Thursday, March 21, 2019
ഇസ്ലാമിക ഭീകരവാദം
ലോകം മുഴുക്കെ അരക്ഷിതത്വം വിതച്ചുകൊണ്ടുള്ള ഇസ്ലാമിക ഭീകരവാദം ഇസ്ലാമിൻ്റെ തനിനിറം വെളിവാക്കുമ്പോൾ ആ മതം വിറ്റു ഉപജീവനം തേടുന്ന കേരളത്തിലെ മതപ്രചാരകർക്ക് വലിയ ക്ഷീണം നേരിടുന്നു. കൂടാതെ സ്വതന്ത്ര ചിന്തകരും മതവിമർശകരും കാര്യകാരണസഹിതം നടത്തുന്ന വിമർശനങ്ങൾക്കു മുന്നിൽ ഇക്കൂട്ടർ ഉത്തരമില്ലാതെ ചൂളിച്ചുരുങ്ങി വിറങ്ങലിക്കുകയുമാണിന്ന്.
"പല്ലിനു ശൗര്യം പ്ണ്ടെപ്പോലെ ഫലിക്കാ"തായതിൻ്റെ കലിപ്പു മുഴുവൻ ഇപ്പോൾ യുക്തിവാദികളുടെ നേരെയാണവർ പ്രകടമാക്കുന്നത്.
ന്യൂസിലാൻഡിലെ ഭീകരാക്രമത്തിൻ്റെ ഉത്തരവാദിത്തം കേരളത്തിലെ യുക്തിവാദികൾക്കാണെന്ന മട്ടിലാണിപ്പോൾ ഇവരുടെ അധിക്ഷേപങ്ങൾ. മറുപടി അർഹിക്കുന്ന വാദങ്ങൾ അല്ല എങ്കിലും ചില വസ്തുതകൾ ഇക്കൂട്ടരെ ഉണർത്തണമെന്നു തോന്നുന്നു.
കഴിഞ്ഞ ഒരുവർഷക്കാലത്തു മാത്രം(2018) ലോകമാകെ ഭീതി വിതച്ചുകൊണ്ട് ഇസ്ലാമിക ഭീകരവാദികൾ നടത്തിയ അക്രമങ്ങളിൽ ചിലതു മാത്രമാണു താഴെ :-
2018 ഡിസംബർ 17. ഡെന്മാർക്കിൽ നിന്നും നോർവേയിൽനിന്നും ടൂറിസ്റ്റുകളായി വന്ന രണ്ടു സ്ത്രീകളെ മൊറോക്കോയിൽ കഴുത്തറുത്തു കൊന്നു.
നവംബർ 2. ഈജിപ്ടിൽ ക്രിസ്ത്യൻ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നടത്തിയ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു. 18 പേർക്കു പരുക്കേറ്റു.
സെപ്റ്റംബർ 22.ഇറാനിൽ ഐ എസ് നടത്തിയ ഭീകരാക്രമത്തിൽ 22 പേർ മരിച്ചു.
ആഗസ്റ്റ്12. ജോർദാനിൽ ഐ എസ് നടത്തിയ ബോംബ് സ്ഫോടനത്തിൽ 5 പേർ മരിച്ചു 30 പേർക്കു പരിക്ക്.
ജുലൈ 29. താജികിസ്ഥാനിൽ യൂറോപിൽനിന്നുള്ള നാലു സൈക്കിൾ സഞ്ചാരികളെ കുത്തിക്കൊന്നു.
ജൂലൈ 11. പാകിസ്ഥാനിൽ തെരഞ്ഞെടുപ്പുറാലിയിൽ ബോംബാക്രമണം. 154 മരണം 300ലേറെ പേർക്ക് പരിക്ക്.
ജൂലൈ 10 . പാകിസ്ഥാനിലെ പെഷവാറിൽ ബോംബ് സ്ഫോടനം . 22 മരണം. 70 പേർക്ക് പരിക്ക്.
ജൂലൈ 1. അഫ്ഗാനിസ്ഥാനിൽ ജലാലാബാദ് ചാവേർ ബോംബാക്രമണം . 20 മരണം.
മെയ് 13. ഇൻഡോനേഷ്യയിൽ ക്രിസ്ത്യൻ ചർച്ചുകൾക്കു നേരെ ആക്രമണം. മരണം 25. പരിക്ക് 50 .
