Friday, April 4, 2008

പെണ്‍സുന്നത്ത്



കേരളത്തിലെ മുസ്ലിംങ്ങള്‍ക്കിടയില്‍ പെണ്‍സുന്നത്ത് നിലവിലില്ലെങ്കിലും മുസ്ലിം ലോകത്ത് വ്യാപകമായിത്തന്നെ ഇതും ആചരിക്കപ്പെടുന്നുണ്ട്. നിഗൂഢമായും രഹസ്യമായും ആചരിക്കപ്പെടുന്നതുകൊണ്ടാവാം ഈ അത്യാചാരത്തെക്കുറിച്ച് അടുത്ത കാലം വരെ പുറം ലോകത്തിനു‍ വേണ്ടത്ര അറിവുണ്ടായിരുന്നില്ല. 1984ല്‍ സുഡാന്‍ തലസ്ഥാനമായ ഖര്‍ത്തൂമില്‍ Scientific Association for Women Studies എന്ന സംഘടന WHOയുടെ സഹായത്തോടെ നടത്തിയ ഒരു പഠനത്തിന്റെ അവലോകന സെമിനാറും വര്‍ക് ഷോപ്പുമാണ്, സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഈ പ്രാകൃതാചാരത്തെക്കുറിച്ചുള്ള അമ്പരപ്പിക്കുന്ന ഒട്ടേറെ വിവരങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നത്. ആഫ്രിക്കയിലെ മുപ്പതോളം രാജ്യങ്ങളില്‍ നടത്തിയ വ്യാപകമായ ഒരു പഠനസര്‍വ്വേയുടെ ഫലങ്ങളാണു സെമിനാറിലൂടെ പ്രസിദ്ധം ചെയ്യപ്പെട്ടത്.

മുസ്ലിം സ്വാധീനമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലെ 80% സ്ത്രീകളും ക്രൂരമായ ഈ ആചാരത്തിന്റെ ഇരകളാണെന്ന് പഠനത്തില്‍ കണ്ടെത്തി. സുഡാന്‍ , സൊമാലിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ ചേലാകര്‍മ്മത്തിനു വിധേയരാകാത്ത സ്ത്രീകള്‍ വിരളമാണ്. ഗാംബിയ, നൈജീരിയ, ദക്ഷിണ ഈജിപ്ത്, മാലി എന്നിവിടങ്ങളിലും ഇത് വ്യാപകമായി ആചരിക്കപ്പെടുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു പുറമെ സൌദി അറേബ്യ, യമന്‍ , ഉമാന്‍ , ബഹറൈന്‍ , യു എ ഇ. തുടങ്ങിയ അറബ് രാജ്യങ്ങളിലും ഇറാനിലും മലേഷ്യ, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം അനുഷ്ഠിക്കപ്പെടുന്നുണ്ട്.

അനുഭവസ്ഥയായ ഒരു ഈജിപ്ഷ്യന്‍ ഡോക്ടര്‍ ആത്മകഥയില്‍ തന്റെ ബാല്യസ്മരണ അയവിറക്കിക്കൊണ്ടെഴുതുന്നു:-

