Friday, August 30, 2019
സകാഫിയുടെ മരുന്നും തീർന്നു!
സകാഫിയുടെ മരുന്നും തീർന്നു!
---------------
ഇന്നലെ ഞാൻ കൊടുത്ത മറുപടിക്കുറിപ്പിനോടു പ്രതികരിച്ചുകൊണ്ട് പ്രിൻസിപ്പാൾ സകാഫി തന്ന മറുപടിയാണു താഴെ :-
“കേരളത്തിലെ ഇസ്‌ലാമിക പ്രബോധകർ വളരെ ആവേശത്തിലാണ്. ഇസ്ലാമിന് നേരെ ഇപ്പോൾ നടക്കുന്ന വിമർശന കോപ്രായങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കാനുള്ള ആവേശത്തിലാണ്.
സോഷ്യൽമീഡിയകളിൽ മാത്രം നിലനിൽപ്പുള്ള ഭൗതിക വാദികളുടെ അടിത്തറ ഇളക്കാൻ ഖുർആൻ, ദൈവാസ്തിക്യം, ശാസ്ത്രത്തിന്റെ പരിമിതി തുടങ്ങിയവ മാത്രമല്ല, അവരുടെ ധാർമിക അരാജകത്വവും ഇപ്പോൾ വിഷയമാകുന്നു.
ഇസ്‌ലാമിനെയും അതിന്റെ തെളിവുകളെയും അതിന്റെ യുക്തിപരതയെയും ആഴത്തിൽ പഠിക്കാതെ, പരിഭാഷകളിൽ വായന പരിമിതപ്പെടുത്തി, അള്ളാഹുവിനോട് മത്സരിക്കാൻ തിടുക്കം കൂട്ടുന്ന അല്പജ്ഞാനികൾ ഒന്ന് ഇസ്ലാമിക ചരിത്രം പഠിക്കട്ടെ. അവരുടെ ഓലപ്പാമ്പു കൾക്ക് മുമ്പിൽ ഇസ്ലാം ഒലിച്ചുപോകുമെന്ന് വ്യാമോഹിക്കുന്നു എങ്കിൽ ഇത് ചരിത്രത്തിലെ ചില ചവറു കളുടെ ആവർത്തനം മാത്രമാണെന്ന് തിരിച്ചറിയുന്നത് നന്നാകും.
1നു മറുപടി.
സമൂഹം മനുഷ്യനിൽ സംസ്കാരവും മൂല്യബോധവും കൈ മാറുന്നു എന്നതിൽ ശരിയുണ്ട്. ജബ്ബാർ മാഷ് തന്റെ ധാർമികത വിളിച്ചോതിയതിന്റെ പിന്നാമ്പുറവും അതുതന്നെ. മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന മലപ്പുറത്തെ സാംസ്കാരത്തിന്റെ മടിത്തട്ടിൽ ആണല്ലോ അദ്ദേഹവും വളർന്നത്. സമൂഹത്തിൽ സംസ്കാരത്തിന്റെയും മൂല്യബോധത്തിന്റെയും വിത്തുപാകിയത് മതങ്ങളാണെന്ന ചരിത്രം അദ്ദേഹം അവിസ്മരിച്ചു. (ഇസ്ലാമികചരിത്ര ങ്ങളെ പരസ്യമായി വ്യഭിചരിക്കുന്ന ജഹാലത് കൾക്ക് മുന്നിൽ നമുക്ക് മൗനം പാലിക്കാം.)
സാമൂഹിക ധാർമികത എന്ന മഹാ കുമിള ഇയാൾ എത്രകാലം പൊട്ടാതെ സൂക്ഷിക്കും? നിലവിലെ കള്ളന്മാരെയും കൊള്ളക്കാരെയും കൊലപാതകികളെയും സംസ്കരിച്ചെടുക്കാൻ ഇയാൾ ഏതു കഥ പറയും?.
കേരളത്തിലെ സാമൂഹിക സംസ്കാരം വെച്ചുകൊണ്ട് മദ്യപാനം, വ്യഭിചാരംവ്യഭിചാരം സ്വവർഗരതി, സ്വവർഗരതി, ആത്മഹത്യ തുടങ്ങിയവ എങ്കിലും ഒന്ന് ധർമ്മ അധർമ്മം വേർതിരിക്കട്ടെ.
2
വീണുകിട്ടിയ വസ്തു ഉടമസ്ഥനെ തിരിച്ചു ഏൽപ്പിക്കുന്നത് ഭൗതികമായ സുഖത്തിനു വേണ്ടിയാണെന്ന് ചുരുക്കം. അങ്ങിനെ ഒരു സുഖം മുസ്ലിം സംസ്കാരത്തിൽ വളർന്നവൻ ഉണ്ടാക്കൽ സ്വാഭാവികം. അത് അവിടെ നിൽക്കട്ടെ. നേരെ മറിച്ച് അത് പുട്ട് അടിക്കുന്നതിൽ സുഖം കണ്ടെത്തുന്ന നിലവിലുള്ള ആയിരക്കണക്കിന് ജനങ്ങൾക്ക് അതു തന്നെയാണ് അവരുടെ ധാർമിക എന്നല്ലേ അപ്പറഞ്ഞ അതിന്റെ ആശയം?
3
ലോകത്ത് ശത്രുതയും ശത്രുക്കളും ഇല്ലാതിരുന്നാൽ മാത്രം വിജയിക്കുന്ന ഇത്തരം ആദർശങ്ങളുടെ പ്രായോഗികത പറയേണ്ടതില്ലല്ലോ. ഇത് പറയുന്ന ഇത്തരം ഉട്ടോപ്യയിലെ രാജാക്കന്മാർ മറുപടി അർഹിക്കുന്നില്ല.
4
ഇറച്ചിയും പാലും കഴിക്കുന്നത് ന്യായം അല്ലത്രേ. ഇതും കൂടി പരസ്യമായി പറയട്ടെ. പിന്നെ പ്രകൃതിയിലെ ജീവചക്രം കറങ്ങുന്നത് കൊണ്ട് അങ്ങനെ ചെയ്യാം എന്നും. 😇 ഈ ഇരട്ടത്താപ്പ് നയം നിർത്താൻ ജബ്രകൾ ഉടനെ കൃത്രിമ മാംസം കണ്ടെത്തുകയും ചെയ്യും. 😱.
ഏതായാലും കാര്യങ്ങൾ വളരെ ഗംഭീരമായിരിക്കുന്നു. പ്രകൃതിയിൽ ചെറിയ മീൻ കുഞ്ഞുങ്ങളെ തിന്നുന്ന വലിയ മീനുകളും ഉണ്ട്. അങ്ങിനെ നോക്കുമ്പോൾ ചെറിയ മനുഷ്യ കുഞ്ഞുങ്ങളെ തിന്നുന്ന മുതിർന്ന മനുഷ്യരുള്ള ഒരു സംസ്കാരത്തെയും ന്യായീകരിക്കാൻ മടിക്കില്ല.
ഇവരൊക്ക യുക്തന്മാർ എന്ന് പറഞ്ഞ് സ്വയം അഹങ്കരിക്കുന്നതാണ് സഹതാപം😂. എന്നെങ്കിലും നല്ല ബുദ്ധി വരുമെന്ന് പ്രത്യാശിക്കാം.”
[ പിന്നെ ഇവിടെ കണ്ട ചില അനീഷ് മുഹമ്മദ് നിലവാരം പോലുമില്ലാത്ത കുറിപ്പുകളുടെ കോപി പേസ്റ്റും ലിങ്കും ]
----------
കേരളത്തിലെ ഇസ്ലാമികപ്രബോധകർ ഇസ്ലാമിനെതിരെയുള്ള വിമർശനങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്ന തിരക്കിലാണത്രെ. എവിടെയാണാവോ വിമർശനങ്ങൾ പൊളിച്ചു കാണിക്കൽ? യുക്തിവാദത്തിൻ്റെ ധാർമ്മികത ചർച്ച ചെയ്താൽ ഇസ്ലാമിനെതിരെയുള്ള വിമർശനങ്ങളെ പോളിച്ചടുക്കലാകുന്നതെങ്ങനെ? ഇസ്ലാമിനെതിരെ കിറുകൃത്യമായ തെളിവുകളും പ്രമാണങ്ങളും നിരത്തി ഉന്നയിക്കപ്പെടുന്ന വിമർശനങ്ങളിൽ ഒന്നു പോലും യുക്തിസഹമായ വാദങ്ങളോ തെളിവോ കൊണ്ടു വന്നു ഖണ്ഡിക്കാൻ ഇസ്ലാമിൻ്റെ തലതൊട്ടപ്പന്മാർക്ക് പോലും ആവുന്നില്ല എന്നതു ഇവിടെ എല്ലാവരും കണ്ടാസ്വദിക്കുന്നുണ്ടല്ലൊ.
