Tuesday, April 1, 2008

ലിംഗവും യോനിയും ദൈവത്തിന്!

ആഫ്രിക്കയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം എന്ന വിചിത്രമായ ആചാരമുണ്ടെന്നും യുക്തിവാദിയായ ഞാന്‍ എന്തുകൊണ്ടാണ് അതൊന്നും കാണാതെ മുസ്ലിങ്ങളുടെ മതവിശ്വാസത്തെ മാത്രം എതിര്‍ക്കുന്നതെന്നും മറ്റും വിമര്‍ശിച്ചുകൊണ്ട് മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഒരു നവ ബ്ലോഗര്‍ എന്റെ ബ്ലോഗില്‍ കമന്റിട്ടിരുന്നു. അതാണ് ഈ കുറിപ്പിനിപ്പോള്‍ പ്രചോദനമായത്. പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം ആഫ്രിക്കയിലെ വിചിത്രമായ ഗോത്രാചാരം മാത്രമാണെന്നു മനസ്സിലാക്കിയ ആ കൊച്ചു സഹോദരിക്ക്, അത് ഇസ്ലാം അംഗീകരിക്കുന്ന ആചാരമാണെന്നകാര്യവും, ആണ്‍കുട്ടികളുടെ സുന്നത്തും ഒരു വിചിത്ര ഗോത്രാചാരം തന്നെയാണെന്ന വസ്തുതയും അറിയില്ലെന്നു തോന്നുന്നു.

നമ്മുടെ സമൂഹം ഇന്നും ആചരിച്ചു വരുന്ന മിക്ക ആചാരങ്ങളും വിശ്വാസങ്ങളും പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് കാട്ടിലും ഗുഹകളിലും മറ്റും ജീവിച്ചിരുന്ന അപരിഷ്കൃതമനുഷ്യരില്‍ നിന്നും തലമുറകള്‍ കൈമാറി വന്നതാണെന്ന സത്യം നമ്മില്‍ പലര്‍ക്കും അറിയില്ല. അതെല്ലാം ആധുനിക മതങ്ങള്‍ കണ്ടെത്തിയ ദൈവികമായ അനുഷ്ഠാനങ്ങളാണെന്നാണു പലരും തെറ്റിദ്ധരിച്ചിട്ടുള്ളത്. സുന്നത്ത് എന്ന ആചാരം കിരാതരുടെ ലിംഗബലിയാണെന്ന സത്യം അറിയാതെയാണു നമ്മള്‍ പലരും അതനുകരിക്കുന്നത്.

ഇസ്ലാമിന്റെ വര്‍ഗ്ഗവും ലിംഗവും’ എന്ന പുസ്തകത്തില്‍നിന്നുള്ള ഒരധ്യായം രണ്ടു ഭാഗങ്ങളായി ഇവിടെ പോസ്റ്റുന്നു.

ലിംഗവും യോനിയും ദൈവത്തിന്‍!

അതിപ്രാചീന കാലം തൊട്ടേ മനുഷ്യര്‍ പ്രകൃതിശക്തികളെയും പരേതാത്മാക്കളെയും പ്രീതിപ്പെടുത്തുന്നതിനായി പല തരം ബലികര്‍മ്മങ്ങള്‍ നടത്തിവന്നിരുന്നു. രക്താര്‍പ്പണം കൊണ്ട് ഈശ്വരന്മാരുടെ കോപം ശമിപ്പിക്കാനാവുമെന്നായിരുന്നു കിരാതരുടെ വിശ്വാസം. രക്തത്തെകുറിച്ചുള്ള ഭയപ്പാടും ദുരൂഹതയുമായിരിക്കാം ഇത്തരം വിശ്വാസങ്ങളിലേക്കു നയിച്ചത്. ദൈവകോപത്തിനു ഹേതുവായേക്കും വിധം പാപം ചെയ്യാനിടയായാല്‍ പ്രായശ്ചിത്തമായി ദൈവത്തിനു രക്തം നല്‍കുകയായിരുന്നു പതിവ്. ബൈബിളില്‍തന്നെ ഇതിനു വേണ്ടുവോളം ഉദാഹരണങ്ങളുണ്ട്. ലേവ്യാ പുസ്തകത്തില്‍നിന്നുള്ള ഏതാനും ഭാഗങ്ങള്‍ കാണുക:-
കര്‍ത്താവു വീണ്ടും മോശയോടരുള്‍ ചെയ്തു: ‘ഇസ്രായേല്‍ ജനങ്ങളോട് ഇങ്ങനെ പറയുക: കര്‍ത്താവു വിലക്കിയിട്ടുള്ള ഏതെങ്കിലും കാര്യം അനവധാനതയാല്‍ ആരെങ്കിലും ചെയ്തുപോകുന്നു എന്നു കരുതുക. അഭിഷിക്തപുരോഹിതനാണ് ഇങ്ങനെ പാപം ചെയ്ത് ജനങ്ങള്‍ക്ക് അപരാധം വരുത്തിവെച്ചത് എങ്കില്‍ , താന്‍ ചെയ്ത പാപത്തിനു പരിഹാരമായി ന്യൂനതയില്ലാത്ത ഒരു കാളക്കുട്ടിയെ അയാള്‍ പാപബലിയായി കര്‍ത്താവിനു അര്‍പ്പിക്കണം. അയാള്‍ ആ കാളക്കുട്ടിയെ സമ്മേളനക്കൂടാരത്തിന്റെ കവാടത്തില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ കൊണ്ടുവന്ന് അതിന്റെ തലയില്‍ കൈ വെച്ച ശേഷം കര്‍ത്താവിന്റെ സന്നിധിയില്‍ അതിനെ കൊല്ലണം. അഭിഷിക്ത പുരോഹിതന്‍ ആ കാളക്കുട്ടിയുടെ കുറച്ച് ര‍ക്തം എടുത്ത് സമ്മേളനക്കൂടാരത്തിലേക്കു കൊണ്ടുവരണം. പുരോഹിതന്‍ ആ രക്തത്തില്‍ വിരല്‍ മുക്കി അതില്‍ ഒരു ഭാഗം കര്‍ത്താവിന്റെ സന്നിധിയില്‍ വിശുദ്ധ സ്ഥലത്തിന്റെ വിരിക്കു മുമ്പില്‍ ഏഴു പ്രാവശ്യം തളിക്കണം. പുരോഹിതന്‍ കാളക്കുട്ടിയുടെ കുറച്ചു രക്തം സമ്മേളനക്കൂടാരത്തില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ സുഗന്ധ ധൂപപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. കാളക്കുട്ടിയുടെ ശേഷിച്ച രക്തം സമ്മേളനക്കൂടാരത്തിന്റെ കവാടത്തിലുള്ള ഹോമ ബലി പീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കണം. അയാള്‍ പാപബലിക്കുള്ള കാളക്കുട്ടിയുടെ മേദസ്സു മുഴുവന്‍ എടുക്കണം. കുടലിനെ പൊതിഞ്ഞിരിക്കുന്നതും കുടലിലുള്ളതുമായ മേദസ്സും വൃക്കകളോടൊപ്പം എടുത്ത കരളിന്റെ അനുബന്ധഭാഗവും. ഇവ പുരോഹിതന്‍ ഹോമബലിപീഠത്തില്‍ ദഹിപ്പിക്കണം. എന്നാല്‍ കാളക്കുട്ടിയുടെ തോലും മാംസവും തലയും കാലുകളും കുടലുകളും ചാണകവും കാളക്കുട്ടിയെ മുഴുവന്‍ തന്നേയും പാളയത്തിനു വെളിയില്‍ വെണ്ണീറ് ഇടുന്ന സ്ഥലത്ത് കൊണ്ടുപോയി കത്തുന്ന വിറകിന്മേല്‍ വെച്ച് ചുട്ടു കളയണം”.(ലേവിയര്‍ ; 4:1-12)

മനുഷ്യന്‍ ചെയ്യുന്ന പാപങ്ങളെ നിരപരാധിയായ ഒരു കാളയുടെ ചോരകൊണ്ട് കഴുകിക്കളയാമെന്ന വിശ്വാസം എത്ര പ്രാകൃതവും നിന്ദ്യവും യുക്തിഹീനവുമാണെന്നോര്‍ത്തു നോക്കുക.

ലൈംഗികതയെകുറിച്ചും ആര്‍ത്തവം പോലുള്ള ശാരീരികപ്രതിഭാസങ്ങളെകുറിച്ചുമൊക്കെ നിരവധി മൂഡവിശ്വാസങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. തലമുറകളിലൂടെ പകര്‍ന്നു കിട്ടിയ ഇത്തരം മൂഡ ധാരണകളും അനുബന്ധമായി തുടര്‍ന്നു പോരുന്ന അത്യാചാരങ്ങളും ആധുനിക കാലത്തും കാര്യമായ മാറ്റങ്ങളില്ലാതെ നിലനില്‍ക്കുന്നു എന്നതാണ് ആശ്ചര്യകരമായ മറ്റൊരു വസ്തുത.
ആര്‍ത്തവക്കാരിയോടുള്ള ബൈബിളിന്റെ ഉപദേശം ഇങ്ങനെ:
സ്ത്രീക്ക് ആര്‍ത്തവസ്രാവമുണ്ടായാല്‍ ഏഴു ദിവസം അശുദ്ധിയുണ്ടായിരിക്കും. അവളെ സ്പര്‍ശിക്കുന്നവനും സായാഹ്നം വരെ അശുദ്ധനായിരിക്കും. അശുദ്ധിയുടെ ഈ കാലയളവില്‍ ഈ സ്ത്രീ എന്തില്‍ കിടക്കുന്നുവോ അതും എന്തില്‍ ഇരിക്കുന്നുവോ അതും അശുദ്ധമായിരിക്കും. അവളുടെ ശയ്യയില്‍ സ്പര്‍ശിക്കുന്നവന്‍ അടിച്ചു നനച്ചു കുളിക്കണം. എന്നാലും സായാഹ്നം വരെ അശുദ്ധനായിരിക്കും. അവളുടെ ഇരിപ്പിടത്തില്‍ സ്പര്‍ശിക്കുന്നവന്‍ അടിച്ചു നനച്ചു കുളിക്കണം . എന്നാലും സായാഹ്നം വരെ അശുദ്ധന്‍ ആയിരിക്കും.
അവളോടൊത്തു ശയിക്കുന്ന ഏതു പുരുഷനും ഏഴു ദിവസം അശുദ്ധനായിരിക്കും. അയാള്‍‍ ശയിക്കുന്ന എല്ലാ കിടക്കകളും അശുദ്ധമായിരിക്കും.... രക്തസ്രാവം നിലച്ചാല്‍ ഏഴു ദിവസം കഴിഞ്ഞു അവള്‍ ശുദ്ധയാകും. എട്ടാം ദിവസം രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങളെയോ എടുത്തുകൊണ്ട് അവള്‍ സമ്മേളനക്കൂടാരത്തിന്റെ കവാടത്തില്‍ ചെന്നു അവ പുരോഹിതനെ ഏല്‍പ്പിക്കണം. അവയില്‍ ഒന്നു പാപബലിയായും മറ്റൊന്ന് ഹോമബലിയായും പുരോഹിതന്‍ അര്‍പ്പിക്കണം. പുരോഹിതന്‍ അവളുടെ സ്രാവാശുദ്ധിക്കു കര്‍ത്താവിന്റെ സന്നിധിയില്‍ പ്രായശ്ചിത്തം ചെയ്യണം.”(
ലേവ്യര്‍ ‍; 15:19-30)

ആര്‍ത്തവം എന്തോ ചീത്ത സംഗതിയാണെന്നും അക്കാലത്തു സ്ത്രീകളെ സ്പര്‍ശിച്ചവര്‍ തൌബ(പ്രായശ്ചിത്തം) ചെയ്യണമെന്നും ഖുര്‍ ആനും ഉപദേശിക്കുന്നുണ്ട്:

ആര്‍ത്തവത്തെ കുറിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക അതൊരു ചീത്ത സാധനമാണ്. അതുകൊണ്ട് ആര്‍ത്തവകാലത്ത് നിങ്ങള്‍ സ്ത്രീകളില്‍നിന്ന് അകന്നു നില്‍ക്കുക. ശുദ്ധരാകുന്നതുവരെ അവരോട് നിങ്ങള്‍ അടുത്തു പോകരുത്. ... നിശ്ചയമായും അല്ലാഹു തൌബ ചെയ്യുന്നവരെയും ശുദ്ധിയുള്ളവരെയും ഇഷ്ടപ്പെടുന്നു.”(2:222)

ലോകത്തുള്ള മുഴുവന്‍ സ്ത്രീകളും മാസം തോറും അവര്‍ക്കുണ്ടാകുന്ന സ്രാവാശുദ്ധിക്കു പ്രായശ്ചിത്തമായി പ്രാവുകളെ അറുത്തു ദൈവത്തിനു ചോര കൊടുക്കണമെന്നുപദേശിക്കുന്ന ബൈബിള്‍ , ഏതു കിരാത ജനതയുടെ വേദഗ്രന്ഥമാണെന്ന് ഊഹിച്ചു നോക്കുക! തന്റെ ശരീരത്തില്‍ തന്റെതായ കുറ്റം കൊണ്ടല്ലാതെ സംഭവിക്കുന്ന ഒരു ജൈവപ്രക്രിയയ്ക്കു, സ്ത്രീ പക്ഷിക്കുരുതി നടത്തി പ്രായശ്ചിത്തം തേടണമത്രേ!

ചോരക്കൊതിയനായ ദൈവത്തിന്റെ കോപം ശമിപ്പിക്കാനുള്ള മറ്റൊരു തരം രക്ത യാഗമാണു ചേലാ കര്‍മ്മം, അഥവാ സുന്നത്ത്. യഹൂദര്‍ക്കിടയില്‍ പ്രായശ്ചിത്തബലിയായും രക്ത ശുദ്ധീകരണ യാഗമായും നിലനിന്നിരുന്ന ഒരനുഷ്ഠാനമാണിത്.
ഈജിപ്തിലേക്കുള്ള യാത്രാമധ്യേ ഒരു വഴിത്താവളത്തില്‍ വെച്ച് കര്‍ത്താവ് മോശയെ വധിക്കാന്‍ ഭാവിച്ചു. അപ്പോള്‍ സിപ്പോറ ഒരു കല്‍ച്ചീള്‍ ഏടുത്ത് തന്റെ പുത്രന്റെ അഗ്രചര്‍മ്മം മുറിച്ച് അത് മോശയുടെ പാദത്തില്‍ തൊടുവിച്ചുകൊണ്ടു പറഞ്ഞു; ‘നീ എനിക്കു രക്തമണവാളന്‍ ആകുന്നു!’ അപ്പോള്‍ അവന്‍ മോശയെ വിട്ടൊഴിഞ്ഞു. പരിച്ഛേദനം നിമിത്തം നീ എനിക്കു രക്തമണവാളന്‍ ആണ് എന്ന് അവള്‍ പറഞ്ഞത് അപ്പോള്‍ ആയിരുന്നു.”(പുറപ്പാട്;4:24-26)

കല്‍ച്ചീളുകൊണ്ട് അഗ്രചര്‍മ്മം മുറിച്ച് ദൈവകോപം ശമിപ്പിച്ചു എന്ന വിവരണം ഈ ആചാരത്തിന്റെ പഴക്കം സൂചിപ്പിക്കുന്നുണ്ട്. യഹൂദര്‍ക്കു മുമ്പു തന്നെ പ്രാചീന ഗോത്രസമൂഹങ്ങളില്‍ ഒരു രക്താഭിഷേക ബലി എന്ന നിലയില്‍ ഈ സമ്പ്രദായം ഉണ്ടായിരുന്നു. വിചിത്രമായ ഒട്ടേറെ അനുബന്ധാചാരങ്ങളും സുന്നത്തിനൊപ്പം അനുഷ്ഠിച്ചുവന്നിരുന്നു.
ആഫ്രിക്കയിലെ വക്കിക്കൂയു ഗോത്രക്കാര്‍ അഗ്രചര്‍മ്മം മുറിച്ച് തറയില്‍ കുഴിച്ചു മൂടുമായിരുന്നു. ബാരാ ഗോത്രക്കാര്‍ അതു നദിയിലെറിയുകയാണു ചെയ്തിരുന്നത്. കൂടോത്രത്തിനുപയോഗിക്കാതിരിക്കാന്‍ തുര്‍ക്കികള്‍ അഗ്രചര്‍മ്മം ആഴത്തില്‍ കുഴിച്ചു മൂടുമായിരുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ അതു കുട്ടി തന്നെ വിഴുങ്ങണമെന്നായിരുന്നു ചട്ടം! അള്‍ജിയേഴ്സിലെ അറബികള്‍ അതു തുണിയില്‍ പൊതിഞ്ഞ് മരമുകളില്‍ കെട്ടിവെക്കും. മെഡഗാസ്കറിലെ ഹോവാ വംശജര്‍ വാഴയിലയില്‍ പൊതിഞ്ഞ് പശുവിനു തിന്നാന്‍ കൊടുക്കുകയാണു ചെയ്തിരുന്നത്. വോളോഫ് ഗോത്രക്കാര്‍ക്കിടയില്‍ സുന്നത്തിനു വിധേയനായ കുട്ടി അഗ്രചര്‍മ്മം ഉണക്കി കൂടെ കൊണ്ടുനടക്കുകയായിരുന്നു പതിവ്!

പ്രാകൃതമായ അന്ധവിശ്വാസങ്ങളില്‍ വേരുറപ്പിച്ചിട്ടുള്ള രക്തപങ്കിലമായ ഒരനുഷ്ഠാനമാണു സുന്നത്ത് എന്ന കാര്യത്തില്‍ തര്‍ക്കത്തിനിടമില്ല. ഇസ്ലാം പൂര്‍വ്വ അറേബ്യയിലും സുന്നത്ത് കര്‍മ്മം ആചരിച്ചിരുന്നു. യഹൂദര്‍ക്കിടയില്‍നിന്നാണ്‍ ഇസ്ലാമിലേക്കിതു കടന്നു വന്നതെന്നും പറയപ്പെടുന്നു.

ഖുര്‍ ആനില്‍ ഇതു നിര്‍ബ്ബന്ധമാക്കുന്ന വെളിപാടുകളൊന്നും കാണുന്നില്ല. പ്രാമാണികമെന്നു വിവക്ഷിക്കപ്പെടുന്ന ഹദീസ് ഗ്രന്ഥങ്ങളിലും സുന്നത്ത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നുമില്ല. അഹ്മദുബ്നു ഹംബലും അബൂദാവൂദും ഉദ്ധരിച്ച പ്രായേണ ദുര്‍ബ്ബലമായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം:
ചേലാകര്‍മ്മം ആണുങ്ങള്‍ക്ക് ഒരു നിര്‍ബ്ബന്ധാചാരവും പെണ്ണുങ്ങല്‍ക്ക് അഭികാമ്യമായ ഒരു ഉപചാരവുമാണ് ‍”. ഈ ഹദീസിനെ അവലംബിച്ചാണ് കര്‍മ്മശാസ്ത്രപണ്ഡിതന്മാര്‍ സുന്നത്ത് നിര്‍ബ്ബന്ധമാണെന്നു വിധിച്ചിട്ടുള്ളത്.

നമ്മുടെ മതപാഠശാലകളിലെ പ്രധാന കര്‍മ്മശാസ്ത്ര; നിയമ സംഹിതയായ ‘ഫത് ഹുല്‍ മുഈന്‍ ’എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ കാണാം: -
ചേലാകര്‍മ്മം ചെയ്യാത്ത നിലയില്‍ പ്രസവിക്കപ്പെട്ട കുട്ടിയുടെ; അത് ആണായാലും പെണ്ണായാലും ശരി , ചേലാകര്‍മ്മം നടത്തേണ്ടത് നിര്‍ബ്ബന്ധമാകുന്നു. ‘ഇബ്രാഹിമിന്റെ മാര്‍ഗ്ഗത്തെ നിങ്ങള്‍ പിന്തുടരുക’ എന്ന ദിവ്യവചനമാണിതിനു ലക്ഷ്യം . ചേലാ കര്‍മ്മം ഹസ്രത്ത് ഇബ്രാഹിമിന്റെ ആചാരത്തില്‍ പെട്ടതാകുന്നു. അദ്ദേഹത്തിനു‍ 80 വയസ്സു പ്രായമുള്ളപ്പോഴാണു ചേലാ കര്‍മ്മം നടത്തപ്പെട്ടത്. ചേലാ കര്‍മ്മം പുരുഷന്മാര്‍ക്കു നിര്‍ബ്ബന്ധവും സ്ത്രീകള്‍ക്കു സുന്നത്തുമാണെന്ന് വേറൊരഭിപ്രായമുണ്ട്. മൂടിക്കിടക്കുന്ന ചര്‍മ്മം ലിംഗശിരസ്സ് വ്യക്തമാകുവോളം ഛേദിക്കുക എന്നതാണ് പുരുഷനെ സംബന്ധിച്ച നിര്‍ബ്ബന്ധചേലാകര്‍മ്മത്തിന്റെ പരിധി. മൂത്രദ്വാരത്തിനു മീതെയായി ഗുഹ്യസ്ഥാനത്തുനിന്നും കോഴിപ്പൂവിന്റെ ആകൃതിയില്‍ തുറിച്ചു നില്‍ക്കുന്ന മാംസക്കഷ്ണത്തില്‍നിന്നും ചേലാകര്‍മ്മം നിര്‍വ്വഹിക്കുന്നതിനു കണക്കാക്കിയ അംശം ഛേദിക്കുക ; അതാണു സ്ത്രീകളെ സംബന്ധിച്ചേടത്തോളം ചേലാകര്‍മ്മത്തിനുള്ള സ്ഥാനം. മേല്‍പ്പറഞ്ഞ മാംസക്കഷ്ണത്തിനു ബള്ര്‍ എന്നാണു പേര്‍.” (ഫത് ഹുല്‍ മുഈന്‍ -ഭാഗം 4 .പേ.60)

പ്രവാചകന്റെ കാലത്ത് ഈ ആചാരത്തിനു വേണ്ടത്ര പ്രാധാന്യം കല്‍പ്പിക്കപ്പെട്ടിരുന്നില്ല എന്നാണു മതപ്രമാണങ്ങളില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് . വളരെ നിസ്സാരമായ ശൌചാലയ ചിട്ടകള്‍ പോലും പരത്തിവിശദീകരിക്കുന്ന നിരവധി ഹദീസുകളും കര്‍മ്മശാസ്ത്രവിധികളും ലഭ്യമായിരിക്കെ താരതമ്യേന പ്രാധാന്യമര്‍ഹിക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്നതുമായ ഇത്തരമൊരു മതാചാരത്തിന്റെ വിശദാംശങ്ങളൊന്നും ആദ്യകാലമതഗ്രന്ഥങ്ങളില്‍ കാണുന്നില്ല എന്നതു തന്നെ , പില്‍ക്കാലത്ത് യഹൂദരുടെസ്വാധീനത്താല്‍ ഇസ്ലാമില്‍ സ്ഥാനം പിടിച്ചതാകാം ഇതെന്ന അനുമാനത്തെ സാധൂകരിക്കുന്നു.

നരബലിക്കും മൃഗബലിക്കും ന്യായീകരണം കണ്ടെത്തുന്ന മതവക്താക്കള്‍ക്ക് ലിംഗാഗ്രബലിക്കും ശാസ്ത്രീയവ്യാഖ്യാനമുണ്ട്. മനുഷ്യന്റെ ആരോഗ്യ കാര്യത്തില്‍ താല്‍പ്പര്യമുള്ളതുകൊണ്ടാണത്രേ മതം ഇങ്ങനെയൊരാചാരം നടപ്പിലാക്കിയത്! അഗ്രചര്‍മ്മത്തിനടിയില്‍ അഴുക്കുകള്‍ അടിഞ്ഞുകൂടാനിടയുണ്ടെന്നും അതു ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു കാരണമാകുമെന്നും അഗ്രചര്‍മ്മം നീക്കം ചെയ്യുക വഴി അത്തരം രോഗ ബാധകള്‍ തടയാമെന്നും മറ്റും മതപണ്ഡിതന്മാര്‍ വ്യാഖ്യാനക്കസര്‍ത്തു നടത്തുമ്പോള്‍ വിശ്വാസികള്‍ തങ്ങളുടെ മതത്തിന്റെ ‘ശാസ്ത്രീയത’യില്‍ ഊറ്റം കൊള്ളുന്നു.

സൃഷ്ടികളുടെ ആരോഗ്യപരിരക്ഷയില്‍ ബദ്ധശ്രദ്ധനായ ഒരു സ്രഷ്ടാവ് ,പ്രയോജനരഹിതവും അപകടകാരിയുമായ ഒരു അധികചര്‍മ്മം പിന്നെയെന്തിനു സൃഷ്ടിച്ചുവെച്ചുവെന്ന ന്യായമായ ചോദ്യത്തിനു പക്ഷേ ‘വിശ്വാസ’ത്തിന്റെ യുക്തിക്കു മറുപടിയില്ല. തന്റെ സൃഷ്ടിപ്പ് അന്യൂനമാണെന്നും അതില്‍ മാറ്റം വരുത്താവതല്ലെന്നും മേനി പറയുന്ന ‘ദൈവം’ ലിംഗചര്‍മ്മം ഛേദിക്കണമെന്ന ആവശ്യം ഖുര്‍ ആനില്‍ ഉന്നയിച്ചതായും കാണുന്നില്ല.

തലമുറകള്‍ കൈമാറി അനുകരിച്ചു പോരുന്ന അനുഷ്ഠാനങ്ങള്‍ക്കെല്ലാം ഒരാധുനിക യുക്തി കണ്ടെത്തുക എന്നത് അന്ധവിശ്വാസികളുടെ പതിവു രീതിയാണ്. സുന്നത്താചാരത്തിനു‍ ആധുനിക അന്ധവിശ്വാസികള്‍ നിരത്തുന്ന ന്യായീകരണങ്ങളൊന്നും തന്നെ പ്രാരംഭ കാലത്തോ ഇന്നലെ വരെയോ അതനുവര്‍ത്തിച്ചു വന്ന ആരും ചിന്തിച്ചിട്ടില്ലാത്തതാണ്. യഹൂദരുടെ ‘ഫിഖ് ഹ്’ അനുസരിച്ച് , ജീവനില്ലാതെ പിറക്കുന്ന കുട്ടിയെ അന്ത്യകര്‍മ്മങ്ങള്‍ക്കു വിധേയമാക്കും മുമ്പ് സുന്നത്ത് ചെയ്യേണ്ടതുണ്ട്. അഗ്രചര്‍മ്മമില്ലാതെ ജനിക്കുന്ന കുട്ടിയുടെ മറ്റേതെങ്കിലും ശരീരഭാഗത്ത് മുറിവുണ്ടാക്കി രക്തബലി നല്‍കേണ്ടതാണ്. ആരോഗ്യപരിപാലനത്തിനല്ല സുന്നത്ത് നടത്തിയിരുന്നതെന്ന് ഇതില്‍നിന്നും വ്യക്തമാണല്ലോ.

ഇനി ഇതാരോഗ്യപരിപാലനത്തിനാണ് ‍ അനുഷ്ഠിക്കുന്നതെന്ന് വാദത്തിനായി സമ്മതിക്കുന്നുവെന്നിരിക്കട്ടെ. എങ്കില്‍ ആര്‍ക്കാണു സുന്നത്ത് ആവശ്യമായി വരുന്നത്.? അഗ്രചര്‍മ്മത്തിനടിയിലെ അഴുക്ക് സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയാക്കാന്‍ കഴിയുംവിധം അതു വകഞ്ഞു മാറ്റാന്‍ സാധ്യമാകുന്നവര്‍ക്ക് , എന്തിനതു മുറിച്ചു മാറ്റണം? അപ്രകാരം സാധ്യമാകാത്തവര്‍ക്ക്, ചര്‍മ്മം പൂര്‍ണ്ണമായും അടിയോടെ ചെത്തി നീക്കേണ്ട ആവശ്യമെന്ത്? വളരെ ലഘുവായ ഒരു ശസ്ത്രക്രിയയിലൂടെ അഗ്രചര്‍മ്മത്തിന്റെ വിടവ് വര്‍ദ്ധിപ്പിച്ചാല്‍ പ്രശ്നം പരിഹരിക്കാവുന്നതല്ലേയുള്ളു.?
അഴുക്കു നീക്കാന്‍ അഗ്രചര്‍മ്മം മുറിച്ചു നീക്കണമെന്നു പറയുന്നവര്‍ ശാസ്ത്രീയമായ എന്തു പഠനമാണ് ഇതു സംബന്ധിച്ച് നടത്തിയിട്ടുള്ളത്? ശരീരം വൃത്തിയാക്കാന്‍ സുന്നത്ത് എന്ന ഈ പ്രാകൃതാചാരത്തിനു പകരം ശാസ്ത്രീയവും അപകടരഹിതവുമായ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലേ? അരോഗ്യ പരിപാലനത്തിന്റെ പേരു പറഞ്ഞ് സുന്നത്തിനെ ന്യായീകരിക്കുന്ന ഡോക്ടര്‍മാരെങ്കിലും ഈ ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞേ തീരൂ.

സുന്നത്തിന്റെ പേരില്‍ മുറിച്ചു നീക്കപ്പെടുന്ന ചര്‍മ്മാവരണം ,ശാരീരികമായ ധര്‍മ്മങ്ങളൊന്നും നിര്‍വ്വഹിക്കാനില്ലാത്ത , തീര്‍ത്തും അനാവശ്യമായ ഒരവയവമാണോ എന്നതാണടുത്തതായി പരിശോധിക്കേണ്ടത്. അല്ല; എന്ന് ശരീരശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ അറിയാവുന്നവര്‍ക്കൊക്കെ അറിയാം. കണ്‍പോളകള്‍ കണ്ണിനെ സംരക്ഷിക്കും പോലെ ,ലിംഗാഗ്രഭാഗത്തിന്റെ സംവേദനക്ഷമതയും മൃദുത്വവും കാത്തു സംരക്ഷിക്കുക; പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികാസ്വാദനത്തിനു സഹായിക്കുക എന്നിങ്ങനെയുള്ള പല ധര്‍മ്മങ്ങളും ലിംഗാഗ്രചര്‍മ്മത്തിനു നിര്‍വ്വഹിക്കാനുണ്ട്. രക്തക്കുഴലുകളും സംവേദനനാഡികളും ഏറെയുള്ള ചമ്മഭാഗമാണത്. . കുഞ്ഞു നാളിലേ ഇതു മുറിച്ചു മാറ്റുന്നതിനാല്‍ ലിംഗത്തിന്റെ സെന്‍സേഷന്‍ ഗണ്യമായി കുറയും. അതു ലൈംഗികാസ്വാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

കുട്ടികളെ ശാരീരികമായും മാനസികമായും വലിയ തോതില്‍ പീഡിപ്പിക്കുന്ന ഈ ആചാരം വളരെയേറെ അപകടം പിടിച്ച ഒന്നാണെന്ന കാര്യം പലരും ഓര്‍ക്കാറില്ല.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ ഇക്കാലത്ത് ഇത് ഏറെക്കുറെ അപായരഹിതമായി ചെയ്യാന്‍ കഴിയുന്നു എന്നത് ആശ്വാസകരം തന്നെ. എന്നാല്‍ വേദനസംഹാരികളും അണുബാധ തടയാനുള്ള മരുന്നുകളും മറ്റും കണ്ടു പിടിക്കുന്നതിനും മുമ്പു തന്നെ , എത്രയോ സഹസ്രാബ്ദങ്ങളായി ഈ നിഷ്ഠൂരമായ ആചാരം മനുഷ്യര്‍ അനുഷ്ഠിച്ചുവന്നിരുന്നു. ടെറ്റനസ് പോലുള്ള രോഗങ്ങള്‍ പിടിപെട്ട് ധാരാളം കുഞ്ഞുങ്ങള്‍ മരണപ്പെട്ടിട്ടുണ്ട്. അണുബാധയേറ്റ് അംഗവൈകല്യം വന്നവര്‍ അതിലേറെ. ഹീമോഫീലിയ യുള്ളവര്‍ അമിത രക്തസ്രാവം മൂലം മരിക്കുകയോ മറ്റു വിധത്തിലുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിരയാവുകയോ ചെയ്തിട്ടുമുണ്ട്.

സുന്നത്തിനു ശാസ്ത്രീയവ്യാഖ്യാനം മെനയുന്നവര്‍ ഈ വക കാര്യങ്ങള്‍ വല്ലതും ആലോചിച്ചിട്ടുണ്ടോ? അഴുക്കു കഴുകിക്കളയുക എന്ന നിസ്സാരമായ ഒരാവശ്യത്തിനായി ,ആ അഴുക്കു മൂലമുണ്ടാകാനിടയുള്ള ശാരീരിക ദൂഷ്യങ്ങളുടെ പതിനായിരം മടങ്ങ് ദൂഷ്യങ്ങള്‍ വരുത്തിവെക്കാവുന്ന ഒരത്യാചാരം മനുഷ്യരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ മാത്രം ബുദ്ധിശൂന്യന്യും വിവരദോഷിയുമാണോ ദൈവം? കണ്ണുകള്‍ വൃത്തിയാക്കാന്‍ കണ്‍പോളകള്‍ മുറിച്ചു കളയണമെന്ന മൌഡ്യം അംഗീകരിക്കാനാവുമോ? പല്ലുകള്‍ക്കിടയില്‍ അഴുക്കു കെട്ടിക്കിടന്നാല്‍ ദന്തക്ഷയവും വേദനയുമുണ്ടാകുമെന്നതിനാല്‍ പല്ലുകളെല്ലാം കിളിര്‍ത്തു വരുമ്പഴേ പറിച്ചുകളയണമെന്നാരെങ്കിലും പറഞ്ഞാല്‍ അതും ശാസ്ത്രീയമാകുമോ? ആമസോണ്‍ പ്രദേശത്തെ ചില ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പെണ്‍കുട്ടികളുടെ മുലയും മുലക്കണ്ണും മുറിക്കുന്ന ഒരാചാരമുണ്ടത്രേ. ! അതുപോലൊന്ന് ഇസ്ലാമിലുണ്ടായിരുന്നെങ്കില്‍ ലോകത്തേറ്റവും ശാസ്ത്രീയമായ മതം തങ്ങളുടേതാണെന്നു വാദിക്കാന്‍ , നമ്മുടെ മുസ്ലിം ബുദ്ധിജീവികള്‍ അതും ആയുധമാക്കിയേനെ! കാരണം ക്യാന്‍സര്‍ രോഗം ഏറ്റവുമധികം പിടിപെടുന്നത് സ്തനങ്ങളിലാണല്ലോ. സ്തനം മുറിച്ചു കളയുന്നത് ക്യാന്‍സര്‍ തടയാനാണെന്ന വ്യാഖ്യാനം എന്തായാലും ആമസോണിലെ ആദിവാസികള്‍ ഉന്നയിച്ചിരിക്കാനിടയില്ല. അവര്‍ക്കതിനുള്ള ശാസ്ത്രവിജ്ഞാനമില്ലല്ലോ!!!

{അടുത്ത ഭാഗം: “ പെണ്‍കുട്ടികളുടെ സുന്നത്ത്” ഉടനെ...!)

19 comments:

എം.അഷ്റഫ്. said...

സുന്നത്ത്‌ എന്ന വാക്കിന്റെ അര്‍ഥം തന്നെ പ്രവാചകചര്യ എന്നാണ്‌. പിന്നെ ചേലാകര്‍മത്തിനു തെളിവ്‌ തേടി ഖുര്‍ആനില്‍ പോകേണ്ടതുണ്ടോ? മാഷ്‌ക്ക്‌ ആവശ്യമുള്ളതെല്ലാം ഖുര്‍ആന്‍ നല്‍കുന്നുണ്ട്‌. നാം എങ്ങനെ സമീപിക്കുന്നുവോ അതിനനുസരിച്ച്‌ ഖുര്‍ആന്‍ നല്‍കിക്കൊണ്ടേയിരിക്കും. അതുകൊണ്ടാണ്‌ തൗബ ചെയ്യുന്നവരേയും ശുദ്ധിയുള്ളവരേയും അല്ലാഹു ഇഷ്ടപ്പെടുന്നു എന്ന ഖുര്‍ആന്‍ വചനത്തിലെ അവസാന ഭാഗം അദ്ദേഹത്തിന്‌ തെറ്റായ അര്‍ഥം തോന്നിപ്പിച്ചിരിക്കുന്നത്‌. തൗബ എന്ന വാക്കിന്റെ അര്‍ഥം പശ്ചാത്താപം എന്നാണ്‌ അതായത്‌ അല്ലാഹുവിലേക്ക്‌ ഖേദിച്ച്‌ മടങ്ങുക. ജബ്ബാര്‍ മാഷ്‌ നല്‍കിയിരിക്കുന്ന അര്‍ഥമാകട്ടെ പ്രായശ്ചിത്തം എന്നും. രണ്ടും രണ്ടര്‍ഥത്തിലാണ്‌ ഖുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്നത്‌.
ആര്‍ത്തവകാലത്ത്‌ സ്‌ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്ന്‌ അല്ലാഹു കല്‍പിക്കുന്നതായാണ്‌ ഖുര്‍ആനെ ജീവിതത്തിനുള്ള മാര്‍ഗദര്‍ശനമായി കാണുന്നവര്‍ക്ക്‌ മേല്‍ സൂക്തം നല്‍കുന്ന അര്‍ഥം.
എയ്‌ഡ്‌സിനെതിരെ ചേലാകര്‍മം സാര്‍വത്രികമാക്കാന്‍ ഐക്യ രാഷ്ട്ര സംഘനയും വൈദ്യശാസ്‌ത്രവും ശ്രമിച്ചുകൊണ്ടിരിക്കെ അതേക്കുറിച്ച്‌ ഉപന്യസിക്കേണ്ടതില്ല.
പരസ്‌ത്രീ ഗമനം ഭയന്ന്‌്‌ ആര്‍ത്തവ കാലത്ത്‌ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു പോയവര്‍ക്ക്‌ കരുണാമയനായ ദൈവം പശ്ചാത്തപത്തിന്‌ അവസരം നല്‍കിയിരിക്കയാണ്‌. പശ്ചാത്താപമൊക്കെ ആവശ്യമായി വരുന്നത്‌ ഈ ജീവിത്തിനു ശേഷം മറ്റൊരു ജീവിതമുണ്ടെന്നും അവിടെ ദൈവത്തിനു മുമ്പാകെ, ഇവിടെ ചെലവഴിച്ച ഓരോ നിമിഷത്തിനും കണക്ക്‌ ബോധിപ്പിക്കേണ്ടി വരുമെന്ന്‌ വിശ്വസിക്കുന്നവര്‍ക്കാണ്‌.
അല്ലാത്തവര്‍ക്ക്‌ എങ്ങനെയും കഴിയുമല്ലോ? ഏതെങ്കിലും നിരീശ്വരവാദി ആര്‍ത്തവ കാലത്ത്‌ ഭാര്യയുമായി ബന്ധപ്പെട്ടാല്‍ ആരെങ്കിലും അതൊരു വിഷയമായി ഉന്നയിക്കുമോ? നേരത്തെ തന്നെ ചേലാ കര്‍മം ചെയ്‌തു പോയിട്ടുണ്ടെങ്കില്‍ അത്‌ ഇനി പരിഹരിക്കാന്‍ മാര്‍ഗമുണ്ട്‌. നിരീശ്വരവാദിയാണെന്ന്‌ ശരീരം കൊണ്ടും തെളിയിക്കണമെങ്കില്‍ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തുനിന്ന്‌്‌ തൊലിയെടുത്ത്‌ പിടിപ്പിക്കാവുന്നതാണ്‌.
ഇത്തരം ചര്‍ച്ചകള്‍ക്കും വാദങ്ങള്‍ക്കും പകരം മുസ്‌്‌ലിം സമുദായത്തിലെ അജ്ഞത നീക്കാനും അവര്‍ക്ക്‌ വിദ്യാഭ്യാസം പകര്‍ന്നു നല്‍കാനുമാണ്‌ ജബ്ബാര്‍ മാഷിനെ പോലുള്ളവര്‍ സാമൂഹ്യ ബോധവും കാരുണ്യമനസ്സുമാണ്‌ തങ്ങളെ നയിക്കുന്നതെങ്കില്‍ ചെയ്യേണ്ടത്‌.

Anonymous said...

മാഷ്‌ മുസ്‌്‌ലിം കുടുംബത്തിലാണല്ലോ ജനിച്ചത്‌. അപ്പോള്‍ ചെറുപ്പത്തല്‍ സുന്നത്ത്‌ നടത്തിക്കാണും. നിരീശ്വരവാദിയായതിനുശേഷം ഇതിന്‌ എന്തെങ്കിലും പ്രായശ്ചിത്തം ചെയ്‌തിട്ടുണ്ടോ? നിരീശ്വരവാദിയാകാന്‍ അങ്ങനെ വല്ല നിര്‍ബന്ധവുമുണ്ടോ? മാഷിന്റെ കുടുംബത്തിലെ സ്‌ത്രീകളടക്കമുള്ള മറ്റുള്ളവരും ചേലാകര്‍മം നടത്തിയിരുന്നുവോ?

Anonymous said...

ന്റെ മാഷേ അഗ്രം കളയുന്ന അവരല്ലേ ഏറ്റവും കൂടുതല്‍ സുഖം അനുഭവിക്കുന്നത്‌. കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നുവെന്ന അങ്ങയുടെ ആരോപണത്തിനു വിരുദ്ധമാകില്ലേ അവര്‍ക്ക്‌ അഗ്ര ചര്‍മമില്ലാത്തതിനാല്‍ സുഖമില്ലെന്ന ഇവിടത്തെ എഴുത്ത്‌. പുസ്‌തകം എഴുതിക്കൂട്ടി പണം വാരാനുള്ള വെപ്രാളത്തില്‍ ഒന്നും ഓര്‍ക്കുന്നില്ല അല്ലേ?

ബാബുരാജ് ഭഗവതി said...

അനോനി........ യുടെ
പ്രതികരണം ബാലിശമാണ്.
ഇത്. സംവാദത്തിന്‌ നന്നല്ല.

ea jabbar said...

ആര്‍ത്തവകാലത്തെ ലൈംഗിക ബന്ധത്തെകുറിച്ചല്ല എന്റെ കുറിപ്പ്. ചേലാകര്‍മ്മം ഒരു പ്രാകൃത ബലിയാചാരമാണ്; അതിനു ശാസ്ത്രീയതയുണ്ടെന്ന അവകാശവാദം പൊള്ളയാണ്; എന്നതാണു ഞാന്‍ പറയാന്‍ ശ്രമിച്ചത്. കാര്യകാരണ സഹിതം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു.

sajan jcb said...

welcome back !

നന്നായി ഹോം വര്‍ക്കു ചെയ്ത ലേഖനം... ബൈബിളിലെ പഴയനിയമമൊന്നും ഞാന്‍ നേരെ ചൊവ്വെ വായിച്ചിട്ടില്ല എന്നു എനിക്കിപ്പോള്‍ ബോധ്യമായി.

എം.അഷ്റഫ്. said...

മാഷിന്റെ വായനക്കായി അറബ്‌ ന്യൂസ്‌ ദിനപത്രത്തില്‍ വന്ന ഒരു കുറിപ്പ്‌ ഇവിടെ. ഐക്യരാഷ്ട്ര സംഘടനയും മറ്റും ആഫ്രിക്കന്‍ രാജ്യങ്ങളിലും മറ്റും എയ്‌ഡസ്‌ ചികിത്സയായി ചേലാകര്‍മം പ്രചരിപ്പിക്കുന്നതിന്റെ ധാരാളം വാര്‍ത്തകള്‍ വന്നിരുന്നു. ഇവയും ഇന്റര്‍നെറ്റില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ കിട്ടാന്‍ പ്രയാസമില്ല. ജബ്ബാര്‍ സാര്‍ ബ്ലോഗില്‍ എടുത്തുചേര്‍ത്ത ലേഖനത്തില്‍ ആര്‍ത്തവ കാലത്ത്‌ സ്‌ത്രീകളെ തൊട്ടാല്‍ പ്രായശ്ചിത്തം ചെയ്യണമെന്ന്‌ ഖുര്‍ആന്‍ പറയുന്നതായി എഴുതിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ പ്രായശ്ചിത്തവും പശ്ചാത്താപവും സാറിന്‌ മാറിപ്പോയി എന്നു പറയാന്‍ ശ്രമിച്ചത്‌.
ഒരു കാര്യം കൂടി.. ജീവിതത്തിനുള്ള ഒരു മാര്‍ഗദര്‍ശ ഗ്രന്ഥമാണ്‌ ഖുര്‍ആന്‍. അത്‌ ആ ആവശ്യത്തിന്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ യാതൊരു വളച്ചുകെട്ടും വക്രതയുമില്ലാതെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉപകരിക്കും. മുസ്‌്‌ലിംകളെ പ്രകോപിപ്പിക്കുക മാത്രമാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ ഖുര്‍ആന്‍ ആ വഴിക്ക്‌ തന്നെ നമ്മെ നയിക്കും.

Male Circumcision: The New Line of Defense Against HIV
Iman Kurdi, ikurdi@bridgethegulf.com

Male circumcision could save thousands of lives. This was the message delivered by Bill Clinton this week at an AIDS conference in Toronto. But it will be a lot of trouble to get done, he added. Even if the science confirms what seems evident from the trials already undertaken, overcoming the cultural barriers to male circumcision will be a momentous challenge.

The debate around male circumcision is one that has long intrigued me. In the Muslim world it is done without a thought, it is the norm. We think of it as part of our religion, though strictly speaking it is a religious practice rather than a dictate. There are cultural variations as to how it is done. Within Saudi Arabia alone, there are regional differences, with some circumcising the child when he is only a few days old and others waiting until puberty and accompanying the circumcision with rites of passage and festivities.

We consider it appropriate to circumcise our sons not just for religious reasons but also because it is thought of as hygienic. The every-day word for circumcision "tahur" in itself suggests that it is a form of purification and purity is a big deal to us Muslims. But more than that we are convinced that male circumcision is healthy and will protect from disease and infection. We are convinced of this without the need for scientific evidence, in the same way most of us believe that keeping warm prevents us from getting colds. It is a given, something so obvious that the idea of questioning it seems ridiculous.

Not so female circumcision. That is genital mutilation, an abhorrent barbaric practice which we have fought hard - though not nearly hard enough - to banish.

If I had a son, I would not hesitate to have him circumcised. Yet when I hear of girls being "circumcised", whether it is a clitoridectomy, an excision, or a full-blown infibulation, I find myself screaming with anger. The two are clearly not the same. While male circumcision leaves a man able to enjoy a full active sex life and leaves no pain or long-term damage, female circumcision is horrific in every respect.

And yet, in principle some of the arguments put forward by the anti-circumcision lobby apply to both genders. Just as some of the justification for circumcision uses the same language for both genders. Is removing foreskin not mutilation in the strict sense of the word? Do parents have the right to surgically alter their child's genitalia without consent? Does religious belief justify physical mutilation? There is now a strong political movement - particularly in the US - against male circumcision. Some go as far as calling it child abuse. And within this backdrop, the medical profession has hinged its bets. Whereas paediatricians once recommended circumcision - for instance in Britain boys of Prince Charles's generation were often circumcised - they now at best say there is no harm in it but no medical grounds for undertaking it.

But the pendulum is starting to swing in the other direction once again. The idea that circumcision gives men - and consequently the women they sleep with - some protection from sexually transmitted diseases is not new. There has been a whole body of research pointing to differences in the prevalence of syphilis for instance among circumcised and uncircumcised men, with the former being significantly less likely to become infected than the latter. But the problem is that most of these studies were correlative in nature, just as the first studies identifying a link between circumcision and reduced rates of HIV infection in Africa were epidemiological. As a research method it is rather limited; correlation does not prove a causal link. Results can also often be muddied by the effect of other factors. For instance differences in the incidence of sexually transmitted diseases between circumcised and uncircumcised men may be more to do with differences in lifestyle and sexual habits, particularly if circumcision is associated with belonging to a particular religious or racial group. Even so, some studies that controlled for such factors did find that circumcision was associated with reduced rates of infection. But how?

And this is where it gets interesting. It seems it is due to the nature of the foreskin. Most skin on the body is keratinised: It has a thick protective layer of keratin that protects it from infection. The areas of the body's skin, which are easily infected, are those that lack keratin such as the soft mucous skin on the inside of your nose for instance. The inside of the foreskin has also been found to be low on keratin and hence an easy entry point for viruses. Furthermore, it is also loaded with a specific type of skin cell called Langerhan cells that normally act as a defense against infection. These cells trap viruses and send them directly to the immune system to be destroyed but in the case of HIV, a virus that destroys the immune system, they ends up doing the exact opposite. Through biology, we have an explanation of why the foreskin makes men vulnerable to disease.

But reducing risk is not the same as protection. There is a danger that promoting circumcision as a way to combat HIV and other sexually transmitted diseases could be counterproductive if people do not understand that the risk is not eliminated. It is only one line of defense but one which could potentially save thousands of lives in a continent like Africa where countries are being decimated by AIDS. At the end of the day though, the only way we will win the battle against AIDS is through committing enough financial, human and medical resources to undertake the cultural and economic turnaround necessary to give people the tools they need to protect themselves from infection and disease.

Anonymous said...

എന്തൊരു വൃത്തികേടാണ്‌ കൂട്ടരേ ഇത്‌.
ചേലാ കര്‍മത്തിന്റെ ആരാഗ്യ ശാസ്‌ത്രവും മതപരമായ പ്രാധാന്യവും വിട്ടുകളയുക. ഇത്‌ നിര്‍ബന്ധമായി ചെയ്യേണ്ട ഒരു സംഗതിയേയല്ല. സുന്നത്ത്‌ എന്ന്‌ പറഞ്ഞാല്‍ തന്നെ ഇസ്‌്‌ലാമിക വിശ്വാസ പ്രകാരം ചെയ്‌താല്‍ പ്രതിഫലം ലഭിക്കുന്നതും ചെയ്‌തില്ലെങ്കില്‍ ഒരു കുഴപ്പവുമില്ലാത്തതുമായ സംഗതിയാണ്‌. ചേലാ കര്‍മം വേണമെങ്കില്‍ ചെയ്യാം. വേണ്ടെങ്കില്‍ ചെയ്യേണ്ട. ജാതി മതഭേദമന്യേ ലോകത്തെങ്ങും പലരും ഇതു ചെയ്യുന്നുണ്ട്‌. മുസ്‌്‌ലിമാകാനുള്ള നിര്‍ബന്ധിത ബാധ്യതയൊന്നുമല്ല ചേലാകര്‍മം.
ഈ വിഷയം വിട്ട്‌ വേറെ വല്ലതും ചര്‍ച്ച ചെയ്യൂ കൂട്ടരെ.

Anonymous said...

ക്ലിന്റന്‍ സാറ്‌ പറഞ്ഞത്‌ വായിച്ചില്ലേ മാഷേ.. അഗ്രചര്‍മം പോയാല്‍ സുഖം കുറയുമെന്നത്‌ താങ്കളുടെ സ്വന്തം അഭിപ്രായമാണോ അതോ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടതാണോ? ഇതേക്കുറിച്ച്‌ മാഷിന്റെ സ്വന്തം അഭിപ്രായമെന്താണ്‌?
ബലിയാചാരമായാണോ മാസ്റ്ററുടെ അഗ്ര ചര്‍മം കളഞ്ഞതെന്ന്‌ ഏറ്റവും കുറഞ്ഞത്‌ ഉമ്മയോടെങ്കിലും ചോദിച്ചാല്‍ അറിയാമായിരുന്നില്ലേ? മുസ്‌ലിംകളില്‍ ആരും ബലിയായി അഗ്ര ചര്‍മം കളയുന്നില്ല സാറേ...

ea jabbar said...

ഈ വിഷയം ചര്‍ച്ചയ്ക്കിടാന്‍ ഇടയാക്കിയ സാഹചര്യം ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചിരുന്നു. പെണ്‍കുട്ടികളെ ചേലാകര്‍മ്മം ചെയ്യുന്നതിനെതിരെ ഞാന്‍ ആഫ്രിക്കയില്‍ പോയി പ്രവര്‍ത്തിക്കാത്തതിന് എന്നെ ഒരു വായനക്കാരി കുറ്റപ്പെടുത്തിയതാണ് ഈ കുറിപ്പിനു പ്രചോദനമായത്. പെണ്‍കുട്ടികളുടെ സുന്നത്ത് ഒരു വിചിത്ര ഗോത്രാചാരമാണെന്നു മനസ്സിലാക്കിയവര്‍ ആണ്‍കുട്ടികളുടെ ചേലാകര്‍മ്മവും അതി പുരാതന കാലത്തെ ഒരു ഗോത്രാചാരമാണെന്നും അത് ഒരു ബലി കര്‍മ്മമെന്ന നിലയില്‍ ആചരിച്ചു വന്നിരുന്നതാണെന്നും കൂടി മനസ്സിലാക്കേണ്ടതുണ്ട് എന്നാണു ഞാന്‍ പറയാന്‍ ശ്രമിച്ചത്.
അതിന്റെ ‘ശാസ്ത്രീയത’ പറഞ്ഞു കൊണ്ട് പലരും വരാനിടയുണ്ടെന്ന് അറിയാമായിരുന്നതുകൊണ്ടാണ് അക്കാര്യത്തിലുള്ള എന്റെ നിലപാടുകൂടി മുന്‍കൂറായി അവതരിപ്പിച്ചത്. സുന്നത്ത് ചെയ്യുന്നവരില്‍ എയ്ഡ്സ് പോലുള്ള ,ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ അല്‍പ്പം കുറഞ്ഞു കാണുന്നു എന്നു ചില പഠനങ്ങളില്‍ കണ്ടെത്തിയതായി ഞാനും വായിച്ചിട്ടുണ്ട്. അഗ്രചര്‍മ്മം നീക്കിയാല്‍ രോഗം പകരുന്നതു തടയാനാവുമെങ്കില്‍ അവയവം പൂര്‍ണ്ണമായും മുറിച്ചു കളഞ്ഞാല്‍ രോഗബാധ കൂടുതല്‍ ഫലപ്രദമായി തടയാനാകുമെന്നതും ശരിയാണ്. പക്ഷെ അതു ശാസ്ത്രീയമാര്‍ഗ്ഗമാണെന്നു പറയാനാവുമോ? മനുഷ്യ ശരീരത്തില്‍ പ്രകൃതിദത്തമായി ലഭിച്ചതും പ്രയോജനമുള്ളതുമായ അവയവങ്ങള്‍ നശിപ്പിച്ചുകൊണ്ട് രോഗബാധ തടയുക എന്നതല്ല വൈദ്യശാസ്ത്രത്തിന്റെ ചുമതല. എല്ലാ അവയവങ്ങളും സംരക്ഷിച്ചുകൊണ്ട് രോഗബാധ തടയാന്‍ ശ്രമിക്കുന്നതിനെ മാത്രമേ ശാസ്ത്രീയം എന്നു പറയാനാവൂ. ഇതാണ് എന്റെ അഭിപ്രായം.

എതിരന്‍ കതിരവന്‍ said...

Circumcision for men for health reasons is a cruel circumvention of cleanliness. In the US and western countries the habit of avoiding water for self cleanliness and even for household utensils is well known. Mutilating body is preferred over acquring a habit of cleaning with water.


Ashraf's logic of letting his son circumcised (so that he won't get HIV or syphilis) is very practical.

Anonymous said...

പണ്ടു മുതല്‍ തന്നെ എല്ലാ ഗോത്രങ്ങളും തങ്ങളുടെ പ്രാകൃതാചാരങ്ങളും മറ്റും താന്‍ പുതുതായി വിശ്വസിക്കുന്ന മതത്തിലേക്കു സന്നിവേശിപ്പിച്ചിട്ടുണ്ട് എന്നുള്ളതു ചരിത്രപരമായ ഒരു വസ്തുതയാണ്. അതു കൃസ്ത്യാനിയായലും ഇസ്ലാമായാലും അന്നത്തെ കാലഘട്ടത്തില്‍ തങ്ങളുടെ മതങ്ങളെ പ്രചരിപ്പിക്കുന്ന കൂട്ടത്തില്‍ അതു കണ്ടില്ലെങ്കിലും കണ്ടില്ലായെന്നു നടിക്കുകയും ചെയ്തിരുന്നു, ഇസ്ലാം ആവിര്‍ഭവിക്കുന്നതിനു മുന്‍പെ തന്നെ ചില ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗങ്ങളില്‍ നില നിന്നിരുന്ന ഈ ആചാരം ഇസ്ലാമിലെക്കു കണ്‍‌വെര്‍ട്ട് ചെയ്തപ്പോഴും അവര്‍ നിലനിര്‍ത്തി. അതുപോലെ കോണ്‌സ്റ്റൈന്‍ ചക്രവര്‍ത്തി റോമിലെ ഔദ്യോഗികമതമായി കൃസ്താനിറ്റിയെ മാറ്റിയപ്പോഴും അന്നു നിലവിലുണ്ടായിരുന്ന സൂര്യാരാധനയെ വളരെ ഭംഗിയായി തന്നെ ഇതിലേക്കു മാറ്റുകയും ചെയ്തു. ഇന്നും ചര്‍ച്ചുകളിലും മറ്റും നടക്കുന്ന് ആരാധനയുടെ മുഖ്യഭാഗവും ഈ സൂര്യരാധനയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ ചില ഗോത്രങ്ങളില്‍ മാത്രം നടക്കുന്ന ചേലകര്‍മ്മം എന്നുള്ള വസ്തുത വെച്ചുകൊണ്ട് അതും ഇസ്ലാമിനെതിരെ പ്രയോഗിക്കുക എന്നുള്ളതു ഒരു ശരിയായ ഏറ്പ്പാടാണെന്ന് തോന്നുന്നില്ല, പിന്നെ താങ്കളുടെ കടുത്ത ഇസ്ലാം വിരോധം താങ്കളെകൊണ്ടങ്ങനെ ചെയ്യിക്കുന്നതിനെ ഒന്നും പറയുക വയ്യ.

വിമര്‍ശനം ആകാം,പക്ഷെ അത് അതിരുകടക്കുമ്പോള്‍ അതിനെ ഭ്രാന്തെന്നു പറയും, ഇത്തരം ഭ്രാന്തിനു മരുന്നില്ല. ഇത്തരക്കാരെ ചികിത്സിക്കാന്‍ ഈ ലോകത്തു മരുന്നുമില്ല. ചികിത്സിച്ചാല്‍ ഭേദമാവുകയുമില്ല.

താന്‍ സ്വയം ഒരു വിവരവിജ്ഞാനകോശമെന്നു ധരിക്കുന്നതു എല്ലവര്‍ക്കും നല്ലതാണ്.

(ഞാനൊരു ദൈവ വിശ്വാസിയാണ്. മത വിശ്വാസിയല്ല. ദൈവം എന്നൊരു ശക്തിയുണ്ടെന്നു വിശ്വസിക്കുനന്‍ നിസ്സാരനായ ഒരു ജീവി.

അനന്തമജ്ഞാതമവര്‍ണനീയം ഈ ലോകഗോളം തിരിയുന്നു ചുറ്റും, അതിലവിടെങ്ങാ‍ാണ്ടിരിക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു/}

ea jabbar said...

പെണ്ണുങ്ങളുടെ ചേലാകര്‍മ്മത്തെക്കുറിച്ച് പുതിയ പോസ്റ്റ് ഇടുന്നു. ചര്‍ച്ച അവിടെ തുടരാം.

shibu said...

Maashe,

It is unfortunate and a shame that this inhuman and cruel practice of circumcision in the name of religion is continuing. The argument that circumcision of children is necessary to prevent AIDS or other sexually transmitted religion is not valid. There is no enough evidence in medical literature for circumcision providing any significant protection from such diseases, neither is it logical. Even if one agrees for argument that circumcision may provide protection to some extent, there is no justification for doing this painful procedure on small children who are nowhere near the age of involving in sexual intercourse. It is a gross violation of the rights of the child. I would have considered suing my parents if they had done anything like this on me. I am waiting for the day when somebody who had undergone this cruelty as a child suing his parents once he is grown up.

B F FIROS said...

Thank you for this post. Circumcision is the most barbaric practice that is done in the name of Islam. It's nothing but genital mutilation. If the foreskin wasn't required, the God would have created men like that: without foreskin. Foreskin has a duty; a function to keep the inner gland sensitive. http://www.cirp.org/library/sex_function/

http://www.cirp.org/library/anatomy/ohara/

Even those who don't add religious sanctity to this practice say it is hygienic and prevents diseases like AIDS. It's the most absurd argument. It's only a matter of cleaning your organ every day like we wash our eyes even as we brush the teeth every day.
Muslims consider circumcision as the cardinal principle of Islam, without which one is not considered as a Muslim. It's what baptism is to the Christians and holy thread is to the Brahmins. There is nothing to suggest that has religious sanctity. During those days in arid climate in deserts, this practice of removing the foreskin was followed so that nothing will happen even if you don't wash your penis for any number of days. Now things have changed and it is a crime to practice this barbaric act

SHABEERALI. പെരിന്താറ്റിരി said...

പ്രിയ സഹോധരങ്ങളെ ...
സത്യങ്ങള്‍ അന്ഗീകരിക്കുവാന്‍ ഒരിക്കലും തയ്യാറാകാതെ സ്വന്തം കര്യാലഭാതിനു വേണ്ടി എന്തെങ്കിലും എഴുതി കൂട്ടുന്നവര്‍ക്ക് (ആളാവാന്‍ വേണ്ടി)
നമ്മുടെ വിലപ്പെട്ട സമയം എന്തിനാണ് നഷ്ട്ടപ്പെടുതുന്നത്

PAINTER said...

SAMAYAM POYALUM SATHYAM MANASILAAKKAMALO

abdul said...

Narrated By Abu Huraira : I heard the Prophet saying. " Five practices are characteristics of the Fitra (Nature) : Circumcision, shaving the pubic hair, cutting the moustaches short, clipping the nails, and depilating the hair of the armpits."

shayibeevi said...

ചെല കര്‍മം മുസ്ലിംകളില്‍ ഒരു നിര്‍ബന്ത കര്‍മം അല്ല. ഖുഅരനിലോ സുന്നത്തിലോ ഒരു തെളിവും ഇല്ലാത്ത യഹൂദ ആചാരമാണ് ചേലാ കര്‍മം. വിവിഅരം ഇല്ലാത്ത മോയ്ലര്മാര്‍ പഴയ കാലത്ത് പറയുന്നേ എന്തും മത വിതിയനെന്ന ധാരണ ഉണ്ടായതാണ് പല അനാചാരത്തിനും കാരണം. ഇന്നും പലരും ഇത്തരം പണ്ഡിത കോമരങ്ങളുടെ മുന്നില്‍ വിഴുന്നുണ്ട്. അവരില്‍ അതികവും പ്രാഥമിക വിദ്യാഭ്യാസം ലബിക്കാതവരന്.