ആ കാളരാത്രിയില്‍ ഞാനെന്റെ കിടക്കയില്‍ അര്‍ദ്ധമയക്കത്തിലായിരുന്നു. അന്നെനിക്ക് ആറു വയസ്സാണു പ്രായം. ചേതോഹരമായ കിനാവുകള്‍ കണ്ടു ഞാനുറങ്ങുമ്പോള്‍ , പുതപ്പിനടിയിലൂടെ എന്തോ തണുത്ത ഒരു വസ്തു എന്നെ തഴുകുമ്പോലെ തോന്നി. അത് ഒരു പരുപരുത്ത കയ്യായിരുന്നു. എന്റെ ശരീരത്തിലെന്തോ തിരയുമ്പോലെ ; അപ്പോഴേക്കും മറ്റൊരു കൈ കൂടി വന്നു. അതും തണുത്തതും പരുപരുത്തതും തന്നെ. പെട്ടെന്നാ കൈകള്‍ എന്റെ മുഖവും വായും മൂടിപ്പൊത്തി; ഞാന്‍ കരയാതിരിക്കാനായി.....
അവരെന്നെ ക്കുളിമുറിയില്‍ കൊണ്ടുപോയി. അവര്‍ എത്ര പേരുണ്ടായിരുന്നു എന്നറിയില്ല. അവരുടെ മുഖങ്ങളും എനിക്കോര്‍മ്മിക്കാനാവുന്നില്ല. അവര്‍ സ്ത്രീകളായിരുന്നോ അതോ പുരുഷന്മാരായിരുന്നോ എന്നും എനിക്കറിയില്ല. എന്റെ ചുറ്റും ലോകം ഇരുള്‍ മൂടിയതായിരുന്നു. ഒന്നും കാണാനാവാതെ അവരെന്റെ കണ്ണുകള്‍ പൊതിഞ്ഞു കെട്ടിയിരുന്നു. എനിക്കൊന്നു മാത്രം ഓര്‍മ്മയുണ്ട്. ഞാനാകെ ഭയചകിതയായിരുന്നു. അവര്‍ കുറേയേറെ പേരുണ്ടായിരുന്നു എന്നു മാത്രം ഓര്‍ക്കുന്നു. ഇരുമ്പു മുഷ്ടികളാല്‍ അവര്‍ എന്റെ കയ്യും കാലും മുറുകെ പിടിച്ചിരുന്നു. എനിക്കൊന്നനങ്ങാന്‍ പോലും കഴിയാത്തവിധം . കുളിമുറിയിലെ തണുത്ത തറയിലാണവര്‍ എന്നെ കിടത്തിയിരിക്കുന്നതെന്ന് എനിക്കു മനസ്സിലായി. ഞാന്‍ നഗ്നയായിരുന്നു. അപരിചിതമായ പിറുപിറുപ്പും സംസാരവും ഞാന്‍ കേട്ടുകൊണ്ടിരുന്നു. അതിനിടയില്‍ കേട്ട കത്തിയണയ്ക്കുന്ന ഒച്ച എന്നില്‍ ഒരറവുശാലയുടെ ഭീകരസ്മരണയുണര്‍ത്തി. ബലിയറുക്കപ്പെടാന്‍ പോകുന്ന ഒരാട്ടിന്‍കുട്ടിയാണു ഞാനെന്നു തോന്നിപ്പോയി. എന്റെ ധമനികളില്‍ ചോര കട്ട പിടിക്കുന്നപോലെ തോന്നി. ഏതോ കൊള്ളക്കാര്‍ എന്റെ മുറിയില്‍ അതിക്രമിച്ചു കടന്ന് കിടക്കയില്‍നിന്നെന്നെ തട്ടിക്കൊണ്ടു പോവുകയാണെന്നു ഞാന്‍ കരുതി. ഗ്രാമത്തിലെ മുത്തശ്ശി എപ്പോഴും പറയാറുള്ള കഥകളിലെപ്പോലെ , അവരെന്റെ കഴുത്തറുക്കാനൊരുങ്ങുകയാണോ?... ഞാന്‍ കാതോര്‍ത്തു. ആ കത്തിയുടെ ശബ്ദം അടുത്തു വരുന്നു. കത്തിയണയ്ക്കുന്ന ശബ്ദം നിന്നതും എന്റെ ഹൃദയമിടിപ്പു നിലച്ചപോലായി. കണ്ണുകള്‍ മങ്ങിപ്പോയി. ഒരു വേള ശ്വാസവും നിന്നപോലായി. മൂര്‍ച്ച കൂട്ടിക്കൊണ്ടിരുന്ന ആയുധം എന്റെ അടുത്തേക്കു അടുത്തേക്കു വരുമ്പോലെ. പക്ഷേ അതെന്റെ കഴുത്തിനു നേരെയല്ല വരുന്നത്. അതെ! എന്റെ അരക്കെട്ടിനു നേരെ. എന്റെ കാലുകള്‍ക്കിടയില്‍ എന്തോ പരതുന്നതുപോലെ. അപ്പോഴെനിക്കു മറ്റൊരു കാര്യം കൂടി മനസ്സിലായി. എന്റെ രണ്ടു കാലുകളും വലിച്ചകറ്റിയിരിക്കുന്നു. പരമാവധി അകലത്തിലായി അവ രണ്ടും ആരോ മുറുക്കി പിടിച്ചിരിക്കുന്നു. പെട്ടെന്നതു സംഭവിച്ചു. മൂര്‍ച്ചയേറിയ കത്തി എന്റെ അരക്കെട്ടില്‍നിന്നൊരു മാംസക്കഷ്ണവുമായി താഴെ പതിച്ചു. വേദന കൊണ്ടു പുളഞ്ഞു ഞാന്‍ ഉറക്കെ നിലവിളിച്ചു. വായ പൊത്തിപ്പിടിച്ചിരുന്നതിനാല്‍ ശബ്ദം പുറത്തു വന്നില്ല. വേദന വെറും വേദനയായിരുന്നില്ല. അതെന്റെ ശരീരത്തെ ആകെ എരിച്ചു കളയുന്ന അഗ്നിയായിരുന്നു. ഏതാനും നിമിഷങ്ങള്‍ക്കകം എന്റെ അരക്കെട്ടിനു ചുറ്റും ചോരകൊണ്ടൊരു തളം എനിക്കു കാണാന്‍ കഴിഞ്ഞു. അവരെന്റെ ശരീരത്തില്‍നിന്നെന്താണു മുറിച്ചതെന്ന് എനിക്കറിയാമായിരുന്നില്ല. ഞാനതിനു ശ്രമിച്ചുമില്ല. ഞാന്‍ ഉമ്മയെ വിളിച്ചു കരഞ്ഞുകൊണ്ടിരുന്നു. പക്ഷെ മറ്റെല്ലാത്തിനെക്കാളും എന്നെ ഞെട്ടിച്ചതും ആശ്ചര്യപ്പെടുത്തിയതും ഉമ്മയും ഈ ക്രൂരകൃത്യത്തില്‍ പങ്കാളിയായിരുന്നു എന്ന യാഥാര്‍ത്ഥ്യമാണ്!! ചുറ്റും കൂടി നിന്നവരോട് സംസാരിക്കുമ്പോള്‍ ഉമ്മയുടെ മുഖത്തു കണ്ട ആ ചിരി -അതാണെനിക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നത്. സ്വന്തം മകളുടെ കഴുത്തറുക്കാന്‍ ഒരുങ്ങിയവരോട് ചിരിച്ചു വര്‍ത്തമാനം പറയാന്‍ ഉമ്മയ്ക്കെങ്ങനെ കഴിയുന്നു എന്നതായിരുന്നു എന്നെ ആശ്ചര്യപ്പെടുത്തിയത്...
അവരെന്നെ കിടക്കയിലേക്കെടുത്തു. അപ്പോഴാണു ഞാന്‍ മറ്റൊരു കാഴ്ച്ച കൂടി കണ്ടത്. അവരെന്റെ അനിയത്തിയേയും എന്നെ പിടിച്ചുകൊണ്ടു പോയതുപോലെ കൊണ്ടുപോകുന്നു. ഞാനുറക്കെ നിലവിളിച്ചു. അരുതേ! അരുതേ! എന്റെ അനിയത്തിയുടെ മുഖവും ആ ഉരുക്കു കരങ്ങളില്‍ ഞെരിഞ്ഞമരുന്നത് നിസ്സഹായയായി ഞാന്‍ നോക്കി. അവളുടെ വിളറിയ കണ്ണുകള്‍ എന്റെ നേരെ ദയനീയമായ ഒരു നോട്ടമെയ്തു. ആ രംഗം എനിക്കൊരിക്കലും മറക്കാനാവില്ല. നിമിഷങ്ങള്‍ക്കകം കുളിമുറിയില്‍നിന്നും അവളുടെ നിലവിളി ഞാന്‍ കേട്ടു..”
['The hidden face of Eve'-Nawal El Saadawi] (1980)

. മരുഭൂമിയിലെ കുസുമം എന്ന തന്റെ ആത്മകഥയില്‍ പാരീസിലെ ഫാഷന്‍ മോഡലായിരുന്ന വാരിസ് ഡീരി എന്ന സോമാലിയക്കാരി എഴുതുന്നു:-

ഒരു രാത്രിയില്‍ അമ്മ എനിക്കു ഒരു ഗ്ലാസ് ഒട്ടകപ്പാല്‍ തന്നു. അതു പതിവില്ലാത്തതാണ്. ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് പാല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും പങ്കു വെക്കുന്നതാണു പതിവ്. നാളെ നീയൊരു പെണ്ണാകാന്‍ പോകുന്നു എന്നു പറഞ്ഞാണ് അമ്മ എനിക്കു പാല്‍ തന്നത്. അന്നു രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. പുലരും മുമ്പേ ഞാനും അമ്മയും മരുഭൂമിയിലേക്കു നീങ്ങി. അവിടെ വെച്ച് രണ്ടു നാടോടി സ്ത്രീകള്‍ ഞങ്ങളോടൊപ്പം കൂടി. വലിയൊരു പാറക്കു മുകളില്‍ ഞങ്ങള്‍ കയറി. എന്നെ അണച്ചുപിടിച്ചുകൊണ്ട് അമ്മ പറഞ്ഞു.: ‘നിന്നെ നിലത്തു പിടിച്ചു നിര്‍ത്താനുള്ള കരുത്തില്ല എനിക്ക്. ബഹളമുണ്ടാക്കാതെ കിടന്നോളൂ.’ വേദനയുണ്ടായാല്‍ ഇത് അമര്‍ത്തി കടിച്ചു പിടിച്ചോളൂ എന്നു പറഞ്ഞുകൊണ്ട് ഒരു വേര് എന്റെ വായില്‍ തിരുകി വെക്കുകയും ചെയ്തു. അതു പറയുമ്പോള്‍ അമ്മയുടെ സ്വരം ഇടറിയിരുന്നു.
ഞങ്ങളോടൊപ്പമുണ്ടായിരുന്ന നാടോടി സ്ത്രീ തിളക്കമില്ലാത്ത ഒരു ബ്ലേഡ് പുറത്തെടുത്തു. പിന്നെ ഒന്നും ഓര്‍മ്മയില്ല. അവസാനിക്കാത്ത വേദന എനിക്കനങ്ങാന്‍പോലും കഴിഞ്ഞില്ല. ശരീരമാകെ കഠിനമായി വിറച്ചു. മുറിവില്‍ അക്കേഷ്യയുടെ മുള്ളുകള്‍ സൂചിയാക്കി തുന്നി. ആ മരുഭൂമിയില്‍ അനസ്തേഷ്യയോ വേദനസംഹാരികളോ എവിടെ! അരക്കെട്ടു മുതല്‍ പാദം വരെ തുണി കൊണ്ട് കെട്ടിയുള്ള കിടപ്പാണു പിന്നെ. മുറിവ് അകലാതിരിക്കാനാണിത്. ഒരു മാസത്തോളം ഭക്ഷണം കഴിക്കാനാവില്ല. അന്നു തൊട്ടിന്നുവരെ അല്ലെങ്കില്‍ മരിക്കുവോളം തുടരുന്ന വേദന. മൂത്രമൊഴിക്കുമ്പോഴും ആര്‍ത്തവസമയത്തും അനുഭവപ്പെടുന്ന അസഹ്യമായ വേദന. പല പെണ്‍കുട്ടികളും ഈ ആചാരത്തിനൊടുവില്‍ മരിക്കുന്നു. ഒന്നുകില്‍ മസ്തിഷ്കാഘാതം , അല്ലെങ്കില്‍ ടെറ്റനസ് ബാധ. അതുമല്ലെങ്കില്‍ രക്തം വാര്‍ന്ന്. മരിക്കാത്തവര്‍ക്ക് ജീവിതം മുഴുവന്‍ ആവര്‍ത്തിക്കുന്ന അണുബാധ. വേദനാജനകമായ രതി. അതിലും കഠിനമായ വേദനയോടെയുള്ള പ്രസവം.
....”

ആഫ്രിക്കയിലെ പഠനസംഘത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് നാലു വിധത്തിലുള്ള ചേലാ കര്‍മ്മമാണു പ്രധാനമായും നടക്കുന്നത്.
1.Clitoridectomy. താരതമ്യേന ലഘുവായി നടത്തപ്പെടുന്ന ഈ രീതിയനുസരിച്ച് യോനീഛദം[clitoris] പൂര്‍ണമായും മുറിച്ചു മാറ്റുന്നു.
2.Infibulation .ക്ലിറ്റോറിസ് പൂര്‍ണമായും മുറിച്ചു നീക്കുന്നതിനു പുറമെ യോനി ചുണ്ടുകളായ labia minora, labia majora എന്നീ ഭാഗങ്ങളും മുറിച്ചു മാറ്റുന്നു.
മുറിച്ച ഭാഗങ്ങള്‍ ചേര്‍ത്തുവെച്ച് തുന്നി ,യോനിയുടെ വായ്ഭാഗം പരമാവധി ചെറുതാക്കുന്നു. വിവാഹസമയത്ത്, ഭര്‍ത്തൃ ബന്ധുക്കളെ ‘പരിശുദ്ധി’ ബോധ്യപ്പെടുത്തിയ ശേഷം രണ്ടാമതൊരു ശസ്ത്രക്രിയയിലൂടെ അതു വലുതാക്കുന്നു.

3.Excision or intermediate circumcision. മേല്‍പ്പറഞ്ഞ രണ്ടു രീതികള്‍ക്കും മധ്യേയുള്ള നില. clitoris, labia minora എന്നിവ ഏതാണ്ട് പൂര്‍ണ്ണമായും labia majoraയില്‍നിന്ന് അല്‍പ്പഭാഗവും നീക്കം ചെയ്യുന്നു.
4.Sunna circumcision. നിര്‍ബ്ബന്ധമായ ഒരു മത ചടങ്ങ് നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി വളരെ ലഘുവായ തോതില്‍ നടത്തപ്പെടുന്ന ആചാരമാണിത്. വടക്കന്‍ ഈജിപ്തിലാണ് ഈ രീതിയില്‍ സുന്നത്ത് ചെയ്യുന്നത്. clitoris ന്റെ മേല്‍ഭാഗം മാത്രം നാമമാത്രമായി ഛേദിച്ചു കളയുന്ന രീതിയാണിത്.

ഗോത്ര ദേശ ഭേദങ്ങള്‍ക്കനുസരിച്ച് വൈചിത്ര്യമാര്‍ന്ന ഒട്ടേറെ അനുബന്ധാചാരങ്ങളും നടന്നു വരുന്നുണ്ട്. സുഡാനിലെ കുലുങ്കോ, മാന്‍ഡിഗോ വര്‍ഗ്ഗക്കാര്‍ വിവാഹാലോചനാ വേളയില്‍ പെണ്‍കുട്ടികളുടെ നഗ്നത ഭര്‍തൃവീട്ടുകാരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ച് പരിശുദ്ധി ബോധ്യപ്പെടുത്തുന്നു. സുന്നത്ത് രക്തം പുരണ്ട തുണി ഉണക്കി സൂക്ഷിക്കുകയും അതു വെള്ളിത്താലത്തില്‍ വെച്ച് വിവാഹച്ചടങ്ങില്‍ പ്രദര്‍ശിപ്പികുകയും ചെയ്യുന്ന രീതിയും സാധാരണമാണ്.




