Sunday, August 17, 2008

ജിന്നും ശെയ്ത്താനും കൂടോത്രവും മന്ത്രവും!

അറബികളുടെ അന്ധവിശ്വാസങ്ങള്‍ ഖുര്‍ ആനിലും ഹദീസിലും

ഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ നാടോ‍ടികള്‍ക്കിടയില്‍ പ്രചാരത്തിലിരുന്ന മിക്കവാറും എല്ലാ മൂഡവിശ്വാസങ്ങളെയും അല്ലാഹുവും ദൂതനും ശരിവെക്കുകയാണു ചെയ്തത്. അന്നത്തെ അന്ധവിശ്വാസങ്ങളെക്കുറിച്ച് ഒരു ചരിത്രകാരന്‍ വിവരിക്കുന്നതിപ്രകാരമാണ്:-

“ദേവന്മാരും ദേവതകളും മനുഷ്യന്റെ നിലനില്‍പ്പിനെ സഹായിക്കുകയും , അവനെ അപകടങ്ങളില്‍നിന്നും രക്ഷിക്കുകയും ചെയ്യുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ അവനെ നാശത്തിലേക്കു നയിക്കുകയും മഹാരോഗങ്ങള്‍ക്കിരയാക്കുകയും പ്രകൃതിക്ഷോഭങ്ങളാല്‍ അവരുടെ വസ്തു വകകള്‍ നശിപ്പിക്കുകയും ചെയ്യുന്ന ദുര്‍മൂര്‍ത്തികളെ കുറിച്ചുള്ള സങ്കല്‍പ്പവും ഉണ്ടായിരുന്നു. ഇവയെ ജിന്‍ എന്നാണു ബദവികള്‍ വിളിച്ചിരുന്നത്. അനന്തമായ മരുഭൂമിയിലൂടെ കൂട്ടമായി യാത്ര ചെയ്യുന്ന കച്ചവടക്കാരെയും അവരുടെ ഒട്ടകങ്ങളെയും ജിന്നുകള്‍ ആക്രമിച്ച് അര്‍ദ്ധരാത്രിയുടെ നിഗൂഢതയില്‍ ജീവരക്തം കുടിച്ചിരുന്നതായി അവിടെ പ്രചരിക്കുന്ന നാടോടിക്കഥകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഇവയുടെ പ്രിയപ്പെട്ട ഇരകളായിരുന്നുപോലും. മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥയോടും അരോചകമായ അനുഭവങ്ങളോടും ബന്ധപ്പെട്ട നിഷ്ഠൂരമായ സംഭവങ്ങളില്‍നിന്നു രൂപം കൊണ്ട ഭയസംഭ്രാന്തികളുടെ സന്തതികളാണു ജിന്നുകള്‍ . മനുഷ്യവാസയോഗ്യമായ പ്രദേശങ്ങള്‍ ദേവന്മാരുടെയും അല്ലാത്ത പ്രദേശങ്ങള്‍ ദുഷ്ടമൂര്‍ത്തികളായ ജിന്നുകളുടെയും വിഹാര രംഗങ്ങളായി കണക്കാക്കപ്പെട്ടു. പ്രകൃതിക്ഷോഭങ്ങളും നാട്ടില്‍ പടര്‍ന്നു പിടിക്കുന്ന മഹാരോഗങ്ങളും ജിന്നുകള്‍ വരുത്തിവെക്കുന്നവയാണെന്ന് അറബികള്‍ വിശ്വസിച്ചു. ജിന്നിന്റെ ആവേശം ഉണ്ടാകുമ്പോഴാണ് അപസ്മാരമുണ്ടാകുന്നത് എന്നവര്‍ ഭയപ്പെട്ടു. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനു ശേഷവും വ്യത്യസ്ത രീതിയിലാണെങ്കിലും ജിന്നുകളിലുള്ള വിശ്വാസം അറബികള്‍ക്കിടയില്‍ നിലനിന്നു..”[അറബികളുടെ ചരിത്രം- ടി ജമാല്‍ മുഹമ്മദ്]

ഖുര്‍ ആനില്‍ അല്ലാഹുവിന്റെ സൃഷ്ടികളെ പരാമര്‍ശിക്കവെ മനുഷ്യരോടൊപ്പം ജിന്നുകള്‍ എന്നൊരു വര്‍ഗ്ഗം അദൃശ്യ ജീവികളുള്ളതായി ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നുണ്ട്. ഹദീസുകളിലാകട്ടെ ജിന്നുകളുമായി ബന്ധപ്പെട്ട അല്‍ഭുത കഥകള്‍ സുലഭമാണുതാനും. ദുഷ്ടന്മാരായ ജിന്നുകളാണു പിശാചുക്കള്‍. രാത്രിയിലാണവറ്റയുടെ സ്വൈരവിഹാരം!

“ജാബിര്‍ പറയുന്നു: തിരുമേനി അരുളി : “രാവ് ഇരുട്ടിക്കഴിഞ്ഞാല്‍ നിങ്ങളുടെ കുട്ടികള്‍ വീട്ടില്‍നിന്നു പുറത്തു പോകുന്നതു തടഞ്ഞു കൊള്ളുക. കാരണം ആ സമയത്താണ് പിശാചുക്കള്‍ ഭൂമുഖത്തു പരക്കുന്നത്. “ (ബുഖാരി-1348)പിശാചുക്കളുടെ ഉപദ്രവം പല“ അബൂ ഹുറൈറ പറയുന്നു: തിരുമേനി അരുളി: “കോട്ടു വായ് പിശാചിന്റെ ഉപദ്രവത്തില്‍ പെട്ടതാണ്. നിങ്ങളില്‍ വല്ലവനും കോട്ടുവായ് വന്നാല്‍ അതിനെ കഴിയുന്നതും വിധം അടക്കട്ടെ . കോട്ടുവായ് ഇട്ടുകൊണ്ട് നിങ്ങള്‍ ‘ഹാ’ എന്നു പറയുമ്പോള്‍ പിശാചു ചിരിക്കും.” (ബുഖാരി-1350)
“നല്ല സ്വപ്നങ്ങള്‍ അല്ലാഹുവില്‍നിന്നുള്ളതാണ്. പേക്കിനാവുകള്‍ പിശാചിന്റെ വകയാണ്. നിങ്ങളിലാരെങ്കിലും പേക്കിനാവു കണ്ടാല്‍ അവന്‍ തന്റെ ഇടതുഭാഗത്തേക്ക് ഒന്നു തുപ്പുകയും പിശാചിന്റെ നാശത്തില്‍ നിന്നും രക്ഷ നേടാന്‍ അല്ലാഹുവിനോടു പ്രാര്‍ഥിക്കുകയും ചെയ്യട്ടെ. എങ്കില്‍ അത് അവനെ ഉപദ്രവിക്കുകയില്ല. “(ബുഖാരി-1351)
തരത്തിലാണ്.

പിശാചിനെ മനുഷ്യര്‍ക്കു കാണാന്‍ കഴിയില്ലെങ്കിലും കഴുതകള്‍ക്കു കാണാം!

“തിരുമേനി അരുളി: “കോഴി കൂവുന്നതു കേട്ടാല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചുകൊള്ളുക. കാരണം കോഴി ഒരു മലക്കിനെ കണ്ടിട്ടുണ്ടാകും. മറിച്ച് ഒരു കഴുത കരയുന്നതാണു കേട്ടതെങ്കില്‍ പിശാചില്‍നിന്നു രക്ഷിക്കാന്‍ അല്ലാഹുവില്‍ അഭയം തേടിക്കൊള്ളുക. കാരണം കഴുത പിശാചിനെ കണ്ടിട്ടുണ്ടായിരിക്കും.”(ബുഖാരി-1356)

പിശാചിന്റെ ഉപദ്രവത്തില്‍നിന്നും രക്ഷനേടാനായി തന്നോട് എല്ലായിപ്പോഴും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കണമെന്ന് പിശാചിന്റെ സ്രഷ്ടാവായ അല്ലാഹു തന്നെ ആഹ്വാനം ചെയ്തിട്ടുണ്ട്.

