Sunday, March 1, 2009

യുദ്ധ തന്ത്രങ്ങളും വെളിപാടുകളും!

സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ കണ്ടറിയുന്നവനാകുന്നു.

നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച്‌ പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം.

അവിടെ വെച്ച്‌ വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.

നമ്മോട്‌ അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത്‌ വഞ്ചനമാത്രമാണെന്ന്‌ കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം.

യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന്‌ അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന്‌ പറഞ്ഞു കൊണ്ട്‌ അവരില്‍ ഒരു വിഭാഗം ( യുദ്ധരംഗം വിട്ടുപോകാന്‍ ) നബിയോട്‌ അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന്‌ മാത്രം.

അതിന്‍റെ ( മദീനയുടെ ) വിവിധ ഭാഗങ്ങളിലൂടെ ( ശത്രുക്കള്‍ ) അവരുടെ അടുത്ത്‌ കടന്നു ചെല്ലുകയും, എന്നിട്ട്‌ ( മുസ്ലിംകള്‍ക്കെതിരില്‍ ) കുഴപ്പമുണ്ടാക്കാന്‍ അവരോട്‌ ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത്‌ ചെയ്തു കൊടുക്കുന്നതാണ്‌. അവരതിന്‌ താമസം വരുത്തുകയുമില്ല. കുറച്ച്‌ മാത്രമല്ലാതെ.

തങ്ങള്‍ പിന്തിരിഞ്ഞ്‌ പോകുകയില്ലെന്ന്‌ മുമ്പ്‌ അവര്‍ അല്ലാഹുവോട്‌ ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്‍റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്‌.

( നബിയേ, ) പറയുക: മരണത്തില്‍ നിന്നോ കൊലയില്‍ നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക്‌ പ്രയോജനപ്പെടുകയില്ല. അങ്ങനെ ( ഓടിരക്ഷപ്പെട്ടാലും ) അല്‍പമല്ലാതെ നിങ്ങള്‍ക്ക്‌ ജീവിതസുഖം നല്‍കപ്പെടുകയില്ല.


ഈ ഖുര്‍ ആന്‍ വെളിപാടുകള്‍ ശ്രദ്ധയോടെ വായിച്ചു നോക്കിയാല്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത് എന്താണ്?
പശ്ചാത്തലവിവരണം കൂടാതെ ഈ സൂക്തങ്ങള്‍ മന‍സ്സിലാക്കുകയാണെങ്കില്‍ , യുദ്ധം ചെയ്യലും യുദ്ധവേളയില്‍ പരാജയഭയം നേരിട്ടാലും പിന്തിരിഞ്ഞു പോകാതെ മരണം വരിക്കലും ഒരു വിശ്വാസിയുടെ കടമയാണെന്നാണു തന്നെയല്ലേ അര്‍ത്ഥം?