പ്രത്യാഘാതങ്ങള്‍
സംവേദന നാഡികളാലും രക്തക്കുഴലുകളാലും സജീവമായ ലൈംഗികാവയവത്തില്‍ കത്തി പ്രയോഗിക്കുന്നത് അതികഠിനമായ വേദനക്കും അമിതമായ രക്തസ്രാവര്‍ത്തിനും ഇടവരുത്തുന്നതിനു പുറമെ ടെറ്റനസ് പോലുള്ള മാരകരോഗങ്ങള്‍ക്കും സാധ്യതയേറെയാണ്. ക്ലിറ്റോറിസിലേക്കു രക്തമെത്തിക്കുന്ന dorsal artery മുറിയുന്നതോടെ രക്തസ്രാവം അപകടകരമായ തോതിലാകും. ഹീമോഫീലിയ ഉള്ളവരാണെങ്കില്‍ മരണം തന്നെ സംഭവിക്കാനിടയുണ്ട്. മുറിവിലൂടെയുള്ള അണുബാധ മൂത്ര നാളിയിലേക്കും തുടര്‍ന്ന് കിഡ്നിയുള്‍പ്പെടെയുള്ള ആന്തരാവയവങ്ങളിലേക്കും പടരാനും സാധ്യതയേറെയാണ്. മൂത്ര തടസ്സം മൂലമുണ്ടാകുന്ന പ്രയാസം കൂടാതെ കടുത്ത മാനസികാഘാതവും ഈയവസരത്തില്‍ സ്വാഭാവികമാണ്.
മുറിവുണങ്ങുന്നതോടെ ക്ലേശങ്ങള്‍ അവസാനിക്കുന്നില്ല. ദൂരവ്യാപകമായ ഫലങ്ങള്‍ പെണ്‍കുട്ടിയുടെ ജീവിതം തന്നെ ദുരിതപൂര്‍ണ്ണമാക്കിത്തീര്‍ക്കുന്നു. യോനീമുഖം വികൃതമാക്കപ്പെടുന്നു എന്നതിനു പുറമെ ആര്‍ത്തവകാലത്തും വിവാഹശേഷമുള്ള ജീവിതത്തിലുടനീളവും തീരാത്ത വേദനയാണവള്‍ക്കു സമ്മാനിക്കപ്പെടുന്നത്. ഇടവിട്ടുള്ള അണുബാധ മൂലം മൂത്ര നാളിയും മൂത്രാശയവും തകരാറിലാവാനിടയുണ്ട്. സുഖപ്രസവത്തിനും തടസ്സം നേരിടുന്നു. ലൈംഗിക ജീവിതത്തെ ഇതു പലവിധത്തിലും പ്രതികൂലമായി ബാധിക്കുന്നു. നിരന്തരവേദന (DYSPAREUNIA) മൂലം ലൈംഗികാസ്വാദനം തീര്‍ത്തും അസാധ്യമായിത്തീരുകയും അതു ദാമ്പത്യബന്ധത്തില്‍ തന്നെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തേക്കാം.
ഒരു പെണ്‍കുട്ടിയുടെ കുരുന്നു മനസ്സില്‍ , നിഗൂഢവും രക്തപങ്കിലവുമായ ഇത്തരമൊരു കഠോരകൃത്യം ഏല്‍പ്പിക്കുന്ന ആഘാതം എത്രമാത്രം തീക്ഷ്ണമായിരിക്കുമെന്നതിന് നടേ ഉദ്ധരിച്ച അനുഭവക്കുറിപ്പുകള്‍ തന്നെ നല്ല ഉദാഹരണങ്ങളാണ്. ഭയം, ഉല്‍ക്കണ്ഠ,നിദ്രാരാഹിത്യം, വിരക്തി,വിഷാദം തുടങ്ങിയ മനോവൈകല്യങ്ങള്‍ സുന്നത്തിനിരയാകുന്ന കുട്ടികളില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. AIDS പകരാനുള്ള സാധ്യത, സുന്നത്തിനു വിധേയരായ സ്ത്രീകളില്‍ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇസ്ലാമിന്റെ അനുഷ്ഠാനശാസ്ത്രം ആണിനും പെണ്ണിനും പരിച്ഛേദന വേണമെന്നാണു അനുശാസിക്കുന്നത്. പുരുഷ സുന്നത്തിനു ശാസ്ത്രീയ വ്യാഖ്യാനങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നവര്‍ക്ക് പെണ്‍കുട്ടികളുടെ ശരീരത്തില്‍ പ്രയോഗിക്കപ്പെടുന്ന ഈ നിഷ്ഠൂരതയ്ക്ക് എന്ത് ആരോഗ്യശസ്ത്രമാണു അവതരിപ്പിക്കാനുള്ളത്?. ഇസ്ലാമിലതില്ല എന്നാണു വാദമെങ്കില്‍ ഇസ്ലാമിലെവിടെ ആണിന്റെ ചേലാകര്‍മ്മം എന്നചോദ്യത്തിനും ഉത്തരം വേണ്ടതുണ്ട്. പ്രവാചകന്‍ ഈ ആചാരങ്ങളെ നിരോധിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തതിനു തെളിവില്ല. എന്നാല്‍ അതംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നാണു മതപ്രമാണങ്ങളില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. ഒരിക്കല്‍ പെണ്‍കുട്ടികള്‍ക്കു ചേലാകര്‍മ്മം ചെയ്യാറുള്ള ഒരു സ്ത്രീ നബിയെ സന്ദര്‍ശിക്കാന്‍ വന്നതിന്റെ ഒരു വിവരണം ഹദീസിലുണ്ട്. അദ്ദേഹം അവരോട് “ശ്രദ്ധയോടെ ചെയ്യണം” എന്നുപദേശിക്കുകയാണു ചെയ്തത്.!

27 comments:

ea jabbar said...

സൊമാലിയന്‍ സുന്ദരിയുടെ ആത്മകഥ ഇവിടെ

ബയാന്‍ said...

:) ജബ്ബാര്‍മാഷെ നന്നായി അവതരിപ്പിച്ചിരിക്കുന്നു, ഞാന്‍ ഒരു പായും തലയിണയും എടുത്തു വരട്ടെ. :)

Anonymous said...

കേരളത്തിലും ഒരു കാലത്ത് ഇത് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. രണ്ടു ജനറേഷനുകള്‍ക്കു മുമ്പ്.

sajan jcb said...

ജബ്ബാര്‍ മാഷേ, ചില സംശയങ്ങള്‍...

മുഹമ്മദ് നബി സുന്നത്ത് ചെയ്യണമെന്നോ അരുതെന്നോ പറഞ്ഞിട്ടില്ല എന്നാണ് ഈ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ മനസ്സില്ലായതു്. ആരംഭകാലത്തുണ്ടായിരുന്ന പെണ്‍ സുന്നത്ത് ഇപ്പോള്‍ നിര്‍ത്തലാക്കുകയും ചെയ്തു. (കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും). ഇപ്പോഴും നടക്കുന്ന ആണ്‍കുട്ടികളുടെ സുന്നത്തിനെ മുസ്ലീം മതം പ്രോത്സാഹിപ്പിക്കുന്ന ഘടകം എന്താണ്? (പ്രത്യേകിച്ചും പ്രവാചകന്‍ ഒന്നും പറയാത്ത നിലക്കു്). എന്താണ് മതപരമായ വിശദീകരണം?

(ഏയ് ഡ്സ് പൊലുള്ള രോഗങ്ങള്‍ തടയാനാണു് ഇങ്ങിനെ ചെയ്യുന്നതെന്നു എനിക്കു തോന്നുന്നില്ല; കാരണം ആ രോഗങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ടു കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളൂ.)

sajan jcb said...

തൊട്ടു മുമ്പിലെ പോസ്റ്റ് ഞാന്‍ പിന്നേയും വായിച്ചു. എന്നിട്ടും കാരണം മനസ്സിലാകുന്നില്ല.

അഹ്മദുബ്നു ഹംബലും അബൂദാവൂദും ഉദ്ധരിച്ച പ്രായേണ ദുര്‍ബ്ബലമായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം:
“ചേലാകര്‍മ്മം ആണുങ്ങള്‍ക്ക് ഒരു നിര്‍ബ്ബന്ധാചാരവും പെണ്ണുങ്ങല്‍ക്ക് അഭികാമ്യമായ ഒരു ഉപചാരവുമാണ് ‍”.


ഈ വാചകം കാരണമാണല്ലോ ഈ ആചാരം വന്നതു്. എന്റെ സംശയം മേല്‍പറഞ്ഞ ഹദീസ്സിന്റെ അടിസ്ഥാനം എന്താണു്?

sajan jcb said...

clitoris എന്നതു് സ്ത്രീകള്‍ക്ക് ലൈംഗിക ഉത്തേചനം നല്‍ക്കുന്ന ഒരു അവയവമാണ് എന്നാണ് എന്റെ അറിവ്. അതു മുറിച്ചുകളയുന്നതു് അതൊഴിവാകാന്‍ വേണ്ടിയാണോ?

ശ്രീവല്ലഭന്‍. said...

ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ഒരു പോസ്റ്റ് ഇതിനെ പറ്റി ഉണ്ടായിരുന്നു.

http://kpsukumaran.blogspot.com/2008/02/blog-post_24.html

അവിടെ ഇട്ട കമന്റ് തന്നെ കുറച്ച് എഡിറ്റിംഗ്‌ ചെയ്ത് ഇവിടെയും ഇടുന്നു:
--------

Female Genital Mutilation (FGM)
എന്നത് ഇരുപത്തി എട്ടോളം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വളരെ അധികം കാണാറുണ്ട്. ചില ഏഷ്യന്‍, middle ഈസ്റ്റേണ്‍ രാജ്യങ്ങളിലും ഇതു ചെയ്യാറുണ്ടത്രെ.

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 10- 14 കോടി പെണ്‍കുട്ടികളില്‍ മു‌ന്നു വിധത്തിലുള്ള genital mutilation നടത്തുന്നു എന്ന് കാണുന്നു. മു‌ന്നു കോടി പെണ്കുട്ടികളില്‍ ഓരോ വര്‍ഷവും genital mutilation നടത്തപ്പെടുന്നുണ്ടെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു.

സാധാരണ 15 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ആണു ഇതു നടത്താറുള്ളത്‌.ചില രാജ്യങ്ങളില്‍ 85% പെണ്‍കുട്ടികളിലും ഇതു ചെയ്യാറുണ്ടത്രെ. ആങ്കുട്ടികളില്‍ ചെയ്യുന്നതില്‍ നിന്നും വളരെ വിപരീതമായി, ഇത്‌ വളരെ അധികം ആരോഗ്യ പ്രശ്നങ്ങള്‍ പെങ്കുട്ടികളില്‍ സൃഷ്ടിക്കുന്നതായ്‌ കാണാം.

പ്രചാരമായിരിക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍ താഴെ പറയുന്നവ ആണ്:
(വിവര്‍ത്തനം ചെയ്യണോ?)

- It endows a girl with cultural identity as
a woman: in many ethnic groups the
clitoris is associated with masculinity
and is excised to maintain differentiation
between males and females.
- It imparts on a girl a sense of pride, a
coming of age and admission to the
community: in many communities,
girls are rewarded with gifts, celebrations
and public recognition after the
operation.
- Not undergoing the operation brands
a girl as a social outcast and reduces
her prospects of finding a husband.
- It is part of a mother’s duties in raising
a girl "properly" and preparing her for
adulthood and marriage.
- It is believed to preserve a girl’s virginity,
widely regarded as a prerequisite
for marriage, and helps to preserve her
morality and fidelity: in some ethnic
groups, virginity is associated with
an infibulated vulva, not with an intact
hymen.
- It is believed to enhance a husband’s
pleasure during the sex act.
- It is believed to confer bodily cleanliness
and beauty on a girl: in some
communities, the female genitalia are
considered unclean.
- It is believed to be prescribed by religion
and thus to make a girl spiritually
pure.

ഇതു ഇസ്ലാമിക രാജ്യങ്ങളുടെ മാത്രമോ, ഇസ്ലാം മതത്തിന്റെ മാത്രമോ പ്രശ്നമാണെന്നു തോന്നുന്നില്ല. പല ട്രൈബുകളിലും ഇത്‌ വളരെ പ്രചാരത്തില്‍ ഉണ്ടത്രേ.

കൂടുതല്‍ വിവരങ്ങള്‍ക്കു താഴെ കാണുന്ന ലിങ്കുകള്‍ പ്രയൊജനപ്പെടും:

ലോകാരോഗ്യ സംഘടനയുടെ FGM വെബ് പേജ്:
http://www.who.int/reproductive-health/fgm/index.html

അതിലെ ഒരു ഗവേഷണത്തിന്റെ link:
http://www.who.int/reproductive-health/hrp/progress/72.pdf

ea jabbar said...

ഇതു ഇസ്ലാമിക രാജ്യങ്ങളുടെ മാത്രമോ, ഇസ്ലാം മതത്തിന്റെ മാത്രമോ പ്രശ്നമാണെന്നു തോന്നുന്നില്ല. പല ട്രൈബുകളിലും ഇത്‌ വളരെ പ്രചാരത്തില്‍ ഉണ്ടത്രേ.

മതങള്‍ ‍, അതുണ്ടായ കാല‍ത്തെ ഗോത്രാചാരങ്ങളെ ശരിവെക്കുകയോ പരിഷ്കരിക്കുകയോ മാത്രമേ ചെയ്തിട്ടുള്ളു. ആറാം നൂറ്റാണ്ടില്‍ അറേബ്യന്‍ മരുഭൂമിയിലെ നാടോടിഗോത്രങ്ങളിലും യഹൂദഗോത്രങ്ങളിലും ഈ ആചാരങ്ങള്‍ നിലവിലുണ്ടായിരുന്നു. മുഹമ്മദ്നബിക്ക് അതെല്ലാം നല്ല ആചാരങ്ങളാണെന്നു തോന്നിയത് സ്വാഭാവികം മാത്രം. എന്നാല്‍ ലോകാവസാനം വരെ വള്ളി പുള്ളി മാറ്റം വരുത്താതെ നിലനിര്‍ത്താന്‍ ദൈവം ആകാശത്തുനിന്നിറക്കിയ സദാചാരമാണു മതം എന്നു വാദിക്കുന്ന മതമൌലികവാദികള്‍ ഇതിനൊക്കെ തൃപ്തികരമായ വിശദീകരണം നല്കേണ്ടതുണ്ട്. പ്രവാചക പരമ്പര അവസാനിപ്പിച്ചുകൊണ്ട്, വെളിപാടു പ്രസിദ്ധീകരണം അവസാനിപ്പിച്ചുകൊണ്ട്, അവസാനത്തെ സദാചാരസംഹിതയുമായി വന്ന അന്ത്യപ്രവാചകന്‍ എന്തുകൊണ്ട് ഇത്തരം പ്രാകൃത ആചാരങ്ങള്‍ നിരോധിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തില്ല???

Munna said...


Hey, you can earn money from your Blogs!. Yes, It's absolutely true, See my blog.

ea jabbar said...

ഈ വീഡിയോഒന്നു കണ്ടു നോക്കൂ! മന്ത്രവാദികള്‍ക്കും തന്ത്രികള്‍ക്കും മനുഷ്യരെ കൊല്ലാന്‍ കഴിയുമെന്നു വിശ്വസിക്കുന്നവര്‍ ഇന്നും ഉണ്ട്!!

ea jabbar said...

ഡോക്ടര്‍മാരായ ബ്ലോഗര്‍മാരെങ്കിലും ഒരഭിപ്രായം പറയുമെന്നു പ്രതീക്ഷിച്ചു. ആരും മിണ്ടുന്നില്ല. പെണ്‍ കുട്ടികളുടെ സുന്നത്ത് ഇസ്ലാമിലില്ല എന്നൊരു വാദം പൊലും ആരും അവതരിപ്പിച്ചില്ല. അക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ മഹാപണ്ഡിതനായ യൂസുഫുല്‍ ഖര്‍ളാവിയോട് ചോദിച്ച് സംശയം തീര്‍ക്കാവുന്നതാണ്.

file:///C:/Documents%20and%20Settings/com/My%20Documents/Circumcision%20Juristic,%20Medical%20&%20Social%20Perspectives%20-%20IslamonLine_net%20-%20Ask%20The%20Scholar.htm


അദ്ദേഹത്തിന്റ്റെ അഭിപ്രായത്തില്‍ ഷാഫി ,ഹംബലി ,മദ് ഹബ് കാര്‍ക്ക് ഇത് നിര്‍ബ്ബന്ധ ആചാരം തന്നെയാണ്.

There is a difference of opinion among scholars regarding female circumcision.

The Maliki school holds that female circumcession is Sunnah, while Hanafi school as well as a reported view from the Hanbli school maintain that it is not sunnah; rather it is merely a makrumah (customarily recommended act, but no provisions in the Qur’an or Sunnah obligate nor recommend it).

The Shafi`i school, on the other hand, and the famous view of the Hanbali school are of the opinion that it is mandatory as in the case of male circumcision.

The latter group cites as evidence for their opinion the Qur’anic verse: ( And afterward We revealed to you (Muhammad, saying): Follow the religion of Abraham, as one by nature upright. He was not of the idolaters ) (An-Nahl 16: 123).

It was authentically reported that Prophet Abraham circumcised himself after he had passed the age of eighty years.

താരാപഥം said...
This comment has been removed by the author.
താരാപഥം said...

ഇത്തരം അനാചാരങ്ങള്‍ നിര്‍ത്തലാക്കാന്‍ എതു മതത്തിന്റെയായാലും അതിലെ മതമേധാവികള്‍ ശ്രമിക്കുന്നില്ലെങ്കില്‍ അത്‌ മതത്തിന്റെ നിര്‍ബ്ബന്ധമാണെന്നു തന്നെയാണ്‌ മനസ്സിലാക്കുക. 2007 ല്‍ ഗള്‍ഫില്‍ നിന്നിറങ്ങിയ ഒരു പത്രത്തില്‍ ഈജിപ്തിലുള്ള ഒരു പെണ്‍കുട്ടി women circumcision ചെയ്ത കാരണത്താല്‍ മരണപ്പെട്ട വാര്‍ത്ത വന്നിരുന്നു. മുഹമ്മദ്‌ നബി തന്നെ പഴയ ചില സാമൂഹിക ദുരാചാരങ്ങളെ അനുകൂലിച്ചിട്ടുള്ളതായി കാണാവുന്നതാണ്‌. കൊമ്പുവെയ്ക്കല്‍ നബി തന്നെ അനുഷ്ഠിച്ചിട്ടുള്ളതായി വായിച്ചിരുന്നു. അടിമക്കച്ചവടം നിറുത്തലാക്കാന്‍ ഒന്നും പറഞ്ഞിട്ടില്ല. അടിമകളെ തല്ലാനും കൊല്ലാനും ലൈംഗികബന്ധം പുലര്‍ത്താനുമുള്ള നിയമങ്ങള്‍ മാത്രമാണ്‌ അരുളി ചെയ്തിരുന്നത്‌.

ea jabbar said...

ശരിയാണു താരാപഥം!
അക്കാലത്തെ ഏതാണ്ടെല്ലാ ഗോത്രാചാരങ്ങളെയും നബിയും അദ്ദേഹത്തിന്റെ ‘ദൈവ’വും സ്വീകരിക്കുകയാണു ചെയ്തത്. തുടര്‍ന്നുള്ള പോസ്റ്റുകളില്‍ വിശദീകരിക്കാം.

Anil said...

ഈ കാലഘട്ടത്തിലും സര്‍വനന്മസ്വരൂപനും, സര്‍വശക്തനും ആയ ഇല്ലാത്ത ദൈവത്തിനു വേണ്ടി മനുഷ്യര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് ഭീകരം തന്നെ. അനുവാദം ചോദിക്കാതെ ഞാന്‍ ഈ പോസ്റ്റിന്റെ ഒരു ലിങ്ക് ഇവിടെ ഇട്ടു ക്ഷമിക്കണം.

ea jabbar said...

ഇവിടെ കുറേകൂടി വിവരങ്ങള്‍!

ea jabbar said...

വിചിത്രവും ഭീകര‍വുമായ ഒരു ഗോത്രാചാരം!
ഖുര്‍ ആന്‍ ബ്ലോഗില്‍

കൊട്ടുകാരന്‍ said...

ആണിന്റെ ചര്‍മ്മവും പെണ്ണിന്റെ ഛദവും കുഴപ്പം പിടിച്ച സാധനങ്ങളാണെങ്കില്‍ , സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനുമായ സ്രഷ്ടാവിന്റെ സൃഷ്ടിയിലെ ന്യൂനതയല്ലേ നമ്മള്‍ കല്ലിന്റെ കോടാലികൊണ്ടും തുരുമ്പിച്ച ബ്ലേഡ് കൊണ്ടും മുറിച്ചു പരിഹരിക്കുന്നത്?? മര്യാദക്കൊരു ലിംഗവും യോനിയും പടക്കാനറിയാത്ത അല്ലാഹു!!!!!!

ea jabbar said...

ഖുര്‍ ആന്‍ ബ്ലോഗില്‍ പുതിയ പോസ്റ്റ്
കണ്ണിനു കണ്ണ്; പല്ലിനു പല്ല്

ea jabbar said...

അക്ഷയത്രിതീയ
പാപ്പുട്ടി മാഷിന്റെ ലേഖനം ദേശാഭിമാനിയില്‍.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

thank u so much for this post

Unknown said...

Dear, Jabbar..
The Sunnath for women in kerala also, in south kerala the "HANAFI"
or "RAAVUTHAR " muslim are doing this,
i read the FATWA of scholar Yusuful Khardavi, he accpeting this ,because his native people (EGYPTIANs) doing this
but Islamic scholars says that HADIS is weak, there is no evidence for women circumcision
zakir Ernakulam

ഷിനോജേക്കബ് കൂറ്റനാട് said...

വളരെ നല്ലത്....

Unknown said...

I had an ethyopian friend.oneday she told us about this.she said there are somany died on delivorytime.the pain and angry in her face still i can recall.
And when I done sunnnath for my son ,It done in dubai hospital.My 9days old boy If he mooves his leg pus coming from there.not stregth for crying also with high fever.I run to the hospital they kept small baby one hour away from me. i fight with them and get inside i so my son dont even give medicine....keep in a corner.If I late getin I may lost my baby.the only son I have.who is responsible.Mathathinte perum paranju raktha bandathinekalum swargathinu vilakalpikkunor.nanakate ea mathathilekku kalyanam kazhichu vannathum...................Fathima

ഹേമാംബിക | Hemambika said...

നീതിയും അനീതിയും കാലങ്ങള്‍ക്ക് അനുസരിച്ച് മാറി വരും എന്ന് കേട്ടിട്ടുണ്ട് . പക്ഷെ ഇതു കാലത്തിനും
സഹിച്ചുകൂടാത്ത അനീതി തന്നെ ഇതു. ഈ നൂറ്റാണ്ടിലും........ ?
നന്നായി പോസ്റ്റ്‌

Manu Nellaya / മനു നെല്ലായ. said...

അറിയാതെ വിളിച്ചു പോകുന്നു... മതങ്ങളില്ലാത്ത ഒരു ഈശ്വരനെ....ഓ...

കൊമ്പന്‍ said...

upakaarapradamaaya oru post ellavare vaayikkatte ennaashikkunnu