Tuesday, June 11, 2019

സി കെ ലതീഫ് ! പ്രതികരണത്തിനു നന്ദി. "......യുക്തിവാദികളെ സംബന്ധിച്ചിടത്തോളം അവര്‍ക്കുള്ള ഏക പദ്ധതി തന്നെ ഇസ്ലാം വിമര്‍ശനമാണ്. മതവിമര്‍ശനം എന്ന് പറയുമെങ്കിലും ആ ഇനത്തില്‍ കാര്യമായി ഒന്നും ഇല്ല. മതപ്രചാരണം പോലെ ശുഷ്കം. എന്നാല്‍ നമുക്ക് നൂറുകണക്കിന് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിനിടയില്‍ വാലും തലയുമില്ലാത്ത് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ സമയം കളയണോ എന്നാണ് എന്നോട് തന്നെ പലരും ചോദിച്ചിട്ടുള്ളത്. ആ പറയുന്നത് എനിക്കത്ര ബോധിക്കാത്തതുകൊണ്ട് ഇ.എ. ജബ്ബാര്‍ അടക്കമുള്ളവര്‍ക്ക് ഇപ്പോഴും സമയം കിട്ടിയാല്‍ മറുപടി പറയാന്‍ ശ്രമിച്ചുവരുന്നു. ഈ അവസരം മുതലെടുത്ത് നടക്കുന്ന വ്യാപക പ്രചാരണങ്ങള്‍ ജബ്ബാര്‍ സൂചിപ്പിച്ച പോലെ നേരത്തെ തന്നെ ഇസ്ലാമില്‍ കപടരായിരുന്ന ചിലര്‍ തങ്ങളുടെ കാപട്യത്തിന് ന്യായമുണ്ട് എന്ന് കാണിക്കാന്‍ വളരെ വള്‍ഗറായ രൂപത്തില്‍ ഇസ്ലാം വിമര്‍ശനമെന്ന പേരില്‍ പോസ്റ്റിടുന്നുണ്ട്. ഇതിന്റെ പ്രചാരം കണ്ട ചില മതസംഘടനകള്‍ ഇപ്പോള്‍ കണ്ണുതുറന്ന് എന്തൊക്കെയോ പിച്ചും പേയും പറയുന്ന പോലെ ചിലത് പ്രസംഗത്തിലും ലേഖനത്തിലും പ്രകടിപ്പിക്കുന്നുണ്ട്...." ---------------------------------------------------- ഇത് യുറ്റക്തിവാദികളുടെ പ്രശ്നമല്ല ലതീഫ് , ലതീഫിനെ പോലുള്ളവർ ലോകത്തെ നോക്കിക്കാണുന്നതിൻ്റെ പ്രശ്നമാണു. ഒരു കാട്ടിലൂടെ വാഹനത്തിൽ സഞ്ചരിക്കുന്നത് ഒരു മരക്കച്ചവടക്കാരനാണെങ്കിൽ അയാൾ ആ കാട്ടിൽ മരത്തടി മാത്രമേ കാണൂ. ഒരു പ്രകൃതിസ്നേഹിയാണയാളുടെ സ്ഥാനത്തെങ്കിൽ അയാളുടെ കാഴ്ചകൾ വളരെ വ്യത്യസ്ഥമായിരിക്കും. ഒരു കർഷകനാണെങ്കിൽ അയാൾ ആ കാട്ടിലും "കൃഷി" കാണാനാണു ശ്രമിക്കുക. സ്വന്തം വീട്ടിൽ വേണ്ടപ്പെട്ട ഒരാൾക്ക് വലിയ ആപത്തു സംഭവിച്ച വിവരം അറിഞ്ഞ ഒരാളാണു യാത്രികൻ എങ്കിൽ അയാൾ കാടും മലയുമൊന്നും കാണുകയേയില്ല. ഇതു നമ്മുടെ ഒരു പരിമിതിയാണു. ലതീഫിനും കൂട്ടർക്കും ഈ പരിമിതി ഉള്ളതുകൊണ്ടാണു "യുക്തിവാദികൾ ഇസ്ലാമിനെ മാത്രം ആക്രമിക്കുന്നേ! " എന്ന നിലവിളി ഉയരുന്നത്. കേരളത്തിലെ യുക്തിവാദികളിൽ ഞങ്ങൾ കുറച്ചു പേർ മാത്രമാണു - അതും അടുത്തകാലത്തു മാത്രം- ഇസ്ലാം വിമർശനത്തിൽ മുഴുകീട്ടുള്ളത്. മ്റ്റെല്ലാവരും വേറെ പല വിഷയങ്ങളിലാണു പ്രയോറിറ്റി നൽകുന്നത്. കുറെയധികം യുക്തിവാദികൾ സംഘി വിമർശനത്തിൽ മാത്രം ശ്രദ്ധയൂന്നുന്നുണ്ട്. ലതീഫും കൂട്ടരും അതൊന്നും അറിയാതിരിക്കുന്നത് മരക്കച്ചവടക്കാരൻ്റെ മനോനിലയിൽ മാത്രം കണ്ണും കാതും മനസ്സും പ്രവർത്തിക്കുന്നതിനാലാണു. ആൾദൈവങ്ങളെ തുറന്നു കാണിക്കൽ മാത്രമായിരുന്നു പല പ്രമുഖ യുക്തിവാദികളുടെയും പണി. ഉദ: ബി പ്രേമാനന്ദ് . അൽഭുതങ്ങളെ തുറന്നു കാട്ടൽ മാത്രം മുഖ്യ അജണ്ടയാക്കിയിട്ടുള്ള നിരവധി പേരുണ്ട്. അന്ധവിശ്വാസങ്ങളെ മനശാസ്ത്രവുമായി ബന്ധിപ്പിച്ച് ബോധവൽക്കരണം നടത്തുന്നവരുണ്ട്. ഹിന്ദു മതത്തെ ആഴത്തിൽ പഠിച്ചു വിമർശിച്ചവരും വിമർശിക്കുന്നവരും ഉണ്ട്. രണ്ടു നൂറ്റാണ്ടു മുമ്പു മുതൽ തന്നെ ബൈബിളും ക്രിസ്തുമതവും എടുത്തിട്ടലക്കിയ നൂറുകണക്കിനു യുക്തിവാദികളുണ്ട് ലോകമാകെ. യുക്തിവാദത്തെ ഒരു കരിയർ ആക്കി പ്രയോജനപ്പെടുത്തിയ ചിലർ എല്ലാ വിഷയങ്ങളിലും പഠനം നടത്തി പുസ്തകങ്ങൾ ഇറക്കി വരുന്നുണ്ട്. ഉദാ: ഇടമറുകു കുടുംബം. എന്നാൽ ഇസ്ലാമിൻ്റെ മരക്കച്ചവടത്തിൽ മാത്രം താല്പര്യമുള്ളവരും മറ്റൊരു ലോകവും ശ്രദ്ധിക്കാതെ കിണറ്റിലെ തവളകളായി കഴിയുന്നവരുമായ ഇസ്ലാം സംരക്ഷകർക്കാണു ഇന്നു "യുക്തിവാദികൾ ഇതാ ഇസ്ലാമിനെ മാത്രം ചൊറിയുന്നേ..!" എന്ന ആവലാതിയുള്ളത്. ഓരോ യുക്തിവാദിയുടെയും അജണ്ടയിലെ പ്രയോറിറ്റി സ്വാഭാവികമായും അയാളുടെ ജീവിത ചുറ്റുപാടുകളും സാഹചര്യങ്ങളും അനുസരിച്ചാണു നിശ്ചയിക്കപ്പെടുക. ഒരു സ്ത്രീയാണു സ്വതന്ത്ര ചിന്തയിലേക്കു കടന്നു വരുന്നതെങ്കിൽ സ്ത്രീ എന്ന നിലയിൽ അനുഭവിക്കുന്ന വിവേചനവും അവഗണനയുമൊക്കെ പ്രധാന ചിന്താവിഷയമാകും. അവർ ഫെമിനിസ്റ്റ് ആശയങ്ങളിലേക്കായിരിക്കും കടക്കുക. മുസ്ലിം ചുറ്റുപാടിൽ ജനിച്ചു വളർന്ന ഒരാളാണെങ്കിൽ അയാൾ ചിന്ത സ്വതന്ത്രമാകുന്നതോടെ ഇസ്ലാം വിമർശകനായി മാറുക വളരെ സ്വാഭാവികമാണു. ഒരു വിശ്വാസി അയാളുടെ സ്വന്തം ചക്കരവിശ്വാസത്തെ ആരെങ്കിലും വിമർശിക്കുന്നുണ്ടോ എന്ന കാര്യം മാത്രമേ ശ്രദ്ധിക്കുന്നുള്ളു. മറ്റു മതങ്ങളെ വിമർശിക്കുന്നതു അയാൾക്കും ഒരു മധുരാനുഭവമായതിനാൽ അയാൾക്കു പരാതിയുണ്ടാവുന്നില്ല. ഇവിടെ ലതീഫിൻ്റെയും കൂട്ടരുടെയും പ്രശ്നവും അതു തന്നെ. ഇസ്ലാം ഒഴികെയുള്ള മതങ്ങളെയും അന്ധവിശ്വാസങ്ങളെയും ലതീഫും ഞങ്ങളും നോക്കിക്കാണുന്നതും വായിക്കുന്നതും ഒരേ പോലെയാണു. പക്ഷെ ഇസ്ലാമിൻ്റെ കാര്യത്തിൽ എത്തുമ്പോൾ ലതീഫിൻ്റെ വായനയും ഞങ്ങളുടെ യുക്തിവായനയും വിരുദ്ധ രീതിയിലും. ലതീഫ് ബൈബിളോ ഗീതയോ വായിക്കുന്ന പോലെ ഞങ്ങൾ കുർ ആൻ വായിക്കുന്നു എന്നേയുള്ളു. സ്വന്തം കണ്ണിൽ നിന്നും ആ പച്ചക്കണ്ണടയൊന്നു മാറ്റി പൊടിയും കരടുമൊക്കെ കഴുകി നീക്കി ലോകമാകെ ഒന്നു വിശാലമായി നോക്കൂ ലതിഫേ കാര്യങ്ങൾ മറ്റൊരു രീതിയിൽ കാണാനാവും ! "....നിങ്ങള്‍ പറയുന്ന പോലെയായിരുന്നു മുഹമ്മദ് നബിയും ഇസ്ലാമുമെങ്കില്‍ 1400 വര്‍ഷത്തിലേറെ കാലമായി കാലദേശങ്ങളെ മറികടന്ന് ഇസ്ലാം ഇന്നത്തെ അവസ്ഥയില്‍ എത്തുമായിരുന്നില്ല. കാരണം മാനവകുലം അന്തക്കേടുകളെ അങ്ങനെ ഏറെ കാലം സഹിക്കാറില്ല...." മാനവകുലം അന്തക്കേടുകളെയൊന്നും ദീർഘകാലം സ്വീകരിക്കുകയില്ല എങ്കിൽ ഇസ്ലാം അന്തക്കേടുകളായി വിലയിരുത്തുന്ന എത്രയോ വിശ്വാസ സംഹിതകൾ ഇസ്ലാമിനെക്കാൾ കാലം ലോകത്തു നിലനിൽക്കുകയും വ്യാപിക്കുകയും ചെയ്തതെങ്ങനെ ലതീഫ് ? ഇസ്ലാമിനെക്കാൾ കാലം ലോകത്തു നിലനിന്നതും വ്യാപിച്ചതും ഇന്നും നിലനിൽക്കുന്നതും ക്രിസ്തുമതമാണല്ലൊ. ദൈവത്തിൻ്റെ ത്രിത്വം എന്ന വിശ്വാസം ഒരു "അന്തക്കേട" ആണെന്നല്ലേ നിങ്ങളുടെ നിലപാട്? ഇന്ത്യയിൽ ഹിന്ദു മതം എത്ര സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്നു. ഹിന്ദു മതത്തിൽ ഒരു "അന്തക്കേടും" ഇല്ല എന്നല്ലേ അതിനർത്ഥം ? ആണോ ? ഇസ്ലാമിനോളം അന്തക്കേടുകൾ നിറഞ്ഞ ഒരു മതവും ലോകത്തില്ല. ഇസ്ലാം ലോകത്തു വ്യാപിച്ചത് അധിനിവേശങ്ങളിലൂടെയും അടിച്ചേൽപ്പിക്കലിലൂടെയും ആണെന്നു ചരിത്രം ഒന്നു മറിച്ചു നോക്കിയാൽ ആർക്കും ബോധ്യമാകും. പരന്നു വ്യാപിച്ച ഒരു അന്തക്കേടു പാരമ്പര്യമായി സ്വീകരിക്കപ്പെടുന്നതിൻ്റെ മനശാസ്ത്രം അറിയാൻ സ്വയം ഒരു ചോദ്യം ചോദിച്ചാൽ മതിയാകും ലതീഫ്വ്. "ഞാൻ എങ്ങനെ ഈ വിശ്വാസത്തിൽ വന്നു പെട്ടു? " എന്ന ചോദ്യം.

No comments: