Friday, May 29, 2009

ദത്തുപുത്രന്റെ ഭാര്യയെ വേള്‍ക്കാനും അല്ലാഹു കൂട്ടുനിന്നു!

പുത്രവധുവിനെ പ്രണയിക്കാനും അല്ലാഹുവിന്റെ തുണ!


ഇസ്ലാമിന്റെയും പ്രവാചകന്റെയും ചരിത്രത്തിലെ ഏറ്റവുമധികം വിവാദങ്ങള്‍ക്കും വിമര്‍ശനശരങ്ങള്‍ക്കും വിധേയമായ ഒരു സംഭവമാണിവിടെ ഈ വെളിപാടുകളുടെ പശ്ചാത്തലം. ഒരു പൈങ്കിളിക്കഥപോലെ ചരിത്രകാരന്മാര്‍ കുറിച്ചിട്ടത്!

. وَإِذْ تَقُولُ لِلَّذِيۤ أَنعَمَ ٱللَّهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَٱتَّقِ ٱللَّهَ وَتُخْفِي فِي نَفْسِكَ مَا ٱللَّهُ مُبْدِيهِ وَتَخْشَى ٱلنَّاسَ وَٱللَّهُ أَحَقُّ أَن تَخْشَاهُ فَلَمَّا قَضَىٰ زَيْدٌ مِّنْهَا وَطَراً زَوَّجْنَاكَهَا لِكَيْ لاَ يَكُونَ عَلَى ٱلْمُؤْمِنِينَ حَرَجٌ فِيۤ أَزْوَاجِ أَدْعِيَآئِهِمْ إِذَا قَضَوْاْ مِنْهُنَّ وَطَراً وَكَانَ أَمْرُ ٱللَّهِ مَفْعُولاً
مَّا كَانَ عَلَى ٱلنَّبِيِّ مِنْ حَرَجٍ فِيمَا فَرَضَ ٱللَّهُ لَهُ سُنَّةَ ٱللَّهِ فِي ٱلَّذِينَ خَلَوْاْ مِن قَبْلُ وَكَانَ أَمْرُ ٱللَّهِ قَدَراً مَّقْدُوراً

നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത്‌ തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട്‌ നീ പറഞ്ഞിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.

തനിക്ക്‌ അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തില്‍ പ്രവാചകന്‌ യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ളവരില്‍ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ കല്‍പന ഖണ്ഡിതമായ ഒരു വിധിയാകുന്നു.
[33:37,38]



And when (idh is dependent because of [an implied preceding] udhkur, ‘mention [when]’) you said to him to whom God had shown favour, by [guiding him to] Islam, and to whom you [too] had shown favour: by manumitting him — this was Zayd b. Hāritha, who had been a prisoner of war before [the coming of] Islam (in the period of al-jāhiliyya). The Messenger of God (s) purchased him before his call to prophethood, and then manumitted him and adopted him as his son — ‘Retain your wife for yourself and fear God’, before divorcing her. But you had hidden in your heart what God was to disclose, [what] He was to manifest of your love for her and of [the fact] that should Zayd part with her you would marry her, and you feared people, would say, ‘He has married his son’s wife!’, though God is worthier that you should fear Him, in all things, so take her in marriage and do not be concerned with what people say. Zayd subsequently divorced her and her [obligatory] waiting period was completed. God, exalted be He, says: So when Zayd had fulfilled whatever need he had of her, We joined her in marriage to you — the Prophet consummated his marriage with her without [the customary] permission [from her legal guardian] and gratified the Muslims with [a feast of] bread and meat — so that there may not be any restriction for the believers in respect of the wives of their adopted sons, when the latter have fulfilled whatever wish they have of them. And God’s commandment, that which He has decreed, is bound to be realised. 33:37-jalalain-


There is no restriction for the Prophet in what God has ordained, [in what] He has made lawful, for him: [that is] God’s precedent (sunnata’Llāhi is in the accusative because the operator of the oblique has been removed [from the oblique construction ka-sunnati’Llāhi, ‘as is God’s precedent’) with those who passed away before, of prophets, which is that there is no restriction for them in this respect, a [special] dispensation for them regarding marriage — and God’s commandment, what He does, is inexorable destiny-33:38-



(And when thou saidst unto him on whom Allah hath conferred favour) through Islam, i.e. Zayd (and thou hast conferred favour) on him by emancipating him: (Keep thy wife to thyself) and do not divorce her, (and fear Allah) and fear Allah and do not let her go. (And thou didst hide in your mind) her love and the desire to marry her (that which Allah was to bring to light) in the Qur'an, (and thou didst fear mankind) and you feel ashamed of people because of this (whereas Allah had a better right that thou shouldst fear Him) whereas you should be ashamed of Allah. (So when Zayd had performed the necessary formality (of divorce) from her) when she has finished her waiting period after her divorce from Zayd, (We gave her unto thee in marriage, so that (henceforth)) after you (there may be no sin for believers about wives of their adopted sons, when the latter have performed the necessary formality (of release) from them) when they had finished their waiting period after they are divorced or after the death of their husband. (The commandment of Allah) marrying Zayd to Muhammad (pbuh) (must be fulfilled) must take place.-ibnu abbas-



(There is no reproach) there is no sin or offence (for the Prophet in that which Allah maketh his due) in the dispensation Allah makes for him, by making him marry. (That was Allah's way) thus was Allah's decree (with those who passed away of old) before Muhammad (pbuh); the reference here is to David and his marriage to the wife of Uriya; and it is also said that this refers to the marriage of Solomon with Balqis (and the commandment of Allah is certain destiny) the decree of Allah must necessarily take place.[ദാവൂദ് നബിയുടെ വിവാദക്കല്യാണവും സുലൈമാന്‍ നബിയുടെ പ്രേമക്കല്യാണവുമൊക്കെ പിന്നീട് വിവരിക്കാം. അതൊക്കെ ദൈവത്തിന്റെ വിധിയായിരുന്ന പോലെ ഈ കല്യാണവും ദൈവം തീരുമാനിച്ചതാണെന്ന്!]


സൈനബയുടെ വിധി!

ഇറാന്‍ കാരനായ അലി ദാസ്തി, തന്റെ ‘23 years; Study of prophetic career of Muhammad’ എന്ന വിവാദകൃതിയില്‍ ഈ സംഭവം വിവരിച്ചുകൊണ്ടെഴുതിയ ഏതാനും ഖണ്ഡികകള്‍ ഇവിടെ ഉദ്ധരിക്കുന്നു:-


“സെയ്ദ് ഒരു തടവുകാരനായ അടിമയായിരുന്നു. കദീജ അയാളെ വില കൊടുത്തു വാങ്ങി മുഹമ്മദിനു സമ്മാനിച്ചതായിരുന്നു. പ്രവാചകന്‍ അയാളെ മോചിപ്പിക്കുകയും അന്നത്തെ അറബി ആചാരപ്രകാരം തന്റെ ദത്തു പുത്രനാക്കുകയുമാണു ചെയ്തത്. അന്നത്തെ അറബികളുടെ ആചാരപ്രകാരം ദത്തു പുത്രനും സ്വന്തം പുത്രന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളുമുണ്ടായിരുന്നു. പിന്തുടര്‍ച്ചാവകാശം വിവാഹബന്ധങ്ങള്‍ക്കുള്ള നിരോധനം എല്ലാമുണ്ടായിരുന്നു. സൂറ 33ല്‍ സൂക്തങ്ങള്‍ 3, 4 അവതരിക്കുന്നതുവരെ മുസ്ലിംങ്ങള്‍ ഈ ആചാരം തുടര്‍ന്നു വന്നിരുന്നു. ഈ വിഷയത്തെ കുറിച്ച് അബ്ദുല്ലാഹിബ്നു ഉമര്‍ ഇങ്ങനെ പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്:-

“പ്രവാചകന്റെ വളരെ അടുത്തവരായ ഞങ്ങളോടു പോലും അദ്ദേഹം സെയ്ദിനെ പരാമര്‍ശിക്കുമ്പോള്‍ സെയ്ദുബ്നു മുഹമ്മദ് എന്നാണു പറഞ്ഞിരുന്നത്. അയാള്‍ പ്രവാചകന്റെ പുത്രന്‍ മാത്രമല്ല ഏറ്റവും ഭക്തനും ഒരു ഉറച്ച അനുയായിയുമായിരുന്നു.”

അബ്ദുല്‍ മുത്തലിബിന്റെ മകളായ ഉമൈമയുടെ മകളായിരുന്നു സൈനബ്. അപ്രകാരം അവള്‍ പ്രവാചകന്റെ പിതാവു വഴി അമ്മായിയുടെ മകളായിരുന്നു. പ്രവാചകന്‍ തന്നെയാണ് സൈനബിനെ സെയ്ദിനു വിവാഹം ചെയ്തു കൊടുക്കാന്‍ മുന്‍കൈ എടുത്തത്. ആദ്യം അവളും സഹോദരന്‍ അബ്ദുല്ലയും ഈ വിവാഹത്തിനു സമ്മതിക്കാന്‍ മടി കാണിച്ചു. സെയ്ദ് ഒരു സ്വതന്ത്രനാക്കപ്പെട്ട അടിമയാണ് എന്നതായിരുന്നു കാരണം. എന്നാല്‍ അവര്‍ക്കവരുടെ എതിര്‍പ്പ് പിന്‍ വലിക്കേണ്ടി വന്നു.

പ്രവാചകനു അവളോടുള്ള പ്രേമം അങ്കുരിച്ചത് പിന്നീടാണ്. അതിന്റെ സമയം, സാഹചര്യം എന്നിവ സംബന്ധിച്ചു വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണുള്ളത്. സൈനബിനോടുള്ള പ്രവാചകന്റെ സമീപനത്തില്‍ മാറ്റം കണ്ടു തുടങ്ങിയത് വിവാഹം കഴിച്ചു കൊടുത്തതിനു ശേഷമാണെന്നാണ് തഫ്സീര്‍ ജലാലയ്ന്‍ പറയുന്നത്. “കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ദൃഷ്ടി അവളില്‍ പതിയുകയും ഹൃദയത്തില്‍ പ്രേമം മുള പൊട്ടുകയും ചെയ്തു.”
സമക്ശരിയും സൂറ 33:37 ലെ തന്റെ വ്യാഖ്യാനത്തില്‍ പറയുന്നത് സൈനബിന്റെ വിവാഹാനന്തരമാണ് അവളുടെ മേല്‍ പ്രവാചകന്റെ ദൃഷ്ടി പതിഞ്ഞത് എന്നു തന്നെയാണ്. സെയ്നബ് പ്രവാചകനെ വളരെയധികം സന്തോഷിപ്പിച്ചിരുന്നു. അതിനാല്‍ അദ്ദേഹത്തിന് ഇങ്ങനെ പറയാതിരിക്കാനായില്ല: “നമ്മുടെ മനസ്സിനെ ചഞ്ചലപ്പെടുത്തുന്ന ദൈവത്തിനു സ്തോത്രം”. പ്രവാചകന്‍ സെയ്നബിനെ പല പ്രാവശ്യം കണ്ടിട്ടുണ്ട്. അന്നൊന്നും അദ്ദേഹത്തിനവളോട് ഇത്ര ഇഷ്ടം തോന്നിയില്ല. അങ്ങനെയെങ്കില്‍ അദ്ദേഹം അവളോട് വിവാഹത്തിനാവശ്യപ്പെടുമായിരുന്നു. സൈനബ് അദ്ദേഹത്തിന്റെ വിസ്മയിപ്പിക്കുന്ന വാക്കുകള്‍ കേള്‍ക്കുകയും അതു സെയ്ദിനോടു പറയുകയും ചെയ്തു. സെയ്ദിനു പെട്ടെന്നു കാര്യം പിടി കിട്ടി. സെയ്നബിനെ ദൈവം പ്രവാചകന്റെ മനസ്സില്‍ കടത്തിവിട്ടിരിക്കുന്നു എന്നദ്ദേഹത്തിനു തോന്നി. അയാള്‍ ഉടന്‍ തന്നെ പ്രവാചകനെ സമീപിച്ച് താന്‍ സെയ്നബിനെ മൊഴി ചൊല്ലണമോ എന്നു ചോദിച്ചു. എന്തുണ്ടായി? നിനക്കു വല്ല സംശയവും തോന്നിയോ എന്നദ്ദേഹം ആരാഞ്ഞു. എനിക്കവളില്‍നിന്നും നല്ലതു മാത്രമേ ലഭിച്ചിട്ടുള്ളു. പക്ഷെ ഞാന്‍ ദുഖിതനാണ്. കാരണം അവള്‍ എന്നെക്കാള്‍ കുലീനയാണ്. അതുകൊണ്ടു തന്നെ അവള്‍ താങ്കള്‍ക്കു ചേരുന്നവളാണ്. അയാള്‍ പറഞ്ഞു നിര്‍ത്തി. ഇതിനു ശേഷമാണു സൂക്തം 37 ഇറങ്ങിയത്.