മെയ്2. ലിബിയൻ ഇലക്ഷൻ കമ്മീഷൻ ഓഫീസിൽ അക്രമം. 16 മരണം.
മെയ് 1. നൈജീറിയയിൽ സൂയിസൈഡ് ബോംബിങ്. 86 പേർ കൊല്ലപ്പെട്ടു.
ഏപ്രിൽ30. അഫ്ഗാൻ കാബൂളിൽ ചാവേർ ബോംബ്. 29 മരണം. 50 പരിക്ക്.
ഏപ്രിൽ 22. കാബൂളിൽ ചാവേർ ബോംബാക്രമണം. മരണം 69. പരിക്കേറ്റവർ 120.
ഏപ്രിൽ 1 സൊമാലിയൻ ഭീകരവാദ സംഘടന അൽഷബാബ് നടത്തിയ ഭീകരാക്രമത്തിൽ 59 മരണം.
മാർച് 23 ഫ്രാൻസിൽ നടന്ന അക്രമങ്ങളിൽ 5 പേർ മരിച്ചു. 15 പേർക്കു പരിക്കു പറ്റി.
മാർച് 21 കാബൂളിൽ ചാവേർ ബോംബിങ് 33 മരണം 65 പേർക്ക് പരിക്ക്.
മാർച് 2 ബുർകിന ഫാസൊ ഭീകരാാക്രമണത്തിൽ 30 പേർ മരിച്ചു. 80ലേറെ പേർക്കു പരിക്കേറ്റു.
ഫെബ്രുവരി 18 സൊമാലിയൻ തലസ്ഥാനത്തു ചാവേർ ബോംബാക്രമണത്തിൽ 45 പേർ മരിക്കുകയും നിരവധി പേർക്കു പരിക്കു പറ്റുകയും ചെയ്തു.
അന്നു തന്നെ റഷ്യയിലെ ദാഗസ്ഥാനിൽ ക്രിസ്ത്യൻ പള്ളിക്കു നേരെ നടന്ന ആക്രമണത്തിൽ 6 മരണം.
ജനുവരി 27 അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ആംബുലൻസ് വാനിൽ ചാവേർ പൊട്ടിത്തെറിച്ചു മരിച്ചത് 103 പേരാണു 300ഓളം പേർക്കു പരിക്കും.
ജനുവരി24 അഫ്ഗാനിലെ ജലലബദിൽ കുട്ടികളുടെ സുരക്ഷക്കായുള്ള ഓഫീസിൽ അക്രമണം 6 പേരെ കൊന്നു. 25 ആളുകൾക്കു പരുക്കു പറ്റി.
ജനുവരി 20 കാബൂളിലെ ഇൻ്റർ കോണ്ടിനൻ്റ് ഹോട്ടലിൽ ബോംബു വെച്ച് 40 പേരെ കൊന്നു.
ജനുവരി 15 നു ഇറാകിലെ ബാഗ്ദാദിൽ ടയറാൻ സ്ക്വയറിൽ 38 പേരെ കൊല്ലുകയും നൂറിലേറെ പേരെ പരിക്കേൽപ്പിക്കുകയും ചെയ്തു.
---------
ഒരൊറ്റക്കൊല്ലം നടന്ന ഭീകരാക്രമണങ്ങളിൽ ഒന്നിലധികം പേർ കൊല്ലപ്പെട്ട പ്രധാന ആക്രമങ്ങളുടെ മാത്രം ഭാഗികമായ പട്ടികയാണിത്.
ഇതെല്ലാം ലോകമാധ്യമങ്ങളിൽ വാർത്തയായി വന്നതാണു. കൂടാതെ ഈ ഭീകരവാദികൾ തന്നെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്ന കഴുത്തറുക്കൽ വേറെയുമുണ്ട്.
ഇതെല്ലാം കണ്ടും കേട്ടും അനുഭവിച്ചും മരവിച്ചു പോകുന്ന മനുഷ്യമനസാക്ഷി ഈ ഭീകരതയും ഇസ്ലാമും തമ്മിലുള്ള ബന്ധം അറിഞ്ഞു ഭയപ്പെടുന്നുവെങ്കിൽ അത് ആരുടെ കുറ്റം ?
