Wednesday, August 11, 2010

പഠനക്ലാസും അബ്ദുല്ലക്കുട്ടി അനുസ്മരണവും


മരണാനന്തരം ശരീരവും അവയവങ്ങളും ദാനം ചെയ്യുമെന്ന് സമ്മതപത്രം നല്‍കിയവര്‍ കല്‍പ്പറ്റയില്‍ ഒത്തു ചേര്‍ന്നപ്പോള്‍ !


--------

“ഭൌതിക ശരീരവും വിശ്വാസങ്ങളും”

പഠനക്ലാസും
അബ്ദുല്ലക്കുട്ടി അനുസ്മരണവും

അവയവദാന സമ്മതപത്ര സമര്‍പ്പണവും


ആഗസ്റ്റ് 15
കല്‍പ്പറ്റ എന്‍ ജി ഒ യൂണിയന്‍ ഹാളില്‍
10 മണി മുതല്‍

സഹസ്രാബ്ദങ്ങള്‍ പിന്നിട്ട മനുഷ്യസംസ്കൃതിയുടെയും അധിനിവേശങ്ങളെ അതിജീവിച്ച ഗോത്രസംസ്കാരങ്ങളുടെയും ചരിത്രമുറങ്ങുന്ന വയനാട്ടില്‍ എണ്‍പതുകളുടെ തുടക്കം മുതല്‍ തന്നെ ശാസ്ത്രബോധവും യുക്തിചിന്തയും പ്രചരിപ്പിച്ച ജനകീയപ്രസ്ഥാനങ്ങളുടെ മുന്നിരയില്‍ ബത്തേരിപുത്തങ്കുന്ന് സ്വദേശിയായ അബ്ദുള്ളക്കുട്ടിയും ഉണ്ടായിരുന്നു.
നിശ്ചയദാര്‍ഢ്യവും, ആദര്‍ശധീരതയും, അര്‍പ്പണമനോഭാവവും കൊണ്ട് സ്വന്തം കര്‍മ്മമണ്ഡലത്തില്‍ ശ്രദ്ധേയനായ അദ്ദേഹം ഏറെക്കാലം കേരളയുക്തിവാദി സംഘത്തിന്റെ ജില്ലാ സെക്രട്ടറിയായിരുന്നു. മരണശേഷം കണ്ണുകള്‍ അന്ധര്‍ക്കും ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനും സമര്‍പ്പിച്ച അബ്ദുള്ളക്കുട്ടിയെയും അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം നിര്‍വിഘ്നം നിറവേറ്റിയ കുടുംബാംഗങ്ങളെയും സ്നേഹപൂര്‍വ്വം സ്മരിക്കുന്നു.
2010 ആഗസ്റ്റ് 15 ന് കല്‍‌പ്പറ്റ എന്‍.ജി.ഒ.യൂണിയന്‍ ഹാളില്‍ നടക്കുന്ന മരണാനന്തര നേത്ര-ശരീരദാന സമ്മതപത്ര സമര്‍പ്പണത്തിലൂടെ യുക്തിവാദി സംഘം പ്രവര്‍ത്തകര്‍ സി.കെ.അടയളപ്പെടുത്തിയ മാതൃകയില്‍ത്തന്നെ അദ്ദേഹത്തെ ആദരിക്കുകയും അനുസ്മരിക്കുകയുമാണ്.
മതേതര മാനവികമൂല്യങ്ങള്‍ ബലികഴിച്ചുകൊണ്ട് സങ്കുചിതവും പ്രാകൃതവും ഭരണഘടനാവിരുദ്ധവുമായ നീചകൃത്യങ്ങളിലൂടെ പോപ്പുലറാവാന്‍ ശ്രമിക്കുന്നവരും ഇടയലേഖനമിറക്കി പൌരന്റെ സ്വതന്ത്ര സമ്മതിദാനാവകാശത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നവരും ബാബറിമസ്ജിദ് തകര്‍ത്ത് ഭാരതത്തെ കലാപഭൂമിയാക്കി മധുരമുണ്ടവരും മനുഷ്യസമൂഹത്തിന്റെമുന്നോട്ടുള്ള പ്രയാണത്തെ തടയിടാന്‍ വിഫലശ്രമം നടത്തുകയാണ് . മതേതര ജനാധിപത്യം നേരിടുന്ന ഇത്തരം അരാഷ്ട്രീയ വെല്ലുവിളികള്‍ മറികടക്കുന്നതിന് മതാന്ധതയുടെ കൂരിരുളില്‍ നിന്നും മനുഷ്യസ്നേഹത്തിന്റേയും നന്മയുടേയും പുലരിയിലേക്ക് ശാസ്ത്രബോധവും യുക്തിചിന്തയുമായി നമുക്ക് യാത്രതുടരാം.
ശാസ്ത്രലേഖകനായ ജീവന്‍ ജോബ് തോമസിന്റെ ഭൌതിക ശരീരവും വിശ്വാസങ്ങളും എന്ന പഠനക്ലാസ്സോടെ ആരംഭിക്കുന്ന അനുസ്മരണപരിപാടിയില്‍ പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ബി.രാധാക്രിഷ്ണന്‍ സമ്മതപത്രം ഏറ്റുവാങ്ങുന്നു.
ഏവരുടെയും സാന്നിദ്ധ്യവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹാദരങ്ങളോടെ,

എം.ദിവാകരൻ (പ്രസിഡന്റ്) ബഷീര്‍ ആന്ദ് ജോണ്‍ (സെക്രട്ടറി)
കേരളയുക്തിവാദി സംഘം, വയനാട് ജില്ലാകമ്മറ്റി.

_______________________________________________________________________________________
കാര്യപരിപാടി
15- 08-2010 ഞായര്‍
10 മണിക്ക് പഠനക്ലാസ് - ഭൌതിക ശരീരവും വിശ്വാസങ്ങളും
വിഷയാവതരണം : ജീവന്‍ ജോബ് തോമസ്
2 മണിക്ക് - സി.കെ.അബ്ദുള്ളക്കുട്ടി അനുസ്മരണവും സമ്മതപത്രം ഏറ്റുവാ‍ങ്ങലും
അദ്ധ്യക്ഷന്‍ - യു.കലാനാഥന്‍ (കെ.വൈ.എസ്. സംസ്ഥാന പ്രസിഡന്റ്)
സമ്മതപത്രം ഏറ്റുവാ‍ങ്ങൽ - ഡോ.ബി.രാധാക്രിഷ്ണന്‍ (പ്രിന്‍സിപ്പാള്‍, പരിയാരം മെഡിക്കല്‍ കോളേജ്)
അനുസ്മരണപ്രഭാഷണം - ഇ.എ.ജബ്ബാര്‍.


----------------------------------------------------------------------------------------

8 comments:

ea jabbar said...

ജീവന്‍ ജോബ് തോമസ് ക്ലാസെടുക്കും

സുശീല്‍ കുമാര്‍ പി പി said...

സ. അബ്ദുല്ലക്കുട്ടിക്കുള്ള ഏറ്റവും വലിയ ആദരവ് തന്നെയാണ്‌ അവയവദാന സമ്മത പത്രം നല്‍കല്‍. ആശംസകള്‍.

Rational books said...

പ്രോഗ്രാം നോട്ടീസ് ഇവിടെ വായിക്കാം

Rational books said...

പാലക്കാട് പ്രോഗ്രാമിൽ പങ്കെടുക്കാൻ താ‍ല്പര്യമുള്ളവർ നോട്ടീസിൽ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി പേര് രജിസ്റ്റർ
ചെയ്യുക. രജി.ഫീസ് ഒരാൾക്ക് 250 രൂ.(നോൺ വെജിറ്റേറിയൻ ഭക്ഷണവും ഡോർമിറ്ററി താമസ സൌകര്യവും ഉൾപ്പെടെ)

fouzia said...

best wishes

Anonymous said...

ജീവന്‍ ജോബ് തോമസിന്റെ 'പരിണാമ സിദ്ധാന്തം: പുതിയ വഴികള്‍,കണ്ടെത്തലുകള്‍ 'എന്ന കൃതി(ഡി സി ബുക്സ് 2009)യുടെ ഖണ്ഡനമായി ഗവേഷകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആയ എന്‍ എം ഹുസൈന്‍ എഴുതിയ 'പരിണാമ സിദ്ധാന്തം പുതിയ പ്രതിസന്ധികള്‍ 'എന്ന ഏറ്റവും പുതിയ പുസ്തകത്തെക്കുറിച്ചുള്ള ഈ പോസ്റ്റും വായിക്കണേ:പരിണാമവാദികള്‍ മറുപടി പറയുമോ?

rationalist said...

എല്ലാ ആശംസകളും.
http://yukthireka.blogspot.com/

Ajith said...

ALL THE BEST WISHES