Tuesday, May 13, 2008

13

ഇന്നു തിയ്യതി 13. ദിവസം ചൊവ്വ. രണ്ടും ചീത്ത!
നമ്മുടെ ഹൈക്കോടതി പോലും ഭ്രഷ്ടു കല്‍പ്പിച്ചു നാടു കടത്തിയ നംബരാണു 13.
ചൊവ്വാഴ്ച്ച ഒരു നല്ല കാര്യവും ചെയ്യാന്‍ പറ്റിയ ദിവസമല്ലെന്നാണു വിശ്വാസം.
ഈ വിഡ്ഢി വിശ്വാസങ്ങളെയെല്ലാം വെല്ലു വിളിക്കുന്ന ഒരു മന്ത്രി നമുക്കുണ്ട്. വിദ്യാഭ്യാസമന്ത്രി എം എ ബേബി.
അദ്ദേഹം 13 നംബര്‍ തന്നെ ചോദിച്ചു വാങ്ങുന്നയാളാണ്. കാറിനും വീടിനും മുറിക്കുമൊക്കെ ആ നംബര്‍ തന്നെയാണ്.
SSLC പരീക്ഷാഫലം പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്ത ദിവസം ഇന്ന്. 13; ചൊവ്വ !!
തികഞ്ഞ യുക്തിബോധവും ആത്മവിശ്വാസവുമുള്ള ഈ മന്ത്രിയെ ഇക്കാര്യത്തില്‍ അനുമോദിക്കാതെ വയ്യ.
തന്റെ ഈ പ്രവര്‍ത്തനവും ഒരു വിദ്യാഭ്യാസപ്രവര്‍ത്തനമാണെന്നാണു ബേബി പറയുന്നത്.
കള്ള സന്യാസിമാരും ജ്യോത്സ്യന്മാരും പറയുന്നതനുസരിച്ച് വീടു പൊളിക്കുന്നവരും പൂമുഖം മാറ്റിപ്പണിയുന്നവരുമൊക്കെ ഈ മന്ത്രിസഭയില്‍ തന്നെ വേറെയുണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അതു ശരിയാണെങ്കില്‍ നാം ലജ്ജിക്കേണ്ടിയുമിരിക്കുന്നു.

5 comments:

ea jabbar said...

സ്നേഹസംവാദം ബ്ലോഗില്‍ പുതിയ തുടര്‍ലേഖനം
ആട്ടിന്‍ തോലണിയുന്ന ജമാ അത്തെ ഇസ്ലാമി

Anonymous said...

ജബ്ബാര്‍മാഷിന്റെ ഖുര്‍ ആന്‍ ബ്ലോഗ് കിട്ടാത്തവര്‍ക്കു വേണ്ടി...

ea jabbar said...

ദൈവവിശ്വാസത്തെക്കുറിച്ച് ഐന്‍സ്റ്റൈന്‍ പറഞ്ഞത് ഇങ്ങനെ

SunojVarkey said...

എം എ ബേബി തീര്‍ച്ഛയായും അഭിനന്ദനം അര്‍ഹിക്കുന്നു. കള്ള സ്വാമിമാര്‍ക്കും ദിവ്യാത്ഭുതങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യം ഇത്തരം കാര്യങ്ങള്‍ വേണ്ടവിധത്തില്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ കൂടി നമ്മുടെ പത്ര മാധ്യമങ്ങള്‍ നല്‍കിയിരുന്നു എങ്ങില്‍ നന്നായിരുന്നേനെ.

SunojVarkey said...
This comment has been removed by the author.