Friday, August 29, 2008

പരാഗണം ഖുര്‍ആനില്‍

പരാഗണം അല്ലാഹുവിന്റെ കണ്ടുപിടുത്തമോ?

وَأَرْسَلْنَا ٱلرِّيَاحَ لَوَاقِحَ فَأَنزَلْنَا مِنَ ٱلسَّمَآءِ مَاءً فَأَسْقَيْنَاكُمُوهُ وَمَآ أَنْتُمْ لَهُ بِخَازِنِينَ
വഹിച്ചു കൊണ്ടു പോകുന്ന കാറ്റുകളെ നാം അയച്ചു.
എന്നിട്ട് ആകാശത്തുനിന്നും നാം വെള്ളം ഇറക്കി.” (15:12)



ഈ സൂക്തത്തിലെ 'ലവാകിഹ് ' لَوَاقِحَ എന്ന വാക്കിനു മേഘവാഹികളായ, നീരാവി വഹിക്കുന്ന, ജലാംശങ്ങള്‍ വഹിച്ച എന്നൊക്കെയാണു മിക്ക പരിഭാഷകരും അര്‍ത്ഥം നല്‍കിക്കാണുന്നത്. കാറ്റുകള്‍ വഹിക്കുന്നത് എന്തിനെയാണെന്നു ഖുര്‍ ആന്‍ വ്യക്തമാക്കുന്നില്ല. എങ്കിലും തുടര്‍ന്ന് മഴയുടെ കാര്യമാണു പറഞ്ഞിട്ടുള്ളത് എന്നതിനാല്‍ അതു മേഘത്തെ വഹിക്കുന്ന കാര്യമാണെന്നാണു വ്യാഖ്യാതക്കള്‍ പൊതുവെ നല്‍കുന്ന വിശദീകരണം. ഫലങ്ങളെ ഉല്പാദിപ്പിക്കുന്ന എന്ന അര്‍ത്ഥത്തിലും ഈ പദം ഉപയോഗിക്കാറുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇതു ചൂണ്ടിക്കാണിച്ചുകൊണ്ട് പൂമ്പൊടി വഹിച്ചുകൊണ്ട് പരാഗണത്തെ സഹായിക്കുന്ന കാര്യമാണിവിടെ പറയുന്നതെന്നും , ശാസ്ത്രം സമീപകാലത്തു മാത്രം കണ്ടെത്തിയ ഈ കാര്യം പണ്ടേ ഖുര്‍ ആന്‍ വെളിവാക്കിയിരിക്കുന്നു എന്നുമൊക്കെയാണിവിടെ ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണത്തിലേര്‍പ്പെട്ട നമ്മുടെ ആധുനിക മുഫസ്സിറുകളില്‍ ചിലരുടെ കണ്ടെത്തല്‍ !