ഈ സൂക്തം വളരെ വ്യക്തമാണ്. അതിനാല്‍ കൂടുതല്‍ വിവരണത്തിന്റെ ആവശ്യമില്ല. പ്രവാചകനു സൈനബിനോടൊരു ഇഷ്ടം തോന്നി. ഇതറിഞ്ഞ സൈദ് മൊഴി ചൊല്ലാനുള്ള അനുവാദത്തിനായി അദ്ദേഹത്തെ സമീപിച്ചപ്പോള്‍ അങ്ങനെ ചെയ്യരുതെന്നും അവളെ ഉപേക്ഷിക്കരുതെന്നും ഉപദേശിച്ചു. അങ്ങനെ അയാളെ ഉപദേശിക്കുമ്പോഴും മനസ്സിലുണ്ടായിരുന്ന ആഗ്രഹം അദ്ദേഹം മറച്ചു വെച്ചു. അദ്ദേഹം മനസ്സിലുണ്ടായിരുന്ന ആഗ്രഹം മറച്ചു വെച്ചത് ജനം അദ്ദേഹത്തെ കുറ്റപ്പെടുത്തുമെന്നുള്ള ഭയം കൊണ്ടാണ്. എന്നാല്‍ പ്രവാചകന്‍ ദൈവത്തെ മാത്രമേ ഭയപ്പെടേണ്ടതുള്ളു . അദ്ദേഹത്തിന്റെ ഉപദേശത്തിനെതിരായി സെയ്ദ് തന്റെ മൊഴിചൊല്ലല്‍ പൂര്‍ത്തീകരിച്ചു. അങ്ങനെ അല്ലാഹു സൈനബിനെ പ്രവാചകനു വിവാഹം ചെയ്തു കൊടുത്തു. മുസ്ലിംങ്ങള്‍ ഇനിയൊരിക്കലും തങ്ങളുടെ ദത്തു പുത്രന്മാരുടെ ഭാര്യമാരെ വിവാഹം കഴിക്കുന്നതില്‍നിന്നും മാറി നില്‍ക്കേണ്ടതില്ല എന്ന് ഇതോടെ നിയമമാവുകയും ചെയ്തു. ദത്തു സമ്പ്രദായം അവസാനിച്ചു.! ദത്തു നിയമപരിധിയില്‍നിന്നും മുസ്ലിംങ്ങളെ മാറ്റി നിര്‍ത്തുന്നത് ഇന്നും ഈ കഥയുടെ അടിസ്ഥാനത്തിലാണ്. ....