ദുര്‍മന്ത്രവാദികളുടെ കൂടോത്രവും വന്‍ നാശം വരുത്തിവെക്കുന്ന കാര്യമായി ഖുര്‍ ആന്‍ ചൂണ്ടിക്കാട്ടുന്നു.

[113:4]وَمِن شَرِّ ٱلنَّفَّاثَاتِ فِي ٱلْعُقَدِ

പ്രവാചകനു തന്നെ മാരണം ബാധിച്ച കഥയും ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്:

“ആയിഷ പറയുന്നു. തിരുമേനിക്കു മാരണം ബാധിച്ചു. താന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യാത്ത കാര്യങ്ങള്‍ താന്‍ ചെയ്തതായി തിരുമേനിക്കു തോന്നാന്‍ തുടങ്ങി. അങ്ങിനെ ഒരു ദിവസം തിരുമേനി പ്രാര്‍ത്ഥിച്ചു. വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു. അവിടുന്ന് ആയിഷയോടു ചോദിച്ചു. “എനിക്കു സുഖം പ്രാപിക്കാന്‍ വേണ്ട മാര്‍ഗ്ഗം അല്ലാഹു അറിയിച്ചു തന്നത് നീ അറിഞ്ഞോ? രണ്ടാളുകള്‍ എന്റെ അടുക്കല്‍ വന്നു. ഒരാള്‍ എന്റെ തലക്കു സമീപവും മറ്റേയാള്‍ കാലുകള്‍ക്കരികിലും ഇരുന്നു. ഒരാള്‍ മറ്റെയാളോടു ചോദിച്ചു. “ഈ മനുഷ്യന്റെ രോഗമെന്താണ്?” “അദ്ദേഹത്തെ കൂടോത്രം ബാധിച്ചിരിക്കുകയാണ്.” മറ്റേയാള്‍ മറുപടി പറഞ്ഞു. “ആരാണ് മാരണം ചെയ്തത്?” ആദ്യത്തെയാള്‍ വീണ്ടും ചോദിച്ചു. “ലബീദുബ്നുല്‍ അ അസമ എന്ന ജൂതന്‍ “ . മറ്റെയാള്‍ ചോദിച്ചു. “ മാരണം ചെയ്യാന്‍ എന്തൊക്കെയാണുപയോഗിച്ചിരിക്കുന്നത്?” രണ്ടാമന്‍ പറഞ്ഞു. “ചീര്‍പ്പും മുടിയും ഈന്തപ്പനയുടെ ആണ്‍ കുലയുടെ കൂമ്പാളയുമാണുപയോഗിച്ചിരിക്കുന്നത്” “എന്നിട്ട് എവിടെയാണതുള്ളതെന്ന് ഒന്നാമന്‍ ചോദിച്ചു. ദര്‍വാന്‍ കിണറ്റിലാണതുള്ളതെന്നായിരുന്നു മറുപടി. ഉടനെ തിരുമേനി അങ്ങോട്ടു പുറപ്പെട്ടു. മടങ്ങി വന്നപ്പോള്‍ ആയിഷയോടു പറഞ്ഞു: “അവിടത്തെ ഈന്തപ്പനകള്‍ ശയ്താന്മാരുടെ തല പോലെയുണ്ട്.” ഞാന്‍ ചോദിച്ചു: “അവിടുന്ന് അതു പുറത്തേക്കെടുത്തോ?” തിരുമേനി അരുളി: “ഇപ്പോള്‍ അല്ലാഹു സുഖപ്പെടുത്തിത്തന്നു കഴിഞ്ഞു. ഇനി അതു പുറത്തെടുക്കുന്ന പക്ഷം ജനങ്ങള്‍ക്കിടയില്‍ അത് വമ്പിച്ച കുഴപ്പങ്ങള്‍ക്കു കാരണമാകുമെന്നു ഞാന്‍ ഭയപ്പെടുന്നു.” പിന്നീട് ആ കിണര്‍ മൂടിക്കളഞ്ഞു.”(ബുഖാരി-1345)

കണ്ണേറും’ പ്രതിവിധിയും!