ഇനി ഈ വെളിപാടുകള്‍ അവതരിക്കപ്പെട്ട സന്ദര്‍ഭം വ്യാഖ്യാനകൃതികളില്‍നിന്നും ഹദീസുകളില്‍നിന്നും വ്യക്തമാകുന്നതു കൂടി പരിശോധിക്കാം: ഇസ്ലാം ചരിത്രത്തിലെ മൂന്നാമത്തെ പ്രധാനയുദ്ധമാണിവിടെ സന്ദര്‍ഭം. അഹ്സാബ് യുദ്ധം എന്നും ഖന്ദഖ് യുദ്ധം എന്നും അറിയപ്പെടുന്ന സംഭവം മുസ്ലിം ചരിത്രകാരന്മാരുടെ ഏകപക്ഷീയമായ വിവരണങ്ങളില്‍നിന്നും വ്യാഖ്യാനങ്ങളില്‍നിന്നും ഗ്രഹിക്കാവുന്നതിപ്രകാരമാണ്:. ബദറില്‍ വെച്ചു മക്കയിലെ ഖുറൈഷികള്‍ക്കു നേരിടേണ്ടി വന്ന അപ്രതീക്ഷിതമായ ആക്രമത്തിലെ കെടുതികള്‍ക്കു പകരം വീട്ടാനായി ആസൂത്രിതമായ യുദ്ധ സന്നാഹങ്ങളോടെ അവര്‍ മുഹമ്മദിനെയും അനുയായികളെയും ഉഹ്ദില്‍ വെച്ചു നേരിട്ടു. ആ യുദ്ധത്തില്‍ മുഹമ്മദും കൂട്ടരും അതി ദയനീയമായി പരാജായ്പ്പെടുകയും നിരവധി “സത്യവിശ്വാസികള്‍” കൊല്ലപ്പെടുകയും ചെയ്തു. നബിക്കു തന്നെ പരിക്കേല്‍ക്കുകയും ഒടുവില്‍ അദ്ദേഹം പിന്തിരിഞ്ഞോടുകയുമാണുണ്ടായത്. നബി കൊല്ലപ്പെട്ടു എന്നു തെറ്റിദ്ധരിച്ച ഖുറൈശികള്‍ മടങ്ങിപ്പോയി.
ഈ സംഭവം മുഹമ്മദിന്റെയും അനുയായികളുടെയും ആത്മവിശ്വാസത്തെ സാരമായി ബാധിച്ചിരുന്നു. പിന്നീടൊരു യുദ്ധത്തിനു കോപ്പുകൂട്ടാന്‍ പ്രവാചകനു വളരെ പണിപ്പെടേണ്ടിയും വന്നു. അല്ലാഹുവും മലക്കുകളും സഹായത്തിനുണ്ടാകുമെന്ന നബിയുടെ അവകാശവാദങ്ങള്‍ പൊള്ളയാണെന്നു തെളിയിക്കപ്പെട്ടതോടെ വിശ്വാസികളില്‍ പലരും സംശയാലുക്കളായി. മാത്രമല്ല ഖുറൈശികള്‍ ഇനിയുമൊരു ആക്രമണത്തിനൊരുങ്ങിയാല്‍ തങ്ങള്‍ക്കു കൂടുതല്‍ പരാജയമായിരിക്കും ഉണ്ടാവുകയെര്‍ന്നവര്‍ കരുതി. എന്നാല്‍ കാലങ്ങള്‍ കൊണ്ട് ആത്മവീര്യം വീണ്ടെടുത്ത് വീണ്ടും കരുത്താര്‍ജ്ജിക്കാമെന്നു നബി കണക്കു കൂട്ടി.

ഉഹ്ദിലെ പരാജയം മുഹമ്മദിനെ പൂറ്ണമായും നശിപ്പിക്കാന്‍ ഉതകിയില്ലെന്നു മനസ്സിലാക്കിയ ഖുറൈശികള്‍ മറ്റൊരാക്രമണത്തിനു കൂടി തയ്യാറായി മദീനയിലെത്തി പലഭാഗങ്ങളില്‍കൂടെ അവര്‍ മദീന വളഞ്ഞു . നബിയും കൂട്ടരും രക്ഷപ്പെടാന്‍ വേണ്ടി മദീനക്കു ചുറ്റും കിടങ്ങു കുഴിച്ചു. പേര്‍ഷ്യക്കാരനായ സല്‍മാന്‍ ആണത്രെ ഈ തന്ത്രം പ്രവാചകനു പറഞ്ഞു കൊടുത്തത്. [സര്‍വ്വജ്ഞാനിയായ അല്ലാഹുവിന് ഇത്തരം തന്ത്രങ്ങളൊന്നും വെളിപാടായി പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞില്ല.!] ഉപരോധം കുറെ നാളുകള്‍ തുടര്‍ന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ മക്കക്കാര്‍ക്കു യുദ്ധം ഉപേക്ഷിച്ചു തിരിച്ചു പോകേണ്ടി വന്നു. ഇതൊരു അവസരമായി ‘അല്ലാഹു’ മുതലെടുക്കുന്നതാണിവിടെ സന്ദര്‍ഭം. ശീതക്കാറ്റും മണല്‍ക്കാറ്റുമൊക്കെ വീശി ശത്രുക്കളെ പിന്തിരിപ്പിച്ചത് അല്ലാഹുവാണെന്നാണു വെളിപാടിലൂടെ നബി അറിയിച്ചത്.

