Saturday, November 10, 2007

ദൈവങ്ങള്‍ പല വിധം!

ദൈവം ഉണ്ടോ? എന്ന ചോദ്യത്തിനുത്തരം പറയണമെങ്കില്‍ , എന്താണു ദൈവം? എന്ന ചോദ്യത്തിനുത്തരം ലഭിക്കേണ്ടതുണ്ട്. അഥവാ ദൈവത്തിനൊരു നിര്‍വ്വചനം വേണം. നിരീശ്വരവാദികളോടും യുക്തിവാദികളോടും തര്‍ക്കിക്കാന്‍ വരുന്നവര്‍ വളരെ ആകര്‍ഷകമായ നിര്‍വ്വചനവും വ്യാഖ്യാനവും നല്‍കി ഭംഗിയാക്കിയ ഒരു ദൈവത്തെയും കൊണ്ടാണു രംഗത്തു വരുക. എന്നാല്‍ അവര്‍ ആരാധിക്കുന്ന ദൈവം അത്ര ഭംഗിയുള്ളതോ കുറ്റമറ്റതോ ആയിരിക്കുകയില്ല. പ്രാകൃത സമൂഹത്തിന്റെ ഗോത്ര ദൈവങ്ങളെയാണിന്നും മതവിശ്വാസികള്‍ മനസ്സിലും കോവിലുകളിലും പ്രതിഷ്ഠിച്ച് ആരാധിക്കുന്നത്.

അറിവിന്റെയും ചിന്തയുടെയും മേഖലയില്‍ വളരെയേറെ മുന്നേറിയ ഒരു നവസമൂഹത്തില്‍ പഴയ ഗോത്രകാലദൈവങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ലാതെ വന്നിരിക്കുന്നുവെന്ന തിരിച്ചറിവായിരിക്കാം, പുതിയ നിര്‍വ്വചനങ്ങളും വ്യാഖ്യാനങ്ങളുമൊക്കെയായി അടവും തന്ത്രവും മാറ്റി രംഗത്തു വരാന്‍ ദൈവശാസ്ത്രജ്ഞരെ നിര്‍ബ്ബദ്ധരാക്കുന്നത്.

ദൈവവിശ്വാസത്തിന്റെ സ്വഭാവമനുസരിച്ച് ആളുകളെ പല കാറ്റഗറികളാക്കി തരം തിരിക്കാവുന്നതാണ്.

1. THEIST: പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്നതോടൊപ്പം മനുഷ്യന്റെ ദൈനംദിന കാര്യങ്ങളില്‍ അതീവ ജാഗ്രതയോടെ ശ്രദ്ധിക്കുകയും ഇടപെടുകയും രക്ഷാശിക്ഷകള്‍ നിര്‍ണയിച്ച് നടപ്പിലാക്കുകയും മറ്റും ചെയ്യുന്ന ഒരു വ്യക്തിദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവരെയാണ് ഈ വിഭാഗത്തില്‍ പെടുത്താവുന്നത്. സെമിറ്റിക് മതങ്ങള്‍ പരിചയപ്പെടുത്തുന്ന അല്ലാഹു, യഹോവ തുടങ്ങിയ ദൈവങ്ങള്‍ ഉദാഹരണം

2. DEIST: പ്രപഞ്ചം സൃഷ്ടിക്കുകയും പ്രകൃതിനിയമങ്ങള്‍ നിര്‍ണയിക്കുകയും ചെയ്ത ഒരു ശക്തിയുണ്ടെന്നു മാത്രം വിശ്വസിക്കുന്നവര്‍ ഈ വിഭാഗക്കാരാണ്. മനുഷ്യന്റെ ജീവിതത്തില്‍ ദൈവത്തിനു പ്രത്യേക താല്‍പ്പര്യമൊന്നും ഉള്ളതായി ഇക്കൂട്ടര്‍ കരുതുന്നില്ല.

3. PANTHEIST: പ്രകൃതിശക്തിയെ ദൈവമായിക്കരുതുന്നവരാണ് ഈ ഗണത്തില്‍പ്പെടുന്നത്. പ്രപഞ്ചത്തിലെ എല്ലാ പദാര്‍ത്ഥങ്ങളിലും ഒരു ചൈതന്യം ഒളി മിന്നുന്നതായി ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. ആ ചൈതന്യത്തെ സ്തുതിക്കുകയോ ആരാധിക്കുകയോ ചെയ്യണമെന്ന നിബ്ബന്ധമൊന്നും പ്രകൃതിവാദികള്‍ക്കില്ല. മനുഷ്യനെയും പ്രകൃതിയുടെ ഭാഗമായി ഇവര്‍ കാണുന്നു. അദ്വൈതവാദികളെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

4. ATHEIST: ദൈവം എന്ന സങ്കല്‍പ്പത്തെ പൂര്‍ണ്ണമായും നിഷേധിക്കുന്നവരാണു നിരീശ്വരവാദികള്‍
.
ഇതു കൂടാതെ സന്ദേഹവാദികളും മായാവാദികളും മറ്റുമായി വേറെയും ചില വിഭാഗക്കാരുമുണ്ട്. ദൈവത്തെക്കുറിച്ച് തങ്ങളുടെ പക്കല്‍ ഒരറിവും ഇല്ല; ഉണ്ടോ ഇല്ലേ എന്നൊന്നും തങ്ങള്‍ക്കഭിപ്രായമില്ല എന്ന നിലപാടാണിക്കാര്യത്തില്‍ ചിലര്‍ക്കുള്ളത്.

നിര്‍ഗ്ഗുണ പരബ്രഹ്മമാണീശ്വരന്‍ എന്നു വാദിക്കുന്നവരും ,സത്യമാണു ദൈവം എന്നു പ്രഖ്യാപിക്കുന്നവരും , ദൈവം സ്നേഹമാകുന്നു എന്നു മൊഴിഞ്ഞ് ആളുകളെ കുപ്പിയിലിറക്കുന്നവരും , ഞാന്‍ തന്നെയാണെന്റെ ദൈവം എന്നു വാചകക്കസര്‍ത്തു നടത്തുന്നവരുമൊക്കെ നമുക്കിടയിലുണ്ട്.

ദൈവത്തെക്കുറിച്ചു സംവാദത്തിനൊരുങ്ങുമ്പോള്‍ ഇതൊക്കെ പരിഗണിക്കേണ്ടി വരും. തീര്‍ത്തും അമൂര്‍ത്തമായ ഒരു സങ്കല്‍പ്പമാണ് ഈശ്വരന്‍ എന്നതിനാല്‍ തന്നെ യുക്തിപരമായ ഒരു താരതമ്യത്തിനോ വിശകലനത്തിനോ ഇവിടെ സാധ്യത കുറവാണ്. ഓരോരുത്തരും അവരവരുടെ ഭാവനയിലും ചിന്തയിലും ഒതുങ്ങും വിധം ദെവത്തെ മനസ്സില്‍ കുടിയിരുത്തുകയാണു ചെയ്യുന്നത്. തങ്ങളുടേതാണ് ഏറ്റവും മികച്ചതെന്ന് ഓരോരുത്തരും അവകാശപ്പെടുകയും ചെയ്യുന്നു.

യുക്തിവാദികള്‍ക്ക് എളുപ്പത്തില്‍ `ആക്രമിക്കാന്‍ ` കഴിയുന്ന ദൈവം സെമിറ്റിക്മതങ്ങള്‍ പരിചയപ്പെടുത്തുന്ന ‘ആള്‍ ’ദൈവം [personal god] തന്നെ. അവയ്ക്കു നിന്നു പൊറുക്കാന്‍ ഗോത്രകാല മതം കുഴിച്ചു വെച്ച ഇത്തിരി വട്ടം മാത്രമുള്ള പൊട്ടക്കുഴിയാണുള്ളത്. യുക്തി കൊണ്ടുള്ള ചെറിയ തൊഴിപോലും മര്‍മ്മത്തു കൊള്ളും. മറ്റു ദൈവങ്ങള്‍ക്ക് ഓടിയൊളിക്കാന്‍ അല്‍പ്പം കൂടി വിശാലമായ മേച്ചില്‍പ്പുറമുണ്ട്.

ഇതാണു മതവിശ്വാസികളെ ഇന്നു വല്ലാതെ പ്രതിസന്ധിയിലാക്കുന്ന ഒരു പ്രത്യയശാസ്ത്ര ദൌര്‍ബ്ബല്യം. മതത്തെ കുറിച്ചും ,മതം പൊക്കിക്കാട്ടുന്ന കുട്ടിദൈവത്തെകുറിച്ചും വിമര്‍ശനം വരുമ്പോള്‍ സൂത്രത്തില്‍ വിഷയം മാറ്റി ചര്‍ച്ച വഴി തിരിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു.

