Tuesday, March 10, 2009

വെളിപാടിന്റെ ശാസ്ത്രം!


മനശ്ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ.NM മുഹമ്മദലി ഈയിടെ പുറത്തിറക്കിയ പുസ്തകമാണ് ‘ഖുര്‍ ആന്‍ ഒരു മനശ്ശാസ്ത്ര വിമര്‍ശനം’. ദിവ്യാനുഭവങ്ങളുടെയും വെളിപാടുകളുടെയും മനശ്ശാസ്ത്രപരമായ വിശദീകരണങ്ങള്‍ പ്രസ്തുത ഗ്രന്ഥത്തിലുണ്ട്. ഏതാനും ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കാം:

മുഹമ്മദിന്റെ ദിവ്യാനുഭവങ്ങള്‍

ദിവ്യാനുഭവങ്ങളെ കുറിച്ച് ധാരാളം മനശ്ശാസ്ത്ര പഠനങ്ങള്‍ അടുത്ത കാലത്ത് നടത്തിയിട്ടുണ്ട്. ആന്‍ഡ്രു ഗ്രീലി എന്ന അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞന്റെ അഭിപ്രായത്തില്‍ ദിവ്യാനുഭവം (mystical experience) ഭൂതോദയം(intuition) പോലെ മനുഷ്യമനസ്സില്‍ പുതിയ ആശയം ഉദിക്കുന്ന പ്രക്രിയയാണ്. മനസ്സിന്റെ ഉപബോധ തലത്തെ ഉയര്‍ത്തിക്കൊണ്ടു വന്ന് സര്‍ഗ്ഗപരമായ ഭാവനയെ പ്രവര്‍ത്തിപ്പിക്കുമ്പോഴാണ് ദിവ്യാനുഭവം ഉണ്ടാകുന്നത്. ഒരു തരം ഭ്രമകല്‍പ്പന(fantasy)ആണ് ദിവ്യാനുഭവം. സര്‍ഗ്ഗപ്രതിഭയുള്ളവര്‍ക്കെല്ലാം ഭ്രമകല്‍പ്പനയും സാധ്യമാണ്. ഇത്തരം അനുഭവങ്ങള്‍ ദിവ്യമാണെന്നുള്ളത് മതവിശ്വാസം(religious faith) ആണ്. ചില സന്ദര്‍ഭങ്ങളില്‍ സ്വത്വത്തിന്റെ അതിരുകള്‍ ഇല്ലാതായി സ്വത്വം പ്രപഞ്ചവുമായി താദാത്മ്യം പ്രാപിച്ചു എന്ന തോന്നലായിരിക്കും . മനശ്ശാസ്ത്രത്തില്‍ ഇത്തരം അനുഭവങ്ങളെ മഹിഷ്ടാനുഭവം (peak experience) എന്നാണു പറയുന്നത്. മഹിഷ്ഠാനുഭവങ്ങളുടെ ശാസ്ത്രീയമായ വിശദീകരണം ആദ്യം നല്‍കിയത് മാസ്ലോ (Maslow) എന്ന മനശ്ശാസ്ത്രജ്ഞനാണ്. അതുകൊണ്ട് Maslow's peak experience എന്നും പറയുന്നു. വ്യതിരിക്ത ബോധാവസ്ഥയില്‍(altered state of consciousness) ആണ് സാധാരണയായി ദിവ്യാനുഭവങ്ങള്‍ ഉണ്ടാകുന്നത്. മനുഷ്യന്റെ ബോധാവസ്ഥയെ സാധാരണ നിലയില്‍ നിന്നും മറ്റൊരു അവസ്ഥയിലേക്കാക്കാന്‍ കഴിയുന്നു. ബാഹ്യലോകത്തു നിന്നുള്ള സംജ്ഞകളും ചോദനങ്ങളും പരമാവധി കുറച്ച് ശ്രദ്ധ ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ചാല്‍ വ്യതിരിക്തമായ ബോധാവസ്ഥയുണ്ടാകും. ഇതു പരീക്ഷിച്ചു നോക്കുന്ന നൂറു ശതമാനം പേര്‍ക്കും വളരെ വേഗം വ്യതിരിക്ത ബോധാവസ്ഥ കൈവരിക്കാന്‍ കഴിയുമെന്ന ധാരണ ശരിയല്ല. വ്യതിരിക്ത ബോധാവസ്ഥയില്‍ സ്വത്വത്തിന്റെ അതിരുകള്‍ അലിഞ്ഞില്ലാതായിട്ടോ സ്വത്വം വളര്‍ന്നു വികസിച്ചോ പ്രപഞ്ചവുമായി ലയിക്കുന്നതുപോലെ അനുഭവപ്പെടാം. ഇതാണു മഹിഷ്ഠാനുഭവം(peak experience) . ദൈവത്തിന്റെ തൊട്ടടുത്തു നിക്കുന്നതായിട്ടോ ദൈവം, ദൈവത്തിന്റെ അവതാരം, ദൈവദൂതന്‍, മലക്ക്, ദേവീ ദേവന്മാര്‍ എന്നിവരൊക്കെ പ്രത്യക്ഷപ്പെട്ടതായിട്ടോ അനുഭവപ്പെടുന്നതിനെ ‘വെളിപ്പെടല്‍ അനുഭവം’ (Epiphanic Experience) എന്നാണു പറയുന്നത്. ....

ദിവ്യാനുഭവങ്ങളോടൊപ്പം വ്യക്തിക്ക് നവയവ്വനം കൈവന്നതായോ താന്‍ മറ്റൊരാളായി മാറിയതായോ ഉള്ള തോന്നലുകളും അവര്‍ണ്ണനീയമായ മാനസീകാവസ്ഥയും ഉണ്ടാകാം. തീക്ഷ്ണമായ വികാരക്ഷോഭവും ഇന്ദ്രിയാനുഭൂതികളില്‍ തത്സമയ മാറ്റങ്ങളും ഉണ്ടാകാറുണ്ട്. മെസ്കലിന്‍, എല്‍ എസ് ഡി എന്നീ ഔഷധങ്ങള്‍ മുകളില്‍ വിവരിച്ചതിനു സമാനമായ മാനസികാവസ്ഥ സൃഷ്ടിക്കും. Psychedelic Drugs എന്നാണവയുടെ പേര്. മെസ്കലിന്‍ എന്ന ഔഷധം കഴിച്ച് ദിവ്യാനുഭവപരീക്ഷണത്തിന് സ്വമേധയാ തയ്യാറായ ചിന്തകന്‍ ആല്‍ഡസ് ഹക്സ്ലി തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് Doors of perception എന്ന വിശ്വ വിഖ്യാത ഗ്രന്ഥം രചിച്ചത്.

മരുന്നുകള്‍ മൂലമുണ്ടാകുന്ന “ദിവ്യാനുഭവങ്ങള്‍” വളരെ പരിമിതങ്ങളും ക്ഷണികങ്ങളും ആണെന്ന് ആല്‍ഡസ് ഹക്സ്ലിയുടെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. വിശ്വാസത്തിന്റെ അഭാവമാണ് ഈ പരിമിതപ്പെടുത്തലിനു കാരണം. ദിവ്യാനുഭവങ്ങളെ അഭൌമ തലത്തിലേയ്ക്കു ഉയര്‍ത്തുന്നത് വ്യക്തിയുടെ മതവിശ്വാസം ആണ്.
ദിവ്യാനുഭവങ്ങള്‍ സ്കിസോഫ്രേനിയ എന്ന മനോരോഗത്തിന്റെ ലക്ഷണമായ മിഥ്യാനുഭവങ്ങള്‍(hallucination) ആയി തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ട്. ക്രമരഹിതമായ ചിന്ത (thought disorder) മിഥ്യാനുഭവങ്ങള്‍ (hallucination) എന്നിവ പ്രധാന ലക്ഷണങ്ങളായുള്ള മനോരോഗമാണ് സ്കിസോഫ്രേനിയ. ദിവ്യാനുഭവങ്ങളും സ്കിസോഫ്രേനിയയും തമ്മില്‍ യാതൊരു ബന്ധവുമില്ല.

വ്യക്തി പ്രാപഞ്ചികമായ ഏകത്വത്തിന്റെ അംശമാണെന്നുള്ള വിശ്വാസമാണു ദിവ്യാനുഭവങ്ങളുടെ അടിത്തറ. ഈ മാനസികാവസ്ഥയില്‍ വ്യക്തിക്ക് ഭക്തിയും ആദരപ്രയുക്തമായ ഭയവും തോന്നുന്നു. പരമസത്യവുമായി താന്‍ അടുത്തു നില്‍ക്കുന്നു എന്ന തോന്നലും മനസ്സില്‍ ജനിക്കുന്നു. ഇത് മനസ്സിന്റെ വൈകാരികമായ വിക്ഷുബ്ധാവസ്ഥ യാണ്. ഈ അവസ്ഥയിലെ അനുഭവങ്ങള്‍ ഒരു സാധാരണ വ്യക്തിക്ക് വാക്കുകള്‍ കൊണ്ടു വിവരിക്കുക അസാധ്യമായിരിക്കും. അതുകൊണ്ടാണ് അനുഭവത്തെ “ദിവ്യം” “ഗൂഡം” (mystical) എന്നൊക്കെ പറയുന്നത്. ദിവ്യാനുഭവങ്ങളെ കുറിച്ച് വ്യക്തികള്‍ നല്‍കിയ വിവരണങ്ങള്‍ അനുസരിച്ച് സാധാരണയില്‍ കവിഞ്ഞ ആനന്ദാനുഭൂതിയും ഇന്ദ്രിയാനുഭവങ്ങളുടെ തീക്ഷ്ണതയും മാത്രമുള്ള ബോധാവസ്ഥ മുതല്‍ എല്ലാ ബിംബ വിധാനങ്ങളെയും ആശയ ധാരകളെയും മറികടന്നുള്ള അതീന്ദ്രിയവും വ്യതിരിക്തവും അസാധാരണവും ആയ ബോധാവസ്ഥകള്‍ വരെ ഉണ്ട്.

ദിവ്യാനുഭവങ്ങളെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. 1. അശിക്ഷിത ഇന്ദ്രിയ ബോധാവസ്ഥ (untrained -sensate), 2.ശിക്ഷിത ഇന്ദ്രിയ ബോധാവസ്ഥ(trained -sensate) 3.ശിക്ഷിത അതീന്ദ്രിയ ബോധാവസ്ഥ(trained- transcendent-sensate).
ധ്യാനം, പ്രാര്‍ത്ഥന, തുടങ്ങിയ അനുഷ്ഠാനങ്ങളൊന്നും ചെയ്യാത്ത ഒരാള്‍ക്കു പെട്ടെന്നുണ്ടാകുന്ന ദിവ്യാനുഭവമാണ് അശിക്ഷിത ഇന്ദ്രിയ ബോധാവസ്ഥ. ഏതൊരാള്‍ക്കും ഇത്തരത്തിലുള്ള “ദിവ്യാനുഭവങ്ങള്‍” ഉണ്ടാകാവുന്നതാണ്.
ഏതെങ്കിലും മതത്തിന്റെ വിശ്വാസപ്രമാണങ്ങളുടെ ഭൂമികയില്‍ നിന്നുകൊണ്ട് ദിവ്യാനുഭവങ്ങള്‍ക്കു വേണ്ടിയുള്ള ധ്യാനം പ്രാര്‍ത്ഥന‍ തുടങ്ങിയവ അനുഷ്ഠിക്കുമ്പോള്‍ ഉണ്ടാകുന്ന ദിവ്യാനുഭവങ്ങള്‍ സ്വാഭാവികമായും വ്യക്തിയുടെ വിശ്വാസത്തെ ബലപ്പെടുത്താന്‍ ഉതകുന്നവയാകും. വ്യക്തിക്കു തന്റെ അനുഭവം അര്‍ത്ഥപൂര്‍ണമാണെന്ന് തോന്നുകയും ചെയ്യും. മതപരമായ ദിവ്യാനുഭവങ്ങള്‍ വ്യക്തിയുടെ മനസ്സില്‍ പുതിയ “ജ്ഞാനപ്രകാശന”ത്തിന്റെ (enlightenment) സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. മതപരമല്ലാത്ത ദിവ്യാനുഭവങ്ങള്‍ ഉളവാക്കിയ മാനസികമായ മാറ്റങ്ങള്‍ വേഗം മനസ്സില്‍നിന്നും മാഞ്ഞു പോകുന്നു.

ഹിറ മലയിലെ ഗുഹയില്‍ ധ്യാനനിരതനായിരുന്നപ്പോള്‍ മുഹമ്മദിനുണ്ടായത് ‘വെളിപ്പെടല്‍ അനുഭവം’ (Epiphanic Experience) ആയിരുന്നുവെന്ന് ഖുര്‍ ആനിലെ വചനങ്ങള്‍ തെളിയിക്കുന്നു. ആദ്യത്തെ ദിവ്യാനുഭവം ഉണ്ടായപ്പോള്‍ മുഹമ്മദിന് അവര്‍ണനീയമായ മാനസികാവസ്ഥയും തീക്ഷ്ണമായ വൈകാരികക്ഷോഭവും ഉണ്ടാവുകയും അതില്‍നിന്നും മോചനം നേടിയപ്പോള്‍ കാഹീനുകളെ [നാടന്‍ വെളിച്ചപ്പാടുകള്‍] ഓര്‍മ്മ വരുകയും ചെയ്തു. മുഹമ്മദ് വീട്ടിലേക്കു തിരിച്ചു ചെന്ന് ഖദീജയോട് പുതപ്പിട്ടു മൂടാനാണു ആവശ്യപ്പെട്ടതെന്ന് ഹദീസുകള്‍ പറയുന്നു. പുതപ്പിട്ടു മൂടിയാല്‍ തനിക്ക് അല്ലാഹുവിന്റെ സന്ദേശം ലഭിക്കുമെന്ന് മുഹമ്മദ് പ്രതീക്ഷിച്ചു. ആദ്യ സന്ദര്‍ഭത്തില്‍ അങ്ങനെയൊന്നും ഉണ്ടായില്ലെന്നു വേണം അനുമാനിക്കാന്‍. കാരണം അല്ലാഹുവിന്റെ സന്ദേശം എവ്വിധമാണെന്നുള്ള ധാരണ മുഹമ്മദിനുണ്ടായിരുന്നില്ല. വചനങ്ങള്‍ ഉരുവിടാനുള്ള മുന്നൊരുക്കം മുഹമ്മദ് നടത്തിയിരിക്കാനിടയില്ല. വ്യക്തമായ വാഗ്രൂ‍പത്തിലുള്ള സന്ദേശം ഉരുവിട്ടു തുടങ്ങുന്നതിനു മുമ്പ് ഒന്നിലധികം പ്രാവശ്യം അമൂര്‍ത്താനുഭവങ്ങള്‍ മുഹമ്മദിനുണ്ടായിട്ടുണ്ട്. ”

അടുത്ത ഭാഗം:-
“വഹ്-യിന്റെ മനശ്ശാസ്തം.”

3 comments:

ea jabbar said...

ധ്യാന സമാനമായ ഒരു പരീക്ഷണത്തിലൂടെ ഇത്തരം മാനസികാവസ്ഥ സൃഷ്ടിച്ച് അവര്‍ണനീയമായ ഇന്ദ്രിയാനുഭൂതി ആസ്വദിക്കാന്‍ ഞാനും രണ്ടു മൂന്നു തവണ ശ്രമിച്ചിട്ടുണ്ട്.
അതു പൂര്‍ണമായും വിജയിക്കുകയും ചെയ്തു.
നമ്മുടെ ശ്രദ്ധയെ പൂര്‍ണമായും ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കാന്‍ സാധിച്ചാല്‍ ഈ അനുഭവം നിങ്ങള്‍ക്കും ഉണ്ടാകും.

..naj said...

“മുഹമ്മദിന്റെ ദിവ്യാനുഭവങ്ങള്

…..ദിവ്യാനുഭവം (mystical experience) ഭൂതോദയം(intuition) പോലെ മനുഷ്യമനസ്സില് പുതിയ ആശയം ഉദിക്കുന്ന പ്രക്രിയയാണ്.
സര്ഗ്ഗപരമായ ഭാവനയെ പ്രവര്ത്തിപ്പിക്കുമ്പോഴാണ് ദിവ്യാനുഭവം ഉണ്ടാകുന്നത്….!
ഒരു തരം ഭ്രമകല്പ്പന(fantasy)ആണ് ദിവ്യാനുഭവം.
സര്ഗ്ഗപ്രതിഭയുള്ളവര്ക്കെല്ലാം ഭ്രമകല്പ്പനയും സാധ്യമാണ്. !
ദിവ്യമാണെന്നുള്ളത് മതവിശ്വാസം(religious faith) ആണ്.
സ്വത്വത്തിന്റെ അതിരുകള് ഇല്ലാതായി സ്വത്വം പ്രപഞ്ചവുമായി താദാത്മ്യം പ്രാപിച്ചു
എന്ന തോന്നലായിരിക്കും
മഹിഷ്ടാനുഭവം (peak experience) എന്നാണു പറയുന്നത്.
വ്യതിരിക്ത ബോധാവസ്ഥയില്(altered state of consciousness) ആണ്
നൂറു ശതമാനം പേര്ക്കും വളരെ വേഗം വ്യതിരിക്ത ബോധാവസ്ഥ കൈവരിക്കാന് കഴിയുമെന്ന ധാരണ ശരിയല്ല….!
വ്യതിരിക്ത ബോധാവസ്ഥയില് സ്വത്വത്തിന്റെ അതിരുകള് അലിഞ്ഞില്ലാതായിട്ടോ സ്വത്വം വളര്ന്നു വികസിച്ചോ പ്രപഞ്ചവുമായി ലയിക്കുന്നതുപോലെ അനുഭവപ്പെടാം !
. ഇതാണു മഹിഷ്ഠാനുഭവം(peak experience) .

അവര്ണ്ണനീയമായ മാനസീകാവസ്ഥയും ഉണ്ടാകാം.
സമാനമായ മാനസികാവസ്ഥ സൃഷ്ടിക്കും. Psychedelic Drugs എന്നാണവയുടെ പേര്.

ദിവ്യാനുഭവങ്ങളെ അഭൌമ തലത്തിലേയ്ക്കു ഉയര്ത്തുന്നത് വ്യക്തിയുടെ മതവിശ്വാസം ആണ്.?????

ദിവ്യാനുഭവങ്ങളും സ്കിസോഫ്രേനിയയും തമ്മില് യാതൊരു ബന്ധവുമില്ല.

വ്യക്തി പ്രാപഞ്ചികമായ ഏകത്വത്തിന്റെ അംശമാണെന്നുള്ള വിശ്വാസമാണു ദിവ്യാനുഭവങ്ങളുടെ അടിത്തറ. വ്യക്തിക്ക് ഭക്തിയും ആദരപ്രയുക്തമായ ഭയവും തോന്നുന്നു.
പരമസത്യവുമായി താന് അടുത്തു നില്ക്കുന്നു എന്ന തോന്നലും മനസ്സില് ജനിക്കുന്നു. ഇത് മനസ്സിന്റെ വൈകാരികമായ വിക്ഷുബ്ധാവസ്ഥ യാണ്. അതുകൊണ്ടാണ് അനുഭവത്തെ “ദിവ്യം” “ഗൂഡം” (mystical) എന്നൊക്കെ പറയുന്നത്.
ദിവ്യാനുഭവങ്ങളെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. 1. അശിക്ഷിത ഇന്ദ്രിയ ബോധാവസ്ഥ (untrained -sensate), 2.ശിക്ഷിത ഇന്ദ്രിയ ബോധാവസ്ഥ(trained -sensate) 3.ശിക്ഷിത അതീന്ദ്രിയ ബോധാവസ്ഥ(trained- transcendent-sensate).

ഏതെങ്കിലും മതത്തിന്റെ …അനുഷ്ഠിക്കുമ്പോള് ഉണ്ടാകുന്ന ദിവ്യാനുഭവങ്ങള് സ്വാഭാവികമായും വ്യക്തിയുടെ വിശ്വാസത്തെ ബലപ്പെടുത്താന് ഉതകുന്നവയാകും…..?
മതപരമായ ദിവ്യാനുഭവങ്ങള് വ്യക്തിയുടെ മനസ്സില് പുതിയ “ജ്ഞാനപ്രകാശന”ത്തിന്റെ (enlightenment) സ്ഥായിയായ മാറ്റങ്ങള് ഉണ്ടാക്കുന്നു.

ഹിറ മലയിലെ ഗുഹയില് ധ്യാനനിരതനായിരുന്നപ്പോള് മുഹമ്മദിനുണ്ടായത് ‘വെളിപ്പെടല് അനുഭവം’ (Epiphanic Experience) ആയിരുന്നുവെന്ന് ഖുര് ആനിലെ വചനങ്ങള് തെളിയിക്കുന്നു.
മുഹമ്മദ് വീട്ടിലേക്കു തിരിച്ചു ചെന്ന് ഖദീജയോട് പുതപ്പിട്ടു മൂടാനാണു ആവശ്യപ്പെട്ടതെന്ന് ഹദീസുകള് പറയുന്നു.
പുതപ്പിട്ടു മൂടിയാല് തനിക്ക് അല്ലാഹുവിന്റെ സന്ദേശം ലഭിക്കുമെന്ന് മുഹമ്മദ് പ്രതീക്ഷിച്ചു……!
ആദ്യ സന്ദര്ഭത്തില് അങ്ങനെയൊന്നും ഉണ്ടായില്ലെന്നു വേണം അനുമാനിക്കാന്….!
അല്ലാഹുവിന്റെ സന്ദേശം എവ്വിധമാണെന്നുള്ള ധാരണ മുഹമ്മദിനുണ്ടായിരുന്നില്ല…..!
സന്ദേശം ഉരുവിട്ടു തുടങ്ങുന്നതിനു മുമ്പ് ഒന്നിലധികം പ്രാവശ്യം അമൂര്ത്താനുഭവങ്ങള് മുഹമ്മദിനുണ്ടായിട്ടുണ്ട്. …..”

..naj said...

.....
മാഷ് നടത്തിയ പഠനങ്ങളാണ് മേല്‍ കാണുന്നത്.
പ്രവാചകന് കിട്ടിയ ദിവ്യ സന്ദേശത്തില്‍ സംശയമുള്ള മാഷ് നടത്തിയ പഠനം
നന്നായിട്ടുണ്ട്. പക്ഷെ ഇതൊക്കെ വിവരിക്കാന്‍ കുറെ വാക്കുകള്‍ അല്ലാതെ വേറെ ഒന്നുമില്ല.
അതായിരിക്കാം, ഇതായിരിക്കാം, അങ്ങിനെയുണ്ടാകാം, ഇങ്ങിനെ സംഭവിക്കും.
എങ്ങിനെ വേണമെന്കിലും നമുക്ക് വിവരിക്കാം.
എന്നാലും ഒരു സത്യം അവശേഷിക്കും. അത് സത്യമാണ്.
മാഷ് പറയുന്നത് കാണുക...
"""സര്ഗ്ഗപരമായ ഭാവനയെ പ്രവര്ത്തിപ്പിക്കുമ്പോഴാണ് ദിവ്യാനുഭവം ഉണ്ടാകുന്നത്….! ""
"""സര്ഗ്ഗപ്രതിഭയുള്ളവര്ക്കെല്ലാം ഭ്രമകല്പ്പനയും സാധ്യമാണ്. !""

മുഹമ്മദിന് വല്ലാത്ത സര്‍ഗ്ഗ ഭാവന ആയിരുന്നു !
"""ദിവ്യാനുഭവങ്ങളെ അഭൌമ തലത്തിലേയ്ക്കു ഉയര്ത്തുന്നത് വ്യക്തിയുടെ മതവിശ്വാസം ആണ്.?????""
""""ഏതെങ്കിലും മതത്തിന്റെ …അനുഷ്ഠിക്കുമ്പോള് ഉണ്ടാകുന്ന ദിവ്യാനുഭവങ്ങള് സ്വാഭാവികമായും വ്യക്തിയുടെ വിശ്വാസത്തെ ബലപ്പെടുത്താന് ഉതകുന്നവയാകും…..?"""

മുഹമ്മദ് ഏതു മത വിശ്വാസി ആയിരുന്നോ ആവൊ !
""പുതപ്പിട്ടു മൂടിയാല് തനിക്ക് ''''അല്ലാഹുവിന്റെ '''
സന്ദേശം ലഭിക്കുമെന്ന് മുഹമ്മദ് പ്രതീക്ഷിച്ചു……! (പുതപിട്ടു മൂടിയാല്, പുതിയ അറിവാണ്‌ !)
അല്ലാഹുവിന്റെ """സന്ദേശം എവ്വിധമാണെന്നുള്ള ധാരണ മുഹമ്മദിനുണ്ടായിരുന്നില്ല…..!
""ഒന്നിലധികം പ്രാവശ്യം അമൂര്ത്താനുഭവങ്ങള് മുഹമ്മദിനുണ്ടായിട്ടുണ്ട്. …..”

ചുരുക്കി പറഞ്ഞാല്‍
അങ്ങിനെയാണ് കുര്‍ ആന്‍ ഉണ്ടായത്. അത് വായിച്ചിട്ടാണ് ഇസ്ലാമിന് മുന്‍പ് ഉണ്ടായിരുന്ന "മത-നിരീശ്വര-കപട-വിഗ്രഹ ആരാധകര്‍ ഇസ്ലാമിനെ ആശ്ലേഷിച്ചത്‌.
അവര്‍ക്ക് പെരുത്ത്‌ ഇഷ്ടായി, വ്രതവും, അഞ്ചു നേരം നമസ്കാരവും, ദരിദ്രന് തങ്ങളുടെ ധനത്തില്‍ നിന്ന് സകാത്ത് കൊടുക്കാനുമൊക്കെ, പഴയ വിശ്വാസമൊക്കെ വിട്ടെറിഞ്ഞ്‌ "സുഖമുള്ള ഈ വിശ്വാസം ഏറ്റെടുക്കാന്‍ തയ്യാറായി. അങ്ങിനെ ലോകം മുഴുവന്‍ വ്യാപിച്ചു, ഇപ്പോഴും വ്യാപിക്കുന്നു.
കുര്‍ അനിലേ "ഈ മുഹമ്മദിന്റെ" തോന്നലുകള്‍ വായിച്ചു.
എനിക്ക് വയ്യ, എന്റെ മാഷെ.....
നിരക്ഷരനായ മുഹമ്മദിന്റെ ഓരോ തമാശകള്.
കള്ളും, ഇഷ്ടം പോലെ പെണ്ണും കെട്ടാനും, പലിശ വാങ്ങിക്കാനും , ഉള്ള സ്വാതന്ത്ര്യം മുഹമ്മദ് കളഞ്ഞു കുളിച്ചു "നിസ്കരിക്കാനും, വ്യഭിചരിക്കാന്‍ പാടില്ലെന്നും, വിവാഹം ഒന്നില്‍ നിറുത്തി (നീതി കാണിക്കുമെങ്കില്‍ നാലു വരെ നിജപെടുതുകയും ) (സ്വന്തം ജീവിതത്തില്‍ വൃധകളെ വരെ വിവാഹം ചെയ്തു പരിരക്ഷിച്ചു, വ്രതം അനുഷ്ടിച്ചു , പലിശക്കെതിരെയും , കാശും സുഗ സൌകര്യങ്ങളും നഷ്ടപെടുത്തി ഒരു പനയോല കൊണ്ടുള്ള പായയില്‍, ഒരു കുടിലില്‍ ജീവിച്ചു മരിച്ച മുഹമ്മദ്. (മാഷും, ഞാനും ആണെന്കില്‍ ആ പേരില്‍ കുറെ സ്വത്തും, സുഘവും, ആശ്രമവും ഒക്കെ ഉണ്ടാക്കി കോടികള്‍ സമ്പാദിച്ചു സുഖിച്ചേനെ..!
മാഷ് പറഞ്ഞ പോലെ ഞാന്‍ ആണെന്കില്‍ (മാഷ് ആണെന്കിലും) നില്‍ക്കില്ല.
പക്ഷെ.... ഇവിടെ ആര്‍ക്കാണ് തകരാറു !