാ ജനാധിപത്യ രാജ്യങ്ങളും മതേതര രാജ്യങ്ങള്‍ ആകണമെന്നില്ല . നമ്മുടേത് ജനാധിപത്യ-മതേതര രാഷ്ട്രമാണ് . അതായത് നമ്മുടെ രാജ്യം ഒരു മതത്തിന്റേതുമല്ല . എല്ലാ മതക്കാര്‍ക്കും മതരഹിതര്‍ക്കും വിശ്വാസികള്‍ക്കും വിശ്വാസരഹിതര്‍ക്കും ഇവിടെ തുല്യാവകാശങ്ങളോടെ ജീവിയ്ക്കാം . എല്ലാ പൌരന്മാര്‍ക്കും ബാധകമായ പൊതു നിയമങ്ങളാണ് ഇവിടെ വേണ്ടത് . ആ പൊതുനിയമം അനുസരിച്ച് ഇവിടെ ജീവിയ്ക്കാന്‍ എല്ലാ പൌരന്മാരും ബാധ്യസ്ഥരാണ് . മതത്തിന്റെ നിയമങ്ങള്‍ അതാത് മത വിശ്വാസികള്‍ സ്വന്തം വ്യക്തിജീവിതത്തില്‍ പാലിച്ചാല്‍ മതി . പൌരനിയമങ്ങളും മതനിയമങ്ങളും തമ്മില്‍ പൊരുത്തക്കേട് വരുമ്പോള്‍ ഏത് മത വിശ്വാസിയും പൌരനിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ് . നമ്മുടെ സര്‍ക്കാര്‍ ഒരു മത വിശ്വാസത്തെയും പ്രോത്സാഹിപ്പിക്കാനോ ഒരു മതാചാരവും പാലിക്കാനോ അനുസരിക്കാനോ പാടില്ല . എന്നാല്‍ മത്രമേ എല്ലാ മതക്കാര്‍ക്കും മതരഹിതര്‍ക്കും വിശ്വാസികള്‍ക്കും വിശ്വസിക്കാത്തവര്‍ക്കും ഇവിടെ ജീവിയ്ക്കാന്‍ കഴിയൂ . ആര്‍ക്കും ആരുടെ മേലും അധികമായ അവകാശമോ അധികാരമോ ഇല്ല . ഇന്ത്യ പോലെയുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ , നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും ഇപ്പറഞ്ഞ മതേതര സങ്കല്‍പ്പങ്ങളാണ് ആവശ്യം . സര്‍ക്കാര്‍ കാര്യങ്ങളില്‍ മതം ഇടപെടരുത് . ഇടപ്പെട്ടാല്‍ പ്രശ്നങ്ങള്‍ ഉണ്ടാവും . മതങ്ങള്‍ക്കുള്ള എല്ലാ അവകാശങ്ങളും യുക്തിവാദികള്‍ക്കുമുണ്ട് . ദൈവങ്ങള്‍ ഉണ്ടെന്ന് പ്രചരിപ്പിക്കാനുള്ള അവകാശം മതങ്ങള്‍ക്കുണ്ടെന്ന പോലെ ദൈവം ഇല്ല എന്ന് പറയാനുള്ള അവകാശം അതില്ലാത്തത് കൊണ്ട് തന്നെ യുക്തിവാദികള്‍ക്കുമുണ്ട് . ദൈവം ഉണ്ടെന്ന വിശ്വാസത്തെ എതിര്‍ക്കുന്നത് വിശ്വാസത്തെ നിന്ദിക്കലാണെങ്കില്‍ , ദൈവം ഉണ്ട് എന്ന് പറയുന്നതും യുക്തിവാദികളെ നിന്ദിക്കലാണ് . ഭൂരിപക്ഷം ഉണ്ടെന്ന് വെച്ച് നിന്ദിക്കല്‍ നിന്ദിക്കലല്ലാത്താവില്ല . ഇനി വിശ്വാസിയോട് ഒന്ന് ചോദിക്കട്ടെ . ദൈവം ഇല്ല എന്ന് പറയുമ്പോള്‍ ഇത്ര ക്ഷോഭം വരുന്നതെന്തേ ? ദൈവം ഉണ്ടെങ്കില്‍ ആ ദൈവം സ്വയം തന്റെ സ്വത്വം വെളിപ്പെടുത്തട്ടേ എന്ന് കരുതിക്കൂടേ ? അല്ലെങ്കില്‍ സമാധാനത്തോടെ ദൈവം ഉണ്ട് എന്ന് പറഞ്ഞുകൂടേ ? വാളെടുക്കുന്നതെന്തേ ? ദൈവം അങ്ങിനെ ആര്‍ക്കെങ്കിലും ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ടോ ? ഓര്‍ക്കുക ! മതേതരത്വമാണ് എല്ലാവര്‍ക്കും രക്ഷ ! സ്വന്തം വിശ്വാസം പുറത്ത് പറയണമെങ്കിലും ഇവിടെ മതേതരത്വം പുലരണം . ദൈവങ്ങളും വിശ്വാസങ്ങളും അമ്പലങ്ങളിലും പള്ളികളിലും മതി . ഗവണ്മെന്റിലും , പൌരനിയമങ്ങളിലും വേണ്ട .
എന്റെ പ്രിയ ജബ്ബാര്‍ മാഷെ
“സൂര്യന്‍ അതിന്റെ വിശ്രമസ്ഥലത്തേക്കു സഞ്ചരിക്കുന്നു...”[ഖുര്‍ ആന്‍ 36:38]
ഈ സുക്തം താങ്കള്‍ സ്വയം അര്‍ത്ഥം വെച്ചതും വ്യാഖ്യാനിച്ചതുമാണോ? അതോ ഇതിന് വല്ല റഫറന്‍സുമുണ്ടോ?
ഇതിന് ഞാനറിഞ്ഞ അര്‍ത്ഥം ചുവടെ നല്‍കാം
“സൂര്യന്‍ അതിന്റെ നിര്‍ണിത കേന്ദ്രത്തില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അത് പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹുവിന്റെ ക്രമീകരണമത്രെ”(വി:ഖു 36:38)
കോപ്പര്‍ നിക്കസിനെപോലുള്ള പ്രമുഖരായ ശാസ്ത്രക്ജ്ഞര്‍ പോലും സൂര്യന്‍ നിശ്ചലമാണെന്നാണ് വിശ്വസിക്കുന്നവരായിരുന്നു. അടുത്തകാലം വരെയും സൂര്യന്‍ ചലിക്കുന്നുവെന്ന സത്യം അംഗീകരിക്കാന്‍ ഭൌതിക ശാസ്ത്രജ്ഞന്മാര്‍ സന്നദ്ധരയിരുന്നില്ല. ഇപ്പോള്‍ ഖുര്‍ ആന്റെ പ്രസ്താവം അഗീകരിക്കാന്‍ അവര്‍ നിര്‍ബദ്ധിതരായിരിക്കുന്നു
പ്രിയ സഹോദരന്‍ കിരണ്‍
അന്ധവിശ്വസങ്ങളെ മുതലെടുക്കുന്നവര്‍ ഉണ്ടെന്ന കാര്യം ഞാന്‍ സമ്മതിക്കുന്നു. മതം തന്നെ അന്ധ വിശ്വാസമയികാണുന്ന, യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍ വിശ്വസിക്കുന്നതും ഒരന്തവിശ്വാസം തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്.
എല്ലാതരം അയുക്തികളേയും അന്ധവിശ്വാസങ്ങളെയൂം തിരുത്തപ്പെടേണ്ടതുണ്ട് എന്നതില്‍ തര്‍ക്കമില്ല. അവഹേളനാ പരവും പ്രകോപന പരവും പരിഹാസ്യവുമായ രീതികള്‍ ഒഴിവാക്കികൊണ്ടുള്ള ഒരു സമീപനമായിരുക്കും അക്കാര്യത്തില്‍ ഏറ്റവും യുക്തി പരവും ബുദ്ധിപരവും എന്നാണെനിക്ക് തോന്നുന്നത്.
പ്രിയ വിവേകി
ദൈവം ഉണ്ടെന്നോ ഇല്ലെന്നോ വിശ്വസിക്കാന്‍ എല്ലാവര്‍ക്കും സ്വതന്ത്ര്യമുണ്ട്. താങ്കളോട് ഞാന്‍ യോജിക്കുന്നു.
ദൈവം ഇല്ലെന്നു പറയുമ്പോഴേക്ക് ദൈവം ഇല്ലാതായി പോകുന്നില്ലല്ലോ. അതിനാല്‍ ദയവായി ദൈവം ഇല്ലെന്ന പറയുന്ന മാത്രക്ക് വിശ്വാസികളാരും ക്ഷോഭിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒരു ബഹുസ്വര സമുഹത്തില്‍ പരസ്പരം കൊണ്ടും കൊടുത്തും മനസ്സിലാക്കിയും തന്നെയാണ് ജീവിക്കേണ്ടത് എന്നതിലും തര്‍ക്കമില്ല.
അടിച്ചേല്പിക്കലുകള്‍ ഉണ്ടാവുമ്പോള്‍ അത് ജനാധിപത്യ ധ്വംസനമായി മാറും
അപ്പോള്‍ ഖുര്‍ആന്‍ വായിച്ച അറബികള്‍ക്ക് അക്കാലത്തേ സൂര്യനെക്കുറിച്ചുള്ള സര്‍വ്വ അറിവുകളും പിടികിട്ടിയിരുന്നു അല്ലേ ? പാവം ഭൌതിക ശാസ്ത്രജ്ഞന്മാര്‍ മെനക്കെട്ടത് വെറുതെ . ഖുര്‍ആന്‍ വായിച്ചാല്‍ മതിയായിരുന്നു ! എന്നാല്‍ മുഴുവനുമങ്ങ് വ്യാഖാനിക്കരുതോ ? ശാസ്ത്രജ്ഞന്മാര്‍ ഇനിയെങ്കിലും സമയം കളയണ്ടല്ലോ ? അറബ് രാജ്യങ്ങളില്‍ ഈ ഖുര്‍ആന്‍ മാത്രമാണോ പഠിപ്പിക്കുന്നത് ? സിലബസ്സില്‍ സയന്‍സ് ഒന്നും ഇല്ലേ ? അവിടങ്ങളിലെ വിദ്യാര്‍ഥികള്‍ മറ്റ് രാജ്യങ്ങളില്‍ പോയി സയന്‍സ് ഒന്നും പഠിക്കുന്നില്ലേ ? എന്തെല്ലാം കാര്യങ്ങള്‍ ഖുര്‍ആനില്‍ ശാസ്ത്രീയമായി ഉണ്ടെന്ന് മുഴുവനും പറഞ്ഞാല്‍ നന്നായിരുന്നു . ഇനി ബാക്കി എന്തെങ്കിലും കണ്ടുപിടിക്കാന്‍ ഉണ്ടെങ്കില്‍ ആ പണി മാത്രം ശാസ്ത്രജ്ഞന്മാര്‍ നോക്കിയാല്‍ മതിയല്ലോ . ഈ എട്ടുകാലി മമ്മൂഞ്ഞി നിലപാടും ഒഴിവായിക്കിട്ടും .
പ്രിയ വിവേകി
താങ്കള്‍ കുറച്ചുകൂടി ക്ഷമയോടെ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക. ഖുര്‍ ആന്‍ ഒരു ശാസ്ത്ര ഗ്രന്‍ഡമാണെനന്ന് ഖുര്‍ആനോ അതിന്റെ വക്താക്കളോ അവകാശപ്പെടുന്നില്ല. ഇവിടെ മാഷ് തെറ്റായി ഉദ്ധരിക്കാന്‍ ശ്രമിച്ചതാണോ എന്ന അന്വേഷണം മാത്രമാണ് നടത്തിയത്.
സയന്‍സ് യുക്തിവാദികള്‍ എന്നവകാശപെടുന്നവരുടെ മാത്രം കുത്തകയായി തോന്നും പ്രിയ വിവേകിയുടെ കമന്റ് കണ്ടാല്‍. ഇസ് ലാം ഒരിക്കലും ശാസ്ത്രത്തിനെതിരായി നിന്നതായി ചരിത്രത്തില്‍ വല്ല തെളിവുമുള്ളതായി അറിവില്ല. മറിച്ച് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ചരിത്രം പഠിക്കുമ്പോള്‍ നല്ല പോലെ വിലയിരുത്തി പഠിക്കുന്നതാണ് ബുദ്ധി. അല്ലെങ്കില്‍ പിന്നെ ഈ ജബ്ബാര്‍ മാഷ് പറയുന്നതാതാണ് ശരി എന്ന് വിശ്വസിക്കലാണ് ശാസ്ത്രമെങ്കില്‍ ആ ശാസ്ത്രത്തില്‍ ഏതായാലും ഞാന്‍ വിശ്വസിക്കുന്നില്ല
“വിശ്വാസികള്‍ക്കു നല്‍കിവന്നിരുന്ന മതവികാരം വൃണപ്പെടലിനുനേരെയുള്ള ‘ഇമ്മ്യൂണിറ്റി’ എന്ന ഔദാര്യം അവരര്‍ഹിക്കുന്നതല്ല. മതവികാരത്തെ സംരക്ഷിക്കുന്ന നിയമങ്ങളും ജനാധിപത്യവിരുദ്ധമാണെന്നു പറയേണ്ടി വരുന്നു. മതങ്ങളെയോ മത വികാരങ്ങളേയോ സംരക്ഷിക്കേണ്ട ബാധ്യത മതേതരസര്‍ക്കാരുകളുടേതാകരുത്“
ഇത്തരം പ്രസ്താവനകള്‍ അത്തരം അസഹിഷ്ണുതക്ക് ഉത്തമ ഉദാഹരണങ്ങളാണ്.
------------
ഇതിലെവിടെയാണു സഹോദരാ അസഹിഷ്ണുത?
അതോ കേട്ടിട്ട് അസഹിഷ്ണുത മൂര്‍ച്ഛിച്ച അവസ്ഥയില്‍ അറിയാതെ എഴുതിപ്പോയതാണോ.?
ജതാധിപത്യം എന്ന വാക്കില്പിടിച്ചാണെങ്കില്‍ വാദത്തിനുവേണ്ടിയെങ്കിലും മതേതരവിരുദ്ധമെന്നു മാറ്റിവായിക്കുക. പറഞ്ഞതു മനസ്സിലായിട്ടുണ്ടെന്നറിയാം :)
------------------
“ശാസ്ത്രം ഒരിക്കലും എല്ലാത്തിന്റെയും അടിസ്ഥാനമല്ല. ശാസ്ത്രം കൊണ്ട് മാത്രം ആളുകള്‍ക്ക് ജീവിക്കാന്‍ പറ്റും എന്നത് വിഡ്ഡിത്തമല്ലാതെ മറ്റൊന്നുമല്ല. ഇതിനര്‍ത്ഥം ശാസ്ത്രത്തെ തള്ളിക്കളയണമെന്നുമല്ല”
ആരും പറയാത്ത കാര്യങ്ങള്‍ ആരോ പറഞ്ഞതായി വരുത്തിയിട്ടു വേണോ ശാസ്ത്രത്തെ തള്ളിപ്പറയാന്‍.
-------------
ദൈവം ഇല്ലെന്നു പറയുമ്പോഴേക്ക് ദൈവം ഇല്ലാതായി പോകുന്നില്ലല്ലോ. അതിനാല്‍ ദയവായി ദൈവം ഇല്ലെന്ന പറയുന്ന മാത്രക്ക് വിശ്വാസികളാരും ക്ഷോഭിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അപ്പറഞ്ഞതാണു കാര്യം. ഇത്രയ്ക്കേ പറഞ്ഞുള്ളൂ. ഇതിനു മത വികാരമെന്നോക്കെപ്പറഞ്ഞുള്ള സംരക്ഷണം മതേതര ജനാധിപത്യത്തിന്റെ ബാധ്യതയല്ല.
ശാസ്ത്രവും മതഗ്രന്ഥങ്ങളും (അതേത് മതത്തിന്റെയായാലും)രണ്ടും രണ്ടാണെന്ന് പ്രിയ സലാഹുദ്ധീന്‍ അംഗീകരിക്കണം . ആദ്ധ്യാത്മീകകാര്യങ്ങളില്‍ മാത്രം വ്യാപരിക്കുന്നതാണ് മതഗ്രന്ഥങ്ങള്‍ . അതിലെ ശരി തെറ്റുകള്‍ വേറെ വിഷയം . ശാസ്ത്രം കണ്ടെത്തിയ ഭൌതിക സത്യങ്ങളുടെ സൂചനകളോ വിവരണങ്ങളോ മതഗ്രന്ഥങ്ങളില്‍ ഉണ്ടെന്ന് അവകാശപ്പെടുന്നത് കൊണ്ട് മതങ്ങള്‍ക്ക് സവിശേഷമായ ഒരു പ്രാധാന്യവും കിട്ടാനില്ല . മറിച്ച് മതങ്ങള്‍ മനുഷ്യനെ നന്നാക്കുവാനും അവന്റെ സാംസ്കാരികവും ധാര്‍മ്മികവുമായ നിലവാരത്തെ ഉയര്‍ത്തി ഐഹിക ജീവിതം എല്ലാ വിഭാഗം ജനങ്ങള്‍ക്കും സമാധാനത്തോടെയും ജീവിയ്ക്കാന്‍ കഴിയുമാറ് ഉപയോഗപ്പെട്ടിരുന്നുവെങ്കില്‍ യുക്തിവാദികള്‍ക്ക് മതത്തെ എതിര്‍ക്കേണ്ടി വരുമായിരുന്നില്ലെന്ന് മാത്രമല്ല തോളോട് തോളുരുമ്മി മനുഷ്യനുപകരപ്രദമായ മറ്റ് മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും കഴിയുമായിരുന്നു . ദൈവം അവിടെ ഒരു പ്രശ്നമേയല്ല . സഹജീവികളുടെ ഭൌതിക ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ദുരന്തപൂര്‍ണ്ണവും ദുരിതമയവും ആയതിന്റെ കാരണങ്ങളില്‍ മതത്തിന്റെ ചൂഷണവും ദുരുപയോഗങ്ങളും വലിയ തോതില്‍ കാണുന്നത് കൊണ്ടാണ് യുക്തിവാദികള്‍ക്ക് മതങ്ങളേയും എതിര്‍ക്കേണ്ടി വരുന്നത് . മതം വ്യക്തിശുദ്ധീകരണത്തിന് മത്രം ഉതകേണ്ടതായിരുന്നു . മതത്തില്‍ അന്ധവിശ്വാസങ്ങളുണ്ടെന്ന് സമ്മതിക്കുന്ന സലാഹുദ്ധീനും മറ്റും അവയ്ക്കെതിരെ ദുര്‍ബ്ബലമായിപ്പോലും പ്രതികരിക്കുന്നില്ല . എന്നാല്‍ അവകള്‍ക്കെതിരെ പ്രതികരിക്കുന്ന ജബ്ബാര്‍ മാഷിനെ ശത്രു സ്ഥാനത്ത് പ്രതിഷ്ടിക്കുകയും ചെയ്യുന്നു . ഇന്ന് എല്ലാ മതങ്ങളും വളരെ പ്രതിലോമകരമായ ഒരു ദൌത്യമാണ് നിര്‍വ്വഹിക്കുന്നത് . മതങ്ങളില്‍ മനുഷ്യസ്നേഹികള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ ആദ്യം ചെയ്യേണ്ടത് താന്താങ്ങളുടെ മതത്തില്‍ അടിഞ്ഞുക്കൂടിയിട്ടുള്ള അന്ധവിശ്വാസങ്ങളെ ദൂരീകരിക്കാന്‍ ശ്രമിക്കലാണ് . അല്ലാതെ യുക്തിവദികള്‍ക്കെതിരെ ജിഹാദ് മുഴക്കലല്ല . സ്വന്തം മതത്തെ ശുദ്ധീകരിച്ചുകൊണ്ടാവട്ടെ പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും !
വിവേകി: ശാസ്ത്രത്തിലും അന്ധവിശ്വാസമോ ?
ഉണ്ട്. ശാസ്ത്രത്തിലും കുറച്ചോക്കെ അന്ധവിശ്വാസമുണ്ട് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
8-)0 ക്ലാസ്സിലെ ഫിസിക്സ് പുസ്തകമെടുത്താല്‍ ഇത് പെട്ടന്നു കണ്ടു പിടിക്കാം . ന്യൂട്ടണ്‍ പറഞ്ഞു... പ്രകാശം നേര്‍രേഖയില്‍ സഞ്ചരിക്കുന്നു. പറയുന്നതു ന്യൂട്ടണായതു കൊണ്ടോ എന്തോ നമ്മളതു ശരിവച്ചു. പിന്നെ ഒരു വിദ്വാന്‍ പറയുന്നു... പ്രകാശം തരംഗങ്ങളാണെന്നു !! കുറച്ചുനാളുകള്‍ക്കു ശേഷം മറ്റൊരു മിടുക്കന്‍ പറയുന്നു.... പ്രകാശം elecro-magnetic കിരണങ്ങളാണെന്നു്... ഇതിനു ഇനിയും മാറ്റം വരാം.
ഈയടുത്തുണ്ടായ ഒരു വിവാദമാണ് പ്ലൂട്ടോയെ പുറത്താക്കിയതും മറ്റും.
"ശാസ്ത്രം പറയുന്നതു മുഴുവന്‍ തെറ്റാണ്" എന്നു വരുത്തിതീര്‍ക്കുവാനാണ് ഇത്രയം എഴുതിയത് എന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ ,sorry!
sajan jcb ക്ക് നല്ല നമസ്കാരം !
പ്രിയ സഹോദന്‍ വിവേകി
“മതങ്ങളില്‍ മനുഷ്യസ്നേഹികള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ ആദ്യം ചെയ്യേണ്ടത് താന്താങ്ങളുടെ മതത്തില്‍ അടിഞ്ഞുക്കൂടിയിട്ടുള്ള അന്ധവിശ്വാസങ്ങളെ ദൂരീകരിക്കാന്‍ ശ്രമിക്കലാണ് . അല്ലാതെ യുക്തിവദികള്‍ക്കെതിരെ ജിഹാദ് മുഴക്കലല്ല . സ്വന്തം മതത്തെ ശുദ്ധീകരിച്ചുകൊണ്ടാവട്ടെ പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും“ !
മതങ്ങള്‍ എല്ലാപഠിപ്പിക്കുന്നത് മനുഷ്യ സ്നേഹമാണെന്നാണ് ഞാന്‍ മനസ്സിലാക്കൂന്നത്. എന്നാല്‍ അതീല്‍ നിന്ന് രഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ അതില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നത് ഒരു
വസ്തുതയാണ്. അതില്‍ മതത്തിന്റ്റ്റെ വക്താക്കള്‍ക്കും പങ്കുണ്ട് എന്ന സത്യവും ഞാന്‍ നിഷേധിക്കുന്നില്ല.
തീര്‍ച്ചയായും അന്ധ വിശ്വാങ്ങള്‍ വഴി ആളുകള്‍ ചൂക്ഷണം ചെയ്യപ്പെടുന്നത് എതിര്‍ക്കപെടേണ്ട്താണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പിന്നെ താങ്കള്‍ ‘ജിഹാദ്‘ എന്ന പദത്തെ കുറിച്ച് ജബ്ബാര്‍ മാഷിന്റെതല്ലാത്ത ഒരു പഠനം നടത്തുന്നത് നല്ലതായിരിക്കും എന്ന അഭ്പ്രായം എനിക്കുണ്ട്.
കാരണം ഈ കാലഘട്ടത്തിലെ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട പദങ്ങളിലൊന്നാണത്.
യുക്തിവാദികള്‍ക്കെതിരെ താങ്കളുദ്ധേശിച്ച തരത്തിലുള്ള ഒരു ജിഹാദിന്റെ ആവശ്യമുണ്ടെന്ന്
എനിക്ക് തോന്നുന്നില്ല.
പിന്നെ ജബ്ബാര്‍ മാഷിന്റെത് യാഥാര്‍ഥ്യത്തില്‍ വളരെ അകലെയുള്ള ഒരു സമീപമനമാണ്. അദ്ധേഹം എതിര്‍ക്കാന്‍ ശ്രമീക്കുന്നത് മതത്തെ തന്നെയാണ്. അല്ലാതെ മതത്തിന്റെ ആളുകളില്‍ കടന്നു കൂടീയ അന്ധ വിശ്വാസങ്ങളെയാണെന്ന അഭിപ്രായം എനിക്കില്ല.
മതങ്ങളില്‍ ആണ് ഏറ്റവും കൂടുതല്‍ മനുഷ്യ സ്നേഹികള്‍ ഉള്ളത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം അവര്‍ ദൈവത്തെ ഭയപ്പെടുന്നു.
പ്രിയ സഹോദരന്‍ വിവേകി
ശാസ്ത്രം എന്നത് ഒരു വിജ്ഞാന ശാഖയാണ്. ആ അര്‍ത്ഥത്തില്‍ തന്നെയാണ് മതങ്ങളും അതിനെ സമീപിക്കേണ്ടത്. എന്നാല്‍ ശാസ്ത്ര വിരുദ്ധ്മാണെന്ന് മതങ്ങളെന്നും അതിനാല്‍ തന്നെ അതിനെ മണ്ണടിയിപ്പിക്കണമെന്നും പറയുന്നവര്‍ ആരെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ!
യുക്തിവാദികള്‍ക്കെതിരെ താങ്കളുദ്ധേശിച്ച തരത്തിലുള്ള ഒരു ജിഹാദിന്റെ ആവശ്യമുണ്ടെന്ന്
എനിക്ക് തോന്നുന്നില്ല.
സലാഹുദ്ധീന്‍ എന്തര്‍ത്ഥത്തിലാണ് ഇങ്ങിനെ പറഞ്ഞത് ? യുക്തിവാദികള്‍ അംഗസംഖ്യയില്‍ തുലോം ന്യൂനപക്ഷമായത് കൊണ്ടാണോ ?
മതങ്ങളില്‍ ആണ് ഏറ്റവും കൂടുതല്‍ മനുഷ്യ സ്നേഹികള്‍ ഉള്ളത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം അവര്‍ ദൈവത്തെ ഭയപ്പെടുന്നു.
ഇസ്ലാം തീവ്രവാദികള്‍ ലോകത്താകമാനം നിരപരാധികളെ കൊന്നൊടുക്കുമ്പോള്‍ ആയുധങ്ങള്‍ കുന്ന് കൂട്ടുമ്പോള്‍ ഈ മനുഷ്യസ്നേഹികള്‍ എന്തേ എതിര്‍ത്തൊരക്ഷരം മിണ്ടാത്തത് . ദൈവഭയം കൊണ്ടാണോ ? ജിഹാദ് എന്നാല്‍ ഭൂമിയെ ഇസ്ലാമീകരിക്കാനുള്ള (അ)വിശുദ്ധയുദ്ധം എന്നാണ് ഞാന്‍ മനസ്സിലാക്കിയത് . തെറ്റാണെങ്കില്‍ തിരുത്താം .
ഈ ലോകത്തെ മുഴുവന്‍ ഇസ്ലാമിന്റെ കുടക്കീഴില്‍ കൊണ്ടുവരണമെന്ന് ഏതെങ്കിലും മുസ്ലീം വിഭാഗം ആഗ്രഹിക്കുന്നുണ്ടോ ? അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടോ ? ലോകത്ത് മൊത്തം ഇങ്ങിനെ ആയുധങ്ങളും തീവ്രവാദവും കൊണ്ടു നടക്കാന്‍ മാത്രം മുസ്ലീമിങ്ങള്‍ക്ക് മാത്രമുള്ള പ്രശ്നം എന്താണ് ? ഇസ്ലാം മത ബോധനത്തില്‍ നിന്ന് കിട്ടിയ ഇസ്ലാമിക ലോകം എന്ന സങ്കല്പമല്ലേ മൂലകാരണം ? ലോകത്തെ ഇസ്ലാമീകരിക്കുന്നത് ദൈവേച്ഛയാണെങ്കില്‍ ദൈവം ലോകത്ത് ആദ്യം തന്നെ ഇസ്ലാമിനെ മാത്രം സൃഷ്ടിക്കുമായിരുന്നുമല്ലോ ? ലോകത്ത് മൊത്തം ഇസ്ലാമിനെ വ്യാപിപ്പിച്ച് ഒരു ഇസ്ലാം ലോകം ഒരിക്കലും സ്ഥാപിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം ഇസ്ലാം മത വിശ്വാസികള്‍ അംഗീകരിക്കുമോ ?
പ്രിയ വിവേകി
“സലാഹുദ്ധീന്‍ എന്തര്‍ത്ഥത്തിലാണ് ഇങ്ങിനെ പറഞ്ഞത് ? യുക്തിവാദികള്‍ അംഗസംഖ്യയില്‍ തുലോം ന്യൂനപക്ഷമായത് കൊണ്ടാണോ ?“
“അല്ലാതെ യുക്തിവദികള്‍ക്കെതിരെ ജിഹാദ് മുഴക്കലല്ല “
ഇത് കൊണ്ട് എന്താണോ താങ്കള്‍ ഉദ്ധേശിച്ചത് അത് തന്നെയാണ് ഞാനും ഉദ്ധേശിച്ചത്.
പ്രിയ വിവേകി
“‘ഇസ്ലാം തീവ്രവാദികള്‍ ലോകത്താകമാനം നിരപരാധികളെ കൊന്നൊടുക്കുമ്പോള്‍ ആയുധങ്ങള്‍ കുന്ന് കൂട്ടുമ്പോള്‍ ഈ മനുഷ്യസ്നേഹികള്‍ എന്തേ എതിര്‍ത്തൊരക്ഷരം മിണ്ടാത്തത് . ദൈവഭയം കൊണ്ടാണോ ? ജിഹാദ് എന്നാല്‍ ഭൂമിയെ ഇസ്ലാമീകരിക്കാനുള്ള (അ)വിശുദ്ധയുദ്ധം എന്നാണ് ഞാന്‍ മനസ്സിലാക്കിയത് . തെറ്റാണെങ്കില്‍ തിരുത്താം“
വളരെയധികം തെറ്റാണ്.
ജിഹാദ് എന്നാല്‍ ഇസ് ലാം പ്രചരിപ്പിക്കാന്‍ ആളെ കൊല്ലുന്നതിന് പറയുന്ന പേരല്ല.
ഇസ് ലാം പ്രചരിപ്പിക്കാന്‍ ആളെ കൊല്ലണമെന്നും ഇ സ് ലാം എവിടെയും പഠിപ്പിക്കുന്നതായി അറിയില്ല
ജിഹാദ് ഏറ്റവും വലുത് സ്വന്തത്തിലെ തിന്മെയോട് ചെയ്യുന്ന സമരമാണ്. അതിന് ഒരു പാട് തലങ്ങളുണ്ട്.
അത് നന്നായി പഠിക്കാന്‍ മാഷ് ഇടക്കിടെ ഉദ്ധരിക്കാറുള്ള മൌദൂദിയുടെ, ‘ഇസ് ലാമിലെ ജിഹാദ്‘ എന്ന പുസ്തകം താങ്കള്‍ തന്നെ ഒന്നു വായിച്ചു നോക്കുക.
“ലോകത്ത് മൊത്തം ഇങ്ങിനെ ആയുധങ്ങളും തീവ്രവാദവും കൊണ്ടു നടക്കാന്‍ മാത്രം മുസ്ലീമിങ്ങള്‍ക്ക് മാത്രമുള്ള പ്രശ്നം എന്താണ് ? ഇസ്ലാം മത ബോധനത്തില്‍ നിന്ന് കിട്ടിയ ഇസ്ലാമിക ലോകം എന്ന സങ്കല്പമല്ലേ മൂലകാരണം “
ഇങ്ങനെ പ്രശ്നമുണ്ടാക്കുന്ന മുസ് ലീങ്ങള്‍ എവിടെയൊക്കെയാണെന്ന് താങ്കള്‍ പറഞ്ഞ് തന്നാല്‍ താങ്കളുടെ ചോദ്യത്തിനുത്തരം നല്‍കാന്‍ അത് ഉപകരിക്കും.
ന്യായമായും ഉത്തരം അര്‍ഹിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് സലാഹുദ്ധീന്‍ ഒഴിഞ്ഞ് മാറുകയാണ് . അങ്ങിനെയേ സലാഹുദ്ധീന് കഴിയൂ . കാരണം മതം ഏതായാലും അതിന്റെ നിലപാട് തറയില്‍ നിന്ന് കൊണ്ട് ഒരു വിശ്വാസിക്ക് എല്ലാ ചോദ്യങ്ങള്‍ക്കും ഇന്ന് ഉത്തരം നല്‍കാന്‍ കഴിയില്ല . മത വിശ്വാസികള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു കാര്യമുണ്ട് . അത് ഒരോ മതം നിലവില്‍ വരുമ്പോഴും അത് ആവശ്യമായിരുന്ന ഒരു നിര്‍ബ്ബന്ധിത സാമൂഹ്യ സാഹചര്യമുണ്ടായിരുന്നു . അതാത് ചരിത്രദൌത്യം പൂര്‍ത്തിയാക്കി അതാത് മതങ്ങള്‍ കൊഴിഞ്ഞു പോകേണ്ടതായിരുന്നു . അങ്ങിനെ സംഭവിച്ചില്ല . തല്‍പ്പരകക്ഷികള്‍ മതങ്ങളെ ദുരുപയോഗപ്പെടുത്താന്‍ വേണ്ടി ദിവ്യാത്ഭുതകഥകള്‍ മെനഞ്ഞ് മതങ്ങളെ നിലനിര്‍ത്തി സമൂഹത്തിന്റെ മുന്നോട്ടുള്ള ഗതിയെ തടസ്സപ്പെടുത്തി. അതിനുള്ള വിലയാണ് ആധുനിക ലോകം നല്‍കി വരുന്നത് . സലാഹുദ്ധീന്‍ ഒന്ന് മനസ്സിലാക്കണം . ഈ ലോകത്ത് യുക്തിവാദികളാണ് കൂടുതല്‍ . കാലവും ലോകവും അവരോടൊപ്പമാണ് . അല്ലായിരുന്നുവെങ്കില്‍ ലോകം ഇന്നും ഖുര്‍ആന്‍ പിറവി കൊണ്ട ആ പ്രാകൃതമായ അവസ്ഥയില്‍ നിലനിന്നേനേ . പ്രതിസന്ധികളില്‍ പെട്ട് തകരാന്‍ പോകുന്നത് മതങ്ങള്‍ തന്നെയാണ് . ആത്യന്തികമായി ഇസ്ലാം തീവ്രവാദത്താല്‍ തകരാന്‍ പോകുന്നത് ഇസ്ലാം സാംസ്കാരിക സ്വത്വം തന്നെയാണ് . ഇസ്ലാമിന്റെ ശത്രു ഇസ്ലാം തീവ്രവാദം തന്നെയായിരുന്നുവെന്നും , ആ തീവ്രവാദത്തിന്റെ വേരുകള്‍ നവീകരണത്തിന് തടസ്സം നിന്ന ഇസ്ലാമിക മൌലിക വാദം തന്നെയായിരുന്നുവെന്നും തിരിച്ചറിയുമ്പോഴെക്കും ചോരപ്പുഴകള്‍ ഒരുപാട് ഒഴുകിക്കഴിഞ്ഞിരിക്കും . ധാര്‍ഷ്ട്യത്തിന്റെ ഭാഷയില്‍ സംസാരിക്കാതിരിക്കുക . ഒറ്റക്കൊറ്റക്കെടുത്താല്‍ ഓരോ മതവും ന്യൂനപക്ഷമാണ് .
ഇങ്ങനെ പ്രശ്നമുണ്ടാക്കുന്ന മുസ് ലീങ്ങള്‍ എവിടെയൊക്കെയാണെന്ന് താങ്കള്‍ പറഞ്ഞ് തന്നാല്‍ താങ്കളുടെ ചോദ്യത്തിനുത്തരം നല്‍കാന്‍ അത് ഉപകരിക്കും.
മുസ്ലീമിങ്ങളാല്‍ യാതൊരു പ്രശ്നങ്ങളുമില്ല്ലാത്ത ഏതെങ്കിലും ഒരു രാജ്യം അത് ഇസ്ലാമികമോ അനിസ്ലാമികമോ ആവട്ടെ ലോകത്ത് എവിടെയെങ്കിലും ഉണ്ടങ്കില്‍ സലാഹുദ്ധീന്‍ പറഞ്ഞു തന്നാല്‍ ഉപകാരമയിരിക്കും .
ഇസ്ലാം തീവ്രവാദം എന്ന ഒരു സംഭവം സലാഹുദ്ധീന്‍ അറിഞ്ഞിട്ടില്ലേ ? ഒരു സമാന്തര മതമായി അത് ഇസ്ലാമിനെപ്പോലെ വളരുന്നതും അറിയുന്നില്ലേ ? ലോകത്ത് എത്രയോ മതങ്ങളുണ്ട് . എന്നാല്‍ തീവ്രവാദം കൊണ്ട് മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ടതും ആയുധമണിയിക്കപ്പെട്ടതുമായ മറ്റൊരു മതവും വേറെയില്ല എന്നതും മനസ്സിലാവുന്നില്ലേ ?
പ്രിയ വിവേകി
“ഇസ്ലാം തീവ്രവാദം എന്ന ഒരു സംഭവം സലാഹുദ്ധീന്‍ അറിഞ്ഞിട്ടില്ലേ ? ഒരു സമാന്തര മതമായി അത് ഇസ്ലാമിനെപ്പോലെ വളരുന്നതും അറിയുന്നില്ലേ ? ലോകത്ത് എത്രയോ മതങ്ങളുണ്ട് . എന്നാല്‍ തീവ്രവാദം കൊണ്ട് മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ടതും ആയുധമണിയിക്കപ്പെട്ടതുമായ മറ്റൊരു മതവും വേറെയില്ല എന്നതും മനസ്സിലാവുന്നില്ലേ ?“
തീവ്രവാദികള്‍ ഇല്ലെന്നോ അത് ഇസ് ലാമില്‍ മാത്രമാണെന്നോ ഉള്ള അഭിപ്രായം എനിക്കില്ല.
എന്നാല്‍ താങ്കള്‍ എല്ലായിടത്തും ഉണ്ട് എന്നത് ഒരു വാശിക്ക് പറയുന്ന പോലെയെ എനിക്ക് തോന്നുന്നുള്ളൂ. ഞാന്‍ ഉദ്ധേശിച്ചത് ഒന്ന് രന്ന്ട് ഉദാഹരണങ്ങള്‍ പറഞ്ഞാല്‍ തന്നാല്‍ അത് നന്നായിരിക്കും എന്നാണ്.
“ആത്യന്തികമായി ഇസ്ലാം തീവ്രവാദത്താല്‍ തകരാന്‍ പോകുന്നത് ഇസ്ലാം സാംസ്കാരിക സ്വത്വം തന്നെയാണ്“
ഈ പറഞ്ഞതിന് താങ്കളുടെതിന് വിത്യസ്തമായ അഭിപ്രായം എനീക്കില്ല.
തീവ്ര വാദവും ഭീകരതയും ഒന്നിനും ഒരു പരിഹാരമല്ല. അങ്ങിനെ ഇസ് ലാം പഠിപ്പിക്കുന്നുമില്ല
മുസ് ലീങ്ങളില്‍ ഭൂരിഭാഗവും തീവ്രവാദത്തെ സപ്പോര്‍ട് ചെയ്യുന്നവരുമല്ല.
പ്രിയ വിവേകി താങ്കള്‍ ഉദ്ധേശിച്ചത്
ഫലസ്തീനും അഫ്ഘാനും ഇറാഖുമൊക്കെയാണെങ്കില്‍
കീഴടങ്ങലിന്റെ ഒരു മതവും അല്ല ഇസ് ലാം എന്ന സത്യം താങ്കളെ ഉണര്‍ത്തട്ടെ. കീഴ്വണക്കം ഒരേ ഒരു ശക്തിക്ക് മാത്രമേ ഉള്ളൂ. അതാണ് പ്രബഞ്ച നാഥനായ ദൈവം.
ഇവിടെയൊക്കെ പ്രശ്നക്കാര്‍ മുസ് ലീങ്ങള്‍ എന്നാണ് താങ്കള്‍ കരുതുന്നതെങ്കില്‍ താങ്കളില്‍ സത്യം ഒരു പാട് അകലെയാണെന്നാണ് എനിക്ക് തോന്നുന്നത്
Blogger സലാഹുദ്ദീന്‍ said...
എന്റെ പ്രിയ ജബ്ബാര്‍ മാഷെ
“സൂര്യന്‍ അതിന്റെ വിശ്രമസ്ഥലത്തേക്കു സഞ്ചരിക്കുന്നു...”[ഖുര്‍ ആന്‍ 36:38]
ഈ സുക്തം താങ്കള്‍ സ്വയം അര്‍ത്ഥം വെച്ചതും വ്യാഖ്യാനിച്ചതുമാണോ? അതോ ഇതിന് വല്ല റഫറന്‍സുമുണ്ടോ?
അബൂദറ് പറയുന്നു: ഒരിക്കല്‍ സൂര്യന്‍ അസ്തമിച്ചപ്പോള്‍ തിരുമേനി എന്നോട് ചോദിച്ചു “സൂര്യന്‍ ഇപ്പോള്‍ എങ്ങോട്ടാണു പോയതെന്നു നിങ്ങള്‍ക്കറിയാമോ?” ഞാന്‍ പറഞ്ഞു: “അല്ലാഹുവിനും അവന്റെ ദൂതനും മാത്രമേ അതിനെക്കുറിച്ചറിവുള്ളു.” തിരുമേനി അരുളി: “ദൈവത്തിന്റെ സിംഹാസനത്തിന്റെ താഴ്ഭാഗത്തു ചെന്നു സുജൂദ് ചെയ്യാന്‍ പോയിരിക്കുകയാണത്. അവിടെയെത്തി സുജൂദ് ചെയ്തു കഴിഞ്ഞാല്‍ രണ്ടാമതും ഉദയം ചെയ്യാന്‍ അത് അല്ലാഹുവിനോട് അനുവാദം ചോദിക്കും. അതിനനുവാദം ലഭിക്കും. രണ്ടാമതു സുജൂദ് ചെയ്യാനുള്ള സമയം വരും. ആ സുജൂദ് സ്വീകരിക്കപ്പെടുകയില്ല. പിന്നെയും ഉദയം ചെയ്യാന്‍ അത് അല്ലാഹുവിനോട് സമ്മതം ആവശ്യപ്പെടും. അപ്പോഴതിനു സമ്മതം ലഭിക്കുകയില്ല. “നീ വന്നേടത്തേക്കു തന്നെ മടങ്ങിപ്പൊയ്ക്കൊള്ളുക”എന്നതിന്നു കല്‍പ്പന ലഭിക്കും. അനന്തരം സാധാരണ സൂര്യന്‍ അസ്തമിക്കാറുള്ള സ്ഥലത്തുനിന്ന് അത് ഉദയം ചെയ്യും. “സൂര്യന്‍ അതിന്റെ മുശ്തഖര്‍ റിലേക്ക് ചലിച്ചു കൊണ്ടിരിക്കുന്നു. ശക്തനും അഗാധജ്ഞനുമായ അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയാണത്.” എന്ന ഖുര്‍ ആന്‍ വാക്യത്തിന്റെ താല്‍പ്പര്യമതാണ്.[ബുഖാരി-1314]
ആധികാരികതയുടെ കാര്യത്തില്‍ ഒട്ടും തര്‍ക്കമില്ലാത്ത ഹദീസുകളിലൊന്നാണിത്. ഒരു ഖുര്‍ ആന്‍ വാക്യത്തിനു നബി വിശദീകരണം നല്‍കിയിട്ടുണടെങ്കില്‍ അതിനു മറ്റൊരു വ്യാഖ്യാനം നല്‍കുന്നവര്‍ - സദുദ്ദേശ്യത്തോടെ യാണെങ്കില്പോലും -നരകത്തില്‍ അവരുടെ ഇരിപ്പിടം ഉറപ്പിച്ചു കഴിഞ്ഞു എന്ന് മറ്റൊരു ഹദീസിലുണ്ട്. നബി പറഞ്ഞതിനെയാണോ അതോ ആധുനിക ഖുര്‍ ആന്‍ ഗവേഷണക്കാര്‍ പറയുന്ന പുത്തന്‍ വ്യാഖ്യാനമാണോ നാം സ്വീകരിക്കേണ്ടത്.? വിശ്വാസത്തോട് സത്യസന്ധതയും ആത്മാര്‍ഥതയും ഉള്ളവര്‍ ശാസ്ത്രം പറയുന്നതിനനുസരിച്ച് വെളിപാടുകളെ വളച്ചൊടിക്കാന്‍ ധൈര്യപ്പെടുമോ? സൂര്യന്‍ പടിഞ്ഞാറുള്ള ഒരു ചെളിത്തടാകത്തില്‍ ചെന്നു മുങ്ങുകയാണെന്നു മറ്റൊരു ഖുര്‍ ആന്‍ വാക്യത്തിലും പറയുന്നുണ്ട്.[18:86]
സലാഹുദ്ധീന്‍, ഞാന്‍ തല്‍ക്കാലം വിട വാങ്ങുന്നു ..ജബ്ബാര്‍ മാഷുമായി സംവാദം തുടരുക . മതങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ ലോകം എത്രയോ സൌഹാര്‍ദ്ധവും സംഘര്‍ഷരഹിതവും സത്യ സന്ധവും ആയിരുന്നിരിക്കും എന്ന് വിവേകി കരുതുന്നു . താങ്കളുടെ മതത്തോട് മാത്രം എനിക്ക് വിദ്വേഷമില്ല. കള്ളക്കഥകളുടെ പിന്‍ബലത്തിലാണ് എല്ലാ മതങ്ങളും ആത്മീയ സംഘടനകളും നിലനില്‍ക്കുന്നത് എന്ന് വിവേകിയ്ക്ക് നന്നായി അറിയാം .
മുസ് ലീങ്ങളില്‍ ഭൂരിഭാഗവും തീവ്രവാദത്തെ സപ്പോര്‍ട് ചെയ്യുന്നവരുമല്ല
സപ്പോര്‍ട്ട് ചെയ്യാതിരുന്നത് കൊണ്ട് മാത്രം എന്ത് കാര്യം? All that is necessary for the triumph of evil is for good men to do nothing എന്ന് കേട്ടിട്ടില്ലേ? തീവ്രവാദം തെറ്റാണ് എന്ന് വിശ്വസിക്കുന്ന ഭൂരിപക്ഷം എന്ത് കൊണ്ടാണ് പരസ്യമായി തീവ്രവാദത്തിനെ അപലപിയ്ക്കുകയും തീവ്രവാദത്തിന് ഇസ്ലാമില്‍ സ്ഥാനമില്ല എന്ന് ഒഴുക്കന്‍ മട്ടില്‍ പറയുകയും അല്ലാതെ അനിസ്ലാമികമായ എന്തിനേയും എതിരെ(തലയറുക്കാനും കല്ലെറിയാനും വരെ പറയാറുള്ള)ഇറക്കാറുള്ള ഫത്വ ഇക്കാര്യത്തില്‍ ഇറക്കാത്തത്? ഇസ്ലാമികമല്ലാത്ത, ഇസ്ലാമിന് പേര് ദോഷം വരുത്തുന്ന തീവ്രവാദത്തിന്റെ പാത സ്വീകരിച്ചിരിക്കുന്ന ബിന്‍ ലാദനും മുല്ല ഒമറിനുമെതിരെ ഫത്വകള്‍ ഇറക്കാവുന്നതല്ലേ ഉള്ളൂ? നിശബ്ദത പാലിച്ച് കൈയ്യും കെട്ടി സൈഡില്‍ മാറി നില്‍ക്കുന്നതും എതിര്‍ക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
തീര്‍ച്ചയായും തീവ്രവാദത്തിനെ അപലപിക്കുന്ന വലിയ ഒരു ശതമാനം ഇസ്ലാം മതവിശ്വാസികള്‍ ഉണ്ട്. മോഡറേറ്റ് ശബ്ദങ്ങള്‍ക്ക് ശക്തി പകര്‍ന്ന് ചെറിയ ഒരു ശതമാനം വരുന്ന റാഡിക്കലുകളെ ഉള്ളില്‍ നിന്ന് തന്നെ സംസ്കരിക്കാവുന്നതേ ഉള്ളൂ. പക്ഷെ അതിനുള്ള മനസ്ഥിതി ഉണ്ടോ എന്നുള്ളത് വേറെ കാര്യമാണ്.
ജബ്ബാര്‍ മാഷേ , ഒരു പക്ഷെ താങ്കളുടെ ബ്ലോഗില്‍ മാത്രമായിരിക്കും വളരെ ഗൌരവമായ ചര്‍ച്ചകള്‍ നടക്കുന്നത് . ഈ ചര്‍ച്ചകള്‍ ബ്ലോഗ്ഗേര്‍സ് മുഴുവന്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് ഉറപ്പിച്ച് പറയാം . മുസ്ലീം മതം നവീകരിക്കുന്നതിന് വേണ്ടി താങ്കളുടെ ഭാഗത്ത് നിന്നുള്ള ശ്രമം ഇന്നല്ലെങ്കില്‍ നാളെ ഫലം കാണും എന്നതില്‍ തര്‍ക്കമില്ല .
ഈ കാലഘട്ടം മുസ്ലീം സമൂഹത്തോട് ഒന്നടങ്കം ചോദിക്കുന്നു . നിങ്ങള്‍ എന്ത് കൊണ്ട് ഇസ്ലാം തീവ്രവാദത്തെ പരസ്യമായി തള്ളിപ്പറയുന്നില്ല ? തീവ്രവാദികളെ ഒറ്റപ്പെടുത്തുന്നില്ല ?
ജിഹാദ് എന്നുള്ളത് തെറ്റിദ്ധരിയ്ക്കപ്പെട്ട വാക്കാണ് എന്ന് ശ്രീ.സലാഹുദ്ദീന്‍ പറഞ്ഞത് വായിച്ചു. ആദ്യമായല്ല ഈ വാദം കേള്‍ക്കുന്നതും. ‘ജിഹാദ്’ എന്നുള്ള വാക്കിന്റെ നാനാര്‍ഥങ്ങളല്ല അടിസ്ഥാനപരമായി പ്രശ്നം എന്നും അതിനെ പറ്റി ചര്‍ച്ച ചെയ്യുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ് എന്നും സലാഹുദ്ദീന്‍ മനസ്സിലാക്കണം. നിരപരാധികളായ മനുഷ്യരെ മതത്തിന്റെ പേരില്‍ കൊല്ലുന്നതിന് പേര് ജിഹാദ് എന്നല്ല ജിലേബി എന്നായാലും പ്രശ്നം ആ പ്രവര്‍ത്തിയാണ് അതിന്റെ പേരല്ല.
കാര്യങ്ങള്‍ എല്ലാം അറിഞ്ഞ് കൊണ്ട് ചോദ്യങ്ങളെ നേരിടാതെ ജിഹാദ് എന്ന വാക്കിന് ഇസ്ലാമില്‍ അര്‍ത്ഥം വേറെയാണ് എന്നൊക്കെ പറയുന്നത് എസ്കേപിസം ആണ്. ഡയലോഗ്സിലൂടെ പ്രശ്നം പരിഹരിക്കാന്‍ താല്പര്യമില്ല എന്ന് മാത്രമല്ല ഒരു പ്രശ്നം ഉണ്ട് എന്ന് അംഗീകരിക്കാന്‍ ഉള്ള വിമുഖത കൂടി ആയേ ഇതിനെ വ്യാഖ്യാനിക്കാന്‍ പറ്റൂ. തുറന്ന ചര്‍ച്ചകളിലൂടെയും ആശയനവീകരണത്തിലൂടെയും മുന്നോട്ട് പോകാന്‍ ഈ വിമുഖത തടസമാകുന്നു. ഇവയുടെ അഭാവത്തില്‍ ആളുകള്‍ അവര്‍ക്ക് തോന്നുന്ന രീതിയില്‍ കാര്യങ്ങളെ ‘തെറ്റി’ദ്ധരിയ്ക്കുന്നത് സ്വാഭാവികമല്ലേ?
ആഗോള തലത്തിലും കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാണ് എന്ന് വേണം കരുതാന്‍. ബഹുഭൂരിപക്ഷം വരുന്ന സമാധാനപ്രിയരായ മുസ്ലിം സഹോദരങ്ങളുടെ സ്വരം ഉയര്‍ന്ന് കേള്‍ക്കാത്തിടത്തോളം കാലം ‘തെറ്റിദ്ധാരണകള്‍’ പരത്തുന്ന ഒരു ന്യൂനപക്ഷത്തിന്റെ സ്വരമാണ് ഇസ്ലാമിന്റെ സ്വരമായി ലോകം കേള്‍ക്കുന്നത്. അതിനനുസരിച്ച് ലോകം പ്രതികരിക്കുകയും ചെയ്യുന്നു. മോഡറേറ്റ് ശബ്ദങ്ങള്‍ എന്ത് കൊണ്ട് ഇസ്ലാമില്‍ ഒറ്റപ്പെട്ട് പോകുന്നു? (ഭൂരിപക്ഷം അവരായിരുന്നിട്ടും). ജിഹാദ്/ജിലേബി വാക്കുകള്‍ തെറ്റിദ്ധരിയ്ക്കപ്പെട്ടു എങ്കില്‍ ആ തെറ്റിദ്ധാരണ മാറ്റാനുള്ള ഉത്തരവാദിത്തം സലാഹുദ്ദീനെ പോലെ തെറ്റിദ്ധാരണകള്‍ ഇല്ലാത്തവര്‍ക്കുണ്ട്. ഇല്ലേ?
“എല്ലാപ്രതിഭാസങ്ങളെയും ശാസ്ത്രത്തിനു വിശദീകരിയ്ക്കാനാകുമെന്നു മാഷ് വിശ്വസിയ്ക്കുന്നുണ്ടോ?”
മനുഷ്യന്റെ അന്യേഷണമാണ് ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ക്കു പിന്നില്‍ . മനുഷ്യന്റെ ബുദ്ധിക്കും കഴിവുകള്‍ക്കും പരിമിതികളുള്ളതുകൊണ്ടു തന്നെ ശാസ്ത്രത്തിനും ആ പരിമിതിയുണ്ടാവുക സ്വാഭാവികം. പക്ഷെ പ്രകൃതിപ്രതിഭാസങ്ങളെ അറിയാന്‍ നമുക്കു ശാസ്ത്രം അവലംബിക്കുന്ന രീതിയല്ലാതെ മറ്റൊരു മാര്‍ഗ്ഗം എന്താണുള്ളത്.? വിശ്വാസങ്ങളിലൂടെ മനുഷ്യനെന്തെങ്കിലും പ്രകൃതിപ്രതിഭാസങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ? തെറ്റായ നിഗമനങ്ങളില്‍നിന്നാണു വിശ്വാസങ്ങള്‍ പലതും ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമായും നമുക്കു മനസ്സിലായിക്കഴിഞ്ഞതല്ലേ? വിശ്വാസങ്ങള്‍ തന്നെ ഇക്കാലത്തു നിന്നു പിഴക്കാന്‍ ശാസ്ത്രത്തിന്റെ വാലില്‍ തൂങ്ങാനല്ലേ ശ്രമിക്കുന്നത്?
“വിജ്ഞാനം എന്നത് നമ്മുടെ സ്വയം കണ്ടെത്തലല്ല, പകരം ആരുടെയോ കണ്ടെത്തെലുകളെ വിശ്വസിക്കലാണ്.”
ശാസ്ത്രവും ഒരു വിശ്വാസമല്ലേ എന്നും ചിലര്‍ ചോദിച്ചതായി കണ്ടു.
ഇവിടെയൊന്നും വിശ്വാസം കടന്നു വരുന്നില്ല. ശാസ്ത്രം ആരോടും ഒന്നും `വിശ്വസിക്കാന്‍` പറയുന്നില്ല. ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ ശരിയാണോ എന്നാര്‍ക്കും പരിശോധിക്കാം. ശരിയല്ല എന്നു ബോധ്യപ്പെടുത്തിയാല്‍ അതു തിരുത്താനും ശാസ്ത്രത്തിനു മടിയില്ല. ആ കണ്ടെത്തലുകളെ നമ്മുടെ ജീവിതം മെച്ചപ്പെടുത്താന്‍ നമുക്ക് ഉപയോഗപ്പെടത്താം എന്നു മാത്രം. ഏതെങ്കിലും ഒരു ശാസ്ത്ര തത്വം ആരെങ്കിലും വിശ്വസിച്ചാല്‍ അവര്‍ക്കു പാരിതോഷികം നല്‍കാമെന്നോ വിശ്വസിച്ചില്ലെങ്കില്‍ അവരെ തീ കൊണ്ടു പൊള്ളിക്കുമെന്നോ ശാസ്ത്രം ആരെയും ഭീഷണിപ്പെടുത്തുന്നില്ല. ഈ കമ്പ്യൂട്ടറും നെറ്റുമൊക്കെ നമ്മുടെ മുന്‍പില്‍ അനുഭവവേദ്യമായി നില കൊള്ളുമ്പോള്‍ ഇതിന്റെ പിന്നിലുള്ള ആയിരക്കണക്കിനു ശാസ്ത്ര സിദ്ധാന്തങ്ങള്‍ ശരിയാണെന്നു നാം എന്തിനു ‘വിശ്വസിക്ക’ ണം?
ഭൂമി ഉരുണ്ടതാണെന്നോ ആകാശത്തില്‍ സൂര്യനുണ്ടെന്നോ നാം വിശ്വസിക്കേണ്ട കാര്യമുണ്ടോ? അതൊക്കെ നമുക്കിന്ന് പ്രത്യക്ഷത്തില്‍ തന്നെ അനുഭവപ്പെടുന്ന സത്യങ്ങളല്ലേ? എന്നാല്‍ കുട്ടിച്ചാത്തന്‍ , ജിന്ന്, മലക്ക്, ആത്മാവ്, ദൈവം തുടങ്ങിയ സങ്കല്‍പ്പ വിശ്വാസങ്ങള്‍ നമുക്ക് ഇന്ദ്രിയാനുഭവങ്ങളാലോ യുക്തിചിന്തയാലോ തെളിവുകളാലോ ബോധ്യപ്പെടുന്നില്ല. അതുകൊണ്ടതൊക്കെ അന്ധമായി വിശ്വസിക്കേണ്ടി വരുന്നു. എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങള്‍ തന്നെ; അവ സത്യമായാലും അല്ലെങ്കിലും ശരി, വിശ്വാസം അന്ധം തന്നെ! അതുകൊണ്ട് മതവും മതത്തിലെ അന്ധവിശ്വാസങ്ങളും രണ്ടാണെന്ന വാദം ശരിയല്ല. വിശ്വാസങ്ങളിലേതെങ്കിലും സത്യമാണെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെടുന്ന പക്ഷം യുക്തിവാദികള്‍ക്ക് അതംഗീകരിക്കാന്‍ ഒരു മടിയും ഉണ്ടായിരിക്കുകയില്ല. ഒരു തെളിവും ഇല്ലാത്ത കാര്യങ്ങള്‍ -തെറ്റാണെന്നതിനു നിരവധി തെളിവുകള്‍ ഉണ്ടെന്നുമിരിക്കെ- കണ്ണും ചിമ്മി വിശ്വസിക്കണം എന്നു പറയുന്നതിനോടാണു ഞങ്ങള്‍ക്കെതിര്‍പ്പുള്ളത്.
ഖുര്‍ ആന്‍ മനുഷ്യന്റെ പരിമിത ബുദ്ധിയില്‍നിന്നുള്ള ഭാവനകള്‍ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളുവെന്നു പകല്‍ വെളിച്ചം പോലെ ബോധ്യപ്പെട്ട സ്ഥിതിയ്ക്ക് അതൊരു ദൈവത്തിന്റെ വെളിപാടാണെന്നു വിശ്വസിക്കാന്‍ എങ്ങനെ കഴിയും?
പ്രിയ ജബ്ബാര്‍,
ഒരു മറുപടി എഴുതിയത് നീണ്ട് പോയതിനാല്‍ POST ആയി ഇവിടെ (http://dinkan4u.blogspot.com/2007/12/blog-post_18.html) ഇട്ടിട്ടുണ്ട്.
സുകുമാരന്‍സാറിന്റെ ചോദ്യം പലപ്പോഴും എന്റെ മനസ്സിലും ഉയര്‍ന്നിട്ടുള്ളതാണ്‍.
ഏതു മതത്തില്‍പ്പെട്ടവരായാലും.ലോകത്തിലെ ഭൂരിപക്ഷം മനുഷ്യരും സമാധാനജീവിതം മാത്രം ആഗ്രഹിയ്ക്കുനവരാണു.ഇസ്ലാം തീവ്രവാദത്തിന്റെ യഥാര്‍ത്ഥ ഇരകള്‍,ഇതിലൊന്നും പെടാതെജീവിയ്ക്കുന്ന മഹാഭൂരിപക്ഷം മുസ്ലീമുകള്‍തന്നെയാണേന്നതു എത്ര ദു:ഖകരമാണു!
അവര്‍ക്കകത്തുതന്നെനിന്നുള്ള ഒരു മുന്നേറ്റത്തിനുമാത്രമെ,ഇതിലെന്തെങ്കിലും ചെയ്യാനാകൂ.
ലോകത്തിലെ മുസ്ലിമുകളെല്ലാമൊരുമിച്ച് ഒരേസ്വരത്തില്‍ തീവ്രവാദികളെ തള്ളിപ്പ്രയുന്ന ആദിവസം ഇസ്ലാമിക് തീവ്രവാദം ഇല്ലാതാകും
. യുക്തിവാദികള്‍ സമൂഹത്തിലെ തിന്മകളെ ഉന്‍മൂലനം ചെയ്യാനാണു ശ്രമിക്കുന്നതെങ്കില്‍ വിമര്‍ശനം ഇത്ര നിശിതമാകുന്നതെന്തിന്? ഇത് അവര്‍ നിങ്ങളെ ശത്രുതയോടെ കാണാനല്ലേ ഇടയാക്കൂ?
സുഹൃത്തേ, മുസ്ലിംസമൂഹം വിമര്‍ശനങ്ങളോട് പൊതുവെ അസഹിഷ്ണുതയോടെയാണ് എല്ലാ കാലത്തും പ്രതികരിച്ചിട്ടുള്ളത്. അത് എത്ര ലഘുവായ വിമര്‍ശനമായാലും ശരി. ഖുര്‍ ആനിന്റെ മഹത്വം പ്രചരിപ്പിക്കാന്‍ ഹദീസുകളെ വിമര്‍ശിച്ചതിനും , നിസ്കാരം അഞ്ചില്ല, ഖുര്‍ ആനില്‍ മൂന്നേയുള്ളു എന്നു പറഞ്ഞതിനും, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നു ഖുര്‍ ആനിലുണ്ടെന്നു വ്യാഖ്യാനിച്ചതിനുമാണു ചേകനൂര്‍ മൌലവിയെ കൊല ചെയ്തത്. ആ നിഷ്ഠൂര കൃത്യത്തെ വാചാലമായ മൌനം കൊണ്ട് പിന്തുണയ്ക്കുകയാണ് ഈ സമുദായം ചെയ്തത്.
പണ്ട് സി എന്‍ അഹ്മദ് മൌലവി ഖുര്‍ ആന്‍ പരിഭാഷ പ്രസിദ്ധീകരിച്ചപ്പോള്‍ അദ്ദേഹത്തെയും ഇവര്‍ കല്ലെറിഞ്ഞു. സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ മുസ്ലിംങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ പരിശ്രമിച്ച അവസരത്തിലും ഇതു തന്നെയാണു സംഭവിച്ചത്. മൊയ്തു മൌലവി അബ്ദുറഹ്മാന്‍സാഹിബ് തുടങ്ങിയ ദേശീയ വാദികളെയും ഇവര്‍ കാഫിറാക്കി.
സമുദായത്തിലെ അനാചാരങ്ങളെക്കുറിച്ചൊക്കെ വളരെ ലഘുവായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചവരോടു പോലും ഇവര്‍ സഹിഷ്ണുത കാണിക്കുകയുണ്ടായില്ല. എല്ലാവരെയും ഇവര്‍ ‘മുസ്ലിംവിരോധികള്‍ ’ എന്നു മുദ്ര കുത്തുകയാണാദ്യം ചെയ്തത്. ഇപ്പോള്‍ ആരെങ്കിലും വല്ല വിമര്‍ശനവും ഉന്നയിച്ചാല്‍ അവരെ ‘സങ്ഘ്പരിവാര്‍ ഏജന്റ്’, ‘ബുഷിന്റെ ചാരന്‍ ’ , എന്നൊക്കെയുള്ള ലേബല്‍ ആദ്യമേ നെറ്റിയിലങ്ങ് ഒട്ടിക്കും. പിന്നെ മറുപടിയൊന്നും വേണ്ടല്ലോ!
ഇതൊക്കെ കണ്ടും കേട്ടും വളര്‍ന്നതിനാലാണ് ,വിമര്‍ശനം അല്‍പ്പം കട്ടിയായിത്തന്നെ വേണമെന്നു ഞാന്‍ മനസ്സിലാക്കിയത്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ എത്ര മയപ്പെടുത്തി അവതരിപ്പിച്ചാലും പ്രകോപനം കുറയുമെന്നെനിക്കു തോന്നുന്നില്ല. എന്റെ പേരു പോലും പലര്‍ക്കും പ്രകോപനമുണ്ടാക്കുന്നു. ഒരു മുസ്ലിം പേരുകാരന്‍ യുക്തിവാദിയാണെന്നു പരസ്യമായി പ്പറയുന്നത് സഹിക്കാവുന്നതിലും അപ്പുറമാണിവര്‍ക്ക്. അതിനാല്‍ പറയാനുള്ള കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ നേരെ ചൊവ്വേ തുറന്നടിച്ചു പറയുന്നതാണു നല്ലതെന്നു തോന്നുന്നു.
ഇതൊക്കെ വായിക്കുമ്പോഴേക്കും മതവിശ്വാസികള്‍ക്കു എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടാകുമെന്നൊന്നും എനിക്കു പ്രതീക്ഷയില്ല. പക്ഷെ അവര്‍ ഇതിനൊക്കെ മറുപടി കണ്ടെത്താനുള്ള ഒരു ശ്രമം നടത്തിയാല്‍ തന്നെ വലിയ മനോവികാസത്തിനുള്ള സാധ്യത ഞാന്‍ കാണുന്നു. സത്യസന്ധതയുള്ള വിശ്വാസികളുടെ കാര്യത്തില്‍ മാത്രമാണു പ്രതീക്ഷ. കപടവിശ്വാസികള്‍ക്കു മാറ്റമുണ്ടാകില്ല. അവര്‍ക്കു പ്രകോപനവും ഉണ്ടാവില്ല.!
പ്രാധാന്യമുള്ള വിഷയം ഇവിടെ ചര്‍ച്ച ചെയ്യുന്നതുകൊണ്ട് അനുകൂലിച്ചും എതിര്‍ത്തുമൊക്കെ നൂറഭിപ്രായം എല്ലാവര്‍ക്കും മനസ്സില്‍ വരുന്നുണ്ടെന്ന് അറിയാവുന്നതുകൊണ്ട് ചെറിയൊരു മുന്നറിയിപ്പ് തന്നു പോകാമെന്ന് കരുതി.
പലരും പല നാട്ടില്‍ നിന്നാണ് വായിക്കുകയും കമന്റെഴുതുകയും ചെയ്യുന്നത്. എല്ലാവരും സദുശ്ശേശത്തോടെ തന്നെ വായിച്ച് പ്രതികരിക്കുന്നവരാണെന്ന തീര്‍ച്ചയും എനിക്കുണ്ട്, പക്ഷേ സ്വന്തം സുരക്ഷയെക്കരുതി ജബ്ബാര്‍ മാഷുടെ ബ്ലോഗിലോ, മറ്റേതു ബ്ലോഗിലോ, പോകട്ടെ ഇന്റര്‍നെറ്റില്‍ എവിടെയെങ്കിലും എന്തെങ്കിലും എഴുതും മുന്നേ അവനവനു ആപ്ലിക്കബിള്‍ ആയ സൈബര്‍ നിയമങ്ങളെ നല്ലപോലെ മനസ്സിലോര്‍ത്ത ശേഷമേ ചെയ്യാവൂ എന്നു പറയാന്‍ തോന്നി
മിക്കവാറും നാടുകളുടെ (ഇന്ത്യയടക്കം) സൈബര്‍ നിയമങ്ങള്‍ എനിക്കറിയില്ല, പക്ഷേ അവ പോലെ ഇന്റര്‍നെറ്റില്‍ തട്ടിപ്പും വെട്ടിപ്പും നടത്തുന്നവര്‍ക്കെതിരേ മാത്രം ആകണമെന്നില്ല. ഉദാഹരണത്തിന് യൂ ഏ ഈ സൈബര്‍ നിയമത്തില്‍ മതസംബന്ധിയായ രണ്ട് വിലക്കുകള്‍ ഉണ്ട് :
ഒന്ന്: ഇസ്ലാമിനെ വിമര്‍ശിക്കുകയോ താറടിച്ചു കാട്ടുകയോ ചെയ്യരുത്.
രണ്ട്: ഒരു മതത്തെയും മതാചാരങ്ങളെയും മതവിശ്വാസങ്ങളെയും മതപരമായി ആരു നടത്തുന്ന ചടങ്ങുകളെയും അവഹേളിക്കുകയോ എതിര്‍വാര്‍ദം ഉന്നയിക്കുകയോ തടയുകയോ ചെയ്യാന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കരുത്.
ആദ്യത്തേതിനെക്കാള്‍ കര്‍ശനവും വ്യക്തവുമാണ് രണ്ടാമത്തേതെന്ന് ശ്രദ്ധിച്ചു കാണുമല്ലോ. ഒരു ഹിന്ദുമതവിശ്വാസി സര്‍ദാര്‍ജി ജോക്ക് ഇട്ടാല്‍ അത് കുറ്റമാണ്. അതേ ഹിന്ദുമത വിശ്വാസി ഗുരുവായൂരില്‍ ചുരിദാറിടാന്‍ പാടില്ലെന്ന് തന്ത്രി പറഞ്ഞതിനെ വിമര്‍ശിച്ചാലും കുറ്റമാണ് കാരണം ഈ ഹിന്ദുമതത്തിലെ തന്നെ ആരെങ്കിലും ഒരു കൂട്ടം ചുരിദാര്‍ വിരുദ്ധര്‍ കാണും (അറ്റ് ലീസ്റ്റ് ഈ പറഞ്ഞ തന്ത്രിയുണ്ടല്ലോ) അയാളുടെ മതപരമായ വിശ്വാസത്തെയാണ് മേല്‍പ്പറഞ്ഞ ഹിന്ദു വിമര്‍ശിച്ചത് എന്നതിനാല്‍ അതു കുറ്റമാണ്.
മതസമൂഹത്തിന്റെയെന്നല്ല വ്യക്തിതലവിശ്വാസത്തെ പോലും ചോദ്യം ചെയ്യാനോ അവഹേളിക്കാനോ വിമര്‍ശിക്കാനോ പാടില്ല എന്നാണീ നിയമം എന്ന് മനസ്സിലാക്കാം.
കമന്റുകളും പോസ്റ്റുകളും എഴുതും മുന്നേ അവനവനെ ഭരിക്കുന്ന നിയമങ്ങളെ ഒന്നോര്‍ക്കുക , അവ ശരിയോ തെറ്റോ എന്തായാലും നിയമമാണ്, നിയമം അനുസരിക്കാന്‍ സമൂഹാംഗങ്ങള്‍ ബാദ്ധ്യസ്ഥരുമാണ്.
ഞാന്‍ ജബ്ബാര്‍ മാഷുടെ പോസ്റ്റുകളും കമന്റു ചര്‍ച്ചകളും ഒക്കെ താല്‍പ്പര്യത്തോടെ വായിക്കാറുണ്ട്, കമന്റുകള്‍ എഴുതാറില്ല. വായന തന്നെ പോസ്റ്റ് ഫീഡ് & കമന്റ് ഫീഡ് സബ്സ്രൈബ് ചെയ്തിട്ടാണ്, ഈ ബ്ലോഗില്‍ വന്നിട്ടല്ല പുതിയ ബ്ലോഗറൊന്നുമല്ല ഞാന്‍ , ഇവിടെ അനോണിയാകേണ്ടി വന്നൂ :)
"ഫലസ്തീനും അഫ്ഘാനും ഇറാഖുമൊക്കെയാണെങ്കില്‍ കീഴടങ്ങലിന്റെ ഒരു മതവും അല്ല ഇസ് ലാം എന്ന സത്യം താങ്കളെ ഉണര്‍ത്തട്ടെ. "
പ്രിയപ്പെട്ട സലാഹുദ്ദീനെ, ഈ ലിസ്റ്റില്‍ നിന്നും കുറഞ്ഞ പക്ഷം അഫ്ഘാനെ ഒന്നു നീക്കിക്കൂടെ. താലിബന്‍ ഇന്‍ഡ്യന്‍ വിമാനം ഹൈജാക്ക് ചെയ്തതും യാത്രക്കാരിലൊരുത്തനെ കൊന്നതും ഇന്‍ഡ്യക്ക് തീവ്രവാദികളെ വിട്ടുകൊടുക്കേണ്ടി വന്നതും അധികം നാളു മുമ്പല്ലല്ലോ. ആദ്യം മനുഷ്യനെന്ന ബോധവും പിന്നെ ഇന്‍ഡ്യക്കാരനെന്ന ബോധവും കഴിഞ്ഞിട്ടുള്ള മതവും ദൈവവും പോരേ നമുക്ക്? Shame on you!!!
"കീഴടങ്ങലിന്റെ ഒരു മതവും അല്ല ഇസ് ലാം എന്ന സത്യം താങ്കളെ ഉണര്‍ത്തട്ടെ."
പ്രിയപ്പെട്ട സഹോദരാ, ഇത്തരം ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള പക്വത വന്നിട്ടുണ്ടോ എന്നു ആദ്യം സ്വയം ചിന്തിക്കൂ. വെറുതേ ഇസ്ലാമിനെക്കുറിച്ച് അബദ്ധധാരണകള്‍ പരത്താതെ.
ഞാനും ഒരു പഴയ ബ്ലോഗര്‍ തന്നെ. ഭീഷണികള്‍ പരക്കുന്നതിനാല്‍ അനോണിയായി കമന്റിടേണ്ടിവന്നു.
കമന്റുകളും പോസ്റ്റുകളും എഴുതും മുന്നേ അവനവനെ ഭരിക്കുന്ന നിയമങ്ങളെ ഒന്നോര്‍ക്കുക , അവ ശരിയോ തെറ്റോ എന്തായാലും നിയമമാണ്, നിയമം അനുസരിക്കാന്‍ സമൂഹാംഗങ്ങള്‍ ബാദ്ധ്യസ്ഥരുമാണ്.
അനോണിമൌസ് എഴുതിയ മേല്‍ക്കമന്റ് ഈ ബ്ലോഗ് വായിക്കുന്നവര്‍ക്കും ഇവിടെ കമന്റുന്നവര്‍ക്കും മൊത്തത്തില്‍ ബാധകമായതിനാല്‍ രണ്ട് വാക്ക് പറയാതെ വയ്യ . ഒന്നാമത് ഈ ബ്ലോഗ് എഴുതുന്ന ജബ്ബാര്‍ മാഷ് തന്നെ ഇങ്ങിനെയെഴുതുന്നതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കിയിട്ടുണ്ടാകും . സ്വന്തം ജീവന് വരാവുന്ന ആപത്ത് കണ്ടുകൊണ്ട് തന്നെയായിരിക്കും അദ്ദേഹം സ്വന്തം സമുദായാംഗങ്ങള്‍ മതത്തിന്റെ പേരില്‍ അനുഭവിക്കേണ്ടി വരുന്ന ഭൌതികവും മാനസികവുമായ ചൂഷണങ്ങളേയും അടിച്ചമര്‍ത്തലുകളേയും എതിര്‍ക്കുന്നുണ്ടാവുക . സ്വാര്‍ത്ഥ ലേശമെന്യേ അദ്ദേഹം ഈ സാഹസത്തിന് മുതിരുന്നത് കറ കളഞ്ഞ മനുഷ്യസ്നേഹത്തിന്റെ പേരില്‍ മാത്രമാണെന്നും ഇതില്‍ യാതൊരു മുതലെടുപ്പുമില്ല എന്നും ആര്‍ക്കും ബോധ്യമാവും . ഇതിന്റെ പേരില്‍ അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ തങ്ങളുടെ സഹജീവികള്‍ക്ക് തങ്ങള്‍ എന്ത് ചെയ്യുന്നു എന്ന് ഒരാത്മവിമര്‍ശനം നടത്തുന്നത് നന്നായിരിക്കും . മതത്തില്‍ എല്ലാം ഭദ്രമാണെന്നും നടക്കുന്നതെല്ലാം ശരിയാണെന്നും ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ ? ആലോചിച്ചാല്‍ തങ്ങളോട് അനീതി കാട്ടുന്നത് ജബ്ബാര്‍ മാഷല്ല മറിച്ച് സ്വന്തം മത മേലാളന്മാര്‍ തന്നെയാണെന്ന് മനസ്സിലാവും . സത്യം തുറന്നു പറയുന്നതിന്റെ പേരില്‍ ജബ്ബാര്‍ മാഷെ ഇല്ലാത്താക്കിയാലും അനീതികളും ചൂഷണങ്ങളും അന്ധവിശ്വാസങ്ങളും അവിടെത്തന്നെയുണ്ടാവും . മറ്റൊരു ജബ്ബാര്‍ മാഷ് അത് പറയുകയും ചെയ്യും . ഇത്തരത്തിലുള്ള ജബ്ബാര്‍ മാഷ്‌മ്മാരിലൂടെയാണ് ലോകം ഇന്ന് കാണുന്ന തരത്തില്‍ പുരോഗമിച്ചിട്ടുള്ളത് . അല്ലാതെ മത മേലധികാരിലൂടെയല്ല . പുതിയ കണ്ടുപിടുത്തങ്ങളേയും ,പുതിയ ആശയങ്ങളേയും എതിര്‍ത്ത് തോല്‍പ്പിക്കാനാണ് മതങ്ങള്‍ എക്കാലത്തും ശ്രമിച്ചിട്ടുള്ളത് . മതങ്ങള്‍ എപ്പോഴും പുരോഗതിക്ക് എതിരായിരുന്നു . ഇന്നും അങ്ങിനെ തന്നെ . മതങ്ങളെ അനുകൂലിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ പാവപ്പെട്ടവരെ പുരോഹിതന്മാര്‍ ചൂഷണം ചെയ്യുന്നതിന് കൂട്ട് നില്‍ക്കുകയാണ് . മതങ്ങളിലുള്ള അന്ധവിശ്വാസങ്ങളും ചൂഷണങ്ങളും മനസ്സിലാക്കിയിട്ടും അതിനെതിരെ ശബ്ദിക്കാത്തത് ഭീരുത്വം കൊണ്ടാണ് . എന്നാല്‍ ജബ്ബാര്‍ മാഷെപോലെയുള്ളവര്‍ ജീവന്‍ പോലും പണയം വെച്ച് സത്യം പറയുമ്പോള്‍ അദ്ദേഹത്തെ എതിര്‍ക്കാന്‍ വരുന്നത് , യുക്തിവാദികള്‍ അശക്തരും അസംഘടിതരുമല്ലേ എന്ന് കരുതിയാണ് .
മതവും സമൂഹവും ,മാനവ സമുദായം മൊത്തത്തിലും അനവരതം നവീകരിക്കപ്പെടേണ്ടതുണ്ട് . അല്ലെങ്കില്‍ കാലഹരണപ്പെട്ട ആശയങ്ങളും ,ആചാരങ്ങളും ,വിശ്വാസങ്ങളും,നിയമങ്ങളും,പ്രത്യയശാസ്ത്രങ്ങളും കൊണ്ട് ചീഞ്ഞ് നാറി മനുഷ്യ ജീവിതം അസാധ്യമായിപ്പോകും . എല്ലാ കാലത്തേക്കും യോജിച്ചതായി ഒന്നുമില്ല. അത് കൊണ്ട് ഒരോ കാലത്തിനും അനുസരിച്ച് ആവശ്യമായ ആചാരങ്ങളും നിയമങ്ങളും , പഴയതിലെ നല്ലത് മാത്രം നിലനിര്‍ത്തിയും ചീഞ്ഞത് ഒഴിവാക്കിയും പുതിയതായി സൃഷ്ടിക്കണം . ചിന്തിക്കുന്നവരുടെ തിരുത്തല്‍ ശ്രമങ്ങളിലൂടെയല്ലാതെ മനുഷ്യരാശി സ്വമേധയ ഇതിന് മുതിരാറില്ല . പക്ഷെ ഭൂതകാലത്തിന്റെ ആചാര വിശ്വാസങ്ങളില്‍ മാത്രം അഭിരമിക്കുകയും വര്‍ത്തമാനകാലത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിയാതിരിക്കുകയും ,ഭാവിയുടെ വെല്ലുവിളികള്‍ ബോധ്യമാകാതിരിക്കുകയും ചെയ്യുന്ന സാധാരണ മനസ്സുകള്‍ നവീകരണ ശ്രമങ്ങളെ ചെറുക്കുന്നു . ഇത്തരത്തിലുള്ള എതിര്‍പ്പുകളെ അതിജീവിച്ചിട്ടാണ് മനുഷ്യരാശി ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ളത് . ഇന്ന് സാമാന്യം നല്ല ജീവിത സാഹചര്യങ്ങളോടെ മനുഷ്യന്‍ ലോകത്ത് ജീവിക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം യുക്തിചിന്തയുടെ ഫലമായ ശാസ്ത്രത്തിന്റെ വളര്‍ച്ച കൊണ്ടാണ് . ഈ വളര്‍ച്ചയ്ക്ക് തടയിടാനേ മതങ്ങള്‍ എന്നും ശ്രമിച്ചിട്ടുള്ളൂ . ഇനിയങ്ങോട്ടും മനുഷ്യന് രക്ഷ ശാസ്ത്രത്തിലാണ് , മതങ്ങളിലല്ല . പ്രാര്‍ത്ഥന കൊണ്ട് മനുഷ്യന് ഒന്നും കിട്ടുകയില്ല . ചിന്ത കൊണ്ടും പ്രവര്‍ത്തനം കൊണ്ടും മാത്രമേ എന്തെങ്കിലും കിട്ടുകയുള്ളൂ . ശാസ്തവും അതിന്റെ സംഭാവനകളും ഇല്ലാതെ വെറും മതങ്ങളും ദൈവവും മാത്രമുള്ള ഒരു ലോകം കടുത്ത വിശ്വാസിക്ക് പോലും സങ്കല്‍പ്പിക്കാന്‍ കഴിയുമോ ?
അവസാനമായി നിയമങ്ങളെപ്പറ്റി ഒരു വാക്ക് . നിയമങ്ങള്‍ മനുഷ്യന് വേണ്ടിയാണ് , അല്ലാതെ നിയമങ്ങള്‍ക്ക് വേണ്ടി മനുഷ്യനല്ല. മനുഷ്യന്‍ സാമൂഹ്യജീവിയാതിനാല്‍ , സാമൂഹ്യ ജീവിതം ക്രമീകരിക്കാന്‍ വേണ്ടി മനുഷ്യന്‍ മനുഷ്യന് വേണ്ടി ഉണ്ടാക്കുന്നതാണ് നിയമങ്ങള്‍ . നിയമം ഇരുമ്പുലക്കയല്ല . ജനവിരുദ്ധങ്ങളായ നിയമങ്ങള്‍ മാറ്റപ്പെടേണ്ടതുണ്ട് . പ്രളയം വരെ സാധുവായ ഒരു നിയമം ഇന്ന് ലോകത്ത് എവിടയുമില്ല .
പ്രിയ സഹോദരന്മാരോട്
ജബ്ബാര്‍ മഷിന്റെ ഖുര്‍ ആന്‍ വ്യാഖ്യാനവും അദ്ധേഹത്തിന്റെ ഈ ബ്ലോഗിനും വിശ്വസികളെ പ്രകോപിക്കലാണ് പ്രധാന ഉദ്ധേശം എന്ന് അദ്ധേഹം തന്നെ വ്യക്തമാക്കിയ സ്തിഥിക്ക് ഒരു സംവാദത്തിന് വലിയ പ്രസക്തിയില്ല. അദ്ധേഹത്തിന്റെ നന്മ എന്നത് കാപട്യമായി ഞാന്‍ മന്‍സ്സിലാക്കുന്നു.
പ്രിയ വിവേകി : ലോകത്ത് ഏറ്റ്വും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ട യുദ്ധങ്ങളൊന്നും ഇസ് ലാമിന്റെ പേരിലായിരുന്നില്ല. എന്ത് ക്രൂര കൃത്യം ചെയ്താലും
ആരെയും ഭയപ്പെടാനില്ലെന്ന നിരീശ്വര വാദത്തിന്റെയും ഭൌതിക വാദത്തിന്റെയും വക്താക്കളാണ് ഇവര്‍ക്ക്ക് ഊര്‍ജ്ജം നല്‍കിയവര്‍. അത്തരം ഒരു തലമുറയെ
വളര്‍ത്താനാണ് ഈ യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവരും പണിയെടുത്തുകൊണ്ടിരിക്കുന്നത്.
മതത്തെ എതിര്‍ക്കുമ്പോള്‍ മാത്രം ഇവര്‍ നല്ല പിള്ളമാരായിരിക്കും. മനുഷ്യസ്നേഹികള്‍ എന്ന് പറഞ്ഞു നടക്കുന്ന ഇവര്‍ സമൂഹത്തില്‍ അവശേഷിക്കുന്ന
നന്മകള്‍ കൂടി പാടെ തൂത്തെറിയാനാണ് ശ്രമിച്ചു കൊണ്ടിരിക്കൂന്നത്. ഇവരുടെ യുഗപുരുഷനായി ഇവര്‍ വാഴ്ത്തുന്ന ചാള്‍ ഡാര്‍വിനാണ് ലോക
മഹായുദ്ധങ്ങള്‍ക്ക് പ്രചോദനമായത്. അതിന്റെ തിക്ത ഫലങ്ങള്‍ ഇന്നും മനുഷ്യന്‍ അനുഭവിച്ചു തീര്‍ക്കുന്നു.
യൂറോപിന്റെയും അമേരിക്കയുടെയും ഇന്നത്തെ അവസ്ത ഒന്ന് ക്ണ്ണോടിച്ചാല്‍ ആ ദയനീയ ചിത്രം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.
സാസ്കാരികാധ:പതനത്തിന്റെ ഏറ്റവും വൃത്തി കെട്ട ഉദാഹരണങ്ങളാണ് അവിടെ നിന്ന് കേട്ടുകൊണ്ടിരിക്കുന്നത്. നിരീശ്വരവാദവും ഭൌതികവാദവും
തന്നെയാണ് ഇത്തരം ഒര അധ:പതനത്തില്‍ അവരെ എത്തിച്ചത്. ഒരു ദാഹരണം: ഹോമോ സെക്സ് ഒരു വൈകൃതമാണ്. മൃഗങ്ങള്‍ പോലും അറക്കുന്ന
ഇത്തരം വൈകൃതങ്ങള്‍ അവിടെ പല രാജ്യങ്ങളിലും നിയമ പരമായി അനുവദിക്കപ്പെട്ടിരിക്കുന്നു. കുടുംബം ഇല്ലാതായികൊണ്ടിരുക്കുന്നു. അങ്ങിനെ
ആവശ്യമേ ഇല്ലെന്നാണ് കണ്ടെത്തല്‍. മനുഷ്യന്‍ സര്‍വ്വതന്ത്ര സ്വതന്ത്രനാണ്. എങ്ങിനെ വേണമെങ്കിലും അവനു ജീവിക്കാം. എങ്ങനെ ജീവിച്ചാലെന്ത് ?
മരണത്തോടു കൂടി എല്ലാം അവസാനിക്കുകയല്ലേ? അതിനാല്‍ തന്നെ നന്മ തിന്മകള്‍ എന്നൊന്നില്ല. തോന്നിയ പോലെ ആശ്വദിച്ചു ജീവിക്കുക. ആരോടും
കടപ്പാടില്ല. ആരെയും ബഹുമാനിക്കേണ്ടതില്ല. ഇതൊന്നും ചെയ്തില്ലെങ്കിലും ഒരു പ്രശ്നവുമില്ല. കാരണം രക്ഷാ ശിക്ഷകള്‍ എന്ന വിശ്വാസമേ ഇല്ല അവന്.
എന്റെ പ്രിയ സഹോദരന്മാര്‍ ഇത്തരം ഒരു തലമുറയെ ഉണ്ടാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
മതങ്ങളിലെ അന്തവിശ്വാസങ്ങളെയും, അക്രമ പ്രവണതകളെയും നമുക്ക് തുറന്നതെതിര്‍ക്കാന്‍ മതത്തില്‍ തന്നെ ഒരു പാട് തെളിവുകളുണ്ട്.ഒരാളുടെ ജീവന്‍ ആരെങ്കിലും കവര്‍ന്നാല്‍ അവന്‍ മനുഷ്യ സമൂഹത്തെ ഒന്നടങ്കം വധിച്ചതിനും ഒരാള്‍ ആരുടെയെങ്കിലും ജീവന്‍ രക്ഷിച്ചാല്‍ അവന്‍ മനുഷ്യകുലത്തെയാകെ
രക്ഷിച്ചതിനും തുല്യമാണ് എന്ന് വിശുദ്ധ ഖുര്‍ ആന്‍ പ്രഖ്യാപിക്കുന്നു.അക്രമപവര്‍ത്തനങ്ങള്‍ക്ക് ഒരു മതവും ന്യായീകരണമല്ല.
നീതി എവിടെ നിഷേധിക്കപ്പെടുന്നുവോ അവിടെ തീവ്രവാദവും ഭീകര വാദവും തലപൊക്കാന്‍ സാധ്യതയുണ്ട്. നീതി നിഷേധത്തെ എതിര്‍ക്കുന്നത് അക്രമൈകളെ
പ്രോത്സാഹിപ്പിക്കലാണെന്ന് മനപ്പുര്‍വ്വമോ മനസ്സിലാക്കാതെയോ ആളുകള്‍ ഇവിടെ പ്രതികരിക്കുന്നത്. പ്രിയ അനോണി താങ്കള്‍ മറഞ്ഞിരിക്കേണ്ട
യാതൊരുകാര്യവുമില്ല. താങ്കളെ ആരു ഒന്നും തന്നെ ചെയ്യില്ല. അങ്ങിനെ ആരെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ അതിനെ തിരെ ഒന്നാമതായി ഞാനും എന്റെ
കൂട്ടാളികളും ഉണ്ടാവും.
ഈ യുക്തി എന്നത് യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍ക്ക് ഒരു വണ്‍ സൈഡഡ് ആയി പോകുന്നുണ്ടോ എന്നെനിക്ക് തോന്നുന്നുണ്ട്. ദില്‍ബാസുരനും
അനോണിയും ഒക്കെ അത്തരത്തിലുള്ള യുക്തി ചിന്തകരായാണ് എനിക്ക് തോന്നുന്നത്. ദില്‍ബാസുരന്‍ അക്രമത്തെ തുറന്നപലപിക്കാന്‍ യാതൊരു മടിയും
കാണിക്കാത്തവരണ് 99% വും മുസ് ലീങ്ങള്‍. വണ്‍ സൈഡഡ് യുക്തി ചിന്ത അവസാനിപ്പിച്ചാല്‍ എല്ലാ ബോധ്യപ്പെടും.
പ്രിയ അനോണി താങ്കള്‍
അഫ്ഘാനിസ്താന്റെ ചരിത്രം ഒന്ന് പഠിക്കൂ. വര്‍ഷങ്ങളായി വന്‍ശക്തികളുടെ അധിനിവേശത്തിന്റെ കൊടിയ ക്രൂരതകള്‍ പേറിക്കൊണ്ടിരിക്കുന്ന ഒരു ജന
സമൂഹമാണവര്‍. അവരും മനുഷ്യരാണെന്ന തിരിച്ചറിവ് നമ്മള്‍ക്കുണ്ടാവേണ്ടതുണ്ട്. ഏതെങ്കലും ഒന്നോ രണ്ടോ പേര്‍ ചെയ്തു എന്നാരോപിക്കുന്ന
കുറ്റത്തിന്റെ പേരില്‍ ഒരു ജനതയെ മുഴുവന്‍ നരാധമമന്മാര്‍ ക്ലസ്റ്റ്ര് ബോമ്പുകളും മിസൈലുകളും ഉപയോഗിച്ചു അതി ക്രൂരമായ വംശഹത്യക്ക്
വിധേയമക്കപ്പെടുമ്പോള്‍ അതിനെതിരെ ചെറുവിരലെങ്കിലും അനക്കുന്നവരെ ഭീകരരായി ചിത്രീകരക്കനാണ് ഇവിടെ പലര്‍ക്കും തിടുക്കം.
ഇവരെല്ലം ഈ വണ്‍സൈഡഡ് യുക്തി ചിന്തയുടെ ആള്‍ക്കാരായ കപടന്മാരായി മാത്രമേ എനിക്ക് തോന്നുന്നുള്ളൂ.
പ്രിയ സലാഹുദ്ധീനേ നിങ്ങള്‍ മുസ്ലീമിങ്ങള്‍ ലോകത്തിലെ മറ്റെല്ലാ വിശ്വാസികളെയും പ്രകോപിപ്പിക്കുന്നില്ലേ ? ഉദാഹരണത്തിന് വിഗ്രഹാരാധന തെറ്റാണെന്ന് നിങ്ങള്‍ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നില്ലേ ? അത് വിഗ്രഹാരാധനയില്‍ വിശ്വസിക്കുന്ന കോടാനുകോടി ഹിന്ദുക്കളെ പ്രകോപിപ്പിക്കലല്ലേ ? നിങ്ങള്‍ക്ക് മാത്രമേ പ്രകോപനം വരൂ എന്നുണ്ടോ ? നിങ്ങള്‍ അമുസ്ലീമിങ്ങളെ കാഫിര്‍ എന്ന് എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നില്ലേ ? നിങ്ങളുടെ നിഘണ്ടുവില്‍ പ്രകോപനപരമായ വിശേഷണമല്ലേ അത് ? എന്നിട്ട് ഭൂരിപക്ഷം വരുന്ന മറ്റ് മതസ്തരെ നിങ്ങള്‍ കാഫിര്‍ എന്ന് പറയുന്നില്ലേ ? പ്രകോപിപ്പിക്കല്‍ നിങ്ങള്‍ക്കാകാമോ ? നിങ്ങളുടെ അഹന്തയും ആയുധബലവും തീവ്രവാദവും കൊണ്ടൊന്നും മിരട്ടാനൊന്നും നോക്കണ്ട . എണ്ണ തീര്‍ന്നാല്‍ തീരും നിങ്ങളുടെ താലിബാനിസം . ലോകത്ത് ഭൂരിപക്ഷം നിങ്ങള്‍ക്കെതിരാണ് അത് മറക്കണ്ട . നിങ്ങളുടെ ഔദാര്യമൊന്നും മറ്റ് മതസ്തര്‍ക്ക് വേണ്ട .
എന്റെ പ്രിയ വിവേകി
ഏതൊരു സംഗതിയും തെറ്റാണെന്ന് പറയാനുള്ള അവകാശത്തെ ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍ പരിഹാസ പരമായും അവഹേളനാ പരമായും അവതരിപ്പിന്നത് പ്രകോപനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടു കൂടിയല്ലാതെ മറ്റൊന്നിനുമല്ല.
മറ്റൊരാളുടെ ആരാധ്യ വസ്തുക്കളെ ഒരിക്കലും അവഹേളിക്കാന്‍ പാടില്ലെന്നാണ് ഒരു മുസ് ലിം എന്ന നിലക്ക് ഞാന്‍ പഠിപ്പിക്കപ്പെട്ടത്.
എന്ത് തന്നെ ആര് പറഞ്ഞാലും പ്രകോപികരാതവരുതെന്നാണ് ഞാന്‍ പഠിപ്പിക്കപ്പെട്ടത്.
ക്ഷമിക്കുന്നനാണ് ശക്തന്‍ മല്ല യുദ്ധത്തില്‍ ജയിക്കുന്നവനെക്കാളും. പ്രകോപന ഏതായാലും എനിക്കുണ്ടായിട്ടില്ല.
‘കാഫിര്‍‘ മുസ് ലീങ്ങല്ലാത്തവര്‍ക്ക് പറയുന്ന പേരല്ല.
‘കാഫിര്‘ എന്നാല്‍ നിഷേധി എന്നാണര്‍ത്ഥം. ഒരുദാഹരണം പറയാം മുസ് ലിം എന്നവകാശപ്പെടുന്ന ഒരാള്‍ മദ്യം അനുവദനീയമാണെന്ന് പറഞ്ഞാല്‍ അയാളാണ് യഥാര്‍ത്ഥ ‘കാഫിര്‍‘
“നിങ്ങളുടെ അഹന്തയും ആയുധബലവും തീവ്രവാദവും കൊണ്ടൊന്നും മിരട്ടാനൊന്നും നോക്കണ്ട . എണ്ണ തീര്‍ന്നാല്‍ തീരും നിങ്ങളുടെ താലിബാനിസം . ലോകത്ത് ഭൂരിപക്ഷം നിങ്ങള്‍ക്കെതിരാണ് അത് മറക്കണ്ട . നിങ്ങളുടെ ഔദാര്യമൊന്നും മറ്റ് മതസ്തര്‍ക്ക് വേണ്ട .“
എന്റെ പ്രിയ സഹോദരാ താങ്കളോടെനിക്ക് സ്നേഹം മാത്രമേ ഉള്ളൂ. അഹന്തയും ആയുധ ബലവും ഒരു ജനതക്കും ഭൂഷണമല്ല. താങ്കളെന്താണ് ഈ പ്രസ്താവനകൊണ്ട് ഉദ്ധേശിച്ചതെന്ന് യഥാര്‍ത്ഥത്തില്‍ എനിക്ക് മനസ്സിലായിട്ടില്ല.
സലാഹുദ്ദീന്റെ കമന്റിലെ ചില പരാമര്‍ശങ്ങളും അതിനുള്ള മറുപടിയും താഴെ കൊടുക്കുന്നു:-
1. അദ്ധേഹത്തിന്റെ നന്മ എന്നത് കാപട്യമായി ഞാന്‍ മന്‍സ്സിലാക്കുന്നു.
എന്റെ നന്മകളെ കാപട്യമായി മാത്രമല്ല; കൊടിയ തിന്മയായിത്തന്നെ കാണാനേ സലാഹുദ്ദീനും മറ്റു ഇസ്ലാം വിശ്വാസികള്‍ക്കും സാധിക്കൂ. കാരണം ഇസ്ലാമിന്റെ വിശ്വാസപ്രമാണമനുസരിച്ച് ഒരാള്‍ നല്ലവനോ ചീത്തയോ എന്നു നിശ്ചയിക്കാനുള്ള പ്രധാന മാനദണ്ഡം തന്നെ അയാളുടെ വിശ്വാസമാണ്. ഈശ്വരവിശ്വാസമാണ് ഇസ്ലാമിന്റെ ദൃഷ്ടിയില്‍ ഏറ്റവും വലിയ പാപം! ഇശ്വരന്‍ അല്ലാഹുവല്ലാത്ത ഏതെങ്കിലും ദൈവമാണെങ്കില്‍ !! ഒരാളുടെ നന്മകള്‍ ഹിമാലയത്തോളമുണ്ടെങ്കിലും അയാള്‍ അല്ലാഹുവിലും അന്ത്യദൂതനിലും വിശ്വസിക്കുന്നില്ലെങ്കില്‍ ആ നന്മകള്‍ നിഷ്ഫലമാണ് എന്നത്രേ ഇസ്ലാമിന്റെ മതം. അല്ലാഹുവല്ലാത്ത ദൈവങ്ങളെ ആരാധിക്കുന്നതിനെക്കാള്‍ വലിയ ഒരു പാപമില്ല എന്ന വിശ്വാസം തന്നെയാണു മുസ്ലിംങ്ങളെ അന്യ മത വിദ്വേഷികളും അസഹിഷ്ണുക്കളും ആക്കുന്നത്. ഞാന്‍ നന്മതിന്മകളുടെ മാനദണ്ഡമായിക്കാണുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള സാമൂഹ്യബന്ധത്തെയാണ്. “മറ്റുള്ളവര്‍ നിങ്ങളോട് എപ്രകാരം പെരുമാറണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അപ്രകാരം നിങ്ങള്‍ മറ്റുള്ളവരോടു പെരുമാറുക.” എന്നതാണിക്കാര്യത്തില്‍ യുക്തിവാദികളും സ്വീകരിക്കുന്ന നിലപാട്. ഒരാള്‍ എത്ര ദൈവങ്ങളില്‍ വിശ്വസിക്കുന്നു ; ഏതു പേരില്‍ ദൈവത്തെ വിളിക്കുന്നു എന്നതൊന്നും മനുഷ്യന്റെ നന്മയുമായി ഒരു ബന്ധവിമില്ലാത്ത കാര്യങ്ങളാണെന്നാണു എന്റെ അഭിപ്രായം.
2.എങ്ങനെ ജീവിച്ചാലെന്ത് ?
മരണത്തോടു കൂടി എല്ലാം അവസാനിക്കുകയല്ലേ? അതിനാല്‍ തന്നെ നന്മ തിന്മകള്‍ എന്നൊന്നില്ല. തോന്നിയ പോലെ ആശ്വദിച്ചു ജീവിക്കുക. ആരോടും
കടപ്പാടില്ല. ആരെയും ബഹുമാനിക്കേണ്ടതില്ല.
ഇതിനുള്ള മറുപടി എന്റെ ആദ്യത്തെ പോസ്റ്റുകളില്‍ വിശദമാക്കിയതാണ്. ഒരിക്കല്‍ കൂടി വായിച്ചു നോക്കൂ:-( വിശ്വാസവും സന്മാര്‍ഗ്ഗവും)
3. ഇവരുടെ യുഗപുരുഷനായി ഇവര്‍ വാഴ്ത്തുന്ന ചാള്‍ ഡാര്‍വിനാണ് ലോക
മഹായുദ്ധങ്ങള്‍ക്ക് പ്രചോദനമായത്.
ഡാര്‍വ്വിന്‍ ജീവ പരിണാമത്തെകുറിച്ച് പഠനം നടത്തിയ ഒരുശാസ്ത്രജ്ഞന്‍ മാത്രമാണ്. മറ്റു ശാസ്ത്രജ്ഞരില്‍ നിന്ന് എന്തെങ്കിലും വ്യത്യാസം ഞങ്ങളാരും അദ്ദേഹത്തില്‍ കാണുന്നില്ല. അദ്ദേഹം യുദ്ധങ്ങള്‍ക്കു പ്രചോദനമായതെങ്ങനെയെന്ന് പിടി കിട്ടിയില്ല. തെങ്ങിന്‍ ചുവട്ടില്‍ നിന്നപ്പോള്‍ ഒരാളുടെ തലയില്‍ തേങ്ങ വീണാല്‍ അത് പാവം ന്യൂട്ടണ്‍ ന്റെ കുറ്റമാണെന്നാരെങ്കിലും പറയുമോ?
4. സാസ്കാരികാധ:പതനത്തിന്റെ ഏറ്റവും വൃത്തി കെട്ട ഉദാഹരണങ്ങളാണ് അവിടെ നിന്ന് കേട്ടുകൊണ്ടിരിക്കുന്നത്.
കോഴിക്കോട്ടേക്കു ബസ്സില്‍ പോകുമ്പോള്‍ ഞെളിയന്‍പറംബ് എത്തിയാല്‍ ബസ്സിലുള്ള എല്ലാവരും മൂക്കു പൊത്തും. പക്ഷെ പുറത്തു നില്‍ക്കുന്നവര്‍ ആരും മൂക്കു പൊത്തിക്കാണാറില്ല! നമുക്കു നമ്മുടെ സമൂഹത്തിലുള്ള വൃത്തികേട് തിരിച്ചറിയാന്‍ കഴിയുകയില്ല. മറ്റുള്ളവരുടേതൊക്കെ വളരെ മോശമാണെന്നും നമ്മുടേതു നല്ലതാണെന്നും തോന്നുന്നതിന്റെ മനശ്ശാസ്ത്രം ലളിതമാണ്. വാസ്തവത്തില്‍ സലാഹുദ്ദീന്‍ ചൂണ്ടിക്കാട്ടുന്ന എല്ലാ വൃത്തികേടുകളും യൂറോപ്പിലും അമേരിക്കയിലും മറ്റുമുള്ളതിന്റെ നൂറു മടങ്ങ് നമ്മുടെ നാട്ടിലുണ്ട്. എല്ലാം ഒരു കാപട്യത്തിന്റെ മറയിലാണു നടക്കുന്നത് എന്ന വ്യത്യാസമേയുള്ളു.
ഒരു ഉദാഹരണം മാത്രം പറയാം: പാഠ്യപദ്ധതി ചട്ടക്കൂടുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കു ചേര്‍ന്നുകൊണ്ട് ജമാ അത്തെ ഇസ്ലാമിക്കാര്‍ ഒരു ലഘുലേഖയുമായി പ്രചരണം നടത്തുന്നുണ്ട്. അതില്‍ അമേരിക്കയിലെ ഗര്‍ഭത്തിന്റെയും ഗര്‍ഭഛിദ്രത്തിന്റെയുമൊക്കെ കണക്കുകള്‍ വിവരിച്ചിട്ടുണ്ട്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സ്കൂളില്‍ ഒരേപോലെ പരിഗണിക്കണമെന്ന പാഠ്യപദ്ധതിനിര്‍ദ്ദേശവും കൌമാരപ്രായക്കാര്‍ക്കുള്ള ലൈംഗിക വിദ്യാഭ്യാസവും നടപ്പിലാക്കിയാല്‍ ഇവിടെയും അമേരിക്കയിലെപ്പോലെ അരാജകത്വം വരുമെന്നാണു ലഘുലേഖയില്‍ വിവരിക്കുന്നത്.
ഈ പ്രചരണവുമായി നടക്കുന്ന സോളിഡാരിറ്റിക്കാര്‍ സ്വന്തം നാട്ടിലെ അരാജകത്വത്തിന്റെയോ അവിഹിതഗര്‍ഭത്തിന്റെയോ വല്ല കണക്കും പരിശോധിച്ചു നോക്കിയിട്ടുണ്ടോ? ഇല്ലെങ്കില്‍ മലപ്പുറം ജില്ലയില്‍ മാത്രം നടത്തിയ ഒരു പഠനറിപ്പോര്‍ട്ട് ഇക്കൂട്ടരുടെ ശ്രദ്ധയ്ക്കായി അവതരിപ്പിക്കാം: പഠനം നടത്തിയത് പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം തലവനായ ഡോ.അബ്ദുല്‍ വഹാബ്. [23-9-2007 ന് മാധ്യമങ്ങള്‍ക്കു നല്‍കിയ റിപ്പോര്‍ട്ട്]
Un wanted pregnancy statistics of Malappuram district (only those consulted Gynaecologist)
Actual number may be more than five time. (counter purchase MT pill, MBBS doctors, Quacks)
Total unwanted pregnancy per month : More than 1100
Wed-Lock pregnancy : 800
Out of wed lock pregnancy :300
Teen age Out of Wed lock preg.[un married] :120
adult out of wed lock :160
This is average monthly un wanted pregnancy of Malappuram district
നമ്മുടെ ഒരു ജില്ലയിലെ ഒരു മാസത്തെ കണക്കാണിത്. സോളിഡാരിറ്റിക്കാര്‍ അമേരിക്കയില്‍ പോയി കണക്കെടുത്തു കൊണ്ടുവന്നതിന്റെ പതിനായിരം ഇരട്ടി വരും നമ്മുടെ നാട്ടിലെ ഗര്‍ഭക്കണക്കെന്ന് ഇതു വ്യക്തമാക്കുന്നു.
രണ്ടു ദിവസം മുന്‍പ് പത്രത്തില്‍ വന്ന മറ്റൊരു കണക്കനുസരിച്ച് ഇന്‍ഡ്യയില്‍ ഒരു വര്‍ഷം ഗര്‍ഭച്ഛിദ്രത്തെ തുടര്‍ന്നു മരിക്കുന്ന സ്ത്രീകള്‍ 80000ത്തില്പരം! മൊത്തം ഗര്‍ഭധാരണത്തിന്റെ 75% un wanted ഗര്‍ഭങ്ങള്‍ !!
കപടമായ ലൈംഗിക സദാചാരത്തിന്റെ പേരില്‍ ഇവിടെ നടക്കുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ , മനോരോഗങ്ങള്‍ ,വിവാഹമോചനങ്ങള്‍ ,ലൈഗിക വൈകൃതങ്ങള്‍ എന്നിങ്ങനെയുള്ള നൂറു കൂട്ടം കാര്യങ്ങള്‍ കൂടി ശരിയായി പഠിക്കുകയാണെങ്കില്‍ ചിത്രം ഭീകരമായിരിക്കും. ഇതൊന്നും കാണാതെയാണു നാം അമേരിക്കയിലും യൂറോപ്പിലും അരാജകത്വം വാഴുന്നു എന്നു വിളിച്ചു കൂവുന്നത്. ലൈംഗിഗതയെക്കുറിച്ചുള്ള അജ്ഞതയും അബദ്ധ ധാരണകളും കാപട്യങ്ങളും മൂലം ഇത്രയും ഭീമമായ ദുരന്തങ്ങള്‍ മറ്റൊരു നാട്ടിലും ഉണ്ടാകുമെന്നു തോന്നുന്നില്ല. സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം ശാസ്ത്രീയമായി നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ ഇതിനും തടസ്സം നില്‍ക്കുന്നത് മതാന്ധതയില്‍ മുങ്ങിത്താഴുന്ന വിവരദോഷികള്‍ തന്നെ.
പ്രിയ ജബ്ബാര്‍ മാഷെ.
"തെങ്ങിന്‍ ചുവട്ടില്‍ നിന്നപ്പോള്‍ ഒരാളുടെ തലയില്‍ തേങ്ങ വീണാല്‍ അത് പാവം ന്യൂട്ടണ്‍ ന്റെ കുറ്റമാണെന്നാരെങ്കിലും പറയുമോ?"
ഇതൊരു നല്ല യുക്തിയാണ്. താങ്കളുടെ എല്ലാ ആരോപണങ്ങക്കും ഇതേ യുക്തി ആപ്ലിക്കബ്ള്‍ ആണെന്ന് എനിക്ക് തോന്നുന്നു.
ഞെളിയം പറമ്പിലെ മാലിന്യവും, മലപ്പുറത്തെ ഗര്‍ഭ ചിദ്രവും (കണക്ക് ഏതായാലും പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. ഇത്തരം പ്രവണതകള്‍ തീര്‍ച്ചയായും മാറ്റപെടേണ്ടതുണ്ട് എന്നതില്‍ തര്‍ക്കമില്ല) എല്ലാത്തിന്റെയും കാരണം മതങ്ങളാണെന്നത് യുക്തിവാദി എന്നവകാശപ്പെടുന്ന താങ്കളെ പോലുള്ളവരുടെ യുക്തിയായി മാത്രമേ എനിക്ക് തോന്നുന്നുള്ളൂ.
ഞാന്‍ പ്രധാനമായും സൂചിപ്പിച്ചത് ഹോമോ സെക്സ് എന്ന പ്രകൃതി വിരുദ്ധ വൈകൃതത്തെ കുറിച്ചാണ്. നമ്മുടെ നാട്ടില്‍ അതില്ലാ എന്നൊന്നും ഞാന്‍ പറഞ്ഞില്ല. എന്നാല്‍ അതിന് നിയമ പരമായ പിന്‍ബലമില്ല.പല യൂറോപ്യന്‍ രാജ്യങ്ങളിലും അത് നിയമപരമായ അനുവദിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ നാട്ടിലെ ചില യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവരും ഇങ്ങനെയൊക്കെവാമെന്ന് വാദിക്കുന്നവരുണ്ട്.
ലൈംഗിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യ്‌വും താല്പര്യ്‌വും അതിനെ കുറിച്ചുള്ള ഒരു വ്യക്തമായ കാഴ്ചപാടും എന്തെന്ന് ഞാന്‍ എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റായി ഇടാന്‍ ഉദ്ധേശിക്കുന്നുണ്ട്. അപ്പോള്‍ അതിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ആകാവുന്നതാണ്.
ഇസ് ലാം തികച്ചും ഏക ദൈവ വിശ്വാസത്തിലധിഷ്ടിതമായ മതമാണെന്നതില്‍ ഒരു തര്‍ക്കവുമില്ല. ആദം(അ) തൊട്ടിങ്ങോട്ട് മുഹമ്മത് (സ) വരെ ഒരു ലക്ഷത്തില്‍ പരം പ്രവാചകന്മാര്‍ വിവിധ ജന സമൂഹങ്ങളില്‍ പ്രബോധനം നടത്തിയത് ഇതേ കാര്യമാണ്. എന്നാല്‍ അങ്ങിനെയല്ലാത്തവരോട് വിദ്വേഷം പുലര്‍ത്തണമെന്ന് ഇസ് ലാം എവിടെയും പഠിപ്പിച്ചിട്ടില്ല. മാത്രമല്ല അതിനെ ശക്തമായി വിലക്കിയിട്ടുമുണ്ട്. ഈ ലോകത്ത് എല്ലാ മനുഷ്യരെയും ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളായ ഏകോദര സഹോദര സഹോദരി മാരായാണ് ഇസ് ലാം കണക്കാക്കുന്നത്. ഈ ലോകത്തിലെ എല്ലാ വിഭവങ്ങളില്‍ എല്ലാ വിഭാഗങ്ങള്‍ക്കും ഒരു പോലെ അവകാശവുമുണ്ട്.
പിന്നെ പരലോകവിശ്വാസം അതില്‍ മുസ് ലിം എന്നവകാശപ്പെടുന്ന അധര്‍മ്മകാരികാണ് ഏറ്റവും കടുത്ത ശിക്ഷ പറഞ്ഞിരിക്കുന്നത്. പരലോക വിശ്വാസമേ ഇല്ലാത്തവര്‍ ഈ ലോകത്തിലെ ഗുണദോഷങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിലല്ലേ അര്‍ത്ഥമുള്ളൂ മാഷെ?
യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍ പറയുന്നതാണ് യഥാര്‍ത്ഥ ശരിയെന്ന് അവരും വിശ്വസിക്കുന്നു. അവര്‍ വിശ്വസിക്കുന്നത് ശെരിയാണെന്ന് പറയാന്‍ അവര്‍ക്ക് അവകാശമുള്ളത് പോലെ തന്നെ മറ്റുള്ളവര്‍ക്കും ഉണ്ട്. എന്നാല്‍ പരിഹാസ്യമായും അവഹേളിക്കണമെന്നുദ്ധേശിച്ചും അവതരിപ്പിന്നത് ആരു ചെയ്താലും തെറ്റു തന്നെയാണ്.ഓരോരുത്തരുടെയും സ്വാതന്ത്രിയത്തിന്റെ പരിഥി അപരന്റെ മൂക്കിന്റെ ഇപ്പുറത്ത് വരെ മാത്രമാണ്.
“മറ്റുള്ളവര്‍ നിങ്ങളോട് എപ്രകാരം പെരുമാറണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അപ്രകാരം നിങ്ങള്‍ മറ്റുള്ളവരോടു പെരുമാറുക.”
തെന്റെ സഹജീവികളോടുള്ള ഈ കാഴ്ച്ചപാട് വളരെ ശരിയാണ്. ഞാനും സമ്മതിക്കുന്നു നൂറ് ശതമാനം . മറ്റുള്ളവരുമായ ബന്ധപ്പെടാത്തതായ ഒരു പാട് സംഗതികളുണ്ട് ജീവിതത്തില്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
മനുഷ്യന് തന്നോടു തന്നെയും തന്റെ പ്രകൃതിയോടും, ഇനിവരാനിരിക്കുന്ന തലമുറകളോടും ബാധ്യയതയുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
സ്ഥിരമായി വായിക്കാറുള്ള ചില ബ്ലോഗുകളില്‍ ഒന്നാണിത്. അറിവ് പരിമിതമെങ്കിലും ചര്‍ച്ചയില്‍ പങ്കുചേരാത്തത് സമയക്കുറവുകാരണമാണ്. ഇത്രയും കമന്റുകള്‍ വായിച്ചതില്‍ നിന്നും മനസ്സിലായ സാരംശവും ചില അനുഭവങ്ങളും ഇവിടെ കുറിക്കണം എന്നു തോന്നി.
മതഗ്രന്ഥത്തിലെ അനാചാരങ്ങളും മനുഷ്യദ്രോഹപരമായ വചനങ്ങളും ഏതൊക്കെയാണെന്ന് മനസ്സിലാക്കി അത് ഇനിമേലില്‍ മതപ്രചരണത്തിന്റെ ഭാഗമായിട്ടെങ്കിലും ഉപയോഗിക്കുകയില്ലെന്ന് തീരുമാനിച്ച്, ഇസ്ലാം വിശ്വാസികള്‍ ഒരു മാറ്റത്തിന് തുടക്കം കുറിക്കുമോ. കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം, ഒരു വാക്കുപോലും മാറ്റാനോ, കളയാനോ, ചേര്‍ക്കാനോ പാടില്ലെന്നാണല്ലോ അലിഖിത നിയമം. അതുകൊണ്ട് നൂറു ശതമാനം ഖുര്‍ ആനില്‍ നിന്നുകൊണ്ടുള്ള ഒരു പുരോഗമനം അസാദ്ധ്യമാണ്.
പിന്നെ "വിവേകി" പറഞ്ഞപോലെ, ഹിന്ദുക്കള്‍ വിഗ്രഹാരാധകാരാണെന്നു പറഞ്ഞ് കളിയാക്കിക്കൊണ്ടുള്ള വിമര്‍ശനങ്ങള്‍ മിക്കവാറും എല്ലാവരും അനുഭവിച്ചിട്ടുണ്ടാവും. ഒരു ശക്തിയും ഇല്ലാത്ത വിഗ്രഹത്തിന്റെ മുമ്പിലല്ലേ നമ്മള്‍ പ്രര്‍ത്ഥിക്കുന്നത് എന്നാലോചിച്ച് ആദ്യമൊക്കെ എനിക്കും അപകര്‍ഷതാബോധം തോന്നിയിരുന്നു. അറിവില്ലായ്മയാണ് ആ കുറ്റബോധം എന്നിലുണ്ടാവാന്‍ കാരണം. ഈശ്വരനെ മാനസപുഷ്പം കൊണ്ട് പൂജിക്കാനാണ് പറഞ്ഞിട്ടുള്ളത്. അതിനുവേണ്ടി ക്ഷേത്രത്തില്‍ പോകേണ്ട കാര്യവുമില്ല.
അസഹിഷ്ണുത ഏറ്റവും കൂടുതല്‍ ഇസ്ലാം വിശ്വാസികള്‍ക്കാണെന്നതിന് ഈ ബ്ലോഗില്‍ തെളിവുകള്‍ നിരത്തേണ്ട കാര്യമില്ല. അത് എല്ലാവര്‍ക്കും അറിവുള്ള കാര്യങ്ങളാണ്. ഒരു 25 കൊല്ലം മുമ്പുണ്ടായ ഒരു കാര്യം: തായാട്ടു ശങ്കരന്റെയാണെന്നു തോന്നുന്നു ഒരു ലേഖനം വന്നപ്പോള്‍ മുസ്ലീമുകളായവരുടെ ഭാഗത്തുനിന്നുണ്ടായ എതിര്‍പ്പുകള്‍ ഇന്നും ഓര്‍മ്മ വരുന്നു. അത് ഏകദേശം ഇങ്ങിനെയായിരുന്നു. " അമ്പലങ്ങളിലെയും പള്ളികളിലേയും ഉച്ചഭാഷിണികളിലൂടെയുള്ള ഭക്തിഗാനങ്ങള്‍ സര്‍വ്വവ്യാപിയായ ഈശ്വരന്‍ കേട്ടില്ലെങ്കിലോ എന്നു കരുതിയാവണം, ഇപ്പോള്‍ അതെല്ലാം ആകാശവാണിയിലൂടെയാണ് പ്രക്ഷേപണം ചെയ്യുന്നത്." ഇതിന് ഏറ്റവും അധികം പ്രതികരിച്ചത് മുസ്ലീമുകളായിരുന്നു. അവര്‍ക്ക് അതിന്റെ ആവശ്യം തന്നെയില്ലായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. കാരണം അള്ളാഹു വലിയവനാണെന്നേ പറയുന്നുള്ളൂ. ഹിന്ദുക്കള്‍ പറയുന്നപോലെ സര്‍വ്വവ്യാപിയാണെന്നോ, തൂണിലും തുരുമ്പിലും ഉണ്ടെന്നോ ഖുര്‍ ആന്‍ പറയുന്നില്ല.
ഇന്ന് മതത്തിന്റെ നല്ല വശങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതിനുപകരം മറ്റുള്ള മതങ്ങളിലെ കുറ്റങ്ങളാണ് ആദ്യമായി മദ്രസ്സകളിലൂടെ കുട്ടികളുടെ മനസ്സിലേക്ക് കയറ്റിവിടുന്നത്.
മത തീവ്രവാദത്തിന്റെ ഏറ്റവും പുതിയ ഇര ഇതാ... ജനാധിപത്യത്തിനുവേണ്ടി വാദിക്കുന്ന ബേനസിര്‍ ഭൂട്ടോ ഇന്ന് തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു.
എല്ലാത്തിന്റെയും കാരണം മതങ്ങളാണെന്നത് യുക്തിവാദി എന്നവകാശപ്പെടുന്ന താങ്കളെ പോലുള്ളവരുടെ യുക്തിയായി മാത്രമേ എനിക്ക് തോന്നുന്നുള്ളൂ.
കൌമാരപ്രായത്തില്‍ കുട്ടികള്‍ക്കു ശാസ്ത്രീയമായ ലൈംഗികവിദ്യാഭ്യാസം നല്‍കണമെന്ന നിര്‍ദ്ദേശം സോളിഡാരിറ്റിക്കാര്‍ക്ക് അസ്വീകാര്യമാകുന്നതില്‍ അവരുടെ മതവിശ്വാസത്തിനു പങ്കുണ്ടെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. എല്‍ പി സ്കൂളില്‍ പോലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പഠനപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടാല്‍ സദാചാരത്തിന്റെ ആകാശം ഇടിഞ്ഞു വീഴുമെന്ന് ഇവര്‍ ഭയപ്പെടുന്നുവെങ്കില്‍ അതിനു കാരണം ഏഴാം നൂറ്റാണ്ടിലെ പ്രാകൃതഗോത്രധാര്‍മികതയില്‍ ഊന്നുന്ന ഇവരുടെ മതം തന്നെയാണെന്നതിലും എനിക്കു സംശയമില്ല. പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കുകയും കൌമാരമെത്തും മുന്‍പേ അവരെ ഗര്‍ഭഭാരവും കുടുംബഭാരവും പേറാന്‍ വടുകയും ചെയ്യുന്നതു തന്നെയാണ് മുസ്ലിം സസ്മൂഹത്തിന്റെ ധാര്‍മ്മിക പിന്നാക്കാവസ്ഥയ്ക്കു പ്രധാന കാരണം. മതവിശ്വാസം തന്നെയാണ് ഇതിനൊക്കെ അടിസ്ഥാനപ്രേരകമായി വര്‍ത്തിക്കുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങളില്‍നിന്നെല്ലാം ശ്രദ്ധ തിരിക്കാനാണ് ഇവര്‍ അമേരിക്കയില്‍നിന്നുള്ള ഗര്‍ഭക്കണക്കുമായി വരുന്നത്!
സലാഹുദ്ദീന്റെ `ബ്ലോഗടയാളം` എനിക്കിഷ്ടപ്പെട്ടു. സൌദി അറേബ്യയുടെ കൊടി അടയാളം(ഇസ്ലാമിന്റെ ശരിയായ ചിഹ്നം) ഒഴിവാക്കി വെള്ളരിപ്രാവിനെ സ്വന്തം അടയാളമായി സ്വീകരിക്കാന്‍ കാണിച്ച അദ്ദേഹത്തിന്റെ ഈ നന്മ ഒരു കാപട്യമാകാതിരിക്കട്ടെ എന്നാശിക്കുന്നു. മതമൂല്യങ്ങളെ കൈവെടിഞ്ഞ് മതേതരമാനവിക മൂല്യങ്ങളെ പകരം സ്വീകരിക്കാനുള്ള മനോഭാവം സമൂഹത്തില്‍ വളര്‍ന്നു വരുന്നു എന്നു കാണുന്നതില്‍ നമുക്ക് ആശ്വാസമുണ്ടെങ്കിലും പാക്കിസ്ഥാനില്‍ നിന്നും ഇന്നലെ നാം ശ്രവിച്ച ഭീകരശബ്ദം സെയ്തൂന്‍ ഇലയുമായി പറക്കുന്ന വെള്ളപ്രാവിന്റെ ചിറകടിയൊച്ചയായിരുന്നില്ല എന്നത് നമ്മെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നു!.
പ്രിയ താരാപഥം
“അതുകൊണ്ട് നൂറു ശതമാനം ഖുര്‍ ആനില്‍ നിന്നുകൊണ്ടുള്ള ഒരു പുരോഗമനം അസാദ്ധ്യമാണ്.“
ഖുര്‍ ആന്‍ ഒരു തരത്തിലുള്ള നല്ല പുരോഗതിക്കും തടസ്സമാകുന്നില്ല.
എല്ലാതരം ജ്ഞാനങ്ങളും ആര്‍ജ്ജിക്കാനുള്ള ആഹ്വനമാണ് ഖുര്‍ ആന്‍ മുന്നോട്ട് വെക്കുന്നത്.
എന്താണ് ‘പുരോഗതി‘ എന്നത് നമ്മള്‍ ചിന്തിക്കേണ്ട ഒന്നാണ്. മദ്ധ്യവും, വ്യഭിചാരവും, സ്വവര്‍ഗ്ഗ വിവാഹവും, വസ്ത്രമില്ലാതെ നടക്കുന്നതും, അതിനുള്ള പ്രോത്സാഹനവും ഒക്കെയാണ് പുരോഗതി എങ്കില്‍ അതിനെ ഇസ് ലാം വീക്ഷിക്കുന്നത് അധോഗതിയാട്ടെണെന്നതില്‍ സംശയമേയില്ല. ഇസ് ലാമില്‍ ഏക ദൈവ വിശ്വാസം എന്നത് മാറ്റണമെന്നാണ് നിങ്ങളാഗ്രഹിക്കുന്ന പുരോഗതിയെങ്കില്‍ അതും ഒരിക്കലും മാറാന്‍ പോകുന്നില്ല. ദൈവമേ ഇല്ലെന്ന് വിശ്വസിക്കാലാണ് പുരോഗതിയെങ്കില്‍ അതും ഒരിക്കലും മാറ്റാന്‍ കഴിയാത്ത സംഗതിയാണ്.
മുസ് ലീങ്ങള്‍ എന്നവകാശപ്പെടുന്നവരില്‍ വൈകാരിക ജീവികളില്ലെന്നോ അന്ത വിശ്വാസങ്ങളിലെന്നോ എന്നൊന്നും ഞാന്‍ വാദിക്കുന്നില്ല. മാത്രമല്ല അത് എല്ലാതരം മതക്കാരിലും ഉണ്ടെന്നതില്‍ സംശയമില്ല. ഇസ് ലാമിനെ ജബ്ബാര്‍ മാഷ് മനസ്സിലാക്കിയ പോലെ തന്നെ മനസ്സിലാക്കിയവരാണ് അവരും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍ അക്രമ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരും, യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവരോ ആയ ആളുകള്‍ വളരെ കുറച്ച് മാത്രമേ ഉള്ളൂ. എന്റെ നിരീക്ഷണത്തില്‍ 99% ആളുകളും ഇത്തരക്കാരോട് യാതൊരു വിധ കൂറും പുലര്‍ത്താത്തവരും അവരെ ശക്തമായി തള്ളിപറയുന്നവരുമാണ്. താങ്കളെ പോലുള്ളവര്‍ ദയവായി മുസ് ലീങ്ങളെ വിമര്‍ശകരുടെ ഭാഗത്ത് നിന്ന് മാത്രം നിരൂപണം ചെയ്യരുത് എന്നത് എന്റെ ഒരു അപേക്ഷയാണ്.
മുസ് ലീങ്ങള്‍ (ഇസ് ലാമാണ് ഇവരില്‍ ചിലരെയെങ്കിലും നയിച്ചതെന്ന അഭിപ്രായമൊന്നും എനിക്കില്ല) എവിടെയൊക്കെ വന്നിട്ടുണ്ടോ അവിടെല്ലാം ‘ഐക്യപ്പെടുത്തി ഭരിക്കുക’ എന്ന ഒരു പോളിസിയായിരുന്നു സ്വീകരിച്ചത് എന്ന് ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ സധിക്കും. എന്നാല്‍ അതിന് നേര്‍ വിപരീതമായി ‘ഭിന്നിപ്പിച്ച് ഭരിക്കുക’ ഒരു പോളിസിയാണ് പാശ്ചാത്യ ലോകം അന്നും ഇന്നും ചെയ്തു കൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പാശ്ചാത്യര്‍ വരുന്നതിന് മുമ്പ് ഇന്ത്യയില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ നടന്നതായി ഒരു തെളിവും ഉള്ളതായി എന്റെ അറിവിലില്ല. വിഭജനം ഉണ്ടാക്കിയ മുറിവുകള്‍ ഇന്നും നമുക്ക് താങ്ങാന്‍ കഴിയാത്തത്ര വലിയ ഒരു മുറിവായി കിടക്കുന്നു. ജബ്ബാര്‍ മാഷിനെ പോലുള്ളവര്‍ എല്ലാറ്റിന്റെ അടിവേരായി ഇസ് ലാമിനെ അവതരിപ്പിക്കുമ്പോള്‍ അത് മറ്റ് സഹോദര സമുദായങ്ങള്‍ക്ക് മുസ്ലീങ്ങളെയെല്ലാം നടക്കുന്ന ബോംബുകളാണെന്ന് തോന്നിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ.
നേപാളിലും ഗുജറാത്തിലും നടക്കുന്നതെല്ലാം ഹിന്ദു പ്രത്യയ ശാസ്ത്ര ഭീകരതയായി ആരും കാണാറില്ല. ബുഷിന്റെ പ്രവര്‍ത്തികള്‍ കൃസ്ത്യന്‍ ഭീകരതയായി ആരും കാണാറില്ല. ഇസ്രായേല്‍ ചെയ്യുന്നതെല്ലാം ജൂത പ്രത്യയ ശാസ്ത്ര ഭീകരതയായി ആരും കാണുന്നില്ല. നന്ദി ഗ്രാമില്‍ നടന്നത് കാരണം മാര്‍കിസ്റ്റ് പ്രത്യയ ശാസ്ത്രമാണ് കാരണം എന്നും പറഞ്ഞു കേള്‍ക്കാറില്ല.
എന്നാല്‍ ഏതെങ്കിലും ഒരു മുസ് ലീം നാമധാരി എന്തെങ്കിലും തെറ്റ് ചെയ്താല്‍ അതിന് ഇസ് ലാമും ഖുര്‍ ആനും ആണ് ഏക കാരണം. ഇതിന്റെ യുക്തിയെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്റെ പ്രിയ താരാപഥം.
"തെങ്ങിന്‍ ചുവട്ടില്‍ നിന്നപ്പോള്‍ ഒരാളുടെ തലയില്‍ തേങ്ങ വീണാല്‍ അത് പാവം ന്യൂട്ടണ്‍ ന്റെ കുറ്റമാണെന്നാരെങ്കിലും പറയുമോ?"
നമ്മുടെ മാഷിന്റെ യുക്തി ഇവിടെയെല്ലാം ആപ്ലിക്കബ്ള്‍ ആണ്.
പ്രിയ താരാപഥം ഞാന്‍ പഠിച്ചതും മനസ്സിലാക്കിയതുമായ ഇസ് ലാം നൂറ് ശതമാനവും മനുഷ്യന്റെ സര്‍ഗാത്മകമായ പുരോഗതിക്ക് യതൊരുതരത്തിലുമുള്ള തടസ്സം നില്‍ക്കാത്തതും തീര്‍ത്തും സമാധാന പരവുമാണ്. ഇസ് ലാമിന്റെ പേരില്‍ വല്ലവരും അക്രമമോ അനീതിയോ ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇസ് ലാമിനെ കുറിച്ച് അല്പ ജ്ഞാനം മാത്രമേയുള്ളൂ എന്നാണ് ഞാന്‍ മന്‍സ്സിലാക്കുന്നത്. ജ്ഞാനത്തെ കുറിച്ചുള്ള ഇസ് ലാമിന്റെ കാഴിച്ചപാടില്‍ ഭൌതികം ആത്മീയ എന്ന ഒരു വേര്‍തിരിവ് ഉള്ളതായും ഞാന്‍ മനസ്സിലാക്കിയിട്ടില്ല. എല്ലാം ദൈവത്തിന്റെ സൃഷ്ടിയാണ് അതിനാല്‍ തന്നെ എന്തിനെ കുറിച്ച് പഠിക്കുന്നതും വിശ്വാസിയുടെ ബാധ്യതയാണ്.
ഞനും താങ്കളും വിത്യസ്ത ആദര്‍ശങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരാണ്. അതാണ് നമ്മുടെ സഹൃദത്തിന് നമ്മള്‍ ആദ്യം തന്നെ മനസ്സിലാക്കേണ്ടതായ ഒരു സത്യം.എന്നെ പോലെ തന്നെ താങ്കളും താങ്കളുടെ ആദര്‍ശമാണ് ശരി എന്ന് വിശ്വസിക്കുന്നുണ്ട് എന്ന പരമാര്‍ത്ഥം അംഗീകരിക്കേണ്ടത് എന്റെ ബാധ്യതായി ഞാന്‍ മന്‍സ്സിലാക്കേണ്ടതുണ്ട്. ഇത് പരസ് പരം അംഗീകരിച്ചു കഴിഞ്ഞാല്‍ പിന്നെ സഹൃദം പങ്കുവെക്കാനും, സംവദിക്കാനും യോജിച്ചു പോകാവുന്ന മേഖലകള്‍ കണ്ടെത്തി യോജിച്ചു നീങ്ങാനും നമുക്ക് സാധിക്കും. മാത്രമല്ല പരസ്പരം സംശയിക്കപ്പെടേണ്ട അവസ്ത ഒരിക്കലും ഉണ്ടാവുകയുമില്ല. എല്ലാം തന്നെ വളരെ സുതാര്യമായിരിക്കും.
“ഇന്ന് മതത്തിന്റെ നല്ല വശങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതിനുപകരം മറ്റുള്ള മതങ്ങളിലെ കുറ്റങ്ങളാണ് ആദ്യമായി മദ്രസ്സകളിലൂടെ കുട്ടികളുടെ മനസ്സിലേക്ക് കയറ്റിവിടുന്നത്.”
ഇത്തരത്തില്‍ കുറ്റങ്ങള്‍ പഠിപ്പിക്കുന്നവരുണ്ടോ എന്ന് എനിക്കറിയില്ല. ഞാന്‍ പഠിച്ച മദ്രസ്സയില്‍ ഏതായാലും അതുണ്ടായിരുന്നുമില്ല. അത്തരത്തില്‍ ആരെങ്കിലും പഠിപ്പിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് എതിര്‍ക്കപെടേണ്ടതാണ്. എന്റെ അഭിപ്രായത്തില്‍ മദ്രസ്സാ വിദ്യഭ്യാസം അന്യ മതസ്തര്‍ക്ക് കൂടി പഠിക്കാന്‍ പറ്റുന്ന വിധത്തില്‍ കൂടുതല്‍ സുതാര്യവും തുറന്നതും ആക്കേണ്ടതുണ്ട്. തെറ്റിദ്ധാരണകള്‍ മാറ്റാനെങ്കിലും ഇത്തരം കാര്യങ്ങള്‍ ഉപകരിക്കാതിരിക്കില്ല.
ബേനസീര്‍ കൊല്ലപ്പെട്ടതിലുള്ള അഗാതായ ദു:ഖം ഇവിടെ പങ്കു വെക്കുന്നു. ഒപ്പം സത്യം പുറത്ത് വരണമെന്ന ആഗ്രഹവും.
കലാമൂല്യമുള്ള കെട്ട് കഥകളെ സത്യ മാണെന്ന് വരുത്തി തീര്‍ക്കാന്‍ മതങ്ങള്‍ അവതരിപ്പിക്കുന്ന യുക്തികളില്‍ അമ്പരന്നുപോയിട്ടുണ്ട്. യുക്തി അനവസരത്തില്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ അവര്‍ യുക്തിവാദികളെ പിന്നിലക്കും. എത്ര ഹിംസ കളെ അവര്‍ മഹത്തായ കാരിയമായി അവതരിപപിക്കുന്നു. ശാസ്ത്രനേട്ടങ്ങളെ മുമ്പ് പ്രവചിച്ചതെന്നു പറഞതു തട്ടിയെടുക്കാന്‍ നോക്കുന്നു യഥാര്‍ത്ഥ യുക്തിവാദികള്‍ ചൂഷണത്തിനെതിരെ അറിവിനെ ഉപയോഗിക്കുന്ന സമയത്ത് മതങ്ങള്‍ യുക്തിയേയും അറിവിനേയും ചൂഷണത്തിന് വേണ്ടി ഉപയോഗിക്കുന്നു യുക്തിയുടെ ഉപയോഗതലത്തിലുള്ള പരിണാമം കൂടി യുക്തിവാദികള്‍ പരിഗണി ക്കേണ്ടി യിരിക്കുന്നു ചരിത്രത്തില്‍ എക്കാലവും അധികാരി വര്‍ഗ്ഗങ്ങളുടെ സഹയാത്രികരായ മതങ്ങള്‍ സങ്കടിപ്പിച്ച ചൂഷണം . നമ്മള്‍ യുക്തിയുടെ തലത്തില്‍ നിന്നു മാത്രം സാമുഹിയ വിഭജനം നടത്തുമ്പോള്‍ കാണാതെ പോകരുത്
മുഹമ്മദ് നബി ആരായിരുന്നു ?
ഈ ഹദീസുകള്‍ ഒന്നു വായിച്ചു നോക്കൂ!
മനുഷ്യര്‍ ചെയ്യുന്ന ഏറ്റവും ഗുരുതരമായ പാപങ്ങളിലൊന്നായി നമ്മുടെ സുഹൃത്ത് സലാഹുദ്ദീന്‍ ചൂണ്ടിക്കാട്ടുന്നത് സ്വവര്‍ഗ്ഗ രതിയാണ്. സുഹൃത്തേ മനുഷ്യര്‍ക്കിടയില്‍ അത്യപൂര്‍വ്വമായി കാണപ്പെടുന്ന ചില വൈകല്യങ്ങളെ ഈ വിധം സദാചാരത്തിന്റെ പ്രശ്നമായി അവതരിപ്പിക്കുന്നത് ശരിയാണോ? പുരുഷനോ സ്ത്രീയോ അല്ലാത്ത നപുംസകലിംഗത്തിലും മനുഷ്യര്‍ ജനിക്കുന്നുണ്ട്. താങ്കളുടെ വിശ്വാസമനുസരിച്ച് ഇതൊക്കെ ദൈവം സൃഷ്ടിക്കുന്നതുമാണ്. പുരുഷനു പുരുഷനോടും സ്ത്രീക്ക് സ്ത്രീയോടും ലൈംഗികാകര്‍ഷണം തോന്നുന്നത് ദൈവത്തിന്റെ സൃഷ്ടിയിലെ ഒരു ന്യൂനതയല്ലേ? അതിനവരെ കുറ്റപ്പെടുത്തുന്നതില്‍ എന്തു നീതിയാണുള്ളത്? സ്വ വര്‍ഗ്ഗത്തോട് മാത്രം ലൈംഗികാകര്‍ഷണം അനുഭവപ്പെടുന്നവരെ, ദൈവം അവരെ സൃഷ്ടിച്ച പ്രകൃതമനുസരിച്ചു ജീവിക്കാന്‍ അനുവദിക്കാതിരിക്കുന്നതല്ലേ അനീതി? വൈകല്യത്തോടെ മനുഷ്യനെ സൃഷ്ടിക്കുകയും ആ വൈകല്യത്തെ ക്രിമിനല്‍ കുറ്റമായി ചിത്രീകരിച്ച് ക്രൂരമായി ശിക്ഷിക്കുകയും ചെയ്യുന്ന നിങ്ങളുടെ ദൈവത്തിന്റെ നീതിബോധം അപാരം തന്നെ!
പ്രിയപ്പെട്ട സലാഹുധീന്‍ നൂറു ശതമാനം പുരോഗതി പ്രതീക്ഷിക്കുന്ന താങ്കളുടെ വിശ്വാസ തലത്തില്‍ നിന്നു ഒരു മറുപടി ഒരു ഇസ്ലാം ഭരണ തിന്‍ കീഴില്‍ ഒരു മുല്സിം വനിതക്ക് ബഹിരാകാശ യാത്ര സാധ്യാമോ നിങ്ങള്‍ അവളുടെ ഇടത്താരാ വലത്താരാ എന്ന് തര്‍ക്കിക്കും കരികുലം വിവാദം പോലെ സദാചാര തിന്‍ കുത്തക ഏറ്റെടുത്ത വിശ്വാസികള്‍ കാട്ടികൂട്ടുന്ന മനുഷ്യാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ കാണുന്നതല്ലേ വിശ്വാസം തീവ്രമായ ദേശത്ത് അഭിപ്രായം പറയുന്ന വിസ്വസിക്ക് പോലും രക്ഷയില്ല എന്നാണ്ണ്‍ ബെനസീറിന്‍ ദുരന്തം നമ്മെ ഒര്മപ്പെടുതുന്നത് ...........പോതാംബി
പ്രിയ സലാഹുദ്ദീന്‍,
മുകളില്‍ ഞാന്‍ എഴുതിയ കമന്റില്‍ ചില കാര്യങ്ങല്‍ യുക്തിയുടെ വെളിച്ചത്തിലും ചില കാര്യങ്ങള്‍ മനസ്സിലെ വിഷമം കൊണ്ടും എഴുതിയതാണ്.
5 -ാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മകന്‍ ഒരു ദിവസം സ്കൂളില്‍ നിന്ന് വന്നിട്ട്, എന്നോട് ചോദിച്ചു. നമ്മള്‍ 'ഹിന്ദു'ക്കളാണോ ? നമുക്ക് കുറെ ദൈവങ്ങളുണ്ടോ ? നമ്മള്‍ കല്ലിനെയാണോ പ്രാര്‍ത്ഥിക്കുന്നത്? അവന്റെ ക്ലാസ്സിലെ ഒരു മുസ്ലീം കുട്ടി അവനോട് ചോദിച്ചപ്പോള്‍ ഉണ്ടായ സംശയങ്ങളാണ് ഈ ചോദ്യങ്ങളെല്ലാം. വീട്ടില്‍ ഒന്നു രണ്ട് സാധാരണ ദൈവസങ്കല്‌പത്തിലുള്ള ഫോട്ടോകള്‍ ഉണ്ടെന്നല്ലാതെ, ഒരു പ്രതിമയുടെ മുമ്പില്‍ പ്രാര്‍ത്ഥിക്കുന്ന അനുഭവം അവന് ഇതുവരെയും ഉണ്ടായിട്ടില്ല. പഠിച്ച് നല്ലകുട്ടിയായി വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാത്രമെ അവരെ ശീലിപ്പിച്ചിട്ടുണ്ടായിരുന്നുള്ളൂ.
ഒരു കാരണവശാലും ഒരാളുടെ ദൈവ വിശ്വാസം മാറ്റാന്‍ പാടില്ലെന്ന് നിര്‍ബ്ബന്ധമുള്ള ആളാണ് ഞാന്‍. ദൈവം ഒന്നു തന്നെ, പക്ഷെ പല ഭാവങ്ങളുണ്ടെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ഒരു ഉദാഹരണം പറയാം. "ഒരിക്കല്‍ പൂന്താനത്തിനെ കള്ളന്മാരില്‍ നിന്ന്, മങ്ങാട്ടച്ചന്റെ രൂപത്തില്‍ വന്ന ഒരാള്‍ രക്ഷിച്ചുവത്രെ. അത് ഗുരുവായൂരപ്പന്‍ മങ്ങാട്ടച്ചന്റെ രൂപത്തില്‍ വന്നതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു." ഇത് പണ്ടു വായിച്ചിട്ടുള്ള ഒരു കഥയാണ്. ഞാന്‍ ഇതൊന്നും തെളിയിക്കുവാന്‍ പ്രാപ്തനല്ല. ഇനി യുക്തിപരമായി നമുക്കതിനെ വിമര്‍ശിക്കാം. ഗുരുവായൂരപ്പനല്ല എന്നു സ്ഥാപിക്കണം. അപ്പോള്‍ ആരായിരുന്നു രക്ഷിച്ചത്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ വിഭ്രാന്തി മാത്രമാവാം. ഗുരുവായൂരപ്പന് ശക്തിയുണ്ടെന്നുകാണിക്കാന്‍ ചിലര്‍ അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചതാകാം. അതല്ലാ അത് വേരൊരു വഴിയാത്രക്കാരനാകാം. ഈ കള്ളനെ പിന്തുടര്‍ന്നു വന്നിരുന്ന ഒരു സേനാനിയാകാം. അതുമല്ല വേറൊരു കള്ളനോ, നാട്ടുകാരനോ ആകാം. എല്ലാം അനുമാനങ്ങള്‍ മാത്രം.
(എന്റെ അഭിപ്രായത്തില്‍ മദ്രസ്സാ വിദ്യഭ്യാസം അന്യ മതസ്തര്‍ക്ക് കൂടി പഠിക്കാന്‍ പറ്റുന്ന വിധത്തില്‍ കൂടുതല്‍ സുതാര്യവും തുറന്നതും ആക്കേണ്ടതുണ്ട്. തെറ്റിദ്ധാരണകള്‍ മാറ്റാനെങ്കിലും ഇത്തരം കാര്യങ്ങള്‍ ഉപകരിക്കാതിരിക്കില്ല.)
ഇത് കുറച്ചുകൂടി വിപുലമായ രീതിയില്‍ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഹൈസ്കൂള്‍ തലത്തില്‍, ലോകത്തിലെ എല്ലാ മതഗ്രന്ഥങ്ങളെക്കുറിച്ചുമുള്ള ഒരു 'സിലബസ്സ്' വേണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 'ഇക്‍ണോമിക്സ് അനാലിസിസ്' പഠിച്ചപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നതൊന്നും ശരിയായ ഇസങ്ങളല്ല എന്നു മനസ്സിലായതുപോലെ, കുട്ടികളിലെ മതാന്ധത മാറിക്കിട്ടാന്‍ അത് ഉപകരിക്കും.
ഇതു മാത്രമല്ല, യോഗയെക്കുറിച്ചും, ജ്യോതിഷത്തെക്കുറിച്ചും സ്കൂള്‍ തലത്തില്‍തന്നെ കുട്ടികളില്‍ അറിവുണ്ടാക്കണം. അപ്പോള്‍ അതിലൂടെയുള്ള ചൂഷണം ഒരു പരിധിവരെയെങ്കിലും ഇല്ലാതാക്കാന്‍ കഴിയും.
'യോഗ' സ്കൂള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്തുന്നതിനോട് മതന്യൂനപക്ഷം എതിര്‍ക്കുന്നത്, അതില്‍ 'ഓം' എന്ന ശബ്ദം ഉച്ചരിക്കുന്നതുകൊണ്ടാണത്രെ. 'ഓം' ഹിന്ദു ദൈവങ്ങളെ പ്രധിനിധീകരിക്കുന്നു എന്ന തെറ്റായ ധാരണ എങ്ങിനെയോ കടന്നു കൂടിയിട്ടുണ്ട്.
എല്ലാവരും അവനവന്റെ മതം സമാധാനത്തിന്റെ സന്ദേശവാഹകരാണെന്ന് ഘോഷിച്ചു കൊണ്ടേയിരിക്കുന്നു. ഒപ്പം അന്യന്റെ മതം വിഡ്ഡിത്തത്തിന്റെ പരമോദാഹരണമായും.
ഓം കാളീ, ജയ് ശ്രീറാം, ബജ്രംഗ് ബലീ എന്നൊക്കെ അലറിക്കൊണ്ട് ഒരു മുസ്ലീംഗര്‍ഭിണിയുടെ വയറുകീറി ഇളം കുഞ്ഞിനെ വലിച്ചെടുത്ത് തീയിലിടുന്നതുകാണുന്ന അവരുടെ മക്കള്‍ക്ക് ഓം എന്നോ ശ്രീറാം എന്നോ ബജ്രംഗ് എന്നോ കേള്‍ക്കുമ്പോള്‍ ഹൈന്ദവ തീവ്രവാദത്തിന്റെ വൃത്തികെട്ട മുഖമേ ഓര്‍മ്മവരൂ.
അത് പോലെ അള്ളാഹു അക്ബര്‍ എന്ന ആക്രോശത്തോടെ ഒരുവനെ വെടിവച്ചു വീഴ്ത്തുമ്പോള്‍ കൊല്ലപ്പെടുന്നവന്റെ ബന്ധുക്കള്‍ക്ക് അള്ളാഹു എന്ന പേരു കേള്‍ക്കുമ്പോള്‍ താലിബാനിസമേ ഓര്‍മ്മവരൂ.
സെക്സു പോലെ സ്വകാര്യമാക്കി വയ്ക്കേണ്ടുന്ന മത വിശ്വാസത്തിനു രാഷ്ട്രീയ മാനം നല്‍കാന്‍ ന്നോക്കിയിടത്തൊക്കെ രക്തച്ചൊരിച്ചിലും കണ്ണുനീരുമേ ഉണ്ടായിട്ടുള്ളൂ. അത് കുരിശുയുദ്ധത്തിലായാലും, ജിഹാദിലായാലും, അയോധ്യയിലായാലും.
അവനവന്റെ മതം എല്ലാര്‍ക്കും വിശുദ്ധിയുടേയും സ്നേഹത്തിന്റെയും വിശാലസാഹോദര്യത്തിന്റേയും മറ്റു പല പുരോഗമന ജാഡകളുടേയും മൂര്‍ത്തീഭാവമാണ്; ശാസ്ത്ര സത്യങ്ങളുടെ വറ്റാത്താ ഉറവയാണ്, മനുഷ്യജീവിതത്തെ വഴിനടത്താന്‍ പരബ്രഹ്മം നിശ്ചയിച്ച കോഡ് ഒഫ് കോണ്ടക്റ്റാണ്. എന്തെങ്കിലുമൊരു കണ്ടുപിടിത്തം നടന്നാല്‍ ഉടന്‍ പറന്നെത്തും കുറേ വ്യാഖ്യാനപടുക്കള്‍ - ഇത് ഉപനിഷത്തിലുണ്ട്, മറ്റേത് ബൈബിളിലുണ്ട്, അല്ലെങ്കില്‍ ഖുര്‍ ആനിലുണ്ട് എന്നൊക്കെപറഞ്ഞ്. എന്നാല്‍ പ്രയോഗത്തില്‍ ഇവ രാഷ്ട്രീയ ഐഡിയോളജികളേക്കാള്‍ നാണം കെട്ട രീതിയില്‍ അധപതിക്കുന്നു. എന്നിട്ട് കുറ്റം മുഴുവന്‍ യുക്തിവാദികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ജനാധിപത്യത്തിനും പിന്നെ നാട്ടുകാര്‍ക്കും.!
anonymous,
you said it..
("സെക്സു പോലെ സ്വകാര്യമാക്കി വയ്ക്കേണ്ടുന്ന മത വിശ്വാസത്തിനു രാഷ്ട്രീയ മാനം നല്‍കാന്‍ ന്നോക്കിയിടത്തൊക്കെ രക്തച്ചൊരിച്ചിലും കണ്ണുനീരുമേ ഉണ്ടായിട്ടുള്ളൂ. അത് കുരിശുയുദ്ധത്തിലായാലും, ജിഹാദിലായാലും, അയോധ്യയിലായാലും.")
അനോണീ,
മുകളിലെ കമന്റില്‍ നിന്ന് തെറ്റിദ്ധരിച്ചൂ എന്നു തോന്നുന്നു. ഞാനും ഒരിക്കല്‍ (1975 മുതല്‍ 1985 വരെ) ഈ യുക്തിവാദത്തിന്റെ ആദര്‍ശം പിന്തുടര്‍ന്നിരുന്നു. അന്നൊക്കെ ആകാശത്ത് കിടക്കുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളുമാണോ ഭൂമിയിലെ മനുഷ്യനെ നിയന്ത്രിക്കുന്നത് എന്നുവരെയുള്ള ചോദ്യങ്ങള്‍ ഞാനും ചോദിച്ചിരുന്നു. അക്കാലത്തുണ്ടായിരുന്ന ശബരിമലക്ക് പോകാനുള്ള ഒരു വഴിപാട് ഇന്നും ബാക്കിയാണ്. അത്രക്കുള്ള യുക്തിവാദമൊക്കെ ഇന്നും ഉണ്ട്. പക്ഷെ ഇന്ന് ഒരു സത്യാന്വേഷകന്‍ എന്ന വിശേഷണമാണ് ചേരുക. പുറമെ പേരിട്ടുവിളിക്കുന്നതല്ലാത്ത ഒരു ശക്തിയുണ്ടെങ്കില്‍ അതിനെ അറിയാന്‍ ശ്രമിക്കുകയാണ്. പിന്നെ പഠനകാര്യങ്ങള്‍ പറഞ്ഞത്, അറിവാണ് അന്ധവിശ്വാസം ഇല്ലാതാക്കാനുള്ള ഒരേ ഒരു വഴി എന്നു മനസ്സിലാക്കിയതുകൊണ്ടാണ്.
പ്രിയ അനോണീ
“ഓം കാളീ, ജയ് ശ്രീറാം, ബജ്രംഗ് ബലീ എന്നൊക്കെ അലറിക്കൊണ്ട് ഒരു മുസ്ലീംഗര്‍ഭിണിയുടെ വയറുകീറി ഇളം കുഞ്ഞിനെ വലിച്ചെടുത്ത് തീയിലിടുന്നതുകാണുന്ന അവരുടെ മക്കള്‍ക്ക് ഓം എന്നോ ശ്രീറാം എന്നോ ബജ്രംഗ് എന്നോ കേള്‍ക്കുമ്പോള്‍ ഹൈന്ദവ തീവ്രവാദത്തിന്റെ വൃത്തികെട്ട മുഖമേ ഓര്‍മ്മവരൂ.
അത് പോലെ അള്ളാഹു അക്ബര്‍ എന്ന ആക്രോശത്തോടെ ഒരുവനെ വെടിവച്ചു വീഴ്ത്തുമ്പോള്‍ കൊല്ലപ്പെടുന്നവന്റെ ബന്ധുക്കള്‍ക്ക് അള്ളാഹു എന്ന പേരു കേള്‍ക്കുമ്പോള്‍ താലിബാനിസമേ ഓര്‍മ്മവരൂ”
നല്ലവരായ ഹിന്ദു സഹോദരനമാരാണ് ഗുജറാത്തില്‍ മുസ്ലിങ്ങള്‍ കൂട്ടക്കൊലക്കിരയായപ്പോള്‍ അവരുടെ തുണക്കെത്തിയത്. ടീസ്റ്റാ സെറ്റില്‍ വാദ്, അരുന്ദതീ റോയ്, നന്ദിത ഹസ്കര്‍ ..തുടങ്ങിയവര്‍ ഉദാഹരണം.. അതേ പോലെ തിരുച്ചും ഒരു പാട് സംഭവങ്ങള്‍ ഉണ്ട്. ഒരു തരം ബ്രാന്തമായ മതാന്തയില്‍ നിന്നാണ് കലാപങ്ങള്‍ ഉണ്ടാകുന്നത്. അതിന് ഹിന്ദുക്കളുടെയോ, മുസ് ലീങ്ങളുടെയോ ,കൃസ്ത്യാനികളുടെയോ വേദ ഗ്രന്ധങ്ങളല്ല, മറിച്ച് രാഷ്ട്രീയ ലക്ഷ്യം വെച്ച് മതം ദുരുപയോഗം ചെയ്യുന്ന ആദര്‍ശ രഹിതരായ രാഷ്ട്രീയ മേലാളന്‍ മാരാണ് ഉത്തരവാദികള്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
പ്രിയ താരാപഥം: താങ്കളുടെ കാഴ്ചപാടിനോട് ഞാനും യോജിക്കുന്നു. വിദ്യാഭ്യാസത്തെ കുറിച്ചുള്ള എന്റെ കാഴ്ച്ചപാട് എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റായി ഇട്ടിട്ടുണ്ട്.
നല്ലവരായ ഹിന്ദു സഹോദരനമാരാണ് ഗുജറാത്തില്‍ മുസ്ലിങ്ങള്‍ കൂട്ടക്കൊലക്കിരയായപ്പോള്‍ അവരുടെ തുണക്കെത്തിയത്. ടീസ്റ്റാ സെറ്റില്‍ വാദ്, അരുന്ദതീ റോയ്, നന്ദിത ഹസ്കര്‍ ..തുടങ്ങിയവര്‍ ഉദാഹരണം.. അതേ പോലെ തിരുച്ചും ഒരു പാട് സംഭവങ്ങള്‍ ഉണ്ട്.
സലാഹുദ്ദീന്‍ , ഇവരൊക്കെ നല്ലവരായ ഹിന്ദു സഹോദരന്മാരോ അതോ നല്ലവരായ മനുഷ്യ സഹോദരിമാരോ? അവരൊക്കെ യുക്തിവാദികളും ശുദ്ധ മതേതരവാദികളുമല്ലേ? അതേപോലെ തിരിച്ചും എന്നു പറഞ്ഞതിനൊരു ഉദാഹരണം പോലും പറയാനില്ലേ?
ഉണ്ട്; തസ്ലീമ നസ്രീന്‍ ! ബങ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങളെ വംശനാശം വരുത്താന്‍ ജമാ അത്തെ ഇസ്ലാമിക്കാരുടെ നേതൃത്വത്തില്‍ നടത്തിയ ഭീകരാക്രമണത്തെ `ലജ്ജ` എന്ന തന്റെ നോവലിലൂടെ എതിര്‍ത്തതിന്റെ പേരില്‍ സ്വന്തം നാടും വീടും ഉപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്ന മനുഷ്യസ്നേഹി. ആ സ്ത്രീയെ തേജോവധം ചെയ്യാനല്ലാതെ ഒരു നല്ല വാക്കു പറയാന്‍ പോലും ഒരു മുസ്ലിം വിശ്വാസി തയ്യാറായതിന്റെ തെളിവുണ്ടോ? അതാണു മുസ്ലിംകളും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം!
പ്രിയ ജബ്ബാര്‍ മാഷെ
ആധുനിക ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്ന ഒരു ജന വിഭാഗം മുസ് ലീങ്ങളാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മറ്റുള്ളവര്‍ ഇമ്മട്ടില്‍ മുസ് ലീങ്ങളാല്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ മാത്രമേ ഇപ്പറഞ്ഞ അത്തരത്തിലുള്ള ഒരു സഹായത്തിന്റെ പ്രസക്തിയുള്ളൂ.
കോട്ടക്കലില്‍ അമ്പലത്തിന്റെ വാതില്‍ കത്തിക്കപ്പെട്ടപ്പോള്‍ അതിന് ആദ്യമായി പ്രതിഷേധിച്ചതും പ്രസ്താവനയിറക്കിയതു പാണക്കാട് തങ്ങളായിരുന്നു. മാറാട് കലാപമുണ്ടായപ്പോള്‍ അവിടത്തെ അരയ സമാജത്തിന്റെ ആള്‍ക്കാരെയടക്കം കലാപമുണ്ടായ എല്ലാവരെയും ഒരു പോലെ സന്ദര്‍ശിച്ചത് ജമാഅത്തിന്റെ നേതാവ് സിദ്ദീഖ് ഹസ്സന്‍ ആയിരുന്നു.
താങ്കളെയും തസ് ലീമ നസ്രീനിനെയും പോലുള്ളവര്‍ സമുദായത്തിന്റെ വികാരങ്ങളെ മുറിപ്പെടുത്തി അതില്‍ നിന്ന് മുതലെടുപ്പ് നടത്താന്‍ ആഗ്രഹിക്കുന്നവരായെ എനിക്ക് തോന്നിയിട്ടുള്ളൂ.തസ് ലീമാ നസ് റീനെ ഇപ്പോള്‍ പൊക്കി കൊണ്ടു വരുന്നതിന്റെ രാഷ്ടീയ ലക്ഷ്യം എന്തായാലും പഠന വിധേയമാക്കേണ്ടതാണ്.
ബഗ്ലോ ദേശില്‍ എന്താണ് നടന്നതെന്നതിനെകുറിച്ച് വ്യക്തമായ ചിത്രം എന്റെയടുത്തില്ല. ആരെങ്കിലും അതിനെ കുറിച്ച് വല്ല റഫറന്‍സും തന്നാല്‍ നന്നായിരുന്നു. മനുഷ്യര്‍, അത് എവിടെ ആരുടെ കയ്യാല്‍ പീഡിപ്പിക്കപ്പെട്ടാലും എതിര്‍ക്കപെടേണ്ടതാണെന്നതില്‍ സംശയമേയില്ല.
തസ് ലീമ നസ് റീന്റെയും, ജബ്ബാര്‍ മഷിന്റെയും കൂടെ നടക്കുന്നവര്‍ ആരെണന്നറിഞ്ഞാല്‍ മനസ്സിലാകും അവരുടെ മനുഷ്യ സ്നേഹം!
