Thursday, November 22, 2007

മുസ്ലിം സ്നേഹമാണ് ഇസ്ലാം വിരോധത്തിനു കാരണം!

"പ്രിയ ജബ്ബാര്‍ മാഷെ
താങ്കളീ വേലികെട്ടി കുറ്റിയടിച്ച ദൈവത്തിന്റെ പിന്നാലെ നടക്കാതെ, യുക്തിവാദവും അതിന്റെ പ്രസക്തിയും പ്രാധാന്യവും, അതിന്റെ അടിസ്ഥാന പ്രമാണങ്ങള്‍, അതിന് ജനങ്ങളോടുള്ള ബാധ്യതകള്‍, അതിന്റെ ലക്ഷ്യം, ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗം ഇതൊക്കെയൊന്ന് ജനങ്ങളെ പഠിപ്പിച്ചിരുന്നതെങ്കില്‍ എത്ര നന്നായിരുന്നു. താങ്കളുടെ എല്ലാ ബ്ലോഗുകളും ഇസ് ലാം വിരോധത്തിന്റെയും, വിദ്വേശത്തിന്റെയും മാത്രമല്ലാതെ ഏതെങ്കിലും ഒരു ഗുണം പോലും അതിനുണ്ടെന്ന് ഏതെങ്കിലും ഒരു സൂചന പോലുമില്ലല്ലോ?"


നമ്മുടെ സുഹൃത്ത് സലാഹുദ്ദീന് ദൈവത്തെകുറിച്ചുള്ള ചര്‍ച്ച അവസാനിച്ചാല്‍ കൊള്ളാം എന്നു തോന്നിത്തുടങ്ങിയതിന്റെ സൂചനയാണ് ഈ കമന്റെന്ന് അനുമാനിക്കുന്നു. സത്യം പറഞ്ഞാല്‍ എനിക്കും യുക്തിവാദികള്‍ക്കു പൊതുവിലും ഒട്ടും താല്‍പ്പര്യമുള്ള വിഷയമല്ല ദൈവം. ഞങ്ങള്‍ മനുഷ്യന്റെ ജീവിതം ഇന്നത്തേതിലും സമാധാനപൂര്‍ണ്ണവും സന്തോഷപ്രദവുമാക്കാനുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കു തന്നെയാണ് എക്കാലത്തും മുന്തൂക്കം നല്‍കിയിട്ടുള്ളത്. ശാസ്ത്രത്തിന്റെ രീതി അഥവാ യുക്തിയുടെ മാര്‍ഗ്ഗം അവലംബിച്ച് നമ്മുടെ ജീവല്പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ശ്രമിക്കുകയെന്നതാണു യുക്തിവാദികള്‍ ലക്ഷ്യമായി കാണുന്നത്. പക്ഷെ , സാമൂഹ്യ പ്രശ്നങ്ങള്‍ എന്തെങ്കിലും ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങിയാല്‍ ഉടനെ ദെവത്തെയും മതത്തെയും വലിച്ചിഴച്ചുകൊണ്ട് ശ്രദ്ധ തിരിക്കുകയും , മതത്തിന്റെ പേരില്‍ നടക്കുന്ന മനുഷ്യഹത്യ പോലുള്ള അധാര്‍മ്മികപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചാല്‍ ഉടനെ, നിങ്ങള്‍ക്കു ദൈവമുണ്ടോ? എന്ന ചോദ്യവുമായി മതത്തിന്റെ രക്ഷക്കെത്തുകയും ചെയ്യുന്നത് മതവക്താക്കളാണ്‍. കഴിഞ്ഞ പത്തു മുപ്പതു കൊല്ലത്തെ അനുഭവങ്ങളില്‍നിന്നും ഇക്കാര്യം മനസ്സിലാക്കിയതു കൊണ്ടു തന്നെയാണ് ദൈവത്തെ ആദ്യം തന്നെ ചര്‍ച്ചക്കെടുക്കാമെന്നു തീരുമാനിച്ചത്. സദാചാരമാണ് ഇതുപോലെ മതക്കാര്‍ വിഷയം മാറ്റാന്‍ കൊണ്ടുവരുന്ന മറ്റൊരു കാര്യം. അതിനാല്‍ അക്കാര്യവും ഈ ബ്ലോഗില്‍ ആദ്യം തന്നെ പോസ്റ്റു ചെയ്തു. സ്നേഹസംവാദം ബ്ലോഗിലും ഖുര്‍ ആന്‍ ബ്ലോഗിലും ആദ്യമൊക്കെ വന്നിരുന്ന കമന്റുകള്‍ നോക്കിയാല്‍ തന്നെ ഇപ്പറഞ്ഞതിനു ദൃഷ്ടാന്തമുണ്ട്. ദൈവമുണ്ടോ എന്നാദ്യം പറയണം ;എന്നിട്ടു മതി മറ്റു വിമര്‍ശനങ്ങള്‍ എന്ന നിലപാടുമായി വരുന്നവര്‍ക്ക്,ദൈവം യുക്തിക്കു നിരക്കാത്ത ഒരു സങ്കല്‍പ്പം മാത്രമാണെന്നു കാര്യകാരണസഹിതം ബോദ്ധ്യപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ മറ്റു കാര്യങ്ങളിലേക്കു കടക്കാമല്ലോ.

എന്തുകൊണ്ട് ഇസ്ലാം വിരോധം? വിദ്വേഷം?. ഇതാണല്ലോ പ്രധാന ചോദ്യം. പറയാം:

ഞാന്‍ ജനിച്ചു വളര്‍ന്ന സമുദായം എന്ന നിലയില്‍ മുസ്ലിം സമൂഹത്തോട് എനിക്കു സ്വാഭാവികമായും അല്‍പ്പം വൈകാരികമായ അടുപ്പമുണ്ട്. എന്റെ സമുദായത്തിന്റെ പിന്നാക്കാവസ്ഥയിലും ധാര്‍മ്മികത്തകര്‍ച്ചയിലും ഞാന്‍ ഏറെ ദുഖിക്കുന്നു. അതു പരിഹരിച്ച് ഈ സമൂഹത്തെയും മുഖ്യധാരയിലെത്തിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അന്ധവിശ്വാസങ്ങളുടെ പടുകുഴിയില്‍ കിടന്നു വീര്‍പ്പു മുട്ടുന്ന എന്റെ സമുദായത്തെ ഈ അവസ്ഥയില്‍നിന്നു മോചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് എന്റെ ഉയര്‍ന്ന മനുഷ്യസ്നേഹവും നീതിബോധവും കൊണ്ടു മാത്രമാണ്. അതിനൊരു പ്രതിഫലവും ഞാന്‍ മോഹിക്കുന്നില്ല.

രോഗകാരണം കണ്ടെത്തി ചികിത്സിക്കുകയാണു രോഗം മാറാനുള്ള ശാസ്ത്രീയ മാര്‍ഗ്ഗം. അതു തന്നെയാണു യുക്തിവാദവും. ഇവിടെ രോഗത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ യുക്തിയുടെ വഴിയിലൂടെ സഞ്ചരിച്ചതുകൊണ്ട് എനിക്കു സാധിച്ചു എന്നാണു ഞാന്‍ കരുതുന്നത്. മുസ്ലിം സമൂഹത്തിന്റെ എല്ലാ പിന്നാക്കാവസ്ഥയ്ക്കും കാരണം ,ആറാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്ര സമൂഹത്തിനു വേണ്ടി അറേബ്യയില്‍ രൂപം കൊണ്ട ഈ മതസംഹിതയും അതിലെ ബാലിശമായ ദൈവവിശ്വാസവുമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. രോഗാണു ഇസ്ലാം എന്ന പ്രത്യയശാസ്ത്രമാണെന്നു കണ്ടെത്തിയതിനാല്‍ രോഗത്തിനെതിരായ പോരാട്ടം ആ രോഗാണുവിനെതിരായ പോരാട്ടം മാത്രമാണെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതു രോഗിയോടുള്ള വിദ്വേഷമായി രോഗി തെറ്റിദ്ധരിക്കുന്നതു സ്വാഭാവികമാണ്. രോഗി ഒന്നര വയസ്സുള്ള കുട്ടിയാണെങ്കില്‍ മരുന്നു കുത്തിവെക്കാന്‍ വരുന്ന നെര്‍സിനോട് ആ കുട്ടിക്കു വെറുപ്പും വിദ്വേഷവും തോന്നും . നെര്‍സിനെ തന്റെ ശത്രുവായി ആ കുട്ടി കാണും. തന്റെ രോഗം മാറാനുള്ള മരുന്നാണു കുത്തിവെക്കുന്നതെന്നും തന്നെ വെറുതെ കുത്തി നോവിക്കാനല്ല നെര്‍സു വരുന്നതെന്നും തിരിച്ചറിയാനുള്ള പ്രായവും മനോവികാസവും ഉണ്ടാകുമ്പോള്‍ മാത്രമേ കുട്ടിയുടെ തെറ്റിദ്ധാരണ നീങ്ങുകയുള്ളു.

വിമര്‍ശിക്കപ്പെടുന്നത് ഇസ്ലാമാകുമ്പോള്‍ ഗുളികയും സിറപ്പും വേണ്ടത്ര ഫലം ചെയ്യില്ല എന്ന് അനുഭവങ്ങളില്‍നിന്നും മനസ്സിലാക്കിയതുകൊണ്ടാണ് അല്‍പ്പം കടുത്ത ഇഞ്ചക്ഷന്‍ തന്നെ പ്രയോഗിക്കുന്നത്.

യുക്തിവാദത്തിന്റെ ലക്ഷ്യവും മാര്‍ഗ്ഗവുമെല്ലാം വിശദമാക്കുന്ന പോസ്റ്റ് പിന്നീട്.

112 comments:

Anonymous said...

ദൈവത്തെ കുറിച്ചുള്ള ഒരു ചോദ്യത്തിനു പോലും നമ്മുടെ വിശ്വാസി സുഹൃത്തുക്കള്‍ക്കു മറുപടി പറയാന്‍ കഴിഞ്ഞില്ല.
ദൈവം അറിയിച്ചു തന്നതു മാത്രമേ അറിയൂ,
ദൈവമാണ് അറിയിച്ചു തന്നതെന്നതിന് എന്താ തെളിവ്?
അങ്ങനെ വിശ്വസിക്കണം! അത്ര തന്നെ.!!
എത്ര ദുര്‍ബലമായ വാദം!!!

ബാബുരാജ് said...

നാലഞ്ചു വര്‍ഷം യുക്തിവാദ ചിന്തകളും വായനയുമായി കഴിഞ്ഞിരുന്നു. അക്കാലത്ത്‌ ഞാന്‍ ഒരു നിരീശ്വരവാദി ആയിരുന്നോ ഇപ്പോള്‍ ഞാന്‍ അതു വിട്ടോ എന്നൊന്നും കൃത്യമായി എനിക്കറിയില്ല. (താങ്കള്‍ക്ക്‌ മനസ്സിലാകും, ഇല്ലേ?) അന്നൊക്കെ എനിക്ക്‌ തോന്നിയിട്ടുള്ള ഒന്നുണ്ട്‌. യുക്തി വാദികളുടെ ഭാഷയും ചിന്തകളും മതങ്ങളുടെ പോലെ തന്നെ അസഹിഷ്ണവും ഇടുങ്ങിയതുമാണെന്ന്‌. ഒരു പക്ഷെ അതിലേറെ.
പക്ഷെ താങ്കളുടെ എഴുത്ത്‌ വളരെ വ്യത്യസ്ഥമായി തോന്നുന്നു. ആശംസകള്‍.
സ്ഥിരമായി വായിക്കാം.

ea jabbar said...

210 കമന്റുകള്‍ !
എല്ലാവര്‍ക്കും നന്ദി.
ഏറ്റവും നല്ല കമന്റിന് ഒരു അവാര്‍ഡ് കൂടി നല്‍കിയാലോ എന്നാലോചിക്കുകയാണ്.{ മാന്‍ ഓഫ് ദി കമന്റ്സ്}
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കമന്റ്:-


A.K. Saiber said...
ഇവര്‍ നിരീശ്വരവാദികള്‍
ജവഹര്‍ലാല്‍ നെഹ്രു(ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രഥാന മന്ത്രി)
സി. അച്യുതമേനോന്‍(വിശേഷണങ്ങള്‍ ഇനി ഒഴിവാക്കുന്നു.)
ഇ. എം. എസ്സ്
എ. കെ. ആന്റണി
വി എസ്സ്.
ഇനി വിശ്വാസികള്‍
ബുഷ്
ജയലളിത
കരുണാകരന്‍
വീരപ്പന്‍
പിന്നെ - കുഞ്ഞാലിക്കുട്ടിയും.

ഈ പോസ്റ്റ് ഒരു കമന്റ് മാത്രമായി കരുതി ചര്‍ച്ച പഴയ കുറിപ്പിനെ ആസ്പദമാക്കി തന്നെ തുടരട്ടെ. കുറിപ്പില്‍ ഞാന്‍ ഉന്നയിച്ച പ്രധാന സംഗതികളോട്, പലരും നീതി പുലര്‍ത്തിയില്ല. ദൈവം എന്ന സങ്കല്‍പ്പത്തിന്റെ യുക്തിരാഹിത്യമാണു ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ആരാധിക്കപ്പെടുന്ന എല്ലാ ദൈവങ്ങള്‍ക്കും ബാധകമായ വിമര്‍ശനങ്ങളാണവ .ഫിലോസഫിയുടെ തലത്തില്‍ നിന്നു കൊണ്ട് ദൈവസങ്കല്‍പ്പത്തെ കുറെക്കൂടി യുക്തിക്കു യോജിക്കുംവിധത്തില്‍ വ്യാഖ്യാനിക്കാമെങ്കിലും എല്ലാ വിശ്വാസികളും ആരാധിക്കുന്ന ദൈവങ്ങള്‍ അല്ലാഹുവിനെപ്പോലെ തന്നെ കോലം കെട്ടവയാണ്. ആരാധന തന്നെ ദൈവത്തെ കൊച്ചാക്കലാണല്ലോ.
എല്ലാം അറിയുന്ന ദൈവത്തിനെ നമ്മുടെ സ്വന്തം കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി ,കൈക്കൂലിയായി വല്ലതും കൊടുത്ത് സന്തോഷിപ്പിച്ച ശേഷം ചുളുവില്‍ കാര്യം സാധിക്കാനുള്ള ശ്രമമാണല്ലോ പ്രാര്‍ത്ഥന. നാം പറഞ്ഞു കൊടുത്തെങ്കിലേ നമ്മുടെ കാര്യം ദൈവം അറിയൂ എങ്കില്‍ ദെവവും നമ്മെപ്പോലെയല്ലേ? ഓരോരുത്തരുടേയും ആവശ്യങ്ങള്‍ സ്വയം കണ്ടറിഞ്ഞു പരിഹരിച്ചു കോടുക്കാന്‍ ദൈവത്തിനു കഴിവുണ്ടെങ്കില്‍ നമ്മള്‍ പ്രത്യേകം പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ടോ?
സര്‍വ്വവ്യാപിയായ പരമാത്മാവിനെ അന്യേഷിച്ച് നാം ഗുരുവായൂരിലേക്കും ശബരിമലയിലേക്കും വേളാംകണ്ണിയിലേക്കും മക്കറ്യിലേക്കും യാത്രപോകുന്നതും ദൈവത്തെ ചെറുതാക്കല്‍ തന്നെ. സ്ഥലകാല പരിമിതികളില്ലാത്ത മഹാചൈതന്യമാണീശ്വരനെങ്കില്‍ ആ ഈശ്വരനു ചില സ്ഥലങ്ങളില്‍ റെയ്ഞ്ച് കൂടിയും കുറഞ്ഞുമൊക്കെ യിരിക്കാന്‍ കാര്യമെന്ത്? ദെവത്തെ തേടിയുള്ള യാത്രകല്‍ ഒഴിവാക്കിയാല്‍തന്നെ ഇക്കാലത്തു നടക്കുന്ന വാഹനപകടങ്ങളുടെ 25ശതമാനമെങ്കിലും കുറയ്ക്കാനാവും! പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഒരു കണക്കെടുത്തു നോക്കൂ.
രക്ഷ തേടി തന്റെ സന്നിധിയിലേക്കു പുറപ്പെടുന്ന ഭക്തരെ ആ യാത്രാവേളയില്‍ പോലും രക്ഷിക്കാന്‍ കഴിയാത്ത ഈ ദെവങ്ങള്‍ സര്‍വ്വശക്തരും നീതിയുടയോരും ഒക്കെ യാകുന്നതെങ്ങനെ? ദൈവങ്ങളൊന്നും ജീവിച്ചിരിപ്പില്ല എന്നല്ലേ ഇതൊക്കെ തെളിയിക്കുന്നത്? ദൈവമുണ്ടെന്നു സ്ഥാപിക്കാന്‍ യുക്തിയുടെ തലനാരിഴ കീറുന്ന അബ്ദുല്‍ അലിമാര്‍ ഈ വക ചോദ്യങ്ങള്‍ വരുമ്പോള്‍ ദൈവം നമ്മുടെ യുക്തിക്കു നിരക്കുന്നതല്ല എന്നു ഞായം പറജ്ഞു ഒഴിയാന്‍ ശ്രമിക്കുന്നു. എങ്കില്‍ ദൈവത്തെ യുക്തി കൊണ്ടു കണ്ടെത്താന്‍ നാം പണിപ്പെടേണ്ടതുണ്ടോ?
പ്രപഞ്ചത്തിന്റെ മുഴുവന്‍ ഉടമസ്ഥനായ ദൈവത്തിനു നാം വാഴക്കുലയും നാണയത്തുട്ടുകളുമൊക്കെ കൊടുത്താല്‍ സന്തോഷം തോന്നുമോ? അതും ദൈവത്തെ പരിഹസിക്കലാവില്ലേ?
നീ വലിയവനാണ്‍; നീയല്ലാതെ വേറെ ദൈവങ്ങളില്ല എന്നൊക്കെ നമ്മള്‍ വിളിച്ചു പറയുന്നതു കേള്‍ക്കുമ്പോള്‍ ഈശ്വരന്‍ അതു കേട്ടൂ കോള്‍മയിര്‍ കൊള്ളും എന്നാണല്ലോ നാം വിശ്വസിക്കുന്നത്. ഇത്ര അല്‍പ്പനും പൊങ്ങച്ചക്കാരനുമാണോ ദൈവം? അള്ളാഹുവിന്റെ തലതല്ലിക്കീറാന്‍ എന്നോടൊപ്പം കൂടിയ മറ്റു ദൈവവിശ്വാസികള്‍ക്കു വേണ്ടിക്കൂടിയാണ് ഞാന്‍ ഈ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നത്.
ടോസിട്ടു ദൈവം പ്രാര്‍ത്ഥന കേള്‍ക്കുന്നുണ്ടോ എന്നു പരീക്ഷണം നടത്തുന്ന കാര്യം ഒരാള്‍ പറഞ്ഞിരുന്നുവല്ലോ. ഇസ്ലാമില്‍ അത്തരം ഒരു പരീക്ഷണം അനുവദിക്കപ്പെട്ടിട്ടുണ്ട്. ഞാനും ഒരിക്കല്‍ ഇവിടെ നടന്ന അത്തരം ഒരു പരീക്ഷണത്തില്‍ കക്ഷി ചേര്‍ന്നിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊടിയത്തൂരിലാണ് ആ പരീക്ഷണം നടന്നത്. മുബാഹല എന്നാണ് ഈ രീതിക്കു പറയുന്ന പേര്. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ വിശ്വാസപരമായ കാര്യത്തില്‍ അഭിപ്രായഭിന്നതയുണ്ടാവുകയും തീര്‍പ്പു കല്‍പ്പിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാതെ വരുകയും ചെയ്യുമ്പോള്‍ പ്രശ്നം അല്ലാഹുവിനു വിട്ടു കൊണ്ട് കൂട്ടപ്രാര്‍ത്ഥന നടത്തുകയാണു ചെയ്യുന്നത്. കൊടിയത്തൂരിലെ മുബാഹല ഖാദിയാനികളും ഇതര മുസ്ലിംകളും തമ്മിലായിരുന്നു. 60 വീതം കുടുംബങ്ങളാണു പ്രാര്‍ത്ഥനയില്‍ പങ്കു ചേര്‍ന്നതെന്നാണോര്‍മ്മ. തങ്ങളുടെ നിലപാടു തെറ്റാണെങ്കില്‍ തങ്ങള്‍ക്കു തക്കതായ ഒരു ശിക്ഷ നല്‍കി അതു ബോധ്യപ്പെടുത്തൂ എന്നാണ് പ്രാര്‍ത്ഥിക്കുന്നത്. അതിനൊരു കാലാവധിയും പറയും കൊടിയത്തൂരിലെ ശാപപ്രാര്‍ത്ഥനയില്‍ പങ്കെടുത്തവര്‍ ആറു മാസമാണു കാലാവധി പറഞ്ഞിരുന്നത്. അല്ലാഹു ജീവിച്ചിരിപ്പുണ്ടോ എന്നറിയാന്‍ ഏറ്റവും പറ്റിയ ഒരവസരം എന്ന നിലയില്‍ ഞാനും അക്കാലത്ത് റിസള്‍ട്ടറിയാനായി കാത്തിരുന്നു. ആ കാലയളവില്‍ ഞാന്‍ യുക്തിവാദപ്രവര്‍ത്തനമെല്ലാം നിര്‍ത്തിവെച്ചിരുന്നു. ഫലം അറിയേണ്ട കാലപരിധിയായിട്ടും ഒരനക്കവും കണ്ടില്ല. ആരു ജയിച്ചു എന്നറിയാനായി അന്യേഷിച്ചപ്പോള്‍ രണ്ടു കൂട്ടരും തോറ്റതായും അല്ലാഹുവിന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവും വന്നില്ലെന്നുമാണ് അറിഞ്ഞത്. അല്ലാഹു ജീവിച്ചിരിപ്പില്ല എന്നു തീര്‍ത്തും ബോധ്യമായതോടെ ഞാന്‍ പൂര്‍വ്വാധികം ആവേശത്തോടെ എന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.

കൊട്ടുകാരന്‍ said...

രോഗം; രൊന്നര വയസ്സുള്ള രോഗി; നെഴ്സ്; ഇഞ്ചെക്ഷന്‍!
കൊള്ളാം മാഷെ; ഉചിതമായ ഉപമകള്‍.
പക്ഷെ രണ്ടു വയസ്സുള്ള കുട്ടികളെ ഇതു പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടെന്തു കാര്യം?
അവര്‍ക്കു നെഴ്സിനോടുള്ള ദേഷ്യം ഒന്നു കൂടി ഇരട്ടിക്കും എന്നല്ലാതെ?

ബുദ്ധിമാന്‍ said...

"നിര്‍മ്മിക്കപ്പെട വസ്തുവിന് നിര്‍മ്മാതാവിന്റെ യുക്തിയറിയില്ല; നിര്‍മ്മാതാവ് തന്നെയതില്‍ പ്രോഗ്രാം ചെയ്താലല്ലാതെ. സൃഷ്ടാവറിയിച്ച് തന്നതല്ലാതെ സൃഷ്ടിക്കറിയാനാവില്ല. തീര്‍ച്ച."

ദൈവസങ്കല്‍പ്പത്തിന്റെ യുക്തിയെ ചോദ്യം ചെയ്താല്‍ ഇതാണ് ഉത്തരം!
വളരെ യുക്തിപരമായ ഉത്തരം...പിന്നെ ഒന്നും ചോദിക്കാനില്ലല്ലോ!

Salahudheen said...

പ്രിയ കെ പി സാര്‍

സംവാദത്തിനോടുള്ള വൈകാരികമല്ലാത്ത ഈ സമീപനത്തെ ഞാന്‍ സംതൃപ്തിയോടെ വീക്ഷിക്കുന്നു. സാറിന് എന്റെ അഭിനന്ദനങ്ങള്‍.
ചിന്തയുടെയും അന്വേഷണത്തിന്റെയും വഴിത്തിരിവില്‍ അന്തം വിട്ടു നില്‍ക്കുകയാണ് സാര്‍ എന്ന് ഞാന്‍ മനസ്സിലാക്കുന്നു. മാഷിന് ആരെയും വിശ്വാസമില്ല, ഒന്നിലും വിശ്വാസമില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ സാറ് അംഗീകരിക്കുമോ? സയന്‍സായാലും ഭൌതിക വാദമായാലും അതില്‍ വിശ്വസിക്കാതെ സാറ് എങ്ങിനെയാണ് അതിനെ അംഗീകാരിക്കാന്‍ കഴിയുന്നത്?. സുഹൃത്തുക്കളായാലും, അറിവ് പകര്‍ന്ന് തരുന്ന അധ്യാപകരായാലും, സഹോദങ്ങളായാലും, മാതാ പിതാക്കളായാലും, ഭാര്യയായാലും, മക്കളായാലും, സാര്‍ പഠിച്ച ഏത് പുസ്തകത്തിന്റെയും രചയിതാവായാലും, സാര്‍ അംഗീകരിക്കുന്ന ഏത് സിദ്ധാത്തിന്റെയും വകതാവായിക്കോട്ടെ ഇവരെയൊക്കെ അവിശ്വാസത്തില്‍ നിര്‍ത്തിക്കൊണ്ട് ഇവര്‍ പറയുകയോ, രചിക്കുകയോ സിദ്ധാന്തിക്കുകയോ ചെയ്തത് സാറിന് അംഗീകരിക്കാന്‍ കഴിയുമോ? യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍ മാത്രമാണ് യുക്തിപയോഗിക്കുന്നത് എന്ന് പറയുന്ന പോലെ തന്നെയാവില്ലെ ഇതും?

എന്തിനോടുമുള്ള സമീപനത്തിന്റെ തുടക്കം വിശ്വാസമാണ്. ഒരാളെയും വിശ്വാസത്തിലെടുക്കാതെ ഒന്നും തന്നെ അദ്ധേഹത്തെ വിശ്വസിച്ചേല്പിക്കാനോ, അയാളില്‍ നിന്ന് വല്ല നന്മയും സ്വീകരിക്കാനോ പറ്റാത്തത് പോലെ, വിശ്വാത്തിലെടുക്കാത്തെടൊത്തോളം ഒരു മതങ്ങളിലും ഒരു നന്മയും കണ്ടെത്താനോ അത് സ്വീകരിക്കാനോ സാധിച്ചെന്നു വരില്ല. സദുദ്ദേശത്തോട് കൂടിയല്ലതെ, വിമര്‍ശിക്കാന്‍ വേണ്ടിമാത്രമാണ് ഒരാള്‍ ഒന്നിനെ സമീപിക്കുന്നതെങ്കില്‍ അതിനുള്ള പഴുതുകളിലൂടെ മാത്രമേ അയാള്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ളൂ.

വിശ്വാസവും യുക്തി ചിന്തയും, ശാസ്ത്രവും എല്ലാം തന്നെ അറിവിന്റെ സ്രോതസ്സുകളാണ്. അന്തമായ വിശ്വാസം പോലെ തന്നെ അന്തമായ അവിശ്വാസവും; ബുദ്ധിയും, യുക്തിയും ഉപയോഗിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നു. എല്ലാം തന്നെ യുക്തിയുടെ അടിസ്ഥാനത്തില്‍ നിര്‍വ്വചിക്കാന്‍ ശ്രമിച്ചാല്‍ അതും അബദ്ധമായിരിക്കും.അത് രണ്ടിന്റെയും ഇടയിലുള്ളതാണ് യഥാര്‍ത്ത വിശ്വാസം. അതില്ലാതെ ഒരാള്‍ക്കു സത്യത്തെ കണ്ടെത്താമെന്ന് പറയുന്നത് തീര്‍ത്തും തെറ്റാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വിശ്വാസത്തില്‍ പോയാല്‍ സത്യത്തില്‍ എത്തുകയില്ല എന്ന് സാറ് പറയുന്നതിന് വല്ല അടിസ്ഥാനവുമുണ്ടെങ്കില്‍ വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

എല്ലാ മതങ്ങളെയും അതിന്റെ ചരിത്ര പശ്ചാത്തലത്തോടു കൂടി പഠിക്കാന്‍ സാധിക്കേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. യുക്തി വാദവും പഠിക്കേണ്ടതുണ്ട്. ജബ്ബാര്‍ മാഷിന്റെ വിമര്‍ശനം അന്തമായ വിരോധം മാത്രമാണ്. മുസ് ലിം കുടുംബത്തില്‍ ജനിച്ചവര്‍ക്കെന്നല്ല ആര്‍ക്കും വിമര്‍ശിക്കാം. മാന്യമായ വിമര്‍ശനമായിരിക്കണം എന്ന് മാത്രം. ഖുര്‍ ആനാണ് അദ്ധേഹത്തെ ഇങ്ങനെയാക്കിയത് പോലും. പക്ഷെ അതേ ഖുര്‍ ആന്‍ ഞാനടക്കം ബില്യണ്‍ കണക്കിനാളുകള്‍ക്ക് വഴികാട്ടിയായിട്ടുമുണ്ട്. അദ്ധേഹം ഒരിക്കല്‍ പോലും അതിനെ ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നത് ഖുര്‍ ആനാറിയാവുന്ന ഏതൊരു കുട്ടിക്കും മനസ്സിലാക്കാന്‍ കഴിയും.വിമര്‍ശിക്കാനല്ലാതെ അദ്ധേഹം അതിനെ സമീപിച്ചിട്ടില്ല. അന്തകാരത്തിലാണ്ടു കിടന്ന ഒരു ജനതയെ വെറും ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട്(ഇന്ന് കാണുന്ന ഇരുപതില്‍ പരം രാജ്യങ്ങളെ) ഒരൊറ്റ ജനതയാക്കി സംസ്കാരത്തിന്റെയും,രാഷ്ടമീമാംസയുടെയും, ജ്ഞാനത്തിന്റെയും, സാമ്പത്തികാഭിവൃദ്ധിയുടെയും ഉത്തമ മാതൃകകളാക്കി പരിവര്‍ത്തിപ്പിച്ചതെങ്ങനെയെന്ന് ചരിത്രം പഠിക്കുന്ന ഏതൊരാളെയും അത്ഭുതപ്പെടുത്താന്‍ പോന്നതാണ്.

ഇസ് ലാം മാത്രമല്ല ഒരു മതങ്ങളും അടിസ്ഥാന പരമായി അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. മുതലാളിത്ത രാഷ്ട്രീയത്തിന്റെ കച്ചവട കണ്ണുകള്‍ അതിനെ ഒരു വ്യവസയമാക്കി വളര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്ന വസ്തുത മറച്ചുക്കുന്നുമില്ല. അതിനാല്‍ തന്നെ അന്ധവിശ്വാസങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റാണ്. ഇതൊക്കെ ദൈവത്തിന്റെയും മതത്തിന്റെയും കെട്ടിവെക്കുന്നത് അജ്ഞത അല്ലാതെ മറ്റെന്താണ്.
അതിനാല്‍ നാമെല്ലാവരും ഒന്നിക്കേണ്ടത് മുതലാളിത്തത്തിന്റെ സാംസ്കാരിക,സാമ്രജ്യത്ത അധിനിവേശത്തിനെതിരെയാണെന്നാണ് എനിക്ക് തോന്നുന്നത്. ഏതൊരു ജനതയും പീഡിപ്പിക്കപ്പെടുമ്മ്പോള്‍ ചിലരെങ്കിലും അവിവേകം പ്രവര്‍ത്തിക്കുന്നവരായി മാറാന്‍ സാധ്യത വളരെ കൂടുതലാണ്. അവരെയും ഞാന്‍ ന്യായീകരിക്കുന്നില്ല. ഏതൊരു രോഗവും അതിന്റെ റൂട്ട് കോസിനെ കണ്ടെത്തി ചികിത്സിച്ചാല്‍ മാത്രമേ ഭേദമാവുകയുള്ളൂ.
ബോധവല്‍ക്കരണമാണ് കൂടുതല്‍ ഫലപ്രദം എന്നാണെനിക്ക് തോന്നുന്നത്. ഈസമയത്ത് ജബ്ബാര്‍ മാഷെ പോലുള്ളവര്‍ വിദ്വേശം ആളികത്തിക്കുകയല്ലാതെ ക്രിയാത്മകമായ ഒരു സമീപനം സ്വീകരിച്ചാല്‍ എത്ര നന്നായിരുന്നു.


ഭൌതികവാദവും, ഡാര്‍വിനിസവുമാണ് ലോകത്തെ ഭീകരതയുടെ അടിവേര് എന്ന് ചരിത്രം പരിശോധിക്കുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതാണ്. പരിണാമ സിദ്ധാന്തം ആവിശ്കരിച്ചത് ഡാര്‍വിനാണെന്നും ധാരാളം ശാസ്ത്രീയമായ തെളിവുകളും പരീക്ഷണ നിരീക്ഷണങ്ങളും പിന്‍ബലമേകുന്ന സിദ്ധാന്തമിണിതെന്നും വിശ്വസിക്കുന്ന ധാരാളം പേരുണ്ട്. ശാസ്ത്രീയമായ ഒരു തെളിവുമില്ലാത്ത ഒരു അന്ധവിശ്വാസം മാത്രമാണ് പരിണാമ സിദ്ധാന്തം. സംഘട്ടനത്തെയും വംശീയതയെയും അടിസ്ഥാനമാക്കിയ വംശീയത, ഫാഷിസം, കമ്യൂണിസം എന്നിവ ഈ അബദ്ധ സിദ്ധാന്തത്തില്‍ നിന്നാണ് ഊര്‍ജ്ജം നേടുന്നത്.

ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന തോമസ് മാള്‍ത്തൂസിന്റെ An Eassay on the principle of population എന്ന പുസ്തകമാണ് ഡാര്‍വിന് പ്രചോദനമയത്. മനുഷ്യന്‍ അതിവേഗം പെറ്റു പെരുകി ക്കൊണ്ടിരിക്കുകയാണെന്നും യുദ്ധം, ക്ഷാമം, രോഗം തുടങ്ങിയ ദുരന്തങ്ങളാണ് ജനപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതെന്നുമായിരുന്നു അദ്ധേഹത്തിന്റെ വാദം. ചിലര്‍ക്ക് ജീവിക്കാന്‍ മറ്റു ചിലര്‍ മരിച്ചേ തീരുവെന്നതായിരുന്നു മാള്‍ത്തൂസ്സിന്റെ നിഗമനം. മാള്‍ത്തൂസിന്റെ സിദ്ധാന്തം ലക്ഷ കണക്കിനാളുകളുടെ ജീവിതം ദുരിതത്തിലാഴ്ത്തി.

ഭൌതിക പ്രത്യയ ശാസ്ത്രങ്ങളാണ് ഭീകരതക്ക് സാധൂകരണം നല്‍കുന്നത്. പോരാടുന്ന ഒരു ജന്തുവാണ് മനുഷ്യനെന്ന ഡാര്‍വിന്റെ ആശയത്തിന് ഇതിന് വലിയ സ്വാധീനമുണ്ട്. ഭീകരതയുടെ വഴി തെരെഞ്ഞെടുക്കുന്ന ഗ്രൂപ്പുകളും വ്യക്തികളും ഡാര്‍വിനിസ്റ്റ് താത്ത്വികാടിത്തറയുടെ ഏതെങ്കിലും വീക്ഷണം അംഗീകരിക്കുന്നവരായിരിക്കും.

മുപ്പത്താറ് വര്‍ഷം കൊണ്ട് കോടിക്കണക്കിന് മനുഷ്യമക്കളെ കൊന്നൊടുക്കിയ സ്റ്റാലിനും, ദശ ലക്ഷകണക്കിനാളുടെ കുരുതിക്കളമായിമാറിയ ലോകമഹായുദ്ധങ്ങളും ഡാര്‍വിന്റെ ‘നില നില്‍പ്പിനായുള്ള പോരാട്ടം’ ,‘അര്‍ഹതയുള്ളവരുടെ അതി ജീവനം’ തുടങ്ങിയ വാ‍ദ ഗതികളുടെ വ്യക്തമായ സ്വധീനമായിരുന്നു.

അനാവശ്യമായ ചര്‍ച്ചകള്‍ തുടരുന്നതിലും നല്ലത് സാറ് പറഞ്ഞ പോലെ തന്നെ ക്രിയാല്‍മകമായി വല്ലതും സമൂഹനന്മക്കായി ചെയ്യുകയും അതിനുള്ള കൂട്ടായ്മകള്‍ക്ക് രൂപം നല്‍കുകയുമാണ്. അതിനു മതവും ജാതിയും യുക്തിവാദവും ഒന്നും നോക്കേണ്ടതില്ല; മനുഷ്യനായാല്‍ മാത്രം മതി. ഇതേ ഉപദേശം ജബ്ബാര്‍ മഷോടും സാറൊന്നു പറയണം.

Salahudheen said...

പ്രിയ സഹോദരന്

ദൈവമുണ്ടെന്ന് വിശ്വസിക്കുന്ന ആളുകള്‍ക്ക് വേണ്ടിയാണ് എന്റെ ഉത്തരം. അല്ലാത്തവര്‍ ദൈവ ഉണ്ടോ? ഇല്ലേ? എന്നതിനുള്ള ഉത്തരം കണ്ടു പിടിച്ചിട്ടു പോരെ, ദൈവത്തിന്റെ പ്രവൃത്തികളെ കുറിച്ചുള്ള ചോദ്യങ്ങള്‍?

ആദ്യം സ്വന്തം ജീവിതത്തിന്റെ അര്‍ഥം കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് ബുദ്ധി. മറ്റുള്ളവര്‍ കണടെത്തിയതിന്റെ അര്‍ഥം അളക്കുന്നതിന് മുമ്പ്...

എന്താണീ യുക്തിവദികള്‍ എന്നവകാശപ്പെടുന്നവര്‍ പറയുന്ന യുക്തിയെന്ന് ആരെങ്കിലും ഒന്നു നിര്‍വ്വചിച്ചു തന്നാല്‍ നന്നായിരുന്നു.

ea jabbar said...

“അന്തകാരത്തിലാണ്ടു കിടന്ന ഒരു ജനതയെ വെറും ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട്(ഇന്ന് കാണുന്ന ഇരുപതില്‍ പരം രാജ്യങ്ങളെ) ഒരൊറ്റ ജനതയാക്കി സംസ്കാരത്തിന്റെയും,രാഷ്ടമീമാംസയുടെയും, ജ്ഞാനത്തിന്റെയും, സാമ്പത്തികാഭിവൃദ്ധിയുടെയും ഉത്തമ മാതൃകകളാക്കി പരിവര്‍ത്തിപ്പിച്ചതെങ്ങനെയെന്ന് ചരിത്രം പഠിക്കുന്ന ഏതൊരാളെയും അത്ഭുതപ്പെടുത്താന്‍ പോന്നതാണ്.

ഇസ് ലാം മാത്രമല്ല ഒരു മതങ്ങളും അടിസ്ഥാന പരമായി അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല.”


സലാഹുദ്ദീനേ; ഇക്കാര്യത്തില്‍ ഞാന്‍ മൌദൂദി സാഹിബ് പറയുന്നതാണു സത്യസന്ധമായ വിവരണം എന്നു മനസ്സിലാക്കുന്നു. ഇതാ അദ്ദേഹത്തിന്റെ വരികള്‍:-
“അല്ലാഹുവിന്റെ ദൂതന്‍ പതിമൂന്നു വര്‍ഷക്കാലം അറബികളെ ഇസ്ലാം മതം സ്വീകരിക്കാന്‍ ക്ഷണിക്കുകയുണ്ടായി. അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും അദ്ദേഹം അവലംബിച്ചു. അനിഷേധ്യമായ തെളിവുകളും വാദമുഖങ്ങളും സമര്‍പ്പിച്ചു. ഭക്തിയുടെയും ധാര്‍മ്മികതയുടെയും മാതൃകയായിരുന്ന തന്റെ ജീവിതം അവരുടെ മുമ്പില്‍ കാഴ്ച്ച വെച്ചു. അവരുടെ മുമ്പില്‍ ‍തന്റെ സാത്വിക ശുദ്ധിയുള്ളതും ധാര്‍മ്മികബദ്ധവുമായ ജീവിതം തുറന്നു കാട്ടി. ചുരുക്കത്തില്‍ ആകാവുന്നത്ര അവരുമായി ആശയവിനിമയങ്ങള്‍ നടത്തി. പക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല.
അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയപ്പെട്ടതോടെ പ്രവാചകന്‍ വാള്‍ കയ്യിലേന്തി , വാള്‍ ! അത് തിന്മയെയും ആക്രമണത്തെയും ഹൃദയത്തിലെ കറകളെയും ആത്മാവിന്റെ കളങ്കങ്ങളെയും വിപാടനം ചെയ്തു. അതിനെക്കാള്‍ ഉപരിയായി വാള്‍ അവരുടെ അന്ധത ഇല്ലാതാക്കി. അവര്‍ക്കു സത്യത്തിന്റെ വെളിച്ചം കാണുമാറായി. സത്യം സ്വീകരിക്കാന്‍ വിഘാതമായി നിന്ന അവരുടെ അഹങ്കാരത്തിനു ശമനമുണ്ടായി. ഉദണ്ഡശിരസ്കരായി ഔദ്ധത്യത്തോടെ നിലയുറപ്പിച്ച അവര്‍ അപമാനിതരായി എളിമയോടെ തല കുനിച്ചു.
അറേബ്യയിലും മറ്റു രാജ്യങ്ങളിലും ഇസ്ലാം പ്രചരിച്ചത് ത്വരിതഗതിയിലായിരുന്നു. ഒരു നൂറ്റാണ്ടുകൊണ്ടു തന്നെ ലോകത്തിന്റെ കാല്‍ ഭാഗം ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിന്റെ വാള്‍ മനുഷ്യഹൃദയങ്ങളെ ആവരണം ചെയ്ത മറകളെ കീറി മുറിച്ചതായിരുന്നു ഈ പരിവര്‍ത്തനത്തിനു കാരണം.” [അല്‍ ജിഹാദു ഫില്‍ ഇസ്ലാം]

പ്രവാചക ചര്യ പിന്‍പറ്റിക്കൊണ്ട് മുസ്ലിംകള്‍ ഇനി ചെയ്യേണ്ട കാര്യവും മൌദൂദി ഉപദേശിക്കുന്നു:-
“മനുഷ്യബന്ധങ്ങളും കൂട്ടായ്മകളും അന്യോന്യം ഉദ്ഗ്രഥിതമാണ്. അതുകൊണ്ട് ഒരു രാഷ്ട്രത്തിന്റ്റെ അയല്‍ രാഷ്ട്രങ്ങളും തങ്ങളുടെ അതേ ആദര്‍ശം സ്വീകരിക്കുന്നതു വരെ ആ രാഷ്ട്രത്തിന് അതിന്റെ സിദ്ധാന്തമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതല്ല. അതുകൊണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ ഒരു ഇസ്ലാമിക രാഷ്ട്രം അവരുടെ ഭൂപരിധിയില്‍ സ്ഥാപിച്ചുകൊണ്ട് അടങ്ങിയിരിക്കാന്‍ പാടുള്ളതല്ല. അവരുടെ വിഭവങ്ങള്‍ക്കനുസരിച്ച് രാഷ്ട്രത്തെ നാലു ഭാഗത്തേക്കും വികസിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്. മുസ്ലിങ്ങള്‍ ഒരു ഭാഗത്ത് അവരുടെ ആശയപ്രചരണം നടത്തുകയും മറുഭാഗത്ത് ജനങ്ങളെ തങ്ങളുടെ ആദര്‍ശം സ്വീകരിക്കാന്‍ ക്ഷണിക്കുകയും വേണം. കാരണം മോക്ഷം നില കൊള്ളുന്നത് അതില്‍ മാത്രമാണ്. അവരുടെ ഇസ്ലാമിക രാഷ്ട്രത്തിന് ശക്തിയും വിഭവവുമുണ്ടെങ്കില്‍ മറ്റു അനിസ്ലാമിക രാഷ്ട്ര്രങ്ങളെ യുദ്ധം ചെയ്തു നശിപ്പിക്കേണ്ടതും അവിടെ ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കേണ്ടതുമാണ്.” [ഹഖീഖതെ ജിഹാദ്]

ഖുര്‍ ആന്റെ ആകര്‍ഷകത്വമോ ദാര്‍ശനികോപദേശങ്ങളോ അല്ല വാളാണ് ഇസ്ലാമിന്റെ പ്രചാരണം ലോകത്താകെ വ്യാപിപ്പിക്കാന്‍
സഹായിച്ചത്! അതാണു സത്യം. !!

അബ്ദുല്‍ അലി said...

മാഷെ,
അദ്യത്തെ വരിതന്നെ കലക്കി മാഷെ, അവേശത്തോടെ പോസ്റ്റ്‌ ചെയുവാന്‍ ഓടി വന്നപ്പോള്‍, ആരാണ്‌, എന്താണ്‌ പറഞ്ഞതെന്ന്, മാഷ്‌ മറന്നൂ. ക്ഷമിക്കാം ട്ടാ. അദ്യത്തെ പാര എഴുതിയത്‌ മ്മളല്ലട്ടോ മാഷെ.

നമ്മുടെ സുഹൃത്ത് അബ്ദുല്‍ അലിക്ക് ദൈവത്തെകുറിച്ചുള്ള ചര്‍ച്ച അവസാനിച്ചാല്‍ കൊള്ളാം എന്നു തോന്നിത്തുടങ്ങിയതിന്റെ സൂചനയാണ് ഈ കമന്റെന്ന് അനുമാനിക്കുന്നു.

ഇത്‌ ഒരു ഒന്ന് ഒന്നര കമന്റാ മാഷെ. അത്‌ സത്യവുമാണ്‌. ഖുര്‍ആന്‍ പഠിച്ച്‌ വിമര്‍ശിക്കുവാന്‍ ഓടിവന്ന നിങ്ങള്‍ക്ക്‌ അതില്‍ അത്യവശ്യം ജ്ഞാനം ഉണ്ടാവുമെന്നാണ്‌ യുക്തി വാദികളുടെ വിശ്വാസവും, ഇവിടെ തലവഴി മുണ്ടിട്ട്‌ വന്നവരുടെ "ഗോഷ്ടികളും" കാണിക്കുന്നത്‌. അത്‌കൊണ്ട്‌, ഖുര്‍ആന്‍ വ്യാഖ്യാനം നിങ്ങള്‍ക്കറിയാമെങ്കില്‍, ഖുര്‍ആനിലില്‍ നിന്ന്‌ തന്നെ ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഉത്തരം തരുവാന്‍ നിങ്ങള്‍ക്കാവും എന്ന വിശ്വാസം കൊണ്ടല്ല, പ്രകൃതരായ അറബികള്‍ സൃഷ്ടിച്ചതാണല്ലോ "ഖുര്‍ആനും പടച്ചോനും".

ആനിലിന്റെ ചോദ്യത്തിന്‌ ഞാന്‍ ഉത്തരം പറഞ്ഞതാണ്‌ നിങ്ങളെ പ്രകോപിപ്പിച്ചതെന്നറിയാം, നിങ്ങള്‍ക്ക്‌ നേരെ ചോദ്യങ്ങളുയരുബോള്‍ ഓടി രക്ഷപ്പെടുന്ന പോലെ, എനികാവില്ല. അത്‌കൊണ്ടാണ്‌ മാഷെ.

ഖുര്‍ആനിലുള്ള പോസ്റ്റിന്‌ കമന്റെഴുതാന്‍ മാഷ്‌ തയ്യറല്ലെന്നറിയാം, അത്‌ മറ്റരെങ്കിലും ചെയ്യട്ടെ അല്ലെ. 114 അധ്യയങ്ങളുള്ള, 6666 സുക്തങ്ങളുള്ള ഖുര്‍ആനില്‍ അല്ലാഹുവിനെ കണ്ടത്‌ 3-4 സുക്തങ്ങളില്‍ മാത്രമാണോ മഷെ.

മാഷെ,
മൗദൂദി സഹിബ്‌, ഈ വിഷയം മാത്രമല്ലല്ലോ പറഞ്ഞിരിക്കുന്നത്‌. അങ്ങനെ വന്നാല്‍ മറ്റുള്ളതും സത്യസന്ധമാവില്ലെ, അത്‌കൂടി മാഷ്‌ വിശ്വസിക്ക്‌. ഒരു പുസ്തകത്തിലെ ഒരു വരിയില്‍ നിങ്ങള്‍ക്കുള്ള വിശ്വാസം "വളരെ നല്ല യുക്തിവാദിയാണ്‌ നിങ്ങള്‍". പിന്നെ അതില്‍ പറഞ്ഞത്‌ മുഴുവന്‍ ശരിയാ മാഷെ, വാള്‌കൊണ്ടാണ്‌ ഇസ്ലാം പ്രചരിച്ചത്‌. ഇപ്പഴും പ്രചരിക്കുന്നത്‌, ഇനിയും പ്രചരിക്കാന്‍ പോവുന്നത്‌. "കഷ്ടം".

ഖുര്‍ ആന്റെ ആകര്‍ഷകത്വമോ ദാര്‍ശനികോപദേശങ്ങളോ അല്ല വാളാണ് ഇസ്ലാമിന്റെ പ്രചാരണം ലോകത്താകെ വ്യാപിപ്പിക്കാന്‍
സഹായിച്ചത്! അതാണു സത്യം. !!


ഖുര്‍ആന്‍ വളാണ്‌ മാഷെ, അത്‌കൊണ്ടാണ്‌ ഞാന്‍ പറയുന്നത്‌, മാഷ്‌ ആ വളെടുത്ത്‌ കളിക്കല്ലെ. കൈ മുറിയും.

കെ. പി. ജീ,

വിശ്വാസി അടിസ്ഥാനപരമായി ഭീരുവാണ് . ഭീരുത്വമാണ് വിശ്വാസത്തിന്റെ അടിസ്ഥാനം .

ഇത്‌ നിങ്ങളുടെ അഭിപ്രായമാണ്‌. ഇത്‌ സത്യമാണെന്ന് ഇവിടെ വന്നവരുടെ കമന്റുകള്‍ തെളിയിക്കുന്നു. അല്ലെ, കെ. പി. എസ്‌. കണ്ണടച്ചാല്‍ ഇരുട്ടാവില്ല. അതിന്‌ എത്ര ശ്രമിച്ചിട്ടും കാര്യവുമില്ല.

പിന്നെ തലവഴിമുണ്ടിട്ട്‌, ജ്ഞാനം വിളമ്പുന്നവര്‍, എന്നെ അധിക്ഷേപിക്കുവാനായി വരുന്നവര്‍, ഇവരോട്‌ ഒരുകാര്യം, ആരെയാണ്‌, എന്തിനെയാണ്‌ നിങ്ങള്‍ ഭയപ്പെടുന്നത്‌?.

അബ്ദുല്‍ അലി said...

യാത്രമൊഴി,

ശാസ്ത്രജ്ഞാനം ആരും വിട്ടില്‍കൊണ്ട്‌ വന്ന് തരില്ല. അത്‌ അന്വേഷിച്ച്‌ കണ്ടെത്തുക. ഡാര്‍വിന്‍ ഇപ്പോ പുതിയോരു ജീവിയായി മാറിയിട്ടുണ്ടാവും. അത്‌ കണ്ട്‌പിടിക്കാന്‍ ശ്രമിക്കുക. വെറുതെ കിട്ടുന്ന മാസികയും, പഴഞ്ചന്‍ ശാസ്ത്രങ്ങളും ഈ നെറ്റിന്റെ യുഗത്തിലും നിങ്ങള്‍ വിശ്വസിക്കുന്നത്‌ തന്നെ നിങ്ങളുടെ ശാസ്ത്ര ജ്ഞാനം വെളിവാക്കുന്നു. സമയം കിട്ടുബോള്‍ ഇതോക്കെ ഒന്ന് വായിക്കണം.

സത്യത്തില്‍ നിങ്ങളെ കുറ്റം പറയനൊക്കില്ല. അപ്പോ കാണുന്നവനെ അപ്പാ ന്ന് വിളിക്കുന്ന ശസ്ത്രിയ തത്വത്തില്‍ വിശ്വസികുവാന്‍ ഫോസില്‍ മാറ്റിവെച്ച്‌ ചരിത്രം സൃഷ്ടിച്ച പല മഹാന്മാരും ജീവിച്ച്‌ മരിച്ച്‌ പോയിട്ടുണ്ട്‌. ശാസ്ത്രം എന്നാല്‍ അവസാന വക്കല്ലെന്ന് നിങ്ങളുടെ യജമനന്മര്‍ ആരും പറഞ്ഞ്‌തന്നിട്ടില്ലെ.

ഇമ്മിണി വല്യ ഒരു പോസ്റ്റ്‌ എഴുതാന്‍ അഗ്രഹമുണ്ട്‌, പക്ഷെ വേണ്ട, അത്‌ നിങ്ങളുടെയും എന്റെയും അസ്തിത്വം ചോദ്യം ചെയ്യും. ക്ഷമിക്കുക.

Ota Benga was captured in 1904 in the Congo. In his own tongue, his name meant "friend". He had a wife and two children. Chained and caged like an animal, he was taken to the USA where evolutionist scientists displayed him to the public …. Unable to bear the treatment he was subjected to, Ota Benga eventually committed suicide (Philips Verner Bradford, Harvey Blume, Ota Benga: The Pygmy in The Zoo, New York: Delta Books, 1992.)

….. "Turkana Boy" which was found near Lake Turkana in Kenya. The American paleoanthropologist Alan Walker wrote that he laughed when he saw it because "it looked so much like a Neanderthal." Neanderthals are a human race. who suddenly appeared 100,000 years ago in Europe, and who disappeared, or were assimilated by mixing with other races, quietly but quickly 35,000 years ago.

An interesting fossil showing that the Neanderthals had knowledge of clothing: A needle 26,000 years old. (D. Johanson, B. Edgar, From Lucy to Language, p. 99)

News published in New Scientist on March 14th 1998 tells us ……were practicing seamanship 700 thousand years ago. These humans, who had enough knowledge and technology to build a vessel and possess a culture that made use of sea transport, can hardly be called "primitive".

The fossil in was uncovered in a cave called Gran Dolina in the Atapuerca region of Spain by three Spanish paleoanthropologists from the University of Madrid. The fossil revealed the face of an 11-year-old boy who looked entirely like contemporary man. Yet, it had been 800,000 years since the child died. Discover magazine covered the story in great detail in its December 1997 issue.

According to Leakey's findings, Australopithecus, Homo habilis, Homo erectus and today’s man must have co-existed approximately 1.7 million years ago.( 94. A. J. Kelso, Physical Anthropology, 1.b., 1970, pp. 221; M. D. Leakey,
Olduvai Gorge, Vol 3, Cambridge: Cambridge University Press, 1971, p.
272.)

These footprints were found in a layer that was calculated to be 3.6 million years old, and more importantly, they were no different from the footprints that a contemporary man would leave. The footprints found by Mary Leakey were later examined by a number of famous paleoanthropologists, such as Donald Johanson and Tim White.

Another example ….a human (Homo sapiens) mandible aged 2.3 million years. This mandible coded A.L. 666-1 was unearthed in Hadar, Ethiopia. (D. Johanson, Blake Edgar, From Lucy to Language, p.169)

Do you want any more details about the collapsed theory?, Do you want any explanation about, Stanley Miller experiment?, Do you have any answer about RNA and DNA?, Do you have any answer about the Technology In The Eye and The Ear?, Do you know that Antibiotic Resistance and DDTImmunity are not Evidence for Evolution?, do you know The Fallacy of Vestigial Organs?, do you know that The "Tree of Life" Is Collapsed in 1990?.

Man, I am not interested to discuss the Refuted theory of Darwin. Let us close the chapter here. I advise you to read, I repeat to read the scientific articles and magazines which may lead you to find the truth. (Good bye and have a nice day)

A.K. Saiber said...

നല്ല കമന്റിന് തെരഞ്ഞെടുത്തതില്‍ സന്തോഷം.

സലാഹുദ്ദീന്‍ ഭായിക്ക് ഡാര്‍വിനോട് എന്തൊക്കെയോ വിരോധമുള്ളതുപോലെ! പാവം ഡാര്‍വിന്‍ എന്തുപിഴച്ചു. പുള്ളിക്ക് ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാനുള്ള ഭാവമൊന്നുമില്ലായിരുന്നു. തന്റെ ജീവിതം മുഴുവന്‍ ഒരു കണ്ടെത്തലിനായി ഉഴിഞ്ഞു വച്ചു. അത്രയേ ഉള്ളൂ. അതിന്റെ സാധൂകരണത്തിനായ് ലോകം മുഴുവന്‍ ചുറ്റി തെളിവുകള്‍ ശേഖരിച്ചു.
ശാസ്ത്രത്തിനുമുന്നില്‍ ആര്‍ക്കും എന്തും അവതരിപ്പിക്കാനാവില്ല സലഹുദീന്‍ ഭായീ. നിങ്ങള്‍ക്ക് ഒരു കാര്യം മൂന്നാമതൊരാളെ വ്യക്തമായി തെളിയ്യിക്കാനായാലേ അത് അംഗീകരിക്കപ്പെടൂ.
രാമര്‍ പച്ചില പെട്രോളുണ്ടാക്കിയെന്ന് പറയുമ്പോള്‍ നമുക്കത്‍ വിശ്വസിക്കാം. പക്ഷേ ശാസ്ത്രത്തിന് അത് പോര. രാമര്‍ അതുണ്ടാക്കിയ പരിതസ്തിതിയില്‍ മറ്റുള്ളവര്‍ക്ക് കൂടി അതേ പെട്രോളുണ്ടാക്കാന്‍ കഴിഞ്ഞാലേ അംഗീകരിക്കൂ. രാമറിനെ ആദ്യം തന്നെ ശാത്രജ്ഞര്‍ സംശയിച്ചപ്പോള്‍ ഇവിടെ എന്തൊക്കെ പുകിലാണ് ഉണ്ടായതെന്ന് താങ്കള്‍ ഓര്‍ക്കുന്നുണ്ടാകുമല്ലൊ.
പത്രക്കാര്‍ സഹിതം ശാത്രജ്ഞര്‍ക്കെതിരെ തിരിഞ്ഞു.

വിശ്വസിക്കാന്‍ എളുപ്പമാണ്. ശാസ്ത്രത്തിന് അതുപോര. ഡാര്‍വിന്റെ കാര്യത്തിലും ഇതു തന്നെയായിരുന്നു. അദ്ദേഹം തന്റെ സിദ്ധാന്തം ആദ്യം അവതരിപ്പിച്ചപ്പോഴേ എല്ലാവരും എഴുന്നേറ്റ് നിന്ന്‌ കയ്യടിച്ച് പാസാക്കുകയൊന്നുമല്ല ചെയ്തത്. ഏറെ നാള്‍ വേണ്ടി വന്നു പരിണാമ സിദ്ധാന്തത്തിന് സാധൂകരണം ലഭിക്കാന്‍.

ഏതൊരൊകണ്ടുപിടുത്തവും കാലാനുസൃതമായി അതിലെ തെറ്റുകള്‍ തിരുത്തപ്പെട്ടുകൊണ്ടിരിക്കും.
പരിണാമസിദ്ധാന്തത്തിന്റെ കാര്യത്തിലും അങ്ങനയേ ഉണ്ടായിട്ടുള്ളൂ. എന്നുവച്ച് ആദ്യത്തെ കണ്ടെത്തലിന്റെ മഹത്വം ഒട്ടും കുറയുന്നില്ല. പ്ലൂട്ടോയും ബ്രൂണോയും സൌരയൂധത്തിനെക്കുറിച്ച് കണ്ടെത്തിയതില്‍ നിന്നെത്രയോ വ്യത്യസ്തമായാണ് ഇപ്പോഴത്തെ കണ്ടെത്തലുകള്‍. അതുകൊണ്ട് അവരുടെ കണ്ടെത്തലുകളെ ഒട്ടും വിലകുറച്ച് ഇന്നത്തെ ശാസ്ത്രലോകം കാണുന്നില്ല.
(പരിണാമത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ കണ്ടെത്തലുകള്‍ Desmond Morris ന്റെ The Nacked Ape നോക്കിയാലറിയാം)

A.K. Saiber said...

ആത്യന്തികമായി ശാസ്ത്രം (സയന്‍സ്)എന്നത് ഒരു വ്യക്തിയോ സംഘടനയോ അല്ലെന്നറിയാമല്ലൊ. കാലാകാലങ്ങളില്‍ വേറിട്ട് ചിന്തിക്കുന്ന ഓരോരുത്തരാണ് കണ്ടെത്തലുകള്‍ നടത്തുന്നത്. അത് യദൃശ്ചിയാ മതങ്ങള്‍ക്കെതിരാകുന്നതില്‍ പാവം കണ്ടുപിടിത്തക്കാരും സയന്‍സും എന്തുപിഴച്ചു?
ഗലീലിയോ ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞത് ഇസ്ലാമിനേയും ക്രിസ്തുവിനേയും കൊച്ചാക്കാനായിരിന്നില്ല. മറ്റുള്ളവരില്‍ നിന്ന് വേറിട്ടു ചിന്തിച്ചതുകൊണ്ട് മാത്രമായിരുന്നു- ഭൂമി ഉരുണ്ടതുകൊണ്ട് തന്നെയായിരുന്നു. വിശ്വാസികള്‍ ഗലീലിയോയെ വേട്ടയാടീയതുകൊണ്ട് ഭൂമി പരന്നുപോയതുമില്ലല്ലോ.

കാവലാന്‍ said...

ചുറ്റുപാടുകളുടെ സമ്മര്‍ദ്ധങ്ങളാല്‍ ചുരുങ്ങിപ്പോയ മനസ്സുമായി ജവിക്കുന്ന സമാന്യമനുഷ്യന്‍ ഭക്തവിശ്വാസിയോ
യുക്തി വിശ്വാസിയോ അല്ലെന്നുകാണാം. ഭക്തികല്പിച്ചാലും യുക്തികല്പിച്ചാലും വാളെടുക്കാത്ത കൂട്ടര്‍. ഇവരിലാണ് സമാധാനം കൂടുതലുള്ളതെന്നു തോന്നുന്നു. ഇവരെ പക്ഷം ചേര്‍ക്കാനുള്ള യുദ്ധത്തിലാണു മതങ്ങളും യുക്തിയും ഏറ്റുമുട്ടുന്നത്. സാമാന്യേന ഭയത്തില്‍ നിന്നുജനിച്ച ഭക്തി ജനങ്ങളെ പ്രലോഭിപ്പിച്ച്അതില്‍ പലപ്പോഴും വിജയിക്കുന്നു. യുക്തിക്കു പക്ഷേ സ്വര്‍ഗ്ഗമെന്നോ സുഖമെന്നോ വെറുതെ
പറയാന്‍ കഴിയില്ലല്ലോ. അതുകൊണ്ടവര്‍ക്കു മുന്നേറാനാവാതെ വരുന്നു. ചിന്തയുടെ ഉലകളില്‍ കാച്ചിത്തല്ലിയെടുത്ത
ആശയഖട്ഖങ്ങളുമായാണിരുകൂട്ടരും യുദ്ധം ചെയ്യുന്നതെങ്കില്‍, ഇവിടെയൊരു യോദ്ധാവിനെ കാണേണ്ട
സമയമായിരിക്കുന്നു.

അബ്ദുല്‍ അലി said...

മാഷെ,
നിങ്ങളുടെ പോസ്റ്റും കമന്റും വീണ്ടും വായിച്ചു. കൈവിട്ട്‌ പോവുന്നുണ്ടല്ലോ മാഷെ.

മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥയിലും ധാര്‍മ്മിക തകര്‍ച്ചയിലും ഞാനും മനുഷ്യ സ്നേഹമുള്ള അനേകരും ദുഖിതര്‍ തന്നെയാണ്‌. അതിനുള്ള കാരണം പ്രകൃതമായ ഖുര്‍ആനാണോ മാഷെ?. മനുഷ്യ സ്നേഹം പകുത്ത്‌ നല്‍കുവാന്‍ എനിക്ക്‌ ഒരു പ്രസ്ഥാനത്തിന്റെയും ഒരു വ്യക്തിയുടെയും പിന്തുണ അവശ്യമില്ലെന്നിരിക്കെ, പിന്നെ ഞാന്‍ എന്തിന്‌ ഒരു പ്രസ്ഥനത്തിന്റെ വക്താവാകണം?. (മനസിലായോ മാഷെ).
സകല തെറ്റുകള്‍ക്കും കാരണം കണ്ടെത്തി, അത്‌ ഖുര്‍ആനാണ്‌ അല്ലെ മാഷെ. മാഷ്‌ ലോകത്തിന്റെ ഭൂപടം കണ്ടിട്ടുണ്ടോ?.
കേരള മുസ്ലിങ്ങളുടെ മുഴുവന്‍ ബാധ്യതയും തലയില്‍ കയറ്റിവെച്ച്‌ നടക്കുന്ന മാഷെ, അതോക്കെ എവിടെയെങ്കിലും ഇറക്കി വെക്കു, അത്‌ മുഴുവന്‍ നിങ്ങള്‍ ഒറ്റക്ക്‌ ചുമക്കേണ്ടതില്ല. നിരശ്രയത്വവും, വന്‍മതിലുകളും നിങ്ങളുടെ ഭാര്യക്കും കുട്ടികള്‍ക്കും സമ്മനിച്ചതാണോ നിങ്ങളുടെ സേവനോല്‍സുകത?. നിങ്ങളെ ശപിച്ച്‌കൊണ്ടുണര്‍ന്നേണിക്കുന്ന മക്കളാണോ നിങ്ങളുടെ ലക്ഷ്യം?.
മനുഷ്യനെ സ്നേഹിക്കുവാന്‍ ഖുര്‍ആനെ തള്ളിപറയണമെന്ന് നിങ്ങളോട്‌ പറഞ്ഞതാര്‌???
ലോകത്തിലെ സകല ജനങ്ങളും ഖുര്‍ആന്‍ വലിച്ചെറിഞ്ഞാല്‍ ഇവിടെ ശാന്തിയും സമാധാനവും ഉണ്ടാവുമോ മാഷെ???
"എലിയെ പേടിച്ച്‌ ഇല്ലം ചുടുന്നവന്റെ ദയനീയമായ അവസ്ഥ".
മാഷെ, ഇസ്ലാം, ആറാം നുറ്റാണ്ടിന്റെ സംഭാവനയല്ല, മുഹമ്മദ്‌ അതിന്റെ നിര്‍മ്മതാവുമല്ല. അതിന്‌ മുന്‍പും, യേശുവും, മൂസ്സയും ഓക്കെ ഇസ്ലാമിന്റെ പ്രാചാരണത്തിന്‌ വേണ്ടി വന്നിട്ടുണ്ട്‌, (അത്രയെങ്കിലും വിശ്വസിക്ക്‌, അല്ലെങ്കില്‍ ചരിത്രത്തിലെ നിങ്ങളുടെ അറിവ്‌....) കഅ്ബാലയം പണിതത്‌ മുഹമ്മദല്ല, ബൈത്തുല്‍ മുഖദിസ്‌ പണിതത്‌ മുഹമ്മദല്ല. (എന്റെ റബ്ബെ, ഇതാണോ യുക്തിവാദം)
ഇത്‌ ഒരുമാതിരി, മിസ്‌രി ഡോക്റ്റര്‍മാര്‍ ഒപ്പറേഷന്‍ നടത്തുന്ന പോലെയായി, ഇടത്തെ കണ്ണിന്റെ അസുഖത്തിന്‌ വലത്തെ കണ്ണ്‌ കിറിമുറിക്കുക.

കൊടിയത്തിരിലെ പരിക്ഷണം കണ്ടിട്ട്‌ അല്ലാഹുവില്ലെന്ന് തീര്‍ച്ചയാക്കിയ മാഷെ, അല്ലാഹുവിനെ നിങ്ങള്‍ കൊടിയത്തുരില്‍ പോയി തിരയേണ്ട, നിങ്ങളുടെ സമിപ്യത്തില്‍ തന്നെയുള്ള അല്ലാഹുവിനെ അന്വേഷിച്ച്‌ എന്തിനാണീയാത്ര?.

അക്ഷരങ്ങള്‍ നിങ്ങള്‍ക്ക്‌ നേരെ തന്നെ കൊഞ്ഞനം കുത്തുന്നു അല്ലെ മാഷെ, വിഷമിക്കരുത്‌, സംഭവിച്ചതെല്ലാം നല്ലതിനാണ്‌, നിങ്ങള്‍ക്ക്‌ സ്വന്തമായി കൈവിരലനക്കുവാന്‍ പോലും ശക്തിയില്ല മാഷെ, നാം എല്ലാവരും ചില നിമിത്തങ്ങള്‍ മാത്രമാണ്‌. ജീവിതത്തിന്റെ ലക്ഷ്യം അറിയുക, എന്റെ പ്രിയപ്പെട്ട സുഹൃത്ത്‌ ബക്കര്‍ പറയുന്ന പോലെ, "നമ്മുടെ ഒരോ ദിവസത്തിനും ഒരോ സെക്കന്റിനും ഒരു ലക്ഷ്യമുണ്ട്‌. ആ ലക്ഷ്യം കണ്ടെത്തിയാല്‍, അതറിഞ്ഞാല്‍, പിന്നെ സുഖവും സന്തോഷവും, ജനനവും മരണവും, വിശപ്പും ദാഹവും എല്ലാം വെറും മിഥ്യയായി തോന്നും".

നിങ്ങള്‍ ഏത്‌ വിശ്വാസിയാണെങ്കിലും ഏത്‌ പ്രസ്ഥാനമാണെങ്കിലും, വിശന്ന് പോരിയുന്നവന്‌ ഒരുനേരത്തെ ഭക്ഷണം നല്‍കിയിട്ടുണ്ടെങ്കില്‍, കഷ്ടതയനുഭവിക്കുന്നവന്റെ കണ്ണുനിരോപ്പിയിട്ടുണ്ടെങ്കില്‍, പ്രതിഫലം അഗ്രഹിക്കതെ ഒരു രൂപ ചിലവഴിച്ചിട്ടുണ്ടെങ്കില്‍, മാഷെ, എന്റെ സകല അപരാധങ്ങള്‍ക്കും മാപ്പ്‌ ചോദിക്കുന്നു, പ്രത്യക്ഷമായോ പരോക്ഷമായോ, ഞാന്‍ അറിഞ്ഞും അറിയതെയും വന്ന എല്ലാ തെറ്റുകള്‍ക്കും മാഷെ, മാപ്പ്‌.
ഞാന്‍ വിശ്വസിക്കുന്ന എന്റെ അല്ലാഹു, നിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ച്‌തരും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു, അതിന്‌ വേണ്ടി പ്രര്‍ഥിക്കുന്നു.

(സ്വകര്യമായിട്ട്‌ ഒരപേക്ഷയുണ്ട്‌, ഖുര്‍ആന്‍ വീണ്ടും പഠിക്കുവാന്‍ ശ്രമിക്കുക)

ബിനു പരവൂര്‍ said...

പ്രിയ ജബ്ബാര്‍ മാഷേ... ഇതിനു മുമ്പുള്ള ഒരു പൊസ്റ്റില്‍ ഞാന്‍ ഇട്ട കമന്റ് ഇവിടെ ഒന്നു കൂടി ഇടുന്നു...

“ജബ്ബാര്‍ മാഷേ.. താങ്കള്‍ ദൈവ വിശ്വാസത്തെ കുറിച്ചും നിരീശ്വര വാദത്തെക്കുറിച്ചും, യുക്തിവാദത്തെക്കുറിച്ചും വളരെ സംസാരിക്കുന്നുല്ലോ...വളരെ പ്രാകൃതമായ ഈ ദൈവവിശ്വാസം ആധുനിക സമൂഹത്തിലും പതിന്മടങ്ങ് ശക്തിയോടെ സാധാരണ ജനങ്ങളെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. അത് പ്രയോജനപ്പെടുത്തി മറ്റൊരു വിഭാഗം സമൂഹത്തെ വഞ്ജിച്ചു കൊണ്ടും ഇരിക്കുന്നു... ഇവിടെ യുക്തിവാദി പ്രസ്ഥാനവും മറ്റും കാലങ്ങളായി നടത്തി വരുന്ന പരിശ്രമങ്ങള്‍ക്ക് യാതൊരു ഫലവുമില്ലെന്നാണല്ലോ കാണുന്നത്... ആ നിലക്ക് ദൈവവിശ്വാസത്തിന്റെ സാമൂഹ്യമായ അടിത്തറയെക്കുറിച്ചും, അതിന് ജനങ്ങള്‍ അടിമപ്പെടാനുള്ള കാരണത്തെക്കുറിച്ചും ഒരു ചര്‍ച്ച പ്രസക്തിയുള്ളതല്ലേ? അല്ലെങ്കില്‍ അങ്ങനെയൊരു ചര്‍ച്ചയല്ലേ നടക്കേണ്ടത്?“

------------------------
“രോഗകാരണം കണ്ടെത്തി ചികിത്സിക്കുകയാണു രോഗം മാറാനുള്ള ശാസ്ത്രീയ മാര്‍ഗ്ഗം.“

ഇത് താങ്കളുടെ തന്നെ വാചകങ്ങള്‍ ആണല്ലോ.. ഞാന്‍ മുകളില്‍ പറഞ്ഞ ആശയത്തിന്റെ പശ്ചാതലത്തില്‍ താങ്കള്‍ ഇപ്പോഴും രോഗത്തിന്റെ കാരണം അന്വേഷിക്കാതെ തന്നെയല്ലേ ചികിത്സിക്കുന്നത്? ആ കാരണത്തെ കൂടുതല്‍ ആള്‍ക്കാരെ ബോധ്യപ്പെടുത്തുന്നത് യുക്തിവാദത്തിന്റെ ലക്ഷ്യത്തെ കൂടുതല്‍ നന്നായി നിറവേറ്റാന്‍ സഹായിക്കില്ലേ?

ea jabbar said...

114 അധ്യയങ്ങളുള്ള, 6666 സുക്തങ്ങളുള്ള ഖുര്‍ആനില്‍ അല്ലാഹുവിനെ കണ്ടത്‌ 3-4 സുക്തങ്ങളില്‍ മാത്രമാണോ മഷെ.

അബ്ദുല്‍ അലീ,
ഖുര്‍ ആന്‍ വിമര്‍ശനം തുടങ്ങിയതല്ലേയുള്ളു. മനുഷ്യന്റെ കഴുത്തറുക്കാന്‍ ആഹ്വാനം ചെയ്യുന്ന എത്രയെത്ര വെളിപാടുകളാണ്‍ ഖുര്‍ ആനിലുള്ളത്. അതൊക്കെയൊന്നു ആ ഗ്രന്ഥത്തില്‍നിന്നും ഡിലീറ്റ് ചെയ്താല്‍ എത്ര നന്നായിരുന്നു. അതിനു തടസ്സം അതൊക്കെ ദൈവം പറഞ്ഞതാണെന്ന അന്ധവിശ്വാസമല്ലേ?

