Saturday, June 8, 2019
എന്താണു ധാർമ്മികത; എന്തിനാണു ധാർമ്മികത എന്നതൊക്കെ നിരവധി തവണ വിശദമായി ഇവിടെ ചർച്ച ചെയ്തിട്ടുണ്ട്. മനുഷ്യൻ ഒരു സംഘജീവിയാണു , പരസ്പരം സഹകരിച്ചുകൊണ്ടേ മനുഷ്യർക്കു ജീവിതം സാധ്യമാകൂ. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ആ സഹകരണാത്മകത തന്നെയാണു നമുക്കു ചില നിയമങ്ങളും ചട്ടങ്ങളും ധാർമ്മിക മൂല്യങ്ങളുമൊക്കെ അനിവാര്യമാക്കുന്നത്. മനുഷ്യൻ നന്മ പ്രവർത്തിക്കേണ്ടത് ദൈവങ്ങളുടെ ആവശ്യമല്ല, മനുഷ്യൻ്റെ നിലനിൽപ്പിനും സുസ്ഥിതിക്കും അനിവാര്യമാണു. സർവ്വശക്തരായ ദൈവങ്ങൾക്ക് ആവശ്യമുള്ള കാര്യം അവർക്കങ്ങു നടപ്പിലാക്കിയാൽ മതിയല്ലൊ. അതിനായി മനുഷ്യൻ്റെ പിന്നാലെ ഭീഷണിയും പ്രലോഭനവും പായാരവും പറഞ്ഞു വരേണ്ട ഗതികേടൊന്നും അവർക്കില്ല.
കോയമാർക്ക് ധാർമ്മികത എന്നു കേട്ടാൽ "ഭോഗം" മാത്രം ഓർമ്മ വരുന്നത് അവരുടെ പ്രാകൃത മതത്തിൻ്റെ ഒരു അധമ സംസ്കാരം കൊണ്ടാണു. മനുഷ്യ വ്യവഹാരങ്ങളിൽ ഭോഗം മാത്രമല്ല ഉള്ളത്. നിത്യ ജീവിതത്തിലെ എല്ലാ സാമൂഹ്യ ഇടപാടുകളിലും ധാർമ്മികത ഉണ്ട്. അതൊക്കെ തിരിച്ചറിയാനുള്ള സാംസ്കാരിക ഔന്നത്യം നേടണമെങ്കിൽ ഗോത്രകാല മൂഢ വിശ്വാസങ്ങളുടെ ജീർണ മാറാപ്പുകെട്ടുകൾ വലിച്ചെറിഞ്ഞു മനുഷ്യരാകേണ്ടതുണ്ട്.
മറ്റൊരു പോസ്റ്റിട്ടു പ്രതികരിച്ച സുഹൃത്തിനുള്ള മറുപടി:-
ഇ.എ. ജബ്ബാർ മാഷിന്:
1. ഇസ്ലാമിന്റെ സാർവ്വ കാലിക, സാർവ്വ ലൗകിക, സാർവ്വ ജനീന മൂല്യ സമുച്ചയം ജബ്ബാർ ആരോപിക്കും പോലെ "ഗോത്ര കാലത്തെ സാമൂഹ്യ നിയമങ്ങളും ധാർമിക സങ്കല്പങ്ങളും തന്നെയെന്ന് വാദത്തിനു സമ്മതിക്കുന്നു. എങ്കിലും ചോദിക്കട്ടെ: പക്ഷേ, അവ 100 % വും അപ്രസക്തമാണോ ഇന്നത്തെ ലോകത്ത് ?
-----------------
സെപ്ടിക് ടാങ്കിലുള്ളതു 100% മാലിന്യമല്ല. അതിലും മുങ്ങിത്തപ്പിയാൽ നല്ല സാധനങ്ങൾ എന്തെങ്കിലും കിട്ടിയെന്നു വരാം. ആ മാലിന്യങ്ങളും കൃഷിക്കു വളമായും ബയോഗ്യാസിനുമൊക്കെ ഉപകാരപ്പെടും. എങ്കിലും പൊതുവിൽ അതിനെ മൊത്തം മാലിന്യമായി തള്ളിക്കളയുന്നതാണു യുക്തി. അല്ലാതെ ആ മലം കുട്ടയിലാക്കി നാം ചുമന്നു നടക്കേണ്ടതില്ലല്ലൊ.
ഇസ്ലാമിലെന്നല്ല, മനുഷ്യനിർമ്മിത പ്രത്യയശാസ്ത്രങ്ങളിലെല്ലാം എല്ലാ കാലത്തേക്കും സ്വീകാര്യമായ ചില കാര്യങ്ങളുണ്ടാകും. മറ്റു മതങ്ങളിൽ നന്മയില്ലാത്തതുകൊണ്ടാണോ ഇസ്ലാം വിശ്വാസികൾ ആ മതങ്ങളെ തള്ളി സ്വന്തം മതം മാത്രം ആശ്ലേഷിക്കുന്നത്? പൊതുവിൽ നന്മയാണോ തിന്മയാണോ കൂടുതൽ എന്നു നോക്കിയാണു തള്ളുകയും കൊള്ളുകയും ചെയ്യുന്നത്.
2. ഉത്തരം No എങ്കിൽ, ജബ്ബാറിനെ പോലുള്ള ആധുനിക നാസ്തികരും സ്വതന്ത്ര ചിന്തകരും അവയിൽ എത്ര ശതമാനം സ്വീകാര്യമായി കരുതുന്നു?
സെപ്ടിക് ടാങ്കിലുള്ളതു പൊത്തുവിൽ മാലിന്യമാണു എന്നു മനസ്സിലാക്കിയാൽ പിന്നെ അതിലെ നല്ല സാധനങ്ങളുടെ അളവും ശതമാനവും കണക്കു കൂട്ടാൻ മെനക്കെടേണ്ട കാര്യമില്ലല്ലൊ.
3. ആധുനിക സെക്യുലർ മൂല്യ സങ്കല്പങ്ങൾ എത്രമാത്രം മൗലികതയുള്ളതാണ്?
"അറേബ്യൻ ഗോത്ര" മൂല്യങ്ങളോട് ഒരു വലിയ അളവിൽ കടപ്പെട്ടിട്ടില്ലേ നവലോകത്തിന്റെ സാമൂഹ്യ ധാർമിക സങ്കല്പങ്ങളും ?
വിവാഹം, കുടുംബം എന്നീ സ്ഥാപനങ്ങളും അവ വെച്ചു പുലർത്തുന്ന മൂല്യബോധവും, eg, സത്യമേ പറയാവൂ, അന്യന്റെ മുതൽ മോഹിക്കരുത്, കവർന്നെടുക്കരുത്, sexual provocation ഉണ്ടാക്കി rape eപാലുള്ള crimes ലേക്ക് നയിക്കും വിധം പബ്ലിക്കിൽ വസ്ത്രം ധരിക്കരുത്; സ്ത്രീകളെ, അമ്മയെ, അഛനെ, സഹോദരിയെ സംരക്ഷിക്കണം, ബഹുമാനിക്കണം, ആവശ്യക്കാരെ, നിർദ്ധനരെ സഹായിക്കണം, നീതിക്കും സമാധാനത്തിനും നിലകൊള്ളണം... ഇതെല്ലാം ഗോത്രിയ പാരമ്പര്യങ്ങൾ തന്നെയല്ലേ? (കുടുംബത്തിന്റെ ഒരു വലിയ രൂപമാണല്ലോ തലമുറകളുടെ ഗോത്രം) ഇതിൽ ഏതെല്ലാമാണ് ആധുനിക സെക്യുലർ സമൂഹത്തിന് വർജ്യമായിട്ടുള്ളത്?
ഒന്നും മൗലികമല്ല, എല്ലാം ക്രമമായി വികസിച്ചും പരിണമിച്ചും ഉണ്ടാകുന്നതാണു. അതിനാൽ പൂർവ്വബന്ധങ്ങൾ സ്വാഭാവികം. അറേബ്യൻ ഗഓത്രമൂല്യങ്ങളും മൗലികമല്ല, അക്കാലത്തു ആ പരിസരത്തു ജീവിച്ചിരുന്ന വിവിധ ജനവിഭാഗങ്ങളുടെ സംസ്ജകാരവും മൂല്യങ്ങളുമൊക്കെ ആ ഗോത്ര സംസ്കൃതിയിലും ഉൾചേർന്നിരിക്കും.
മനുഷ്യർ സത്യം പറയേണ്ടത് ദൈവത്തിൻ്റെ ആവശ്യമല്ല, മനുഷ്യൻ്റെ സാമൂഹ്യ ജീവിതം സുഗമമാകാൻ അനിവാര്യമാണു. എല്ലാ സമൂഹത്തിലും എല്ലാ കാലത്തും. അന്യൻ്റെ മുതൽ കൊള്ളയടിച്ചാണു മുഹമ്മദ് മദീനയിൽ 10 വർഷം ഉപജീവനം നടത്തിയത്. അതു മാതൃകയാക്കാവുന്ന ഒരു ധാർമ്മികതയല്ല. വസ്ത്രം ധരിക്കാതെയാണു മനുഷ്യർ ഏറെക്കാലം ജീവിച്ചത്. ഇന്നും വസ്ത്രമില്ലാതെ ജീവിക്കുന്ന മനുഷ്യരുണ്ട്. അവർക്കൊക്കെ വെറും ഭോഗം മാത്രമല്ല പണി. ഗോത്രീയ പാരമ്പര്യം ആഗോള പാരമ്പര്യമായി വികസിപ്പിക്കണം എന്നതാണു ഇന്നത്തെ പ്രശ്നം. ആധുനിക സമൂഹം ആഗോള സമൂഹമാണു. ലോകമാകെയുള്ള മുഴുവൻ മനുഷ്യരും പരസ്പരം സഹകരിച്ചേ ഇന്നു ജീവിക്കാനാകൂ. അതനുസരിച്ചു നമ്മുടെ ധാർമ്മിക സങ്കല്പങ്ങൾ മാറണം, വികസിക്കണം. അതിനു ഗോാത്ര ബോധം തടസ്സമാകുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment