Friday, September 5, 2008

പക്ഷിശാസ്ത്രം ഖുര്‍ ആനില്‍

പക്ഷികളെ താങ്ങിപ്പിടിക്കുന്നത് അല്ലാഹു!

ആകാശത്ത് വട്ടമിട്ടു പറക്കുകയും വായുവിനെ കീറിമുറിച്ച് അതിശീഘ്രം സഞ്ചരിക്കുകയും ചെയ്യുന്ന പക്ഷികള്‍ എക്കാലത്തും മനുഷ്യര്‍ക്കൊരു വിസ്മയം തന്നെയായിരുന്നു. കൌതുകപൂര്‍വ്വം അവയെ നിരീക്ഷിച്ച മനുഷ്യര്‍ ഒരു കാലത്ത് പറവകളെപ്പോലെ വാനസഞ്ചാരം നടത്തുന്നതു സ്വപ്നം കണ്ടിരുന്നു. മണിക്കൂറില്‍ 7000 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാവുന്ന വിമാനങ്ങള്‍ കണ്ടു പിടിച്ച ആധുനിക മനുഷ്യനു പക്ഷേ പക്ഷികളുടെ ആകാശ ഗമനം ഇന്നൊരല്‍ഭുതമല്ല. പറക്കലിന്റെ പ്രകൃതി രഹസ്യം അവനിന്നറിയാം. മുഹമ്മദ് ജീവിച്ച കാലത്താകട്ടെ , പക്ഷികള്‍ക്കു താഴെ വീഴാതെ പറക്കാന്‍ കഴിയുന്നതിന്റെ ശാസ്ത്രം വിശദീകരിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. മനുഷ്യനറിയാത്തതൊന്നും അവന്റെ ദൈവങ്ങള്‍ക്കും അറിയുവാനിടയില്ലല്ലോ! ഇതാ ഖുര്‍ ആനില്‍ ഒന്നാന്തരമൊരു ദൃഷ്ടാന്തം :-


أَلَمْ يَرَوْاْ إِلَىٰ ٱلطَّيْرِ مُسَخَّرَٰتٍ فِي جَوِّ ٱلسَّمَآءِ مَا يُمْسِكُهُنَّ إِلاَّ ٱللَّهُ إِنَّ فِي ذٰلِكَ لأََيٰتٍ لِّقَوْمٍ يُؤْمِنُونَ

ആകാശത്ത് അധീനമാക്കപ്പെട്ട പക്ഷികളെ അവര്‍ കാണുന്നില്ലേ? അല്ലാഹു അല്ലാതെ ആരാണ് അവയെ പിടിച്ചു നിര്‍ത്തുന്നത്? (16:79)പക്ഷികള്‍ പറക്കുമ്പോള്‍ അവ താഴെ വീഴാതിരിക്കുന്നത് ദൈവം അവയെ പിടിച്ചു നിര്‍ത്തുന്നതു കൊണ്ടാണെന്ന ലളിതയുക്തിക്കപ്പുറം ശാസ്ത്രീയമായ ഒരറിവും ഖുര്‍ ആന്‍ ഇവിടെ അവതരിപ്പിക്കുന്നില്ല. അതേ സമയം ഖുര്‍ ആന്റെ ഈ പോരായ്മയും ആധുനിക പണ്ഡിതന്മാര്‍ പരിഹരിച്ചിരിക്കുന്നു. !

‘ഖുര്‍ ആനും പക്ഷി ശാസ്ത്രവും’ എന്ന പേരില്‍ തന്നെ നിരവധി പുസ്തകങ്ങളും വീഡിയോ ചിത്രങ്ങളുമെല്ലാം ഇതിനകം പുറത്തു വന്നിട്ടുണ്ട്. പറക്കാന്‍ സഹായകമായ ശരീരഘടന തൊട്ട് , ഭൂഖണ്ഡങ്ങള്‍ താണ്ടി ദേശാന്തര ഗമനം നടത്തുന്ന പറവകളെ , ദിശയും മാര്‍ഗ്ഗവും തെറ്റാതെ മടങ്ങിയെത്താന്‍ സഹായിക്കുന്ന ജനിതക രഹസ്യം വരെ , സവിസ്തരം വിശകലനം ചെയ്യുന്ന ഈ രചനകള്‍ പക്ഷിശാസ്ത്ര പഠനത്തിനു വളരെ സഹായകം തന്നെ . പക്ഷേ ആദ്യാവസാനം സൂക്ഷിച്ചു വായിച്ചാലും ഖുര്‍ ആനിലെന്തു പക്ഷിവിജ്ഞാനമാണുള്ളതെന്ന് മാത്രം ആര്‍ക്കും പിടി കിട്ടുകയില്ല. !

പക്ഷിയുടെ ശരീരഘടനയും സൌന്ദര്യവും വര്‍ണ്ണിച്ച ശേഷം , ദൈവത്തിന്റെ സൃഷ്ടി വൈഭവത്തെ വാഴ്ത്തുകയും പരിണാമവാദത്തെ പരിഹസിക്കുകയും ചെയ്യുന്നു വെന്നല്ലാതെ ഖുര്‍ ആന്റെ ദൈവികത സ്ഥാപിക്കാനുതകുന്ന യാതൊന്നും ഈ കൃതികളിലോ ചിത്രങ്ങളിലോ പ്രതിപാദിക്കുന്നില്ല.

വിശ്വാസികളായ ആളുകള്‍ക്ക് ഈ കെട്ടുകാഴ്ച്ചകള്‍ കണ്ട് “ഹാവൂ ഇതൊക്കെ നമ്മുടെ ഖുര്‍ ആനിലും ഉണ്ടല്ലോ!” എന്ന് ഊറ്റം കൊള്ളാന്‍ ഇതൊക്കെ ധാരാളം മതിയാകും. പക്ഷെ യുക്തിബോധം മരവിച്ചിട്ടില്ലാത്ത സ്വതന്ത്ര ചിന്തകരെ ഇങ്ങനെയൊക്കെ വിഡ്ഡികളാക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.

പക്ഷികള്‍ പറക്കുമ്പോള്‍ അവയെ വീഴാതെ പിടിച്ചു നിര്‍ത്തുന്നത് വായുമര്‍ദ്ദമാണല്ലോ. വായുമര്‍ദ്ദത്തിന്റെ പര്യായമാണോ അല്ലാഹു ? ആകാശത്തു നിന്നു മഴ ഇറക്കുന്നത് അല്ലാഹുവാണെന്നു ഖുര്‍ ആന്‍ പറയുമ്പോള്‍ , സൂര്യതാപം, വായുവിന്റെ മര്‍ദ്ദം, വെള്ളത്തിന്റെ അവസ്ഥാമാറ്റം എന്നിങ്ങനെയുള്ള പല പ്രകൃതി പ്രതിഭാസങ്ങളും ഒത്തു ചേര്‍ന്നുണ്ടാകുന്ന മഴ യില്‍ അല്ലാഹുവിന്റെ റോള്‍ ഏതാണ്? പ്രകൃതിനിയമങ്ങള്‍ എന്നതാണോ അല്ലാഹു എന്നതിന്റെ അര്‍ത്ഥം? തേനീച്ച കൂടുണ്ടാക്കുന്നത് പാരമ്പര്യ ജനിതക ഗുണങ്ങളുടെ ഫലമാണെങ്കില്‍ അല്ലാഹുവിന്റെ ‘വഹ് യ്’ , എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും പ്രകൃതിയിലെ വ്യവസ്ഥകള്‍ എന്നല്ലേ? മുഹമ്മദിനു അല്ലാഹു ഇറക്കിക്കൊടുത്ത വഹ് യും ആ ഗണത്തിലുള്‍പ്പെടുമോ? എങ്കില്‍ മുഹമ്മദിന്റെ ബുദ്ധിയിലുണ്ടായ തോന്നലുകള്‍ എന്നു മാത്രം അര്‍ത്ഥം നല്‍കിയാല്‍ പോരേ? അപ്പോള്‍ മുട്ടത്തു വര്‍ക്കിയുടെയും പമ്മന്റെയും കൃതികളും ‘ദൈവികം’ തന്നെയാകുമല്ലോ? എന്റെ ബ്ലോഗെഴുത്തും ദൈവത്തിന്റെ ‘വഹ് യു’ തന്നെയല്ലേ?

ഒരു ചര്‍ച്ചയും പ്രതീക്ഷിക്കുന്നില്ല .എങ്കിലും ചോദിക്കുവാ , ചുമ്മാ!

4 comments:

Jayakrishnan said...
This comment has been removed by the author.
Jayakrishnan said...

മാഷേ അങ്ങ് ഖുറാനെ മാത്രമെ expose ചെയ്യുവൊളോ ? മറ്റു മതങ്ങളെ കൂടി ഒന്നു പോളിച്ചടക്കരതോ?

ea jabbar said...

How Birds Fly

It has become a major tool in Muslim dawah ("invitation", i.e. efforts to convince others of the truth of Islam) to claim that the divine origin of the Qur'an is proven by its amazing scientific accuracy that can only be from God, giving details that were impossible for Muhammad to know in his time, since they were only discovered recently.

Many of these Muslims claims are examined in our section Qur'an & Science, and so far we have not seen even one that withstands close scrutiny.

However, there are plenty of passages in the Qur'an that are clearly wrong in scientific terms, and those certainly need to be considered in this discussion as well. This short article will look at one such verse of the Qur'an making a statement about the flight of birds:


Do they not look at the birds, held poised in the midst of (the air and) the sky?
Nothing holds them up but (the power of) God.
Verily in this are signs for those who believe. Surah 16:79 Yusuf Ali

The author of the Qur'an tells us that birds are a sign to encourage belief (in the existence and power of Allah) since there is no natural reason why they are suspended between the earth and the sky. It is only by Allah's miraculous power that birds are able to fly and do not fall down to earth.

A couple of questions to consider:

Are airplanes also held in the air only by the power of God? Is every plane that makes it to its destination another unexplainable miracle?

Have not scientists and engineers carefully calculated the forces and designed the wings of airplanes in a manner as to carry the plane from continent to continent?

Birds fly by the same aerodynamic principles that airplanes use. Humans, physicists and engineers, have studied those principles in detail. They have formulated exact mathematical equations of aerodynamics and based on those equations, they have built airplanes.

Muhammad could apparently not imagine that air itself could hold up anything. Everything that one may throw up in the air comes falling down quickly, whether dead things like stones or pieces of wood, or living things like a mouse or a cat. So, he apparently concluded, it must be merely the power of Allah who decided to hold up the birds in the air. He could not see a natural reason. The author of the Quran simply did not understand what is going on.

This lack of comprehension, or better, this ERROR, has been enshrined in the Quran in Surah 16:79.

Interestingly, those Muslims who seek to convince others of the scientific miracle of the Qur'an argue exactly like the third line of this Qur'an verse. They claim that the scientific accuracy of the Qur'an is a sign from God, so that people may believe in the Qur'an as the word of God.


Do they not look at the birds, held poised in the midst of (the air and) the sky?
Nothing holds them up but (the power of) God.
Verily in this are signs for those who believe. Surah 16:79 Yusuf Ali

However, given that the second line of this verse is wrong, i.e. the part that gives the reason or evidence for the conclusion in the third line, this invalidates the conclusion and this verse becomes instead a sign for the disbelievers that the Qur'an does not come from God since the Creator would certainly know that it is the air itself that carries the bird, i.e. the density of the air in interaction with the shape of the bird and its wings that holds up the bird in its flight.

There is still a miracle: God created the physical properties of the air, and the shapes of the birds in this exact way so that they could fly. Believers will still recognize this to be a sign of the existence and wisdom of God. However, the God who designed creation in this way would certainly not have told us that there is no reason in the created order that the birds are able to fly.

The author of the Qur'an could easily have said:


Do they not look at the birds, held poised in the midst of (the air and) the sky?
Although you cannot fly, God created birds in a special form so that the air can carry them.
The air carries the birds like the water carries your ships.
Verily in this are signs for those who believe.

The people at the time had built ships for centuries and understood that it is a design question that makes ship float on the water. They did not understand the design principles of birds yet. But formulating it in this way, God could have communicated that it is a design issue, and that it is the air that carries the birds. Since flying was not yet understood at the time, a verse like the above could legitimately be seen as giving supernatural insight. It would have made a correct statement in a way the people could have understood, i.e. by analogy to something they were used to. All these words and concepts were familiar. There is no reason why the author could not have spoken this way.

However, the way the verse is formulated in the Qur'an, it is in error, and is testifying that the Qur'an originated from a human author who was simply ignorant and could not imagine that there is a natural reason (i.e. one that is built into creation without needing the direct intervention of God) that would account for the flight of birds.

അബൂ അഹ്‌മദ് said...

ഇന്നലെ രാത്രി വായിച്ച കുറെ സൂക്തങ്ങള്‍ ഇവിടെ കുറിക്കുന്നു. മാഷിനെ തന്നെയാണ് ഉദ്ദേശിച്ചത് എന്നു തോന്നിപ്പോകും.

“യാതൊരറിവോ, മാര്‍ഗദര്‍ശനമോ, വെളിച്ചം നല്‍കുന്ന ഗ്രന്ഥമോ ഇല്ലാതെ, അഹങ്കാരത്തോടെ തിരിഞ്ഞു കൊണ്ട് അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവനും മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അല്ലഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് (ജനങ്ങളെ) തെറ്റുച്ചു കളയാന്‍ വേണ്ടിയത്രേ (അവന്‍ അങ്ങനെ ചെയ്യുന്നത്). ഇഹലോകത്ത് അവന്ന് നിന്ദ്യതയാണുള്ളത്. ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ചുട്ടെരിക്കുന്ന ശിക്ഷ അവന്ന് നാം ആസ്വദിപ്പിക്കുകയും ചെയ്യും.” (വി. ഖുര്‍‌ആന്‍ 22:8,9)

“വ്യക്തമായ നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചു കേള്‍പ്പിക്കപ്പെടുകയാണെങ്കില്‍ അവിശ്വാസികളുടെ മുഖങ്ങളില്‍ അനിഷ്ടം (പ്രകടമാകുന്നത്) നിനക്കു മനസ്സിലാക്കാം. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്കു വായിച്ചു കേള്‍പ്പിക്കുന്നവരെ കയ്യേറ്റം ചെയ്യാന്‍ തന്നെ അവര്‍ മുതിര്‍ന്നേക്കാം. പറയുക: അതിനേക്കാളെല്ലാം ദോഷകരമായ കാര്യം ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ? നരകാഗ്നിയത്രെ അത്. അവിശ്വാസികള്‍ക്ക് അതാണ് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്. ചെന്നു ചേരാനുള്ള സ്ഥലം എത്ര ചീത്ത!“ (വി. ഖുര്‍‌ആന്‍ 22:72)