ഖുര്‍ ആനില്‍ 6666 സൂക്തങ്ങള്‍ ഒന്നു കാണിച്ചു തരാമോ? അതുപോലും എണ്ണി നോക്കിയില്ല അല്ലേ?

അബ്ദുല്‍ അലി said...

മാഷെ,
നിങ്ങളുടെ ഖുര്‍ആനില്‍ എത്ര സുക്തങ്ങളുണ്ട്‌.??? എന്റെ ഖുര്‍ആനില്‍ 6666 സുക്തങ്ങളുണ്ട്‌.

ea jabbar said...

ബിനു പറയുന്നതു ശരിയാണ്. അന്ധവിശ്വാസങ്ങളുടെ വേരുകള്‍ വളരെ ശക്തമാണ്.അതിനു മനശ്ശാസ്ത്രപരവും സാമൂഹ്യവുമായ കാരണങ്ങളുണ്ട്. വിശദമായി നമുക്ക് ചര്‍ച്ചചെയ്യാം.
ഞാന്‍ രോഗമെന്നും ചികിത്സയെന്നും സൂചിപ്പിച്ചത് മുസ്ലിം സമൂഹത്തിന്റെ സവിശേഷമായ പിന്നാക്കാവസ്ഥയുമായി ബന്ധപ്പെട്ടാണ്. അക്രമം അസഹിഷ്ണുത, ഭൌതിക പുരോഗതിയോടും വിദ്യാഭ്യാസത്തോടുമുള്ള വിമുഖത എന്നിവയ്ക്കു കാരണം, ഖുര്‍ ആന്‍ മാത്രമാണു ശരിയെന്ന സങ്കുചിത വിശ്വാസവും ,ദൈവം പറഞ്ഞതിലൊന്നും ഒരു മാറ്റവും പാടില്ല എന്ന ശാഠ്യവുമാണ്. ഇത്തരം മൂഡമായ വിശ്വാസത്തിന് അയവു വരാതെ ഈ സമൂഹത്തെ പുരോഗതിയിലേക്കും നന്മയിലേക്കും നയിക്കാനാവില്ല എന്നാണു ഞാന്‍ പറയാന്‍ ശ്രമിച്ചത്.

ea jabbar said...

ഞാന്‍ കണ്ടിട്ടുള്ള എല്ലാ ഖുര്‍ ആന്‍ ഗ്രന്ഥങ്ങളിലും 6244 സൂക്തങ്ങളേയുള്ളു. അബ്ദുല്‍ അലിക്കു മാത്രമായി ഒരു അല്‍ഭുത ക്കുര്‍ ആന്‍ ഉള്ള കാര്യം എനിക്കറിയില്ല. വായനക്കാരായ സുഹൃത്തുക്കളേ ,കുര്‍ ആന്‍ എല്ലായിടത്തും കിട്ടും .ഒന്നു നോക്കി അതിലെ സൂക്തങ്ങളുടെ എണ്ണം പറഞ്ഞു കൊടുക്കണം.

അബ്ദുല്‍ അലി said...

അബ്ദുല്‍ അലി said...
മാഷെ,
നിങ്ങളുടെ ഖുര്‍ആനില്‍ എത്ര സുക്തങ്ങളുണ്ട്‌.??? എന്റെ ഖുര്‍ആനില്‍ 6666 സുക്തങ്ങളുണ്ട്‌.

November 24, 2007 4:50 AM

Don't search in Yahoo, you will not get it from there. Answer me Mr. Jabbar?

അബ്ദുല്‍ അലി said...

മാഷെ,
പര്‍വേശിന്റെതില്‍ നിന്നും അപ്പഴും എട്ടെണ്ണം കൂടി, അതും തെറ്റാണ്‌ മാഷെ.

എന്റെ ജീവിതത്തില്‍ അദ്യമായി ഞാന്‍ 6244 സുക്തങ്ങളുള്ള ഖുര്‍ആന്‍ വായിച്ച ആളെ കണ്ടുമുട്ടി. സന്തോഷം.

ഞാന്‍ രാജിവെച്ചിരിക്കുന്നു. മാഷെ, തുടരുക നിങ്ങളുടെ ജൈത്രയാത്ര. കിരണ്‍ നിങ്ങള്‍ക്കുള്ള മറുപടി ഞാന്‍ എഴുതാം.

(ഞാന്‍ ഇവിടെ നിര്‍ത്തുകയാണ്‌, എല്ലാവരോടും നന്ദിയുണ്ട്‌, വികാരിയായി ഞാന്‍ പെരുമാറിയെങ്കില്‍, നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ മാപ്പ്‌, നിങ്ങളുടെ ഒരു നല്ല സുഹൃത്തായി ഞാന്‍ എന്നും ഇവിടെ തന്നെയുണ്ടാവും. മാഷെ, ഏതോരു വിഷയത്തിലായാലും അന്തിമതിരുമാനത്തിന്‌ മുന്‍പ്‌ സത്യം കണ്ടെത്തുവാന്‍ ശ്രമിക്കുക. മുഖം വികൃതമാണെങ്കിലും സത്യം സത്യം തന്നെയാണെന്നതാണ്‌ സത്യം. നിങ്ങളുടെ മുദ്രവാക്യമാണെന്നെ ഇവിടെ എത്തിച്ചത്‌, ഇശ്വരനെ രക്ഷിക്കാന്‍ വളെടുക്കെണ്ടതില്ല, ഇശ്വരനെ ശിക്ഷിക്കാന്‍ നിങ്ങള്‍ പേന എടുക്കുകയുമരുത്‌)

ea jabbar said...

അബ്ദുല്‍ അലി പോവുകയാണോ?

കുര്‍ ആന്‍ സൂക്തങ്ങളുടെ എണ്ണം ഒന്നുകൂടി പരിശോധിച്ചു നോക്കണേ? അതൊക്കെ വെറും ഒരു `നംബര്‍` മാത്രമല്ലേ അലീ?

അനില്‍ശ്രീ... said...

എന്നാലും ഇതിത്തിരി കട്ടിയായി പോയി.

ഖുറാനില്‍ എത്ര സൂ‍ക്തങ്ങള്‍ ഉണ്ടെന്ന് പോലും അറിയാത്തവര്‍ ആണോ ഇത്രയും ദിവസം ഇവിടെ “ആധികാരികമായി“ ഖുറാനെ പറ്റി സംസാരിച്ചത്.

അബ്ദുള്‍ അലി “സ്കൂ‍ട്ട്” ആയത് ഏതായാലും നന്നായി.

ഇനി ഇക്കാര്യത്തില്‍ സലാഹുദീ‍ന്റെ അഭിപ്രായം കൂടി അറിഞ്ഞാ‍ല്‍ കൊള്ളാം.

(ഞാന്‍ വായിച്ച പരിഭാഷയില്‍ 6236 ആണുള്ളത്. അറബി അറിയാ‍ത്തതിനാല്‍ ഒറിജിനല്‍ വായിച്ചിട്ടില്ല. )

Salahudheen said...

പ്രിയ ജബ്ബാര്‍ മാഷെ.

ദൈവത്തെ കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചത് ഞാനോ സഹോദരന്‍ അബ്ദുല്‍ അലിയോ അല്ല. ദൈവം ഉണ്ട് എന്നതില്‍ എനിക്ക് സംശയമേ ഇല്ല. സഹോദരന്‍ അബ്ദു അലിക്കും അങ്ങിനെ തന്നെയാണെന്നാണ് ഞാന്‍ മന്‍സ്സിലാക്കുന്നത്. തീരുമാനമാകാത്തവര്‍ക്ക് (ഇപ്പോഴും ദൈവം ഉണ്ടോ ഇല്ലേ എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റാത്തവര്‍ക്ക്) മാത്രമേ അതിനെ കുറിച്ച് ഒരു ചര്‍ച്ച ഇനീഷ്യേറ്റ് ചെയ്യേണ്ട കാര്യമുള്ളൂ. തീരുമാനയതിനെ കുറിച്ച് ഒരു ചര്‍ച്ചക്ക് തുടക്കം കുറിക്കുന്നതിന് വലിയ പ്രസക്തിയൊന്നുമില്ല. താങ്കള്‍ ഈ ചര്‍ച്ച ഇനീഷ്യേറ്റ് ചെയ്തത് കൊണ്ട് ദൈവ വിശ്വാസികള്‍ എന്ന നിലക്ക് ഞങ്ങളുടെ അഭിപ്രായം ഞങ്ങള്‍ രേഖപ്പെടുത്തുന്നു എന്നു മാത്രം.

ദൈവം ഇല്ലെന്ന് നിങ്ങളിലാര്‍ക്കും സ്ഥാപിക്കാന്‍ കഴിയുകയില്ല തന്നെ! നിങ്ങളുടെ മുമ്പിലുള്ള കമ്പ്യൂട്ടര്‍ തനിയെ യുണ്ടായതാണെന്നും അതിലുള്ള കാര്യങ്ങളെല്ലാം തന്നെ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തികുന്നതാണെന്നും നിങ്ങള്‍ കണ്ടെത്തുന്നത് വരെ.

അതിനാല്‍ തന്നെ ദൈവീക ഗ്രന്ധങ്ങളെകുറിച്ചും അതിലുള്ള കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ച പ്രസക്തമാകുന്നത് ദൈവ വിശ്വാസികള്‍ക്ക് മാത്രമാണ്. അല്ലാത്തവര്‍ക്ക് അതില്‍ ചര്‍ച്ചക്ക് തുടക്കമിടുന്നതില്‍ വല്ല യുക്തിയുമുണ്ടോ എന്ന് താങ്കള്‍ പരിശോധിക്കുന്നത് നന്ന്. അത് കൊണ്ട് തന്നെ വിദ്വേശം പ്രചരിപ്പിക്കലാണ് താങ്കളുടെ ഒന്നാമത്തെ ലക്ഷ്യമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

താങ്കളുടെ എല്ലാ ബ്ലോഗിലും (‘സ്നേഹ സംവാദ‘ത്തിന് ‘വിദ്വേശ സംവാദം’ എന്നാക്കുന്നതാണ് കൂടുതല്‍ നല്ലത് എന്നെനിക്ക് തോന്നുന്നു) തുടക്കം മുതല്‍ ഒടുക്കം വരെ താങ്കള്‍ എഴുതിയ എല്ലാ ലേഖനങ്ങളും സെമിറ്റിക് ദൈവ സങ്കല്പം എന്ന പേരില്‍ ഇസ് ലാമിനെ കുറിച്ച് അബദ്ധങ്ങള്‍ പറയുകയല്ലാതെ, കാര്യമായ മറ്റൊരു പോയന്റും താങ്കളുടെ കുറിപ്പുകളിലൊന്നും തന്നെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. താങ്കളുടെ സാമൂഹ്യ പ്രശ്നം ഇസ് ലാമാണ്. എന്നാല്‍ ജനങ്ങളുടെ സാമൂഹ്യ പ്രശ്നം അതല്ല. അവരില്‍ പലരും പകലന്തിയോളം പണിയെടുത്തിട്ടും
ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പറ്റാത്തവരാണ്. മുതലാളിത്ത സാമ്രാജ്യത്ത ശക്തികള്‍ അവരെ വീണ്ടും ഒരു സമ്പൂര്‍ണ അടിമത്തത്തിലേക്ക് നയിച്ചു കൊണ്ട് പോയിക്കൊണ്ടിരിക്കുകയാണെന്നതിനെ പറ്റി അറിവ് പോലുമില്ലാത്തവരാണവര്‍. അവര്‍ക്ക് കുടിക്കാന്‍ വെള്ളമില്ല, അന്തിയുറങ്ങാന്‍ വീടില്ല, വെളിച്ചമില്ല, വിദ്യ നേടാന്‍ അവര്‍ക്ക് വേണ്ട വിദ്യാലയങ്ങളൊക്കെ തന്നെ സാമ്രാജ്യത്ത തമ്പുരാക്കന്‍ മാരുടെ പണിയാളുകള്‍ കയ്യടക്കിക്കൊണ്ടിരിക്കുന്നു, അവരുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ മുതലാളിത്തിന്റെ കാവല്‍ ഭടന്മാരാകുന്നു, രാഷ്ട്രീയ മേലാളന്‍ മാര്‍ അവരെ അരാഷ്ട്രീയ വല്‍ക്കരിച്ചു കൊണ്ടിരിക്കുന്നു, അവകാശ സമരങ്ങള്‍ നടത്തുന്നവര്‍ അടിച്ചമര്‍ത്തപ്പെടുന്നു, ചാനല്‍ സംസ്ക്കാരം ഒരു ജനതയെ ഷണ്ടീകരിച്ചു കൊണ്ടിരിക്കുന്നു, തിന്മയും അധാര്‍മികതയും ദിനം പ്രതി കൂടി ക്കൊണ്ടിരിക്കുന്നു, ഗുണ്ടകളും സാമൂഹ്യ ദ്രോഹികളും നാടു വാഴുന്നു, കള്‍ട്ടുകളും, പൌരോഹിത്യവും ആളുകളുടെ അന്ത വിശ്വാസങ്ങളെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു, രോഗങ്ങളും രോഗാണുക്കളും ദിനം പ്രതി പെരുകിക്കൊണ്ടിരിക്കുന്നു( ഡാര്‍വിനെയും മാല്‍ത്തൂസിനെയും മാതൃകയാക്കുന്നവര്‍ക്ക് ഇതൊക്കെ ഒരാവശ്യമായി തോന്നാം), ആതുരാലായങ്ങള്‍ എല്ലാം തന്നെ കച്ചവട വല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. പരിസരവും വായുവും വെള്ളവും എല്ലാം തന്നെ മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രകൃതി യാതൊരു കുറ്റബോധവുമില്ലാതെ ചൂഷണം ചെയ്യപ്പെട്ടു കൊണ്ടിരുക്കുന്നു. രാഷ്ടീയ ലക്ഷ്യങ്ങള്‍ക്കായി മതാന്ധന്മാര്‍ സൃഷ്ടിക്കപ്പെടുകയും അതു മൂലം ഗുജറാത്തുകളും മാറാടുകളും ഉണ്ടായി ക്കൊണ്ടിരിക്കുകയും ചെയ്യുന്നു, സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ഒരു സമുദായത്തെ ഒന്നടങ്കം ഭീകരവദികളും അക്രമികളുമായി മുദ്ര കുത്തപ്പെട്ട് വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നു. അതിനിടെ താങ്കളെ പോലുള്ളവര്‍ ദൈവ ഭയമില്ലാതെ താന്തോന്നികളായി ജീവിക്കുന്ന ഒരു ജനതക്ക് ഊര്‍ജ്ജമാവാന്‍ പണിയെടുത്തു കൊണ്ടിരിക്കുന്നു.

ഈ പറഞ്ഞത് കൂടാതെ, മുസ് ലിം സമൂഹത്തിന്റെ മാത്രമായ എല്ലാ വിധ പ്രശങ്ങള്‍ക്കും മൂല കാ‍രണം കണ്ടെത്താന്‍ യുക്തിയുടെ വഴിയില്‍ സഞ്ചരിക്കുന്ന മനുഷ്യ സ്നേഹി എന്ന് സ്വയം വിശേഷിപ്പിക്കുന്ന നമ്മുടെ മാഷ്, മുപ്പത് വര്‍ഷത്തോളം ഗവേഷണം നടത്തി കണ്ടു പിടിച്ചത്; ‘ആറാം നൂറ്റാണ്ടിലെ പ്രകൃത ഗോത്ര സമൂഹത്തിന് വേണ്ടി അറേബ്യയില്‍ രൂപം കൊണ്ട മത സംഹിതയും അതിലെ ബാലിശമായ ദൈവ വിശ്വാസവും’ ആണു പോലും.

നമ്മുടെ കെ പി സാര്‍ പറഞ്ഞ ഒരാശയം വളരെ പ്രസക്തമാണ്. അനാവശ്യമായ ചര്‍ച്ചകള്‍ ഇനിഷ്യേറ്റ് ചെയ്ത് സമയം കളയുന്നതിലും നല്ലത് മുകളില്‍ സൂചിപ്പിച്ച പ്രശ്നങ്ങളെ സംബന്ധിച്ച അര്‍ത്ഥ പൂര്‍ണമായ ചര്‍ച്ചകളും അത് വഴി രൂപപ്പെടുന്ന സന്നദ്ധ കൂട്ടായ്മകളും അവരുടെ പ്രവര്‍ത്തനവുമാണ്. അതിന് ഒരു തരത്തിലുള്ള വിവേചനവും വേണ്ടതില്ല. സേവിക്കപ്പെടുന്നത് മനുഷ്യനും അവന്റെ ആവാസ വ്യവസ്ഥയും ആയാല്‍ മാത്രം മതി.

താങ്കളെ പോലുള്ള ഒരു പാട് പേര്‍ പണിയെടുത്തിട്ടും യുക്തിവാദം എന്നവകാശപ്പെടുന്ന ഈ ‘നവോത്ഥാനം‘ കരുപ്പിടിപ്പിക്കാനായില്ലെങ്കില്‍ അതിന്റെ കാരണം അന്വേഷിക്കേണ്ടത് സ്വന്തം സിദ്ധാന്തങ്ങളുടെ ബലഹീനതയിലും പൊള്ളത്തരത്തിലുമാണ്. ശൂന്യതയുടെ പുറത്ത് ആര്‍ക്കും ഒന്നു പണിതുയര്‍ത്താനവില്ല എന്ന ബാല പാഠമാണ് യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍ ആദ്യം മനസ്സിലാക്കേണ്ടത്. കേരളത്തില്‍ മതരഹിതരുടെയും നാസ്തികരുടെയും എണ്ണം കൂട്ടിയത് സത്യത്തില്‍ ഈ യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവരുടെ പ്രസ്ഥാനമല്ല. വൈരുദ്ധ്യാത്മക ഭൌതിക വാദത്തിലധിഷ്ടിതമായ മാര്‍ക്സിസമാണ്. വൈരുദ്ധ്യാത്മക ഭൌതിക വാദത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് അവസാനമായി ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തെളിയിച്ചുകൊണ്ടിരിക്കുന്നു.

‘ആറാം നൂറ്റാണ്ടിലെ പ്രകൃത ഗോത്ര സമൂഹത്തിന് വേണ്ടി അറേബ്യയില്‍ രൂപം കൊണ്ട ഈ മത സംഹിത’ കാലത്തെ അതിജീവിക്കുകയും ലോകത്തോടൊപ്പം ചലിക്കുകയും നാസ്തിക ദര്‍ശനങ്ങളെ ചെറുത്ത് തോല്പിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് ഇസ് ലാമിസ്ല്‍ന്റെ ശാസ്ത്രീയവും യുക്തി ഭദ്രവും പ്രയോഗികവുമായ സമീപനങ്ങളെയാണ് അനാവരണം ചെയ്യുന്നത്. സര്‍വ്വ ശക്തനും സര്‍വ്വജ്ഞനുമായ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്തില്‍ സ്ഥാപിതമായ ഇസ് ലാമിക ദര്‍ശനം മനുഷ്യ ബുദ്ധിയുടെ സൃഷ്ടിപരമായ പ്രയോഗത്തിലും വൈജ്ഞാനിക വളര്‍ച്ചയിലും ചിന്തയുടെ വികാസത്തിലുമാണ് ഊന്നുന്നത്. ഇസ് ലാമിന്റെ മൌലിക പ്രമാണങ്ങള്‍ക്ക് നിരക്കാത്ത അന്ധ വിശ്വാസമായ ആചാരങ്ങള്‍ മുസ് ലിം സമൂഹത്തില്‍ കടന്നു കയറിയുട്ടെങ്കില്‍ അതിന്റെ ഉന്മൂലനം വിശുദ്ധ ഖുര്‍ ആനിലൂടെയും പ്രവാചക ചര്യയിലൂടെയും തന്നെയാണ് സാധ്യമാകുക. അല്ലാതെ മുപ്പത് വര്‍ശം കൊണ്ട് താങ്കള്‍ കണ്ടുപിടിച്ച യുക്തി വാദം എന്ന മരുന്ന് കുപ്പിയിലാക്കി മൂന്ന് നേരം സേവിക്കാന്‍ കൊടുത്താലല്ല, മറിച്ച് ഇസ് ലാം (സമാധാനം,ശാന്തി) എന്ന പദത്തിന്റെ അര്‍ത്ഥമെങ്കിലും അവര്‍ക്ക് പറഞ്ഞ് കൊടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!.

നമ്മുടെ നാട്ടിലെ മിക്ക ഇസ് ലാമിക പ്രസ്ഥാനങ്ങളും മുസ് ലിം സമുദായത്തിന്റെ അടിസ്ഥാന പരവും വിദ്യാഭ്യാസ പരവും, സാമൂഹ്യ പരവും സാസ്കാരികവുമായ ഉന്നമനത്തിന് വേണ്ടി ജാഗ്രവത്തായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കയും ഒരു പാട് വിദ്യാഭ്യാസ, തൊഴില്‍ സാംസ്കാരിക സ്ഥാപനങ്ങള്‍ അതിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുമുണ്ട്. മുസ് ലിം സമുദായത്തിന്റെ ഉന്നമനനത്തിനായി അറബി പേരുള്ളവരോ അല്ലാത്തവരോ ആയ ഒരു യുക്തിവാദി എന്നവകാശപ്പെടുന്നവരും വല്ലതും ചെയ്തതായി ആരും പറഞ്ഞു കേട്ടിട്ടില്ല. മാഷിന്റെ കൂട്ടുകരനായ സെയ്ത് മുഹമ്മതിന് ആഴ്ച തോറും ‘ഹിക്മത്’ എഴുതാന്‍ ആര്‍.എസ്.എസ്സിന്റെ ജന്മഭൂമിയാണ് അഭയം എന്നോര്‍ത്താല്‍ ചിത്രം പൂര്‍ത്തിയായി.

ഒന്നരവയസ്സുള്ളകുട്ടിയെ കളിപ്പാട്ടം കാട്ടിക്കൊടുത്തെങ്കിലും നഴ്സിന് കുത്തിവെക്കാന്‍ കഴിയും. എന്നാല്‍ മുപ്പത് വര്‍ഷം ഗവേഷണം നടത്തി സ്വയം മനോരോഗിയായ ഒരാളെ എങ്ങനെ കുത്തിവെക്കുമെന്നും, ഇഞ്ചക്ഷന്‍ എത്ര ഡോസില്‍ കൊടുക്കേണ്ടിവരുമെന്നും മാഷ് തന്നെയൊന്ന് പറഞ്ഞ് തന്നാല്‍ നന്നായിരുന്നു.

ഏതായാലും ഒരുകാര്യം താങ്കള്‍ സമ്മതിച്ച് തന്നല്ലോ ഇസ് ലാമിനോട് വിദ്വേശവും വിരോധവുമുണ്ടെന്ന്. അതിന്റെ കാരണത്തിനുള്ള മറുപടി ഇത്ര ദുര്‍ബലവും ബാലിശവും തീരെ യുക്തിയില്ലാത്തതുമായിരിക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല.വിരോധവും വിദ്വേശവും വെച്ചു പുലര്‍ത്തുന്ന ഒരാളില്‍ നിന്ന് ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കുന്നതും അബദ്ധമായിരിക്കും അല്ലെ മാഷെ.

wikipedia said...

As mentioned in wikipedia,
"Since the beginning of Islam, the proper number of ayahs has been a controversial issue among Muslim

scholars, some recognizing 6,000, some 6,204, some 6,219, and some 6,236, although the words in all cases

are the same. The most popular edition of the Qur'an, which is based on the tradition of the school of Kufa,

contains 6,236 ayahs"
If someone does not agree to this, kindly visit

http://en.wikipedia.org/wiki/Qur'an#Structure
and modify it.

ബുദ്ധിമാന്‍ said...

സാമൂഹിക പ്രശ്നങ്ങള്‍, വിശ്വാസത്തിന്റെ യുക്തി, യുക്തിവാദികളുടെ ജീവിത ലക്ഷ്യവും മാര്‍ഗ്ഗവും തുടങ്ങി അനേകം വിഷയങ്ങളില്‍ മാത്രം വാചാലരാകുന്ന വിശ്വാസികള്‍ എന്തേ മാഷ് അടിസ്ഥാനപരമായി ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയുന്നില്ല. മാഷ് ഖുറാന്‍ വിമര്‍ശിക്കുന്നത് അതിലെ വാക്യങ്ങള്‍ നമ്പര്‍ സഹിതം കോട്ട് ചെയ്ത് കൊണ്ടാണ്. വളച്ചൊടിക്കുന്നു, വികലമാക്കുന്നു ശരിക്ക് പടിച്ചിട്ടില്ല എന്നൊക്കെ പറയുന്ന നിങ്ങള്‍ മാഷ് നമ്പര്‍ സഹിതം ചൂണ്ടികാണിക്കുന്ന വാക്യങ്ങള്‍ ഖുറാനിലില്ല എന്നോ അതുമല്ലെങ്കില്‍ അതിന്റെ യുക്തിപരമായ വ്യഖ്യാനങ്ങള്‍ പറയാനോ മുതിരാത്തതെന്തേ?
ബാലിശമായതും യുക്തിക്ക് നിരക്കാത്തതും നീതിയുക്തമല്ലാത്തതുമായ എത്രയോ ഖുറാന്‍ വചനങ്ങള്‍ മാഷ് ഇവിടെ തെളിവ് സഹിതം നിരത്തി. അത്തരം വാക്യങ്ങള്‍ക്കൊക്കെ അക്കമിട്ട് മറുപടി പറയാനും അതിന്റെ സത്യാവസ്ഥ മനസിലാക്കിതരാനും ഇവിടെ ആരെങ്കിലും ഉണ്ടോ??

Salahudheen said...

പ്രിയ സഹോദരന്

“അതിനാല്‍ തന്നെ ദൈവീക ഗ്രന്ധങ്ങളെകുറിച്ചും അതിലുള്ള കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ച പ്രസക്തമാകുന്നത് ദൈവ വിശ്വാസികള്‍ക്ക് മാത്രമാണ്. അല്ലാത്തവര്‍ക്ക് അതില്‍ ചര്‍ച്ചക്ക് തുടക്കമിടുന്നതില്‍ വല്ല യുക്തിയുമുണ്ടോ എന്ന് താങ്കള്‍ പരിശോധിക്കുന്നത് നന്ന്. അത് കൊണ്ട് തന്നെ വിദ്വേശം പ്രചരിപ്പിക്കലാണ് താങ്കളുടെ ഒന്നാമത്തെ ലക്ഷ്യമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.“

ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം എന്റെ പ്രിയ സഹോദരന് മനസ്സിലായിട്ടില്ലെന്നു തോന്നുന്നു.

അബ്ദുല്‍ അലി said...

അനില്‍,
നിങ്ങളുടെ ഉത്തരം ശരിയാണ്‌. പക്ഷെ മാഷെ..... കഷ്ടം.

ബുദ്ധിമാനെ, വിക്കി പോക്കിപിടിച്ച്‌ ഓടി വന്നപ്പോള്‍, ആ വിക്കിയില്‍ തന്നെ അല്ലാഹുവിന്റെയും, നബിയുടെയും ലിങ്ക്‌ കണ്ടില്ല അല്ലെ.

അഞ്ച്‌ വിത്യസ്ഥമായ രീതികളാണ്‌ സുക്തങ്ങളുടെ എണ്ണത്തിന്‌ ഉപയോഗിക്കുന്നത്‌.
1. കൂഫ സിസ്റ്റം,
2. ബസ്‌റ സിസ്റ്റം.
3. ഷാമി സിസ്റ്റം.
4. മക്ക സിസ്റ്റം.
5. മദിന സിസ്റ്റം.

സധാരണ രീതിയില്‍ 6236 സുക്തങ്ങള്‍ തന്നെയാണ്‌ എല്ലാ ഖുര്‍ആനിലും ഉള്ളത്‌.

ഇതിലെവിടെയും പക്ഷെ 6244 എന്ന് ഞാന്‍ കണ്ടില്ല, ഇനി മാഷ്‌ പുതിയ സിസ്റ്റം കണ്ടെത്തിയതാണെങ്കില്‍,...

റഫീക്ക് കിഴാറ്റൂര്‍ said...

ഇതു തന്നെയായിരുന്നോ ജബ്ബാര്‍ മാഷേ
നിങ്ങളുടെ ലക്ഷ്യവും???

ബുദ്ധിമാന്‍ said...

ബുദ്ധിമാനെ, വിക്കി പോക്കിപിടിച്ച്‌ ഓടി വന്നപ്പോള്‍, ആ വിക്കിയില്‍ തന്നെ അല്ലാഹുവിന്റെയും, നബിയുടെയും ലിങ്ക്‌ കണ്ടില്ല അല്ലെ.

വിക്കി പൊക്കിപിടിച്ച് ഓടിയത് ഞാനല്ല അലീ...വേറെ ആരോ ആണ്.:)

അബ്ദുല്‍ അലി said...

So sorry budhiman.

ea jabbar said...

ഖുര്‍ ആനില് 6236 സൂക്തങ്ങള്‍ തന്നെയാണുള്ളത്. യാഹുവിലും വിക്കിയിലും സെര്‍ച്ചു ചെയ്യാതെ ഓര്‍മ്മയില്‍‍നിന്നു സെര്‍ച്ചു ചെയ്തപ്പോള്‍ സംഭവിച്ചതാണ് എന്റെ പിഴവ്.
സൂക്തങ്ങളുടെ കണക്കുകള്‍ പല തരത്തിലുണ്ട്. ഒന്നാം അധ്യായമായ ഫാതിഹ, അവസാനത്തെ ചില അധ്യായങ്ങള്‍ എന്നിവ ഖുര്‍ ആനില്‍ പെട്ടതാണോ എന്ന തര്‍ക്കവും, ബിസ്മി കുര്‍ ആനില്‍ ഉള്‍പ്പെടുമോ എന്ന തര്‍ക്കവുമൊക്കെയാണു ഭിന്നതയ്ക്കു കാരണം. ഈ കണക്കുകളിലൊന്നും പക്ഷെ അബ്ദുല്‍ അലി കൊണ്ടു വന്ന 6666 എന്ന അല്‍ഭുത നംബര്‍ ഇല്ല. അതു കുറെ കാലമായി ഇസ്ലാമിക പ്രചാരകര്‍ കൊണ്ടു നടക്കുന്ന ഒരു `നംബര്‍ ` മാത്രമാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ അല്‍ഭുതത്തെ കുറിച്ച് എന്നോടു തര്‍ക്കിക്കാന്‍ വന്ന സുഹൃത്തുക്കളെക്കൊണ്ട് ഞാന്‍ കുര്‍ ആന്‍ സൂക്തങ്ങള്‍ എണ്ണിക്കുകയും അവരുടെ തെറ്റിദ്ധാരണ നീക്കുകയും ചെയ്തിരുന്നു. അന്നോര്‍ത്തു വെച്ച സംഖ്യ പെട്ടെന്ന് എടുത്തെഴുതിയപ്പോള്‍ തെറ്റിപ്പോയതാണ്.
ഇതുപോലെ പല നംബറുകളും ആധുനിക ഇസ്ലാം പ്രചാരകര്‍ ലോകമാകെ പ്രചാരണത്തിനുപയോഗിക്കുന്നുണ്ട്. അബ്ദുല്‍ അലിയുടെ ബ്ലോഗിലും അല്‍ഭുതങ്ങള്‍ എന്ന പേരില്‍ കുറെ കണക്കുകള്‍ കൊടുത്തിട്ടുണ്ട്. കുര്‍ ആന്‍ പുസ്തകം മറിച്ചുവെച്ച് ഈ കണക്കുകള്‍ ശരിയാണോ എന്നു പരിശോധിക്കാന്‍ ആരും സമയം മെനക്കെടുത്താന്‍ സാധ്യതയില്ല എന്ന ധൈര്യത്തിലാണ് ഇത്തരം കല്ലു വെച്ച നുണകള്‍ പരസ്യപ്പെടുത്തുന്നത്. ഇതു ഞാന്‍ പറയാന്‍ കാരണം മുന്‍ അനുഭവങ്ങള്‍ തന്നെ.

ഏതാനും കൊല്ലങ്ങള്‍ക്കു മുന്‍പ് ഒരു 19ന്റെ അല്‍ഭുതക്കണക്കുമായി ഇക്കൂട്ടര്‍ വലിയ പ്രചാരണത്തിനിറങ്ങിയിരുന്നു. തിരൂരങ്ങാടിയിലെ പ്രൊ. കമാല്‍ പാഷ ഇതിനായി ഒരു പുസ്തകം ഇറക്കി. കുര്‍ ആനില്‍ പല വാക്കുകളും ആവര്‍ത്തിച്ചു വന്നിട്ടുള്ളത് 19ഓ 19ന്റെ ഗുണിതങ്ങളോ ആയിട്ടാണ്, ഈ അല്‍ഭുതം കുര്‍ ആനിന്റെ ദൈവീകതക്കു ദൃഷ്ടാന്തമാണ് എന്നൊക്കെയായിരുന്നു അവകാശവാദം.

എന്റെ സുഹൃത്തും അധ്യാപകനുമായ മക്കരപ്പറമ്പിലെ ശ്രീ ബഷീര്‍ ബാബു സ്ക്കൂളില്‍നിന്നും രണ്ടു മാസത്തേക്കു ലീവെടുത്ത് കുര്‍ ആന്‍ തുറന്നു വെച്ച് ഈ കണക്കു പരിശോധിച്ചു. ഓരോ അധ്യായവും വളരെ സൂക്ഷിച്ചു വായിക്കുകയും വാക്കുകളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തു. അല്‍ഭുതക്കണക്കുകള്‍ ഒന്നു പോലും ശരിയല്ല എന്നു കണ്ടെത്തി. അദ്ദേഹത്തിന്റെ നോട്ടുകള്‍ ഇപ്പോള്‍ എന്റെ കയ്യിലും ഉണ്ട്. പരിശോധന പൂര്‍ത്തിയാക്കിയ ഉടനെ അദ്ദേഹം പ്രൊ. പാഷയെ വിളിച്ചു. പുസ്തകത്തിലെ എല്ലാ കണക്കും തെറ്റാണെന്നു പറഞ്ഞു. പ്രൊഫസറുടെ മറുപടി ഇങ്ങനെയായിരുന്നു:-“ഞാന്‍ അത് ഒരു ഇങ്ലീഷ് പുസ്തകത്തില്‍ നിന്ന് ഭാഷാന്തരം ചെയ്തതാണ്. ഞാനതു പരിശോധിച്ചിട്ടില്ല.” ഇനി പരിശോധിച്ചോളാം എന്നു പോലും അദ്ദേഹം പറഞ്ഞില്ല. തുടര്‍ന്നു താങ്കള്‍ ഒരു വിശ്വാസിയാണോ എന്നു ബഷീര്‍ മാഷ് ചോദിച്ചെങ്കിലും പ്രൊഫസര്‍ ഫോണ്‍ കട്ട് ചെയ്യുകയാണു ചെയ്തത്.

19 ന്റെ അല്‍ഭുതം പറയുന്ന പുസ്തകങ്ങള്‍ ഇപ്പോഴും മാര്‍ക്കറ്റിലുണ്ട്. കുര്‍ ആനില്‍ 6666 ആയത്തുകളാണുള്ളതെന്ന നുണ വിശ്വസിക്കുന്ന ധാരാളം പേര്‍ ഇപ്പോഴുമുണ്ട്. വെറും തട്ടിപ്പാണെന്നറിഞ്ഞു കൊണ്ടുതന്നെ ഇപ്പോഴും അത്തരം അല്‍ഭുതങ്ങള്‍ പറഞ്ഞ് പാമരരായ വിശ്വാസികളെ ചൂഷണം ചെയ്യുന്ന പാഷമാരും അലിമാരും സ്വന്തം മതത്തിലും ദൈവത്തിലും എത്രമാത്രം വിശ്വാസവും ആത്മാര്‍ഥതയും ഉള്ളവരാണെന്ന് ഊഹിക്കാമല്ലോ. ഇവരൊക്കെ യഥാര്‍ത്ഥത്തില്‍ വിശ്വാസികളാണെങ്കില്‍ ദൈവത്തിന്റെ പേരില്‍ കല്ലുവെച്ച നുണകള്‍ പറയാന്‍ ധൈര്യപ്പെടുമോ?

കാള പെറ്റു എന്നു കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്നവരാണ് വിശ്വാസികള്‍. അതിനാല്‍ തങ്ങളുടെ വിശ്വാസത്തിന്റെ ശാസ്ത്രീയതക്കു തെളിവുകളായി ഇത്തരം നുണക്കഥകള്‍ രംഗത്തു വരുമ്പോള്‍ അതിന്റെ നിജസ്ഥിതി പരിശോധിക്കാനൊന്നും അവരാരും ശ്രമിക്കുകയില്ല. മറ്റുള്ളവരാകട്ടെ ഇതിനൊന്നും സമയം കളഞ്ഞ് വിഡ്ഡികളാകാനും മിനക്കെടുകയില്ല. ഈ അനുകൂല സ്ഥിതി മുതലെടുത്തുകൊണ്ടു നടത്തുന്ന തട്ടിപ്പുകള്‍ പലര്‍ക്കും മെയ്യനങ്ങാതെ പണമുണ്ടാക്കാനും പ്രസിദ്ധി നേടാനും വളരെ സഹായകമാകുന്നു.

ea jabbar said...

പ്രിയപ്പെട്ട സലാഹുദ്ദീന്‍ ,
താങ്കള്‍ പറഞ്ഞതാണു ശരി. മനുഷ്യന്റെ പ്രശ്നം ഇസ്ലാമോ ദൈവങ്ങളുടെ എണ്ണമോ പരലോകത്തെ മദ്യ മദിരാക്ഷികളോ ഒന്നുമല്ല. ഈ ദുനിയാവിലെ പട്ടിണി, തൊഴിലില്ലായ്മ, സമാധാനം, സുരക്ഷിതത്വം, സ്വാതന്ത്ര്യം.......,ഇതൊക്കെത്തന്നെയാണ്‍. ഇക്കര്യത്തില്‍ നല്ല ബോധ്യമുള്ളവര്‍ തന്നെയാണു യുക്തിവാദികള്‍. മനുഷ്യര്‍ക്കിവിടെ ശാന്തിയോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ തന്നെയാണ് ഈ പോരാട്ടം. താങ്കളെപ്പോലുള്ളവര്‍ ഈ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടത് എന്നെപ്പോലെയുള്ളവരെയല്ല. പിന്നെയോ?
കോടിക്കണക്കിനു രൂപയും ,ലക്ഷോപലക്ഷം മനുഷ്യാധ്വാനവും, ജീവിതത്തിന്റെ വിലപ്പെട്ട സമയവും, അനാവശ്യവും അപ്രസക്തവുമായ മതപ്രചാരണത്തിനായി ചെലവഴിക്കുന്ന നമ്മുടെ നാട്ടിലെ കാക്കത്തൊള്ളായിരം മതസംഘടനക്കാരെയും മതപുരോഹിതരെയുമാണ് അതു ബോധ്യപ്പെടുത്തേണ്ടത്.

മനുഷ്യന്റെ ജീവിതോല്‍ക്കര്‍ഷത്തിനും നന്മയ്ക്കും പുരോഗതിക്കും വേണ്ടി പ്രയത്നിക്കേണ്ട എത്രയെത്ര ധിഷണാശാലികളെയാണ് ഈ വൃഥാവ്യായാമങ്ങളില്‍ കുടുക്കിയിട്ടു സമൂഹത്തിനു പ്രയോജനപ്പെടാതാക്കുന്നത്. ഏകപക്ഷീയമായ പ്രചാരണങ്ങളിലൂടെ എത്രയെത്ര ആളുകളെയാണിവര്‍ അന്ധവിശ്വാസങ്ങളുടെ എലിക്കെണിയില്‍ കുടുക്കുന്നത്?
പതിനായിരക്കണക്കിനു സ്ഥാപനങ്ങള്‍ ,പ്രസിദ്ധീകരണങ്ങള്‍ ,പ്രസംഗവേദികള്‍ ,പാഠശാലകള്‍ ,വെബ്സൈറ്റുകള്‍ ,ബ്ലോഗുകള്‍ ,.....,പ്രസ്ഥാനങ്ങള്‍ ; ഇതൊക്കെ നിര്‍ത്തിവെച്ച് സലാഹുദ്ദീന്‍ പറഞ്ഞ മനുഷ്യപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്കു ഈ പണവും ഊര്‍ജ്ജവുമൊക്കെ തിരിച്ചു വിടാന്‍ താങ്കള്‍‍ ഇവരെ ഉപദേശിക്കുമോ? എതിര്‍ ടീമില്ലാതെ ഏകപക്ഷീയമായി ഗോളുതിര്‍ത്തു മുന്നേറുന്ന ഈ മതപ്രചാരകര്‍ ആ രംഗത്തുനിന്നും പൂര്‍ണ്ണമായും പിന്മാറൂകയും താങ്കള്‍ പറഞ്ഞ മനുഷ്യ സേവനത്തിനായി പ്രവര്‍ത്തനം തുടങ്ങുകയുമാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഈ പണി നിര്‍ത്തി അവരോടൊപ്പം ചേരും.


മനുഷ്യന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം തങ്ങളുടെ മതത്തില്‍ വിശ്വസിക്കലാണെന്നും , മനുഷ്യന്റെ നന്മയും തിന്മയും അളക്കേണ്ടത് അവന്‍ വിശ്വസിക്കുന്ന ദൈവങ്ങളുടെ എണ്ണവും പേരും നോക്കിയാണെന്നും, ലോകത്തെല്ലാവരും തങ്ങളുടെ മതത്തിനും ഭരണത്തിനും കീഴൊതുങ്ങുന്നതു വരെ മറ്റു വിശ്വാസികളോടു വാളെടുത്തു യുദ്ധം ചെയ്യുകയാണു വേണ്ടതെന്നും, മറ്റു മതക്കാരെല്ലാം പാപികളാണെന്നും അവരെല്ലാം നരകത്തിലേക്കുള്ള വിറകാണെന്നും, ഇക്കൂട്ടര്‍ നുഷ്കളങ്കരായ കുട്ടികളെപ്പോലും പഠിപ്പിക്കുന്നു. അന്യ മതക്കാരെ തങ്ങളുടെ മതത്തിലേക്കാകര്‍ഷിക്കാന്‍ 6666 പോലുള്ള നിരവധി നുണകളും തട്ടിപ്പുകളും മാറി മാറി ഇവര്‍ പ്രയോഗിക്കുന്നു. വല്ലവരും ഇവര്‍ കാണിക്കുന്ന അരുതായ്മകളെ വിമര്‍ശിച്ചുകൊണ്ട് വല്ല കഥയോ ലേഖനമോ എഴുതിയാല്‍ അവരെ ഓടിച്ചിട്ടു കൊല്ലാന്‍ ഫത്വകളുമായി ഇക്കൂട്ടര്‍ ചാടി വീഴുന്നു. ഇതൊക്കെ മൂകമായി നോക്കി നില്‍ക്കാന്‍ ഒരു മനുഷ്യസ്നേഹി എന്നനിലയില്‍ എനിക്കു സാധിക്കുന്നില്ല.

സലാഹുദ്ദീന്‍ ചൂണ്ടിക്കാണിച്ച സാമൂഹ്യപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പോരാട്ടങ്ങളില്‍ പങ്കെടുക്കുന്നതോടൊപ്പം തന്നെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഏറ്റവും പ്രധാന തടസ്സമായ, അന്ധവിശ്വാസങ്ങള്‍ക്കെതിരായ സാംസ്കാരികപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടേണ്ടതുണ്ടെന്നാണു ഞാന്‍ കരുതുന്നത്.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...
This comment has been removed by the author.
കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയപ്പെട്ട ജബ്ബാര്‍ മാഷേ , താങ്കള്‍ ഇപ്പറഞ്ഞത് പോലെയുള്ള വാക്കുകള്‍ ഒരു മനുഷ്യസ്നേഹിക്ക് മാത്രമേ പറയാന്‍ കഴിയൂ , ഒരു വിശ്വാസിക്ക് പറയാന്‍ കഴിയില്ല . ഒരു വിശ്വാസിക്ക് അവനെ മാത്രമേ സ്നേഹിക്കാന്‍ കഴിയൂ . അവന്റെ പ്രതിരൂപമാണ് അവന്റെ ചിന്ത . ഞാനും എന്റെ ദൈവവും അത് മത്രമാണ് അവന്റെ ദൈവം . അത് കൊണ്ടാണ് ദൈവത്തെപ്പറ്റി പറയുമ്പോള്‍ അവന്‍ ക്ഷോഭിക്കുന്നത് . ദൈവത്തിന് വേണ്ടി സര്‍വ്വ വിശ്വാസികളും ചേര്‍ന്ന് ചെലവാക്കുന്ന ധനവും ഊര്‍ജ്ജവും സമയവുമുണ്ടെങ്കില്‍ ഈ ലോകത്ത് നിന്ന് ദാരിദ്ര്യം തുടച്ചു നീക്കാം . രോഗങ്ങള്‍ ഭേദമാക്കാം . നിരക്ഷരത ഇല്ലാതാക്കാം . തൊഴിലില്ലായ്മ പരിഹരിക്കാം . എല്ലാവര്‍ക്കും ഈ ജീവിതം ഒരു ഉത്സവം പോലെ ആഘോഷിച്ച് തീര്‍ക്കാം . എന്ത് ചെയ്യാം വിശ്വാസികള്‍ അനുവദിക്കുകയില്ല . അവന്റെ ദൈവം പട്ടിണി ആയിപ്പോകുമെന്നാണവന്റെ പേടി . ശബരിമലക്ക് എത്ര കോടിയാണ് വന്നു വീഴുന്നത് ? ഒരു സഹജീവിയുടെ സങ്കടങ്ങള്‍ ഒരു വിശ്വാസിക്ക് കാണാന്‍ കഴിയില്ല. സ്വാര്‍ത്ഥതയാണ് വിശാസികളെ സാങ്കല്പിക ദൈവത്തിലേക്ക് എത്തിക്കുന്നത്

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

“അവന്റെ പ്രതിരൂപമാണ് അവന്റെ ചിന്ത . ഞാനും എന്റെ ദൈവവും അത് മത്രമാണ് അവന്റെ ദൈവം “
മേലെ എഴുതിയത് ,അവന്റെ പ്രതിരൂപമാണ് അവന്റെ ദൈവം . ഞാനും എന്റെ ദൈവവും അത് മാത്രമാണ് അവന്റെ ചിന്ത എന്ന് തിരുത്തി വായിക്കാന്‍ താല്പര്യം .

അനില്‍ശ്രീ... said...

ജബ്ബാ‍ര്‍ മാഷേ, നല്ലൊരു സംവാദത്തിനു വഴിയൊരുക്കിയതില്‍ നന്ദി. താങ്കള്‍ക്ക് അഭിമാനിക്കാം.

ഈ നമ്പര്‍ പ്രചാരണം കുറെ നാ‍ളാ‍യി ഞാനും കാണുന്നു. സ്വര്‍ഗ്ഗതിന്റെയും നരകത്തിന്റെയും, ദൈവത്തിന്റെയും പിശാചിന്റെയും, ഭുമിയുടേയും ആകാശത്തിന്റെയും ഒക്കെ കണക്കുകള്‍ അലീയുടെ ബ്ലോഗിലും കണ്ടിരുന്നു. ഇനി ഞാന്‍ എങ്ങാനും എണ്ണി പറയാം എന്ന് വച്ചാല്‍ ഇവര്‍ പറയും “നിങ്ങള്‍ എണ്ണിയത് മലയാളത്തില്‍ അല്ലേ, അറബിയിലുള്ളത് എണ്ണിയാലേ ശരിയായത് കിട്ടൂ” എന്ന്.

നിങ്ങളുടെ ഖുര്‍ആനില്‍ എത്ര സുക്തങ്ങളുണ്ട്‌.??? എന്റെ ഖുര്‍ആനില്‍ 6666 സുക്തങ്ങളുണ്ട്‌. എന്ന അലിയെപ്പോലെയുള്ള ഒരാള്‍ വീണ്ടും ഉറപ്പിച്ച് പറഞ്ഞാല്‍ എന്നെപ്പോലെ ഉള്ളവര്‍ ചിലപ്പോള്‍ വിശ്വസിച്ച് പോകും.

മുസ്ലിം സമുദായത്തില്‍ മാത്രമല്ല ഇതൊക്കെ നടക്കുന്നത്. നമ്മള്‍ തന്നെ കണ്ടതല്ലേ ‘ഗണപതി’യുടെ നക്ഷത്രം അറിയാത്ത, എന്തിന് സംസ്കൃതം എന്ന് ശരിക്ക് പറയാന്‍ പോലും അറിയാ‍ത്തവര്‍ ആണ് ഹിന്ദു ജനതയെ ഉദ്ദരിക്കുന്നത്. ചുരിദാര്‍ ഇട്ടാല്‍ ഭഗവാന്റെ പരിശുദ്ധി പോകും എന്ന് പറയുന്നത് വിശ്വസിക്കാനും ഇന്ന് ധാരാളം ആളുകള്‍ ഉണ്ട്. പൌരൊഹിത്യം അത്ര ആഴത്തില്‍ ആണ് അന്ധവിശ്വാസങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ദേവപ്രശ്നം എന്ന പേരില്‍ അഞ്ചാറാളുകള്‍ ഇരുന്നു പറയുന്നത് ദൈവം നേരിട്ട് പറയുന്നതാണെന്നാണ് പാവം ജനത്തിന്റെ വിശ്വാസം. (വൈകുന്നേരങ്ങളില്‍ കള്ളുഷാപ്പിലോ ലോക്കല്‍ ബാറിലോ ചെന്നാല്‍ ഇതിലും നല്ല പ്രവചനങ്ങള്‍ല്‍ കേള്‍ക്കാം എന്ന് കേട്ടിട്ടുണ്ട്). ജയമാല വിഗ്രഹത്തില്‍ തൊട്ടു എന്ന് അവര്‍ പറയുന്നത് വിശ്വസിക്കാന്‍ ഈ ‘അന്ധ’വിശ്വാസികള്‍ക്ക് ഒരു വിഷമവും ഇല്ല.

ഭൂ‍രിപക്ഷം ക്രിസ്ത്യാനികള്‍ക്കും ദൈവത്തിന്റെ പ്രതിരൂ‍പം യേശുവില്‍ തുടങ്ങി യേശുവില്‍ അവസാനിക്കുന്നു എന്ന് മാ‍ത്രം. അവര്‍ക്കും സഭാദ്ധ്യക്ഷന്‍ പറയുന്നതാണ് അവസാന വാക്ക്.യേശുവിന്റെ ഉയിര്‍ത്തെഴുനേല്‍പ്പ് പോലും സംശയത്തിന്റെ നിഴലില്‍ ആണെന്ന് എത്ര ക്രിസ്ത്യാനികള്‍ വിശ്വസിക്കും? തന്റെ തലമുറയില്‍ ഉള്ളവരുടെ കാലം കഴിയുന്നതിന് മുമ്പ് ലോകത്ത് പ്രളയം സംഭവിക്കും എന്ന് പറഞ്ഞ യേശുവിന്റെ എത്ര തലമുറ കഴിഞ്ഞൂ‍? 2000 വര്‍ഷത്തോടെ ലോകം അവസാനിക്കും എന്ന് തിരുത്തിപ്പറഞ്ഞവര്‍ ഇനി ഒരു 2000 വര്‍ഷം കൂടി ലോകം ഉണ്ടാ‍കും എന്ന് വിശ്വസിക്കാന്‍ തയ്യാറാകുമോ? ഇല്ല, അവരൊക്കെ ലോകാ‍വസാനം കാത്തിരിക്കുന്നവര്‍ ആണല്ലോ. എവിടെയാണ് കാഹളധ്വനി ഉണ്ടാ‍കുന്നത് എന്ന് കാതോര്‍ത്തിരിക്കുന്നവര്‍.

സുകുമാരന്‍ സാര്‍ പറഞ്ഞ പോലെ “ അവന്റെ പ്രതിരൂപമാണ് അവന്റെ ദൈവം . ഞാനും എന്റെ ദൈവവും അത് മാത്രമാണ് അവന്റെ ചിന്ത”.


അടിക്കുറിപ്പ്.

ഞാന്‍ ഇതുവരെ പൂ‍ര്‍ണമായും ഒരു യുക്തിവാദി ആയിട്ടില്ല. എന്നാല്‍ അന്ധവിശ്വാസിയും അല്ല. ഇതില്‍ രണ്ടിലും പെടാ‍ത്തവരെ എങ്ങനെ നിര്‍വചിക്കും എന്ന് അറിയില്ല. മനുഷ്യന്റെ മാനസിക ശക്തിക്കു വേണ്ടി ‘ഒരു അദൃശ്യ ശക്തി എവിടെയോ ഉണ്ടെ’ന്ന് വിശ്വസിക്കുന്നത് നല്ലതാണെന്ന് എന്ന് തോന്നുന്നു. രൂ‍പവൂം, ഭാവവും, വലിപ്പവും,ഒന്നും അറിയാത്ത ഒരു ശക്തി.

സ്വര്‍ഗവും നരകവും മനുഷ്യരൂപമുള്ള ദൈവവും പിശാചും ഒക്കെ മനുഷ്യ സൃഷ്ടി ആണെന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം.

കാവലാന്‍ said...

ഖുറാനില്‍ പറഞ്ഞ യുദ്ധം കേവലം ആയുധം കൊണ്‍ടുള്ളതല്ല. യുദ്ധമെന്നാല്‍ ആയുധം കൊണ്‍ടുദ്ധരിക്കല്‍ മാത്ര
മല്ല, അറിവുകൊണ്‍ടുദ്ധരിക്കല്‍ കൂടിയാണ്. ഖുറാന്‍ ലാദന്‍ മനസ്സിലാക്കിയതനുസരിച്ച് ലാദന്‍ യുദ്ധം ചെയ്യുന്നു.
'ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം',ദുബായ് ഭരണാധികാരി മറ്റൊരുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു അറിഞ്ഞുവോ? അത് അറിവു കൊണ്‍ടുള്ളയുദ്ധമാണ്, ഖുറാന്‍ മനസ്സിലാക്കിയ മറ്റൊരാള്‍ ആയുധത്തിന്റെ
വഴിക്കു നേര്‍ വിപരീതമായ അറിവിന്റെ വഴി തിരഞ്ഞെടുത്തിരിക്കുന്നു. ഖുറാനില്‍ ഒരേയൊരു യുദ്ധം മാത്രമാണു പറഞ്ഞിട്ടുള്ള്തെന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. മനുഷ്യന്‍ അവനവന്റെ മനനശേഷിക്കനുസരിച്ച്
കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന്റെ പിഴവിനു കുറ്റപ്പെടുത്തേണ്‍ടതു ഗ്രന്ഥങ്ങളെയാണോ?.

sajan jcb said...

ജബ്ബാര്‍ മാഷേ, നല്ലൊരു സംവാദം തന്നെ. പക്ഷേ ഖുര്‍ ആനെ പറ്റി ശരിക്കും അറിയാത്തതു കൊണ്ടു അഭിപ്രായം പറഞ്ഞില്ല എന്നേ ഉള്ളൂ.

അനില്‍ശ്രീ... എഴുത്തിയ ഒരു കാര്യമാണ് ഇവിടെ comment ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്

"തന്റെ തലമുറയില്‍ ഉള്ളവരുടെ കാലം കഴിയുന്നതിന് മുമ്പ് ലോകത്ത് പ്രളയം സംഭവിക്കും എന്ന് പറഞ്ഞ യേശുവിന്റെ എത്ര തലമുറ കഴിഞ്ഞൂ‍? "

ഇതു ബൈബിളില്‍ എവിടെയാണെന്ന് അറിഞ്ഞാല്‍ കൊള്ളാം.

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍... പ്രളയം മൂലം ലോകാവസാനം ഉണ്ടാകില്ല എന്ന് നോഹയുടെ കാലത്തുണ്ടായ പ്രളയത്തിനു ശേഷം ദൈവം വാക്കു കൊടുക്കുന്നതായി ഉണ്ട്.

ഈ വിപത്തുകള്‍ സംഭവിക്കുന്നതിനു മുമ്പ് ഈ തലമുറ കടന്നുപോവുകില്ല എന്ന് യേശു പറഞ്ഞതു ജെറൂസലം ദേവാലയത്തിന്റെ പതനത്തെ പറ്റിയാണ്.

തെറ്റാണെങ്കില്‍ തിരുത്തുമ്മല്ലോ

കാവലാന്‍ said...

യുക്തിവാദിക്ക് ഒരേയൊരു കാഴ്ചപ്പാടുമാത്രമാണോ ഉള്ളത്?.സമൂഹത്തില്‍നിന്ന് മതവും വിശ്വാസവും വേരറുത്തുമാറ്റിയാല്‍ മനുഷ്യനുലഭിക്കാനുള്ളതു സ്വചഛന്ദവിഹാരഭൂമിയാണോ?
മതമെന്നതൊരു ഭൂമിയും വിശ്വാസമെന്നത് അതില്‍തണലേകുന്നൊരു മരവുമാണെങ്കില്‍ ജീവിതത്തിനുമുകളിലേക്ക
തിന്റെയൊരു ചില്ല വളര്‍ന്നാല്‍ ആ ചില്ല മാത്രം മുറിച്ചുമാറ്റിയാല്‍ പോരെ?. ദേവാലയങ്ങള്‍ നദികളെപ്പോലെ
യാണ് അതില്‍ പെയ്തുനിറയുന്ന ധനം വരണ്ടുകിടക്കുന്ന ദരിദ്രജനങ്ങളിലേക്കെത്തിക്കേണ്‍ടതുത്ന്നെയാണ്.
അതിനു ക്ഷമാപൂര്‍വ്വമുള്ള പ്രയത്നമാണാവശ്യം.ഇതിനെല്ലാം വേണ്ടതു യുക്തി മാത്രമാണെങ്കില്‍ ഭൂമിയില്‍ ആദ്യമുണ്ടായതു യുക്തിയാണ്. യുക്തിക്കു കഴിയാത്ത ചിലകാര്യങ്ങളില്‍ നിന്നുമാണ് ഭക്തിയുണ്‍ടായത്.
അവ നിലനില്‍ക്കുന്നിടത്തോളം യുക്തിയെന്നതൊരു നിഴല്‍തന്നെയായിരിക്കുമെന്നുതോന്നുന്നു.

വിചാരം said...

പണ്ട് വളരെ സജീവമായൊരു ബ്ലോഗറായിരുന്നു ഞാന്‍ ..പതുക്കെ ബ്ലോഗെഴുത്തും വായനയും കുറഞ്ഞു .. പക്ഷെ സ്ഥിരമായി ഈ ബ്ലോഗ് ഞാന്‍ വായിക്കാറുണ്ട്. ഞാന്‍ ഉദ്ദേശിക്കുന്ന സലാഹുദ്ധീന്‍ ഇവിടെ തന്റെ വിശ്വാസം ശക്തിയുക്തം വാദിക്കുന്ന വ്യക്തി ഞാന്‍ ഉദ്ദേശിക്കുന്ന ആളാണെങ്കില്‍, അദ്ദേഹത്തെ ഞാനായിരുന്നു ഈ വഴിക്ക് നയിച്ചത് . ഏതായാലും കുഴപ്പമില്ല , മറ്റൊരു വിശ്വാസിയേയും കണ്ടു അലി പിന്നെ മറ്റു മനുഷ്യരേയും എല്ലാവര്‍ക്കും അഭിനന്ദനം പ്രത്യേകിച്ച് ജബ്ബാര്‍ മാഷിന്.
100% വും മുസ്ലിങ്ങള്‍ മാത്രം തിങ്ങി പാര്‍ക്കുന്ന ഒരു പ്രദേശത്തു വളര്‍ന്ന എന്നില്‍ യുക്തി ചിന്ത വളര്‍ത്തിയതൊരിക്കലും ഒരു പുസ്തകമോ .. കമ്യൂണിസമോ അല്ലായിരുന്നു, എന്റെ 8മത്തെ വയസ്സു മുതല്‍ എന്റെ മനസ്സില്‍ നിന്ന് മതങ്ങള്‍ സങ്കല്‍‌പ്പിന്ന ദൈവം അകന്നു പോയി . എങ്കിലും എന്റെ വിശ്വാസം പൂര്‍ണ്ണമായും ഇല്ലാതായി എന്നു പറയാനാവില്ല .. പിന്നേയും കാലമെടുത്തു ചീഞ്ഞളിഞ്ഞ തത്ത്വസംഹിദ എന്നില്‍ നിന്നകലാന്‍, ഞാന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിലെ ഗ്രന്ഥം ഞാന്‍ വിശദമായി പഠിച്ചു .. വായിക്കുംതോറും അതിലെ പൊള്ളത്തരങ്ങള്‍ ഒരു സ്വാര്‍ത്ഥമതിയുടെ വിചാരങ്ങളാണന്ന് മനസ്സിലായി പിന്നെ ഞാന്‍ മനസ്സ് കൊണ്ട് പ്രഖ്യാപിച്ചു . ഈ ഗ്രന്ഥവും ദൈവവുമായി പുലബന്ധം പോലുമില്ലാന്ന് പിന്നെയാ പ്രഖ്യാപനം വാമൊഴിയില്‍ ഉറക്കെ പറഞ്ഞു.. പിന്നെ വരമൊഴിയിലും ഞാന്‍ ആവര്‍ത്തിച്ചു.. അനുസ്യൂതം ഇപ്പോഴും ഞാന്‍ ആവര്‍ത്തിക്കുന്നു .എന്റെ കുടുംബാംഗങ്ങള്‍ വിശ്വസിച്ചു പോരുന്ന വിശ്വാസങ്ങള്‍ തികച്ചും യുക്തി ഭദ്രമല്ലാന്ന്, അതു കേവലം ഒരു വ്യക്തിയുടെ അല്ലെങ്കില്‍ ചില വ്യക്തികളുടെ സ്വാര്‍ത്ഥമായ ലക്ഷ്യത്തിന് വേണ്ടി സൃഷ്ടിച്ചതാണന്ന്. അതിന് ഏറ്റവും വലിയ ഉദാഹരണം ആ വ്യക്തിക്ക് ദിവ്യ പ്രബോധനം ലഭിക്കുന്നത് വരെ ഒരേ ഒരു ഭാര്യ മാത്രമേ ഉണ്ടായിരുന്നൊള്ളൂ അതിന് ശേഷം കേവലം 23 വര്‍ഷം 10 ഭാര്യമാരെ അതിന് പുറമെ യുദ്ധ തടവുക്കാരായ അനേകം സ്ത്രികളെ സ്വന്തമാക്കി എന്തിനേറെ പറയുന്നു സ്വന്തം പുത്രി സഥാനമുള്ള ഒരു സ്ത്രീയെ പോലും സ്വന്തമാക്കി, ആ സ്ത്രീയെ സ്വന്തമാക്കാന്‍ അദ്ദേഹം സ്വന്തമായി സൃഷ്ടിച്ചെടുത്ത ഗ്രന്ഥത്തേയും ദുരുപയോഗം ചെയ്തു. ഇതിനെല്ലാം തെളിവ് ആ ഗ്രന്ഥം തന്നെ.
ദൈവം എന്ന മിത്തിന് ലോകത്തെ പലരും തന്റേതായ രീതിയില്‍ കണ്ടെത്തിയ രീതിയും , ആ ദൈവത്തെ പ്രാപിയ്ക്ക്കാനുള്ള മാര്‍ഗ്ഗവുമാണ് മതം എന്നാണെനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. മതവും ദൈവവും യാതൊരു ബന്ധവുമില്ലാന്ന് സാരം.സ്വാര്‍ത്ഥ താല്‍‌പ്പര്യങ്ങള്‍ക്ക് മറയായി ഉപയോഗിക്കുന്ന മതത്തിനൊരു അദൃശ്യന്റെ കൂട്ട് അത്യാവശ്യമാണ് അതാണ് ദൈവം എന്നും എനിക്ക് തോന്നിയിട്ടുണ്ട് ( വ്യത്യസ്ഥ മതങ്ങള്‍ ഉള്ളതുകൊണ്ട് എന്റെ ചിന്താഗതിയും അതിനനുസരിച്ച് സഞ്ചരിക്കും തികച്ചും സ്വാഭാവികം) . ഇതലാം എന്റെ വീക്ഷണങ്ങള്‍
ഈ ബ്ലോഗ് വായനയിലൂടെ എനിക്ക് വളരെ വ്യക്തമായ ധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞുട്ടുണ്ട്.. മതങ്ങളുടെ വീക്ഷണങ്ങളെ ഖണ്ഡിച്ചാല്‍ മാത്രം പോരാ, അങ്ങനെ മതത്തില്‍ നിന്ന് സധൈര്യം പുറത്തു വരുന്നവരെ എകീകരിക്കാനും, ഒരോ വ്യക്തികളും ഒറ്റപ്പെടാതിരിക്കാനുമുള്ള ഒത്തിരി സംവിധാനങ്ങള്‍ മത, ദൈവ വിശ്വാസമില്ലാത്തവര്‍ എടുക്കെണ്ടതുണ്ട്.. ഇന്നും ഞാന്‍ പറയാനുദ്ദേശിക്കുന്നത് നടത്തുന്നതില്‍ മാര്‍ഗ്ഗങ്ങളുണ്ടെങ്കിലും അതിനൊരു സംഘടിത രൂപം ഇല്ല.. വിവാഹം, മരണാനന്തരം എന്നിവയ്ക്ക് ഒത്തിരി കമ്യൂണിസ്റ്റുക്കാര്‍ വിധേയമാകുന്നുണ്ട് അതുപോലെ യുക്തിവാദികളും ഇതില്ലാതായാല്‍ സധൈര്യം ഒത്തിരി പേര്‍ ഈ മതമെന്ന മാറാപ്പ് തലയില്‍ നിന്ന് ഊരിവെയ്ക്കാന്‍ തയ്യാറാവും അതുവഴി മത ചിന്തകള്‍ ഇല്ലാതായി സമാധാനം കൈവരികയും ചെയ്യും . പക്ഷപാതിത്വമില്ലാത്ത ചിന്തകള്‍, ജാതിയും, ഗോത്രങ്ങളും, ചീഞ്ഞളിഞ്ഞ വ്യവസ്ഥകളും വരിഞ്ഞുമുറുക്കാത്ത ജീവിതം ഇതലാം പ്രാബല്യത്തില്‍ വരും , പലരും മത വിശ്വാസം ഇല്ലാതെ അതില്‍ അരിക് പറ്റി ജീവിയ്ക്കേണ്ടിവരുന്നതും മതത്തെ പരോക്ഷമായി ആശ്രയിക്കുന്നതു കൊണ്ടാണ്.
ഇനി ഒരല്‍‌പ്പം ഇതിലെ കമന്റുകളെ അടിസ്ഥാനമാക്കിയാവാം.
എന്നിലെ ചെറുപ്പം തൊട്ടേയൂള്ള വാദമുഖങ്ങള്‍ പലരും ഇവിടെ ചര്‍ച്ച ചെയ്തു കഴിഞ്ഞു.. ആ ജാതി ചിന്തകള്‍ക്കൊന്നും ഈ മതവാദികള്‍ക്ക് ഉത്തരം തരാനാവില്ല. അവര്‍ അന്ധകാരത്തെ വെള്ളി വെളിച്ചമാണന്ന് വിശ്വസിക്കുന്നവരാണ്.ഇവിടെ ഒരു കാര്യം നിര്‍ബ്ബന്ധമായും ഏവരും പാലിക്കാന്‍ ശ്രമിയ്ക്കുക പരസ്‌പര ബഹുമാനത്തോടെ സംസാരിക്കുക എന്നത്. വിശ്വാസിയെ അവിശ്വാസിയും, അവിശ്വാസിയെ വിശ്വാസിയും മനസ്സ് കൊണ്ട് ഉള്‍കൊള്ളുക, ഓരോരുത്തര്‍ക്ക് അവനവന്റെ വിശ്വാസം, അതു വ്യക്തിയുടെ ആഭ്യന്തരകാര്യമെന്നും ധരിച്ചാല്‍ തന്നെ ലോകത്തിന്റെ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് 1/4 മെങ്കിലും സമാധാനം ഉണ്ടാകും.
ജബ്ബാര്‍ മാഷോട്... വിശ്വാസമുണ്ടായാലേ അംഗീകരിക്കാനാവൂ എന്നൊരു ബ്ലോഗര്‍ പറഞ്ഞു.. ഒരു വിയോജന കുറിപ്പ്....
വിശ്വാസമെന്നാല്‍ സത്യമല്ലാത്തൊരു കാര്യത്തെ സത്യമാണന്ന് അവന്വന്റെ മനസ്സിനെ ധരിപ്പിക്കുക എന്നതായിരിക്കേ, മാഷെന്തിനാ എലാറ്റിനേയും കയറി വിശ്വസിക്കണം . സത്യം ബോധപ്പെട്ടാല്‍ ഉറപ്പിച്ചങ്ങ് അംഗിക്കരിച്ചാല്‍ പോരെ ?. ശാസ്ത്രത്തെ വിശ്വസിക്കേണ്ട കാര്യമില്ല അതിനെ അംഗീകരിച്ചാല്‍ മതി.മതം ശാസ്ത്രത്തെ അംഗീകരിക്കാത്തതുകൊണ്ടായിരുന്നല്ലോ അനേകം പേര്‍ മത മേധാവികളുടെ കൈയ്യാല്‍ ചുട്ടെരിക്കപ്പെട്ടത്, ശാസ്ത്ര സത്യം മതത്തെ ഇല്ലാതാക്കുമെന്ന് .എവരേക്കാളധികം മത മേധാവികള്‍ക്കറിയാം, ഇന്ന് കാളപെറ്റാല്‍ പോലും അതിന്റെ ഉത്തരവാദിത്വം ആദ്യം എറ്റെടുക്കുന്നത് മതമാണ്, ഇന്ന് ശാത്രം വല്ലതും കണ്ടെത്തിയാല്‍ .. എല്ലാ മതവാദികളും ഒറ്റക്കെട്ടായി പറയുന്നു .അതേ.. ഞങ്ങലുടെ ഗ്രന്ഥത്തില്‍ ഇതല്ലാം എപ്പോഴോ എഴുതിയിട്ടുണ്ട്..അതെഴുതിയന്‍ ഉദ്ദേശിക്കാത്ത എന്തെങ്കിലും കാര്യം ചെറിയ ആധാരത്തിന്റെ അടിസ്ഥാനത്തില്‍ അവകാശം സ്ഥാ‍പിയ്ക്കും.ശാസ്ത്രം നാനാഭാഗത്തും പെട്ടെന്നുള്ള വളര്‍ച്ച മതങ്ങള്‍ക്ക് തടുക്കാനായില്ല ആയതിനാല്‍ ഇത്രയും ശാസ്ത്ര പുരോഗതി നമ്മുക്കുണ്ടായി അല്ലെങ്കില്‍ ആറാം നൂണ്ടാലിലെ തത്വസംഹിത തന്നെ മതിയായിരുന്നു ( :) :) :) )
മറ്റൊരു വാക്ക് ആ ബ്ലോഗര്‍ എഴുതിയത് കണ്ടു,,,, അതിനുമൊരു നിഷേധ കുറിപ്പ്..
അനേകം രാജ്യങ്ങള്‍ അഭിവൃദ്ധി പ്രാപിച്ചതുംമൊറ്റക്കെട്ടായതും ഇസ്ലാം എന്ന മതത്താലാണത്രെ ..... റസ്നയുടെ പരസ്യമാണോര്‍മ്മ വരുന്നത്.. ചിരിച്ചിട്ടെനിക്ക് ഇരിക്കാന്‍ വയ്യേ.....
മുഹമദ് ജീവിച്ചിരിക്കവേ തന്നെ മതം സ്വീകരിച്ച യമന്റെ അവസ്ഥ, ഇന്ത്യയോടൊപ്പം സ്വതന്ത്രമായ പ്രകൃതി വിഭവം നന്നായി ഉള്ള ഒരു കൊച്ചു രാഷ്ട്രമായ പാക്കിസ്ഥാന്‍ .....ബംഗ്ലാദേശ് അഫഗാനിസ്ഥാന്‍ .. ആഫ്രിക്കയിലെ അനേകം മുസ്ലിം രാഷ്ട്രങ്ങള്‍ ഇന്നും ദാരിദ്രത്തിന്റെ ,ആരാജകത്വത്തിന്റെ പിടിയിലാണന്ന് അദ്ദേഹം മറന്നതോ .. പെട്രോള്‍ പണം കൊണ്ട് അമേരിക്കന്‍ ജീവിതം ആര്‍ഭാഡമായി ആസ്വദിക്കുന്ന ജനതയായ അറബികളുടെ പുറം പൂച്ച് മാത്രം കണ്ടത് കൊണ്ടോ, മാഷേ മാഷ് പറഞ്ഞ ഈ രാഷ്ട്രങ്ങളൊക്കെ അഭിവൃദ്ധി പ്രാപിച്ചിട്ട് കേവലം 100 വര്‍ഷം ആകുന്നേ ഒള്ളൂ എന്നറിയാത്തതുകൊണ്ടാണോ ... എന്തൊരു സമാധാനമാണന്നറിയോ .. സിറിയ,ഈജിപ്ത്.. പലസ്ഥീന്‍ ...ദേ വീണ്ടും റസ്നയുടെ പരസ്യം ഓര്‍മ്മ വരുന്നു ചിരിച്ചു ചിരിച്ചിട്ടെനിക്ക് ടൈപ്പ് ചെയ്യാന്‍ വയ്യേ.....

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ വിഷയത്തില്‍ ഞാന്‍ ഒരുപാട്‌ തവണ ഇടപെട്ടു. അപ്പോഴെക്കെ എന്റ ചോദ്യം ഒന്നായിരുന്നു. പക്ഷെ അലി എന്തോ എനിക്ക്‌ വ്യക്തമായ മറുപടി തന്നില്ല. വീണ്ടും വീണ്ടും ഒരേ കാര്യം എഴുതി ചര്‍ച്ചയുടെ ഒഴുക്കിനെ തടസപ്പെടുത്തേണ്ട എന്നുകരുതി മാറി നിന്നു. പക്ഷെ വിചാരത്തിന്റെ കമന്റ്‌ കണ്ടതോടെ എനിക്ക്‌ ചില കാര്യങ്ങള്‍ പറയണമെന്ന് തോന്നി.

വിചാരം പ്രധാനമായി കരുതുന്നത്‌ മതത്തിന്റെ ഭൌതീകമായ ചട്ടക്കൂട്‌ പൊട്ടിച്ച്‌ വരാനുള്ള ബുദ്ധിമുട്ടിലാണ്‌ വളരെ അധികം ആളുകള്‍ മതത്തില്‍ ഒട്ടി നില്‍ക്കുന്നത്‌ എന്നാണ്‌. പക്ഷെ സത്യം വ്യത്യസഥമാണ്‌ ആത്മ വിശ്വാസം ഇല്ലാത്തവരാണ്‌ ഭൂരിഭാഗം ആള്‍ക്കാരും. കുറെ ഒക്കെ വായിക്കുമ്പോള്‍ ചാടിക്കേറി മതമില്ല ദൈവമില്ല എന്നൊക്കെ വിശ്വസിക്കുന്നവര്‍ ജീവിതത്തില്‍ ചെറിയൊരു പ്രതിസന്ധി വരുമ്പോള്‍ വീണ്ടും പഴയപടി മാത്രമല്ല അതിലും തീവ്രവിശ്വാസികളാകും. 70 കളില്‍ ശക്തമായിരുന്ന യുക്തിവാദ ചിന്തകളില്‍ തത്പര്യം പുലര്‍ത്തിയിരുന്ന വലിയഭാഗം 90 കളുടെ മദ്ധ്യത്തോടെ ഈശ്വര വിശ്വാസികളും 90 കളുടെ അവസാനത്തോടെ തീവ്രവിശ്വാസികളും ആയി. ധ്യാന കേന്ദ്രങ്ങളും ആള്‍ദൈവങ്ങളും ആത്മീയ സംഘടനകളും മനുഷ്യാവകാശ മുഖം മൂടി ഇട്ട്‌ മത സംഘടനകളും ( സോളിഡാരിറ്റി) ഒക്കെ അതിവേഗം വളരുന്നതാണ്‌ പിന്നീട്‌ നാം കണ്ടത്‌. എന്തുകൊണ്ട്‌ ഇത്‌ സംഭവിച്ചു ഒരുകാലത്ത്‌ അനാചാരം എന്നൊക്കെപ്പറഞ്ഞ്‌ നാം തള്ളിയിരുന്ന കാര്യങ്ങള്‍ എങ്ങനെ യാതൊരു എതിര്‍പ്പും കൂടാതെ തിരിച്ചു വന്നു. അന്ന് ഇതിനൊക്കെ തീരേ തത്പര്യം ഇല്ലാത്തവര്‍ ഇന്നതിന്റെ ആരാധ്യരായതെങ്ങനെ ? യുവത്വത്തിന്റെ ആവേശത്തില്‍ എല്ലാറ്റിനേയും തള്ളിപ്പറഞ്ഞവര്‍ ഇന്ന് പ്രായമായപ്പോള്‍ ആത്മീയതക്കായി പരക്കം പായുന്നു. അവരുടെ ഉന്നത വിദ്യാഭ്യാസം ലഭിച്ച മക്കള്‍ വിശ്വാസത്തിലെ യുക്തി ഇല്ലായ്മയെപ്പറ്റി ചോദിക്കുമ്പോള്‍ മതവികാരം വൃണപ്പെടുത്തരുത്‌ എന്ന് പറയുന്നു. പുതിയ തലമുറയിലെ 95% പേരും വിശ്വാസികളോ അന്ധവിശ്വാസികളോ ആകുന്നതെന്തുകൊണ്ട്‌?.

ഇതില്‍ യുക്തിവാദികള്‍ക്കും ചെറിയ പങ്കുണ്ട്‌ എന്നാണ്‌ എന്റ അഭിപ്രായം. കേരളത്തില്‍ യുക്തിവാദം യുക്തിചിന്തയിലൂടെ മാത്രമല്ല വളര്‍ന്നത്‌ മറിച്ച്‌ അത്‌ മതത്തിന്‌ ബദല്‍ എന്ന രീതിയില്‍ മാര്‍ക്സിസത്തെയും കമ്യുണസത്തെയും അവതരിപ്പിച്ചു. പഴയ യുക്തിവാദ ഗ്രന്ഥങ്ങളില്‍ നോക്കിയാല്‍ മതത്തിന്‌ മാനുഷീക ബദല്‍ എന്ന രീതിയിലാണ്‌ കമ്യൂണിസ്റ്റ്‌ ബ്ലോക്കിനേ അവതരിപ്പിച്ചിരിക്കുന്നത്‌. മാര്‍ക്സിസം ഒരു മതമായി അത്‌ യുക്തിവാദികളുടെ മോഡലായി. റഷ്യയും സോവിയറ്റ്‌ ബ്ലോക്കും തകര്‍ന്നതോടെ ദൈവത്തോട്‌ കളിച്ചാല്‍ ഇങ്ങനെ ഇരിക്കും എന്ന് പ്രചരിപ്പിക്കാന്‍ മതക്കാര്‍ക്ക്‌ കഴിഞ്ഞു. മാര്‍ക്സിസത്തിനൊപ്പമാണ്‌ ഇവിടെ യുക്തിവാദം വളര്‍ന്നു എന്നതിനാല്‍ അതിന്റെ തകര്‍ച്ച യുക്തിവാദ പ്രസ്ഥാനങ്ങളുടെയും നിലനില്‍പ്പ്‌ ചോദ്യം ചെയ്തു. മതത്തിന്‌ ബദലയീ വച്ചത്‌ പൊളിഞ്ഞതും മതം കുറേക്കൂടി Error correction നടത്തി രംഗപ്രവേശനം ചെയ്തതും യുക്തിവാദത്തിന്‌ തിരിച്ചടിയായി. കത്തോലിക്ക സഭ ഉല്‍പ്പത്തി മുതല്‍ പുറപ്പാട്‌ വരെയുള്ള പുസ്തകങ്ങളെ ലിബറലായി കാണുകയും ആദം ആദി മുനുഷ്യനെന്ന് വിശ്വസിക്കേണ്ടതില്ലെന്നും പരിണാമ സിദ്ധന്തത്തെ അംഗികരിക്കാം എന്നും പരിണാമം ദൈവനിവേശിതമാണ്‌ എന്ന് വിശ്വസിച്ചാല്‍ മതിയുന്നുമൊക്കെയുള്ള തലത്തില്‍ ലിബറലായത്‌ ഈ കാലഘട്ടത്തിലാണ്‌.

ഇനി ഇന്നത്തെ യുക്തിവാദ പ്രസ്ഥാനങ്ങളുടെ അവസ്ഥ എന്ത്‌ എന്ന് എനിക്കറിയില്ല. എന്നാലും എന്റ അറിവില്‍ അധിനിവേശ സാമ്രാജിത്ത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ യുക്തിവാദികള്‍ അമിത പ്രാധാന്യം നല്‍കുന്നുണ്ട്‌. മാര്‍ക്സിസത്തിന്റെ ഹാങ്ങ്‌ ഓവര്‍ വിട്ടിട്ടുമില്ല. ഇതെന്റ്‌ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്‌ ആവശ്യമുള്ളത്‌ എടുക്കുക ബാക്കി തള്ളിക്കളയുക

അനില്‍ശ്രീ... said...

സാജന്‍, മത്തായിയുടെ സുവിശേഷം 24-അം അദ്ധ്യായം മനസ്സിരുത്തി വായിച്ചാ‍ല്‍ എനിക്കു തോന്നുന്ന അര്‍ത്ഥം ചിലപ്പോള്‍ സാജനും തോന്നും. 24:2 മുതല്‍ 24.39 വരെ വായിക്കൂ.. എനിക്ക് മനസ്സിലായ അര്‍ത്ഥം അല്ല എന്നുണ്ടെങ്കില്‍ ഞാന്‍ തെറ്റായി ധരിച്ചത് ക്ഷമിക്കുക.

മത്താ‍യി :24 ഇവിടെ നിന്ന് കിട്ടും

sajan jcb said...

24:2 മുതല്‍ വായിക്കാതെ 24:1 മുതല്‍ വായിക്കൂ... അപ്പോള്‍​ എനിക്കു തോന്നിയ അര്‍ത്ഥം ലഭിക്കാന്‍ പ്രയാസമുണ്ടാവില്ല.

24:1 യേശു ദൈവാലയം വിട്ടു പോകുമ്പോള്‍ ശിഷ്യന്മാര്‍ അവന്നു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന്നു അവന്റെ അടുക്കല്‍ വന്നു.
24:2 അവന്‍ അവരോടു: “ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേല്‍ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

ഇതു വളരെ direct ആയി എനിക്കു തൊന്നുന്നു!
--------
പക്ഷേ 24:34 വായിക്കുമ്പോള്‍ താങ്കള്‍ പറഞ്ഞതു പോലെ തന്നെ എനിക്കും തോന്നുന്നു. 'തലമുറ' എന്നു പറഞ്ഞതു പിതാവ്-മകന്‍ തലമുറയെയാണോ? അതോ മനുഷ്യതലമുറ തന്നെയോ? ഞാന്‍ ഉദ്ദേസിച്ചതു Jurassic യുഗം എന്നൊക്കെ നമ്മള്‍ പറയാറില്ലേ..അതു പോലെ മനുഷ്യയുഗം എന്നുംമറ്റുമാണോ മൂപ്പര്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക? മലയാളത്തിലേക്കുള്ള തര്‍ജ്ജിമ വഴിയില്‍ എവിടെയെങ്കിലും miss ആയതാകുമോ ഈ അര്‍ത്ഥം ? just a thought!!
--------

24:37 മുതല്‍ 24:39 വരെ യുക്തി തന്നെ ഉപയോഗിച്ചു മറ്റൊരു angle-ളില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു കൂടേ?

നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും .
ആളുകള്‍ തിന്നും കുടിച്ചും നടന്നു... ഒരു സുപ്രഭാതത്തില്‍ (പ്രതീക്ഷിച്ചിരിക്കാതെ, വളരെപ്പെട്ടന്ന് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്) ജലപ്രളയം വന്നു! അതിനു തൊട്ടുമുമ്പുവരെ അവര്‍ അതിനെ പറ്റി അറിഞ്ഞില്ല. മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.

ജലപ്രളയം പോലെയാകും എന്നു ശഠിക്കല്ലേ... അതൊരു ഉദാഹരണം മാത്രമായി എടുക്കൂ...! ചിലപ്പോള്‍ ഹിരോഷിമയില്‍ വീണതു പോലെ ഒരു ആറ്റംബോബായിട്ടായിരിക്കും. വീണതിനു ശേഷമേ ഹിരോഷിമയില്‍ ഉള്ളവര്‍ അതറിഞ്ഞുള്ളൂ :-(

അങ്കിള്‍ said...

:)

ea jabbar said...

00ബുദ്ധിമാനായ ആസൂത്രകന്‍??

“ദൈവം ഇല്ലെന്ന് നിങ്ങളിലാര്‍ക്കും സ്ഥാപിക്കാന്‍ കഴിയുകയില്ല തന്നെ! നിങ്ങളുടെ മുമ്പിലുള്ള കമ്പ്യൂട്ടര്‍ തനിയെ യുണ്ടായതാണെന്നും അതിലുള്ള കാര്യങ്ങളെല്ലാം തന്നെ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തികുന്നതാണെന്നും നിങ്ങള്‍ കണ്ടെത്തുന്നത് വരെ.”

ദൈവാസ്തിത്വത്തിനു യുക്തി തേടുന്ന ആധുനിക വിശ്വാസികള്‍ ഇക്കാലത്ത് പ്രധാനമായും ഉന്നയിക്കുന്ന ഒരു യുക്തിയാണിവിടെ നമ്മുടെ സുഹൃത്ത് സലാഹുദ്ദീന്‍ ഉയര്‍ത്തിക്കാണിക്കുന്നത്. കമ്പുട്ടര്‍ താനെ ഉണ്ടാവുകയില്ല .അതിനാല്‍ പ്രപഞ്ചത്തിലെ സങ്കീര്‍ണ്ണ വസ്തുക്കളൊന്നും തനിയെ ഉണ്ടായി എന്നു കരുതാനാവില്ല. ഇതാണല്ലൊ വാദം. മനുഷ്യന്‍ അവന്റെ പ്രത്യേകമായ ചില ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി രൂപകല്‍പ്പന ചെയ്യുന്ന ഉപകരണങ്ങള്‍ പോലെയാണോ പ്രകൃതിയിലെ നാനാവിധ ചരാചരങ്ങള്‍? മനുഷ്യനിര്‍മ്മിതം എന്നു നാം പറയുന്ന ഒരു ഉപകരണവും മനുഷ്യന്‍ ശൂന്യതയില്‍നിന്നു സൃഷ്ടിക്കുകയല്ല ചെയ്യുന്നത്. ഇവിടെ നിലവിലുണ്ടായിരുന്ന പദാര്‍ത്ഥങ്ങളില്‍നിന്നും ആവശ്യമായവ തെരഞ്ഞെടുത്ത് അവ കൂട്ടിഘടിപ്പിച്ച് നമുക്കാവശ്യമുള്ള ഉപകരണങ്ങള്‍ രൂപപ്പെടുത്തുകയാണ്. ദൈവം പ്രകൃതിയിലെ ജീവജാലങ്ങളെയും മറ്റു വസ്തുക്കളെയും ഇപ്രകാരം രൂപകല്‍പ്പന ചെയ്യുകയായിരുന്നുവോ? എങ്കില്‍ പദാര്‍ത്ഥങ്ങളെല്ലാം ഇവിടെ അനാദിയായി നിലനിന്നിരിക്കണം. ദൈവം ഒന്നിന്റെയും സ്രഷ്ടാവല്ല വെറും ഒരു ആശാരി മാത്രമാണെന്നു വരും.

മറ്റൊരു പ്രശ്നം നാം കമ്പ്യൂട്ടര്‍ ഉണ്ടാക്കുന്നത് നമ്മുടെ ആവശ്യാനുസരണം പ്രവര്‍ത്തിക്കാനാണ്. ആ പ്രവര്‍ത്തനം ശരിയായി നടക്കുമ്പോല്‍ നാം സംതൃപ്തരാകും. അതിനു പോരായ്മകള്‍ കാണുമ്പോള്‍ നമുക്ക് അല്‍പ്പം നിരാശയനുഭവപ്പെടുകയും. അതു കൂടുതല്‍ മെച്ചപ്പെടുത്താന്‍ വേണ്ട പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യും. നമ്മള്‍ ഒരു കാര്യത്തിലും പൂര്‍ണ്ണരല്ലാത്തതുകൊണ്ടാണ് ഇപ്രകാരം ക്രമാനുസൃതമായ വികാസം മാത്രം സാധ്യമാകുന്നത്. നമ്മുടെ കമ്പ്യൂട്ടര്‍ നമ്മെ പുകഴ്ത്തണമെന്നോ നമുക്ക് സ്തുതി പാടണമെന്നോ നാം ആഗ്രഹിക്കുന്നില്ല. അതു നാം ഉദ്ദേശിക്കുന്ന വിധം നന്നായി പ്രവര്‍ത്തിക്കണം എന്നേ നാം ആഗ്രഹിക്കുന്നുള്ളു.

ദൈവം മനുഷ്യരെയും മറ്റനേകം ജീവികളെയും സൃഷ്ടിച്ചത് അദ്ദേഹത്തിന് എന്ത് ആവശ്യം നിറവേറ്റാനാണ്? മുഖസ്തുതി കിട്ടാനാണ് എന്നാണു മതം പറയുന്നത്. എങ്കില്‍ അതിനു മാത്രം പറ്റിയ ഒരു ഉപകരണം സൃഷ്ടിച്ചാല്‍ മതിയല്ലോ. ഇത്രയേറെ ബുദ്ധിയും വികാരവിചാരങ്ങളും സങ്കീര്‍ണ്ണതകളും ഉള്ള മനുഷ്യനെ എന്തിനുണ്ടാക്കണം?. വെറും പാട്ടു കേള്‍ക്കല്‍ മാത്രമാണു ഉദ്ദേശ്യമെങ്കില്‍ ഒരു സീഡി പ്ലെയര്‍ മാത്രം മതിയല്ലോ. ഇത്രയും സങ്കീര്‍ണ്ണമായ കമ്പ്യൂട്ടര്‍ ആവശ്യമില്ല. മനുഷ്യര്‍ അവര്‍ക്കുള്ള എല്ലാ സവിശേഷസിദ്ധികളും ഉപയോഗപ്പെടുത്തി നല്ല നിലയില്‍ ജീവിക്കുമ്പോള്‍ അതില്‍ സംതൃപ്തിയടയുകയല്ലേ ദൈവം ചെയ്യേണ്ടത്?. അതല്ലാതെ ഈ സിദ്ധികളൊക്കെ നിഷ്പ്രഭമാക്കി അവര്‍ തന്നെ ആരാധിച്ചു നേരം കളയണം എന്നു ദൈവം മോഹിക്കുമോ? ആരാധനയും സ്തുതിയുമൊക്കെ മനുഷ്യന്റെ ബാലിശമായ ഭാവനയല്ലേ?

പ്രകൃതിയില്‍ ഇക്കാണുന്ന സങ്കീര്‍ണ്ണ വസ്തുക്കളെല്ലാം ക്രമമായ വികാസപരിണാമത്തില്‍ക്കൂടെയാണു രൂപപ്പെട്ടു വന്നിട്ടുള്ളതെന്നു ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നാം കണ്ടെത്തിയിട്ടും ഓരോ വസ്തുവും ഒറ്റക്കൊറ്റക്കു പ്രത്യേകം സൃഷ്ടിച്ചതാണെന്നു വാദിക്കുന്നത് വിഡ്ഡിത്തമല്ലേ? പരിണാമം സംഭവിക്കുതെങ്ങിനെയെന്നു മനസ്സിലാക്കാന്‍ ശ്രമിക്കാതെ വെറും അന്ധവിശ്വാസത്തെ അടിസ്ഥാനമാക്കി എതിര്‍ക്കുകയാണു പലരും.

പരിണാമപ്രക്രിയ എന്താണെന്നു മനസ്സിലാക്കാന്‍ ജവഹര്‍ലാല്‍നെഹ്രു മകള്‍ ഇന്ദിരാഗാന്ധിക്കു പറഞ്ഞുകൊടുത്ത ഉദാഹരണം വളരെ ലളിതമായിരുന്നു.
പുഴയില്‍നിന്നു ശേഖരിക്കുന്ന ഉരുളന്‍ കല്ലുകള്‍ എങ്ങനെ രൂപപ്പെട്ടു? പുഴയിലെ വെള്ളത്തോടൊപ്പം ഉരുണ്ടു പോകണമെങ്കില്‍ അതിനു ഗോളാകൃതിയുണ്ടായിരിക്കണമെന്നും മിനുസമുണ്ടായിരിക്കണമെന്നും വിശേഷബുദ്ധിയുള്ള ഒരു ആസൂത്രകനല്ലേ മനസ്സിലാകൂ. അപ്പോള്‍ കല്ലുരു‍ട്ടി മിനുസപ്പെടുത്തിയ ഒരു ഉരുട്ടല്‍ വിദഗ്ധന്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കേണ്ടതല്ലേ? ഇതേ പോലെയാണു സൃഷ്ടിവാദികളും ചോദിക്കുന്നത്. എന്നാല്‍ ഇവിടെ കല്ലു വെള്ളത്തിലൂടെ ഉരുണ്ടു പോകണമെന്ന് ഒരാള്‍ തീരുമാനിക്കുകയും അതിനനുസരിച്ച് കല്ലിനെ ഉരുട്ടി മിനുസപ്പെടുത്തുകയും ചെയ്യുകയല്ല സംഭവിക്കുന്നത്. മലമുകളില്‍നിന്നും മഴവെള്ളം കുത്തിയൊലിച്ചു നദിലേക്കൊഴുകുമ്പോല്‍ കൂര്‍ത്ത കല്ലുകള്‍ തമ്മില്‍ ഉരസി മിനുസപ്പെടുകയും ക്രമേണ ഗോളാകൃതി പ്രാപിക്കുകയുമാണു ചെയ്യുന്നത്. പ്രത്യേകമായ ഒരു ഉദ്ദേശ്യത്തോടെ , നമ്മള്‍ കമ്പ്യൂട്ടര്‍ ഉണ്ടാക്കുമ്പോലെ ഓരോന്നും സൃഷ്ടിക്കുകയല്ല എന്നര്‍ത്ഥം. കല്ലുരുളുന്നത് വളരെ ലളിതമായ ഉദാഹരണം . സങ്കീര്‍ണ്ണമായ വസ്തുക്കളും ഇതേ പോലെ വളരെക്കാലത്തെ നിരന്തരമായ മാറ്റങ്ങളിലൂടെ യാണു സംഭവിക്കുന്നത്.
സര്‍വ്വ ശക്തനും പൂര്‍ണ്ണനുമായ ഒരു ആസൂത്രകന്‍ ബോധപൂര്‍വ്വം ഇതൊക്കെ സൃഷ്ടിച്ചതാണെങ്കില്‍ അനുസ്യൂതമായ വികാസ പരിണാമങ്ങള്‍ നടക്കേണ്ടതില്ലല്ലോ.

ദൈവം ഇല്ലെന്നു തെളിയിക്കാനല്ല ഇത്രയും പറഞ്ഞത്. സ്രഷ്ടാവില്ലാതെ ഇതൊന്നും സാധ്യമല്ല എന്ന വാദത്തിനും ചില മറുവാദങ്ങള്‍ ഉണ്ടെന്നു പറയാനാണ്. ദൈവം ഉണ്ടെന്നു തെളിയിക്കാത്തേടത്തോളം കാലം ഇല്ലെന്നു പ്രത്യേകം തെളിയിക്കേണ്ട ആവശ്യമില്ല.

Salahudheen said...

പ്രിയ ജബ്ബാര്‍ മാഷെ

ഞാന്‍ പറഞ്ഞതാണ് ശെരിയെങ്കില്‍ പിന്നെ താങ്കള്‍ എന്തിനാണ് ഈ ഏര്‍പ്പാട് വീണ്ടും തുടരുന്നത്. ഇസ് ലാമും പരലോകത്തെ മദ്യമദിരാശികളുമാണ് ഏക പ്രശ്നമെന്ന് മുപ്പത് വര്‍ഷം ഗവേഷണം നടത്തി കണ്ടു പിടിച്ച ഒരു മഹാ സംഭവം ഇത്ര പെട്ടെന്ന് മാറി മറിഞ്ഞതെങ്ങനെയെന്ന് എനിക്കെത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് താങ്കളുടെ ഈ മൂന്ന് ബ്ലോഗുകളും. ഇത്ര വേഗം താങ്കള്‍ ഇത്ര പെട്ടെന്ന് നില പാട് മാറ്റുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. സ്വന്തം എഴുതുന്നതും പ്രവര്‍ത്തിക്കുന്നതും ഇത്ര വേഗം മറക്കുന്നവര്‍ ഖുര്‍ ആനെയും ഇസ് ലാമിനെയുമൊക്കെ വിലയിരുത്തിയപ്പോള്‍ ഇത്രയല്ലേ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുള്ളൂ എന്നാശ്വസിക്കുകയാണ് ഞാനിപ്പോള്‍ !!!

ഏതായാലും ഇനിമുതല്‍ താങ്കളുടെ ബ്ലോഗില്‍ അത്തരത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കട്ടെ.

ഞാനും എന്റെ സഹപ്രവര്‍ത്തകരും തീര്‍ച്ചയായും നേരെത്തെ സൂചിപ്പിച്ച മാനുഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി വളരെ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവരാണ്. അത് ഞങ്ങള്‍ക്ക് അതിയായ മനസംതൃപ്തിയും മന:സ്സമാധാനവും നല്‍കുന്നുണ്ട്. അതിന് ഞങ്ങള്‍ക്കുള്ള ഊര്‍ജ്ജം താങ്കള്‍ ചതുര്‍ഥിയായി കാണുന്ന പരിശുദ്ധ ഖുര്‍ ആനും പ്രവാചക ചര്യയും തന്നെയാണെന്നതില്‍ സംശയമേയില്ല തന്നെ. സ്വന്തം പ്രവര്‍ത്തനങ്ങളും നിലപാടുകളും എന്തെന്നറിയാത്തവര്‍; അത് കണ്ടു പിടിക്കാതെ എങ്ങനെയാണ് മറ്റുള്ളവരെ നന്നാക്കുന്നത്? വിദ്വേഷ പ്രചാരണമല്ലാതെ മറ്റെന്തു പ്രവര്‍ത്തിനമാണ് മനുഷ്യ സ്നേഹത്തിന്റെ അപ്പോസ്തലന്മാര്‍ എന്നവകാശപ്പെടുന്ന ഈ യുക്തി വാദികള്‍ എന്നവകാശപ്പെടുന്നവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്? മനുഷ്യര്‍ക്ക് ശാന്തിയും സമാധാനവും ഉണ്ടാക്കാനാണോ ഖുര്‍ ആനില്‍ നിന്ന് സന്ദര്‍ഭത്തില്‍ നിന്നര്‍ടര്‍ത്തിയെടുത്ത വചനങ്ങള്‍ പൊക്കിപ്പിടിച്ച് ഇസ് ലാമും മുസ് ലിങ്ങളും ആളെ കൊല്ലികളുടെ പ്രസ്താനമാണെന്ന് പഠിപ്പിച്ച്, മുസ് ലിങ്ങളെ ആക്രമിക്കുന്നതിന് ഫാസിസ്റ്റുകള്‍ക്ക് സാധൂകരണവും ഊര്‍ജ്ജവും നല്‍കിക്കൊണ്ടിരിക്കുന്നത്?

മുസ് ലീങ്ങള്‍ക്കാര്‍ക്കും സംഘടനയായി പ്രവത്തിക്കാന്‍ പാടില്ലെന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്. കേരളത്തില്‍ ഇത്തരം സംഘടനകളും പ്രസ്ഥാനങ്ങളും തന്നെയാണ് മുസ് ലീങ്ങളുടെ സ്ഥിതി അല്‍പമെങ്കിലും മെച്ചപെടുത്തിയത്. അല്ലാതെ യുക്തിവാ‍ദികള്‍ എന്നവകാശപ്പെടുന്നവരുടെ പ്രസ്ഥാനങ്ങളല്ല. അതില്ലാത്ത മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി ഇതിലും പരിതാപകരമാണ്. ഇങ്ങിനെ ആയിത്തീരാന്‍ ഒരു ചരിത്ര പശ്ചാത്തലമുണ്ട്. അത് ഇതിന് മുമ്പും സൂചിപ്പിച്ചതാണ്.

തീര്‍ച്ചയായും അന്ത വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരില്‍ ശക്തമായി പോരാടുന്നവരുടെ കൂട്ടത്തില്‍ തന്നെയാണ് ഞാനും.അത്തരം ഒരന്തവിശ്വാസത്തില്‍ തന്നെയാണ് താങ്കളും താങ്കളുടെ പ്രസ്ഥാനവും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഇസ് ലാം പ്രശ്നമല്ല പരിഹാരമാണ്, തിന്മയല്ല നന്മയാണ്, അജ്ഞതയല്ല ജ്ഞാനമാണ്,അനീതിയല്ല നീതിയാണ് അസമധാനമല്ല സമാധാനമാണ്, ഇരുളല്ല വെളിച്ചമാണ്, അസത്യമല്ല സത്യമാണ്, സന്താപമല്ല സന്തോഷമാണ്.
അത് മനസ്സിലാക്കാന്‍ അന്തന്മാര്‍ ആനയെ തൊട്ട തരത്തില്‍ ഇസ് ലാമിനെയും ഖുര്‍ ആനെയും വിലയിരുത്തി, അന്തമായ വിരോധവും വിദ്വേശവും വെച്ചു പുലര്‍ത്തി നടക്കുന്നവര്‍ക്കാവില്ല തന്നെ. ഞങ്ങള്‍ ഉദ്ധേശിക്കുന്ന ദൈവം ഇങ്ങനെയൊന്നുമല്ല പറയേണ്ടിയിരുന്നത് എന്ന് പറയുകയും സ്വന്തം ഇഛ പ്രകാരമുള്ള ഒരു ദൈവത്തിന്റെ രൂപം ഉണ്ടാക്കാന്‍ ശ്രമിച്ചു കൊണ്ടിരുക്കുകയും ചെയ്യുകയാണിവര്‍.ദൈവ വിശ്വാസികളാണോ അല്ലെ എന്നിവര്‍ക്ക് തന്നെ ഉറപ്പുമില്ല താനും.

നിങ്ങള്‍ യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍ക്കുള്ള അതേ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണ ഘടന എല്ലാ മതങ്ങള്‍ക്കും നല്‍കുന്നുണ്ട്. അത് പാടില്ലെന്ന് പറയുന്നത് മൌലികവാശങ്ങളുടെ ലംഘനമാണ്. അത് സമാധാനപരമായി ആര്‍ക്കും തനിക്ക് ശരിയെന്ന് തോന്നുന്നത് പ്രചരിപ്പിക്കാനുള്ള അവകാശമാണ്. അപ്പണിയാണ് നിങ്ങള്‍ യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവരും ചെയ്തു കൊണ്ടിരിക്കുന്നത്. പക്ഷെ നിങ്ങള്‍ വളരാന്‍ ശ്രമിക്കുന്നത് അപരന്റെ മേല്‍ അങ്ങേയറ്റം നീചമായ ‘നഗറ്റീവ് മര്‍ക്കറ്റിംഗ്’ എന്ന കുതന്ത്രമുപയോഗിച്ചാണെന്നേയുള്ളൂ. കീഴൊതുങ്ങുന്നത് വരെ വാളെടുത്തു യുദ്ധം ചെയ്യണമെന്ന് ഏത് മദ്രസിലാണ് മാഷെ കുട്ടികളെ പഠിപ്പിച്ച് കൊണ്ടിരിക്കുന്നത്? താങ്കള്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ മോഡിസമാണ്.ഇതേ സംഗതി തന്നെയാണ് ബുഷ്, സര്‍ക്കോസി പോപ്പാദികള്‍ നടത്തിക്കൊണ്ടിരിക്കുന്നതും.ഇത്തരം പ്രസ്ഥാവനകള്‍ നടത്തുന്ന താങ്കള്‍ക്ക് എന്ത് മനുഷ്യസ്നേഹമാണുള്ളത്. കെ പി സാറെ താങ്കള്‍ മനുഷ്യ സ്നേഹത്തിന് എനിക്ക് ഒരു നിര്‍വ്വചനം തരുമെന്ന് പ്രതീക്ഷീക്കുന്നു. ദൈവത്തെ കുറിച്ച് താങ്കള്‍ക്കിഷ്ടമുള്ളത് പറയാനുള്ള സ്വതന്ത്ര്യമുണ്ട്. പക്ഷെ മറ്റുള്ളവരെ കുറിച്ച് വിധി പറയാനുള്ള അവകാശം താങ്കള്‍ക്കില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. താങ്കളുടെ ദൈവ സങ്കല്പമല്ല മറ്റെല്ലാവരുടെയും, സഹ ജീവികളുടെ സങ്കടം കാണാത്തവന്‍ വിശ്വാസിയല്ല. ഒരു പക്ഷേ യുക്തിവാദി എന്നവകാശപ്പെടുന്നവരായിരിക്കാം. മനുഷ്യ സ്നേഹത്തിന്റെ പേരില്‍ എന്തിനിങ്ങനെയൊരു കാപട്യം?

ചില വിവരദോശികള്‍ വല്ലതുമൊക്കെ എഴുതിവിടുന്നത് തന്നെ പ്രശസ്തിക്കും വിവാദം സൃഷ്ടിക്കാനും വിദ്വേശം പടര്‍ത്താനും മാത്രമാണ്. അതിന്റെ പിന്നാലെ പോകുന്നവരും അവര്‍ക്ക് കൂട്ടു നില്‍ക്കുന്നവര്‍ തന്നെയാണെന്നാണ് എന്റെ അഭിപ്രായം.

നമ്പറുകളുടെ നമ്പറിന്റെ പിന്നാലെ പൊയ താങ്കളുടെ ഉദ്ധേശം എന്തെന്ന് താങ്കള്‍ക്ക് നന്നായറിയാം.അനാവശ്യമായ ഒരു നമ്പറിന്റെ പിന്നാലെ പോയി ആളെ കണ്‍ഫ്യൂഷനാക്കുന്നതില്‍ ഏതായാലും മാഷ് വിജയിച്ചെന്നാണ് എനിക്ക് തോന്നുന്നത്.

വിചാരം എന്ന സഹോദരന്‍ ഉമറുല്‍ ഫാറൂഖ് രസ്നയുടെ പരസ്യം കാണുന്ന അതേ ലാഘവത്തോട് കൂടി തന്നെ യാണല്ലോ, ഖുര്‍ ആന്‍ പഠിച്ചതും എന്റെ കുറിപ്പ് വായിച്ചതും ഒക്കെ. ഇതില്‍ കൂടുതല്‍ താങ്കളില്‍ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാന്‍. ഒന്നും മനസ്സിലാകാത്തവര്‍ അങ്ങിനെ തന്നെയാ ചിരിച്ചു കൊണ്ടേയിരിക്കും. ഇരുപതില്‍ പരം രാജ്യങ്ങളുടെ ഇന്നത്തെ അവസ്തയെ കുറിച്ച് എന്റെ കുറിപ്പില്‍ ഒന്നും തന്നെയില്ല. ഇന്നത്തെ അവസ്തയെ കുറിച്ച് താങ്കളുടെ അതേ അഭിപ്രായം തന്നെയാണ് എനിക്കും, പക്ഷേ ഭരണാധികാരികളെ കുറിച്ച് മാത്രമേ അത്തരത്തില്‍ ചിന്തിക്കുന്നുള്ളൂ.ജനങ്ങളെ കുറിച്ചില്ല. അതിനാല്‍ ചിരിച്ചോളൂ പക്ഷെ മറ്റുള്ളവര്‍ക്ക് ശല്യമാവാതെ നോക്കണം.

സഹോദരന്‍ കിരണ്‍ താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം തരാം. പക്ഷെ താങ്കള്‍ക്ക് മുമ്പില്‍ ഒരു വ്യവസ്ഥ വച്ചിരുന്നു. അതു താങ്കള്‍ വ്യക്തമാക്കണം എന്ന് മാത്രം. ആവര്‍ത്തിക്കേണ്ട ആവശ്യമില്ലെന്നു തോന്നുന്നുന്നു.മത സംഘടനകള്‍ സാമൂഹ്യ സേവനവും, മനുഷ്യ സ്നേഹവും, മനുഷ്യാകവകാശ സമരങ്ങളും യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവരുടെ ‘മാഗ്നകാര്‍ട്ട‘ കേട്ടിട്ടൊന്നും തുടങ്ങിയതല്ല. മത സംഘടനങ്ങള്‍ ഇതൊന്നും ചെയ്യാന്‍ പാടില്ലെന്ന വല്ലനിയമവും താങ്കളുടെ പക്കലുണ്ടോ? മത സംഘടനകള്‍ ചെയതാല്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ! യുക്തി വാദികളും അല്ലാത്തവരും ചെയ്താല്‍ സാമൂഹ്യ സേവനം. എന്താ സഹോദരാ ഇതിന്റെ ഒരു ലോജിക്ക്.

ഇതൊന്ന് ശ്രദ്ധിക്കൂ. മനസ്സിലാക്കാന്‍ ശ്രമിക്കുന്നയാളാണെങ്കില്‍ മനസ്സിലാക്കും.

“ ഹേ മനുഷ്യരേ, നിങ്ങളുടെ രക്തവും സമ്പത്തും അഭിമാനവും പവിത്രവും ആദരണീയവുകുന്നു. രക്തം ചിന്തലും ധനാപഹരണവും അഭിമാന ക്ഷതമുണ്ടാക്കലും മരണം വരെ നിങ്ങള്‍ക്ക് നിഷിദ്ധമാകുന്നു.

നിങ്ങളുടെ രക്ഷിതാവ് ഏകനാണ്. നിങ്ങളുടെ പിതാവും ഒന്നു തന്നെ. നിങ്ങളെല്ലാം ആദമില്‍ നിന്നാണ്. ആദമോ മണ്ണില്‍ നിന്നും.

അറിയുക. അറബിക്ക് അനറബിയേക്കാള്‍ ശ്രേഷ്ടതയില്ല. അനറബിക്ക് അറബിയേക്കാളും. വെളുത്തവന് കറുത്തവനെക്കാള്‍ സ്ഥാനമില്ല, കറുത്തവനു വെളുത്തവനേക്കാള്‍ സ്ഥാനമില്ല. ദൈവ ഭക്തിയാണ് ശ്രേഷ്ടതയുടെ നിദാനം.” (പ്രവാചകന്റെ അറഫയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ നിന്ന്)

യുക്തി വാദികള്‍ എന്നവകാശപ്പെടുന്നവരുടെ സമ്മേളന പ്രമേയം തന്നെ ഏറ്റവും വലിയ വിദ്വേശ പ്രചാരണത്തിന്റെ തെളിവാണ്. നിങ്ങള്‍ ഒരു പ്രമേയം പാസ്സാക്കുമ്പോള്‍ തീര്‍ച്ചയായും അതിന്റെ പിന്നില്‍ ഒരജണ്ടയുമുണ്ടാവും. അതിനാല്‍ ഈ മതങ്ങളെയെല്ലാം എങ്ങനെയാണ് മണ്ണടിയിപ്പിക്കാന്‍ പോണതെന്ന് ഒന്നറിഞ്ഞാല്‍ നന്നായിരുന്നു.

ബുദ്ധിമാന്‍ said...

“ഖുര്‍ ആനില്‍ നിന്ന് സന്ദര്‍ഭത്തില്‍ നിന്നര്‍ടര്‍ത്തിയെടുത്ത വചനങ്ങള്‍ പൊക്കിപ്പിടിച്ച് ഇസ് ലാമും മുസ് ലിങ്ങളും ആളെ കൊല്ലികളുടെ പ്രസ്താനമാണെന്ന് പഠിപ്പിച്ച്, മുസ് ലിങ്ങളെ ആക്രമിക്കുന്നതിന് ഫാസിസ്റ്റുകള്‍ക്ക് സാധൂകരണവും ഊര്‍ജ്ജവും നല്‍കിക്കൊണ്ടിരിക്കുന്നത്?“

ഫാസിസ്റ്റുകള്‍ക്ക് ഇതൊന്നും ജബ്ബാര്‍ മാഷോ യുക്തിവാദികളോ ഓതിക്കൊടുത്തതല്ല. ഇതേ വചനങ്ങള്‍ പൊക്കിപിടിച്ച് വേള്‍ഡ് ട്രേഡ് സെന്ററിലും തീവണ്ടികളിലും ആളെകൊല നടത്തി തെളിയിച്ച് കൊടുത്തതാണ് ഇസ്ലാമിക തീവ്രവാദികള്‍!!
അതിന്റെ പേരില്‍ ഗുജറാത്തിലും ലോകത്തിന്റെ പല ഭാഗത്തും നിഷ്കളങ്കരായ മുസ്ലീങ്ങള്‍ ഇന്നും വേദന അനുഭവിക്കുന്നു. മുസ്ലീങ്ങളും ലോകം മൊത്തം തന്നെയും ഇന്ന് നേരിടുന്ന ഒരു ഭീഷണി തന്നെയാണ് തീവ്രവാദം...ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന ഈ തോന്നിവാസത്തിനെതിരെയല്ലെ ആദ്യം ഇവിടുത്തെ മനുഷ്യസ്നേഹികളായ മുസ്ലീം സംഘടനകള്‍ പ്രതികരിക്കേണ്ടത്??
അതിനു പകരം കമ്മൂണിസ്റ്റ്കാ‍രെപോലെ ‘സാമ്രാജ്യത്വ തേങ്ങാക്കുല’ പൊക്കിപിടിച്ച് ഭീകരവാദത്തിന് മൌനാനുവാദം നല്‍കുകയാണ് മുസ്ലീം സംഘടനകള്‍!!

വിചാരം said...

ജബ്ബാര്‍ മാഷേ... ഒരിക്കല്‍ കൂടി അഭിനന്ദനം.
കിരണ്‍ പറഞ്ഞതിനോട് മുഴുവനായിട്ടെല്ലെങ്കിലും യോജിക്കുന്നു. എഴുപതുകളില്‍ വിപ്ലവം തലയില്‍ കയറി, സായുധ വിപ്ലവത്തിലൂടെ ഇന്ത്യാ മഹാരാജ്യം തങ്ങളുടെ കാല്‍ കീഴിലാക്കാമെന്നോ മോഹിച്ചല്ല ധീരവിപ്ലവകാരികളായ നക്സലെറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്, അന്നു നടമാടിയിരുന്ന അനാചാരങ്ങള്‍ക്കെതിരെ ഒരു ചെറു വിരല്‍ അനക്കുക പക്ഷെ പാളി പോയ അവരുടെ ചിന്തകള്‍ക്ക് തെറ്റു പറ്റിയത് പോലിസ് സ്റ്റേഷന്‍ ആക്രമണമായിരുന്നു ശരിക്കും കടന്നല്‍ കൂട്ടത്തിലേ തീകൊള്ളി കൊണ്ടു എറിഞ്ഞത് പോലെയായി. അവരെ ..അവരുടെ വിപ്ലവ വീര്യങ്ങളെ തല്ലി കെടുത്തിയതും കമ്യൂണിസത്തിന്റെ വക്താക്കാളായവരുടെ പങ്ക് അവര്‍ തന്നെ അതൊരു അഭിമാനമായി ഇന്നും പറഞ്ഞു നടക്കുന്നു. അന്നത്തെ ധീര വിപ്ലവക്കാരികളില്‍ പലരും (എല്ലാവരും എന്നു പറഞ്ഞവരുടെ ധീര നടപടികളെ ആക്ഷേപ്പിക്കരുത്) താങ്കള്‍ പറഞ്ഞതു പോലെ ആള്‍ ദൈവങ്ങളുടേയും മറ്റു സങ്കേതങ്ങളിലേക്കും ചേക്കേറിയിട്ടുണ്ട്, ഇന്നും അവരില്‍ ചിലര്‍ അജിത , വാസു, തുടങ്ങിയവര്‍ മുഖ്യധാരയില്‍ അണിനിരന്ന് അനീതിക്കെതിരെ പൊരുതുന്നുണ്ട്, അതൊന്നും കണ്ടില്ലാന്ന് നടിക്കരുത്. കൂട് മാറിയവരൊന്നും ഭൌതികവാദികളോ യുക്തിവാദികളോ ആയിരുന്നില്ലായിരിക്കാം എന്നാലവരില്‍ അനീതിക്കെതിരെ പോരാടാനുള്ള ഊര്‍ജ്ജമുണ്ടായിരുന്നു ആ ഊര്‍ജ്ജത്തെ തല്ലി കെടുത്തിയപ്പോള്‍ സ്വാഭാവികമായും അവരില്‍ ചിലര്‍ അത്മീയതയിലേക്ക് പോയി. ഇന്നും എന്നും തികഞ്ഞ ഭൌതികവാദിയായൊ.. യുക്തിവാദിയായോ ആരും വളരെ വ്യക്തതായോടെ മുന്നോട്ട് വരുന്നില്ല അതിന് കാരണം അതിശക്തമായ മത വാദികളുടെ സാമൂഹിക ബലം തന്നെയാണ് ഇതിനെയാണ് തകര്‍ത്തെറിയേണ്ടത് അപ്പോള്‍ തിര്‍ച്ചയായും ഭൌതീകവാദികള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയൂ. കിരണരിയാമല്ലോ ഒട്ടും സഹിഷ്ണതയില്ലാത്തൊരു മതമാണ് ഇസ്ലാം അവര്‍ പറയും ഞങ്ങള്‍ സമാധാനത്തിന്റെ വെള്ള പ്രാവുകളാണ് , സ്നേഹത്തിന്റെ മാലാഖാണന്നുമെല്ലാം തികച്ചും പൊള്ളയായ വാദമാണതന്ന് സൌദി അറേബ്യ എന്നൊരു രാജ്യത്തെ അവിടത്തെ നിയമ വ്യവസ്ഥിതി മാത്രം നോക്കിയാല്‍ മതി. ലോകത്ത് വിവിധ രാജ്യങ്ങളിലെ ഇസ്ലാമിസ്റ്റ് സംഘടനകള്‍ക്ക് മത പ്രചരണത്തിനായി കോടികള്‍ ധനസഹായം ചെയ്യുന്ന സൌദിയില്‍ ഇസ്ലാമല്ലാതെ മറ്റൊരു മതത്തിനും പ്രവര്‍ത്തന സ്വാതന്ത്രം പോലും അനുവധിച്ചിട്ടില്ല പിന്നെയല്ലേ പ്രചരണം. അവര്‍ക്ക് മറ്റു രാജ്യങ്ങളില്‍ മത പ്രചരണം നടത്താം എന്തുകൊണ്ട് സൌദിയില്‍ അതിന് അനുവാദം നല്‍കിന്നില്ല (സലാഹുദ്ധീന്‍ സഖാവ് അതിനുത്തരം തരണം).
ഇന്ന് കേരളത്തില്‍ അത്യാവശ്യമായിരിക്കുന്ന വിഭാഗം നക്സലുകളാണ് ഒരു പത്ത് പള്ളീലച്ചന്‍‌മാരുടെ തല കൊയ്താല്‍ ഇവന്‍‌മാരുടെ ദാര്‍ഷ്ട്യ മനോഭാവം മാറുകയൊള്ളൂ.. (കിരണിന് ദേഷ്യം പിടിക്കരുത് :)) .
മതത്തിന് ബദലായി ഒരു മാര്‍ക്സിറ്റ് മതം നിലവിലുണ്ട് 1950 കളില്‍ രൂപം കൊണ്ടാ മതത്തിന് അനേകായിരം ആരാധകരുണ്ട് ഉത്തര കൊറിയയിലാണതിന്റെ ഉത്ഭവം .. വൈരുക്താത്മീയ ഭൌതീകവാദത്തിലധിഷ്ടമായുള്ള മതം (മതം എന്നാല്‍ ഒരു കൂട്ടായ്മ എന്നര്‍ത്ഥമാക്കുക).ആ മതത്തിന്റെ പേര് ജൂച്ചേ എന്നാണ്.
അധിനിവേഷത്തിന്റെ പിന്നില്‍ മതത്തിന്റെ ലേബലുണ്ട് അതുകൊണ്ട് തന്നെ അതിനെ എതിര്‍ക്കുക എന്നത് ഏതൊരു സ്വതന്ത്ര ചിന്താഗതിക്കാരുടേയും ആവശ്യമാണ്. ബൈബിളില്‍ മെസപ്പെട്ടോമിയക്ക് വളരെ പ്രാധാന്യമുണ്ട് പഴയ മെസപ്പെട്ടോമിയ (ഇറാഖ്,ഇറാന്‍,കുവൈത്ത്, സൌദിയിലെ ചില ഭാഗങ്ങള്‍) അവരുടെ സാമ്രാജ്യത്വ ലക്ഷ്യങ്ങളാണ് നിര്‍ഭാഗ്യവശാല്‍ ഈ രാജ്യങ്ങള്‍ സാമ്രാജ്യത്വരുടെ കൈകളില്‍ എത്തിക്കുന്നതും ആ രാജ്യത്തിലെ അഭിനവ രക്ഷകര്‍ തന്നെ.
യുക്തിവാദികള്‍ക്കും ദൈവ വിശ്വാസികള്‍ക്കും വളരെ വ്യക്തമായി പ്രപഞ്ച രഹസ്യങ്ങളെ കുറിച്ചുള്ള അറിവില്ല ഒരു ഉദാഹരണം 7 കോടിയോളം ജനങ്ങളാണ് ലോകത്തുള്ളത് ശരിക്കും വളരെ കൃത്യമല്ലെങ്കിലും ശരാശരി ആനുപാതം സ്ത്രീ പുരുഷന്‍ മാര്‍ നിലനിര്‍ത്തുന്നുണ്ട് ബാഹീകമായൊരു ഇടപെടല്‍ പോലെ ... യുക്തി ചിന്തകൊണ്ട് ദൈവ നിഷേധം എന്ന പൊലെ അതേ യുക്തിചിന്ത കൊണ്ട് ദൈവ ചിന്തയും വരുന്നതില്‍ തെറ്റായ കാണാനാവില്ല കാരണം ഏതൊരു ചിന്തയും പൂര്‍ണ്ണമല്ല എന്നത് തന്നെ, എന്നാല്‍ മതങ്ങള്‍ പറഞ്ഞു പരത്തുന്നതൊന്നും ഉള്‍കൊള്ളാന്‍ യുക്തിചിന്തയുള്ളവര്‍ക്കാവില്ല, മതങ്ങള്‍ പറയുന്ന ദൈവങ്ങള്‍ അവരുടെ ഭാവനകള്‍ മാത്രം.
സലാഹുദ്ധീന്‍ സഖാവിനോടെന്തു ചോദിച്ചാലും ഉത്തരം തരില്ലാന്ന് എല്ലാവര്‍ക്കുമറിയാം കാരണം അന്ധമായ മത വിശ്വാസം തലയില്‍ കയറിയ വ്യക്തി എന്നത് കൊണ്ട് തന്നെ.. താങ്കള്‍ ഇരുപത് രാജ്യങ്ങളിലേക്ക് പോകുന്നതിന് മുന്‍പ് മുഹമദ് ഉണ്ടാക്കിയ ഖലീഫാ സാമ്രാജ്യത്തിന്റെ ഉടയോരായി വെറും നാലു പ്രധാന ഖലീഫമാരൊയിച്ച് ബാക്കി വന്ന ഇരുപതോളം ഖലീഫമാരെ കുറീച്ച് തികച്ചും മൌനം പാലിക്കുകയാണ് ഇസ്ലാം ചെയ്തത്. കാരണം ആദ്യത്തെ ഖലീഫ മുതല്‍ തന്നെ ആ ഭരണവ്യവസ്തിക്കെതിരെ പടവാള്‍ ഓങ്ങിയത് മുഹമദ് നബിയുടെ തന്നെ സ്വന്തം രക്തത്തില്‍ പെട്ടവരായിരുന്നല്ലോ അങ്ങനെയാണല്ലോ സിയ സുന്നി വിഭാഗം തന്നെ ഉടലെടുത്തത് .. എന്തേ സലാഹുദ്ധീനെ.. കേവലം നാലു ഖലീഫമാരില്‍ ഒതുങ്ങി മുന്തിയ ഭരണ വ്യവസ്ഥ.. അതിന് ശേഷം വന്ന ഖലീഫമാര്‍ മദ്യത്തിനും മദിരാശിയ്ക്കും അടിമപ്പെട്ടതു കൊണ്ടാണോ .... ദേ... വീണ്ടും രസ്നയുടെ പരസ്യം എന്റെ ഓര്‍മ്മയില്‍ വരുന്നു.. ചിരിച്ചിട്ടെനിക്ക് നിക്കാന്‍ വയ്യേ....
പ്രിയ സലാഹുദ്ധീനെ ... മനുഷ്യ സ്നേഹം വിളമ്പുന്ന നിങ്ങളുടെ മനസ്സില്‍ പക്ഷപാതത്തിന്റെ വേര്‍തിരിവ് സ്വാഭാവികം എന്നാ‍ല്‍ ഞങ്ങളുടെ കണ്ണില്‍ ആ ഒരു പക്ഷപാതിത്വം ഒട്ടും കാണില്ല ... സ്നേഹത്തിന് ഒരു നിറമേ ഒള്ളൂ സലാഹുദ്ധീനോടും ആ സ്നേഹം തന്നെ യാതൊരു വെറുപ്പും ഞങ്ങള്‍ക്കുണ്ടാവില്ല തിര്‍ച്ച

Salahudheen said...

പ്രിയ സഹോദരാ

“ഇതേ വചനങ്ങള്‍ പൊക്കിപിടിച്ച് വേള്‍ഡ് ട്രേഡ് സെന്ററിലും തീവണ്ടികളിലും ആളെകൊല നടത്തി തെളിയിച്ച് കൊടുത്തതാണ്

ഇസ്ലാമിക തീവ്രവാദികള്‍!!“

ഇവരാരെങ്കിലും ഖുര്‍ ആന്‍ പൊക്കിപ്പിടിച്ചിട്ടാണിത് ചെയ്തതെന്ന് താങ്കളുടെ അടുത്ത് വല്ല തെളിവുമുണ്ടോ??

ഈ രണ്ട് സംഗതികളും ആരാണ് ചെയ്തതെന്ന് ഇതു വരെയും തെളിയിക്കപ്പെട്ടിട്ടില്ല തന്നെ!

മത്രമല്ല ഗുജറാത്ത് കലാപത്തിന്റെ ആസൂത്രണവും ഉദ്ദേശവുമെന്തായിരുന്നുവെന്ന് ‘തെഹല്‍ക തെളിവു സഹിതം പുറത്തു കൊണ്ടു

വന്നിട്ടുണ്ട്.

പാശ്ചാത്യന്‍ മീഡിയ ആടിനെ പട്ടിയാക്കി, പട്ടിക്ക് ബ്രാന്താക്കാന്‍ നടക്കുന്നവരാ. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇറാഖ്.

ഞാന്‍ കുവൈത്തിലാണ് ജോലി ചെയ്യൂന്നത്. അമേരിക്കയില്‍ ഇയ്യിടെ ഒരു സര്‍വ്വേ നടന്നപ്പോള്‍ അതില്‍ ഭൂരിപക്ഷം പേരും

വിശ്വസിക്കുന്നത് കുവൈത്ത് ഒരു ഭീകര രാഷ്ട്രമാണെന്നാണ്. നോക്കണേ ഈ മീഡിയാ ഫാസിസം. ജബ്ബാറും, ഉമറുല്‍ ഫാറൂഖും,

അമ്മാറും,അറബി പേരുകള്‍ തന്നെയാണ്. ഇത്തരക്കാര്‍ ചെയ്യുന്നത് മുഴുവന്‍, ഇസ് ലാമിന്റെ തലയില്‍ കെട്ടിവെക്കല്ലെന്റെ സഹോദരാ.

അക്രമം ആരു തന്നെ ചെയ്താലും അത് പരിപൂര്‍ണ്ണമായും ഇസ് ലാമിന് എതിരാണെന്ന്, യാതൊരു അര്‍ഥശങ്കക്കിടയില്ലാതെ താങ്കളെ
അറിയിക്കുന്നതോടൊപ്പം അങ്ങിനെ ഏതെങ്കിലും അവിവേകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനെ ശക്തമായി എതിര്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഒന്നാമതായി ഞാനും ഉണ്ടാകും.(ഒരഭ്യര്‍ത്ഥനയുണ്ട്;അക്രമിയെയും അക്രമിക്കപ്പെട്ടവനെ ഒരേ ഗണത്തില്‍ കാണരുത്)

ബുദ്ധിമാന്‍ said...

"അങ്ങിനെ ഏതെങ്കിലും അവിവേകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനെ ശക്തമായി എതിര്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഒന്നാമതായി ഞാനും ഉണ്ടാകും"

താങ്കളുടെ നല്ല മനസ്സിനെ മാനിക്കുന്നു. ഇതു പോലെ മുസ്ലീം സംഘടനകള്‍ മുന്നോട്ട് വരണം, കേരളത്തിലെ മുസ്ലീം സംഘടനകള്‍ ശരിക്കൊന്ന് മനസു വച്ചാല്‍ എന്‍ ഡി എഫിനെ പിന്നെ ആളെ കിട്ടുമോ??

ലഷ്കറെ തൊയ്ബ (LeT), ഖുറാന്‍ പൊക്കിപിടിക്കുന്നതിന് ഞാന്‍ തെളിവ്‌ തരാം....ഒന്ന് തപ്പണം!(അക്ഷരാര്‍ഥത്തില്‍ ഖുറാനും വാളും ഒപ്പം പൊക്കിപ്പിടിക്കുന്ന വീഡിയോ ഞാന്‍ കണ്ടിട്ടുണ്ട്)

Salahudheen said...

പ്രിയ സഹോദരന്

തീര്‍ച്ചയായും എന്‍.ഡി.എഫ് പോലുള്ള പ്രസ്ഥാനങ്ങള്‍ എതിര്‍ക്കപ്പെടേണ്ടത് തന്നെയെന്നതില്‍ എനിക്കും സംശയമില്ല.

“ഇതേ വചനങ്ങള്‍ പൊക്കിപിടിച്ച് വേള്‍ഡ് ട്രേഡ് സെന്ററിലും തീവണ്ടികളിലും ആളെകൊല നടത്തി തെളിയിച്ച് കൊടുത്തതാണ് “

“ഇവരാരെങ്കിലും ഖുര്‍ ആന്‍ പൊക്കിപ്പിടിച്ചിട്ടാണിത് ചെയ്തതെന്ന് താങ്കളുടെ അടുത്ത് വല്ല തെളിവുമുണ്ടോ??“

ഇതായിരിരുന്നു എന്റെ ചോദ്യം. അങ്ങിനെ ചെയ്യുന്നവരില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് താങ്കള്‍ തെറ്റിദ്ധരിച്ചതല്ലെങ്കില്‍ ഷമിക്കുക. കുറ്റവാളികള്‍ക്ക് എന്തും പൊക്കിപ്പിടിക്കാം. അത് പൊക്കിപ്പിടിക്കപ്പെട്ടതിന്റെ കുറ്റം കൊണ്ടാവണമെന്നില്ല.

ബുദ്ധിമാന്‍ said...

“ഇവരാരെങ്കിലും ഖുര്‍ ആന്‍ പൊക്കിപ്പിടിച്ചിട്ടാണിത് ചെയ്തതെന്ന് താങ്കളുടെ അടുത്ത് വല്ല തെളിവുമുണ്ടോ??“

ട്രേഡ് സെന്റര്‍ തകര്‍ത്ത അല്‍ ഖ്വൈദ ഖുറാന്‍ പൊക്കിപിടിച്ച് തന്നെയാണ് അക്രമം നടത്തുന്നത്, സംശയമില്ല! തെളിവും തരാം...ബിന്‍ ലാദന്റെ വീഡിയോയിലെല്ലാം ഖുറാന്‍ വാക്യങ്ങള്‍ ഉധ്ദരിക്കുന്നുണ്ട്.. അത് ഖുറാന്റെ തെറ്റാണോ അല്ലെ എന്നതല്ല, ഇത്തരം തോന്നിവാസങ്ങള്‍ മുസ്ലീം സംഘടനകള്‍ ശക്തമായി എതിര്‍ക്കാത്തതിനെയാണ് ഞാന്‍ ചോദ്യം ചെയ്തത്.

ഇനിയിപ്പൊ താങ്കല്‍ പഓര്‍മിപ്പിച്ച സ്ഥിതിക്ക് അതും ചോദിക്കാം::
മനുഷ്യനന്മക്കായി ദൈവം തന്ന പുസ്തകം തെറ്റായി വായിക്കപ്പെടാന്‍ കാരണമെന്ത്??
താങ്കള്‍ പറയുന്ന പോലെ അതു വായിക്കുന്നവന്റെ തെറ്റായിരിക്കും...ശരി തന്നെ, പക്ഷേ വായിക്കുന്ന ജബ്ബാര്‍ മാഷ്കും ബിന്‍ ലാദനും സലാഹുദ്ധീനും ഒക്കെ വേറെ വേറെ അര്‍ഥങ്ങള്‍!! ഒരേ വാക്യം പല രീതിയില്‍ വായിക്കപ്പെടുന്നുവെങ്കില്‍ അത് വാക്യത്തിന്റെ ഘടനാപിശകോ വ്യക്തതയില്ലായ്മയോ കാരണമല്ലേ?

ദൈവത്തിന്റെ മഹത് വചനങ്ങള്‍ക്ക് ലാളിത്യവും വ്യക്തതയും പോരാ എന്നു പറഞ്ഞാല്‍ യോജിക്കുമോ?
അതോ താങ്കളുടെ പോലെ നല്ല മനസ്സും ബുദ്ധിയും ഉള്ളവര്‍ക്ക് മാത്രമേ മനസിലാകൂ?? ചൈത്താന്‍ ബുദ്ധിയുള്ളവര്‍കും കൂടി മനസിലാകണ്ടേ?

Salahudheen said...

പ്രിയ സഹോദരന്

ബിന്‍ലാദനാണ് ഇത് ചെയ്തതെന്നതിന് ഇത് വരെ വ്യക്തമായ തെളിവൊന്നും ലഭിക്കാത്ത സ്തിഥിക്ക് ഇപ്പറഞ്ഞത് അംഗീകരിക്കാന്‍ പ്രയാസമുണ്ട്. ബുഷ് പ്രതി സന്ധി നേരിടുന്ന ഘട്ടങ്ങളിലാണ് സാധാരണ ബിന്‍ ലാദന്‍ ടേപ്പില്‍ പ്രത്യക്ഷപ്പെടാറുള്ളത്.ലാദന്‍ ഫാമിലി തന്നെ അമേരിക്കയുടെ അടുത്ത സുഹൃത്തുക്കളാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

എന്നാല്‍ അഫ്ഘാനിലെയും ഫലസ്തീനിലെയും ഇറാഖിലെയും പീഡിത വിഭാഗങ്ങള്‍ക്ക് തീര്‍ച്ചയായും പ്രതിരോധിക്കാനുള്ള അവകാശം ഉണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ചൈകുത്താന്റെ ചിന്താകതിയോടെ സമീപിക്കുന്നവര്‍ക്ക് അംഗിനെ തന്നെയാ മനസ്സിലാക്കാന്‍ പറ്റൂ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഖുര്‍ ആന്‍ മാത്രമല്ല. ഏതൊരു സംഗതിയും അല്പം പോസിറ്റിവായി സമീപിക്കുന്നതാണ് ഉചിതം. തൊണ്ണൂറു ശതമാനവും അംഗിനെയാണ് എന്നാണ് ഞാന്‍ മന്‍സ്സിലാക്കുന്നത്.

അന്തമായി പിന്തുടരുന്നതിന് മുന്‍പ് വിലയിരുത്തി പഠിക്കേണ്ടതുമുണ്ട്.

Salahudheen said...

‘ദൈവത്തിന്റെ മഹത് വചനങ്ങള്‍ക്ക് ലാളിത്യവും വ്യക്തതയും പോരാ എന്നു പറഞ്ഞാല്‍ യോജിക്കുമോ?‘


ഒരിക്കലുമില്ല. ഒരാള്‍ക്ക് വ്യക്തമല്ലാത്തത് അയാള്‍ വ്യക്തമായി പഠിക്കാത്തത് കൊണ്ട് മാത്രമാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

കളി കൈവിട്ടു പോയി എല്ലാ പ്രശ്നത്തിനും കാര്യത്തിനും ഉത്തരവാദി ബുഷ്‌ ആണ്‌. ലാദന്‍ ഇപ്പോള്‍ ബുഷിന്റെ ആളായി ഇനി ഖുറാന്‍ ഉയര്‍ത്തില്‍ അക്രമണം നടത്തുന്ന എല്ലാ ജിഹാദി സംഘടനകളും ബുഷിന്റെ ആണ്‌ എന്ന് പറഞ്ഞാല്‍ എല്ലാം പൂര്‍ത്തിയാകും . പിന്നെ ജബ്ബാര്‍ മാഷിനെപ്പോലെ ഉള്ളവരും ബുഷിന്റെ ആള്‍ക്കാര്‍. എന്നേയും ബുദ്ധിമാനേയും പോലെയുള്ളവര്‍ ബുഷിന്റെ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര മീഡിയ പടച്ചു വിടുന്ന അബദ്ധങ്ങള്‍ വിശ്വസിച്ച്‌ സലാഹുദ്ദിനേ ചോദ്യം ചെയ്യുന്നു. നാളേ ഈ NDF ഉം ജമായത്ത്‌ ഇസ്ലാമിയുകൊക്കെ ബുഷിന്റെ സംഘടനയാണെന്നും ഇവര്‍ക്കും ജബ്ബാര്‍ മാഷക്കും ഒക്കെ ലക്ഷറിനും ജയ്ഷേക്കുമൊക്കെ പണം നല്‍കുന്നത്‌ ഒരേ ഏജന്‍സിയാണെന്നും അറിയുമ്പോള്‍ ഞങ്ങളൊക്കെ ഒരു ഞെട്ടു ഞെട്ടും.

ഒരാള്‍... said...

ഒ.ടോ ആണെങ്കില്‍ ക്ഷമിക്കൂ..

അപ്പോള്‍ സലാഹുദ്ദീന്റെ അഭിപ്രായത്തില്‍ അമേരിക്കക്ക് വേണ്ടി ആരോ ചെയ്തതാണ് ട്രേഡ് സെന്റര്‍ ആക്രമണം. അത് അല്‍ ഖ്വൈദ ചെയ്തതാണ് എന്നു പറയുന്നത് വെറുതെ ആണ് അല്ലേ? അതോ ബിന്‍ ലാദന്‍ അമേരിക്കയുടെ ഏജന്റാണോ?.. ഇങ്ങനെ ഒരു വാദം തന്നെ ശരിയാണോ ഭായ്...

ബിന്‍ ലാദനെ വളര്‍ത്തിയത് അമേരിക്കയും മുസ്ലീം രാജ്യങ്ങളും ചേര്‍ന്നാണ് എന്നതല്ലേ കൂടുതല്‍ ശരി? പലസ്തീന്‍കാരുടെ കാര്യം ശരി. ബാക്കിയുള്ളവരുടെ കാര്യം അത്രക്കങ്ങട് ദഹിച്ചില്ല... തന്നെയുമല്ല അവിടെയും അക്രമത്തെ ഭായ് പിന്തുണക്കുന്ന പോലെ....

Salahudheen said...

പ്രിയ സഹോദരന്‍മാര്‍ക്ക്.

പറയാത്തത് ഊഹിക്കേണ്ടതില്ല.ബുഷിനെ പറഞ്ഞത് പലര്‍ക്കും ദഹിച്ചില്ലെന്നു തോന്നുന്നു. ലോകത്ത് ഇത്രയതികം ആളുകളെ കൂട്ടക്കുരുതിക്ക് വിധേയമാക്കി കൊണ്ടിരിക്കുന്ന മറ്റൊരു ഭീകരനുണ്ടെന്ന് എനിക്ക് തോന്നൂന്നില്ല.

പ്രിയ സഹോദരന്‍ ഒരാള്‍. ഇറാഖിനെയും അഫ്ഘാനിസ്ഥാനെയൂം അധിനിവേശം ചെയ്യപ്പെട്ടതിന് വല്ല ന്യായവുണ്ടോ താങ്കള്‍ക്ക്? എല്ലാത്തിനും ഒരു ചരിത്ര പശ്ചാത്തലമുണ്ട് അതും കൂ‍ടി പഠിക്കുന്നത് നന്നായിരിക്കും.

ea jabbar said...

ഫാസിസ്റ്റുകള്‍ക്കും ബുഷിനും വേണ്ടി എന്ന സലാഹുദ്ദീന്റെ ആരോപണത്തിനുള്ള മറുപടി സ്നേഹസംവാദം ബ്ലോഗിലെ പുതിയ പോസ്റ്റില്‍.

“തസ്ലീമ ജീവിച്ചിരിക്കുന്നതാണോ മുസ്ലിങ്ങളുടെ പ്രശ്നം?”

ദൈവത്തെക്കുറിച്ചുള്ള ചര്‍ച്ച തുടരട്ടെ.

ഒരാള്‍ said...

ബുഷിനെ പറഞ്ഞതില്‍ അല്ല മാഷേ വിരോധം,,, ബിന്‍ ലാദനെ സപ്പോര്‍ട്ട് ചെയ്തതില്‍ ആണ്.

ഇറാക്കില്‍ നടക്കുന്നതിനെ ന്യായീകരീക്കുകയല്ല മാഷേ...പക്ഷേ അവിടം അങ്ങിനെ ആക്കിയവര്‍ ആരാ?.. സദ്ദാമിനെ ആക്രമിക്കാന്‍ എല്ലാ സഹായവും ചെയ്തത് സൌദി അല്ലായിരുന്നോ? ഇപ്പോഴും ഏറ്റവും വലിയ അമേരിക്കന്‍ ക്യാമ്പ് സൌദി അല്ലേ?

News said...

Interesting news

ബുദ്ധിമാന്‍ said...

ബിന്‍ ലാദനാണ് ആ ആക്രമണത്തിന് പിന്നില്‍ എന്ന് തെളിയിക്കുന്ന വീഡിയോ ടേപ് കണ്ടെത്തുകയും അത് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതാണല്ലോ??
എഫ് ബി ഐ നടത്തിയ എറ്റവും വലിയ അന്വേഷണങ്ങളില്‍ ഒന്നായിരുന്നു അത്. യു കെ ഗവണ്മെന്റും ഇതേ കാര്യം സ്ഥിതീകരിച്ചതാണ്.

“ഒരിക്കലുമില്ല. ഒരാള്‍ക്ക് വ്യക്തമല്ലാത്തത് അയാള്‍ വ്യക്തമായി പഠിക്കാത്തത് കൊണ്ട് മാത്രമാണ്.“

ലളിതം എന്ന വാക്കിന്റെ അര്‍ഥം അറിയുമോ ആവോ?
ഈ ലോകത്ത് പല തരത്തിലും തലത്തിലും ഉള്ള ആള്‍ക്കാര്‍ ഉണ്ട്, എല്ലാര്‍ക്കും കൂടി വേണ്ടി സര്‍വ്വശക്തന്‍ ഇറക്കിയ പുസ്തകമാണെങ്കില്‍ പിന്നെ അതില്‍ സംശയത്തിനും വ്യത്യസ്ഥാഭിപ്രായത്തിനും ഉള്ള പഴുതുകള്‍ പാടുണ്ടോ?
എല്ലാര്‍ക്കും ഒരേ രീതിയല്‍ ലളിതമായി ഭിന്നാഭിപ്രായമില്ലാതെ മനസിലാക്കാന്‍ കഴിയുന്ന ഒരു സാഹിത്യ രചന നടത്തുന്നതില്‍ ദൈവം പരാജിതനായി എന്നാണ് എനിക്കു തോന്നുന്നത്.

Salahudheen said...

പ്രിയ സഹോദരന്

ബുഷും ബുഷിന്റെ പാവകളായ അറബ് ഭരണാധികാരികളും എല്ലാം ഒരേ ഗണത്തില്‍ തന്നെയാണെന്നതില്‍ സംശയമില്ല.

അക്രമം ആരില്‍ നിന്നായാലും ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല. അക്രമവും പ്രതിരോധവും ഒന്നല്ല. ഞാന്‍ ബിന്‍ലാദനെ സപ്പോര്‍ട്ട് ചെയ്യുന്നില്ല. പ്രത്യേകിച്ചും ബിന്‍ലാദനാണ് ട്രേഡ്സെന്റര്‍ അക്രമിച്ചതെങ്കില്‍.

ഞാന്‍ പറഞ്ഞത് വേണ്ടത്ര തെളിവില്ലെന്ന് മാത്രമാണ്. തെളിയിക്കപ്പെടാത്തോളം ആരെയും കുറ്റവാളിയായി മുദ്ര കുത്തുന്ന തിനോട് ഞാന്‍ യോജിക്കുന്നുമില്ല.

Salahudheen said...

പ്രിയ സഹോദരന്

ഒരു സംഗതി ലളിതമാണെന്നു അളക്കാനുള്ള മാന ദണ്ഡം കൂടി പറഞ്ഞു തന്നാല്‍ നന്നായിരുന്നു. ‘ലളിതം‘ എന്നത് ആപേഷികമാണെന്ന് പറഞ്ഞാല്‍ താങ്കള്‍ അംഗീകരിക്കുമോ?

ഒരാള്‍ ആര്‍ജ്ജിച്ച ജ്ഞാനമാണ് അയാള്‍ക്ക് ഒരു സംഗതി ലളിതമായി മനസ്സിലാവാനുള്ള മാന ദണ്ഡം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

താങ്കള്‍ താങ്കളുടെ യുക്തിക്കനുസരിച്ചുള്ള ഒരു ദൈവത്തെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ എന്നോട് ചോദ്യം ചോദിക്കുന്നതില്‍ വല്ല യുക്തിയുമുണ്ടോ എന്നാലോചിക്കുന്നത് നന്ന്.

Salahudheen said...

എല്ലാ സഹോദരന്മാരോടും നാളെ വീണ്ടും കാണാം.

ദൈവം ഉദ്ദേശിക്കുന്നെങ്കില്‍..

ea jabbar said...

1: “അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്ത ,സത്യമതത്തെ സ്വന്തം മതമായി സ്വീകരിക്കാത്ത,വേദക്കാരോട് യുദ്ധം ചെയ്യുവീന്‍ ‍. അവര്‍ വിനയപുരസ്സരം കീഴടങ്ങിക്കൊണ്ട് സ്വന്തം കരങ്ങളാല്‍ ജിസ് യ നല്‍കുന്നതു വരെ അവരോട് യുദ്ധം ചെയ്യുവീന്‍ .” (9:29)
2: “ഫിത്ന അവസാനിക്കുകയും ദീന്‍ പൂര്‍ണമായും അല്ലാഹുവിന്റെതാവുകയും ചെയ്യും വരെയും അവിശ്വാസികളോട് യുദ്ധം ചെയ്യുക”.(8:39)
3:“അല്ലയോ വിശ്വാസികളേ നിങ്ങളുടെ അയല്‍ക്കാരായ കാഫിറുകളോട് യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ പരുക്കന്‍ സ്വഭാവം കാണട്ടെ”(9:123)
4:“അല്ലയോ വിശ്വാസികളേ ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ കൂട്ടുകാരാക്കരുത്.നിങ്ങളിലൊരുവന്‍ അവരെ കൂട്ടുകാരാക്കിയാല്‍ അവനും അവരില്‍ പെട്ടവനായി കണക്കാക്കപ്പെടും.”(5:51)
5:“മുശ്രിക്കുകള്‍ അശുദ്ധരാണ്.”(9:28)
6;സ്വന്തം മാതാപിതാക്കളോ സഹോദരങ്ങളോ വിശ്വാസം സ്വീകരിക്കുന്നില്ലെങ്കില്‍ അവരുമായുള്ള ബന്ധം ഉപേക്ഷിക്കുക”(9:23)
ഇവിട` ഫിത്ന` എന്നതിനു കുഴപ്പം, മര്‍ദ്ദനം എന്നൊക്കെയാണ് സമാധാനവാദികള്‍ ഇക്കാലത്ത് അര്‍ഥം കൊടുക്കുന്നത്. എന്നാല്‍ മൌദൂദിയെപ്പോലുള്ള ഭീകരവാദികള്‍ `ഫിത്ന`ക്ക് അനിസ്ലാമിക ഭരണം എന്നും അവിശ്വാസം എന്നുമൊക്കെയാണ് അര്‍ഥം നല്‍കിയിട്ടുള്ളത്. ലോകം മുഴുവന്‍ ഇസ്ലാമിക ഭരണം സ്ഥാപിതമാകും വരെ യുദ്ധം മാത്രമാണു മുസ്ലിങ്ങളുടെ കടമ എന്നവര്‍ സിദ്ധാന്തിക്കുന്നു.