കാംബ്രിജ് തഫ്സീര്‍ എഴുതിയ ഗ്രന്ഥകാരന്‍ പറയുന്നത് ഇങ്ങനെയാണ്. “ഒരു ദിവസം ദൈവദൂതന്‍ സെനബിന്റെ വസതിയില്‍ സൈദിനെ കാണാനായി ചെന്നു. അവള്‍ ഒരു പാത്രത്തില്‍ സുഗന്ധദ്രവ്യം പൊടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവളെ കണ്ടപ്പോള്‍ അദ്ദേഹത്തിനു വളരെ സന്തോഷം തോന്നി. മാത്രമല്ല അവള്‍ തന്റെ പത്നിയായിരുന്നെങ്കില്‍ എന്നദ്ദേഹം ആഗ്രഹിക്കുകയും ചെയ്തു. സെയ്നബ് അദ്ദേഹത്തെ കണ്ടപ്പോള്‍ അവളുടെ കരങ്ങള്‍ അദ്ദേഹത്തിന്റെ ചുമലില്‍ അര്‍പ്പിച്ചു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു. “എന്തൊരു ചാരുത! എന്തൊരു സൌന്ദര്യം! അല്ലയോ സൈനബ് മനസ്സുകളെ ചഞ്ചലപ്പെടുത്തുന്ന അല്ലാഹുവിനു സ്തോത്രം.” ഇതു രണ്ടു തവണ ആവര്‍ത്തിച്ച് അദ്ദേഹം സ്ഥലം വിട്ടു. സൈദ് തിരിച്ചെത്തിയപ്പോള്‍ സംഭവിച്ചതെല്ലാം അവള്‍ അയാളോടു പറഞ്ഞു. “എന്നെ ഇനി നിങ്ങള്‍ക്കു കിട്ടില്ല. പോയി എന്നെ മൊഴി ചൊല്ലാനുള്ള അനുവാദം വാങ്ങി വരൂ” -അവള്‍ കൂട്ടിച്ചേര്‍ത്തു. നിന്നെ കാണാതെ എനിക്കു ജീവിക്കാനാവില്ലെന്നയാള്‍ പറഞ്ഞു. എന്നാല്‍ മൊഴി ചൊല്ലാനുള്ള തീരുമാനമടുത്തുകൊണ്ടയാള്‍ പ്രവാചകനെ സമീപിച്ചു. അപ്പോള്‍ സൈദിനോട് അദ്ദേഹം പറഞ്ഞു; “ദൈവം അവളെ എന്റെ ഭാര്യയായി നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു. ഇതവളോടു പറയണം” സെയ്ദ് തിരിച്ചു ചെന്ന് വാതിലില്‍ മുട്ടി എന്നെ നിങ്ങള്‍ മൊഴി ചൊല്ലിക്കഴിഞ്ഞിരിക്കുന്നു. ഇനിയെന്തു വേണം എന്നവള്‍ ചോദിച്ചു. ഞാന്‍ ദൈവദൂതനില്‍ നിന്നും ഒരു സന്ദേശം കൊണ്ടു വന്നിട്ടുണ്ട് എന്നയാള്‍ പറഞ്ഞു. “എല്ലാ സ്തുതിയും ദൈവത്തിന്” എന്നവള്‍ പറഞ്ഞു. അവള്‍ വാതില്‍ തുറന്നു. അയാള്‍ അകത്തു കടന്നു. അപ്പോള്‍ അവള്‍ തേങ്ങിക്കരയുകയായിരുന്നു. സൈദ് പറഞ്ഞു: “ഇതു കണ്ണുനീരിനുള്ള സമയമല്ല, ദൈവം എന്നെക്കാള്‍ നല്ലൊരു ഭര്‍ത്താവിനെ നിനക്കു തന്നിരിക്കുന്നു. “ അവള്‍ പറഞ്ഞു “ നിങ്ങളൊരു പാവമാണ്. ആരാണു പുതിയ ഭര്‍ത്താവ്? “ അയാള്‍ പറഞ്ഞു “അതു ദൈവദൂതരാണ്” അവള്‍ ഇതു കേട്ടതും തല കുനിച്ചു പ്രാര്‍ത്ഥിച്ചു.
ഈ വിവരങ്ങളെ അനുകൂലിച്ചുകൊണ്ട് മറ്റൊരു റിപ്പോര്‍ട്ട് ഇങ്ങനെയാണ്: “സൈദ് പറഞ്ഞു ഞാന്‍ സൈനബിന്റെ വസതിയില്‍ ചെന്നപ്പോള്‍ അവള്‍ മാവു കുഴച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രവാചകന്‍ വിവാഹം കഴിക്കാന്‍ പോകുന്നു എന്നറിഞ്ഞതിനാല്‍ ഞാനവളുടെ മുഖത്തു നോക്കാന്‍ പോലും ധൈര്യപ്പെട്ടില്ല. ഞാന്‍ അവളുടെ മുഖത്തു നോക്കാതെത്തന്നെ പ്രവാചകന്‍ അവളെ വിവാഹം ചെയ്യാന്‍ പോകുന്നു എന്നറിയിച്ചു.”


തഫ്സീറുല്‍ ജലാലൈന്‍ പ്രകാരം പ്രവാചകന്‍ ദിനങ്ങള്‍ എണ്ണുകയായിരുന്നു. വിവാഹമോചനം കഴിഞ്ഞു കാത്തിരിക്കേണ്ട കാലം കഴിഞ്ഞ് ഉടന്‍ മറ്റു ചടങ്ങുകളൊന്നുമില്ലാതെ തന്നെ അദ്ദേഹം അവളുടെ ഗൃഹത്തിലെത്തുകയും ഒരാടിനെ അറുത്ത് റൊട്ടിയും മാംസവും എല്ലാവര്‍ക്കും വിതരണം ചെയ്യുകയും ചെയ്തു.
അന്നു രാത്രി ഇതിലും രസകരമായ വെളിപാടുകള്‍ ഇറങ്ങി. അക്കാര്യം തുടര്‍ന്നുള്ള സൂക്തങ്ങളില്‍ വരുന്നുണ്ട്! :)



അതായത്‌ അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള ( അല്ലാഹുവിന്‍റെ നടപടി. ) കണക്ക്‌ നോക്കുന്നവനായി അല്ലാഹു തന്നെ മതി.[33:39]


ദത്തുപുത്രനായ സെയ്ദിനെ മുഹമ്മദിന്റെ മകന്‍ സെയ്ദ് എന്നാണ്‍ ആളുകള്‍ വിളിച്ചിരുന്നത്. അയാളുടെ ഭാര്യയെ മുഹമ്മദ്‌ സ്വന്തമാക്കിയതോടെ പുത്രന്റെ ഭാര്യയെ കല്യാണം കഴിച്ചുവെന്ന പരിഹാസം സ്വന്തക്കാരില്‍നിന്നു വരെ ആരോപണം വന്നു. ഈ സാഹചര്യത്തിലാന് ആരെയും പേടിക്കണ്ട അല്ലാഹുവിനെ മാത്രം പേടിച്ചാല്‍ മതി എന്നൊക്കെ വെളിപാട്‌ വന്നത്.