ഇവിടെ പരാമര്‍ശവിഷയം പരാഗണമാണെന്നതിനു തന്നെ തെളിവില്ല. ഇനി അതാണു വിഷയമെന്നു വന്നാല്‍ പോലും ഇക്കാര്യത്തില്‍ അല്‍ഭുതകരമായ പുത്തന്‍ അറിവുകളൊന്നുമില്ല. കാറ്റിലൂടെ പരാഗണം നടക്കുന്ന കാര്യം മാത്രമല്ല , കൃത്രിമമായി പരാഗണം നടത്തി ഈത്തപ്പഴത്തിന്റെയും മറ്റും വിളവു വര്‍ദ്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ പോലും അന്നത്തെ കൃഷിക്കാരായ അറബികള്‍ക്കറിയാമായിരുന്നു. ഇ‍ക്കാര്യത്തില്‍ സര്‍വ്വജ്ഞത നടിച്ച് അഭിപ്രായം പറഞ്ഞ ‘പ്രവാചകന്‍’ ഭീമമായ അബദ്ധം പിണയുകയും ഒടുവില്‍ അതു മാറ്റിപ്പറയേണ്ടി വരികയും ചെയ്ത സംഭവം ബുഖാരി മുദ്ധരിക്കുന്ന ഹദീസില്‍ തന്നെയുണ്ട്.
കൃത്രിമ പരാഗണം നടത്തി വിളവു വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റി ‘ദൈവദൂത’ന്റെ അഭിപ്രായമറിയാനെത്തിയ കൃഷിക്കരോട് , “അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ വിളവു വര്‍ദ്ധിക്കൂ എന്നും പരാഗണം കൊണ്ടു വിശേഷമൊന്നുമില്ലെന്നും” നബി നിര്‍ദ്ദേശിച്ചുവത്രേ. അതനുസരിച്ച് കൃഷിക്കാര്‍ ആ തവണ കൃത്രിമ പരാഗണം വേണ്ടെന്നു വെച്ചു. വിളവു പതിവിലും വളരെ മോശമാവുകയായിരുന്നു ഫലം! അക്കാര്യം അവര്‍ വീണ്ടും പ്രവാചകനെ കണ്ടു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:
“ഭൌതിക കാര്യങ്ങളില്‍ നിങ്ങള്‍ക്കു തന്നെയാണു അറിവു കൂടുതലുള്ളത്. അതിനാല്‍ നിങ്ങളുടെ യുക്തം പോലെ ചെയ്തുകൊള്ളുക.”

അറബികള്‍ക്കജ്ഞാതമായ അല്‍ഭുതജ്ഞാനമായിരുന്നില്ല പരാഗണം എന്നു ചുരുക്കം.
എല്ലാ കാര്യവും ജിബ് രീല്‍ തന്നെ അറിയിച്ചുകൊണ്ടിരിക്കുന്നു എന്ന അവകാശവാദവുമായി സകല വിഷയങ്ങളിലും തലയിട്ട് അഭിപ്രായം പറഞ്ഞുകൊണ്ടിരുന്ന മുഹമ്മദിന് പറ്റിയ നിരവധി അമളികളിലൊന്നു മാത്രമായിരുന്നു ഈ കൃഷിയുപദേശം!

ചിന്തിക്കുന്നവര്‍ക്ക് ഇതിലും ഒരു പാടു ദൃഷ്ടാന്തങ്ങളുണ്ട്.!!

9 comments:

ea jabbar said...

റംസാന്‍ ആരംഭിക്കുകയായി.

മലപ്പുറം “തീറ്റമഹോത്സവ”ത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.!
മാര്‍ക്കറ്റുകളില്‍ വില കൂടിയ ആഹാരവസ്തുക്കള്‍ നിറഞ്ഞു.
പഴങ്ങളും പച്ചക്കറികളും പിന്നെ ലോഡ് കണക്കിനു കോഴികളും ആടുകളും പോത്തുകളും വന്നെത്തി.
അറേബ്യന്‍ നാടുകളില്‍ നിന്നും ടണ്‍ കണക്കിനു കാരക്കയും ഇറക്കിക്കഴിഞ്ഞു.
ഇനി ‘മാസം’ കാണുകയേ വേണ്ടൂ! ഉത്സവം ആരംഭിക്കാന്‍ .

ചില മതസംഘടനകള്‍ കഴിഞ്ഞ നോമ്പിന്റെ തുടക്കത്തില്‍ പത്രസമ്മേളനം നടത്തി ആവശ്യപ്പെട്ടത് നോമ്പു പ്രമാണിച്ച് പാചകവാതകത്തിന്റെ സബ്സിഡിയും കോട്ടയും വര്‍ദ്ധിപ്പിക്കണം എന്നായിരുന്നു. ടി വി ചാനലുകള്‍ ഇക്കാലമായാല്‍ പ്രധാനസ്പെഷ്യല്‍ പരിപാടിയായി കോഴി പൊരിക്കലും മീന്‍ വറുക്കലും ബിരിയാണി വെക്കലുമൊക്കെ കാണിക്കാന്‍ തുടങ്ങും. പത്രങ്ങളിലും വിഭവങ്ങളുടെ വൈവിധ്യവും പുതുമയുമൊക്കെ വാര്‍ത്തയാകും.

ഖുര്‍ ആന്‍ ശാസ്ത്രക്കാര്‍ നോംബിന്റെ ശാസ്ത്രീയതയുമായി രംഗത്തു വരും.

അര്‍ദ്ധരാത്രി പോലും മനുഷ്യരെ കിടത്തിയുറക്കാതെ ഉച്ചഭാഷിണി വെച്ചു മതപ്രസംഗവും ഖുര്‍ ആന്‍ ഓത്തും കൊണ്‍ടു ശബ്ദമുഖരിതമാക്കും .
ഹോട്ടലുകളെല്ലാം അടച്ചു പൂട്ടി യാത്രക്കാരെയും തൊഴിലാളികളെയും പട്ടിണിയാക്കും. വല്ലവരും ചായക്കടയോ ഹോട്ടലോ തുറന്നു വെച്ചാല്‍ ഇസ്ലാമിക സദാചാരപ്പട അതടിച്ചു പൊളിക്കും. .. അങ്ങനെ പറയാനൊരുപാടുണ്ട് ഇവിടെത്തെ നോമ്പു വിശേഷങ്ങള്‍ !

കഴിഞ്ഞ സീസണില്‍ ബ്ലോഗിലിട്ട ഒരു പോസ്റ്റ് താല്‍പ്പര്യമുള്ളവര്‍ക്ക് ഒരിക്കല്‍ കൂടി വായിക്കാം:----

നോമ്പിന്റെ ശാസ്ത്രീയത

Anonymous said...

ജ്ജ്,തിന്നാനും സമ്മതിക്കൂല്ലെ? ഇതാണോ സ്നേഹം തിന്നുന്ന നേരത്തെങ്കിലും ഒന്നു മുണ്ടാടിരി പഹയാ.

അനില്‍@ബ്ലോഗ് // anil said...

“ഹോട്ടലുകളെല്ലാം അടച്ചു പൂട്ടി യാത്രക്കാരെയും തൊഴിലാളികളെയും പട്ടിണിയാക്കും. വല്ലവരും ചായക്കടയോ ഹോട്ടലോ തുറന്നു വെച്ചാല്‍ ഇസ്ലാമിക സദാചാരപ്പട അതടിച്ചു പൊളിക്കും“

എന്നിട്ടു ഹര്‍ത്താലിനേയും പണിമുടക്കിനേയും ഇരിക്കപ്പിണ്ഡം വക്കും.

കമന്റാണു കൂടുതല്‍ ഇഷ്ടമായതു.

Anonymous said...

In a small town in America, a person decided to open up his Bar, which was right opposite to a Church. The Church and its Congregation started a campaign to block the Bar from opening, with petitions, and prayed daily against his business.



But work progressed.



However, when it was almost complete and was about to open a few days later, a strong bolt of lightning struck the bar and it was burnt to the ground.



The Church folk were rather smug in their outlook after that, till the Bar owner sued the Church authorities for $2million on the grounds that the Church, through its congregation & prayers, was ultimately responsible for the demise of his bar, either through direct or indirect actions or means.



In its reply to the court, the Church vehemently denied all responsibility or any connection that their prayers were the reasons for the bar's demise.

In support of their claim they referred to the Benson study at Harvard that inter cessionary prayer had no impact!!!



As the case made its way into court, the Judge looked over the paperwork at the hearing and commented:



'I don't know how I am going to decide this case, but it appears from the paperwork, we have a bar owner who believes in the power of Prayer and we have an entire Church and its devotees that doesn't.'

പാമരന്‍ said...

അതു കലക്കി അനോണീ.. :)

ea jabbar said...

shafeel said...
ജബ്ബാര്‍ മാഷേ.. താങ്കളുടെ ബ്ലോഗിനെ (വായിച്ചപ്പോള്‍ എനിക്കു തോന്നി)കുറിച്ച് ഈ ലക്കം സ്നേഹസംവാദം മാസീകയില്‍ ഉണ്ട്..ഇതാ ലിങ്ക് വായിച്ച് നോക്കൂ..
ഇവിടെ അമര്‍ത്തൂ..



സ്നേഹസംവാദം മാസികയിലെ മറുപടികള്‍ വായിച്ചു ഷഫീലേ.
അതില്‍ പുതുതായി ഒരു മറുപടിയും കണ്ടില്ല. പണ്ടേ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തിരിച്ചും വളച്ചും പിന്നെയും ആവര്‍ത്തിച്ചു കാണുന്നു എന്നു മാത്രം. യുക്തിവാദികള്‍ക്കെതിരെ അതില്‍ നിരത്തിയിരിക്കുന്ന വിമര്‍ശനങ്ങളെല്ലാം ബാലിശമായ ആവര്‍ത്തനങ്ങള്‍ മാത്രം . എന്റെ മുന്‍ പോസ്റ്റുകളില്‍ യുക്തവും വ്യക്തവുമായ മറുപടികള്‍ ഉണ്ട്. ഓരോ ആരോപണത്തിനും അക്കമിട്ട മറുപടികള്‍ ഞാന്‍ വീണ്ടും നലകുന്നതാണ്.
ഭ്രൂണശാസ്ത്രം വിശദീകരിച്ചതു വായിച്ചപ്പോള്‍ സഹതാപം തോന്നി. ഒരു ദൈവത്തിന്റെ ഗതികേട് !
വൃഷണത്തില്‍ നിന്നാണു ശുക്ലം തെറിച്ചു വരുന്നതെന്ന് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നുവെന്നും , അതു തെറ്റാണെന്നും ശുക്ലം മുതുകെല്ലിനും വാരിയെല്ലുകള്‍ക്കും ഇടയില്‍നിന്നു തന്നെയാണു പുറപ്പെടുന്നതെന്നും വിശദീകരിച്ചുകൊണ്ട് അല്ലാഹുവിനെ രക്ഷിക്കാനുള്ള ശ്രമമാണ് ലേഖകന്‍ നടത്തിയിരിക്കുന്നത്. ഈ വിശദീകരണം സത്യത്തില്‍ എന്റെ വിമര്‍ശനത്തിനു ഒരിക്കല്‍ കൂടി അടിവര ചാര്‍ത്തുകയാണു ചെയ്യുന്നത്. വൃഷണം മുതുകിലെത്തിക്കാനുള്ള ശ്രമം വേണ്ടത്ര ഫലിക്കുന്നില്ല എന്നതിനാലാണു ശുക്ലഗ്രന്ധിയും സെമിനല്‍ വെസിക്കിളുമൊക്കെ മുതുകിലേക്കു വലിച്ചു നീട്ടാന്‍ ശ്രമിക്കുന്നത്. ശുക്ലം വരുന്നത് മുതുകില്‍നിന്നാണെന്നു തെളിയിച്ചാലും അല്ലാഹുവിന്റെ പ്രസ്താവന വിഡ്ഢിത്തം തന്നെ. ശുക്ലം കട്ട പിടിച്ചല്ല കുഞ്ഞുണ്ടാകുന്നത്. വൃഷണത്തില്‍ ഉല്പാദിപ്പിക്കുന്ന ബീജത്തെ അണ്ഡത്തിലെത്തിക്കാനുള്ള ഒരു സഞ്ചാരമാധ്യമം മാത്രമാണു ശുക്ലം. അതു മുതുകില്‍നിന്നു പുറപ്പെട്ടതുകൊണ്ടു മാത്രം അല്ലാഹുവിന്റെ വിവരക്കേടിനു പരിഹാരമാകില്ല. ബീജവും അണ്ഡവും യോജിച്ചാണു ഭ്രൂണമുണ്ടാകുന്നതെന്ന് അല്ലാഹുവിനറിയുമായിരുന്നില്ല എന്നതാണു വാസ്തവം. മുതുകില്‍ നിന്നു തെറിച്ചു വരുന്ന ശുക്ലം കട്ട പിടിച്ചു കുട്ടിയുണ്ടാകുന്നു എന്നാണു ഖുര്‍ ആനില്‍ പറയുന്നത്. അതു തെറ്റാണ് എന്നാണു ഞാന്‍ പറഞ്ഞത്.
ഭ്രൂണത്തിന്റെ വളര്‍ച്ചയുടെ ഏതെങ്കിലും ഘട്ടത്തില്‍ വൃഷണം ഭ്രൂണത്തിന്റെ മുതുകിനടുത്തായിരുന്നു കാണപ്പെട്ടിരുന്നത് എന്നു തെളിയിച്ചതുകൊണ്ടും പ്രശ്നം പരിഹരിക്കാനാവുകയില്ല. ഭ്രൂണം ഒരു കോശത്തില്‍നിന്നാണു വളര്‍ന്നു വികസിക്കുന്നത്. ആ ഘട്ടത്തില്‍ വൃഷണം മാത്രമല്ല തലയും കാലുമൊക്കെ ആ കോശത്തിലടങ്ങിയിരുന്നു. അതിനാല്‍ ശുക്ലം തലയില്‍നിന്നു പുറപ്പെടുന്നു എന്നോ കാലിന്നടിയില്‍നിന്നു വരുന്നു എന്നോ അല്ലാഹുവിന്റെ കിതാബില്‍ പറഞ്ഞിരുന്നെങ്കിലും അതും ശാസ്ത്രീയമായേനെ. ഇങ്ങനെയൊക്കെ അഭ്യാസങ്ങള്‍ കാണിച്ചാല്‍ ഏതസംബന്ധവും നമുക്ക് ശാസ്ത്രസത്യമാക്കാം. അതു തന്നെയായിരുന്നു ഞാനും വിശദീകരിക്കാന്‍ ശ്രമിച്ചത്.

കൊട്ടുകാരന്‍ said...

shafeel said...
ജബ്ബാര്‍ മാഷേ.. താങ്കളുടെ ബ്ലോഗിനെ (വായിച്ചപ്പോള്‍ എനിക്കു തോന്നി)കുറിച്ച് ഈ ലക്കം സ്നേഹസംവാദം മാസീകയില്‍ ഉണ്ട്..ഇതാ ലിങ്ക് വായിച്ച് നോക്കൂ..
ഇവിടെ അമര്‍ത്തൂ..

നിച്ച് ഒഫ് ട്രൂതുകാരുടെ തനിനിറം മനസ്സിലാക്കാന്‍

ഈ അനുഭവക്കുറിപ്പൊന്നു വായിച്ചു നോക്കൂ!

കൊട്ടുകാരന്‍ said...

എം എം അക്ബര്‍ ഒഴിഞ്ഞു മാറുന്നു!

യുക്തിവാദം ചക്രശ്വാസം വലിക്കുന്നു എന്നു കളിയാക്കുന്ന നിച്ച് ഒഫ് ട്രൂത്തുകാരന്‍ യുക്തിവാദികളില്‍നിന്നുമൊഴിഞ്ഞു മാറിയതിന്റെ നാറ്റക്കഥ കൂടി നാട്ടുകാര്‍ അറിയണം. മുജാഹിദുകാരായ സാധാരണക്കാര്‍ യുക്തിവാദികളെ സംവാദത്തിനു വെല്ലു വിളിക്കുക പതിവായിരുന്നു. വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് യുക്തിവാദികള്‍ പലപ്പോഴും തയ്യാറായി വരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ എന്തെക്കിലും ഞഞ പിഞ്ഞ പറഞ്ഞ് ഈ വിഭാഗം ഒഴിഞ്ഞു മാറുകയാണു പതിവ്. നിരവധി തെളിവുകള്‍ എനിക്കറിയാം.
ഒരനുഭവമാണു ഞാന്‍ ആദ്യം പറഞ്ഞത്. നിലംബൂരില്‍ യുക്തിവാദികള്‍ ഇടക്കിടെ സെമിനാറും ചര്‍ച്ചയും നടത്താറുണ്ട്. ഇതെല്ലാം കേട്ട് വിറളിയെടുത്ത മതക്കാര്‍ പലതവണ അക്ബറിനെയും കൂട്ടരെയും സംവാദത്തിനു കൊണ്ടു വരാന്‍ ശ്രമം നടത്തിയെങ്കിലും അക്ബറ് തയ്യാറായില്ല. എന്നാല്‍ അക്കാര്യം അവര്‍ യുക്തിവാദികളുടെ മുന്‍പില്‍ മറച്ചു വെക്കുകയും വെല്ലുവിളി തുടരുകയും ചെയ്തു. അതു മനസ്സിലാക്കിയ യുക്തിവാദികള്‍ അക്ബറിനെ നിലംബൂരില്‍ വെച്ചു കയ്യോടെ പിടിച്ചു സംവാദത്തിനു ക്ഷണിച്ചു. പല ഒഴിവുകഴിവും പറഞ്ഞുകൊണ്ട് അക്ബര്‍ കുതറി മാറി. ആദ്യം പറഞ്ഞത് “എനിക്കു മൂന്നു കൊല്ലത്തേക്കു ബുക്കിങാണ്‍” എന്നായിരുന്നു , എങ്കില്‍ മൂന്നുകൊല്ലം കഴിഞ്ഞുള്ള ഒരു ഡെയ്റ്റു മതി എന്നു യുക്തിവാദികള്‍ പറഞ്ഞു. അപ്പോള്‍ “ഞാന്‍ ഗള്‍ഫ് പര്യടനത്തിലായിരിക്കും “ എന്നൊക്കെ പറഞ്ഞു. ഒഴിവുണ്ടാകുന്ന സമയത്തു മതി എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം അടവു മാറ്റി. ജബ്ബാറിനെപ്പോലുള്ളവര്‍ പ്രകോപനമുണ്ടാക്കു. ആളുകളെ നിയന്ത്രിക്കാന്‍ കഴിയില്ല. എന്നാണു പിന്നെ പറഞ്ഞ ന്യായം. യുക്തിവാദികള്‍ മറ്റൊരു നിര്‍ദ്ദേശം വെച്ചു. ആള്‍ക്കൂട്ടം വേണ്ട, അടച്ച മുറിയിലാകാം. അതു വീഡിയോയില്‍ പകര്‍ത്താം. അപ്പോള്‍ പ്രകോപനത്തിന്റെ പ്രശ്നമില്ലല്ലോ. ഈ നിര്‍ദ്ദേശം കേട്ടതോടെ അള മുട്ടിയ അക്ബറ് കാര്യം തുറന്നു പറഞ്ഞു “ യുക്തിവാദികള്‍ക്കു മൈലേജുണ്ടാക്കുന്ന ഒരു പരിപാടിക്കും താല്‍പ്പര്യമില്ല” ഇതാറ്യിരുന്നു ഒടുവിലത്തെ വാദം .
സംവാദം നടന്നാല്‍ മൈലേജ് യുക്തിവാദികള്‍ക്കു തന്നെയാകുമെന്ന് അദഹത്തിനുറപ്പുണ്ട് എന്നു വ്യക്തം.
എങ്കില്‍ പിന്നെ ഈ ഗീര്‍വ്വാണങ്ങളൊക്കെ നിര്‍ത്തി വേറെ പണിക്കു പോയിക്ക്കൂടേ ഈ കൂട്ടര്‍ക്ക്?

Anonymous said...

അയമ്മുട്ടി പറഞ്ഞതാ ശരി ഞമ്മ്മക്ക് തിന്നണം അയ്നേ.. ഓരോരോ കെട്ട് കഥകള്‍ അതോക്കെപ്പോ പറേന്നൊരുകൂടി വിശ്വാസിക്കുന്നില്ലല്ലോ .....