സമാധാനം എന്നര്‍ഥമുള്ള ഒരു മതത്തിന്റെ വേദഗ്രന്ഥത്തില്‍ ഇമ്മാതിരി കഴുത്തറുപ്പന്‍ വെളിപാടുകള്‍ ഉള്‍പ്പെടുത്തുകയും അവയുടെ അവതരണപശ്ചാത്തലം വിശദീകരിക്കാതിരിക്കുകയും ചെയ്താല്‍ ബിന്‍ ലാദന്മാര്‍ക്കതു പ്രചോദനമാകുമെന്നു മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി പോലും നിങ്ങളുടെ ഈ ദൈവത്തിനില്ലാതെ പോയതെന്തേ സലാഹുദ്ദീനേ?
ഇങ്ങനെയുള്ള ആശയക്കുഴപ്പങ്ങളും വൈരുധ്യങ്ങളും ഇല്ലാതെ, വായിക്കുന്നവര്‍ക്കൊക്കെ ഒരേ പോലെ മനസ്സിലാകും വിധം ലളിതമായ , ഒരു പുസ്തകം ഇറക്കാന്‍ സര്‍വ്വജ്നാനിയും ബുദ്ധിമാനുമായ ഒരു ദൈവത്തിനെന്തുകൊണ്ടു കഴിഞ്ഞില്ല എന്ന ബുദ്ധിമാന്റെ ചോദ്യം ന്യായമല്ലേ?
മദ്രസയിലും ഇതൊക്കെത്തന്നെയല്ലേ പഠിപ്പിക്കുന്നത്?

ബുദ്ധിമാന്‍ said...

ഒരു സംഗതി ലളിതമാണെന്നു അളക്കാനുള്ള മാന ദണ്ഡം കൂടി പറഞ്ഞു തന്നാല്‍ നന്നായിരുന്നു. ‘ലളിതം‘ എന്നത് ആപേഷികമാണെന്ന് പറഞ്ഞാല്‍ താങ്കള്‍ അംഗീകരിക്കുമോ?

അംഗീകരിക്കുന്നു. ലളിതം എന്നത് ആപേക്ഷികമായത് കൊണ്ട് എല്ലാര്‍ക്കും ലളിതമായ ഒരു രചന നടത്തുക എന്നത് മനുഷ്യര്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്!! പക്ഷേ സര്‍വ്വ ശക്തന് പറ്റണമായിരുന്നു.

മത്തായി said...

നല്ല ചര്‍ച്ച! ഏതു നാട്ടില്‍ ഭീകരാക്രമണമുണ്ടായാലും ഉടനെതന്നെ ഇസ്ലാം സ്നേഹമാണെന്ന് ആരെങ്കിലും നമ്മെ ഓര്‍മ്മപ്പെടുത്തും, അതു തന്നെയാണു ഈ നൂറ്റണ്ടിലെ ഏറ്റവും ക്രൂരമായ തമാശയും. ചിതറിത്തെറിക്കുന്ന മാംസക്കഷണങ്ങള്‍ക്കനുസരിച്ച് പരലോകത്ത് സുഖം ലഭിക്കും എന്നു സുബോധമുള്ള ഒരു ചെറുപ്പക്കാരനെ വിശ്വസിപ്പിക്കാന്‍ തക്കവണ്ണം ഭീകരമായ പ്രത്യയശാസ്ത്രം! ബിന്‍ ലാദനും അള്ളഹുവിന്റെ പോരാളികളും കൂടീ അമേരിക്കയെ തകര്‍ത്തു എന്നു സ്വകാര്യമായി ഊറ്റം കൊളുക, പരസ്യമായി എല്ലാം അമെരിക്കയുടെ സൃഷ്ടി എന്നു പറഞ്ഞു മറ്റുള്ളവരെ പറ്റിക്കുക. മനോഹരം!! പുരോഗമന ഇസ്ലാമിന്റെ പ്രതീകമായ കെ. ടി. ജലീല്‍ കൈരളിയില്‍ ഒരു അഭിമുഖം നല്‍കുന്നതു കണ്ടിരുന്നു. ലാദനെപറ്റിയുള്ള ഒരു ചോദ്യത്തിനു മറുപടി ഒരു ചോദ്യമായിരുന്നു, അങ്ങനെ ഒരാള്‍ ശരിക്കും ഉണ്ടോ? അയാള്‍ക്കറിയില്ല അത്രേ!

മതഭ്രാന്തന്മാര്‍ നിരപരാധികളെ കൊന്നൊടുക്കുമ്പോള്‍ അതിനെ ശക്തമായി അപലപിക്കുക മാത്രമല്ല മതപുരോഹിതന്‍ ചെയ്യെണ്ടതു. തന്റെ മതം സ്നേഹമാണെങ്കില്‍ ആ ക്രൂരത മഹാപാപം തന്നെയാണെന്നു അനുയായികളെ പ്രബോധിപ്പിക്കുകയാണ് വേണ്ടതു. ബിന്‍ ലാദനും പോരാളികളും ഇസ്ലാം (എന്നാല്‍ സ്നേഹം) വിരുദ്ദനാണെന്നും പരലോകത്തെ ഹൂറികളും മറ്റു ഇടിവെട്ടു സെറ്റപ്പുകളും അനുഭവിക്കാന്‍ അയാള്‍ക്കു യോഗമില്ല എന്നും പറയാന്‍ എത്ര മുസ്ലീമിനു കഴിയും.‍

എല്ലാ ഭീകരപ്രവര്‍ത്തനവും പ്രതികരണമാണത്രെ. ലോകം മൊത്തം മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണെന്നു സ്വയം വിശ്വക്കാന്‍ മുസ്ലീങ്ങള്‍ പഠിച്ചു കഴിഞ്ഞു. ഇനി പ്രതികരണം വളരെ എളുപ്പമാവും. ലോകമുസ്ലീമിന്റെ കണ്ണില്‍ ഇന്ഡ്യന്‍ മുസ്ലീമും പീഡിതനാണ്. കാഷ്മീര്‍ എന്നൊക്കെ പറഞ്ഞാല്‍ ചുമ്മതെ ഇന്‍ഡ്യന്‍ പട്ടാളം മുസ്ലീങ്ങളെ വെടി വെച്ചു കൊല്ലുന്ന സ്ഥലം. സദ്ദാം ഹുസൈന്റെ വധശിക്ഷക്കു ശേഷമുള്ള ഒരു യോഗത്തിന്റെ വീഡിയൊ കണ്ടതോര്‍ക്കുന്നു. ലോകത്തെങ്ങും മുസ്ലീമിനും അവന്റ്റെ താല്പര്യങ്ങള്‍ക്കുമെതിരെ അമേരിക്ക തിരിഞ്ഞിരിക്കുന്നു എന്ന് പാണക്കാട് തങ്ങള്‍ പ്രഖ്യാപിക്കുന്നു. കേട്ടിരുന്നവരുടെ മുഖത്തെഭീതിയൊക്കെ വളരെ വ്യക്തമായിക്കാണാമായിരുന്നു. ഏതറ്റം വരെ പ്രതികരിക്കാനും തയ്യാറുള്ള ഒരുത്തന്‍ അവിടെ ജന്മമെടുത്തിട്ടുണ്ടാവും. ഒരു മുസ്ലിമായതുകൊണ്ടു മാത്രമാണോ സദ്ദാം കൊല്ലപ്പെട്ടത്ത്? അതില്‍ സന്തോഷിച്ച മുസ്ലീങ്ങളില്ലെ? ആര്‍ക്കറിയണം!! ലാദനെയും, താലിബാനെയും, സദ്ദാമിനെയും ഒക്കെ വളര്‍ത്താനും എതിര്‍ക്കാനും അമേരിക്കക്കു രാഷ്ടീയമായ കാരണങ്ങളുണ്ട്. മതവും രാഷ്ടീയവും വേര്‍തിരിക്കാനറിയാത്തവനിതെങ്ങനെ മനസിലാകാന്‍. (അഹമ്മദി നെജാദ് ബുഷിനയച്ച 16 പേജ് കത്തു ഓര്‍ക്കുക.)

പാലസ്തീന്‍ ഒക്കെ ലോകത്തെങ്ങുമുള്ള ഭീകരവാദത്തിനു ഊര്‍ജ്ജം പകരുന്നുണ്ട്. യിസ്രായെല്‍ ആവശ്യപ്പെടുന്നതു മധ്യപൂര്‍വ്വ ദേശത്തിന്റെ 1% -ല്‍ താഴെ മാത്രം പ്രദേശമാണു. യിസ്രായേലിനെ തുടച്ചു നീക്കുക എന്നതാണു ലോക മുസ്ലീമിന്റെ പൊതുവായ ആവശ്യം. സമാധാനക്കരാറൊക്കെ ഒരു ബോംബ് കൊണ്ട് തകര്‍ക്കപ്പെടുന്നതും അതിനാല്‍ത്തന്നെ.

ലോകത്തെ മൊത്തം ഇത്ര വെറുപ്പോടും ലോകം ഭീതിയോടും കൂടിക്കണ്ട വേറൊരു തത്വശാസ്ത്രവുമില്ല. ഇതിനെ തുറന്നു കാട്ടെണ്ടതു ഒരു പക്ഷെ മനുഷ്യന്റെ നിലനില്‍പ്പിനു തന്നെ ആവശ്യമായി വരാം.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇതും 200 കമന്റ് കടന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഉത്തരം കിട്ടാത്ത ചോദ്യങ്ങളും വെല്ലുവിളികളുമായി ഇതും കടന്നു പോകും അപ്പോഴും ചര്‍ച്ചയും പോസ്റ്റും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടാകില്ല.

ഈ പോസ്റ്റില്‍ പ്രധാനമായും ജബ്ബാര്‍ മാഷ് പറഞിഞിട്ടുള്ളത് അദ്ദേഹം എന്തുകൊണ്ട് കൂടിതലായി ഇസ്ലാം മതത്തെ എതിര്‍ക്കുന്നു എന്നതാണ്. സ്വഭാവികമായും ഈ ചര്‍ച്ച തുടരേണ്ടത് അതില്‍ ഊന്നിയാണ്. ഖുറാനില്‍ നിന്ന് ലഭിക്കുന്ന ആശയങ്ങളുടെ പ്രയോഗമാണ് കേരളത്തിലെ ഇസ്ലാമിക സമൂഹത്തെ പിന്നോട്ടടിക്കുന്നത് എന്നാണ് ജബ്ബാര്‍ മാഷിന്റെ പ്രധാന വാദം. അതിന് മരുന്ന് ചിക്തിസപ്പോര കുത്തിവയ്പ്പ് വേണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ പിന്നോക്കാവസ്ഥക്ക് പ്രധാനകാരണം തന്നെ മുസ്ലും സമുദായം മുഖ്യധാരയില്‍ നിന്ന് മാറി നില്‍ക്കുന്നു എന്നതാണ്. മുഖ്യധാരയിലേക്ക് വന്ന സമൂഹങ്ങള്‍ വന്‍ മുന്നേറ്റം കൈവരിച്ചത് നാം കണ്ടതാണ്. മാറ് മറക്കാന്‍ സ്വാതന്ത്ര്യം ഇല്ലായിരുന്ന ഇഴവ സമുദായം ഇന്ന് നേടിയ പുരോഗതിയും അന്ത:പ്പുരങ്ങളിലും അഗ്രഹാരങ്ങളിലും തളച്ചിട്ട ബ്രാഹ്മണ സ്ത്രീകളും മുഖ്യ്ധാരയില്‍ വരികയും വിദ്യാഭ്യാസം നേടുകയും അതോടൊപ്പം ആ സുമൂഹത്തില്‍ നിലനിന്നിരുന്ന ശൈശവ വിവാഹം പോലുള്ള അനാചാരങ്ങളും ബഹുഭാര്യത്തവുമൊക്കെ അവസാനിക്കപ്പെട്ടത് നാം കണ്ടതാണ്.ഇത്തരത്തില്‍ ഒരു മുന്നേറ്റത്തിന് വഴി തെളിച്ചത് ആ സമൂഹത്തിലുള്ള ഉല്പതിഷ്ണുക്കളായ ആള്‍ക്കാരുടെ ഇടപെടലായിരുന്നു.

എന്നാല്‍ മുസ്ലിം സമൂഹത്തിലെ പുരോഗമനക്കാര്‍ എന്തു ചെയ്തു. 90 കള്‍ വരെ വലിയ പ്രാധാന്യം ലഭിക്കാത്ത പര്‍ദ കേരളമാകമാനം പ്രചരിപ്പിക്കാന്‍ കഴിഞു. സ്തീകള്‍ ജോലിക്ക് പോകുന്നതിനെ അലെങ്കില്‍ ബഹു സമൂഹവുമായി ഇടപ്ഴകുന്നതിനെ പുരോഗമനപരം എന്ന് അവകാശപ്പെടുന്ന ജമായത്ത് ഇത്സാമിക്കാര്‍ എതിര്‍ക്കുന്നു. ജമായത്തിസ്ലാമിയുടെ സ്വന്തം സ്ഥാപനമായ മാധ്യമം പത്രത്തില്‍ എത്ര വനിതാ ജീവനക്കാര്‍ ഉണ്ട് എന്ന് നോക്കാവുന്നതാണ്. മലബാറില്‍ പുരുഷനും സ്ത്രീയും ഒരേ പന്തലില്‍ പോലും ഭക്ഷണം കഴിക്കില്ല. തുപോലെ 15 വയസില്‍ വിവാഹം കഴിച്ചയപ്പിക്കുന്ന പെണകുട്ടികളെക്കുറിച്ചും ഒരു മത സംഘടനക്കും ആവലാതിയില്ല. എന്നാല്‍ ഇത്ത്രം പ്രശ്നങളൊന്നും കാണാതെ എല്ലാം അമേരിക്കയുടെയും ബുഷിന്റെയും തലയില്‍ കെട്ടിവച്ച് അധിനിവേശ വിരുദ്ധപ്പോരാട്ടം നടത്തുകയാണ് ഇസ്ലാമിക സംഘടനകള്‍. അപ്പോള്‍ സമുദായത്തെ മുന്നോട്ട് കൊണ്ട് വരണം എന്ന് ചിന്തിക്കുന്ന ജബ്ബാര്‍ മാഷേപ്പോലെ ഉള്ളവര്‍ മുന്നോട്ട് വരുമ്പോള്‍ വരേയും ബുഷിന്റെ ആള്‍ക്കാരായി ചിത്രീകരിക്കാനാണ് എല്ലാവര്‍ക്കും തല്പര്യം.

Salahudheen said...

ജബ്ബാര്‍ മാഷെ.

താങ്കള്‍ക്ക് ഇസ്ലാമിനോട് അന്ധമായ വിരൊധം തന്നെയാണെന്ന് തോന്നുന്നു. ഖുര്‍ആന്‍ ഘട്ടം ഘട്ടങ്ങളായി വിവിധ സന്ദര്‍ഭങ്ങളിലും, സാഹചര്യങ്ങളിലുമായി അവതരിച്ചതാണെന്ന സാമാന്യ വിവരം പോലും ഖുര്‍ആനെ കുറിച്ച് താ‍ങ്കള്‍ക്ക് ഇല്ല എന്നത് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അത്തരത്തിലുള്ള സൂക്തങ്ങളെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത്, അതിന്റ്റെ സാഹചര്യങ്ങളെ വിവരിക്കാതെ, തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തില്‍, ഇസ്ലാമിന്റ്റെ പൊതു തത്ത്വങ്ങളാണിതെന്ന് പ്രചരിപ്പിക്കുന്നത് ഏത് യുക്തിയുടെ അടിസ്ഥാനത്തില്‍ എന്ന് മനസ്സിലാവുന്നില്ല.

യുദ്ധ സന്ദര്‍ഭങ്ങളില്‍ ‘സത്യ നിഷേധികള്‍‘ എന്നു ഖുര്‍ ആന്‍ പ്രയോഗിച്ചത് സത്യം മനസ്സിലാക്കിയിട്ടും ഇസ്ലാമിനോടും മുസ്ലിങ്ങളോടും കടുത്ത ശത്രുത പുലര്‍ത്തുകയും, അവരെ ഒരു തരത്തിലും ജീവിക്കാന്‍ അനുവധിക്കരുതെന്ന് ശപഥം ചെയ്തവരെ കുറിച്ചാണ്. മാത്രമല്ല ഇത്തരം സൂക്തങ്ങളെല്ലാം ഒരു വ്യക്തിയോടോ സമൂഹത്തോടോ അല്ല. യുദ്ധ സജ്ജരായ, ഒരു രാഷ്ട്രത്തിന്റെ സൈന്യത്തോടാണ്.

താങ്കള്‍ ഇസ്ലാം ഭീകരതയുടെയും, അസഹിഷ്ണുതയുടെയും മതമാണെന്ന് സ്ഥാപിക്കാന്‍ ഉദ്ധരിച്ച, യുദ്ധ സാഹചര്യവുമയി ബന്ധപ്പെട്ട് അവതരിച്ച ‘അത്തൌബ‘ എന്ന അദ്ധ്യായത്തിലെ 123 ആം സൂക്തം നമുക്ക് ഉദാഹരണമായിട്ടെടുക്കാം.

സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.(9:123)

ഇവിടെ ‘തൊട്ടടുത്ത് താമസിക്കുന്ന‘ എന്ന് ഉദ്ധേശിക്കുന്നത് മുസ്ലിം കുടുംബങ്ങളുടെ അയല്‍ വാസികള്‍ എന്നല്ല മറിച്ച് മുസ്ലിങ്ങളോട് യുദ്ധത്തിന്നു വന്നിരിക്കുന്നവരെ സഹായീക്കുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ കുറിച്ചാണ്.

താങ്കളുടെ പ്രസ്താവനകള്‍ പരമാമായ അബദ്ധമാ‍ണെന്ന് ഖുര്‍ആനില്‍ നിന്ന് തന്നെ ധാരാളം തെളിവുകള്‍ ഉണ്ട്. ഇതിന്ടെ കൂടെ താഴെ കാനുന്ന സൂക്തം കൂടി ചേര്‍ത്ത് വായിക്കുക. അപ്പോ കാര്യങ്ങള്‍ കുറെ കൂടി വ്യക്തമാവും.
മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ്‌ -അവരോട്‌ മൈത്രികാണിക്കുന്നത്‌ - അല്ലാഹു നിരോധിക്കുന്നത്‌. (60:9)

മാത്രമല്ല മുകളില്‍ പറഞ്ഞ സൂക്തത്തിന്ടെ രണ്ടാമത്തെ വാക്യം :‘അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക‘. യുദ്ധത്തില്‍ ആണെങ്കില്‍ പോലും അതിക്രമം കാണിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല എന്നാണു.

ഖുര്‍ ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളിലൊന്നാണ് നീതി.

തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത്‌ നീതി പാലിക്കുവാനും നന്‍മചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക്‌ ( സഹായം ) നല്‍കുവാനുമാണ്‌ . അവന്‍ വിലക്കുന്നത്‌ നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ്‌. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്കു ഉപദേശം നല്‍കുന്നു (16 :90)

വിശ്വസിച്ചേല്‍പിക്കപ്പെട്ട അനാമത്തുകള്‍ അവയുടെ അവകാശികള്‍ക്ക്‌ നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പുകല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട്‌ കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ്‌ അവന്‍ നിങ്ങള്‍ക്ക്‌ നല്‍കുന്നത്‌. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു(4:58)

സ്വന്തം സമുദായത്തോട് ശത്രുത പുലര്‍ത്തുന്നവരോടു പോലും തെല്ലും അനീതി അരുതെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നു.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന്‌ വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക്‌ സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക്‌ പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ്‌ ധര്‍മ്മനിഷ്ഠയോട്‌ ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു(5:8)

പ്രവാചകന്റെ കാലത്ത് ബനൂസഫര്‍ ഗോത്രത്തില്‍പ്പെട്ട ഒരു മുസ്ലിം പടയങ്കി മോഷ്ട്ടിച്ചു. കാണാതായ പടയങ്കിയുടെ ഉടമസ്ഥന്‍ അന്വേഷണമാരംഭിച്ചതോടെ അയാളത് ഒരു ജൂതന്റെ വശം പണയം വെച്ചു. ഒടുവില്‍ കളവ് കന്ടു പിടിച്ചു. കേസ് പ്രവാചക സന്നിധിയിലെത്തി. അപ്പോള്‍ ജൂതന്‍ സംഭവത്തിന്റെ സത്യാവസ്ത വ്യക്തമാക്കി. എങ്കിലും മോഷ്ടാവ് അത് നിഷേധിച്ചു. കുറ്റം നിരപരാധിയായ ജൂതന്റെ മേല്‍ ആരോപിക്കുകയും ചെയ്തു. അയാളുടെ ബന്ധുക്കളും അയാളെ പിന്താങ്ങി. അവര്‍ പറഞ്ഞു: “ഇവനൊരു ജൂതനാണ്. സത്യത്തെയും സത്യപ്രബോധനത്തെയും നിഷേധിക്കുന്ന ഇവന്റെ വാക്കൊരിക്കലും വിശ്വസനീയമല്ല. വിശ്വസികളായ ഞങ്ങളുടെ വാദത്തിന്നാണു വില കല്പിക്കേണ്ടത്“
സമൂഹവും സാഹചര്യത്തെളിവുകളും എല്ലാം ജൂതന് എതിരായതിനാല്‍ നബി തിരുമേനിയുടെ മനസ്സു പോലും അങ്ങോട്ട് ചായുകയായിരുന്നു. എങ്കിലും വിധി പ്രസ്ഥാവിച്ചിരുന്നില്ല. അതിനു മുന്ബേ ഖുര്‍ആന്‍ അദ്ധേഹത്തിന്റെ നിരപരാധിത്വം അനാവരണം ചെയ്യുകയും യഥാര്‍ഥ കുറ്റവളിയെ വെളിപ്പെടുത്തുകയും ചെയ്തു. മുസ്ലീങ്ങള്‍ക്കെതിരെ ജൂതന്നനുകൂലമായി വന്ന ഖുര്‍ആന്‍ സൂക്തം ഇങ്ങനെ വയിക്കാം.
നിനക്ക്‌ അല്ലാഹു കാണിച്ചുതന്നതനുസരിച്ച്‌ ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കുവാന്‍ വേണ്ടിയാണ്‌ സത്യപ്രകാരം നാം നിനക്ക്‌ വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്‌. നീ വഞ്ചകന്‍മാര്‍ക്ക്‌ വേണ്ടി വാദിക്കുന്നവനാകരുത്‌.

അല്ലാഹുവോട്‌ പാപമോചനം തേടുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്ക്‌ വേണ്ടി നീ തര്‍ക്കിക്കരുത്‌. മഹാവഞ്ചകനും അധര്‍മ്മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല.

അവര്‍ ജനങ്ങളില്‍ നിന്ന്‌ ( കാര്യങ്ങള്‍ ) ഒളിച്ചു വെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന്‌ ( ഒന്നും ) ഒളിച്ചുവെക്കാന്‍ അവര്‍ക്ക്‌ കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ അവരുടെ കൂടെത്തന്നെയുണ്ട്‌. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സമ്പൂര്‍ണ്ണമായി അറിയുന്നവനാകുന്നു അല്ലാഹു.

ഹേ! കൂട്ടരേ, ഐഹികജീവിതത്തില്‍ നിങ്ങളവര്‍ക്ക്‌ വേണ്ടി തര്‍ക്കിച്ചു. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്ക്‌ വേണ്ടി അല്ലാഹുവോട്‌ തര്‍ക്കിക്കാന്‍ ആരാണുള്ളത്‌? അല്ലെങ്കില്‍ അവരുടെ കാര്യം ഏറ്റെടുക്കാന്‍ ആരാണുണ്ടായിരിക്കുക?
(4:105-109)
ആരെങ്കിലും വല്ല തെറ്റോ കുറ്റമോ പ്രവര്‍ത്തിക്കുകയും, എന്നിട്ട്‌ അത്‌ ഒരു നിരപരാധിയുടെ പേരില്‍ ആരോപിക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ഒരു കള്ളആരോപണവും പ്രത്യക്ഷമായ ഒരു പാപവും പേറുകയാണ്‌ ചെയ്തിരിക്കുന്നത്‌.

(4:112)

ഇതര മതവിഭാഗങ്ങളോട് സ്വീകരിക്കേണ്ട സമീപനത്തിന്റെ അടിസ്ഥാനം ഖുര്‍ ആന്‍ ഇങ്ങനെ വിശദീകരിക്കുന്നു.
മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു (60:8)

തീര്‍ച്ചയായും താങ്കള്‍ യുക്തി ഉപയോഗിച്ചു തന്നെ കാര്യങ്ങള്‍ പഠിക്കുക : അതാണ് ഖുര്‍ ആനും അവശ്യപ്പെടുന്നത്.

Salahudheen said...

പ്രിയ സഹോദരാ
എല്ലാവര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ തന്നെയ അതുള്ളത്. മനസ്സിലാക്കാന്‍ വേണ്ടി പഠിക്കണമെന്ന് മാത്രം. ഇതൊക്കെ സാമാന്യമായ അറിവുകളാണ്. ഒരാള്‍ വിത്യസ്ത തരത്തില്‍ മനസ്സിലാക്കുന്നത് ഗ്രന്ധത്തിന്റെ ലാളിത്യ കുഴപ്പമല്ല മനസ്സിലാക്കുന്നവന്റെ കുഴപ്പമാണ്. പിന്നെ നല്ല വിദ്യാഭ്യാസം ലഭിച്ച ഒരാല്‍ക്കു മത്രമേ എന്തൊരുകാര്യത്തെ സംബന്ധിച്ചും ഏറ്റവും നന്നായി മനസ്സിലാക്കാന്‍ പറ്റൂ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സത്യം കണ്ടെത്താന്‍ ശ്രമിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്.

പിന്നെ താങ്കള്‍ ശ്രമിക്കുന്നത് സൃഷ്ടാവിന്റെ അജണ്ട നിശ്ചയിക്കാനാണ്. അതിനേതായാലും എനിക്ക് സാധിക്കുകയില്ല തന്നെ.

ബുദ്ധിമാന്‍ said...

“ഒരാള്‍ വിത്യസ്ത തരത്തില്‍ മനസ്സിലാക്കുന്നത് ഗ്രന്ധത്തിന്റെ ലാളിത്യ കുഴപ്പമല്ല മനസ്സിലാക്കുന്നവന്റെ കുഴപ്പമാണ്.“

ദേ പിന്നേം പിന്നേം അതു തന്നെ പറയുന്നു.
ഞാന്‍ സമ്മതിച്ചു, മനസിലാകുന്നവന്റെ കുഴപ്പമാണെന്ന്.
അങ്ങിനെ കുഴപ്പമുള്ളവര്‍ക്ക് മനസിലാകുന്ന തരത്തില്‍ രചന നടത്താന്‍ അള്ളാഹുവിന് കഴിഞ്ഞില്ല എന്നേ ഞാന്‍ പറഞ്ഞുള്ളൂ...
അത് സലാഹുദ്ധീന്‍ സമ്മതിക്കണം എന്നില്ല, താങ്കള്‍ക്ക് അതിന് കഴിയില്ല. മറ്റുള്ളവര്‍ക്ക് ഞാന്‍ പറഞ്ഞത് മനസിലായിക്കാണും എന്ന് വിചാരിക്കുന്നു.

Salahudheen said...

ബുദ്ധിയുള്ളവര്‍ മനസ്സിലാക്കട്ടെ!

ബുദ്ധിമാന്‍ said...

"‘സത്യ നിഷേധികള്‍‘ എന്നു ഖുര്‍ ആന്‍ പ്രയോഗിച്ചത് സത്യം മനസ്സിലാക്കിയിട്ടും ഇസ്ലാമിനോടും മുസ്ലിങ്ങളോടും കടുത്ത ശത്രുത പുലര്‍ത്തുകയും, അവരെ ഒരു തരത്തിലും ജീവിക്കാന്‍ അനുവധിക്കരുതെന്ന് ശപഥം ചെയ്തവരെ കുറിച്ചാണ്."

അള്ളാഹിവിന്റെ സാന്നിധ്യം, നരകം സ്വര്‍ഗം തുടങ്ങിയ സത്യങ്ങള്‍ മുഴുവനായും മനസിലാക്കിയ ഒരാള്‍ക്ക് എന്നിട്ടും ഇസ്ലാമിനോട് വിരോധം തോന്നുകയോ??
ഒന്ന് പറയട്ടെ സലാഹുദ്ധീനേ, അയാള്‍ക്ക് തീര്‍ച്ചയായും എന്തെങ്കിലും മാനസിക രോഗം ഉണ്ടാകും അല്ലെങ്കില്‍ മന്തബുദ്ധി ആയിരിക്കും...തീര്‍ച്ച.
പാവം! അവരോടും യുദ്ധം ചെയണമായിരുന്നോ?

Salahudheen said...

പ്രിയ സഹോദരന്

എല്ലാ അവനവന്റെ യുക്തിക്കൊത്ത് തന്നെ നടക്കണമെന്ന് വിചാരിക്കുന്നതിന്റെ പേരാണ് അഹങ്കാരം!!

താടിപ്പിശാശ് said...

മി. മത്തായി,

ഇറാക്കിലെ പാവപെട്ട മുസ്ലിംകളെ കൊന്നുകൊണ്ടിരിക്കുന്ന അമേരിക്ക എന്തുകൊണ്ടാണ് മറ്റുള്ള രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുന്നത്?? ഇന്ന് ലോകത്തുള്ള എല്ല പ്രശ്ങള്‍ക്ക് പിന്നിലും അമേരിക്ക ആണ് ഉള്ളത്. ഇപ്പോള്‍ ഇറാനെ ആക്രമിക്കാന്‍ കോപ്പുകൂട്ടുകയാണ് ചെയ്യുന്നത്. അഫ്ഘാനിസ്താനിലെ പാവങ്ങളെ മുഴുവന്‍ അവര്‍ കൊന്നൊടുക്കി.

അണുആയുധം ഉണ്ടെന്ന് പറഞ്ഞ് ഇറാക്കിനെ ആക്രമിച്ചു. എവിടെയാ മത്തായി അണുആയുധം??

മറ്റുള്ള രാജ്യങ്ങളുടെ സ്വകാര്യ കാര്യങ്ങളില്‍ ഇടപെട്ടു ഇപ്പോള്‍ അടീവാങ്ങിക്കൊണ്ടിരിക്കുന്ന അമേരിക്ക തെന്നേയായിരുന്നു ഹിരോഷിമയില്‍ ബോംബിട്ട് ലക്ഷകണക്കിന് ആളുകളെ കൊന്നത്. ചരിത്രം എടുത്ത് പരിശോധിച്ചാല്‍ ഇത്രക്ക് അക്രമികളായ ഒരു രാജ്യം ഇല്ല. ഈ രാജ്യത്തെ പിന്തുണക്കുന്ന മത്തായിയെയും കിരണ്‍ തൂമ്പിനെയും പോലുള്ളവര്‍ എന്ത് മനുഷ്യസ്നേഹമാണ് കൊണ്ടുനടക്കുന്നത്.


ഇനി സ്നേഹത്തെ കുറീച്ച് പ്രസംഗിക്കുന്ന
വിചാരത്തെ എടുക്കാം. ഇയാള്‍ ജോലി ചെയ്യുന്നത് ഇറാക്കിലാണ്, അതും അമേരിക്കന്‍ പട്ടാള കമ്പനിയെ സഹായിക്കാന്‍. ആയിരങ്ങളെ കൊന്നൊടുക്കാന്‍ വേണ്ടിയുള്ള ആ പട്ടാളത്തെ കാഷിന് വേണ്ടി മാത്രം സഹായിക്കുന്ന നമ്മുടെ മനുഷ്യസ്നേഹിയായ വിചാരം.

നല്ല ചര്‍ച്ച.. നടക്കട്ടേ......

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്ങനെ വീണ്ടും ആട്‌ പട്ടിയായി. യുക്തിവാദത്തെക്കുറിച്ചും ഇസ്ലാമിനേക്കുറിച്ചുമാണ്‌ ചര്‍ച്ച. പക്ഷെ അമേരിക്കിയാണ്‌ താരം. എന്റമ്മോ ഈ അമേരിക്കയുടെ ഒരു കാര്യം. എന്തു പറഞ്ഞാലും അമേരിക്ക കയറിവരും. ഇവിടെയെന്തേ അമേരിക്കക്ക്‌ കാര്യം എന്ന് ആരെങ്കിലും ചോദിച്ചാലോ അതാ അവന്‍ അമേരിക്കയേ പിന്‍തുണക്കുന്നവന്‍ അധിനിവേശ സാമ്രാജിത്വ വാദി. ഇവനൊക്കെ എവിടെ മനുഷ്യ സ്നേഹം. കൊള്ളം കിരണ്‍ തോമസ്‌ കുഞ്ഞാട്‌ അങ്ങനെ ബുഷിന്റെ വാലാട്ടിപ്പട്ടിയായി. ഇനി സമാധാനത്തോടെ പണി തുടങ്ങാം ജയ്‌ അമേരിക്ക.

മുകളില്‍ ഞാന്‍ എഴുതിയ കമന്റിലെ മറ്റ്‌ കാര്യങ്ങള്‍ക്കൂടി ഒന്ന് വായിച്ചാല്‍ ഉപകാരമായിരുന്നു

അബ്ദുല്‍ അലി said...

മാഷെ,
ഇങ്ങനെ സുക്തങ്ങളെണിയാല്‍ പതിനായിരത്തില്‍ പരം വരും, നിങ്ങള്‍ ഉദാഹരിച്ച സ്ഥലത്തോന്നും ഒരു വിരാമം ഇല്ലാല്ലോ മാഷെ. ഖുര്‍ആന്‍ തര്‍ജ്ജമയിലെ നമ്പര്‍ എടുത്ത്‌കൊണ്ട്‌ വന്ന മാഷെ, ഈ ഗ്രന്ഥം പരായണം ചെയ്യാന്‍ ഒട്ടനവധി നിയമങ്ങളുണ്ട്‌. അതെങ്ങനെ, അന്ധമായ മുസ്ലിം വിരൊധവുമായി നടക്കുകയല്ലെ, മുസ്ലിങ്ങളെ നന്നാക്കാന്‍.

പോട്ടെ, നിങ്ങള്‍ ഉദാഹരിച്ച സുക്തങ്ങള്‍ തന്നെ, പ്ലീസ്‌, സുക്തം മുഴുവന്‍ എഴുതു മാഷെ. അതിനുള്ള സന്ദര്‍ഭം, സമയം, തുടര്‍സുക്തങ്ങള്‍ എന്നിവ തല്‍ക്കാലം ഒഴിവാക്കാം. ഒരു സുക്തം മുഴുവന്‍ എഴുതു. ബാക്കി എന്നിട്ട്‌.

നിങ്ങള്‍ യുക്തിവാദികള്‍ നടത്തുന്ന എത്രയെത്ര ആശുപത്രികള്‍, സ്കുളുകള്‍, അനാഥലയങ്ങള്‍, ഹാവൂ മാഷെ, സന്തോഷായി ട്ടോ.

പര്‍ദയിട്ട സ്ത്രിയെ കാണുബോള്‍ അലര്‍ജ്ജി സ്വഭാവികം, കാരണം, വസ്ത്രമില്ലാതെ ജീവിക്കുവാന്‍ അഗ്രഹിക്കുന്നവര്‍ ഇവിടെ തന്നെ ധാരളമുണ്ട്‌. അവരാണല്ലോ യുക്തിവാദികള്‍, അവര്‍ ഖുര്‍ആന്‍ പഠിച്ച്‌ അര്‍ഥം പറഞ്ഞതാണ്‌.

മാഷെ, നിങ്ങള്‍ എന്ത്‌കൊണ്ട്‌ യുക്തിവാദിയായി എന്ന്‌ ഞാന്‍ ഇവിടെ പറഞ്ഞാല്‍ അത്‌ വ്യക്തിഹത്യയായി കാണുമെന്ന ഭയം കൊണ്ടാണ്‌. നിങ്ങള്‍ എന്ത്‌ വാദിയായാലും എനിക്ക്‌ പ്രശ്നമല്ല, ഖുര്‍ആന്‍ നിങ്ങളുടെ ഇഷ്ടത്തിന്‌ തര്‍ജ്ജമയും നടത്തിക്കോളൂ, അതിന്‌ 4-5 ആയത്തുകള്‍ മത്രമേ നിങ്ങള്‍ കാണുന്നുള്ളൂ എന്ന ദുഖവും എനിക്കുണ്ട്‌. അല്ലാഹുവിനെ നിങ്ങള്‍ കുറ്റം പറഞ്ഞാല്‍, വിമര്‍ശിച്ചാല്‍, ചീത്ത പറഞ്ഞാല്‍, അവന്റെ ശക്തി കുറയില്ല, നിങ്ങളെ ശിക്ഷിക്കുകയുമില്ല. വിശ്വാസികള്‍ മുഴുവന്‍ അല്ലാഹുവിനെ പുകഴ്തിയാല്‍ ഒരു ഗുണവും അല്ലാഹുവിനില്ല. പക്ഷെ, ഇവിടെ ഒരു ബ്ലോഗര്‍ എന്ന നിലയില്‍, നിങ്ങള്‍ പ്രയോഗിക്കുന്ന സുക്തങ്ങളുടെ വിശദീകരണം വയനക്കാരെ അറിയിക്കുവാന്‍ ഞാന്‍ ബാധ്യസ്ഥനാണ്‌.