ഈ സംവാദത്തിനു തുടക്കം കുറിച്ചുകൊണ്ട് ഞാന്‍ പോസ്റ്റു ചെയ്ത ഡോ. പി പി ആന്റണിയുടെ ലേഖനത്തിലുന്നയിച്ച പ്രധാന വിഷയങ്ങളൊന്നും ഒട്ടും തന്നെ ചര്‍ച്ച ചെയ്യപ്പെടാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല. ചര്‍ച്ച മറ്റൊരു വഴിക്കു തിരിച്ചു വിട്ട് തങ്ങളുടെ ദൈവങ്ങളെ രക്ഷപ്പെടുത്താന്‍ ചിലര്‍ കാണിച്ച കുതന്ത്രങ്ങളും അതിബുദ്ധിയും , ഒടുവില്‍ ബ്ലോഗ് തന്നെ തമസ്കരിക്കാന്‍ നടത്തിയ ഗൂഡശ്രമവും എല്ലാം നാം കണ്ടു.

ഏതായാലും ചര്‍ച്ച തുടരുകയാണ്. ഓരോ വിഭാഗത്തിലും പെട്ട ദൈവസങ്കല്‍പ്പങ്ങളെ നമുക്ക് വിശദമായിത്തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യാം. ഞാന്‍ ഒരു പൂര്‍ണ ദൈവ നിഷേധിയുടെ പക്ഷത്തു നിന്നുകൊണ്ടല്ല ഈ വിഷയം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. സത്യത്തെ അന്യേഷിക്കുന്ന ഒരു സ്വതന്ത്ര ചിന്തകന്‍ എന്ന നിലയില്‍ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കാമെന്നാണു കരുതുന്നത്. ഈ വിഷയത്തില്‍ താല്‍പ്പര്യമുള്ള എല്ലാ ബ്ലോഗ് സുഹൃത്തുക്കളും അഭിപ്രായം രേഖപ്പെടുത്തണമെന്നപേക്ഷിക്കുന്നു.

അടുത്ത പോസ്റ്റ്: `ചതുരാകൃതിയിലുള്ള പഞ്ചഭുജത്രികോണം`!

23 comments:

യുക്തിവാദി said...

യുക്തിവാദസംഘത്തിന്റെ ബാനറില്‍ കാണുന്ന ചിത്രം യുക്തിവാദിയുടെ ദൈവത്തിന്റെ രൂപമാണോ..?

അബ്ദുല്‍ അലി said...

Welcome back Jabbar mashe.

deepdowne said...

"തീര്‍ത്തും അമൂര്‍ത്തമായ ഒരു സങ്കല്‍പ്പമാണ് ഈശ്വരന്‍ എന്നതിനാല്‍ തന്നെ യുക്തിപരമായ ഒരു താരതമ്യത്തിനോ വിശകലനത്തിനോ ഇവിടെ സാധ്യത കുറവാണ്."

യോജിക്കുന്നു.

കാവലാന്‍ said...

എന്താണു യുക്തി? വെളീച്ചമാണോ ഇരുളാണോ സത്യം എന്നതിനു ഉത്തരം പറയാന്‍ അതിനു കഴിയുമോ?
യുക്തി എനിക്കു അസ്വസ്തതയും ഈശ്വരവിശ്വാസം എനിക്കു സ്വസ്തതയും തരുന്നെങ്കില്‍ എന്താണു നല്ലത്?
നിലനില്‍കുന്നതിനെല്ലാം പുറമെ മറ്റൊന്നാണു സത്യം എന്നു സ്താപിക്കാനാണൊ യുക്തി ഉപയോഗിക്കേണ്‍ടത്?
ഒരുപാടു വിവരിക്കണമെന്നുണ്‍ട്. ഞാന്‍ ഇവിടെയുണ്‍ട്. വരും ഞാനുമൊരിക്കല്‍ ഭൂലൊകത്ത്. സ്നേഹപൂര്‍വ്വം. വിനു.

Anonymous said...

This comment is in response to Mr.Salahudeen who wrote a comment in the other blog.

Believe it or not.
But it's true that all the blogs belong to Mr.Jabbar , EXCEPT THIS ONE, is blocked in UAE.
Only feeds are working at the moment, perhaps that too could be blocked soon.

അബ്ദുല്‍ അലി said...

പ്രിയപ്പെട്ട ജബ്ബാര്‍ മാഷെ,

ആടുണ്ടോ, പശുവുണ്ടോ, ആനയുണ്ടോ എന്ന ലഘവത്തോടെയുള്ള "ദൈവമുണ്ടോ" എന്ന ചോദ്യം കണ്ടിട്ട്‌ ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ലെന്റെ മാഷെ.

ഒരു ചെറിയ ഉദാഹരണം പറയാം.
മാഷിന്റെ മുന്നിലെ കംപ്യൂട്ടര്‍ സ്വയം പ്രവര്‍ത്തിക്കുന്നതാണോ?, അതിന്‌ OS അവശ്യമാണോ?, നെറ്റ്‌ കണക്‍ക്ഷന്‍ വേണോ?. എത്രയോക്കെ കുറ്റമറ്റത്താക്കി നിര്‍മ്മിച്ചിട്ടും, ഇടക്ക്‌ അത്‌ നിന്ന് പോവുന്നില്ലെ മാഷെ, വിസ്ഥ പോലും ഇടക്കിടെ ഹാങ്ങാവിന്നില്ലെ. ചോദ്യം, ഇത്‌ സ്വയം ഉണ്ടായതാണോ?, ഒരു നിര്‍മ്മാതാവില്ലെ, അതല്ല, കുറെ ഇരുമ്പ്‌ സാധനങ്ങള്‍ ഒരുമിച്ച്‌കൂട്ടിയിട്ടാല്‍, ന്യൂട്ട്രോണും, ഇലക്‌ട്ട്രോണും, പ്ലൂട്ടോണും കൂടിച്ചേര്‍ന്ന്, ഒരു ദിവസം കംപ്യൂട്ടറായി എന്ന പരിണമ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നോ?.

അങ്ങനെയെങ്കില്‍, അതീവ സൂഷ്മതയോടെ നിര്‍മ്മിച്ച, ജീവികള്‍ക്ക്‌ അവശ്യമായതോക്കെ സമഹരിച്ച, സൂര്യന്റെ പ്രകാശകിരണങ്ങളും, അവശ്യത്തിന്‌ മാത്രം ഉപദ്രവകാരികളായ മറ്റു രശ്മികളും സ്വീകരിക്കുന്ന അതിബൃഹത്തായ ഒരു പ്രോഗ്രാം, കോടാനുകോടി വര്‍ഷങ്ങളായി, ഒരുമാറ്റവുമില്ലാതെ കറങ്ങിതിരിഞ്ഞ്‌കൊണ്ടിരിക്കുന്ന സൗരയൂഥത്തിന്റെ പ്രോഗ്രാം, ഇതോക്കെ നിര്‍മ്മിച്ചതും നിയന്ത്രിക്കുന്നതും ആരാണ്‌?. (ഓട്ടോമാറ്റിക്കാണോ, അപ്പോള്‍ ആര്‌ പ്രോഗ്രാം ചെയ്തു?, ആരാണ്‌ നിയന്ത്രിക്കുന്നത്‌?.)

Melethil said...

മാഷിന്റെ മുന്നിലെ കംപ്യൂട്ടര്‍ സ്വയം പ്രവര്‍ത്തിക്കുന്നതാണോ?, അതിന്‌ OS അവശ്യമാണോ?, നെറ്റ്‌ കണക്‍ക്ഷന്‍ വേണോ?. എത്രയോക്കെ കുറ്റമറ്റത്താക്കി നിര്‍മ്മിച്ചിട്ടും, ഇടക്ക്‌ അത്‌ നിന്ന് പോവുന്നില്ലെ മാഷെ, വിസ്ഥ പോലും ഇടക്കിടെ ഹാങ്ങാവിന്നില്ലെ. ചോദ്യം, ഇത്‌ സ്വയം ഉണ്ടായതാണോ?, ഒരു നിര്‍മ്മാതാവില്ലെ, അതല്ല, കുറെ ഇരുമ്പ്‌ സാധനങ്ങള്‍ ഒരുമിച്ച്‌കൂട്ടിയിട്ടാല്‍, ന്യൂട്ട്രോണും, ഇലക്‌ട്ട്രോണും, പ്ലൂട്ടോണും കൂടിച്ചേര്‍ന്ന്, ഒരു ദിവസം കംപ്യൂട്ടറായി എന്ന പരിണമ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നോ?.
what is this abdul ali? i dont understand! what are u trying to prove here?i have been staying away from your blog coz i felt its a futile exercise talking to you/making you understand..i had asked you, if you do think that belief is a personal thing why do you want publish a blog? then you justified your stand saying you are just explaining things it was not about promoting islam or anything, but after that you have been trying continously to prove how Islam is superior and stuff like that..you seems to have got encouraged by the number of visits to your page..dont think number of hits mean people approving what you have written..you can see most of them (almost 90%) reject and ridicule your "findings"..you asked me why i became a athiest aftr reading books , now i will say the substandard stuff (the low IQ stuff) you are writing in your blog and comments like this also are reasons for my decision..

ea jabbar said...