ആഴത്തിൽ പഠിക്കുന്നില്ല, പരിഭാഷ നോക്കി പഠിക്കുന്നു എന്നൊക്കെയാണു സകാഫിയുടെ പരിദേവനം. പഴയ "പഠിച്ചിട്ടു വിമർശിക്കൂ.." എന്ന ബലൂണിൻ്റെ ആവർത്തനം. മലപ്പുറത്തു വളർന്നതുകൊണ്ടാണത്രെ എനിക്കു സംസ്കാരമുണ്ടായത്. എൻ്റെ സംസ്കാരവും മലപ്പുറത്തെ സംസ്കാരവും തമ്മിലുള്ള വ്യത്യാസം സകാഫിക്കറിയില്ലല്ലൊ. മലപ്പുറത്തെ സംസ്കാരം ഇസ്ലാമിൻ്റെ സംസ്കാരമാണോ . അല്ല. ഇസ്ലാമിൻ്റെ സംസ്കാരം കേരളത്തിൻ്റെ സംസ്കാരവുമായി കൂടിക്കലർന്നതിൻ്റെ സമ്മിശ്ര ഉൽപ്പന്നമായേ മലപ്പുറത്തെ സംസ്കാരത്തെ കണാൻ കഴിയൂ. ഇനി ധാർമ്മികതയുടെ കാര്യത്തിൽ മലപ്പുറം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നും ഏതെങ്കിലും വിധം വേറിട്ടു നിൽക്കുന്നുണ്ടോ? ഉണ്ടെങ്കിൽ തന്നെ അതു പോസിറ്റീവോ നെഗറ്റീവോ? ഇതൊക്കെ നമ്മൽ എത്ര തവണ വിശദീകരിച്ചു കഴിഞ്ഞ കാര്യങ്ങളാണു? മലപ്പുറത്തുകാർ എന്നെ കൊല്ലാതെ വിടുന്നതിൻ്റെ ഔദാര്യത്തെ കുറിച്ചാകും ചിലപ്പോൾ സകാഫിയും സൂചിപ്പിക്കുന്നത്. എങ്കിൽ അതും ധാർമ്മികമായി നെഗറ്റീവ് ഇമ്പാക്റ്റാണുണ്ടാക്കുക എന്നിവർ തിരിച്ചറിയുന്നില്ല. ഞങ്ങൽ ഔദാര്യം കൊണ്ടു കൊല്ലാതെ വിടുന്നു എന്നിവർ ആവർത്തിക്കുമ്പോൾ ഇസ്ലാം കൊല്ലാൻ തന്നെയാണു പറയുന്നത് എന്നു തന്നെയാണല്ലൊ അതിനർത്ഥം !
നിലവിലെ കള്ളന്മാരെയും കൊള്ളക്കാരെയും കൊലപാതകികളെയും സംസ്കരിച്ചെടുക്കാൻ ഇയാൾ ഏതു കഥ പറയും?. എന്നാണു സകാഫിയുടെ യമണ്ടൻ ചോദ്യം. ഇസ്ലാമിൻ്റെ കഥ കൊണ്ടു കള്ളന്മാരും കൊള്ളക്കാരും കൊലപാതകികളും കുറയുന്നുണ്ടോ ? ഇല്ലെന്നു മാത്രമല്ല, ഈ വക കാര്യങ്ങളിലെല്ലാം കേരളത്തിലെ ഇതു വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ഇസ്ലാമിൻ്റെ 'ഖവും' മുന്നിട്ടു നിൽക്കുന്നു എന്നു തന്നെയാണു കാണുന്നത്. അപ്പോൾ ആ കഥയ്ക്കെന്തോ പോരായമയുണ്ട് എന്നല്ലേ അർത്ഥം . ഒരു കഥയും പഠിപ്പിക്കാൻ മദ്രസയും സണ്ടേ മദ്രസയും ഇല്ലാത്ത വെറും സ്കൂൾ വിദ്യാഭ്യാസം മാത്രം ലഭിക്കുന്ന ഇവിടത്തെ ഭൂരിപക്ഷ സമുദായം മേൽ പറഞ്ഞ ക്രിമിനൽ കുറ്റങ്ങളിൽ താരതമ്യേന മൂന്നാം സ്ഥാനമേ പുലർത്തുന്നുള്ളു എന്നതും കഥ പഠിപ്പിക്കുന്നവർക്കു ചിന്തിക്കാൻ ദൃഷ്ടാന്തമാണല്ലൊ.
