നമുക്ക് ഒരു ത്രികോണം വരക്കാന്‍ കഴിയും . ഒരു ചതുരം വരക്കാനും പ്രയാസമില്ല. പക്ഷെ ചതുരാകൃതിയിലുള്ള ത്രികോണം ആര്‍ക്കും വരക്കാന്‍ സാധ്യമല്ല! ദൈവത്തെകുറിച്ചുള്ള ചര്‍ച്ചയില്‍ ഈ ജ്യാമിതിപ്രശ്നത്തിനെന്തു പ്രസക്തി എന്നു ചിന്തിക്കുന്നവരുണ്ടാകും.
ദൈവത്തെക്കുറിച്ചുള്ള വിശേഷണങ്ങളും വിശദീകരണങ്ങളും ഇതേപോലുള്ള വിരോധാഭാസങ്ങള്‍ തന്നെയാണ്.
1. സര്‍വ്വശക്തനായ നിസ്സഹായന് !
ദൈവം സര്‍വ്വശക്തനാണെന്ന് എല്ലാ ദൈവശാസ്ത്രജ്ഞരും അവകാശപ്പെടുന്നു. അതേ സമയം തന്റെ സൃഷ്ടികള്‍ , തന്നെ മാത്രം സ്തുതിക്കയും ആരാധിക്കയും ചെയ്യാത്തതിന്റെ പേരിലും, തന്റെ പ്രതാപവും കരുത്തും വേണ്ടവിധം മനസ്സിലാക്കാത്തതിന്റെ പേരിലും, താന്‍ ഉണ്ടെന്നു പോലും അവരില്‍ ചിലര്‍ വിശ്വസിക്കാത്തതിന്റെ പേരിലുമൊക്കെ ഈ ദൈവം ഖിന്നനും നിരാശനുമാണെന്നും മതം നമ്മെ തെര്യപ്പെടുത്തുന്നു. സൃഷ്ടികള്‍ നന്ദികേടു കാട്ടുന്നു എന്നും അവര്‍ മറ്റു ദൈവങ്ങളുടെ പിന്നാലെ പോകുന്നുവെന്നുമൊക്കെ ദൈവം നിരന്തരം പരാതിപ്പെടുന്നു. ലക്ഷക്കണക്കിനു ദൂതന്മാരെ പറഞ്ഞയച്ചു പതിനെട്ടടവും പയറ്റിയിട്ടും സൃഷ്ടികള്‍ സ്രഷ്ടാവിനെ വേണ്ടവിധം ഗൌനിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ലെന്നു കണ്ട് ദൈവം വല്ലാതെ കോപിക്കുന്നു. കോപം കൊണ്ടു വിറക്കുക മാത്രമല്ല തന്റെ സൃഷ്ടികള്‍ക്കെതിരെ പുലഭ്യം പറയുകപോലും ചെയ്യുന്നു. ഒരു കാര്യം ഉണ്ടാകണമെന്നു ദൈവം വിചാരിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്നു പറയേണ്ട താമസം അതുണ്ടാകുന്നു എന്നാണു ദൈവത്തിന്റെ ശക്തിമാഹാത്മ്യത്തെക്കുറിച്ച് ഖുര്‍ ആന്‍ അവകാശപ്പെടുന്നത്. അത്രയ്ക്കു ശക്തനായ ഒരു ദൈവത്തിനു താനിച്ഛിക്കുന്നവിധം കാര്യങ്ങള്‍ നടക്കാത്തതിന്റെ പേരില്‍ കലിയും നിരാശയുമൊക്കെ തോന്നുന്നു എന്നു പറയുന്നത് യുക്തിക്കു നിരക്കുന്ന കാര്യമാണോ?
എല്ലാം കഴിയുന്ന ദൈവത്തിനു ഒരുപാട് ഇടനിലക്കാരുടെയും പരിചാരകരുടെയുമൊക്കെ സഹായം ആവശ്യമാണെന്നും കാണാം. കര്യനിര്‍വ്വഹണത്തിന് മലക്കുകള്‍ എന്നൊരുതരം സേവകരെ ദൈവം ഉപയോഗപ്പെടുത്തുന്നു. പ്രവാചകന്മാരുടെ സഹായമില്ലാതെ സ്വന്തം സൃഷ്ടികളോട് ആശയവിനിമയം നടത്താന്‍ പോലും ഈ സര്‍വ്വശക്തനു സാധിക്കുന്നില്ല. മനുഷ്യന്റെ ഭാഷയാണു ദൈവം ആശയവിനിമയത്തിനായി കടമെടുക്കുന്നത്. അതു പറഞ്ഞു കേള്‍പ്പിക്കാന്‍ മനുഷ്യന്റെ തന്നെ നാക്കും വാക്കും വേണം താനും!
അല്ലാഹു എന്ന ദൈവം സ്വന്തം സൃഷ്ടികളായ അറബി നാടോടികളോട് വാളും കുന്തവുമെടുത്ത് യുദ്ധം ചെയ്യുന്നതായിപ്പോലും ഖുര്‍ ആനില്‍ നാം വായിക്കുന്നു. രണ്ടു ഗോത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അവസരത്തില്‍ ഒരു കൂട്ടരുടെ ഹൃദയത്തില്‍ ഭയം ഇട്ടു കൊടുക്കുകയും അതു വഴി ശത്രുഗോത്രക്കാര്ക്കു കഴുത്തു വെട്ടാന്‍ സൌകര്യം ചെയ്തു കൊടുക്കുകയുമാണത്രേ ഈ ദൈവം ചെയ്യുക. [ഖുര്‍ . 8:12; 8:17] സ്വന്തം സൃഷ്ടികളായ ഈ നിസ്സാര ജീവികള്‍ക്കു തന്റെ അസ്തിത്വം ബോധ്യപ്പെടുത്താന്‍ അവരുടെ ഹൃദയങ്ങളില്‍ അല്‍പ്പം ഈമാന്‍ (വിശ്വാസം) ഇട്ടു കൊടുക്കാന്‍പോലും കഴിവില്ലാതെ അവരെ വാളെടുത്തു വെട്ടാന്‍ സഹായിക്കുന്നവന് എങ്ങനെ സര്‍വ്വ ശക്തനാകും? ഏഴാം നൂറ്റാണ്ടിലെ അറബികള്‍ക്ക് യുദ്ധവേളയില്‍ ഒരു കൈത്തോക്കു പോലും ഉണ്ടാക്കിക്കൊടുക്കാന്‍ ഈ സര്‍വ്വശക്തനു കഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്.
സര്വ്വശക്തന് എന്ന പരികല്‍പ്പന തന്നെ അയുക്തികമല്ലേ?
എല്ലാറ്റിനും കഴിവുള്ളവനാണല്ലോ സര്വ്വശക്തന് . ദൈവത്തിനു കഴിയാത്ത ഒരു കാര്യവും ഉണ്ടായിരിക്കാവതല്ല. എന്നാല്‍ ദൈവത്തിനു സാധ്യമല്ലാത്ത നിരവധി കാര്യങ്ങളുണ്ട്. ഒന്നുരണ്ടുദാഹരണങ്ങള്‍ പറയാം. ദൈവത്തിനു പൊക്കാന്‍ പറ്റാത്തത്ര ഭാരമുള്ള ഒരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ? ഒരിക്കലും സാധ്യമാവില്ല. കാരണം തനിക്കു സ്വയം പൊക്കാന്‍ പറ്റാത്ത കല്ലുണ്ടാകുന്നതോടെ ദൈവം സര്‍വ്വശക്തനല്ലാതായി മാറും . ഒരു കല്ലു പൊന്തിക്കാന് കഴിയാത്ത സര്‍വ്വശക്തനോ? ഇനി അങ്ങനെയൊരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു സാധ്യമാകുന്നില്ലെങ്കിലോ? അതിനു പോലും കഴിവില്ലാത്തവന് എങ്ങനെ സര്‍വ്വശക്തനാകും?
മറ്റൊരു ഉദാഹരണം കൂടി പറയാം. പരസ്പരവിരുദ്ധമായ പ്രാര്‍ഥനകള്‍ക്കു മുമ്പില്‍ പലപ്പോഴും ദൈവത്തിനു നിസ്സഹായനാകേണ്ടി വരും. പരീക്ഷയില്‍ ഒന്നാം റാങ്കു കിട്ടാന്‍ വേണ്ടി പലരും ദൈവത്തിനു വഴിപാടു നല്കി പ്രാര്‍ത്ഥിച്ചു എന്നു കരുതുക. എല്ലാവര്ക്കും ഒന്നാം റാങ്കു കൊടുക്കാന്‍ സാധിക്കുമോ? സ്വര്‍ഗ്ഗത്തിലെ അന്തേവാസികള്‍ എന്ത് ആവശ്യം ഉന്നയിച്ചാലും അതു സാധിച്ചു കൊടുക്കും എന്നാണു വാഗ്ധാനം ചെയ്യപ്പെട്ടിട്ടുള്ളത്.. നരകത്തിലുള്ള എല്ലാവരെയും മോചിപ്പിക്കണം എന്നൊരാവശ്യം ഒരു നന്മയുള്ള മനുഷ്യന് മുന്നോട്ടു വെച്ചാല്‍ ദൈവം എന്തു ചെയ്യും? നിത്യനരകം എന്ന വാഗ്ധാനം പൊളിയും. ഹൂറിപ്പെണ്ണുങ്ങളെ മുഴുവന്‍ തനിക്കു സ്വന്തമായി വേണം എന്നാണൊരു സ്ത്രീലംബടന് ആവശ്യമുന്നയിക്കുന്നതെങ്കില്‍ മറ്റുള്ളവരുടെ കാര്യം കട്ടപ്പൊകയാവില്ലേ?
2. പൂര്‍ണ്ണത തേടി അലയുന്ന പരിപൂര്ണ്ണന് !!
എല്ലാം തികഞ്ഞവന് എന്നാണു ദൈവത്തിന്റെ മറ്റൊരു വിശേഷണം. എല്ലാം നേടി പൂര്‍ണത കൈവരിച്ച ഒരാള്‍ എന്തെങ്കിലും സൃഷ്ടിക്കുമോ? സൃഷ്ടിയോ മറ്റെന്തെങ്കിലും പ്രവൃത്തിയോ ചെയ്യണമെങ്കില്‍ അതിനൊരു ഉദ്ദേശ്യമുണ്ടായിരിക്കണം. എല്ലാം തികഞ്ഞിരിക്കുന്ന ഒരാള്‍ക്ക് ലക്ഷ്യങ്ങളോ മോഹങ്ങളോ ഉണ്ടാവുകയില്ല. അതുകൊണ്ടു തന്നെ അയാള്‍ ഒരു പ്രവൃത്തിയും ചെയ്യാന്‍ മുതിരുകയുമില്ല.
പരിപൂര്‍ണത കൈവരിച്ച ഒരാള്‍ തന്റെ സൃഷ്ടികള്‍ തന്നെ സ്തുതിക്കുകയും തനിക്കു മാത്രം വണങ്ങിക്കൊണ്ടിരിക്കുകയും ചെയ്യണമെന്നും മറ്റും ആഗ്രഹിക്കുമോ? മുഖസ്തുതിയും നിസ്കാരവും കിട്ടാതെ വരുമ്പോള്‍ ദേഷ്യപ്പെടുമോ? തന്നെ ആരാധിക്കാതെ മറ്റുള്ളവരെ ആരാധിച്ചു എന്നതിന്റെ പേരില്‍ സൃഷ്ടികളെ തീയിലിട്ടു പീഡിപ്പിക്കുമോ? മറ്റുള്ളവര്‍, താന്‍ വലിയവനാണ്; വലിയവനാണ് ; എന്നിങ്ങനെ മുഖസ്തുതി പറയുന്നതില്‍ ആനന്ദം കണ്ടെത്തുകയും കൂടുതല്‍ സ്തുതി കിട്ടാനായി സൃഷ്ടികളോട് വില പേശുകയും ചെയ്യുന്ന ഒരു ‘അല്പ്പന് ’എങ്ങനെയാണു പരിപൂര്‍ണനാകുന്നത്? നിത്യവും 50 നേരം തനിക്കു മുമ്പില്‍ മുട്ടുകുത്തി നമസ്ക്കരിക്കണം എന്നത്രെ അല്ലാഹു എന്ന ദൈവം ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പ്രവാചകന്മാര് നേരില്‍ കണ്ടു ബാര്‍ഗയിന്‍ ചെയ്തതിന്റെ ഫലമായി അത് 5 നേരമായി ചുരുക്കിക്കൊടുത്തുവത്രേ!
അസൂയ പൂര്‍ണതയുടെ ലക്ഷണമല്ല. ഇല്ലാത്ത അന്യദൈവങ്ങളോടുപോലും കടുത്ത അസൂയയാണു സെമിറ്റിക് ദൈവങ്ങള്‍ പ്രകടിപ്പിക്കുന്നത്. മനുഷ്യന് ചെയ്യുന്ന ഏതു പാപവും ദൈവം പൊറുക്കും. പക്ഷെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരെ മുഴുവന്‍ അവരുടെ ദൈവങ്ങളോടൊപ്പം തീയിലിട്ടു കരിച്ചുകൊണ്ടേയിരിക്കും.; അനന്തകാലം!
ചുരുക്കത്തില്‍ എന്തിനൊക്കെയോ വേണ്ടി ആര്‍ത്തി പൂണ്ട് നെട്ടോട്ടമോടുന്ന ഒരു അല്പ്പനും അപൂര്‍ണനും നിസ്സഹായനുമാണു ദൈവം. മനുഷ്യസഹജമായ എല്ലാ ചാപല്യങ്ങളും ദൌര്ബ്ബല്യങ്ങളും ദൈവത്തിനുമുണ്ട്. അതു കൊണ്ടു തന്നെ ദൈവം പൂര്‍ണ്ണനാണെന്ന വാദം ഒരു തികഞ്ഞ വിരോധാഭാസം മാത്രമാണ്.
3. സര്‍വ്വജ്ഞാനിയായ അല്പ്പജ്ഞാനി!!!
ത്രികാലജ്ഞാനമാണു ദൈവത്തിന്റെ മറ്റൊരു പ്രധാന ക്വാളിറ്റി. എല്ലാ കാര്യങ്ങളും ദൈവത്തിനു മുങ്കൂട്ടി അറിയാം. എല്ലാ കാര്യവും ഓര്‍ത്തിരിക്കാനും സര്‍വ്വശക്തനു സാധ്യമാണ്. പക്ഷെ ഒരു ഇല പഴുത്തു വീഴുന്നതു പോലും അദ്ദേഹം ഒരു ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ആവശ്യമെന്ത്? ദൈവം പല തരം പരീക്ഷണങ്ങളിലും ഏര്‍പ്പെടുന്നതായും പറയുന്നു. എല്ലാ കാര്യങ്ങളും മുന്‍ കൂട്ടി തീരുമാനിക്കുകയും കാലേകൂട്ടി അറിയുകയും ചെയ്യുന്ന ഈശ്വരന് എന്തിനാണു പരീക്ഷണങ്ങളും ഗവേഷണങ്ങളുമൊക്കെ നടത്തി ബുദ്ധിമുട്ടുന്നത്?
“നിങ്ങളില്‍ ആരാണു സദ് വൃത്തികളില്‍ ഏര് പ്പെടുക എന്നറിയാനാണു ജീവിതവും മരണവും ഏര്‍പ്പെടുത്തിയത്” [67:2] .എന്നും
“വാളുകൊണ്ട് ആരൊക്കെയാണു തന്നെ സഹായിക്കാന്‍ പോകുന്നതെന്നു പരീക്ഷിച്ചറിയാനാണു താന്‍ ഇരുമ്പ് സൃഷ്ടിച്ചതെന്നും “[57:25]
ഖുര്‍ ആന്‍ പ്രസ്താവിക്കുന്നുണ്ട്. പ്രവാചകന്മാര് താന്‍ ഏല്‍പ്പിച്ച ദൌത്യം ശരിക്കും നിര്‍വ്വഹിക്കുന്നുണ്ടോ എന്നുറപ്പു വരുത്താന്‍ അവരുടെ മുന്നിലും പിന്നിലും പാറാവുകാരെ ഏര്‍പ്പാടാക്കുമെന്നും മറ്റൊരിടത്തു കാണാം.[72:26-28]
സര്‍വ്വജ്ഞാനിയായ ദൈവം പല തീരുമാനങ്ങളും പ്രായോഗികമല്ലെന്നു തിരിച്ചറിഞ്ഞ് തിരുത്തിയതിനും ഖുര്‍ ആനില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. അല്ലാഹുവിനു തന്നെ പലപ്പോഴും ഭീമമായ അമളികള്‍ പറ്റിയതായും കാണുന്നു. സ്വന്തം സൃഷ്ടിയായ ഭൂമി ഉരുണ്ടതാണെന്നു പോലും അറിയാത്ത ദൈവങ്ങളാണ് അല്ലാഹുവും യഹോവയും മറ്റും!
ദൈവങ്ങളെ സൃഷ്ടിച്ച മനുഷ്യനോളം തന്നെ വിവരക്കേട് ദൈവങ്ങള്‍ക്കുമുണ്ടെന്നു ചുരുക്കം!
4. ക്രൂര വിനോദക്കാരനായ പരമകാരുണികന് !!!!
പരമദയാലുവും കരുണാമയനുമാണു ദൈവം എന്നു മതഗ്രന്ഥങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്നു. എന്നാല്‍ ദൈവത്തിന്റെ ചെയ്തികള്‍ സമഗ്രമായി വിലയിരുത്തിയാല്‍ ദൈവത്തിന് ഒരു നിലയ്ക്കും യോജിച്ച ഒരു വിശേഷണമല്ല ഇതെന്നു വ്യക്തമാകും. പ്രപഞ്ചമുണ്ടാക്കുന്നതിനു മുമ്പ് ദൈവം വെള്ളത്തില്‍ വെറുതെയിരിക്കുകയായിരുന്നുവല്ലോ. പിന്നീടിതൊക്കെ സൃഷ്ടിച്ചു കളയാമെന്നു തീരുമാനിച്ചതു തന്നെ തന്റെ അളവറ്റ കാരുണ്യം പാഴായിപ്പോകരുതല്ലോ എന്ന് ചിന്തിച്ചതിനാലാണത്രേ!. അപ്രകാരം കാരുണ്യം കൊണ്ട് പുര നിറഞ്ഞ് ഇരിക്കപ്പൊറുതി മുട്ടി സൃഷ്ടി നടത്തി എന്നു പറയുന്ന ഈ ദെവം തന്റെ സൃഷ്ടികളെയൊന്നടങ്കം നരകത്തീയില്‍ നിറച്ച് കത്തിക്കുമെന്നും കാലാകാലം അതു കണ്ടാസ്വദിച്ചുകൊണ്ടിരിക്കുമെന്നും നാം വിശ്വസിക്കേണ്ടതുണ്ട്! ആരൊക്കെ നരകത്തില്‍ ചെന്നു വീഴുമെന്ന് മുങ്കൂട്ടിത്തന്നെ ഇദ്ദേഹം തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. തന്റെ ഈ ക്രൂരവുനോദത്തിനു ന്യായീകരണമുണ്ടാക്കാനെന്നവണ്ണം , മനുഷ്യരെ വഴി പിഴപ്പിക്കാന്‍ പിശാചിനെയും സൃഷ്ടിച്ച് കയറൂരി വിട്ടിരിക്കുന്നു ഈ പരമ കാരുണ്യവാന് !!
കരുതിക്കൂട്ടി തിന്മ സൃഷ്ടിച്ചവന് എങ്ങനെയാണു കരുണയുള്ളവനാവുക?
ഇനി പ്രകൃതിയിലേക്കൊന്നു കണ്ണു തുറന്നു നോക്കിയാലോ? കാരുണ്യം നിറഞ്ഞു തുളുമ്പുന്ന ഒരു സ്രഷ്ടാവിന്റെ സാന്നിധ്യമാണോ കാണാന്‍ കഴിയുന്നത്? രണ്ടു ദിവസം മുന്‍പ് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത എല്ലാവരും ശ്രദ്ധിച്ചു കാണും. നാലു കാലുകളും നാലു കൈകളുമായി പിറന്ന ഒരു വികൃതരൂപമായിരുന്നു ലക്ഷ്മി എന്ന പെണ്‍കുട്ടി. ബാങ്ക്ലൂരിലെ ഒരു ആശുപത്രിയില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ 27 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ വൈകല്യം ഒരുവിധം പരിഹരിച്ചു. മാതൃഭൂമി പത്രം ഈ വാര്‍ത്ത യുടെ ആദ്യവാചകം ഇങ്ങനെയാണു കൊടുത്തത്: “ദൈവങ്ങള്‍ കനിഞ്ഞു; ആശുപത്രിയുടെ അത്യാഹിതവിഭാഗത്തില്‍ ശാന്തമായി ഉറങ്ങുന്ന ലക്ഷ്മി സാധാരണ ജീവിതത്തിലേക്കുള്ള മടക്കയാത്രയിലാണ്.” ഒരു സംഘം ഡോക്ടര്‍മാര്‍ 27 മണിക്കൂര്‍ കഠിനാദ്ധ്വാനം ചെയ്തതിന്റെ ക്രഡിറ്റ് ദൈവം തട്ടിയെടുത്തു എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ആ കുട്ടിയെ ഇത്രയും ക്രൂരമായ വൈകല്യത്തോടെ സൃഷ്ടിക്കുക വഴി ഈ പ്രശ്നത്തില്‍ പ്രതിസ്ഥാനത്തു നിര്‍ത്തേണ്ട ആളല്ലേ ദൈവം? എന്നിട്ടും നാം ദൈവകാരുണ്യത്തെപ്പറ്റി വാചാലമാകുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? രണ്ടു വര്‍ഷം മുമ്പ് ഏഷ്യന്‍ തീരത്തു ദുരിതം വിതച്ച സുനാമി ഓര്‍മ്മയില്ലേ? ഒന്നര ലക്ഷം പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെടെ മൂന്നു ലക്ഷത്തോളം മനുഷ്യരും അത്രതന്നെ മറ്റു ജീവികളുമാണു കടല്‍ത്തിരയില്‍ മുങ്ങി മരിച്ചത്. സര്‍വ്വ ശക്തനും കരുണാവാരിധിയും പരമദയാലുവും മറ്റും മറ്റുമായ ഒരു ഈശ്വരന് പ്രപഞ്ചത്തിന്റെ സകല കാര്യങ്ങളും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍ ഇത്രയും ഭീകരമായ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമോ?
കാട്ടില്‍ ഒരു മൃഗം ആഹാരത്തിനാര്ത്തി പൂണ്ട് മറ്റൊരു മൃഗത്തിന്റെ പിന്നാലെ ഓടുന്നു. മറ്റേ ജീവി സ്വന്തം പ്രാണനു വേണ്ടിയും ഓടുന്നു. ഒടുവില്‍ ഇരയെ കീഴ്പ്പെടുത്തി അതിനെ കടിച്ചു കീറി കൊല്ലുന്നു. ഒന്ന് തന്റെ ആഹാരം നുണഞ്ഞിറക്കുമ്പോള്‍ മറ്റേത് പ്രാണന് വെടിയുന്ന വേദനയും ആസ്വദിക്കുന്നു. നമുക്കനുകൂലമായ കാര്യങ്ങള്‍ കാണുമ്പോള്‍ നമ്മള് ദൈവാനുഗ്രഹം എന്നു നന്ദിയോടെ പറയും. അതേ സമയം പ്രകൃതിയില്‍ അത്രതന്നെ പ്രതികൂല കാര്യങ്ങളും ഉണ്ടെന്ന യാഥാര്‍ത്ഥ്യം നാം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. മനുഷ്യനാഹാരം ഒരുക്കി അനുഗ്രഹിച്ച അതേ പ്രകൃതി തന്നെയാണു നമ്മെ കൊല്ലാനും വേദനിപ്പിക്കാനും രോഗാണുക്കളെയും ഉണ്ടാക്കി വെച്ചത്. അവയുടെ ആഹാരം നമ്മുടെ ശരീരത്തിലെ അവയവങ്ങളാണ്. കൊതുകുകളെ സൃഷ്ടിച്ചു നമുക്കു രോഗം പരത്തുന്നതും അവയ്ക്കാഹാരമായി നമ്മുടെ ചോരതന്നെ വേണമെന്നു നിശ്ചയിച്ചതും ഈ ദൈവത്തിന്റെ ക്രൂര വിനോദം തന്നെയല്ലേ? ഇതൊക്കെ കാരുണ്യമാണെങ്കില്‍ ആ പദത്തിനു നാം അര്‍ത്ഥവും വ്യാഖ്യാനവും മാറ്റി എഴുതേണ്ടി വരും.
ദൈവത്തിന്റെ സവിശേഷ ഗുണങ്ങളായി വാഴ്ത്തപ്പെടുന്ന കാര്യങ്ങളെല്ലാം സാമാന്യ ബുദ്ധിക്കോ യുക്തിക്കോ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിരോധാഭാസങ്ങള്‍ മാത്രമാണെന്നു ചുരുക്കം. മനുഷ്യന് തന്റെ പരിമിതമായ ഭാവനയില്‍നിന്നും ഒരു ദൈവത്ത മെനഞ്ഞെടുത്തപ്പോള്‍ സംഭവിച്ച വൈകല്യമാണിതെന്നു ന്യായമായും അനുമാനിക്കാം. ദൈവം ഉണ്ടെന്നു സമര്‍ത്ഥിക്കാനായി ‘യുക്തിവാദം’ മെനയുന്നവര്‍ ദൈവത്തെ സ്ഥാപിച്ചു കഴിയുന്നതോടെ യുക്തി കൈവിടുകയും മൂഡമായ വിശ്വാസത്തെ മാത്രം മുറുകെപ്പിടിക്കുകയുമാണു ചെയ്യുന്നത്. ദൈവത്തെ കുറിച്ചുള്ള ഒരു തുറന്ന ചര്‍ച്ചയ്ക്കുപോലും വിശ്വാസികള്‍ കാതു തരാറില്ല.
Subscribe to:
Post Comments (Atom)
221 comments:
1 – 200 of 221 Newer› Newest»മനോഹരം..!
നിര്‍വചനങ്ങളിലെ ദൈവം അപൂര്‍ണ്ണവും അപക്വവുമാണെന്ന കണ്ടെത്തലിനോട് യോജിക്കാതെ വയ്യ.
നിര്വചനങ്ങള്ക്കപ്പുറത്തെ അജ്ഞാതനായ ശക്തിയുടെ ആത്യന്തികത്തെ കുറിച്ച് ലേഖകനുള്ള അഭിപ്രായമെന്തെന്നറിയുവാന് ആഗ്രഹമുണ്ട്, (അതു പറയുമ്പോള്‍ തന്നെ താങ്കളെ പിടിച്ച്് മറ്റൊരു സ്വാമി ആക്കാനല്ല..! )
ജബ്ബാര്‍ സര്‍വ്വജ്ഞാനി (എന്നാല്‍ അതിന്റെ ഒരഹങ്കാരവുമില്ലാത്ത) മാഷെ!!!
(താങ്കള്‍ക്ക് സര്‍വ്വ പ്രപഞ്ചങ്ങളേയും സൃഷ്ടിച്ച ദൈവത്തെക്കാള്‍ ജ്ഞാനമുണ്ടെന്ന് താങ്കള്‍ അവകാശപ്പെടുന്നത് കൊണ്ടാണ് അങ്ങിനെ സംബോധന ചെയ്തത്. തെറ്റാണെങ്കില്‍ ക്ഷമിക്കണേ!!)
താങ്കള്‍ ഒരു പഞ്ച ബുജ ത്രികോണം മാത്രമല്ല; ജ്യാമിതിയില്‍ എന്തൊക്കെ രൂപങ്ങളുണ്ടോ അതിന്റെയൊക്കെ ത്രികോണം വരക്കാന്‍ ശ്രമിക്കുന്ന ത്രികാല ജ്ഞാനി തന്നെയാണാണ് എന്നാണ് എന്നെനിക്ക് തോന്നുന്നത്!!! നാടോകളായ, ഒരു വിവരവും ബുദ്ധിയുമില്ലാത്തവരുടെ ഭാഷയായ അറബിയിലുള്ള ‘ജബ്ബാര്‍‘ എന്ന പേര് താങ്കളെ പോലുള്ള പഞ്ചബുജ ത്രികാല ജ്ഞാഞിക്ക് ഒരിക്കലും ചേരുന്നതല്ല എന്നും എനിക്ക് തോന്നുന്നു.
പ്രബഞ്ച്ങ്ങളെയും അതിലുള്ള സര്‍വ്വ ചരാചരങ്ങളേയും സൃഷ്ടിച്ച് പരിപാലിക്കുന്ന
ദൈവത്തെ താങ്കള്‍ വ്യാഖ്യാനിച്ചു കഴിഞ്ഞല്ലോ. താങ്കളുടെ ശരീരത്തിലെ ഏറ്റവും ചെറിയ ജീവല്‍ ഘടകമാണല്ലോ കോശം. അതില്‍ നിന്ന് കുറേ ചോദ്യങ്ങള്‍ ചോദിക്കാം. പഞ്ചബുജ ത്രികാല ജ്ഞാനം ഉള്ളതിനാല്‍ താങ്കള്‍ക്ക് ഉത്തരം തരാന്‍ പറ്റാതിരിക്കില്ല എന്ന വിശ്വാസത്തോടെ. എന്തിനാണ് ഇതിനു കോശം എന്ന പേര് കൊടുത്തത്? വേറെ എത്ര നല്ല പേരുണ്ടായിരുന്നു? കൊടുത്തവന് ഏതായാലും വട്ട് തന്നെയാണ്. കാരണം ഇത്രയും പേരുണ്ടായിട്ട് അവന് കൊടുക്കാന്‍ കണ്ട പേര്.പിന്നെ അതിലെന്തിനാണ് ഒരു മര്‍മ്മം? ആരാണിതിത്ര കോമ്പ്ലിക്കേറ്റഡ് ആക്കി വെച്ചത്? അയാള്‍ക്കിതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ? ഇത്രയും ചെറിയ കോശങ്ങള്‍ കൊണ്ട് എന്തിനാണ് ഈ ശരീര ഘടന ഇങ്ങനെ തന്നെ നിര്‍മ്മിച്ചത്? വേറെ എന്തൊക്കെയോ പുതിയ ഘടകങ്ങള്‍ ചേര്‍ക്കാമായിരുന്നില്ലേ? എന്നിട്ടതിനെ ഒരിക്കലും നശിക്കാത്ത ഒരു കോശമാക്കാമയിരുന്നില്ലേ?.... മില്യന്‍ കണക്കിന് ചോദ്യങ്ങളിങ്ങനെ ചോദിക്കാം, മനുഷ്യന്റെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ഇത്ര ചെറിയ ഒരു കോശത്തെ കുറിച്ച് മാത്രം!!!!! ഇത് പോലെയുള്ള അനന്ത കോടി (എന്റ്റെ യുക്തിക്കപ്പുറമാണ് എണ്ണങ്ങള്‍- ചില പ്പോള്‍ പഞ്ച ബുജ ത്രികാല ജ്ഞാനിയായ മാഷിനറിയാമായിരിക്കാം) ചരാചരങ്ങളുടെ അനന്ത കോടാന കോടി ആറ്റങ്ങളും കോശങ്ങള്‍ നിര്‍മ്മിച്ച് പരിപാലിക്കുന്ന ദൈവത്തിന്റെ യുക്തിയെ കുറിച്ച് മാഷിത്രയല്ലേ ചോദിച്ചുള്ളൂ എന്ന് കരുതി സമാധാനിക്കുകയാണ് ഞാനിപ്പോള്‍!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
താങ്കളോട് വീണ്ടും ഒന്ന് കൂടി അഭ്യര്‍ത്ഥിക്കുകയാണ്. ദയവായി മറ്റുള്ളവരെയും, അവരുടെ വിശ്വാസങ്ങളുടെ യുക്തിയെയും പറ്റി പരമമായ വിഡ്ഡിത്തങ്ങള് എഴുന്നള്ളിച്ച്, സ്വയം വിഡ്ഡിത്തങ്ങളുടെ പടുകുഴിയില്‍, കരകയറാന്‍ പറ്റാത്ത വിധം അകപ്പെടാതെ, സ്വന്തം വിശ്വാസത്തെയും അതിന്റെ യുക്തിയെ കുറിച്ചും, ഈ ബ്ലോഗില്‍ താങ്കള്‍ എഴുതുമെന്ന പ്രതീക്ഷയോടെ....
ഖുര്‍ആന്‍ പഠിച്ച് യുക്തിവാദത്തിലേക്ക് തിരിഞ്ഞ എന്റെ പ്രിയ സുഹൃത്തുകള്‍ ഈ ചോദ്യത്തിനുത്തരം തരുമോ?.
ചോദ്യം,
അബദ്ധജടിലമായ, അര്‍ഥശൂന്യമായ ചില അക്ഷരങ്ങള്‍, ഖുര്‍ആനില്‍ ഉണ്ടല്ലോ, അതിന്റെ അര്‍ഥം നിങ്ങള്‍ക്കറിയാമോ?, എന്തെങ്കിലും സൂചനകള്‍ അറിയാമോ?. പ്രയാസമാണെങ്കില്‍, അവ തമ്മില്‍ എന്തെങ്കിലും ബന്ധം കാണുന്നുണ്ടോ?, ഗണിതശാസ്ത്രത്തിന്റെ ചതുര്ഭുജ ത്രികോണങ്ങള്‍ നിര്‍മ്മിച്ചവര്‍ക്ക് വളരെ നിഷ്പ്രയാസം കണ്ട്പിടിക്കാന്‍ കഴിയും. ഈ അക്ഷരങ്ങള്‍ മുഹമ്മദ് നേരം കളയാനും, ആളുകളെ വഴിതെറ്റിക്കനും ഉപയോഗിച്ചതാണ് എന്ന് സമ്മതിക്കാം. അതിനപ്പുറം ഗണിതശാസ്ത്രവും ഈ അക്ഷരങ്ങളും, അവയുടെ അധ്യയങ്ങളും സുക്തങ്ങളും അങ്ങനെ അങ്ങനെ....
ഖുര്‍ആന്‍ ശരിക്കും പഠിച്ച്, 1420 വര്‍ഷം മുന്‍പുള്ള നബിയെ വെല്ല്വിളിക്കുന്നവര് തന്നെ ഉത്തരം പറയണം. അത് നിങ്ങളുടെ ബാധ്യതയാണ്.
കംപ്യൂട്ടറിന്റെ പരിപ്പിളക്കുന്ന നിങ്ങള്‍ക്ക് കഴിയണം.
അരിയെത്ര?
പയറഞ്ഞാഴി!
ഇവര്‍ പറയുന്നതെന്താണെന്ന് ഇവര്‍ക്കു തന്നെ അറിയില്ല വായനക്കാരേ ഇവരോടു ക്ഷമിക്കുക!
വെളിപാടു പറയാനായി മൂരി നിവര്‍ന്ന് കോട്ടുവായ് ഇട്ടതാകാം. അല്ലെങ്കില്‍ അല്ലാഹു തൊണ്ട ശരിയാക്കിയതാവാം ! എങ്ങനെയുണ്ടെന്റെ ബുദ്ധി?????
ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞഞ്ഞഞ്ഞനം കുത്തുന്നതാരാണു കൂട്ടരേ???
സലാഹുദ്ദീനെ...
താങ്കള്‍ പറയുന്നത് നേര് തന്നെ...ഇത്രയും കോമ്പ്ലെക്സായ ഈ കോശങ്ങളും, ഭൂമിയും ജീവനുമൊക്കെ ഓട്ടോമാറ്റിക് ആയി ഉണ്ടായി എന്ന് പറയുന്നത് വിശ്വസിക്കാന്‍ ഒരല്പം ബുദ്ധിമുട്ടാണ്.
ഒരു പക്ഷേ ഇതിനൊക്കെ ഒരു ഡിസൈനര്‍ ഉണ്ടായേക്കാം...അങ്ങിനെയെങ്കില്‍ ആ ഡിസൈനര്‍ ഒരു സംഭവം തന്നെ ആയിരിക്കും. ഇത്രയും കോമ്പ്ലെക്സായ ഒരു ഡിസൈന്‍ ഉണ്ടാക്കിയ ഡിസൈനര്‍ അതിലും കോമ്പ്ലെക്സയിരിക്കണമല്ലൊ?
ഈ ദുനിയാവിനേക്കാള്‍ കോമ്പ്ലെക്സായ ഒരു ഡിസൈനര്‍ (ദൈവം) ക്ക് ഓട്ടോമാറ്റിക്കായി എക്സിസ്റ്റ് ചെയ്യാമെങ്കില്‍ പിന്നെ താരതമ്യേന സിമ്പിളായ ദുനിയാവും ജീവനുമൊക്കെ അങ്ങിനെ തന്നെ (ഓട്ടോമാറ്റിക്)ഉണ്ടായാലെന്താ ഒരു കുഴപ്പം???
ജബ്ബാര്‍ മാഷ് ചോദിച്ച ഒരു ചോദ്യം ;
“സര്‍വ്വജ്ഞാനി എന്തിനാ പരീക്ഷണങ്ങള്‍ നടത്തുന്നേ?”
പരീക്ഷണം പരീക്ഷണം എന്ന് മുട്ടിന് മുട്ടിന് പറയുന്ന മതക്കാര്‍ ഈ ചോദ്യത്തിന് മാത്രം ഒരു ഉത്തരം തന്നാല്‍ തന്നെ മാഷിന്റെ ‘ഹുങ്ക്‘ ഇച്ചിരി കുറഞ്ഞോളും..
പ്രപഞ്ചത്തിനപ്പുറത്തെ കാര്യങ്ങളൊന്നും എനിക്കറിയില്ല. അതിനൊരപ്പുറമുണ്ടോ എന്നു പോലും എനിക്കറിയില്ല. കോശഘടനയിലെ complications നെക്കുറിച്ചും വലിയ പിടിപാടില്ല. പ്രാകൃതമനുഷ്യന് അവന്റെ പരിമിതഭാവനയില് ഒരു ദൈവത്തെ മെനഞ്ഞുണ്ടാക്കിയപ്പോള് സംഭവിച്ച വിഡ്ഡിത്തങ്ങളും വൈരുദ്ധ്യങ്ങളുമാണു ഞാന്‍ ചൂണ്ടിക്കാണിച്ചത്.
ബുദ്ധിമാന്,
അതിന്മുന്പ് ഒരു ചോദ്യം, എന്താണ് നിങ്ങളുടെ വിക്ഷണത്തിലെ സുഖവും ദുഖവും.?
മറുപടി പറയാന്‍ ഇതിന്റെ വ്യഖ്യാനം ആവശ്യമാണ്.
അതെ മാഷെ,
അറിയാത്ത കാര്യങ്ങള്‍ അറിയില്ല എന്നു സമ്മതിക്കുകയും അതു വ്യക്തമായ തെളിവുകളോട് കൂടി ശാസ്ത്രീയമായി കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് ബുദ്ധി.
കണ്ടെത്താന്‍ കഴിയാത്ത അത്ര കാലം മണ്ടത്തരം വിശ്വസിച്ചാലെ ഉറക്കം വരൂന്ന് വച്ചാല്‍ പിന്നെ എന്താ ചെയ്യാ?
ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞ ശാസ്ത്രജ്ഞന്മാരെ ചുട്ട്കൊന്നത് അത് പരന്നിട്ടാണെന്ന് അറിയാത്തവര്‍ ചെയ്തത് പോലെ. അല്ലെ ജബ്ബാര്‍ മാഷെ. അവര്‍ക്ക് അന്ന് ആ കണ്ടുപിടുത്തം വിഡ്ഡിത്തമായിരുന്നു.
ദൈവം ഉണ്ടെന്നു സ്ഥാപിക്കാന്‍ യുക്തികൊണ്ട് ന്യായം മെനയുന്നവര്‍ക്ക് ദൈവത്തിലെത്തിയാല്‍ പിന്നെ യുക്തി പറ്റാതാകുന്നതിന്റെ യുക്തിയാണു പിടി കിട്ടാത്തത്.
ബുദ്ധിമാന് പറഞ്ഞതു ബുദ്ധി. മനുഷ്യബുദ്ധിയാണല്ലൊ പ്രകൃതിയിലെ ഏറ്റവും സങ്കീര്‍ണമായ ഉല്‍പ്പന്നം. അതു ഡിസൈന്‍ ചെയ്യണമെങ്കില്‍ അതിനെക്കാള്‍ സങ്കീര്‍ണ്ണമായ ‘ബുദ്ധി` ആ ഡിസൈനര്ക്കുണ്ടായിരിക്കണം .അത്രയും സ്ദങ്കീറ്ണമായ ഒരു ബുദ്ധി്മാന്റെ ബുദ്ധി ആരു ഡിസൈന്‍ ചെയ്തു?
ദൈവത്തെ ആരുണ്ടാക്കി എന്നാരെങ്കിലും ചോദിച്ചാല്‍ ആ പിശാചിന്റെ കണ്ണില്‍ പൂഴി വാരി എറിഞ്ഞ് സ്ഥലം വിട്ടോളണം എന്നാണ് പ്രവാചകന് പറഞ്ഞത്!
ബുദ്ധിമാന്
ചോ :ഈ ദുനിയാവിനേക്കാള്‍ കോമ്പ്ലെക്സായ ഒരു ഡിസൈനര്‍ (ദൈവം) ക്ക് ഓട്ടോമാറ്റിക്കായി എക്സിസ്റ്റ് ചെയ്യാമെങ്കില്‍ പിന്നെ താരതമ്യേന സിമ്പിളായ ദുനിയാവും ജീവനുമൊക്കെ അങ്ങിനെ തന്നെ (ഓട്ടോമാറ്റിക്)ഉണ്ടായാലെന്താ ഒരു കുഴപ്പം???
ഉ: ഒരു കുഴപ്പവുമില്ല. ചിലപ്പോള്‍ താങ്കളുടെ ഒരു സഹായം വേണ്ടി വന്നേക്കും.
പ്രകൃതിയിലെ ഓരോ ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നിങ്ങള്‍ ചിന്തിക്കുന്നില്ലേ? : നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?; എന്നിങ്ങനെ നിരന്തരം യുക്തിചിന്തയുടെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്തുന്നുണ്ട് കുര് ആനില്‍ . ആ യുക്തി ഉപയോഗിച്ച് ഒരു ദൈവത്തിന്റെ സാന്നിധ്യം ബോധ്യപ്പെട്ട ഒരാള്‍ സ്വാഭാവികമായും അതേ യുക്തി ഉപയോഗിച്ച് ദൈവത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കും. അതിനായി ചോദ്യങ്ങള്‍ ചോദിക്കും. അപ്രകാരം ചോദിക്കാവുന്ന ചില ലളിതമായ ചോദ്യങ്ങളാണ് യുക്തിവാദക്കാര്‍ ചോദിക്കുന്നത്.
.ദൈവം പ്രപഞ്ചം ഉണ്ടാക്കിയത് എന്തിന് ? മനുഷ്യര്‍ ആരാധിക്കാന്‍ വേണ്ടിയാണോ?
മനുഷ്യന്റെ ആരാധന ദൈവം ആഗ്രഹിക്കുന്നതെന്തുകൊണ്ട്?
സൃഷ്ടികളുടെ ആരാധനക്കായി വിലപേശുന്ന സ്രഷ്ടാവ് പരിപൂര്‍ണനാകുന്നതെങ്ങനെ?
ആരാധന ഉദ്ദേശിച്ചാണു സൃഷ്ടി നടത്തിയതെങ്കില്‍ എല്ലാവരും ആരാധിച്ചുകൊണ്ടിരിക്കാന്‍ ഉതകുന്ന രീതിയില്‍ സൃഷ്ടിക്കാതെ ആളുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി മനുഷ്യരെ ശിക്ഷിക്കാന്‍ ഇടവരുത്തുന്നതെന്തിന്?
ദൈവത്തെ കുറിച്ച് പലരും പലതും പറയുന്നുണ്ട്. ഇതില്‍ ആരു പറയുന്നതാണു ശരി?
അതു തീരുമാനിക്കാന്‍ നാം എന്തു മാനദണ്ഡം സ്വീകരിക്കും?
ഏതു മതമനസരിച്ച് ദൈവത്തെ ആരാധിക്കണം?
ശരിയായ മതം ഏതെന്നു തീരുമാനിക്കാന്‍ എന്തു മാനദണ്ഡമാണു സ്വീകരിക്കുക?
യുക്തി കൊണ്ട് ഇതൊക്കെ എങ്ങനെ താരതമ്യം ചെയ്യും?
ദൈവത്തിന്റെ സര്‍വ്വശക്തി, സര്‍വ്വജ്ഞാനം,കാരുണ്യം,പൂര്‍ണത തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ ഒന്നും യുക്തിക്കു നിരക്കാത്തതായിരിക്കെ ദൈവങ്ങളെയും മതങ്ങളെയും പരസ്പരം താരതമ്യം ചെയ്തു ശരിയായത് തെരഞ്ഞെടുക്കാന്‍ മറ്റെന്തു മാര്‍ഗ്ഗമാണുള്ളത്?
യുക്തി കൊണ്ട് താരതമ്യം ചെയ്താല്‍ ശരിയാകുമോ?
ക്രിസ്തു ദെവപുത്രനാണെന്നു പറയുമ്പോള്‍ മുസ്ലിമിന് അതു യുക്തിക്കു നിരക്കാത്ത കാര്യമാണ്. എന്നാല്‍ ക്രിസ്ത്യാനിക്കങ്ങനെ വിശ്വസിക്കുന്നതില്‍ ഒരു യുക്തിരാഹിത്യവും ഇല്ല. ഹിന്ദുവിന് വിഗ്രഹത്തിനു മുമ്പില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്നു തോന്നുന്നില്ല. മുസ്ലിമിന് മക്കയില്‍ നടക്കുന്ന വിഗ്രഹാരാധന യുക്തിസഹവും മറ്റേതൊക്കെ യുക്തിക്കു തീരെ യോജിക്കാത്തതും.
.മനുഷ്യരെല്ലാം ശരിയായ ഒരു ദൈവത്തെ വിശ്വസിച്ച് ആരാധിക്കണമെന്ന് ദൈവത്തിനാഗ്രഹമുണ്ടെങ്കില്‍ എല്ലാവര്ക്കും ആ ദൈവത്തിന്റെ അസ്തിത്വം ബോധ്യപ്പെടുത്തിക്കൊടുക്കാതെ ദൈവം എന്തിന് ഒളിച്ചിരുന്ന് മനുഷ്യരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു?
മനുഷ്യര്‍, തന്നെ അറിയുകയും മനസ്സിലാക്കുകയും ചെയ്യരുതെന്ന ശാഠ്യത്തോടെ ദൈവം പെരുമാറുന്നതെന്തിന്?
മനുഷ്യര്‍ക്ക് ഈ വക കാര്യങ്ങളൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി നല്‍കാതെ അവര്‍ക്കു പ്രത്യേക സന്ദേശങ്ങള്‍ ഇറക്കിക്കൊടുത്ത് ബോധവല്ക്കരിക്കുന്നതെന്തു കൊണ്ട്?
സന്ദേശവുമായി വരുന്ന അദൃശ്യജീവിയെ മറ്റാര്‍ക്കും കാണാന്‍ പറ്റാത്തതെന്തുകൊണ്ട്?
അയാള്‍ പാതിരാത്രി ആരും കാണാതെ വന്ന് സന്ദേശം കൊടുത്തു പോകുന്നതെന്തു കൊണ്ട്?
ലോകത്തെല്ലാ ഭാഷക്കാര്‍ക്കും മനസ്സിലാകുന്ന ഒരു രീതിയില്‍ ദൈവത്തിന്റെ സന്ദേശങ്ങള്‍ എന്തുകൊണ്ടയച്ചില്ല?
.വിശ്വസിക്കാതിരിക്കാന്‍ വേണ്ട ഏര്‍പ്പാടെല്ലാം ചെയ്തു വെച്ച ശേഷം അവിശ്വാസികളെ തീയില്‍ ഇട്ടു കരിക്കാന്‍ ഒരുങ്ങുത് എന്തുകൊണ്ട്?
ഇത്രയൊക്കെ ക്രൂരത ചെയ്യുന്ന ഒരു ദൈവത്തെ നീതിമാന് എന്നെങ്ങനെ വിളിക്കും?
ഈ ദൈവം നാളെ വാക്കു പാലിക്കും എന്നും നീതി പ്രവര്‍ത്തിക്കും എന്ന് എങ്ങനെ പ്രതീക്ഷിക്കും?
അവിശ്വാസികളെ സ്വര്‍ഗ്ഗത്തിലും വിശ്വാസികളെ നരകത്തിലും തള്ളിക്കൊണ്ട് ഈ ദൈവം മറ്റൊരു ക്രൂര നാടകം കൂടി ആവര്‍ത്തിക്കില്ലെന്ന് എങ്ങനെ തീര്‍ച്ചപ്പെടുത്തും?
ദൈവത്തെ കുറിച്ചുള്ള ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും യുക്തിക്കു നിരക്കുന്ന ഉത്തരം ഇല്ല എങ്കില്‍ യുക്തി ഉപയോഗിച്ചു ദൈവത്തെ കണ്ടെത്താന്‍ പറയുന്നതെന്തിന്?
ദൈവത്തെ കുറിച്ചുള്ള ഒരു കാര്യവും മനുഷ്യനു ചിന്തിച്ചാല്‍ മനസ്സിലാവുകയില്ലെങ്കില്‍ അങ്ങനെയൊരു ദൈവത്തെ നാം യുക്തി ഉപയോഗിച്ച് കണ്ടെത്തി യുക്തിയില്‍ പേറണം എന്നു പറയുന്നതിനെന്തറ്ത്ഥമാണുള്ളത്?
യുക്തികൊണ്ടു മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയാത്തതിന്റെ പേരില്‍ ഒരാള്‍ ഇതൊന്നും വിശ്വസിച്ചില്ല എങ്കില്‍ അയാള്‍ അതിന്റെ പേരില്‍ കുറ്റവാളിയാകുന്നതെങ്ങനെ?
വിശ്വാസവും അവിശ്വാസവും ഒരാള്‍ക്കു കരുതിക്കൂട്ടി ചെയ്യാന്‍ പറ്റാത്തതും അയാളുടെ നിയന്ത്രണത്തില്‍ പെടാത്തതുമായ ഒരു സംഗതിയാണെന്നിരിക്കെ ,അതെങ്ങനെയാസ്ണു കുറ്റവും പുണ്യവുമൊക്കെയാവുക?
അബ്ദുള്‍ അലിക്കും സലാഹുദീനും ഒരേ ചിന്തയാണ്. അവര്‍ വിശ്വസിക്കുന്നതിനെ മുറുകേ പിടിക്കുന്നു. അത് പൂര്‍ണ്ണമായും ശരിയെന്നും വിശ്വസിക്കുന്നു. അവര്‍ക്ക് ജബ്ബാര്‍ മാഷ് ചോദിക്കുന്നവക്ക് ഉത്തരം നല്കാന് കഴിയുന്നില്ല. അതിനാല്‍ ചര്‍ച്ച വഴി തിരിച്ച് വിടുകയാണ്.
ഈ ചര്‍ച്ചയില്‍ കൊട്ടുകാരന്റെ അവസാനത്തെ കമന്റ് വളരെ പ്രസ്ക്തമാണ്. അതിന് വ്യക്തമായ ഉത്തരം സലാഹുദീനോ അലിക്കോ പറയാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു. അല്ലാതെ ജബ്ബാര്‍ മാഷോട് ചൂടായിട്ട് കാര്യമില്ല.
സങ്കീര്‍ണമായ ഡിസൈനറെ പറ്റിയുള്ള എന്റെ ചോദ്യത്തിന് വള്രെ ലളിതവും വ്യ്ക്തവുമായ ഉത്തരം തന്നതിന് സലാഹുദ്ധീന്‍ ഒത്തിരി നന്ദി.
വായനക്കാര്‍ക്ക് എല്ലാര്ക്കും മറുപടി/ഉത്തരം എന്തെന്ന് മനസിലായിക്കാണും എന്നു വിചാരിക്കുന്നു.
ഈ ചോദ്യങ്ങള്‍ക്ക് പലവുരു ഉത്തരം പറഞ്ഞിട്ടുണ്ട് കിരണ്‍. ഒരു ചോദ്യം തന്നെ പോറട്ടയ്ക്ക് മാവ് കുഴക്കുന്ന പോലെ ചവിട്ടി മെതിച്ച് 40-ഓളം ചോദ്യങ്ങളാക്കിയാല് യുക്തിവാദികള്‍ തന്നെ തലകറങ്ങി വീഴും. പോട്ടെ, ചോദ്യത്തിലേക്ക് വരാം.
അല്ലാഹുവുണ്ടോ എന്ന ഒരോറ്റ ചോദ്യം മതിയല്ലോ കിരണ്‍. അല്ലാഹുവിന്റെ കഴിവുകള്‍, അവന്റെ പ്രതേകതകള്‍, രൂപം, ഭാവം, എന്ത്കൊണ്ട് നാം കാണുന്നില്ല എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അല്ലഹുവിന്റെ നിര്‍വചനത്തില്‍ തന്നെയുണ്ട്.
സാധരണ മനുഷ്യബുദ്ധിക്ക് മനസിലാവുന്ന രൂപത്തിലോക്കെ ഞാന്‍, ഈ ബ്ലോഗില്‍ തന്നെ അല്ലാഹുവിന്റെ അസ്ഥിത്വം വിവരിച്ചിട്ടുണ്ട്. പക്ഷെ ബുജികള്‍ക്ക് ലഡു കഴിക്കുന്നതും കഞ്ഞിരക്കുരുവിന്റെ കൂടെയാവണമെന്ന് നിര്‍ബന്ധമാണ്. അവാം.
എല്ലാം സൃഷ്ടിച്ച്, ഭരിച്ച്, സംരക്ഷിക്കുന്നവനാണ് അല്ലാഹു, അവന് പങ്കുകാരില്ല, അവന് ആരുടെയും അശ്രിതനല്ല.
അല്ലാഹു എവിടെ?.
അവന് എല്ലായിടത്തുമുണ്ട്.
അല്ലാഹുവിനെ എന്ത്കൊണ്ട് (സാധ) മനുഷ്യന് കാണുന്നില്ല?.
പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറത്ത് മനുഷ്യന് ഒന്നും കാണുന്നില്ല, കേള്‍ക്കുന്നില്ല, അറിയുന്നില്ല. അല്ലാഹു പഞ്ചേന്ദ്രിയങ്ങള്ക്കപ്പുറതാണ്. (ഉദ. ആദമും ഹവ്വയും നഗ്നത കണ്ടത്, വിലക്കപ്പെട്ട കനി ഭക്ഷിച്ചപ്പോയാണ്). അല്ലാഹു ഒരു പദാര്‍ഥമല്ല.
(കൂടുതല്‍ വിശദീകരിക്കാന്‍ എനിക്കവകാശമില്ല, എന്റെ പിന്നാലെ ബൈക്കെടുത്ത് പലപേരില്‍ ഒരാള്‍ കറങ്ങുന്നുണ്ട്, മാത്രമല്ല, വല്യ ചോദ്യങ്ങള്‍ക്ക് ചെറിയ ഉത്തരം എഴുതാന്‍ മാത്രമേ ഇവിടെ അനുവാദമുള്ളു. വിശദമായി എന്റെ ബ്ലോഗില്‍).
പ്രപഞ്ചരഹസ്യങ്ങളുടെ അറിവ് അല്ലാഹുവിന് മാത്രമാണ്. അവന് അറിയിച്ച്തന്ന വളരെക്കുറച്ച് വിവരങ്ങള്‍ മാത്രമേ മനുഷ്യനുള്ളു. എല്ലാ മനുഷ്യരും മലക്കുകളും ജിന്നുകളും ഒരുമിച്ച് പ്രശംസിച്ചാല്‍ പോലും ഒരു ഗുണവും അവനില്ല, എല്ലാവരും ഒരുമിച്ച് നിരാകരിച്ചാല്‍ പോലും ഒരു ദോഷവും അവനില്ല.
പരീക്ഷ നടത്താതെ ഡിഗ്രികൊടുത്താല് അത് നമ്മുടെ നേതക്കള്‍ക്ക് ഡോക്റ്ററേറ്റ് കൊടുക്കുന്ന പോലെയാവില്ലെ. കഷ്ടപ്പെട്ട് പഠിച്ച്, പലതും സഹിച്ച് പസ്സവാന് ശ്രമിക്കുക. പരാജയപ്പെട്ടാല്‍ അത് മാത്രം അല്ലാഹുവിന്റെ കുറ്റം എന്ന് പറയാതെ, ഈ ഭൂമിയില്‍ ചവിട്ടിമെതിച്ച് നിങ്ങള്‍ കാണിക്കുന്നത് അല്ലാഹുവിന്റെ ഔദാര്യമാണെന്ന് ഓര്‍ക്കുക.
അബ്ദുല്‍ അലീ...
സുഖവും ദുഖവും എന്താന്ന് പറഞ്ഞാല്‍ എന്റെ ആദ്യത്തെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയുമല്ലോ അല്ലേ??
പറ്റിക്കരുതേ....
താങ്കള്‍ മറുപടി പറയാന്‍ സുഖത്തിന്റെം ദുഖത്തിന്റെം നിര്‍വചനം വേണമെന്ന് പറഞ്ഞത് കൊണ്ട് മാത്രം അത് ഞാന്‍ പറയാം...പക്ഷേ പിന്നെ ‘സുഖവും ദുഖവും‘ പറഞ്ഞ് ടോപിക് മാറിപോകരുത്...എനിക്ക് വേണ്ടത് ആദ്യത്തെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാ..
എന്റെ അലി വിശദീകരണം കണ്ട് ചിരി വരുന്നു. നിങ്ങള്‍ ദൈവത്തെ ഇതു പോലെ താഴ്ത്തിക്കെട്ടരുത് എന്നെ എനിക്ക് പറയാനുള്ളൂ. നിങ്ങള്‍ പറയുന്ന ദൈവം കേആവലം മനുഷ്യ സ്വഭാവമുള്ള ഒന്ന് മാത്രമാണ്. നിങ്ങള്‍ എന്തിന് ചിന്തയെ പണയം വയ്ക്കുന്നു. തുറന്ന് ചിന്തിക്കു. അതും ദൈവം തന്നതാണ് എന്ന് വിശ്വസിക്കു. കുറേക്കൂടി വലിയ ഡയമെന്ഷനില് ദൈവത്തെക്കാണാന്‍ ശ്രമിക്കു.
പരീഷ നടത്തി ഡോക്ടറെറ്റ് കൊടുക്കുന്ന ഒരു വൈസ് ചാന്‍സലറാണോ നമ്മുടെ ദൈവം. അങ്ങനെയെങ്കില്‍ ഒരേ പരീഷ എഴുതുന്നവര്‍ക്ക് തുല്യ അവസരങ്ങള്‍ നല്‍കേണ്ടേ. ദൈവം ഭുമിയില്‍ എല്ലാവര്ക്കും തുല്യത നല്‍കിയിട്ടുണ്ടോ ? സുഡാനിലും സോമാലിയാലും പട്ടിണി കിടന്ന് ജീവിക്കുന്ന ഒരാളും യൂറോപ്പിലെ സുഖകരമായ ജീവിതം നയിക്കുന്ന ആളും ഒരേ പരീഷ എഴുതുന്നവരാണോ?
ഇനി ഖുറാനിലേക്ക് വരാം അല്ലെങ്കില്‍ ബൈബിള്‍ എന്ന് എടുത്തോളു. ദൈവം മനുഷ്യനെ സൃഷ്ടിക്കുമ്പോള്‍ അവനെപ്പരീക്ഷിക്കണം എന്ന് തീരിമാനിച്ചതായി എവിടെയെങ്കിലും ഉണ്ടോ ? പിശാച് ഉണ്ടായ ശേഷമാണ് പരീക്ഷണത്തിന് സ്കോപ്പ് ഉണ്ടാകുന്ന്ത്. പിശച് പോലും ദൈവത്തിന്റെ ഉല്‍കൃഷ്ട സൃഷ്ടിയായിരുന്നു എന്ന് മറക്കരുത്. അപ്പോള്‍ ദൈവം വിചാരിച്ചതല്ല നടന്നത് എന്ന് മനസ്സിലാകും. അപ്പോള്‍ ദൈവം വൈസ് ചാന്‍സലറാണ് എന്നതും തെറ്റും
ബുദ്ധിമാന് ബുദ്ധിയുണ്ട്.
അറിയാത്ത കാര്യങ്ങള്‍ അറിയില്ലെന്നാണ് പറയേണ്ടത്, അല്ലാതെ ഇല്ലെന്നല്ല.
ഒരു ജാര സന്തതി, അവന്റെ അമ്മ മരിച്ചാല്‍ പിന്നെ അവന് പറയുമോ, ഞാന്‍ അഛനില്ലാതെ വളര്‍ന്നവനാണെന്ന്, മനുഷ്യന്റെ ജനനത്തിന് അഛന്റെ അവശ്യമില്ലെന്ന്. അമ്മ അഛനാരാണെന്ന് പറഞ്ഞ്കൊടുത്തിട്ടില്ലെങ്കില്, നാട്ടുകാര്‍ പറയും, ഡാ, അപ്പുറത്തെ ബീരാന നിന്റെ ബാപ്പയെന്ന്, അല്ല, ജോസാഫാണ് എന്ന് മറ്റോരു കുട്ടര്, രണ്ടുമല്ല, അമ്മയുടെ സ്ഥിരം കുറ്റി, മാഷവനണെന്ന്.... അങ്ങനെ നൂറ് അഛന്മാര്. അവന് എങ്ങനെ അഛനെ കണ്ടെത്തും.?. അവനും യുക്തിയോടെ വാദിക്കാം, മനുഷ്യന്റെ പ്രത്യുല്പാദന പ്രകൃയയില്‍ അഛന് ഒരു സ്ഥാനവുമില്ലെന്ന്.
യുക്തിവാദികളോട് ചോദ്യം ചോദിക്കുന്നത് ഇവിടെ തെറ്റായി വ്യഖ്യാനിക്കുന്നത്, വളരെ നല്ല കാര്യമാണ്. നിങ്ങള്‍ പറയുന്നത് വെള്ളം തോടാതെ വിഴുങ്ങണം. അത് അദ്യം മുതലെ പ്രതിക്ഷിക്കുന്നതുമാണ്. അതില്‍ അത്ഭുതമില്ല.
കിരണ്‍, ഉദാഹരണം പറഞ്ഞപ്പോയെക്കും യൂണിവെയ്സിറ്റിയുണ്ടാക്കിയല്ലെ. സോമാലിയക്കാര്‍ക്ക് സുഖവും സന്തോഷവും ഇല്ലെന്നാര് പറഞ്ഞു. അമേരിക്കയില്‍ മൂറ് ശതമാനവും സന്തോഷമണോ?. സുഖവും ദുഖവുമല്ലല്ലോ ദൈവത്തിന്റെ പ്രീതിക്ക് അടിസ്ഥാനം. ഏകാധിപതിയായ സദ്ദാമിനെ തുരുത്താന്‍ അമേരിക്കയുടെ കാല്പിടിച്ചവര്, ഇറാഖികള്‍ക്ക് നല്ക്കിയത് ജനാഷിപത്യ ഭരണമല്ലെ, അത് ദൈവത്തിന്റെ കുറ്റമാണോ?, അമേരിക്ക ചുട്ട് ചാമ്പലാവും നാളെ, അത് അമേരിക്കയിലെ ജനങ്ങളുടെ തെറ്റിന്റെ ഫലമണോ, അതോ 4-5 ആയുധ കച്ചവടക്കാരുടെ ചെയ്തികളാണോ.?
ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുന്‍പ് പിശാചിനെ സൃഷ്ടിച്ചിരുന്നു. പിശാച്ച് വഴിതെറ്റുമെന്നും അതിന് ആദം കാരണക്കാരനാവുമെന്നും, ആദം സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്ത് പോവുമെന്നും അതിന് "വിലകപ്പെട്ട കനി" കാരണമാവുമെന്നും ദൈവത്തിനറിയാമായിരുന്നു. അത് അവന്റെ വചനങ്ങളില്‍ വ്യക്തം.
"നാം മലക്കുകളോട് ആദമിനു പ്രണാമം ചെയ്യുവിന്‍ എന്ന് ആജ്ഞാപിച്ച സന്ദര്‍ഭം (ഓര്‍ക്കുക): അവരൊക്കെയും പ്രണാമം ചെയ്തു. ഇബ്ലീസൊഴികെ. അവന് വിസമ്മതിച്ചു. അപ്പോള്‍ നാം പറഞ്ഞു: അല്ലയോ ആദം! തീര്‍ച്ചയായും ഇവന് നിന്റെയും നിന്റെ ഇണയുടെയും ശത്രുവാകുന്നു. അതിനാല്‍ നിങ്ങളിരുവരെയും അവന് സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കാന്‍ ഇടവരാതിരിക്കട്ടെ. (അങ്ങനെ സംഭവിച്ചാല്‍) നീ കഷ്ടത്തിലാവും. തീര്‍ച്ചയായും നിനക്ക് ഇവിടെ വിശപ്പറിയാതെയും നഗ്നനാകാതെയും കഴിയാനുള്ള സൗകര്യമുണ്ട്. അതില്‍ നീ ദാഹിക്കാതെയും വെയിലുകൊള്ളാതെയും ഇരിക്കുന്നതിനും (വേണ്ടതെല്ലാം) ഉണ്ട്. എന്നാല്‍ പിശാച് അദ്ദേഹത്തിന് ദുര്‍ബോധനം നല്കി:അവന് പറഞ്ഞു: അല്ലയോ ആദം! നിനക്കു ഞാന്‍ നിത്യജീവിതവും ശാശ്വതാധിപത്യവും നേടിത്തരുന്ന ഒരു വൃക്ഷം കാണിച്ചുതരട്ടയോ? അങ്ങനെ ഇരുവരും അതില്‍നിന്ന് ഭക്ഷിച്ചു. അപ്പോള്‍ ഇരുവരുടെയും നഗ്നത അവര്‍ക്ക് (പരസ്പരം) വെളിവായി. ഇരുവരും സ്വര്‍ഗത്തിലെ ഇലകള്‍ക്കൊണ്ട് തങ്ങളെ മറക്കാന്‍ തുടങ്ങി. ആദം തന്റെ നാഥനെ ധിക്കരിച്ചു. അങ്ങനെ അവന് വ്യതിചലിച്ചുപോയി. പിന്നീട് തന്റെ രക്ഷിതാവ് അദ്ദേഹത്തെ തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കുകയും, മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു." (20: 116-122)
"നിന്റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നു." (38: 71)
എന്റെ വിശദികരണം കണ്ടിട്ട് ചിരിവരുന്നെങ്കില്‍ അത് കിരണിന്റെ നല്ല മനസ്സ്. അതിന് നന്ദി.
പിശാച്ച് വഴിതെറ്റുമെന്നും അതിന് ആദം കാരണക്കാരനാവുമെന്നും, ആദം സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്ത് പോവുമെന്നും അതിന് "വിലകപ്പെട്ട കനി" കാരണമാവുമെന്നും ദൈവത്തിനറിയാമായിരുന്നു. അത് അവന്റെ വചനങ്ങളില്‍ വ്യക്തം.
ഇത് ശരിയെങ്കില്‍ യുക്തിവാദികളുടെ ക്ലാസിക്കല്‍ ചോദ്യം വീണ്ടും പ്രസ്ക്തമാകുന്നു. ദൈവത്തിന് അപ്പോള്‍ എല്ലാം മുന്‍കൂട്ടി അറിയാന്‍ കഴിയും. അപ്പോള്‍ നമ്മള് നന്മ ചെയ്യുന്നതും തിന്മ ചെയ്യുന്നതും ദൈവത്തിന്റെ അറിവോടെയാണ് അല്ലേ അലി ?
Sue Kiran,
"Nothing is like Him and He hears and sees all things." (Ash-Shura: 11)
Man’s life is like a circle. That circle is called the lawful circle. Man has the free will, in whatever he wants or doesn’t want, man is provided with all the means of his free will. If he is not qualified for that then he cannot be judged for any wrongdoing; like the under age or the insane. Neither of them can be responsible for his acts for he doesn’t have the power to have free will.
Whatever we do in our life is to be judged according to the Law and we have the full power to do or not to do. No murderer will dare say to the judge that I am a murderer because Allah has predestined me to be a murderer. Rather, he would say, I know murder is haram and I did something wrong and I know that I could have avoided it. This circle is what the author calls iradah shar’iyyah. Man has the full accessibility to that circle.
This circle is surrounded with an infinite circle that is called iradah kawniyyah, which means, the Will of Allah. We cannot reach anything of that circle because it is of the Unseen. If Allah tells me that Abu Lahab was predestined to be the way he was and Iblis was created for the job he did, I say, everything of that is the second circle, I have nothing to argue with because what I have of decodification is limited to our circle. But we cannot decodify anything of the other circle.
This is why the angels said to Allah, “Glory be to You” when He asked them to tell Him the names of certain objects, as mentioned in the verse of Surah Al-Baqarah 2:32. Because they were asked a question that deals with the second circle. So they knew that getting involved in the second circle would be tantamount to some type of kufr (disbelief) or shirk (polytheism).
A Muslim should manifest his full submission to Allah, in feelings, as well as in action. His goal should always manifest his servitude to Allah and his feelings should reflect that submission and servitude to Allah.
Kiran, waiting for the next one, but be honest, you can't drag me to the corner unless otherwise you say that you agreed in my previous comments.
അലി എനിക്ക് മനസ്സിലായില്ല. ഇതൊന്ന് മലയാളത്തില്‍ പറഞ്ഞു തരുമോ? കാരണം ഞാന്‍ മനസിലാക്കിയത് തന്നെ ആണോ താങ്കള്‍ ഉദ്ദേശിച്ചത് എന്ന് വ്യക്തമാകുന്നതിനു കൂടിയാണ്. പിന്നെ എനിക്ക് മനസ്സിലായിടത്തോളം മനുഷ്യന് സ്വയം നിര്‍ണ്ണയ അവകാശം ഉണ്ട് എന്നാണ് അലി പറഞ്ഞു വരുന്ന ദൈവ ശാസ്ത്രം . എന്നാല്‍ അലി തന്നെ പറയുന്നു ആദം പിശാചിനാല്‍ തെറ്റു ചെയ്യുമെന്ന് ദൈവത്തിന് മുന്‍കൂട്ടി അറിയും എന്നും. ഇതെങ്ങനെ ശരിയാകും ?
കാരുണ്യവാനായ ദൈവം; സര്‍വ്വശക്തനായ ദൈവം; സര്‍വ്വജ്ഞാനിയായ ദൈവം എന്നീ സങ്കല്‍പ്പങ്ങള്‍ മനുഷ്യന്റെ സാമാന്യ യുക്തിക്കുള്ക്കൊള്ളാന് പറ്റാത്തതും വൈരുദ്ധ്യം നിറഞ്ഞതുമാണെന്നു സസ്മ്മതിക്കാതെ വയ്യ. മനുഷ്യനെപ്പോലെ വിവേകവും നീതിബോധവും തിരിച്ചറിവുമുള്ള ഒരാള്ദൈവം ഈ പ്രപഞ്ചത്തെ സദാ നിയന്ത്രിക്കുന്നു എന്നു കരുതാനും പ്രകൃതിയില്‍ തെളിവൊന്നുമില്ല. അല്ലാഹു എന്ന കുട്ടിദൈവത്തിന്റെ ഠ വട്ടത്തില്‍ നിന്നുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ നടത്തുന്ന യുക്തിവാദികള്‍ പക്ഷെ ഇസ്ലാമിനപ്പുറത്തും ദര്ശനങ്ങളുണ്ടെന്നകാര്യം വിസ്മരിക്കരുത്.
ഹിന്ദു ധര്‍മ്മത്തില്‍ യുക്തിക്കു നിരക്കാത്തതു വിശ്വസിക്കാന്‍ ആരും നിബ്ബന്ധിതരല്ല. ഒരു വിശ്വാസവുമില്ലാതെ ജീവിച്ചാലും മോക്ഷം സാധ്യമാണ്. മനുഷ്യന്റെ വൈവിദ്ധ്യമാര്‍ന്ന അഭിരുചികള്‍ പരിഗണിക്കപ്പെടുന്നു. ദൈവത്തെ ആരാധിച്ചില്ലെങ്കിലും ആരും നരകത്തിലിടാന്‍ പോകുന്നില്ല. ആരാധിക്കുന്നവര്‍ക്ക് ഏതു വിധത്തിലാണോ താല്‍പ്പര്യം ആ വിധം ആരാധിക്കാം. ദൈവത്തിന്റെ ഏതു ഭാവവും രൂപവും തെരഞ്ഞെടുക്കാം.
മോക്ഷത്തിനു കര്‍മ്മമാര്‍ഗ്ഗമോ ,ജ്ഞാനമാര്‍ഗ്ഗമോ ഭക്തി മാര്‍ഗ്ഗമോ എല്ലാം കൂടിയോ , എങ്ങനെ വേണമെങ്കിലും തെരഞ്ഞെടുക്കാം. ഗാന്ധിജി കര്‍മ്മം കൊണ്ടു മോക്ഷം നേടി എന്നു കരുതാം. വിവേകാനന്ദന് ജ്ഞാനം കൊണ്ടും . പൂന്താനത്തിന്റെ ഭക്തി സമൂഹത്തിനു മുതല്‍ക്കൂട്ടായി. നാരായണഗുരു ഒരേസമയം ഈ മൂന്നു മാര്‍ഗ്ഗവും സ്വീകരിച്ചു. ദൈവം വേണ്ട എന്നു പറഞ്ഞ ശിഷ്യന് സഹോദരന് അയ്യപ്പനെ അദ്ദേഹം അനുഗ്രഹിക്കുകയാണു ചെയ്തത്. ദൈവത്തെ ഒരു പ്രത്യേക ഭാഷയില്‍ പ്രത്യേക രീതിയില്‍ മാത്രം ആരാധിചാലേ ദൈവം സ്വീകരിക്കൂ എന്നും അല്ലാത്തവരെ മുഴുവന്‍ കത്തിക്കുമെന്നും ശാഠ്യം പിടിക്കുന്ന കുട്ടിദൈവങ്ങളാണ് ഇന്നു ലോകത്തിന്റെ ശാപം. എന്നെ മാത്രം ആരധിച്ചാല്‍ നിങ്ങള്‍ക്കൊരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സ്ഥിരതാമസത്തിനു സൌകര്യം തരാം . അവിടെ സുന്ദരികളായ പെണ്ണുങ്ങളും മുത്തുമണിപോലുള്ള ബാലന്മാരും നല്ലയിനം മദ്യവും കിട്ടും എന്നൊക്കെ പ്രലോഭനങ്ങള്‍ ചൊരിയുകയും , മറ്റു വല്ലദൈവങ്ങളെയും വിളിക്കാന്‍ പോയാല്‍ തീക്കുണ്ഠത്തില്‍ കാലാകാലം കരിച്ചുപൊരിച്ചുകള്യും എന്നഭീഷണിയുമൊന്നും ഇന്നത്തെ പരിഷ്കൃതമനുഷ്യര്ക്കു ആകര്ഷകമായിതോന്നാന് ഇടയില്ല. മുസ്ലിം സുഹൃത്തുക്കള്‍ സങ്കുചിതമായ ഇത്തരം വിശ്വാസശാഠ്യങ്ങള് ഉപേക്ഷിച്ച് ലോകത്തെ കുറെക്കൂടി വിശാലമായി കാണാന്‍ ശ്രമിക്കണം .ദൈവത്തെ കുറച്ചുകൂടി വലുതായി കാണണം. ചുരുങ്ങിയ പക്ഷം എല്ലാ ദൈവങ്ങളും അല്ലാഹു തന്നെ എന്ന നിലപാടിലേക്കെങ്കിലും ഉയരാന്‍ ശ്രമിച്ചാല്‍ ലോക്ത്തിന്നത്തേതിലും ശാന്തിയും നന്മയും കൈവരും. മതങ്ങള്‍ തമ്മിലുള്ള അനാവശ്യമായ സ്പര്‍ദ്ദയും അയഞ്ഞു കിട്ടും.
ഹിന്ദുത്വത്തെ ഇസ്ലാം പോലുള്ള ഒരു ഇടുങ്ങിയ മതമാക്കാന്‍ ശ്രമിക്കുന്ന സങ്ഹപരിവാര് ശക്തികളാണിന്ന് നമ്മുടെ സംസ്കാരത്തെ മലിനപ്പെടുത്തുന്നത് എന്നു കൂടി കൂട്ടത്തില്‍ പറഞ്ഞുകൊള്ളട്ടെ. അവര്‍ പ്രതിനിധാനം ചെയ്യുന്നത് ഒരു തരം താലിബാനിസം മാത്രമാണ്.
ലിമന് ശാ അ മിങ്കും അന് യസ്തഖീം; വമാ തശാഊന ഇല്ലാ അന് യശാ അല്ലാഹ് റബ്ബുല്‍ ആലമീന്‍.
നിങ്ങള്‍ ഇച്ഛിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു നേര്‍മാര്‍ഗ്ഗം സ്വീകരിക്കാം; പക്ഷെ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.[കുര്...]
നമ്മുടെ ഇച്ഛയെ അല്ലാഹുവിന്റെ ഇച്ഛയാണു നിയന്ത്രിക്കുന്നതെങ്കില്‍ നാം ചെയ്യുന്ന നന്മ തിന്മകള്ക്കല്ലാഹുവല്ലാതെ മറ്റാരാണുത്തരവാദി?
ഈ ബ്ലോഗ് തുടങ്ങിയതും എന്നെ യുക്തിവാദിയാക്കിയതും യുക്തിവാദിസംഘം രൂപീകരിച്ചതുമൊക്കെ അല്ലാഹു തന്നെ! എന്നിട്ടും ടിയാന് എന്നെ നരകത്തിലിടാന്‍ കാത്തിരിക്കുകയുമാണത്രേ!!!
എന്റെ എല്ലാ പ്രിയ സഹോദരമാര്‍ക്കും അവരവരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം താഴെ കാണുന്ന വരികളില്‍ നിന്ന് വായിച്ചെടുക്കാം.
അര്‍ത്ഥ ശൂന്യമായ ചോദ്യങ്ങള്‍ക്ക് അതിലും അര്‍ത്ഥ ശൂന്യമായ ചോദ്യങ്ങള്‍ തന്നെയാണ് ഉത്തരം.അതായിരൂന്നു എന്റെ ആദ്യത്തെ പോസ്റ്റ്.
പോസ്റ്റ് അല്പം നീണ്ടു പോയതിലുള്ള ക്ഷമാ പണത്തോടെയും, താഴെ കാണുന വരികളില്‍ നിങ്ങള്‍ക്കുള്ള ഉത്തരം ഇല്ലെങ്കില്‍ ആ ചോദ്യം സഹോദരന്മാര് വീണ്ടും ചോദിക്കുമെന്ന വിശ്വാസത്തോടെയും...
വിശുദ്ധ ഖുര്‍ ആനില്‍ നിന്ന് ലഭിക്കുന്ന ജ്ഞാനത്തിന്റെ സവിശേഷത ഇതാണന്ന് തോന്നുന്നു. മനുഷ്യന് സ്വന്തം നിലക്ക് ഒരിക്കലും ആര്‍ജ്ജിക്കാന്‍ സാധിക്കാത്തതും തെറ്റാന്‍ തീരെ സാധ്യതയില്ലാത്തതുമായ് വിജ്ഞാനം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അപ്രാപ്യമായ കേവല സത്യവും കേവല യാഥാര്‍ഥ്യവും. അതി ഭൌതിക ജ്ഞാനമെന്നും ഇതിനെ വിളിക്കാം.
ശാസ്ത്രവും തത്വ ചിന്തയും അവസാനിക്കുന്നേടത്തു നിന്നാണ് അതിഭൌതിക ജ്ഞാനം ആരംഭിക്കുന്നത്. പഞ്ചേന്ദ്രിയങ്ങള്‍ക്ക് അവിടെ പ്രവേശനമില്ല. ബുദ്ധിക്കും യുക്തിക്കും പ്രവേശനമില്ല. ബുദ്ധിയും യുക്തിയും അതി ഭൌതിക ജ്ഞാനത്തിന് എതിരാവണമെന്നില്ല. എന്നാല്‍ ബുദ്ധികൊണ്ടും യുക്തി കൊണ്ടും അത് ആര്‍ജ്ജിക്കാന്‍ കഴിയില്ല. ഇതു പറയുമ്പോള്‍ മനുഷ്യനെ കൊച്ചാക്കുകയാണെന്ന് ധരിക്കരുത്. മനുഷ്യന് അത്രയേ ഉള്ളൂ. ന്യൂട്ടനും ഐന്‍സ്റ്റീനും അത്രയേ ഉള്ളൂ. മാര്‍ക്സും റസ്സലും അത്രയേ ഉള്ളൂ. ഇവരെല്ലാവരും ഒന്നിച്ച് ചേര്‍ന്നാലും ജീവിച്ചിരിക്കുന്നവരും മരിച്ചു പോയ എല്ലാ മനുഷ്യരും അവരോടൊപ്പം ഒരുമിച്ചു ചേര്‍ന്നാലും അത്രയയേ ഉള്ളൂ! മനുഷ്യന് എല്ലാം തികഞ്ഞവനാണെന്ന നാട്യം ശുദ്ധ അസംബന്ധമാണ്. എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനും അല്ല മനുഷ്യന്. “ജ്ഞാനത്തില്‍ നിന്ന് വളരെ തുഛമായതേ നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളൂ.” (വി:ഖു 17:85)
നമ്മള് വളരെ ചെറിയവരാണ്. നമ്മുടെ ബുദ്ധി മൃഗങ്ങളുടേതിനോട് താരതമ്യം ചെയതാണ് നാം മേനി നടിക്കുന്നത്.ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും ചിന്തിക്കുമ്പോഴെല്ലാം ഈ വിവരക്കുറവ് നമ്മെ നാണിപ്പിക്കുകയും വേദനിപ്പികയും ചെയ്യുന്നു. വളരെ കുറച്ച് വിവരമേ നമുക്കുള്ളൂ. മഹാ സാഗരത്തിലെ ഒരു തുള്ളി പോലെ, മണലാരണ്യത്തിലെ ഒരു തരി പോലെ വളരെ ചെറുത്. ഇത് സമ്മതിക്കാത്ത ശാസ്ത്രജ്ഞനോ ദാര്‍ശനികനോ കലാകാരനോ ഈ ലോകത്ത് ജീവിച്ച് പോയിട്ടില്ല.
കണ്ണും കാതും നാവും മൂക്കും തൊലിയും നല്കിയ വിവരങ്ങള്‍ ബുദ്ധിയുടെയും യുക്തിയുടെയും മൈസ്ക്രോ സ്കോപ്പിലിട്ട് തിരിച്ചും മറിച്ചും നോക്കിയിട്ടും ഒരു ദിവസം പോലും സമാധനത്തോടെ ജീവിക്കാനവശ്യമായ അറിവ് നമുക്ക് ലഭിച്ചിട്ടില്ല. നാം ഇപ്പൊഴും മുമ്പത്തെ പോലെ കരയുന്നു, അത്ഭുതപ്പെടുന്നു, ആശങ്കിക്കുന്നു. ഭൌതികക്കും അതിഭൌതികക്കും ഇടക്കുള്ള കന്മതില് ചിന്തയുടെ തലതല്ലി സങ്കടപ്പെടുന്നു. നിലയില്ലാത്ത വെള്ളത്തില്‍ മുങ്ങി മരിക്കാന്‍ പോകുന്നവന്റെ വെപ്രാളം ജീവിത സമസ്യകളെ കുറിച്ച് അറിവില്ലാത്തതിന്റെ പേരില്‍ നമുക്കുണ്ട്. മരണത്തിന് ശേഷമെന്ത് എന്ന് ഒരു കൊച്ചു കുട്ടിയെങ്ങാനും ചോദിച്ചു പോയാല്‍ നമുക്ക് മറുപടിയില്ല. മാത്രല്ല ഇവിടെ ചോദ്യവും ചെറുതാണ്. പക്ഷേ മറുപടിയില്ല. ഒരു മനുഷ്യനും സ്വന്തം നിലക്ക് മറുപടി പറയാന്‍ സാധിക്കാതെ പോയ ഒരു കൊച്ചു ചോദ്യമാണിത്.മറുപടി പറയാന്‍ സാധിക്കാതെ പോയ കൊച്ചു ചോദ്യമാണിത്. സദാ നമ്മോടു കൂടെയുള്ള ആത്മാവു പോലും നമ്മുടെ തലയില്‍ കേരിയിട്ടില്ല. ഉത്തരം മുട്ടിയപ്പോഴെല്ലാം ഭൌതിക ലോകത്തിനപ്പുറമുള്ള യാഥാര്‍ഥ്യങ്ങളെ നാം നിഷേധിച്ചു. അപ്പോഴും മനസ്സിന്റെ അടിത്തട്ടില്‍ നമ്മെ വേട്ടയാടികൊണ്ടിരിക്കുന്നു എന്നതാണ് നേര്.
അതി ഭൌതിക ലോകം പോകട്ടെ, ഭൌതിക ലോകത്തെ കുറിച്ച് തന്നെ നാം മുഴുവന്‍ അറിഞ്ഞില്ല. അനന്തമായ പ്രപഞ്ചം നമുക്കിപ്പോഴും ഒരു വെല്ലു വിളിയും വിസ്മയവുമായി തുടരുന്നു. ശാസ്ത്രം ഇതുവരെ അറിഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇനിയും അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തുലോം തുഛമാണ്. എന്നാല്‍ പഠനവും മനനവും പുരോഗമിക്കും തോറും ഭൌതിക ലോകത്തെ ഇരുട്ട് നീങ്ങികൊണ്ടിരിക്കും. ഇന്ന് അജ്ഞാതമായ പലതും നാളെ നമ്മള് അറിയും; ഇന്നലെ അറിയപ്പെടാത്ത പലതും ഇന്ന് അറിയുന്ന പോലെ. മനുഷ്യന്റെ ബുദ്ധിയും യുക്തിയും ഭൌതികലോകത്തെ കുറിച്ച് ഒരു നാള് പൂര്‍ണമായി അറിഞ്ഞെന്നിരിക്കും. എന്നാല്‍ അതിഭൌതിക ലോകം ഇന്നും എന്നും അജ്ഞാതമായി അവശേഷിക്കും. കാരണം ലളിതം. അങ്ങോട്ട് മനുഷ്യന് പ്രവേശനമില്ല. “അവരോട് പറയുക. അള്ളാഹു അല്ലാതെ ആരുംതന്നെ വാനലോകങ്ങളിലും ഭൂമിയിലും അതി ഭൌതിക കാര്യങ്ങള്‍ അറിയുന്നില്ല.” (വി:ഖു 27:65)
ചില യാഥാര്‍ഥ്യങ്ങള്‍ നമ്മള് അംഗീകരിക്കുന്നതാണ് നല്ലത്. തലവേദന ഒഴിവായിക്കിട്ടാനെങ്കിലും അത് സഹായാകമാവും. മനുഷ്യന്റെ അറിവും അറിവ് ആര്‍ജ്ജിക്കാനുള്ള കഴിവും വളരെ പരിമിതമാണ് എന്ന യാഥാര്‍ഥ്യം അക്കൂട്ടത്തില്‍ പെടുന്നു. ഇതിനര്‍ത്ഥം അറിവില്ലാത്തതിനെ കുറിച്ച് മനുഷ്യന് ചിന്തിക്കരുതെന്നല്ല. ചിന്തയുടെ സാധ്യതകളെ അവന് തെറ്റിദ്ധരിക്കരുതെന്ന് മാത്രം. അതിഭൌതിക ജ്ഞാനത്തിന്റെ മേഖലയിലേക്ക് മനുഷ്യന് തീരെ പ്രവേശനമില്ല. ദൈവം വെളിപ്പെടുത്തിയ വിവരങ്ങളേ ആ മേഖലയില്‍ നമുക്കുള്ളൂ. ഒന്നുകില്‍ അത് വിശ്വസിച്ച് സ്വസ്ഥമായി ജീവിക്കാം. അല്ലെങ്കില്‍ അവിശ്വസിച്ച് അസ്വസ്ഥമായി ജീവിക്കാം. ആദ്യം പറഞ്ഞ സ്വാസ്ഥ്യം വിജ്ഞാനത്തിന്റെ വാതിലടക്കുമെന്നോ ഒടുവില്‍ പറഞ്ഞ അസ്വാസ്ഥ്യം വിജ്ഞാത്തിന്റെ വാതില്‍ തുറക്കുമെന്നോ തെറ്റിദ്ധരിക്കേണ്ട. ഭൌതിക ജ്ഞാനത്തിന്റെ കാര്യത്തിലെ ഈ ധാരണ ശരിയാകൂ. അതി ഭൌതിക വിജ്ഞാനത്തിന്റെ കാര്യത്തില്‍ നമ്മുടെ സ്വാസ്ഥ്യത്തിനും അസ്വാസ്ഥ്യത്തിനും ഒരു സ്വാധീനവുമില്ല. ദിവ്യബോധനം (വെളിപാട്) തന്നെ വേണം അതിന്റെ വാതില്‍ തുറക്കാന്‍. ശാസ്ത്രത്തിനും തത്ത്വ ശാസ്ത്രത്തിന്നും അപ്രമാദിത്യം കല്‍പ്പിച്ച്, വെളിപ്പെട്ട വിജ്ഞാനത്തെ നിഷേധിക്കുന്നവര്‍ അദൃശ്യ ലോകത്തേക്കുള്ള കവാടം കൊട്ടിയടക്കുകയാണ്.
അവര്‍ക്ക് നഷ്ടമാകുന്നത് വിജ്ഞാനത്തിന്റെ ഒരു വലിയ ലോകം തന്നെയാണ്.
പ്രവാചകന്മാര് മുഖേന ദൈവം വെളിപ്പെടുത്തിയ അതി ഭൌതിക ജ്ഞാനങ്ങള്‍ ശാസ്ത്രത്തിനും തത്വ ശാസ്ത്രത്തിനും എതിരല്ല. അവയ്ക്കതീതമാണ്. പഞ്ചേന്ദ്രിയങ്ങളുടെ പരിമിതിമൂലമുണ്ടാകുന്ന കുറവാണ് ഒരു പരിധി വരെ പ്രവാചകന്മാര് മുഖേന നികത്തി ക്കിട്ടുന്നത്. സമ്പൂര്‍ണ ജ്ഞാനം പ്രവാചകന്മാര്ക്കും ലഭിച്ചിട്ടില്ല. ജീവിതത്തിന്റെ ലക്ഷ്യവും അത് പ്രാപിക്കാനുള്ള മാര്‍ഗവും അതിനു ആവശ്യമായ വിവരങ്ങളും മാത്രമേ അവരെയും അറിയിച്ചിട്ടുള്ളൂ. ബാക്കി അവരും നമ്മളും അറിയാനിരിക്കുന്നതേയുള്ളൂ.
“അവര്‍ പറയുന്നു അദ്ധേഹത്തിന് (പ്രവാചകന്) തന്റെ രക്ഷിതാവില്‍ നിന്ന് ഇറക്കപ്പെടാത്തതെന്ത് കൊണ്ട്? പറയുക, അതി ഭൌതിക ജ്ഞാനം അല്ലാഹിവിന് മാത്രമേയുള്ളൂ. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. നിശ്ചയം, ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു” (വി : ഖു 10:20)
വിജ്ഞാനം വരുന്ന വഴി പ്രധാനമായും മൂന്നെണ്ണമാണ്. പരീക്ഷണം, യുക്തി ചിന്ത, ദിവ്യ വെളിപാട്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ ശാസ്ത്രം, തത്ത്വ ശാസ്ത്രം, മതം. ഈ മൂന്ന് മാര്‍ഗ്ഗങ്ങളിലൂടെ ലഭിക്കുന്ന അറിവുകള്‍ പരസ്പര വിരുദ്ധങ്ങളല്ല; പൂരകങ്ങളാണ്. കൂട്ടത്തില്‍ ശരിയെന്ന് നൂറ് ശതമാനം ഉറപ്പുള്ളത് മൂന്നാമത്തെ മാര്‍ഗ്ഗത്തിലൂടെ ലഭിച്ച അറിവുകളാണ്. ശാസ്ത്രത്തിനും തത്ത്വ ശാസ്ത്രത്തിനും തെറ്റാം. ഒരിക്കലും തെറ്റാനിടയില്ലാത്ത ദിവ്യ വെളുപാടുകളിലൂടെ ലഭിച്ച വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ വേണം ശാസ്ത്രവും തത്ത്വ ശാസ്ത്രവും വഴി ലഭിച്ച അറിവിന്റെ ആധികാരികത ഉറപ്പിക്കുന്നത്. മറിച്ചായാല്‍ അഥവാ, ശാസ്ത്രത്തിന്റെയും തത്വ ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍, വെളിപ്പെട്ട ജ്ഞാനത്തെ വിലയിരുത്തിയാല്‍ അറിവിന്റെ ആധികാരികത ചോര്‍ന്നു പോകും.
വ്യവസ്ഥാപിതവും വസ്തു നിഷ്ടവുമായ പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ലഭിച്ച അറിവാണ് ശാസ്ത്രം. തെളിയിക്കപ്പെട്ട വസ്തുതയും നിരീക്ഷിച്ചരിഞ്ഞ സത്യവുമാണത്. വ്യവസ്ഥാപിതവും വസ്തു നിഷ്ടവുമായ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ തുടര്‍ച്ചയായി ശരിയെന്ന് തെളിയിക്കപ്പെട്ട വിവരങ്ങളാണിത്. വര്‍ഗീകരിക്കാനും പൊതു നിയമങ്ങളുടെ കീഴില്‍ സമാഹരിക്കാനും സാധിക്കുന്ന വിവരങ്ങള്‍ കൂടിയാണ് ഇവ. ശാസ്ത്രം യഥാര്‍ഥത്തില്‍ സത്യം കണ്ടെത്താനുള്ള മനുഷ്യ യത്നമാണ്; പ്രോത്സാഹിപ്പിക്കപെടേണ്ട പരിശ്രമമാണ്. ചിന്തിക്കാനും കണ്ടെത്താനുമുള്ള നിരന്തര ആഹ്വാനം ഖുര്‍ ആനിലുണ്ട്.
“വാന ഭൂവനങ്ങളുടെ സൃഷ്ടിപ്പിലും രാവും പകലും മാറിമാറി വന്നുകൊണ്ടിരിക്കുന്നതിലും മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി സമുദ്രത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന യാനപാത്രങ്ങളിലും അല്ലാഹു ആകാശത്തു നിന്ന് വര്‍ശിക്കുന്ന മഴയിലും - അതു വഴി നിര്‍ജ്ജീവമായ ഭൂമിയെ സജ്ജീവമാക്കുകയും അതില്‍ എല്ലാ തരം ജീവികളെയും വ്യാപിപ്പികയും ചെയ്യുന്നു അവന് - കാറ്റുകളുടെ ഗതിക്രമത്തിലും ആകാശ ഭൂമികള്ക്കിടയില് നിയന്ത്രിച്ച് നിര്‍ത്തിയിട്ടുള്ള മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്” (വി : ഖു 2:164) പ്രപഞ്ചത്തിലെ ചില യാഥാര്‍ഥ്യങ്ങള്‍ ശ്രദ്ധയില്‍ പ്പെടുത്തിയ ശേഷം നിങ്ങള്‍ കാണുന്നില്ലേ? ചിന്തിക്കുന്നില്ലേ? ഉറ്റാലോചിക്കുന്നില്ലേ ? എന്ന് ഖുര്‍ ആന്‍ അനേകം തവണ ചോദിച്ചിട്ടുണ്ട്.
അന്വേഷിക്കാനുള്ള ആഹ്വാനത്തിന് പുറമെ ധാരാളം ശാസ്ത്ര സൂചനകളുമുണ്ട് ഖുര്‍ ആനില്‍. ഒരുദാഹരണം “രണ്ട് സാഗരങ്ങളെ കൂട്ടി ച്ചേര്‍ത്തവനാകുന്നു അവന്. ഒന്ന് സ്വാദിഷ്ടമായ ശുദ്ധ ജലം. മറ്റേത് ചവര്‍പ്പുള്ള ഉപ്പു വെള്ളം. രണ്ടിനുമിടയില്‍ ഒരു മറയും തടസ്സവും ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു അവന്.” (വി:ഖു 25:53)
എന്നാല്‍ അടിസ്ഥാന പരമായി ഒരു ശാസ്ത്ര ഗ്രന്ധമല്ലാത്തതിനാല്‍ അന്വേഷിക്കാനുള്ള ആഹ്വാനങ്ങളും പ്രകൃതി യാഥാര്‍ഥ്യങ്ങളിലേക്കുള്ള സൂചനകളുമല്ലാതെ ശാസ്ത്ര സംബന്ധിയായ വെളിപ്പെടുത്തലുകളും വിശദീകരണങ്ങളും ഖുര്‍ ആനില്‍ അധികമില്ല. മിക്ക കാര്യങ്ങളും അള്ളാഹു നിഗൂഢമായി വെച്ചത് മനുഷ്യന്റെ ബുദ്ധിപരമായ വികാസം പരികണിച്ചു കൊണ്ടായിരിക്കാം. ഭൌതിക വിഷയത്തിലുള്ള നിഗൂഢതകള്‍ ഏതെങ്കിലും ഒരു കാലത്ത് മനുഷ്യന് നീക്കിയെന്നുമിരിക്കാം
ഭൌതികയാഥാര്‍ഥ്യങ്ങള്‍ കണ്ടെത്താനും പ്രകൃതിയിലെ നിഗൂഢതകള്‍ നീക്കാനും ശാസ്ത്രത്തെ അവലംഭിക്കുമ്പോള്‍ ചില വസ്തുതകള്‍ മനസ്സിലാക്കേണ്ടതുണ്ട്. ശാസ്ത്രത്തിന് പരിമിതികളുണ്ട്. ശാസ്ത്രത്തിന് തെറ്റില്ലെന്നത് വെറും തെറ്റുധാരണയാണ്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും യാഥാര്‍ഥ്യത്തിന്റെ ഭാഹ്യ രൂപങ്ങളെ മാത്രമേ വെളിപ്പെടുത്തുന്നുള്ളൂ. ചിലപ്പോള്‍ വെളിപ്പെടുത്തപ്പെട്ടതിനപ്പുറമായിരിക്കും യാഥാര്‍ഥ്യം. മനുഷ്യന്റെ മുന്‍ധാരണകളും പരിമിതമായ അനുഭവങ്ങളും അവന് നടത്തുന്ന പരീക്ഷണ നിരീക്ഷണങ്ങളെ പരിമിതപ്പെടുത്തുന്നുണ്ട്. അവന്റെ ധൈഷണിക സാമൂഹിക പരിസരങ്ങള്‍ക്കുമുണ്ട് ചില സ്വാധീനങ്ങള്‍. ഈ പരിമിതികളും സ്വാധീനങ്ങളും മനുഷ്യന് കണ്ടെത്തുന്ന സത്യത്തിന്റെ സത്യ സന്ധതയെയും ആധികാരികതെയും ബാധിക്കുന്നുണ്ട്. അതിനാല്‍ കേവല സത്യവും കേവല യാഥാര്‍ഥ്യവും മനുഷ്യന്റെ കണ്ടെത്തലുകള്‍ക്ക് അപ്പുറമാവാന്‍ സാധ്യതകള്‍ ഏറെയാണ്. അവന്റെ കണ്ടെത്തലുകള്‍ ആപേക്ഷിക സത്യത്തിന്റെയും ആപേക്ഷിക യാഥാര്‍ത്ത്യത്തിന്റെയും പദവിയിലേ എത്തുന്നുള്ളൂ.
ഭൌതിക യാഥാര്‍ഥ്യങ്ങളുടെ മേഖലയിലാണ് ശാസ്ത്രം വിഹരിക്കുന്നത്. അതി ഭൌതിക യാഥാര്‍ഥ്യങ്ങളുടെ മേഖലയിലേക്ക് അതിന് പ്രവേശനമില്ല. അവിടെയാണ് മനുഷ്യന് തത്ത്വ ശാസ്ത്രത്തെ അവലംഭിക്കുന്നത്. ശാസ്ത്രം മുഖേന ലഭിച്ച അറിവുകള്‍ വെച്ച് യുക്തി ചിന്തയിലൂടെ അതി ഭൌതിക ലോകത്തേക്ക് എത്തിനോക്കാനുള്ള മനുഷ്യന്റെ ശ്രമാമാണ് തത്ത്വ ശാസ്ത്രം. സത്യമോ യാഥാര്‍ഥ്യമോ അല്ല, അവയോട് അടുത്തതോ അവയില്‍ നിന്ന് അകന്നതോ അവയോട് യോജിക്കുന്നവയോ വിയോജിക്കുന്നതോ ആയ നിഗമനങ്ങള്‍ മാത്രമാണ് തത്ത്വശാസ്ത്രം
വഴി നമുക്ക് ലഭിക്കുന്നത്. ശാസ്ത്രത്തിന്റെ അത്ര പോലും വിശ്വാസ്യത തത്ത്വ ശാസ്ത്രത്തിനില്ല. കാരണം തെറ്റു പറ്റാനുള്ള സാധ്യത ഇവിടെ ശാസ്ത്രത്തിന്റെതിനേക്കാള്‍ കൂടുതലാണ്. ശാസ്ത്രത്തിന്റെ എല്ലാ പരിമിതികളും തത്ത്വശാസ്ത്രത്തിനുമുണ്ട്. കൂടാതെ മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങളും വ്യക്തിപരമായ താല്പര്യങ്ങളും തത്ത്വ ശാസ്ത്രത്തെ സ്വാധീനിക്കുന്നുമുണ്ട്.
വിജ്ഞാനത്തിന്റെ ഏറ്റവും ആധികാരികവും സത്യ സന്ധവുമായ വഴി ദിവ്യ ബോധനമാണ്. സത്യത്തിന്റെ സത്യവും യാഥാര്‍ഥ്യത്തിന്റെ യാഥാര്‍ഥ്യവുമാണ് അത് വഴി വെളിപ്പെടുന്നത്. അത് തെറ്റില്ല. കാരണം, അത് വരുന്നത് എല്ലാം അറിയാവുന്ന ദൈവത്തില്‍ നിന്നാണ്. അവന്റെ അറിവിന് പരിധിയും പരിമിതിയുമില്ല. ഭൂതവും വര്‍ത്തമാനവും ഭാവിയും പൂര്‍ണമായി അവന് അറിയുന്നു. ഹുവല്‍ ഹഖ് - ഭാഷന്തരീകരണത്തിന് വഴങ്ങാത്ത ഈ പ്രയോഗം ഖുര്‍ ആനിനിലുള്ളതാണ്. സത്യവും യാഥര്‍ഥ്യവും അല്ലാഹു തന്നെയാണെന്ന് മൊഴിമാറ്റിയാല്‍ അര്‍ത്ഥം പൂര്‍ണമാവുന്നില്ല. “ അതിഭൌതിക രഹസ്യങ്ങളുടെ താക്കോലുകള്‍ അവന്റെ പക്കല്‍ തന്നെയാകുന്നു. അവനല്ലാതെ അത് അറിയുന്നില്ല.” (വി: ഖു 6:59)
അതി ഭൌതിക ജ്ഞാനം മാത്രമല്ല ചില അദൃശ്യ സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങളും വിശുദ്ധ ഖുര്‍ ആന്‍ നല്‍കുന്നുണ്ട്. മറിയമിന്റെ ചരിത്രം വിശദീകരിച്ച ശേഷം “അദൃശ്യവാര്‍ത്തകളില്‍ നിന്നുള്ള വെളിപ്പടുത്തല്‍” എന്നാണ് ഖുര്‍ ആന്‍ പറഞ്ഞത്. (3:44) യൂസുഫ് നബിയുടെ ചരിത്രം വിവരിക്കുന്നിടത്തും ഖുര്‍ ആന്‍ ഇതേ പ്രയോഗം നടത്തിയിട്ടുണ്ട്(12:102). ചരിത്ര സംഭവങ്ങളുടെയും യാഥാര്‍ഥ്യം പൂര്‍ണമായി അറിയുന്നവന് അല്ലാഹു മാത്രമാണെന്നും ശാസ്ത്രവും തത്ത്വശാസ്ത്രവും മാത്രമല്ല ചരിത്രവും പ്രവാചകന്മാരിലൂടെ ദൈവം വെളിപ്പെടുത്തിയ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്നുമാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. ഏത് ജ്ഞാനത്തിന്റെയും സത്യസന്ധത മാറ്റുരക്കാനുള്ള ആധികാരിക ജ്ഞാനമാണ് ഖുര്‍ ആനിലുള്ളത്. ഖുര്‍ ആനിക വിജ്ഞാനങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്ര നിരീക്ഷണവും യുക്തി ചിന്തയും മാത്രമേ സത്യത്തിലേക്കും ശരിയിലേക്കും എത്തുകയുള്ളൂ. “നിശ്ചയം ഈ ഖുര്‍ ആന്‍ കൃത്യമായ ശരിയിലേക്ക് നയ്ക്കുന്നു” (17 :9)
ശാസ്ത്രവും തത്വ ശാസ്ത്രവും തെറ്റാം; ഖുര്‍ ആന്‍ തെറ്റില്ല. കാരണം ദിവ്യ വെളിപാടാണത്. ദൈവം പ്രവാചകന് വെളിപ്പെടുത്തികൊടുത്ത യാഥാര്‍ഥ്യങ്ങള്‍. അതി ഭൌതിക യാഥാര്‍ഥ്യങ്ങളും ഉണ്ട് അക്കൂട്ടത്തില്‍. പ്രവാചകന്മാര്ക്കല്ലാതെ മറ്റാര്‍ക്കും അതി ഭൌതിക ജ്ഞാനം അല്ലാഹു വെളിപ്പെടുത്തിക്കൊടുക്കില്ല. അതിനാല്‍ സഹജ വാസന(Instinct), അന്ത:പ്രജ്ഞ(Intuition), അന്തസ്ഫുരണം(Inspiration), ഇവയൊന്നും ഭൌതിക യാഥാര്‍ഥ്യങ്ങള്‍ അറിയാനുള്ള മാര്‍ഗങ്ങള്‍ അല്ല.
“നിങ്ങള്‍ക്ക് അതിഭൌതിക കാര്യങ്ങള്‍ വെളിപ്പെടുത്തിത്തരികയെന്നത് അല്ലാഹുവിന്റെ രീതിയല്ല. (അതിന്) അവന് തന്റെ ദൂതന്മാരില് നിന്ന് അവന് ഉദ്ധേശിക്കുന്നവരെ തെരെഞ്ഞെടുക്കുന്നു. അതിനാല്‍ അല്ലാഹുവിനെയും അവന്റെ ദൂതന്മാരെയും വിശ്വസിക്കുവീന്‍” (വി :ഖു 3:179)
സലാഹുദ്ദീന് മാഷ് ഇത്ര പരത്തി പറയേണ്ടിയിരുന്നുല്ല . പ്രപഞ്ചരഹസ്യങ്ങള്‍ മുഴുവനുമായും ചതുര്‍വേദങ്ങളില്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട് . അതി ഭൌതിക ജ്ഞാനം എന്ന പദം തന്നെ നിങ്ങള്‍ ഉപനിഷത്തില്‍ നിന്ന് കടം കൊണ്ടതാണ് . ഖുര്‍ആന്‍ വിരചിതമായിട്ട് കേവലം ആയിരത്തിനാനൂറ് വര്‍ഷങ്ങളേ ആയിട്ടുള്ളൂ . അതിനും എത്രയോ ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആര്‍ഷ ഭാരതത്തിലെ ഋഷിമാര്‍ തങ്ങളുടെ സിദ്ധിയാലും തപസ്സിനാലും പ്രപഞ്ചരഹസ്യങ്ങള്‍ സമാഹരിച്ചിട്ടുണ്ട് . അതാണ് നാല് വേദങ്ങളും ഉപനിഷത്തുക്കളും . ഈ വേദങ്ങളിലും ഉപനിഷത്തുക്കളിലും ഉള്ളതില്‍ കൂടുതല്‍ ഒന്നും ഖുര്‍ആനില്‍ ഇല്ല . സലാഹുദ്ദീന് സംസാരിക്കുന്ന ഭാഷ ഉപനിഷദ് ഭാഷ തന്നെയാണ് . എന്ത് കൊണ്ട് ? നിങ്ങളുടെ വേര് അറേബ്യയിലല്ല . നിങ്ങളുടെ പൂര്‍വ്വീകര്‍ ആര്ഷഭാരതപ്രജകള് തന്നെയാണ് . അറേബ്യ ഇരുട്ട് മൂടിക്കിടന്ന ഇരുണ്ട കാലഘട്ടത്തില്‍ ലോകത്തിന്റെ ദീപ:സ്തംഭമായിരുന്നു ഭാരതം . അറേബ്യയില്‍ മുഹമ്മദ് പിറവിയെടുക്കുന്നതിന് മുന്‍പേ ഈ അതി ഭൌതിക ജ്ഞാനം ഭാരത മുനികള്‍ക്ക് ഹൃദിസ്ഥമായിരുന്നു . വേദത്തിലും ഉപനിഷത്തിലും ഉള്ള ജ്ഞാനസമ്പത്തിന്റെ നിസ്സാരമായ ഒരംശം മാത്രമേ ഖുര്‍ആനിലുള്ളൂ . ഈ പ്രപഞ്ചം സൃഷ്റ്റിച്ച ദൈവം പ്രപഞ്ചസത്യം വെളിപ്പെടുത്താന്‍ ആയിരത്തിനാനൂറ് വര്‍ഷം മുന്‍പ് വരെ കാത്തിരുന്നു എന്ന് ധരിക്കുന്നത് മൌഢ്യമാണ് . അറിവ് അഥവാ ജ്ഞാനം നേടാനുള്ള അതീന്ദ്രീയ കഴിവുകള്‍ ഉള്ളവരായിരുന്നു നമ്മുടെ മുനികള് . സലാഹുദ്ദീനടക്കം നമ്മള് ആ സന്തതി പരമ്പരയില്‍ പെട്ടവരാണ് . ഖുര്‍ആനോട് കൂടിയാണ് ഭൂമിയില്‍ മനുഷ്യന് ഉണ്ടായതെന്ന് സലാഹുദ്ദീന് പറയുകയില്ലല്ലോ . അതിന് മുന്‍പേ ജീവിച്ചിരുന്ന ഭാരതീയ പൂര്‍വ്വികരുടെ സന്തതി പരമ്പരയില്‍ പെട്ടവനാണ് താനെന്ന സത്യവും സലാഹുദ്ദീന് നിഷേധിക്കുകയില്ലല്ലോ . അങ്ങിനെയെങ്കില്‍ ഉപനിഷത്തിലാണ് സലാഹുദ്ദീന് വിശ്വസിക്കേണ്ടത് . അല്പം ചരിത്രവും നമ്മുടെ പൊതു പൂര്‍വ്വിക വേദങ്ങളും മനസ്സിരുത്തി വായിക്കാന്‍ ശ്രമിക്കുക . ഒന്ന് കൂടി പറഞ്ഞ് തരാം . സാമൂഹ്യമായ ചില സമ്മര്ദ്ധങ്ങളാലോ നിര്ബ്ബന്ധങ്ങളാലോ ആയിരുന്നു സലാഹുദ്ദീന്റെ പൂര്‍വ്വീകര്‍ ഇസ്ലാം മതം സ്വീകരിച്ചത് . അത് ഒരു ആകസ്മികമായ സംഭവമായിരിക്കണം . അങ്ങിനെ അന്ന് അവര്‍ മതപരിവര്‍ത്തനം ചെയ്തില്ലായിരുന്നെങ്കില്‍ സലാഹുദ്ദീന് ഇന്ന് ഒരു രാജശേഖരനോ പ്രവീണ്‍ കുമാറോ ആയിരുന്നിരിക്കും . ഞാന്‍ പറഞ്ഞ് വരുന്നത് മുഹമ്മദ് ജനിക്കുന്നതിന് മുന്‍പേ അതി ഭൌതിക ജ്ഞാനം നേടിയവരായിരുന്നു സലാഹുദ്ദീന്റെ പൂര്‍വ്വീകര്‍ എന്നാണ് .
സലാഹുദ്ധീനേ....കലക്കി കെട്ടൊ.
നല്ല കിടിലന്‍ കമന്റ്!! വെള്ളം കുടിപ്പിക്കുന്ന മറുപടികള്‍...
ഞാന്‍ തിരികെ പോയി താങ്കളുടെ ആദ്യത്തെ കമന്റ് (ജബ്ബാര്‍ മാഷെ കൊട്ടുന്ന)ഒന്നു കൂടി വായിച്ചു.
വായനക്കാരേ ഈ രണ്ട് കമന്റുകളുടെ നിലവാരം ഒന്നു താരതമ്യം ചെയ്തു നോക്കൂ...അവസാനത്തെ കമന്റില്‍ ഒരു കോപി-പേസ്റ്റ് മണക്കുന്നുണ്ടോ??
എന്തായലും എവിടുന്ന് കിട്ടിയതായാലും വളരെ ആഴവും പരപ്പും ഉണ്ടെന്ന് തോന്നിപ്പിക്കുന്ന മറുപടി..നല്ല ശൈലി!!
ഞാന്‍ താങ്കള്‍ പറഞ്ഞ കാര്യങ്ങളൊക്കെ സമ്മതിക്കുന്നു...പഞ്ജേന്ദ്രിയങ്ങള്ക്കപ്പുറമുള്ള ഞ്ജാനത്തെകുറിചെല്ലാം.
ഈ പ്രപഞ്ചത്തെ കുറിച്ചും അതിന്റെ നിലനില്പും, ഉല്‍ഭവവും പരിപാലനവും ഒക്കെ തന്നെ വ്യക്തമായി ഗ്രഹിക്കുക എന്നത് ഒരു പരിധി വരെ നമ്മുടെ മേധക്ക് സാധ്യമല്ലാത്തത് അല്ലെങ്കില്‍ ബുദ്ധിമുട്ട് ഉള്ളത് തന്നെ. അതിന് കാരണം താങ്കള്‍ ദൈവത്തെ കുറിച്ച് പറഞ്ഞ പോലെ ഇതെല്ലാം നമ്മുടെ പഞ്ജേന്ദ്രിയങ്ങളുടെയും ബുദ്ധിയുടെയും പരിമിതികള്‍ കാരണമാണ്. പ്രപഞ്ജം അനന്തമാണ്. അനന്തത ഒരിക്കലും നമുക്ക് പെട്ടന്ന് ഗ്രഹിക്കുന്നതല്ല. ഉദാഹരണത്തിന് അക്കങ്ങളെകുറിച്ചും സംഖ്യകളെകുറിച്ചും നമുക്ക് നല്ല പിടിപാടുണ്ട്. എന്നാല്‍ ഏറ്റവും അവസാനത്തെ അല്ലെങ്കില്‍ ഏറ്റവും വലിയ/ചെറിയ സംഖ്യ ചോദിച്ചാല്‍ ആര്‍ക്കെങ്കിലും പറയാനൊക്കുമോ?
അതു പോലെയാണ് പ്രപഞ്ജത്തിന്റെ ഉല്‍ഭവവും വലിപ്പവും എല്ലാം തന്നെ. അനന്തതയെ കുറിച്ച് നമ്മള് കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു. ഇനി താങ്കളും ഞാനും പറ്യുന്നത് ഒരേ കാര്യമാണ് എന്ന് മനസിലാക്കുക, താങ്കളുടെ ദൈവം എപ്രകാരം മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും അതീതമാണോ അപ്രകാരം പ്രപഞ്ജത്തിന്റെ പരിപാലനവും, ഉല്‍ഭവവും അന്ത്യവും എല്ലാം തന്നെ ബുദ്ധിക്ക് അലെങ്കില്‍ പഞ്ജേന്ദ്രിയങ്ങള്ക്ക് അതീതമാണ്. അങ്ങിനെയെങ്കില്‍ പിന്നെ എന്തിന് ഇതിനിടക്ക് ഒരു കാര്യവുമില്ലാതെ ഒരു ദൈവത്തെ കൊണ്ടുവരണം??
സ്രഷ്ടാവ് ഇല്ലാതെ വഴികാട്ടി ഇല്ലാതെ കാരണങ്ങളില്ലാതെ എപ്രകാരം ദൈവം ഉണ്ടായോ അതേ പ്രകാരം ഈ ദുനിയാവ് ഉണ്ടായി എന്ന് വിശ്വസിക്കാനെന്താ ഇത്ര പ്രയാസം?
നമ്മുടെ എല്ലാം ചോദ്യത്തിന് സലാഹുദ്ദീന് ഉത്തരം പറഞ്ഞു കഴിഞു
അത് വരുന്നത് എല്ലാം അറിയാവുന്ന ദൈവത്തില്‍ നിന്നാണ്. അവന്റെ അറിവിന് പരിധിയും പരിമിതിയുമില്ല. ഭൂതവും വര്‍ത്തമാനവും ഭാവിയും പൂര്‍ണമായി അവന് അറിയുന്നു.
അപ്പോള്‍ ഞാന്‍ ക്രിസ്ത്യാനിയും ജബ്ബാറിക്ക യുക്തിവാദിയും ഒക്കെ ആകുമെന്ന് അല്ലാഹുവിന് മുന്‍കൂട്ടി അറിയാം. അതായത് നമ്മുടെ സോഴ്സ് കോഡ് മുന്‍കൂട്ടി തയ്യാറാക്കപ്പെട്ടിരിക്കുന്നു.
പിന്നെ ഖുറാന് സമ്പൂര്‍ണ്ണമാണ് എന്‍ സലാഹുദ്ദീനും അലിക്കും വിശ്വസിക്കാന്‍ കഴിയുന്നതും ബാക്കിയുള്ളവര്‍ക്ക് അതിന് കഴിയാത്തതും ഇതേ കാരണം കൊണ്ടാണ്. അലിയുടെ ഫ്രീ വില്‍ സിദ്ധാന്തം പൊളിയുന്നതും ഇവിടെയാണ്.
എന്റെ പരിമിതമ്മായ ബുദ്ധിയില്‍ തോന്നുന്നതാണ് ഇത് അറിവുള്ളര്‍ ദുരീകരിച്ച് തരും എന്ന് വിശ്വസിക്കുന്നു
കിരണ്‍,
മനുഷ്യന് ഭൂമിയില്‍ പൂര്ണസ്വതന്ത്രം അല്ലാഹു നല്ക്കുന്നുണ്ട്. അവന് ദൈവ വിശ്വാസിയാവാം, നിരിശ്വരവാദിയാവാം, അമേരിക്കന്‍ ഫണ്ടിന് വേണ്ടി ഖുര്‍ആനെ വളച്ചോടിക്കാം, അതിനുള്ള ഉത്തരം പറയാം, അമ്മയെ കൊല്ലാം, എല്ലം ഉപേക്ഷിച്ച് ധ്യാനത്തില്‍ കഴിയാം, അത്മഹത്യചെയ്യാം, എന്നിങ്ങനെ അവന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും അവന് സ്വതന്ത്രനാണ്.
ജനനവും മരണവും അവന്റെ ഇഛയനുസരിച്ചല്ല. അത് നിയന്ത്രിക്കുവാന്‍ അവന് കഴിയില്ല. അത്പോലെതന്നെ പ്രപഞ്ചത്തെയും അതിലെ പ്രതിഭാസങ്ങളെയും നിയന്ത്രിക്കുവാനും അവന് കഴിയില്ല. അത്, നല്ലതോ ചിത്തയോ സ്വീകരിക്കുക മത്രമേ നിര്‍വാഹമുള്ളൂ.
കിരണിന് നാളെ മുസ്ലിമാവാം, ഖുര്‍ആന്‍ പഠിച്ചെന്നവകാശപ്പെടുന്ന, മുസ്ലിമായി ജീവിച്ച ജബ്ബാര്‍ മാഷിന് നാളെ യുക്തിവാദിയാവാം. പിന്നിട് സത്യം ബോധിച്ച് ഇസ്ലാമിലേക്ക് തിരിച്ച് വരാം, ഇതോക്കെ, നമ്മുടെ സ്വതന്ത്രമാണ്. തെറ്റുകള്‍ ചെയ്യാം, നന്മ ചെയ്യാം, ഒരാളെ സഹായിക്കാം, സഹായിക്കാത്തിരിക്കാം. ഇതാണ് ഫ്രീ വില്‍.
ഈ ലോകത്ത്, അല്ലാഹുവിനെ നിരാകരിക്കുന്നവര്‍, ഭൗതികവാദികള്‍ക്ക് ഐഛിക വിഭവങ്ങളായ മദ്യവും, പെണ്ണും, പണവുമാണവശ്യം. അത് ഈ ലോകത്ത് വെച്ച് തന്നെ അവര്‍ക്ക് ഇഷ്ടാനുസരണം നല്‍കും. മറിച്ച്, അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ഐഛിക വിഭവങ്ങള്‍ അവശ്യമില്ല. അവര്‍ക്കാവശ്യം, പാരത്രിക വിഭവങ്ങളാണ്. അവര്‍ക്ക് ഭൂമിയില്‍ കഷ്ടപ്പാടും, പ്രയാസങ്ങളും, ദുരിതങ്ങളും നല്കി, വീണ്ടും വീണ്ടും പരിക്ഷണത്തിന് വിധേയമാക്കും. ഇത് മനുഷ്യ നിയന്ത്രിതമല്ല, അല്ലാഹു നിയന്ത്രിക്കുന്നു.
ചിലര്‍ക്ക്, ചില പാപങ്ങള്‍ക്ക്, ശാപങ്ങള്‍ക്ക്, ഭൂമിയില്‍വെച്ച് തന്നെ ശിക്ഷ ലഭിക്കും. അതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. (കോടതിയല്ല ഞാന്‍ ഉദ്ദേശിച്ചത്)
ബുദ്ധിമാന്, നിങ്ങളുടെ ചോദ്യങ്ങള്‍ ജഹിലിയ കാലത്തെ അറബികള്‍ നബിയോട് ചോദിച്ചതും, പിന്നിട് വര്‍ഷങ്ങളായി വിശ്വാസികള്‍ ഉത്തരം പറഞ്ഞ് മടുത്തതുമാണ്. അല്ലതെ പുതിയ വാദങ്ങളോ, ചോദ്യങ്ങളോ ഇന്ന് വരെ ഒരു ബുജിക്കും കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല.
ഈ പോസ്റ്റില്‍ തന്നെ നിങ്ങളുടെ വിവിധങ്ങളായ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടും എന്റെ ചോദ്യം അവശേഷിക്കുന്നു. ഈ പോസ്റ്റില്‍ മാത്രമല്ല എല്ലാ പോസ്റ്റിലും എന്റെ ന്യായമായ ചോദ്യം ഉത്തരം ലഭിക്കാതെ കിടക്കുന്നു.
പരദേശി,
പ്രപഞ്ചരഹസ്യങ്ങള്‍ ആര്‍ക്കും അറിയില്ല, മുനിമാര്ക്കോ, നബിമാര്‍ക്കോ ഒന്നും. ചിലതോക്കെ അല്ലാഹു ചിലര്‍ക്ക് വെളിപ്പെടുത്തികൊടുത്തിട്ടുണ്ടെങ്കില് പോലും, ഇന്നും പ്രപഞ്ച രഹസ്യങ്ങള്‍ സമസ്യയായി തുടരുന്നു. പ്രപഞ്ചരഹസ്യങ്ങള്‍ മനുഷ്യന് അവര്തീര്ണമായാല് പിന്നെ അവന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടും. ഉദാഹരണത്തിന്, ഖബറിലെ ശിക്ഷയെക്കുറിച്ച് നബി പറഞ്ഞത് ഇങ്ങനെയാണ് "ഖബറിലെ ശിക്ഷയെക്കുറിച്ച്, ചോദ്യം ചെയ്യുന്ന രീതിയെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ച് തന്നാല്‍ പിന്നെ നിങ്ങള്‍ മരണമടഞ്ഞവരെ മറവ് ചെയ്യുകയില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു" അത്രക്ക് ഭയനകമാണ് ഖബറിലെ ശിക്ഷ.
യോഗയിലൂടെ ഐഛികലോകത്തെ സുഖദുഖങ്ങള്‍ വെടിയുവാന്‍, ഇശ്വരനെ അറിയുവാന്‍ കഴിയും. പക്ഷെ പ്രപഞ്ച രഹസ്യങ്ങളറിയില്ല. ആറാം ഇന്ദ്രിയത്തിന്റെ ശക്തി വളര്‍ത്തുവാനും, അതിലൂടെ ദൈവത്തിന്റെ കാരുണ്യം അനുഭവിക്കുവാനും യോഗ നമ്മെ പ്രപ്തരാക്കുന്നു.
വിചാരവികാരങ്ങളില്ലാത്ത മനസ്സ്, അതിനെ നിയന്ത്രിക്കുവാനുള്ള വഴി, അങ്ങനെ പലതും നമ്മുക്ക് സ്വയത്തമക്കാം.
സ്വപ്നദര്‍ശനങ്ങള്‍, ആഴ്ചകളും മാസങ്ങളും കഴിഞ്ഞ് നടക്കാനിരിക്കുന്ന സംഭവങ്ങളുടെ മുന്‍കുട്ടിയുള്ള ദര്ശനമല്ലെ. (ചിലതോക്കെ).
പിന്നെ കേരളത്തിലെയോ, ഇന്ത്യയിലെ പ്രതേകിച്ചും മുസ്ലിങ്ങളോക്കെ ഹിന്ദുക്കളായിരുന്നു എന്ന തത്ത്വം അംഗീകരിക്കാന്‍ തയ്യാറായാല്‍, അതിന് മുന്‍പ് അദിമ മനുഷ്യനായ ആദമിനെ നിങ്ങള്‍ അംഗീകരിക്കുമോ?. എന്താണ് ഹിന്ദു മതം, എന്നാണുണ്ടായത്?. ഇതോക്കെ ഒരു ന്യൂട്ടര്‍ പോയന്റില്‍ നിന്നും പഠിക്കുക. അറിവ് നേടാനുള്ള ശ്രമത്തെ ഖുര്‍ആന്‍ വളരെയധികം പ്രശംസിക്കുന്നുണ്ട്, അതിന് പ്രതിഫലവുമുണ്ട്.
പ്രിയ സഹോദരന്മാരോട്, നമ്മുടെ ചര്‍ച്ച അതിന്റെ യഥാര്‍ഥ പാന്ഥാവിലൂടെ തന്നെ സഞ്ചരിക്കുന്നു എന്നറിയുന്നതിലുള്ള സന്തോഷം
ജ്ഞാന്‍ മറച്ചു വെക്കുന്നില്ല.എല്ലാവ്ര്ക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍.
ആദ്യത്തേത് എന്റെ പ്രിയ പരദേശിയോട് തന്നെ
നാമെല്ലാവരും ഒരേ ദൈവത്തിന്റെ സൃഷ്ടികാളാണ് എന്ന് മനസ്സിലാകുമ്പോഴുള്ള അവസ്ഥ അത്യാനന്ദകരം തന്നെ.ഖുര്‍ ആന്‍ ഒരിക്കലും
തന്നെ അതിന്റെ മുമ്പുള്ള ജനതകള്‍ക്കൊന്നും ജ്ഞാനം നല്കപ്പെട്ടിട്ടില്ലെന്നോ, അതിന്റെ ഭാഷ അറബിമാത്രമയിരുന്നെന്നോ
അവകാശപെട്ടിട്ടില്ല. ഖുര്‍ ആനില്‍ നിന്നു തന്നേയുള്ള അനേകം സൂക്തങ്ങള്‍ തന്നെയാണ് അതിന് ഏറ്റവും വലിയ തെളിവ്.ഓരൊ
ജനതക്കും അവരില്‍ നിന്ന് തന്നെയുള്ള ദൂതന്മാന്മാര് (പ്രവാചകന്മാര്) തന്നെയാണ് നിയോഗിക്കപ്പെട്ടത് എന്നും ഖുര്‍ ആന്‍ അര്‍ത്ഥ
ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.അങ്ങിനെയുള്ള ഭാഷകളില്‍ അറബി മാത്രമേ ഇപ്പൊള്‍ ജീവല്‍ ഭാഷയായി ഉള്ളൂ എന്നത്
അതിലും സുവ്യക്തമായ മറ്റൊരു യാഥാര്‍ഥ്യമാണ്.
"എല്ലാ സമുദായത്തിനും നാം ദൂതന്മാരെ നിയോഗിച്ചു കൊടുത്തിട്ടുണ്ട്.”(വി:ഖു 16:36)
“ നാം നിന്നെ സത്യവുമായി നിയോഗിച്ചിരിക്കുന്നു.ശുഭവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനുമായി. ഒരു സമുദായവും
അതിലൊരു താക്കീതുകരാന് നിയോഗിതമാവാതെ കഴിഞ്ഞു പോയിട്ടില്ല.”(വി:ഖു 35:24)
സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള ഇന്ത്യയില്‍ ദൈവ ദൂതന്മാര് ആഗതരയിരിക്കുമെന്നും ദൈവീക സന്ദേശം
അവതരിക്കപ്പെട്ടിരിക്കുമെന്നതില് സംശയമേയില്ല. എന്നാല്‍ ആരായിരുന്നു ആ പ്രവാചകന്മാരെന്നും എവിടെയെല്ലാം, എന്നെല്ലാമാണ്
അവര്‍ നിയോഗിതരായതെന്നും വ്യക്തവും ഖണ്ഡിതവുമായി അറിയാന്‍ കഴിയുന്ന പ്രാമാണിക രേഖകളൊന്നുമിന്ന് ലഭ്യമല്ലെന്നാണ് ഞാന്‍
മനസ്സിലാക്കുന്നത്. നമ്മുടെ രജ്യത്തെ പൂര്‍വ്വീകരായ പുണ്യ പുരുഷന്മാരെ സംബന്ധിച്ച് നിലവിലുള്ളത് കുറേ ഐതിഹ്യങ്ങളും
അവിശ്വസനീയവും അതിശയോക്തിപരവുമായ വര്‍ണനകളുമാണ്.ശരിയും തെറ്റും വേര്‍തിരിച്ചറിയാന്‍ പറ്റാത്ത വിധം അവ അതി
സങ്കീര്‍ണ്ണമത്രെ. ശ്രീരാമന്റെയും ശ്രീ കൃഷ്ണന്റെയും ശ്രീബുദ്ധന്റെയും ചരിത്രവും ഇതിന് അപവാദമല്ല. അവരെ സംബന്ധിച്ച് ഇന്ന്
പറയപ്പെടുന്നവ പലതു ശെരിയവാന് സാധ്യതയില്ല. അതിനാല്‍ നിലവിലുള്ള ധാരണവെച്ച് അവരൊക്കെ ദൈവ
ദൂതന്മാരായിരുന്നെന്നോ, അല്ലെന്നോ ഖണ്ഡിതമായി പറയുക സാധ്യമല്ല. അതേ സമയം ആവാനുള്ള സാധ്യത തള്ളികളയാനുമാവില്ല.
നമ്മുടെ രാജ്യത്തെ മുന്‍ഗാമികളായ മഹത് വ്യക്തികളുടെ യഥാര്‍ഥ ചരിത്രം ഐതിഹ്യങ്ങളില്‍ നിന്നും മോചിതമായിക്കിട്ടാന്
എന്തെങ്കിലും മാര്ഗ്ഗമുണ്ടെങ്കില് അത് മഹത്തായൊരും നേട്ടമായിരിക്കും. സത്യ സന്ധവും നിഷ്പക്ഷവുമായ അന്വേഷണ
പഠനങ്ങളിലൂടെ അവരുടെ യഥാര്‍ഥ ജീവിതം അനാവൃതമാകുകയും അങ്ങനെ അവര്‍ ദൈവ ദൂതന്മാരായിരുന്നു
ബോധ്യമാവുകയുമാണെങ്കില്‍ അതിലേറ്റവുമധികം സന്തോഷിക്കുന്നത് ഈ രാജ്യത്തെ മുസ് ലിങ്ങളായിരിക്കും എന്ന് പറയാന്‍ ഞാന്‍
ആഗ്രഹിക്കുകയാണ്. ഏതായാലും അത്തരമൊരമന്വേഷണവും പഠനവും അഭികാമ്യമത്രെ.
ദയവായി ഇതൊന്നും എന്റെ വിധി പറച്ചിലായി എടുക്കാതിരിക്കുക. അറിവ് ഒരു മഹാ സാഗരമാണ്. അതില്‍ എത്രത്തോളം
നുകരാന്‍ കഴിയുമോ അത്രയും നമുക്കതു നുകരാം. അവിടെ വിധി പറച്ചിലുകള്‍ക്ക് സ്ഥാനമില്ലെന്ന് ഈ എളിയവന്
മന്സ്സിലാക്കുന്നു.നിരീക്ഷണങ്ങള്‍ മാത്രമാണിത്. അതിനാല്‍ തന്നെ പ്രാദേശികവും ,ഭാഷാ പരവുമായ സങ്കുചിത ചിന്താ ഗതികള്‍
നമ്മള്‍ക്ക് മാറ്റി വെക്കാം. നമുക്കൊന്നിച്ചൊന്നായിരുന്നു സംവദിക്കാം. പരസ്പരം മനസ്സിലാക്കാം.