ഇബ്നു അബ്ബാസ് പറഞ്ഞു: ഹസന്‍ , ഹുസൈന്‍ എന്നിവരെ പിശാചിന്റെ ഉപദ്രവത്തില്‍നിന്നു രക്ഷിക്കണമെന്ന് തിരുമേനി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഇതേ വാക്യങ്ങള്‍ കൊണ്ടാണു നിങ്ങളുടെ പിതാവ് ഇബ്രാഹിം ,ഇസ്മായില്‍, ഇഷാഖ് എന്നിവരെ പിശാചിന്റെ ഉപദ്രവത്തില്‍നിന്നു രക്ഷിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നത് എന്ന് തിരുമേനി അരുളി. “എല്ലാ പിശാചുക്കളില്‍നിന്നും വിഷ ജന്തുക്കളില്‍നിന്നും ഉപദ്രവകരമായ ‘കരിംകണ്ണുകളി’ല്‍ നിന്നും അല്ലാഹുവിന്റെ തത്വസമ്പൂര്‍ണ്ണമായ വചനങ്ങള്‍ മുഖേന ഞാനിതാ അഭയം തേടുന്നു”.

“ആയിഷ പറയുന്നു: കണ്ണേറു തട്ടിയാല്‍ മന്ത്രിച്ചൂതാന്‍ നബി ഉപദേശിച്ചിട്ടുണ്ട്.”(ബുഖാരി-1925)

“ഉമ്മുസല്‍മ പറയുന്നു: മുഖത്തു പാടുള്ള ഒരു പെണ്‍കുട്ടിയെ അവിടുത്തെ വീട്ടില്‍ വെച്ചു കണ്ടപ്പോള്‍ തിരുമേനി അരുളി: “അവളെ നിങ്ങള്‍ മന്ത്രിച്ച് ഊതിക്കൊള്ളുക. അവള്‍ക്കു കണ്ണേറു തട്ടിയിരിക്കുന്നു. “(ബുഖാരി-1926)

പാമ്പു കടിച്ചാല്‍ ചികിത്സിക്കേണ്ടതെങ്ങനെയെന്നും നബി പഠിപ്പിച്ചിട്ടുണ്ട്.

“വിഷമുള്ള എന്തു ജന്തു കടിച്ചാലും മന്ത്രിച്ചൂതാന്‍ തിരുമേനി ഉപദേശിച്ചിട്ടുണ്ട്.”(ബുഖാരി-1928)

എല്ലാം ദൈവകിങ്കരനായ ജിബ് രീല്‍ നേരിട്ടറിയിച്ചു കൊടുത്തതായിരുന്നു.
 സര്‍വ്വജ്ഞാനിയായ ദൈവം കൊടുത്തയച്ച ആധികാരിക വിവരങ്ങള്‍ !

23 comments:

പാമരന്‍ said...

കുഞ്ഞാടുകള്‍ക്കു പറയാനുള്ളതു കേള്‍ക്കട്ടെ!

അനില്‍@ബ്ലോഗ് said...

മാഷെ,
ഞാന്‍ ചിലരെ ഇങ്ങോട്ടു ക്ഷണിച്ചു , പക്ഷെ ആരും വരാന്‍ തയ്യാറാവുന്നില്ല. ഞാന്‍ വായിക്കുന്നുണ്ടു.
ആശംസകള്‍

സി. കെ. ബാബു said...

“കോട്ടുവായ് ഇട്ടുകൊണ്ട് നിങ്ങള്‍ ‘ഹാ’ എന്നു പറയുമ്പോള്‍ പിശാചു ചിരിക്കും.”