മദ്യപാനം, വ്യഭിചാരം, സ്വവർഗരതി, ആത്മഹത്യ തുടങ്ങിയവ എങ്കിലും ഒന്ന് ധർമ്മ അധർമ്മം വേർതിരിക്കട്ടെ. സകാഫിയുടെ ധാർമ്മികതാ മാപിനി വെച്ച് അളന്നാൽ മുസ്ലിമ്ങ്ങൾ ഈ പറഞ്ഞ കാര്യങ്ങളിൽ എങ്കിലും പിന്നിലാണല്ലോ എന്നാണു ആശ്വാസം കൊള്ളുന്നത്. എന്നാൽ ഇതിൽ സ്വവർഗ്ഗ രതി എന്തിനാണാവോ ഉൾപ്പെടുത്തിയത്? അക്കാര്യത്തിൽ ഒന്നാം റാങ്ക് മുസ്ലിം സമുദായത്തിനു തന്നെയാണു. ഉസ്താദുമാർ എല്ലാ റെക്കോഡും ഭേദിച്ചു ബഹുദൂരം മുന്നിലും.
മദ്യം , വ്യഭിചാരം (ഇസ്ലാമിൽ വ്യഭിചാരം ഹലാലാണു) , ആത്മഹത്യ തുടങ്ങിയവയൊന്നു സാമൂഹ്യ ധാർമ്മികതയുടെ വിഷയമല്ല, അതൊക്കെ വ്യക്തികളുടെ മാത്രം സ്വകാര്യ വിഷയങ്ങളാണു. മദ്യം അതു കഴിക്കുന്ന വ്യക്തിയുടെ ആരോഗ്യത്തിനു ഹാനികരമാണു എന്നതിനാൽ ഒഴിവാക്കണം എന്നല്ലാതെ അതൊരു വലിയ ധാർമ്മികതയുടെ വിഷയമായി കാണുന്നില്ല. മദ്യപാനം കോണ്ടുള്ള സാമൂഹ്യ ദോഷങ്ങൾക്കു കാരണം മദ്യമല്ല, അതു കുടിക്കുന്നവരുടെസഹജമായ സംസ്കാരവും ധാർമ്മിക ബോധവുമാണു. കേരളത്തിൽ മദ്യത്തിൻ്റെ ഉപയോഗം പതിന്മടങ്ങു വർദ്ധിച്ചിട്ടും മദ്യം കൊണ്ടുള്ള സാമൂഹ്യ വിപത്തുകൾ മുമ്പത്തെക്കാൾ കുറവായാണു വിലയിരുത്തപ്പെടുന്നത്. അപ്പോൾ മദ്യം എന്ന ലഹരി വസ്തുവല്ല, അതുപയോഗിക്കുന്ന ആളുകളുടെ പൊതു ധാർമ്മിക നിലവാരമാണു പ്രശ്നം. അതുകൊണ്ടു തന്നെ ഇതൊന്നും സ്വതന്ത്ര ചിന്തകർ വലിയ ആനക്കാര്യമായി ധാർമ്മികതയുടെ വിഷയത്തിൽ ഉൾപ്പെടുത്താറുമില്ല. മനുഷ്യനും മനുഷ്യനും തമ്മിലുള്ള സാമൂഹ്യ വ്യവഹാരങ്ങളെ യാണു ധാർമ്മികതയുടെ അടിസ്ഥാനമായി സ്വതന്ത്ര ചിന്തകർ കാണുന്നത്. വ്യക്തികളുടെ സ്വകാര്യതകളിലേക്കു ഒളിഞ്ഞു നോക്കി "ധാർമ്മികത" തെരയുന്നതാണു ഇന്നത്തെ ഏറ്റവും വലിയ അധാർമ്മികത. അതൊക്കെ ഇവിടെ എത്രയോ തവണ വിശദീകരിച്ചതുമാണു.