അബ്ദുലലീ..
പ്രപഞ്ചം താനേ ഉണ്ടായതാണോ ആരെങ്കിലും ഉണ്ടാക്കിയതാണോ എന്നൊന്നും എനിക്കറിയില്ല.
പക്ഷേ ഒന്നെനിക്കറിയാം. അല്ലാഹുവിനെപ്പോലെയുള്ള ഒരു കുട്ടിദൈവത്തിനു പ്രപഞ്ചം പോയിട്ട് ഒരു മണ്ണിങ്കട്ട പോലും സൃഷ്ടിക്കാനുള്ള വിവരമോ കഴിവോ ഇല്ല.അതു ഞാന്‍ മനസ്സിലാക്കിയത് ഖുറ് ആന്‍ വയിച്ചതോടെയാണ്‍.

സലാഹുദ്ദീന്‍ said...

അബ്ദുല്‍ അലി സാഹിബ്
യുക്തിപരമായ ഒരു ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ കഴിയാത്ത യുക്തിരഹിതരാണീ യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍. ഇത്തരം കുഴക്കുന്ന

ചോദ്യങ്ങളൊന്നും ചോദിച്ച് അവരെ ബുദ്ധിമുട്ടിച്ചിട്ട് വല്യകാര്യമൊന്നുമില്ല. കാണുന്നത് മാത്രമേ വിശ്വസിക്കൂ എന്ന് വാശിപിടിക്കുന്നവരാണിവര്‍. കാണുന്നത്

വിശ്വസിക്കാനെന്തിനാണോവൊ ഇത്ര യുക്തി എന്ന് അവരോട് ചോദിച്ചാല്‍ അതിനുമില്ല ഉത്തരം. ചിലപ്പോള്‍ ഇവര്‍ക്കൊരു മുതു മുത്തഛന്‍ ഉണ്ടായിരുന്നെന്നു

പറഞ്ഞാല്‍ പോലും ഇവര്‍ വിസ്വസിക്കണമെന്നില്ല. കാരണം അവര്‍ കണ്ടിട്ടില്ലല്ലോ. കാണാത്തതൊന്നും ഉണ്ടെന്ന് വിശ്വസിക്കുന്നത് യുക്തിയല്ല. അത്

കൊണ്ടവര്‍ യുക്തി പ്രയോഗിക്കും. അപ്പൊള്‍ പദാര്‍ത്ഥവും പരിണാമവുമൊക്കെ പുറത്തെടുക്കും. എന്നിട്ട് കുറേ ഭാവനകള്‍ മെനയും. എന്നിട്ടവരോരു

സിദ്ധാന്തം ചുട്ടെടുക്കും. എന്നിട്ടവര്‍ പറയും കണ്ടില്ലെ ഞങ്ങള്‍ മുത്തഛനുണ്ടായതെങ്ങനെയെന്ന് എന്ന് ശാസത്രീയമായി തെളിച്ചിരിക്കുന്നു.(കാരണം അവര്‍

മുത്തച്ചനെ വരെ മാത്രമേ കണ്ടിട്ടുള്ളൂ.)

യഥാര്‍ത്ഥത്തില്‍ ഇവരെ വിളിക്കേണ്ടത് ദൃഷ്ടി ഗോചര വാദികള്‍ എന്നോ മറ്റോ ആണ്.

അത് കൊണ്ട് താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം ഇവിടെ യുക്തിയും ബുദ്ധിയും ഉള്ളവര്‍ തീര്‍ച്ചയായും മനസ്സിലാക്കും. മേല്പറഞ്ഞ തരക്കാര്‍ വിണ്ടും

ഉരുണ്ടു കളിക്കും.

ജബ്ബാര്‍ മാഷെ.
താങ്കള്‍ക്ക് ദൈവത്തിന്റെ നിര്‍വ്വചനം പോലും അറിയാതെയാണോ ദൈവത്തെകുറിച്ച് സംവാദത്തിന് ഇറങ്ങി പുറപ്പെട്ടത്. താങ്കളുടെ മുന്‍ കൂര്‍ ജാമ്യം

എനിക്കിഷ്ട്ടപ്പെട്ടു.

അത്കൊണ്ട് ഒന്നാം ക്ലാസില്‍ നിന്ന് തന്നെ തുടങ്ങാം. ഒരു ചെറിയ ആമുഖത്തോട് കൂടിയാവാം. ഏതൊരു സംവാദവും തുടങ്ങുന്നതിന് മുമ്പ് അവനവന്‍

ആരെന്ന് വ്യക്തമാക്കേണ്ടത് ഓരോരുത്തരുടെയും പ്രഥമവും പ്രധാനവുമായ ബാധ്യയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അല്ലാത്തവര്‍ ഈ സംവാദത്തില്‍ ഇടപ്പെട്ട്

സംസാരിക്കുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല. ഈ സംവാദത്തിന് തുടക്കിമിട്ട താങ്കള്‍ക്കും ഇപ്പറഞ്ഞത് ബാധകമാണ്. മറ്റുള്ളവരുടേതിനെ പോസ്റ്റ് മോര്‍ട്ടം

ചെയ്യുന്നതിനു മുമ്പ് അവനവവ്ന്റെ വിശ്വാസമെന്തെന്നും അതിന്റെ അടിസ്ഥാനമെന്തെന്നും ഓരോരുത്തരും വ്യക്തമക്കുക. അല്ലാതെ മാഷിനെ പോലെ

അറിവില്ലായ്മയുടെ കൂമ്പാരത്തില്‍ നിന്ന് മറ്റുള്ളവരെ നിര്‍വ്വചിക്കുന്നതിന്റെ മൊത്തം കുത്തക ഏറ്റെടുക്കാതിരിക്കാലാണ് ബുദ്ധി!!
ഒന്ന് കൂടി വ്യക്തമായി പറഞ്ഞാല്‍ യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍ അവരെ പറ്റിയും, ദൈവ വിശ്വാസികളെ പ്രതിനിതീകരിക്കുന്നവര്‍ അവരെ

പറ്റിയും തന്നെ ആദ്യം നിര്‍വ്വചിക്കട്ടെ. എന്നിട്ടാവാം അപരനെ പറ്റി. സ്വയം തങ്ങളാരെന്നറിയാത്തവര്‍ മിണ്ടാതിരിക്കലാണ് ബുദ്ധി എന്നെനിക്ക് തോന്നുന്നു.

എല്ലാറ്റിലും കാലിടാന്‍ ശ്രമിക്കുന്ന കപടന്മാര്‍ക്കും അവരുടെ പക്ഷം എന്തെന്ന് വ്യക്തമാക്കാം.

അതിനാല്‍ ഞാന്‍ എന്താണ് പ്രതിനിധീകരിക്കുന്നത് എന്ന് ആദ്യമായി വ്യക്തമാക്കട്ടെ. നൂറ് ശതമാനവും ഇസ് ലാമിനെ മാത്രം പ്രതിനിധീകരിക്കുന്ന ആളാണ്

ഞാന്‍. അതിനാല്‍ എന്റെ ദൈവിക വീക്ഷണം ഇസ് ലാം എന്താണ് പ്രതിനിധീകരിക്കുന്നത് പൂര്‍ണമായും അത് തന്നെയാണ്.

ഇനി അതെന്തെന്ന് വ്യക്തമാക്കുന്നതിന് മുമ്പ് നമ്മുടെ മാഷിന്റെ ഒരു ചെറിയ വിവരക്കേട് തിരുത്തട്ടെ. അറബി പദം ‘അല്ലാഹു‘ മലയാളത്തില്‍ ദൈവം

എന്നതിന് തുല്യമാണ്. അതായത് അല്ലാഹു=ദൈവം=GOD. അല്ലാതെ ശിവന്‍, വിഷ്ണു എന്നു പറയുമ്പോലെയുള്ള ഒരുനാമമല്ല. അറബിയില്‍

കൃസ്ത്യാനികളും,മുസ് ലീങ്ങളും എല്ലാം
തന്നെ ദൈവത്തെ പ്രതിനിധീകരിക്കാന്‍ ‘അല്ലാഹു‘ എന്ന പദം തന്നെയാണ് ഉപയോഗിക്കുന്നത്. ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. പിന്നെ

‘വ്യക്തി‘ എന്ന പ്രയോഗം സാധാരണ മനുഷ്യനെ സംബദ്ധിച്ച് മാത്രമാണ്. മറ്റുള്ളവരെ എനിക്കെല്ലാം അറിയാം എന്ന മട്ടില്‍ നിര്‍വ്വചിക്കുന്നതിന്റെ

കുഴപ്പമിതാണ്. അതു കോണ്ട് മറ്റുള്ളരെ നിര്‍വ്വചിക്കാനുള്ള സാഹസത്തിന് ഞാന്‍ ഏതായാലും മുതിരുന്നില്ല. അത് കൊണ്ട് അത് അവരവര്‍ തന്നെ

നിര്‍വ്വഹിക്കട്ടെ.

ദൈവം എന്നത് സങ്കല്പം ആണെന്നതു നിങ്ങള്‍ യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവരുടെ മാത്രം സങ്കല്പമാണ്. നിങ്ങള്‍ക്ക് മന്‍സ്സിലാവാത്തതും

മനസ്സിലാക്കാന്‍ ശ്രമിക്കാത്തതും ദയവായി പൊതു പ്രസ്ഥാവനയാക്കി സ്വയം അല്പന്‍ മാരാവാന്‍ ശ്രമിക്കാതിരിക്കുക.സങ്കല്പമാണെന്ന് നിങ്ങള്‍ നേരെത്തെ

തീരുമാനിച്ചുറപ്പിച്ചിട്ടിണ്ടെങ്കില്‍ പിന്നെ ഇങ്ങനെ ഒരു ചര്‍ച്ചക്ക് തുടക്കമിടേണ്ടതിന്റെ വല്ല ആവശ്യവുമുണ്ടോ എന്ന് ചിന്തിക്കുന്നതും നല്ലതാണ്.യുക്തിവാദം

എന്നതിനെ പറ്റിയാണ് ആദ്യം ചര്‍ച്ച താങ്കള്‍ തുടങ്ങേണ്ടത് എന്നെനിക്കു തോന്നുന്നു മാഷെ.ബ്ലോഗിന്റെ പേര് മാത്രമേ യുക്തിവാദം എന്നുള്ളൂ.ഇതിന് വേറെ

വല്ല യുക്തിയ്മുണ്ടോ എന്നറിയില്ല.

സര്‍വ്വ പ്രപഞ്ചങ്ങളെയും അതിലെ സര്‍വ്വ ചരാചരങ്ങളെയും സൃഷ്ടിക്കുകയും,സൃഷ്ടി ആവര്‍ത്തിക്കുകയും, അത് അന്യൂനമാക്കുകയും,

സംവിധാനിക്കുക്കയും, ഓരോ സൃഷ്ടിക്കും നിയമവും,വ്യവസ്ഥയും നിര്‍ണ്ണയിച്ച് അതിനെ പരിപാലിക്കുകായും ചെയ്യുന്ന സര്‍വ്വ ശക്തനും, സര്‍വ്വജ്ഞനുമായ

മഹാ ശക്തിയെയാണ് ദൈവം അഥവാ അല്ലാഹു/GOD.

(സൃഷ്ടിക്കപ്പെട്ടതല്ല ഓട്ടോമട്ടിക് ആണെന്ന് വാദിക്കുന്നവര്‍ക്ക് മേല്‍ പറഞ്ഞത് ദഹിക്കണമെന്നില്ല. അത്തരക്കാര്‍ക്ക് വേണ്ടി മറ്റൊരു സംവാദം തുടങ്ങാവുന്നതാണ്

)

സ്വാഭാവികമായും ഒരു ചോദ്യം എല്ലാവര്‍ക്കും ഉണ്ടാവാന്‍ സാധ്യതയുണ്ട്.എനിക്ക് എങ്ങനെ യാണ് ഇതൊക്കെ മനസ്സിലായത്?, ഇതിന് വല്ല

തെളിവുമുണ്ടോ? നമ്മിലാര്‍ക്കും തന്നെ ഒരു തര്‍ക്കവും ഇല്ലാത്ത വിഷയമാണ് നാമെല്ലാവരും ഏതാണ്ട് പത്ത് മാസത്തോളം മാതാവിന്റെ

ഗര്‍ഭപാത്രത്തിലായിരുന്നു എന്നത്.ആ അവസ്ഥ നമ്മള്‍ക്ക് എങ്ങനെയായൈരുന്നെന്ന് ഇപ്പൊള്‍ എന്നല്ല അന്നും ഒരാള്‍ക്കും അറിയില്ല.അന്ന് നമ്മള്‍ ഒന്നിനെ

കുറിച്ചും യാതൊന്നും അറിയാത്തവരായിരുന്നു. പോകട്ടെ ജനിച്ചതിനു ശേഷം കുറേ വര്‍ഷത്തെ നമ്മുടെ കാര്യയങ്ങള്‍ മറ്റുള്ളവര്‍ നമ്മെ സംബന്ധിച്ച്

പറയുമ്പോഴാണ് നാം മനസ്സിലാക്കുന്നതും അറിയുന്നതും. ഇതിനെ ഖുര്‍ ആന്‍ എന്ത് പറയുന്നു എന്ന് നോക്കാം
“മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?
കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന്‌ തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം

കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു.
തീര്‍ച്ചയായും നാം അവന്ന്‌ വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട്‌ ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു” (വി:ഖു

76:1-3)

ഇനി നമ്മെ പ്രസവിച്ച ഈ അവസ്ഥയില്‍ നമുക്ക് അറിവ് ലഭിച്ചു തുടങ്ങിയാതിനെ പറ്റി നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. മാതാവും പിതാവും ആരും

ഇല്ലാത്ത അവസ്ഥയില്‍ വിട്ടേച്ച് പോയാല്‍ നമ്മുടെ ലോകം വേറൊരു തരത്തിലാവുമായിരുന്നു. ഇതിന്റെ അര്‍ത്ഥം അറിവ് നമ്മള്‍ക്ക് സ്വയം ഉണ്ടായ്തല്ല.

അത് നിന്ന് പലരില്‍ നിന്നായി പകര്‍ന്നു കിട്ടിയതാണ്. അങ്ങിനെ നമ്മുടെ ആത്മാവ് പോഷണം ലഭിക്കുകയും അത് വികസിക്കുകയും,അങ്ങിനെ

മറ്റുള്ളവരിലേക്ക് നമ്മള്‍ പകര്‍ന്ന് നല്‍കുകയും ചെയ്യുന്നു. അങ്ങിനെ ഈലോകത്തിലെ മുഴുവന്‍ ആളുകളുടെയും അറിവ് മൊത്തമായെടുത്താലും

അറിഞ്ഞതിനേക്കാള്‍ ഇനിയും എത്രയോ മടങ്ങ് അറിയനുണ്ടെന്ന സത്യം നമ്മള്ക്ക് മനസ്സിലാവും. അവിടെയാണ് യഥാര്‍ത്ഥ അറിവെന്തെന്നത് നമ്മള്‍

മന്‍സ്സിലാക്കുക. അത് കൊണ്ട് തന്നെയാണ് യഥാര്‍ത്ഥ ജ്ഞാനികള്‍ ഒരിക്കലും അഹങ്കാരികളല്ലാത്തതും.

മനുഷ്യന്‍ നിര്‍മ്മിച്ച അനവധി വസ്തുക്കള്‍ ഈ ലോകത്തുണ്ട്. ഏതൊരു വസ്തുനെ സംബന്ധിച്ചും അതിന്റെ നിര്‍മ്മാതാവിനേക്കാള്‍ വലിയ അറിവ്

മറ്റൊരാള്‍ക്കും ഉണ്ടാവന്‍ തരമില്ല. ഒരു കാര്‍ നിമ്മാതാവിനെ നമുക്ക് ഉദാഹരണമയിട്ടെടുക്കാം.ടയോട്ടാ നിര്‍മ്മിക്കുന്ന കാറിനെ കുറിച്ച് അത് എങ്ങനെയാണ്

യൂസ് ചെയ്യേണ്ടതെന്നും എങ്ങനെയാണ് അത് ഏറ്റവും നന്നായി പ്രവ്ര്ത്തിപിക്കേണ്ടതുന്നുമുള്ള മാന്വല്‍ ടയോട്ട തന്നെയാണ് തരേണ്ടതും തരുന്നതും.മനുഷ്യന്‍

നിര്‍മ്മിച്ച ഏതൊരു വസ്തുവിന്റെയും അവസ്ഥ ഇതുതന്നെ. അല്ലാ എന്ന് ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ കഴിയുമോ?

അപ്പോള്‍ സൃഷ്ടിച്ചവന്‍ തന്നെയാണ് ഓരോ സൃഷ്ടിക്കുമുള്ള ഏറ്റവും നല്ല നിയമവും വ്യവസ്ഥയും നിര്‍മ്മിക്കേണ്ടത് എന്നതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാവന്‍

തരമില്ല എന്ന് വിശ്വസിക്കട്ടെ. അത്തരത്തില്‍ മനുഷ്യാരഭം തൊട്ടിന്നോളം മനുഷ്യരില്‍ നിന്ന് തന്നെ തിര്‍ഞ്ഞെടുത്ത ആളുകള്‍(പ്രവാചകന്മാര്‍)മുഖേന,

എങ്ങനെയാണ് നന്നായി പ്രവര്‍ത്തിക്കേണ്ടതെന്ന് പഠിപ്പിക്കാന്‍ വേണ്ടി, ഓരോ സമൂഹത്തിലേക്കും ദൈവം തന്നെ ദൂതന്മാരെയും അവര്‍ക്ക് സത്യാസത്യ

വിവേചങ്ങള്‍(വേദ ഗ്രന്ധങ്ങള്‍) അവതരിപ്പിക്കുകയും ചെയ്തു.
“തീര്‍ച്ചയായും നാം അവന്ന്‌ വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട്‌ ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു”

(വി:ഖു 76:3)
അതിനാല്‍ ഏതൊരാള്‍ക്കും അത് സ്വീകരിക്കാം സ്വീകരിക്കാതിരിക്കാം. അതവന്റെ ഇഷ്ടം.

കൂടുതലായി ചര്‍ച്ച പുരോഗമിക്കും തോറും സംവദിക്കാം.

അനില്‍ശ്രീ... said...

മനുഷ്യാരഭം തൊട്ടിന്നോളം മനുഷ്യരില്‍ നിന്ന് തന്നെ തിര്‍ഞ്ഞെടുത്ത ആളുകള്‍(പ്രവാചകന്മാര്‍)മുഖേന,

എങ്ങനെയാണ് നന്നായി പ്രവര്‍ത്തിക്കേണ്ടതെന്ന് പഠിപ്പിക്കാന്‍ വേണ്ടി, ഓരോ സമൂഹത്തിലേക്കും ദൈവം തന്നെ ദൂതന്മാരെയും അവര്‍ക്ക് സത്യാസത്യ

വിവേചങ്ങള്‍(വേദ ഗ്രന്ധങ്ങള്‍) അവതരിപ്പിക്കുകയും ചെയ്തു.


അപ്പോള്‍ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം. കേട്ട് മടുത്തതാവും. എന്നാലും... എന്തേ ഈ പ്രവാചാകന്മാര്‍ എല്ലാവരും അറബി നാടുകളില്‍ മാത്രം വന്നത്? അവര്‍ക്ക് അമേരിക്ക,റഷ്യ, ഫിലിപ്പീ‍ന്‍സ്,ആസ്ട്രേലീയ, ഒന്നും അറിയില്ലായിരുന്നോ??

സലാഹുദ്ദീന്‍ said...

സഃഹൊദരന്‍ അനില്‍ശ്രീ

താങ്കള്‍ തെറ്റിദ്ധരിച്ചതാണെന്നു തോന്നുന്നു. എന്റെ പ്രസ്ഥാവന തന്നെ വളരെ വ്യക്തമാണ്.

‘ഓരോ സമൂഹത്തിലേക്കും ദൈവം തന്നെ ദൂതന്മാരെയും അവര്‍ക്ക് സത്യാസത്യ

വിവേചങ്ങള്‍(വേദ ഗ്രന്ധങ്ങള്‍) അവതരിപ്പിക്കുകയും ചെയ്തു‘.

ഓരോ സമൂഹത്തിലേക്കും എന്നു പറഞ്ഞാല്‍ ലോകത്തെവിടെയൊക്കെ ജനവാസമുണ്ടോ അവിടേക്ക് എന്നാണ്. അറബിലോകത്തേക്ക്

എന്ന് മാത്രം അര്‍ത്ഥമില്ല.

എവിടെയൊക്കെ ചരിത്രം സംസ്കാരം ഉടലെടുത്ത് എന്നു പറയുന്നോ അവിടെയൊക്കെ.

അമേരിക്ക,റഷ്യ, ഫിലിപ്പീ‍ന്‍സ്,ആസ്ട്രേലീയ എന്നീ രാജ്യങ്ങളുടെ സാസ്കാരിക ചരിത്രം കൂടി ഒന്ന് പഠിച്ച് നോക്കൂ. അപ്പോള്‍

താങ്കള്‍ക്ക് കൂടുതല്‍ വ്യയക്തമായ ഉത്തരം കിട്ടും.

പിന്നെ മറ്റൊരു യുക്തിപരമായ ചോദ്യം.ഇതിനുത്തരം കണ്ടെത്താമെങ്കില്‍ താങ്കള്‍ വിജയിച്ചു. നിര്‍മ്മിക്കപ്പെട്ട വസ്തുവിന്

നിര്‍മ്മാതാവിനെ ഡിസൈന്‍ പഠിപ്പിക്കാന്‍ കഴിയുമോ? അത് പോലെ സൃഷ്ടികള്‍ക്ക് സൃഷ്ടാവിന്റെ അജണ്ട നിശ്ചയിക്കാന്‍ പറ്റുമോ?

Anonymous said...

An e-mail to Allah

--------------------------------------------------------------------------------


By Abul Kasem

E Mail : abul88@hotmail.com

Dear Allah; Assalamu Alaikum; We really do not know how to address you properly. So, we use the same salutation that you taught your most favourite messenger, Muhammad (pbuh). It is also quite difficult for us to know about your whereabouts since you communicated with your Umma via your Minister of Information, Jibril via Muhammad (pbuh) 1400 years ago. Since then, we had never heard from you. This is very sad to us Allah. During these long 1400 years so many things have changed on earth. We are absolutely certain that you are quite aware of these changes.

We are sending this e-mail to you hoping that this will find you somewhere in the cyberspace as this space is so huge. Allah, please forgive our Beadabi. We tried to communicate with you through, Zainamaj, Tasbih, Kurbani, Fasting, Zakat, Hajj, Dan Khairat------everything that you told us to do. But alas! All our attempts have been futile. Perhaps you are very busy. Perhaps you have other matters to attend. We waited patiently for thousands of years to receive your 'nek' and 'niamat'. But so far we have not received any. That is why, in desperation we are writing this urgent e-mail to you. Dear Allah, do you have a fax machine? We are sure you have one. Even the lowly creatures of yours can invent a fax machine. So, we are certain that you have a fax and a telephone service too. On your reply please give us your fax and telephone numbers so that we can contact you promptly whenever emergency arises.

Allah, we were not happy where we were born and raised. It was because we had to face grinding poverty, lawlessness, ill health, disease and no future for ourselves as well as for our children. We thought you are testing our Iman through those sufferings. Then we found a way to migrate to the infidel's countries. Allah, we are sure you will forgive us if you know our real intentions of doing this. We wanted to convert all these infidels in to followers of Islam and at the same time we and our children are assured of a better life, at least materially. We also wanted to build a mosque in every suburb of these infidel lands. This is our greatest ambition. Allah, don't you think that it was a clever idea? We could kill many birds in one stone! To our surprise we found strange things in these infidels land. We found that the women here do not wear Hijab. At first we were ashamed to look at these Hijabless damsels. We strictly followed your injunction like this::

[an-Nur 24:30] Say to the believing men that they should lower their gaze and guard their modesty: that will make for greater purity for them: And God is well acquainted with all that they do.

We thought that these women are no better than prostitutes and that they were inviting rape. But we are surprised that a Hijabless woman is rarely raped or molested in the infidel's land! Allah, how is that possible? All our women wear Hijab still then they do not feel safe. Why is it so Allah?

Ya Allah, throughout our lives we have eaten Halal foods. We have never consumed any food forbidden by you. Even in the infidels land we drive hundreds of miles just to buy Halal foods though they may be unhygienic. But we shall rather eat unhygienic Halal food than consume infidel's foods. Allah, for this reason we very rarely visit Macdolad's, Kentucky Fried Chicken, Hungry Jacks, Burger Kings ….……. and in other infidel fast food joints. We are very proud not to eat in these outlets even though they are impeccably, clean, hygienic and pleasant. We are very proud to uphold your decrees. Allah do you know why? It is because you said that the infidels are unclean. See for yourself, Allah!

[at-Taubah 9:28] O ye who believe! Truly the Pagans are unclean; so let them not, after this year of theirs, approach the Sacred Mosque. And if ye fear poverty, soon will God enrich you, if He wills, out of His bounty, for God is All-knowing, All-wise.

Allah, we have absolute faith in your words. When infidels invite us in their homes for a party we pretend to be broad minded; but when we go to these parties we carefully search foods for the telltale sign of Haramness in them. Most of the time we only drink fruit juices and eat none of the foods. We tell our hosts that we are not hungry or that we are sick.. Allah, don’t you think that it is a great sacrifice on our part just to honour your divine decrees? If by mistake we did the terrible act of consuming Haram food, please forgive us for this sin. After all, such accidental errors are forgiving to you; isn't it. See Allah what you wrote in your Quran !

[al-Baqarah 2:173] He hath only forbidden you dead meat, and blood, and the flesh of swine, and that on which any other name hath been invoked besides that of God. But if one is forced by necessity, without wilful disobedience, nor transgressing due limits,- then is he guiltless. For God is Oft-forgiving Most Merciful.

But Allah, the thing that really puzzles us is that why are these Haramkhors (Haram eaters) seem to enjoy excellent health; whereas many of us even after eating the Halal foods throughout our lives seem not to have that great health. After all, we thought that the best way for health, vitality and longevity is through the Halal way. How come the infidels are better off with the Haram way?

Dear Allah, you told us that as followers of the best religion, we are the best people on earth. For confirmation we just need to look at your following words:

[Al-Imran 3:110] Ye are the best of peoples, evolved for mankind, enjoining what is right, forbidding what is wrong, and believing in God. If only the People of the Book had faith, it were best for them: among them are some who have faith, but most of them are perverted transgressors.

[Al-Imran 3:85] If anyone desires a religion other than Islam (submission to God), never will it be accepted of him; and in the Hereafter He will be in the ranks of those who have lost (All spiritual good).

Allah, to us it meant that we are the best in every respect. But to our surprise we find that almost all the achievements of today are by the infidels and the kafirs. After you stopped talking to us through your messenger, so many things have changed that we do not have the space to write details in this short e-mail. Allah, why is it that we do not have a radio connection with you whereas these infidels have connected the entire globe electronically. How is it that these infidels are about to set foot on another planet created by you whereas we, the true followers of yours could not even trace your residing place? Allah, why is it that you did not give enough capability to your true followers to achieve these incredible achievements of the infidels? Another matter that is very perplexing to us is the field of medicine.

All the modern life saving drugs and medical inventions like penicillin, anti-biotic, x-ray, chemotherapy, CT-scan, ultrasound, mammography …… etc have been invented by the infidels. We hate to say this. But Allah, we have no choice. Our life totally depends on these infidels. Why is it so Allah? Allah, please give us at least the ability to save our own lives ourselves when we fall sick. Allah, it really seems that you are gradually abandoning us. Allah please tell us what has gone wrong with us.

To our knowledge we have never committed any Gunah at all. In fact, our other compatriots in your Islamic paradises are implementing pure and absolute Islam by following your prescriptions to the letter. Still then you are not happy with them You have given them all sorts of immeasurable sufferings and a series of natural disasters. We thought that you reserve the natural disasters like earthquakes, floods, famines, draughts etc. for the infidels and kafirs. Allah, is it fair that you make your believers suffer so much and let the infidels/kafirs go Scot free?

Dear Allah, our members have become very frustrated. Every day we are facing the attacks from the secularists/freethinkers. We thought that Internet (your gift to mankind) will be on our side. We spent huge sums of money to develop countless sites dedicated to you. We thought that Internet shall be our weapon through which we shall convert every one on this planet to Islam. We thought that we shall decimate all secularists/freethinkers through our brilliant essays/discussions/fatwas/promises of eternal life/heaven and what not. We recycled most of these writings in almost all our sites. Our members are too busy following your prescribed rituals like five times prayers a day, fasting, Hajj, implementing Quran at home and outside.

That is why they do not have enough time to produce new and original articles. Allah, what is wrong in recycling and repeating the same essays again and again and again in all our sites? After all, your writings are mostly repetitive too. Many times the secularists/freethinkers had the audacity to question the many repetition of verses in your Holy book. We silence them by saying that Allah repeats for greater understanding and explanation. Allah, we are just following that which you have done. Repeat. Repeat. Repeat. Cut and paste. Cut and paste. Cut and paste. We have no shortage of funds to create new web sites.

Money is pouring in from the Islamic paradises. We will do more and more cut and paste until all Islamic brother sites look alike just like the verses in your Quran. The only thing that is lacking in us is that we do not have the brainpower to silence the secularists and freethinkers. That is why we need to do a lot of homework. We spend nights and days doing our homework. In fact, we have so much of homework to do that the handful of brains that we have are always busy at home and rarely do outside work. See how smart and clever are we! The secularists and the freethinkers never do their homework. That is why we always chide them and lecture on them on how to compose essays.

We feel very proud in our faith when we do this. But then, this Internet battle is also looks like going to be won by the secularists/freethinkers/infidels. The Internet has really backfired on us, Allah. Every other day we find that secularists/freethinkers bring in new converts and original writings which your fellow followers find very difficult to confront. It is a very shameful thing for us when we find that many of these convert secularists were actually diehard followers of yours at a certain point in their lives. If you want to know more about them we can send their e-mail addresses and the blasphemous articles that they dared to propagate. Allah, is it possible that you made them to change their heart about you? We base it from your countless verses dealing with pre-ordination. In case you have forgotten, we are quoting a few here:

[Yunus 10:100] No soul can believe, except by the will of God, and He will place doubt (or obscurity) on those who will not understand.

[al-Fatir 35:8] Is he, then, to whom the evil of his conduct is made alluring, so that he looks upon it as good, (equal to one who is rightly guided)? For God leaves to stray whom He wills, and guides whom He wills. So let not thy soul go out in (vainly) sighing after them: for God knows well all that they do!

[al-An`am 6:125] Those whom God (in His plan) willeth to guide,- He openeth their breast to Islam; those whom He willeth to leave straying,- He maketh their breast close and constricted, as if they had to climb up to the skies: thus doth God (heap) the penalty on those who refuse to believe.

Dear Allah, would you please confirm this fear of ours in your return e-mail. Gostaki maaf. If this be confirmed by you then we better not waste our time on these secularist/infidel writers. This is your wish. So, be it.

Dear Allah it really frustrates us when we find that the Internet battle is slowly but surely being won by the infidels/freethinkers. To make situation worse, many of these kafirs writers use pseudo names and hide their real identities and physical whereabouts. Allah, please do not misunderstand us. We did try our utmost to unveil these hidden enemies of Islam. We have declared them apostates and we have waged Jihad against them. We have never forgotten your decrees on these apostates. As a test of proficiency of your Holy Scripture we quote from your Holy Quran:

[an-Nisa' 4:137] Those who believe, then reject faith, then believe (again) and (again) reject faith, and go on increasing in unbelief,- God will not forgive them nor guide them nor guide them on the way.

[an-Nahl 16:106] Any one who, after accepting faith in God, utters Unbelief,- except under compulsion, his heart remaining firm in Faith - but such as open their breast to Unbelief, on them is Wrath from God, and theirs will be a dreadful Penalty.

[ash-Shura 42:16] But those who dispute concerning God after He has been accepted,- futile is their dispute in the Sight of their Lord: on them will be a Penalty terrible.

Allah, we have sent plenty of hate/warning/threat mails to these kafirs/apostates. Some of our warning mails even contained threats of beheading them as per your instruction and as per your dearest messenger's practices. But these apostates do not care. They have become more dangerous than Salman Rushdie and Taslima Nasreen. Allah, please help us to find these apostates. You have declared that you are all knower.

Allah, we are sure that you have not forgotten similar decrees of yours which adore virtually every page of the Holy Quran. Allah, do you have a tape recorder? Please playback your messages of 1400 years ago. Dear Allah, we know in the following verses that you asked us not to raise questions about faith.

[al-Ma'idah 5:101] O ye who believe! Ask not questions about things which, if made plain to you, may cause you trouble. But if ye ask about things when the Qur'an is being revealed, they will be made plain to you, God will forgive those: for God is Oft-forgiving, Most Forbearing.

