Friday, July 5, 2019

മഞ്ചേരിയിലെ പബ്ലിക് പ്രോസിക്യൂട്ടറായ ഒരു സുഹൃത്തിൻ്റെ പോസ്റ്റാണിത്. പോക്സൊ കേസുകൾ കൈകാര്യം ചെയ്യുന്ന ഒരു മുസ്ലിം അഭിഭാഷകയാണു പോസ്റ്റുകാരി. (ഹദീസിൻ്റെ സനദ് ചോദിച്ചു വരുന്നവർക്കായി പറഞ്ഞുവെന്നേയുള്ളു ) പ്രായപൂർത്തിയെത്താത്ത പെൺ കുട്ടികൾക്കും ആൺകുട്ടികൾക്കും നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണെന്ന് മറ്റു കണക്കുകളും വ്യക്തമാക്കുന്നു. പത്രവാർത്തകളെ അവലംബിച്ചു ഞാൻ നടത്തി വന്നിട്ടുള്ള നിരീക്ഷണപഠനങ്ങളിലും ഇത്തരം കുറ്റകൃത്യങ്ങളിലും മറ്റു സംഘം ചേർന്നുള്ള കുറ്റകൃത്യങ്ങളിലും മുസ്ലിം യുവാക്കൾക്കു വലിയ മുന്തൂക്കം കാണപ്പെടുന്നു. കുട്ടികളെ പീഡിപ്പിക്കുന്നവരിൽ അധികവും മദ്രസാ ഉസ്താദുമാരാണു എന്നതും ശ്രദ്ധേയമാണു. മുസ്ലിമ്ങ്ങളൊക്കെ കുറ്റവാളികളാണെന്നോ ഇസ്ലാം കുറ്റകൃത്യങ്ങൾക്കു പ്രോൽസാഹനം നൽകുന്നുവെന്നോ പറയാനല്ല ഈ കുറിപ്പ്. എന്നാൽ ജനിച്ചുവീഴുന്ന നിമിഷം മുതൽ മരിച്ചു മണ്ണിടുന്ന നിമിഷം വരേയും ഇടതടവില്ലാതെ മതധാർമ്മികത ഉൽബോധനം ചെയ്യപ്പെടുന്ന ഒരു സമുദായം ധാർമ്മികമായി മറ്റു സമുദായങ്ങളെക്കാൾ വളരെ പിന്നിലാണു എന്ന കാര്യം പറയാതെ വയ്യ. എന്തേ ഇങ്ങനെ? മുസ്ലിം സുഹൃത്തുക്കൾ ആത്മാർത്ഥമായി ആലോചിക്കേണ്ട ഒരു വിഷയമല്ലേ ഇത്? ഈ കുറിപ്പിനു താഴെ വന്നു പ്രതികരിക്കുന്ന മുസ്ലിം സുഹൃത്തുക്കൾ തന്നെ സ്വയം ഇതിനുള്ള മറുപടിയാകുന്നതും നമുക്കു കാണാനാവും. ഒരു വിമർശനത്തോടു പോലും അങ്ങേയറ്റം അസഹിഷ്ണുതയോടെയും സംസ്കാരമില്ലാതെയും പ്രതികരിക്കാനാണിവർ ഓടിക്കൂടുക. അതിനർത്ഥം മിനിമം ഒരു ജനാധിപത്യ സമൂഹം ആർജ്ജിക്കേണ്ട ധാർമ്മികത പോലും ഇവർ ആർജ്ജിക്കുന്നില്ല എന്നു തന്നെ. പറയാൻ ശ്രമിക്കുന്നത് ഒരു കാര്യം മാത്രം . കാലഹരണപ്പെട്ട ഒരു ഗോത്ര മതത്തിൻ്റെ "ന്യായപ്രമാണങ്ങൾ" ഇന്നത്തെ സമൂഹത്തിൽ ജീവിക്കാൻ ആവശ്യമായ യാതൊരു ധാർമ്മികപാഠങ്ങളും പകർന്നു നൽകുന്നില്ല എന്ന് ഇനിയെങ്കിലും തിരിച്ചറിയുക. സ്വന്തം കുറ്റങ്ങൾക്കെല്ലാം അന്യരിൽ പഴി ചാരി ന്യായീകരണം കണ്ടെത്തിയാൽ പോരാ. ഇപ്പോൾ യുക്തിവാദികൾക്കെതിരെയും മതം ഉപേക്ഷിക്കുന്നവർക്കെതിരെയും ഏറ്റവും വലിയ ആക്ഷേപമായി ഇക്കൂട്ടർ ഉന്നയിക്കുന്നത് അവിശ്വാസം അധാർമ്മികത സൃഷ്ടിക്കും എന്നാണല്ലൊ. മലപ്പുറം ജില്ലയിലെ കുറ്റകൃത്യങ്ങളുടെ കണക്കു പരിശോധിച്ചാൽ മുമ്പത്തെക്കാൾ കുറഞ്ഞതായാണു കാണുക. 2007 ൽ ജില്ലയിലെ ഗൈനക്കോളജിസ്റ്റുകളെ ബന്ധപ്പെട്ട് പെരിന്തല്മണ്ണ മെഡിക്കൽ കോളേജിലെ ഗൈനക് ഡോക്ടർ അബ്ദുൽ വഹാബ് നടത്തിയ ഒരു പഠന റിപ്പോർട്ട് മാധ്യമങ്ങളിൽ വന്നിരുന്നു. അതിൻ്റെ വീഡിയോ യുട്യൂബിലുണ്ട്. അതിൻ്റെ പ്രസ് റിലീസ് എൻ്റെ കയ്യിലുണ്ട്. അതനുസരിച്ചു മലപ്പുറം ജില്ലയിൽ ഒരു മാസം ഗൈനക്കോളജിസ്റ്റുകൾ വഴി മാത്രം നടക്കുന്ന ഗർഭഛിദ്രങ്ങൾ ശരാശരി 1100. മറ്റു മാർഗ്ഗങ്ങളിൽ നടക്കുന്നതു 5 ഇരട്ടിയെങ്കിലും ഉണ്ടാകുമെന്നും ആ റിപ്പോർട് പറയുന്നു. അന്നു വഹാബ് ഡോക്റ്റർ പത്രസമ്മേളനത്തിൽ പറഞ്ഞ മറ്റൊരു ഞെട്ടിക്കുന്ന വിവരം പ്രായപൂർത്തിയാകാത്ത കുട്ടികളെ ഗർഭിണിയാക്കുന്നതിൽ ഗണ്യമായ പങ്കും ആ കുട്ടികളുടെ രക്ഷിതാക്കളായ അഛൻ, സഹോദരൻ, അമ്മാവൻ തുടങ്ങിയവർ തന്നെയാണു എന്നതാണു. ഇതാണു നമ്മുടെ ചുറ്റുമുള്ള ധാർമ്മികതയുടെ കോലം. ഇതൊന്നും കാണാതെ സ്കാൻഡിനേവിയയിലെ ഗർഭക്കണക്കെടുത്ത് യുക്തിവാദികളെ അപഹസിക്കുകയാണു ചിലർ. ! മതവിശ്വാസം കൊണ്ടു മനുഷ്യരിൽ ഒരു സദാചാരവും ഉണ്ടാവുന്നില്ല. ഉയർന്ന സാമൂഹ്യബോധവും സ്വതന്ത്രമായ ചിന്തയും മാനവികതാബോധവുമൊക്കെയാണു മനുഷ്യരെ സംസ്കരിക്കുന്നത്. ഈ കുറിപ്പിനു കീഴിൽ വരുന്ന മതസംരക്ഷകരുടെ കമൻ്റുകൾ തന്നെ മതം എത്രമാത്രം മനുഷ്യരെ "സംസ്കരിക്കുന്നു" എന്നതിൻ്റെ തെളിവായിരിക്കും !

No comments: