tag:blogger.com,1999:blog-1605879197092601351.post177444338372813840..comments2023-06-22T20:17:37.208+05:30Comments on യുക്തിവാദം: ദത്തുപുത്രന്റെ ഭാര്യയെ വേള്‍ക്കാനും അല്ലാഹു കൂട്ടുനിന്നു!ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger6125tag:blogger.com,1999:blog-1605879197092601351.post-51074240458185079662009-06-21T13:52:20.924+05:302009-06-21T13:52:20.924+05:30ജബ്ബാർ മാഷ് ഇസ്ലാമിലെ ഏതെങ്കിലും അന്ധവിശ്വാസങ്ങളെ ...ജബ്ബാർ മാഷ് ഇസ്ലാമിലെ ഏതെങ്കിലും അന്ധവിശ്വാസങ്ങളെ മാത്രമല്ല വിമർശിക്കുന്നത്. ആ മതത്തെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുകയാണു ചെയ്യുന്നത്. അതിനാൽ മാഷിനെ അനുകൂലിക്കുന്നവരെല്ലാം ഇസ്ലാമിന്റെ ശത്രുക്കളാണ്. ഇസ്ലാമിന്റെ ശത്രുക്കൾ വർഗ്ഗീയവാദികളാണ്. അവർ മുസ്ലിം ശത്രുക്കളുമാണ്. അതിനാൽ മാഷിന്റെ വ്യാജപ്രൊഫൈലും ബ്ലോഗും നിർമ്മിച്ചവരെ ക്രിമിനലുകൾ എന്നു വിളിക്കുന്നവർ മുസ്ലിം വിരോധികളായ വർഗ്ഗീയവാദികളാണ്.

ബ്ലോഗിൽ ഇസ്ലാം സംരക്ഷകരായ ഏതാനും പേർ സംഘടിതമായി ഇപ്പോൾ പ്രചരിപ്പിക്കുന്ന ഒരു ഫോർമുലയുടെ രൂപമാണിത്. ബ്ലോഗിന്റെ ലോകത്ത് എന്നെ തീർത്തും ഒറ്റപ്പെടുത്തണമെന്നാഗ്രഹിക്കുന്നവരുടെ ഒരു കുതന്ത്രം.
ഇസ്ലാമിന്റെ വക്താക്കൾ ലോകത്തെല്ലായിടത്തും പയറ്റുന്ന തന്ത്രമാണിത്. ഇസ്ലാമിനെ കുറിച്ച് അഹിതകരമായ ഒരഭിപ്രായം ആരെങ്കിലും പറഞ്ഞാൽ മുസ്ലിം സമൂഹം ആദ്യമേ അയാളെ ബഹിഷ്കരിക്കുകയും, ചെയ്യാവുന്ന ഉപദ്രവങ്ങളെല്ലാം ചെയ്യുകയും ചെയ്യും. എന്നാലും ഇതര സമൂഹങ്ങളുടെ പിന്തുണയോടെ അത്തരക്കാർക്കു പിന്നെയും പിടിച്ചു നിൽക്കാൻ കഴിയുന്നു എന്ന യാഥാർത്ഥ്യം അവരെ അലോസരപ്പെടുത്തുന്നു. അതിനു കണ്ടു പിടിക്കുന്ന ഒരു അടവാണ് ഇത്തരം ഒരു സമവാക്യം രൂപപ്പെടുത്തി മറ്റുള്ളവരെയും വർഗ്ഗീയവാദികളായി ചിത്രീകരിക്കുക എന്നത്. ശുദ്ധഗതിക്കാരായ പലരും ഈ തന്ത്രത്തിൽ വീഴാറുമുണ്ട്. ഒരു വർഗ്ഗീയവാദി ആയി മറ്റുള്ളവരാൽ തെറ്റിദ്ധരിക്കപ്പെടുന്നു എന്ന തോന്നൽ ഉണ്ടായാൽ നല്ല മനസ്സുള്ളവർ അതിൽനിന്നും പിന്തിരിയും. അതവരുടെ നന്മകൊണ്ടാണ്. ഈ നന്മയെ മുതലെടുത്ത് തങ്ങളുടെ സങ്കുചിത താൽപ്പര്യം നടപ്പിലാക്കാം എന്നിവർ കണക്കു കൂട്ടുന്നു. തസ്ലീമ നസ്രീൻ ബംഗാളിൽനിന്നു പോലും നിഷ്കാസിതയായ അനുഭവം ഇതിനുദാഹരണമാണ്. അവരെ , മനുഷ്യാവകാശത്തിന്റെ പേരിൽ അനുകൂലിക്കുന്നവരെപ്പോലും ഇസ്ലാം വിരുദ്ധരും മുസ്ലിം വിരുദ്ധരുമായി ചിത്രീകരിച്ചുകൊണ്ട് പിന്തിരിപ്പിക്കാനാണു ഇക്കൂട്ടർ ശ്രമിക്കുന്നത്.
ഞാൻ ഇസ്ലാമിനെ മൊത്തമായി അടച്ചാക്ഷേപിക്കുകയാണെന്നും അന്ധവിശ്വാസങ്ങളെ എതിർക്കുകയല്ല ചെയ്യുന്നതെന്നും പറയുന്ന സുഹൃത്തുക്കളോട് ഒരു ചോദ്യം.:

എന്താണു അന്ധവിശ്വാസം? അന്ധമല്ലാത്ത വിശ്വാസം ഉണ്ടോ? ഇതു രണ്ടും വേർതിരിച്ചറിയാൻ എന്താണു മാനദണ്ഡം?

ഞാൻ എന്റെ വിമർശനങ്ങളിൽ ഊന്നുന്ന കാര്യം വളരെ വ്യക്തമായിത്തന്നെ പറയുന്നുണ്ട്. കുർ ആൻ എന്ന വേദപുസ്തകം ദൈവം ആകാശത്തുനിന്നിറക്കിയതല്ല; അതു മുഹമ്മദിന്റെ മനസ്സിൽ രൂപപ്പെട്ടതും അദ്ദേഹത്തിന്റെ നാവിലൂടെ പുറത്തു വന്നതുമായ വചനങ്ങളാണ്. അതിനാൽ ആ ഗ്രന്ഥത്തിലുള്ള ,കാലഹരണപ്പെട്ട സംഗതികൾ മുസ്ലിംങ്ങൾ ഉപേക്ഷിക്കണം. ഇസ്ലാമിൽ നല്ല കാര്യങ്ങൾ തീരെയില്ല എന്ന അഭിപ്രായം എനിക്കില്ല. അത്തരം നല്ല കാര്യങ്ങൾ ഇസ്ലാമിൽ മാത്രമല്ല ; മറ്റു മതങ്ങളിലും മതേതര ദർശനങ്ങളിലുമൊക്കെയുണ്ട്. നന്മ എവിടെ കണ്ടാലും സ്വീകരിക്കണം. തിന്മ “ദൈവം” പറഞ്ഞതായാലും തിരസകരിക്കണം. ഇതാണെന്റെ മതം. കുർ ആൻ ദൈവീകഗ്രന്ഥമാണെന്ന വിശ്വാസം ഉപേക്ഷിക്കാൻ ഒരു മതമൌലികവാദിക്കു സാധ്യമല്ല എന്നറിയാം. പക്ഷെ ആ അന്ധവിശ്വാസത്തെ അംഗീകരിച്ചുകൊണ്ട് ഇസ്ലാമിലെ ഒരു അനാചാരത്തെയും അന്ധവിശ്വാസത്തെയും ആർക്കും എതിർക്കാനാവില്ല. മറ്റെല്ലാ അന്ധവിശ്വാസങ്ങളും പൊട്ടിവിരിയുന്നത് ഈ വലിയ അന്ധവിശ്വാസത്തിന്റെ അടിവേരിൽനിന്നാണ്.
ഇത് എന്റെ ഒരു നിലപാടാണ്. വേണമെങ്കിൽ കുർ ആനിന്റെ ദൈവീകതയെ സ്പർശിക്കാതെ അനാചാരങ്ങളെയും വിശ്വാസങ്ങളെയുമൊക്കെ ചെറിയ തോതിൽ വിമർശിക്കാം. പക്ഷെ അത്തരം വിമർശനങ്ങൾക്കു മൌലികവിശ്വാസികൾക്കിടയിൽ ഒരു മാറ്റവും ഉണ്ടാക്കാൻ ശക്തി ലഭിക്കില്ല എന്നതാണനുഭവം. ദുർബ്ബലമായ ഈ സമീപനം സ്വീകരിക്കുന്ന പലരും നമുക്കിടയിലുണ്ട്. ഹമീദ് ചേന്നമംഗലൂർ, കാരശ്ശേരി തുടങ്ങിയവർ സ്വീകരിക്കുന്ന നിലപടിതിനുദാഹരണമാണ്. അവരോടുള്ള മുസ്ലിം സമീപനം എന്താണെന്നു നിരീക്ഷിച്ചാൽ ഞാൻ പറഞ്ഞതിന്റെ പൊരുൾ പിടി കിട്ടും.
ഇസ്ലാമിന്റെ ശത്രുക്കൾ, സംഘപരിവാറിന്റെ ഏജന്റുമാർ, ദീനിൽ വിശ്വാസമില്ലാത്ത മുനാഫിഖുകൾ എന്നിങ്ങനെ പല വിശേഷണങ്ങളും അവരുടെയും നെറ്റിയിൽ ഇവർ ചാപ്പ കുത്തിയിട്ടുണ്ട്. അതോടെ അവർക്കൊന്നും ഒരു മറുപടിയും പറയേണ്ടതില്ലല്ലോ.
അത്തരം ഒരു മുനാഫിഖൻ നിലപാടു സ്വീകരിക്കാൻ എനിക്കാവുന്നില്ല. അത് ബുദ്ധിപരമായ സത്യസന്ധതയുടെ പ്രശനമായി ഞാൻ കാണുന്നു. ബോധ്യപ്പെട്ട സത്യം മറച്ചു വെച്ച് മറ്റൊന്നു പുറത്തു പറയാൻ എന്തുകൊണ്ടോ ഞാൻ ഇഷ്ടപ്പെടുന്നില്ല.
ഞാൻ പറയുന്ന സത്യം ഉൾക്കൊള്ളാൻ കഴിയുന്നവർ ഉൾക്കൊള്ളട്ടെ. അല്ലാത്തവർക്ക് എന്നെ വായിക്കാതിരിക്കാം. മറുപടിയുണ്ടെങ്കിൽ മാന്യമായ ഭാഷയിൽ പ്രതികരിക്കട്ടെ. ഞാനും പ്രതികരിക്കാം. വ്യക്തിപരമായ ആക്ഷേപങ്ങളെ ഞാൻ മുഖവിലയ്ക്കെടുക്കുന്നില്ല. ആരെയും ഭയപ്പെടുന്നുമില്ല. എനിക്കു പറയാനുള്ളതു ഞാൻ പറയും അതിനാവും കാലം വരെ.!ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-14342812381639214662009-06-12T14:31:16.592+05:302009-06-12T14:31:16.592+05:30അബ്ദുല്‍ അലി said...
കാലം,
നന്ദി,
ക...അബ്ദുല്‍ അലി said...

കാലം,

നന്ദി,

ക്ഷമയോടെ മുസ്ലിം സമൂഹം കാത്തിരിക്കുന്നത്, പരാജയത്തിന്റെ ലക്ഷണമായികണരുത്.

വാദിയിൽനിന്നും പ്രതിയിലേക്ക് ഇത്തരക്കാരെ എത്തിക്കുവാൻ, അൽപ്പം അക്ഷമ കാണിച്ചെപറ്റൂ.

പ്രതികരിച്ചില്ലെങ്കിൽ, അത് ഭീരുത്വമായി കണ്ട്, നാളെ, ഇവർ പലതും ചെയ്യും. യുവരക്തത്തെ ത്രസിപ്പിക്കുന്ന, ദ്വയർത്ഥമുള്ള വാക്കുകൾ, അനവസരത്തിൽ പ്രയോഗിക്കുവാൻ, അവസരവാദികളായ ഇവർ വളരെ മിടുക്കരാണ്.

എന്തെങ്കിലും ചോദ്യം ഇവരോട് ചോദിച്ചാൽ, ഉടനെ, അടുത്ത പോസ്റ്റ്. നബി, ആയിഷയെ 9-ആം വയസ്സിൽ വിവാഹം ചെയ്തു.

ഇത് മൂന്നോ നാലോ പ്രവശ്യം, ആ കിണപ്പന്റെ ബ്ലോഗിൽ ചെർച്ച ചെയ്തതാണ്. ദെ, ഇപ്പോ വിണ്ടും കിടക്കുന്നു. നബി, സൈദിന്റെ ഭാര്യയെ വിവാഹം ചെയ്തു.

പ്രതിഷേധത്തിൽനിന്നും പ്രതിരോധത്തിലേക്കുള്ള യാത്രയിൽ കവചം എന്നും നബിക്കെതിരെയുള്ള ആരോപണങ്ങളാണ്.

വിശ്വാസികൾ ക്ഷമിക്കുക. അവിവേകമാണെങ്കിൽ പെറുക്കുക.

എന്റെ ഫോട്ടൊ വെച്ച് വ്യാജ ഐ ഡി ഉണ്ടാക്കിയ നീചന്മാർക്കെതിരെ ബ്ലോഗ് അക്കാഡമി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. അവിടെ സംഘടിതമയി എത്തിയവർ എനിക്കെതിരെയും എന്നെ പിന്തുണക്കുന്നവർക്കെതിരെയും നടത്തുന്ന അസഹിഷ്ണുത മുറ്റുന്ന പ്രതികരണങ്ങളിൽനിന്നുമുള്ള ഒന്നാണു മേലുള്ളത്.
എന്റെ ബ്ലോഗിൽ വന്നു മര്യാദ കെട്ടരീതിയിൽ ആദ്യം പെരുമാറിയതും ഇതേ പേരിലുള്ള ഒരാളായിരുന്നു. അദ്ദേഹം തന്നെയാണോ ഇതെന്നറിയില്ല.
ഇവിടെ ഞാൻ ഖുറ്ആനിലെ ഒരു അധ്യായത്തിന്റെ പൂർണ്ണരൂപത്തിലുള്ള വിശകലനമാണു നടത്തുന്നത്. എന്റെ മതവിശ്വാസം പമ്പ കടക്കാനിടയാക്കിയതിൽ മുഖ്യ പങ്കു വഹിച്ച ഒരധ്യായമാണിവിടെ ചർച്ച്ക്കെടുത്തിട്ടുള്ള ‘അൽ അഹ്സാബ്’.
ഖുർ ആനിലെ വെളിപാടുകൾ പ്രപഞ്ചത്തിനപ്പുറത്തുള്ള ഒരു ദൈവം ഇറക്കിയതല്ല എന്നും അതു മുഹമ്മദ് എന്ന പച്ചമനുഷ്യന്റെ വികാരവിചാരങ്ങളുടെയും മോഹാഭിലാഷങ്ങളുടെയും ഒരു ആവിഷ്കാരം മാത്രമാണെന്നും എനിക്ക് ആദ്യവായനയിലേ മനസ്സിലാക്കിത്തന്നത് ഈ അധ്യായത്തിലെ ചില സൂക്തങ്ങളാൺ. ആ സൂക്തങ്ങൾ മാത്രമെടുത്ത് വിശദീകരിച്ചാൽ “സന്ദർഭത്തിൽ നിന്നും അടർത്തി; തെറ്റിദ്ധരിപ്പിക്കുന്നു” എന്ന ആക്ഷേപമായിരിക്കും ഉന്നയിക്കപ്പെടുക. അതിനാലാൺ അധ്യായം പൂർണമായി വിശദീകരിക്കുന്നത്.
ഇവിടെ മുഹമ്മദ് തന്റെ ദത്തു പുത്രന്റെ ഭാര്യയെ കല്യാണം കഴിച്ചതിലെ ധാർമ്മികതയോ ശരി തെറ്റുകളോ ചർച്ച ചയ്യാൻ വേണ്ടിയല്ല ഈ സൂക്തം വിശദമായ ചർച്ചക്കു വിധേയമാക്കുന്നത്. ഇവിടെ അല്ലാഹു എന്ന ദൈവത്തിന്റെ റോൾ എന്താണെന്നു വ്യക്തമാക്കാൻ വേണ്ടിയാൺ.
മുഹമ്മദിന്റെ വ്യക്തിപരമായ താൽപ്പര്യങ്ങളെ ദൈവത്തിന്റെ അക്കൌണ്ടിൽ വരുത്തുക മൂലം ഇതൊക്കെ ലോകാവസാനം വരെ മനുഷ്യരൊന്നാകെ സദാചാരമായി ആചരിക്കണമെന്ന വാദത്തിന്റെ പരിഹാസ്യത ചർച്ച ചെയ്യപ്പെടേണ്ടതല്ലേ?. മുഹമ്മദിനെ മാത്രം ബാധിക്കുന്ന കാര്യമാണെങ്കിൽ ആർക്കും ഒരാക്ഷേപവും ഉന്നയിക്കേണ്ട ആവശ്യമില്ല. അദ്ദേഹം ജീവിച്ച കാലഘട്ടത്തിൽ ഇതൊന്നും അത്ര ഗൌരവമുള്ള കാര്യങ്ങളായിരുന്നില്ല. പക്ഷെ അദ്ദേഹം തലപ്പാവു കെട്ടിയ പോലെ ലോകത്തെല്ലാരും എല്ലാ കാലവും തലയിൽ കെട്ടണമെന്നും അദ്ദേഹം തുപ്പിയ പോലെ എല്ലാരും തുപ്പണമെന്നുമൊക്കെ ശാഠ്യം പിടിക്കുന്ന ഒരു മതത്തിൽ ഇതൊന്നും കേവലം വ്യക്തിപരമായ കാര്യങ്ങളല്ലല്ലോ. അപ്പോൾ ഇതൊക്കെ വിമർശിക്കപ്പെടുക സ്വാഭാവികമല്ലേ?
വിശ്വാസികൾ ഈ കാര്യങ്ങളൊന്നും ചർച്ച ചെയ്യപ്പെടാതെയും ആരും ശ്രദ്ധിക്കാതെയും പോകണമെന്ന് ആഗ്രഹിക്കുന്നത് എന്തുകൊണ്ടാൺ? അവർക്കു പോലും ഈ വക കാര്യങ്ങളിൽ ആശയക്കുഴപ്പമുണ്ട് എന്ന്താണു സത്യം.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-4985091091349177222009-05-30T20:24:03.471+05:302009-05-30T20:24:03.471+05:30:-):-)Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-36268244398345235712009-05-29T12:40:38.464+05:302009-05-29T12:40:38.464+05:30വില്ലില്‍ നിന്നും അമ്പെന്ന പോലെ എന്റെ മനസ്സില്‍ നി...വില്ലില്‍ നിന്നും അമ്പെന്ന പോലെ എന്റെ മനസ്സില്‍ നിന്നും “ഈമാന്‍” തെറിച്ചു പോകാന്‍ ഇടയാക്കിയ ഒരധ്യായമാണ് അല്‍ അഹ്സാബ്. അതുകൊണ്ടു തന്നെയാണ് ആ അധ്യായം പൂര്‍ണ്ണമായി ഒന്നു പോസ്റ്റു മോര്‍ട്ടം ചെയ്യാമെന്നു വെച്ചത്.!ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-78235845741210453962009-05-29T12:37:58.214+05:302009-05-29T12:37:58.214+05:30മുഹമ്മദ് നബിയുടെ വ്യക്തിജീവിതത്തെയോ സദാചാരത്തെയോ ഇ...മുഹമ്മദ് നബിയുടെ വ്യക്തിജീവിതത്തെയോ സദാചാരത്തെയോ ഇകഴ്ത്തുക എന്ന ഉദ്ദേശ്യമല്ല , മറിച്ച് കുര് ആന്‍ അദ്ദേഹത്തിന്റെ വിചാരവികാരങ്ങളുടെയും ആഗ്രഹാഭിലാഷങ്ങളുടെയും ആവിഷ്കാരം മാത്രമാണെന്നു ബോധ്യപ്പെടുത്തുകയാണ്.
ഇതൊക്കെ അദ്ദേഹത്തിന്റെ സ്വന്തം വാക്യങ്ങളാണെന്ന് അംഗീകരിച്ചാല്‍ പിന്നെ ഈ വക കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യേണ്ടതായിട്ടില്ല. ആ കാലഘട്ടത്തില്‍ ഇതൊന്നും വലിയ പുതുമയുള്ള കാര്യങ്ങളായിരുന്നുമില്ല. ആരെയും നമുക്ക് കുറ്റപ്പെടുത്തേണ്ടതുമില്ല. എന്നാല്‍ ഇതൊക്കെ ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്കായി പ്രപഞ്ചനാഥനായ ദൈവം ഇറക്കിയതാണെങ്കില്‍ അതു ചര്‍ച്ച ചെയ്യപ്പെടുക തന്നെ വേണം.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-32622916480857592872009-05-29T11:55:37.319+05:302009-05-29T11:55:37.319+05:30കുര് ആനിലെ വെളിപാടുകള്‍ പുറപ്പെട്ടിരുന്നത് പ്രപഞ്...കുര് ആനിലെ വെളിപാടുകള്‍ പുറപ്പെട്ടിരുന്നത് പ്രപഞ്ചസ്രഷ്ടാവായ ഒരു സര്‍വ്വേശ്വരന്റെ വിശുദ്ധഫലകത്തില് നിന്നോ അതോ മുഹമ്മദ് എന്ന പച്ച മനുഷ്യന്റെ അന്തരംഗത്തില്‍ നിന്നോ എന്നു ഏതു ശരാശരിക്കാരനും മനസ്സിലാക്കിത്തരുന്ന നിരവധി വെളിപാടു സൂക്തങ്ങള്‍ ഈ അധ്യായത്തില്‍ ഉണ്ട്. അതിലൊന്നാണിവിടെ ചര്‍ച്ച ചെയ്യുന്നത്. ഇസ്ലാമിന്റെ വിമര്‍ശകര്‍ ഒരു പാട് ആഘോഷിക്കുകയും ഇസ്ലാം പണ്ഡിതന്മാര് ഒരു പാടു ഉരുണ്ടു മറിയുകയും ചെത വെളിപാട്!ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.com