[al-Ma'idah 5:102] Some people before you did ask such questions, and on that account lost their faith.

Allah, how funny is it that if we ask any questions about Islam then we may end up becoming an unbeliever! Now we understand why you have imposed terrible punishments for those who ask questions like the secularists/freethinkers.

Allah, we are really very curious to know if you had recorded your messages in a tape recorder or CD or DVD so that there would have been no confusion about your authentic messages? Please Allah forgive us for inquiring such thing.

Ya Allah, we need your intervention very urgently. Please tell us the physical whereabouts of these new Salman Rushdies and Taslima Nasreens. They are multiplying every day. After we receive your e-mail, we shall forward this information to your favourite annihilators, the Talibans and other Islamic Jihadis group who will take care of them. We have tried our best to defeat these foes of Islam intellectually, but we could not. Now we have no choice but to eliminate them physically. After all, that is how you had always won, isn't it? Allah, remember the genocide in Bangladesh, Iran, Afghanistan, Sudan? Allah, isn't this the only language in your scripture to deal with the infidels/secularists/freethinkers? Look Allah, what you wrote in your Pak Kalam

[al-Baqarah 2:193] And fight them on until there is no more Tumult or oppression, and there prevail justice and faith in God; but if they cease, Let there be no hostility except to those who practise oppression.

[al-Ma'idah 5:33] The punishment of those who wage war against God and His Apostle, and strive with might and main for mischief through the land is: execution, or crucifixion, or the cutting off of hands and feet from opposite sides, or exile from the land: that is their disgrace in this world, and a heavy punishment is theirs in the Hereafter;

[Muhammad 47:4] Therefore, when ye meet the Unbelievers (in fight), smite at their necks; At length, when ye have thoroughly subdued them, bind a bond firmly (on them): thereafter (is the time for) either generosity or ransom: Until the war lays down its burdens. Thus (are ye commanded): but if it had been God's Will, He could certainly have exacted retribution from them (Himself); but (He lets you fight) in order to test you, some with others. But those who are slain in the Way of God,- He will never let their deeds be lost.

Dear Allah, as we said before, we have many things to write to you. If only you could read our language and respond!

With the greatest devotion. Your Slave.

Hal-Lum-Wena

P.S. For safety reasons from the kafirs we also used a cryptic name just like you put many cryptic messages in your Holy Book (like Alif-Lam-Mim, Alif-Lam-Mim-Sad, Ta-Ha, Ta-Sin-Mim, Ha-Mim just to name a few). Allah, we are sure you will be able to decipher it.

Binu Paravur said...

ജബ്ബാര്‍ മാഷേ.. താങ്കള്‍ ദൈവ വിശ്വാസത്തെ കുറിച്ചും നിരീശ്വര വാദത്തെക്കുറിച്ചും, യുക്തിവാദത്തെക്കുറിച്ചും വളരെ സംസാരിക്കുന്നുല്ലോ...വളരെ പ്രാകൃതമായ ഈ ദൈവവിശ്വാസം ആധുനിക സമൂഹത്തിലും പതിന്മടങ്ങ് ശക്തിയോടെ സാധാരണ ജനങ്ങളെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. അത് പ്രയോജനപ്പെടുത്തി മറ്റൊരു വിഭാഗം സമൂഹത്തെ വഞ്ജിച്ചു കൊണ്ടും ഇരിക്കുന്നു... ഇവിടെ യുക്തിവാദി പ്രസ്ഥാനവും മറ്റും കാലങ്ങളായി നടത്തി വരുന്ന പരിശ്രമങ്ങള്‍ക്ക് യാതൊരു ഫലവുമില്ലെന്നാണല്ലോ കാണുന്നത്... ആ നിലക്ക് ദൈവവിശ്വാസത്തിന്റെ സാമൂഹ്യമായ അടിത്തറയെക്കുറിച്ചും, അതിന് ജനങ്ങള്‍ അടിമപ്പെടാനുള്ള കാരണത്തെക്കുറിച്ചും ഒരു ചര്‍ച്ച പ്രസക്തിയുള്ളതല്ലേ? അല്ലെങ്കില്‍ അങ്ങനെയൊരു ചര്‍ച്ചയല്ലേ നടക്കേണ്ടത്?

Anonymous said...

എന്താണു യുക്തി? വെളീച്ചമാണോ ഇരുളാണോ സത്യം എന്നതിനു ഉത്തരം പറയാന്‍ അതിനു കഴിയുമോ?
this que: 4joke only ,my friend who is edison? he dont have realigion and
still going on his donation al over world........

Anonymous said...

im living in arab country when i was teenage.pls watch in youtube:arab atheist:!!!!!God. They couldn't be more wrong....islam prophet muhammad pbuh muslim koran qur'an science allah god arab atheism atheist faith belief

Anonymous said...

ഒരു തൊഴിലുമില്ലാത്ത താങ്കളെപ്പോലെയുള്ളവര്‍ക്കു പറ്റിയ പണി തന്നെ യുക്തിവാദം. എന്തു യുക്തിയാണു ഹേ നിങ്ങള്‍ക്കുള്ളത്?. ഇതിനെ യുക്തിവാദമെന്നല്ല അസംബന്ധവാദം എന്നാണു വിളിക്കേണ്ടത്. ഓര്‍ക്കാപ്പുറത്ത് നിങ്ങടെ തലയില്‍ ഒരു തേങ്ങാ വീണാല്‍ നിങ്ങള്‍ ആദ്യം നിലവിളിക്കുന്നത് അള്ളാ എന്നായിരിക്കും. വെറുതെ ഭ്രാന്തു വിളമ്പാതെ വേറെ നല്ല കാര്യം വല്ലതും ചെയ്യൂ സുഹ്രുത്തെ. നിങ്ങള്‍ നന്നാക്കിയിട്ടു വേണ്ട നാട്ടുകാര്‍ക്കും അല്ലാഹുവിനും ജീവിക്കാന്‍. നിങ്ങള്‍ക്കീ അസംബന്ധം വിളിച്ചു കൂവാനുള്ള ത്രാണി തന്നവന്‍ പോലും അല്ലാഹുവാണ്. ആ പരമ കാരുണികനെ ഖബറിലോട്ടെടുക്കുന്നതിനു മുന്‍പെങ്കിലും ഓര്‍ക്കാതെ, വിളിക്കാതെ പോകാന്‍ നിങ്ങളെക്കൊണ്ടാവില്ല. അതോ നിങ്ങളൊക്കെ ആറ്റം വിഭജിച്ചു അന്തരീക്ഷത്തില്‍ ലയിക്കത്തേ ഒള്ളോ? ഇവിടെ വന്നതു അബദ്ധം ആയിപ്പോയി. അല്ലാഹു മാപ്പു തരട്ടെ. എനിക്കും നിങ്ങള്‍ക്കും

പ്രദീപ്കുമാര്‍ said...



ഓരോ സമൂഹത്തിലേക്കും ദൈവം തന്നെ ദൂതന്മാരെയും അവര്‍ക്ക് സത്യാസത്യ

വിവേചങ്ങള്‍(വേദ ഗ്രന്ധങ്ങള്‍) അവതരിപ്പിക്കുകയും ചെയ്തു‘.

ഓരോ സമൂഹത്തിലേക്കും എന്നു പറഞ്ഞാല്‍ ലോകത്തെവിടെയൊക്കെ ജനവാസമുണ്ടോ അവിടേക്ക് എന്നാണ്. അറബിലോകത്തേക്ക്

എന്ന് മാത്രം അര്‍ത്ഥമില്ല.



ഓരോ സമൂഹത്തിലേക്കും ദൈവം തന്നെ അയച്ച ഈ ദൂതന്മാര്‍ (പ്രവാചകന്മാര്‍ ) എന്തു കൊണ്ട് വ്യത്യസ്ത മതങ്ങള്‍ (ദൈവങ്ങളെ ) പ്രചരിപ്പിച്ചു.

Anonymous said...

അപ്പോള്‍ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം. കേട്ട് മടുത്തതാവും. എന്നാലും... എന്തേ ഈ പ്രവാചാകന്മാര്‍ എല്ലാവരും അറബി നാടുകളില്‍ മാത്രം വന്നത്? അവര്‍ക്ക് അമേരിക്ക,റഷ്യ, ഫിലിപ്പീ‍ന്‍സ്,ആസ്ട്രേലീയ, ഒന്നും അറിയില്ലായിരുന്നോ??
അനില്‍ ശ്രീ....