തുടര്‍ന്ന്‍ സെയ്ദിന്റെ പിതാവ്‌ മുഹമ്മദല്ല എന്നാ പ്രഖ്യാപനവും വന്നു :-


മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.[33:40]


സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും,[33:41]


കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍.[33:42]


അവന്‍ നിങ്ങളുടെ മേല്‍ കരുണ ചൊരിയുന്നവനാകുന്നു. അവന്‍റെ മലക്കുകളും ( കരുണ കാണിക്കുന്നു. ) അന്ധകാരങ്ങളില്‍ നിന്ന്‌ നിങ്ങളെ വെളിച്ചത്തിലേക്ക്‌ ആനയിക്കുന്നതിന്‌ വേണ്ടിയത്രെ അത്‌. അവന്‍ സത്യവിശ്വാസികളോട്‌ അത്യന്തം കരുണയുള്ളവനാകുന്നു.33:43]


അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം അവര്‍ക്കുള്ള അഭിവാദ്യം സലാം ആയിരിക്കും.അവര്‍ക്കവന്‍ മാന്യമായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌.[33:44]


നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട്‌ നിയോഗിച്ചിരിക്കുന്നു.[33:45]


അല്ലാഹുവിന്‍റെ ഉത്തരവനുസരിച്ച്‌ അവങ്കലേക്ക്‌ ക്ഷണിക്കുന്നവനും, പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട്‌.[33:46]


സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ വലിയ ഔദാര്യം ലഭിക്കാനുണ്ട്‌ എന്ന്‌ നീ അവരെ സന്തോഷവാര്‍ത്ത അറിയിക്കുക.[33:47]


സത്യനിഷേധികളെയും കപടവിശ്വാസികളെയും നീ അനുസരിച്ചു പോകരുത്‌. അവരുടെ ദ്രോഹം നീ അവഗണിക്കുകയും, അല്ലാഹുവെ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.[33:48]

6 comments:

ea jabbar said...

കുര്‍ ആനിലെ വെളിപാടുകള്‍ പുറപ്പെട്ടിരുന്നത് പ്രപഞ്ചസ്രഷ്ടാവായ ഒരു സര്‍വ്വേശ്വരന്റെ വിശുദ്ധഫലകത്തില്‍ നിന്നോ അതോ മുഹമ്മദ് എന്ന പച്ച മനുഷ്യന്റെ അന്തരംഗത്തില്‍ നിന്നോ എന്നു ഏതു ശരാശരിക്കാരനും മനസ്സിലാക്കിത്തരുന്ന നിരവധി വെളിപാടു സൂക്തങ്ങള്‍ ഈ അധ്യായത്തില്‍ ഉണ്ട്. അതിലൊന്നാണിവിടെ ചര്‍ച്ച ചെയ്യുന്നത്. ഇസ്ലാമിന്റെ വിമര്‍ശകര്‍ ഒരു പാട് ആഘോഷിക്കുകയും ഇസ്ലാം പണ്ഡിതന്മാര്‍ ഒരു പാടു ഉരുണ്ടു മറിയുകയും ചെത വെളിപാട്!

ea jabbar said...

മുഹമ്മദ് നബിയുടെ വ്യക്തിജീവിതത്തെയോ സദാചാരത്തെയോ ഇകഴ്ത്തുക എന്ന ഉദ്ദേശ്യമല്ല , മറിച്ച് കുര്‍ ആന്‍ അദ്ദേഹത്തിന്റെ വിചാരവികാരങ്ങളുടെയും ആഗ്രഹാഭിലാഷങ്ങളുടെയും ആവിഷ്കാരം മാത്രമാണെന്നു ബോധ്യപ്പെടുത്തുകയാണ്.
ഇതൊക്കെ അദ്ദേഹത്തിന്റെ സ്വന്തം വാക്യങ്ങളാണെന്ന് അംഗീകരിച്ചാല്‍ പിന്നെ ഈ വക കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യേണ്ടതായിട്ടില്ല. ആ കാലഘട്ടത്തില്‍ ഇതൊന്നും വലിയ പുതുമയുള്ള കാര്യങ്ങളായിരുന്നുമില്ല. ആരെയും നമുക്ക് കുറ്റപ്പെടുത്തേണ്ടതുമില്ല. എന്നാല്‍ ഇതൊക്കെ ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്കായി പ്രപഞ്ചനാഥനായ ദൈവം ഇറക്കിയതാണെങ്കില്‍ അതു ചര്‍ച്ച ചെയ്യപ്പെടുക തന്നെ വേണം.

ea jabbar said...

വില്ലില്‍ നിന്നും അമ്പെന്ന പോലെ എന്റെ മനസ്സില്‍ നിന്നും “ഈമാന്‍” തെറിച്ചു പോകാന്‍ ഇടയാക്കിയ ഒരധ്യായമാണ് അല്‍ അഹ്സാബ്. അതുകൊണ്ടു തന്നെയാണ് ആ അധ്യായം പൂര്‍ണ്ണമായി ഒന്നു പോസ്റ്റു മോര്‍ട്ടം ചെയ്യാമെന്നു വെച്ചത്.!

Siju | സിജു said...

:-)

ea jabbar said...

അബ്ദുല്‍ അലി said...

കാലം,

നന്ദി,

ക്ഷമയോടെ മുസ്ലിം സമൂഹം കാത്തിരിക്കുന്നത്‌, പരാജയത്തിന്റെ ലക്ഷണമായികണരുത്‌.

വാദിയിൽനിന്നും പ്രതിയിലേക്ക്‌ ഇത്തരക്കാരെ എത്തിക്കുവാൻ, അൽപ്പം അക്ഷമ കാണിച്ചെപറ്റൂ.

പ്രതികരിച്ചില്ലെങ്കിൽ, അത്‌ ഭീരുത്വമായി കണ്ട്‌, നാളെ, ഇവർ പലതും ചെയ്യും. യുവരക്തത്തെ ത്രസിപ്പിക്കുന്ന, ദ്വയർത്ഥമുള്ള വാക്കുകൾ, അനവസരത്തിൽ പ്രയോഗിക്കുവാൻ, അവസരവാദികളായ ഇവർ വളരെ മിടുക്കരാണ്‌.

എന്തെങ്കിലും ചോദ്യം ഇവരോട്‌ ചോദിച്ചാൽ, ഉടനെ, അടുത്ത പോസ്റ്റ്‌. നബി, ആയിഷയെ 9-ആം വയസ്സിൽ വിവാഹം ചെയ്തു.

ഇത്‌ മൂന്നോ നാലോ പ്രവശ്യം, ആ കിണപ്പന്റെ ബ്ലോഗിൽ ചെർച്ച ചെയ്തതാണ്‌. ദെ, ഇപ്പോ വിണ്ടും കിടക്കുന്നു. നബി, സൈദിന്റെ ഭാര്യയെ വിവാഹം ചെയ്തു.

പ്രതിഷേധത്തിൽനിന്നും പ്രതിരോധത്തിലേക്കുള്ള യാത്രയിൽ കവചം എന്നും നബിക്കെതിരെയുള്ള ആരോപണങ്ങളാണ്‌.

വിശ്വാസികൾ ക്ഷമിക്കുക. അവിവേകമാണെങ്കിൽ പെറുക്കുക.

----------------------------


എന്റെ ഫോട്ടൊ വെച്ച് വ്യാജ ഐ ഡി ഉണ്ടാക്കിയ നീചന്മാർക്കെതിരെ ബ്ലോഗ് അക്കാഡമി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. അവിടെ സംഘടിതമയി എത്തിയവർ എനിക്കെതിരെയും എന്നെ പിന്തുണക്കുന്നവർക്കെതിരെയും നടത്തുന്ന അസഹിഷ്ണുത മുറ്റുന്ന പ്രതികരണങ്ങളിൽനിന്നുമുള്ള ഒന്നാണു മേലുള്ളത്.
എന്റെ ബ്ലോഗിൽ വന്നു മര്യാദ കെട്ടരീതിയിൽ ആദ്യം പെരുമാറിയതും ഇതേ പേരിലുള്ള ഒരാളായിരുന്നു. അദ്ദേഹം തന്നെയാണോ ഇതെന്നറിയില്ല.
ഇവിടെ ഞാൻ ഖുറ്ആനിലെ ഒരു അധ്യായത്തിന്റെ പൂർണ്ണരൂപത്തിലുള്ള വിശകലനമാണു നടത്തുന്നത്. എന്റെ മതവിശ്വാസം പമ്പ കടക്കാനിടയാക്കിയതിൽ മുഖ്യ പങ്കു വഹിച്ച ഒരധ്യായമാണിവിടെ ചർച്ച്ക്കെടുത്തിട്ടുള്ള ‘അൽ അഹ്സാബ്’.
ഖുർ ആനിലെ വെളിപാടുകൾ പ്രപഞ്ചത്തിനപ്പുറത്തുള്ള ഒരു ദൈവം ഇറക്കിയതല്ല എന്നും അതു മുഹമ്മദ് എന്ന പച്ചമനുഷ്യന്റെ വികാരവിചാരങ്ങളുടെയും മോഹാഭിലാഷങ്ങളുടെയും ഒരു ആവിഷ്കാരം മാത്രമാണെന്നും എനിക്ക് ആദ്യവായനയിലേ മനസ്സിലാക്കിത്തന്നത് ഈ അധ്യായത്തിലെ ചില സൂക്തങ്ങളാൺ. ആ സൂക്തങ്ങൾ മാത്രമെടുത്ത് വിശദീകരിച്ചാൽ “സന്ദർഭത്തിൽ നിന്നും അടർത്തി; തെറ്റിദ്ധരിപ്പിക്കുന്നു” എന്ന ആക്ഷേപമായിരിക്കും ഉന്നയിക്കപ്പെടുക. അതിനാലാൺ അധ്യായം പൂർണമായി വിശദീകരിക്കുന്നത്.
ഇവിടെ മുഹമ്മദ് തന്റെ ദത്തു പുത്രന്റെ ഭാര്യയെ കല്യാണം കഴിച്ചതിലെ ധാർമ്മികതയോ ശരി തെറ്റുകളോ ചർച്ച ചയ്യാൻ വേണ്ടിയല്ല ഈ സൂക്തം വിശദമായ ചർച്ചക്കു വിധേയമാക്കുന്നത്. ഇവിടെ അല്ലാഹു എന്ന ദൈവത്തിന്റെ റോൾ എന്താണെന്നു വ്യക്തമാക്കാൻ വേണ്ടിയാൺ.
മുഹമ്മദിന്റെ വ്യക്തിപരമായ താൽ‌പ്പര്യങ്ങളെ ദൈവത്തിന്റെ അക്കൌണ്ടിൽ വരുത്തുക മൂലം ഇതൊക്കെ ലോകാവസാനം വരെ മനുഷ്യരൊന്നാകെ സദാചാരമായി ആചരിക്കണമെന്ന വാദത്തിന്റെ പരിഹാസ്യത ചർച്ച ചെയ്യപ്പെടേണ്ടതല്ലേ?. മുഹമ്മദിനെ മാത്രം ബാധിക്കുന്ന കാര്യമാണെങ്കിൽ ആർക്കും ഒരാക്ഷേപവും ഉന്നയിക്കേണ്ട ആവശ്യമില്ല. അദ്ദേഹം ജീവിച്ച കാലഘട്ടത്തിൽ ഇതൊന്നും അത്ര ഗൌരവമുള്ള കാര്യങ്ങളായിരുന്നില്ല. പക്ഷെ അദ്ദേഹം തലപ്പാവു കെട്ടിയ പോലെ ലോകത്തെല്ലാരും എല്ലാ കാലവും തലയിൽ കെട്ടണമെന്നും അദ്ദേഹം തുപ്പിയ പോലെ എല്ലാരും തുപ്പണമെന്നുമൊക്കെ ശാഠ്യം പിടിക്കുന്ന ഒരു മതത്തിൽ ഇതൊന്നും കേവലം വ്യക്തിപരമായ കാര്യങ്ങളല്ലല്ലോ. അപ്പോൾ ഇതൊക്കെ വിമർശിക്കപ്പെടുക സ്വാഭാവികമല്ലേ?
വിശ്വാസികൾ ഈ കാര്യങ്ങളൊന്നും ചർച്ച ചെയ്യപ്പെടാതെയും ആരും ശ്രദ്ധിക്കാതെയും പോകണമെന്ന് ആഗ്രഹിക്കുന്നത് എന്തുകൊണ്ടാൺ? അവർക്കു പോലും ഈ വക കാര്യങ്ങളിൽ ആശയക്കുഴപ്പമുണ്ട് എന്ന്താണു സത്യം.