ഞാന്‍ കോട്ടുവാ ഇട്ടുകൊണ്ടു “ഹാ ഹാ ഹാ” എന്നു് ഒത്തിരിനേരം പറഞ്ഞു. പിശാചുക്കളും കുറച്ചുനേരം ചിരിച്ചോട്ടേന്നു് കരുതി. ഒന്നു് മനസ്സുതൊറന്നു് ചിരിക്കാന്‍ അവര്‍ക്കിപ്പോ അതല്ലാതെ വേറെ എന്താ ഒരു വഴി? അവരും നമ്മളേപ്പോലെ ദൈവസൃഷ്ടിയായ ഒരു മനിസേമ്മാരു്‌ തന്നെയല്ലേ? :)

Anonymous said...

shivante mutta (linmgam)poojikkunnathinekkaal bedhaam aanu ithu....hahahaha

അനില്‍@ബ്ലോഗ് said...

rajan,
ഒരനോണിയാണല്ലൊ. നേരെ വരാന്‍ ആരും ഇല്ലെ?

പിന്നെ ഈ ശിവന്‍ എന്നു പറയുന്നതു എതു തരം കോഴിയാണു.വലിയ മുട്ടയാണൊ ഇടുന്നതു?

രാജേശ്വരി said...

നേരെ വന്നാല്‍ മുട്ട് കൂട്ടിയിടിയ്ക്കും വാതത്തിന്റെ കേടാ അതുകൊണ്ടാ ചേട്ടന്‍ അങ്ങനെ വന്നത് മാപ്പാക്കണം.

കൊട്ടുകാരന്‍ said...

മറിച്ച് ഒരു കഴുത കരയുന്നതാണു കേട്ടതെങ്കില്‍ പിശാചില്‍നിന്നു രക്ഷിക്കാന്‍ അല്ലാഹുവില്‍ അഭയം തേടിക്കൊള്ളുക. കാരണം കഴുത പിശാചിനെ കണ്ടിട്ടുണ്ടായിരിക്കും.”

ഏതെങ്കിലും കഴുത പറഞ്ഞു കൊടുത്തതാകും ഇത്!

പാര്‍ത്ഥന്‍ said...

പൂജ, മന്ത്രിച്ചൂതല്‍, തട്ടിപ്പ്‌ എല്ലാം ആഗോള പ്രതിഭാസമായിരുന്നല്ലേ. നബിയ്ക്കും അതില്‍ നിന്നു മോചനം ഉണ്ടായിരുന്നില്ല. അദ്ദേഹവും 'കൊമ്പുവെയ്ക്കല്‍' എന്ന ആചാരം ചെയ്തിരുന്നതായി വായിച്ചിട്ടുണ്ട്‌.

അപ്പോള്‍ ഒരു സംശയം, ഈ മന്ത്രിച്ചൂതുന്നതിനെയും പുത്തന്‍പള്ളി ജാറം തുടങ്ങിയവയെയും ചില മുസ്ലീം വിഭാഗം എതിര്‍ക്കുന്നുണ്ടല്ലോ. അതിന്റെ ഈ ഹിക്ക്‍മത്ത്‌ എന്താണെന്ന്‌ മനസ്സിലാവുന്നില്ല.

Anonymous said...

മാഷേ ....സ്നേഹ സംവാദത്തിന്‍ അങ്ങിനെ ഒരു മാസിക യില്ലേ, അതില്‍ പേര് പറയാതെ ഒരു കൂടോത്രം കണ്ടു ദൈവത്തിന്‍ ഗുണവിശേഷമുള്ള നാമത്തോടെ ഉള്ള മലപ്പുരത്തുകാരാനായ ഒരു ബുദ്ധിജീവി തങ്ങളുടെ മതത്തെ ആക്ഷേപിക്കുന്നു എന്ന് എന്നാ മാഷേ ദൈവം മനുഷ്യ നാമങ്ങളുടെയെല്ലാം കുത്തകാവകാശം ഏറ്റെടുത്തത് , .......... തഥാഗതന്‍

Anonymous said...

പിന്നെ ഈ ശിവന്‍ എന്നു പറയുന്നതു എതു തരം കോഴിയാണു.വലിയ മുട്ടയാണൊ ഇടുന്നതു?

thanne poleyulla oru kozhi aakum...thante athra valiya mutta alla..

thadhagadhan said...

പ്രധാന വിഷയത്തില്‍ നിന്നും ചര്‍ച്ച വഴിതിരിച്ചു വിടാനുള്ള "മാരണം" നടക്കുന്നു

thadhagadhan said...

പ്രധാന വിഷയത്തില്‍ നിന്നും ചര്‍ച്ച വഴിതിരിച്ചു വിടാനുള്ള "മാരണം" നടക്കുന്നു

ഇസ് ലാം വിചാരം said...

ജിന്നും ശൈത്താനുമൊക്കെ അവിടെ നില്‍ക്കട്ടെ മാഷെ,
എന്താണീ ടെലിപ്പതി ടെലിപ്പതി എന്ന് പറഞ്ഞാല്‍?
മാഷിന്റെ മറുപടിക്ക് കാതോര്‍ക്കുന്നു...

അനില്‍@ബ്ലോഗ് said...

അതെയതെ, എന്താ ടെലിപ്പതി?
എലിപ്പനിയുമായി വല്ല ബന്ധവുമുള്ളതാണോ?

The Kid said...

മതം ഒരിക്കലും പുരോഗമനാത്മകമായിരുന്നില്ല, ഇനി ആവുകയുമില്ല. അതുകൊണ്ട്, മതത്തിലെ വിവരക്കേടുകള്‍ ചൂണ്ടിക്കാണിച്ച് അതിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഫലവത്താവില്ലെന്ന് തോന്നുന്നു. ശരിയെന്തെന്ന് ആളുകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് ഇന്നത്തെ ഏറ്റവും പ്രധാന ആവശ്യം. അതുവഴിയേ അന്ധവിശ്വാസങ്ങളെ തൊല്‍പ്പിക്കാന്‍ കഴിയൂ. അന്ധവിശ്വാസങ്ങളെ തോല്‍പ്പിച്ചാലേ മതങ്ങളുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാന്‍ കഴിയൂ.

WTS said...

ALLAHU LOKATH SAVIDHANICHA SRISHTIPPUKALE SAMBANDHICHU PADANAM NADNNUKONDEYIRIKKUNNEYULLU SIENCIL NAMMAL ARIYATHA PALA KARYANGALUM KANDETHIKONDIRIKKUNNU APPOL NAMMUDE ARIVUKALKKU LIMIT UNDU ENNU NAM KANUNNU,DIVEEKA VACHANANGAL THAMASHAYAYI EDUTHAL ATHINTE PARINITHA FALAM NAM ANUBHAVIKKENDI VARUM

nas said...

MADHAM ITHUPOLE ORUPADU ANDHAVISWASANGALUM THETTIDHARANAYIL NINNUM UDALEDUTHATHANU.JEVITHATHINTE ANISHCHITHATHWAM-AKASMIKATHAKAL MOOLAMULLA BAYAM ANATHINTE ADISTHANAM.ATHUKONDUTHANNE ATHOZHIVAKKI MADHARAHITHAMAYA ORU SAMOOHAM KETTIPADUKKAM ENNU KARUTHUNNATHUM MADHAVISWASAM POLEYULLA ORANDHAVISWASAMAKUNNU.PINNENTHA VAZHI? AVIDEYANU CHEKANOOR MOULAVIYE POLULLAVARUDE PRASAKTHI.KURANKONDUTHANNE ADHEHAM SARVAMADHASATHYAM STHAPICHU.ANDHAVISWASANGALKETHIRE PORUTHI.5 NERAM NISKARAM KURANILLILLA ENNUM NISKARAM NOMBU ENNIVAYELLAM- FARLU-(CHEYTHILLENKIL NARAKAM KITUNNATH)ENNEVIDE ENNU KANICHU THARANUM 100000 ROOPA VACHU VELLUVILICHU.ITHHOKKE SADHARANAKKARKU NJETTIKKUNNA ARIVANU.INGANE MADHAPARISHKARANATHINU SRAMICHU..ENNITUM ENTHAYI? JABAR MASH PARANJAPOLE -CHUTTU THINNU-ENKILUM MANUSHYA SNEHIKAL PRAVARTHANAM THUDARENDATHUND..VISHAYATHIL NINNUM VITTENKIL JABAR MASHE MAPPU..

