Friday, April 3, 2009
അല്ലാഹുവിന്റെ സഹായത്തോടെ ഒരു കൂട്ടക്കശാപ്പ്!
വേദക്കാരില്‍ നിന്ന് അവര്‍ക്ക് പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന് അവന് ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന് ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു.[33-26]
അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ ( മുമ്പ് ) കാലെടുത്ത് വെച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.[33-27]
ബനൂ ഖുറൈള എന്ന ജൂതഗോത്രത്തെ ഉന്മൂലനം ചെയ്യാനും അവരുടെ ഭൂമിയും സ്വത്തുക്കളും കൊള്ള ചെയ്യാനും അല്ലാഹു കൂട്ടു നിന്നതിനെ കുറിച്ചാണിവിടെ പരാമര്‍ശിക്കുന്നത്.
ഈ സംഭവം (മുഹമ്മദ് നബിയുടെ ജീവ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒരു കൂട്ടക്കൊല) ഇസ്ലാമിന്റെ ചരിത്രകാരന്മാര് വിവരിച്ചിട്ടുള്ളതില്‍നിന്നും അല്‍പ്പം ദീര്‍ഘമായി ഇവിടെ ഉദ്ധരിക്കാം:-
“ഹിജ്ര അഞ്ചാം വര്‍ഷം ഖന്തഖ് യുദ്ധം അവസാനിച്ച അന്നു തന്നെ, ബനൂ ഖുറൈള ക്കാരുടെ നേരെ തിരുമേനിയും സഹാബികളും യുദ്ധത്തിനു പുറപ്പെട്ടു. ഖന്തഖില്‍ നിന്നും വിരമിച്ച തിരുമേനി മദീനയില്‍ പ്രവേശിച്ചു ളുഹര്‍ നിസ്കരിച്ച ശേഷം ആയിശയുടെ വീട്ടില്‍ വെച്ചു തിരുമേനി കുളിച്ച് തലമുടി ചീകി. അപ്പോള്‍ ജിബ്രീല്‍ വന്നു നബിക്കു സലാം ചൊല്ലി. ജിബ് രീല്‍ തിരുമേനിയോട് ചോദിച്ചു.:-യാ റസൂലുള്ളാ, താങ്കള്‍ ആയുധം അഴിച്ചു വെച്ചോ?.`അഴിച്ചുവെച്ചു `എന്നു തിരുമേനി മറുപടി പറഞ്ഞപ്പോള്‍ ‘ഞാന്‍ അഴിച്ചു വെച്ചില്ല’ എന്നു ജിബ് രീല്‍ പ്രതിവചിച്ചു. ശത്രു സംഘങ്ങള്‍ സംഘടിച്ചു താങ്കളെ എതിര്‍ത്തതു മുതല്‍ മലക്കുകള്‍ ആയുധം വെച്ചിട്ടില്ല. അവരെ അന്യേഷിച്ച് ഇപ്പോള്‍ ഹമ്രാഉല്‍ അസദ് എന്ന സ്ഥലത്തോളം പോകാതെ ഞങ്ങള്‍ മടങ്ങിയതുമില്ല.’ എന്നാണു ജിബ് രീല്‍ തിരുമേനിയോട് പറഞ്ഞതെന്നും പറയപ്പെട്ടിട്ടുണ്ട്. ബനൂ ഖുറൈള ഗോത്രക്കാരുടെ നേരെ യുദ്ധത്തിനു പുറപ്പെടുവാന്‍ അല്ലാഹു താങ്കളോട് കല്‍പ്പിച്ചിരിക്കുന്നു എന്ന് ജിബ് രീല്‍ തിരുമേനിയെ അറിയിച്ചു. ‘ഞാന്‍ അങ്ങോട്ടാണു പോകുന്നത്. ഞാനും എന്റെ കൂടെയുള്ള മലക്കുകളും അവരുടെ കോട്ടയെ കിടിലം കൊള്ളിക്കും’ എന്നും ജിബ് രീല്‍ തുടര്‍ന്നു പറഞ്ഞു. ‘എന്റെ ജനങ്ങള്‍ ക്ഷീണിച്ചിരിക്കുന്നു.,അല്‍പ്പം സമയം അനുവദിക്കുക’ എന്നു തിരുമേനി പറഞ്ഞപ്പോള്‍ , ‘താങ്കള്‍ പുറപ്പെട്ടു കൊള്ളുക; സത്യമായും സഫാപര്‍വ്വതത്തിന്മേല്‍ മുട്ടയെറിഞ്ഞാലെന്നപോലെ അവരെ ഞാന്‍ തകര്‍ത്തു കളയും’ എന്നു ജിബ്രീല്‍ പ്രസ്താവിച്ചു. തന്നോടൊപ്പം മലക്കുകളുണ്ടെന്നു പറഞ്ഞുകൊണ്ടു ജിബ് രീല്‍ യാത്ര തിരിച്ചു. ജിബ് രീല്‍ കുതിരയെ ഓടിച്ചപ്പോള്‍ അന്‍സാറുകളുടെ വീടുകളുടെ ഭാഗത്തുനിന്ന് പൊടിപടലം പൊങ്ങുന്നതായി തിരുമേനി കാണുകയുണ്ടായി.
യുദ്ധത്തിനു പുറപ്പെടുവാനായി ജനങ്ങളോട് ആഹ്വാനം ചെയ്യാന്‍ തിരുമേനി ബിലാലിനോടു നിര്‍ദ്ദേശിച്ചു. സഹാബിമാര്‍ തിരുമേനിയുടെ സന്നിധിയില്‍ ഹാജറായി. അലിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ മുന്നോടിയായി നിയോഗിച്ചു. തിരുമേനി ഉടനെ പടയങ്കി ധരിച്ചു; മുഖയങ്കിയിട്ടു പടത്തൊപ്പി ധരിച്ചു; ഖഡ്ഗം ധരിച്ചു; വില്ലണിഞ്ഞു; അമ്പു നിറച്ച ആവനാഴി തൃക്കയ്യിലെടുത്തു. ലുഹൈഫ എന്ന കുതിരപ്പുറത്തു കയറി ആയുധധാരികളായ 3000 സഹാബികളോടു കൂടി തിരുമേനി പുറപ്പെട്ടു. തിരുമേനിയുടെ മൂന്നു കുതിരകളടക്കം 36 കുതിരകളാണ് അവരോടൊപ്പമുണ്ടായിരുന്നത്. ആ സേന മുമ്പോട്ടു നീങ്ങിയപ്പോള്‍ അന്‍സാര്‍കളില്‍ ചിലര്‍ ആയുധമണിയുന്നതായി തിരുമേനി കണ്ടു. `കുറച്ചു മുന്‍പ് ഈ വഴി ആരെങ്കിലും പോകുന്നതു നിങ്ങള്‍ കണ്ടോ?`എന്നു തിരുമേനി അവരോട് അന്യേഷിച്ചു. ദഹിയത്തുല്‍ കല്‍ബീ അയാളുടെ വെള്ളക്കുതിരമേല്‍ കയറി ഇതിലേ പോകുന്നതു ഞങ്ങള്‍ കണ്ടു എന്ന് അവര്‍ പറഞ്ഞപ്പോള്‍ , “അതു ജിബ് രീലാണ്; ഉടനെ പുറപ്പെട്ടു കൊള്ളുക ” എന്നു തിരുമേനി അവര്‍ക്കു നിര്‍ദ്ദേശം നല്കി.
അലിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട മുന്നോടി സൈന്യം ബനൂഖുറൈളക്കാരുടെ കോട്ടക്കടുത്തെത്തി കോട്ടയുടെ അടിത്തറക്കടുത്തു കൊടി നാട്ടി. ആ സംഘത്തില്‍ അന്‍സാര്‍കളും മുഹാജിര്‍കളും ഉണ്ടായിരുന്നു. മുസ്ലിം സേനയെ കണ്ടപ്പോള്‍ യഹൂദികള്‍ കോട്ടയുടെ വാതില്‍ പൂട്ടി മാളികയില്‍ കയറിയിരുന്നുകൊണ്ട് തിരുമേനിയെക്കുറിച്ച് അസഭ്യങ്ങള്‍ പുലമ്പി. “ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ വാളുകള്‍ തീരുമാനമുണ്ടാക്കും” എന്നു മാത്രം പറഞ്ഞുകൊണ്ട് സഹാബികള്‍ അക്ഷോഭ്യരായി വര്‍ത്തിച്ചു. അപ്പോഴേക്കും തിരുമേനിയും സഹാബികളും അകലേനിന്നു വരുന്നതായി അവര്‍ കണ്ടു. പതാകയുടെ മേല്‍നോട്ടം ഖദാതതുല്‍ അന്‍സാരീയെ ഏല്‍പ്പിച്ചുകൊണ്ട് ,അലി തിരുമേനിയുടെ അടുക്കലേക്കോടി. `താങ്കള്‍ ആ നീചന്മാരുടെ അടുത്തേക്കു പോകണ്ട എന്നു അലി അഭ്യര്‍ത്ഥിച്ചു. `അവര്‍ എന്നെ പുലഭ്യം പറയുന്നതു നിങ്ങള്‍ കേട്ടിരിക്കും, ശരി,ഞാന്‍ അടുത്തെത്തിയാല്‍ അവര്‍ പറയില്ല.` എന്നു തിരുമേനി പ്രതിവചിച്ചു. തിരുമേനി ബനൂഖുറൈളക്കാരുടെ കോട്ടക്കടുത്തെത്തി. ‘ഹേ, കുരങ്ങിന്റെ വംശമേ! അല്ലാഹു നിങ്ങളെ അപമാനിച്ചില്ലേ?” എന്നു തിരുമേനി അവരോടു ചോദിച്ചു. `യാ അബുല്‍ ഖാസിം, താങ്കള്‍ അറിവില്ലാത്ത ആളല്ലല്ലോ`എന്നു അവര്‍ മറുപടി പറഞ്ഞു.
[തിരുമേനി ബനൂഖുറൈളക്കാരില്‍ പ്രമാണികളായ വ്യക്തികളുടെ പേരുകള്‍ വിളിച്ചുകൊണ്ട് ഇപ്രകാരം ചോദിച്ചു:-“കുരങ്ങിന്റെയും പന്നിയുടെയും വംശക്കാരേ, നിങ്ങള്‍ എന്നെ പുലഭ്യം പറഞ്ഞുവോ?, പിശാചിനെ ആരാധിക്കുന്നവരേ, നിങ്ങളെ അല്ലാഹു ശിക്ഷിച്ചില്ലേ?.” ‘ഞങ്ങള്‍ താങ്കളെ ദുഷിച്ചുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല.’ എന്ന് അവര്‍ ആണയിട്ടു. ഇതു കേട്ടപ്പോള്‍ ഉസൈദിബ് നു ഹളീര്‍ പറഞ്ഞു:-‘ അല്ലാഹുവിന്റെ ശത്രുക്കളേ, മടയില്‍ കുടുങ്ങിയ കൂരനെപ്പോലെ ,നിങ്ങള്‍ കോട്ടക്കകത്തു കിടന്നു ചത്തുകൊള്ളുക’ ഇതു കേട്ടപ്പോള്‍ അവര്‍ ഭയചകിതരായി മാറി. അവര്‍ പറഞ്ഞു:‘ യാ ഇബ്നു ഹളീര്‍, ഞങ്ങള്‍ നിങ്ങളുമായി ഉടമ്പടി ചെയ്തവരണല്ലോ’. ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ യാതൊരു ഉടമ്പടിയുമില്ല’എന്ന് അദ്ദേഹം അതിനു മറുപടിയും നല്കി. ഈ സംഭവത്തെകുറിച്ച് ഇപ്രകാരവും പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.]
യഹൂദികളുടെ കോട്ടയെ 25 ദിവസം മുസ്ലിം സേന ഉപരോധിച്ചു. ആ ദിവസങ്ങളില്‍ സഹാബിമാരുടെ ഭക്ഷണം കാരക്കയായിരുന്നു. കോട്ടക്കകത്തു കെണിഞ്ഞ യഹൂദികള്‍ എല്ലാ നിലയിലും വിഷമിച്ചു. ഭയം അവരെ ഗ്രസിച്ചു. ബനൂഖുറൈളക്കാരുടെ നേതാക്കളില്‍ ഒരാളായിരുന്നു ക അബിബ്നു ഉസൈദ്. സംഭവം ഗൌരവമായ ആപത്തിലേക്കു നീങ്ങിത്തുടങ്ങിയപ്പോള്‍ , അയാള്‍ ആ യഹൂദികളോട് ഇപ്രകാരം പറഞ്ഞു:-“യഹൂദരെ, സംഭവം ഈ നിലയിലെത്തിക്കഴിഞ്ഞു. ഇതില്‍നിന്നു രക്ഷ നേടുവാന്‍ മൂന്നു മാര്‍ഗ്ഗങ്ങളാണു ഞാന്‍ കാണുന്നത്. ആ മാര്‍ഗ്ഗങ്ങള്‍ ഞാന്‍ പറയാം; അതില്‍ യുക്തമെന്നു തോന്നുന്ന ഒരു മാര്‍ഗ്ഗം നിങ്ങള്‍ക്കു സ്വീകരിക്കാം.
1. മുഹമ്മദിനെ നബിയായി അംഗീകരിക്കുകയും അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുക .
ക അബിന്റെ ഈ അഭിപ്രായം അവര്‍ സ്വീകരിച്ചില്ല. തൌറാത്തല്ലാത്ത മറ്റൊരു മതം തങ്ങള്‍ക്കു സ്വീകാര്യമല്ല എന്നവര്‍ തീര്‍ത്തു പറഞ്ഞു. അപ്പോള്‍ അദ്ദേഹം രണ്ടാമത്തെ മാര്‍ഗ്ഗം അവതരിപ്പിച്ചു.
2. നമ്മുടെ സ്ത്രീകളെയും കുട്ടികളെയും നമ്മുടെ വാളുകള്‍ക്കു തന്നെ ഇരയാക്കാം. അതിനു ശേഷം മൂര്‍ച്ചയുള്ള വാളുകളുമായി അവരെ നേരിടാം. ആ യുദ്ധത്തില്‍ നാം നശിക്കുകയാണെങ്കില്‍ നശിക്കട്ടെ.
ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. നമുക്കു പ്രിയപ്പെട്ടവരെ കൊന്നിട്ടു പിന്നെ നാം എന്തിനു ജീവിക്കണം എന്നതായിരുന്നു അവരില്‍നിന്നുണ്ടായ പ്രതികരണം. ക അബ് മൂന്നാമത്തെ മാര്‍ഗ്ഗവും അവരുടെ മുന്നില്‍ വെച്ചു.
3. നാളെ ശനിയാഴ്ച്ചയണ്. ശനിയാഴ്ച്ച യുദ്ധത്തിനിറങ്ങുമെന്ന് അവര്‍ കരുതുകയില്ല. ആ അവസരം ഉപയോഗപ്പെടുത്തി പെട്ടെന്നു നമുക്കൊരു മിന്നലാക്രമണം നടത്താം. അങ്ങനെ ചെയ്താല്‍ അവരെ തുരത്താന്‍ കഴിഞ്ഞേക്കും.
ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. `ശനിയാഴ്ച്ച തെറ്റു ചെയ്തവര്‍ക്കുണ്ടായ അനുഭവങ്ങള്‍ കേട്ടറിഞ്ഞതു തന്നെ മതി. തങ്ങള്‍ അതിനു തയ്യാറല്ല.` എന്ന് അവര്‍ മറുപടി പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അമ്രിബ്നു സ അദീ എന്ന യഹൂദി മറ്റൊരു അഭിപ്രായം അവരുടെ മുന്നില്‍ വെച്ചു. `അവര്‍ക്കു ജസ്യ എന്ന കപ്പം നല്‍കിക്കൊണ്ട് യഹൂദികളായിത്തന്നെ നമുക്കു ജീവിക്കാം. ` ഈ അഭിപ്രായം അവര്‍ സ്വീകരിക്കുമോ എന്ന് എനിക്കറിഞ്ഞുകൂടാ` എന്നദ്ദേഹം പറഞ്ഞപ്പോള്‍ `അവര്‍ക്കു കപ്പം കൊടുത്തു ജീവിക്കുന്നതിനെക്കാള്‍ നല്ലതു മരിക്കലാണെന്ന് അവര്‍ മറുപടി നല്കി.
ഉപരോധം കൊണ്ടു പൊറുതി മുട്ടിയ യഹൂദികള്‍ 25 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നബ്ബാശിബ്നു ഖൈസീ എന്ന ആളെ ,മദ്ധ്യസ്ഥനെന്ന നിലയ്ക്കു , തിരുമേനിയുടെ അടുക്കലേക്കയച്ചു. ബനൂ നുളൈര്‍ ഗോത്രം ചെയ്ത പോലെ ,പടയങ്കികളും ആയുധങ്ങളും ഭവനങ്ങളും ഉപേക്ഷിച്ച്, ഓരോ വീട്ടുകാരും ഓരോ ഒട്ടകത്തിന്റെ പുറത്തു ചുമക്കാവുന്ന സാമാനങ്ങളെടുത്ത് നാടു വിട്ടു കൊള്ളാമെന്നും , അതിന്നു തങ്ങളെ അനുവദിക്കണമെന്നും നബ്ബാശ് തിരുമേനിയോടഭ്യര്‍ത്ഥിച്ചു. തിരുമേനി ആ അഭ്യര്‍ത്ഥന സ്വീകരിച്ചില്ല. സാമാനങ്ങളെല്ലാം ഉപേക്ഷിച്ച് വെറും കയ്യോടെ നാടു വിടുവാനെങ്കിലും അനുവദിക്കണമെന്ന് നബ്ബാശ് വീണ്ടും അപേക്ഷിച്ചു. അല്ലാഹുവിന്റെ റസൂലിന്റെ വിധിക്കു വഴങ്ങിക്കൊണ്ട് ഇറങ്ങുവാന്‍ ഇഷ്ടമുണ്ടെങ്കില്‍ മാത്രം കോട്ടയില്‍നിന്നു പുറത്തിറങ്ങിക്കൊള്ളുക എന്നു തിരുമേനി മറുപടി നല്കി. നബ്ബാശ് തിരിച്ചു പോയി.
യഹൂദികളുടെ ഭയം മൂര്‍ച്ഛിച്ചു. ജീവന്നു രക്ഷയില്ലെന്ന് അവര്‍ക്കു തോന്നിത്തുടങ്ങി. അപ്പോഴാണ് ഔസ് ഗോത്രക്കാരനായ രിഫാ അതുബ്നു മുന്ദിറുല് അന്‍സാരി യെകുറിച്ച് അവര്‍ക്ക് ഓര്‍മ്മ വന്നത്. അദ്ദേഹം ബനൂ ഖുറൈളക്കാരുടെ സുഹൃത്തും ഇടപാടുകാരനുമായിരുന്നു. അദ്ദേഹത്തിനെ തങ്ങളുടെ അടുത്ത് അയക്കാന്‍ യഹൂദികള്‍ അപേക്ഷിച്ചു. ആ അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ട് തിരുമേനി അദ്ദേഹത്തെ കോട്ടക്കകത്തയച്ചു കൊടുത്തു. അദ്ദേഹം കോട്ടയ്ക്കകത്തെത്തിയപ്പോള്‍ ,സ്ത്രീകളും കുട്ടികളുമടക്കം യഹൂദികളാകമാനം കരഞ്ഞുകൊണ്ട് അദ്ദേഹത്തെ ചുറ്റിക്കൂടുകയും തങ്ങളെ രക്ഷിപ്പാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ക അബിബ്നു അസദ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു:- “ സ്നേഹിതാ! ഞങ്ങള്‍ കനത്ത അപകടത്തില്‍ പെട്ടിരിക്കുന്നു. ഞങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്നു നശിച്ചു കൊണ്ടിരിക്കുന്നു. മുഹമ്മദ് ഞങ്ങളെ വിടുന്നില്ലല്ലോ. ഞങ്ങള്‍ ഈ നാടു വിട്ടു പോയിക്കൊള്ളാമെന്നും ,വെറുംകയ്യോടെ പോയിക്കൊള്ളാമെന്നും മുഹമ്മദിനെ അറിയിച്ചു. മുഹമ്മദ് അനുവദിച്ചില്ല. മുഹമ്മദിന്റെ ആജ്ഞയ്ക്കു വഴങ്ങി കോട്ടക്കു പുറത്തിറങ്ങാന്‍ ഞങ്ങള്‍ക്കു ധൈര്യം പോരാ. താങ്കളുടെ അഭിപ്രായമെന്താണ്? “ഇറങ്ങിക്കൊള്ളുക’ എന്ന് രിഫാ അത് അവരോട് പറഞ്ഞു. അതോടൊപ്പം ഇറങ്ങിയാല്‍ കൊന്നുകളയുമെന്ന് ആംഗ്യം കൊണ്ടു സൂചന നല്‍കുകയും ചെയ്തു. അബൂ ലുബാബത്ത് (റിഫാ അത്ത്) പറയുന്നു:-‘ആംഗ്യം കാണിച്ച കൈ താഴ്ത്തുന്നതിന്നു മുമ്പ് തന്നെ ഞാന്‍ ചെയ്തത് അപകടമാണെന്ന് എനിക്കു മനസ്സിലായി. അല്ലാഹുവോടും റസൂലിനോടും തെറ്റു ചെയ്തുപോയി എന്നു പറഞ്ഞു കണ്ണീരൊഴുക്കിക്കൊണ്ട് ഞാന്‍ കോട്ടയില്‍നിന്നും പുറത്തിറങ്ങി.’ അദ്ദേഹം തിരുമേനിയെ കാണാതെ നേരെ പള്ളിയിലേക്കാണു പോയത്. പള്ളിയിലുള്ള ഒരു തൂണില്‍ അയാള്‍ തന്റെ ശരീരത്തെ ചങ്ങല കൊണ്ടു സ്വയം കെട്ടിയിട്ടു. ഞാന്‍ മരിക്കുന്നതു വരെ ഭക്ഷണവും വെള്ളവും കഴിക്കുകയില്ലെന്നു ശപഥം ചെയ്തു. അങ്ങനെ ആറു ദിവസം കഴിഞ്ഞു. അതിനിടയ്ക്കു അദ്ദേഹത്തിന്റെ അപരാധത്തെ പരാമര്‍ശിച്ചുകൊണ്ട് ആയത്തിറങ്ങി. ദുഖ ഭാരത്താല്‍ പരിക്ഷീണിതനായി അയാള്‍ ബോധം കെട്ടു വീണു. ആ ഘട്ടത്തില്‍ അല്ലാഹു അദ്ദേഹത്തിനു പൊറുത്തു കൊടുത്ത വാര്‍ത്തയുമായി ആയത്തിറങ്ങുകയും ആ സന്തോഷവാര്‍ത്ത തിരുമേനി അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. തിരുമേനി തന്നെ അദ്ദേഹത്തെ അഴിച്ചു വിട്ടു. ഞാന്‍ ചെയ്തുപോയ കുറ്റം പൊറുക്കപ്പെടുന്ന പക്ഷം ഈ നടും എന്റെ സ്വത്തുക്കളും ഉപേക്ഷിക്കുമെന്ന് ഞാന്‍ കരുതിയിട്ടുണ്ടെന്നു അദ്ദേഹം തിരുമേനിയെ അറിയിച്ചപ്പോള്‍ ,നിങ്ങളുടെ സ്വത്തിന്റെ മൂന്നിലൊന്നു ദാനം ചെയ്താല്‍ മതിയാകുമെന്ന് തിരുമേനി അദ്ദേഹത്തെ ഉപദേശിച്ചു.
ഗത്യന്തരമില്ലെന്നു വന്നപ്പോള്‍ തിരുമേനിയുടെ വിധിക്കു വഴങ്ങിക്കൊണ്ട് ബനൂഖുറൈളക്കാര്‍ കോട്ട തുറന്നു പുറത്തിറങ്ങി. അവരുടെ എണ്ണം 750 ആയിരുന്നെന്നും 800 ആയിരുന്നെന്നും 900 ആയിരുന്നു എന്നും 1000 എന്നും പക്ഷാന്തരമുണ്ട്. അവരെല്ലാം തന്നെ ബന്ധനസ്ഥരാക്കപ്പെട്ടു. ഖൈനുഖാ അ ഗോത്രക്കാരുമായി സൌഹൃദക്കരാര്‍ ചെയ്തിരുന്ന ഖസ്രജ് ഗോത്രക്കാര്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ ,നാടു വിട്ടു പോയിക്കൊള്ളുവാന്‍ ഖൈനുഖാ അ ഗോത്രക്കാര്‍ക്കു താങ്കള്‍ അനുമതി നല്കിയ പോലെ ,ഞങ്ങളുമായി സൌഹൃദക്കരാര്‍ നടത്തീട്ടുള്ളവര്‍ക്കും നാടു വിട്ടു പോയിക്കൊള്ളുവാന്‍ താങ്കള്‍ അനുമതി നല്കേണമെന്ന് ഔസ് ഗോത്രക്കാര്‍ തിരുമേനിയോട് അഭ്യര്‍ത്ഥിച്ചു. തിരുമേനി ആ അഭ്യര്‍ത്ഥനയും അംഗീകരിച്ചില്ല. “ബനൂ ഖുറൈള ഗോത്രക്കാരുടെ കാര്യത്തില്‍ വിധി നല്കുവാന് നിങ്ങളുടെ ഗോത്രക്കാരനായ ഒരാളെ നിയമിക്കുന്നതു നിങ്ങള്‍ക്കു സമ്മതമാണോ?” എന്നു തിരുമേനി ഔസ് ഗോത്രക്കാരോട് ചോദിച്ചു. അങ്ങിനെ ചെയ്യുന്നതു തങ്ങള്‍ക്കു സമ്മതമാണെന്ന് അവര്‍ സമ്മതിച്ചു. സ അദിബ്നു മുആദിനെ നബി തന്നെ അതിനായി തിരഞ്ഞെടുത്തു. സ അദ് ഒരു കുതിരപ്പുറത്ത് ആഗതനായപ്പോള്‍ തിരുമേനി അദ്ദേഹത്തെ ആദരിച്ചുകൊണ്ട് എല്ലാവരും എഴുന്നേറ്റു നില്ക്കാന് നിര്‍ദ്ദേശിച്ചു. എല്ലാവരും എഴുന്നേറ്റു. ‘ബനൂഖുറൈളക്കാരുടെ കാര്യത്തില്‍ വിധി നല്കുവാന് തിരുമേനി താങ്കളെ നിശ്ചയിച്ചിരിക്കുന്നു ’ എന്ന് സഹാബിമാര്‍ അദ്ദേഹത്തെ അറിയിച്ചു. വിധി നല്കുവാന് തിരുമേനി അദ്ദേഹത്തോടാവശ്യപ്പെട്ടു. `വിധി നല്കുവാന് അര്‍ഹത അല്ലാഹുവിനും റസൂലിനുമാണെന്ന് സ അദ് പറഞ്ഞപ്പോള്‍ , ‘ഇവരുടെ കാര്യത്തില്‍ താങ്കള്‍ വിധി നല്കേണമെന്നാണ് അല്ലാഹുവിന്റെ കല്‍പ്പന’ എന്ന് തിരുമേനി അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ സഹാബിമാരെ അഭിമുഖീകരിച്ചുകൊണ്ട് സ അദ് ചോദിച്ചു:- അല്ലാഹുവിന്റെ കല്‍പ്പനയെ ആദരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് ചോദിക്കുന്നു; ഞാന്‍ പറയുന്ന വിധി നിങ്ങള്‍ക്ക് സ്വീകാര്യമാണോ? അതെ എന്നു സഹാബിമാര്‍ പറഞ്ഞു. പിന്നീട് തിരുമേനി ഇരിക്കുന്ന ഭാഗത്തേക്കു തിരിഞ്ഞ് തിരുമേനിയെ വന്ദിച്ചു കൊണ്ട് തിരുമേനിയുടെ മുഖം നോക്കാതെ അദ്ദേഹം ചോദിച്ചു. ‘ ഇവരെ സംബന്ധിച്ചു ഞാന്‍ നല്കുന്ന വിധി ഈ ഭാഗത്ത് ഇരിക്കുന്നവര്‍ക്കും സ്വീകാര്യമാണോ? ‘അതെ’ എന്നു തിരുമേനി പ്രതിവചിച്ചു. അനന്തരം ബനൂഖുറൈളക്കാരെ അഭിമുഖീകരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു:- ‘എന്റെ വിധി നിങ്ങള്‍ക്കും സ്വീകാര്യമാണോ?’ ‘അതെ’ എന്ന് അവരും സമ്മതിച്ചു. അതിനു ശേഷം സ അദ്ബ്നു മുആദ് ഇപ്രകാരം പറഞ്ഞു:- “ഇവരില്‍ പ്രായപൂര്‍ത്തിയായ എല്ലാവരെയും വധിക്കുക; സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തടവുകാരാക്കി അടിമകളാക്കുക; ഇവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുക. ഇവരുടെ വീടുകള്‍ മുഹാജിര്‍കളായ സഹാബിമാരുടെ വസതികളാക്കുക.” [മുഹാജിര്‍കളും ഞങ്ങളും സഹോദരങ്ങളാണല്ലോ, അവര്‍ക്കു നല്കുന്നതു ഞങ്ങള്‍ക്കും നല്കേണ്ടതല്ലേ? എന്നു അന്‍സാര്‍കളില്‍ ചിലര്‍ ചോദിച്ചപ്പോള്‍ , അവര്‍ നിങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തരാകേണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത് എന്നു സ അദ് മറുപടി പറഞ്ഞു.] അല്ലാഹുവിന്റെ വിധിതന്നെ താങ്കള്‍ വിധിച്ചതെന്നും, കഴിഞ്ഞ രാത്രി ഒരു മലക്ക് ഇതാണ് അല്ലാഹുവിന്റെ വിധിയെന്ന് എന്നെ അറിയിച്ചിട്ടുണ്ടെന്നും തിരുമേനി പറയുകയുണ്ടായി.
പിന്നീട് ബനൂഖുറൈളക്കാരുടെ കോട്ടക്കകത്തുള്ള ആയുധങ്ങളും സ്വത്തുക്കളും കണ്ടെടുപ്പാന്‍ തിരുമേനി കല്പ്പിച്ചു. 1500 വാളുകള്‍ , 300 പട്റയങ്കികള്‍ , 2000 ചവളങ്ങള്‍ , 500 പരിചകള്‍ , അനേകം വീട്ടു പാത്രങ്ങള്‍ , ധാരാളം മറ്റു സാധനങ്ങള്‍ , എന്നിവയും ,കുതിരകള്‍ , ഒട്ടകങ്ങള്‍ , ആടുമാടുകള്‍ എന്നിവയും പിടിച്ചെടുത്തു. ഈ വസ്തുക്കള്‍ക്കൊപ്പം യഹൂദികളുടെ ഈത്തപ്പനകളും പിടിച്ചെടുത്തു. ഈ സാധനങ്ങളെയും തടവുകാരെയും ആദ്യം അഞ്ച് ഓഹരികളാക്കി ഭാഗിച്ചു. അതില്‍ തിരുമേനിയുടെ ഹിതാനുസാരം വിനിയോഗിക്കാവുന്ന ഒരോഹരി മാറ്റി വെച്ചു, ശേഷിച്ച നാലോഹരി സഹാബിമാര്‍ക്കു പങ്കിട്ടു കൊടുത്തു. പ്രസ്തുത നാലോഹരി വീണ്ടും 3072 ഓഹരികളായി വിഭജിച്ചുകൊണ്ടാണു സഹാബികള്‍ക്കു വീതിച്ചു നല്‍കിയത്. മുസ്ലിം സേനയുടെ ആകെ എണ്ണം 3000 ആയിരുന്നു. അവരില്‍ 6പേര് അശ്വഭടന്മാരായിരുന്നു. കാലാള്‍ സൈന്യത്തിലുള്ള ഒരു വ്യക്തിക്ക് ഒരോഹരിയും അശ്വഭടന്മാരില്‍ ഒരാള്‍ക്കു മൂന്നോഹരിയുമാണ് യുദ്ധമുതലുകളുടെ വിഹിതനിശ്ചയം.
അതിനു ശേഷം തിരുമേനി മദീനയിലേക്കു തിരിച്ചു. മദീനയുടെ ഹൃദയഭാഗത്ത് കുറേ കുഴികള്‍ കുഴിക്കുവാന്‍ തിരുമേനി കല്പ്പിച്ചു. ധാരാളം കുഴികള്‍ ഉണ്ടാക്കപ്പെട്ടു. കൊലശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ കൊന്നു കുഴിച്ചുമൂടാനണു ആ കുഴികല്‍ നിര്‍മ്മിക്കപ്പെട്ടത്. തടവുകാര്‍ ആ കുഴികളുടെ അടുത്തേക്കു ഹാജരാക്കപ്പെട്ടു. ഹുയയ്യിബ്നു ഹക്തബിനെ വധിപ്പാനായി ആ കുഴിക്കരികെ കൊണ്ടു വന്നപ്പോള്‍ , അയാളോടു തിരുമേനി ചോദിച്ചു.-‘ഹേ! അല്ലാഹുവിന്റെ ശത്രൂ, ഇപ്പോള്‍ അല്ലാഹു നിങ്ങളെ എനിക്കു വിധേയനാക്കി തന്നില്ലേ?’ ഹുയയ്യ് പറഞ്ഞു: പക്ഷെ ഇനിയും എന്നെ കുറ്റം പരയേണ്ടതില്ല, താങ്കളുടെ അല്ലാഹുവിന്റെ വിധി നടപ്പിലാക്കുന്നതില്‍ എനിക്കു വ്യസനമില്ല.’ വധശിക്ഷ നടപ്പാക്കുവാന്‍ അലി, സുബൈര്‍ എന്നിവര്‍ക്കു പുറമെ ഔസ് ഗോത്രക്കാരില്‍ ചിലരെയും ഏല്‍പ്പിച്ചു. വധശിക്ഷയുടെ കാര്യത്തില്‍ അവര്‍ക്ക് എതിര്‍പ്പില്ലെന്നു തെളിയിക്കാനായിരുന്നു അത്. കൊല്ലപ്പെടേണ്ടവര്‍ മുഴുവന്‍ സന്ധ്യയാകുമ്പോഴേക്കും കൊല്ലപ്പെട്ടു കഴിഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണം 600നും 700നും ഇടയ്ക്കായിരുന്നു. അവരുടെ ശവങ്ങള് നിറഞ്ഞ കുഴികള്‍ മണ്ണിട്ടു മൂടി. ബയാന എന്ന ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ഖല്ലാദുബ്നു സൈദിന്റെ ഘാതുകിയായിരുന്നു ആ സ്ത്രീ.
ആയിശ പറയുന്നു:- “ ഞാന്‍ എന്റെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അല്ലാഹുവിന്റെ റസൂല്‍ ബനൂഖുറൈളക്കാരായ പുരുഷന്മാരെ തകര്‍ത്തു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ആ ഗോത്രക്കാരിയായ ഒരു യുവതി എന്റെ വീട്ടില്‍ കയറിവന്നു. ഉല്ലാസപൂര്‍വ്വം ചിരിച്ചുകൊണ്ട് എന്നോടു സംസാരിച്ചു തുടങ്ങി. ആ സ്ത്രീയുടെ ചിരിയിലും സംസാരത്തിലും സന്തോഷം മുറ്റി നിന്നു. അപ്പോള്‍ പുറത്തു നിന്നു ബയാനാ ബയാനാ എന്നു വിളിക്കുന്നതു കേട്ടു. “എന്നെയാണു വിളിക്കുന്നത്, കൊല്ലാന്‍ വേണ്ടി” എന്നു പറഞ്ഞുകൊണ്ട് അവള് പുറത്തേക്കു പോയി. അവള് കൊല്ലപ്പെട്ടു. അടുത്ത നിമിഷത്തില്‍ തന്നെ കൊല്ലുമെന്നുറപ്പായിട്ടും അവള്‍ക്കു സന്തോഷത്തോടു കൂടി ചിരിക്കാനും സംസാരിക്കാനും കഴിഞ്ഞതില്‍ ഞാന്‍ അല്‍ഭുതപ്പെട്ടു.
ജാഹിലിയ്യാ കാലത്ത് ഔസ് ഖസ്രജ് ഗോത്രക്കാര്‍ തമ്മില്‍ നടന്ന ബു ആസ് യുദ്ധത്തില്‍ സാബിത്തിനെ കൊലയില്‍നിന്നും മോചിപ്പിച്ച ഒരു കിഴവന് ബനൂഖുറൈളാ ഗോത്രക്കാരോടൊപ്പം ഉണ്ടായിരുന്നു. അയാളുടെ പേര് സുബൈര്‍ എന്നായിരുന്നു. മുസ്ലിങ്ങളുടെ ഇടയില്‍ സാബിത്തിനെ കണ്ടപ്പോള്‍ അയാള്‍ സന്തോഷിച്ചു. ബുആസ് യുദ്ധത്തില്‍ സാബിത്തിന്റെ ജീവന് രക്ഷിച്ച വസ്തുത അയാള്‍ ഓര്‍മ്മിപ്പിച്ചു. ആ ഉപകാരത്തിനു പ്രത്യുപകാരം ചെയ്യാനുള്ള അവസരം ഇതാണെന്നും അയാള്‍ പ്രസ്താവിച്ചു. സാബിത്ത് ഈ വിവരം തിരുമേനിയെ അറിയിച്ചപ്പോള്‍ , സുബൈറിനെ കൊലയില്‍നിന്നും ഒഴിവാക്കിയതായി തിരുമേനി പ്രഖ്യാപിച്ചു. സാബിത് പറയുന്നു:- ‘ഈ വിവരം ഞാന്‍ സുബൈറിനെ അറിയിച്ചപ്പോള്‍ ഭാര്യയെയും മക്കളെയും കൈവെടിഞ്ഞുകൊണ്ട് ഒരു കിഴവന് ജീവിച്ചിരുന്നിട്ടു ഫലമുണ്ടോ?’ എന്നയാള്‍ ചോദിച്ചു. ഈ വിവരം ഞാന്‍ തിരുമേനിയെ അറിയിച്ചപ്പോള്‍ അയാളുടെ ഭാര്യയെയും മക്കളെയും സാബിത്തിന്റെ ഓഹരിയിലേക്കു വിട്ടു തന്നു എന്നു തിരുമേനി പറഞ്ഞു. അവരെ മോചിപ്പിച്ചു സുബൈറിനു നല്കാന് ഞാന്‍ തീരുമാനിച്ചു. വിവരം ആയാളെ അറിയിച്ചപ്പോള്‍ , ഞങ്ങളുടെ വീട്ടുകാര്‍ ഹിജാസ്കാരാണ് . അവര്‍ ദരിദ്രരുമാണ്. മുതലില്ലാതെ ജീവിക്കുവാന്‍ കഴിയില്ലല്ലോ എന്നയാള്‍ പറഞ്ഞു. ഈ വിവരം തിരുമേനിയെ അറിയിച്ചപ്പോള്‍ , സുബൈറിന്റെ മുതലും എന്റെ ഓഹരിക്കു വിട്ടു തന്നു. അതും ഞാന്‍ സുബൈറിനു വിട്ടു കൊടുത്തു. അപ്പോള്‍ സുബൈര്‍ എന്നോടു ചോദിച്ചു.- ‘സാബിത്തേ ബനൂഖുറൈളക്കാരുടെ നേതാവായ ക അബ് എവിടെയുണ്ട്?’ അയാള്‍ കൊല്ലപ്പെട്ടുവെന്നു ഞാന്‍ പറഞ്ഞപ്പോള്‍ , നാട്ടുകാരുടെയും അല്ലാത്തവരുടെയും ആത്മസുഹൃത്തായ ഹുയയ്യ് എവിടെ? എന്നും അയാള്‍ ചോദിച്ചു. അയാളും കൊല്ലപ്പെട്ടു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആലംബഹീനരുടെ സഹായിയും നേതാവുമായ അസ്സാല്‍ എവിടെ? എന്നു ചോദിച്ചു. അയാളും കൊല്ലപ്പെട്ടു എന്നു ഞാന്‍ പറഞ്ഞു. ‘ഞങ്ങളുടെ സഭാനാഥന്മാരും പ്രഭുക്കളുമായ അമ്രും ഫരീളത്തും എവിടെ? എന്നു വീണ്ടും അയാള്‍ ചോദിച്ചു. അവരെല്ലാം കൊല്ലപ്പെട്ടു എന്നറിയിച്ചപ്പോള്‍ അയാള്‍ പറഞ്ഞു:-“ അവരെല്ലാം കൊല്ലപ്പെട്ടെങ്കില്‍ , എന്നെയും അവരുടെ കൂടെ നിങ്ങള്‍ അയക്കണം. അതല്ലാത്ത മറ്റൊരു പ്രത്യുപകാരവും ഇനി നിങ്ങളില്‍നിന്നും എനീക്കാവശ്യമില്ല. ഒരു നിമിഷം പോലും കാത്തു നില്‍ക്കാതെ എന്നെയും കൊല്ലുക. എന്നു സുബൈര്‍ എന്നോടാവശ്യപട്ടു. ‘നിങ്ങളെ ഞാന്‍ കൊല്ലുകയില്ല എന്നു ഞാന്‍ പറഞ്ഞു. ആരു കൊന്നാലും തരക്കേടില്ല, എന്റെ സുഹൃത്തുക്കളെ കണ്ടെത്താതെ ഞാന്‍ ഇനി ഒരു നിമിഷം ഇഹലോകത്തു ജീവിച്ചിരിക്കില്ല എന്നു സുബൈര്‍ ശഠിച്ചു. “ സുഹൃത്തുക്കളെ കണ്ടെത്താതെ ജീവിച്ചിരിക്കില്ല ‘ എന്നയാള്‍ പറഞ്ഞതു കേട്ടപ്പോള്‍ “നരകത്തില്‍ നീ നിന്റെ സുഹൃത്തുക്കളെ കണ്ടുകൊള്ളും” എന്നു പറഞ്ഞുകൊണ്ട് അബൂബക്കര്‍ സുബൈറിനെ കൊന്നു. സുബൈറിന്റെ ഭാര്യയും മുതലുകളും സാബിത്തിന്റെ ഓഹരിയില്‍ത്തന്നെ എന്നു തിരുമേനി അരുളുകയും ചെയ്തു.”
ബനൂഖുറൈളാ ഗോത്രത്തിലെ തടവുകാരില്‍നിന്നും റൈഹാന എന്ന സ്ത്രീയെ മുഹമ്മദ് സ്വന്തമാക്കി! [അവലംബം- ഇബ്നു ഹിഷാം]
അവരുടെ ഹൃദയങ്ങളില്‍ ഭയം ഇട്ടു കൊണ്ട് ആ മനുഷ്യരെയൊന്നടങ്കം കൂട്ടക്കശാപ്പു ചെയ്യാന്‍ സഹായിച്ച അല്ലാഹുവിന് ആ പാവങ്ങളുടെ ഹൃദയങ്ങളില്‍ ഈമാന്‍ ഇട്ടുകൊടുത്തുകൊണ്ട് ഈ ക്രൂരത ഒഴിവാക്കാന്‍ തോന്നിയില്ല!!
സര്‍വ്വശക്തനായ അല്ലാഹു മഹാതന്ത്രജ്ഞന്‍ കൂടിയായിരുന്നുവല്ലോ!!!
Subscribe to:
Post Comments (Atom)
35 comments:
യഹൂദരും ക്രിസ്ത്യാനികളും തന്റെ പ്രവാചകത്വം അംഗീകരിച്ച് തന്നോടൊപ്പം ചേരുമെന്ന് മുഹമ്മദ് പ്രതീക്ഷിച്ചിരുന്നു. ആ ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തിയ കാലത്ത് “വേദക്കാരെ” പുകഴ്ത്തുന്ന വെളിപാടുകളും “ഇറങ്ങുക”യുണ്ടായി. എന്നാല്‍ മദീനയില്‍ തന്റെ പ്രതീക്ഷയ്ക്കു വിപരീതമായി ജൂതര്‍ അവരുടെ പരമ്പരാഗത വിശ്വാസങ്ങളില്‍ ഉറച്ചു നില്‍ക്കുകയും അനാവശ്യമായ യുദ്ധങ്ങളില്‍നിന്നും അക്രമങ്ങളില്‍നിന്നും ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുന്നതാണു മുഹമ്മദ് കണ്ടത്. ഇതില്‍ കുപിതനായ ദൈവദൂതന് അവരെ യാതൊരു പ്രകോപനവുമില്ലാതെ ഏകപക്ഷീയമായി കടന്നാക്രമിക്കുകയും മദീനയിലും സമീപപ്രദേശങ്ങളിലും അവരെ വംശനാശം വരുത്തുകയുമാണു ചെയ്തത്. മുഹമ്മദിന് ഇക്കൂട്ടരില്‍ പ്രതീക്ഷ നഷ്ടപ്പെട്ടതോടെ അല്ലാഹുവിനും ഇക്കൂട്ടര്‍ സൃഷ്ടികളില്‍ വെച്ച് ഏറ്റവും നികൃഷ്ടരായി മാറി.!
wen Najad, mumkin mouth
Jabbar Mash,
Well done, Fantastic.
I read this in the right perspective where a people who breached the peace treaty which was made with Prophet and his society. Who ever breach the treaty will ofcourse be treated the way he and his society did.
When you and someone enter into a treaty for the sake of society, both party should abide by its condition, breach of the treaty invites its consequences.
This is the Treaty means whether its in current world or in the past who are there to take care of the situation.