റിച്ചാഡ് ഡോകിൻസും സാം ഹാരിസും പിന്നെ കേരളത്തിലെ നവനാസ്തികരുമാണോ ലോകമാകെ ഇസ്ലാം ഭീതി പരത്തുന്നത്? അവരാണോ ന്യൂസിലാൻഡിൽ അക്രമം നടത്തിയ ഭ്രാന്തനു ഇസ്ലാമോഫോബിയ സമ്മാനിച്ചത്?
മേൽ നിരത്തിയതു പോലുള്ള ഭീകരാക്രമങ്ങൾ എത്രയോ വർഷങ്ങളായി ലോകമാകെ വ്യാപകമായി അരങ്ങേറുന്നു. അപ്പോഴൊന്നും ഞെട്ടലും ബേജാറും തോന്നാത്ത മുസ്ലിം മാനവർ ഇപ്പോൾ ന്യൂസിലാൻ്റിൽ തങ്ങളുടെ മതക്കാർ കൊല്ലപ്പെട്ടപ്പോൾ മാത്രം മനസാക്ഷി മരവിച്ചു നിലവിളിക്കുന്നതിൻ്റെ യുക്തിയെന്താണു?
സ്വന്തം മതത്തിനുള്ളിൽ ആ മതത്തിൻ്റെ തന്നെ ആധികാരിക പ്രമാണങ്ങളും അടയാളങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് ഈ മാതിരി പ്രാകൃതവും ഹീനവുമായ മനുഷ്യക്കുരുതിയിൽ മുഴുകുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ഇക്കൂട്ടർ ആത്മാർത്ഥമായി എന്തെങ്കിലും ശ്രമം നടത്തുന്നുണ്ടോ? ഉണ്ടെന്നു മാലോകരെ ബോധ്യപ്പെടുത്താൻ കഴിയുന്നുണ്ടോ? അതോ ഇതിനെല്ലാം അന്യരെ കുറ്റം പറഞ്ഞു പ്രത്യക്ഷമായും പരോക്ഷമായും ന്യായീകരിക്കുകയും വെളുപ്പിക്കുകയുമാണോ ഇവർ ചെയ്യുന്നത്?
ലോകമാകെയുള്ള മനുഷ്യരെല്ലാം വിഡ്ഢികളാണെന്നാണോ ഇവരുടെ ധാരണ?
ഇസ്ലാമോ ഫോബിയ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മാത്രം പൊട്ടി വീണ ഒന്നാണോ? അല്ല. അല്ല. അല്ല. അത് ഇസ്ലാമിൻ്റെ കൂടെ പിറന്നു വീണ പ്ലാസൻ്റ തന്നെയാണു. ഇതാ രേഖ:-
അബൂഹുറൈറ പറയുന്നു: തിരുമേനി അരുളി.”ഉന്നത തത്വങ്ങളുള്‍ക്കൊള്ളുന്ന വാക്യങ്ങളോടുകൂടിയാണു അല്ലാഹു എന്നെ അയച്ചിരിക്കുന്നത്. അപ്രകാരം തന്നെ ശത്രു ഹൃദയങ്ങളില്‍ മുസ്ലിംങ്ങളെക്കുറിച്ച് ഉടലെടുത്ത ഭയം എനിക്കു സഹായകമായിത്തീര്‍ന്നിട്ടുമുണ്ട്. ഞാനൊരിക്കല്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭൂലോകത്തെ ഖജാനകളുടെയെല്ലാം താക്കോലുകള്‍ ഒരാള്‍ കൊണ്ടുവന്നു എന്റെ കയ്യില്‍ തന്നു.” “തിരുമേനി പൊയ്ക്കഴിഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ ആ ഖജാനകളില്‍നിന്നും ധനം വാരിയെടുത്തുകൊണ്ടിരിക്കുകയാണ്.” ബുഖാരി സി എൻ പരിഭാഷ ഹദീസ്-[1241]
ജാബിര്‍ പറയുന്നു: തിരുമേനി അരുളി:
“ അഞ്ചു കാര്യങ്ങള്‍ എനിക്ക് അല്ലാഹു അനുവദിച്ചു തന്നിട്ടുണ്ട്. എനിക്കു മുമ്പുള്ള ഒരു നബിക്കും അതനുവദിച്ചു കൊടുത്തിട്ടില്ല. ഒരു മാസം യാത്ര ചെയ്യേണ്ടത്ര ദൂരമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു പോലും എന്നെ ക്കുറിച്ചു ഭയം ജനിപ്പിച്ചു തന്നു. ഭൂമിയെ[മണ്ണിനെ] എനിക്കു നമസ്കരിക്കാനുള്ള സ്ഥലവും ശുചീകരിക്കാനുള്ള വസ്തുവുമാക്കിത്തന്നു. അതു കൊണ്ട് എന്റെ അനുയായികള്‍ക്ക് നമസ്കാരസമയമെത്തിയാല്‍ അവര്‍ നമസ്കരിക്കട്ടെ. യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന കൊള്ളമുതലുകള്‍ [ ഗ്വ നാഇം] എനിക്ക് അനുവദനീയമാക്കിത്തന്നു. എനിക്കു മുമ്പ് ആര്‍ക്കും അതനുവദിച്ചു കൊടുത്തിട്ടില്ല. എനിക്ക് ശുപാര്‍ശ ചെയ്യാനുള്ള അനുമതിയും നല്‍കിയിരിക്കുന്നു. നബിമാരെ അവരുടെ ജനതയിലേക്കു മാത്രമാണ് മുമ്പ് നിയോഗിച്ചിരുന്നത്. എന്നെ നിയോഗിച്ചതാകട്ടെ മനുഷ്യരാശിക്കാകമാനവും”.[217]
കുർ ആനിലെ ദൈവം തന്നെ ലക്ഷണമൊത്ത ഭീകരവാദിയാണു. തെളിവിതാ:-
"നിന്‍റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക."(8-12)
"ഞാൻ ഭീകരവാദിയാകാം, നിങ്ങൾ അറവുകാരാകൂ" .. എന്നു നിർദേശിക്കുന്ന ഈ ദൈവിക വെളിപാടിൻ്റെ അവതരണ സന്ദർഭം ബദർ യുദ്ധമാണല്ലൊ. മക്കയിൽ 13 വർഷക്കാലം തൗഹീദ് പ്രചരിപ്പിച്ചതു പാഴായപ്പോൾ മക്ക വിട്ടു മദീനയിലേക്കു കുടിയേറുകയും മക്കക്കാരെ അവരുടെ വ്യാപാര സഞ്ചാര വഴികളിൽ പതുങ്ങിയിരുന്ന് ആക്രമിച്ചു കൊള്ള ചെയ്യുകയുമാണു മുഹമ്മദ് ചെയ്തത്. ഒരിക്കൽ മക്കൻ കാരവൻ സംഘത്തെ കൊള്ളയടിക്കാനുള്ള മുഹമ്മദിൻ്റെ നീക്കം മണത്തറിഞ്ഞ മക്കക്കാർ തങ്ങളുടെ കച്ചവടച്ചരക്കു സംരക്ഷിക്കാനായി തട്ടിക്കൂട്ടിയ ഒരു ചെറു സൈന്യവുമായാണു മുഹമ്മദും സംഘവും ബദറിൽ ഏറ്റുമുട്ടിയത്. ആ സന്ദർഭത്തിലാണു മക്കാസൈനികരുടെ ഹൃദയങ്ങളിൽ താൻ ഭീതി നിറയ്ക്കുമെന്നും ആ തക്കം നോക്കി അവരുടെ കഴുത്തു വെട്ടണമെന്നുമിവിടെ അള്ളാ പറയുന്നത്.
എന്തേ ആ മക്കാനിവാസികളുടെ മനസ്സിൽ ഭീതി നിറച്ച് അവരുടെ കഴുത്തു വെട്ടിക്കുന്നതിനു പകരം അവരുടെ "ഹൃദയങ്ങളിൽ" അല്പം ഈമാൻ ഇട്ടു കൊടുത്ത് യുദ്ധവും കഴുത്തുവെട്ടും ഒഴിവാക്കാൻ ഈ ദൈവം ശ്രമിക്കാതിരുന്നത്?