ടീസ്റ്റാ സെറ്റില്‍ വാദിനെയും അരുന്ധതീ റോയ് ,നന്ദിതാ ഹസ്കര്‍, മേധാ പഠ്ക്കര്‍ എന്നിവര്‍ മനുഷ്യസ്നേഹികളും പ്രകൃതി സ്നേഹികളും ആണെന്നതില്‍ സംശയമില്ല. ഇവരൊന്നും അതിനു വേണ്ടി നോവലെഴുതിയവരല്ല. അവര്‍ നീതിപീഠത്തിന്റെ മുന്മ്പില്‍ പീഡിതര്‍ക്ക് വേണ്ടി പോരായാടിയവരാണ്.
അവരുടെ കൂടെ തസ് ലീമാ നസ്രീനെ ഒക്കെ കൂട്ടി പറഞ്ഞ് അവരുടെ പേരന്തിനാ മാഷെ ചീത്തയാക്കുന്നത്
ബംഗ്ലാദേശിലെ ‘വംശനാശത്തെ‘ കുറിച്ചുള്ള തെളിവുകള്‍ പ്രതീക്ഷിക്കുന്നു. ശിവസേനക്കാര്‍ പോലും ഇത്തരം ആരോപണം ഉന്നയിച്ചതായി ഞാന്‍ കേട്ടിട്ടില്ല.
ആരാണ് തമ്മിലടിപ്പിച്ച് അത് കണ്ടൂറിച്ചിരിപ്പിക്കാന്‍ ശ്രമിക്കുന്നതെണ് തിരിച്ചറിയുക. ജാഗ്രതൈ!
ഒരു ചെറിയ സംശയം,
കോടിക്കണക്കിന് മുസ്ലിങ്ങള്‍ നമസ്ക്കരിക്കുന്നതും, കോടിക്കണക്കിന് ഹിന്ദുക്കള്‍ പൂജിക്കുന്നതും, കോടാനുകോടി കൃസ്ത്യനികള്‍ പ്രര്‍ത്ഥിക്കുന്നതും എല്ലാം വെറുതെയാവുമോ?. ദൈവത്തെ തൊട്ടറിഞ്ഞവര്‍, ബുദ്ധിശാലികള്‍, അമാനുഷിക ശക്തിയുള്ളവര്‍, എല്ലാം ത്യജിച്ച് ജീവിക്കുന്നവര്‍ എന്നിവരൊക്കെ എല്ലാ മതങ്ങളിലുമുണ്ട്. ന്യായമായും സംശയം എതാണ് നല്ലത്?. ഉത്തരം മതവാദികള്‍ തരണം.
സുര്യനും ചന്ദ്രനും കറങ്ങുന്നതെങ്ങനെ?. കോടാനുകോടി ജീവജാലങ്ങള്‍ ഈ ഭൂമിയില്‍ വസിക്കുന്നതെങ്ങനെ?. പ്രപഞ്ച രഹസ്യങ്ങള്‍ നിയന്ത്രിക്കുന്നതാര്?. മനുഷ്യന് അപ്രാപ്യമായ പല മേഖലകലും രഹസ്യങ്ങളും ഈ ഭൂമിയില്‍ ആവോളമുണ്ട്, അത് നിയന്ത്രിക്കുന്നതാര്?. ഉത്തരം യുക്തിവാദികള്‍ തരണം.
ഡാന്‍ ബ്രൗണിന്റെ ഡാവിഞ്ചി കോഡ് വായിക്കുന്ന ഒരു സുഖം, ഈ ബ്ലോഗിലുണ്ട്, ഉണ്ടെന്നോ, ഇല്ലെന്നോ പറയാതെ രണ്ട് വിഭാഗവും നിരത്തുന്ന ന്യയങ്ങള്‍ക്ക് അല്‍പ്പായുസാണെന്ന് മറക്കരുത്.
മുസ്ലിങ്ങളെ മാത്രം എതിര്‍ക്കുന്ന മാഷിന്റെ വര്‍ഗ്ഗിയ വിഷം വിളമ്പുന്ന വാക്കുകള്‍ക്കുള്ള പ്രചോദനമെന്ത്?.
മതങ്ങള്‍ മണ്ണടിഞ്ഞാല്‍ ഭൂമിയില്‍ സമാധാനമുണ്ടാവുമോ?.
കോടികള്‍ ദിവസവും ചിലവഴിച്ച് ദൈവത്തെ വളര്‍ത്തുന്നവര്‍ക്ക് എന്ത് ലാഭം?. (ദൈവത്തിന് എന്തെങ്കിലും ഗുണം?)
People ignorant about Islam are always bashing Islam and keep it on fire line. Observing the people, I find that Atheism emerges in a circumstances where people applies logics and reason behind the belief that their family inherits or follows. This can be mainly seen in a religion which have many Gods and Goddesses and the fairy tales about their Gods. This will ofcourse lead any human with sense to a theory of rejecting the faith in God/s. The stories behind the God/s and their shapes is nothing but ideocracies which make some people as Athiest. So what is the truth then. Is it wise to deny the power behind the creation of the universe. Or can we just conclude blindly that saying no one behind the creation. Then there is no difference in between Athiesm and aforementioned belief.
People who believes in stories and images of God and people who denying the God are same as both group just believing so as it makes no sense for them. But rather they just inherits the belief. These both are comfortably live with their affairs where they find no difficulty in their routine life. It makes no difference whether they denying God or just believing in religion keeping the blind belief that they inherited from their parents.
Then what is the truth. Here is the creator intervenes in the affairs of his creation. He is the all knowing and seeing. Exploitation takes place in a society where people are ignorant. Political exploitation and religious exploitation are lively in human society. Both religious or political leaders who find the possibility to abuse/exploit people in the name of their instiution. People could be easily fooled and exploited by the man made ideology. Who got power and money can do anything as per their wish if none out there for accountability. Any such leader can easily trap innocents with their power. Anyone could be betrayed. So then what a human can really rely on for the injustice done to them. What about the poor people who are treated like slaves and whose needs ignored by the authority. Is it justifiable that they run their life in miserable condition where they face many sufferings. Then this world is full of injustice as we could see rich people enjoys in one side and poor suffering throughout their life. Some enjoyes and some going through hardships. Then what is the matter of humanity if no accountability. What is the meaning trust. Why should people bother about such technical words. Anyone can easily say lie and cheat others. Anyone can create any problem which they find for their interest.
But, we cannot call it justice. Our man made system is filled with bias notions and interest. Ultimate justice cannot be taken place. By political and money influence anyone can do harm to people, women abuse, child abuse and killings, gang war, Mafia etc. Lacking of evidence or by destroying evidence can easily let culprits escape. Then where is the final justice.
Here is the logic of the creator. And ofcourse our universe establishes the truth. As the Quran says it clear. It rejects all man made Gods, and faith where priests and leaders exploits people for their wealth. So it strictly forbids such belief. And it says that “ Do you think that you are created for nothing that you can enjoy life the way you want. Do you think that will you not be accountable for your wrong deed ? Everything you do in your life will be brought for final judgement and you will be dwell forever to enjoy what you earned in hell fire.
What mistake you have all is you view Islam is like other religion. That is the first great mistake. Islam is from the beginning of human creation. Islam does not represent any name of person or any group. Rather it is the name of a quality that is acquired by the right action. Islam means, submitting the will to the almighty there by acquiring the peace. By God fearing only one can acquire peace. Then only everyone will be conscious about their acts for the sake of God. If none outthere, then what makes human to holdback from doing wrong and injustice. You must study from that point. Without bias, Without anger, without negation, without pre-conceived notion, all you study Islam. Then you will see the logic, and will see the justice. Islam makes equality where all are same irrespective of rich, poor, king or people, Arabs or non-arabs, black or white all are same. This is the only religion which practically show the equality where no casts and creed. In all the Ebada (worship not the right word but no alternative). All good things belongs to Islam, All bad things against Islam. This is the Islam can be interpreted.
All whatever goodness you carry is from the practices of Islam or religion around. Aethism itself cannot teach morals and good. Whatever derived and acquired from parents, family and circumstances where religion taught morals and good things.
About Scientific inventions, Knowledgeable person can find that almost of all the inventions were made after prophet time. Islam has such high influence on people's mind who made great inventions which we enjoy now. Just search web, will get details. Modern medicine by Ibn Sinna (Avicenna), Aljibra (Ali Jibran), Logartithm by Ali Gorth, Chimistry, by Ali Chemi, Mathematics by Ibn Hythem, Ibn Razi-phisics, Astronomy, there are many, time and space not permit me to go for all. But people who have sense can find the truth. All the knowledge you people acquire from their base and not your own. Islam makes human with sense not let people to go behind idols and priests.
So do not blindly stone Islam and use the wisdom to learn it. Don’t look at black sheeps who malign Islam with inhuman acts.
Keep one thing in mind while you all denying the Creator (Whether you deny or worship me, it is nothing to with me, i will be remain same, but what you do is all only for yours. So let us see what is hereafter.
I hope this will give you some enlightenemetn, my typing may have error in sentece.
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു മാഷേ.....
“ഖുര്‍ ആന്‍ സംവാദം’ ഒരു സംവാദമല്ല മറിച്ച് ഖുര്‍ ആനോടുള്ള ജബ്ബാര്‍ മാഷിന്റെ പക തീര്‍ക്കും മട്ടിലുള്ള കുറിപ്പുകളാണ് എന്നാണ് അതിലെ മിക്ക പോസ്റ്റുകളും വായിച്ചതില്‍ നിന്നും എനിക്കു തോന്നിയത്.”
മാഷ് നന്നെ കുട്ടിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പിതാവ് വായിച്ചുകൊണ്ടിരുന്ന
ഖുറാന്‍ മേശപ്പുറത്തു നിന്നും വീണ് മാഷിന്റെ കാലൊടിഞ്ഞു. അതിനു ശേഷം മാഷിന്
ഖുറാനോട് ഒടുക്കിയാല്‍ ഒടുങ്ങാത്ത പകയാണ്.
“പല രാഷ്ട്രീയ സാംസ്കാരിക കാരണങ്ങളാല്‍ സ്ഥിരമായി ഇസ്ലാം മതം ദ്വേഷിക്കപ്പെടുകയും മുസ്ലീങ്ങള്‍ അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇത്തരമൊരു
ബ്ലോഗിലൂടെ അതിനു വളം വച്ചുകൊടുക്കുന്നതിനോട് എനിക്ക് വ്യക്തിപരമായി
യോജിപ്പുമില്ല.”
അതെ രാഷ്ട്രീയവും സാംസ്ക്കാരികവുമായ കാരണങ്ങളാല്‍ ഇസ്ലാം
ദ്വേഷിക്കപ്പെടുകയും അന്യവത്ക്കരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അത് എല്ലാ മാനങ്ങളിലും ശരിയല്ല. പക്ഷേ ആത്മീയതയുടെ തലത്തില്‍ അത് വിമര്‍ശിക്കപ്പെടുന്നതില്‍ എന്താണ് അപാകം? ജബ്ബാറിനെ പോലുള്ള ഒരു യുക്തിവാദി പിറന്നത് ഇസ്ലാം മതത്തിലാണ്. സാമൂഹികവും രാഷ്ട്രീയവും സാംസ്ക്കാരികവും (സാമ്പത്തികവും) ആയ മണ്ഡലങ്ങളില്‍ ജീവിതത്തില്‍ അത് ഏല്പിക്കുന്ന തിരിച്ചടികളില്‍ നിന്നും പിന്നോക്കാവസ്ഥയില്‍ നിന്നുമാണ് അതിന്റെ ആത്മീയപ്രത്യയശാസ്ത്രത്തിന്റെ പിന്നോക്കാവസ്ഥ സംവേദന ക്ഷമതയുള്ള ഒരുവന്‍ മനസ്സിലാക്കുന്നത്. അരും കേവല ന്യായങ്ങളെങ്കിലും ഇല്ലാതെ സ്വമതം പോലുള്ള ഒന്നിലെങ്കിലും അവിശ്വാസം രേഖപ്പെടുത്തുകയില്ല. പ്രത്യേകിച്ച് മതം പോലെ വൈകാരികമായ ഒരവസ്ഥയെക്കുറിച്ച്, പ്രത്യേകിച്ച് അത് സ്വന്തം മതമായിരിക്കുമ്പോള്‍ !
ഒരു യുക്തിവാദി എന്ന നിലയില്‍ ജബ്ബാര്‍ മാഷ് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്ന
ദൈവസങ്കല്‍പ്പത്തെ അംഗീകരിക്കാതിരിക്കുന്നതില്‍ പരാതിയില്ലെങ്കിലും എല്ലാ
മതങ്ങളെയും പോലെ ഇസ്ലാം മതത്തിനും മനുഷ്യചരിത്രത്തില്‍ ഒരു cultural relevance
ഉണ്ടെന്ന നരവംശശാസ്ത്ര പരിഗണനയെങ്കിലും നല്‍കാത്തതിനോട് വിയോജിപ്പുണ്ട്.
ഇസ്ലാമിന് ഒരു സാംസ്ക്കാരിക സാംഗത്യം ഉണ്ട് (cultural relevance ). എവിടെ ?
ആര്‍ക്കിടയില്‍ ?:- മുസ്ലിംങ്ങള്‍ക്കിടയില്‍, ഒരു ബഹുമത സമൂഹത്തിനിടയില്‍ ; ഒരു ബഹുമത രാഷ്ട്രീയതിനിടയില്‍; ഒരു ബഹു മതസംസ്ക്കരത്തിനിടയില്‍ ആപേക്ഷികമായി
അടയാളപ്പെടുത്താവുന്ന ഒരു നിലവാരം, നല്ലതോ മോശമായതോ ആയ ഒന്ന്ഇസ്ലാമിനും അര്‍ഹമായി വരും. പക്ഷേ ആനുഭവികഫലത്തിന്റെ വെളിച്ചത്തില്‍ അത് മോശമായതാണെന്ന തിരിച്ചറിവാകാം
ജബ്ബാറിനെ യുക്തിവാദിയാക്കിയ ഒരു ഘടകം ! അത് അദ്ദേഹം സാന്ദര്‍ഭികമായി
പലയിടങ്ങളിലും പ്രഖ്യാപിച്ചിട്ടുള്ളതായി മനസ്സിലാക്കുന്നു.
“ജബ്ബാര്‍ മാഷിന്റെ ഇസ്ലാം-വിമര്‍ശനത്തില്‍ ആ മതസ്ഥാപകനെന്ന് വിശ്വാസികള്‍ കരുതുന്ന മുഹമ്മദിനെ അടക്കം ചീത്തപറയുന്ന ഒരു രീതി അവലംബിച്ചുകാണുന്നു.”
ന്യായ-യുക്തികളുടെ അവലംബമില്ലാതെ മുഹമ്മദിനെയോ ഇസ്ലാമിനെയോ
വിമര്‍ശിച്ചാല്‍ ജീവന്‍ ബാക്കിയുണ്ടാകുമോ, പ്രത്യേകിച്ച് ഒരു മുസ്ലിമായ ഒരു ഇസ്ലാം വിമര്‍ശകന് ?! എവിടെയെങ്കിലും മുഹമ്മദിനെ അന്യായമായി അദ്ദേഹം തെറി പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹം ‘വരട്ടുയുക്തിവാദി’ തന്നെ . പക്ഷേ അങ്ങിനെ ന്യായയുക്തികളില്ലാതെ തെറി പറഞ്ഞതെവിടെയാണ് ?
മത നവീകരണമാണ് ‘ഖുര്‍ആന്‍ സംവാദ’ബ്ലോഗിന്റെ ദൌത്യമെങ്കില്‍ അതിനു ജബ്ബാര്‍
മാഷിന്റെ ‘ഖുര്‍ ആന്‍ വധം’ കൊണ്ടു ഗുണമുണ്ടാവില്ലെന്നുമാത്രമല്ല ലിബറല്‍ ചിന്താഗതിയുള്ള വിശ്വാസികളായ മുസ്ലീങ്ങള്‍ കൂടി വെറുത്തുപോകുകയേ ഉള്ളൂ.
ഇസ്ലാമിയോ കൃസ്തീയതയേയോ ഹൈന്ദവികതയേയോ വിമര്‍ശിക്കുമ്പോള്‍
വിമര്‍ശിക്കേണ്ടത് അവയുടെ ആത്മീയാശയങ്ങളുടെ ഉറവിടമായ പ്രാമാണിക
മതഗ്രന്ഥങ്ങളെയാണ്. കാരണം ആ മതങ്ങളിലെ വിശ്വാസികളും പണ്ഡിതരും പൌരോഹിത്യവും ആധികാരികമായി ഉയര്‍ത്തിപ്പിടിക്കുന്നത് അതേ ഗ്രന്ഥങ്ങള്‍ തന്നെയാണ്. രാഷ്ട്രീയ ചലനങ്ങള്‍ വഴി ഉണ്ടാകുന്ന സാമൂഹിക പുരോഗതികളെ
വിശ്ലേഷണം ചെയ്യാതെ മതാത്മീയതയുടെ/ദൈവാനുഗ്രഹത്തിന്റെ നേട്ടത്തില്‍ പെടുത്തുകയാണ് വിശ്വാസികള്‍ ചെയ്യാറുള്ളത്. അതു കൊണ്ട് മതഗ്രന്ഥങ്ങളെ
കേന്ദ്രീകരിച്ചുള്ള യുക്തിവാദമാണ് കൂറ്റുതല്‍ യുക്തിഭദ്രമായ യുക്തിവാദം . മറിച്ചുള്ളത് അപൂര്‍വ്വമായെങ്കിലും വരട്ടുയുക്തിവാദമായി മാറും. യുക്തിവാദികള്‍ തങ്ങളുടെ സംഖ്യാബലത്തെ ഭയക്കാറില്ല. ജബ്ബാറിന്റെ ഇസ്ലാം വിമര്‍ശനം മുസ്ലിം യുക്തിവാദികളുടെ എണ്ണത്തിലാണോ കുറവു വരുത്തിയത് അതോ വിശ്വാസികളുടെ എണ്ണത്തിലോ ?! അത് ഇതെഴുതുന്നയാള്‍ കണക്കു നോക്കിയിട്ടില്ല. ആധികാരികമായി കണക്കുണ്ടെങ്കില്‍ മാത്രം അറിയുന്നവര്‍ ആവശ്യമെങ്കില്‍ ബോദ്ധ്യപ്പെടുത്തട്ടെ!
pathinaro pathinezho vayassula oru kutti "najnoru yukti vadi" aanennu paranjal enikku manassilakkam, kuttiyannu chinthichu thudangiyitte ullu eenu. pakshe muppathum nalpathum vayasullavar yukthivathikal aanennu parayumbol avarude budhiyude valarcha evideyo muradichu poyi ennu parayathe vayya. yukti vadikal vishavasathinu ethirannu ennu parayunnu. nale raville suryan udikkum ennu parayunnathu polum vishavasam alle. oro yukthiyudeyum pinnil ayiram vishavasangalundu athu chinthikkunavarku bodhyamavum.
udaharana sahitham njan theliyikkam
suppose enikku yuktipurvam oru theerumanam edukkanam 'oralle njan kollano vende'. thirchayayum ithente jeevithathille oru pradhanapetta theerumanam aanu. yukthi purvam njan oru theerumanam edukkan vendi chinthikkunnu. athinte adyathe padi aayi I acquire knowledge.
1. njan athikavum pidikkapedum, shiksha nedukayum cheyyum
2. mattullavar enne verukkum
ingane pala possibilitiesum njan chinthikkunu.
but how do i take a decision.these are just facts.only if I allow one of these facts to trigger an emotion eg:"I feel afraid that I will end up in jail" do I take a decision. My point is that every seemingly rational decision we take are based on emotions. You can think over this and you will be convinced.
vishavasathinteyum yukthiyudeyum base onnu thanne aanu 'emotions'
മലയാളത്തിന്റെ സത്യപത്രം 24/03/2010
റിയാദ്: പ്രമുഖ സൈക്കോതെറാപ്പിസ്റ്റും ഗ്രന്ഥകാരനും
കാലഫോര്ണിയ സര്വകലാശാലാ പ്രഫസറുമായ ഡോ. പെരിയാര് ദാസന് ഇസ്ലാം മതം
സ്വീകരിച്ചു. കഴിഞ്ഞയാഴ്ച റിയാദിലെ ദഅ്വാ സെന്ററില് വച്ചാണു
തമിഴ്നാട്ടുകാരനായ അദ്ദേഹം മുസ്ലിമായത്. അറിയപ്പെടുന്ന
നിരീശ്വരവാദിയായിരുന്നു അദ്ദേഹം. ഖുര്ആനിന്റെ അമാനുഷികതയാണു തന്നെ
ഇസ്ലാമിലേക്ക് എത്തിച്ചതെന്ന് അറബ് ന്യൂസിന് നല്കിയ അഭിമുഖത്തില്
അദ്ദേഹം അറിയിച്ചു. മതങ്ങളെ താരതമ്യപഠനത്തിനു വിധേയനാക്കിയ
വിദ്യാര്ഥിയെന്ന നിലയില് ഖുര്ആനൊഴികെയുള്ള മതഗ്രന്ഥങ്ങള്
മനുഷ്യകൈകടത്തലുകള്ക്കു വിധേയമായവയാണെന്നു ബോധ്യമായതായി അദ്ദേഹം പറഞ്ഞു.
അന്ത്യപ്രവാചകന് മുഹമ്മദ് നബിക്ക് അവതരിച്ച അതേരീതിയില് ഖുര്ആന്
ഇന്നും നിലനില്ക്കുന്നുവെന്നത് അതിന്റെ ദൈവികതയ്ക്കു തെളിവാണ്. താന്
കടുത്ത മതനിരാസകനായാണ് ഇന്ത്യയില് അറിയപ്പെടുന്നതെങ്കിലും തന്റെ
പഠനങ്ങളില് നിന്ന് ഇഹപരജീവിതവിജയത്തിനു മതമല്ലാതെ മറ്റുവഴികളില്ലെന്നു
ബോധ്യംവന്നതായും അദ്ദേഹം അറിയിച്ചു.
ഭാരതീരാജയുടെ ദേശീയ അവാര്ഡിനര്ഹമായ കറുത്തമ്മ എന്ന സിനിമയില് മുഖ്യവേഷം
ചെയ്തതു പെരിയാര് ദാസനായിരുന്നു. തമിഴ്നാട് ഗ്രാമത്തിലെ
പെണ്ശിശുഹത്യയുടെ കഥ പറയുന്ന സിനിമയാണു കറുത്തമ്മ. അബ്ദുല്ല എന്ന പേര്
സ്വീകരിച്ച പെരിയാര് ദാസന് കഴിഞ്ഞ ശനിയാഴ്ച മക്കയിലെത്തി ഉംറ
നിര്വഹിക്കുകയുണ്ടായി.
സത്യനീതിനഥാ!!! കരുണാനാഥാ !!!സർവ്വാധിനാധാ ദൈവമേ!!! അല്ലാഹുവേ!!! നീ ജബ്ബാറിനു സത്യം സത്യമായി തിരിച്ചറിയാനുള്ള സത്യാസത്യ വിവേചനാസൌഭാഗ്യം പ്രദാനം ചെയ്തനുഗ്രഹിക്കണേ!!!!!!!!!!
Post a Comment