All history well informed to us, this cannot be seen in any of other history other than Prophet.
This is also a miracle even whatever you mis-interpret.
Thanks for the info.
നാജ്
When you and someone enter into a treaty for the sake of society, both party should abide by its condition, breach of the treaty invites its consequences.
This is the Treaty means whether its in current world or in the past who are there to take care of the situation
==========================
അയ്യോ അപ്പൊ ഇനി വരുന്ന ഗവണ്മെന്റ് ആണവക്കരാറില്‍ നിന്നു പിന്മാറിയാല് അമേരിക്ക നമ്മളെയൊക്കെ വംശഹത്യ നടത്തുമോ
In Quran, it says,
Say to those who are not use thier sense (idiots !), Salaam.
Salaamundu Mashe, ennu !
Do not enter into discussion with them as they never understand things in the right direction.
So i feel, many of here are in that catagory, not surprisingly, the blogger himself to be so by his posts !
മെയ് 3 ന് വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.
Mr. Jabbar,
Is this you directly took from Ibnu Iishaq or your telescopic version of the events?.
Which translation of Ibnu Hisham did you use ? and what are the page numbers ?. You miscontrued the whole incedent as muslim aggression against Banu Quraiza tribe, which is absolutely false.
Second Ibnu Iishaq is not considered as authentic reporter by Muslim scholar. Also Magazzi and Seerra works are not considered historically accurate because they often tried to romanticize and mythicized the life of prophet.
The following qoutation is from wiki:
"Sources regarding the Banu Qurayza are sparse: the only known mentions of this tribe are in Muslim sources, and date from no earlier than 150 years after the event. Some information - including the judgment pronounced and carried out on the tribe - is to be found in hadith accepted as sahih by most Sunni Muslims. (Shia traditions also report this, but Shia do not accept the same hadith collections.) Most details - such as the number killed, the siege, the speech given by Ka'b before surrender, Ka'b's decision to join Quraish, and Huyai's efforts to persuade him - derive ultimately from a single account, that of Ibn Ishaq. His work is among the earliest surviving sources on Islamic history, but he is considered quite unreliable by the main hadith scholars, especially Imam Malik. The attitude of Western historians towards both the hadith and Ibn Ishaq varies from general acceptance to near-total scepticism
Any how the battle of trench, the treason and subsequent execution of the men of Banu Qurayza is attested to in the authentic hadith collection but with out these details. So let us see the background of this incident before judging who are murderous.
The arrival of the MuslimsThe muslims in Makka were torutured and undergone all sort of persecuction and finally thaey had to leave their birth country and migrated to Madina for the safety of their faith – but the people of Madina accepted prophet and in a short period many of them embraced Islam.
“In 622, Muhammad arrived in Medina……The early Muslim historians record that the Muslims and Jews of the area signed an agreement, the Constitution of Medina, which committed the Jews and the Muslims to mutual cooperation. Some Western academics say that this "treaty" is possibly a collage of agreements, oral rather than written, of different dates, and that it is not clear when they were made or with whom” (wikipedia)
War with MeccaBut the pagans of Mecca did not allow Muslims to live in peace in Madina also.
"They heard that Abu Sufyan was coming to attack them with an enormous army which included many other Arab tribes, as well as Quraysh. The Prophet (Pbuh) and his men knew that it would be impossible for them to fight off all these tribes! The only thing they could do was to stay inside the city and try to defend it as best they could."(wikipedia)
When the people gathered to discuss a plan of action against and it was suggested that they should dig a trench around the city. On March 24, 627 A.D., Abu Sufyan arrived with more than ten thousand men. The Muslims numbered only three thousand. Quraysh and their allies surrounded Medina but between the two armies was the long, wide trench. The Prophet (pbuh) and his men stayed behind this trench for nearly a month defending the city against their more powerful enemy.
In 627, the army of Mecca attacked Medina under the command of Abu Sufyan. Abu Sufyan asked the Banu Qurayza tribe to help them conquer Medina, by attacking the Muslims from behind the lines or letting them into the town.
……According to the most highly regarded hadith collection, the Sahih Bukhari, this was the second time Bani Qurayza had broken the peace treaty and allied with Banu Al-Nadir against the Muslims; the first time, Banu Qurayza suffered no loss and were allowed to stay in Medina.
However, Abu Sufyan's forces were defeated in the Battle of the Trench, and retreated, abandoning their allies to the victors.
..
According to Muslim accounts, Aws(remmeber Aws was a close ally Banu Qurayza tribe) of pleaded to Muhammad for Banu Qurayza and asked Muhammad to appoint Sa'd ibn Mua'dh as an arbitrator to decide their fate. Their request was accepted. Since, at that time, no specific punishment had been revealed in the Qur’an about the fate of the Jews, Sa'd ibn Mua'dh announced his verdict in accordance with the Torah. (wikipedia)
To summerise….
1. Though this battle is true the narration of the Ibn Ishaq and Althabiri are doubtful and unauthenticated.
2. It is not Mulims who started the war, Muslims only did what any counrty would do in such a situation, they defended themselves.
3. Even in modern law the punishment for treason is capital punishment.
4. It is not the prophet who ordered the punishment but it was a Saad ibn Muaz(R), an ally of the Banu Quraizah, who did that after the Banu Qurayzah leaders met with him and agreed to submit to whatever his judgement would be for their crimes against the Muslims.
5. The punishment was not acording to Islamic law, but was according to the Thora
“When the Lord thy God hath delivered it unto thy hands, thou shalt smite every male therein with the edge of the sword: but the women, and the little ones and the cattle, and all that is in the city, even all the spoil thereof, shalt thou take unto thyself.” (Deuteronomy 20:12)
It is therefore clear that Muslims are not to be blamed for administering a Law that is found within the Jewish scripture itself upon the Jews who had earlier agreed to submit to Saad ibn Muaz’s judgement.
6. The reason why the Prophet (P) allowed judgement according to Jewish law was because the Banu Qurayzah were Jews, and in their initial agreement with the Prophet(P), they were allowed their own system of law according to the Torah. The Prophet(P) neither influenced the decision nor was he involved in any stage of the decision-making, as the representatives of Banu Qurayzah did not seek his judgement.
Sources
some links:
http://www.alminbar.com/khutbaheng/819.htm
http://www.islamic-message.net/English/Books/lopm/chptr21.htm
http://www.bismikaallahuma.org/archives/2005/myths-facts-about-the-banu-qurayzah
http://www.jews-for-allah.org/jewish-mythson-islam/muhammad_900_jews_notkilled.htm
ഞാന്‍ എന്റെ വിമര്‍ശനങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ഇസ്ലാമിനെ അതിന്റെ ആധികാരിക പ്രമാണങ്ങളില്‍നിന്നും മനസ്സിലാക്കിയാണു ഞാന്‍ വിമര്‍ശിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷം, ഓറിയന്റലിസ്റ്റുകളുടെ വിമര്‍ശനങ്ങള്‍ക്കു മറുവാദമായി രംഗത്തു കൊണ്ടു വന്ന ഇസ്ലാമ്പ്രമാണങ്ങള് എനിക്കു സ്വീകാര്യമല്ല. അതൊക്കെയാണ് ഇസ്ലാം എങ്കില്‍ എന്റെ വിമര്‍ശനങ്ങള്‍ തള്ളിക്കളയാവുന്നതാണ്. പക്ഷെ ഞാന്‍ ഇസ്ലാം ആയിക്കാണുന്നത് നബിയുടെ കാലത്തും തുടര്‍ന്നുള്ള രണ്ടു മൂന്നു നൂറ്റാണ്ടുകളിലായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതുമായ പ്രമാണങ്ങള്‍ അവലംബിച്ചുള്ള കാര്യങ്ങളെയാണ്. ഇബ്നു ഇസ് ഹാഖ്, തബരി, ഇബ്നു ഹിഷാം, തുടങ്ങിയവരുടെ കൃതികളെയാണു ഞാന്‍ ഇസ്ലാമിന്റെ ചരിത്രമായി കാണുന്നത്. സുബൈറിനെപ്പോലുള്ളവര് ഇക്കാലത്തു സ്വന്തമായി ‘ചരിത്രം’ മെനയുകയാണ്. അവര്‍ക്കതേ ഇനി മാര്‍ഗ്ഗമുള്ളു എന്നതുകൊണ്ട് അവരങ്ങനെ ചെയ്യട്ടെ. ഞാന്‍ യഥാര്‍ഥ ഇസ്ലാമിന്റെ കാര്യമാണു പറയുന്നത്.
ഞാന്‍ എന്റെ വിമര്‍ശനങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ഇസ്ലാമിനെ അതിന്റെ ആധികാരിക പ്രമാണങ്ങളില്‍നിന്നും മനസ്സിലാക്കിയാണു ഞാന്‍ വിമര്‍ശിക്കുന്നത്
===========
Okay here is some basic lesson on Islam for you.
I made it very clear that Seeras and Maghazi works are not authentic sources of Islam.No scholars past or present have said that. The sources of Islam are Quran and authentic Hadeses. If you have objection provet it here.
Even in Hadeeths collections, not all reports are considered authentic, there are Hadiths which lack reporting chain, or contain unknown or unreliable reporters - such Hadeeths are considered weak.There are even reports which mulsims considered as fake. Generally most of the Hadiths collected by Bukhari and Muslim are considered authentic.
Seera Maghazi works lack reporters chain, and there is no way to know who told the story to whom and how did the author get it.
Further, I pointed out even using Ibnu Ishaq you have not presented the whole picture, and you misconstrued the events as a one sided mulsim aggression.
അതൊന്നും ആധികാരികമല്ലെങ്കില്‍ പിന്നെ ഇസ്ലാം എന്താണെന്നു പഠിക്കാന്‍ നമ്മള് എവിടെയാ പോകേണ്ടത്?
മോറിസ് ബുക്കയി, സാകിര്‍ നായിക്, അതോ ചേകനൂര്‍ മൌലവി, ഇടമറുക്,
മൌദൂദി, കാന്തപുരം....?!
നബിയുടെ സമകാലികരായിരുന്ന മുശ്രിക്കുകളുടെയും ജൂതരുടെയുമൊക്കെ വേര്‍ഷന്‍ അറിയാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. എവിടെ കിട്ടും?
മുസ്ലിം ചരിത്രകാരന്മാര് ഏകപക്ഷീയമായി എഴുതി വെച്ച വിവരണങ്ങള്‍ മാത്രമേ ചരിത്രം എന്ന പേരില്‍ നമുക്കു ലഭ്യമാകുന്നുള്ളു. അതില്‍ പോലും ഇസ്ലാമിന്റെ ചിത്രം ഇത്ര ഭീകരമാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതിലും എത്രയോ വ്യത്യസ്ഥമായിരിക്കും തീര്‍ച്ച!
sathyam.chila hadith vayichappol enikkum thonniyirunnu,akramanam natathiyavarute avakasavadam ithananenkil athinirayayavarute avastha enthayirikkum.arkkariyam utampati lamkhichu ennokke kuttam parayumpol sathyathil aranu athu cheythathennu ?innullath oru vibhagathinte vadagathikal mathramanu.
എത്രയെത്രക്രൂരതയുടെ വിളയാട്ടങ്ങള്‍ ഇസ്ലാമിന്റെ ചരിത്ര പ്രമാണങ്ങളില്‍ നാം വായിക്കുന്നു!
ഇതൊക്കെ മതത്തിന്റെ ശത്രുക്കള്‍ രേഖപ്പെടുത്തി വെച്ചതാണോ?
By mistake I posted this comment in another post. So posting it here again.
====
അതൊന്നും ആധികാരികമല്ലെങ്കില്‍ പിന്നെ ഇസ്ലാം എന്താണെന്നു പഠിക്കാന്‍ നമ്മള് എവിടെയാ പോകേണ്ടത്?
മോറിസ് ബുക്കയി, സാകിര്‍ നായിക്, അതോ ചേകനൂര്‍ മൌലവി, ഇടമറുക്,
മൌദൂദി, കാന്തപുരം....?!
===========Dont be silly. We are not discussing theology but history here.
If you say those works are 100% historic then burden of prooof is up on you.
As far theology is concerned I told you Muslim dont consider those works as authentic sources of Islam. I'm sure you are not a better muslim theologian than others.
This is not to say, that we dont value them as historical document. We read them in the light of Quran and Sahis Hadiths which is reported through reliable chain of reporters.
As I said earlier this writers have included stories and fables in thier books. For example many have narrated the 'miracles' happened when the prophet was born, but they are not in the authentic reports cwhich ame from the compaions of prophet. So those stories were actually devopled later.
നബിയുടെ സമകാലികരായിരുന്ന മുശ്രിക്കുകളുടെയും ജൂതരുടെയുമൊക്കെ വേര്‍ഷന്‍ അറിയാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. എവിടെ കിട്ടും
==========Yea history is written by winners. That is a universal truth- not some thing specific to Islam. And these books that you qouted are written after some 100 of years later which contains.
[When I say winners, I dont necessarily mean military conquest].
But notice that this is not the case of authentic Hadiths because they were collected for theological purpose as well, and hence those who collected Hadiths taken extra care to make sure that information they got is reliable.
And so the even recorded from whom they got the report and from whom that person heard that report etc (till it ends to prophet).
മുസ്ലിം ചരിത്രകാരന്മാര് ഏകപക്ഷീയമായി എഴുതി വെച്ച വിവരണങ്ങള്‍ മാത്രമേ ചരിത്രം എന്ന പേരില്‍ നമുക്കു ലഭ്യമാകുന്നുള്ളു
===========
I told you we do accept authentic reports.
The other documents we consider as valuble historical documents.
For example if you read history written Jewish historians, and writings of early Christians you will get contradicting picture of Jesus. So one has to examine them and see what is myth and what is reality.
And after studying various contradicting reports of Banu Quraiza, many authers have demonstrated that the narrations of Ibnu Ishaq are doubtful. And many oriantalists scholars (for example Paret, W M Watt) - who are well known for their hostile stand against Islam - have pointed out that this punishment has nothing to do with their faith.
In any case there is no reference in Quran for this, and authentic Hadiths dont mention these deatils - so mulsims are not bound to accept these stories. If some one argue that Ibnu Hishaq is historicallly accurate than Quran and Hadith, he has to show that.
I read your Hdiths post. Why dont you give the reference as well. AllI can see see some numbers what does that number mean?
സുഹൃത്തേ
താങ്കള്‍ പറയുന്ന ആധികാരിക ഉറവിടങ്ങള്‍ പിന്നെ ഏതാണെന്നാണു ഞാന്‍ ചോദിച്ചത്. അതിനുത്തരം എവിടെ? ആധികാരികം എന്നു നിങ്ങള്‍ പറയുന്ന റഫറന്‍സുകള്‍ക്ക് എന്തു മാനദണ്ഡമനുസരിച്ചാണു ഞാന്‍ ആധികാരികത കല്‍പ്പിക്കേണ്ടത്?
ഞാന്‍ ഹദീസില്‍ ഉദ്ധരിച്ചതെല്ലാം സര്‍വ്വരാലും അംഗീകരിക്കപ്പെട്ടു പോന്നതും പതിനാലു നൂറ്റാണ്ടിലേറെയായി മുസ്ലിം ലോകം തന്നെ സംരക്ഷിച്ചു പോന്നതുമാണ്. ഖുര്‍ ആന്‍ കഴിഞ്ഞാല്‍ പിന്നെ രണ്ടാമത്തെ പ്രമാണമെന്ന് ഇസ്ലാം വക്താക്കളൊക്കെ സമ്മതിക്കുന്ന ബുഖാരിയുടെ ഹദീസില്നിന്നാണു ഞാന്‍ ഉദ്ധരിച്ചിട്ടുള്ളത്. ഇന്നത്തെ മതപ്രചാരകര്ക്കതൊന്നും പ്രമാണമല്ല . അവര്‍ക്ക് ആധുനിക കാലത്ത് ചിലര്‍ വെള്ള പൂശാന്‍ വേണ്ടി എഴുതിയുണ്ടാക്കുന്ന പുത്തന്‍ പ്രമാണങ്ങള്‍ മാത്രമാണോ ആധികാരികം? എങ്കില്‍ അവര്‍ക്കൊക്കെ ഈ വിവരങ്ങള്‍ എവിടെ നിന്നു കിട്ടി?
ഇവിടെ ബനൂഖുറൈള ഗോത്രക്കാരെ കൂട്ടക്കൊല ചെയ്ത സംഭവമാണു ഖുര്‍ ആന്‍ സൂചിപ്പിക്കുന്നതെന്ന കാര്യത്തില്‍ ഒരു വ്യാഖ്യാതാവും ഭിന്നാഭിപ്രായം പറഞ്ഞിട്ടില്ലെന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. പിന്നെ ആകെയുള്ള തര്‍ക്കം കൊല്ലപ്പെട്ടവര്‍ 800 ആണോ അതോ 700 ആണോ എന്ന കാര്യത്തില്‍ മാത്രമാണ്. അതിപ്പൊ ഒരു 100 എണ്ണം കുറവാണെന്നു വന്നാലും കൂട്ടക്കൊലയുടെ ഗൌരവം കുറയുന്നുണ്ടോ? അല്ലാഹു എന്ന ദൈവത്തിനു മനുഷ്യരെ കഴുത്തറുക്കാന്‍ സഹായിക്കലായിരുന്നോ പണി? കാതലായ വിമര്‍ശനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ അപ്രസക്തമായ ഓരോ സാങ്കേതിക വാദം ഉന്നയിക്കുന്നു എന്നതിനപ്പുറം സുബൈറിന്റെ ന്യായവാദങ്ങളില്‍ ഒരു കഴമ്പും ഞാന്‍ കാണുന്നില്ല.
മലയാളത്തില്‍ ചര്‍ച്ച തുടരാന്‍ താല്‍പ്പര്യപ്പെടുന്നു.
സുഹൃത്തേ
താങ്കള്‍ പറയുന്ന ആധികാരിക ഉറവിടങ്ങള്‍ പിന്നെ ഏതാണെന്നാണു ഞാന്‍ ചോദിച്ചത്. അതിനുത്തരം എവിടെ? ആധികാരികം എന്നു നിങ്ങള്‍ പറയുന്ന റഫറന്‍സുകള്‍ക്ക് എന്തു മാനദണ്ഡമനുസരിച്ചാണു ഞാന്‍ ആധികാരികത കല്‍പ്പിക്കേണ്ടത്?
ഞാന്‍ ഹദീസില്‍ ഉദ്ധരിച്ചതെല്ലാം സര്‍വ്വരാലും അംഗീകരിക്കപ്പെട്ടു പോന്നതും പതിനാലു നൂറ്റാണ്ടിലേറെയായി മുസ്ലിം ലോകം തന്നെ സംരക്ഷിച്ചു പോന്നതുമാണ്. ഖുര്‍ ആന്‍ കഴിഞ്ഞാല്‍ പിന്നെ രണ്ടാമത്തെ പ്രമാണമെന്ന് ഇസ്ലാം വക്താക്കളൊക്കെ സമ്മതിക്കുന്ന ബുഖാരിയുടെ ഹദീസില്നിന്നാണു ഞാന്‍ ഉദ്ധരിച്ചിട്ടുള്ളത്.
===============Where did you qoute Bukhari or Muslim ?
Qoute that here again with reference number. Did not see you I mentioned multiple times that these details tha you put here are not there in the Bikhari or Muslim. ???
പിന്നെ ആകെയുള്ള തര്‍ക്കം കൊല്ലപ്പെട്ടവര്‍ 800 ആണോ അതോ 700 ആണോ എന്ന കാര്യത്തില്‍ മാത്രമാണ്. അതിപ്പൊ ഒരു 100 എണ്ണം കുറവാണെന്നു വന്നാലും കൂട്ടക്കൊലയുടെ ഗൌരവം കുറയുന്നുണ്ടോ? Again, I told you these are not found in authntic Hadith collection. Perhaps you don't know difference between Hadiths and Seerah. But I have repeated this umpteen times, and you should have consulted some book which teach basics of Islam by now.
Now the contradictions between the narrations in many important areas(though all these stories are derived from a single person by the name Ibnu Ishaq who has been criticized by early muslim scholars like Malik for forging stories) do point out that fact that, these stories are not reliable. They have exaggerated many narrations.
അല്ലാഹു എന്ന ദൈവത്തിനു മനുഷ്യരെ കഴുത്തറുക്കാന്‍ സഹായിക്കലായിരുന്നോ പണി? Yes God will help just rulers to punish those who create mischief in the land because God is just.
കാതലായ വിമര്‍ശനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ അപ്രസക്തമായ ഓരോ സാങ്കേതിക വാദം ഉന്നയിക്കുന്നു എന്നതിനപ്പുറം സുബൈറിന്റെ ന്യായവാദങ്ങളില്‍ ഒരു കഴമ്പും ഞാന്‍ കാണുന്നില്ല.
What is the main point here ?. A ruler punshing some people for treason ?
See, the people of Madina styaed behind a trench defending their country against an army which out number them, for almost a month. At this juncture the Banu Quraiza borke the peace treay and allied with the enemy. It is only because of the help of God (or you can tell with the help of nature) they could defeat the army which travelled all te way from Makkah to attack mulsims. And that was the second time the Banu Quraiza had broken treaty. So what else prophet as ruler has to do ?
And yet it was not Mohammed, even according to, Ibnu Ishaq, who pronounced the punishment but it was a Saad ibn Muaz(R), an ally of the Banu Quraizah, who did that after the Banu Qurayzah leaders met with him and agreed to submit to whatever his judgement would be for their crimes.
Also please answer this question that I asked you earlier.
I read your Hdiths post. Why dont you give the reference as well. AllI can see see some numbers what does that numbers mean?
Jabbar Mash,
May I interefere here,
If You read and understand Quran in the manner for what purpose it has been revealed, then your confusion would not have been there. Quran clearly says, whoever mischief in the land (as because the earth is a place where all human being to be lived in “peace” and not for those who can do things for their own interest doing mischief and troubles which harms people and nature) fear Allah and the people who like peace have to stand for just and good deeds and prevent and fight against people who do mischief in the land. The message is very clear and clear and clear. Allah does not like people who do mischief and troubles on earth.
So it is for people those who are just must act against such evil in order to bring and create a peaceful environment.
Take the right message of Quran, not something that you find suitable to criticize.
I think since your posts started, you have big problem for understanding Quran. You never look at it in the right perspective but rather you look at something that fit into your criticism. You leave major part of Quran which will give you the right way.
If you purposely ignore these, then there is no one out there to guide you. You go with your affair.
"""യഹൂദരും ക്രിസ്ത്യാനികളും തന്റെ പ്രവാചകത്വം അംഗീകരിച്ച് തന്നോടൊപ്പം ചേരുമെന്ന് മുഹമ്മദ് പ്രതീക്ഷിച്ചിരുന്നു""
Then no one embrassed Islam so far !
Jabbar Mash.
billions of muslims embrassed and lived and lives now as Muslims are from another Planet as per Jabbar Mash research !
I read your Hdiths post. Why dont you give the reference as well. AllI can see see some numbers what does that numbers mean?
----------------
ഹദീസ് സംവാദം ആദ്യത്തെ കുറിപ്പ് ഒന്നുകൂടി വായിച്ചു നോക്കുക. റഫറന്‍സ് നംബര് ഏതു ഗ്രന്ഥത്തിലെയാണെന്ന് അവിടെ പറഞ്ഞിട്ടുണ്ട്.
സുബൈര്‍ സാബ്
താങ്കള്‍ ആരോടാ റഫറന്‍സ് ചോദിക്കുന്നത് . ജബ്ബാര്‍ മാഷ് സ്വന്തമായി കണ്ടുപിടിച്ചതാണിതൊക്കെ എന്ന് ധരിച്ചെങ്കില്‍ താങ്കള്‍ക്ക് തെറ്റി.
കൃസ്ത്യന്‍ മിഷനറിമാരുടെയും ഓറിയന്റ്ലിസ്റ്റുകളുടെയും വെബ്സൈറ്റുകളില്‍ കോപി ചെയ്തിട്ടതാണ് ജബ്ബാര്‍ മാഷിന്റെ ഇസ് ലാം വിമര്‍ശനങ്ങളില്‍ ഭൂരിഭാഗവും.
ദയവായി റഫറന്‍സ് ചോദിച്ച് ജബ്ബാര്‍ മാഷെ ബുദ്ധിമുട്ടിക്കാതിരിക്കൂ.
ഇബ്നു ഇഷാഖ്, ബുഖാരി,തബ്രി തുടങ്ങിയവരൊക്കെ ഓറിയന്റലിസ്റ്റുകളായിരുന്നുവോ?
Hi,
When I read translation of Kuran and Hadeeth like Saheehul Bhukari, at the age of 17 I had given up all believes about Islam. Neither rationalism nor Jews texts could compel me to change of my mind. Only our holy books took the role of Iblees. You should read the chapter Al Ahsab impartially. Is it from almighty?
എന്റെ ആദ്യ വായനയില്‍ തന്നെ എന്റെ ‘ഈമാന്‍’ തകര്‍ത്ത അധ്യായമാണ് അല്‍ അഹ് സാബ്!
ചില കുട്ടികള്‍ ക്ലാസില്‍ പഠിക്കാത്തത് അധ്യാപകന്റെ കുഴപ്പം കൊണ്ടല്ല. അധ്യാപകന് പഠിപ്പിക്കുന്നത് കുട്ടി മനസ്സിലാക്കാത്തത്/മനസ്സിലാവാത്തത് കൊണ്ടാണ്. എല്ലാ ക്ലാസിലും ഉണ്ടാവും താന്തോന്നികളായ/പഠിക്കാത്ത ഏതാനും കുട്ടികള്‍! അത്തരം കുട്ടികള്‍ പറയുന്നതിന് സ്കൂളില്‍ എന്ത് വിലയുണ്ടോ അത്രവില മാത്രമേ ജബ്ബാര്‍/ഹമീദ് മാഷുമാര്‍ക്കും സമൂഹം കല്പിക്കുന്നുള്ളൂ/കല്പിക്കുകയുള്ളൂ.
I recomment a Nobel Prize if anyone offer for this catagory where "Karyangal engine Mandanmaar" manassilakkunnu" and how they writes as per their understanding.
Chilarrku Iblees
Chilarkku Ahsaabu
Chilarkku vere angine palathum..
Angine kurudanmaar
aanaye thottu nokki parasparam
paranju aanandikkunnathu poleyaanu
ivarude karyangal.
Actually most of them left this crap blog including me. But I often watch if anyone scratch on Jabbar Mash and friends.
My Brothers,,Do not try to answer to Jabbar Mash. He will neither understand nor accept as his wisdom never works and seems closed as Quran says, their heart is zealed for their arrogance.
Do not waste time and let him leave alone and their community
ഈ അധ്യായത്തിലെ തുടര്‍ന്നുള്ള സൂക്തങ്ങള്‍ വെളിപാടിന്റെ ഉറവിടം ഏതെന്ന് ഏതു മന്ദബുദ്ധിയേയും ശരിക്കും ബോധ്യപ്പെടുത്തുന്നവയാണ്. അവകൂടി വായിച്ച ശേഷം ചര്‍ച്ച തുടരാം.
"Karyangal engine Mandanmaar" manassilakkunnu" and how they writes as per their understanding.
Ya Rabb, Nammal ellavarkkum Najinu nee koduthathupole bhudhi kodukkane.Nale njinoppam nammale swargathil praveshippikkename.
Then, how they write is correct not writes.
Post a Comment