" വീണുകിട്ടിയ വസ്തു ഉടമസ്ഥനെ തിരിച്ചു ഏൽപ്പിക്കുന്നത് ഭൗതികമായ സുഖത്തിനു വേണ്ടിയാണെന്ന് ചുരുക്കം. അങ്ങിനെ ഒരു സുഖം മുസ്ലിം സംസ്കാരത്തിൽ വളർന്നവൻ ഉണ്ടാക്കൽ സ്വാഭാവികം. അത് അവിടെ നിൽക്കട്ടെ. നേരെ മറിച്ച് അത് പുട്ട് അടിക്കുന്നതിൽ സുഖം കണ്ടെത്തുന്ന നിലവിലുള്ള ആയിരക്കണക്കിന് ജനങ്ങൾക്ക് അതു തന്നെയാണ് അവരുടെ ധാർമിക എന്നല്ലേ അപ്പറഞ്ഞ അതിന്റെ ആശയം? "
സ്വർഗ്ഗത്തിൽ കള്ളും പെണ്ണും കിട്ടും എന്നു മോഹിച്ചുകൊണ്ട് ഒരാൾ തെറ്റു ചെയ്യാതിരിക്കുന്നതു പിന്നെ ഭൗതിക സുഖം ആഗ്രഹിച്ചുകൊണ്ടലാതെ മറ്റെന്താണു ? കളഞ്ഞു കിട്ടിയ മുതൽ പുട്ടടിക്കുന്നതാണു സുഖം എന്നു കരുതുന്നവർ സാമൂഹ്യ ജീവിതത്തെ വിശാലമായി കണ്ടു ദീർഘവീക്ഷണത്തോടെ വിലയിരുത്തി പ്രവർത്തിക്കാനുള്ള തിരിച്ചറിവും ഉയർന്ന സാമൂഹ്യ ബോധവും ഇല്ലാത്തവരാണു. അവരിൽ അത്തരം തിരിച്ചറിവുണ്ടാക്കാനാണു നാം വിദ്യാഭ്യാസവും സാംസ്കാരിക ബോധവൽക്കരണപരിപാടികളും ശരിയായ ശിശു ശിക്ഷണവുമൊക്കെ നൽകുന്നത്. പോലീസും കോടതിയും ജയിലുമൊക്കെ പ്രവർത്തിക്കുന്നതും. ആകാശമാമൻ നരകത്തിൽ പൊരിക്കും എന്നറിഞ്ഞിട്ടും ഉസ്താദുമാർ തന്നെ സ്വന്തം ശിഷ്യരെ പീഡിപ്പിക്കുന്നതിൻ്റെ മനശാസ്ത്രം കുടി സകാഫി പറയണം. അതിലുണ്ട മറ്റേതിനും ഉത്തരം.
യുദ്ധവും അക്രമവും ലോകത്തു കുറഞ്ഞുവന്നതു സ്വതന്ത്ര ചിന്ത വളർന്നതിനാലാണെന്നു ചരിത്രം. യുദ്ധത്തിനു വാളും വീശി കൂട്ട് നിന്ന ദൈവങ്ങൾക്ക് ഇക്കാര്യത്തിൽ കമ ഉച്ചരിക്കാൻ സ്വയം അർഹതയില്ല.
പിന്നെ ജന്തുക്കൾ ജന്തുക്കളെ ആഹരിക്കുന്ന ഒരു വ്യവസ്ഥ സൃഷ്ടിച്ചതു ദൈവമാണെങ്കിൽ ആ ദൈവത്തെ തോളിലേറ്റുന്നവർക്ക് സ്വതന്ത്ര ചിന്തകരുടെ ഈ കാര്യത്തിലെ ധാർമ്മികതയെ ചോദ്യം ചെയ്യാനെന്തു യോഗ്യത? സാധ്യമായത്ര അന്യ ജീവികൾക്കും ജീവിക്കാൻ അവകാശവും സ്വാതന്ത്ര്യവും അവസരവും നൽകുക എന്നതാണു ഞങ്ങളുടെ നിലപാട്. ഭാവിയിലെങ്കിലും ജന്തു ഹിംസയില്ലാതെ ജീവിക്കാനാവുമോ എന്നും ചിന്തിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment