മതം, അതുണ്ടായ കാലഘട്ടത്തിന്റെ ഗോത്രധാര്‍മികതക്കു മേല്‍ അടയിരിക്കുകയാണിന്നും. വര്‍ത്തമാനകാല മൂല്യങ്ങളുടെ മുന്പില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നിരിക്കുന്നു എന്നതാണ് മതം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. മാറുന്ന സമൂഹത്തിനു മേല്‍ മാറാത്ത നിയമങ്ങള്‍ അടിച്ചേല്പിച്ചുകൊണ്ട് മതം സ്ര്ഷ്ടിക്കുന്ന ജീര്‍ണതയാണ് ലോകം ഇന്നു നേരിടുന്ന പ്രധാന പ്രശ്നം.
ആധുനിക സമൂഹം മതമൂല്യങ്ങളെക്കാള്‍ മതേതരമൂല്യങ്ങളെയാണു വില മതിക്കുന്നത്. കാലോചിതമായ ധാര്‍മിക സങ്കല്പങ്ങളെ ഉള്‍ക്കൊള്ളാനും കാലഹരണപ്പെട്ടവ തള്ളിക്കളയാനും സ്വയം വളരാനും മതം തയ്യാറല്ല. മൂല്യങ്ങളെ മതത്തിന്റെ പിടിയില്‍ നിന്നു മോചിപ്പിക്കാതെ പുരോഗതി കൈവരിക്കാനാവില്ല. ആധുനിക സമൂഹം അംഗീകരിക്കുന്ന മനുഷ്യാവകാശങ്ങള്‍ ,അവസരസമത്വം,ലിംഗനീതി,മതനിരപേക്ഷത ,ജനാധിപത്യം തുടങ്ങിയ മൂല്യങ്ങള്‍ ഏതെങ്കിലും ദൈവത്തില്‍നിന്നു വെളിപാടായി കിട്ടിയതല്ല. വിശ്വാസങ്ങളോട് ഏറ്റുമുട്ടി വികസിപ്പിച്ചെടുത്ത സ്വതന്ത്രചിന്തയുടെ ഉല്‍പ്പന്നങ്ങളാണവ. മാനവികതയ്ക്കു പുതിയ മാനം നല്‍കുന്ന ഈ മൂല്യങ്ങള്‍ക്കു നേരെ ഇന്നും നിഷേധാത്മകമായി പുറം തിരിഞ്ഞു നില്‍ക്കുന്നതു മതമൌലിക വാദികളാണ്.
ഇന്ത്യയെപോലുള്ള ഒരു ബഹുമത സെക്യുലര്‍ രാജ്യത്ത് സങ്കുചിതമായ വര്‍ഗ്ഗീയചിന്ത വളര്‍ത്തുന്ന ശക്തികളാണു മനുഷ്യത്വത്തിനു നേരെ ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത്.
അയല്‍വാസി അന്യ മതക്കാരനാണെങ്കില്‍ അവനോടു പരുഷമായി പെരുമാറണമെന്നും അന്യമതക്കാരെ സ്നേഹിതരാക്കരുതെന്നും വെളിപാടുരുവിടുന്ന `ദൈവം` ഒരു മതേതര സമൂഹത്തില്‍ നന്മയുടെ പക്ഷത്തല്ല നില കൊള്ളുന്നത്. അന്യ ദൈവങ്ങളെ വിളിച്ചു പ്രാര്‍ഥിക്കുന്നവരെല്ലാം പാപികളാണെന്നും അവരെ കാണുന്നേടത്തു വെച്ചു കഴുത്തു വെട്ടിക്കൊല്ലണമെന്നും വേദപുസ്തകത്തില്‍ പാരായണം ചെയ്യുന്ന ഒരു ഭക്തന്റെ തലയില്‍ സെക്യുലര്‍ ഹ്യൂമനിസത്തിന്റെ ധര്‍മ്മബോധത്തിനു സ്ഥാനമെവിടെ?
തന്റെ മതം മാത്രമാണു പരമമായ സത്യമെന്നും വല്ലവനും മതം ഉപേക്ഷിച്ചു പോയാല്‍ അവനെ കൊല ചെയ്യുന്നവര്‍ക്കു ദൈവം പാരിതോഷികം നല്‍കി ആദരിക്കുമെന്നും വിശ്വസിക്കുന്ന ഒരു `സത്യവിശ്വാസി`ക്ക് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ബാലപാഠങ്ങള്‍ പോലും ദഹനക്കേടുണ്ടാക്കുമെന്നു തീര്‍ച്ച!
പുരുഷന്റെ ക്ര്ഷിസ്ഥലമാണു സ്ത്രീയെന്നും അവളെ കിടപ്പറയില്‍ കെട്ടിയിട്ട് അടിക്കാന്‍ അവനധികാരമുണ്ടെന്നും വെളിപാട് ഹ്ര്ദിസ്ഥമാക്കിയവനോട് ലിംഗ സമത്വത്തിന്റെ വേദാന്തമോതുന്നത് പാഴ് വേലയല്ലേ? മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുന്ന വിശാലമായ ഒരു ധാര്‍മ്മിക വ്യവസ്ഥയുടെ സ്ര്ഷ്ടി സാധ്യമാകണമെങ്കില്‍ സങ്കുചിതമായ മതബോധവും ദൈവവിശ്വാസവും നശിക്കുക തന്നെ വേണം.ശാസ്ത്രബോധവും യുക്തിബോധവുമുള്ള ഒരു തലമുറ വളര്‍ന്നു വന്നെങ്കിലേ അതു സാധ്യമാകൂ.
Subscribe to:
Post Comments (Atom)
12 comments:
മതവിശ്വാസികളെ - മതത്തെ വിമര്‍ശിക്കുന്ന തരത്തില്‍ താങ്കളുടെ പോസ്റ്റുകള്‍ ഗംഭീരമാവുന്നു എന്നു ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ക്ക് വീണ്ടും എഴുതാനുള്ള പ്രോത്സാഹനമാവും എന്നതു കൊണ്ട് പറയട്ടെ. മതത്തെ വിമര്‍ശിക്കാന്‍ ആദ്യമായി വേണ്ട വിവര സമ്പാദനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് താങ്കള്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ നെറ്റി ചുളിഞ്ഞേക്കാം. പറയാനുള്ളത് പറയാനുള്ള താങ്കളുടെ അതേ അവകാശം ഞാനും ഉപയോഗിക്കുന്നു, അത്ര മാത്രം.
വിശ്വാസികളെ, വിശ്വാസത്തെ തരം താഴ്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ക്ക് താങ്കള്‍ക്കുള്ള പ്രചോദനം എന്തെന്ന് അറിഞ്ഞാല്‍ കൊള്ളാം? മുസ്ലിം നാമധാരി (?) ആയതിനാല്‍ ബുദ്ധിയുറക്കുന്നതിന് മുന്‍പെങ്കിലും ഇസ്ലാമിനെക്കുറിച്ച് അറിഞ്ഞ് കാണുമെന്ന് (മദ്രസകളില്‍ വെച്ച്) കരുതുന്നു. ആ ഓര്‍മ്മകളൊടെങ്കിലും അല്പം ധാര്‍മികത താങ്കള്‍ക്ക് പുലര്‍ത്താമായിരുന്നു.
“അയല്‍വാസി അന്യ മതക്കാരനാണെങ്കില്‍ അവനോടു പരുഷമായി പെരുമാറണമെന്നും അന്യമതക്കാരെ സ്നേഹിതരാക്കരുതെന്നും വെളിപാടുരുവിടുന്ന `ദൈവം` “
ഈ വാക്കുകളുടെ ഒറിജിന്‍ എവിടുന്നെന്ന് മനസ്സിലാവുന്നില്ല.
“തന്റെ മതം മാത്രമാണു പരമമായ സത്യമെന്നും വല്ലവനും മതം ഉപേക്ഷിച്ചു പോയാല്‍ അവനെ കൊല ചെയ്യുന്നവര്‍ക്കു ദൈവം പാരിതോഷികം നല്‍കി ആദരിക്കുമെന്നും വിശ്വസിക്കുന്ന ഒരു `സത്യവിശ്വാസി`ക്ക് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ബാലപാഠങ്ങള്‍ പോലും ദഹനക്കേടുണ്ടാക്കുമെന്നു തീര്‍ച്ച!“
ഇത് മറ്റൊരു ഉദാഹരണം??? ഇവയൊക്കെ താങ്കള്‍ ഒരു മതമുണ്ടാക്കുമ്പോള്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന നിയമങ്ങളാണെന്ന് ഞാന്‍ സംശയിക്കുന്നു. കാരണം യുക്തിവാദവും ഒരു മതമായി പരിണമിച്ചു കൊണ്ടിരിക്കുന്നു.
(തല്‍ക്കാലം നിര്‍ത്തട്ടെ...) തുടരും...
ബ്ലോഗ്ഗിങ്ങില്‍ മതത്തെകുറിച്ചും ധാര്‍മ്മികതയെകുറിച്ചും വരുന്ന ആദ്യബ്ലോഗ്ഗാണിതെന്ന് കരുതുന്നു. പണ്ടായിരുന്നെകില്‍ അനുകൂലിച്ചും വിമര്‍ശിച്ചും പറയുന്നത് കേള്‍ക്കുവാനും പറയുവാനും താല്‍പര്യം ഉണ്ടയിരുന്നു. ഇപ്പോള്‍ അറ്റിനു സമയം ഇല്ല.മാത്രമല്ല പുരോഗമനരോഗം ബാധിച്ചവരുടെ വണ്‍സൈഡ് പ്രസംഗം കേള്‍ക്കുന്നതിലും ഭേധം സീരിയലോ ലൈവ്ഷോയോ കാണുന്നതാണ്.
സമീറേ,
അഭിപ്രായത്തിനു നന്ദി.
എനിക്കിതിനൊക്കെ പ്രചോദനമായത് ഖുര്‍ ആന്‍ തന്നെ. അതു വായിച്ചാണു ഞാന്‍ ഇങ്ങനെയായത്. പിന്നെ ഒരു കാര്യം. ഞാന്‍ വിശ്വാസികള്‍ക്കെതിരല്ല.വിശ്വാസങ്ങളെയാണ്‍ എതിര്‍ക്കുന്നത്.
ഖുര്‍ ആനില്‍ താഴെ പറയും വാക്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചു നോക്കൂ:
9-123; 5-51; 9-28;9-23; 4-114.
വിശ്വാസികളാണ് വിശ്വസിക്കുന്നതെന്നതുകൊണ്ട് വിശ്വാസങ്ങള്‍ക്കെതിരാവുന്നത് ഫലത്തില്‍ വിശ്വാസികള്‍ക്കെതിരാവുക തന്നെയല്ലേ?
മതമോ മതഗ്രന്ഥമോ ആണോ പ്രശ്‌നം? അവയുടെ തെറ്റായ വ്യാഖ്യാനങ്ങളും സ്വാര്‍ത്ഥലാഭങ്ങള്‍ക്കുവേണ്ടിയുള്ള ഉപയോഗങ്ങളുമല്ലേ യഥാര്‍ത്ഥ പ്രശ്‌നം? ശരിയായ രീതിയിലുള്ള, മനുഷ്യനന്മയെ മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള, ഉത്തരവാദിത്തബോധത്തോടെയുള്ള ഒരു മതപഠനവും അദ്ധ്യാപനവും സാധ്യമാകുമെങ്കില്‍ അതും ശ്രമിക്കാവുന്നതല്ലേ?
അന്ധമായ വിശ്വാസം എന്തിലാണെങ്കിലും- മതത്തിലായാലും ശാസ്ത്രത്തിലായാലും - നല്ലതല്ലല്ലോ. മതത്തെ ശരിക്ക് മനസ്സിലാക്കിയിട്ടുള്ളവര്‍ അവരുടെ ഗ്രന്ഥങ്ങളെയോ വിശ്വാസങ്ങളെയോ ചോദ്യം ചെയ്യുമ്പോള്‍ വികാരം കൊള്ളില്ലല്ലോ-അതുപോലെ ശാസ്ത്രത്തെ നല്ല രീതിയില്‍ മനസ്സിലാക്കിയവരും. മര്‍മ്മമറിയാവുന്നവന് അടിക്കാന്‍ പറ്റില്ല എന്ന് പറയുന്നതുപോലെ ഒരു കാര്യം നല്ലവണ്ണം മനസ്സിലാക്കിയ ഒരാള്‍ക്ക് അതിന്റെ പരിമിതികളെപ്പറ്റിയും മനസ്സിലാവും. അതുകൊണ്ട് ഒരു കാര്യം-മതമായാലും ശാസ്ത്രമായാലും-നല്ല രീതിയില്‍ മനസ്സിലാക്കിക്കൊടുക്കാനുള്ള ശ്രമവും നോക്കാവുന്നതാണെന്ന് തോന്നുന്നു-മതവിശ്വാസങ്ങള്‍ മൊത്തം എടുത്ത് കളയുന്നതിനു പകരം.
Jabbar Bhaai,
i had read some books of Idamaruke and AT kovoor. In them i had seen your name and arguments.
all believers are not tavelling via wrong way. also all believers are not travelling via right way.
upaasanakke ithraye parayanulloo...
:)
Upaasana
പ്രിയ സമീര്‍ കണ്ണടച്ചിരുട്ടാക്കരുത്, അമുസ്ലിങ്ങള്‍ അഴുക്കാണെന്നുമ്, അമുസ്ലിങ്ങളെ സുഹ്രുത്താക്കരുതെന്നും ഖുര്‍ആനില്‍ ഞാനും വായിചിട്ടുണ്ട്. താങ്കള്‍ മദ്രസ്സയില്നിന്ന് അറബിമാത്രം പഠിച്ചു(തര്ജിമ ഹറാമണല്ലൊ) അതാണ്‍ പറ്റിയത്. അറബികള്‍ അവരുടെ സമ്സ്കാരവും ഭാഷയും പ്രചരിപ്പിക്കാന്‍ കണ്ട് ഒരു വഴുകൂടിയാണ്‍ മതം. അവരാണ്‍ ശ്രെഷ്ടര്‍ എന്നാണ്‍ അവരുടെ ധാരണ. എനിക്കറിയാവുന്ന ഒരു സിരിയന്‍ പയ്യനുണ്ട് അവന്‍ നമസ്കാരത്തിന്‍ പോവാറില്ല, കാരണം ചോദിച്ചപ്പൊള്‍ പറഞ്ഞു, "ഞാന്‍ ഇത്ര വര്ഷം ഖുര്‍ആന്‍ പഠിച്ചു അതില്‍ വുളു എടുക്കുന്ന രീതി വശദമായി പറഞ്ഞിരിക്കുന്നു, പക്ഷെ നമസ്കരിക്കുന്ന രീതി എവിടെയും പറഞ്ഞിട്ടില്ല" എന്ന്.
ജബ്ബാര്‍ താങ്കളെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.
തനിക്കു നാമം നല്‍കിയ സമുദായാം വിശ്വസിക്കുന്ന മതത്തെ പോലും മനസ്സിലാക്കാന്‍ ശ്രമിക്കാത്ത എന്നാല്‍ ആ അറിവില്ലായ്മ യുടെ യാതൊരു അഹംഭാവവുമില്ലാതെ തന്നെ തെറ്റിധാരണ പടര്‍ത്താനുള്ള ശ്രമം തുടരുമല്ലൊ.
your other blog (Quran) is blocked in UAE.
ഖുര്‍ ആനിലെ ഓരോ വചനങ്ങള്‍ക്കും ഓരോ പ്രത്യേക ലക്ഷ്യമുണ്ട്. എന്റെ പ്രിയ സുഹൃത്ത് അന്ധന്മാര്‍ ആനയെ തൊട്ട് അഭിപ്രായം പറയുന്ന പോലെ ആകരുത്. സത്യത്തില്‍ സഹതാപം തോന്നുന്നുണ്ട്. കാരണം വേറെ സമുദായത്തിലെ ഒരാളാണു ഇങ്ങിനെ പറഞ്ഞിരുന്നെങ്കില്‍ അവനു അതിനെ കുറിച്ചു പഠിക്കാനോ അതിനുള്ള അവസരം കിട്ടാത്ത ആളെണെന്നെങ്കിലും കരുതാമായിരുന്നു. പക്ഷേ ഇതിനൊന്നും ശ്രമിക്കാതെ ഖുര്‍ ആനിലെ ഏതെങ്കിലും ഒരു ആയത്തു മാത്രം എടുത്ത് വിമര്‍ശിക്കുന്നതു അറിവില്ലായ്മയായെ കാണാന്‍ സാധിക്കൂ. ഇപ്പോള്‍ ഓരോ അമുസ്ലീമിനു പോലും അറിയാം ആ കാലഘട്ടത്തിലെ ഓരോ സാഹചര്യമാണ് അതിലെ ഓരോ വചനങ്ങളുടെ പ്രാധാന്യം. ഇന്നു നില നില്‍ക്കുന്ന മറ്റു ഗ്രന്ഥങ്ങളെ പോലുള്ള ഒരു അവതരണ ശൈലിയല്ല വിശുദ്ധ ഖുര്‍ആനു അതിനാല്‍ വിമര്‍ശിക്കാന്‍ താതല്പര്യമുള്ളവര്‍ക്കും അതിനെ എങ്ങിനെ വേണെങ്കിലും വളച്ചൊടിക്കാം. ഖുര്‍ ആനിലെ ഓരോ വചനത്തില്‍ നിന്നും അടുത്ത വചനത്തിലേക്കു പ്രവേശിക്കുംമ്പോള്‍ ചിലപ്പോള്‍ യുഗങ്ങളുടെ ദൈര്‍ഘ്യം അതിലുണ്ട്. അതിനാല്‍ സൂക്ഷ്മത പാലിച്ചു സ്പഷ്ടമായി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കു അതില്‍ വളരെ വ്യക്തമായ വചനങ്ങളെ ഉള്‍ക്കോള്ളാന്‍ സാധിക്കും അതില്‍ സംശയമേയില്ല.
(ഇതാകുന്നു ഗ്രന്ഥം അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്കു നേര്‍വഴി കാണിക്കുന്നതത്രെ അത് - വി.ഖു.: അല്‍ബഖറ 2:2)
ജബ്ബാര്‍ മാഷെ.
താങ്കള്‍ക്ക് ഇസ്ലാമിനോട് അന്ധമായ വിരൊധം തന്നെയാണെന്ന് തോന്നുന്നു. ഖുര്‍ആന്‍ ഘട്ടം ഘട്ടങ്ങളായി വിവിധ സന്ദര്‍ഭങ്ങളിലും, സാഹചര്യങ്ങളിലുമായി അവതരിച്ചതാണെന്ന സാമാന്യ വിവരം പോലും
ഖുര്‍ആനെ കുറിച്ച് താങ്കള്‍ക്ക് ഇല്ല എന്നത് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അത്തരത്തിലുള്ള സൂക്തങ്ങളെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത്, അതിന്റ്റെ സാഹചര്യങ്ങളെ വിവരിക്കാതെ,
തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തില്‍, ഇസ്ലാമിന്റ്റെ പൊതു തത്ത്വങ്ങളാണിതെന്ന് പ്രചരിപ്പിക്കുന്നത് ഏത് യുക്തിയുടെ അടിസ്ഥാനത്തില്‍ എന്ന് മനസ്സിലാവുന്നില്ല.
യുദ്ധ സന്ദര്‍ഭങ്ങളില്‍ ‘സത്യ നിഷേധികള്‍‘ എന്നു ഖുര്‍ ആന്‍ പ്രയോഗിച്ചത് സത്യം മനസ്സിലാക്കിയിട്ടും ഇസ്ലാമിനോടും മുസ്ലിങ്ങളോടും കടുത്ത ശത്രുത പുലര്‍ത്തുകയും, അവരെ ഒരു തരത്തിലും ജീവിക്കാന്‍
അനുവധിക്കരുതെന്ന് ശപഥം ചെയ്തവരെ കുറിച്ചാണ്. മാത്രമല്ല ഇത്തരം സൂക്തങ്ങളെല്ലാം ഒരു വ്യക്തിയോടോ സമൂഹത്തോടോ അല്ല. യുദ്ധ സജ്ജരായ, ഒരു രാഷ്ട്രത്തിന്റെ സൈന്യത്തോടാണ്.
താങ്കള്‍ ഇസ്ലാം ഭീകരതയുടെയും, അസഹിഷ്ണുതയുടെയും മതമാണെന്ന് സ്ഥാപിക്കാന്‍ ഉദ്ധരിച്ച, യുദ്ധ സാഹചര്യവുമയി ബന്ധപ്പെട്ട് അവതരിച്ച ‘അത്തൌബ‘ എന്ന അദ്ധ്യായത്തിലെ 123 ആം
സൂക്തം നമുക്ക് ഉദാഹരണമായിട്ടെടുക്കാം.
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്
നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.(9:123)
ഇവിടെ ‘തൊട്ടടുത്ത് താമസിക്കുന്ന‘ എന്ന് ഉദ്ധേശിക്കുന്നത് മുസ്ലിം കുടുംബങ്ങളുടെ അയല്‍ വാസികള്‍ എന്നല്ല മറിച്ച് മുസ്ലിങ്ങളോട് യുദ്ധത്തിന്നു വന്നിരിക്കുന്നവരെ സഹായീക്കുകയും അവര്‍ക്ക് വേണ്ടി
പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ കുറിച്ചാണ്.
താങ്കളുടെ പ്രസ്താവനകള്‍ പരമാമായ അബദ്ധമാണെന്ന് ഖുര്‍ആനില്‍ നിന്ന് തന്നെ ധാരാളം തെളിവുകള്‍ ഉണ്ട്. ഇതിന്ടെ കൂടെ താഴെ കാനുന്ന സൂക്തം കൂടി ചേര്‍ത്ത് വായിക്കുക. അപ്പോ കാര്യങ്ങള്‍ കുറെ
കൂടി വ്യക്തമാവും.
മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ്
-അവരോട് മൈത്രികാണിക്കുന്നത് - അല്ലാഹു നിരോധിക്കുന്നത്. (60:9)
മാത്രമല്ല മുകളില്‍ പറഞ്ഞ സൂക്തത്തിന്ടെ രണ്ടാമത്തെ വാക്യം :‘അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക‘. യുദ്ധത്തില്‍ ആണെങ്കില്‍ പോലും അതിക്രമം
കാണിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല എന്നാണു.
ഖുര്‍ ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളിലൊന്നാണ് നീതി.
തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്‍മചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് ( സഹായം ) നല്‍കുവാനുമാണ് . അവന്‍ വിലക്കുന്നത് നീചവൃത്തിയില്‍ നിന്നും
ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ്. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്കു ഉപദേശം നല്‍കുന്നു (16 :90)
വിശ്വസിച്ചേല്‍പിക്കപ്പെട്ട അനാമത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പുകല്‍പിക്കണമെന്നും
അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു(4:58)
സ്വന്തം സമുദായത്തോട് ശത്രുത പുലര്‍ത്തുന്നവരോടു പോലും തെല്ലും അനീതി അരുതെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നു.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക്
പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു
സൂക്ഷ്മമായി അറിയുന്നവനാകുന്നു(5:8)
പ്രവാചകന്റെ കാലത്ത് ബനൂസഫര്‍ ഗോത്രത്തില്‍പ്പെട്ട ഒരു മുസ്ലിം പടയങ്കി മോഷ്ട്ടിച്ചു. കാണാതായ പടയങ്കിയുടെ ഉടമസ്ഥന്‍ അന്വേഷണമാരംഭിച്ചതോടെ അയാളത് ഒരു ജൂതന്റെ വശം പണയം വെച്ചു.
ഒടുവില്‍ കളവ് കന്ടു പിടിച്ചു. കേസ് പ്രവാചക സന്നിധിയിലെത്തി. അപ്പോള്‍ ജൂതന്‍ സംഭവത്തിന്റെ സത്യാവസ്ത വ്യക്തമാക്കി. എങ്കിലും മോഷ്ടാവ് അത് നിഷേധിച്ചു. കുറ്റം നിരപരാധിയായ
ജൂതന്റെ മേല്‍ ആരോപിക്കുകയും ചെയ്തു. അയാളുടെ ബന്ധുക്കളും അയാളെ പിന്താങ്ങി. അവര്‍ പറഞ്ഞു: “ഇവനൊരു ജൂതനാണ്. സത്യത്തെയും സത്യപ്രബോധനത്തെയും നിഷേധിക്കുന്ന ഇവന്റെ
വാക്കൊരിക്കലും വിശ്വസനീയമല്ല. വിശ്വസികളായ ഞങ്ങളുടെ വാദത്തിന്നാണു വില കല്പിക്കേണ്ടത്“
സമൂഹവും സാഹചര്യത്തെളിവുകളും എല്ലാം ജൂതന് എതിരായതിനാല്‍ നബി തിരുമേനിയുടെ മനസ്സു പോലും അങ്ങോട്ട് ചായുകയായിരുന്നു. എങ്കിലും വിധി പ്രസ്ഥാവിച്ചിരുന്നില്ല. അതിനു മുന്ബേ
ഖുര്‍ആന്‍ അദ്ധേഹത്തിന്റെ നിരപരാധിത്വം അനാവരണം ചെയ്യുകയും യഥാര്‍ഥ കുറ്റവളിയെ വെളിപ്പെടുത്തുകയും ചെയ്തു. മുസ്ലീങ്ങള്‍ക്കെതിരെ ജൂതന്നനുകൂലമായി വന്ന ഖുര്‍ആന്‍ സൂക്തം ഇങ്ങനെ
വയിക്കാം.
നിനക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കുവാന്‍ വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്. നീ വഞ്ചകന്‍മാര്‍ക്ക് വേണ്ടി
വാദിക്കുന്നവനാകരുത്.
അല്ലാഹുവോട് പാപമോചനം തേടുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി നീ തര്‍ക്കിക്കരുത്. മഹാവഞ്ചകനും അധര്‍മ്മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല.
അവര്‍ ജനങ്ങളില്‍ നിന്ന് ( കാര്യങ്ങള്‍ ) ഒളിച്ചു വെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന് ( ഒന്നും ) ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര്‍
രാത്രിയില്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ അവരുടെ കൂടെത്തന്നെയുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സമ്പൂര്‍ണ്ണമായി അറിയുന്നവനാകുന്നു അല്ലാഹു.
ഹേ! കൂട്ടരേ, ഐഹികജീവിതത്തില്‍ നിങ്ങളവര്‍ക്ക് വേണ്ടി തര്‍ക്കിച്ചു. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്ക് വേണ്ടി അല്ലാഹുവോട് തര്‍ക്കിക്കാന്‍ ആരാണുള്ളത്? അല്ലെങ്കില്‍ അവരുടെ
കാര്യം ഏറ്റെടുക്കാന്‍ ആരാണുണ്ടായിരിക്കുക?
(4:105-109)
ആരെങ്കിലും വല്ല തെറ്റോ കുറ്റമോ പ്രവര്‍ത്തിക്കുകയും, എന്നിട്ട് അത് ഒരു നിരപരാധിയുടെ പേരില്‍ ആരോപിക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ഒരു കള്ളആരോപണവും പ്രത്യക്ഷമായ ഒരു
പാപവും പേറുകയാണ് ചെയ്തിരിക്കുന്നത്.
(4:112)
ഇതര മതവിഭാഗങ്ങളോട് സ്വീകരിക്കേണ്ട സമീപനത്തിന്റെ അടിസ്ഥാനം ഖുര്‍ ആന്‍ ഇങ്ങനെ വിശദീകരിക്കുന്നു.
മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും
നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു (60:8)
തീര്‍ച്ചയായും താങ്കള്‍ യുക്തി ഉപയോഗിച്ചു തന്നെ കാര്യങ്ങള്‍ പഠിക്കുക : അതാണ് ഖുര്‍ ആനും അവശ്യപ്പെടുന്നതും
മൂന്നാം വയസ്സ് മുതല്‍ പരലോകം,നരകം എന്ന് മാത്രം ഉരുവിട്ട് തലച്ചോര്‍ പണയം വച്ചവരോട് എന്ത് പറയാനാ?
മൂന്നാം വയസ്സ് മുതല്‍ പരലോകം,നരകം എന്ന് മാത്രം ഉരുവിട്ട് തലച്ചോര്‍ പണയം വച്ചവരോട് എന്ത് പറയാനാ?
Post a Comment