ഉഹ്ദ് യുദ്ധത്തില്‍ അല്ലാഹു എവിടെപ്പോയിരുന്നു എന്ന സ്വാഭാവികമായ ചോദ്യത്തിനും അല്ലാഹു തന്നെ മുന്‍ കൂറായി ജാമ്യം എടുത്തിരുന്നു. അനുയായികള്‍ നബിയെ വേണ്ട വിധം അനുസരിക്കാത്തതുകൊണ്ടും യുദ്ധ മുതല്‍ വാരിക്കൂട്ടാന്‍ ആക്രാന്തം കാണിച്ചതുകൊണ്ടുമാണു അല്ലാഹു ആ യുദ്ധത്തില്‍ നിന്നും തന്റെ മലക്കുകളെ പിന്തിരിപ്പിച്ചതെന്നായിരുന്നു മുടന്തന്‍ ന്യായം.!
ഇവിടെ പരാജയഭീതി മൂലം പിന്തിരിയാന്‍ ആഗ്രഹിക്കുകയും അതിനനുവാദം ചോദിക്കുകയും ചെയ്തവരെ കപടവിശ്വാസികളായി മുദ്ര കുത്തി കുറ്റപ്പെടുത്തുകയാണു ചെയ്യുന്നത്.

തന്ത്രശാലിയായ ഒരു യോദ്ധാവ് എന്ന നിലയില്‍ മുഹമ്മദിന്റെ സാന്ദര്‍ഭികമായ യുക്തികള്‍ എങ്ങനെ ദിവ്യ വെളിപാടുകളായി രൂപാന്തരപ്പെട്ടു എന്ന് ഈ സൂക്തങ്ങളില്‍ നിന്നും മനസ്സിലാക്കാം.

5 comments:

ea jabbar said...

സര്‍വ്വശക്തനായ ഒരു ദൈവത്തിനു തന്റെ സൃഷ്ടികളായ നിസ്സാര ജീവികളെക്കൊണ്ട് തന്റെ അന്ത്യദൂതനില്‍ വിശ്വസിപ്പിക്കാന്‍ ഈ വിധം യുദ്ധങ്ങള്‍ ചെയ്യിക്കേണ്ടി വന്നു എന്നു പറയുന്നതു തന്നെ വിരോധാഭാസമല്ലേ? ആ പാവം മനുഷ്യരുടെ “ഹൃദയങ്ങളില്‍ “ അല്‍പ്പം ഈമാന്‍ ഇട്ടു കൊടുത്തുകൊണ്ട് സമാധാന മാര്‍ഗ്ഗത്തില്‍ ഒരു മതം സ്ഥാപിക്കാന്‍ ഈ ദൈവം ശ്രമിച്ചിരുന്നെങ്കില്‍ ഈ ലോകം എത്ര ശാന്തി നിറഞ്ഞതാകുമായിരുന്നു!
വല്ലാത്തൊരു ക്രൂരവിനോദക്കാരന്‍ തന്നെ ഈ ദൈവം!!

അനില്‍@ബ്ലോഗ് // anil said...

യുദ്ധത്തിലൂടെ ശാന്തിയും സമാധാനവും.
എല്ലാ മത ഗ്രന്ധങ്ങളിലും ഇത്തരത്തില്‍ കാണാം.

ചിന്തകന്‍ said...

ദൈവ സങ്കല്പം - ഒരു തുറന്ന ചര്‍ച്ച

..naj said...

Even there are Black sheeps, still the truth has been prevailed, and it is prevailed over all.

So truth will be prevailed over false hood. False will be perished.

It is an established fact.
No need to cry !

..naj said...

Even Jabbar Mash cannot think of any single thought or actions from his victorious life by which millions of people were/are influenced.