PAINTER said...

MASHE,KALAKKY

Ajith said...

Maashe How can i type in malayalam

mayilpeili said...

പ്രിയപ്പെട്ട ജബ്ബാർ മാഷിന്‌.....ഒരുപാട്‌ യുക്തികളെ സഹജമായ ഉൾക്കാഴ്ച്ചകളോടെ തുറന്നെഴുതുന്ന അങ്ങേക്ക് എന്റെ പ്രണാമങ്ങൾ....സത്യം വിളിച്ചുപറഞ്ഞവർക്കൊന്നും എന്നെങ്കിലും പൂമാല കിട്ടിയതായി മനുഷ്യന്റെ നാഗരീകമായ ഛരിത്രത്താളുകളിൽ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല...മറിച്ച് ഗളച്ഛേദം നടത്തപ്പെട്ട വരുടെ കൂട്ടത്തിൽ തിന്മയുടെ ആകൃതിയിൽ ബോധപൂർവ്വമായി എടുത്തുകാട്ടാൻ എന്നും സമൂഹത്തിലേ മാലാഖമാരായ് ചമയുന്നവർ ധൃതികൂട്ടിയിട്ടുമുണ്ട്.....അങ്ങേക്ക് പ്രണാമം...ഞാനിവിടേയും എത്തണമെന്നുത് എന്റെ കർമ്മനിയോഗമാണ്‌...യാത്രയിൽ ഒപ്പം കൂടുന്നു അറിവിനുവേണ്ടി.....നന്ദി...........കണ്ണൻ....

shaji abdulla said...

പടച്ചോനെ ഈ മാഷ്ക്ക് നീ പോരുതുകൊടുക്കനമേ . ആമീന്‍ . അദ്ധേഹത്തിന്റെ ബുദ്ദിക്ക് എന്തോ പട്ടിപ്പോയിട്ടുന്റ്റ്

rashid said...

@parthan:
kombu vekkuka ennal oru poojayalla
athu chikilsa reethiyaanu.
leaching athinte mattoru version aanu.
chinese medicine, unani,ayurveda,ennivayilellaam cheriy roopa maattangalode athu upayogikkunnund..
cupping enna peril ippozhum cheyyunnund..

ea jabbar said...

Tafsir al-Jalalayn
{ ٱللَّهُ يَتَوَفَّى ٱلأَنفُسَ حِينَ مَوْتِـهَا وَٱلَّتِي لَمْ تَمُتْ فِي مَنَامِـهَا فَيُمْسِكُ ٱلَّتِي قَضَىٰ عَلَيْهَا ٱلْمَوْتَ وَيُرْسِلُ ٱلأُخْرَىٰ إِلَىٰ أَجَلٍ مُّسَمًّى إِنَّ فِي ذَلِكَ لآيَاتٍ لِّقَوْمٍ يَتَفَكَّرُونَ }

God takes the souls at the time of their death, and, He takes, those that have not died in their sleep, in other words, He takes them during sleep. Then He retains those for whom He has ordained death and releases the others until an appointed term, that is, until the time of their death. The one that is released is the soul [that possesses the faculty] of discernment, without which the soul [containing the force] of life is able to remain [temporarily] — but this cannot be the other way round. Truly in that, mentioned, there are signs, indications, for a people who reflect, and then realise that the One with the power to do this also has the power to resurrect — Quraysh, however, never reflected on this [fact