ea jabbar said...

ജബ്ബാർ മാഷ് ഇസ്ലാമിലെ ഏതെങ്കിലും അന്ധവിശ്വാസങ്ങളെ മാത്രമല്ല വിമർശിക്കുന്നത്. ആ മതത്തെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുകയാണു ചെയ്യുന്നത്. അതിനാൽ മാഷിനെ അനുകൂലിക്കുന്നവരെല്ലാം ഇസ്ലാമിന്റെ ശത്രുക്കളാണ്. ഇസ്ലാമിന്റെ ശത്രുക്കൾ വർഗ്ഗീയവാദികളാണ്. അവർ മുസ്ലിം ശത്രുക്കളുമാണ്. അതിനാൽ മാഷിന്റെ വ്യാജപ്രൊഫൈലും ബ്ലോഗും നിർമ്മിച്ചവരെ ക്രിമിനലുകൾ എന്നു വിളിക്കുന്നവർ മുസ്ലിം വിരോധികളായ വർഗ്ഗീയവാദികളാണ്.


ബ്ലോഗിൽ ഇസ്ലാം സംരക്ഷകരായ ഏതാനും പേർ സംഘടിതമായി ഇപ്പോൾ പ്രചരിപ്പിക്കുന്ന ഒരു ഫോർമുലയുടെ രൂപമാണിത്. ബ്ലോഗിന്റെ ലോകത്ത് എന്നെ തീർത്തും ഒറ്റപ്പെടുത്തണമെന്നാഗ്രഹിക്കുന്നവരുടെ ഒരു കുതന്ത്രം.
ഇസ്ലാമിന്റെ വക്താക്കൾ ലോകത്തെല്ലായിടത്തും പയറ്റുന്ന തന്ത്രമാണിത്. ഇസ്ലാമിനെ കുറിച്ച് അഹിതകരമായ ഒരഭിപ്രായം ആരെങ്കിലും പറഞ്ഞാൽ മുസ്ലിം സമൂഹം ആദ്യമേ അയാളെ ബഹിഷ്കരിക്കുകയും, ചെയ്യാവുന്ന ഉപദ്രവങ്ങളെല്ലാം ചെയ്യുകയും ചെയ്യും. എന്നാലും ഇതര സമൂഹങ്ങളുടെ പിന്തുണയോടെ അത്തരക്കാർക്കു പിന്നെയും പിടിച്ചു നിൽക്കാൻ കഴിയുന്നു എന്ന യാഥാർത്ഥ്യം അവരെ അലോസരപ്പെടുത്തുന്നു. അതിനു കണ്ടു പിടിക്കുന്ന ഒരു അടവാണ് ഇത്തരം ഒരു സമവാക്യം രൂപപ്പെടുത്തി മറ്റുള്ളവരെയും വർഗ്ഗീയവാദികളായി ചിത്രീകരിക്കുക എന്നത്. ശുദ്ധഗതിക്കാരായ പലരും ഈ തന്ത്രത്തിൽ വീഴാറുമുണ്ട്. ഒരു വർഗ്ഗീയവാദി ആയി മറ്റുള്ളവരാൽ തെറ്റിദ്ധരിക്കപ്പെടുന്നു എന്ന തോന്നൽ ഉണ്ടായാൽ നല്ല മനസ്സുള്ളവർ അതിൽനിന്നും പിന്തിരിയും. അതവരുടെ നന്മകൊണ്ടാണ്. ഈ നന്മയെ മുതലെടുത്ത് തങ്ങളുടെ സങ്കുചിത താൽപ്പര്യം നടപ്പിലാക്കാം എന്നിവർ കണക്കു കൂട്ടുന്നു. തസ്ലീമ നസ്രീൻ ബംഗാളിൽനിന്നു പോലും നിഷ്കാസിതയായ അനുഭവം ഇതിനുദാഹരണമാണ്. അവരെ , മനുഷ്യാവകാശത്തിന്റെ പേരിൽ അനുകൂലിക്കുന്നവരെപ്പോലും ഇസ്ലാം വിരുദ്ധരും മുസ്ലിം വിരുദ്ധരുമായി ചിത്രീകരിച്ചുകൊണ്ട് പിന്തിരിപ്പിക്കാനാണു ഇക്കൂട്ടർ ശ്രമിക്കുന്നത്.
ഞാൻ ഇസ്ലാമിനെ മൊത്തമായി അടച്ചാക്ഷേപിക്കുകയാണെന്നും അന്ധവിശ്വാസങ്ങളെ എതിർക്കുകയല്ല ചെയ്യുന്നതെന്നും പറയുന്ന സുഹൃത്തുക്കളോട് ഒരു ചോദ്യം.:

എന്താണു അന്ധവിശ്വാസം? അന്ധമല്ലാത്ത വിശ്വാസം ഉണ്ടോ? ഇതു രണ്ടും വേർതിരിച്ചറിയാൻ എന്താണു മാനദണ്ഡം?