പ്രിയ അനില്‍ ശ്രീ ...പ്രദീപ് കുമാര്‍
വിമര്‍ശനങ്ങള്‍ക്ക് മുന്പ് വിമര്‍ശിക്കേണ്ട വിഷയത്തെ കുറിച്ചു അല്പമെങ്കിലും അറിവുണ്ടയിരിക്കുന്നത് നന്നായിരിക്കും ...താങ്കള്‍ ഹിന്ദു മതത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ന്ന വര്‍ അന്നെന്നു പേരില്‍ നിന്നും മനസ്സിലായി..അതുകൊണ്ട് താങ്കളെ ഹിന്ദു മതത്തിലെ അടിസ്ഥാന പ്രമാനങളായ സ്രുതികലിലുമ് സ്മ്രിതികളും ഒരാവര്‍ത്തി വായിച്ചാല്‍ ഒരു പക്ഷെ താങ്കള്ക്ക് ഈ തെറ്റി ധാരണകള്‍ മാറിക്കിട്ടും എന്ന് ഞാന്‍ വിശ്വസിക്കുന്നു ..താങ്കള്‍ നിക്ഷ്പക്ഷനനെന്കില്‍,,,,,

ഈശ്വരന്‍ അറബി നാടിലേക്ക് മാത്രമല്ല പ്രവച്ചകന്മാര്വെ അയച്ത്തെനു ഖുര്‍ ആന്‍ പറയുന്നു
താകീത് കാരന്‍ കഴിഞ്ഞു പോകാത്ത ഒരു സമുദായവുമില്ല (ഫാത്വിര്‍ )
തീര്ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട് (നഹ്ല്‍ )
യേശു ഒരു അറബി ആയിരുന്നില്ല ,മോശെ ഒരു അറബിയയിരുന്നില്ലാ ,,,,,എന്നിട്ടും താങ്കള്‍ പ്രവച്ചകന്മാരീല്ലാം അറബി ആയിരുന്നു വെന്ന് പറയുന്നതു അന്ജത കൊണ്ടാണെന്ന് പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു,
ഞാന്‍ ഒരു ബ്ലോഗിന്റെ പണിപുരയില്‍ ആണ് .. അത് പൂര്‍ണമായിട്ടില്ല. എന്നാലും താങ്കള്ള്‍ക്ക് സഹായമയെക്കവുന്ന ചില കാര്യങ്ങള്‍ അതില്‍ ഉണ്ടാകും എന്ന് ഞാന്‍ കരുതുന്നു .....ഇതാണ് ആബ്ലോഗിന്റെ അഡ്രസ്സ്
htt;//anzar-thevalakkara.blogspot.com

anzar thevalakkara said...

ബ്ലോഗില്‍ ഞാന്‍ ഒരു തുടക്കകാരന്‍ ...എന്റെ ബ്ലോഗ്
' സത്യ സന്ദേശം '

http://anzar-thevalakkara.blogspot.com

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കുക
അന്‍സാര്‍ തേവലക്കര
സൌദി അറേബ്യ

Unknown said...


ദൈയ്വം ഇല്ലാതെ നിങ്ങള്‍ എങ്ങനെ ഉണ്ടായി
സ്വയം ഉണ്ടായതാണോ. അതോ ഭൂമി സ്വയം ഉണ്ടായത് പോലെ നിങ്ങളും ഉണ്ടായതാണോ.

ഒരു മനുഷ്യന് തന്നെ പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത ഈ ലോകത്ത് ദൈവം ഇല്ല എന്ന് പറയുന്നത് നിങ്ങളുടെ അറിവ് വളരെ ശകലമായത് കൊണ്ടാണ്.

ഒരു ചെറിയ ഉദാഹരണം നിങ്ങള്ക്ക് തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ കടല്‍ കണ്ടിട്ടുണ്ടല്ലോ.
ആ കടലിലെ നീല തിമിന്ഗലം ( എത്രയോ ആനയുടെ ഭക്ഷണം വേണം അതിന്നു തിന്നാന്‍ അത് ആ തിമിങ്ങലത്ത്തിനു എങ്ങനെ ഭക്ഷണം ലഭിക്കുന്നു ആര് കൊടുക്കുന്നു)

അള്ളാഹു റഹ്മാനും റഹീമുമാണ് (അതായത്ത് മുസ്ലിമിനെ മാത്രം അള്ളാഹു ജീവിപ്പിക്കുകയോ പരിപാലിപ്പിക്കുകയൊ ചെയ്യുന്നില്ല മറിച്ച് എല്ലാ മനുഷ്യരെയും അള്ളാഹു സംരക്ഷിക്കുന്നു).

അള്ളാഹു നിങ്ങളെ അറിവ് വര്‍ദിപ്പിച്ച് നല്ല മനുഷ്യനായി ജീവിക്കാന്‍ അനുഗ്രഹിക്കട്ടെ

വി.ടി സയ്യിദ് സിയാദ് said...

deyvam undo elyo yenu thirumani kendath yenthinty adisthanathil akannam? thelliventey adisthanathil annenkil yenthannu thellive(kayacha thalliv akumo athu poly panchethriyangalludy anubvangal adisthanaparmayi thellivakum)

Anonymous said...

ദൈവം ഇല്ല എന്നതിന് തെളിവെന്തിനാ ? സാധാരണ മനുഷ്യന്റെ commonsense മാത്രം മതിയല്ലോ , കമ്പ്യൂട്ടറിന്റെ കാര്യം പറഞ്ഞല്ലോ .ഈ കമ്പ്യൂട്ടര്‍ , o s ,മൊബൈല്‍ .മോട്ടോര്‍ കാര്‍ , തുടങ്ങിയ കാര്യങ്ങളെപറ്റി എല്ലാം അറിയുന്ന അള്ളാഹു / മറ്റു ദൈവങ്ങള്‍ക്ക് അറിവില്ലാരുന്നോ ?

Abdul Hakkim said...

ജീവന്‍ എങ്ങനെ ശരീരത്തില്‍ (മാംസത്തില്‍) പ്രവേശിക്കുന്നു? ജീവന്‍ എങ്ങനെ ശരീരത്തില്‍ നിന്നും പുറത്തേയ്ക്ക് പോകുന്നു? അതായതു ജനനവും മരണവും എങ്ങനെ സംഭവിക്കുന്നു? ഒരു ജീവന്‍ ഉണ്ടാക്കാനും അതിനെ നിയന്ത്രിക്കാനും അതിന് എപ്പോള്‍ മരണം സംഭവിക്കന്നമെന്നത് മനുഷ്യന്‍റെ തീരുമാനത്തിലും നിയന്ത്രണത്തിലും വരുന്നുവോ അന്ന് നമുക്കു ആത്മാവില്ല അത് സൃഷ്ട്ടിച്ച ദൈവം ഇല്ല എന്ന തീരുമാനത്തില്‍ എത്താം, അതുവരെ നമുക്കു ക്ഷമിക്കാം, ഇതേപോലൊരു പ്രപഞ്ചവും കൂടി സൃഷ്ട്ടിച്ചു കാണിച്ചു തന്നാല്‍ ദൈവം ഇല്ല എന്നതിന് വലിയ തെളിവായി...

ഞാന്‍ പറയുന്നു ഈ ബ്ലോഗ് എഴുതാന്‍ ഞാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ മുഴുവന്‍ താനേ ഉണ്ടായതാണ് ആരും ഉണ്ടാക്കിയതല്ല എന്ന്! സൃഷ്ട്ടികര്‍ത്താവു ഇല്ലാത്ത സൃഷ്ട്ടികള്‍! ഏതെങ്കിലും ഒരു യുക്തിവാദി ഇതു സമ്മതിച്ചു തരുമോ? സൃഷ്ട്ടികര്‍ത്താവു ഇല്ലാതെ സൃഷ്ട്ടികള്‍ ഉണ്ടായെന്നു പറയുന്ന ബുദ്ധി രാക്ഷസന്മാര്‍! നിങ്ങളെയൊക്കെ സമ്മതിക്കണം! ഒരുതരി മണ്ണ് പോലും നിങ്ങളെ കൊണ്ടു സൃഷ്ട്ടിക്കാന്‍ കഴിയില്ല. പിന്നെയല്ലേ ഈ ഭൂമിയും പ്രപഞ്ചവും അതിലെ സര്‍വ്വ ജീവജാലങ്ങളും! ഇതിനൊക്കെ കഴിയുമെങ്കില്‍ പറയൂ... കാണിച്ചു തരൂ... ഞാനും നിങ്ങളുടെ കൂടെ കൂടാം... നിങ്ങളെ എല്ലാവരെക്കാളും വലിയ യുക്തിവാദിയും നിരീശ്വരവാദിയും ഞാനായിരിക്കും...