Saturday, June 8, 2019
ആധുനിക ആഗോള സമൂഹത്തിൻ്റെ ധാർമ്മിക സങ്കല്പങ്ങൾ പ്രധാനമായും ജനാധിപത്യം, മതനിരപേക്ഷ മാനവികത, മനുഷ്യാവകാശങ്ങൾ, ലിംഗനീതി, അവസര സമത്വം , വ്യക്തിസ്വാതന്ത്ര്യം, സ്വകാര്യതാ സംരക്ഷണം, അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം... തുടങ്ങിയ കാര്യങ്ങൾക്കാണു ഊന്നൽ നൽകുന്നത്. ഇപ്പറഞ്ഞ കാര്യങ്ങളിലെല്ലാം മതം തീർത്തും മനുഷ്യവിരുദ്ധവും അധാർമ്മികവുമായ നിലപാടുകളെയാണു താങ്ങിപ്പോരുന്നത്.
അഭിപ്രായസ്വാതന്ത്ര്യം മതം അംഗീകരിക്കുന്നില്ല. നേരിയ വിയോജിപ്പുകൾക്കു പോലും വധശിക്ഷപോലുള്ള അത്യാചാരമാണു മതം നടപ്പിലാക്കുന്നത്. സോഷ്യൽ മീഡിയയിൽ സെക്യുലറായ അഭിപ്രായം പറഞ്ഞതിനാണു ബംഗ്ലാദേശിൽ ഇരുപതിലേറെ ചെറുപ്പക്കാരെ കൊന്നു തള്ളിയത്. സുദിയിലും വധശിക്ഷയും തടവും നേരിടുന്നു പലരും. അന്യ മതവിശ്വാസങ്ങളോടുള്ള അസഹിഷ്ണുതയും ഈ രാജ്യങ്ങളിൽ പ്രകടമാണു. ഒരു മതചിഹ്ന്നം പോലും കണ്ടാൽ വാളെടുക്കുന്നു. ഈ മതരാജ്യങ്ങളിലൊന്നും വ്യക്തികളുടെ സ്വകാര്യതകൾക്കോ മനുഷ്യാവജകാശങ്ങൾക്കോ യാതൊരു മൂല്യവും കൽപ്പിക്കപ്പെടുന്നില്ല. ഇത്തരം അതീവ ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ തീർത്തും അപ്രസക്തമായ "മൃഗഭോഗം" പറഞ്ഞു പ്രതിരോധിക്കേണ്ട ഗതികേടിലാണു മതജീവികൾ !
Subscribe to:
Post Comments (Atom)
No comments:
Post a Comment