ഞാൻ എന്റെ വിമർശനങ്ങളിൽ ഊന്നുന്ന കാര്യം വളരെ വ്യക്തമായിത്തന്നെ പറയുന്നുണ്ട്. കുർ ആൻ എന്ന വേദപുസ്തകം ദൈവം ആകാശത്തുനിന്നിറക്കിയതല്ല; അതു മുഹമ്മദിന്റെ മനസ്സിൽ രൂപപ്പെട്ടതും അദ്ദേഹത്തിന്റെ നാവിലൂടെ പുറത്തു വന്നതുമായ വചനങ്ങളാണ്. അതിനാൽ ആ ഗ്രന്ഥത്തിലുള്ള ,കാലഹരണപ്പെട്ട സംഗതികൾ മുസ്ലിംങ്ങൾ ഉപേക്ഷിക്കണം. ഇസ്ലാമിൽ നല്ല കാര്യങ്ങൾ തീരെയില്ല എന്ന അഭിപ്രായം എനിക്കില്ല. അത്തരം നല്ല കാര്യങ്ങൾ ഇസ്ലാമിൽ മാത്രമല്ല ; മറ്റു മതങ്ങളിലും മതേതര ദർശനങ്ങളിലുമൊക്കെയുണ്ട്. നന്മ എവിടെ കണ്ടാലും സ്വീകരിക്കണം. തിന്മ “ദൈവം” പറഞ്ഞതായാലും തിരസകരിക്കണം. ഇതാണെന്റെ മതം. കുർ ആൻ ദൈവീകഗ്രന്ഥമാണെന്ന വിശ്വാസം ഉപേക്ഷിക്കാൻ ഒരു മതമൌലികവാദിക്കു സാധ്യമല്ല എന്നറിയാം. പക്ഷെ ആ അന്ധവിശ്വാസത്തെ അംഗീകരിച്ചുകൊണ്ട് ഇസ്ലാമിലെ ഒരു അനാചാരത്തെയും അന്ധവിശ്വാസത്തെയും ആർക്കും എതിർക്കാനാവില്ല. മറ്റെല്ലാ അന്ധവിശ്വാസങ്ങളും പൊട്ടിവിരിയുന്നത് ഈ വലിയ അന്ധവിശ്വാസത്തിന്റെ അടിവേരിൽനിന്നാണ്.
ഇത് എന്റെ ഒരു നിലപാടാണ്. വേണമെങ്കിൽ കുർ ആനിന്റെ ദൈവീകതയെ സ്പർശിക്കാതെ അനാചാരങ്ങളെയും വിശ്വാസങ്ങളെയുമൊക്കെ ചെറിയ തോതിൽ വിമർശിക്കാം. പക്ഷെ അത്തരം വിമർശനങ്ങൾക്കു മൌലികവിശ്വാസികൾക്കിടയിൽ ഒരു മാറ്റവും ഉണ്ടാക്കാൻ ശക്തി ലഭിക്കില്ല എന്നതാണനുഭവം. ദുർബ്ബലമായ ഈ സമീപനം സ്വീകരിക്കുന്ന പലരും നമുക്കിടയിലുണ്ട്. ഹമീദ് ചേന്നമംഗലൂർ, കാരശ്ശേരി തുടങ്ങിയവർ സ്വീകരിക്കുന്ന നിലപടിതിനുദാഹരണമാണ്. അവരോടുള്ള മുസ്ലിം സമീപനം എന്താണെന്നു നിരീക്ഷിച്ചാൽ ഞാൻ പറഞ്ഞതിന്റെ പൊരുൾ പിടി കിട്ടും.
ഇസ്ലാമിന്റെ ശത്രുക്കൾ, സംഘപരിവാറിന്റെ ഏജന്റുമാർ, ദീനിൽ വിശ്വാസമില്ലാത്ത മുനാഫിഖുകൾ എന്നിങ്ങനെ പല വിശേഷണങ്ങളും അവരുടെയും നെറ്റിയിൽ ഇവർ ചാപ്പ കുത്തിയിട്ടുണ്ട്. അതോടെ അവർക്കൊന്നും ഒരു മറുപടിയും പറയേണ്ടതില്ലല്ലോ.
അത്തരം ഒരു മുനാഫിഖൻ നിലപാടു സ്വീകരിക്കാൻ എനിക്കാവുന്നില്ല. അത് ബുദ്ധിപരമായ സത്യസന്ധതയുടെ പ്രശനമായി ഞാൻ കാണുന്നു. ബോധ്യപ്പെട്ട സത്യം മറച്ചു വെച്ച് മറ്റൊന്നു പുറത്തു പറയാൻ എന്തുകൊണ്ടോ ഞാൻ ഇഷ്ടപ്പെടുന്നില്ല.
ഞാൻ പറയുന്ന സത്യം ഉൾക്കൊള്ളാൻ കഴിയുന്നവർ ഉൾക്കൊള്ളട്ടെ. അല്ലാത്തവർക്ക് എന്നെ വായിക്കാതിരിക്കാം. മറുപടിയുണ്ടെങ്കിൽ മാന്യമായ ഭാഷയിൽ പ്രതികരിക്കട്ടെ. ഞാനും പ്രതികരിക്കാം. വ്യക്തിപരമായ ആക്ഷേപങ്ങളെ ഞാൻ മുഖവിലയ്ക്കെടുക്കുന്നില്ല. ആരെയും ഭയപ്പെടുന്നുമില്ല. എനിക്കു പറയാനുള്ളതു ഞാൻ പറയും അതിനാവും കാലം വരെ.!