താങ്കള്‍ക്കെന്റെ അഭിനന്ദനങ്ങള്‍
മറ്റു സഹോദരന്മാര് ദയവായി കാത്തിരിക്കുക. ഓഫീസിലെ തിരക്ക് കാരണമാണ്. ക്ഷമിക്കുമെന്ന വിശ്വാസത്തോടെ..
കിരണ്‍,
നാളെ യേശു ഭൂമിയില്‍ അവതരിക്കുമെന്ന് വിശ്വസിക്കുന്നുവോ?, എങ്കില്‍ യുക്തിവാദിയായി ഞാന്‍ ചോദിക്കട്ടെ. എങ്ങനെയാണ് യേശു വരിക, പൂര്‍ണവളര്‍ച്ചയെത്തിയ മനുഷ്യനായാണ് യേശു വരുന്നത്. അതെങ്ങനെ സാധിക്കും?, യേശു ദൈവസന്നിധിയിലാണല്ലോ, എങ്ങനെ ദൈവം അദ്ദേഹത്തെ ഉയര്‍ത്തികൊണ്ട് പോയി?.
അങ്ങനെ ഉത്തരം കിട്ടാത്ത നൂറ് കൂട്ടം ചോദ്യങ്ങല്ക്കുള്ള ഉത്തരം വളരെ സിംപിള്‍. അതെല്ലാം ദൈവത്തിന്റെ കൈകളിലാണ്, അറിയുന്നവന് അല്ലാഹു മാത്രമാണ്. അവന് അസാധ്യമായതോന്നുമില്ല.
എന്നെ തെറ്റിധരിക്കരുത്, യേശു (ഈശ നബി) വരുമെന്നും രാജ്യം ഭരിക്കുമെന്നും, ഞാന്‍ ദൈവത്തിന്റെ പ്രവാചകന് മാത്രമാണെന്ന് പറയുമെന്നും, കുരിശ് നശിപ്പിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ദമസ്ക്കസ്സിലെ പള്ളിയില്‍, സുബഹി നമസ്ക്കരത്തിന് തൊട്ട്മുന്‍പ്, മുടിയില്‍നിന്നും വെള്ളം മുത്ത്പോലെ ഇറ്റ്വീഴുന്ന നിലയില്‍, മഞ്ഞ വസ്ത്ര ധാരിയായി..... അങ്ങനെ പലതും ഞാന്‍ വിശ്വസിക്കുന്നു. സര്വ്വധിപതിയായ, എല്ലാറ്റിനും കഴിവുള്ള, എല്ലാം ഭരിച്ച്, നിയന്ത്രിച്ച്, സംരക്ഷിക്കുന്ന, ഏകനായ അല്ലാഹു. അവന് വിശ്വസിക്കാന്‍ കല്‍പ്പിച്ചത്, എന്റെ യുക്തിയില്‍ നിരാകരിക്കാന്‍ കഴിയുമെങ്കിലും, വളരെ നിസ്സാരനായ ഞാന്‍ പ്രപഞ്ച നാഥനെ അംഗീകരിക്കുന്നു. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന അറിവ് പോലും എനിക്കില്ല. പിന്നെ ഞാന്‍ എങ്ങനെ, ഈ ലോകം സൃഷ്ടിച്ച ശക്തിയെ നിരാകരിക്കും.
എല്ലാറ്റിനും കഴിവുള്ളവനാണ് മനുഷ്യനെന്ന് നമ്മുക്ക് തല്ക്കാലം വിശ്വസിക്കാം, ഭൂമി താനെ ഉണ്ടായതാണെന്നും വിശ്വസിക്കാം, എല്ലാം ഒട്ടോമാറ്റിക്കാണെന്നും വിശ്വസിക്കാം, പക്ഷെ...
ഒട്ടോമാറ്റിക്കായി ഭൂമി ഉണ്ടായെങ്കില്‍, മനുഷ്യന് ഉണ്ടായെങ്കില്‍, സാഗരങ്ങളും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഉണ്ടായെങ്കില്‍, എന്ത്കൊണ്ട്, വ്യക്തമായി, എന്ത്കൊണ്ട് ഒരു പുതിയ ഭൂമി, ഒരു പുതിയ ചന്ദ്രന്, ഒരു പുതിയ ഹെടെക്ക് മനുഷ്യന്, അല്ലെങ്കില്‍ ജീവി ഉണ്ടാവുന്നില്ല. കോടാനുകോടി വര്‍ഷങ്ങളായി, നാം കാത്തിരിക്കുന്നു. ഓട്ടോമാറ്റിക്കായി അങ്ങനെ എന്തെങ്കിലും ഒന്ന് വരുമോ, അങ്ങനെ സംഭവിക്കുന്ന വരെ ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു അല്ലാഹു ഏകനാണ്, മുഹമ്മദ് മുസ്തഫ എന്ന പ്രവാചകന് അല്ലാഹുവിന്റെ അന്ത്യപ്രവാചകനാണ് എന്ന്.
അലിയേ മനുഷ്യന് ഭൂമിയില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം അല്ലാഹൂ നല്കുന്നു എന്നത് ഇപ്പോഴും ഒരു വാദം മാത്രമായി നില്‍ക്കുകയാണ്. ജബ്ബാര്‍ മാഷും സലാഹുദീനും ഖുറാന് വാക്യങ്ങള്‍ തന്നെ എടുത്ത് അതിന്റെ സാധുത ചോദ്യം ചെയ്തിരിക്കുകയാണ്. അപ്പോള്‍ കൂടുതല്‍ വിശദീകരണം വേണ്ടി വരും.
ഈ ലോകത്ത്, അല്ലാഹുവിനെ നിരാകരിക്കുന്നവര്‍, ഭൗതികവാദികള്‍ക്ക് ഐഛിക വിഭവങ്ങളായ മദ്യവും, പെണ്ണും, പണവുമാണവശ്യം. അത് ഈ ലോകത്ത് വെച്ച് തന്നെ അവര്‍ക്ക് ഇഷ്ടാനുസരണം നല്‍കും. മറിച്ച്, അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ഐഛിക വിഭവങ്ങള്‍ അവശ്യമില്ല. അവര്‍ക്കാവശ്യം, പാരത്രിക വിഭവങ്ങളാണ്. അവര്‍ക്ക് ഭൂമിയില്‍ കഷ്ടപ്പാടും, പ്രയാസങ്ങളും, ദുരിതങ്ങളും നല്കി, വീണ്ടും വീണ്ടും പരിക്ഷണത്തിന് വിധേയമാക്കും. ഇത് മനുഷ്യ നിയന്ത്രിതമല്ല, അല്ലാഹു നിയന്ത്രിക്കുന്നു
ഭൌതീക വാദികള്‍ മദ്യവും പെണ്ണും പണവുമാണ് ആവശ്യം എന്ന പ്രസ്താവന എന്തടിസ്ഥാനത്തിലാണ്. എന്തെ ഇത് ഭൌതീക വാദികള്‍ മാത്രമെ ഈ ലോകത്ത് ചെയ്യുന്നുള്ളോ. അതോ ഭൌതീക വാദികളില്‍ എല്ലാവരും അങ്ങനെയാണ് എന്ന് താങ്കളോട് ആരു പറഞ്ഞു. അതോ ഭൌതീക വാദികളില്‍ നന്മയുണ്ടാകില്ലെ? ദയവായി ഇങ്ങനെയുള്ള അബദ്ധ സിദ്ധന്തങ്ങള്‍ ഇറക്കരുതെ.
ഇനി ഇന്ന് കൊലപാതകവും ഭവനഭേദനവും ബലല്സംഘവും ഒക്കെ ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഏതെങ്കിലും മത വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരാണ്. ഇനി വാദത്തിന് ആ മതങ്ങളൊക്കെ തെറ്റും ഖുറാന് വിശ്വാസം മാത്രം ശരിയെന്നും വെച്ചാല്‍. മുസ്ലിമുകളും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. മറ്റ് മതക്കാരുമായി ഈ കുറ്റങ്ങള്‍ ചെയ്യുന്നവരുടെ ശരാശരി എടുത്താല്‍ മുസ്ലിമുകളുടെ പങ്കും മറ്റ് മതക്കാരുടെ ഒപ്പം നില്ക്കും.
ഇനി പരലോകത്ത് സത്യവിശ്വാസിക്ക് ലഭിക്കുന്നത് ഇതെ പെണ്ണും മദ്യവുമൊക്കെ അല്ലേ?
..പുതിയ ഭൂമി, ഒരു പുതിയ ചന്ദ്രന്, ഒരു പുതിയ ഹെടെക്ക് മനുഷ്യന്, അല്ലെങ്കില്‍ ജീവി ഉണ്ടാവുന്നില്ല. കോടാനുകോടി വര്‍ഷങ്ങളായി, നാം കാത്തിരിക്കുന്നു...
ha ha ha
This is just like asking 'why the monkeys & orangutangs in zoos are not becoming humang beings?'
...കോടാനുകോടി വര്‍ഷങ്ങളായി, നാം കാത്തിരിക്കുന്നു...
Since how many years are you (human beings) waiting for this? And how old are human beings as per you?
പേര്കൊണ്ട്, ജന്മം കൊണ്ട് ഞാനും കിരണും ഒക്കെ മതവിശ്വാസികളാണ്. പക്ഷെ യതാര്‍ഥ വിശ്വാസിയാവില്ല.
മനുഷ്യന് എറ്റവും കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് ഈ പറഞ്ഞ മൂന്ന് കാര്യങ്ങള്‍ക്കാണ്. അല്ലെന്ന് പറയാമോ?.
പിന്നെ ഭൗതികവാദികളുടെ ലക്ഷ്യം ഐഛികവിഭവങ്ങള്തന്നെയാണ്. അതിന് പ്രതേകിച്ച് ഗവേഷണം വേണമെന്നില്ല. മുസ്ലിങ്ങളില്‍ നല്ലോരുപങ്കും യതാര്‍ഥ വിശ്വാസികളല്ല. ഈ മതത്തെ തള്ളിപറഞ്ഞ് പുറത്ത് പോയവര്‍ നേടിയത് ഇത് മുന്നുമാണ്. അതിന് വേണ്ടി മാത്രമാണ്. മറ്റുമതക്കാരുടെ അഭിപ്രയം എനിക്കറിയില്ല. എന്റെ കഴ്ചപാടില് ജെനറലൈസ് ചെയ്തു. അത്രേയുള്ളൂ.
സ്ഥാനമാനങ്ങളില്ലാതെ, അത്യുനധപദവികള് അഗ്രഹിക്കതെ, വഴിതെറ്റി നടക്കനാല്ലതെ, മദ്യവും പെണ്ണും ഉപയോഗിക്കാത്ത, വിദേശഫണ്ടുപയോഗിക്കാത്ത എതെങ്കിലും ഒരു നിരീശ്വരവാദിയെ, ഒന്നിനെ കാണിച്ച് തരുമോ, കിരണ്‍. ഞാനില്ലെ എന്ന് കിരണ്‍ പറയില്ലെന്ന് കരുതുന്നു. കാരണം നിങ്ങള്‍ നിരീശ്വരവാദിയല്ല.
ഖുര്‍ആന്‍ തെറ്റാണെന്ന് വ്യഖ്യാനിച്ച് കടന്ന് പോകുന്നവര്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ട് കിരണ്‍. നിങ്ങള്ക്കറിയില്ലയിരിക്കാം. പക്ഷെ എനിക്കറിയാം.
അനോണി,
മുഖമില്ലാത്തവര്‍ക്ക് മറുപടി പറയാറില്ലെങ്കിലും ഞാന്‍ അഗ്രഹിച്ച ചോദ്യമായത്കൊണ്ട് ഉത്തരം തരാം.
നിങ്ങളുടെ യുക്തിക്ക് നിരക്കാത്ത ചോദ്യം വന്നാല്‍ ഉടനെ ചിരിക്കണം ആര്‍ത്ത് ചിരിക്കണം. പക്ഷെ, അത് നിരാശ്രയനായവന്റെ പരിതാപകരമായ അവസ്ഥയാണെന്ന്, മുങ്ങിചവാന് പോവുന്നവന്റെ മുന്നിലെ കാച്ചിതുരുമ്പ് കിട്ടിയ സന്തോഷമാണെന്ന്, ചിന്തിച്ചാല്‍ നന്ന്.
അപ്പോ, എന്താണ് യുക്തി, എന്താണ് യുക്തിവാദം?.
ഇനി ഞാന്‍ ചിരിക്കട്ടെ...
അലി ദയവു ചെയ്ത് കമ്യൂണിസ്റ്റ്കാരേപ്പോലെ സംസാരിക്കാതിരിക്കു. വിദേശ ഫണ്ട് ഗൂഡാലോചന് ഖുറാനെ തെറ്റായി വ്യാഖ്യാനിക്കുക എന്നൊക്കെപ്പറയുന്നത് വെറും വാഗ്വാദത്തിന്റെ കാര്യമാണ്.
നമുക്ക് തന്നെ പറയേണ്ടിവരുന്നു ഭൂരിഭാഗം വിശ്വാസികളും യഥാര്‍ത്ഥ വിശ്വാസികളല്ല. അപ്പോള്‍ നമുക്ക് ആര്‍ക്കും ഒരു യഥാര്‍ത്ഥ വിശ്വാസമുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും നമ്മള് യുക്തിവാദികള്‍ക്ക് നേരേ ആകോശിക്കുന്നു. അവര്‍ ഭൌതീക സുഖങ്ങള്‍ തേടിപ്പോകുന്നവരെന്ന്.
നമുക്ക് വ്യക്തി അടിസ്ഥാനത്തിലുള്ള വാദ പ്രതിവാദങ്ങള്‍ അവസാനിപ്പിക്കാം. യുക്തിവാദികളുടെ ചോദ്യത്തിന് മറുപടി നല്‍കികൊണ്ട് വേണം നാം നേരിടേണ്ടത്. യുക്തിവാദികള്‍ ദൈവം ഇല്ലാ എന്ന് പറയും എന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ ചോദ്യം ചെയ്യുന്നത് ഇന്ന് വിവിധ മതങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഈശ്വര സങ്കള്പ്പങ്ങളേയാണ് അല്ലെങ്കില്‍ വിവിധ തിയോളജികളെയാണ്.
ക്രിസ്തുമതവും ഇസ്ലാം മതവും പറയുന്നു ഞങ്ങളുടേത് മാത്രമാണ് ശരി. ആ ശരികളിലെ അയുക്തികളെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്.
ഇനി നിരീശ്വര വാദികളില്‍ ഉദാഹരണം
1)കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളീ (വി.ഗാര്‍ഡിന്റെ സാരഥി)
2) ബില്‍ഗേറ്റ്സ്
3) കേരളത്തിലെ നിസ്വാര്‍ഥരായ പഴയകാല കമ്യൂണിസ്റ്റ് നേതാക്കള്‍
സഹോദരന് കിരണ്‍ തോമസ്സിനോട്
ഓരോരുത്തരും അവരവരുടെ നിലപാടുകള്‍ വ്യക്തമാക്കേണ്ടത്, ഏതൊരു സംവാദത്തിലും അതില്‍ പങ്കെടുക്കുന്ന, വ്യക്തിയുടെ പ്രഥമവും പ്രധാനവുമായ ബാധ്യതയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. താങ്കള്‍ അടിസ്ഥാന പരമായി ഏത് നിലപാടിലാണെന്ന് എനിക്കിത് വരെ മനസ്സിലായിട്ടില്ല.അത് വ്യക്തമാക്കേടത്തോളം താങ്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി തരാന്‍ എനിക്ക് പ്രയാസമുണ്ട്. മാഷിന്റെ ചിലവിലാണോ, അതോ താങ്കള്‍ സ്വയം പഠിച്ചിട്ടാണോ ഖുര്‍ ആനെയും ഇസ്ലാമിനെയും വിമര്‍ശിക്കുന്നതെന്നും അറിയാന്‍ താല്പര്യം ഉണ്ട്. മാഷിന്റെ ഭാഗം മാഷ് തന്നെ ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനാല്‍ താങ്കള്‍ താങ്കളുടെ അടിസ്ഥാന നിലപാട് വ്യക്തമാക്കുമെന്ന വിശ്വാസത്തോടെ....
സലാഹുദ്ദീനേ എന്നെ ഒരു കക്ഷിയിലും പെടുത്തേണ്ട. ജബ്ബാര്‍ മാഷും നിങ്ങളും തമ്മില്‍ ഖുറാനെ അടിസ്ഥാനപ്പെടുത്തി ചര്‍ച്ച ചെയ്യുന്നു. ഞാന്‍ വെറും ഔട്ട് സൈഡര്‍. യുക്തിവാദികളും മുസ്ലിമുകളും തമ്മില്‍ നടക്കുന്ന ഈശ്വര വിശ്വാസ ചര്‍ച്ചയിലെ കാഴ്ചക്കാരന്. ഇവിടെ കണ്ട വാദമുഖങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. അത്രമാത്രം.
കിരണ്‍,
മുസ്ലിങ്ങളില്‍ നല്ലോരുഭാഗവും തിന്മ ചെയ്യുന്നവര്‍ തന്നെയാണെന്ന് സമ്മതിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. യതാര്‍ത്ഥ മതത്തില്‍ നിന്നും വഴിതെറ്റിയത്കൊണ്ടാവാം, അല്ലെങ്കില്‍ വിശ്വാസത്തിലെ ബലക്ഷയം കൊണ്ടാവാം. കാരണം എന്തായാലും, നിങ്ങളുടെ വാദത്തെ വ്യസനത്തോടെ അംഗീകരിക്കുന്നു.
പിന്നെ, ഈ മൂന്ന് വിഭാഗവും എന്റെ ഡെഫനിഷനില് തന്നെ വരുന്നുണ്ട്, അത് നമ്മുടെ വിഷയമല്ലെന്നത്കൊണ്ടും, മുസ്ലിം അല്ലാത്ത ഒരാളെ കുറ്റം പറയാന്‍ ഞാന്‍ അഗ്രഹിക്കാത്തത്കൊണ്ടും, ഈ വിഷയം നമ്മുക്ക് ഉപേക്ഷിക്കാം. സത്യം എത്രകാലം മൂടിവെച്ചാലും പുറത്ത് വരിക തന്നെ ചെയ്യും.
ജബ്ബാര്‍ മാഷ് ഖുര്‍ആനെ സ്വന്തം വ്യഖ്യാനങ്ങളുടെ അടിസ്ഥനത്തില്‍ കാണുന്നു. അല്ലാതെ ഖുര്‍ആന്‍ പഠിച്ചിട്ടല്ല, എന്റെ ചോദ്യത്തിന് ഖുര്‍ആന്‍ പഠിച്ച് വഴിതെറ്റിയ ഒരാളും മറുപടി തന്നില്ല. ചോദ്യം ഖുര്‍ആനില്‍ നിന്നുതന്നെയായിരുന്നു.
സ്വന്തം ചിന്തക്ക് അരോചകമായത് കണ്ടെത്തി വിളിച്ച്കൂവി, ഞാന്‍ ഖുര്‍ആനില്‍ തെറ്റ്കണ്ടുപിടിച്ചെന്ന് അവകാശപ്പെടുന്നതിന് മുന്‍പ്, സംശയം ദൂരികരിക്കാനുള്ള വല്ല മാര്‍ഗ്ഗവും മാഷ് ചെയ്തിരുന്നെങ്കില്‍ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു.
സഹോദരന് കിരണ്‍ തോമസ്സിനോട്.
ഓരു നിലപാടുമില്ലാത്ത താങ്കള്‍ ഏതെങ്കിലും ഒരു നിലപാടില്‍ നിലയുറപ്പിക്കുക.അല്ലാതെ താങ്കളുടെ ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. ഇത് മുസ് ലീങ്ങളും യുക്തിവാദികളും തമ്മിലുള്ള ചര്‍ച്ചയായിട്ടല്ല തുടങ്ങിയത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.യുക്തിവാദികള്‍ ദൈവം ഉണ്ടോ ഇല്ലേ എന്ന ചോദ്യത്തിന്റെ ഉത്തരമായിട്ടാണ് ഇത് തുടങ്ങിയത്.
നിലപാടില്ലാത്തത് കാപട്യമയിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് കൊണ്ട് ഏതെങ്കിലും ഒരു നിലപാടില്‍ നിന്ന് സംവദിക്കുക; മാഷെ പോലെ,അബ്ദുല്‍ അലിയെ പോലെ, ബുദ്ധിമാനെ പോലെ, പരദേശിയെ പോലെ... അത്കൊണ്ട് ഒരു നിലപാടുണ്ടാവുന്നത് വരെ താങ്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പ്രതീക്ഷിക്കരുത്. പ്ലീസ്
ശരി എന്റെ നിലപാട് ഇതാണ്.
ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്എന്ന് ഞാന്‍ വിശ്വസിക്കുന്നു. പരമകാരുണ്യവാനും, സ്തുതികളും ബലികളും ആഗ്രഹിക്കാത്തവനും,സര്‍വനന്മ സ്വരൂപിയുമായ ഈശ്വരനില്‍ ഞാന്‍ വിശ്വസിക്കുന്നു.
സലാഹുദീനേ
ഇനി എന്റെ മുന്‍ ചോദ്യത്തിന് ഉത്തരം തരുമല്ലോ അല്ലേ ?.
മനുഷ്യന്റെ യുക്തിക്കധീതമായി ഒരുപാട് കാര്യങ്ങള്‍ ഖുര്‍ആനിലുണ്ട്. ജബ്ബാര്‍ മഷിന്റെ നിര്‍വചനത്തില്‍ തന്നെ, ദൈവം എല്ലാം അറിയുന്നവനാണെന്നും എല്ലാറ്റിനും കഴിവുള്ളവനാണെന്നും പറയുന്നു. അതെ ഖുര്‍ആനില്‍ തന്നെ അല്ലാഹു, അദൃശ്യകാര്യങ്ങള്‍ മനുഷ്യന് കാണിച്ച്കൊടുത്തിട്ടില്ലെന്നും, പ്രപഞ്ചരഹസ്യങ്ങള്‍ മനുഷ്യന് അറിയില്ലെന്നും, ദൈവികജ്ഞാനത്തില്‍ അല്‍പ്പം മാത്രമാണ് മനുഷ്യന് നല്‍ക്കിയതെന്നും പറയുന്നുണ്ട്. അത് മറച്ച്വെച്ച്, സ്വരക്ഷക്കാവശ്യമായ ഏതാനും സുക്തങ്ങള്‍, അതും വികലമായ വിവര്ത്തനവുമായി, എഴുന്നള്ളിച്ചതിലെ യുക്തി മനസ്സിലാവതെ, ഞാന്‍ ആരെയും വ്യക്തിപരമായി വിമര്‍ശിക്കാന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെ തോന്നുന്നുവെങ്കില്‍, ഞാന്‍ നിരുപാദികം മാപ്പ് ചോദിക്കുന്നു. മനുഷ്യസഹജമായ വികരങ്ങള്ക്കടിമയായി ഞാന്‍ എഴുതിയതില്‍ ഖേദം പ്രകടിപ്പിക്കുന്നു.
എന്റെ വിശ്വാസവും ചിന്തയും ഉത്തമമാണെന്ന് തോന്നുന്നതോടോപ്പം, നിങ്ങളുടെ, മറ്റു മതക്കാരുടെയും, നിരിശ്വരവാദികളുടെയും, യുക്തിവാദികളുടെയുമൊക്കെ, ചിന്തയും വിശ്വാസവും എനിക്ക് അരോചകമല്ലെന്നും മറിച്ച്, സംവാദിക്കുവാനും, അതിലൂടെ അറിയുവാനും മാത്രമാണെന്റെ ശ്രമമെന്നും ഞാന്‍ തുറന്ന് സമ്മതിക്കുന്നു.
എന്റെ വിശ്വാസം എനിക്ക് വലുതാണെന്ന് പോലെ, നിങ്ങളുടെ വിശ്വാസം നിങ്ങള്‍ക്കും വലുതാണെന്ന് സത്യം നിസംശയം ഞാന്‍ അംഗീകരിക്കുന്നു. മാഷെ, തെറ്റുകള്‍ വന്ന് പോയിട്ടുണ്ടെങ്കില്‍, വ്യക്തിപരമായി കമന്റുകള്‍ വളഞ്ഞ് പോയിട്ടുണ്ടെങ്കില്‍, മാപ്പ്, മാപ്പ്, മാപ്പ്. ഇനിയും തുടരുക, അറിയാനുള്ള അഗ്രഹം, ഒപ്പം വദമുഖങ്ങളുമായി ഞാനും കൂടെയുണ്ടാവും. നന്മകള് നേര്‍ന്ന്കൊണ്ട്...
സഹോദരന് കിരണ്‍ തോമസ്
ഇത്ര പെട്ടെന്ന് ഇത് സംഭവിക്കുമെന്ന് ഞാന്‍ ധരിച്ചില്ല. ഏതായാലും ഇത് പൂര്‍ണ്ണമായില്ല. ദയവയി അതി ബുദ്ധി പ്രയോഗിക്കരുത്.
‘ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്എന്ന് ഞാന്‍ വിശ്വസിക്കുന്നു. പരമകാരുണ്യവാനും, സ്തുതികളും ബലികളും ആഗ്രഹിക്കാത്തവനും,സര്‍വനന്മ സ്വരൂപിയുമായ ഈശ്വരനില്‍ ഞാന്‍ വിശ്വസിക്കുന്നു‘
എങ്കില്‍ ആ സ്വരൂപം ആരെന്ന് കൂടി അറിഞ്ഞാല്‍ കൊള്ളാം..
സലാഹുദീനെ അങ്ങനെ ഒന്നിനെ ഒറ്റക്കെടുത്തുകാണിക്കാന് കഴിയില്ല. എന്റെ നിര്‍വ്വചനത്തില്‍പ്പെടുന്ന ഒന്നിനേയേ എനിക്ക് ദൈവമായിക്കാണാന് കഴിയൂ. അല്ലാതെ ഇതാണ് ദൈവം ഇങ്ങനെയാണ് ദൈവം എന്നൊന്നും പറഞ്ഞാല്‍ അത് പൂര്‍ണ്ണമാകില്ല.
സഹോദരന് കിരണ്‍ തോമസ്
താങ്കള്‍ പറഞ്ഞ, താങ്കളുടെ നിര്‍വ്വചനത്തിലുള്ള, ആ സ്വരൂപത്തെ പറ്റി തന്നെയാണ് ഞാനും ചോദിച്ചത്.
യുക്തിവാദികളൊക്കെ അമേരിക്കന്‍ ഫണ്ട് വാങ്ങി കള്ളും പെണ്ണും ആസ്വദിക്കാനാണ് കുര് ആനിനെ വിമര്‍ശിക്കുന്നത് എന്ന ,അലിയുടെയും സലാഹിന്റെയും കമന്റ് കണ്ടപ്പോള്‍ ഒരു നമ്പൂരി ഫലിതമാണ് ഓര്‍മ്മ വന്നത്. നമ്പൂരിയെ ഒരിക്കല്‍ ഒരാള്‍ തെറി വിളിച്ചു “എടാ തീട്ടം തീനീ!”എന്ന്. ഉടനെ നമ്പൂരി തിരിച്ചടിച്ചു. “എടോ പപ്പടം തീനീ!!”.പിന്നീടിതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നമ്പൂരി ഇങ്ങനെ വിശദീകരണവും നല്കി: “അവനോന് തിന്നണതല്ലേ അവനോനു പറയാന്‍ കിട്ടൂ”.
നാഴികക്കു നാല്‍പ്പതു വട്ടം അമേരിക്കയെ കുറ്റം പറയുകയും കൊക്കക്കോലക്കുപ്പി പൊട്ടിച്ച് സാമ്രാജ്യത്വ വിരോധം വിളിച്ചു കൂവുകയും ചെയ്യുന്ന ഇസ്ലാമിക പ്രസ്ഥാനക്കാരെല്ലാം തന്നെ , അമേരിക്കക്കു താവളം നല്‍കുകയും അവര്‍ക്കു വിടുവേല ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന സൌദിയുള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ക്കെതിരെ കമ യെന്നുരിയാടിയതായി ഇതുവരെ കണ്ടിട്ടില്ല. രാജാവിനെക്കാള്‍ വലിയ രാജഭക്തിയോടെ അവര്‍ക്കു റാന്‍ മൂളിക്കഴിയുകയും അവരില്‍നിന്നു പല തരം ഫണ്ടുകള്‍ കൈക്കലാക്കി ഇവിടെ മണി മന്ദിരങ്ങ ള്‍ പണിതും നാലു കെട്ടിയും ഇമ്പാലായി സുഖിക്കുകയും ചെയ്യുന്നവരാണ് യുക്തിവാദികളുടെ നേരെ വില കുറഞ്ഞ, തരം താണ ആരോപണങ്ങളുമായി വരുന്നത്. ഭൌതികേച്ഛ യില്ലാത്ത ദീനി സ്നേഹികളാണിവരെങ്കില് ആദ്യം ചെയ്യേണ്ടത് അമേരിക്കയുടെ ചെരിപ്പുനക്കികളായ അറബ് രാജ്യങ്ങളെയും അവരുടെ ഉല്‍പ്പന്നങ്ങളും ബഹിഷ്കരിച്ച് മാതൃക കാണിക്കുകയാണ്. ഇതൊന്നും നമ്മുടെ ചര്‍ച്ചാവിഷയമല്ല. യുക്തിവാദികള്‍ മതത്തിനെതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയുണ്ടെങ്കില്‍ അതു പറയുകയല്ലാതെ ഇത്തരം ചീപ് നംബറുകള്‍ ഇറക്കാതിരിക്കുക.
മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം കള്ളും പെണ്ണുമാണെന്നു പറയുന്നത് സക്ഷാല്‍ കുര് ആനാണ്. യുക്തിവാദികള്‍ ജീവിതാസ്വാദനത്തിന് ഇതിനെക്കാള്‍ വിശാലവും വൈവിദ്ധ്യപൂര്‍ണ്ണവുമായ അനേകം മാനങ്ങളുണ്ടെന്നു കരുതുന്നവരാണ്. അതൊന്നും ചെറിയ മനസ്സുള്ളവര്‍ക്കു മനസ്സിലാകില്ല. സ്വന്തം പൊട്ടക്കിണറു മാത്രമാണു ലോകം എന്നു ധരിച്ചു ഇരുട്ടില്‍ കഴിഞ്ഞു കൂടുന്ന ഇക്കൂട്ടരോടു സഹതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യാനാണ്.
..പുതിയ ഭൂമി, ഒരു പുതിയ ചന്ദ്രന്, ഒരു പുതിയ ഹെടെക്ക് മനുഷ്യന്, അല്ലെങ്കില്‍ ജീവി ഉണ്ടാവുന്നില്ല. കോടാനുകോടി വര്‍ഷങ്ങളായി, നാം കാത്തിരിക്കുന്നു...
എന്തൊരസംബന്ദ്ധം!!
പുതിയത് ഒന്നും ഉണ്ടാകുന്നില്ലത്രേ...
എല്ല ഗ്രഹങങളും ജീവികളും മനുഷ്യരും ഒക്കെ ഒരു സുപ്രഭാതത്തില്‍ ഉണ്ടായതത്രേ!
ഓരോ ജീവികളുടെയും ഗോളങ്ങളുടെയും ഒക്കെ പ്രായം ശാസ്ത്രം തെളിവുകളുടെയും കണക്ക് കൂട്ടലുകളുടെയും അടിസ്ഥാനത്തില്‍ എന്നേ കണ്ടുപിടിച്ചിരിക്കുന്നു.
ദിനോസറുകള്‍ ഉണ്ടായിരുന്നപ്പോള്‍ മനുഷ്യര്‍ അവരുടെ കൂടെ ജീവിചചതായി ഒരു തെളിവും ലഭിച്ചിട്ടില്ല.
പിന്നെ ഉണ്ടാകുന്നതും ഇല്ലാതാകുന്നതും ഒക്കെ ‘കാത്തിരുന്ന്’ കാണണം എന്ന് പറഞ്ഞാല്‍ ഇച്ചിരി ബുദ്ധിമുട്ടാകും.
മുന്നാം ക്ലാസിലെ കുട്ടിയുടെ യുക്തിപോലുമില്ലാതെ, അവന്റെ ചോദ്യത്തിന് പോലും മറുപടി പറയാന്‍ കഴിയാതെ, വിറങ്ങലിച്ച് നില്ക്കുന്ന യുക്തിയില്ലാത്ത വാദികളെ കണ്ടിട്ട് സഹതാപം തോന്നുന്നു.
കൊട്ടുകാരന്, ഞാന്‍ മാപ്പ് ചോദിക്കുന്നു, അങ്ങനെ ഒരു കമന്റ് വന്നതിന്, അതിന്റെ അന്വസരോചിത സന്ദര്‍ഭത്തിന്, ഫണ്ടും, സഹായവും, കൈക്കുലിയും, സൗജന്യവും, വിദ്വംശസ പ്രവര്‍ത്തനത്തിന്റെ പ്രതിഫലവുമൊക്കെ ഒരു നിര്‍വചനത്തില്‍ കണ്ടത് നന്നായി. ഈ വിഷയം കൂടുതല്‍ ഇവിടെ അവതരിപ്പിച്ചാല്‍, അത് നിങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതാവും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. രാഷ്ട്രിയവും സമൂഹ്യവും നമ്മുടെ ചര്‍ച്ചയല്ല. എന്റെ വിഴ്ചയില്‍ ഞാന്‍ ഖേദിക്കുന്നു. മാപ്പ്.
ബുജി, എന്റെ ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. അതിന്റെ പ്രായം ഇനി വരുന്ന ഏത് തലമുറ കണക്കാക്കും???
മനുഷ്യനെപറ്റി ചോദിക്കുന്ന സമയത്ത് ദിനോസറിനെ പറ്റി കമന്റ്, ഇതാവും യുക്തിവാദം അല്ലെ.
പ്രിയ ബുദ്ധിമാന് താങ്കള്‍ക്കുള്ള മറുപടി വൈകിയതില്‍ ക്ഷമിക്കുക.
"സ്രഷ്ടാവ് ഇല്ലാതെ വഴികാട്ടി ഇല്ലാതെ കാരണങ്ങളില്ലാതെ എപ്രകാരം ദൈവം ഉണ്ടായോ അതേ പ്രകാരം ഈ ദുനിയാവ് ഉണ്ടായി
എന്ന് വിശ്വസിക്കാനെന്താ ഇത്ര പ്രയാസം?"
വളരെയധികം പ്രയാസം തന്നെയാണ്. കാരണം പറയാം. താങ്കളുടെ പ്രസ്ഥാവന സത്യമെന്ന് വിശ്വസിക്കാന്‍ പറ്റിയ ഒരു തെളിവുകളും
ഈ ദുനിയാവില് നില നില്ക്കുന്നില്ല എന്നത് തന്നെ ഒന്നാമത്തെത്. മാത്രമല്ല, ദൈവാസ്തിത്വത്തിന് ഒരു പാട് തെളിവുകള്‍ ഉണ്ട് താനും.
ഒരു നഗരത്തില്‍ ഉടമസ്ഥനോ സാമാനം ശേഖരിക്കുന്നവനോ വില്പന നടത്തുന്നവനോ മേല്‍നോട്ടം വഹിക്കുന്നവനോ ഇല്ലാത്ത ഒരു
കടയുണ്ടെന്നും സാമാനം അതില്‍ സ്വയം വന്നു ചേര്‍ന്ന് സ്വയമേവ ആവശ്യക്കാര്‍ക്ക് വില്പന നടത്തിക്കൊന്ടിരിക്കുന്നെന്നും ഒരാള്‍
പറഞ്ഞാല്‍ താങ്കളത് വിശ്വസിക്കുമോ? ആരും കൊണ്ടു വരാതെ കടയില്‍ സാമാനം തനിയെ വന്നു ചേരുന്നുവെന്നും
വില്പനക്കാരില്ലാതെ വ്യാപാരം തനിയെ നടക്കുമെന്നും പാറാവുകാരനെ കൂടാതെ തന്നെ കള്ളന്മരില് നിന്നും കൊള്ളക്കാരില്‍ നിന്നും
അത് സുരക്ഷിതമാവുമെന്നും താങ്കള്‍ സമ്മതിക്കുമോ? ഇത്തരം പ്രസ്ഥാവന ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും സ്വീകരിക്കാന്‍ കഴിയുമോ
എന്ന് സ്വയം വിലയിരുത്തി നോക്കുക.
നഗരത്തില്‍ ഉടമസ്ഥനോ എഞ്ചിനിയറോ മേസ്ത്രിയോ ഇല്ലാത്ത ഒരു യന്ത്ര ശാലയുണ്ടെന്നും, അത് സ്വയം സ്ഥാപിതമായതും അതിലെ
യന്ത്രങ്ങള്‍ തനിയെ ഉണ്ടായതും അതിന്റെ ഓരോ ഘടകവും വിഭാഗവും യഥാസ്ഥാനങ്ങളില്‍ സ്വയം ഘടിതവുമാണെന്നും,
യന്ത്രങ്ങളെല്ലാം തനിയെ ചലിച്ചു കൊണ്ടിരിക്കുകയാണെന്നും, ആ യന്ത്ര ശാലയില്‍ നിന്ന് അത്ഭുതാവഹമായ സാമഗ്രികള്‍ സ്വയം
നിര്‍മ്മിതമായി പുറത്തു വന്ന് കൊണ്ടിരിക്കുന്നുവെന്നും ഒരാള്‍ താങ്കളോട് പറഞ്ഞുവെന്നിരിക്കട്ടെ, സത്യം പറയുക, അവന്റെ
മുഖത്ത് താങ്കള്‍ സംഭ്രമത്തോടെ തുറിച്ചു നോക്കില്ലേ? അവന്റെ മസ്തിഷ്കത്തിന് എന്തോ സാരമയ വൈകല്യം സംഭവിച്ചിരിക്കാമെന്ന്
താങ്കള്‍ സംശയിക്കില്ലേ. ഒരു ഭ്രാന്തനല്ലാതെ ഇത്തരം നിരര്‍ഥക ഭാഷണം എങ്ങനെ സാധ്യമാവും?
ഇവയൊക്കെ പോകട്ടെ താങ്കളുടെ ഓഫീസിലുള്ള മേശയും കസേരയും സ്വയം നിര്‍മ്മിതമാണെന്നു ഒരു വലിയ തത്ത്വ ജ്ഞാനി പറഞ്ഞാല്‍
തന്നെ താങ്കള്‍ക്ക് വിശ്വാസ യോഗ്യമാവുമോ? താങ്കള്‍ ധരിച്ചിരിക്കുന്ന വസ്ത്രം ആരും ഉണ്ടാക്കിയതല്ല എന്ന് ഒരു മഹാപണ്ഡിതന്
തന്നെ പറഞ്ഞാലും വിശ്വസിക്കാന്‍ താങ്കള്‍ സന്നദ്ധനാവുമോ? താങ്കളുടെ മുമ്പിലിരിക്കുന്ന കമ്പ്യൂട്ടര്‍ ആരും നിര്‍മ്മിച്ചതല്ല അത് സ്വയം
നിര്മ്മിതമായതാണെന്ന് ലോകത്തെ എല്ലാ സര്‍വ്വ കലാശാലയിലേയും പ്രൊഫസര്‍മാര്‍ ഒത്തു ചേര്‍ന്ന് താങ്കളെ ബോധ്യപ്പെടുത്താന്‍
ശ്രമിച്ചാലും അവരുടെ ഉദ്ധ്യമം വിഫലമാവുകയല്ലാതെ അത്തരം നിരര്ഥകവാദങ്ങളില് താങ്കള്‍ക്ക് വിശ്വാസം വരുമോ?
ദിനരാത്രമന്യേ നാം കണ്ടു കൊണ്ടിരിക്കുന്ന വസ്തുക്കളില്‍ ചിലത് ഉദാഹരണമായി താങ്കളുടെ മുമ്പില്‍ അവതരിപ്പിച്ചു എന്നു
മാത്രം.ഇനിയൊന്നു ചിന്തിച്ചു നോക്കുക! ഒരു സാധാരണ കടയെ സംബന്ധിച്ച്, അതൊരടിസ്ഥാനവുമില്ലാതെ സ്വയം
സ്ഥാപിതമയതാമായി വ്യാപാരം നടത്തുന്നെന്ന് ബുദ്ധി സമ്മതിക്കുന്നില്ലെങ്കില്‍, അതി വിസ്തൃതമായ ഈ മഹാ പ്രപഞ്ചത്തെ
സംബന്ധിച്ചേടത്തോളം അതൊരു സ്ഥാപകനെ കൂടാതെ സ്വയം സ്ഥാപിതമായതും ഒരുപ്രവര്ത്തകനെ കൂടാതെ സ്വയം
പ്രവര്‍ത്തിക്കുന്നതുമാണെന്ന് താങ്കളെങ്ങനെ സമ്മതിക്കും. ഒരു ചെറിയ യന്ത്രശാലയെ പറ്റി, അതിനെ നിര്മ്മിച്ചവരാരുമില്ലെന്നും അത്
സ്വയം ചലിച്ചുകൊണ്ടിരിക്കുകയാണെന്നും സമ്മതിച്ചു കൊടുക്കാന്‍ താങ്കളൊരുക്കമല്ലെങ്കില് വമ്പിച്ച പ്രതാപ പ്രകര്ഷത്തോടും നിസ്തുല
വ്യവസ്തയോടും കൂടി ചലിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചമാകുന്ന അതി ഗംഭീര യന്ത്രശാലയെ പറ്റി - സൂര്യ ചന്ദ്രാതി നക്ഷത്രങ്ങള്‍
ഘടികാരത്തിലെ ചക്രങ്ങള്‍ കണക്കെ ചുറ്റിക്കൊണ്ടിരുക്കുന്നതും സമുദ്രങ്ങളില്‍ നിന്ന് നീരാവി പൊങ്ങി കാര്‍മേഘങ്ങളായി
രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുന്നതും മേഘങ്ങളെ വായുവഹിച്ച് കൊണ്ട്പോയി ഭൂമിയുടെ നാനാ ഭാഗങ്ങളിലും പരത്തി
അവസരോചിതം തണുപ്പിച്ച് വീണ്ടും വെള്ളമാക്കി വര്‍ഷിച്ചു കൊണ്ടിരിക്കുന്നതും തദ്വാരാ, മൃതപ്രായമായ ഭൂമിയില്‍നിന്ന് ഹരിത
വര്‍ണ്ണത്തിലുള്ള വിവിധ സസ്യ ജാലങ്ങള്‍, ധാന്യങ്ങള്‍, നാനാ വര്‍ണ്ണത്തിലും രുചിയിലുമുള്ള ഫലങ്ങള്‍, ഭിന്നമായ ആകൃതിയോടും
വര്‍ണ്ണത്തോടും കൂടിയ പുഷ്പങ്ങള്‍ ആദിയായവ ഉല്പാദിപ്പിച്ചു കൊണ്ടിരിക്കുന്നതുമായ ഈ അതി ഗംഭീര പ്രപഞ്ചത്തെ പറ്റി അത്
ആരാലും നിര്മ്മിതമായതല്ലെന്നും സ്വയം ചലിച്ചു കൊണ്ടിരിക്കുന്നതാണെന്നുമുള്ള പ്രലപനങ്ങള്‍ താങ്കള്‍ക്കെങ്ങനെ സ്വീകരിക്കാന്‍
കഴിയും? ഒരു കസേര, ഒരു വാര തുണി, ഒരു ചെറു ഭവനം ഇവയെ സംബന്ധിച്ച് തനിയെ ഉണ്ടായതാണെന്നു ഒരുവന് പറയുന്ന
പക്ഷം അവന് ബുദ്ധി വൈകല്യം സംഭവിച്ചിരിക്കുകയാണെന്ന് ഉടന്‍ ആളുകള്‍ വിധികല്‍പ്പിക്കുന്നു. ആ സ്ഥിതിക്ക്, ഭൂമിയും പക്ഷി
മൃഗാതികളുമെന്നല്ല, മനുഷ്യനെ പോലുള്ള അത്യശ്ചര്യകരമായ ജീവിപോലും സ്വയമേവ ഉണ്ടായതാണെന്ന് പറയുന്നവന്റെ തകരാറ്
പറ്റിപ്പോയിരിക്കുന്നുവെന്നതില് എന്ത് സംശയമാണുള്ളത്?
മനുഷ്യ ശരീരത്തിന്റെ രാസയോഗത്തെ ശസ്ത്രജ്ഞന്മാര് വിശകലനം ചെയ്തു നോക്കിയപ്പോള്‍ നിസ്സാര വിലക്കുള്ള സ്വല്പം ഇരുമ്പ്,
കരി ഗന്ധകം, ഫോസ്ഫ്രസ്, കാത്സ്യം, ഉപ്പ്, വെള്ളം മുതലായ വസ്തുക്കളാണ് അതിലടങ്ങിയിരിക്കുന്നതെന്ന് കണ്ടിരിക്കുന്നു.
ഈ വസ്തുക്കള്‍ മനുഷ്യ ശരീരത്തിലെ തോതനുസരിച്ച് എടുത്ത് ഇഷ്ടാനുസരണം നിങ്ങളൊന്നു സംയോജിപ്പിച്ച് നോക്കുവിന്‍! എങ്ങനെ
ചേര്‍ത്തു വെച്ചാലും അത് മനുഷ്യനായി പരിണമിക്കുന്നതല്ല. എന്നിരിക്കേ നിര്‍ജ്ജീവങ്ങളായ ഈ വസ്തുക്കള്‍ കൊണ്ടു തന്നെ,
കേള്‍ക്കുകയും കാണുകയും സംസാരിക്കുകയും ചലിക്കുകയും ചെയ്യുന്ന മനുഷ്യന് - വിമാനവും കമ്പ്യൂട്ടറും കണ്ടു പിടിച്ച മനുഷ്യന് -
അതി നിപുണനും വിദഗ്തനുമായ ഒരു നിര്‍മ്മാതാവിന്റെ ശക്തിയും യുക്തിയും കൂടാതെ സ്വയം സംഭൂതനായതാണെന്ന് താങ്കളുടെ
ബുദ്ധിക്കെങ്ങനെ സമ്മതിക്കാന്‍ കഴിയും?
മാതാവിന്റെ ഗര്‍ഭാശയമാകുന്ന ആ ചെറു ഫാക്ടറിയില്‍ മനുഷ്യന് എങ്ങനെ തെയ്യാറക്കപ്പെടുന്നു വല്ലപ്പോഴും താങ്കള്‍ ചിന്തിച്ചു
നോക്കിയിട്ടുണ്ടോ? പിതാവിന്റെ യാതൊരു വിധ കൈകടത്തലിനും അവിടെ പ്രവേശനമില്ല; മാതാവിന്റെ യുക്തി സാമര്‍ഥ്യവും
അവിടെ വിലപ്പോവില്ല. ദൂര ദര്ശിനിയുടെ സഹായം കൂടാതെ കാണാന്‍ പോലും കഴിയാത്ത രണ്ടണുക്കള്‍ ഒരു തോല് സഞ്ചിയില്‍
പരസ്പരം ചേര്ന്നതെപ്പോഴെണെന്നു പോലും അറിഞ്ഞു കൂടാ. മാതാവിന്റെ രക്തത്തില്‍ നിന്ന് തന്നെ അതിന് പോഷകം ലഭിച്ചു
കൊണ്ടിരിക്കുന്നു. മുന്‍ പ്രസ്ഥാവിച്ച അതേ ഇരുമ്പ്, കരി ഗന്ധകം, ഫോസ്ഫ്രസ്, കാത്സ്യം, ഉപ്പ്, വെള്ളം മുതലായവയെല്ലാം
പ്രത്യേകം തൂക്കത്തിലും തോതിലും അതില്‍ സമ്മേളിച്ച് ഒരു മാംസ പിണ്ഡമായി ഭവിക്കുന്നു. അനന്തരം കണ്ണ്,മൂക്ക്, ചെവി,
നാക്ക്, ഹൃദയം, തലച്ചോറ്, അസ്ഥി മാംസപേഷികള്,സിരകള്‍ എന്നുവേണ്ട ശരീരത്തിലെ എല്ലാ അംഗങ്ങളും അംശങ്ങളും
അതതിന്റെ സ്ഥാനങ്ങളില്‍ ഉല്‍ഭൂതമാകുന്നു. പിന്നീടതില്‍ ജീവനുണ്ടാകുകയും കാണുവാനും രുചിക്കുവാനും ഗ്രഹിക്കുവാനും മറ്റുമുള്ള
നിരവധി ശക്തികളും യോഗ്യതകളും അതില്‍ വന്ന് നിറയുകയും ചെയ്യുന്നു. അങ്ങനെ മനുഷ്യന് പൂര്‍ണതയിലെത്തുന്നതോടെ ഒന്‍പതര
മാസക്കാലം ക്രമാനുസൃതമായി അവന് വളര്‍ന്ന് കൊണ്ടിരിക്കുന്ന ഗര്‍ഭാശയമാകുന്ന അതേ നിര്‍മ്മാണ ശാല സ്വയം ശക്തിയുപയോഗിച്ച്
അതിനെ പുറത്തേക്ക് തള്ളുന്നു. ഇത്തരം ഫാക്ടരികളില്‍(ഗര്‍ഭാശയം) നിന്ന് അനു നിമിഷം ഒരേ മാര്‍ഗേണ ലക്ഷക്കണക്കിന് മനുഷ്യര്‍
ആകൃതി, സൌഷ്ഠവം, വര്‍ണം, ശക്തി, യോഗ്യത, പ്രകൃതി, വികാരം, സ്വഭാവം, എന്നിവ വിത്യാസപ്പെട്ടു കൊണ്ട്-
ഒരേ മാതാവിന്റെ വയറ്റില്‍ നിന്ന് വരുന്ന സഹോദരന്മാര് പോലും പരസ്പരം വ്യത്യസ്തരായി കൊണ്ട് - ലോകരംഗത്ത് വന്നു
കൊണ്ടിരിക്കുന്ന ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു! ബുദ്ധിയെ സംഭ്രമിപ്പിക്കുന്ന ഒരല്‍ഭുത സംഭവമല്ലേ ഇത്?
എന്നിരിക്കെ ഇത്തരം ആശ്ചര്യജനകമായ സംഭവ പരമ്പരകള്‍ കണ്ടിട്ടും, മഹായുക്തിമാനും സര്‍വ്വ ശക്തനും സര്‍വ്വജ്ഞനും
നിസ്തുലനും അനുപമ വൈദഗ്ധ്യമുള്ളവനുമായ ഒരു സൃഷ്ടി കര്‍ത്താവിനെ കൂടാതെ ഇതെല്ലാം സ്വയം സംഭവിക്കുകയാണെന്നോ
സംഭവിക്കാമെന്നോ വല്ലവനും വാദിക്കുന്ന പക്ഷം അവന്റെ മസ്തിഷ്കം ശരിയല്ലെന്ന് നിശ്ശംസയം തീരുമാനിക്കാവുന്നതാണ്. അവനെ
ബുദ്ധിമാനെന്ന് വിളിക്കല് ബുദ്ധിയെ നിന്ദിക്കലാണ്. അത് കൊണ്ട് താങ്കള്‍ തന്നെ തീരുമാനിക്കുക എവിടെയാണ് താങ്കള്‍ക്കുള്ള സ്ഥാനം
എന്ന്...
"അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല
ദൃഷ്ടാന്തങ്ങളുമുണ്ട്.
നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി
ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. ( അവര്‍ പറയും: ) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി
സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ." (വി:ഖു
3:189-191)
“നാമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. എന്നിരിക്കെ നിങ്ങളെന്താണ് ( എന്റെ സന്ദേശങ്ങളെ ) സത്യമായി അംഗീകരിക്കാത്തത്?
അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്. അതല്ല, നാമാണോ സൃഷ്ടികര്‍ത്താവ്?
നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല.
( നിങ്ങള്‍ക്കു ) പകരം നിങ്ങളെ പോലുള്ളവരെ കൊണ്ടുവരികയും. നിങ്ങള്‍ക്ക് അറിവില്ലാത്ത വിധത്തില്‍ നിങ്ങളെ ( വീണ്ടും
) സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്ന കാര്യത്തില്‍
ആദ്യതവണ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട് ആലോചിച്ചു
നോക്കുന്നില്ല.
എന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
നിങ്ങളാണോ അത് മുളപ്പിച്ചു വളര്‍ത്തുന്നത്. അതല്ല നാമാണോ, അത് മുളപ്പിച്ച് വളര്ത്തുന്നവന്?
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് ( വിള ) നാം തുരുമ്പാക്കിത്തീര്‍ക്കുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടു പറഞ്ഞുകൊണേ
്ടയിരിക്കുമായിരന്നു”(വി:ഖു 56:57-65)
“ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
നിങ്ങളാണോ അത് മേഘത്തിന് നിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവന്?.”
(വി:ഖു 56:68-69)
“തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു.
പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു.
പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി.
തുടര്‍ന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു.
പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു
അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.
പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു.
പിന്നീട് ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്.”
(വി:ഖു 23:12-15)
സലാഹുദ്ധീനേ...
താങ്കളുടെ മറുപടി തീരുന്നിടത്താണ് എന്റെ ചോദ്യം തുടങ്ങുന്നത്.
താങ്കള്‍ പറഞ്ഞ പോലെ ഇക്കണ്ട അല്ഭുദങ്ങളെല്ലാം ഈ ദുനിയാവില് ഒരു സ്രഷ്ടാവില്ലാതെ പരിപാലകനില്ലാതെ ഉണ്ടായി എന്നത് വിശ്വസിക്കാന്‍ എനിക്കും നല്ല ബുദ്ധിമുട്ടുണ്ട്.
പക്ഷേ ഇതെല്ലാം ചെയ്യാന്‍ കെല്പുള്ള ഒരു ദൈവം എങ്ങിനെ, എന്തിന്, എവിടെ ഉണ്ടായി?? അങ്ങിനെ പഞ്ജേന്ദ്രിയങ്ങള്ക്കും ബുദ്ധിക്കും വഴങ്ങാത്ത ദൈവം എന്ന ഒരു പ്രതിഭാസം ഇവിടെ പ്രപഞ്ജസ്രിഷ്ടിക്ക് മുമ്പേ നിലനിന്നു എന്നും, ദൈവത്തിന്റെ ഉല്‍ഭവവും നിലനില്പും യുക്തിക്ക് അതീതമാണ് എന്നുമൊക്കെ പറയുന്ന നിങ്ങള്‍ക്ക് എന്ത് കൊണ്ട് പ്രപഞ്ജത്തിന്റെ തന്നെ നിലനില്പിനെ അങ്ങിനെ കണ്ടു കൂടാ?
എന്നു വച്ചാല്‍, എന്നെ പോലെ അറിയില്ല എന്നെങ്കിലും പറഞ്ഞൂടെ?
യുക്തിയുള്ളത് കൊണ്ടാണല്ലൊ ദുനിയാവും ജീവനും ഒക്കെ വെറുതെ ഉണ്ടായി എന്ന് വിശ്വസിക്കന്‍ പറ്റാത്തത്?
അതേ യുക്തി ഉപയോഗിച്ച് നിങ്ങള്‍ പറയുക;
ദൈവം എങ്ങിനെ, എപ്പോള്‍ ഉണ്ടായി?
ദൈവം എന്തിന് പ്രപഞ്ജ സൃഷ്ടി നടത്തി?
ദൈവം എന്തുകൊണ്ട് ഇതുപോലൊരു പ്രപഞ്ജം സൃഷ്ടിച്ചു?
ഇതിനൊക്കെ നിങ്ങള്‍ പറയും ഇങ്ങനെ ചോദിക്കുന്നതില്‍ കാര്യമില്ല..അതൊക്കെ ദൈവത്തിനേ അറിയൂ...നമുക്ക് മനസിലാകില്ല എന്നൊക്കെ.
ഇപ്പൊ ഞാന്‍ പറയുന്നത് ഇതേ മറുപറ്റി സലാഹുദ്ധീന്റെ പ്രപഞ്ജത്തേയും ജീവനേയും പറ്റിയുള്ള ചോദ്യത്തിനും ആകാം എന്നതാണ്.
ഇനി മറ്റൊരു കാര്യം...താങ്കള്‍ പറഞ്ഞപോലെ യന്ത്രശാലയുടെ കാര്യം പറയാം.
യന്ത്രശാല മനുഷ്യനാല്‍ പരിപാലിക്കപ്പെടുന്നതിനാല്‍ പലപ്പോഴും ഉല്പന്നങ്ങളില് ചിലത് ഡിഫക്റ്റീവ് ആകാറുണ്ട്.
എല്ലാം അറിയുന്ന ദൈവത്തിന്റെ ഉല്പന്നങ്ങള് ഡിഫക്റ്റീവ് ആകുന്നതെങ്ങനെ?
(കണ്ണും കാലും ഇല്ലാതെ പിറക്കുന്ന കുട്ടികളെപോലെ)
യന്ത്രശാലകള്‍ ഈ ഡിഫക്റ്റുകള്ക്ക് കാരണം കണ്ടെത്തുകയും തിരുത്തുകയും ചെയ്യുന്നതിനാല്‍ കാലാകാലങ്ങളിലായി തെറ്റുകളുടെ എണ്ണം കുറഞ്ഞു വരികയും എല്ലാ യന്ത്രശാലകളും ഓരോ വര്‍ഷവും മെച്ചപ്പെട്ട് വരികയും ചെയ്യും.
പ്രപഞ്ജത്തിലെ ഒന്നും തന്നെ അപ്രകാരം മെച്ചപ്പെടാത്തത് എന്ത് കൊണ്ട്?
പ്രപഞ്ജത്തിന്റെ സൃഷ്ടിയും പരിപാലനവും പെര്‍ഫെക്റ്റ് ആണെന്ന് പറയാമോ?
യന്ത്രശാലകള്ക്ക് മനുഷ്യന് ഉണ്ടാക്കിയതിന് വ്യക്തമായ് കാരണമുണ്ട്.
ദൈവത്തിന്റെ യന്ത്രശാല എന്തിനു വേണ്ടി??
ഒരു കാര്യം കൂടി..
ഇനിയിപ്പൊ നിങ്ങള്‍ പറഞ്ഞപോലെ ദൈവം ഇക്കണ്ട സങ്കീര്‍ണ്ണമായ് പ്രതിഭാസങ്ങളൊക്കെ ഉണ്ടാക്കി എന്നു തന്നെ വയ്ക്കുക.
ഇത്രയും സങ്കീര്‍ണ്ണമായ തല്‍ച്ചോറിന്റെ സൃഷ്ടി നടത്തിയ ഒരു ദൈവം, തന്റെ നിലനില്‍പ്പും കഴിവുകളും മനുഷ്യരെ ബോധ്യപ്പെടുത്താന്‍ ഒരു പുസ്തകം ഇറക്കുകയും, അതില്‍ കോഴിയിറച്ചി തിന്നണോ പന്നിയിറച്ചി തിന്നണോ താടീം മുടീം വടിക്കണോ, വെള്ളതൊപ്പി വേണൊ ചുവന്ന തൊപ്പി ഇടണോ അതോ തട്ടമിടണോ ......എന്നൊക്കെ അറിയിക്കുകയും ചെയ്തുവത്രേ..
എന്റമ്മോ...പോരാത്തതിന് ദൈവത്തിനെ അഞ്ജു നേരം സ്ഥുതി, ഒരു മാസം നോമ്പ്....ഇതൊക്കെ എന്താ സലാഹുദ്ധീനെ? കുട്ടിക്കളിയാണോ?
എന്തു തിന്നണം എപ്പൊ തിന്നണം, തൂറണം എന്നൊക്കെ പറഞ്ഞ നേരം "theory of relativity" എന്ന ഒരറ്റ കാര്യം ആ പുസ്തകത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനും വന്നേനേ അഞ്ജ് നേരം തലകുത്തി മറിയാന്‍!
നിങ്ങള്‍ പടച്ചോനെ വല്ലാണ്ടെ ചെറുതാക്കി കളഞ്ഞു.
സത്യം പറയാലോ ഐന്‍സ്റ്റീനോ, ന്യൂട്ടണൊ ദൈവത്തിന്റെ ആള്‍ക്കാരാ എന്ന് പറഞ്ഞിരുന്നെങ്കില്‍ പിന്നേം ഉണ്ടാര്‍ന്നു...അവര്‍ക്ക് അല്‍ഭുതാവഹമായ ബുദ്ധി ഉണ്ടാര്‍ന്നു.
ഒന്നുമില്ലെങ്കില്‍ നമ്മുടെ constitution, penal code ഇങ്ങനെ വല്ലതിനും സമാനമായ ഒന്നായിരുന്നെങ്കിലും കാര്യമുണ്ടാര്ന്നു.
ഒരു കാര്യം ഞാനൊറപ്പിച്ചു പറയാം നിങ്ങളോട് അല്ലാഹു ഉണ്ടെങ്കില്‍ തന്നെ നിങ്ങള്‍ അഞ്ജ് നേരം അങ്ങേരെ പുകഴ്ത്തിയില്ല എന്നതു കൊണ്ടോ കള്ളപ്പം തിന്നത് കൊണ്ടോ അതുമല്ലെങ്കില്‍ ചുരിദാര്‍ ഇട്ടു എന്നത് കൊണ്ടൊന്നും നിങ്ങളെ നരകത്തിലിടില്ല...ഞാന്‍ ഗ്യാരന്റി തരാം..ബുദ്ധിമാനാ പറയുന്നേ!
ഞാന്‍ പറഞ്ഞ് മനസിലാക്കികൊള്ളാം ദൈവത്തിനെ.
നല്ല മനുഷ്യരായി സമൂഹത്തിന് നന്മ ചെയ്ത് ജീവിക്കുക! ഈ സമൂഹവും ഇവിടെ ജീവിച്ചു മരിച്ചു പോയ അനേകായിരം നല്ല മനുഷ്യരുടെ ക്രിപ കൊണ്ടാണ് നിങ്ങള്‍ ഇന്ന് ഇത്ര മനോഹരമായി സുഖമായി ഇവിടെ ജീവിക്കുന്നത് എന്നു മനസിലാകുകയും അതിന് നന്ദിയുള്ളവരായി വരും തലമുറക്ക് എന്തെങ്കിലും ചെയ്താല്‍ തീര്‍ച്ചയായും നിങ്ങള്‍ സ്വര്‍ഗ്ഗത്തിലാണ്.
“വ്ജ്ഞാനം വരുന്ന വഴി മൂന്നെണ്ണമാണ്. പരീക്ഷണം,യുക്തിചിന്ത, വെളിപാടുകള്‍ .” സലാഹുദ്ദീന്റെ കുറിപ്പില്‍ നിന്നുള്ളതാണീ നിരീക്ഷണം.
അതി ഭൌതിക ജ്ഞാനം ലഭിക്കാനുള്ള ഏക മാര്‍ഗ്ഗം വെളിപാടാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ഈ ‘വെളിപാട്’?. അത് പഞ്ചേന്ദ്രിയങ്ങള്‍ക്കും യുക്തിക്കും അപ്പുറത്തുള്ള `അദൃശ്യ`ലോകത്തുനിന്നും വരുന്നതു തന്നെ യാണോ?. അല്ലെന്നാണു ആധുനിക മനശ്ശാസ്ത്രം വ്യക്തമാക്കുന്നത്. ഒരുപാട് തെറ്റിദ്ധാരണകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും കാരണമായിട്ടുള്ള ഈ മനോവ്യാപാരത്തെക്കുറിച്ച് മനശ്ശാസ്ത്രജ്ഞര് അഭിപ്രായപ്പെടുന്ന ചില കാര്യങ്ങള്‍ ഉദ്ധരിക്കുന്നത് നമ്മുടെ തുടര്‍ന്നുള്ള ചര്‍ച്ചയ്ക്കു സഹായകമായിരിക്കും.
ഭിഷഗ്വരനും മനശ്ശാസ്ത്രജ്ഞനുമായ ഡോ.NM മുഹമ്മദാലിയുടെ, ഈയിടെ പ്രസിദ്ധീകരിച്ച `മുഹമ്മെദ് എന്ന മനുഷ്യന്’ എന്ന പുസ്തകത്തിലെ ‘ദിവ്യാനുഭവങ്ങളുടെ മനശ്ശാസ്ത്രം’ എന്ന ഉപശീര്‍ഷകത്തിലുള്ള അധ്യായത്തില്‍നിന്ന്:
“മുഹമ്മെദിന് ഏകാന്തധ്യാനത്തിന്റെ അവസരത്തില്‍ ദൈവിക സാന്നിദ്ധ്യം അനുഭവപ്പെട്ടിരിക്കാന് ഇടയുണ്ട്. ഇത്തരം ദിവ്യാനുഭവങ്ങളെക്കുറിച്ച് ധാരാളം മനശ്ശാസ്ത്രപഠനങ്ങള്‍ അടുത്ത കാലത്ത് നടത്തിയിട്ടുണ്ട്. ആന്‍ഡ്രൂ ഗ്രീലി എന്ന അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞന്റെ അഭിപ്രായത്തില്‍ ദിവ്യാനുഭവം [mystical experience] ഭൂതോദയം [intuition] പോലെ മനുഷ്യ മനസ്സില്‍ പുതിയ ആശയം ഉദിക്കുന്ന പ്രക്രിയയാണ്. മനസ്സിന്റെ ഉപബോധതലത്തെ ഉയര്‍ത്തിക്കൊണ്ടു വന്ന് സര്‍ഗ്ഗപരമായ ഭാവനയെ പ്രവര്ത്തിപ്പിക്കുമ്പോഴാണ് ദിവ്യാനുഭവം ഉണ്ടാകുന്നത്. ഒരു തരം ഭ്രമകല്‍പ്പന[fantasy] ആണത്. സര്ഗ്ഗപ്രതിഭയുള്ളവര്ക്കെല്ലാം ഭ്രമകല്പ്പനയും സാധ്യമാണ്. ഇത്തരം അനുഭവങ്ങള്‍ ദിവ്യമാണെന്നുള്ളത് മത വിശ്വാസമാണ്. ചില സന്ദര്‍ഭങ്ങളില്‍ സ്വത്വത്തിന്റെ അതിരുകള്‍ ഇല്ലാതായി സ്വത്വം പ്രപഞ്ചവുമായി താദാത്മ്യം പ്രാപിച്ചു എന്ന തോന്നലായിരിക്കും . മനശ്ശാസ്ത്രത്തില്‍ ഇത്തരം അനുഭവങ്ങളെ മഹിഷ്ഠാനുഭവം[peak experience] എന്നാണു പറയുന്നത്. മഹിഷ്ഠാനുഭവങ്ങളുടെ ശാസ്ത്രീയമായ വിശദീകരണം ആദ്യം നല്‍കിയത് Maslow എന്ന മനശ്ശാസ്ത്രജ്ഞനാണ്. അതു കൊണ്ട് Maslow'sPeak Experience എന്നും പറയുന്നു. വ്യതിരിക്ത ബോധാവസ്ഥയിലാണ് സാധാരണ ദിവ്യാനുഭവങ്ങള് ഉണ്ടാവുക. മനുഷ്യന്റെ ബോധാവസ്ഥയെ സാധാരണ സ്ഥിതിയില്‍നിന്നും മറ്റൊരു അവസ്ഥയിലാക്കാന്‍ കഴിയും.ബാഹ്യലോകത്തുനിന്നുള്ള സംജ്ഞകളും ചോദനകളും പരമാവധി കുറച്ച് ശ്രദ്ധ ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ചാല്‍ വ്യതിരിക്തബോധാവസ്ഥ[altered state of consciousness] ഊണ്ടാകും. ഇതു പരീക്ഷിച്ചു നോക്കുന്ന നൂറു ശതമാനം പേര്‍ക്കും വളരെ വേഗം വ്യതിരിക്ത ബോധാവസ്ത കൈവരിക്കാന്‍ കഴിയുമെന്ന ധാരണ ശരിയല്ല. വ്യതിരിക്ത ബോധാവസ്ഥയില്‍ സ്വത്വത്തിന്റെ അതിരുകള്‍ അലിഞ്ഞില്ലാതായിട്ടോ സ്വത്വം വളര്‍ന്നു വികസിച്ചോ പ്രപഞ്ചവുമായി ലയിക്കുന്നതുപോലെ അനുഭവപ്പെടാം.ഇതാണു മഹിഷ്ഠാനുഭവം. ദൈവത്തിന്റെ തൊട്ടടുത്തു നില്‍ക്കുന്നതായിട്ടും ദൈവം, ദൈവത്തിന്റെ അവതാരം, ദൈവദൂതന്[മാലാഖ],ദേവീദേവന്മാര് എന്നിവരൊക്കെ പ്രത്യക്ഷപ്പെടുന്നതായും അനുഭവപ്പെടുന്നതിനെ വെളിപ്പെടല്‍ അനുഭവം[epiphanic experience] എന്നാണു പറയുന്നത്.....ദിവ്യാനുഭവങ്ങളോടൊപ്പം താന്‍ മറ്റൊരാളായി മാറിയതായുള്ള തോന്നലും അവര്‍ണ്ണനീയമായ മാനസീകാവസ്ഥയും ഉണ്ടാകാം. തീക്ഷ്ണമായ വികാരക്ഷോഭവും ഇന്ദ്രിയാനുഭൂതികളില്‍ തത്സമയമാറ്റങ്ങളും ഉണ്ടാകാറുണ്ട്........ ഏതെങ്കിലും മതത്തിന്റെ വിശ്വാസപ്രമാണങ്ങളുടെ ഭൂമികയില്‍ നിന്നുകൊണ്ട് ദിവ്യാനുഭവങ്ങള്‍ക്കു വേണ്ടിയുള്ള ധ്യാനം ,പ്രാര്‍ഥന തുടങ്ങിയവ അനുഷ്ഠിക്കുമ്പോഴുണ്ടാകുന്ന ദിവ്യാനുഭവങ്ങള് സ്വാഭാവികമായി വ്യക്തിയുടെ വിശ്വാസത്തെ ബലപ്പെടുത്താനുതകുന്നവയും വ്യക്തിക്കു തന്റെ അനുഭവം അര്ഥപൂര്ണമാണെന്നു തോന്നുകയും ചെയ്യും. മതപരമായ ദിവ്യാനുഭവങ്ങള് വ്യക്തിയുടെ മനസ്സില്‍ പുതിയ ജ്ഞാനപ്രകാശനത്തിന്റെ [enlightenment] സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. മതപരമല്ലാത്ത ദിവ്യാനുഭവങ്ങള് ഉളവാക്കിയ മാനസികമായ മാറ്റങ്ങള്‍ വേഗം മനസ്സില്‍ നിന്നും മാഞ്ഞു പോകുന്നു......”കൂടുതല്‍ അറിയാന്‍ പുസ്തകം നോക്കുക.[MYTHRI BOOKS,Near keralakaumudi city bureau, opp: Secretariate,Statue, Thiruvananthapuram-1. phon.0471-3256277. Rs.120]
വെളിപാടുകളുടെ ഭാഷാപരവും ആശയപരവുമായ നിലവാരം അതുരുവിടുന്ന വെളിച്ചപ്പാടിന്റെ ജ്ഞാന നിലവാരത്തെയായിരിക്കും ആശ്രയിച്ചിരിക്കുക. മുഹമ്മദ് ജീവിച്ചിരുന്ന കാലത്ത് അറേബ്യയില്‍ ധാരാളം വെളിച്ചപ്പാടുകളും പ്രവാചകരും ഉണ്ടായിരുന്നു. സമകാലികനായിരുന്ന മുസൈലിമ എന്ന പ്രവാചകനു ധാരാളം അനുയായികളുണ്ടായിരുന്നു. മുഹമ്മെദിന്റെ മരണത്തോടെ ലക്ഷക്കണക്കിനു മുസ്ലിങ്ങള്‍ ഇസ്ലാം ഉപേക്ഷിച്ച് ഈ പ്രവാചകന്റെ കൂടെ കൂടി. അബൂബക്കര്‍ അവരെ ഒരു ഘോര യുദ്ധത്തിലൂടെ തോല്‍പ്പിക്കുകയും അദ്ദേഹത്തെ കൊലപ്പെടുത്തുകയും ചെയ്തു. മുസൈലിമയുടെ വെളിപാടുകള്‍ കുര് ആനിനെക്കാള്‍ ആകര്‍ഷകമായിരുന്നു വെന്നാണു കരുതപ്പെടുന്നത്.
ഖാദിയാനി പ്രവാചകനായ മിര്‍സാ ഗുലാം അഹ്മദിനും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്.
നമ്മുടെ നാട്ടിലും ഇക്കാലത്തുപോലും വെളിച്ചപ്പാടുകള്‍ തുള്ളിയുറഞ്ഞ് വെളിപാടുരുവിടുന്നത് സര്‍വ്വസാധാരണമാണല്ലോ. അവരും സാധാരണ സംസാരിക്കുന്ന ശൈലിയിലും സ്വരത്തിലുമല്ല ഉറഞ്ഞു പറയുന്നത്. എന്റെ ചെറുപ്പത്തിലെ ഒരു അനുഭവം പറയാം. വീടിനടുത്ത് ഒരു പുലയരുടെ കോളനിയുണ്ട്.അവരുടെ കുലദൈവമാണു മുത്തപ്പന് .മരം കൊണ്ടുണ്ടാക്കിയ ഒരു കൊച്ചു വിഗ്രഹമാണു മുത്തപ്പന് . ആണ്ടിലൊറ്രിക്കല് കോളനിയില്‍ ഉത്സവം നടക്കും. അതിനോടനുബന്ധിച്ച് മുത്തപ്പന്റെ നീരാട്ടും മറ്റു പല ചടങ്ങുകളുമുണ്ട്. മുത്തപ്പന് ദൈവത്തിന്റെ ഇംഗിതങ്ങള്‍ കോളനി വാസികളെ അറിയിക്കുന്നത് ഈ ഉത്സവ സമയത്ത് തുള്ളി ഉറയുന്ന ചാത്തന് വെളിച്ചപ്പാടിന്റെ വാക്കുകളിലൂടെയാണ്. കോളനിയില്‍ മരണം നടന്നാല്‍ അതിന്റെ കാരണം മുത്തപ്പന് വെളിപ്പെടുത്തുന്നത് ഈ അവസരത്തിലായിരിക്കും. ഒരിക്കല്‍ കോളനിയിലെ 90 വയസ്സുള്ള മുത്തശ്ശി മരിച്ചു. ആ വര്‍ഷത്തെ വെളിപാടു കേള്‍ക്കാന്‍ ഞാനും പോയി. ചാത്തന് വെളിച്ചപ്പാട് തുള്ളി പ്പറഞ്ഞ മരണകാരണം രസകരമായിരുന്നു. പറഞ്ഞതിന്റെ ചുരുക്കം ഇതായിരുന്നു: കഴിഞ്ഞ കൊല്ലത്തെ ഉത്സവത്തിനുപോലും മുത്തപ്പന്റെ കാര്യത്തില്‍ ആരും വേണ്ടത്ര ശ്രദ്ധിക്കുകയോ ഗൌനിക്കുകയോ ചെയ്തില്ല. മുത്തപ്പനു കൊടുത്ത പനങ്കള്ളില്‍ ഉറുമ്പും പാറ്റയുമൊക്കെ ഉണ്ടായിരുന്നു. വെട്ടിക്കൊടുത്ത കോഴിയാകട്ടെ കുരിപ്പു രോഗമുള്ളതുമായിരുന്നു. ഇത്തരം അശ്രദ്ധ തന്റെ കാര്യത്തില്‍ കാണിച്ചതിലുള്ള പ്രതിഷേധമാണ് മുത്തശ്ശിയെ തിരിച്ചു വിളിക്കാന്‍ കാരണമായത്. കോളനിയിലെ ദാരിദ്ര്യം പങ്കിട്ടു കഴിയുന്ന ഒരു ദൈവത്തിന്റെ പരിദേവനമായിരുന്നു ഇത്. ഈ വെളിപാടിന്റെ ഉറവിടം ചാത്തന്റെ മനസ്സുതന്നെയാണെന്ന് മനസ്സിലാക്കാന്‍ എനിക്കന്നേ കഴിഞ്ഞിരുന്നു. പക്ഷെ അവരോടതു പറയാന്‍ അന്നെനിക്കു സാധിക്കുമായിരുന്നില്ല.
മറ്റൊരു ആള്‍ദൈവത്തിന്റെ അനുഭവം പറഞ്ഞുകേട്ടതു കൂടി പറയാം. നിലമ്പൂരില്‍ വൈലാശ്ശേരി വേലായുധന് എന്ന ഒരു ആള്‍ദൈവമുണ്ട്. നാലാം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്ത അദ്ദേഹം ഇന്ന് കേരളത്തിലെ കോടീശ്വരന്മാരായ ദൈവങ്ങളിലൊരാളാണ്. പതിനായിരക്കണക്കിനു ഭക്തരാണ് അവിടെ വന്നു പോകുന്നത്. ഒരിക്കല്‍ ഒരു ഭക്തന് തന്റെ മകനു ഗള്‍ഫില്‍ ജോലി കിട്ടാന്‍ വേണ്ടി ഈ ദൈവത്തിന്റെ അടുത്തു പോയി. 501 രൂപയാണു കാണിക്ക. 500രൂപാനോട്ട് ഇറങ്ങിയ കാലമായിരുന്നു. ഭക്തന് ഒരു 500 രൂപ നോട്ടും ഒറ്റരൂപയും ദേവീ സമക്ഷം വെച്ചിരുന്നു. വേലായുധന് പൈസനോക്കി മുരണ്ടുകൊണ്ട് ചോദിച്ചു.“ ം മ്...ദേവിയെ പരീക്ഷിക്കുകയാണോ?..” പൈസയിലേക്കു തന്നെ തുറിച്ചു നോക്കി വീണ്ടും വെളിപാട് ആവര്‍ത്തിച്ചപ്പോള്‍ ഭക്തനു കാര്യം മനസ്സിലായി. അയാള്‍ നോട്ട് നിവര്‍ത്തിക്കാണിച്ചു കൊണ്ട് ഇത്500രൂപയാണെന്നു പറഞ്ഞു. അതോടെ ദൈവം ഒന്നു പരുങ്ങിക്കൊണ്ട് ഇങ്ങനെയൊരു വെളിപാടു കൂടി അവതരിപ്പിച്ചു: “ ം ം ...500 ന്റെ നോട്ടിറങ്ങിയത് അമ്മ അറിഞ്ഞിരുന്നില്ല....!”
വെളിപാടിറക്കുന്ന എല്ലാ ദൈവങ്ങളുടെ സ്ഥിതിയും ഇതു തന്നെയാണ്. വെളിച്ചപ്പെടുന്ന പ്രവാചകര്ക്കറിയാത്ത ഒരു കാര്യവും ഈ ദൈവങ്ങള്‍ക്കും അറിയുകയില്ല. കുര് ആനിലെ വെളിപാടുകള്‍ക്കും മുഹമ്മദിന്റെ അറിവിന്റെയും അന്ധവിശ്വാസങ്ങളുടെയും പരിധിക്കപ്പുറം യാതൊരു നിലവാരവും ഇല്ല എന്നതാണു പരമാര്‍ത്ഥം. തുടര്‍ന്നു വരുന്ന കുര് ആന്‍ ചര്‍ച്ചയില്‍ അതു കൂടുതല്‍ വ്യക്തമാകും. ചാത്തന്റെ മുത്തപ്പന് ദൈവത്തിന്റെയും വേലായുധന്റെ അമ്മദൈവത്തിന്റെയും നിലവാരം മാത്രമുള്ള നിരവധി വെളിപാടുകള്‍ കുര് ആനില്‍ ഞാന്‍ കാണിച്ചു തരാം!
പ്രിയ ബുദ്ധിമാന് , ഇപ്പോള്‍ പറഞ്ഞതാണ് അതിന്റെ ഒരു ശരി . പ്രപഞ്ചരഹസ്യങ്ങള്‍ ഒരു മനുഷ്യനും അറിയില്ല . അല്പമെങ്കിലും ഈ രഹസ്യങ്ങള്‍ അനാവരണം ചെയ്തിട്ടുള്ളതും അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നതും സയന്‍സ് മാത്രമാണ് . എന്നാല്‍ ഈ അജ്ഞത ഒരു വിശ്വാസി സമ്മതിച്ചു തരില്ല . അവന് വിശ്വസിക്കുന്ന കിത്താബില്‍ എല്ലാം അടങ്ങിയിട്ടുണ്ട് എന്ന് പറയും . അതാണ് മുന്‍പേ പരദേശി ഇവിടെ പറഞ്ഞത് . വിശ്വാസികള്‍ക്ക് ഒന്നിലും സംശയമില്ല . അവര്‍ക്ക് ഉത്തരങ്ങള്‍ പൂര്‍ണ്ണമായും അവരുടെ കിത്താബുകളില്‍ നിന്ന് കിട്ടിക്കഴിഞ്ഞു . എന്നാല്‍ അവരുടെ ഉത്തരങ്ങള്‍ പൂര്ണ്ണമാകുന്നേടത്ത് നിന്ന് നമ്മുടെ ചോദ്യങ്ങള്‍ ആരംഭിക്കുന്നു . ഉദാഹരണത്തിന് ഈ പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണില്‍ ജീവജാലങ്ങളുണ്ടോ , അതേ പോലേ വേറെ ഏതെങ്കിലും ഗ്രഹത്തില്‍ എന്നെങ്കിലും ജീവജാലങ്ങള്‍ ഉണ്ടായിട്ടുണ്ടോ , ഇപ്പോള്‍ എവിടെയെങ്കിലും ജീവന് ഉരുത്തിരിയുന്നുണ്ടോ തുടങ്ങിയവ. നമ്മുടെ സങ്കല്പത്തില് ഈ പ്രപഞ്ചവും കാലവും ഒതുങ്ങുകയില്ല . നാം അത്ഭുതപ്പെടുന്നു ,സംശയിക്കുന്നു , ചോദ്യങ്ങള്‍ ചോദിക്കുന്നു , ഉത്തരം തേടുന്നു . ഇതൊന്നും ഒരു വിശ്വാസിക്ക് ബാധകമല്ല . അതാണ് വിശ്വാസത്തിന്റെ കടുപ്പം . വിശ്വാസികള്‍ ചിന്തിക്കുന്നത് അവനെപ്പറ്റിയും അവന്റെ ദൈവത്തെപ്പറ്റിയും മാത്രമാണ് . ആ ചിന്ത മാത്രമാണ് അവന്റെ ജീവിതത്തെ നയിക്കുന്നത് . ആ വിശ്വാസത്തിന്റെ തണലില്‍ അവന് അഭയം കണ്ടെത്തുന്നത് . ജബ്ബാര്‍ മാഷ് പറഞ്ഞ പോലെ മനുഷ്യന് അവന്റെ പരിമിതമായ ഭാവനയില്‍ നിന്നാണ് ദൈവം എന്ന സങ്കല്പം മെനഞ്ഞെടുത്തത് . എന്തെങ്കിലും സൃഷ്ടിക്കപ്പെടണമെങ്കില്‍ ഒരു സൃഷ്ടികര്‍ത്താവ് വേണ്ടേ എന്ന് യുക്തിപൂര്‍വ്വം ചോദിക്കുന്ന വിശ്വാസി പക്ഷേ അതേ യുക്തി ഉപയോഗിച്ച് അങ്ങിനെയെങ്കില്‍ ദൈവത്തെ സൃഷ്ടിക്കാനും ഒരു സൃഷ്ടികര്‍ത്താവ് വേണ്ടേ എന്ന ലളിതമായ ചോദ്യത്തിന് മുന്നില്‍ ഞഞ്ഞാമിഞ്ഞ പറഞ്ഞ് തടി തപ്പുന്നു . ഈ പ്രപഞ്ചരഹസ്യം എവിടെയോ ആണ് . അത് ആയിരം ഖുര്‍ആനിലോ , ബൈബിളിലോ , ഉപനിഷത്തുക്കളിലോ ഒതുങ്ങുന്നതല്ല . ഇവര്‍ക്ക് ഉദ്ധരിക്കാനുള്ളത് അവരവരുടെ കിത്താബ് മാത്രം . എന്നാല്‍ ഒരു സത്യാന്വേഷിക്ക് സത്യം മനസ്സിലാക്കാന്‍ ഇനിയും കാത്തിരിക്കാനുള്ളത് എത്രയോ കാലത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ ! വിശ്വാസികളെ വെറുതെ വിടുക !!
പ്രിയ ബുദ്ധിമാന്.
അതാണ് ദൈവം. അല്ലെങ്കില്‍ ദൈവം എന്ന് പറയുന്നതില്‍ ഒരര്‍ഥവുമില്ല.സ്രിഷ്ടിക്കപെടാത്തവന് അത് തന്നെയാണ് ദൈവം.നാം സൃഷ്ടികള്‍ മാത്രം. നിര്‍മ്മിക്കപെട്ട വസ്തുവിന് അറിയില്ല നിര്‍മ്മാതാവ് എങ്ങനെയൂണ്ടായതെന്ന്. അതറിയും എന്ന് താങ്കള്‍ സമ്മതിക്കുകയാണെങ്കില്‍ താങ്കള്‍ പറയുന്നതാണ് ശരി എന്ന് വിശ്വസിക്കുക.
സൃഷ്ടിക്ക് ഒരിക്കലും സ്രഷ്ടാവിനെ കുറിച്ച് അറിയാന്‍ കഴിയീല്ല; സൃഷ്ടാവ് അറിയിച്ച് തന്നാലല്ലാതെ. അത് കൊണ്ട് സൃഷ്ടാവ് എങ്ങിനെ ഉണ്ടായി എന്ന ചോദ്യത്തിനുള്ള ഉത്തരം ദൈവത്തിന്റെ അടുത്ത് മാത്രമേ ഉള്ളൂ. നിര്‍മ്മിക്കപ്പെട്ട ഏതെങ്കിലും ഒരു വസ്തുവിന് നിര്‍മ്മാതാവിന്റെ യുക്തിയോ,ബുദ്ധിയോ
രൂപമോ അറിയാന്‍ കഴിയാത്തത് പോലെ സൃഷ്ടികളുടെ യുക്തിക്കും ബുദ്ധിക്കും ഗ്രഹിക്കാന്‍ കഴിയുന്നതല്ല സൃഷ്ടാവിന്റെ യുക്തിയും ബുദ്ധിയും രൂപവും ഒന്നും. ഒരു യുക്തിയും ബുദ്ധിയുമില്ലാത്തവര്ക്ക് മത്രമേ ഇതൊക്കെ മന്സ്സിലാവാതിരിക്കാന് തരമുള്ളൂ.
അത് കൊണ്ട് ബുദ്ധിമാനെന്ന് സ്വയം നടീച്ച് നടക്കുന്ന ഒരാളുമായി സമയം കളയാന്‍ ഇല്ലാത്തത് കൊണ്ട്ട് താങ്കള്‍ക്ക് താങ്കളുടെ വഴി എനിക്കെന്റെ വഴി.
ജബ്ബാര്‍ മഷെ
‘ഭിഷഗ്വരനും മനശ്ശാസ്ത്രജ്ഞനുമായ ഡോ.NM മുഹമ്മദാലിയുടെ, ഈയിടെ പ്രസിദ്ധീകരിച്ച `മുഹമ്മെദ് എന്ന മനുഷ്യന്’ എന്ന പുസ്തകത്തിലെ ‘ദിവ്യാനുഭവങ്ങളുടെ മനശ്ശാസ്ത്രം’ എന്ന ഉപശീര്‍ഷകത്തിലുള്ള അധ്യായത്തില്‍നിന്ന്:‘
ഈ ‘ദിവ്യാനുഭവങ്ങളുടെ മനശ്ശാസ്ത്രം’ ത്തിന്റെ വെളിപാടെങ്ങനെ യുണ്ടായെന്നറിഞ്ഞാല് കൊള്ളാമായിരുന്നു.
ജബ്ബാര്‍ മാഷേ , താങ്കള്‍ മേലെ എഴുതിയ കുറിപ്പ് ഇപ്പോഴാണ് വായിച്ചത് . വളരെ അവസരോചിതമായി അത് . പക്ഷെ ഇതൊന്നും വിശ്വാസികളോട് പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല .
"സ്ഥാനമാനങ്ങളില്ലാതെ, അത്യുനധപദവികള് അഗ്രഹിക്കതെ, വഴിതെറ്റി നടക്കനാല്ലതെ, മദ്യവും പെണ്ണും ഉപയോഗിക്കാത്ത, വിദേശഫണ്ടുപയോഗിക്കാത്ത എതെങ്കിലും ഒരു നിരീശ്വരവാദിയെ, ഒന്നിനെ കാണിച്ച് തരുമോ,"
എന്റെ അബ്ദുല്‍ അലീ...
താങ്കള്‍ക്ക് ഒരു കാര്യം അറിയുമോ?
എല്ലാ ദിവസവും പത്രങ്ങളില്‍ വരുന്ന ക്രിമിനല്‍ വാര്‍ത്തകള്‍ പരിശോദിച്ചാല്‍ തന്നെ വളരെ വ്യക്തമാകുന്ന ഒന്നാണ്, എങ്കിലും പറയാം. അസ്സല് സ്ഥിതിവിവരകണക്കുകള്‍ ഞാന്‍ വേണമെങ്കില്‍ അധികം താമസിയാതെ പോസ്റ്റാം..എന്താണെന്നല്ലേ,
“അറ്റ് ലീസ്റ്റ് കേരളത്തിലെങ്കിലും, നടക്കുന്ന ക്രിമിനല്‍ സംഭവങ്ങളില്‍ ഉള്പെട്ടിട്ടുള്ള പ്രതികളില്‍ ഭൂരിപക്ഷം ‘മുസ്ലീം നാമധാരി‘കള്‍ ആണ്.
ഇത് പോലീസ് രേഖകള്‍ പ്രകാരം തെളിയിക്കാവുന്നതാണ്.
അവരൊക്കെ മുസ്ലീങ്ങളാണ് എന്ന് ഞാന്‍ പറയുന്നില്ല, എങ്കിലും എന്തു കൊണ്ട് അങ്ങിനെ ഒരു സാഹചര്യം വന്നു ചേര്‍ന്നു?
അതിനു മതമല്ല കാരണം എങ്കില്‍ പിന്നെ എന്തു കൊണ്ട് ഹിന്ദു അല്ലെങ്കില്‍ ക്രിസ്ത്യന്‍ അതുമെല്ലെങ്കില്‍ ഹിന്ദു+ക്രിസ്ത്യന്‍ നാമങ്ങളുടെ എണ്ണം മുസ്ലീം നാമങ്ങളുടെ എണ്ണത്തിനൊപ്പമോ കൂടുതലോ ആകുന്നില്ല?
ഇതിന്റെ കാരണം എനിക്കറിയില്ല.
പെണ്ണ് പിടിയന്മാരും കള്ള് കുടിയന്മാരും വെറും സാമ്പത്തിക ലാഭേച്ഛുക്കളുമായ ഒരൊറ്റ നിരീശ്വരവാദിയെ ഞാന്‍ കണ്ടിട്ടില്ല...അതൊക്കെയാണ് ലക്ഷ്യം എന്നുണ്ടെങ്കില്‍ അവര്‍ നിരീശ്വരവാദം പറഞ്ഞു നടക്കുമോ?
അമേരിക്കയുടെ സാമ്പത്തിക സഹായം ഉണ്ടെങ്കില്‍ മക്കയിലും, ശബരിമലയിലും ഒക്കെ ആക്രമണം എന്നേ അവര്‍ നടത്തിക്കാണുമായിരുന്നു....കാരണം അക്കൂട്ടരിലും ഉണ്ട് കുറച്ച് തീവ്രവാദികള്‍, മരിക്കാന്‍ തയാറായി!!
വെറുതെ താടീം മുടീം വളര്‍ത്തി അഫ്ഗാന് മരുഭൂമിയില്‍ നടക്കുന്ന തീവ്രവാദികള്‍ക്ക്, വിമാനം ഓടിക്കാനും അതു കൊണ്ടുപോയി കെട്ടിടം തകര്‍ക്കാനുമൊക്കെ ഉള്ള വിവരവും കെല്പും ഉണ്ടായി എന്നത് തന്നെ വിദേശ ഫണ്ട് എവിടെ നിന്ന് എവിടേക്ക് ഒഴുകുന്നു എന്നതിനുള്ള ദ്രിഷ്ടാന്തമാണ്.
സലാഹുദ്ധീന്റ്റെ second last കമന്റില്‍ ‘സൃഷ്ടാവ് ‘ ,’ദൈവം’ എന്നീ വാക്കുകള്‍ക്ക് പകരം ‘പ്രപഞ്ജം‘ എന്ന് മാറ്റി വായിക്കുക!
ബുദ്ധിമാന്,
വളരെ ന്യായമായ ചോദ്യം, ഇത്രയും കാര്യങ്ങല്‍ ന്യായമായും നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, ദൈവത്തെ അറിയാനുള്ള വഴിയാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍, സ്വാഗതം.
പ്രവാചകനായ മുഹമ്മദ് നബി അല്ലാഹുവിനെ കാണുകയും നേരിട്ട് സംസാരിക്കുകയും ചെയ്താതായി ഹദീസുകള്‍ വ്യക്തമാക്കുന്നു. ഇബ്രഹിം നബിക്ക് പ്രപഞ്ച രഹസ്യങ്ങള്‍ കാണിച്ച് കൊടുത്തതായും, മുസ്സ നബിയുമായി അല്ലാഹു നേരിട്ട് സംസാരിച്ചതായും ഹദീസും ഖുര്‍ആന്‍ സുക്തങ്ങളുമുണ്ട്.
അല്ലാഹുവിനെ നേരിട്ട് കണുകയും, സംസരിക്കുകയും ചെയ്ത പ്രവാചകരുടെ വചനങ്ങള്‍ വിശ്വസിക്കുക. അങ്ങനെ വന്നാല്‍ പ്രപഞ്ചത്തിന്റെ സൃഷ്ടാവിനെ വിശ്വസിക്കുക എന്നതാണ് ന്യായം. അതിന് പിന്നെ എന്ത്കൊണ്ട് പ്രപഞ്ച രഹസ്യം കാണിച്ച് തന്നില്ല, എന്ത്കൊണ്ട് നബിക്ക് വിമാനം കൊടുത്തില്ല എന്നാണോ ചോദിക്കെണ്ടത്?.
മാഷെ, സിഗ്മന്റ് ഫ്രോഡ് തന്നെ മനശാസ്ത്രം പലതവണ തിരുത്തിയെഴുതിയിട്ടുണ്ട്. മനശാസ്ത്രം ഇന്നും നിരിക്ഷണ പരിക്ഷണങ്ങളുടെ ശൈശവാസത്ഥയിലാണ്. അതുമായി, ഖുര്‍ആനെ താരതാമ്യന് ചെയ്താല്‍ എവിടെയും എത്തില്ല. നിങ്ങള്‍ കാണുന്ന ആള്‍ദൈവങ്ങളാണ്, നിരിശ്വരവാദികളെ വളര്‍ത്തുന്നത്. ആള്‍ദൈവങ്ങള്‍ക്ക് മുന്നില്‍ പകച്ച് പോവുന്നവന് പിന്നെ ഏത് ദൈവത്തെയും അംഗീകരിക്കാന്‍ മടിക്കും. അത് ന്യയമാണ്.
Time and Space ന് അധീതനാണ് അല്ലാഹു. അത് ബാധകമാവുക മനുഷ്യന് മാത്രം. ഈ ഭൂമിയില്‍ മാത്രം. ഈ time and Space-ല്‍ ഉള്‍ക്കൊള്ളുന്ന വസ്തുകളോക്കെ വെറും illusion മാത്രമാണെന്നും, അവ യതാര്‍ത്ഥ വസ്തുകളെ പ്രതിനിധാനം ചെയ്യുന്നില്ലെന്നും ആധുനിക ശാസ്ത്രം തെളിയിക്കുന്നു. (കൂടുതല്‍ ചിന്തിച്ചാല്‍ സ്വന്തം അസ്തിത്വം ഇല്ലാതാവും).
കെ.പി മാഷെ,
വളരെ വ്യക്തമായി പല പ്രവശ്യം പറഞ്ഞിരിക്കുന്നു, മനുഷ്യന്റെ ജ്ഞാനം പൂര്‍ണമല്ല. അപൂര്‍ണ ജ്ഞാനവുമായി മാത്രം മനുഷ്യന് ജീവിക്കുന്നു. "കിതാബില്‍ എല്ലാം അടങ്ങിയിട്ടുണ്ടെന്ന്" ഉറപ്പിച്ച് പറയാന്‍ വിശ്വാസിക്ക് കഴിയുന്നത് അതിനപ്പുറത്ത് ഒന്ന്, ഒരു ശാസ്ത്രവും, ഒരു ആള്‍ദൈവവും, ഒരു നിരീശ്വര വാദിയും പറയാത്തത്കൊണ്ടാണ്. 1400 വര്‍ഷം മുന്‍പ് മുഹമ്മദെന്ന നിരക്ഷരന് "തോന്നിയതാണ്" ഭ്രൂണം മൂന്ന് അറകള്‍ക്കുള്ളിലാണ് കിടക്കുന്നതെന്ന്, അതിനിന്റെ വ്യത്യസ്ഥങ്ങളായ രൂപങ്ങളും, എല്ലിനെ മാംസംകൊണ്ട് പോതിയുമെന്നും, അങ്ങനെ നൂറ് നൂറ് കാര്യങ്ങള്‍. അതെ, അത്കൊണ്ട് തന്നെയാണ്. ആ മുഹമ്മദ് പറഞ്ഞ ദൈവത്തെ അംഗീകരിക്കുന്നതും, അവന് വേണ്ടി മാത്രം നമസ്കരിക്കുന്നതും. മുഹമ്മദ് ദൈവമണെന്നല്ലല്ലോ പറഞ്ഞത്, മുഹമ്മദിനെ വിളിച്ച് പ്രാര്‍ഥിക്കണമെന്നും പറഞ്ഞില്ല. എന്റെ ഖബറില്‍ വന്ന് എന്നോട് കരഞ്ഞ് പറയണമെന്നും ആ മുഹമ്മദ് പറഞ്ഞില്ല. ഏകനായ അല്ലാഹുവിനെ ആരാധിക്കുവാനാണ് പറഞ്ഞത്.
ബുദ്ധിമാനെ, നിങ്ങളുടെയും, ജബ്ബാര്‍ മാഷിന്റെയുമൊക്കെ പേര് മുസ്ലിം തന്നെയല്ലെ.
You got it what i mean?
പ്രപഞ്ചത്തിലെ ഇക്കണ്ടു കാണപ്പെടുന്ന അല്‍ഭുത ങ്ങളൊക്കെ താനേ ഉണ്ടായി എന്നു വിശ്വസിക്കാന്‍ കഴിയുമോ? ഇല്ല. അതുകൊണ്ട് അത് ഒരു ആള് കുത്തിയിരുന്ന് ഉണ്ടാക്കി എന്നു വിശ്വസിക്കാന്‍ കഴിയുമോ? അതും കഴിയില്ല. ഈ രണ്ടു ചോദ്യങ്ങളും നമ്മുടെ അറിവിന്റെയും യുക്തിയുടെയും പരിധിക്കു പുറത്തുള്ളതാണ് എന്നതു തന്നെ കാരണം. ഒരു ദൈവം കുത്തിയിരുന്ന് ഇതൊക്കെ ഉണ്ടാക്കി എന്നു നിങ്ങള്‍ കുറെ ആളുകള്‍ പറയുന്നു എന്നതുകൊണ്ട് മാത്രം അതു എല്ലാവര്ക്കും അംഗീകരിക്കാന്‍ കഴിയുന്നതെങ്ങനെ? ആ ദൈവത്തെ കുറിച്ച് നിങ്ങള്‍ പറയുന്ന ഒരു കാര്യത്തിനും നിങ്ങളുടെ പക്കല്‍ നമ്മുടെ പരിമിതയുക്തികൊണ്ടു പോലും മനസ്സിലാക്കാവുന്ന ഒരു തെളിവും ഇല്ല.
പരിണമിച്ചുണ്ടായി എന്നു പറയുന്നവരുടെ പക്കല്‍ യുക്തിക്കും ബുദ്ധിക്കും നിരക്കുന്ന കുറച്ചു തെളിവെങ്കിലും ഉണ്ട്. പരിണാമത്തെ കുറിച്ചു പറയുന്ന ശാസ്ത്രജ്ഞന്മാരാരും അതു എല്ലാവരും വിശ്വസിച്ചുകൊള്ളണം എന്നോ വിശ്വസിച്ചില്ലെങ്കില്‍ തീയില്‍ കരിച്ചുകളയുമെന്നോ, വിശ്വസിച്ചാല്‍ കള്ളും പെണ്ണും ഇഷ്ടം പോലെ തരാം എന്നൊന്നും പറയുന്നില്ല. നിങ്ങള്‍ പരിണാമത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ശാസ്ത്രത്തിനൊരു കുഴപ്പവും വരാനുമില്ല. ശാസ്ത്രം പരിമിതമായ മനുഷ്യബുദ്ധിയും കഴിവും ഉപയോഗിച്ചു കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നു. അതു നാം പലതരത്തില്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. അറിയാത്ത കാര്യങ്ങള്‍ അറിയാനായി ശാസ്ത്രത്തിന്റെ രീതിയില്‍ വിശ്വാസമര്‍പ്പിച്ചു കാത്തിരിക്കുകയും അറിയുന്ന കാര്യങ്ങളെപ്പറ്റി മാത്രം സംസാരിക്കുകയും ചെയ്യുക എന്നതാണു യുക്തിവാദികള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം.
ദൈവം എന്നൊരാള്‍ ഇതൊക്കെ ഉണ്ടാക്കി എന്നു വിശ്വസിക്കാനല്ല പ്രയാസം. ആ ദൈവം എന്തിനിതൊക്കെയുണ്ടാക്കി എന്ന ചോദ്യത്തിനു പറയുന്ന ഉത്തരങ്ങളാണു തീരെ യുക്തിക്കു നിരക്കാത്തത്. മുഖസ്തുതി കേള്‍ക്കാനുള്ള ആര്‍ത്തി കൊണ്ടാണു ദെവം ഇതൊക്കെ നിര്‍മ്മിച്ചത് എന്ന വാദം അടിമത്തകാലഘട്ടത്തിലെ പ്രാകൃതരുടെ കണ്ടെത്തലായിരിക്കുമെന്നുറപ്പാണ്. മൃഗങ്ങളെ ഉണ്ടാക്കിയത് അവയുടെ കഴുത്തറുക്കുമ്പോള്‍ ദൈവത്തിന്റെ പേരാര്‍ത്തു വിളിക്കാനാണെന്ന കണ്ടെത്തല്‍ കിരാത മനുഷ്യരുടെ ഭാവനയാണെന്നും അനുമാനിക്കാവുന്നതാണ്. മനുഷ്യരെ മുഴുവന്‍ നരകത്തിയ്യിലിട്ട് കാലാകാലം കത്തിച്ചു കൊണ്ട് അതു കണ്ടാസ്വദിക്കാനായി പിശാചിനെയും പടച്ചു കയറൂരി വിട്ടു കാത്തിരിക്കുകയാണു കരുണാമയനും പരമദയാലുവുമായ ദൈവം എന്നൊക്കെ കഥകള്‍ മെനഞ്ഞത് ഏതെങ്കിലും മനോരോഗികളായ മന്ദബുദ്ധികളായിരിക്കുമെന്നകാര്യത്തില്‍ സംശയമേയില്ല. യുക്തിയുടെ ചങ്കില് കൊള്ളാത്തൊരു ദൈവത്തെ ചങ്കു തൊടാതെ വിഴുങ്ങണമെന്നും വിഴുങ്ങിയില്ലെങ്കില്‍ ഈ ലോകത്തും ശവക്കുഴിയിലും പിന്നെ പരലോകത്തും പീഡിപ്പിച്ചുകളയും എന്നൊക്കെ പറയുന്നവര്‍ ദൈവം എന്ന ഒരു സങ്കല്‍പ്പത്തെ തന്നെ നിന്ദിക്കുകയാണു ചെയ്യുന്നത്.
ഒരു ചോദ്യം ഉത്തരം കിട്ടാത്തതുകൊണ്ട് വീണ്ടും ആവര്‍ത്തിക്കട്ടെ. വിശ്വാസം എന്നത് ഒരാള്‍ക്കു കരുതിക്കൂട്ടി ചെയ്യാന്‍ പറ്റുന്ന ഒരു പ്രവൃത്തിയാണോ? ബോധ്യപ്പെടാത്ത ഒരു കാര്യം ,അല്ലെങ്കില്‍ തെറ്റെന്നു ബോധ്യമായ ഒരു കാര്യം ഒരാള്‍ക്കു ഭീഷണിക്കു വഴങ്ങിയോ പ്രലോഭനങ്ങള്‍ക്കു വഴങ്ങിയോ വിശ്വസിക്കാന്‍ പറ്റുമോ? ഇല്ല എങ്കില്‍ ഒരാള്‍ ,അയാള്‍ക്കു ബോധ്യമാകാത്ത കാര്യം വിശ്വസിക്കാതിരിക്കുന്നത് എങ്ങനെ ക്രിമിനല്‍ കുറ്റമാകും? ബോധ്യമായ ഒരു കാര്യം ഒരാള്‍ വിശ്വസിച്ചാല്‍ അതെങ്ങനെ പ്രതിഫലം കിട്ടാവുന്ന ഒരു പുണ്യമാകും?
കഥയില്‍ ചോദ്യമില്ലെന്നറിയാം. എന്നാലും.!
കെ പി മാഷെ
ഇപ്പറഞ്ഞതിലും എത്രയോ അപ്പുറത്താണ് യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍ എന്നാണെനീക്ക് തോന്നുന്നത്. കാരണം അവര്‍
പിടിച്ചതാണ് യഥാര്‍ഥമെന്ന് അവകാശപ്പെടാനുള്ള അടിസ്ഥാന പ്രമാണം പൊലും അവരുടെ പക്കലില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
മാഷ് പറഞ്ഞ് കേട്ടാ തോന്നും ഈ ലൊകത്ത് ഒരു സയന്‍സ് മത്രമേ ഉള്ളുവെന്ന്. അത് കൊണ്ടാണിതൊക്കെയെന്നും. എന്തൊരു
വിഡ്ഡിത്തമാണിത്.
സയന്‍സ് ഒരിക്കലൂം സദാചാരവും നീതിയും പഠിപ്പിക്കുന്നില്ല.ഇന്ന് കാണുന്ന വീവാഹം കുടുബ ജീവിതം, ഇതൊക്കെ യുക്തിവാദികള്‍
എന്നകാശപ്പെടുന്നവരുടെ സംഭാവനയാണെന്നാണോ കെ പി മാഷ്ക്ക് തോന്നുന്നന്നത്?
ജബ്ബാര്‍ മാഷെ,
ഇനി വരാനിരിക്കുന്ന യേശുവെന്ന പ്രവാചകനെ, ശാസ്ത്രത്തിന്റെ നിര്‍വചനത്തില്‍ ഒന്ന് പറയാമോ?. എങ്ങിനെ യേശു അല്ലാഹുവിന്റെ അടുത്തെത്തി, എങ്ങിനെ തിരിച്ച് വന്നു. ഇത്രയും കാലം, രൂപ ഭാവങ്ങള്ക്കധീതനായി എങ്ങനെ നിലകൊണ്ടു???.
ഇതിന് ശാസ്ത്രത്തിന് ഇനിയും അനേകം കാലം കാത്തിരിക്കണം. പക്ഷെ മുസ്ലിമിന് 1400 വര്‍ഷം മുന്‍പ് അറിയാം, അത് അല്ലാഹുവിന്റെ കഴിവാണെന്ന്. യേശുവിനെ ഉയര്‍ത്തിയത് അല്ലാഹുവാണെന്ന്, തിരിച്ചിറക്കുന്നത് അല്ലാഹുവാണെന്ന്.
ഇത് നാളെ നിങ്ങളുടെ കണ്മുന്നില് കണ്ടാല്‍, ബുദ്ധിമാനും, ജബ്ബാര്‍ മാഷും എന്ത് പറയും, ഒന്ന് ഇമജിന് ചെയ്ത് പറയാമോ?.
പ്രപഞ്ചം സ്വയം ഭൂവാണെന്ന് പറയുന്നവരോട്
ഒരു ചോദ്യം.
ഈ ലൊകത്തൊരുപാട് കുറ്റവാളികളുണ്ട്. അതില്‍ ഒരാളെ കൊന്നവരുണ്ട്.പത്ത് പേരെ കൊന്നവരുന്ട്, ആയിരം പേരെ കൊന്നവരുണ്ട്.. ഇവര്‍ക്കുള്ള ശിക്ഷ നിങ്ങളെങ്ങനെ നടപ്പാക്കും. ഏറിയാല്‍ ഒരു മരണ ശിക്ഷ. അത്ര തന്നെ! അത് മരണപ്പെട്ടവര്‍ക്കും അത് മൂലം കഷ്ടപെട്ടവര്ക്കും കിട്ടേണ്ട യഥാര്‍ഥ നീതി തന്നെയാണോ? പലവിധത്തിലുള്ള വൈകല്യമുള്ളവരുണ്ട് അവര്‍ക്കുള്ള നീതി എന്താണ്?
അറിയില്ല എന്ന് പറയരുത്. സയന്‍സിന് നീതി നല്കാന് സാധിക്കുമോ ഇവര്‍ക്കൊക്കെ?
ജബ്ബാര്‍ മഷെ
‘പരിണമിച്ചുണ്ടായി എന്നു പറയുന്നവരുടെ പക്കല്‍ യുക്തിക്കും ബുദ്ധിക്കും നിരക്കുന്ന കുറച്ചു തെളിവെങ്കിലും ഉണ്ട്.!‘
എന്താണാ തെളിവെന്ന് താങ്കളുടെ ഭാഷയില്‍ പറഞ്ഞു തരാമോ?
The evidence for evolution has primarily come from four sources:
1. the fossil record of change in earlier species
2. the chemical and anatomical similarities of related life forms
3. the geographic distribution of related species
4. the recorded genetic changes in living organisms over many generations
"അത്ര തന്നെ! അത് മരണപ്പെട്ടവര്‍ക്കും അത് മൂലം കഷ്ടപെട്ടവര്ക്കും കിട്ടേണ്ട യഥാര്‍ഥ നീതി തന്നെയാണോ? പലവിധത്തിലുള്ള വൈകല്യമുള്ളവരുണ്ട് അവര്‍ക്കുള്ള നീതി എന്താണ്?"
സയന്‍സിന് നീതി നല്കാന് സാധിക്കുമോ ഇവര്‍ക്കൊക്കെ?
തീര്‍ച്ചയായും ഇല്ല.
അതിന് വേണ്ടിയാണോ ദൈവത്തെ ഉണ്ടാക്കിയത്?
A great many "intermediate" forms showing the transition between different species should have once existed—and at least a few should have been fossilized. For example, if reptiles really had evolved into birds, then literally billions of half-bird, half-reptile creatures must once have existed. Similarly, there should have been large numbers of life forms that were part invertebrate and part fish, and half-fish, half-reptile. And these intermediate life forms must have had incomplete, partly-developed organs and structures. In addition, if such transitional species had really existed, then their numbers must have run into the hundreds of millions, or even billions, and their fossilized remains should be found all over the world.
Changes in any living thing subjected to mutation will be relatively small. In order for major changes to take place—such as forelegs developing into wings, gills into lungs, or fins into feet—millions of very small successive changes must have accumulated, again over millions of years. This process would necessarily give rise to millions of transitional intermediate forms.
There are now roughly 100 million fossils in thousands of museums and collections all over the world. All of them are identifiable as species with their own unique structures, distinguished from one another by major anatomical differences. No fossil remains of any half-fish, half-amphibian, or half-dinosaur, half-bird, or half-ape, half-human—forms so eagerly awaited by evolutionists—have ever been discovered.
EXCAVATIONS OVER THE LAST 150 YEARS HAVE UNEARTHED NOT A SINGLE INTERMEDIATE-FORM FOSSIL
അഫ്രിക്കയിലെ, ആദിവാസിയെ പിടിച്ച്കൊണ്ട്പോയി, ഇവന് മനുഷ്യന്റെയും കുരങ്ങിന്റെയും "ഇടയിലെ" ജന്തുവാണെന്ന് പറഞ്ഞ്, അമേരിക്കയിലെ മൃഗശാലയില്‍ കുട്ടിലടച്ച് പ്രദര്ശിപ്പിച്ചവര്, പക്ഷെ, ക്രൂരമായ പീഡനം സഹിക്കവയ്യതെ, ആ മനുഷ്യന് അത്മഹത്യചെയ്തപ്പോള് മൃഗത്തെക്കാള്‍ തരംതാണു, എന്ന വാര്‍ത്ത കേട്ടിട്ടും "ഡാര്വിന്" കെട്ടിപിടിച്ച് കിടന്നുറങ്ങുന്നവരെ, എഴുന്നേല്ക്കുക. ചിന്തിക്കുവാന്‍ സമയമായി.
ബുദ്ധിമാനെ, ഉത്തരം പറയാന്‍ പ്രയാസമാണെങ്കില്‍, നമ്മുക്ക് ലെനിനും, എങ്കല്‍സും, ഹിറ്റ്ലറും, സദ്ദമും പറഞ്ഞ് കളിക്കാം, അതില്‍ കൂടുതല്‍ പ്രതിക്ഷ നിങ്ങളിലില്ല.
എല്ലാ തിന്മയും അല്ലാഹുവാണുണ്ടാക്കിയതെന്ന് നിങ്ങളുടെ മതം തിരിച്ചും വളച്ചും പറയുന്നു. ഓരോരുത്തരും ജനിക്കും മുന്‍പേ അവരുടെ കര്‍മ്മങ്ങള്‍ മുങ്കൂട്ടി നിശ്ചയിച്ച് ഒരു ഗ്രന്ധത്തില്‍ രേഖപ്പെടുത്തി വെക്കുകപോലും ചെയ്തിട്ടുണ്ട്. അല്ലാഹു വഴി പിഴപ്പിച്ചവരെ ആര്‍ക്കും നേര്മാര്ഗ്ഗത്തിലാക്കാനും കഴിയില്ല. ഒരാളെ കൊന്നവനും നൂറാളെ കൊന്നവനും ശിക്ഷ അര്‍ഹിക്കുന്നേയില്ല. സലാഹുദ്ദീനേ,അബ്ദുല്‍ അലീ, നമുക്കെല്ലാവര്‍ക്കും കൂടി ഒരു കാര്യം ചെയ്യാം.നീതി നടപ്പിലാക്കാന്‍ ഈ അല്ലാഹുവിനെ പിടിച്ച് ഉന്തി നരകത്തിലേക്കങ്ങു തള്ളാം!
പ്രിയ സഹോദരന്മാര്
ഇനിയുള്ള ചോദ്യങ്ങള്‍ക്ക് അവനവന്റെ യുക്തി വാദ ചിന്തയോട് ചോദിച്ചിട്ട് ഉത്തരം ഉണ്ടെങ്കില്‍ മാത്രം അപരനോട് ഉത്തരം പ്രതീക്ഷിച്ചാല്‍ മതി. നിങ്ങള്ക്കുത്തരമില്ലാത്തത് മറ്റുള്ളവരോട് ചോദിക്കാതിരിക്കലാണ് യുക്തിയും ബുദ്ധിയും എന്നെനിക്ക് തോന്നുന്നു. എന്റെ ചോദ്യങ്ങള്‍ക്കൊക്കെ എന്റെ ഭാഗത്ത് നീന്നുള്ള ഉത്തരം നല്കാന് ഞാനും ബാധ്യസ്ഥനാണ്.
എന്റെ ചോദ്യം മഷിന്റെ ഉത്തരത്തില്‍ നീന്നാണ്. ഉത്തരം അദ്ധേഹത്തില്‍ നിന്ന് തന്നെ പ്രതീക്ഷിക്കുന്നു.ബുദ്ധിമാന് എന്നത് മാഷിന്റെ അപര നാമമല്ലല്ലോ?
ചിംബന്സി കുരങ്ങും മനുഷ്യനും തമ്മില്‍ ബാഹ്യ,ആന്തര ഘടനയിലും തലച്ചോരിന്റെ അളവിലും ജനിതക ഘടനയിലുമൊക്കെ വളരെ നേരിയ വ്യത്യാസം മാത്രം കാണുന്നത് അല്ലാഹു നമ്മളെ കരുതിക്കൂട്ടി തെറ്റിദ്ധരിപ്പിച്ച് പരിണാമവാദികളാക്കി പിഴപ്പിക്കാന്‍ വേണ്ടീ ഒപ്പിച്ച പണിയാകും അല്ലേ? വല്ലാത്ത ഒരു പഹയന് തന്നെ ഈ അല്ലാഹു!
കൊട്ടുകാരന്
താങ്കള്‍ക്കുത്തരമില്ല എന്ന് താങ്കള്‍ തെളിയിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍!
ഇസ്ലാമിന്റെ അടിസ്ഥാനമായ ഇസ്ലാം കര്യങ്ങളും, ഇമാന് കാരയങ്ങളും മാഷ്ക്ക് അറിയാമെന്നും അത് പഠിച്ചിട്ടുണ്ടെന്നും കരുതുന്നു. മദ്രസയിലെ 1-അം ക്ലാസിലെ കിട്ടികളെ പഠിപ്പിക്കുന്നതും അതാണ്. അല്ലാഹു എകനാണ്, അവന് പങ്കുകാരില്ല. അവന് എല്ലാറ്റിനും കഴിവുള്ളവനാണ്. അദൃശ്യകാര്യങ്ങളറിയുന്നവനാണ്. സുഖവും ദുഖവും അവന്റെ കൈയില്‍ നിന്നാണ്. ഇതോക്കെ വിശ്വസിച്ച് ഖുര്‍ആന്‍ പഠിച്ചിരുന്നെങ്കില്‍, നിങ്ങളുടെ വിശ്വാസം ബലപ്പെട്ടെനെ. അല്ലാതെ ഖുര്‍ആന്‍ തര്‍ജ്ജമ എന്ന പേരില്‍ മുന്‍വിധിയോടെ മറ്റെന്തോ വായിച്ച് ഖുര്‍ആനിലെ തെറ്റുകള്‍ ചുണ്ടികാണിക്കുവാന് ആവേശപൂര്‍വ്വം ഓടി വന്നത്, മുസ്ലിങ്ങള്‍ ഡാര്‍വിനെ അറിയില്ലെന്നും, ദസ് ക്യപ്പിറ്റല്‍ വായിച്ചില്ലെന്നും, ഖുര്‍ആന്‍ പഠിച്ചവര്‍ മറ്റോന്നും ചിന്തിക്കില്ലെന്നും കരുതിയാണെങ്കില്‍ തെറ്റി മാഷെ, നിങ്ങള്‍ വിഡികളാക്കുന്നത് പാവം യുക്തിവാദികളെതന്നെയാണെന്ന സത്യം ഓര്‍മ്മിക്കുന്നത് നന്ന്.
തോല്‍ക്കുമ്പോള്‍ അപരനെ തെറി വിളിക്കാന്‍ മടിക്കാത്തരാണ് യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍ എന്നും അവര്‍ തെളിയിച്ചിരിക്കുന്നു!!!
ആരാണ് കുഴപ്പമുണ്ടാക്കുന്നവര്‍ എന്ന് ഇവര്‍ തന്നെ തെളിയിച്ചിരിക്കുന്നു.
ഇത്തരത്തിലുള്ള തെറികള്‍ കേട്ടിട്ടും ക്ഷമിക്കാന്‍ പഠിപ്പിച്ച ദൈവത്തിന് ഒരായിരം സ്തുതി!
നിങ്ങള്ക്കുത്തരമില്ലാത്തത് മറ്റുള്ളവരോട് ചോദിക്കാതിരിക്കലാണ് യുക്തിയും ബുദ്ധിയും എന്നെനിക്ക് തോന്നുന്നു.
ഉത്തരം അറിയുമെങ്കില്‍ പിന്നെ ചോദ്യം ചോദിക്കണോ?
ഇതുവരെ എന്റെയോ മാഷിന്റെയോ ഒരു ചോദ്യത്തിനും വ്യക്തമായ മറുപടി കണ്ടില്ല. ചെറുപ്പം മുതല്‍ മനസിലുറച്ച കാര്യങ്ങളില്‍ നിന്നും മറിച്ച് ചിന്തിക്കുക ബുദ്ധിമുട്ടാണ് എന്നെറിയാം...എങ്കിലും വളരെ വിശാലമായി മുന്‍ വിധികളില്ലാതെ സ്വതന്ത്രമായി ചിന്തിക്കാമെങ്കില്‍ തീര്‍ച്ചയായും കാര്യങ്ങള്‍ മനസിലാക്കാവുന്നതാണ്.
സലാഹുദ്ധീനെ മാഷിന്റെ അപരന് അല്ല ഞാന്‍ ട്ടോ...പക്ഷേ ഇപ്പൊ മാഷിന്റെ ഒരു ആരാധകനാണ്. മാഷ് വളരെ യുക്തിപരമായ ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത്ര ചെറുതാകാന്‍ സാധ്യത ഇല്ല!!
ഉണ്ടോ നിങ്ങള്‍ തന്നെ പറ?
കിരണ്‍ പറഞ്ഞ പോലെ ഇച്ചിരികൂടി വിശാലമായി കാണുന്നതാണ് ബുദ്ധി.
നീതി നടപ്പിലാക്കാന്‍ ഈ അല്ലാഹുവിനെ പിടിച്ച് ഉന്തി നരകത്തിലേക്കങ്ങു തള്ളാം!
അപ്പോള്‍ നരകമുണ്ടെന്ന് വിശ്വസിക്കണമല്ലോ. യുക്തിവാദത്തില്‍ നരകമുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നറിയാം, കാരണം, ചിന്തിക്കുന്നവര്ക്കല്ലെ നരകത്തെക്കുറിച്ചറിയൂ.
പതിവ്പോലെ ന്യായമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ബാക്കിയാക്കി മാഷെ മുന്നേറുക. വിശ്വാസിയുടെ ചോദ്യത്തില്‍ യുക്തി തീരെ ഇല്ല.
പതിവ്പോലെ ന്യായമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ബാക്കിയാക്കി; മാഷെ മുന്നേറുക.
ബാക്കിയാക്കിയത് പോട്ടെ...പുതിയ ഉത്തരം പറയാന്‍ പറ്റിയ ചോദ്യങ്ങള്‍ വല്ലതും ഉണ്ടോ മാഷേ?
Sorry to post this in English. No time to download a typing software from this Net Cafe.
How many Gods do we have? Every society has one each! Greeks and Hindus have thousands of Gods. Each tribal community in India worships a different God. You can even find many families having their 'Personal Gods'. Also, mention about certain matters in few religious scripts said to have been given to mankind by God have been proved blunders by science. I admit that science is not the ultimate, never! There are a lot of questions for which we do not have an answer. The universe is so wide and wonderful. Ultimately, we leave it to God.
The truth is that, where the knowledge of man ends, there rises the concept of God. Religions restricts mankind from questioning the existance of God. Whatever is Godly, logic plays no role! If we donot want our children to do something, just tell them "God doesn't like it". They will think thrice before doing it, or they might not attempt. They are taught this way!
As in case of knowledge, our thinking has been widely limited by the norms set by the society, since the time we are born. It becomes difficult for us to think freely, prejudices lead us. When we are able to unbind ourselves psychologically from the system of society, religion and race, our thinking will acquire great power. Till then, none of these 'Viswasikal' can understand the meaning of the term 'LOGIC'.
Jabbar Mashe, I'm an old student of yours. If you remember, Jaimini, Kadambode GMLP school!
“വിശ്വസിച്ച് പഠിച്ചിരുന്നെങ്കില്‍ ” കുര് ആനില്‍ തെറ്റൊന്നും കാണാന്‍ കഴിയുമായിരുന്നില്ല എന്നതു ശരി തന്നെയാണ് അബ്ദുല്‍ അലീ! പഠിച്ചിട്ടു വിശ്വസിക്കാം എന്നു വെച്ചതാണ് ‘കുഴപ്പ’മായത്!. അതാണ് യുക്തിവാദത്തിന്റെയും ശാസ്ത്രത്തിന്റെയുമൊക്കെ രീതിയും. വിശ്വസിച്ചു പഠിക്കുക എന്നത് അശാസ്ത്രീയവും അബദ്ധജഡിലവുമായ രീതിയാണെന്നാണ് എന്റെ മതം. വ്ശ്വസിച്ച ശേഷം പഠിക്കുന്നതുകൊണ്ടാണ് മുസ്ലിം കുടുംബത്തിലെ കുട്ടികളെല്ലാം മുസ്ലിം വിശ്വാസികളും ക്രിസ്ത്യന്‍ കുടുംബത്തില്‍ പിറക്കുന്നവരൊക്കെ ക്രിസ്ത്യന്‍ വിശ്വാസികളും ഹിന്ദുവായി ജനിക്കുന്നവര്‍ ഹിന്ദുവിശ്വാസികളും ഒക്കെ ആയി മാറുന്നത്. സ്വന്തം വിശ്വാസങ്ങള്‍ മാത്രം പരമസത്യം എന്ന് കരുതി മറ്റെല്ലാ വിശ്വാസങ്ങളെയും അവമതിപ്പോടെ സമീപിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്നതും ഇപ്രകാരം മനസ്സിലുറപ്പിക്കപ്പെടുന്ന മുന്‍വിധികളാണ്. കൊച്ചു കുട്ടികളെ നമുക്ക് എന്തു വിഡ്ഡിത്തവും പറഞ്ഞു പഠിപ്പിക്കാനും വിശ്വസിപ്പിക്കാനും പ്രയാസമില്ല. അവര്‍ക്കു സ്വതന്ത്രമായി ചിന്തിക്കാനുള്ള യുക്തിബോധം വികസിക്കുന്നതിനു മുന്‍പേ നാം നമ്മുടെ അന്ധവിശ്വാസങ്ങള്‍ അവരുടെ കുരുന്നു മനസ്സുകളില്‍ അടിച്ചേല്‍പ്പിക്കുകയാണു ചെയ്യുന്നത്. മത വിശ്വാസം ഇത്ര്രയും ശക്തമായി ഇന്നും സമൂഹത്തില്‍ നിലനില്ക്കുന്നതിന്റെ മനശ്ശാസ്ത്രപരമായ കാരണവും മറ്റൊന്നല്ല. സ്വന്തം വിശ്വാസത്തിലെ എത്ര യുക്തിഹീനമായ കാര്യങ്ങള്‍ക്കും എന്തെങ്കിലും ഒരു മുട്ടു ന്യായം കണ്ടെത്തി ന്യായീകരിക്കാനും മറ്റുള്ള വിശ്വാസങ്ങളെ യുക്തിപൂര്‍വ്വം വിമര്‍ശിക്കാനും വിശ്വാസികള്‍ തയ്യാറാകുന്നതിന്റെ യുക്തിയും ഇതു തന്നെ. വിശ്വാസങ്ങളെ നിഷ്പക്ഷമായി താരതമ്യം ചെയ്യാന്‍ ഒരു വിശ്വാസിക്കും സാധ്യമാകാത്തതും ഇതേ കാരണം കൊണ്ടാണ്.
സഹാബ്ബികളോ നബിയോ പറഞ്ഞിട്ടുണ്ട് എന്നതിനാല്‍ മുസ്ലിങ്ങള്‍ അതൊക്കെ അപ്പടി വിഴുങ്ങാന്‍ തയ്യാറാണ്. എന്നാല്‍ അമൃതാനന്ദമയിയോ സായിബാബയോ പറഞ്ഞാല്‍ കള്ളവും. 1400 വര്‍ഷം പഴകിയാല്‍ വിശ്വാസം സത്യമാകുമോ?
മുസ്ലിമിങ്ങളുടെ പ്രാര്‍ത്ഥനയുടെ പ്രഥാന അദ്ധ്യായമാണല്ലോ “യാസീന്‍“ എന്ന അദ്ധ്യായം. ഈയിടെ ഒരു അതിഭക്തന്‍ യാസീന്റെ പരിഭാഷ മാത്രമുള്ള ഒരു ചെറിയ ബുക്ക് കൊണ്ടുതന്നു. അത് വായിച്ചപ്പോളാണ് തമാശ മനസ്സിലായത്. യാസീനില്‍ അല്ലാഹു വിശ്വാസികളെ നിലക്കുനിര്ത്താനായ് ചെയ്യുന്ന ഭീഷണികളാണ് ഭൂരിപക്ഷവും. ബാക്കിയുള്ളത് വാഗ്ദാനങ്ങളും. അതില്‍ പ്രാര്ത്ഥനയേയില്ല. ഇത് ഞാന്‍ വിശ്വാസിയായ എന്റെ ഭാര്യയെ കാണിച്ചു. അവള് വായിച്ച് ശേഷം എന്താണ് യാസീന്റെ മാഹത്മ്യം എന്നോര്‍ത്ത് അത്ഭുതം കൂറി.
സലാഹുദീനൊക്കെ അതില്‍ ഒരുപാട് കാര്യങ്ങള്‍ ഖനനം ചെയ്തെടുക്കാനുണ്ടാകും.
പക്ഷേ യാസീന്‍ മലയാളത്തില്‍ അതിന്റെ തനതായ അര്‍ത്ഥത്തില്‍ ഓതിയാല്‍ എത്രപേര്‍ക്ക് ഭക്തി തോന്നും?
പിന്നെ ഖുറാനില്‍ എല്ലാം പറഞ്ഞിട്ടുണ്ടെങ്കില്‍ അതുവച്ച് ഇനി വരാന്‍ പോകുന്ന മുന്നേറ്റങ്ങളില്‍ ചിലതെങ്കിലും ഖുറാന് പണ്ഡിതന്മാര്ക്ക് പ്ര്വചിക്കാന് കഴിയുമല്ലൊ. അല്ലാതെന്തിനാ ഓരോ കണ്ടുപിടുത്തങ്ങള്‍ക്ക് ശേഷവും ഇതു ഞമ്മന്റെയാണ് എന്ന് പറഞ്ഞ് എട്ടുകാലി മമ്മൂഞ്ഞാകുന്നത്?
ഇവര്‍ നിരീശ്വരവാദികള്‍
ജവഹര്‍ലാല്‍ നെഹ്രു(ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രഥാന മന്ത്രി)
സി. അച്യുതമേനോന്(വിശേഷണങ്ങള്‍ ഇനി ഒഴിവാക്കുന്നു.)
ഇ. എം. എസ്സ്
എ. കെ. ആന്റണി
വി എസ്സ്.
ഇനി വിശ്വാസികള്‍
ബുഷ്
ജയലളിത
കരുണാകരന്
വീരപ്പന്
പിന്നെ - കുഞ്ഞാലിക്കുട്ടിയും.
ഇതാ ഈ ചര്ച്ചറ്യും അടിച്ച് പിരിയുന്നതിന്റെ വക്കത്ത് എത്തിയിരിക്കുന്നു. ഇവിടെ പരസ്പരം തെറിവിളിയിലേക്ക് നീങ്ങാന്‍ പോകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ഇനി എന്റെ അഭിപ്രായം പറയാം.
1) ഞാന്‍ മനസ്സിലാക്കിയടത്തോളം യുക്തിവാദികള്‍ ദൈവത്തെ നിഷേധിക്കുന്നില്ല മറിച്ച് ഇന്ന് പ്രചരിപ്പിക്കപ്പെടുന്ന മത ദൈവങ്ങളുടെ യുക്തി ഇല്ലായ്മ ചോദ്യം ചെയ്യുകയാണ്.
2) സെമറ്റിക്ക് മതങ്ങളായ ക്രിസ്തുമതവും ഇസ്ലാം മതവും തങ്ങളുടെ മതത്തില്ഊടെ മാത്രമേ രക്ഷയുള്ളൂ എന്നും അനന്ത കാലത്തേക്കുള്ളതെല്ലാം തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഉണ്ടെന്നും പറയുന്നതിനെ യുക്തിവാദികള്‍ എതിര്‍ക്കുന്നു
3) ഇത്സാം മതം ഉല്‍കൃഷ്ടമാണെന്നും അതില്‍ പറഞ്ഞതൊക്കെ വള്ളിപുള്ളി വിടാതെ തെറ്റാണ് എന്നുമൊക്കെപ്പറയുന്നതിനെ ജബ്ബാര്‍ മാഷ് എതിര്‍ക്കുന്നു.
4)എന്നാല്‍ ജബ്ബാര്‍ മാഷ് തെറ്റായി ഖുറാന് പഠിച്ച് ( വേണമെനില്‍ വിദേശ ഫണ്ടിങ്ങ് നേടീ) ഖുറാനെ വിമര്‍ശിക്കുന്നത് അലൌക്കും സലാഹുദ്ദീനും സഹിക്കുന്നില്ല. അവരുടെ മത വികാരം വൃണപ്പെടുന്നു.
5)യുക്തിവാദത്തെപ്പറ്റ്യുള്ള എല്ലാ ചെര്‍ച്ചയും ദൈവമുണ്ടോ ഇല്ലയാാ എന്നതില്‍ തട്ടി പര്യവസാനിക്കുന്നു. എന്നാല്‍ ഇവിടെ ഖുറാനെ അടിസ്ഥാനപ്പെടുത്തി ജബ്ബാര്‍ മാഷ് സംസാരിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ലക്ഷ്യം തെറ്റിദ്ധരിക്കപ്പെടുന്നു.
വാദപ്രതിവാദങ്ങള്‍ എപ്പോഴും ലക്ഷ്യത്തില്‍ നിന്ന് വിട്ടുപോകുന്നു. എന്നാല്‍ ഞാന്‍ ആദ്യം ചോദിച്ചതും ക്ലാസിക്കല്‍ യുക്തിവാദി ചോദ്യവുമായ ജീവിതം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി കിട്ടിയില്ലാ എങ്കിലും അതെ എന്ന അര്‍ത്ഥത്തില്‍ അലൈയും ജബ്ബാര്‍ മാഷും സലാഹുദീനും പറയുകയുണ്ടായി
അലി പറഞത്
പിശാച്ച് വഴിതെറ്റുമെന്നും അതിന് ആദം കാരണക്കാരനാവുമെന്നും, ആദം സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്ത് പോവുമെന്നും അതിന് "വിലകപ്പെട്ട കനി" കാരണമാവുമെന്നും ദൈവത്തിനറിയാമായിരുന്നു. അത് അവന്റെ വചനങ്ങളില്‍ വ്യക്തം.
ജബ്ബാര്‍ മാഷ് പറഞത്
നിങ്ങള്‍ ഇച്ഛിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു നേര്‍മാര്‍ഗ്ഗം സ്വീകരിക്കാം; പക്ഷെ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.[കുര്...]
സലാഹുദീന്‍ പറഞ്ഞത്
അത് വരുന്നത് എല്ലാം അറിയാവുന്ന ദൈവത്തില്‍ നിന്നാണ്. അവന്റെ അറിവിന് പരിധിയും പരിമിതിയുമില്ല. ഭൂതവും വര്‍ത്തമാനവും ഭാവിയും പൂര്‍ണമായി അവന് അറിയുന്നു.
ഇതില്‍ കാര്യമുണ്ടെങ്കില്‍ എന്തിന് അലി സലാഹുദീന്‍ നമ്മള് ജബ്ബാര്‍ മാഷോടും കൂട്ടരോടും വാക് യുദ്ധം നടത്തുന്നു. നമ്മുടെ ദൈവ സങ്കല്‍പ്പങ്ങള്‍ അനുസ്സരിച്ച് ഇവര്‍ക്ക് ഇങ്ങനെയേ ആകാന്‍ കഴിയൂ. ഇവരെ ഒക്കെ ഇങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കിരണ്‍,
യുക്തിവാദികളെ, ജബാര്‍ മാഷെ പ്രതേകിച്ചും, ഏതിര്‍ക്കാന്‍ കാരണം, ഇവര്‍ വികാലമായി നല്ക്കുന്ന ഖുര്‍ആന്‍ വ്യാഖ്യാനമാണ്. മനുഷ്യ ബുദ്ധിക്കതീതമായി, ഏറെ കാര്യങ്ങള്‍ ഖുര്അനിലുണ്ട്. അതോന്നും പഠിക്കാതെ, ചിന്തിക്കാതെ, ഒരു ഗ്രന്ഥത്തെ വികാലമാക്കാനുള്ള ശ്രമം എതിര്ക്കപെടണം. അതാണെന്റെ ശ്രമം. അല്ലാതെ നിങ്ങളെ വിശ്വാസികളാക്കുവാന്‍ ഞാന്‍ ആളല്ല.
ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിനുത്തരം അന്തിമമായി തല്ക്കാലം ഭൂമിയില്‍ നിന്നും കിട്ടില്ല. ഉണ്ടെന്ന് വിശ്വാസികള്‍ അവരുടെ അറിവ് വെച്ച് ഉറപ്പിച്ച് പറയുന്നു. ഇല്ലെന്ന് നിരിശ്വരവാദികള്‍ ഉറപ്പിച്ച് പറയുന്നു. സത്യമറിയാന്‍ വിധിപറയുന്ന ദിവസം വരെ കാത്തിരിക്കണം.
പിന്നെ സ്വര്‍ഗവും നരകവും, അതിന്റെ അവകാശികളും.
ഞാന്‍ സ്വര്ഗത്തിലണെന്നും, ജബ്ബാര്‍ നരകത്തിലാണെന്നും ഉറപ്പിച്ച് പറയാന്‍ ഇപ്പോള്‍ കഴിയില്ല. വിശ്വാസിയായി ജീവിച്ചത്കൊണ്ട് മാത്രം സ്വര്‍ഗം ലഭിക്കില്ല. ദൈവത്തെ വികൃതമാക്കുന്ന മാഷ്, ഒരു സുപ്രഭാതത്തില്‍, എല്ലാ തെറ്റും എറ്റ് പറഞ്ഞ്, ദൈവത്തോട് മാപ്പ് ചോദിച്ചാല്‍, ദൈവം ക്ഷമിച്ചാല്‍, മാഷ് സ്വര്ഗത്തിനവകാശിയായി. അങ്ങനെ, അരാണ് സ്വര്‍ഗത്തില്‍, അരാണ് നരകത്തില്‍ എന്ന് മനുഷ്യന് നിര്‍വചികാന്‍ സാധിക്കില്ല. അത്കൊണ്ട് തന്നെയാണ് ഏത് വിശ്വാസിയെയും, അവിശ്വാസിയെയും ഞാന്‍ ആദരിക്കുന്നതും, ബഹുമാനിക്കുന്നതും. ഈ ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കുന്നതിന്റെ ഉദ്ദേശവും അതാണ്. എന്റെ വിശ്വാസം അത് നിങ്ങളെ അറിയിക്കുക, നിങ്ങളുടെ വിശ്വാസം എന്താണെന്ന് അറിയുക. അതാണ് ഈ ചര്‍ച്ചകൊണ്ടുള്ള ഉദ്ദേശമെന്നാണെന്റെ വിശ്വാസം. അത്കൊണ്ട് അടികാണാന്‍ വന്നവര്‍ തിരിച്ച് പോവുക.
ഒരു വിശ്വാസിയുടെ ചിന്ത, യുക്തി, ഇത് അഖില പ്രപഞ്ചത്തോളം വിശാലമാണ്. കാണുന്നത് മാത്രമേ വിശ്വസിക്കൂ, കേള്‍ക്കുന്നത് മത്രമേ വിശ്വസിക്കൂ, എന്നീ പിടിവാശികളില്ലാത്ത വിശ്വാസിയുടെ ചിന്തയാണ്, യുക്തിയാണ് എനിക്ക്. പ്രകോപനങ്ങളുണ്ടായിട്ടും ക്ഷമ കൈക്കൊള്ളുവാനുള്ള പ്രചോദനവും അതാണ്.
മാഷെ, ഒരു സ്വകാര്യം.
ഇതിനെക്കളൊക്കെ വികലമായി, വിചിത്രമായി, മുസ്ലിം മതത്തെ കണ്ടവനാണ് ഞാന്‍. ദൈവത്തെ അന്വേഷിച്ച്കൊണ്ടുള്ള യാത്ര ആരംഭിച്ചത്, ഒരു ന്യൂട്ട്രല്‍ പോയന്റില്‍ നിന്നാണ്. പല മതങ്ങളെക്കുറിച്ചും പഠിച്ചു. നിരിശ്വരവാദിയായി, ദൈവമില്ലെന്നതിനുള്ള തെളിവുകള്‍ അത്യുത്സാഹത്തോടെ വായിക്കുകയും പഠിക്കുകയും ചെയ്തു. വഗ്ദാനങ്ങളുമായി അന്ന് പലരും പിന്നാലെയുണ്ടായിരുന്നു. പക്ഷെ എന്റെ ലക്ഷ്യം ദൈവത്തെ അന്വേഷിക്കലായിരുന്നു. ഉപ്പ് തൊട്ട് കര്‍പ്പുരം വരെയുള്ള പ്രപഞ്ചത്തില്‍ ദൈവം സൃഷ്ടിച്ച, ചേതനവും അചേതനവുമായ, എല്ലാ വസ്തുകളും മനുഷ്യന് വേണ്ടി മാത്രമാണ്. മനുഷ്യന് എതോ ഒരമ്മയുടെ ഗര്‍ഭപത്രത്തില്‍ ജനിക്കുന്നു. ഭൂമിയുടെ എതെങ്കിലുമൊരുകോണില് ജീവിക്കുന്നു. എവിടെയോ വെച്ച് മരിക്കുന്നു. ഭ്രൂണം നിക്ഷേപിക്കുന്ന ഒരമ്മയുടെ അടിവയര്‍ മുതല്‍, അവന്റെ ജനനത്തിന്, ജീവിതത്തിന്, മരണത്തിന് ലക്ഷ്യമുണ്ട്. അലക്ഷ്യമായിട്ടോന്നും ഈ പ്രപഞ്ചത്തിലില്ലെന്റെ മാഷെ. വികലമായ ദൈവത്തിന്റെ സൃഷ്ടിക്ക് പോലും ഒരു ലക്ഷ്യമുണ്ട്. ആനയെ നിയന്ത്രിക്കുവാന്‍ കഴുവുള്ള മനുഷ്യന്, കൊതിക്കിന്റെ കടികൊണ്ട് മരിക്കുവാന്‍ കാരണം, കോടികളുടെ ആസ്തികളുണ്ടായിട്ടും, മരണം പാണ്ടിലോറിക്കടിയില്പ്പെട്ട്, വികൃതമായ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ റോഡില്‍നിന്നും ചുരണ്ടിയെടുക്കുന്ന മനുഷ്യ ജന്മം.
സോറി, വിഷയം മാറുന്നു.
ദൈവത്തെ അറിയുവാന്‍ യാത്ര തുടങ്ങേണ്ടത്, ഗ്രൗണ്ട് സീറോ യില്‍ നിന്നാണ്. മനസ്സ് വിശാലമാവണം. ചിന്തകള്‍ക്ക് തീ പിടിക്കണം. റോക്കറ്റ് പോലെ കുതിച്ചുയരുന്ന മനസ്സിനോപ്പം യാത്ര ചെയ്യണം.
(ഞാന്‍ സാക്ഷി നില്ക്കും, നിങ്ങള്‍ക്ക് ദൈവത്തെക്കുറിച്ച്, അല്ലാഹുവിനെക്കുറിച്ച്, ഞാന്‍ പറഞ്ഞ് തന്നിരിക്കുന്നു എന്ന കാര്യത്തില്‍, നിങ്ങളുടെ ശരീരവും അന്ന് എന്നോടോപ്പം, അല്ലാഹുവിന്റെ സന്നിധിയില്‍ എനിക്ക് സാക്ഷികളായുണ്ടാവും).
പ്രിയ സഹോദരന്മാരോട്
‘ഇതില്‍ കാര്യമുണ്ടെങ്കില്‍ എന്തിന് അലി സലാഹുദീന്‍ നമ്മള് ജബ്ബാര്‍ മാഷോടും കൂട്ടരോടും വാക് യുദ്ധം നടത്തുന്നു. നമ്മുടെ ദൈവ സങ്കല്‍പ്പങ്ങള്‍ അനുസ്സരിച്ച് ഇവര്‍ക്ക് ഇങ്ങനെയേ ആകാന്‍ കഴിയൂ. ഇവരെ ഒക്കെ ഇങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത്.‘
ഞങ്ങള്‍ ഒന്നും തുടങ്ങിയിട്ടില്ല. മാഷും കൂട്ടരുമാണ് അധിക്ഷേപിച്ചത്. അത് ഏതൊരു നിഷ്പക്ഷ വായനക്കാരനും മനസ്സിലാക്കാവുന്ന കാര്യമുള്ളൂ. അതിനെതിരെ പ്രതിഷേധിക്കാനും, പ്രതിരോധിക്കാനുമൂള്ള അവകാശം ഞങ്ങള്ക്ക്കും വക വെച്ചു തന്നു കൂടെ?
നന്മയില് ആരുമായും സഹകരിക്കാനും തിന്മയില് നിസ്സഹകരിക്കാനുമാണ് ഞങ്ങളോട് കല്പിക്കപെട്ടിട്ടുള്ളത്.അത് അനുസരിക്കാന്‍ ഞങ്ങള്‍ ബധ്യസ്ഥരാണ്.
പിന്നെ വിജ്ഞാനം അത് വിശ്വസിയുടെ കളഞ്ഞു പോയ സ്വത്താണ് എന്നാണ് ഞങ്ങള്‍ പഠിപ്പിക്കപ്പെട്ടിരീക്കുന്നത്. അതെവിടെ കണ്ടാലും ചാടിയെടുക്കാനും ഞങ്ങള്‍ ബാധ്യസ്ഥരാണ്.
മറ്റൊരു പ്രധാന കാര്യം സംവാദത്തില്‍ എല്ലാവരും ഒരുപോലെ ബഹുമാനിക്കപ്പെടേണ്ടതുണ്ട്.ഞാങ്ങള് അതൊരിക്കലും ലംഘിക്കാന്‍ ശ്രമിച്ചിട്ടില്ല. അതിലംഘിച്ചതാരെന്നും നമ്മളിവിടെ കണ്ടു.
ഒരടിസ്ഥാനവും അടിത്തറയുമില്ലാത്തവര് മറ്റുള്ളവെരെ യുക്തി പഠിപ്പിക്കുന്നതിലെ യുക്തി ഒരു വിരോധാഭാസമായി തുടരുന്നു..
ഉത്തരം മുട്ടുമ്പോള്‍ പല്ലിളിക്കുന്നവരോട് സാംവാദം നടത്തുന്നത് വളരെ പ്രയാസമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
അതിനാല്‍ മേല്പറഞ്ഞ വ്യവസ്ഥകള്‍ അംഗീകരിക്കാതെ ഇനി മുതല്‍ ഒരാളുടെ ചോദ്യത്തിനും ഉത്തരം പ്രതീക്ഷിക്കരുത്.
എന്ന് നിങ്ങളെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങളുടെ സ്വന്തം സഹോദരന്.
സലാഹുദ്ദീനെ നിങ്ങളും തെറ്റ് പറഞ്ഞിട്ടുണ്ട്. യുക്തിവാദികള്‍ കള്ളിനും പെണ്ണിനും വേണ്ടി വിദേശ ഫന്റിന് വേന്റി എന്നൊക്കെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പിന്നെ മാഷ് എന്തധിക്ഷേപിച്ചു എന്നാണ് പറയുന്നത്. ദൈവത്തെ നമ്മള് വിശ്വാസികള്‍ അവതരിപ്പിച്ച രീതിയെ വിമര്‍ശിച്ചു. അത് തെറ്റാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു. അതിലുമപ്പുറം എന്താണ് ചെയ്തത്? യുക്തിവാദികള്‍ ഉന്നയിച്ച പ്രധാന ആരോപണം നമ്മള് ദൈവത്തെ കൊച്ചാക്കുന്നു എന്നതാണ്.
സലാഹുദീനെ ഈ വചനം മറക്കേണ്ട
നിങ്ങള്‍ ഇച്ഛിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു നേര്‍മാര്‍ഗ്ഗം സ്വീകരിക്കാം; പക്ഷെ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.[കുര്...]
അലി പറയുന്നു
ദൈവത്തെ വികൃതമാക്കുന്ന മാഷ്, ഒരു സുപ്രഭാതത്തില്‍, എല്ലാ തെറ്റും എറ്റ് പറഞ്ഞ്, ദൈവത്തോട് മാപ്പ് ചോദിച്ചാല്‍, ദൈവം ക്ഷമിച്ചാല്‍, മാഷ് സ്വര്ഗത്തിനവകാശിയായി
അലി ജബ്ബാര്‍ മാഷ് ദൈവത്തെ വികൃതമാക്കി എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും. ഖുറാന് മുന്നോട്ട് വയ്ക്കുന്ന ദൈവത്തെ വികൃതമാക്കി എന്ന് പറയാം. അല്ലാതെ ദൈവത്തെ ഖുറാനില്‍ തളച്ചിടാതെ നോക്കാതെ അതിലും വലിയ ദൈവീക അസ്ഥിത്വം തേടുകയെന്ന യജ്ഞത്തിലാണ് യുക്തിവാദികള്‍ എന്ന് ചിന്തിച്ചാലോ. യുക്തിവാദി സംഘം സംസ്ഥാന പ്രസിഡണ്ട് കലാനാഥന് പറഞ്ഞിരിക്കുന്നത് ദൈവമുണ്ട് എന്ന് വ്യക്തമായാല്‍ ആദ്യം വിശ്വസിക്കുന്നത് യുക്തിവാദികളായിരിക്കും എന്നതാണ്. അവര്‍ എതിര്‍ക്കുന്നത് സങ്കുചിത മതങ്ങള്‍ പരിമിതമായ വട്ടത്തില്‍ അവതരിപ്പിക്കുന്ന ദൈവത്തെയാണ്. ദൈവത്തെ കേവലം മനുഷ്യ സ്വഭാവത്തിലേക്ക് ഒതുക്കുന്നതിനെ അവര്‍ എതിര്‍ക്കുന്നു. ഞാന്‍ യുക്തിവാദികളില്‍ നിന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലാക്കുന്നത് ദൈവത്തിന്റെ ഡെഫനിഷന്‍ ഇനിയും വലുതാകുന്നു എന്നതാണ്. സങ്കുചിത സെമറ്റിക്ക് മതങ്ങള്‍ വരച്ച വട്ടത്തിന് പുറത്ത് ദൈവത്തിന് അസ്ഥിത്തം ഉണ്ടാക്കുകയാണ് യുക്തിവാദികള്‍ ചെയ്യുന്നത്
കിരണ്‍,
ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന അല്ലാഹുവിന്റെ മഹത്വം മാഷിന്റെ ഭാഷയില്‍ വികൃതമായി എന്നാണ് ഞാനും പറഞ്ഞത്. ഒരു അമുസ്ലിം ഇങ്ങനെ പ്രതികരിച്ചിരുന്നെങ്കില്‍ അത് അറിവില്ലായ്മയാണെന്ന് കരുതാം. ഖുര്‍ആന്‍ പഠിച്ചു എന്നവകാശപ്പെടുന്ന മാഷ്, പക്ഷെ ഖുര്‍ആന്‍ പഠിച്ചിട്ടില്ലെന്ന് മാത്രമല്ല, അതിന്റെ ഒരു നല്ല മലയാളം തര്‍ജ്ജമ പോലും വായിച്ചിട്ടില്ല. കിരണിന് ഖുര്‍ആനെക്കുറിച്ചുള്ള അറിവ് വെച്ച്, ഞാന്‍ ഖുര്‍ആന്‍ പഠിച്ചു, ഇത് മുഴുവന്‍ തെറ്റാണ് എന്ന് പറയുമോ?. ന്യായമായ സംശയങ്ങള്‍ എത്ര പഠിച്ചലും ബാക്കിയാവും, പക്ഷെ, വികലമായ വ്യാഖ്യാനങ്ങള്‍ അത്മഹത്യപരമാണ്.
മാഷിനെ ഞാന്‍ രണ്ട്കൈയ്യും നീട്ടി സ്വീകരിക്കുന്നു. വിശ്വാസിയാവനല്ല, അത് നിങ്ങളുടെ ഇഷ്ടം, മറിച്ച്, ഖുര്‍ആന്‍ പഠിക്കാന്‍. ഗ്രൗണ്ട് സീറോ യില്‍ നിന്ന്കൊണ്ട്.
മാഷ് ഒരു നിരിശ്വാരവാദിയോ, ദൗതികവാദിയോ അണെന്ന് തോന്നുന്നവര്‍ക്കും അതനുസരിച്ച് വാദ്യഘോഷങ്ങളുമായി വന്നവര്‍ക്കും, നമസ്ക്കരം. സത്യത്തെ കണ്ടെത്താനുള്ള വഴിയിലാണ് മാഷ്, അതില്‍ മാഷ് വിജയിക്കും. കുറച്ച്കാലം അന്ധനായി ജീവിച്ചതിന്റെ പരിഹാരക്രിയകളുമായി, മാഷ് വരും. അതെനിക്ക് തിര്‍ച്ചയാണ്. അത് അടിവരയിട്ട് ഞാന്‍ ഇവിടെ പറയുന്നു. കാരണം ചോദിക്കരുത്. അത് സൈക്കോളജിയ. മാഷെ, ധൈര്യമായി മുന്നോട്ട് പോവുക. നിങ്ങളുടെ ചിന്തകള്‍ വികലമായിട്ടില്ല, മറിച്ച് പഥേയമാണ് വികലമായി തോന്നുന്നത്. ഇസ്ലാം രുപീകരിച്ചത് മുഹമ്മദ് നബിയല്ല. മുഹമ്മദ് ഇസ്ലാമിന്റെ പ്രവാചകനും, പ്രചകരനും മാത്രമാണ്. ആരാണ് ആദ്യത്തെ പ്രവാചകന്?. യാത്ര തുടരുക. On reverse journey of mind. there do you notice a spot, where time and space are meeting with you. start from there, go ahead and find the real god and challenge the External World. You have the ability to do that, go ahead.
അതിവിദൂരമല്ലാത്ത ഒരു ദിവസം, നമ്മുക്ക് നേരിട്ട് സംസാരിക്കനുള്ള വിഷയമായി, അതിനായി, ഞാന്‍ വരും മാഷെ. Its not too far
ദെ...ഇപ്പോള്‍ കിരണ്‍ പറഞ്ഞതല്ലേ കൂടുതല്‍ വിശ്വാസ്യത ഉള്ള സത്യങ്ങള്‍..അല്ലെങ്കില്‍ ഇത്തിരി വിവരപൂര്വമുള്ള ഒരു അവലോകനം. കാരണം കിരണ്‍ രണ്ട് കൂട്ടരിലും പെടാത്ത ഒരാള്‍ ആണെന്നത് തന്നെ.
ഇവിടെ സംവാദം നടക്കുമ്പോള്‍ വിശ്വാസിയോ, അവിശ്വാസിയോ മാത്രം സംസാരിച്ചാല്‍ മതി എന്ന് പറയുന്ന കേട്ട് മിണ്ടാതിരുന്നതാണ്.
എങ്കിലും ചോദിക്കട്ടെ, മൂന്നും കൂടിയ ഒരു കവലയില്‍ എത്തിയ ഒരാള്‍ അവിടെ കണ്ടവരോട് ഒരു സ്ഥലത്തേക്കുള്ള വഴി ചോദിക്കുന്നു. അതില്‍ ‘അ’ക്കൂട്ടം പറയുന്നു ഇടത്തേക്ക് പോകൂ എന്ന്, ‘ഇ’ക്കൂട്ടം പറയുന്നു വലത്തേക്ക് പോകൂ എന്ന്. അപ്പോള്‍ ഏത് വഴിക്കാണ് പോകേണ്ടത് എന്നറിയാന്‍, അല്ലെങ്കില്‍ ആരെയാണ് വിശ്വസിക്കേണ്ടത് എന്നറിയാന്‍ ആ രണ്ട് കൂട്ടരോടും ഒരു ചോദ്യം പോലും ചോദിക്കാന്‍ പാടില്ല എന്ന് പറയുന്നത് എന്തിനാണ് സലാഹുദ്ദീനേ? വഴിയറിയാത്ത ന്യൂട്രല്‍ ആയ ആ ആളുടെ ചൊദ്യങ്ങള്‍ക്ക് ഉത്തരം പറയില്ല എന്ന് ശഠിക്കുന്നത് എന്തിനാണ്??
ചര്‍ച്ച നടക്കട്ടെ.. മാഷേ... ഒ.ടോ അടിച്ചത് ക്ഷമിക്കുക.
അലി പറഞ്ഞതില്‍ ഒരു തെറ്റുണ്ട്. ഖുറാന് മുന്നോട്ട് വയ്ക്കുന്ന അള്ളാഹുവിന്റെ മഹത്വം ഒരു വിശ്വാസിയായ മുസ്ലിം ചിന്തിക്കുന്നത് പോലെ ജബ്ബാര്‍ മാഷ് എടുക്കുന്നില്ല അല്ലാതെ ഖുറാനെ വികലമായി അവതരിപ്പിക്കുകയല്ല. ഖുറാനില്‍ പറഞ്ഞിട്ടുള്ള ദൈവ സങ്കല്പത്തിന്റെ പരിമിതികള്‍ ചൂണ്ടിക്കാണിക്കുകയാണ് ജബ്ബാര്‍ മാഷ് ചെയ്യുന്നത്.
ജബ്ബാര്‍ മാഷ് പറഞ്ഞ ഒറ്റ ചോദ്യം എടുക്കുക. ജീവിതം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണെങ്കില്‍ അലി മുസ്ലിമായതും ജബ്ബാര്‍ മാഷ് യുക്തിവാദി ആയതും അള്ളാഹു കാരണമാണ്. അതിന് ഉപോല്പമായ വചനങ്ങള്‍ ജബ്ബാര്‍ മാഷ് പറയുകയും ചെയ്യുന്നു. അതിനെ ഘണ്ഡിച്ചുകൊണ്ട് നമുക്ക് ഈ ചര്‍ച്ച പുനരാംഭിക്കാം എന്നാണ് എനിക്ക് തോന്നുന്നത്. അലിയുടെ ഫ്രീ വില്‍ സിദ്ധാന്തം പൊളിയുന്ന പലതും ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടി
പിശാച്ച് വഴിതെറ്റുമെന്നും അതിന് ആദം കാരണക്കാരനാവുമെന്നും, ആദം സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്ത് പോവുമെന്നും അതിന് "വിലകപ്പെട്ട കനി" കാരണമാവുമെന്നും ദൈവത്തിനറിയാമായിരുന്നു. അത് അവന്റെ വചനങ്ങളില്‍ വ്യക്തം.
അത് വരുന്നത് എല്ലാം അറിയാവുന്ന ദൈവത്തില്‍ നിന്നാണ്. അവന്റെ അറിവിന് പരിധിയും പരിമിതിയുമില്ല. ഭൂതവും വര്‍ത്തമാനവും ഭാവിയും പൂര്‍ണമായി അവന് അറിയുന്നു.
നിങ്ങള്‍ ഇച്ഛിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു നേര്‍മാര്‍ഗ്ഗം സ്വീകരിക്കാം; പക്ഷെ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.[കുര്...]
ഇതാ....... യുക്തിവാദം ബ്ലോഗിലെ ആദ്യ സെഞ്ചറി.
ചര്‍ച്ച തുടരട്ടെ. ഭാവുകങ്ങള്‍.
ഇതാ....... യുക്തിവാദം ബ്ലോഗിലെ ആദ്യ സെഞ്ചറി.
ചര്‍ച്ച തുടരട്ടെ. ഭാവുകങ്ങള്‍.
അനില്‍ശ്രീ,
ഒരു കവലയില്‍ വന്നിട്ട്, എന്റെ വീടെവിടെ എന്ന് ചോദിക്കുന്നവരോട്, എന്ത് പറയാന, അനില്‍. അതേ വികാരമാവും സലാഹ് ഭായിക്ക് തോന്നിയിരിക്കുക. ചോദ്യം ചോദിക്കരുതെന്ന് പറഞ്ഞില്ലല്ലോ.
അനില്‍ എത്ര ചെറിയ സംശയമായാലും, ഉത്തരം വേണമെന്ന് ബോധത്തോടെ ചോദിക്കുവാന്‍ മടിക്കരുത്. അതിന് മറുപടി പറയാന്‍ ഇവിടെ ആളുണ്ടാവും.
കാര്യമായി ചര്‍ച്ച നടക്കുന്നിടത്തു വന്ന് സെഞ്ചറി ആഘോഷിച്ചതില്‍ എല്ലാവരോടും ക്ഷമചോദിക്കുന്നു...........................................................
കിരണ്‍,
ഖുര്‍ആന്‍ മാഷ് വ്യാഖ്യാനിച്ചത് ശരിയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം എതെങ്കിലും ന്ഹുര്ആന് തര്‍ജ്ജമ വാങ്ങി, കിരണ്‍ തന്നെ പരിശോധിക്കുക. ബാക്കി എന്നിട്ട്.
എന്റെ ഫ്രീവില്‍ സിദ്ധ്വാന്തം അനുസരിച്ച്, ഞാന്‍ മുസ്ലിമാണെന്നും, മാഷ് വിശ്വാസിയല്ലെന്നും പറയുവാന്‍ കഴിവുള്ള ഒരാള്‍ ദൈവം മാത്രമാണ്. അത് എനിക്കോ മാഷിനോ പോലും അറിവുള്ള കാര്യമല്ല. കിരണ്‍ എന്നെ അടിച്ചാല്‍, കണുന്നവര്‍ക്ക് കിരണിനെ കുറ്റപ്പെടുത്താം, പക്ഷെ ഞാനാണ് തെറ്റുകാരനെന്ന് എനിക്ക് മാത്രം അറിവുള്ള കാര്യമല്ലെ.
കള്ളും പെണ്ണും പണവും ഇനിയെങ്കിലും വിട്ട്പിടി കിരണ്‍.
ലോകത്ത് ഏതക്രമവും, അനീതിയും കൊള്ളയും കൊലയുമൊക്കെ നടന്നിട്ടുള്ളത് ഈ മുന്നിലോന്ന് കാര്യത്തിന് തന്നെയണെന്റെ കിരണ്‍. ഇപ്പോള്‍ നടക്കുന്നതും, ജിഹാദിന്റെ പേരില്‍ മുസ്ലിങ്ങള്‍ നടത്തുന്നതും എല്ലാം, എല്ലാം.
ഇപ്പോള്‍ അലിക്കു തന്നെ പറയാന്‍ കഴിയുന്നില്ല ഫ്രീ വില്‍ സിദ്ധാന്തം ശരിയാണോ എന്ന്. അലി മേല്‍ വിവരിച്ച ഖുറാന് വചനങ്ങള്‍ അലെങ്കില്‍ ഈ ചര്‍ച്ച കേട്ട ഞാന്‍ എങ്ങനെ കാര്യങ്ങള്‍ വിലയിരുത്തും. ഈ വചനങ്ങള്‍ സാധരണ യുക്തി ഉപയോഗിച്ച് പരിശോധിച്ചാല്‍ ദൈവം നമ്മുടെ ഭാവിയറിയുന്നവന് എന്ന് കരുതെണ്ടി വരും. അല്ലേ?
കിരണ്‍,
ഭാവിയും ഭൂതവും മാത്രമല്ല, വര്‍ത്തമാനവും അറിയുന്നവനാണ് ദൈവം.
പ്രിയ സലാഹുദ്ദീന്...
(((((‘ഇതില്‍ കാര്യമുണ്ടെങ്കില്‍ എന്തിന് അലി സലാഹുദീന്‍ നമ്മള് ജബ്ബാര്‍ മാഷോടും കൂട്ടരോടും വാക് യുദ്ധം നടത്തുന്നു. നമ്മുടെ ദൈവ സങ്കല്‍പ്പങ്ങള്‍ അനുസ്സരിച്ച് ഇവര്‍ക്ക് ഇങ്ങനെയേ ആകാന്‍ കഴിയൂ. ഇവരെ ഒക്കെ ഇങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത്.‘
ഞങ്ങള്‍ ഒന്നും തുടങ്ങിയിട്ടില്ല. മാഷും കൂട്ടരുമാണ് അധിക്ഷേപിച്ചത്. അത് ഏതൊരു നിഷ്പക്ഷ വായനക്കാരനും മനസ്സിലാക്കാവുന്ന കാര്യമുള്ളൂ. അതിനെതിരെ പ്രതിഷേധിക്കാനും, പ്രതിരോധിക്കാനുമൂള്ള അവകാശം ഞങ്ങള്ക്ക്കും വക വെച്ചു തന്നു കൂടെ?)))))
നിങ്ങള്‍ എഴുതിയ കമന്റുകളില്‍ ചിലതു ഒന്നുകൂടി വായിച്ചു നോക്കൂ..
ചിലതു താഴെകൊടുക്കുന്നു..(എന്നോട് ക്ഷമിക്കുവാനപേക്ഷ)
1 ജബ്ബാര്‍ സര്‍വ്വജ്ഞാനി (എന്നാല്‍ അതിന്റെ ഒരഹങ്കാരവുമില്ലാത്ത) മാഷെ!!!
(താങ്കള്‍ക്ക് സര്‍വ്വ പ്രപഞ്ചങ്ങളേയും സൃഷ്ടിച്ച ദൈവത്തെക്കാള്‍ ജ്ഞാനമുണ്ടെന്ന് താങ്കള്‍ അവകാശപ്പെടുന്നത് കൊണ്ടാണ് അങ്ങിനെ സംബോധന ചെയ്തത്. തെറ്റാണെങ്കില്‍ ക്ഷമിക്കണേ!!)
2 താങ്കള്‍ ഒരു പഞ്ച ബുജ ത്രികോണം മാത്രമല്ല; ജ്യാമിതിയില്‍ എന്തൊക്കെ രൂപങ്ങളുണ്ടോ അതിന്റെയൊക്കെ ത്രികോണം വരക്കാന്‍ ശ്രമിക്കുന്ന ത്രികാല ജ്ഞാനി തന്നെയാണാണ് എന്നാണ് എന്നെനിക്ക് തോന്നുന്നത്!!! നാടോകളായ, ഒരു വിവരവും ബുദ്ധിയുമില്ലാത്തവരുടെ ഭാഷയായ അറബിയിലുള്ള ‘ജബ്ബാര്‍‘ എന്ന പേര് താങ്കളെ പോലുള്ള പഞ്ചബുജ ത്രികാല ജ്ഞാഞിക്ക് ഒരിക്കലും ചേരുന്നതല്ല എന്നും എനിക്ക് തോന്നുന്നു.
3 ഉ: ഒരു കുഴപ്പവുമില്ല. ചിലപ്പോള്‍ താങ്കളുടെ ഒരു സഹായം വേണ്ടി വന്നേക്കും.
4 മാഷിന്റെ ചിലവിലാണോ, അതോ താങ്കള്‍ സ്വയം പഠിച്ചിട്ടാണോ ഖുര്‍ ആനെയും ഇസ്ലാമിനെയും വിമര്‍ശിക്കുന്നതെന്നും അറിയാന്‍ താല്പര്യം ഉണ്ട്.
5 നിര്‍മ്മാതാവിന്റെ യുക്തിയോ,ബുദ്ധിയോ
രൂപമോ അറിയാന്‍ കഴിയാത്തത് പോലെ സൃഷ്ടികളുടെ യുക്തിക്കും ബുദ്ധിക്കും ഗ്രഹിക്കാന്‍ കഴിയുന്നതല്ല സൃഷ്ടാവിന്റെ യുക്തിയും ബുദ്ധിയും രൂപവും ഒന്നും. ഒരു യുക്തിയും ബുദ്ധിയുമില്ലാത്തവര്ക്ക് മത്രമേ ഇതൊക്കെ മന്സ്സിലാവാതിരിക്കാന് തരമുള്ളൂ.
അത് കൊണ്ട് ബുദ്ധിമാനെന്ന് സ്വയം നടീച്ച് നടക്കുന്ന ഒരാളുമായി സമയം കളയാന്‍ ഇല്ലാത്തത് കൊണ്ട്ട് താങ്കള്‍ക്ക് താങ്കളുടെ വഴി എനിക്കെന്റെ വഴി.
6 താങ്കള്‍ക്കുത്തരമില്ല എന്ന് താങ്കള്‍ തെളിയിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍!
7 തോല്‍ക്കുമ്പോള്‍ അപരനെ തെറി വിളിക്കാന്‍ മടിക്കാത്തരാണ് യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍ എന്നും അവര്‍ തെളിയിച്ചിരിക്കുന്നു!!!
ആരാണ് കുഴപ്പമുണ്ടാക്കുന്നവര്‍ എന്ന് ഇവര്‍ തന്നെ തെളിയിച്ചിരിക്കുന്നു.
###################################################
വിശ്വാസികളായ സുഹൃത്തുക്കളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള എന്തെങ്കിലും പ്രയോഗങ്ങള്‍ എന്റെ കുറിപ്പുകളിലുണ്ടെങ്കില് , ശ്രീ റഫീക് ചെയ്തതുപോലെ അവ ചൂണ്ടിക്കാണിച്ചു തന്നാല്‍ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ അത്തരം പ്രയോഗങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കാം. പെട്ടെന്നുള്ള ചില പ്രതികരണങ്ങളില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം. കുര് ആനിലെ ഏതെങ്കിലും വചനത്തിനു തെറ്റായ അര്‍ത്ഥം നല്‍കിയതായി ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതും ചൂണ്ടിക്കാണിച്ചാല്‍ പുനപ്പരിശോധിക്കാം. തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുന്നതില്‍ ഒട്ടും മടിയില്ല. ഈ ചര്‍ച്ച ഇത്രയും ജീവനുറ്റതാക്കിയ എല്ലാ സുഹൃത്തുക്കള്‍ക്കും വിശിഷ്യാ അബ്ദുല്‍ അലി, സലാഹുദ്ദീന് എന്നിവര്‍ക്കും നന്ദി.
എന്റെ പ്രിയ ശിഷ്യന് ജൈമിനിയെ ഇവിടെ കണ്ടതില്‍ വളരെ സന്തോഷം.
من اجل ان يقول العالم
'لا عنف'
الاصدقاء الاعزاء
نحن مجموعة من الشباب العربي تجمعنا رؤية واحدة واهداف مشتركة تطوعنا للعمل من اجل العيش في مجتمعات خالية من العنف يسودها السلام واحترام الاخر تؤمن بالديمقراطية وحقوق الانسان في كل انحاء العالم.
ندعوكم للمشاركة في حملة تطوعية لمناهضة جميع اشكال العنف في كل انحاء العالم وستكون محطتنا الاولى هي العراق.
الموقع الالكتروني
www.no-violence.org هو نافذة هذه الحملة الالكترونية .
حملة لا عنف
هي حملة الكترونية تطوعية تبدا ببناء الموقع الالكتروني الذي سيكون مصدر للمعلومات والوثائق التي تبين اشكال العنف واثاره السلبية على المجتمعات وكذلك سيضم الموقع ادلة ونشاطات تدريبية لمناهضة العنف .
وستلي هذه الخطوة حملة لجمع التوقيعات الكترونيا من كافة ارجاء العالم لمناهضة العنف والدعوة الى حل النزاعات سلميا وستسلم هذه التوقيعات الى الامم المتحدة ومجلس حقوق الانسان والى كل من يهمه الامر.
تعتمد هذه الحملة على مشاركة المناهضين للعنف في جميع انحاء العالم , شاركونا في بناء الموقع الالكتروني ونشر هذه الرسالة.
المشاركات المطلوبة
( صور,وثائق,افلام وثائقية, مقالات ,دراسات, برامج تدريبية, نشاطات, مصادر معلومات,افكار تحقق اهداف الحملة).
سيتم نشر اسماء المساهمين في هذا الموقع افرادا ومنظمات
شاركونا
info@no-violence.org
ഒരു ചോദ്യം ഉത്തരം കിട്ടാത്തതുകൊണ്ട് വീണ്ടും ആവര്‍ത്തിക്കട്ടെ. വിശ്വാസം എന്നത് ഒരാള്‍ക്കു കരുതിക്കൂട്ടി ചെയ്യാന്‍ പറ്റുന്ന ഒരു പ്രവൃത്തിയാണോ? ബോധ്യപ്പെടാത്ത ഒരു കാര്യം ,അല്ലെങ്കില്‍ തെറ്റെന്നു ബോധ്യമായ ഒരു കാര്യം ഒരാള്‍ക്കു ഭീഷണിക്കു വഴങ്ങിയോ പ്രലോഭനങ്ങള്‍ക്കു വഴങ്ങിയോ വിശ്വസിക്കാന്‍ പറ്റുമോ? ഇല്ല എങ്കില്‍ ഒരാള്‍ ,അയാള്‍ക്കു ബോധ്യമാകാത്ത കാര്യം വിശ്വസിക്കാതിരിക്കുന്നത് എങ്ങനെ ക്രിമിനല്‍ കുറ്റമാകും? ബോധ്യമായ ഒരു കാര്യം ഒരാള്‍ വിശ്വസിച്ചാല്‍ അതെങ്ങനെ പ്രതിഫലം കിട്ടാവുന്ന ഒരു പുണ്യമാകും?
കഥയില്‍ ചോദ്യമില്ലെന്നറിയാം. എന്നാലും.!
ഞാന്‍ കഴിഞ്ഞ 30 കൊല്ലത്തോളമായി വിശ്വാസികളോട് ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണിത്. ഉത്തരം കിട്ടുന്നേയില്ല......!!!
ഇതെന്താ ഈ അറബിയില്‍ എഴുതിയിരിക്കുന്നത്? ഒന്നു സഹായിക്കൂ......
മാഷെ,
വിശ്വാസം എന്നത് ഒരാള്‍ക്കു കരുതിക്കൂട്ടി ചെയ്യാന്‍ പറ്റുന്ന ഒരു പ്രവൃത്തിയാണോ?
ചെയ്യാം എന്നതിന് തെളിവാണ് മാഷ് യുക്തിവാദിയായതും ഞാന്‍ അതില്‍നിന്നും ഓടി രക്ഷപ്പെട്ടതും. ഇനിയും ഉദാഹരണം വേണോ?.
ബോധ്യപ്പെടാത്ത ഒരു കാര്യം ,അല്ലെങ്കില്‍ തെറ്റെന്നു ബോധ്യമായ ഒരു കാര്യം ഒരാള്‍ക്കു ഭീഷണിക്കു വഴങ്ങിയോ പ്രലോഭനങ്ങള്‍ക്കു വഴങ്ങിയോ വിശ്വസിക്കാന്‍ പറ്റുമോ?
ഇല്ല, പക്ഷെ ശരിയായ വിശ്വാസം അന്വേഷിക്കുവാനും അത് കണ്ടെത്തുവാനും കഴിയില്ലെ.
ഇല്ല എങ്കില്‍ ഒരാള്‍ ,അയാള്‍ക്കു ബോധ്യമാകാത്ത കാര്യം വിശ്വസിക്കാതിരിക്കുന്നത് എങ്ങനെ ക്രിമിനല്‍ കുറ്റമാകും?
ബോധ്യമവാനാവശ്യമായ എല്ലാ തെളിവും, ചെറുതും വലുതും നിങ്ങളുടെ കൈയകലത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നിട്ടും വിശ്വാസം വരുന്നില്ലെങ്കില്‍ അത് ചിന്തയെ മൂടിവെക്കലാണ്. ബുദ്ധിയെ തളച്ചിടലാണ്.
ബോധ്യമായ ഒരു കാര്യം ഒരാള്‍ വിശ്വസിച്ചാല്‍ അതെങ്ങനെ പ്രതിഫലം കിട്ടാവുന്ന ഒരു പുണ്യമാകും?
തെറ്റ് ചെയ്യുന്നവനുള്ള ശിക്ഷ ഖുര്‍ആന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്. ഒരാല് തെറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുകയും പിന്വാന്ദുകയും ചെയ്താല്‍ അയാള്‍ക്ക് ഒരു ഗുണമുണ്ട്. ഇനി തെറ്റ് ചെയ്താല്‍ ഒരു ദോഷവും. ഇനി ഒരാള്‍ ഒരു ശരി ചെയ്യന്‍ ഉദ്ദേശിച്ചാല്‍ അതിന് ഒരു ഗുണവും, ചെയ്തതിന് ഒരു ഗുണവും (1+1) ഇനി ചെയ്തില്ലെങ്കില്‍ ശിക്ഷയുമില്ല. (1 ഗുണം എക്സ്റ്റ്ര)
വിശദമാകാന്‍ സമയമില്ല. ക്ഷമിക്കുക.
Anony, Are you in serious????
Do you have a name????
Here is, but be care, if you are mocking the readers, ....
_______________
Let the whole world say 'No Violence'
Dearest friends
We are a group of Arab Youth having the same vision and goals; we are volunteers to work for societies with no violence, peace and respect for the other, belief in democracy and human rights in all over the world.
We are inviting you to participate in this voluntary campaign against all kinds of violence all over the world; our first step would be Iraq.
www.no-violence.org would be the window of this campaign.
No Violence Campaign
It is an electronic campaign which starts with creating a website that would be a source of information and documentation about all sorts of violence and its negative impacts on societies. Moreover this website would contain training guides and activities against violence.
The next step would be collecting electronic signatures from all over the world against violence and using peaceful ways to solve conflicts. Those signatures would be delivered to the United Nations, human rights council and to home it may concern.
This campaign depends on people against violence from all over the world; participate with us to construct the website and to spread this email.
Needed Materials
(Photos, Documents, Articles, Documentaries, Studies, Training materials, Activities, Sources of information, ideas serve the goals of the campaign).
The names of the participants would be listed in the website (persons and organizations).
Participate with us
info@no-violence.org
“ മനുഷ്യ ബുദ്ധിക്കതീതമായി, ഏറെ കാര്യങ്ങള്‍ ഖുര്അനിലുണ്ട്. അതോന്നും പഠിക്കാതെ, ചിന്തിക്കാതെ, ഒരു ഗ്രന്ഥത്തെ വികാലമാക്കാനുള്ള ശ്രമം എതിര്ക്കപെടണം. അതാണെന്റെ ശ്രമം.”
അബ്ദുല്‍ അലിയുടെ വാക്കുകള്‍.
മനുഷ്യബുദ്ധിക്കതീതയ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റുന്ന ബുദ്ധി എനിക്കില്ല. അങ്ങനെയുള്ള കാര്യങ്ങള്‍ ചിന്തിക്കാനുള്ള കഴിവും എനിക്കില്ല. അതിനാല്‍ കാരുണ്യവാനായ ഒരു ദൈവമുണ്ടെങ്കില്‍ അദ്ദേഹം എന്നെ ഈ കാര്യത്തിന് ശിക്ഷിക്കാനും സാധ്യതയില്ല.
കുര് ആന്‍ മനുഷ്യന്റെ ഭാവനയില്നിന്നുണ്ടായതാണെന്നാണു എന്റെ സാമാന്യബുദ്ധിക്കു തോന്നുന്നത്. അക്കാര്യം ഞാന്‍ മറ്റുള്ളവരോടും പറയുന്നു എന്നേയുള്ളു.
ജബ്ബാര്‍ മാഷേ നിങ്ങള്‍ ഇഛിച്ചിട്ട് കാര്യമില്ല. അല്ലാഹുകൂടി ഇഛിക്കണം എന്നാണല്ലൊ ഖുറാന് വചനം
അപ്പോള്‍ അബ്ദുല്‍ അലിക്ക് യുക്തിവാദം ശരിയാണെന്നും ഇസ്ലാം ശരിയല്ലെന്നും ബോധ്യപ്പെട്ടു. എന്നിട്ടും കരുതിക്കൂട്ടി അദ്ദേഹം ഇസ്ലാം `വിശ്വസിച്ചു`! എന്നര്‍ത്ഥം!!
ബോധ്യപ്പെടാത്ത ഒരു കാര്യം ,അല്ലെങ്കില്‍ തെറ്റെന്നു ബോധ്യമായ ഒരു കാര്യം ഒരാള്‍ക്കു ഭീഷണിക്കു വഴങ്ങിയോ പ്രലോഭനങ്ങള്‍ക്കു വഴങ്ങിയോ വിശ്വസിക്കാന്‍ പറ്റുമോ?
ഇല്ല, പക്ഷെ ശരിയായ വിശ്വാസം അന്വേഷിക്കുവാനും അത് കണ്ടെത്തുവാനും കഴിയില്ലെ.
എല്ലാ വിശ്വാസങ്ങളും ശരി അവകാശപ്പെടുന്നു. മനുഷ്യബുദ്ധിക്കും യുക്തിക്കും വഴങ്ങാത്ത കാര്യങ്ങളാണ് എല്ലാ വിശ്വാസങ്ങളിലും ഉള്ളത്. അതില്‍നിന്നും ശരിയേതെന്നു കണ്ടെത്താന്‍ എന്താണു മാനദണ്ഡം? എന്റെ യുക്തിയല്ലാതെ മറ്റോരു വഴിയും എന്റെ പക്കല്‍ ഇല്ല. എന്റെ യുക്തി കൊണ്ട് താരതമ്യം ചെയ്യുമ്പോള്‍ എല്ലാ മത വിശ്വാസങ്ങളും ഒരേ അളവില്‍ തെറ്റും അയുക്തികവുമാണു താനും. ഇനി ഞാന്‍ എന്താ ചെയ്യുക? കരുതിക്കൂട്ടി നരകത്തില്‍ പോകാന്‍ ഞാനെന്നല്ല; ആരും ആഗ്രഹിക്കുമെന്നും തോന്നുന്നില്ല.
രാത്രിയില്‍ മൂത്രമൊഴിക്കാനിറങ്ങുന്പോള് വാഴയില കണ്ട് പേടിച്ച് 'പ്രേതം പ്രേതം' എന്നു കരഞ്ഞ നാളുകള്‍ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പ്രേതം എന്ന അസത്യത്തെ എന്റെ ഉപബോധമനസ്സെങ്കിലും ഏതൊക്കെയോ സാഹചര്യങ്ങളില്‍ വിശ്വസിച്ചു പോയതിന്റെ തുടര്‍ച്ചയായിരുന്നു അത്. കഥകളിലോ സിനിമകളിലോ സീരിയലുകളിലോ മാത്രമായി അറിഞ്ഞ ഈ സംഗതികള്‍ എന്റെ മനസ്സിനെ ഇത്രക്കു സ്വാധീനിച്ചിരിക്കാമെങ്കില്, കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും സമൂഹത്തില്‍ നിന്നും മതപഠനക്ലാസ്സുകളില്‍ നിന്നും എല്ലാമെല്ലാം ദൈവത്തെപ്പറ്റി സ്ഥിരമായി കേട്ടു കൊണ്ടിരിക്കുന്ന ഒരു കുട്ടിയുടെ സ്ഥിതി എന്തായിരിക്കും? വിശ്വസിക്കുക തന്നെ! മറിച്ചു ചിന്തിക്കാനെങ്കിലും ഒരു ശ്രമം ഉണ്ടാവാത്തിടത്തോളം കാലം ആ വിശ്വാസം നിലനിന്നു പോരുകയും ചെയ്യും.
അലി പറഞ്ഞ ഗുണവും, ഗുണത്തിന്മേലുള്ള ഗുണവും ദോഷവും മനസ്സിലായി. പക്ഷേ, ഉദ്ദേശിച്ച തെറ്റും ശരിയും എന്തെന്നു പിടി കിട്ടിയില്ല. കാലാകാലങ്ങളില്‍ സമൂഹം മാറി മാറി അംഗീകരിക്കുകയും തിരസ്കരിക്കുകയും ചെയ്തു പോരുന്ന അബദ്ധങ്ങളല്ലേ തെറ്റും ശരിയും? ഒരു കാലത്ത് സ്ത്രീകള്‍ മാറു മറക്കുന്നതു തന്നെ തെറ്റായിരുന്നു ഇവിടെ. ഇന്ന് മറച്ചില്ലെങ്കിലാണ് തെറ്റ്. കാലത്തിനനുസൃതമായ മാറ്റം ഉള്‍ക്കൊള്ളേണ്ടതു തന്നെ എന്നു വ്യക്തം. പണ്ട്, നിയമവ്യവസ്ഥിതിയും മറ്റും നിലവിലില്ലാതിരുന്നതോ, കയ്യൂക്കുള്ളവനു വഴി ഒരുക്കിയിരുന്നതോ ആയ കാലത്ത്, ഒരു സമൂഹത്തെ ധാര്‍മ്മികമായി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ദൈവം എന്ന സങ്കല്പവും വിശ്വാസവും ആവശ്യമായിരുന്നിരിക്കാം. ഇന്നു സ്ഥിതി മറിച്ചാണ്. വിശ്വാസങ്ങള്‍ സമൂഹങ്ങളെ തമ്മിലടിപ്പിക്കുന്നതല്ലേ നാം കാണുന്നത്? പിന്നെ, തെറ്റും ശരിയും തികച്ചും ആപേക്ഷികം. എനിക്കെന്റെ ശരികളും അലിക്ക് അലിയുടെ ശരികളൂം മാഷിന് മാഷിന്റെ ശരികളൂം.
ഇസ്ളാമിക ബാങ്കിംഗില്‍ ഇതിന്റെ മറ്റൊരു രൂപം കാണാം. അവിടെ പലിശ(Interest)യെ ലാഭം(Profit) എന്നും കടത്തെ (Loan) ധനസഹായം (Finance) എന്നും വിളിക്കുന്നു. Mudarabah, Murabaha തുടങ്ങിയ പദങ്ങള്‍ ഉദാഹരണം. നിഷേധിക്കപ്പെട്ടതിനെ പേരു മാറ്റി നീതീകരിക്കുന്ന ഈ പ്രവണത ഖുര്‍ ആന്‍ വ്യാഖ്യാനത്തിന്റെ മറ്റു മേഖലകളിലും ഉണ്ടായിട്ടുണ്ടോ? അവ ജനസമ്മതി നേടിയിട്ടുണ്ടോ? നമുക്കെത്ര പേര്‍ക്കറിയാം?
തലമുറകളോളം വാമൊഴിയിലൂടെ പകര്‍ന്നു നല്കപ്പെടുകയും പിന്നീട് വരമൊഴിയിലേക്ക് മാറ്റപ്പെടുകയും ചെയ്ത മതഗ്രന്ഥങ്ങളില്‍ മാനുഷികമായ കൂട്ടിച്ചേര്‍ക്കലുകളും വെട്ടിത്തിരുത്തലുകളും നടന്നിട്ടില്ല എന്ന് എത്രത്തോളം ഉറപ്പിച്ചു പറയാന്‍ കഴിയും?
ജബ്ബാര്‍ മാഷ് പറയുന്നു കൊല്ലങ്ങളായി ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുന്നു എന്ന്. എന്തുകൊണ്ട് ദൈവം വ്യക്തമായൊരു തെളിവ് കാട്ടിക്കൊടുത്ത് 'താനെന്നെയൊന്നു വിശ്വസിക്ക്' എന്നു പറയാതെയെങ്കിലും പറയുന്നില്ല?
വിശ്വസിക്കുകയും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നത് ചെയ്യുന്ന ആളിന്റെ ഇഷ്ടം. വിശ്വാസം അടിച്ചേല്പിക്കുക എന്ന ശരിയല്ലാത്ത പ്രവണതയെയാണ് മാഷ് ചോദ്യം ചെയ്യുന്നത് എന്നു ഞാന്‍ കരുതുന്നു. മതപഠനമെന്ന പേരില്‍ നന്നേ ചെറുപ്പം മുതല്‍ക്ക് കുട്ടികളുടെ ചിന്താശേഷിക്കും ചിന്താസ്വാതന്ത്ര്യത്തിനും കടിഞ്ഞാണിടുന്നതിനോടുള്ള എന്റെ എതിര്‍പ്പ് ഇവിടെ പ്രകടമാക്കുകയും ചെയ്യട്ടെ.
മാഷിനും ടീച്ചര്‍ക്കും സുഖമെന്നു വിശ്വസിക്കുന്നു.
"I believe in Spinoza's God who reveals Himself in the orderly harmony of what exists, not in a God who concerns himself with fates and actions of human beings." - Albert Einstein
"Question with boldness even the existence of God; because if there be one, He must approve the homage of Reason rather than that of blindfolded Fear." ----Thomas Jefferson o
kaപ്രിയപ്പെട്ട ജബ്ബാര്‍ മാഷേ ,
ബ്ലോഗിന്റെ ശക്തിയും സാധ്യതകളും എത്രത്തോളം വിസ്മയകരമാണെന്ന് തെളിയിക്കുന്നതായി താങ്കളുടെ ഈ പോസ്റ്റും ഇവിടെ നടന്ന സംവാദങ്ങളും . ഈ ചര്‍ച്ച ശ്രദ്ധിക്കാതിരുന്ന ബ്ലോഗര്‍മാര്‍ ചുരുക്കമായിരിക്കും . സലാഹുദ്ദീന്റെയും അബ്ദുള്‍ അലിയുടെയും സമര്‍ത്ഥമായ ഇടപെടല്‍ നിമിത്തം താങ്കള്‍ക്ക് , താങ്കളുടെ നിലപാടുകള്‍ വളരെ ഭംഗിയായും വ്യക്തമായും അവതരിപ്പിക്കാന്‍ കഴിഞ്ഞു . താങ്കളുടെ ആശയസ്പുടതയും ഭാഷയിലുള്ള ലാളിത്യവും അതിരറ്റ ക്ഷമയും ശ്ലാഘനീയം തന്നെ . ചില സന്ദര്‍ഭങ്ങളില്‍ പാളിപ്പോയെങ്കിലും സലാഹുദ്ധീന്റെയും അബ്ദുള്‍ അലിയുടേയും ക്ഷമയും , അവതരണ ശൈലിയും പ്രശംസനീയം തന്നെ . ഇങ്ങിനെ ആരോഗ്യകരമായി ഒരു ചര്‍ച്ച മലയാളം ബ്ലോഗില്‍ നീണ്ടു പോവുക എന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് . അതിന്റെ ക്രഡിറ്റ് സലാഹുദ്ധീനും അബ്ദുള്‍ അലിക്കും കിരണിനും ബുദ്ധിമാനും പിന്നെ ഈ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്ക്കും അവകാശപ്പെട്ടതാണ്. ബ്ലോഗ് എന്ന മാധ്യമത്തിന്റെ പ്രസക്തിയാണ് ഇവിടെ സാര്‍ത്ഥകമാവുന്നത് .
സലാഹുദ്ധീനും അബ്ദുള്‍ അലിയും അവരുടെ വിശ്വാസങ്ങളില്‍ ഉറച്ചു നിന്നു കൊണ്ടാണ് സംസാരിക്കുന്നത് . അവര്‍ക്ക് അങ്ങിനെ മാത്രമേ കഴിയുകയുള്ളൂ . വിശ്വാസികളെല്ലാം ഒരേ തൂവല്‍ പക്ഷികളും ഒരേ മാനസികാവസ്ഥ പങ്ക് വെക്കുന്നവരുമാണ് . ഹിന്ദു , കൃസ്ത്യാനി ,ഇസ്ലാം അങ്ങിനെ കുറെ ലേബലുകള്‍ ഉണ്ടെങ്കിലും എല്ലാവരുടെയും മന:ശാസ്ത്രം ഒന്ന് തന്നെ . വിശ്വാസികള്‍ ഇന്ന് ലോകത്ത് മൃഗീയ ഭൂരിപക്ഷമാണ് . അവര്‍ ആധുനീക ആയുധങ്ങളാല്‍ സര്‍വ്വ സജ്ജരാണ് . ലോകം മൊത്തം സംഹരിക്കാനും അവര്‍ക്ക് കഴിയും . ഇത്രയധികം ദൈവങ്ങള്‍ക്കും ഗ്രന്ഥങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിശ്വാസികളെ നല്ല മനസ്സിന്റെ ഉടമകളാക്കാന്‍ കഴിഞ്ഞിട്ടില്ല . എന്തെല്ലാം തിന്മകള് ലോകത്ത് ഓരോ സെക്കന്റിലും നടക്കുന്നു . അതെല്ലാം ചെയ്യുന്നത് ദൈവ വിശ്വാസികള്‍ തന്നെയല്ലേ ? ഒരു ദൈവ വിശ്വാസി തന്നെയല്ലെ മറ്റൊരു ദൈവ വിശ്വാസിയെ പീഢിപ്പിക്കുന്നത് , കൊല്ലുന്നത് ? ഏതെങ്കിലും ഒരു യുക്തിവാദി ഒരു സഹജീവിയെ കൊന്നു എന്ന് ഒരു വിശ്വാസിക്ക് പറയാന്‍ കഴിയുമോ . എന്നാല്‍ കൊല്ലുന്നതും കൊല്ലപ്പെടുന്നതും അല്ലാഹുവിന്റെ കല്‍പ്പനയാണെന്ന് ഒരു ഇസ്ലാം വിശ്വാസി ഖുര്‍ആനെ ഉദ്ധരിച്ചും , അതൊക്കെ മുജ്ജന്മ കര്‍മ്മ ഫലമാണെന്ന് ഒരു ഹിന്ദു വിശ്വാസി ഭഗവദ്ഗീതയെ ഉദ്ധരിച്ചും പറയും . എന്നാല്‍ പിന്നെ പോലീസും കോടതിയും ഒന്നും ആവശ്യമില്ല എന്ന് ഈ വിശ്വാസികള്‍ പറയണ്ടേ ? അതും ദൈവ ഹിതമാണെന്ന് അവര്‍ പറയും . അപ്പോള്‍ ഈ ദൈവം ആരാണ് . സദ്ധാം ഹുസൈന് അങ്ങിനെ തൂക്കിലേറ്റപ്പെടണമെന്നത് ദൈവത്തിന്റെ തീരുമാനമാവണമല്ലോ . അപ്പോള്‍ പിന്നെ ആ വധത്തില്‍ പ്രതിക്ഷേധിച്ചത് മുഴുവന്‍ യുക്തിവാദികളായിരുന്നുവോ ?
ചുരുക്കത്തില്‍ ഒരു വിശ്വാസിക്കും ദൈവത്തെക്കുറിച്ച് ബോധ്യപ്പെടാനോ ബോധ്യപ്പെടുത്താനോ കഴിയുന്ന ഒരു വിശദീകരണവും ഇന്ന് വരെ നല്കാന് കഴിഞ്ഞിട്ടില്ല . അതെങ്ങിനെ കഴിയും ? അങ്ങിനെ ഒന്നുണ്ടെങ്കിലല്ലേ വിശദീകരിക്കാന്‍ കഴിയൂ . ദൈവം ഇല്ല എന്ന് പറയുന്നതിനു ദൈവം ഉണ്ട് എന്ന് പറയുന്നതിനോടൊപ്പം പഴക്കമുണ്ട് .
ചര്‍ച്ച തുടരട്ടെ , എല്ലാവര്ക്കും ആശംസകളോടെ,
മാഷെ,
കാണുന്നതും കേള്‍ക്കുന്നതും മാത്രമേ വിശ്വസിക്കൂ എന്നതാണ് യുക്തി വാദമെങ്കില്‍, അതിനപ്പുറത്തേക്ക് ചിന്തയെ നയിക്കുവാന്‍ ശ്രമിക്കുന്നില്ലെങ്കില്‍, പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥനത്തില്‍ ദൈവത്തെ അറിയുവാന്‍ സാധ്യമല്ലെന്ന് മാത്രമല്ല, അതിനുള്ള വിദൂര സാധ്യതകള്‍ പോലും നഷ്ടമാവുന്നു.
ചോദിച്ച് മടുത്ത ചില ചോദ്യങ്ങള്‍ വീണ്ടും.
"രണ്ട് ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്. ഒന്ന് സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന് അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന് ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. "(25: 53)
ആധുനിക ശാസ്ത്രത്തിന്റെ മുഴുവന്‍ ആയുധങ്ങളും ഉപയോഗിച്ചിട്ടും, ഇന്നും പ്രഹേളികയായി തുടരുന്ന ഈ സമസ്യ, ഇത്, 1400 വര്‍ഷം മുന്‍പ് മുഹമ്മദെന്ന നിരക്ഷരന്, പറഞ്ഞതാണോ??? അതോ ഇത് നിര്‍മ്മിച്ച അല്ലാഹുവിന്റെ വിവരണമോ???
ഈ സമസ്യയില്‍ വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് ഇനിയും കാത്തിരിക്കണം, പക്ഷെ വിശ്വാസി അതിന് ഇന്നലെതന്നെ തയ്യാറായി. ഇനിയും അനേകം ഉദാഹരണങ്ങളുണ്ട്.
എറ്റവും വലിയ യുക്തിവാദികള്‍ മുസ്ലിങ്ങളാവണം. കാരണം, നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുന്ന കാര്യങ്ങള്‍, കുഞ്ഞുനാളിലെ വിശ്വസിക്കുകയും, അതിന്റെ സൃഷ്ടാവിനെ അറിയുകയും ചെയ്തവര്‍, പിന്നെയും അനേകം പ്രപഞ്ച സത്യങ്ങള്‍ ഒളിച്ചിരിക്കുന്ന ഭൂമിയില്‍, മനുഷ്യന് നിസ്സാരനാണെന്ന വിശ്വാസവുമായി, എളിമയോടെ, ജീവിക്കുന്ന, മരണത്തെ ഏത് നിമിഷവും കണ്ട്മുട്ടുമെന്ന പ്രതിക്ഷയില്‍, നന്മകള് ചെയ്യുകയും അതിന് പരിശ്രമിക്കുകയും ചെയ്യുന്നവര്‍, ഒരോ ജീവിയിലും അവന് പ്രപഞ്ച നാഥന്റെ ദൃഷ്ടാന്തം വ്യക്തമായി കാണുന്നു.
എല്ലാ വിശ്വാസങ്ങളും ശരി അവകാശപ്പെടുന്നു. മനുഷ്യബുദ്ധിക്കും യുക്തിക്കും വഴങ്ങാത്ത കാര്യങ്ങളാണ് എല്ലാ വിശ്വാസങ്ങളിലും ഉള്ളത്. അതില്‍നിന്നും ശരിയേതെന്നു കണ്ടെത്താന്‍ എന്താണു മാനദണ്ഡം?
ഈ പോസ്റ്റില്മാത്രമല്ല, നിങ്ങളുടെ മൊത്തം ബ്ലോഗില്‍, മറ്റോരു ദൈവത്തെയും കീറിമുറിക്കാന്‍ ആരും വന്നിട്ടില്ല എന്നത് തന്നെ നിങ്ങളുടെ ഈ പ്രസ്തവന തെറ്റാണെന്നും, ശരിയെതാണെന്നും ചൂണ്ടികാണിക്കുന്നു. (സര്‍വ്വ സ്തുതിയും അല്ലാഹുവിന്)
അകത്തളങ്ങളില്‍ അടഞ്ഞ്കിടന്ന്, ദൈവത്തിന്റെ ദൃഷ്ടാന്തം കാത്തിരിക്കുന്നത് ബുദ്ധിയാണോ?. പഠിക്കുക. ഇസ്ലാമിനെക്കുറിച്ച് പഠിക്കാന്‍ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വായിക്കണം, വിമര്‍ശകരുടെ ന്യായ വാദങ്ങള്‍ക്കുള്ളില്‍ ഇസ്ലാമിനെ കാണില്ല. സംശയങ്ങള്‍ക്ക് പണ്ഡിതരെ സമീപിക്കണം. അവരുടെ അഭിപ്രായങ്ങളും സ്വബുദ്ധിയില്‍ ആര്‍ജിച്ച ജ്ഞാനവും ചിന്തയെ വളര്‍ത്തും. യുക്തിവാദത്തെക്കുറിച്ചറിയാന് ആരെങ്കിലും ഖുര്‍ആന്‍ പഠിക്കുമോ മാഷെ, നേരെ തിരിച്ചും. ഇരുട്ടത് നടക്കുവാന്‍ വെളിച്ചം വേണം, അല്ലാതെ ഞാന്‍ യുക്തിവാദിയാണ്, എനിക്ക് വെളിച്ചം അവശ്യമില്ല എന്ന് പറഞ്ഞാല്‍, തെന്നിമാറുന്ന വയല്‍വരമ്പുകള്‍ കടന്ന് വേണം ലഷ്യത്തിലെത്താന് എന്ന യുക്തിയെങ്കിലും പ്രയോഗിക്കുക. നന്മകള് ആശംസിക്കുന്നു.
ചോദിച്ച് മടുത്ത ചില ചോദ്യങ്ങള്‍ വീണ്ടും.
"രണ്ട് ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്. ഒന്ന് സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന് അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന് ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. "(25: 53)
ഈ പ്രഹേളിക എനിക്ക് മനസ്സിലായില്ല!
ആര്‍ക്കെങ്കിലും ഒന്ന് വ്യക്തമാക്കമോ?
ഇവിടെ എന്താ ഇത്ര കണ്ഫൂഷന്?
ഇത് മൂന്നാം ക്ലാസ് സയന്‍സല്ലേ? എനിക്ക് മനസിലായില്ല.
അലി ഉദ്ദേശിച്ചത് നദികളില്‍ ശുദ്ധജലവും കടലി ഉപ്പ് വെള്ളവും എന്നാണോ?
കെ, പി, ജീ.
അല്ലാഹുവിലുള്ള വിശ്വാസത്തില്‍ ഉറച്ച് നിന്നിരുന്നെങ്കില്‍, ഇവിടെ വീഴുന്ന കമന്റുകളുടെ എണ്ണം ഒറ്റസംഖ്യയാവും. കാരണം, ഒരു ഉത്തമ വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ആര്‍ക്കും മറുപടി പറയാനോ, തര്ക്കികാനോ ആവില്ല. ഇവിടെ വന്ന് ഈ ചര്‍ച്ച കണ്ട്മടങ്ങിയ പലരും ഉറച്ച വിശ്വസികളും, നിങ്ങളുടെ ചോദ്യത്തിന് മറുപടി പറയാന്‍ കഴിവുള്ളവരുമാണ്. എന്നിട്ടും അവര്‍ നിസബ്ദമായി ഇവിടെ വന്ന് പോവുന്നു. അത് അവരുടെ നന്മയാണ് സൂചിപ്പിക്കുനത്. അല്ലാഹുവിലുള്ള ഭയഭക്തിയാണ്. അത്രക്ക് സൂക്ഷ്മത പാലിക്കുന്നു. അല്ലാഹുവിനെ അനുസരിക്കുകയും അവന് വഴിപ്പെട്ട് ജീവിക്കുകയും ചെയ്യുന്ന എനിക്ക്, പക്ഷെ ഇവിടെ ഒരു മോട്ടിവുണ്ട്. എനിക്കും പ്രപഞ്ചനാഥനും മാത്രമറിയാവുന്ന ഒരു മോട്ടിവ്. തെറ്റിധരിക്കരുത്, പറഞ്ഞ് വന്നത് വിശ്വാസിയുടെ മനശാസ്ത്രം. നിങ്ങളുടെ നിഗമനങ്ങളും തെറ്റാണ്. സിംപില്‍, യുക്തിവാദിക്കോ, നിരിശ്വരവാദിക്കോ, ഇന്ന് വരെ ലോകത്തോരിടത്തും, Identity ഇല്ല. അറ്റ് ലാസ്റ്റ്, ദെ ആര്, കെ.പി., ജബ്ബാര്‍, അലി, കിരണ്‍, സലഹുദ്ദീന്, സോ ഓണ്‍. വിശദീകരിക്കതെ തന്നെ കെ.പി.ജീക്ക് മനസ്സിലായി എന്ന് കരുതുന്നു. അത്കൊണ്ട് തന്നെ ഇനി നിങ്ങല്‍ ചെയ്യുന്ന തെറ്റിന്റെ പാപഭാരം പോലും പാവം വിശ്വാസിയുടെ തലയിലാവും. അല്ലാതെ, നിരിശ്വര വാദികള്‍ എന്ന പേരില്‍ ക്രൂരമായ അക്രമങ്ങള്‍ നടത്തിയതും, കൂട്ടകൊലകള്‍ നടത്തിയതും വിശ്വാസിയല്ല. അതിന് ചരിത്രം സാക്ഷി.
സദ്ദാം അങ്ങനെ മരിക്കണമെന്നത് ദൈവഹിതം തന്നെയാണ്. അതിന് മാറ്റം വരുത്താന്‍ ആര്‍ക്കുമാവില്ല.
ചുരുക്കത്തില്‍, ഒരു നിരിശ്വരവാദിക്കും ദൈവമില്ലെന്നതിനുള്ള തെളിവ് പോട്ടെ, സ്വന്തം മരനത്തെ ഒരു സെക്കന്റ് മറ്റീവ്ക്കാനായിട്ടില്ല. സംസാരിച്ച്കൊണ്ടിരുന്ന അക്ഷരം മുഴുവനാക്കുവാന്‍ കഴിയാതെ, നമ്മുക്ക് മുന്നില്‍ മരണത്തെ നേരിട്ട് കാണിച്ച് തന്നതും ദൈവത്തിന്റെ പ്രവര്‍ത്തി തന്നെയാണ്. എഴുന്നേല്ക്കാന് കഴിയാത്ത അവസ്ഥയിലും കേരളിയന് ദൈവത്തിന്റെ ദൃഷ്ടാന്തമായിരുന്നു, ഉച്ചരിച്ച വാക്ക് മുഴുവനാക്കുവാന്‍ കഴിയുന്നതിന് മുന്‍പുള്ള മരണം. ചിന്തിക്കുക. ചിന്തയെ തളച്ചിട്ട്, ഞങ്ങള്‍ യുക്തിവാദികള്‍ എന്തോക്കെയോ ആണെന്ന വിഡ്ഡിത്ത്വം വിളമ്പതിരിക്കുക.
(വിജയന് മാഷിന്റെ അത്മാവിന് നിത്യശാന്തി നേരുന്നു, ഉദാഹരിച്ചതില്‍ വായനക്കാര്‍ ക്ഷമിക്കുക)
വിവരണങ്ങള്‍ ഇവിടെ
അലി വീണ്ടും അലി നിലവാരം താഴ്ന്ന് സംസാരിക്കുന്നു എന്ന പറയുന്നതില്‍ ഖേദിക്കുന്നു. യുക്തിവാദിക്ക് ലോകത്തൊരിടത്തും Identity ഇല്ലാ എന്ന അലിയുടെ പ്രസ്താവന നികൃഷ്ടമെന്ന് പറഞ്ഞാല്‍ കൂടിപ്പോകും എന്നതിനാല്‍ അത് പറയുന്നില്ല. അലി സംസാരിക്കുന്നത് വിധേയനായ ഒരു മുസ്ലിമായാണ്. അലി ദൈവത്തെ വല്ലാതെ ഭയപ്പെടുന്നു. സ്വന്തം യുക്തിയല്ല ബുദ്ധിപോലും ഉപയോഗിക്കാന്‍ അലിക്ക് കഴിയുന്നില്ല. അലി വേദനയോടെ പറയുന്നു അലി അവതരിപ്പിക്കുന്ന ദൈവം വളരെ ചെറുതാണ്.
ലോകത്തുള്ള ശസ്ത്രഞ്ഞന്മാരെല്ലാം അലിയുടെ മനോഭാവത്തോടെ ദൈവത്തെ കണ്ടിരുന്നെങ്കില്‍ ഇന്ന് ഈ ലോകത്ത് മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. പരീക്ഷണങ്ങളോ നിരീക്ഷണങ്ങളോ ഉണ്ടാകുമായിരുന്നില്ല. 7ആം നൂറ്റാണ്ടിലേ വിധേയ മനോഭാവത്തില്‍ നിന്ന് ലോകം ഒരിഞ്ച് പോലും മുന്നേറുമായിരുന്നില്ല.
ഇനി അലിയുടെ ഉപ്പുവെള്ളവൌം ശുദ്ധജലവും . ഞാന്‍ മനസ്സിലാക്കിയത് ശരിയാണെങ്കില്‍ അലി പറഞ്ഞ് വരുന്നത് നദികളില്‍ ശുദ്ധ ജലവും കടലില്‍ ഉപ്പുവെള്ളവുമായി വേര്‍തിരിക്കുന്നു എന്നാണ്. അങ്ങനെയെങ്കില്‍ ഒരു സംശയം വേലിയേറ്റ സമയത്ത് ഉപ്പ് വെളളം നദികളിലൂടെ എത്തുന്നത് എങ്ങനെ വിശദീകരിക്കും?
പ്രിയ സഹോദരന്മാരുടെ ചിന്തക്കായിലേക്ക് താഴെയുള്ള സംഭാഷണം സമര്‍പ്പിക്കുന്നു
An atheist professor of philosophy speaks to his class on the problem
science has with God, The Almighty.
He asks one of his new students to stand and.....
Prof:
So you believe in God?
Student:
Absolutely, sir.
Prof :
Is God good?
Student:
Sure.
Prof:
Is God all-powerful?
Student :
Yes.
Prof:
My brother died of cancer even though he prayed to God to heal him.
Most of us would attempt to help others who are ill. But God didn't.
How is this God good then? Hmm?
(Student is silent.)
Prof:
You can't answer, can you? Let's start again, young fella. Is God good?
Student:
Yes.
Prof:
Is Satan good?
Student:
No.
Prof:
Where does Satan come from?
Student:
From...God.. .
Prof:
That's right. Tell me son, is there evil in this world?
Student:
Yes.
Prof:
Evil is everywhere, isn't it? And God did make everything. Correct?
Student:
Yes.
Prof:
So who created evil?
(Student does not answer.)
Prof:
Is there sickness? Immorality? Hatred? Ugliness? All these terrible
things exist in the world, don't they?
Student:
Yes, sir.
Prof:
So, who created them?
(Student has no answer.)
Prof:
Science says you have 5 senses you use to identify and observe the
world around you.
Tell me, son...Have you ever seen God?
Student:
No, sir.
Prof:
Tell us if you have ever heard your God?
Student:
No, sir.
Prof:
Have you ever felt your God, tasted your God, smelt your God? Have you
ever had any sensory perception of God for that matter?
Student:
No, sir. I'm afraid I haven't.
Prof:
Yet you still believe in Him?
Student:
Yes.
Prof:
According to empirical, testable, demonstrable protocol, science says
your GOD doesn't exist.
What do you say to that, son?
Student:
Nothing. I only have my faith.
Prof:
Yes. Faith. And that is the problem science has.
Student:
Professor, is there such a thing as heat?
Prof:
Yes.
Student:
And is there such a thing as cold?
Prof:
Yes.
Student:
No sir. There isn't.
(The lecture theatre becomes very quiet with this turn of events.)
Student:
Sir, you can have lots of heat, even more heat, superheat, mega heat,
white heat, a little heat or no heat. But we don't have anything
called cold. We can hit 458 degrees below zero which is no heat, but
we can't go any further after that.
There is no such thing as cold. Cold is only a word we use to describe
the absence of heat. We cannot measure cold. Heat is energy . Cold is
not the opposite of heat, sir, just the absence of it.
(There is pin-drop silence in the lecture theatre.)
Student:
What about darkness, Professor? Is there such a thing as darkness?
Prof:
Yes. What is night if there isn't darkness?
Student:
You're wrong again, sir. Darkness is the absence of something. You can
have low light, normal light, bright light, flashing light....But if
you have no light constantly, you have nothing and it's called
darkness, isn't it? In reality, darkness isn't. If it were you would
be able to make darkness darker, wouldn't you?
Prof:
So what is the point you are making, young man?
Student:
Sir, my point is your philosophical premise is flawed.
Prof:
Flawed? Can you explain how?
Student:
Sir, you are working on the premise of duality. You argue there is
life and then there is death, a good God and a bad God. You are
viewing the concept of God as something finite, something we can
measure. Sir, science can't even explain a thought. It uses
electricity and magnetism, but has never seen, much less fully
understood either one. To view death as the opposite of life is to be
ignorant of the fact that death cannot exist as a substantive thing.
Death is not the opposite of life: just the absence of it.
Now tell me, Professor. Do you teach your students that they evolved
from a monkey?
Prof:
If you are referring to the natural evolutionary process, yes, of course, I do.
Student:
Have you ever observed evolution with your own eyes, sir?
(The Professor shakes his head with a smile, beginning to realize
where the argument is going.)
Student:
Since no one has ever observed the process of evolution at work and
cannot even prove that this process is an on-going endeavor, are you
not teaching your opinion, sir? Are you not a scientist but a
preacher? (The class is in uproar.)
Student:
Is there anyone in the class who has ever seen the Professor's brain?
(The class breaks out into laughter.)
Student :
Is there anyone here who has ever heard the Professor's brain, felt
it, touched or smelt it? No one appears to have done so. So, according
to the established rules of empirical, stable, demonstrable protocol,
science says that you have no brain, sir.
With all due respect, sir, how do we then trust your lectures, sir?
(The room is silent. The professor stares at the student, his face
unfathomable. )
Prof:
I guess you'll have to take them on faith, son.
Student:
That is it sir... The link between man & god is FAITH. That is all
that keeps things moving & alive.
കിരണ്‍,
എന്റെ വാക്കുകള്‍ നിങ്ങളില്‍ തെറ്റിധാരനയുണ്ടാക്കുന്നു എന്ന് ഇന്നലെതന്നെ മനസ്സിലായി. ഞാന്‍ എഴുതുന്നത് പൂര്‍ണമായും ഉള്ക്കോള്ളാന് നിങ്ങള്‍ക്ക് കഴിയാഞ്ഞിട്ടോ, അല്ലെങ്കില്‍ അങ്ങനെ അവതരിപ്പിക്കന്‍ എനിക്ക് കഴിയാഞ്ഞിട്ടോ?.
Identity എന്ന വാക്ക് പിതൃത്വമായി നിങ്ങള്‍ സങ്കല്പ്പിച്ചു എന്ന് തോന്നുന്നു. ഏകരൂപം, ഏകഭാവം എന്ന അര്‍ഥത്തിലാണ് ഞാന്‍ അത് പ്രയോഗിച്ചത്. അത് കെ.പി യുടെ കമന്റ് വായിച്ചാല്‍ മനസിലാവേണ്ടതാണ്. ഉദാഹരണവും ഞാന്‍ അവിടെ കൊടുത്തു, അലി, കിരണ്‍, ജബ്ബാര്‍, സുകുമാരന്‍,...
എന്നെ ചീത്തവിളിക്കാന്‍ കിട്ടിയ ഒരു സന്ദര്‍ഭം ഉപയോഗിച്ചതാണ് എന്ന് തോന്നുന്നില്ല. പ്രതീക്ഷിക്കുന്നത് കിട്ടുന്ന സന്തോഷം എന്റെ മുഖത്തുണ്ട്.
രണ്ട്, പോസ്റ്റില്‍ ഓടി നടന്നാണ് കിരണ്‍ വന്നതെന്ന് തോന്നുന്നു. ചോദ്യം ചോദിക്കാനുള്ള ആവേശത്തില്‍, ഉത്തരം കാണുവാന്‍ മറന്ന് പോയോ?.
ശാസ്ത്രജ്ഞന്മാര് മുഴുവന്‍ നിരീശ്വര വാദികളല്ല. മറിച്ച്, ഒരു യതാര്‍ഥ ശാസ്ത്രജ്ഞന് ഇശ്വര വിശ്വാസം വര്ദ്ധിക്കുന്നെയുള്ളൂ എന്നാണ് ശാസ്ത്രം പറയുന്നത്.
പിന്നെ, ലോകത്തെ മുഴുവന്‍ കണ്ട്പിടുത്തങ്ങളും, സത്യങ്ങളും, ചിന്തകളും നിരിശ്വരവാദികളുടെ സംഭാവനയാണ് എന്ന സത്യം കിരണ്‍ വിശ്വസിക്കണം. അതാണ് വിശ്വാസം, ഇശ്വര വിശ്വസമല്ല, വിശ്വാസം. കണ്ണുമടച്ചുള്ള വിശ്വാസം, ചിന്തയെ ചങ്ങലക്കിട്ട്, ഉത്തരാധുനിക സാഹിത്യത്തില്‍ എഴുതിയത് മാത്രം വായിക്കുന്ന വിശ്വാസം. അര്‍ഥമറിയാത്ത വാക്കുകള്‍ പറയുന്നവരുടെ വിശ്വാസം.
ഇപ്പോള്‍ കിരണ്‍ എന്റെ ഭാഷ വഴങ്ങി എന്ന് കരുതുന്നു.
സംശയങ്ങളുമായി വീണ്ടും വരിക.
അലി ഇപ്പോള്‍ ബുദ്ധിമാനാകുന്നു. ഞാന്‍ എവിടെയെങ്കിലും പറഞ്ഞോ നിരീശ്വര വാദികളാണ് ശാത്രജ്ഞന്മാരേന്ന്. ദയവായി പേറയത്ത കാര്യങ്ങള്‍ ആരോപിക്കരുതേ. ഞാന്‍ നേരത്തെപ്പറഞ്ഞ കാര്യം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. യുക്തിവാദികളില്‍ നിന്നും ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ദൈവത്തെ തങ്ങളുടെ വട്ടത്തില്‍ തളച്ചിടുന്ന സങ്കുചിത മതങ്ങളുടെ അജണ്ടകളെ അവര്‍ തുറന്നു കാട്ടുന്നു എന്നത് കൊണ്ടാണ്. എന്നാല്‍ നേരേ മറിച്ച് ശാസ്ത്ര സമൂഹം അലിയുടെ മനോഭാവാത്തോടെ വസ്തുതകള്‍ കണ്ടിരുന്നു എങ്കില്‍ ശാസ്ത്ര പുരോഗതി ഉണ്ടാകില്ലായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. Identity എന്നത് പിതൃത്വമാണ് എന്ന മിഥ്യാ ധാരണ എനിക്കില്ല. അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തിലാണ് ഞാന്‍ എടുക്കുന്നത്. എനിക്കിനിയും മനസ്സിലായില്ല എന്താണ് അലി ഉദ്ദേശിച്ചതെന്ന് ദയവായി വ്യക്തമാക്കിയാല്‍ കൊള്ളാം. ഇനി അത് പേരില്‍ മതത്തിന്റെ Identity യുടെ കാര്യമാണെങ്കില്‍ കഷ്ടം എന്നേ എനിക്ക് പറയാനുള്ളൂ. കാരണം അലി ലോകത്തേതിങ്കിലും യുക്തിവാദിക്ക് സ്വന്തം മത നാമത്തിന് പുറത്ത് Identity ഉണ്ടോ എന്നാണ് ചോദ്യമെങ്കില്‍ ഹാ നിങ്ങള്‍ എത്ര സങ്കുചിതര്‍ എന്നേ ഞാന്‍ പറയൂ.
അലീ വീണ്ടും ചര്‍ച്ച വികാരപരമാകുന്നു. ഉപ്പുവെള്ളത്തിന്റെയും ശുദ്ധ ജലത്തിന്റെയും ഉദാഹരണം വ്യ്ക്തമാക്കുമല്ലോ?
മിനീസിന്റെ കമന്റ് വളരെ ശ്രദ്ധേയമാണ്.
മനുഷ്യന്റെ ബുദ്ധി എപ്രകാരം ചുറ്റുപാടുകളില്‍ നിന്ന് ഇന്‍പുട്ട് സ്വീകരിച്ച് സ്വയം സെറ്റ് ചെയ്യപ്പെടുന്നു എന്നത് മനസിലാക്കിയാല്‍ വിശ്വാസത്തിന്റെ മനശാസ്ത്രം പിടികിട്ടും.
തലച്ചോറ് ഒരു സെല്‍ഫ് ലേര്‍ണിങ്ങ് സുസ്റ്റം ആണ്. ഒരു ചെറിയ കുട്ടി വളരുമ്പോള്‍ അവന്റെ ബുദ്ധി ചുറ്റുപാടുകളില്‍ നിന്ന് ഇന്‍പുട്ട് സ്വീകരിക്കുകയും സ്വയം സെറ്റ് ചെയ്യുകയും ചെയ്യുന്നു. ഇത് മാനസിക തലങ്ങളിലോ ചിന്തയിലോ മാത്രമല്ല മറിച്ച് ശാരീരികമായി പോലും സ്വാധീനം ഉണ്ടാക്കുന്നതാണ്. ഇക്കാരണത്താല്‍ ആണ് നമുക്ക് സ്വന്തം വീട്ടിലെ ഭക്ഷണം മറ്റെന്തിനേക്കാളും രുചികരമായി തോന്നുന്നതും. ഒരല്പം ശ്രമിച്ചാല്‍, പൂര്‍ണ്ണവളര്‍ച്ച എത്തും മുമ്പേ സ്വയം സെറ്റ് ചെയ്യപ്പെട്ട മനസ്സിനെ പിന്നീട് നമുക്ക് നിയന്ത്രിക്കാനും സ്വതന്ത്രമാക്കാനും സാധിക്കും. ഇന്‍പുട്ടുകളെ യുക്തി ഉപയോഗിച്ച് വേണ്ടം വിധം വിശകലനം ചെയ്തു സ്വീകരിക്കുകയും ബുദ്ധി സെറ്റ് ചെയ്യുകയും ചെയ്യുന്നതിന് ഒരല്പം ചിന്താശക്തിയും വിശകലനകൌശലവും ആവശ്യമാണ്. ഇത് കുട്ടികളില്‍ കുറവായതിനാലാണ് ബുദ്ധി ചുറ്റുപാടുകള്‍ക്ക് അനുസ്രിതമായി സെറ്റ് ചെയ്യപ്പെടുന്നത്. മനസ്സിനെ ഒരല്പം സ്വതന്ത്രമാക്കിയ ശേഷം മുന്‍ വിധികളില്ലാതെ വിശകലനം ചെയ്യുകയും ചിന്തിക്കുകയും ചെയ്താല്‍ സെറ്റ് ചെയ്യപ്പെട്ട മനസ്സിനെ കടന്ന് ചിന്തിക്കാനാകും.
സഹോദരന് കിരണ്‍ തോമസ്
ചരിത്രത്തെ നിശ്പക്ഷമായി പഠിക്കൂക. എന്നിട്ടു വിലയീരുത്തുക. വിധി പറയാന്‍ ശ്രമിക്കരുത്.
പാശ്ചാത്യന്‍ പറഞ്ഞത് ചരിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്.അതിന്റെ മറു ഭാഗം കൂടി പഠിക്കാന്‍ ശ്രമിക്കുക.അതിന് ശേഷം മാത്രമേ നിരീഷണത്തിന് പോലും അവകാശമുള്ളൂ എന്നാണെനിക്കുതോന്നുന്നത്.
താങ്കള്‍ക്കറിയില്ല എന്നത് ഒന്നിന്റെയും തെളിവല്ല. ദൈവത്തെ തളച്ചിടുക എന്ന പ്രയോഗം തന്നെ തെറ്റാണ്.
ഏതൊരുകര്യവും ആദ്യം പഠിക്കേണ്ടത് അതിന്റെ ഉറവിട ത്തില്‍ നിന്നാണ്. താങ്കള്‍ അത് പഠിച്ഛിട്ടില്ല എന്നതിന് താങ്കളുടെ പ്രസ്ഥാവന തെളിവാണ്.
അത് കൊണ്ടാണ് താങ്കളോട് ഞാന്‍ ആദ്യമേ ചോദിച്ചത്. താങ്കളുടെ അടിസ്ഥാനം എന്താണെന്നത്.
അപ്പോള്‍ പറഞ്ഞ ഉത്തരങ്ങള്‍ താഴെ...
1)സലാഹുദ്ദീനേ എന്നെ ഒരു കക്ഷിയിലും പെടുത്തേണ്ട. ജബ്ബാര്‍ മാഷും നിങ്ങളും തമ്മില്‍ ഖുറാനെ അടിസ്ഥാനപ്പെടുത്തി ചര്‍ച്ച ചെയ്യുന്നു. ഞാന്‍ വെറും ഔട്ട് സൈഡര്‍. യുക്തിവാദികളും മുസ്ലിമുകളും തമ്മില്‍ നടക്കുന്ന ഈശ്വര വിശ്വാസ ചര്‍ച്ചയിലെ കാഴ്ചക്കാരന്. ഇവിടെ കണ്ട വാദമുഖങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. അത്രമാത്രം.
2)ശരി എന്റെ നിലപാട് ഇതാണ്.
ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്എന്ന് ഞാന്‍ വിശ്വസിക്കുന്നു. പരമകാരുണ്യവാനും, സ്തുതികളും ബലികളും ആഗ്രഹിക്കാത്തവനും,സര്‍വനന്മ സ്വരൂപിയുമായ ഈശ്വരനില്‍ ഞാന്‍ വിശ്വസിക്കുന്നു.
3)സലാഹുദീനെ അങ്ങനെ ഒന്നിനെ ഒറ്റക്കെടുത്തുകാണിക്കാന് കഴിയില്ല. എന്റെ നിര്‍വ്വചനത്തില്‍പ്പെടുന്ന ഒന്നിനേയേ എനിക്ക് ദൈവമായിക്കാണാന് കഴിയൂ. അല്ലാതെ ഇതാണ് ദൈവം ഇങ്ങനെയാണ് ദൈവം എന്നൊന്നും പറഞ്ഞാല്‍ അത് പൂര്‍ണ്ണമാകില്ല.
താങ്കള്‍ പറഞ്ഞ, താങ്കളുടെ നിര്‍വ്വചനത്തിലുള്ള, ആ സ്വരൂപത്തെ പറ്റിയുള്ള രൂപത്തെ താങ്കള്‍ ഇപ്പൊഴും പര്‍ഞ്ഞില്ല..
നദിയും സമുദ്രവും കൂടിച്ചേരുന്ന സ്ഥലങ്ങളിലും, സമുദ്രാന്തര്‍ഭാഗങ്ങളിലും മാത്രമല്ല, സമുദ്രങ്ങള്‍ തമ്മില്‍ തന്നെയും ശക്തിയായ ഒരു തടസ്സമുണ്ട്. സമുദ്രാന്തര്‍ഭാഗത്ത് ഉപ്പുരസത്തിനിടയില് നീരുറവകള്‍ ധാരളമുണ്ട്. മെഡിറ്ററേനിയന്‍ സമുദ്രവും അറ്റ്ലന്റിക് സമുദ്രവും തമ്മില്‍ വ്യത്യസ്ഥമായ അവയുടെ സ്വഭാവം കാത്ത് സൂക്ഷിക്കുന്ന ഒരു തടസമുണ്ട്. അതുണ്ടെന്ന് ഒസ്യനോഗ്രഫി സമ്മതിക്കുന്നു. പക്ഷെ എന്ത്കൊണ്ട്,എങ്ങനെ, എന്നീ ചോദ്യത്തിനുത്തരം ഇത്വരെ ആധുനിക ശാസ്ത്രം കണ്ട്പിടിച്ചിട്ടില്ല.
മനുഷ്യന് വികാര ജീവിയല്ലെ കിരണ്‍, ഇടക്ക് കുറച്ച് വികാരം കൂടി കിടക്കട്ടെ. പക്ഷെ എന്നെ വികാരിയാക്കരുത്.
ഇത് എനിക്ക് കിട്ടുന്ന അത്യപൂര്‍വ്വമായ ഉപഹാരമായി ഞാന്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. മാത്രമല്ല, ഇങ്ങനെ തിരുത്തി പറയുക കൂടി ചെയ്യുന്നു.
അലി, അല്ലാഹുവിനെ എറ്റവുമധികം ഭയപ്പെടുന്നു.
കിരണ്‍, കഅ്ബാലയത്തില്‍ ചെന്ന്, നെഞ്ചില്‍ കൈവെച്ച്കൊണ്ട് ഞാന്‍ അവശ്യപ്പെട്ടത്തോക്കെയും എനിക്ക് നല്കിയ ഒരു ദൈവത്തെ ഞാന്‍ എന്തിന് നിരാകരിക്കണം. പണത്തിനും പദവിക്കും പ്രശസ്തിക്കുമപ്പുറം, മനുഷ്യ ജീവിതത്തില്‍ പലതുമുണ്ട്. പലതും. അത് അറിയുന്നിടത്താണ് വിശ്വാസിയുടെ തുടക്കം. യുക്തിവാദികളുടെ ഒടുക്കവും.
Identity യുടെ പ്രശ്നം നമ്മുക്ക് ഇവിടെ നിര്‍ത്താം. അത്കൊണ്ട് ചര്‍ച്ചക്ക് പ്രയോജനമൊന്നുമില്ല. ഞാന്‍ ഉപയോഗിക്കുന്നത് ഹെറിറ്റേജ് ഡിക്ഷണറിയണ്. മാത്രമല്ല, ചോദ്യം കെ.പി.ജി യോടായിരുന്നു. പേരില്‍ മാത്രമല്ല നാനത്വം, വിശ്വാസത്തിലും, ചിന്തയിലുമുണ്ട്.
എല്ലാം എന്റെ അല്പ്പത്ത്വമായും, വികാരപ്രകടനമായും, അറിവില്ലായ്മയായും, അങ്ങനെ, എല്ലാം എന്റെ എല്ലാമായി ഇവിടെ മണ്ണടിയട്ടെ, കിരണ്‍. കുത്തിപോക്കരുത്. അത് ഈ ചര്‍ച്ചയുടെ ഭാഗമെയല്ല.
മൊത്തത്തില്‍ ഈ കമന്റ് ഓഫായി മാഷെ, ക്ഷമിക്കുക.
ബുദ്ധിമാന് താങ്കള്‍ പറഞ്ഞത് ശരിതന്നെ.
ഓരോവസ്തുവിനും ഒരു വ്യവസ്ഥയും (SYSTEM) നിയമവുണ്ട്. അപ്പോള്‍ ഈ ഇന്‍പുട്ട് സ്വീകരിക്കുന്നതിനും അത് സ്വീകരിച്ചാല്‍ എന്താണ് ആക്ഷന്‍ എന്നതിനുമുള്ള വ്യവസ്ഥ നിര്ണ്ണയുക്കുന്നതാരാണ്?
നല്ല ചര്‍ച്ച. എങ്കിലും ജബ്ബാര്‍ മാഷ് എഴുതിയ കാര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കാതെയാണ് ചില സുഹൃത്തുക്കള്‍ പ്രതികരിക്കുന്നത്.
ഒരു യുക്തിവാദി ശരിക്കും പോരാടുന്നത് ആര്‍ക്കെതിരെയാണ്? ദൈവത്തിനെതിരെയോ അതോ സ്വന്തം ലാഭത്തിനും സ്ഥാനത്തിനും വേണ്ടി ദൈവമെന്ന സങ്കല്പത്തിനെ അടച്ച് കുപ്പിയിലാക്കി, നിറമുള്ള കഥകളും ഭീകരതയും സമാസമം ചേര്‍ത്ത്, (അന്ധ)വിശ്വാസം ഒരു ബ്രാന്‍ഡ് ആയി കോടികള്‍ മാര്ക്കെറ്റിംഗിനു മുടക്കി പ്രചരിപ്പിക്കുന്ന മനുഷ്യപുരോഹിതര്ക്കെതിരെയോ?
ഈ ദൈവത്തില്‍ വിശ്വസിച്ചില്ലെങ്കില്‍, ഇങ്ങനെ ഇങ്ങനെ ചെയ്തില്ലെങ്കില്‍ മരിച്ചു കഴിഞ്ഞാല്‍ നിന്നെ ദൈവം തീയിലിട്ട് ചുടും, വെള്ളത്തില്‍ മുക്കും, എണ്ണയില്‍ പൊരിക്കും, ഖബറില്‍ വന്ന് പാമ്പിനെകൊണ്ട് കൊത്തിക്കും, അസ്ഥി ലോക്ക് ആക്കും, എന്നൊക്കെ പറഞ്ഞാല്‍.....അതു കഷ്ടമല്ലേ? ദൈവമാര് നിയോ നാസിയോ? ഇദി അമീനോ? എന്തൊരു വികൃതമായ സങ്കല്പമാണ് ദൈവത്തെക്കുറിച്ച് നമുക്കുള്ളത്!
എന്നാല്‍, മനുഷ്യനല്ലേ, മൃഗീയമായ തൃഷ്ണകള്‍ അടക്കി, സിവിലൈസ്ഡ് ആയി ജീവിക്കാന്‍ പ്രാചീനകാലത്ത് ഇത്തരം ഭയത്തില്‍ അഥിഷ്ഠിതമായ മതവിശ്വാസം സഹായകമായിരുന്നു എന്നു വേണം കരുതാന്‍-പ്രത്യേകിച്ച് വ്യക്തമായ ഒരു ഭരണകൂടമോ നിയമ വ്യവസ്ഥിതിയോ ഇല്ലാത്ത കാലത്ത്. ഇന്നും അതിന് പ്രസക്തിയുണ്ട്, ഇല്ല എന്നല്ല. ദൈവത്തില്‍ അഥിഷ്ഠിതമായ, ഭയത്തിന്റെ നിറമുള്ള മതവിശ്വാസം ഒട്ടേറെപേരെ തെറ്റുകള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നു.ഓട്ടോ റിക്ഷക്ക് അധികം ചാര്‍ജ് വാങ്ങി ആളെ പറ്റിക്കാതിരിക്കാന്‍ തൊട്ട് കൊലപാതകം ചെയ്യാതിരിക്കാനും ഈ 'ദൈവഭയം' സഹായകമാകുന്നു.
സാമൂഹികമായി വളരെ പുരോഗതി നേടിയ രാജ്യങ്ങളില്‍ ദൈവ സങ്കല്പം വളരെ മെച്ചപ്പെട്ടതും മനുഷ്യത്വമുള്ളതുമായി കാണാം. മനുഷ്യന് സ്വയം സംസ്കരിച്ച്, നന്മയും സ്നേഹവുമുള്ളവനായി മാറുന്നതിനൊപ്പം അവന്റെ ദൈവവും മാറും എന്നേ ഞാന്‍ കരുതുന്നുള്ളൂ. നെറികെട്ടവരും ചതിയന്മാരും, കണ്ണില്‍ ചോരയില്ലാത്തവരുമായ ഏതു മത സമൂഹവുമായിക്കൊള്ളട്ടെ, അവരുടെ ദൈവങ്ങള്‍ രക്തദാഹികളും, ശിക്ഷനടത്തിപ്പുകാരും, കൊലപാതകികളും ആയിരിക്കും-ആയിരിക്കണം-അലെങ്കില്‍ ആ സമൂഹത്തിന്റെ സ്ഥിതി ഒന്നാലോചിച്ച് നോക്കൂ, എന്തും ചെയ്യാനുള്ള ലൈസന്‍സ് കിട്ടുന്നപോലെയാകും!
അതിനാല്‍ ഈ പറഞ്ഞ യുക്തിവാദികള്‍ ദൈവമെന്ന സങ്കല്പത്തിനോട് യുദ്ധം ചെയ്യാതെ, മനുഷ്യരെ തന്നെയാണ് നന്നാക്കാന്‍ ശ്രമിക്കേണ്ടത്. അവന്റെ മനസ്സിലാണ് ദൈവം. അവന്റെ മനസ്സ് വളര്‍ന്നാലെ ദൈവവും വളരൂ, അവന്റെ നന്മകൊണ്ടേ ദൈവവും നന്മയുള്ളവനാകൂ, അവന്റെ കരുണയേ ദൈവത്തിനെ കരുണാമയനാക്കൂ. ദൈവം ഇരിക്കുന്നത് മേഘങ്ങള്‍ക്കിടയില്‍ സ്വര്ണ്ണസിംഹാസനങ്ങളിലല്ല, മറിച്ച് മനുഷ്യന്റെ മനസ്സിലാണ്. ഇത് അന്ധവിശ്വാസമാണ്, ഇത് സയന്സല്ല, എന്നൊക്കെ പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. വിശ്വാസത്തിനെ എതിര്‍ക്കുന്നതെന്തിന്? വിശ്വാസം നല്ലതാവണം, ആ വിശ്വാസം മനുഷ്യനെ നന്മയോടെ ജീവിക്കാനനുവദിക്കണം എന്നല്ലേയുള്ളൂ? വിശ്വാസം അന്ധമാണ്, അതിന്റെ എഫക്റ്റ് സാമൂഹിക വിരുദ്ധമല്ലെങ്കില്‍ അതിനെ എതിര്‍ക്കേണ്ട കാര്യവുമില്ല.
"ഞാന്‍ കണ്ടാല്‍ ഞാന്‍ വിശ്വസിക്കും" എന്ന് യുക്തിവാദിയും, "ഞാന്‍ വിശ്വസിച്ചാല്‍ ഞാന്‍ കാണും" എന്ന് വിശ്വാസിയും വിശ്വസിക്കുന്നു. രണ്ട് പാരലല്‍സ് ആണ്. അങ്ങോട്ടുമിങ്ങോട്ടും വാദിക്കേണ്ട കാര്യമേയില്ല. ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് പറയുവാനും സാധിക്കില്ല.
ദൈവം എന്ന മഹാസങ്കല്പത്തിനെ, വെറും മൂന്ന് ഡൈമെന്‍ഷന്‍സ് മാത്രം കാണാന്‍ സാധിക്കുന്ന മനുഷ്യന് എങ്ങനെ വിലയിരുത്തും! അമീബ മനുഷ്യനെപ്പറ്റി എന്ത് പഠിക്കാന്‍? എന്ത് കാണാന്‍?
പക്ഷേ ഇത്തരം മഹാസങ്കല്പങ്ങളെ, ഉത്തരം കിട്ടാത്ത ചോദ്യങ്ങളെ ഒടിച്ചു മടക്കി, വെറും മനുഷ്യന്റെ ലെവലില്‍ കൊണ്ടു വന്നു അറപ്പുകാരനും പൊരിക്കലുകാരനുമാക്കുന്നതിനെ നിര്‍ഭാഗ്യകരം എന്നേ പറയാനും സാധിക്കൂ..മനുഷ്യന്റെ പരിമിതികള്‍ വ്യക്തമാക്കുന്നു, അവന്റെ സങ്കല്പങ്ങളും.
ശാസ്ത്രജ്ഞന്മാര് മുഴുവന്‍ നിരീശ്വര വാദികളല്ല. മറിച്ച്, ഒരു യതാര്‍ഥ ശാസ്ത്രജ്ഞന് ഇശ്വര വിശ്വാസം വര്ദ്ധിക്കുന്നെയുള്ളൂ എന്നാണ് ശാസ്ത്രം പറയുന്നത്.
ശാസ്ത്രം ഇങ്ങനെ പറഞ്ഞുവത്രേ...അലീ ഞാന്‍ തല മൊട്ടയടിക്കാം!! ഇസ്ലാമില്‍ ചേരാം!! പിന്നെന്തൊക്കെ വേണോ അതൊക്കെ ചെയ്യാം.
ഇനിയിപ്പൊ ഏതെങ്കിലും ശാസ്ത്രജ്ഞന്മാര് നിരീശ്വര വാദികളല്ല എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അവര്‍ കിരണിനേപോലെ കുറച്ചു കൂടെ വിശാലമായ ദൈവത്തിലായിരിക്കും താല്പര്യപ്പെടുന്നത്. അല്ലാതെ സെമിറ്റിക് മതങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചെറിയ ദൈവങ്ങളും ആചാരങ്ങളും അത്തരക്കാരെ തീരെ ആകര്‍ഷിക്കില്ല.
പിന്നെ ശാസ്ത്രജ്ഞരുടെ വിശ്വാസ്ത്തെ പറ്റി ശാസ്ത്രം പറഞ്ഞൂന്ന് അലി പറഞ്ഞത് ഇച്ചിരി കൂടി പോയി...
ഉപ്പായി മാപ്ല പറഞ്ഞ പണി യുക്തിവാദികള്‍ ഏറ്റെടുത്താല്‍ ലക്ഷക്കണക്കിനുള്ള പുരോഹിതന്മാരും മത മേലധികാരികളും ആള് ദൈവങ്ങളും എന്തു ചെയ്യും . അവര്‍ സ്കൂളും പൂട്ടി പോകേണ്ടിവരുമല്ലോ . അതിനൊരു പോംവഴി ഉപ്പായി മാപ്ല പറഞ്ഞാല്‍ നന്നായിരുന്നു .
ഉപ്പായി മാപ്ല പറഞ്ഞതാണ് ഈ ചര്‍ച്ചയുടെ ആണിക്കല്ല്. താങ്കള്‍ വളരെ ശരിയായിപ്പറഞ്ഞിരിക്കുന്നു. അമീബ എങ്ങനെ മനുഷ്യനെപ്പറ്റി പഠിക്കാന്‍ എന്ന പ്രയോഗവും എനിക്കിഷ്ടപ്പെട്ടു.
ഇനി സലാഹുദ്ദീനെ എന്റെ ദൈവ സങ്കല്‍പ്പം ഞാന്‍ പരമാവധി വ്യക്തമാക്കന്‍ ശ്രമിക്കുന്നു. താങ്കള്‍ക്കെന്നെ ഏതെങ്കിലും ഒരു വിഭാഗത്തില്‍ പോസ്റ്ററടിക്കാന്‍ കഴിഞ്ഞാലെ ചര്‍ച്ച ചെയ്യാന്‍ കഴിയൂ എന്ന് ശഠിക്കരുതേ. എന്റെ അഭിപ്രായം ദൈവത്തെ നമ്മുടെ സങ്കുചിത കാഴ്ചപ്പാടില്‍ തളച്ചിടരുത് എന്നാണ്. ഉപ്പായി മാപ്ലയുടെ കമന്റെ് തക്ക സമയത്ത് വന്നതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ.
എന്നാലും പറയുന്നു യഥാര്‍ത്ഥ ദൈവത്തെ കണ്ടെത്താന്‍ യുക്തിഭദ്രമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ എന്ന് എന്നേപ്പറ്റി കരുതിക്കോളൂ. എന്റെ മതം മാത്രം ശരി അതില്‍ എല്ലാം അടങ്ങീയിരിക്കുന്നു അത് അനുസ്സരിക്കാത്തവരെ നരകത്തിലിട്ട് കൊല്ലും എന്റെ മതത്തിലെ ആചാരങ്ങള്‍ക്കനുസൃതമായ ഭരണ വ്യവസ്ഥ വേണം എന്റെ മതം പറയുന്നത് പോലെ സ്ത്രീകള്‍ നടക്കണം എന്റെ മതത്തില്‍ വിശ്വസിക്കത്തവര്‍ കപ്പം നല്‍കണം എന്നൊക്കെപ്പറയുന്നവരുടെ ഇടയില്‍ക്കിടന്ന് ഈശ്വരന് ഒതിങ്ങിപ്പോകുന്നത് കണ്ടപ്പോള്‍ സങ്കുചിത മതങ്ങള്‍ക്ക് പുറത്ത് ഈശ്വരനെ അന്വേഷിക്കുന്നു. ഇത്രയും മതിയോ ?
അലി ആധൂനിക ശാസ്ത്രം കണ്ടെത്തത്ത ഒരുപാട് കാര്യങ്ങള്‍ ഇനിയും ഉണ്ട് .ശാത്രം ഒരു മതവും അല്ല. പിന്നെ ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഉണ്ട് എന്ന് പറയുന്നവര്‍ ശാത്രത്തിന് ചേരാത്ത കാര്യങ്ങള്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ കാണുമ്പോള്‍ അതിനിയും കണ്ടുപിടിക്കേണ്ടതാണ് എന്ന് പറയുകയാണ് ചെയ്യുന്നത്. അതിനെക്കുറിച്ച് നേരത്തെ പലരും കമന്റിയിട്ടുമുണ്ട്. അലിയുടെ പ്രപഞ്ച രഹസ്യങ്ങള്‍ ഖുറാനില്‍ എന്ന ബ്ലോഗില്‍ ഇപ്പോള്‍ ചര്‍ച്ച നടക്കാത്തതും ഇതില്‍ വ്യക്തത കൊടുക്കാന്‍ കഴിയാത്തതുകൊണ്ടാണ്.
"രണ്ട് ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്. ഒന്ന് സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന് അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന് ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു." (വി.ഖു:
25:53)
പതിനാറാം നൂറ്റാണ്ടില്‍ തുര്‍ക്കി അമീറുല്‍ ബഹ് റ് സയ്യിദ് അലി റഈസ് രചിച്ച ‘മിര്‍ ആത്തുല്‍ മമാലിക്’ എന്ന ഗ്രന്ഥത്തില്‍ പേര്‍ശ്യന്‍ ഗള്‍ഫിന്റെ അടിത്തട്ടില്‍ ഇത്തരം ജലാശയങ്ങളുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അത് കണ്ടെത്തിയതിന് തെളിവായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ബഹ് റൈന്‍ തീരത്തു നിന്നു മൂന്നര കിലോ മീറ്റര്‍ ദൂരെ പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഉമ്മു സുവാലിയില് വന്പ്ച്ച ശുദ്ധ ജല ശേകരം കണ്ടെത്തിയിട്ടുണ്ട്.കൂടുതല്‍ വിശദീകരണം ആവശ്യമുള്ളവര്‍ക്ക്, ചോദിക്കാവുന്നതാണ്
ഉപ്പായിമാപ്ല പറഞ്ഞതിനോട് പൂര്‍ണ്ണമായും ഞാന്‍ യോജിക്കുന്നു.
ദൈവവും വിശ്വാസവും സമൂഹത്തില്‍ എന്തെങ്കിലും തരത്തിലുള്ള നെഗറ്റിവ് ഇമ്പാക്റ്റ് ഉണ്ടാക്കുന്നില്ലെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ട കാര്യമില്ല. ദൈവം എന്ന കാഴ്ചപാടിനെ അപ്പാടെ നിരാകരിക്കുകയല്ല, മറിച്ച് മനുഷ്യന്റെ ബുദ്ധി പണയം വെക്കും വിധം വികലമായ സങ്കല്പങ്ങളും ആചാരങ്ങളും ഉയര്‍ത്തികൊണ്ട് നടക്കുകയും, സാമൂഹിക കാര്യങ്ങളില്‍ വളരെ അധികം യുക്തിയില്ലാതെ ഇടപെടുകയും പുരോഗതിക്ക് തടസം നില്‍ക്കുകയും ചെയ്യുന്ന മതവക്താക്കള്‍ക്കും അവരുടെ ആശയങ്ങള്‍ക്കും എതിരെയാണ് മുന്നോട്ട് വരേണ്ടത്.
മതം ഉയര്‍ത്തിപിടിച്ച് എത്ര എത്ര അക്രമങ്ങള്‍, അന്യായങ്ങള്‍?
അതിനെല്ലാം മതം ഉത്തരവാദി തന്നെയാണ്.
ഒരുദാഹരണം പറയാം.
ദൈവം മനുഷ്യനെ നന്നാക്കന്‍ കൊടുത്ത ഖുറാന് പൊക്കിപിടിച്ച് എത്ര തീവ്രവാദികള്‍?
അലി പറയും അവര്‍ മുസ്ലീമല്ല, അവര്‍ ഖുറാന് ശരിക്ക് മനസിലാക്കിയില്ല എന്നൊക്കെ...അതിവിദഗ്ദമായി ഭീകരാക്രമണം പ്ലാന്‍ ചെയ്യാനും നടത്താനും ബുദ്ധിയുള്ള മനുഷ്യര്‍ക്ക് പോലും അതിന്റെ ശരിയായ അര്‍ഥത്തില്‍ ഖുറാന് മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍, അത് ആ പുസ്തകത്തിന്റെ പാളിച്ച തന്നെയാണ്, അതുമല്ലെങ്കില്‍ ആ ദൈവത്തിന്റെ.
എന്തേ ഈ തീവ്രവാദികള്‍ മറ്റൊരു പുസ്തകവും തിരഞ്ഞെറ്റിക്കാതെ ഇതു തന്നെ എടുത്തത്?
അവര്‍ തെറ്റുകാര്‍ തന്നെ, പക്ഷേ എന്തിന് ദൈവം ഖുറാനില്‍ തെറ്റായി വായിക്കാന്‍ പഴുതുകള്‍ നല്കി?
സമൂഹത്തില്‍ ഇങ്ങനെ മതത്തിന്റേയും ദൈവത്തിന്റേയും പേരില്‍ തിന്മകള് നടക്കുന്നു. ഇതിനെ എതിര്‍ക്കുകയും മതം കാലത്തിനനുസരിച്ച് വികസിക്കുകയും ചെയ്യണം.
തീവ്രവാദികള്‍ ഉയര്‍ത്തിപിടിക്കുന്ന ആയത്തുകള്‍ ഖുറാനില്‍ നിന്ന് എടുത്തു കളയാന്‍ പറ്റുമൊ?
സഹോദരന് കിരണ്‍
താങ്കളെ ഒരിടത്തും തളച്ചിടാനല്ല. താങ്കള്‍ വിശാലമായി തന്നെയാണ് ചിന്തീക്കേണ്ടത്.
താങ്കളിപ്പോള്‍ ഈ യുക്തിവാദികള്‍ എന്നവകാശപ്പ്പെടുന്നവരിലൂടെ മത്രമാണ് കര്യങ്ങള്‍ വിലയിരുത്തുന്നത്. അതിനാലാണ് കാര്യങ്ങളെ അതിന്റെ ഉറവിടത്തില്‍ നിന്ന് പഠിക്കാന്‍ അഭ്യര്‍ത്ഥിച്ചത്. പുറത്ത് അതിലുമ് വിശാലമായ, അതി ബൃഹത്തായ ഒരു ലോകമുണ്ട് എന്ന് മനസ്സിലാക്കൂന്നത് നന്നായിരിക്കും.
ഇപ്പോള്‍ താങ്കള്‍ക്കുള്ള ആ വിശാലമായ ദൈവ സങ്കല്പം എന്താണ്.ഞാന്‍ കൂടി പഠിക്കട്ടെ.
ഓരോവസ്തുവിനും ഒരു വ്യവസ്ഥയും (SYSTEM) നിയമവുണ്ട്. അപ്പോള്‍ ഈ ഇന്‍പുട്ട് സ്വീകരിക്കുന്നതിനും അത് സ്വീകരിച്ചാല്‍ എന്താണ് ആക്ഷന്‍ എന്നതിനുമുള്ള വ്യവസ്ഥ നിര്ണ്ണയുക്കുന്നതാരാണ്?
അള്ളാഹു!!
ഓരോ മനുഷ്യനും തന്റെ തലച്ചോറിന് കിട്ടുന്ന ഇന്‍പുട്ടിനെ സ്വീകരിക്കുന്നതിനും അതിന്റെ ആക്ഷന്‍ നിര്‍ണ്ണയിക്കുന്നതിനുമുള്ള വ്യവസ്ഥ തീര്‍ച്ചയായും ദൈവത്തിന്റെയാണ്. അപ്പൊ പിന്നെ ഖുറാനില്‍ നിന്നുള്ള ഇന്പുട് സ്വീകരിച്ച് തന്റെ ആക്ഷന്‍ നിര്‍ണ്ണയിച്ച ബിന്‍ലാദനെ പറഞ്ഞിട്ട് കാര്യമില്ല.
ബുഷിനേം പറഞ്ഞിട്ട് കാര്യമില്ല, എല്ലാരുടെ തലച്ചോറും ദൈവത്തിന്റെ ഡിസൈനല്ലെ??
എല്ലാ മതാധ്യക്ഷന്മാരും ഒരു പരിധി വരെ യുക്തിവാദികളും ബുദ്ധിവാദികളുമാകണം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.
എന്താണ് യുക്തി? ശബരിമലയിലെ ജ്യോതിസ്സ് കെ എസ് ഇ ബി കത്തിക്കുന്നതാണ് എന്ന് തെളിയിക്കാന്‍ കച്ചകെട്ടിയിറങ്ങുന്നതാണ് യുക്തിവാദമെന്നത്, മുന്‍പ് പറഞ്ഞത് പോലെ യുക്തിവാദത്തിന്റെ പരിമിതപ്പെടുത്തലാണ്.
ദൈവം കൊലക്കത്തി മടിയില്‍ തിരുകി ഇന്നാരൊക്കെ എന്നെ മോശം പറഞ്ഞു, അവന്റെ തല വെട്ടിയേക്കാം എന്നു കരുതി നടക്കുന്നവനോ അതോ ഒരു പിതാവിന്റെ സ്നേഹത്തോടെ നന്മ, കരുണ, തെറ്റു ചെയ്താല്‍ തന്നെ പശ്ചാത്താപം, കുറ്റബോധം എന്നിവ ഒരുവന്റെ മനസ്സില്‍ ഉണര്‍ത്തുന്ന ഒരു ശക്തിയോ എന്ന് സ്വയം ചിന്തിച്ച് കണ്ടെത്തി, അത് മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കുന്നതാണ് യുക്തിവാദത്തില്‍ അഥിഷ്ഠിതമായ മതവിശ്വാസം എന്നു ഞാന്‍ കരുതുന്നു-യുക്തിക്ക് നിരക്കുന്ന ദൈവ സങ്കല്പം.കാലത്തിനനുസരിച്ച് മതഗ്രന്ഥങ്ങളിലും ആചാരങ്ങളിലും അവയുടെ ഇന്റര്പ്രെട്ടേഷന്സിലും മാറ്റങ്ങള്‍ യുക്തിബോധത്തോടെ വരുത്തി മതത്തിനെ സംസ്കരിക്കുന്നതാവണം മതാധ്യക്ഷന്മാരുടെ ജോലി.ഇങ്ങനെ ലിസ്റ്റ് നീളുന്നു.
ഇങ്ങനെയാണെങ്കില്‍ മതാധ്യക്ഷന്മാരുടെ ജോലി ഒരിക്കലും പോകില്ല. യുക്തിവാദികളുടെ ജോലി പോകും. സെന്‍സേഷണലിസത്തിന്റെ പിന്നാലെ പോകുന്നതാണ് ഇന്നത്തെ യുക്തിവാദികളുടെ തെറ്റ്. പിഴ ചൂണ്ടിക്കാണിക്കാന്‍ മാത്രമേ അവന് താല്പര്യമുള്ളൂ. മാജിക്കുകളുടെ മറുപുറം കാട്ടുകയാണ് യുക്തിവാദം എന്ന നിലയിലേക്ക് അധപതിച്ചിരിക്കുന്നു. യുക്തിവാദവും പ്യൂരിഫൈ ചെയ്യേണ്ടത് തന്നെ.നിര്‍ഭാഗ്യവശാല്‍ അതിന് ബദലായി ഒരു മെച്ചപ്പെടലും മതാധ്യക്ഷന്മാരുടെ ഭാഗത്തു നിന്നും കാണുന്നുമില്ല. മതങ്ങള്‍ മെച്ചപ്പെട്ടാല്‍ 'യുക്തിവാദത്തിന്റെ' കൊമ്പൊടിയും..ഒടിയട്ടെ, ലക്ഷ്യം നേടിയാല്‍ യുക്തിവാദികള്‍ സന്തോഷത്തോടെ മതം സ്വീകരിക്കില്ലേ? പിന്നെന്താ?
പിന്നെ ഇന്നത്തെ ആള്ദൈവങ്ങളുടേ കാര്യം-താങ്കള്‍ അവരുടെ പ്രഭാഷണങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? വളരെ ഉയര്‍ന്ന ഒരു തലത്തിലാണ് അവര്‍ ദൈവത്തെ കാണുന്നത്. സ്നേഹം, കരുണ, അഹിംസ ഇവക്കൊക്കെയാണ് പ്രാധാന്യം. ദൈവത്തിന്റെ ചിത്രം അവരുടെ മാഗസിനുകളിലും, മറ്റു "മാര്‍ക്കെറ്റിംഗ്" പരിപാടികളിലും വളരെ സോഫ്റ്റ് ആണ്, സംസ്കാരസമ്പുഷ്ടമാണ്. ഒരു പക്ഷേ അതു തന്നെയാവാം ജീവിതകാലം മുഴുവനും മതഭീഷണികളുടെ തണലില്‍ ജീവിക്കേണ്ട സമൂഹങ്ങളില്‍ അവരുടെ ഉയര്‍ച്ചക്ക് കാരണം.
ബുദ്ധിമാനേ ഇത് തന്നെയാണ് ഞാന്‍ കുറച്ച് ദിവസമായി ചോദിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ആരും അതില്‍ പിടിക്കുന്നില്ല. അതിനിടെ അലി ഫ്രീ വില്‍ സിദ്ധാനതവുമായി വന്നെങ്കിലും അത് നില നിന്നില്ല. ഖുറാന് വചനങ്ങള്‍ തന്നെ ആ സിദ്ധന്തത്തെ ഘണ്ഡിച്ചു.
പ്രിയ ബുദ്ധിമാന്
താങ്കള്‍ എതെങ്കിലും ഒരു വ്യക്തിയെ നോക്കി, അല്ലെങ്കില്‍ കേവലം പാശ്ചാത്യ മീഡിയയെ മാത്രം ആസ്പദമാക്കി ഒരാദര്‍ശത്തെ വിലയിരിത്താന്‍ ശ്രമിക്കന്നത് യുക്തിയായിരിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. അന്യാമായി ഒരു ഉറുമ്പിനെ പോലും നോവിക്കരുത് എന്നാണ് ഇസ് ലാം പഠിപ്പിന്നത്.
കാറ്റ് സ്റ്റീവന്‍സിന്റെ വാക്കുകള്‍ (ഇപ്പോള്‍ യൂസുഫുല്‍ ഇസ് ലാം) ഞാന്‍ കടമെടുക്കട്ടെ.
‘ഇസ് ലാമിനെ കണ്ടു മുട്ടുന്നതിന് മുമ്പ് മുസ് ലിങ്ങളെയാണ് ഞാന്‍ കണ്ടിരുന്നതെങ്കില്‍ ഒരിക്കലും ഞാന്‍ സത്യത്തെ അറിയുമായിരുന്നില്ല’
കിരണ്‍.
ഉത്തരം മുട്ടുന്നതില്‍ നിന്നും പുറംതിരിഞ്ഞ്നിന്ന് ഞാനോന്നുമറിഞ്ഞില്ല എന്ന മനോഭാവം ചിന്ത പണയം വെച്ചവര്ക്കെ ചേരൂ. ചര്ച്ചയോന്നും എന്റെ ബ്ലോഗില്‍ നടക്കാറില്ല കിരണ്‍. അത്കൊണ്ട് തന്നെ അതിന്റെ കാരണവും തെറ്റാണ്. കൊച്ചു കൊച്ചു ഉദാഹരണങ്ങള്‍ നിരത്തി, ഖുര്‍ആന്‍ 1400 വര്‍ഷം മുന്‍പ് പറഞ്ഞ പ്രപഞ്ചത്തിലെ ഏതാനും ചില രഹസ്യങ്ങള്‍ വിവരിക്കുബോള്, അല്ലാഹു എന്തെ മഞ്ഞ് പറഞ്ഞില്ല, എന്തെ വിമാനം പറഞ്ഞില്ല എന്ന് പറഞ്ഞവരോട്, ഇനിയും കാണാത്ത രഹസ്യങ്ങള്‍ വിവരിക്കുബോള് നിശബ്ദരായി, തലതഴ്തി, രംഗം വിടുന്ന കഴ്ച, എത്രമനോഹരമണെന്നോ. അല്ലാഹുവെ നീയാണ് വലിയവന്‍.
ബുദ്ധിമാന്,
ശാസ്ത്രത്തിലെ ഏത് ശാഖയാണ് ബുജിക്കറിയുക. നിരിശ്വരവാദിയായിരുന്ന ഏതാനും ചിലരെ മാറ്റിനിര്‍ത്തിയാല്‍ ഭൂരിപക്ഷവും വിശ്വാസികള്‍ തന്നെയാണ്. (മൊട്ടയടിച്ചാല്‍ പിന്നെ ഒരു രസുല്ല്യ ആ മുഖം) ബുജിക്കറിയാവുന്ന ശാഖ പറയൂ, ഞാന്‍ അവരുടെ കോട്ട് തരാം. നബിയുടെ കാലത്ത് മുസ്ലിങ്ങളില്‍ പലരും ലോക പ്രശസ്തരായിരുന്നു, പക്ഷെ അവര്‍ക്ക് നോബല്‍ സമ്മാനം കിട്ടിയിട്ടില്ല, ഇനി അത് കിട്ടിയവരുടെ ചരിത്രം മതിയെങ്കില്‍ അങ്ങനെയും ഒത്തിരി...
Personality Traits നെ ക്കുറിച്ചാണ് നിങ്ങള്‍ പറയുന്നത്, അതും മതവിശ്വാസവും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുവാന്‍ ശ്രമിക്കരുത്, കാരണം, മുസ്ലിമായി ജീവിച്ചവര്‍, ഇതിനെ തള്ളിപറയുന്നതും, യുക്തിവാദികളുടെ മക്കള്‍ വിശ്വാസികളാവുന്നതും ഒരേ കണ്ണ്കൊണ്ട് കാണേണ്ടി വരും, അതല്പം പ്രശ്നമാവും, നിങ്ങള്‍ക്ക്, തിയ്യറട്ടിക്കലീ. ഒരു തിയ്യറി തിരിച്ചും മറിച്ചും ഉപയോഗിക്കാമെന്ന തത്വം നിങ്ങളുടെ പുസ്തകത്തിലില്ല, പക്ഷെ അതാണ് ലോകതത്വം. അതല്ലെ ശരി.
ഉപ്പായി മപ്ലെ, (നല്ല പേര്)
ഇവിടെ വിശ്വാസികള്‍ ഓടിവന്നത്, യുക്തിവാദികളെ വാദിച്ച് ജയിച്ച്, എല്ലാവരെയും പിടിച്ച് വിശ്വാസികളാക്കാം എന്ന തോന്നല്‍കൊണ്ടല്ല, മറിച്ച്, ജബ്ബാര്‍ മാഷ്, എതോ ഒരു തര്‍ജ്ജമ വായിച്ച്, അതിലെ കൂറെ തെറ്റുകള്‍ ഇവിടെ ചുണ്ടികാട്ടി, സംശയ നിവൃത്തിവരുത്തുക മാത്രമാണ്. ചര്ച്ചകൊണ്ടും, എന്തോക്കെ ന്യയങ്ങള്‍ നിരത്തിയും, ഒരാളെ വിശാസിയാക്കാം എന്ന ചിന്ത വിശ്വാസിക്കില്ല, മറിച്ച്, വിശ്വാസിയെ നാല് ചോദ്യംകൊണ്ട് ഒരു മൂലയില്തളച്ച്, അവിശ്വാസിയാക്കാം എന്ന ചിന്തയെ എതിര്‍ക്കുന്നു എന്ന് മാത്രം. വന്നതിലും കണ്ടതിലും സന്തോഷം. ഞാണില്‍ കയറിനിന്ന് അഭിപ്രായിച്ചിട്ടും, നിങ്ങളെ ചിലര്‍ തെറ്റിധരിച്ചെങ്കില്‍, ഇവരെയാണോ, യുക്തിവാദികളെന്ന് വിളിക്കുക.
പിന്നെ ഇവിടെ മാഷിന്റെ പോസ്റ്റ് എല്ലാ വിശ്വാസികളുടെയും നേരെയായിരുന്നെങ്കിലും, നിങ്ങളുടെ യുക്തിയെ നേരിട്ടതും അതിനുള്ള ആര്‍ജ്ജവം കാണിച്ചതും, ഇസ്ലാമിനെക്കുറിച്ച് പഠിക്കതെ, അന്തമായി ബുദ്ധിയെ പണയം വെച്ച്കൊണ്ടാണെന്ന് തോന്നിയവരോട് നന്ദി, എല്ലാ പോസ്റ്റിലും പോസ്റ്റ്മോര്‍ട്ടം ചെയ്തത് അല്ലാഹുവിനെ മാത്രമായി എന്നതിലുള്ള സന്തോഷവും, ഇവിടെ വരികയും, വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്ത വിശ്വാസികളോടുള്ള നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു.
സലാഹുദ്ധീനേ...
ഞാന്‍ സമ്മതിച്ചു, ഉറുമ്പിനെ പോലും നോവിക്കരുതെന്ന് പറയുന്ന ഇസ്ലാം എന്തുകൊണ്ട് തെറ്റായി മനസിലാക്കപെടുന്നു? അല്ലെങ്കില്‍ എന്തു കൊണ്ട് തീവ്രവാദികള്‍ അതില്‍ പഴുത് കണ്ടെത്തുന്നു?
ഇനി താങ്കള്‍ പാശ്ചാത്യരുടെ കാര്യം സൂചിപ്പിച്ച് ഇവിടെ ഇസ്ലാമിക ഭീകരത എന്ന ഒന്ന് ഇല്ലേ എന്നാണ് പറയാന്‍ തുടങ്ങുന്നതെങ്കില്‍ എനിക്ക് ഒന്നും പറയാനില്ല!! താങ്കളും അക്കൂട്ടത്തിലെന്ന് ഞാന്‍ വിധിയെഴുതും.
കാരണം ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന തോന്നിവാസം പാശ്ചാത്യരുടെ അടുത്ത് നിന്നോ അല്ലെങ്കില്‍ മീഡിയയില്‍ നിന്നൊന്നും അല്ല ഞാന്‍ ആദ്യം അറിഞ്ഞത്...നമ്മുടെ സ്വന്തം കേരളത്തിലും മലപ്പുറത്തും എന്റെ കണ്മുന്നില് ഞാന്‍ കണ്ടിട്ടുണ്ട്...അത് കൊണ്ട് അങ്ങിനെ ഒരു വാദം വേണ്ട.
“1400 വര്‍ഷം മുന്‍പ് പറഞ്ഞ പ്രപഞ്ചത്തിലെ ഏതാനും ചില രഹസ്യങ്ങള്‍ വിവരിക്കുബോള്“
എന്തേ പടച്ചോന്, പ്രപഞ്ജരഹസ്യങ്ങള് വളരെ വ്യക്തമായി ഒമ്പതാം ക്ലാസിലെ സയന്‍സ് പുസ്തകത്തിലേത് പോലെ പറഞ്ഞില്ല?
എന്തിനാ വളരെ ആലങ്കാരികമായി അവിടേം ഇവിടേം തൊടാതെ രഹസ്യങ്ങള്‍ പറഞ്ഞു?? എല്ലാര്ക്കും മനസിലാകുന്ന തരത്തില്‍ എന്തെ ദൈവത്തിന് പറയാന്‍ കഴിഞ്ഞില്ല?
