33 ലെ 50 മുതൽ 53 വരെ വാക്യങ്ങൾ വായിച്ചതോടെ എനിക്കു വല്ലാതെ ചിരി വന്നു. 53ആം വാക്യം വായിച്ചതോടെ ചിരി പിടിച്ചുനിർത്താനാവാതെ ഞാൻ പൊട്ടിച്ചിരിച്ചു. പരിസരം മറന്നുള്ള ആ ചിരി കേട്ട് ഉറങ്ങിക്കിടന്ന ബാപ്പ എഴുന്നേറ്റു വന്നു എൻ്റെ കുർ ആൻ എടുത്തുകൊണ്ടു പോയി പത്തായത്തിൽ വെച്ചു പൂട്ടി.
പരിസരം മറന്നുള്ള എൻ്റെ ചിരിക്കു കാരണമായ വാക്യം ഇതാണു:-
"53.സത്യവിശ്വാസികളേ, ഭക്ഷണത്തിന് ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്. അത് ( ഭക്ഷണം ) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന് ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് ( അത് പറയാന്‍ ) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് ( നബിയുടെ ഭാര്യമാരോട് ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്. അല്ലാഹുവിന്‍റെ ദൂതന് ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടില്ല. അദ്ദേഹത്തിന് ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു.
ഇതിലെ "അള്ളാഹുവിനു ലജ്ജ തോന്നുകയില്ല " എന്ന ആ പ്രയോഗമാണു ഏറ്റവും വലിയ കോമഡിയായി തോന്നിയത്.
പിന്നീട് തഫ്സീറുകളും മറ്റും വിശദമായി പഠിച്ചപ്പോഴാണു ഈ ആയത്തിറങ്ങിയതിൻ്റെ സന്ദർഭം പിടി കിട്ടുന്നത്. ദത്തുപുത്രൻ്റെ ഭാര്യയെ വിവാഹമോചനം നടത്തിച്ച ശേഷം അള്ളാഹു തന്നെ കല്യാണം കഴിപ്പിച്ച സംഭവമായിരുന്നു സന്ദർഭം. ആ ആകാശവിവാഹം നടന്ന അന്നു രാത്രി വിവാഹസദ്യ കഴിച്ചു കഴിഞ്ഞിട്ടും പിരിഞ്ഞു പോകാതെ ചിലർ അവിടെ തന്നെ ചുറ്റിപ്പറ്റി നിന്നു. കൂടാതെ അനസ് എന്ന പയ്യൻ പുതുമണവാട്ടി സൈനബയോടൊപ്പം കട്ടിലിൽ ഇരുന്നു വർത്തമാനം പറയുകയുമായിരുന്നു. മധുവിധുവിനായി കാത്തിരുന്നു ക്ഷമ കെട്ട് പലവട്ടം അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി നേരം കളഞ്ഞിട്ടും ആരും പോകാതെ വന്ന സന്ദർഭത്തിൽ മണിയറ ഒഴിഞ്ഞുകിട്ടാൻ അള്ളാഹു തന്നെ ആയത്തുമായി രംഗത്തിറങ്ങുകയായിരുന്നു !
എൻ്റെ വിശ്വാസത്തിൻ്റെ അവസാന തന്മാത്രയും എന്നെ പിരിഞ്ഞു പോയത് ഇവിടെ വെച്ചായിരുന്നു !
പ്രപഞ്ചം മുഴുവനും ഉണ്ടാക്കി പരിപാലിക്കുന്ന ദൈവത്തെ സ്വന്തം വീട്ടിലെ കാര്യസ്ഥനാക്കി താഴ്ത്തിക്കെട്ടിയ മുഹമ്മദിൻ്റെ കൗശലബുദ്ധി ഒരൊന്നൊന്നര കോമഡി തന്നെ !
"വെളിപാടുകൾ" വരുന്ന ഉറവിടം സംശയമില്ലാതെ വ്യക്തമാണിവിടെ !
No comments:
Post a Comment