ഒന്നുരണ്ട് ആള്‍ദൈവങ്ങള്‍ പിടിക്കപ്പെട്ടതോടെ സിദ്ധന് മാര്‍ക്കു മാര്ക്കറ്റിടിവുണ്ടാക്കുന്ന വിധത്തിലുള്ള പ്രചാരണങ്ങള്‍ ചില മാധ്യമങ്ങള്‍ ഏറ്റെടുത്തതായി കാണുന്നു. സിദ്ധന്മാരായ ചില വ്യക്തികളെ മാത്രം കുറ്റപ്പെടുത്തുന്നതിലാണു പലരും ശ്രദ്ധ കേന്ദ്രീകരിചട്ടുള്ളത്. എന്നാല്‍ ഇത് ആള്‍ദൈവങ്ങള്‍ ചമയുന്ന വ്യക്തികളെ മാത്രം ഒറ്റപ്പെടുത്തി നിര്‍ത്തി വിശകലനം ചെയ്യേണ്ട ഒരു വിഷയമാണോ?
ഒരുപാടു മദ്യപാനികള്‍ വസിക്കുന്നേടത്ത് ഒരു മദ്യഷാപ്പുണ്ടാകുന്നതും ഇറച്ചി തിന്നുന്ന ധാരാളം പേരുള്ള ഗ്രാമത്തില്‍ ഒരറുവുശാല വരുന്നതും സ്വാഭാവിക മെന്നപോലെ അന്ധവിശ്വാസികള്‍ തിങ്ങി പ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ജ്യോത്സ്യരും മന്ത്രവാദികളും ആള്‍ദൈവങ്ങളുമൊക്കെ വന്നു കച്ചവടം തുടങ്ങുന്നതും സ്വാഭാവികമാണ്. ലാഭക്കൊതി കൂടിയ കച്ചവടക്കാര്‍ കൂടുതല്‍ കള്ളത്തരങ്ങള്‍ ചെയ്യും. ബുദ്ധിപൂര്‍വ്വം കച്ചവടം കൊഴുപ്പിക്കാന്‍ സാമര്‍ത്ഥ്യമുള്ളവര്‍ ഉപഭോഗ്താക്കളെ സന്തോഷിപ്പിക്കാനും കൂടുതല്‍ പരസ്യം ലഭിക്കാനും വേണ്ട തന്ത്രങ്ങള്‍ ആവിഷ്കരിക്കും. അതില്‍ വിജയിക്കുന്നവര്‍ കുത്തകകളായി വളരും.
അന്ധവിശ്വാസങ്ങള്‍ക്ക് അതി വിപുലമായ വിപണനസാധ്യതയുള്ള നാടാണു നമ്മുടേത്. അതുകൊണ്ടു തന്നെ എല്ലാതരം കച്ചവടക്കാരും തട്ടിപ്പുകാരും അതു വിറ്റു കാശാക്കുന്നു. ഈ കച്ചവടങ്ങളില്‍ പരോക്ഷമായി പങ്കു ചേര്‍ന്നു ലാഭം കൊയ്യുന്നവര്‍ വേറെയുമുണ്ട്.
അന്ധവിശ്വാസക്കച്ചവടത്തിലെ കൂട്ടു കച്ചവടക്കാര്‍ ആരൊക്കെ?
1. മാധ്യമങ്ങള്‍ :
ജ്യോത്സ്യന്മാര്ക്കും കുട്ടിച്ചാത്തന്മാര്ക്കും സിദ്ധിദൈവങ്ങള്ക്കും മാര്ക്കറ്റൊരുക്കുന്നതിലും അവരുടെ വിപണി കൊഴുപ്പിക്കുന്നതിലും ഏറ്റവും പ്രധാന പങ്ക് മാധ്യമങ്ങള്‍ക്കവകാശപ്പെട്ടതാണ്. ഇക്കൂട്ടരുടെ കമ്മീഷന് ഏജന്റുമാരായി പത്രങ്ങളും ചാനലുകളും വര്‍ത്തിക്കുന്നു. ആള്‍ദൈവങ്ങളുടെ ജന്മദിനങ്ങള്ക്കും മറ്റു വിശേഷങ്ങള്‍ക്കുമെല്ലാം മുഴുപ്പേജ് ഫീച്ചറുകല്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ഈ കച്ചവടത്തില്‍ പത്രങ്ങള്‍ കൂട്ടുകച്ചവടം നടത്തുന്നു. ഇപ്പോള്‍ സന്തോഷ് മാധവന്റെയും വെടിവെപ്പു സ്വാമിയുടെയുമൊക്കെ കഥകള്‍ പറഞ്ഞുകൊണ്ട് മുഖപ്രസംഗവും ലേഖനങ്ങളുമെഴുതുന്ന നമ്മുടെ മുഖ്യധാരാ പത്രങ്ങളുടെ അതേ പേജുകളുടെ മുക്കും മൂലയും പരിശോധിച്ചാല്‍ സിദ്ധന്-ചാത്തന് പരസ്യങ്ങള്‍ കാണാം. മദ്യത്തിന്റെയും സിഗരറ്റിന്റെയും പരസ്യങ്ങള്‍ക്കു നിരോധനമുള്ള നമ്മുടെ നാട്ടില്‍ തട്ടിപ്പുകാരുടെ പരസ്യങ്ങള്‍ക്കു വിലക്കില്ല. [ മഹാരാഷ്ട്ര ഗവണ്മെന്റ് അന്ധവിശ്വാസത്തട്ടിപ്പുകളും പരസ്യങ്ങളും അടുത്തകാലത്തു നിരോധിച്ചിട്ടുണ്ട്]
2.രാഷ്ട്രീയനേതാക്കള്‍ :
ഈയിടെ പിടിക്കപ്പെട്ട കള്ളസാമിമാരുടെപോലും ചങ്ങാതിപ്പട്ടികയില്‍ നമ്മുടെ ഇടതു വലതു നേതാക്കന്മാരുണ്ടെന്ന കാര്യം അങ്ങാടിപ്പാട്ടായിരിക്കുകയാണല്ലോ. മാനം മുട്ടി വളര്‍ന്ന ആള്‍ദൈവങ്ങളുടെ ആശ്രമങ്ങളില്‍ കയറി നിരങ്ങാത്ത എത്ര നേതാക്കളുണ്ട് നമുക്ക്? നിയമം കയ്യിലെടുക്കാനും നിയമത്തിനതീതരായി വിലസാനും ഈ ആള്‍ദൈവങ്ങള്‍ക്കു സാധ്യമാകുന്നത് ഈ രാഷ്ട്രീയകരുടെ ഒത്താശയുള്ളതുകൊണ്ടല്ലേ?
3.പോലീസും മറ്റുദ്യോഗസ്ഥരും:ആത്മീയത്തട്ടിപ്പു കേന്ദ്രങ്ങള്‍ക്കെല്ലാം ഉയര്‍ന്ന പോലീസുദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ട്. അവര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെല്ലാം കൂട്ടുനില്‍ക്കുന്നത് ഉന്നതന്മാരായ ഈ നിയമപാലകരാണ്. ക്രിമിനലുകളും ആള്‍ദൈവങ്ങളും രാഷ്ട്രീയക്കാരും പോലീസും ചേര്‍ന്ന ഒരു അധോലോക മാഫിയ തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സിദ്ധന്മാരുടെ ഭക്തരില്‍ ഏറെയും ഇത്തരം ക്രിമിനലുകളാണ്. അവരുടെ കാര്യം വി ഐ പികളും പോലീസുകാരുമായി ബന്ധിപ്പിച്ച് പരിഹരിച്ചുകൊടുക്കുകയാണു ദൈവങ്ങളുടെ പ്രധാന ‘സേവന’ങ്ങളിലൊന്ന്!
4.ഭരണകൂടം.
ഒരു ജനാധിപത്യ മതേതര പരിഷ്കൃത രാജ്യത്തിന്റെ ഭരണകൂടത്തിനു ജനങ്ങളുടെ സാംസ്കാരികമായ നിലവാരം ഉയര്‍ത്താന്‍ ചുമതലയുണ്ട്. നമ്മുടെ ഭരണഘടനയിലും പൌരന്റെ കടമകള്‍ വിശദീകരിക്കുന്നേടത്ത് ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുമുണ്ട്. ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുക്കാന്‍ വേണ്ട പ്രവര്ത്തങ്ങളിലേര്പ്പെടുക എന്നതു പൌരന്റെ കടമയാണ്. എന്നാല്‍ ഭരണകൂടം തന്നെ നേരിട്ട് അന്ധവിശ്വാസങ്ങള്‍ക്കു പ്രചാരണവും അംഗികാരവും കൊടുക്കുന്ന അശ്ലീലക്കാഴ്ച്ചയാണു നമ്മുടെ രാജ്യത്തു കാണാന്‍ കഴിയുന്നത്. സര്‍ക്കാര്‍ മാധ്യമങ്ങള്‍ തന്നെ നിരന്തരമായി മൂഡവിശ്വാസപ്രചരണം നടത്തിയതിന്റെ ദുരന്ത ഫലങ്ങളാണു നാമിന്നനുഭവിക്കുന്നത്.
5. യുക്തിബോധമില്ലാത്ത ജനത.
കാള പെറ്റെന്നു കേട്ടാല്‍ ഉടനെ കയറെടുക്കുന്ന ക്ഷിപ്രവിശ്വാസികളാണു നമ്മുടെ വിദ്യാസമ്പന്നര്‍ പോലും. സമൂഹത്തിലെ ഉന്നതന്മാരായി അറിയപ്പെടുന്നവര്‍ പോലും നാലാംകിട തട്ടിപ്പുകാരുടെ ചെപ്പടികള് കണ്ടു മയങ്ങി അവര്‍ക്കു പണവും പ്രസിദ്ധിയും വര്‍ദ്ധിപ്പിക്കുന്നു. അപ്പോള്‍ പിന്നെ സാധാരണക്കാരുടെ കാര്യം പറയണോ?
യുക്തിചിന്താപരമായ ബുദ്ധിവികാസത്തിനു സഹായകമായ വിദ്യാഭ്യാസം കുട്ടികള്‍ക്കു നല്‍കുകയും ശാസ്ത്രീയമനോഭാവം പ്രചരിപ്പിക്കുന്ന സാംസ്കാരികപ്രവര്ത്തനങ്ങല് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം അന്ധവിശ്വാസത്തട്ടിപ്പുകളും പ്രചാരണങ്ങളും തടയാന്‍ നിയമനിര്‍മ്മാണം നടത്തുകയും വേണം. ഇക്കാര്യത്തില്‍ പുരോഗമനം നടിക്കുന്ന ഇടതുപക്ഷഭരണക്കാരുടെ പോലും നിലപാടുകള്‍ ആശാവഹമല്ലെന്നതാണു യാഥാര്‍ത്ഥ്യം.
Subscribe to:
Post Comments (Atom)
25 comments:
രാമനാട്ടുകരയില്‍ ഒരു പുതിയ ദിവ്യാല്ഭുതക്കാരന് പ്രത്യക്ഷപ്പെട്ടതറിഞ്ഞു ഞങ്ങളുടെ സംഘം പ്രവര്‍ത്തകര്‍ സ്ഥലത്തുപോയി നിരീക്ഷണം നടത്തുകയും ഇന്നലെ ആയിരക്കണക്കിനാളുകളുടെ മുമ്പില്‍ ആ സിധ്ധിയുടെ രഹസ്യം അനാവരണം ചെയ്തു കാട്ടുകയും ചെയ്തു. പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും ഇതിന്റെ ദ്ര്ശ്യങ്ങള്‍ പലതവന കാണിക്കുകയുണ്ടായി. ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ അടുത്ത വെള്ളിയാഴ്ച്ച രാത്രി 10 മണിക്കു ‘കേട്ടതും കണ്ടതും’ എന്ന പരിപാടിയില്‍ ഈ ദൃശ്യങ്ങളും ചര്‍ച്ചയും കാണാം.
ആര് എസ്സെസ്സുകാര്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി.
ഇതെല്ലാം ഒരു പരസ്പര സഹായ സംഘമല്ലേ.. :-)
നല്ല പോസ്റ്റ്..
മാഷേ, ആ വീഡിയോ യൂ ട്യൂബില്‍ ഇടാമോ?
ഇപ്പോള്‍ ആള് ദൈവങ്ങള്‍ക്ക് ഒരു തരം തിരിവ് നല്‍കുന്നതായി തോനുന്നു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളിലൊന്നും ‘അമ്മ’ വരുന്നില്ല .അമൃതാനന്ദ മയിയെകുറിച്ച് ലഭ്യമായ ‘വിവരങ്ങള്‍‘ പുറത്തുവിടാന്‍ പറ്റിയ സമയമാണീത്.
കൂട്ടത്തില്‍ RSS ആള്‍ദൈവങ്ങളും തമ്മിലുള്ള രഹസ്യ ബന്ധങ്ങള്‍ അനാവരണം ചെയ്യാനുള്ള സമയവും
എന്തു കൊണ്ടാണ് സാധാരണക്കാരന് അമൃതാനന്ദമയിയുടേയും,സായിബാബയുടേയും പിറകെ പോകുന്നത്?
പണക്കാരന് പോകാം അവന് നയിക്കാതെ കിട്ടിയ കാശുണ്ട്,വല്ലവരും തിന്നു വിശപ്പടക്കേണ്ടതു തിന്നു തടിവയ്പ്പിച്ച് അതു പിന്നെ ഓടിയും ജിംനേഷ്യത്തില്‍ കസര്‍ത്തിയും കളയുന്ന അവന് സമാധാനത്തിനു മുട്ടുമ്പോള്‍ പോകുന്നു,അല്ലെങ്കില്‍ സമ്പാദ്യം കൂട്ടാന്‍ വേണ്ടി പോകുന്നു,പേരുണ്ടാക്കിയെടുക്കാന്‍ വേണ്ടി പോകുന്നു.ഇവിടത്തെ സാധാരണക്കാരനു പ്രശ്നങ്ങളുണ്ട്.അതുതീര്ക്കേണ്ട സംവിധാനം നേരെ പ്രവൃത്തിക്കുന്നില്ല.ഭരണ വര്‍ഗ്ഗം എന്ന രാഷ്ട്രീയവൃന്ദം എന്തു ചെരയ്ക്കാനാണിരിക്കുന്നത്? രാജ്യത്തൊരു അനീതി തലപൊക്കുമ്പോള്‍ തന്നെ തടയാനാവാതെ എന്തിനു വേണ്ടിയാണിവര്‍ കാത്തിരിക്കുന്നത്?
ലോട്ടറി മാര്‍ട്ടിനെ പ്പോലെ,ഫാരിസിനെപ്പോലെ കുറേ കോടികള്‍ ഇവരൊക്കെ രാഷ്ട്രീയക്കാരനു കൊടുത്തിരുന്നെങ്കില്‍ ഇവരെയൊക്കെ ബ്രിട്ടാസും കൂട്ടരും ചേര്‍ന്നു പുണ്യാളന്മാരാക്കിയേനെ.
ഏഷ്യാനെറ്റ് ന്യൂസ്സില്‍ യുക്തിവാദസംഘം എന്നു കേട്ടപ്പോള്‍ ഉറപ്പിച്ചു...മാഷും ഉണ്ടാകുമെന്നു്. നല്ല സംരംഭം. ഇനി മാതാവിന്റെ ഫോട്ടൊയില് നിന്ന് കണ്ണീര്/രക്തം ഒഴുകുന്നതൊക്കെ പൊളിച്ചടക്കാന്‍ ഒന്നു മുന്‍ക്കൈ എടുത്തു കൂടേ?
ഏഷ്യാനെറ്റ് ന്യൂസ്സില്‍ യുക്തിവാദസംഘം എന്നു കേട്ടപ്പോള്‍ ഉറപ്പിച്ചു...മാഷും ഉണ്ടാകുമെന്നു്. നല്ല സംരംഭം. ഇനി മാതാവിന്റെ ഫോട്ടൊയില് നിന്ന് കണ്ണീര്/രക്തം ഒഴുകുന്നതൊക്കെ പൊളിച്ചടക്കാന്‍ ഒന്നു മുന്‍ക്കൈ എടുത്തു കൂടേ?
ബുദ്ധിപൂര്‍വ്വം കച്ചവടം കൊഴുപ്പിക്കുകയും, യുക്തിപൂര്‍വ്വം ജീവിതം സമ്പന്നമാക്കുകയും ചെയ്യുന്ന ഇവരെ എന്തു വിളിക്കണം മാഷേ...ബുദ്ധിവാദിയെന്നോ യുക്തിവാദിയെന്നോ....?
ആലുവ വാലാ.. അടി അടി...
യഥാര്‍ത്ഥ ദൈവ വിശ്വാസമില്ലയ്മയാണു ആള് ദൈവങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണം സ്വന്തം യുക്തി ഉപയോഗിച്ച് ആളുകളെ പറ്റിക്കാന്‍ പറ്റിയ തട്ടകം ഒരു ദൈവത്തില്‍ വിശ്വസിക്കാത്ത യുക്തിവാദിയും / അര വിശ്വാസിയും ആള് ദൈവങ്ങളെ വളര്‍ത്തുന്നു.. ജബ്ബാറേ.. നിങ്ങളുടെ യുക്തി നിങ്ങള്‍ക്ക് ആള് ദൈവങ്ങളുടെ യുക്തി അവര്‍ക്ക് എന്തായാലും ഈ പോസ്റ്റ് നന്നായിട്ടുണ്ട്.. പിന്നെ കാടടച്ച് വെടി വെക്കുമ്പോള്‍ താടി കത്താതിരിക്കാന്‍ ശ്രമിയ്ക്കണം
മാഷേ....
നമ്മുടെ നിലമ്പൂരിലെ
അമ്മയെ കൂടി ഈ അവസരത്തില്‍ ഒന്നു
പരിചയപെടുത്തിയാല്‍ നന്നായിരിക്കും.
നല്ല പോസ്റ്റ്..
സിദ്ധന്മാരുടെ തട്ടിപ്പുകഥകള്‍ പറയുന്ന ന്യൂസ്സിനു താഴെതന്നെ കാനടി മഠത്തിന്റെ പരസ്യവുമായിട്ടായിരുന്നു ഇന്ത്യാ വിഷന്‍, ഈ സ്വാമികളെ ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിച്ചരാണീ മാധ്യമങ്ങള്‍ എന്നിട്ടിപ്പോള്‍ വല്ലാതെ കൊട്ടിഘോഷിയ്കുന്നു.
എന്തിനു മാധ്യമങ്ങളെ മാത്രമാക്കുന്നു എവിടെയായിരുന്നു ഡിഫി പോലുള്ള കേരളത്തിലെ യുവ സംഘടനകള്‍, തല്ലി പൊള്ളിയ്ക്കാനു സമരം ചെയ്യാനുമല്ലാതെ ഇത്തരം കള്ള നാണയങ്ങളെ സമൂത്തില്‍ തുറന്നു കാണിയ്ക്കാന്‍ ഇവര്‍ക്കെന്താണിത്ര അമാന്തം, എവിടെയായിരുന്നു വിശ്വാസികളെ ബോധവല്ക്കരിയ്കേണ്ടതിനു പകരം പരിഹസിയ്ക്കുക മാത്രം ചെയ്യുന്ന യുക്തിവാദി സംഘടങ്ങള്‍, ഇവരൊക്കെതന്നെയാണ് ഈ സ്വാമികളെ വളര്‍ത്തിയത് കൂടാതെ സത്യസന്ധമായ രാഷ്ട്രീയ ബോധമില്ലാത്ത നമ്മുടെ രാഷ്ട്രീയക്കാരും..
മാഷേ ആ വീഡിയോ യുടൂബില്‍ ഇടാമോ? ഒരു നല്ല മാജിക് കണ്ടിട്ട് കാലം കുറേയായി :-)
പിന്നെ ഒരു സംശയം മാഷേ, വിശ്വാസികളോട് ചോദിച്ചിട്ട് കാര്യം ഇല്ല. യുക്തിവാദികളോട് തന്നെ ചോദിക്കണം അതാ മാഷിനോട് ചോദിക്കുന്നത്.
സ്വാമിമാരില്‍ കള്ള സ്വാമിമാരെന്നും ഒറിജിനല്‍ സ്വാമിമാരെന്നും ഉണ്ടോ? ഉദാഹരണമായി ഒരു യുക്തിവാദിയുടെ കാഴ്ചപ്പാടില്‍ താഴെ പറയുന്ന സന്യാസിമാരില്‍ ആരൊക്കെ ഒരിജിനലാണ് ആരൊക്കെ കള്ളസ്വാമിമാര്‍ ആണെന്ന് പറയാമോ?
ശ്രീ ശങ്കരാചാര്യര്‍, ശ്രീ നാരായണ ഗുരു, സ്വാമി വിവേകാനന്ദന്, കണ്ടരരു മോഹനര്, കണ്ടരരു മഹേശ്വരര്, ശ്രീ ശ്രീ രവിശങ്കര്‍, അമൃതാനന്ദമയി.
കുതിരവട്ടന്‍ ആദ്യം താങ്കളുടെ കാഴ്ചപ്പാടില്‍ ആ ലിസ്റ്റിലെ ആരൊക്കെ നല്ലത് ആരൊക്കെ ചീത്ത എന്ന് കമന്റിട്ട് ഞങ്ങളെ ബോധവല്‍ക്കരിച്ചാലും..
കുതിരവട്ടനുവേണ്ടി ഒരു ഓഫ്
ലോകമാനവികതയ്ക്ക് വിലമതിക്കാനാകാത്ത സംഭാവന നല്കിയ മഹാവീര ജൈനനെയും 2500 കൊല്ലംമുമ്പ് 'മാനവികതയ്ക്കു പകരം മാനവികതമാത്രം' എന്ന് ഉദ്ഘോഷിച്ച് ത്യാഗത്തിന്റെയും ജ്ഞാനത്തിന്റെയും പ്രതിരൂപമായി വെളിച്ചം ചൊരിഞ്ഞ ബുദ്ധനെയും ഹൈടെക് സുഖഭോഗങ്ങളിലാറാടി വികൃതചേഷ്ടകള്‍ കാട്ടിയും വിവരക്കേടു പറഞ്ഞും ദൈവവേഷം കെട്ടുന്ന ആള്ദൈവങ്ങള്ക്കൊപ്പമാണ് ആര്‍എസ്എസ് പ്രതിഷ്ഠിച്ചത്. ചന്ദ്രസ്വാമിയും സായിബാബയും അമൃതാനന്ദമയിയും കരുണാകരഗുരുവും ചെങ്കോട്ടുകോണം സ്വാമിയുമെല്ലാം പരമേശ്വര്‍ജിയുടെ കണ്ണില്‍ ശ്രീനാരായണ ഗുരുവിന്റെയും നബിയുടെയും ബുദ്ധന്റെയും ഗണത്തിലാണ് വരുന്നത്. അക്കൂട്ടത്തില്‍ത്തന്നെയാണ് സന്തോഷ്മാധവനെയും ഇന്നലെവരെ അവര്‍ പെടുത്തിയത്. ഇന്ന് സന്തോഷ് മാധവന് ലൈംഗികകുറ്റവാളിയും കൊള്ളരുതാത്തവനുമാണെന്ന് അനിഷേധ്യമായി തെളിഞ്ഞതോടെ, പുലരുംമുമ്പ് പരമേശ്വര്‍ജിയും ജന്മഭൂമി പത്രവും മൂന്നുവട്ടം തള്ളിപ്പറയാന്‍ മത്സരിക്കുന്നു!
സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തെ രക്ഷിക്കാന്‍ നിസ്സാരനും നിസ്സഹായനുമായ മനുഷ്യന് വാളെടുക്കേണ്ടതില്ല എന്നു കരുതുന്ന ഒരു മനുഷ്യസ്നേഹിയാണു ഏറ്റവും വലിയ ദൈവജ്ഞന്. താങ്കളുടെ നിരീക്ഷണങ്ങള്‍ ശരിയാണു. അന്ധവിശ്വാസത്തിനും ബ്ലാക്ക് മാജിക്കിനും വിദേശത്തും നല്ല ഡിമാന്റാണു. അവിടെ സംഗതി പലപ്പോഴും പരമ രഹ്സ്യമാണു.
ആത്മീയത വിറ്റ് സമ്പത്തു കുന്നു കൂട്ടുന്നവരെ കള്ളന്മാരെന്നും നിസ്വാര്‍ത്ഥമായി മനുഷ്യസ്നേഹപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ നല്ലവരായും വേര്‍തിരിച്ചു കാണാന്‍ പ്രയാസമില്ല. ആസ്തിയുടെ വര്ധ്ധനവിന്റെ കണക്കു നോക്കിയാല്‍ മതിയാകും.
അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കാനുള്ള (പ്രസംഗങ്ങളില്‍)യുക്തിവാദികളും പുരോഗമന വാദികളും ആയ സര്‍ക്കാരിന്റെ ശ്രമം ആത്മാര്‍ത്ഥമാണെങ്കില്‍ , അവര്‍ തന്നെ സര്‍വ ഒത്താശയും ചെയ്തുകൊടുത്തു വര്‍ഷാവര്‍ഷം ലക്ഷങ്ങളെ കബളിപ്പിക്കുന്ന മകരവിളക്കെന്ന മഹാ തട്ടിപ്പാണ് ആദ്യം സ്വയം ഏറ്റ് പറയേണ്ടത്.ആള് ദൈവങ്ങള്‍ക്കും കള്ള സ്വാമിമാര്‍ക്കും എതിരെയുള്ള യുദ്ധം പിന്നീടാകാം.
നല്ല ബ്ലോഗും ചിന്തകളും!
ഭാവുകങ്ങള്‍!
oh a.p.musliyar and amma
they have big recammand
escape from season
lucky guys
eda naayinte mone anony ..
ninte vaaappaane kaliyaakkada vahaabi paanneee
anony 2 nd
ഇതു കൂടി ചേര്‍ത്തുവായിക്കൂ ആള്‍ദൈവങ്ങള്‍ അപകടകാരികളോ?
Post a Comment