ഇനി ഒക്കെ പോട്ടെ, എന്ത് മാനദണ്ടത്തിലാ രഹസ്യങ്ങള്‍ സെലെക്റ്റ് ചെയ്തത്?
“കടലില്‍ ഉപ്പുവെള്ളമാണെന്നും ബാക്കി ശുദ്ധ്ജലമാണെന്നും, അതിന് മറ ഇല്ല“ എന്നുമൊക്കെ ഉള്ള അതിഗംഭീരമായ രഹസ്യങ്ങള്‍ക്ക് പകരം അതിലും പ്രാധാന്യമുള്ള വല്ല രഹസ്യങ്ങളും (ഗ്രാവിറ്റി പോലുള്ള) വ്യക്തമായി പറഞ്ഞിരുന്നെങ്കില്‍ ഇന്ന് ലോകം മുഴുവന്‍ ഇസ്ലാമികമാകുകയും നരകം കാലിയാകുകയും ചെയ്തേനെ!!
എന്റ് അലി ജബ്ബാര്‍ മാഷ് തര്‍ജ്ജിമ ഖുറാന് വായിച്ച് തെറ്റായ കാര്യം പറഞ്ഞു എന്ന് അലി നിരന്തമായി പരാതി പറയുന്നു. ഞാന്‍ പറയും അലിയും തെറ്റിദ്ധാരണ പരത്തുന്നു എന്ന്. ഫ്രീ വില്‍ സിദ്ധന്തത്തെപ്പറ്റി അലി പറഞ്ഞത് ഖുറാന് വിരുദ്ധമാണോ എന്ന് വ്യക്തമാക്കി കൊള്ളം. പിന്നെ 40 ഓളം പേര് കമന്റ് ചെയ്ത അലിയുടെ ശാത്രപോസ്റ്റില് പല സ്ഥലത്തും അലിക്ക് ഉത്തരം മുട്ടിയിരുന്നു. അപ്പോഴൊക്കെ അലി വളരെ വിദഗ്തമായി ഒഴിഞ്ഞുമ്മാറിയിട്ടുമുണ്ട്.
ഇനി നമുക്ക നേരേ ഇസ്ലാമിലേക്ക് വരാം എന്തിനിങ്ങനെ കറങ്ങിപ്പിടിക്കണം. ഒരു സാധാരണ മനുഷ്യന് ഇസ്ലാം വിശ്വാസത്തെ മനസ്സിലാക്കാന്‍ നന്നേ പ്രയാസം. ഖുറാന്റെ മലയാള പരിഭാഷ വായിച്ചാല്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ശരിയാണോ എന്ന് എവിടെപ്പോയി ചോദിക്കും. മുജാഹിദുകാര്‍ ഒരെണ്ണം പറയും ജമായത്തുകാര്‍ വേറോരെണ്ണം പറയും സുന്നികളും ഷിയാക്കളും അതിലും വ്യത്യസ്ഥമായ കാര്യങ്ങള്‍ പറയും. ഇനി ഖുറാന് മാത്രം വായിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമോ ഇല്ല അതിന് ഹദീസുകള്‍ നോക്കണം എന്നാലേ കോണ്ടസ്റ്റ് പിടികിട്ടൂ. ഇതെല്ലാം വായിച്ച് ഒരു തീരുമാനം ഏറ്റുത്താലും പിന്നെ പ്രശ്നം ഇതിന്റെ അറബി ഭാഷാന്തരം വേണം കാര്യങ്ങള്‍ ഉറപ്പ് വരുത്താന്‍. ഇത്രക്കൊക്കെ ബുദ്ധിമുട്ടാണേ എല്ലാം തികഞ്ഞത് ശാസ്ത്ര സത്യങ്ങള്‍ വെളിപ്പെടുന്നത് എന്ന അവകാശപ്പെടുന്ന ഖുറാന് ഒരു സാധാരണ മനുഷ്യന് മനസ്സിലാകാന്‍.
ഇത് ഞാനും പലപ്പോഴായി ചോദിച്ചതാ..
ജബ്ബാര്‍ മാഷ് വായിക്കുമ്പൊ മനസിലാകുന്നത് വേറെ!!
സുന്നികള്‍ മനസിലാക്കുന്നത് വേറെ
മുജാഹിദുകള്‍ക്ക് മനസിലാക്കുന്നത് വേറെ!! ബിന്‍ ലാദന് മനസിലാകുന്നത് വേറെ!! ചേകനൂര്‍ മൌലവിക്ക് വേറെ!! ഷിയാക്കള്‍ക്ക് വേറെ!!
എത്ര ലളിതം, പൂര്‍ണ്ണം ഈ മഹത്ഗ്രന്ഥം??
പ്രപഞ്ജ സമസ്യകള്ക്കുത്തരമുള്ള ദൈവത്തിന്റെ ഈ ക്രിതി തന്നെ മറ്റെന്തിനേക്കാളും വലിയ ഒരു പ്രഹേളികയാണ്.
അലി പറഞ്ഞത് സത്യമാണ് ഇതിനെ വെല്ലാന്‍ ഒന്നുമില്ല.
കുഞ്ഞുണ്ണി മാഷുടെ കവിതപോലെ ലളിതമായൊന്ന് രചിക്കാന്‍ എന്തേ സര്‍വ്വശക്തനായ ദൈവത്തിന് കഴിഞ്ഞില്ല?
അലി തന്നെ പറ കുഞ്ഞുണ്ണി മഷ്ടെ കവിതയാണോ ഖുറാനാണോ ലളിതം?
കിരണ്‍,
ഫ്രീ വില്‍ സിദ്ധ്വാന്തം ഘണ്ഡിച്ചത് കണ്ടില്ല. ഘണ്ഡിച്ചത് "ഠ" വട്ടത്തിലുള്ള നിങ്ങളുടെ യുക്തി മാത്രമല്ലെ.
"എനിക്കറിയാം നിങ്ങള്‍ എന്തുത്തരം പറയുമെന്ന്, പക്ഷെ അതിന് ഞാന്‍ ഉത്തരവാദിയാണോ"
ഒന്നുകില്‍ നിങ്ങള്‍ക്ക് എന്റെ ഒരുത്തരവും മനസ്സിലായില്ല, അല്ലെങ്കില്‍, നിങ്ങള്‍ അഭിനയിക്കുന്നു. ഇതിലെതാണ് ശരി?.
പ്രിയ ബുദ്ധിമാന്
താങ്കള്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.എല്ലാത്തിനും ഞാനു പാശ്ചാത്യരെ കുറ്റപ്പെടുത്തുന്നില്ല. കേരളത്തില്‍ ഇസ് ലാമിനെ അതിന്റെ ആദ്യ കാലത്ത് ആളുകള്‍ സ്വീകരിച്ചത് അന്നത്തെ മുസ്ലിങ്ങളുടെ സ്വഭാവ വൈശിഷ്ട്യം കൊണ്ട് മാത്രമായിരുന്നു. അവര്‍ പ്രസംഗിച്ചത് കൊണ്ടായിരുന്നില്ല.മുസ് ലിങ്ങള്‍ അതിക പേരും ഇസ് ലാം എന്താണെന്ന്, നിങ്ങള്‍ യുക്തി വാദികള്‍ എന്നവകാശപെടുന്നവര്‍ (വിമര്‍ശിക്കാന്‍ വേണ്ടി മാത്രമാണെങ്കിലും) പഠിച്ച അത്ര പോലും പഠിച്ചിട്ടില്ലെന്നാണ് ഞാന്‍ മന്സ്സിലാക്കുന്നത്.
ബ്രിട്ടിഷുകാര്‍ വരൂന്നതിന്മുമ്പ് ഇന്ത്യ മത സുഹാര്ദ്ധത്തിന്റെ ഉത്തമമാതൃകയായിരുന്നൂ. അവര്‍ എറ്റവും കൂടുതല്‍ ലക്ഷ്യം വെച്ചതു മുസ്സീങ്ങളെയായിരുന്നു. വാഗണ്‍ ട്രാജുടി ആയാലും ,ജാലിയന്‍ ബാലബാഗ് ആയാലും അവിടെയെല്ലാം ജിവ ത്യാഗം ചെയ്തവര്‍ മുസ് ലിങ്ങളായിരുന്നു.
ബ്രിട്ടിഷുകാരന്റെ മൂട് താങ്ങി നിന്നവര്‍ക്കാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുകയും അങ്ങിനെ അവര്‍ കൂടുതല്‍ വിദ്യാ സമ്പന്നരും മാന്യരുമായി വിലസ്സുന്നു. ഈ ചരിത്ര പാശ്ചാത്തലം ഒന്നും മന്‍സ്സിലാക്കാതെ എല്ലാം മുസ് ലിങ്ങളുടെ തലയില്‍ മത്രം കെട്ടിവെച്ച് എല്ലാവര്ക്കും രക്ഷപ്പെടാം.
‘എന്തേ പടച്ചോന്, പ്രപഞ്ജരഹസ്യങ്ങള് വളരെ വ്യക്തമായി ഒമ്പതാം ക്ലാസിലെ സയന്‍സ് പുസ്തകത്തിലേത് പോലെ പറഞ്ഞില്ല?‘
ഇപ്പൊള്‍ ഒരുകാര്യം വ്യക്തമായി. താങ്കള്‍ പൌരോഹിത്യത്തെ കണ്ടിട്ടാണ് ഇസ്ലാ മിനെ വിലയിരുത്താന്‍ ശ്രമിക്കുന്നത്. അല്ലാതെ ഇസ് ലാമിനെ അതിന്റെ യഥാര്‍ത്ത ഉറവിടത്തില്‍ നിന്ന് പഠിച്ചു കൊണ്ടല്ല.പൌരോഹിത്യം എന്നത് തന്നെ ഇസ്ലാം നിരോധിച്ച കാര്യമാണെന്നരിയാത്തവരണീ പുരോഹിതര്‍!
മുറി വൈദ്യന് ആളെക്കൊല്ലും എന്ന് പറയുന്നത് വൈദ്യ ശാസ്ത്രം മോശമായത് കൊണ്ടല്ല.
യൂറോപ് ഇരുണ്ട യുഗത്തില്‍ ആയിരുന്നപ്പോള്‍ യൂറൊപിന് വെളിച്ചം നല്‍കിയത് മുസ് ലിം സ്പെയ്ന്‍ ആയിരുന്നു എന്ന് ചരിത്രം പരിശോധിച്ചാല്‍ താങ്കള്‍ക്കും മനസ്സിലാക്കാവുന്നതെയുള്ളൂ. അത് കൊണ്ട് അന്ധമായ വിരോധം വെച്ചു പുലര്‍ത്താതെ അല്പം കൂടി മനസ്സിനെ വിശാലമാക്കിയാല്‍ കാര്യങ്ങള്‍ എല്ലാം തന്നെ
താങ്കള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
‘എന്തേ പടച്ചോന്, പ്രപഞ്ജരഹസ്യങ്ങള് വളരെ വ്യക്തമായി ഒമ്പതാം ക്ലാസിലെ സയന്‍സ് പുസ്തകത്തിലേത് പോലെ പറഞ്ഞില്ല?‘
ഇപ്പൊള്‍ ഒരുകാര്യം വ്യക്തമായി. താങ്കള്‍ പൌരോഹിത്യത്തെ കണ്ടിട്ടാണ് ഇസ്ലാ മിനെ വിലയിരുത്താന്‍ ശ്രമിക്കുന്നത്. അല്ലാതെ ഇസ് ലാമിനെ അതിന്റെ യഥാര്‍ത്ത ഉറവിടത്തില്‍ നിന്ന് പഠിച്ചു കൊണ്ടല്ല.പൌരോഹിത്യം എന്നത് തന്നെ ഇസ്ലാം നിരോധിച്ച കാര്യമാണെന്നരിയാത്തവരണീ പുരോഹിതര്‍!
മനസിലായില്ല! ചോദ്യവും ഉത്തരവും തമ്മിലുള്ള ബന്ധം!
അല്ലാഹുവിന് ഭാവിയും ഭൂതവും അറിയാം. ജീവിതം മുന്‍കൂട്ടി അല്ലാഹു അറിയുന്നു. എന്ന വാദം അലി അംഗീകരിച്ചതായാണ് ഞാന്‍ മനസ്സിലാക്കിയത്
അബ്ദുല്‍ അലി said...
കിരണ്‍,
ഭാവിയും ഭൂതവും മാത്രമല്ല, വര്‍ത്തമാനവും അറിയുന്നവനാണ് ദൈവം.
November 19, 2007 1:40 AM
ഇതിന് മുന്‍പ് ഞാന്‍ ഈ വിഷയം അലിയുടെയും ജബ്ബാര്‍ മാഷുടെയും സലാഹുദീന്റെയും വാക്യങ്ങള്‍ കൊടുത്ത് ഫ്രീ വില്‍ സിദ്ധന്തം തെറ്റാണ് എന്ന് പറഞ്ഞിരുന്നു. ആ വചനങ്ങള്‍ ഇവയാണ്
അലി പറഞത്
പിശാച്ച് വഴിതെറ്റുമെന്നും അതിന് ആദം കാരണക്കാരനാവുമെന്നും, ആദം സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്ത് പോവുമെന്നും അതിന് "വിലകപ്പെട്ട കനി" കാരണമാവുമെന്നും ദൈവത്തിനറിയാമായിരുന്നു. അത് അവന്റെ വചനങ്ങളില്‍ വ്യക്തം.
ജബ്ബാര്‍ മാഷ് പറഞത്
നിങ്ങള്‍ ഇച്ഛിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു നേര്‍മാര്‍ഗ്ഗം സ്വീകരിക്കാം; പക്ഷെ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.[കുര്...]
സലാഹുദീന്‍ പറഞ്ഞത്
അത് വരുന്നത് എല്ലാം അറിയാവുന്ന ദൈവത്തില്‍ നിന്നാണ്. അവന്റെ അറിവിന് പരിധിയും പരിമിതിയുമില്ല. ഭൂതവും വര്‍ത്തമാനവും ഭാവിയും പൂര്‍ണമായി അവന് അറിയുന്നു.
ഇതില്‍ കാര്യമുണ്ടെങ്കില്‍ എന്തിന് അലി സലാഹുദീന്‍ നമ്മള് ജബ്ബാര്‍ മാഷോടും കൂട്ടരോടും വാക് യുദ്ധം നടത്തുന്നു. നമ്മുടെ ദൈവ സങ്കല്‍പ്പങ്ങള്‍ അനുസ്സരിച്ച് ഇവര്‍ക്ക് ഇങ്ങനെയേ ആകാന്‍ കഴിയൂ. ഇവരെ ഒക്കെ ഇങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇതിന് അലി പറഞ്ഞ മറുപടിയിലാണ് കള്ളും പെണ്ണും വിദേശ ഫണ്ടും വന്നത്.
കിരണ്‍,
ഇതിനുത്തരം പറയെണ്ടത് അല്ലാഹുവല്ല, ഒരു വിശ്വാസിയുമല്ല. മറിച്ച്, ദൗതികലാഭത്തിന് വേണ്ടി, ഈ മതത്തെ വിറ്റ് കാശക്കുന്ന, സുന്നിയും, മുജാഹിദും, ജമാഅത്തെ ഇസ്ലാമിയും, ഷിയയും, അവരുടെ കപട നേതാകളുമാണ്.
പണ്ഡിതരെ, കേല്‍ക്കുന്നുവോ ഈ ചോദ്യം. നേതാക്കളെ അറിയുന്നുവോ ഒരു വിശ്വാസിയുടെ വേദന.
ഉത്തരം പറയാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്, ഇവിടെനിന്നും നാളെ പരലോകത്ത് നിന്നും.
ബുദ്ധിജീവി, അവിവേകിയാണെന്നറിയമായിരുന്നു, ചില ജന്മങ്ങള് അങ്ങിനെയാണ്, ഇത് കണ്ട് ഞാന്‍ യുക്തിവാദികള്‍ മുഴുവന്‍ ഇങ്ങനെയാണെന്ന് സമാന്യവല്കരിക്കുന്ന പോലെ തന്നെയാണ്, ഒരാളുടെ പ്രവര്‍ത്തിക്ക് മുസ്ലിം സമുദായം മുഴുവന്‍ ബാധ്യസ്ഥരാവുന്നത്.
പ്രിയ സഹോദരന്മാരോട്
സത്യത്തെ അന്വേഷിച്ച് കണ്ട് പിടിക്കേണ്ടത് ഒരോരുത്തരുടെയും ബാധ്യതയാണ്. അത് മറ്റവന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ വളരെ എളുപ്പമാണ്.
ഇന്ത്യന്‍ പാര്‍ലമെന്റിനകത്ത് എഴിതി വെച്ച മഹത്തായ ഒരു വചനമുണ്ട്
“ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ ദൈവം അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച“
(വി:ഖു
13:11)
പ്രിയ സഹോദരന് ബുദ്ധിമാന്
‘എന്തേ പടച്ചോന്, പ്രപഞ്ജരഹസ്യങ്ങള് വളരെ വ്യക്തമായി ഒമ്പതാം ക്ലാസിലെ സയന്‍സ് പുസ്തകത്തിലേത് പോലെ പറഞ്ഞില്ല?‘
“മനസിലായില്ല! ചോദ്യവും ഉത്തരവും തമ്മിലുള്ള ബന്ധം!“
താങ്കള്‍ക്ക് മനസ്സിലാകുന്നില്ല എന്നത് ഒന്നിന്റെയും മാന ദണ്ഡമല്ല.അല്ലെങ്കിള്‍ താങ്കളൂടെ യുക്തിയാണ് പുര്‍ണ ശരിയെന്ന്ന വിധി താങ്കള്‍ക്ക് മാത്രമേ അംഗീകരിക്കനകൂ.ഒന്‍പതാം ക്ലാസിലെ
സയന്‍സ് പുസ്തകത്തിലേത് എല്ലാവര്ക്കും മനസ്സിലയി എന്ന് താങ്കളെ പോലുള്ളവര്‍ മാത്രമേ വിധിക്കൂ.
താങ്കള്‍ ഇത്തരം കാര്യങ്ങളൊന്നും മനസ്സിലാക്കാത്തതും പഠിക്കാത്തതിന്റെയും കാരണം ഒരൂ പക്ഷേ പൌരോഹിത്യമായിരിക്കാം എന്ന് എന്റെ നിരീക്ഷണമാണ്. കാരണം താങ്കളുടെ പ്രസ്ഥാവന യാഥാര്‍ഥ്യം അല്ലാത്തത് കൊണ്ടാണ്.
‘എന്തേ പടച്ചോന്, പ്രപഞ്ജരഹസ്യങ്ങള് വളരെ വ്യക്തമായി ഒമ്പതാം ക്ലാസിലെ സയന്‍സ് പുസ്തകത്തിലേത് പോലെ ലളിതമായി പറഞ്ഞില്ല?‘
പൌരോഹിത്യമൊക്കെ അവിടെ നിക്കട്ടെ!
ഇതിനാരെങ്കിലും ഉത്തരം തരുമോ?
പ്രിയ അബ്ദുല്‍ അലി
(((((((((((ഇതിനുത്തരം പറയെണ്ടത് അല്ലാഹുവല്ല, ഒരു വിശ്വാസിയുമല്ല. മറിച്ച്, ദൗതികലാഭത്തിന് വേണ്ടി, ഈ മതത്തെ വിറ്റ് കാശക്കുന്ന, സുന്നിയും, മുജാഹിദും, ജമാഅത്തെ ഇസ്ലാമിയും, ഷിയയും, അവരുടെ കപട നേതാകളുമാണ്.)))))))))))))))
ഇവിരില്നിന്നൊന്നുമല്ലാതെ എവിടെനിന്നാണ് ഇസ്ലാം പഠിക്കേണ്ടത്?ഇവരെല്ലാം പറയുന്നത് ഞങ്ങളുടേതാണ് ശരിയെന്നുമാണ്.നബിയുടെയും,സഹാബികളുടേയും കയ്യില്‍ നിന്നു നേരിട്ടു പഠിക്കാന്‍ ഇപ്പോള്‍ സാധ്യമാവില്ലല്ലോ.ഏതു ഖുര്‍ആന്‍ പരിഭാഷയാണ് ശരിയായത്(മലയാളം)വ്യക്തമായ വിവരം നല്കിയാല് നന്നായിരുന്നു.എവിടെ ലഭിക്കുമെന്നതടക്കം.താങ്ങളിപ്പോള് ഏതെങ്കിലും മതപ്രസ്താനങ്ങളുമായി ബന്ധപെട്ട് പ്രവര്‍ത്തിക്കുന്നുണ്ടോ?വിരോധമില്ലെങ്കില്‍ പറഞ്ഞാല്‍ നന്നായിരുന്നു.
കുര് ആനില്‍ അല്‍ഭുതകരമായ പല ശാസ്ത്ര സത്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് മുസ്ലിം ബുദ്ധിജീവികള്‍ ലോകമാകെ പ്രചാരണം നടത്തുന്നത് ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. അത്തരം അവകാശവാദങ്ങളുടെ കഴമ്പില്ലായ്മ വിശദീകരിച്ചുകൊണ്ട് ഞാന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ കോപ്പികള്‍ പ്രധാന നേതാക്കള്‍ക്കെല്ലാം എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. മറുപടിയായി ഒരു ലേഖനം പോലും ഇവരാരും പ്രസിദ്ധപ്പെടുത്തിക്കണ്ടില്ല. [` ഖുര്‍ ആന്റെ ശാസ്ത്രീയത ചോദ്യം ചെയ്യപ്പെടുന്നു.’ മൈത്രി ബുക്സ് തിരുവനന്തപുരം.]
അബ്ദുല്‍ അലി ഈ ചര്‍ച്ചയില്‍ പല സന്ദര്‍ഭങ്ങളിലായി ഉദാഹരണസഹിതം ഈ അവകാശവാദം ഉന്നയിക്കാന്‍ ശ്രമിച്ചിട്ടും പ്രതികരിക്കാതിരുന്നത് വിഷയം മറ്റൊന്നായതുകൊണ്ടും അതു വഴിതിരിയാതിരിക്കണമെന്ന ആഗ്രഹം കൊണ്ടുമാണ്. കുര് ആന്‍ ബ്ലോഗില്‍ `ശാസ്ത്രവും കുര് ആനും ’ എന്ന പ്രത്യേകം കുറിപ്പു വരുന്നുണ്ട്. നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാം. അലിയുടെ ബ്ലോഗില്‍ ഈ വിഷയം വിവരിച്ചതും കണ്ടിരുന്നു.
കുര് ആനില്‍ പ്രകൃതിയിലെ പല അല്ഭുതപ്രതിഭാസങ്ങളെക്കുറിച്ചും പരാമര്‍ശങ്ങളുണ്ട് എന്നതു ശരി തന്നെ. പക്ഷെ അത്തരം പ്രതിഭാസങ്ങളുടെയൊന്നും ശാസ്ത്രീയ രഹസ്യം വിവരിക്കുന്ന ഒരു വാക്യവും ഞാനിതുവരെ കണ്ടിട്ടില്ല.
അഴിമുഖങ്ങളില്‍ ശുദ്ധജലവും ഉപ്പുവെള്ളവും കലരാതെ നില്‍ക്കുന്നത് അക്കാലത്ത് ആയിരക്കണക്കിന് മൈല്‍ സഞ്ചരിക്കുകയും പല നദികളും സമുദ്രങ്ങളും നിരീക്ഷിക്കുകയും ചെയ്തിട്ടുള്ള അറബികള്‍ക്ക് അറിയാത്ത ഒരു കാര്യമായിരുന്നു എന്നു കരുതാവുന്നതല്ല. പിന്നെ ഇതിന്റെ കാരണം അല്ലാഹു അവിടെ മറകെട്ടി നിര്‍ത്തിയതാണ് എന്നു പറയുന്നതില്‍ എന്തു ശാസ്ത്രമാണുള്ളത് എന്നെനിക്കിതു വരെ മനസ്സിലായിട്ടില്ല. അങ്ങനെ ഒരുപാടു കാര്യങ്ങള്‍ കുര് ആനില്‍ ഞാന്‍ വേറെയും വായിച്ചിട്ടുണ്ട്. പക്ഷികള്‍ പറക്കുമ്പോള്‍ താഴെ വീഴാത്തത് അല്ലാഹു അവയെ പിടിച്ചു നിര്‍ത്തുന്നതു കൊണ്ടാണ്; തേനീച്ച കൂടുണ്ടാക്കുന്നത് അല്ലാഹു അവയ്ക്കു വെളിപാടു നല്കിയതുകൊണ്ടാണ്; മനുഷ്യര്‍ ഉറങ്ങുന്നത് അല്ലാഹു അവരുടെ ആത്മാവു പിടിച്ചു വെച്ചിട്ടാണ്; മഴ പെയ്യുന്നത് അല്ലാഹു ആകാശത്തു നിന്ന് വെള്ളം കോരി ഒഴിച്ചിട്ടാണ്;.....; ഇങ്ങനെ ഒരുപാടുണ്ട്. ഇതൊക്കെ പെറുക്കി നിരത്തി അതിന്റെ ശാസ്ത്രീയ കാരണങ്ങള്‍ ശാസ്ത്ര പുസ്തകങ്ങളില്‍ നോക്കി പകര്‍ത്തിയ ശേഷം ,ഇതാ കുര് ആന്‍ നിറയെ ശാസ്ത്ര സത്യങ്ങള്‍! എന്നു വിളിച്ചു പറയുന്നത് വെറും ഒരു പാഴ വേല മാത്രമല്ലെ. ഈ വിഷയം നമുക്കു വിശദമായി പിന്നീട് ചര്‍ച്ച ചെയ്യാം. ചര്‍ച്ച `ദൈവ`ത്തില്‍ തന്നെ തുടരട്ടെ.
വര്‍ഷങ്ങള്‍ക്കു മുന്‍പ്
ഒരാപ്പിള്ക്കച്ചവടക്കാരന് എഴുതി വച്ചു.
"ആപ്പിള്‍!"
ആപ്പിള്‍ മരത്തിന്റെ ചുവട്ടിലിരുന്ന
പലരുടെ തലയിലും
ആപ്പിള്‍ വീണു.
ആപ്പിള്ക്കാരനെ വിശ്വസിച്ചവര്‍ പറഞ്ഞു,
"കണ്ടോ, മരച്ചുവട്ടിലിരുന്നാല്
ആപ്പിള്‍ തലയില്‍ വീഴുമെന്ന്
അദ്ദേഹം പ്രവചിച്ചതെത്ര ശരി!"
മറ്റുള്ളവര്‍ ചിരിച്ചു.
ചിരിച്ചവരോട് വിശ്വാസികള്‍ പറഞ്ഞു.
"നിങ്ങളുടെ തലയില്‍
കാഞ്ഞിരക്കായ് വീഴും!"
എന്നോ ഒരിക്കല്‍ ന്യൂട്ടന്റെ തലയിലും
ആപ്പിള്‍ വീണു.
അങ്ങനെ ഭൂഗുരുത്വബലം പുറത്തു വന്നു.
അന്നും വിശ്വാസികള്‍ പറഞ്ഞു,
"കണ്ടോ, ആപ്പിള്‍ താഴെ വീണത്
ഭൂഗുരുത്വം മൂലമെന്ന്
അദ്ദേഹം പറഞ്ഞതെത്ര ശരി!"
മറുള്ളവര് ചിരിച്ചു.
ചിരിച്ചവരോട് വിശ്വാസികള്‍ പറഞ്ഞു.
"നിങ്ങളുടെ തലയില്‍
പഴുക്കാത്ത, മുള്ളുകളുള്ള ചക്ക വീഴും!"
പിന്നീടെപ്പോഴോ
ക്ലോണിംഗിന്റെ വരവറിയിച്ച്
ഡോളി എന്ന
കുഞ്ഞാടു പിറന്നു.
അന്നും വിശ്വാസികള്‍ പറഞ്ഞു,
"കണ്ടോ, ഒരേ ആപ്പിളില്‍ നിന്ന്
ഒരേ രുചിയും ഗുണവുമുള്ള
പല കഷണങ്ങള്‍ ഉണ്ടാക്കാമെന്ന്
അദ്ദേഹം പറഞ്ഞതെത്ര ശരി!"
കാഞ്ഞിരക്കായും ചക്കയും
ഇനിയും തലയില്‍ വീണിട്ടില്ലാത്ത
മറ്റുള്ളവര്‍ ചിരിച്ചു.
ചിരിക്കാതെന്തു ചെയ്യും?
--------
ശാസ്ത്രം പുതിയ സത്യങ്ങള്‍ കണ്ടെത്തുന്പോള്‍ മാത്രം മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങള്‍ പുതിയ തലങ്ങളിലേക്കെത്തുന്നതിന്റെ കാരണവും ആരെങ്കിലും ഒന്നു വിശദീകരിച്ചു തരാമോ?
ഒരു നിരിശ്വരവാദിക്കും ദൈവമില്ലെന്നതിനുള്ള തെളിവ് പോട്ടെ, സ്വന്തം മരനത്തെ ഒരു സെക്കന്റ് മറ്റീവ്ക്കാനായിട്ടില്ല. സംസാരിച്ച്കൊണ്ടിരുന്ന അക്ഷരം മുഴുവനാക്കുവാന്‍ കഴിയാതെ, നമ്മുക്ക് മുന്നില്‍ മരണത്തെ നേരിട്ട് കാണിച്ച് തന്നതും ദൈവത്തിന്റെ പ്രവര്‍ത്തി തന്നെയാണ്. എഴുന്നേല്ക്കാന് കഴിയാത്ത അവസ്ഥയിലും കേരളിയന് ദൈവത്തിന്റെ ദൃഷ്ടാന്തമായിരുന്നു, ഉച്ചരിച്ച വാക്ക് മുഴുവനാക്കുവാന്‍ കഴിയുന്നതിന് മുന്‍പുള്ള മരണം
അബ്ദുല്‍ അലി ഇവിടെ എഴുതിയതും എന്റെ ബ്ലോഗില്‍ പെയിസ്റ്റ് ചെയ്തതുമായ കമന്റിലെ വരികളാണ് മേല്‍ക്കാണുന്നത് .
അബ്ദുല്‍ അലിക്ക് എന്റെ ബ്ലോഗില്‍ മീനാക്ഷി എന്ന ബ്ലോഗ്ഗര്‍ കൊടുത്ത മറുപടിയിലെ ചില വരികള്‍ താഴെ :
എത്രയോ ദൈവ ഭക്തന്മാര്, ഒന്നു ഞരങ്ങാന്‍ പോലുമാവാതെ മരിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, ശബരിമലയിലും മറ്റും തീര്‍ത്ഥാടനത്തിന് പോകുന്ന അയ്യപ്പന്മാര്, വാഹനാപകടങ്ങളില്‍ മരിക്കാറുണ്ട്. മക്കയിലെ തിരക്കില്‍ വേദന സഹിക്കാതെയാണൊ വിശ്വാസികള്‍ മരിക്കുന്നത്?
ഇത്രയുമായപ്പോള്‍ എനിക്ക് എന്റെ ബ്ലോഗില്‍ ചിലത് എഴുതേണ്ടി വന്നു . ഖേദപൂര്‍വ്വം അതിവിടെ പെയിസ്റ്റ് ചെയ്യുന്നു . വായനക്കാര്‍ ക്ഷമിക്കുക !
ശ്രീമാന്‍ അബ്ദുല്‍ അലി യുക്തിവാദം ബ്ലോഗില്‍ എഴുതിയ കമന്റ് ഇവിടെ കോപ്പി-പെയിസ്റ്റ് ചെയ്തതാണ് . ഞാന്‍ ആ ബ്ലോഗില്‍ നിന്ന് തന്നെ ഇത് വായിച്ചിരുന്നു . മറുപടി അര്‍ഹിക്കാത്തത് കൊണ്ട് ഒന്നും മിണ്ടാതിരുന്നതാണ് . കാരണം പെട്ടെന്ന് വ്രണിതമാകുന്ന വികാരങ്ങളാണ് വിശ്വാസികളുടേത് . അവര്‍ എങ്ങിനെയാണ് പ്രതികരിക്കുകയെന്ന് പറയാന്‍ കഴിയില്ല . അത് കൊണ്ടാണ് മരണമുഹൂര്‍ത്തത്തെ ഇത്ര നിന്ദ്യമായി സഹോദരന് അബ്ദുല്‍ അലി വ്യാഖ്യാനിച്ചത് . എനിക്ക് മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല ഞാന്‍ മിണ്ടാതിരുന്നത് . എന്റെ പക്വത അനുവദിക്കാതിരുന്നത് കൊണ്ടാണ് .
അത് വായിച്ചപ്പോള്‍ ഓര്‍മ്മയില്‍ വന്നത് എന്റെനാട്ടില്‍ നടന്ന ഒരു സംഭവമാണ് .ഞങ്ങളുടെ നാട്ടില്‍ പ്രശസ്തനായ ഒരു ഡോക്റ്റര്‍ (അദ്ദേഹത്തിന്റെ പേരിന്റെ അവസാനഭാഗം അലി എന്ന് തന്നെയാണ് )തന്റെ ഭാര്യയെയും കൂട്ടി ഒരു കൊല്ലം ഹജ്ജിന് പോയി . ആ വര്‍ഷം ആണ് മെക്കയില്‍ തിക്കിലും തിരക്കിലും പെട്ട് കുറെ ആളുകള്‍ മരണപ്പെടാനിട വന്നത് . ഡോക്റ്റര്‍ തന്റെ ഭാര്യയുടെ കൈയില്‍ മുറുകെ പിടിച്ചതായിരുന്നു . പക്ഷെ ഡോക്റ്റര്‍ നിസ്സഹായനായി നോക്കിനില്‍ക്കെ ആളുകള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ ദേഹത്ത് കൂടി ചവുട്ടി മെതിച്ച് കടന്ന് പോയി . ആ വാര്‍ത്ത കേട്ട എന്റെ നാട് അക്ഷരാര്‍ത്ഥത്തില്‍ വിതുമ്പി. കാരണം എത്രയോ പേരുടെ ജീവന് രക്ഷിച്ച എല്ലാവര്ക്കും പ്രിയങ്കരനായ ഡോക്റ്റര്‍ ആയിരുന്നു അദ്ദേഹം . ഐ.എം.ഏ.യുടെ സംസ്ഥാന അദ്ധ്യക്ഷനായി ചുമതല വഹിച്ചിട്ടുണ്ട് . ഇന്നും നാട്ടില്‍ അദ്ദേഹത്തിന്റെ ക്ലിനിക് പ്രവര്‍ത്തിക്കുന്നുണ്ട് .
ഇത് ഞാന്‍ ഇപ്പോള്‍ ഇവിടെ എഴുതാന്‍ കാരണം അബ്ദുല്‍ അലിക്ക് ഉചിതമായ മറുപടി മീനാക്ഷി കൊടുത്തത് കൊണ്ടാണ് . ഞാനിത് വായിച്ചിട്ട് പ്രകോപിതന്‍ ആയിരുന്നില്ല . അബ്ദുല്‍ അലി ഫത്വ ഒന്നും പുറപ്പെടുവിച്ചില്ലല്ലോ . അബ്ദുല്‍ അലിയുടെ ആ പ്രസ്ഥാവനയില്‍ നിശ്ശബ്ദമായി സഹതപിക്കുകയായിരുന്നു ഞാന്‍ .
ദൈവം ഉണ്ടെന്നതിന്റെ തെളിവ് യുക്തിവാദം ബ്ലോഗില്‍ അബ്ദുല്‍ അലി പറഞ്ഞിട്ടുണ്ട് . കാഅബയില്‍ പോയി നെഞ്ചില്‍ കൈ വെച്ച് ചോദിച്ചതെല്ലാം അല്ലാഹു അബ്ദുല്‍ അലിക്ക് നല്‍കിയിട്ടുണ്ട് പോലും . പാവം എന്റെ നാട്ടുകാരന് ഡോക്റ്റര്‍ കാഅബയില്‍ പോയി നെഞ്ചില്‍ കൈ ചേര്‍ത്ത് വെച്ചു കാണുകയില്ല . അദ്ദേഹം ഇപ്പോഴും വിഭാര്യനായി കഴിയുന്നു . എത്രയോ പേരുടെ പ്രാര്‍ത്ഥന അദ്ദേഹത്തോടൊപ്പമുണ്ടായിട്ടും . അബ്ദുല്‍ അലിയുടെ ആഗ്രഹങ്ങള്‍ അന്ത്യനിമിഷം വരെ സഫലമാകട്ടെ എന്ന് ആശംസിക്കാനേ എനിക്ക് കഴിയൂ .
ഇല്ലാത്ത ദൈവത്തിന്റെ പേരില്‍ ചര്‍ച്ച നടത്തിയിട്ട് ഒരു കാര്യവുമില്ല.ആ വിശ്വാസം അന്ന്ധനാണു.ഭക്തിയിലെന്തു യുക്തി?
മാഷെ,
കാണുന്നതും കേള്‍ക്കുന്നതും മാത്രമേ വിശ്വസിക്കൂ എന്നതാണ് യുക്തി വാദമെങ്കില്‍, അതിനപ്പുറത്തേക്ക് ചിന്തയെ നയിക്കുവാന്‍ ശ്രമിക്കുന്നില്ലെങ്കില്‍, പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥനത്തില്‍ ദൈവത്തെ അറിയുവാന്‍ സാധ്യമല്ലെന്ന് മാത്രമല്ല, അതിനുള്ള വിദൂര സാധ്യതകള്‍ പോലും നഷ്ടമാവുന്നു.
പ്രിയ സുഹൃത്തേ, കാണുന്നതിനും കേള്‍ക്കുന്നതിനും അപ്പുറത്തേക്കു ചിന്തയെ നയിച്ചു. ദൈവത്തെ കണ്ടെത്തി. . നിങ്ങള്‍ ദൈവത്തിന്റെ ചുറ്റും വേലി കെട്ടി , കുറ്റി തറച്ചു. ബുദ്ധിയും യുക്തിയും ചിന്തയുമെല്ലാം ആ കുറ്റിയില്‍ കെട്ടിയിട്ടു അതിനു ചുറ്റും ചക്കു കാളയെപ്പോലെ ചുറ്റുന്നു. ഞാന്‍ യുക്തിയെ പിന്നെയും കുറച്ചുകൂടി മുന്നോട്ടു നയിച്ചു. പ്രപഞ്ചം ഒരുപാടു വലുതാണെന്നു മനസ്സിലാക്കി . നിങ്ങള്‍ കുറ്റിയില്‍ കെട്ടിയ കുട്ടി ദൈവം ഒത്തിരി ചെറുതായിപ്പോയില്ലേ എന്നു തോന്നി. അക്കാര്യം ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങള്‍ നിങ്ങളുടെ കുറ്റിയിലെ ദൈവത്തെ മുറുക്കിപ്പിടിച്ചു കൊണ്ട് ഈ വട്ടത്തിനപ്പുറം ഒരു ലോകമില്ല, ഇതിലും വലിയ ഒരു ദൈവമില്ല, എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു. എനിക്കു പറ്റിയ അബദ്ധം ഞാന്‍ ഒത്തിരി വലിപ്പമുള്ള ഒരു ദൈവത്തെ മനസ്സില്‍ വെച്ചുകൊണ്ട് കുര് ആന്‍ വായിച്ചു പോയി എന്നതാണ്. ഇനി എന്റെ ദൈവത്തെ ചെറുതാക്കാന്‍ എനിക്കു കഴിയുമെന്നു തോന്നുന്നില്ല. നിങ്ങള്‍ക്ക് ഈ കുട്ടിദൈവത്തെയും കൊണ്ട് ഇനി അധികം മുന്നോട്ടു പോകാന്‍ ആവില്ല എന്നും എനിക്കുറപ്പുണ്ട്. ഇക്കാലത്ത് ഏറ്റവും കൂടുതല്‍ പരിണാമത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു `ജീവി` ദൈവം തന്നെയാണല്ലോ!!
ജബ്ബാര്‍ മാഷേ അപ്പോള്‍ യുക്തിവാദികള്‍ക്കും ദൈവനുണ്ട് അല്ലേ.
ഇമ്മിണി വല്യ ദൈവം!!!
കെ. പി. ജീ, (ജീ എന്ന് പറഞ്ഞാല്‍ ബഹുമാനപൂര്‍വ്വം വിളിക്കുന്ന പദമാണ്, ഇനി അതിന് വേറെ അര്‍ഥം കൊണ്ട്വരരുത്).
മനുഷ്യന്റെ മുന്നില്‍ മരണത്തെ നേരിട്ട് കാണിച്ച് തന്നത് ഞാന്‍ വിവരിച്ചത് എങ്ങനെ മരണമുഹൂര്‍ത്തത്തെ നിന്ദിക്കലാവും എന്ന് പറഞ്ഞാല്‍ നന്നായിരുന്നു. നന്ദിയുണ്ട്, ഞാന്‍ വിജയന് മാഷെ നിന്ദിച്ചു എന്ന് പറഞ്ഞില്ലല്ലോ.
മരണത്തെയും, അതിന്റെ സെക്കന്റ്പോലും വിത്യാസമില്ലാത്ത സമയത്തെയും മാത്രമാണ് ഞാന്‍ വിവരിച്ചത്. അതില്‍ പിടിച്ച് തൂങ്ങരുത്. ഒരുതെറ്റ് പറ്റിയിട്ടൂന്ദ്, എന്റെ കമന്റില്‍ ഒരു ഡോട്ടിട്ടുണ്ട്, അവിടെ ഞാന്‍ ഒരു പാരഗ്രഫ് കൊടുത്തില്ലെന്ന തെറ്റ്. വീകാരപരമായി ഞാന്‍ മാഷെ നിന്ദിച്ചതായി തോന്നിയവര്‍ എന്റെ കമന്റിന്റെ അവസാനം വായിച്ചില്ല.
കെ. പി. ആദരവോടും, ബഹുമാനത്തോടും മാത്രമാണ് നിങ്ങളെ ഇന്നലെ വരെ ഞാന്‍ കണ്ടത്. ഇന്ന് അത് മാറ്റുന്നു.
നിങ്ങള്‍ക്ക് പറ്റിയതെറ്റ്, ഒന്ന്, ഞാന്‍ എന്റെ കമന്റ്, കോപ്പി ചയ്തത് ഇഷ്ടമായില്ല, അപ്പോഴാണ്, മീനാക്ഷിയുടെ കമന്റ് വീണ് കിട്ടുന്നത്, അതില്‍ കയറി നേരെ വന്നു അല്ലെ. കഷ്ടം.
ഒരുദാഹരണം പറഞ്ഞത്, എല്ലാവരും കണ്ടത്കൊണ്ട് മാത്രമാണ്, അതിലും നിങ്ങളുടെ വികലമായ യുക്തി തിരുകി അല്ലെ. ഞാന്‍ അവിടെ തന്നെ അതിന് മാപ്പ് ചോദിച്ചിരുന്നു. അത് പക്ഷെ കണ്ടില്ല അല്ലെ.
മക്കയില്‍ നടക്കുന്ന മരണത്തിന്റെ വിവരണം ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് എങ്ങനെ മനസ്സിലാവും, നിങ്ങള്‍ കാണുന്നതല്ലെ വിശ്വസിക്കൂ. മരണത്തിലും നിങ്ങള്‍ക്ക് പക്ഷപാതമുണ്ടോ?.
മിനക്ഷി, ദൈവശിക്ഷയാണെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞില്ല, അത് വായിച്ചത്, നിങ്ങളുടെ മനസ്സ്സിന്റെ വികൃതിയാണ്.
പാപഭാരം, ഹാവൂ, മുഴുവന്‍ വായിക്കൂ കുട്ടി. ഓട്ടോപിടിച്ച് ഓടി വരുബോള്‍, ലക്ഷ്യസ്ഥാനം മറക്കരുത് മിനക്ഷി.
അറ്റ്ലാസ്റ്റ്, ഒരിക്കല്‍ കൂടി, മാപ്പ്, വിജയന് മാഷിന്റെ ഉദാഹരണം എഴുതിയതിനും, അത് നിങ്ങളുടെ ബ്ലോഗില്‍ പോസ്റ്റിയതിനും.
(ഇത് നമ്മുക്ക് ഇവിടെ നിര്‍ത്താം)
അങ്ങനെ ജബ്ബാര്‍ മാഷിതാ ലഷ്ഷ്യത്തിനരികെയെത്തിയിരിക്കുന്നു. ഒത്തിരിവലിയ ഒരു ദൈവം ഉണ്ടെന്ന് അദ്ധേഹം മനസ്സിലാക്കിയിരിക്കുന്നു. ഇനി എന്താണീ ദൈവമെന്നും എവിടെയാണെന്നുമാണറിയേണ്ടത്.
എന്റെ എളിയ അഭിപ്രായത്തില്‍ ഇത്രവലിയ ദൈവത്തെ ഉള്‍കൊള്ളാന്‍ പുസ്തകങ്ങളിലെ സ്വര്‍ഗ്ഗത്തിനോ, നരകത്തിനോ കഴിയുകയില്ല.ഭൂമിക്കോ,ആകാശത്തിനോ,നക്ഷത്രങ്ങള്‍ക്കോ കഴിയില്ല ഇവയെല്ലാം ഉള്‍ക്കൊള്ളാന്‍
തക്ക മനസ്സിനു മാത്രമേ കഴിയൂ. ഈ പ്രപഞ്ചം മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിവുള്ള മനുഷ്യന്റെ മനസ്സ് എങ്ങനെ ചുരുങ്ങിപ്പോകുന്നു എന്നാണോരോരുത്തരും അറിയേണ്ടത്. അതിന്റെ കാരണം മതമോ, പുസ്തമോ,
സ്വാര്‍ത്ഥതയോ, സംശയമോ എന്തായാലും അതാണുപേക്ഷിക്കേണ്ടത്.
കിരണ്‍,
ഫ്രീവില്‍ സിദ്ധ്വാന്തം പിടിവിട്ടോ?.
മനസിലായില്ലെങ്കില്‍ ഒന്ന്കൂടി വ്യക്തമായി പറയാം.
-------------------
ഓരോ ആത്മാവും സമ്പാദിക്കുന്നത് എന്തോ അത് അവന് അറിയുന്നു.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ മറച്ചുവെക്കുന്നതും വെളിപ്പെടുത്തുന്നതും തീര്‍ച്ചയായും നീ അറിയുന്നു. അല്ലാഹുവിന് ഗോപ്യമായിട്ട് യാതൊന്നുമില്ല. ഭൂമിയിലുമില്ല, ആകാശത്തുമില്ല.
സംശയമെന്യേ, അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നു.
ആകാശങ്ങളിലെയും ഭൂമിയിലെയും രഹസ്യങ്ങള്‍ അറിയുന്നത് അവന്ന് മാത്രമാണ്.
തീര്‍ച്ചയായും അവന് രഹസ്യത്തെയും ഏറ്റം നിഗൂഢമായതിനെയും അറിയുന്നുണ്ട്.
അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന് അറിയുന്നു. അവരോ, അതെക്കുറിച്ച് ഒന്നും അറിയുന്നില്ല.
എന്റെ രക്ഷിതാവ് ആകാശങ്ങളിലും ഭൂമിയിലും പറയപ്പെടുന്ന സംസാരം അറിയുന്നവനാണ്.അവനോ, എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
അവന് ദൃശ്യവും അദൃശ്യവും അറിയുന്നവനാകുന്നു.
നിങ്ങള്‍ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതും അല്ലാഹു അറിയുന്നു.
ആകാശങ്ങളിലെയും ഭൂമിയിലെയും രഹസ്യങ്ങള്‍ അറിയുന്നവനാണ് ഇത് ഇറക്കിത്തന്നത്.
നാളെ താന്‍ എന്താണ് സമ്പാദിക്കാനിരിക്കുന്നുവെന്ന് ഒരു ജീവിയും അറിയുന്നില്ല. ഏതു മണ്ണിലാണ് താന്‍ മരിക്കുകയെന്നും യാതൊരാളും അറിയുന്നില്ല. തീര്‍ച്ചയായും അല്ലാഹു (മാത്രമാകു ന്നു) ഒക്കെ അറിയുന്നവനും തികഞ്ഞ ധാരണയുള്ളവനും.
തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളിലും ഭൂമിയിലും ഒളിഞ്ഞു കിടക്കുന്നവയൊക്കെയും അറിയുന്നവനാണ്.തീര്‍ച്ചയായും അവന്ഹൃദയങ്ങളിലുള്ള(രഹസ്യങ്ങള്‍)അറിയുന്നവനാകുന്നു
കണ്ണുകളുടെ കള്ളനോട്ടവും ഹൃദയങ്ങള്‍ മറച്ചുവെക്കുന്നതുമെല്ലാം അവന്(അല്ലാഹു) അറിയുന്നു.
----------------
ഇതോക്കെ, എതാനും വചനങ്ങള്‍ മാത്രമാണ്. ഇനിയും വേണമെങ്കില്‍ ധാരളമുണ്ട്. ഇത് ഞാന്‍ വിശ്വസിക്കുന്നു. അംഗീകരിക്കുന്നു. ഇതില്‍ എനിക്ക് ഉത്തമബോധ്യവുമുണ്ട്.
സംശയം അശേഷമില്ല, എല്ലാവരുടെയും, ഭൂതവും വര്‍ത്തമാനവും, ഭാവിയും അറിയുന്ന നാഥന്റെ കഴിവില്‍.
കിരണ്‍, എന്താണ് ഇനി ചോദ്യം.
അലി ശരിയായിത്തന്നെ പറഞ്ഞിരിക്കുന്നു. എനിക്ക് എന്നാല്ല ആര്‍ക്കും ഭാവി അറിയാന്‍ കഴിയില്ല എന്നും ഞാന്‍ സമ്മതിക്കുന്നു. പക്ഷെ ഭാവി അറിയാന്‍ കഴിയുന്ന അല്ലാഹൂവിന് ഞാന്‍ അടുത്തതായി എന്തു ചെയ്യും എന്ന് അറിയാമല്ലോ? അപ്പോള്‍ എന്റ് ഭാവി എന്നത് പ്രീ ഡിഫൈന്റല്ലേ. ഞാന്‍ കുറച്ചു കൂടി വ്യക്തമാക്കാം. ഞാന്‍ ഒരു കവലയില്‍ നില്ക്കുന്നു. എനിക്ക് പോകാന്‍ രണ്ട് വഴിയുണ്ട് അതില്‍ ഏതു വഴി ഞാന്‍ തെരെഞ്ഞെടുക്കും എന്ന് അല്ലാഹൂ നേരെത്തെ അറിയുന്നു. അപ്പോള്‍ എന്റെ ഭാവി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍ മുന്‍കൂട്ടി എഴുതിപ്പെട്ടിരിക്കുന്ന ഒരു പ്രോഗ്രാം പോലെ എന്റെ ജീവിതം പരിമിതപ്പെടുത്തിയിരിക്കുന്നു. ഞാന്‍ നേരെത്തെ എഴുതിയതും ജബ്ബാര്‍ മാഷ് പറഞ്ഞതുമായ ഖുറാന് വചനം ഇവിടെ കൂടുതല്‍ പ്രസ്കത്മാകുന്നു.
ജബ്ബാര്‍ മാഷ് പറഞത്
നിങ്ങള്‍ ഇച്ഛിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു നേര്‍മാര്‍ഗ്ഗം സ്വീകരിക്കാം; പക്ഷെ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.[കുര്...]
അപ്പോള്‍ അലി മുസ്ലിമും ഞാന്‍ ക്രൈസ്തവനും ജബ്ബാര്‍ മാഷ് ആദ്യം മുസ്ലിമും പിന്നീട് യുക്തിവാദിയുമൊക്കെ ആയത് അല്ലാഹുവിന്റെ ഇഛ പ്രകാരം എന്ന് പറയേണ്ടി വരില്ലെ? അപ്പോള്‍ ഇവിടെ എവിടെയാണ് ഫ്രീ വില്‍ സിദ്ധാന്തത്തിന് എവിടെ എന്ത് പ്രസ്ക്തിയാണുള്ളത് ?
റഫീഖ്,
ഇവരിലോക്കെ നല്ല നേതാക്കളുണ്ട്. ആരെ സമീപിക്കണമെന്നത് നിങ്ങളുടെ ഇഷ്ടം. ഖുര്‍ആന്‍ തര്‍ജ്ജമയില്‍, വിവരണങ്ങള്‍ മാത്രമാണ് മാറ്റുന്നത്. ഖുര്‍ആന്‍ വാക്യങ്ങളോ, അതിന്റെ അര്‍ഥങ്ങളോ മാറ്റുന്നില്ല. നെറ്റില്‍ തന്നെ ഇഷ്ടാനുസരണം ഖുര്‍ആന്‍ പരിഭാഷയുണ്ട്. അരുടെതാവണമെന്ന് നിങ്ങള്‍ തിരുമാനിക്കുക. ആരായാലും നിങ്ങള്‍ മുസ്ലിം തന്നെയാവും, കുത്ത്ബക്ക് മലയാളം പറഞ്ഞാലോ, അറബി പറഞ്ഞാലോ, സലാം പറഞ്ഞാലോ, ഇല്ലെങ്കില്ലോ, കൂട്ടമായി പ്രാര്ത്തിച്ചലോ, ഇല്ലെങ്കിലോ, നിങ്ങളുടെ ഹൃദയത്തെ ശുദ്ധികരിക്കുക. വിശ്വാസിയാണെന്ന് വിടിന് പുറത്തെഴുതി വെച്ചാത്കൊണ്ട് മാത്രം മലക്കുകള്‍ ഓടിവരില്ല, മറിച്ച്, പ്രവര്‍ത്തിക്കുക, പതിഫലം അഗ്രഹിക്കാതെ, അല്ലാഹുവിന് വേണ്ടി, അതിന്റെ പ്രീതിക്ക് വേണ്ടി, പ്രവര്‍ത്തിക്കുക. വഴിയില്‍നിന്ന് മുള്ളെടുത്ത് കളയുന്നത് പോലും നന്മയാണെന്ന് പറഞ്ഞ പ്രവാചകന്റെ പാത പിന്തുടരുക.
കുണ്ടോട്ടിയില്‍ നിന്നും മലപ്പുറം വഴിയും, മഞ്ചേരി വഴിയും പെരിന്തല്മണ്ണയിലെത്താം. എതാണ് നല്ല റോഡെന്ന് നിങ്ങള്‍ തിരുമാനിക്കുക.
സാലഹുദ്ദീന്‍ ഭായി, മറുപടി പറയരുത്, കാത്തിരിക്കുക. അതിന് മുന്‍പ്, മാഷുടെയും, കെ.പി.ജിയുടെയും, അഭിപ്രായം പറയുക.
ദൈവം എന്തേ മനുഷ്യന് മാത്രം നിയന്ത്രണങ്ങള്‍ വച്ചിരിക്കുന്നു?.. മൃഗങ്ങള്‍ക്ക് ഒന്നും സ്വര്‍ഗത്തില്‍ സ്ഥാനമില്ലേ? അഥവാ, ഉണ്ടെങ്കില്‍ ആളുകളെ കൊന്ന ആനക്ക് സ്വര്‍ഗരാജ്യം കിട്ടില്ലേ?
(ചോദ്യം ബാലിശം ആണെന്നറിയാം....എന്നാലും മൃഗങ്ങളും ദൈവസൃഷ്ടി ആണെന്നാണല്ലോ കരുതുന്നത്)
ഒരു കുഞ്ഞ് ജനിക്കുന്ന സമയത്ത്, അവന് മരണശേഷം സ്വര്‍ഗത്തിലോ നരകത്തിലോ എന്നത് അള്ളാഹുവിന് അറിയാം, അല്ലെങ്കില്‍ അള്ളാഹു നിശ്ചയിച്ചിരിക്കുന്നു എന്നല്ലേ അലി പറഞ്ഞതിന്റെ പൊരുള്‍??
അങ്ങിനെയെങ്കില്‍ അവന്റെ ജീവിതത്തിനെന്തര്ഥം??
നെഞ്ജത്ത് കൈ വച്ച് പ്രര്‍ഥിച്ച് കാര്യലാഭം നേടി എന്നു പറഞ്ഞില്ലേ അലി? അലി ജനിക്കും മുമ്പേ തന്നെ എന്തൊക്കെ നേടണം എന്ന് നിശ്ചയിക്കപ്പെട്ടിരുന്നു. പിന്നെ പ്രാര്‍ഥിച്ചത് കൊണ്ടാണ് കിട്ടിയത് എന്നു പറയുന്നതില്‍ അര്‍ഥമുണ്ടോ?
അനില്‍,
മൃഗങ്ങളോട് വളരെ സൗമ്യമായും കാരുണ്യത്തോടും പെരുമാറണമെന്നാണ് ഇസ്ലാം കല്‍പ്പിക്കുന്നത്. അതിനുള്ള പ്രതിഫലവും, ശിക്ഷയും ഹദീസുലുണ്ട്.
മനുഷ്യനും മൃഗങ്ങളും ജിന്നുകളും വിധിപറയുന്ന ദിവസം ഒരുമിച്ച് കൂട്ടപ്പെടുമെന്ന് ഖുര്‍ആന്‍ വചനങ്ങളുണ്ട്. (6:38, 81:5)
ഈ വിഷയത്തിലുള്ള ഹദീസ് ഇങ്ങനെ:-
"അല്ലഹു, മനുഷ്യന്റെയും, ജിന്നിന്റെയും, മൃഗങ്ങളുടെയും ഇടയില്‍ വിധി പറയുന്ന ദിവസം. എല്ലാ പ്രവര്‍ത്തികള്‍ക്കും പ്രതിഫലം നല്ക്കുന്ന ആ ദിവസത്തില്‍, ഒരു കാര്യവും പരിഹരിക്കപ്പെടാതെ പോവില്ല. പിന്നീട് അല്ലഹു പറയും "മണ്ണാവുക". മൃഗങ്ങള്‍ മണ്ണായി തീരും". (അലബാനി, മുസ്ലിം ഹദീസുകള്‍)
1. മൃഗങ്ങളോട് വളരെ സൗമ്യമായും കാരുണ്യത്തോടും പെരുമാറണമെന്നാണ് ഇസ്ലാം കല്പ്പിക്കുന്നതെങ്കില് പിന്നെന്തിന് “മൃഗബലി” നടത്തണം?
2.ദൈവം സൃഷ്ടിച്ച ജീവികളില്‍ മനുഷ്യന് മാത്രമേ സ്വര്ഗത്തിന് വേണ്ടി ജീവിക്കുന്നുള്ളോ?
3. ദൈവസൃഷ്ടിയായ മൃഗങ്ങള്‍ എന്തു കൊണ്ട് മണ്ണായി പോകണം?
4.ഇനി അതിലും കടന്ന ഒരു ചോദ്യം. മറ്റേതെങ്കിലും ഗ്രഹത്തില്‍ അല്ലെങ്കില്‍ വേറെ ഏതെങ്കിലും സൌരയൂഥത്തില്‍ ജീവന് ഉണ്ടാകാം എന്ന് ഏതെങ്കിലും മത ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ടോ?
5. ഉണ്ടെങ്കില്‍ ആ ജീവികളെയും ഈ അന്ത്യ ദിനത്തില്‍ ദൈവം തന്റെ അടുത്തേക്ക് വിളിച്ച് കൂട്ടുമോ? അതോ ഭൂമിയിലെ മനുഷ്യര്‍ക്ക് മാത്രമായാണോ ആ സ്വര്‍ഗം?
പ്രിയപ്പെട്ട അബ്ദുല്‍ അലി ,
ഞാന്‍ ഈ ചര്‍ച്ചയില്‍ സക്രിയമായി ഇടപെടാതിരിക്കാന്‍ കാരണം എന്റെ വാക്കുകള്‍ കൊണ്ട് ആരേയും വേദനിപ്പിക്കാന്‍ ഇടവരരുത് എന്നത് കൊണ്ടായിരുന്നു . പിന്നെ ഈ ചര്‍ച്ച മാറി നിന്ന് സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടിരുന്ന ഒരു യുക്തിചിന്തകന്‍ (നിങ്ങള്‍ക്ക് നിരീശ്വരവാദി എന്ന് വിളിക്കാം,എനിക്ക് ആ പദപ്രയോഗത്തോട് യോജിപ്പില്ല)എന്ന നിലയില്‍ രണ്ടേ രണ്ട് കമന്റ് എഴുതി . ഒന്ന് ബുദ്ധിമാനേയും,മറ്റൊന്ന് ജബ്ബാര്‍ മാഷെയും സംബോധന ചെയ്തുകൊണ്ട് . അലിയോടും സലാഹുദ്ധീനോടും നേരിട്ട് സംവദിക്കാതെ മന:പൂര്‍വ്വം ഞാന്‍ മാറി നില്‍ക്കുകയായിരുന്നു . കാരണം ഞാന്‍ അടിസ്ഥാനപരമായി മനുഷ്യാവസ്ഥയില്‍ ഖിന്നനാണ് , അഥവാ ദു:ഖിതനാണ് . ഈ ജീവിതം കൊണ്ട് തുഛമായ സന്തോഷവും ഏറിയ ഭാഗവും ദുരിതങ്ങളുമാണ് ഒരാള്‍ക്ക് ലഭിക്കുന്നത് . ദുരിതങ്ങളില്‍ ഭൂരിഭാഗവും മനുഷ്യ നിര്‍മ്മിതവുമാണ് . ഏറെക്കാലത്തെ നിരീക്ഷണങ്ങള്‍ക്കും ചിന്തകള്‍ക്കും ശേഷം ദൈവം എന്ന പ്രതിഭാസം എന്നൊന്നില്ല എന്നെനിക്ക് മനസ്സിലായിട്ടുണ്ട് . അതെനിക്ക് വളരെ നന്നായി അവതരിപ്പിക്കാനും കഴിയും . എന്നാല്‍ ഒരു തര്‍ക്കത്തില്‍ എത്തിപ്പെട്ട് അലിയെയും സലാഹുദ്ധീനെയും വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല . അതാണ് മാറിനില്ക്കാന് കാരണം . മീനാക്ഷിയുടെ കമന്റ് കണ്ടപ്പോള്‍ ഞാന്‍ അല്പം പാളി . സംയമനം ഒരു ദുര്‍ബ്ബല നിമിഷത്തില്‍ വഴി മാറി . എന്നിട്ടും ഞാന്‍ ശ്രദ്ധിച്ചിട്ടാണ് ആ കമന്റ് എഴുതിയത് . ഒരു വിശ്വാസിക്ക് എല്ലാറ്റിനും ഒരു സമാധാനം കിട്ടും . എന്നാല്‍ എന്നെ പോലെയുള്ളവര്‍ക്ക് അത്തരമൊരു വ്യാജ സമാധാനം ലഭിക്കാന്‍ വഴിയില്ല . അത് കൊണ്ടാണ് ഡോ.മുഹമ്മദലിയുടെ ദു:ഖം ഞാനും മനസ്സില്‍ പേറുന്നത് . അപരിഹാര്യമായ നഷ്ടം സംഭവിച്ചവര്‍ക്ക് അത് ദൈവേച്ഛയാണെന്ന് സമാധാനിക്കാന്‍ ഒരു വിശ്വാസിയാണെങ്കില്‍ പോലും കഴിയില്ല . ആ പൊട്ടിക്കണ്ണന് എന്നെ ഇങ്ങിനെ ചെയ്തല്ലോ എന്ന് ആ സങ്കല്പ്പ ദൈവത്തിനെ പ്രാകുകയേയുള്ളൂ .
മനുഷ്യനും മറ്റ് സചേതനവും അചേതനവുമായ എല്ലാം തന്നെ ഓരോന്നും പ്രകൃതിയുടെ അവിഭാജ്യമായ ഭാഗമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട് . ഒരു വിശ്വാസിയുടെ മനസ്സല്ല ഒരു സത്യാന്വേഷകന്റേത് . അവിടെയാണ് ഞാനും ജബ്ബാര്‍ മാഷും മറ്റും , സലാഹുദ്ധീനും അലിയും പോലുള്ള മറ്റ് വിശ്വാസികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് . ഒരു വിശ്വാസിയുടെ മനസ്സും അവന്റെ വ്യഥകളും സത്യന്വേഷിക്ക് വായിച്ചെടുക്കാന്‍ പറ്റും . എന്നാല്‍ മറിച്ച് ഒരു വിശ്വാസിക്ക് കഴിയില്ല.
ഇതിനിടയില്‍ വളരെ പ്രസക്തമായ ഒരു കമന്റ് ഉപ്പായി മാപ്ല എന്ന കമന്റര്‍ എഴുതിയിരുന്നു . വിശദമായ ഒരു മറുകമന്റ് എഴുതണമെന്നെനിക്കുണ്ടായിരുന്നു . എന്നാല്‍ ടൈപ്പ് ചെയ്താല്‍ തീരില്ല എന്ന് മനസ്സിലാക്കി പിന്മാറുകയായിരുന്നു .
യുക്തിവാദികള്‍ക്ക് ദൈവം ഇല്ല എന്ന് ദൈവ വിശ്വാസികളോട് പറയേണ്ടി വരുന്നതിന്റെ കാരണം , മനുഷ്യ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന അനേകമനേകം വിശ്വാസങ്ങളുടെ കേന്ദ്ര ബിന്ദു ആ വിശ്വാസമായത് കൊണ്ടാണ് . ഭൂമിയില്‍ ജീവിയ്ക്കുന്ന സര്‍വ്വ മനുഷ്യരും വസ്തവത്തില്‍ ഒറ്റ വര്‍ഗ്ഗമാണ് . എന്ത് വ്യത്യാസമാണ് മനുഷ്യര്‍ തമ്മിലുള്ളത് ? ഒന്നുമില്ല അതാണ് വാസ്തവം . അങ്ങിനെ എല്ലാ മനുഷ്യരും ഒരു ദൈവത്തില്‍ വിശ്വസിച്ച് (ഉണ്ടോ ഇല്ലയോ എന്ന തര്‍ക്കം ഇവിടെ ഒരു ബൌദ്ധിക തര്‍ക്കം മാത്രമായിരിക്കും)എല്ലാ വരും സഹോദരത്വ ഭാവേന ജീവിച്ചിരുന്നുവെങ്കില്‍ ജീവിതത്തില്‍ ഓരോരുത്തര്‍ക്കും കിട്ടുമായിരുന്ന സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും അളവ് എത്രയോ കൂടുതലാവുമായിരുന്നു . ദൈവ വിശ്വാസത്തിന്റെ ഒറ്റ പേരിലാണ് ഇന്ന് ലോകം സംഘര്‍ഷ പൂരിതമായിരിക്കുന്നത് . ബാക്കി വരുന്ന ദുരിതങ്ങള്‍ ഒരുക്കുന്നത് അധികാര രാഷ്ട്രീയവും . ഒരു യുക്തിവാദി മനുഷ്യന്റെ അവസ്ഥയില്‍ അസ്വസ്ഥനാവുന്നത് കൊണ്ടാണ് എല്ലാ അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പ്രതികരിക്കുന്നത് . അല്ലാതെ എന്ത് നേട്ടമാണ് അയാള്‍ക്ക് ലഭിക്കുക , സഹജീവികളുടെ പുച്ഛവും വെറുപ്പുമല്ലാതെ !
വിശ്വാസം ഇന്ന് ഒരു വന്‍ ബിസ്സിനസായി വളര്‍ന്ന് വിശ്വാസികളെ അതിക്രൂരമായി ചൂഷണം ചെയ്യുന്നു . പത്രങ്ങള്‍ നോക്കുക . എന്തെല്ലാം തായത്തുകളുടെയും , യന്ത്രങ്ങളുടെയും, മന്ത്രങ്ങളുടെയും പരസ്യങ്ങളാണ് ? വിശ്വാസം ഒരു ദൈവത്തില്‍ ഒതുങ്ങുന്നില്ല . വിശ്വാസിയെ കൊല്ലാക്കൊല ചെയ്യുന്ന സര്‍വ്വ മാരണങ്ങളിലും പോയി സ്വയം കുടുങ്ങുന്നു . കിട്ടുന്ന അവസരം ഉപയോഗിച്ച് തങ്ങളും കഴിയുന്നത്ര ചൂഷണം ചെയ്യാമെന്നല്ലാതെ അവന്റെ സഹായത്തിന് ഒരു മതവും, പാര്‍ട്ടിയും , ആള് ദൈവങ്ങളും എത്തുന്നില്ല . എല്ലാം എല്ലാവരും മത്സരിച്ച് കച്ചവട സാധ്യതയാക്കി മാറ്റുന്നു . അങ്ങിനെയുള്ള ഒരു ആസുര കാലമാണിത് .
ഈ അവസ്ഥ മാറ്റിയെടുക്കാന്‍ യുക്തിവാദിയുടെ കൈയില്‍ മാന്ത്രിക വടി ഒന്നുമില്ല . എന്നാല്‍ യുക്തിവാദികള്‍ മാത്രമാണ് സ്വന്തം ജീവന് നേരെയുള്ള ഭീഷണികള്‍ പോലും അവഗണിച്ചു കൊണ്ട് സത്യം വിളിച്ചു പറയുന്നത് .യുക്തിവാദികളുടെ കാര്യം പരിതാപകരമാണ് . അവനോട് ഐക്യദാര്‍ഢ്യം പുലര്‍ത്താന്‍ ആരുമില്ല . എന്നാല്‍ ഒന്നുണ്ട് കിടയറ്റ ആത്മ ബലം . അത് കൊണ്ടാണ് ജബ്ബാര്‍ മാഷിനും ടീച്ചര്‍ക്കും മക്കള്‍ക്കും മലപ്പുറത്ത് ജീവിയ്ക്കാന്‍ കഴിയുന്നത് . വിശ്വാസി അടിസ്ഥാനപരമായി ഭീരുവാണ് . ഭീരുത്വമാണ് വിശ്വാസത്തിന്റെ അടിസ്ഥാനം .
വേണമെങ്കില്‍ എനിക്ക് ഇങ്ങിനെ എത്രയോ എഴുതി ഈ കമന്റ് ദീര്‍ഘിപ്പിക്കാം . അബ്ദുല്‍ അലിയെ ബോധ്യപ്പെടുത്താനല്ല . അതിന് കഴിയുകയുമില്ല . അബ്ദുല്‍ അലിക്ക് എന്നോടുള്ള ബഹുമാനം നഷ്ടപ്പെട്ടതില്‍ എനിക്ക് ഖേദമൊന്നുമില്ല . മറ്റുള്ളവരുടെ സ്നേഹവും ബഹുമാനവും , ഇങ്ങിനെ മനസ്സില്‍ തോന്നുന്നത് വെട്ടിത്തുറന്ന് പറയുന്ന എനിക്ക് പ്രതീക്ഷിക്കാന്‍ കഴിയുമോ ?
ഞാന്‍ തല്ക്കാലം നിര്‍ത്തുകയാണ് , ആവശ്യമെങ്കില്‍ വീണ്ടും തിരിച്ചു വരാം . ആരുടെയും മനസ്സില്‍ പകയും വിദ്വേഷവും ഇല്ലാതിരിക്കട്ടെ !
അനില്‍,
1. മൃഗങ്ങളെ അറുകരുതെന്ന് പറഞ്ഞിട്ടില്ല, അവയെ ഭക്ഷണത്തിനുള്ള വിഭവമായി ഖുര്‍ആന്‍ സുക്തങ്ങളുണ്ട്. ഭൂമിയില്‍ ഒന്നിനെയും അല്ലാഹു സൃഷ്ടിച്ചിട്ടില്ല, മനുഷ്യന് ഉപകാരമായികൊണ്ടല്ലാതെ.
2. അല്ല, അല്ലാഹുവിന്റെ സൃഷ്ടികള്‍ തന്നെയാണ് മലക്കുകളും, ജിന്നുകളും. മലക്കുകള്‍ അല്ലാഹുവിനെ അനുസരിക്കുക എന്ന ദൗത്യം മാത്രം നിര്‍വേറ്റുന്നു. അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കാനും, അവന് വഴിപ്പെട്ട് ജീവിക്കാതിരിക്കാനും വേണമെങ്കില്‍ അല്ലാഹു വല്ലാത്തവര്ക്ക് വഴിപ്പെട്ട് ജീവിക്കാനുമുള്ള സ്വാതന്ത്ര്യം നല്കപ്പെട്ട സൃഷ്ടികള്‍ മനുഷ്യനും ജിന്നും മാത്രമാകുന്നു.
3. അതാണ് ദൈവഹിതം. കാരണം നബിയോ, വിശുദ്ധ ഗ്രന്ഥമോ പറയുന്നില്ല.
4. ജിന്ന് എന്ന വിഭാഗം, ഭൂമിയിലാണെന്നാണ് പ്രബലമായ അഭിപ്രായം.
5. അവരുടെ പ്രവര്‍ത്തിക്ക് അവര്‍ക്കുള്ള രക്ഷയും ശിക്ഷയും വിധിക്കുകതന്നെ ചെയ്യും. സ്വര്‍ഗ്ഗത്തിനും നരകത്തിനും മനുഷ്യനും ജിന്നും അര്‍ഹരാണ്. നരകത്തിന് മലക്കുകള്‍ അര്‍ഹരല്ല, കാരണം അവര്‍ ദൈവ നിഷേധികളല്ല.
"അതിനുമുമ്പ് ജിന്നുകളെ നാം അത്യുഷ്ണമുള്ള തീജ്ജ്വാലയില്നിന്നു സൃഷ്ടിച്ചിട്ടുണ്ടായിരുന്നു." (15:27)
"അന്നേ ദിവസം മനുഷ്യനോടോ ജിന്നിനോടോ അവന്റെ പാപത്തെക്കുറിച്ചു ചോദ്യം ചെയ്യപ്പെടുകയില്ല." (55: 39)
"മനുഷ്യരിലും ജിന്നുകളിലുംപെട്ട (ദുര്‍ബോധകന്റെ ഉപദ്രവത്തില്‍നിന്ന്)" (114: 6)
ജിന്ന് വിഭാഗം മനുഷ്യനെ പോലെ തന്നെ സമൂഹമായി ജിവിക്കുകയും ജനിക്കുകയും മരിക്കുകയും ചെയ്യുന്നുണ്ട്. ജിന്ന് വിഭാഗത്തിന് മാത്രമായി മൃഗങ്ങളുണ്ടെന്ന് ഹദീസുണ്ട്. (മുസ്ലിം, ദവൂദ്)
കൂടുതല്‍ അറിയുന്നവന് അല്ലാഹുവാകുന്നു.
അബ്ദുല്‍ അലി മുസ്ലിയാര് വയളു പറയാന്‍ തുടങ്ങി! ഇനി നമുക്കു വയളു കേള്‍ക്കാം!!
ജിന്ന് വിഭാഗം മനുഷ്യനെ പോലെ തന്നെ സമൂഹമായി ജിവിക്കുകയും ജനിക്കുകയും മരിക്കുകയും ചെയ്യുന്നുണ്ട്. ജിന്ന് വിഭാഗത്തിന് മാത്രമായി മൃഗങ്ങളുണ്ടെന്ന് ഹദീസുണ്ട്.
ഇനി എന്നെങ്കിലും മറ്റെവിടെയെങ്കിലും ജീവന് കണ്ടെത്തിയാല്‍ അതിനും ഉത്തരമായി!!
Now total Confusion....
“ജിന്ന് എന്ന വിഭാഗം, ഭൂമിയിലാണെന്നാണ് പ്രബലമായ അഭിപ്രായം.”
“ജിന്ന് വിഭാഗം മനുഷ്യനെ പോലെ തന്നെ സമൂഹമായി ജിവിക്കുകയും ജനിക്കുകയും മരിക്കുകയും ചെയ്യുന്നുണ്ട്. ജിന്ന് വിഭാഗത്തിന് മാത്രമായി മൃഗങ്ങളുണ്ടെന്ന് ഹദീസുണ്ട്.”,
അപ്പോള്‍ ജിന്നുകളെ നമുക്ക് കാണാന്‍ പറ്റില്ലേ?
ഞാന്‍ ചോദിച്ച അന്യഗ്രഹ ജീവികള്‍ എന്ന ഒരു വര്‍ഗ്ഗം ആണോ ഈ ജിന്നുകളും മലക്കുകളും?.
ഇനി ചോദ്യം 2. ഒരു തിരുത്ത്.. ഞാന്‍ ഉദ്ദേശിച്ചത് മലക്കുകളേയും ജിന്നിനെയും അല്ലായിരൂന്നു. ഭൂമിയിലെ മറ്റ് ജീവികളെ ആയിരുന്നു. ഈ പറയുന്ന ദൈവത്തിന്റെ സൃഷ്ടിയാണ് മൃഗങ്ങളും എങ്കില്‍ , എന്തീനാണ് വിവേചനം? അവര്‍ക്കും സ്വര്‍ഗത്തില്‍ ഒരു ഇടം കൊടുത്തുകൂടേ?...
ഈ ചര്‍ച്ച ഇങ്ങനെ പോയാല്‍ പ്രശ്നമാണല്ലോ. ജബ്ബാര്‍ മാഷെ ഇപ്പോള്‍ത്തന്നെ നമ്മുടെ പോസ്റ്റില്‍ കമന്റുകളാല്‍ തൂങ്ങിത്തുടങ്ങി. കൂടുതല്‍ കമന്റ് ഇനിയും വന്നാല്‍ ചര്‍ച്ച തൂങ്ങും. ഈ ചര്‍ച്ചയില്‍ ഇനിയും ഉത്തരം കണ്ടെത്താനുള്ള ഭാഗങ്ങള്‍ വച്ച് പുതിയ ഒരു പോസ്റ്റ് തുടങ്ങിയാല്‍ നല്ലതായിരിക്കും എന്ന ഒരു അഭിപ്രായമുണ്ട്
ശ്രീ കെ.പി സര്, ഇത്തരം ചര്‍ച്ചകളാണ് സ്മൂഹത്തില്‍ നടക്കേണ്ടത്. ഒരുതരം കടച്ചില്.
ഒടുവില്‍ ലഭിക്കുന്നത് മറ്റെന്തിനേക്കളും ശ്രേഷ്ടമായ അറിവും. അക്രമത്തെ അറിവുതടയും. അതിനുപ്രാപ്തിയുള്ള താങ്കളെപ്പോലെയുള്ളവരെത്തന്നെയാണാവശ്യം. പിന്നെയൊരു തമാശ ഈ അഞ്ചരക്കണ്ടി ചേര്‍ത്താല്‍ രണ്ടരക്കണ്ടി കിട്ടും ഇങ്ങനെ കിട്ടുന്ന രണ്ട് അരക്കണ്ടികള് ചേര്‍ത്താല്‍ ഒരുകണ്ടിയാവും. അഞ്ച് അരക്കണ്ടിയേക്കാള് ഭേദമല്ലേ ഒരു മുഴുവന്‍ കണ്ട്രി. ഒരു സഹായം ചെയ്യമോ എങ്ങനെയാണു കുറിപ്പുകള്‍ പബ്ലിഷ് ചെയ്യുന്നതെന്നൊന്നു പറഞ്ഞു തരുമോ.
On November 18, 2007 at 4:16 AM Abdul Ali wrote EXCAVATIONS OVER THE LAST 150 YEARS HAVE UNEARTHED NOT A SINGLE INTERMEDIATE-FORM FOSSIL .
There are many transitional fossils including the famous Tiktaalik discovered in 2004. The problem with finding a transitional fossil between species1 and species2 for the creationists is that they now demand two more fossils one between species1 and newly found transitional fossil and one between transitional fossil and species2. This has been a common ploy among creationists. Finally they demand entire fossil history like every screen shot of a movie. I don't want to delve into other arguments on God/belief. If any one is interested i have given answers to frequently asked questions which i have faced in some earlier discussions in blogs and mail forums.
അല്ലാഹു ഇനിയും ചെറുതാകുന്നതു കാണണ്ടേ?
കുര് ആന്‍ ബ്ലോഗില്‍ പുതിയ പോസ്റ്റ്: “പ്രപഞ്ചത്തിന്റെ പരിപാലകനോ പ്രവാചകന്റെ പരിചാരകനോ??”
ഈ ബ്ലോഗിലെ കമന്റുകള്‍ വായിക്കുകമാത്രമേ ഇതുവരെ ചെയ്തിരുന്നുള്ളു. ചര്‍ച്ചകള്‍ വഴിമുട്ടുകയും, പല കമന്റുകളും വ്യക്തിപര്‍മായ പരമാര്‍ശം ആവുകയും ചെയ്യുന്നതുകൊണ്ട് ഇടപെടാമെന്നു തോന്നി.
ഈ പ്രപഞ്ചവും സകലചരാചരങ്ങളും ദൈവസൃഷ്ടിയാണെന്ന ദൈവവിശ്വാസികളുടെ വാദം അംഗീകരിച്ചാല്‍ ഈപ്രകൃതി നിയമങ്ങളും ദൈവേഛ തന്നെ യാണ് എന്നു വാദത്തിനുവേണ്ടി സമ്മതിക്കാന്‍ യുക്തി വാദികള്‍ക്കും എതിര്‍പ്പുണ്ടാവുമെന്ന് തോന്നുന്നില്ല. അങ്ങനെ വന്നാല്‍ ശാസ്ത്ര പഠനം എന്നത് ദൈവത്തെ അറിയാനുള്ള വഴിയാണെന്നു സമര്ഥിക്കാമല്ലോ.
ഒരാളില്‍ ശാസ്ത്രാവബോധം ഉണ്ടാവുന്നതും കാര്യങ്ങള്‍ മനസ്സിലാക്കുന്നതും യുക്തമായി ചിന്തിക്കുന്നതു കോണ്ടും വിശകലനം ചെയ്യുന്നതുകൊണ്ടുമാണ്. ആ നിലയ്ക്ക് ദൈവത്തെ നിഷേധിക്കുന്നതിനെക്കാളേറെ യുക്തി വാദികള്‍ ചെയ്യുന്നത് ദൈവത്തെ അന്വേഷിക്കുകയല്ലേ? ഈശ്വരനെ കണ്ടെത്താന്‍ വിശ്വാസികള്‍ അവരെ സഹായിക്കാനാണു ശ്രമിക്കേണ്ടത്. ഒരുകാര്യം വ്യക്ത്തമാണ്. അതിനവര്‍ക്ക് വളരെ സമയം വേണ്ടിവന്നേക്കും; ഒരു പക്ഷെ എല്ലാ പ്രകൃതി രഹസ്യങ്ങളും മനുഷ്യനു മനസ്സിലാവുന്നത് വരെ എങ്കിലും. അതും ദൈവേഛ തന്നെ ആണെന്നു ദൈവത്തിന്റെ സൃഷ്ടി വൈഭവം കൊണ്ട് മനസ്സിലാക്കാവുന്നതല്ലെയുള്ളു.
വിരിഞ്ഞിറങ്ങുന്ന ഒരു കോഴിക്കുഞ്ഞിനെ നിരീക്ഷിച്ച് നോക്കിയാല്‍,അതിന്റ്റെ ജനനവും, ജീവിതവുമെല്ലാം മുന്‍ക്കൂട്ടി നിശ്ചയിച്ചതു പോലെ അല്ലെ? പരസഹായം കൂടാതെ സ്വയം മുട്ടത്തോട് കൊത്തിപ്പൊട്ടിച്ച് പുറത്തുവരുന്ന കോഴിക്കുഞ്ഞ് സ്വയം ആഹാരം തേടാനും രണ്ടുകാലില്‍ നടക്കാനും പ്രാപ്തമാണ്. ആമ, പാമ്പ്, സാലമണ്‍ മത്സ്യം, പല്ലി,എന്നിങ്ങനെ
ഒട്ടനേകം ജീവികള്‍ക്ക് ജനിക്കുമ്പോള്‍ തന്നെ പിന്നീടുള്ള ജീവിതത്തിനാവശ്യമായതെല്ലം അതിന്റെ ചിത്തത്തില്‍ രേഖപ്പെടുത്തി ക്കഴിഞ്ഞിരിക്കും. ദേശാടന പക്ഷികള്‍ ആരോടും വഴി ചോദിക്കാതെ തന്നെ ലക്ഷ്യത്തില്‍ എത്തിച്ചേരാറില്ലെ? ദൈവത്തിന്റെ ഏറ്റവും ഉത്തമ സൃഷ്ടി ആയ മനുഷ്യന്റെ കാര്യം അതല്ല. ജനിച്ചുകഴിഞ്ഞ് അനുഭവ പാഠങ്ങളിലൂടെ ആണ് അവനെല്ലാം മനസ്സിലാക്കുന്നതും ജീവിതം തുടരുന്നതും.മനുഷ്യന് മനുഷ്യനായി വളരാന്‍ അനുയോജ്യമായ ചുറ്റുപാടുകള്‍ വേണം. ചെന്നായ് വളര്‍ത്തിയ മനുഷ്യക്കുട്ടി മനുഷ്യ സ്വഭാവത്തെ അല്ല മൃഗീയമായ (ചെന്നായയുടെ) സ്വഭാവ വിശേഷങ്ങളാണ് കാണിച്ചിട്ടുള്ളതെന്ന് ചരിത്രം പറയുന്നു.മറ്റ് ജീവികളുടെ മസ്തിഷ്കത്തില്‍ എല്ലാം എഴുതി വച്ച ദൈവം മനുഷ്യനില്‍ അത് പ്രയോഗിക്കുന്നതിനു പകരം സ്വയം കണ്ടെത്താനുള്ള ബുദ്ധി അവനു നല്കി. അതായത് അറിവ് അവന്
അന്വേഷിച്ച് തന്നെ കണ്ടെത്തണമെന്ന ആയിരിക്കാം ദൈവത്തിന്റെ ആഗ്രഹം. യുക്തിക്കാനുസരിച്ച് ചിന്തിച്ച് അവന് അവസാനം സ്രാഷ്ടാവിനെ കണ്ടെത്തുമായിരിക്കാം. അതിന് ഒരു പക്ഷെ യുഗങ്ങള്‍ തന്നെ വേണ്ടിവന്നേക്കാമെന്നും വരാം.
കാരണം അവര്‍ പ്രകൃതി നിയമങ്ങള്‍ പഠിച്ച്, പരീക്ഷണങ്ങള്‍ നടത്തി ദൈവമില്ല എന്ന ചിന്തെ തെറ്റാണെന്ന് “ശാസ്ത്രീയമായി“ തെളിയിക്കപ്പെടണം. അത്രയും കാലം കാത്തിരിക്കേണ്ട കാര്യം ഇല്ലതെ തന്നെ ദെവ സാന്നിധ്യം മനസ്സിലാക്കിക്കാന്‍ അബ്ദുല്‍ അലിയെ പോലുള്ള, ദൈവത്തെ അടുത്തറിയാന്‍ കഴിഞ്ഞ ഭാഗ്യശാലികള്‍ യുക്തി വാദികളെ സഹായിക്കുകയാണ് വേണ്ടത്.
ഇനി ഒരു മാത്രയില്‍ തന്നെ ദൈവ വിശ്വാസം ഒരു മാര്‍ഗം എനിക്കു നിര്‍ദേശിക്കാനുണ്ട്.:
യുക്തി വാദികളെ എളുപ്പത്തില്‍ ദൈവവിശ്വാസികള്‍ ആക്കാന്‍ അവര്‍ വിശ്വസിക്കുന്ന പലതും തെറ്റായിരുന്നെന്ന് തെളിയിച്ചാല്‍ മതി.
ഒരു നാണയം മുകളിലേക്കെറിഞ്ഞാല്‍ അത് താഴെ വീഴുമ്പോള്‍ തലയോ (HEAD) അല്ലെങ്കില്‍ വാലോ (tail) മുകളില്‍ വരും. ഈ പരിക്ഷണം ഒട്ടേറെ തവണ ആവര്‍ത്തിച്ചിട്ട് നോക്കിയാല്‍ ഏകദേശം പകുതി പരീക്ഷണങ്ങളില്‍ തലയും ബാക്കി പകുതി തവണ വാലും മുകളിലായി നാണയം വീഴുന്നതായി മനസ്സിലാക്കാം. ഇക്കാര്യം യുക്തി വാദികളും അംഗീകരിക്കും. ഇനി നമുക്ക് അബ്ദുല്‍ അലി അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു വിശാസിക്ക് യുക്തിവാദികളായ നിരീശ്വര വാദികള്‍ക്ക് വേണ്ടി
ഒരു ദൃഷ്ടാറ്ന്തം കാട്ടിക്കൊടുക്കാം. നെഞ്ചില്‍ കൈ വച്ചുകൊണ്ട്, ദൈവമേ തല മുകളില്‍ വരണമേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു നാണയം പല തവണ മുകളിലേക്കെറിയുക. എന്നിട്ട് എത്ര പ്രാവശ്യം തല മുകളില്‍ ആയി നാണയം വീണു എന്ന് കണക്കെടുക്കുക. ഈ പരീക്ഷണം വാലു മുകളില്‍ വിഴണെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ആവര്‍ത്തിക്കുക.
ഈ പരിക്ഷണത്തോടെ യുക്തിവാദത്തിന്റെ അടിക്കല്ലിളകും, പരീക്ഷണത്തിനു സമ്മതമല്ലേ, ബുദ്ധിമാന്, ജാബര്‍ , കിരണ്‍ തുടങ്ങിയ അവിശ്വാസികളേ??
മണി ഞാന്‍ അവിശ്വാസിയല്ല പക്ഷെ അലിയെപ്പോലെയുള്ള വിശ്വാസിയുമല്ല. പിന്നെ താങ്കള്പ്പറഞ്ഞ പരീക്ഷണത്തിന് ഞാന്‍ തയ്യാറല്ല. കേവലം എന്നെ തീവ്രവിശ്വാസിയാക്കാന് വേണ്ടി മാത്രം ഹെഡോ ടെയിലോ വീഴിക്കാന്‍ തക്കവിധം ചീപ്പല്ല ദൈവം. താങ്കളുടെ ദൈവ സങ്കല്പം ദയാവായി അടിച്ചേല്പ്പിക്കല്ലെ എനിക്ക് അതിലും മികച്ചതായി തോന്നുന്നത് അലിയുടെയും സലാഹുദീന്റെയും ദൈവ സങ്കല്പമാണ്
On November 21, 2007 at 10:04 AM Mani wrote ഒരു നാണയം മുകളിലേക്കെറിഞ്ഞാല്‍ അത് താഴെ വീഴുമ്പോള്‍ തലയോ (HEAD) അല്ലെങ്കില്‍ വാലോ (tail) മുകളില്‍ വരും. ഈ പരിക്ഷണം ഒട്ടേറെ തവണ ആവര്‍ത്തിച്ചിട്ട് നോക്കിയാല്‍ ഏകദേശം പകുതി പരീക്ഷണങ്ങളില്‍ തലയും ബാക്കി പകുതി തവണ വാലും മുകളിലായി നാണയം വീഴുന്നതായി മനസ്സിലാക്കാം. ഇക്കാര്യം യുക്തി വാദികളും അംഗീകരിക്കും. ഇനി നമുക്ക് അബ്ദുല്‍ അലി അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു വിശാസിക്ക് യുക്തിവാദികളായ നിരീശ്വര വാദികള്‍ക്ക് വേണ്ടി
ഒരു ദൃഷ്ടാറ്ന്തം കാട്ടിക്കൊടുക്കാം. നെഞ്ചില്‍ കൈ വച്ചുകൊണ്ട്, ദൈവമേ തല മുകളില്‍ വരണമേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു നാണയം പല തവണ മുകളിലേക്കെറിയുക. എന്നിട്ട് എത്ര പ്രാവശ്യം തല മുകളില്‍ ആയി നാണയം വീണു എന്ന് കണക്കെടുക്കുക. ഈ പരീക്ഷണം വാലു മുകളില്‍ വിഴണെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ആവര്‍ത്തിക്കുക.
ഈ പരിക്ഷണത്തോടെ യുക്തിവാദത്തിന്റെ അടിക്കല്ലിളകും
Mani, The experiment should be done like this. If one tosses a coin there are only two outcomes - head or tail. So if one tosses a perfect coin (not loaded) 1000 times, the most probable result looks like 500 heads and 500 tails. But there is some finite probability that the results can be skewed in one direction like 700-300. Try to repeat the experiment many times and see whether the skewed results are occurring more times than those predicted by probability. Then you can convince others that something is affecting the toss. These kind of studies were done for 27 years by a group (PEAR) in Princeton University Campus to see whether paranormal phenomena can affect the result of random number generators. But they could never come up with statistically significant results.
മണി പറഞ്ഞതിനോട് യോജിക്കുന്നു . എല്ലാ ജീവികളുടെയും ചിത്തത്തില്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ദൈവം എഴുതിവെച്ചിട്ടുണ്ട്. പാമ്പുകളോട് മനുഷ്യനെ കടിക്കാനും , മൂട്ടകളോടും പേനുകളോടും കൊതുകുകളോടും മനുഷ്യന്റെ ചോര കുടിക്കാന്‍ എഴുതിയിട്ടുണ്ട് . എന്നിട്ട് പാമ്പിനെ അടിച്ചു കൊല്ലാനും , മൂട്ടകളേയും കൊതുകിനേയും പേനിനെയും ഉരച്ചും അടിച്ചും കൊല്ലാനും മനുഷ്യനോടും പറഞ്ഞിട്ടുണ്ട് . ഇപ്പോള്‍ യുക്തിവാദത്തിന്റെ അടിക്കല്ല് ഇളകിയിട്ടുണ്ടാകും . എല്ലാം ദൈവത്തിന്റെ ഓരോ തമാശകളാണ് .
പ്രിയപ്പെട്ട കെ പി മാഷെ
സാര്‍ ഈ ചര്‍ച്ചയില്‍ സക്രിയമായി തന്നെ പങ്കെടുക്കണം എന്നാണ് എന്റെ അഭിപ്രായം. ആരും ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല സംവാദം. അത് കൂടുതല്‍ മനനം ചെയ്യാനും, ചിന്തിക്കാനും നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു സംവാദം (തരം താഴ്ന്ന തരത്തിലുള്ള വാദപ്രതിവാദമല്ല) നടക്കണമെങ്കില്‍ അത് ആരോഗ്യപരവും സമാധാന പരവുമായ അന്തരീക്ഷത്തിലായിരിക്കേണ്ടതുണ്ട്. അതിനു സംവാദത്തില്‍ പങ്കെടുക്കുന്ന എല്ലാവരും തന്നെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ അപരന്റെ വിശ്വാസത്തെ പരസ്പരം മാനിക്കപ്പെടേണ്ടത് ഉണ്ട്. അല്ലാത്ത പക്ഷം അത് ചിന്തയിലേക്ക് നയിക്കുന്നതിന് പകരം വാശിയുടെയും വൈരാഗ്യത്തിന്റെയും അന്തരീക്ഷത്തിലേക്ക് മാറ്റപെടുകയും, അത് മൂലം അനാരോഗ്യകരമായ അവസ്ഥയില്‍ എത്തപ്പെടുകയും ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.
ജബ്ബാര്‍ മാഷിന്റെ വിമര്‍ശിക്കാനുള്ള അവകാശത്തെ ഞാന്‍ മാനിക്കുന്നു. അദ്ധേഹത്തിന് വിമര്‍ശിക്കാനുള്ള അവകാശം തീര്‍ച്ചയായും ഉണ്ട്. ഖുര്‍ ആന്‍ തന്നെ അത് വകവെച്ചുകൊടുത്തിട്ടുമുണ്ട്. ഇഷ്ടമുള്ളവന് അത് സ്വീകരിക്കാം ഇഷ്ടമുള്ളവന് സ്വീകരിക്കാതിരിക്കാം. എന്നാല്‍ അദ്ധേഹത്തിന്റെ ഒട്ടു മിക്ക പ്രയോഗങ്ങളും, ശൈലിയും വിശ്വാസിയായ ഒരാളെ സംബദ്ധിച്ചേടത്തോളം വളരെ അരോചകവും, അജ്ഞാനിയും അവിവേകിയുമായ ഒരാളുടെ വാക്കുകളും മാത്രമാണ്. അദ്ധേഹം സമീപിച്ചതു പോലെയല്ല വിശ്വാസികള്‍ ഖുര്‍ ആനെ സമീപിക്കുന്നത്. തികച്ചും മുന്‍ ധാരണയും, ദൈവമില്ലേ, ഉണ്ടോ എന്ന സംശയത്തിന്റെയും കോണില്‍ നിന്നാണ് അദ്ധേഹം ഖുര്‍ ആനെ സമീപിക്കുന്നത്. അതിനാല്‍ തന്നെ അദ്ധേഹത്തിന് എന്തും പറയാം; അതേ ചിന്താഗതി തന്നെ വെച്ചു പുലര്‍ത്തുന്ന സാറും അദ്ധേഹത്തെ പിന്താങ്ങുന്നതില് അത്ഭുതപെടുന്നുമില്ല. അദ്ധേഹത്തിന്റെത് ഖുര്‍ ആന്‍ വിമര്ശനമെന്നേടത്തുനിന്നു വിധിപ്രസ്താവിക്കുന്നേടത്താണ് കാര്യങ്ങള്‍ ഉള്ളത്. ഒരാള്‍ മറ്റൊരാളുടെ ആദര്‍ശത്തെ വിധിക്കുന്നത് അപരന്റെ സ്വാതന്ത്രത്തിലേക്കുള്ള കൈകടത്തലാണ്. അതിനാല്‍ തന്നെ വൈകാരികമായ അന്തരീക്ഷത്തിലേക്ക് എത്തിപ്പെടാനുള്ള സാധ്യത ഉണ്ടായേക്കാം. സ്നേഹത്തോടെ സമീപിക്കുന്നതിന്റെയും, വിദ്വേശത്തോടെ സമീപിക്കുന്നതിന്റെയും വിത്യാസം ഒരാധ്യാപകനായ മാഷക്ക് തന്നെ നന്നായറിയാമയിരിക്കും. ചിന്തയെ ഉത്തേജിപ്പിക്കുകയാണ് ഉദ്ധേശമെങ്കില് അപരന്റെ ചിന്താഗതി കൂടി പരിഗണിക്കുന്നത് നന്നായിരിക്കും. അതിനാല്‍ തന്നെ നിരീക്ഷണമാണ് അഭികാമ്യം. ഒരുദാഹരണം ‘കുട്ടിദൈവം’ എന്ന പ്രയോഗം. എന്തിന്റെ അടിസ്ഥനത്തിലാണ് ഇങ്ങനെ ഒരു പ്രയോഗം എന്ന് എനിക്ക് മന്സ്സിലാകുന്നില്ല. കാരണം ഖുര്‍ ആന്‍ പരിചയപ്പെടുത്തുന്ന ദൈവം സര്‍വ്വ പ്രപഞ്ചങ്ങളെയും അതിലെ സര്‍വ്വ ചരാചരങ്ങളെയും സൃഷ്ടിക്കുകയും,സൃഷ്ടി ആവര്‍ത്തിക്കുകയും, അത് അന്യൂനമാക്കുകയും, സംവിധാനിക്കുക്കയും, ഓരോ സൃഷ്ടിക്കും നിയമവും,വ്യവസ്ഥയും നിര്‍ണ്ണയിച്ച് അതിനെ പരിപാലിക്കുകായും ചെയ്യുന്ന സര്‍വ്വ ശക്തനും, സര്‍വ്വജ്ഞനുമായ മഹാ ശക്തിയെയാണ്.
ഒരു വിശ്വാസി ഏറ്റവും വലിയ സത്യന്വേഷകനായിരിക്കേണ്ടതുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സാര്‍ എന്ത് സത്യമാണ് യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവരെല്ലാം അന്വേഷിക്കുന്നത്? എന്തിന് ജീവിക്കുന്നു എന്നതിന് അവര്ക്കൊരുത്തരമേയുള്ളൂ;ജനിച്ചത് കൊണ്ട്.മരണത്തോടു കൂടി എല്ലാം അവസാനിക്കുകയും ചെയ്തു. അടിസ്ഥാനപരമായി സാര്‍ മാനുഷ്യാവസ്ഥയില് ഖിന്നനാണ് എന്നു പറയുന്നതും അതേ അടിസ്ഥാനത്തില്‍ നിന്ന് തന്നെയെന്നാണ് എനിക്ക് തോന്നുന്നത്. സാറിന് മാത്രമല്ല ലോകത്തിലെ ബുദ്ധി രാക്ഷസനെന്നറിയപ്പെടുന്ന നിരീശ്വര വാദിയായ ബര്ട്രന്ട് റസ്സല്‍ തന്റെ ജീവിതം അപുര്‍ണമാണ്; കാരണം മതത്തിന്റെ അടിസ്ഥാനം എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പരിതപിച്ചതും, ‘ഒരു വിഡ്ഡിപറഞ്ഞ കടംകഥയെല്ലോ ജീവിതമെന് കുഞ്ഞെ‘ എന്ന് കവിക്ക് വിലപിക്കേണ്ടി വന്നതും ,ഇപ്പോഴിതാ പാര്‍വ്വതീ പവനന്റെ ‘പവന പര്വ‘ വും ഭൌതിക വാദം ജീവിതത്തിന്റെ അര്‍ഥം നിര്‍ണ്ണയിച്ച് തരാത്തതിന്റെ നിരാശയിലായിരുന്നു.
ഒരു വിശ്വാസിയെ സംബദ്ധിച്ചേടത്തോളം അവന്റെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ട്, ലക്ഷ്യബോധമുണ്ട്. അതിനാല്‍ തന്നെ ഏത് ദുര്‍ഘടാവസ്ഥയെയും തരണം ചെയ്യാന്‍ അത് അവനെ സഹായിക്കുന്നു. അവിശ്വാസിയായ ഒരാള്‍ക്ക് ജീവിതം എങ്ങിനെയോ ജീവിച്ചു തീര്ക്കണമെന്നല്ലാതെ മറ്റൊന്നും(നന്മ,തിന്മ, ധര്‍മ്മം, അധര്മ്മംസ് മുതലായവ) അയാളെ ബാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം എങ്ങിനെ ജീവിച്ചാലെന്ത് മരണത്തോട് കൂടി എല്ലാം അവസാനിക്കുകയില്ലേ?
പിന്നെ ഇവിടെ ആര്‍ക്കും തന്നെ ശിക്ഷിക്കുന്ന ദൈവത്തെയാണ് തീരെ ഇഷ്ടമില്ലാത്തത്. ഒരു പിതാവ്മകനെ, അധ്യാപകന് വിദ്യാര്‍ത്ഥിയെ, ഒരു രാജ്യത്തെ നിയമം അതിലെ ജനങ്ങളെ ശിക്ഷിക്കുമെന്ന് പറയുന്നത് പിതാവിന് മകനോടുള്ള സ്നേഹക്കുറവു കൊണ്ടോ, അധ്യാപകന് വിദ്യാര്‍ത്ഥിയോടുള്ള ഇഷ്ടക്കുറവ് കൊണ്ടോ, രാജ്യ നിയമത്തിന് ജനങ്ങളെ അടിച്ചമര്ത്തണമെന്നുള്ളത് കൊണ്ടോ അല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മറിച്ച് പിതാവ് മകനെ കൂടുതല്‍ സ്നേഹിക്കുന്നത് കൊണ്ടും, വിദ്യാര്‍ത്ഥി കൂടുതല്‍ നന്നായി പഠിക്കണമെന്ന് അധ്യാപകന് ആഗ്രഹിക്കുന്നത് കൊണ്ടും, ജനങ്ങള്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തരുത് എന്നത് കൊണ്ടുമാണ്. മനുഷ്യന് അവന്റെ സൃഷ്ടാവിനെ വണങ്ങി ഏറ്റവും നന്നായി ജീവിക്കേണ്ട്തിനും, അവന്റെ സഹജീവികളോടും, പ്രകൃതിയോടും സ്നേഹ പുര്‍വ്വം വര്ത്തിക്കേണ്ടതിനുമാണ് ദൈവം ശിക്ഷയെ കുറിച്ച് താക്കീത് ചെയ്യുന്നത്. അല്ലാതെ മനുഷ്യനെ ശിക്ഷിക്കണമെന്ന ആഗ്രഹത്തില്‍ നിന്നല്ല. ഏതൊളെയും ശിക്ഷിക്കുന്നതിന് മുമ്പ് എന്തൊക്കെയാണ് കുറ്റ കൃത്യങ്ങളെന്നും, അതിനുള്ള ശിക്ഷ എന്തെന്നും ബോധ്യപ്പെടുത്തേണ്ടത് നീതി നിര്‍വ്വഹണത്തിന്റെ ഏറ്റവും പ്രാഥമികമായ കര്‍ത്തവ്യമാണ്.
"മതത്തെ വ്യാജമാക്കുന്നവന് ആരെന്ന് നീ കണ്ടുവോ?
അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്.
പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്." (വി.ഖു:107:1-3)
"അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം
അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും.
ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്.
അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ എഴുന്നേല്പിക്കപ്പെടുന്നവരാണെന്ന്?
ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്
അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം." (വി.ഖു:83:1-6)
പ്രിയ ജബ്ബാര്‍ മാഷെ
താങ്കളീ വേലികെട്ടി കുറ്റിയടിച്ച ദൈവത്തിന്റെ പിന്നാലെ നടക്കാതെ, യുക്തിവാദവും അതിന്റെ പ്രസക്തിയും പ്രാധാന്യവും, അതിന്റെ അടിസ്ഥാന പ്രമാണങ്ങള്‍, അതിന് ജനങ്ങളോടുള്ള ബാധ്യതകള്‍, അതിന്റെ ലക്ഷ്യം, ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗം ഇതൊക്കെയൊന്ന് ജനങ്ങളെ പഠിപ്പിച്ചിരുന്നതെങ്കില്‍ എത്ര നന്നായിരുന്നു. താങ്കളുടെ എല്ലാ ബ്ലോഗുകളും ഇസ് ലാം വിരോധത്തിന്റെയും, വിദ്വേശത്തിന്റെയും മാത്രമല്ലാതെ ഏതെങ്കിലും ഒരു ഗുണം പോലും അതിനുണ്ടെന്ന് ഏതെങ്കിലും ഒരു സൂചന പോലുമില്ലല്ലോ? താങ്കളുടെ ക്ലാസിലെ ഏറ്റവും പഠിക്കാത്ത കുട്ടി കണക്കിന് എത്ര മാര്‍ക്ക് കിട്ടും ? അത് പോലെയാണ് മാഷ് ഖുര്‍ ആന്‍ വായിച്ച് ദൈവത്തെ ചെറുതായി കണ്ടതും മാഷ് വലിയവനായതും. മാഷ് മനസ്സില്‍ കണ്ട ആദൈവത്തിന് എത്ര വലിപ്പം ഉണ്ടെന്ന് അറിഞ്ഞാല്‍ നന്നായിരുന്നു.
ഈ പോസ്റ്റും ഇതില്‍ വരുന്ന കമന്റുകളും ഞാനും നിരീക്ഷിക്കുന്നുണ്ടായിരുന്നു. തിരക്കുകാരണം ഒന്നും എഴുതാന്‍ കഴിഞ്ഞില്ല. പരിണാമത്തെക്കുറിച്ചും, ശാസ്ത്രജ്ഞന്മാരെക്കുറിച്ചുമൊക്കെ വളരെ ആധികാരികമെന്നോണം ചില കാര്യങ്ങള്‍ വിശ്വാസിയായ അലി ഇവിടെ എഴുതിയിരിക്കുന്നത് വായിച്ചു. ശാസ്ത്രത്തില്‍ താത്പര്യമുള്ളതുകൊണ്ടും ചെറിയ തോതില്‍ ശാസ്ത്രം പഠിച്ചുപോയതുകൊണ്ടും ഒരു ചെറിയ ഇടപെടല്‍.
അബ്ദുല്‍ അലി said...
EXCAVATIONS OVER THE LAST 150 YEARS HAVE UNEARTHED NOT A SINGLE INTERMEDIATE-FORM FOSSIL
അബ്ദുല്‍ അലി,
ഡാര്‍വ്വിന്റെ ഏതൊക്കെ പുസ്തകങ്ങള്‍ പഠിച്ചിട്ടാണു അലി പരിണാമ സിദ്ധാന്തം തള്ളിക്കളഞ്ഞത് എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ഡാര്‍വ്വിനു ശേഷം ജീവശാസ്ത്രത്തില്‍ (പ്രത്യേകിച്ചും പരിണാമം സംബന്ധിച്ച്) എന്തെല്ലാം പുതിയ പുതിയ കാര്യങ്ങള്‍ കണ്ടുപിടിച്ചു. അതിനെക്കുറിച്ച് അലിക്കു വല്ല പിടിയുമുണ്ടോ?
ഇനി അലി ചോദിച്ച ഇന്റര്‍മീഡിയറ്റ് ഫോസിലിനു തെളിവ്. "നേച്ചര്‍" എന്ന ശാസ്ത്രവാരികയില്‍ നിന്നും തെളിവ് ദാ പിടിച്ചോ(പി.ഡി.എഫ്).
ഖുറാന് വായിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഇതൊന്ന് വായിച്ചു പഠിക്കണം കേട്ടോ.
അതുമാത്രമല്ല, പരിണാമം എങ്ങനെ ടെസ്റ്റ്ട്യൂബില്‍ (ശരിക്കും കോണിക്കല്‍ ഫ്ലാസ്കില്‍) നിരീക്ഷിച്ച് പഠിക്കാമെന്നതിനു തെളിവ് "സയന്‍സ്" മാസികയില്‍ വന്ന ഈ ലേഖനം (പി.ഡി.എഫ്)
വായിച്ചാല്‍ കിട്ടും. ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന ഒറിജിനല്‍ ആര്‍ട്ടിക്കിള്‍സിന്റെ റെഫറന്‍സ് വേണമെങ്കില്‍ അതും തരാം.
സത്യത്തില്‍ അലിയെ കുറ്റം പറയാനൊക്കില്ല. ആധുനികശാസ്ത്രത്തില്‍ അറിവ് അതിവേഗം പെരുകുകയാണു. അത് വേണ്ടവിധത്തില്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതില്‍ പലപ്പോഴും ശാസ്ത്രജ്ഞന്മാര് മുന്‍കൈയെടുക്കാറില്ല. ശാസ്ത്രജ്ഞന്മാര് തന്നെ അറിവിന്റെ ഈ പരപ്പിനും ആഴത്തിനും, വേഗതയ്ക്കൊപ്പം എത്താന്‍ കഴിയാതെ ബുദ്ധിമുട്ടാറുണ്ട്. കുത്തകമാധ്യമങ്ങള്‍ വഴി സാധാരണക്കാരിലെത്തുന്ന ശാസ്ത്രസംബന്ധിയായ അറിവുകള്‍ പലപ്പോഴും വളച്ചൊടിക്കപ്പെട്ടതുമായിരിക്കും. എല്ലാറ്റിനും പുറമേ, അലിയെപ്പോലെ ഒരു വിശ്വാസിക്ക് ഇത്തരം അറിവുകള്‍ അന്വേഷിക്കേണ്ട ആവശ്യമില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ഖുറാനില്‍ തുടങ്ങി ഖുറാനില്‍ അവസാനിക്കുന്ന അറിവ് മാത്രമോ, അല്ലെങ്കില്‍ ഖുറാനിലെ വാചകങ്ങള്‍ക്ക് തുണയാകുന്ന അറിവു മാത്രമേ അലിക്കു വേണ്ടു എന്നതായിരിക്കാം ഒരു കാരണം. ഇത്തരം ചര്‍ച്ചകളില്‍ എതിരാളിയെ തറപറ്റിച്ചു എന്ന് താല്‍ക്കാലിക മാനസികസംതൃപ്തിക്കുവേണ്ടിയാവാം ഇത്തരം ചോദ്യങ്ങളും വെല്ലുവിളികളും ഉയര്‍ത്തുന്നത്. അതുകൊണ്ട് ചോദിക്കുന്നതിനു ഉത്തരം കിട്ടിയാല്‍ തന്നെ അത് സൗകര്യപൂര്‍വ്വം അവഗണിച്ച് അടുത്ത ചോദ്യവുമായി വീണ്ടും വരും വിശ്വാസി.
എന്തെങ്കിലുമൊക്കെ എഴുതുന്നതിനുമുന്പ് താനീയെഴുതുന്നത് ശരിയാണോ എന്ന് ചിന്തിക്കാന്‍ വിശ്വാസി മിനക്കെടാറില്ല. അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ അലി ദാ ഇതുപോലെ എഴുതുകയില്ല.
അബ്ദുല്‍ അലി said...
ശാസ്ത്രജ്ഞന്മാര് മുഴുവന്‍ നിരീശ്വര വാദികളല്ല. മറിച്ച്, ഒരു യതാര്‍ഥ ശാസ്ത്രജ്ഞന് ഇശ്വര വിശ്വാസം വര്ദ്ധിക്കുന്നെയുള്ളൂ എന്നാണ് ശാസ്ത്രം പറയുന്നത്.
ഏത് ശാസ്ത്രമാണു അലി ഇങ്ങനെ പറഞ്ഞത്. ആ ശാസ്ത്രം ഇതെങ്ങനെയാണു തെളിയിച്ചത്?
യൂണിവേഴ്സിറ്റികള്‍ക്ക് പകരം മദ്രസകളുണ്ടായാല് ഇതുപോലെയുള്ള പല വിശ്വാസികളുമുണ്ടാവും.
ഇസ്ലാമിക് രാജ്യങ്ങളിലെ ആധുനികശാസ്ത്രത്തിന്റെ നിലയെക്കുറിച്ചും നിലവാരത്തെക്കുറിച്ചും 2006-ല്‍ "നേച്ചര്‍" ഒരു ഫീച്ചര്‍ ചെയ്തിരുന്നു. അതിലെ പല ലേഖനങ്ങളും നേച്ചര്‍ പോലെയുള്ള ഒരു മാസികയുടെ നിലവാരത്തിനു ചേരാത്തതും, വളരെ ഉപരിതലസ്പര്ശിയുമായിരുന്നു എങ്കിലും, അവഗണിക്കാനാവാത്ത ചില വസ്തുതകള്‍ അതിലുണ്ടായിരുന്നു. ആധുനികശാസ്ത്രഗവേഷണത്തില് ഇസ്ലാമിക് രാജ്യങ്ങളുടെ (വളരെയധികം സമ്പന്നരായ രാജ്യങ്ങള്‍) സംഭാവന വെറും തുച്ഛമാണു. ഇറാനും തുര്ക്കിയുമാണു കുറച്ചെങ്കിലും മുന്പില് നില്‍ക്കുന്നത്. തെളിവിനു ദാ ഇവിടെ ഞെക്കു
എന്തുകൊണ്ടാണു ഇങ്ങനെ എന്ന് അലി ഒന്നാലോചിച്ചുനോക്കണം. ഓ അല്ലെങ്കില്‍ അലി എന്തിനു ഇതൊക്കെ ആലോചിക്കണം. അലിയെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക് രാജ്യങ്ങള്‍ക്ക് വേണ്ട എല്ലാ ശാസ്ത്രവും ഖുറാനില്‍ എഴുതിവെച്ചിട്ടുണ്ടല്ലോ. അപ്പോള്‍ പിന്നെ വെറുതെ അതിനുവേണ്ടി പണവും, സമയവും ചിലവാക്കേണ്ട ആവശ്യമില്ല. അത് കൊണ്ട് പത്ത് പേരെ കൂടി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത് ലോകത്ത് ഇസ്ലാമികവല്‍ക്കരണം നടപ്പിലാക്കിയാല്‍, അല്ലാഹു വക സമ്മാനം ഉറപ്പ്!
ജബ്ബാര്‍ മാഷേ,
ഈ ലേഖനം വളരെ നന്നായി.
താങ്കളെപ്പോലെയുള്ളവരുണ്ടെന്ന് അറിയുന്നത് ഒരു ആശ്വാസമാണു!
ഒരു ചെറിയ സംശയം,
ഈ അല്ലാഹു മുസ്ലീമാണോ ?
യാസീന്‍ എന്ന അധ്യായം വായിച്ച്, അല്ലാഹുവിന്റെ കഴിവുകള്‍ നിസാരമാണെന്ന് മനസിലാക്കിയ സുഹൃത്തെ. നിന്റെ കണ്മുന്നില് കാണുന്ന, നീ നിത്യവും കണ്ടറിയുന്ന, പ്രപഞ്ചരഹസ്യങ്ങളിലേക്ക് നിന്റെ പരിമിതമായ "അപാര" ബുദ്ധിയെ ഞാന്‍ ക്ഷണിക്കുന്നില്ല. യാസീന്‍ എന്ന അധ്യായം "എന്തോക്കെയോ ആണ്" അല്ലാഹു പറഞ്ഞിരിക്കുന്നത്. അത് മുഴുവന്‍ നിന്റെ ബുദ്ധിയില്‍ നിനക്ക് മനസിലായി, പക്ഷെ, പറയാമോ സുഹൃത്തെ, യാസിന്റെ അര്‍ഥമെന്താണെന്ന്. മുഴുവന്‍ അധ്യയങ്ങള്‍ വേണ്ട, ഒരു സുക്തം വേണ്ട, ഒരു വാക്ക്, "യാസീന്‍" അതിന്റെ അര്‍ഥമെന്ത്???.
വെല്ലുവിളിയാണ്, മുഴുവന്‍ യുക്തിവാദികളെയും, നിരിശ്വര വാദികളെയും, അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ വെല്ലുവിളിക്കുന്നു. യാസീന്‍ എന്ന വാക്കിന്റെ മാത്രം അര്‍ഥം പറയുക.
(തിരിച്ചുള്ള ചോദ്യം അവശ്യമില്ല, ഉത്തരം മാത്രം പറയുക, വളരെ വ്യക്തമായ ഒരു ചോദ്യത്തിനുള്ള ലളിതമായ ഉത്തരം).
അനില്‍,
ഭൂമിയിലുള്ള മനുഷ്യനൊഴിച്ചുള്ള ജീവികള്‍ക്ക്, ചിന്തിക്കുവാനുള്ള കഴിവില്ല. പരിമിതമായ ബുദ്ധിയുമാണ്. വിവേചനാദികാരമില്ല. വിശ്വാസത്തിന്റെ പ്രശ്നമില്ല. മനുഷ്യന് വേണ്ടി മാത്രമാണ് ഭൂമിയിലെ സകല വിഭവങ്ങളും സൃഷ്ടിക്കപ്പെട്ടത്. പാമ്പും, കൊതുകും, ആനയും സിംഹവുമൊക്കെ. മനുഷ്യന് ഉപകാരമായിട്ടല്ലാതെ യതോന്നും ഭുമിയിലും ആകശത്തിലും അല്ലാഹു സൃഷ്ടിച്ചിട്ടില്ല.
സ്വര്‍ഗത്തിലെ വ്യവസ്ഥ പ്രപഞ്ചനിയമം പോലെയല്ല. അവിടെ മനുഷ്യന് അവശ്യമയതെല്ലാം, എല്ലാം, ഒരുക്കപ്പെട്ടിട്ടുണ്ട്. അത്കൊണ്ട് തന്നെ ജീവജാലങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രധാന്യമില്ല.
പ്രിയ സലാഹുദ്ധീന്‍ ,
എനിക്ക് ഈ ചര്‍ച്ചയില്‍ സക്രിയമായി ഇടപെടാന്‍ അല്പം പ്രയാസമുണ്ട് . ചിന്തയുടെയും അന്വേഷണങ്ങളുടെയും അവസാനത്തെ വഴിത്തിരിവില്‍ അന്തം വിട്ടിരിക്കുന്നവനാണ് ഞാന്‍ . ഏതൊരു ഭൌതിക വാദിക്കും അങ്ങിനെയേ കഴിയൂ എന്നും ഞാന്‍ സമ്മതിക്കുന്നു . എന്നാല്‍ ദൈവ വിശ്വാസത്തിലേക്ക് തിരിച്ചു പോകാനും കഴിയില്ല . കാരണം ദൈവത്തെ പറ്റി മനുഷ്യര്‍ തന്നെയാണ് വിശദീകരിച്ചു തരുന്നത് . ആ വിശദീകരണങ്ങള്‍ അവിശ്വസനീയമാം വിധം ബാലിശങ്ങളാണ് . മനുഷ്യന് ഭൂമിയില്‍ പരിണമിച്ചുണ്ടാകുന്നതിന് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഭൂമിയില്‍ ജീവജാലങ്ങളുണ്ട് എന്നത് അസന്നിഗ്ദമായി തെളിയിച്ചിട്ടുണ്ട് . പരിണാമ സിദ്ധാന്തം നിങ്ങള്‍ അംഗീകരിക്കുകയില്ലെങ്കിലും ഭൂമിയെ മനുഷ്യനോടുകൂടി ഇക്കാണുന്ന രൂപത്തില്‍ ദൈവം സൃഷ്ടിച്ചു എന്ന് പറയുകയില്ലല്ലോ ? ഗവേഷണ ഫലങ്ങള്‍ തെളിയിക്കുന്നത് മനുഷ്യന് ഉണ്ടാകുന്നതിന് മുന്‍പേ ഡിനോസറുകള്‍ പോലെയുള്ള ജീവികള്‍ ഭുമിയില്‍ ഉണ്ടായിരുന്നു എന്ന് തന്നെയാണ് . അതിനു മുന്‍പും ഭൂമിയില്‍ ജീവജാലങ്ങളുണ്ട് . മനുഷ്യന് ഉണ്ടായിട്ടും ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ ഭാഷയില്ലാതെയാണ് അവന് ജീവിച്ചത് . ഈ സമയമൊക്കെ ദൈവം ഇല്ല . സംസാര ഭാഷ തന്നെ ഇന്ന് കാണുന്ന രൂപത്തില്‍ വാമൊഴിയും വരമൊഴിയുമായി വളര്‍ന്നതും വ്യാകരണ നിബദ്ധമായതുമൊക്കെ ഒരു പതിനായിരം വര്ഷങ്ങള്ക്കിപ്പുറത്താണ് . അതിന് ശേഷമാണ് ദൈവങ്ങളുടെ വരവ് . ദൈവം ഭൂമിയെയും മനുഷ്യനെയും മറ്റും സൃഷ്ടിച്ചു എന്ന് പറയുമ്പോള്‍ എങ്ങിനെ ഏത് രൂപത്തില്‍ എപ്പോള്‍ സൃഷ്ടിച്ചു എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ സ്വാഭാവികമായും ഉയരും . അപ്പോള്‍ സലാഹുദ്ധീനെപ്പോലെയുള്ളവര് ഖുര്‍ആനിനെ അഭയം പ്രാപിക്കും, കൃസ്ത്യാനികള്‍ ബൈബിളിനെ അഭയം പ്രാപിക്കും , ഹിന്ദുക്കള്‍ വേദങ്ങളെയും ഉപനിഷത്തുക്കളെയും അഭയം പ്രാപിക്കും . എന്നാല്‍ ഒരു ഇസ്ലാമിന് ഉപനിഷത്തുകളെയും ബൈബിളിനെയും അഭയം പ്രാപിക്കാന്‍ കഴിയാത്ത പോലെ , ഒരു ഹിന്ദുവിന് ഖുര്‍ആനെയും ബൈബിളിനെയും അഭയം പ്രാപിക്കാന്‍ കഴിയാത്ത പോലെ , ഒരു കൃസ്ത്യാനിക്ക് ഖുര്‍ആനെയും ഉപനിഷത്തുക്കളെയും അഭയം പ്രാപിക്കാന്‍ കഴിയാത്ത പോലെ യുക്തിസഹമായി ചിന്തിക്കുന്ന ഒരാള്‍ക്ക് ഈ ഗ്രന്ഥങ്ങളെ ഒന്നിനെയും അഭയം പ്രാപിക്കാന്‍ കഴിയില്ല . മനുഷ്യന് ഇല്ലാത്ത ആ കാലഘട്ടങ്ങളില്‍ ദൈവം എന്ത് ചെയ്യുകയായിരുന്നു എന്ന ചോദ്യം സ്വാഭാവികമായും ഉയരും . അതാണ് ഞാന്‍ പറയുന്നത് ദൈവം ഉണ്ട് എന്ന് പറയുന്നവരുടെ വാദഗതികള്‍ അതാത് ഗ്രന്ഥങ്ങളില്‍ അഭയം കണ്ടെത്തുന്നവര്‍ക്ക് മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയൂ . അതിനപ്പുറത്തേക്ക് ചോദ്യങ്ങളുമായി സഞ്ചരിക്കുന്ന ഒരു യുക്തിവാദി മനസ്സിന്റെയുള്ളില്‍ ഒരു ദാര്‍ശനിക വ്യഥ അനുഭവിക്കുന്നുണ്ട് . ആ ദാര്‍ശനിക വ്യഥ എല്ലാവരുടേയും പൊതുവായ ഒരു ദു:ഖം തന്നെയാണ് . എന്നാല്‍ ഒരു വിശ്വാസി അവന്റെ വിശ്വാസത്തില്‍ അഭയം കണ്ടെത്തുന്നത് കൊണ്ട് ആ ദു:ഖം അനുഭവിക്കേണ്ടി വരുന്നില്ല എന്ന് മാത്രം . എന്നാല്‍ ജീവിതത്തിന്റെ സുഖം , മറ്റ് സങ്കടങ്ങള്‍ എല്ലാം തന്നെ എല്ലാവരും ഒരേപോലെയാണ് അനുഭവിക്കുന്നത് . അത് കൊണ്ട് എന്നോട് ചോദിച്ചാല്‍ ഒരു വിശ്വാസി എത് വിശ്വാസത്തിലാണോ അഭയം കണ്ടെത്തുന്നത് ആ വിശ്വാസം കണ്ടെത്തട്ടേ എന്ന് പറയും . എന്നാല്‍ അതുമായി ബന്ധപ്പെട്ട് ഒരു പാട് മനുഷ്യ വിരുദ്ധമായ കാര്യങ്ങള്‍ അരങ്ങേറുന്നുണ്ടല്ലോ ? ഇവിടെത്തന്നെ ഉപ്പായിമാപ്ല പറഞ്ഞത് ശ്രദ്ധിക്കുക . ചേകന്നൂര്‍ മൌലവി ഉന്നയിച്ച കാര്യങ്ങള്‍ പരിഗണിക്കേണ്ടതല്ലേ . അപ്പോള്‍ നമ്മള് വീണ്ടും മതത്തിലെത്തും , അവിടെ നിന്ന് ദൈവത്തിലേക്കെത്തും . ചര്‍ച്ച നീളും .
ജബ്ബാര്‍ മാഷ് ഖുര്‍ആനെ വിമര്‍ശിക്കുന്നത് അദ്ദേഹം ഇസ്ലാം കുടുംബത്തില്‍ ജനിച്ചു പോയതിനാലാണ് . കൃസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച എത്രയോ പേര് ബൈബിളിനെ വിമര്‍ശിക്കുന്നുണ്ട് . ഹിന്ദു മത ഗ്രന്ഥങ്ങളെ ഹിന്ദു കുടുംബങ്ങളില്‍ ജനിച്ചവരും വിമര്‍ശിക്കുന്നു . കാരണം എല്ലാ ഗ്രന്ഥങ്ങളിലും പരസ്പരവിരുദ്ധവും അവിശ്വസനീയവുമായതും ബാലിശങ്ങളുമായ വിവരങ്ങളുമാണ് ചിന്തിക്കുന്നവര്‍ കാണാന്‍ കഴിയുന്നത് . വിശ്വാസം മാറ്റി വെച്ച് വായിച്ചാല്‍ ഗ്രന്ഥങ്ങള്‍ വെറും അസത്യപ്രസ്ഥാവനകള് ആണെന്ന് കാണാന്‍ കഴിയും . സലാഹുദ്ധീന്‍ രാമായണം വായിച്ചു നോക്കൂ , അപ്പോള്‍ മനസ്സിലാവും . പത്ത് തലയുള്ള രാവണനും മറ്റും . മൊത്തത്തില്‍ കള്ളത്തരങ്ങളുടെ ഒരു മഹാ കലവറ ആയിട്ടാണ് എല്ലാ വിശ്വാസങ്ങളെയും വിശ്വാസിയല്ലാത്ത ഒരാള്‍ക്ക് കാണാന്‍ കഴിയുക . പിന്നെ നമ്മള് ചര്‍ച്ച ചെയ്തത് കൊണ്ട് എന്ത് ഫലം ?
ഇല്ല സലാഹുദ്ധീന്‍ വിശാസത്തിലൂടെ പോയാല്‍ സത്യത്തില്‍ എത്തുകയില്ല . യുക്തി ചിന്തയിലൂടെ പോയാലും അന്തിമ സത്യത്തില്‍ എത്തുകയില്ല . എന്നാല്‍ നമുക്ക് യോജിക്കാന്‍ പറ്റുന്ന ഒരു പോയിന്റ് ഉണ്ടായിരുന്നു , സ്കെപ്റ്റിസം . നമുക്ക് ഒന്നുമറിയില്ല എന്ന പോയിന്റ് . അവിടെയും നമുക്ക് സന്ധിക്കാന്‍ കഴിയില്ല . കാരണം സലാഹുദ്ധീന്‍ വിശ്വാസം ഒഴിവാക്കുകയില്ല , ഞാനാണെങ്കില്‍ പരിമിതമാണെങ്കിലും സയന്‍സ് ആണ് അല്പമെങ്കിലും സത്യം അനാവരണം ചെയ്തിരിക്കുന്നത് എന്ന ധാരണ മാറ്റുകയുമില്ല .
പിന്നെ ഉപ്പായി മാപ്ല പറഞ്ഞ പോലെ യോജിക്കാന്‍ പറ്റുന്ന ഒരു വേദിയുണ്ട് . അതിന് സലാഹുദ്ധീന്‍ തയ്യാറുണ്ടോ ? ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള തര്‍ക്കം മാറ്റിവെക്കാം . സമൂഹത്തിലുള്ള അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ യോജിച്ച് ശബ്ദമുയര്‍ത്തുക . അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും ദൈവത്തെ മാറ്റി നിര്‍ത്തുക . മത പരവും ആചാരപരവുമായ ചൂഷണങ്ങള്‍ക്കെതിരെ , തമിഴ് പുലികളുടേതുള്പ്പെടെയുള്ള തീവ്രവാദങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുക. സാര്‍വ്വലൌകികമായ മാനവികതക്ക് വേണ്ടി ശബ്ദമുയര്‍ത്തുക. എന്തെല്ലാം തിന്മകള് ഈ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കപ്പെടേണ്ടതുണ്ട് . ഇസ്ലാം മതത്തില്‍ മാത്രമല്ല എല്ലാ മതത്തിലും ഇങ്ങിനെ തിന്മകളുണ്ട് . മാത്രമല്ല നമ്മെയെല്ലാം നേരിട്ട് സ്വാധീനിക്കുന്ന രാഷ്ട്രീയത്തില്‍ ഇന്ന് ഏറ്റവും തിന്മ നിറഞ്ഞതാണ് . നമ്മുടെയെല്ലാം നികുതിപ്പണമാണ് സര്‍ക്കാരിന്റെ റവന്യൂ വരുമാനം . അത് തോന്നിയ പോലെ കൈകാര്യം ചെയ്യുന്നു . ഇതൊക്കെയാണ് സക്രിയമായ ചര്‍ച്ചകള്‍ എന്ന് തോന്നുന്നു . ഞാന്‍ പറഞ്ഞല്ലോ നസ്തികവും ആസ്തികവുമായ വിചാരധാരകള്‍ സമാന്തരമായി എല്ലാ കാലങ്ങളിലും തുടര്‍ന്നിട്ടുണ്ട് . ഇനിയും തുടരും , എന്നാല്‍ എവിടെയുമെത്തുകയുമില്ല .
ഞാന്‍ വീണ്ടും വരാം .
പ്രിയ ജബ്ബാര്‍ മാഷെ ചര്‍ച്ചയുടെ സുതാര്യതക്കു വേണ്ടിയെങ്കിലും ദയവുചെയ്ത് വിശ്വാസികളെ പ്രകോപിപ്പിക്കാതിരിക്കൂ. വിശ്വാസിയുടെ ഗ്രാവിറ്റേഷണല്‍ സെന്റര്‍ ഒറ്റയടിക്കു തകര്ക്കാന്ശ്രമിക്കുന്നതു
ബുദ്ധിയല്ല. നോക്കൂ അലിമാഷുടെ സര്വ്വനിന്ത്രണവുംതെറ്റി ചര്‍ച്ച വെല്ലുവിളികളിലേക്കും മറ്റും തിരിയുന്നു.
കഴിയുമെങ്കില്‍ കുട്ടിദൈവം,കുറ്റിയില്‍ കെട്ടിയദൈവം,മുതലായപദങ്ങള്ക്കു പകരം അല്പം കൂടി നല്ലപദങ്ങള്
പ്രയോഗിക്കൂ.
അപ്പോള്‍ മനുഷ്യനു മാത്രമാണ് ദൈവത്തിന്റെ സ്വര്ഗ്ഗത്തിന് അര്‍ഹത എന്ന് മനസ്സിലായി.
പക്ഷേ,
78:31 മുതല്‍ 78::36 വരെ വായിച്ചാല്‍ , അതില്‍ തന്നെ ആണുങ്ങള്‍ക്ക് മാത്രമേ സ്വര്‍ഗം സുഖങ്ങള്‍ തരുകയുള്ളോ എന്നൊരു സംശയം.
ഒ.ടോ.
(12, ദിവസങ്ങള്‍, 200 കമന്റുകള്‍ ... ബ്ലോഗിന്റെ സാദ്ധ്യതകള്‍ നീളുന്നു.. )
Post a Comment