മക്കയിലെ കുറൈശികൾ 13 കൊല്ലം മുഹമ്മദും അള്ളാഹുവും മലക്കുകളും ചേർന്ന് കഠിന പരിശ്രമം നടത്തീട്ടും വിശ്വാസികളായില്ലെങ്കിൽ അതാരുടെ കുറ്റം? ഒടുവിൽ അള്ളാഹു തന്നെ പറയുന്നത് അവരെ വഴി പിഴപ്പിച്ചു വിട്ടതു താൻ തന്നെ എന്നാണു. അള്ളാഹു അവരുടെ ഹൃദയങ്ങൾക്കും കാതുകൾക്കും മൂടി ഇട്ടടച്ചതാണു കാരണമെന്നും പറയുന്നു. അതേ അള്ളാഹു തന്നെ പിന്നീടവരെ കഴുത്തരിഞ്ഞു കൊല്ലാൻ നേരിട്ടിറങ്ങി സഹായിക്കുകയും അതിനായി ഭീകരത വിതച്ച് അവരുടെ ഹൃദയങ്ങളെ കിടിലം കൊള്ളിക്കുകയുമാണു ചെയ്യുന്നത്. ഈ അള്ളാഹു കാരുണ്യവാനും സർവ്വശക്തനുമായ ഒരു ദൈവമോ അതോ തനി ഭീകരവാദിയായ കൊടും ക്രൂരനുമായ ഒരു ഗോത്രദൈവമോ? ?
ഭീതി പരത്തി അന്യ ഗോത്രങ്ങളെ കീഴ്പ്പെടുത്തുക കൊള്ളയടിക്കുക കൂട്ടക്കൊല സംഘടിപ്പിച്ച് പിന്നെയും ഭീകരത പരത്തുക എന്നതൊക്കെ പ്രവാചക ചര്യയായിരുന്നു. അതുകൊണ്ടു തന്നെയാണു ഒരു മാസത്തെ വഴിദൂരത്തുള്ളവർ പോലും ദൈവദൂതൻ്റെ ആഗമനം പ്രതീക്ഷിച്ച് ഭയചകിതരായി വിറച്ചു മരവിച്ചു കഴിഞ്ഞിരുന്നത്.
ഇനി പറയൂ കേരാത്തിലെ യുക്തിവാദികളാണോ ഇസ്ലാമിനെതിരെ ലോകമാകെ ഭീതി പരത്തുന്നത്?
ഇസ്ലാം ഒരു ഗോത്ര ഭീകരതയുടെ വികല ദർശനമാണു. ഇതും ദൈവവും തമ്മിൽ ഒരു ബന്ധവുമില്ല . ഈ കാര്യം ലോകത്തോടു വിളിച്ചു പറയുക മാത്രമേ യുക്തിവാദികൾ ചെയ്യുന്നുള്ളു. മനുഷ്യവിരുദ്ധവും അധാർമ്മികവും സംസ്കാരശൂന്യവുമായ ഇത്തരം അന്ധവിശ്വാസങ്ങളെ കാലം കുഴിച്ച ചവറ്റുകുഴിയിൽ എറിഞ്ഞു മനുഷ്യരായി പുറത്തു വരൂ എന്നാണു ഞങ്ങൾ പറയുന്നത്.
അതു മുസ്ലിമ്ങ്ങൾ എന്ന മനുഷ്യവംശത്തോടുള്ള വിരോധമോ വൈരാഗ്യമോ കൊണ്ടല്ല. അവർ ഈ അന്ധവിശ്വാസത്തിൻ്റെ ഇരകൾ മാത്രമാണെന്നു തിരിച്ചറിയുന്നതുകൊണ്ടാണു. മതം എന്ന ഈ ഗോത്രകാല മൂഡ ദർശനം മസ്തിഷ്കത്തിൽ നിന്നും പറിച്ചെറിയാതെ നല്ല മനുഷ്യരാവുക അസാധ്യമാണെന്നതുകൊണ്ടാണു.
സ്വന്തം കാലിനടിയിൽ നിന്നും മണ്ണു നീങ്ങിപ്പോകുമ്പോൾ ആർക്കും വെപ്രാളമുണ്ടാകും. മതം നല്ല ഒരു കറവപ്പശുവാണിന്നു പലർക്കും. ആ പശു മെലിയുമ്പോൾ ഉണ്ടാകുന്ന അതിജീവൻ ഉൽക്കണ്ഠ സ്വാഭാവികവുമാണു. പക്ഷെ അധികകാലം ഈ അന്ധവിശ്വാസങ്ങൾക്കു നിലനിൽക്കാനാവില്ല എന്നതും ഒരു നഗ്നയാഥാർത്ഥ്യം തന്നെ.
മതം ഉപേക്ഷിക്കൂ മനുഷ്യരായി പുറത്തു വരൂ !
Subscribe to:
Post Comments (Atom)
No comments:
Post a Comment