കിരണ്‍, ഞാന്‍ ഇവിടെ തന്നെയുണ്ട്‌, അനിലിന്റെ കൈയില്‍ തര്‍ജ്ജമയില്ലെ, തെറ്റ്‌ കണ്ടാല്‍ തെറ്റാണെന്ന് പറയുവാനുള്ള ആര്‍ജ്ജവം കാണിക്കാത്ത, അതിനുള്ള യുക്തി പോലും പണയം വെച്ച നിങ്ങളോട്‌ എന്ത്‌ ചര്‍ച്ച.

(മുസ്ലിം സ്നേഹമാണെനെ യുക്തിവാദിയാക്കിയത്‌, ഹ ഹാ.. മുസ്ലിങ്ങളില്‍ സ്നേഹം മാഷ്‌ക്ക്‌ മാത്രമോ അതോ സ്നേഹമുള്ള മുസ്ലിം മാഷ്‌ മാത്രമോ. വായനക്കരെ വിഡ്ഡികളാക്കതിരിക്കൂ മാഷെ)

Salahudheen said...

മാനസിക രോഗിക്ക് ഇതൊന്നും ബാധകമല്ല .

അക്രമികളായ അഹങ്കാരികള്‍ ഒന്നും അംഗീകരിക്കില്ല തന്നെ!

അതിനാല്‍ യുദ്ധം അവരോടാണ്.

Anonymous said...

കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന കുഞ്ഞാടുകളെ..
നിങ്ങളുടെ ഈ തൂമ്പാ കേറ്റുന്ന പരിപാടി നിര്‍ത്തിക്കൂടേ..

Salahudheen said...

യുക്തി വാദികള്‍ എന്നവകാശപ്പെന്നവര്‍ ഇസ് ലാമിനെ വിമര്‍ശിക്കുമ്പോള്‍ അതിന് ഓശാന പാടുന്നവരുടെ ഉദ്ധേശം എന്തെന്ന് ബുഷിനെ തൊട്ടപ്പോള്‍ ശരിക്ക് മനസ്സിലവുന്നുണ്ട്..

ബുദ്ധിമാന്‍ said...

അള്ളാഹിവിന്റെ സാന്നിധ്യം, നരകം സ്വര്‍ഗം തുടങ്ങിയ സത്യങ്ങള്‍ മുഴുവനായും മനസിലാക്കിയ ഒരാള്‍ എത്ര അഹങ്കാരിയായിരുന്നാലും അതു നിഷേധിക്കുമെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതാണോ?

സലാഹുദ്ധീനേ സത്യം ബോധ്യപ്പെടാത്തത് കൊണ്ടാണ് പലരും അന്നും ഇന്നും നിഷേധിക്കുന്നത് അല്ലാതെ സത്യം ബോധ്യപ്പെട്ട ഒരാള്‍ മനപൂര്‍വം നിഷേധിക്കുമോ??
അതും നരകവും സ്വര്‍ഗവും ശിക്ഷയും ഒക്കെ ഉള്ളപ്പോള്‍.
ഇനി അങ്ങിനെ ബോധ്യപ്പെടാത്ത സത്യം നിഷേധിക്കുന്നത് എങ്ങിനെ തെറ്റാകും? അവരോട് എന്തിന് യുദ്ധം ചെയ്യണം?

കിരണ്‍ തോമസ് തോമ്പില്‍ said...

ഇതാ ഈ ചര്‍ച്ചയും തമ്മിത്താല്ലിത്തീരാന്‍ പോകുന്നു. കാരണം എന്താ ബുഷ്‌. അയ്യോ എന്റമ്മോ ചിരിവരുന്നേ. സലാഹുദ്ദീനേ പ്ലീസ്‌ ദയവായി ബുഷിനെ വലിച്ചഴക്കരുതേ. ഇതാണോ നമ്മുടെ ചര്‍ച്ചയുടെ കാതല്‍. എന്തിനിങ്ങനെ കാടുകയറുന്നു. ബുഷാണോ ചുരിങ്ങിയത്‌ കേരളത്തിലേ എങ്കിലും മുസ്ലിമുകളുടെ പ്രശ്നത്തിന്‌ കാരണക്കാരന്‍ ? ദയവായി ചിന്തീക്കൂ. കമ്യൂണിസ്റ്റ്‌കാരെപ്പോലെ സംസാരിക്കാതിരിക്കൂ.

അലി പര്‍ദ്ദയിട്ട്‌ ജീവിക്കുന്നവരെ കാണുമ്പോള്‍ അലര്‍ജിയുള്ളവര്‍ വസ്ത്രമില്ലാതെ ജീവിക്കാനാഗ്രഹിക്കുന്നവര്‍ യുക്തിവാദികള്‍ ബാലിശം സഹോദര ചിന്തകള്‍. കഷ്ടം അല്ലാതെന്ത്‌.

അബ്ദുല്‍ അലി said...

കിരണ്‍,
ഒരു മുസ്ലിം യുക്തിവാദിയെന്നവകാശപ്പെടുന്നവന്റെ കമന്റാണ്‌ അത്‌. അവന്‌ എല്ലാവരും വസ്ത്രമില്ലാതെ ജീവിക്കുന്നത്‌ കാണാനാണിഷ്ടമത്രേ. അതാണ്‌ പോലും അവന്‍ യുക്തിവാദിയായത്‌. ദാ, ആള്‌ ഇവിടെ തന്നെയുണ്ട്‌.

Salahudheen said...

‘അക്രമികളായ അഹങ്കാരികള്‍ ഒന്നും അംഗീകരിക്കില്ല തന്നെ!‘

അഹങ്കാരികള്‍ അക്രമകാരികളാകുമ്പോള്‍ മാത്രമേ യുദ്ധം പറഞ്ഞുള്ളൂ.അത് പ്രതിരോധത്തിനുള്ള യുദ്ധമാണ്. അതും ഒരു സംഘടിതെ രാഷ്ട്ര സെറ്റപ്പില്‍ മാത്രം. അല്ലാത്ത സന്ദര്‍ഭത്തില്‍ ക്ഷമിക്കാനോ അല്ലെങ്കില്‍ പാലായനം ചെയ്യാനോ ആണ് ഇസ് ലാം ആവശ്യപ്പെട്ടത്.

Salahudheen said...

ഈ ബുഷും കൂട്ടരും യൂദ്ധം ചെയ്യുന്നതെല്ലാം യുക്തിക്ക് നിരക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടിയാണോ?
ഞാനാണ് ലോകത്തിന്റെ പോലീസ് എന്ന അഹങ്കാരത്തില്‍ നിന്ന് മാത്രമാണത്.

Salahudheen said...

ബുഷ് കേരളത്തിന്റെ പ്രശ്നമാകുന്നതെങ്ങിനെയെന്ന ബുദ്ധിയുള്ളവര്‍ക്കേ മനസ്സിലാവൂ.

അബ്ദുല്‍ അലി said...

മത്തായി, കിരണ്‍
ഒരു മുസ്ലിം നാമധാരി (അത്‌ ജബ്ബറായാലും, ബുദ്ധിമാനായാലും) പട്ടിയെ കല്ലെടുത്തെറിഞ്ഞാല്‍ പോലും, അത്‌ ഭീകരവദവും, അല്‍ഖ്വൈദയും, ഖുര്‍ആന്റെ തെറ്റുമൊക്കെയാണിന്ന്.
കാമുകിയെ ചതിക്കുവാന്‍ ശ്രമിച്ചവന്‍ എങ്ങനെ ഭീകരവാദിയും, പക്കിസ്ഥാന്‍ ചാരനും, അല്‍ഖ്വൈദ പ്രവര്‍ത്തകനുമൊക്കെയായെന്ന് നാം കണ്ടു.

പിന്നെ ബുഷും ലാദനും രണ്ട്‌ പ്രതികങ്ങള്‍ മാത്രമല്ലെ. തിരിച്ചടിക്കുന്നവര്‍ ഭീകരവാദികള്‍, അക്രമം തുടങ്ങുന്നവര്‍ പുണ്യാളന്മാര്‍.

ഇതും ചര്‍ച്ചയും തമ്മില്‍ ബന്ധമൊന്നിമില്ല.

മാഷിന്റെ ലക്ഷ്യം മാഷ്‌ക്ക്‌ തന്നെ അറിയില്ലെന്ന സത്യം, യുക്തിവാദികളായ പല അമുസ്ലിം നേതാകളുടെയും പുസ്തകത്തില്‍ നിന്നും ഞാന്‍ മനസിലാക്കുന്നു. നിങ്ങളുടെ ലക്ഷ്യം പ്രതേകിച്ച്‌ മലപ്പുറത്ത്‌ നടക്കില്ലല്ലോ മഷെ, അതിനുള്ള പുതിയ പരിശ്രമങ്ങള്‍ക്ക്‌ നന്ദി. അത്‌ തിരിച്ചറിയാനും പ്രതിരോധിക്കാനും മലപ്പുറത്തെ മുസ്ലിം സമൂഹം ഓറ്റക്കെട്ടായി വരേണ്ടതുണ്ട്‌.
(കിരണ്‍, പ്ലീസ്‌, ഓടി വരരുത്‌, മാഷ്‌ ആരാണെന്ന് മുഴുവന്‍ അറിയുക, മാഷ്‌ ആദ്യം പ്രവര്‍ത്തിച്ചിരുന്ന സംഘടന ഏതാണെന്ന് ചോദിക്കുക, ഉത്തരം മാഷ്‌ പറഞ്ഞാല്‍, ഈ ചര്‍ച്ച പൂര്‍ത്തിയാവും.)

ബഹുമാനത്തോടെ കണ്ടിരുന്ന പല നേതകളും, വളരെ നല്ല ചിന്തയുമായി ജീവിച്ചിരുന്ന പലയാളുകളും ഈ പ്രസ്ഥാനത്തിലുണ്ട്‌ (യുക്തിവാദികളെന്ന് നിങ്ങള്‍ മുദ്രകുത്തുന്ന പ്രസ്ഥനത്തില്‍), അവരെയെങ്കിലും ഒര്‍മ്മിക്കുന്നത്‌ നന്ന്.

മലപ്പുറത്തെ അന്ധവിശ്വാസങ്ങള്‍ മുഴുവന്‍ ഖുര്‍അനില്‍ നിന്നും കിട്ടിയതല്ല മാഷെ. അതിന്‌ എന്തോക്കെ അന്ധവിശ്വസങ്ങളാണ്‌ ഈ സമുദയത്തിനുള്ളതെന്ന അറിവെങ്കിലും വേണം.

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ ചര്‍ച്ച പൂര്‍ണ്ണമായി എന്നു തോന്നുന്നു മാഷേ. ബുദ്ധിയുള്ള സലാഹുദീന്‍ പറയുന്നത്‌ ബുദ്ധിയില്ലാത്ത മറ്റുള്ളവര്‍ക്ക്‌ മനസ്സിലാകുന്നില്ല. പിന്നെ വെറുതെ എന്തിന്‌ സമയം മെനക്കെടുത്തണം.

കേരളത്തിലെ മുസ്ലുമുക്കലുടെ പിന്നോക്കവസ്ഥക്ക്‌ കാരണം ബുഷ്‌. കേരളത്തില്‍ മുസ്ലിം പെണ്‍കുട്ടികളെ 15 വയസില്‍ കെട്ടിച്ച്‌ വിട്ടതിന്‌ കാരണം ബുഷ്‌. കേവലം 50 വര്‍ഷം കൊണ്ട്‌ ഹിന്ദു സമൂഹത്തി സാമുഹികമായും സാംസ്ക്കാരികമായും പിന്നിലുള്ളവര്‍ മുന്നിലെത്തിയപ്പോഴും അത്തരം സാധ്യതകളെ മുസ്ലിമുകള്‍ ഉപയോഗിക്കാതിരിക്കാന്‍ കാരണം ബുഷ്‌. NDF പോലെുള്ള വര്‍ഗ്ഗീയ സംഘടനകള്‍ സമുദായത്തില്‍ പിന്തുണ കൂടുന്നതിനും കാരണം ബുഷ്‌. രാജ്യത്ത്‌ ഇസ്ലാമിക ഭരണമാണ്‌ വേണ്ടെത്‌ അതിനാല്‍ സര്‍ക്കാര്‍ ജോലികള്‍ സ്വീകരിക്കരുതെന്ന് പറഞ്ഞ്‌ ജമായത്ത്‌ ഇസ്ലാമി ഒരു കാലത്ത്‌ ആള്‍ക്കാരെ വോട്ട്‌ ചെയ്യാനോ സര്‍ക്കാര്‍ ജോലി സ്വീകരിക്കാനോ അനുവദിക്കാതിരുന്നതിനും കാരണം ബുഷ്‌. സ്ത്രീകള്‍ വിദ്യാഭ്യാസം നേടി സര്‍ക്കാര്‍ ജോലി സ്വീകരിക്കാതിരിക്കാനും കാരണം ബുഷ്‌.

ഇത്രയുമൊന്നും അറിയാന്‍ ബുദ്ധിയില്ലാതെ പോയതില്‍ ഞാന്‍ ഖേദിക്കുന്നു

ബുദ്ധിമാന്‍ said...

എന്തായാലും പല സംവാദങ്ങളിലും ഒടുക്കം തടി ഊരാന്‍ ഈ പറഞ്ഞ ‘ബുഷ്’ തന്നെ വെണം.
ബുഷിന് സ്വര്‍ഗം ഉറപ്പാ‍.....

Anonymous said...

താഴെയുള്ള കഥയിലെ
കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി യാതൊരു ബന്ധവുമില്ല.

പണ്ട് പണ്ട് ഏതോ ഒരു മഞ്ചേരിക്കാരന്‍ അധ്യാപഹയന്‍ ആയ താടിയെ, ഏതോ ചില വിവരമില്ലാത്ത തീവ്രവാദികള്‍ ആയ NDF ചേര്‍ന്ന് തെസ്നിബാനു നിക്കാഹ് കേസും പറഞ്ഞ് അടിച്ച് ഷേപ്പ് മാറ്റി.

തലയില്‍ ഒട്ടും ഇല്ലാത്ത ഈ NDF കാര്‍ക്ക്, പക്ഷെ കയ്യില്‍ നല്ല മസില്‍ ആയിരുന്നത്രെ. അന്നത്തെ അടിയുടെ, തൊഴിയുടെ, ചവിട്ടിന്റെ വേദന അയാള്‍ ഇന്ന് ചവിട്ടിയരുടെ മതത്തിന്റെ മേല്‍ തീര്‍ത്തുകൊണ്ടിരിക്കുന്നു.
പാവം താടി..

Salahudheen said...

കേരളത്തിലെ മുസ് ലീങ്ങളുടെ പ്രശ്നം എന്തെന്ന് തീരുമാനിക്കേണ്ടത് പുറത്തുള്ളവരല്ല. കിരണിന് പറഞ്ഞത് മനസ്സിലായികാണുമെന്ന് വിശ്വസിക്കുന്നു.

ഏതായാലും കാപട്യം പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. ചര്‍ച്ച തുടര്‍ന്നാല്‍ കൂടുതല്‍ കാപട്യം പുറത്താവാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് നിര്‍ത്താനുള്ള ഉത്തരവും കിട്ടിയിട്ടുണ്ട് മാഷിന്.

Anonymous said...

സിസ്റ്റ്ര് അഭയയെ കൊന്നതും ബിന്‍ലാദന്‍.
സ്ത്രീധനം പോരാ എന്ന് പറഞ്ഞ് പെണ്‍കുട്ടികള്‍ കെട്ടാതെ വീട്ടില്‍ നില്‍ക്കുന്നതിന്റെ കാരണവും ബിന്‍ലാദന്‍.
രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ റോഡിലിറങ്ങി തല്ലലും, പള്ളി പിടിച്ചടക്കലിനും കാരണം ബിന്‍ലാദന്‍. മരിച്ചാല്‍ ശവത്തെപ്പോലും മതം മാറ്റാന്‍ നോക്കിയതും ബിന്‍ലാദന്‍.

ഷര്‍ട്ടിടാത്ത തൂമ്പക്കാരന്‍ said...

പാവപ്പെട്ട ആദിവാസികളെയും മറ്റും ഭക്ഷണം കൊടുത്തും സോപ്പിട്ടും മിഷിണറി പ്രവര്‍ത്തനം നടത്തി മതം മാറ്റുന്നതും ബിന്‍ലാദന്‍...

അബ്ദുല്‍ അലി said...

അനൊണി,
വ്യക്തിപരമായ കമന്റുകള്‍ ഓഴിവാക്കുക.
അത്‌കൊണ്ട്‌ ആര്‍ക്കും പ്രയോജനമുണ്ടാവില്ല.
ക്ഷമയൊടെ, സമാധനപരമായി, സൗഹൃദപരമായി ചര്‍ച്ചയില്‍ പങ്കെടുക്കുക.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്ങനെ സലാഹുദ്ദിന്റെ കൊട്ടേഷനും എനിക്ക്‌ കിട്ടി. പിന്നെ കത്തോലിക്കാ സഭയും ഞാനുമായി കൂട്ടികെട്ടിയതും എനിക്കിഷ്ടപ്പെട്ടു. എന്റ്‌ ബ്ലോഗിലെ പഴയ പോസ്റ്റുകള്‍ വായിക്കുക എന്റെ നിലപാടുകള്‍ മനസ്സിലാക്കുക. ക്രിസ്ത്യന്‍ പെരുള്ളവന്‍ ബുഷിന്റ്‌ ആളും അവന്റെ മതത്തിലെ പ്രശ്നങ്ങള്‍ക്ക്‌ കാരണക്കാരന്‍ ലാദനുമാണെന്ന രീതിയിലേക്ക്‌ ഈ ചര്‍ച്ച തരം താന്നതില്‍ ഞാന്‍ ദു:ഖിക്കുന്നു.

പക്ഷെ സലാഹുദ്ദി ഭായ്‌ ഒരു സംശയം തീര്‍ക്കണം മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ വെളിപ്പെടുത്തുന്ന സച്ചാര്‍ റിപ്പോട്ടും പൊക്കിപ്പിടിച്ച്‌ മുസ്ലിമുകള്‍ക്ക്‌ അവസര സമത്വം ഇല്ലാ എന്നൊക്കെപ്പറഞ്ഞ്‌ സര്‍ക്കാരിനെതിരെ പ്രചരണം നടത്തുന്നത്‌ മറ്റുള്ളവര്‍ ഈ സമുദായത്തിന്റെ കാര്യത്തില്‍ ഇടപെടാതിരിക്കാനയിരിക്കും അല്ലേ

വിചാരം said...

vargeeyavaadikaL uRanjnju thuLLaan thuDangngiyirikkunnu.. athE njaan amerikkayuTe vaalaatti thanne .. edO . ente changngaathi thaaTiyaayi vannirikkunna saudikkaaraa thankaLe nikk manassilaayi ... enthinaa mOne uththaram kittanjnjaal konjnjanam kaattunnath .. iviTe ii charchcha kontorupakaram unTaayi ... ii aliyum .. salahudheenumellaam Bin ladante marou pathippaaNann .. a special thanks to Jabbar mash for posted this kind of subject

അബ്ദുല്‍ അലി said...

വിചാരം നന്നായി,
അവസാനം നിങ്ങള്‍ക്ക്‌ രക്ഷപ്പെടാനുള്ള പഴുതും കിട്ടി.
എന്റെ കമന്റുകള്‍ ഈ ബ്ലോഗില്‍ തന്നെ ധാരളമുണ്ട്‌. സമയം പോലെ വായിക്കുക.

സമുദായത്തിന്റെ ജീര്‍ണതെക്കെതിരെ പ്രതികരിക്കാന്‍, എനിക്ക്‌ ഒരു പ്രസ്ഥനത്തിന്റെയും ലാബല്‍ വേണ്ട, അതിന്‌ ഞാന്‍ എന്റെ വിശ്വാസം ഉപേക്ഷിക്കുകയും വേണ്ട. ഞാന്‍ ഒരു ഇസ്ലാം മത വിശ്വാസി തന്നെയാണ്‌. അന്ധവിശ്വാസിയല്ല, അവിശ്വാസിയുമല്ല.
നിങ്ങളുടെ തനിനിറം, സംസ്കാരം എന്നിവ, ഞാന്‍ പല ബ്ലോഗില്‍നിന്നും അറിഞ്ഞിട്ടുണ്ട്‌.
സോദര, വെളിച്ചം ദുഖമാണുണ്ണി,
തമസല്ലോ സുഖപ്രദം.

(ബിന്‍ലാദിന്റെ കാശ്‌കൊണ്ട്‌ ജീവിക്കുന്നവനാണ്‌ ഞാന്‍, സത്യം)

കിരണ്‍ തോമസ് തോമ്പില്‍ said...

വിചാരം അലി അസഷ്ണുവായ കമന്റുകള്‍ ആവേശത്തില്‍ എഴുതിയിട്ടുണ്ടെങ്കിലും പിന്നീട്‌ തിരുത്താന്‍ മനസ്സുണ്ടായിട്ടുണ്ട്‌. ഈ ചര്‍ച്ചയില്‍ ഏറ്റവും സഹിഷ്ണുവായി പെരുമാറിയതും അലിയാണ്‌. അലി താങ്കള്‍ ബിന്‍ലാദന്റെ ആളാണ്‌ എന്നോ പണം പറ്റിയെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. വിചാരവും ചില വികാരാവേശത്തില്‍ പറഞ്ഞതാകാം ക്ഷമിക്കുക. പിന്നെ ഇനി ഈ ചര്‍ച്ചയില്‍ ഒരു കമന്റെഴുതാന്‍ എനിക്ക്‌ താത്പര്യമില്ല. എന്റെ ചോദ്യങ്ങള്‍ക്ക്‌ അലി ഇതുവരെ ഉത്തരം നല്‍കിയില്ല. എന്റെ മെയില്‍ ഐഡിയിലേക്ക്‌ അയക്കുമല്ലോ (thompil@gmail.com)

Salahudheen said...

എന്റെ പ്രിയ സഹോദരന്‍ കിരണ്‍

താങ്കള്‍ പറഞ്ഞതല്ല സച്ചാര്‍ പറഞ്ഞത്. താങ്കള്‍ കണ്ടെത്തിയ കാരണമല്ല യഥാര്‍ത്ഥ കാരണവും.
അത് കൊണ്ടാണ് അങ്ങിനെ പറഞ്ഞത്.

അവസര സമത്വം എന്നത് മൌലികാവകശമാണ്. ഔദാര്യമല്ല.

ബുദ്ധിമാന്‍ said...

കഷ്ടം!!

വിചാരം said...

I am sorry ali ....
thetenn thonniyaal kshama chodichchaal athoru abimaana kuravayi enikk thonniyittilla .. thanks kiran

ea jabbar said...

Salahudheen said...
ജബ്ബാര്‍ മാഷെ.

താങ്കള്‍ക്ക് ഇസ്ലാമിനോട് അന്ധമായ വിരൊധം തന്നെയാണെന്ന് തോന്നുന്നു. ഖുര്‍ആന്‍ ഘട്ടം ഘട്ടങ്ങളായി വിവിധ സന്ദര്‍ഭങ്ങളിലും, സാഹചര്യങ്ങളിലുമായി അവതരിച്ചതാണെന്ന സാമാന്യ വിവരം പോലും ഖുര്‍ആനെ കുറിച്ച് താ‍ങ്കള്‍ക്ക് ഇല്ല എന്നത് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അത്തരത്തിലുള്ള സൂക്തങ്ങളെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത്, അതിന്റ്റെ സാഹചര്യങ്ങളെ വിവരിക്കാതെ, തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തില്‍, ഇസ്ലാമിന്റ്റെ പൊതു തത്ത്വങ്ങളാണിതെന്ന് പ്രചരിപ്പിക്കുന്നത് ഏത് യുക്തിയുടെ അടിസ്ഥാനത്തില്‍ എന്ന് മനസ്സിലാവുന്നില്ല.

പ്രിയപ്പെട്ട സലാഹുദ്ദീനേ, ഇതിനൊക്കെ ഞാന്‍ എന്റെ ഖുര്‍ ആന്‍ ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ വ്യക്തമായ മറുപടിയും വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. സമചിത്തത വീണ്ടെടുത്ത് അതൊക്കെ ഒന്നുകൂടി വായിച്ചു നോക്കുക. ഖുര്‍ ആനില്‍ യുദ്ധത്തിനു വേണ്ടിയും സമാധാനത്തിനു വേണ്ടിയും ഇറക്കിയ ആയത്തുകളുടെ ലിസ്റ്റ് അവതരിപ്പിച്ചുകൊണ്ടാണു ഞാന്‍ ചര്‍ച്ച തുടങ്ങിയതു തന്നെ. വിവിധ സന്ദര്‍ഭങ്ങളില്‍ ഇറങ്ങിയതുകൊണ്ടു തന്നെയാണ് ഇത്രയും പ്രകടമായ വൈരുദ്ധ്യങ്ങള്‍ ആ ഗ്രന്ഥത്തില്‍ വന്നു ചേര്‍ന്നതും. മൌദൂദിയെപ്പോലുള്ളവര്‍ ഈ യുദ്ധത്തിന്റെ വാക്യങ്ങളെ വ്യാഖ്യാനിച്ചതെങ്ങനെ എന്നും ഞാന്‍ വിവരിച്ചിരുന്നു. ലോകം മുഴുവന്‍ ഇസ്ലാമിനു കീഴൊതുങ്ങുന്നതു വരെ വാളേന്തി യുദ്ധം ചെയ്യല്‍ മാത്രമാണു മുസ്ലിമിന്റെ കടമ എന്നും ഇസ്ലാമേതര ഭരണവ്യവസ്ഥകള്‍ക്കു കീഴില്‍ സാധാരണ ജീവിതം നയിക്കുന്നതു പോലും തിന്മയാണെന്നും മൌദൂദിസം സിദ്ധാന്തിക്കുന്നു. ഇന്‍ഡ്യയില്‍ മുസ്ലിങ്ങള്‍ സര്‍ക്കാരുദ്യോഗം സ്വീകരിക്കുന്നതും കോടതിയുമായി സഹകരിക്കുന്നതും ശിര്‍ക്കിനു തുല്യമായ പാപമാണ്. കൂടുതല്‍ ഉദ്ധരിക്കുന്നില്ല.

ഈ മൌദൂദിസത്തില്‍നിന്നും ഊര്‍ജ്ജം സ്വീകരിച്ചവര്‍ തന്നെയാണ് ഇന്നു കാഷ്മീരിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും മറ്റു മുസ്ലിം രാജ്യങ്ങളിലുമൊക്കെ അരയില്‍ ബെല്‍റ്റു ബോംബും പിടിപ്പിച്ചു നിരപരാധികളായ മനുഷ്യരെ കൊല്ലാന്‍ ഓടി നടക്കുന്നത്. മൌദൂദിക്ക് ഇസ്ലാമിനെ ഭീകരവാദമായി വ്യാഖ്യാനിക്കാന്‍ പ്രചോദനമായത് ഖുര്‍ ആനിലെ കഴുത്തറുപ്പന്‍ വചനങ്ങള്‍ അല്ലാതെ മറ്റെന്താണ് ? ബുഷ് അല്ലല്ലോ.
ഖുര്‍ ആനിലെ ഇത്തരം അറുപ്പന്‍ വെളിപാടുകള്‍ക്ക് സലാഹുദ്ദീന്‍ പറയുന്ന സന്ദര്‍ഭവും അര്‍ഥവുമൊക്കെയാണെന്നു വാദത്തിനായി സമ്മതിച്ചാല്‍ തന്നെ ഞാന്‍ പറഞ്ഞ കാര്യം ബാക്കി നില്‍ക്കുന്നു.
ലോകാവസാനം വരെ കുത്തും കോമയും മാറ്റാതെ നിലനില്‍ക്കേണ്ടതും മനുഷ്യര്‍ എല്ലാ കാലത്തും മാതൃകയാക്കേണ്ടതുമായ ധര്‍മ്മോപദേശങ്ങള്‍ മാത്രമാണു ഖുര്‍ ആനിലുള്ളതെങ്കില്‍ ലോക സമാധാന്ത്തിനു ഭീഷണിയുയര്‍ത്തുക മാത്രം ചെയ്യുന്ന ഇത്തരം വാക്യങ്ങള്‍ എന്തു കൊണ്ട് ആ ഗ്രന്ഥത്തില്‍നിന്നും നീക്കം ചെയ്തുകൂടാ? നബിയുടെ കാലത്തുണ്ടായ യുദ്ധങ്ങളുമായി ബന്ധപ്പെട്ട കാര്യം മാത്രമാണതെങ്കില്‍ ഇതൊക്കെ ഈ വേദഗ്രന്ഥത്തില്‍ ഉള്‍പ്പെട്ത്തിയതു തന്നെ അവിവേകമായിപ്പോയില്ലേ? ഈ വെളിപാടുകളുടെയൊക്കെ അവതരണ സന്ദര്‍ഭങ്ങള്‍ ഖുര്‍ ആനില്‍ ഇല്ലല്ലോ. അതും തേടി നമ്മള്‍ വേറെ കിതാബുകള്‍ പരതണം. അവിടെയും വൈരുദ്ധ്യങ്ങളും ഭിന്നതകളും വേണ്ടുവോളം.

സന്ദര്‍ഭത്തില്‍ നിന്നടര്‍ത്താതെ ഏതെങ്കിലും വാക്യം ആര്‍ക്കെങ്കിലും ഈ ഗ്രന്ഥത്തില്‍നിന്നും ഉദ്ധരിക്കാന്‍ പറ്റുമോ? തൊട്ടടുത്ത വാക്യങ്ങള്‍ പോലും പരസ്പരബന്ധമില്ലാത്ത ഒരു പുസ്തകത്തില്‍നിന്ന്? നിങ്ങള്‍ 100 നംബറിട്ട് ഉദ്ധരിച്ച വാക്യങ്ങളും അങ്ങനെത്തന്നെയല്ലേ? ഒരു വാക്യം പോലും പൂര്‍ണ്ണമായി ഉദ്ധരിക്കാതെ കഷ്ണം മുറിച്ചുകൊണ്ട് ഖുര്‍ ആനിലെ നല്ല കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഉദ്ധരിക്കാം! വിമര്‍ശിക്കുന്നവര്‍ ഹദീസുകളിലും തഫ്സീറുകളിലും ഉള്ള സന്ദര്‍ഭവിവരണം കൂടി കൂട്ടിച്ചേര്‍ക്കണം!!
ഇതൊന്നുംസാമാന്യബുദ്ധിയുള്ള ഒരു ദൈവം പറഞ്ഞതല്ല സുഹൃത്തേ. മുഹമ്മദിന്റെ മനസ്സില്‍ ഓരോ സന്ദര്‍ഭത്തില്‍ തോന്നിയ കാര്യങ്ങള്‍ മാത്രമാണ്‍. കൂടുതല്‍ തെളിവുകള്‍ ഖുര്‍ ആന്‍ ചര്‍ച്ചയില്‍ തുടര്‍ന്നു വായിക്കുക.

ഇസ്ലാമിന്റെ പൊതു തത്വങ്ങള്‍ സമാധാനപരമാണെങ്കില്‍ അത് എന്നെയല്ല ബോധ്യപ്പെടുത്തേണ്ടത്. അക്രമം പ്രവര്‍ത്തിക്കുന്ന മതഭ്രാന്തന്മാരെയാണ്. അതിനു പകരം ബുഷ്,ബുഷ് എന്ന ഇംബാക്കി കാട്ടി എല്ലാ തെമ്മാടിത്തങ്ങളെയും ന്യായീകരിക്കുകയല്ലേ നിങ്ങള്‍ ചെയ്യുന്നത്?

Salahudheen said...

പ്രിയ ജബ്ബാര്‍ മാഷെ

താങ്കള്‍ക്കിതില്‍ കൂടുതലായി ഒന്നും പറയാനില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇല്ലാത്തത് പറഞ്ഞ് ആരോപിച്ച് നടക്കുന്നവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല.അങ്ങിനെയൊരാള്‍ വീണിടത്തുകിടന്നുരുളാന്‍ ശ്രമിക്കുകയല്ലാതെ ഒന്നും മനസ്സിലാക്കുകയില്ല. അതിനാല്‍ നിങ്ങള്‍ മതങ്ങളെയൊക്കെ മണ്ണടിയിപ്പിക്ക്.
ആ കാഴ്ച്ച ഞനൊന്ന് കാണട്ടെ! കുറേ പേര്‍ ഇതിന്റെ മുന്‍പും വീരവാദം മുഴുക്കിയിരുന്നു. അവര്‍ക്കെല്ലാം എന്ത് പറ്റിയെന്ന് ചരിത്രം സാക്ഷി!

sajan jcb said...

ലാളിത്യം ?!

മതഗ്രന്ഥങ്ങള്‍ ലാളിത്യമുള്ളതായിരിക്കണം എന്നു് എനിക്കഭിപ്രായമില്ല. മഞ്ഞപുസ്തകം ഒന്നും അല്ലല്ലോയിതിത്? നൂറ്റാണ്ടുകളായി പലരിലും വരുന്ന സംശയമാണ് ദൈവം ഉണ്ടോയെന്നതു്. എന്നിട്ടും അതിനൊരുത്തരം കിട്ടാത്തവരാണ് ഭൂരിഭാഗം പേരും. (പേടി കൊണ്ടോ, ചെറുപ്പം മുതല്‍ അങ്ങിനെ കേട്ടു വളര്‍ന്നതു കൊണ്ടോ അങ്ങിനെ വിശ്വസിക്കുന്നവരേയും ഈ ഭൂരിഭാഗത്തില്‍ പെടുത്താം ). അങ്ങിനെയുള്ളയൊരു ബുദ്ധിമുട്ടേറിയ ചോദ്യത്തിനു ഉത്തരം കൊടുക്കാന്‍ ശ്രമിക്കുന്ന ഗ്രന്ഥങ്ങള്‍ ഒരിക്കലും ലളിതമാകാന്‍ സാധ്യതയില്ല എന്നാണ് എന്റെ യുക്തി എന്നോട് പറയുന്നത്. നിങ്ങള്‍ക്കെന്തു തോന്നുന്നു?

sajan jcb said...

ഇനി എങ്ങാനും ലാളിത്യത്തോടുക്കൂടി അവതരിപ്പിക്കാന്‍ ശ്രമിച്ചാല്‍ പറയും അതിനു യുക്തിയില്ലെന്ന്. ഒരു ഉദാഹരണം പറയാം ...

പ്രപഞ്ചവും മനുഷ്യരും എങ്ങിനെ ഉണ്ടായി?

ശാസ്ത്രം പരിശോധിച്ചാല്‍ നമ്മുക്കു കാണാന്‍ കഴിയുന്നതു് പ്രപഞ്ചത്തിന്റെ ആദ്യഘട്ടങ്ങളില്‍ കുറേ പൊടിപടലങ്ങളാണത്രേ ഉണ്ടായിരുന്നത്! (ഈ പൊടി എങ്ങിനെ ഉണ്ടായെന്ന് അവര്‍ക്കു വലിയ പിടിപ്പാടില്ല. അതുകോണ്ട് നമ്മളും അതിനപ്പുറം പോകുന്നില്ല.) ഒരു "പ്രത്യേക" സാഹചര്യത്തില്‍ ആ പൊടി ഘനീഭവിച്ചു ഒരു വലിയ ഗോളം ഉണ്ടായി. ഒരു "പ്രത്യേക" സാഹചര്യത്തില്‍ ഒരു വലിയ വിസ്പോടനം നടക്കുകയും അങ്ങിനെ ഭൂമിയും സൂര്യനും മറ്റു ഗോളങ്ങളും ഉണ്ടായി. ഒരു പ്രത്യേക സാഹചര്യത്തില്‍ അചേതനവസ്തുവായ പൊടിയില്‍ നിന്നു് സചേതനമായ ഏകകോശജീവികള്‍ ഉണ്ടായി... പിന്നെ എല്ലാം വളരെ എളുപ്പമല്ലേ?... അവിടെ നിന്ന് ബഹുകോശജീവികളും ഉരഗങ്ങളും കുരങ്ങനും പിന്നെ സാക്ഷാല്‍ മനുഷ്യനും ഉണ്ടായി.

ചുരുക്കം പറിഞ്ഞാല്‍ പൊടിയില്‍ നിന്ന് മനുഷ്യന്‍ ഉണ്ടായി എന്നു സാരം.

അത്രയേ ഈ ഗ്രന്ഥങ്ങളും പറയുന്നുള്ളൂ...

ദൈവം മണ്ണില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ചൂ...

മനസ്സിലാക്കന്‍ വളരെ ലളിതമായതു കൊണ്ടോ എന്തോ നമ്മുക്കങ്ങിട്ടു ദഹിക്കാന്‍ ഒരു വിഷമം.

sajan jcb said...

I suspect that there is some problem with the caching of my browser; it is showing only 106 comments for last two days. this is a test comment;

Admin, please delete it. thanks

Anonymous said...

is this topic is closed?...

വിചാരം said...

ഈ വിഷയത്തെ സമ്പന്ധിച്ച് ഒരായിരം കമന്റുകള്‍ എഴുതിയാലും ഈ ചര്‍ച്ച ഇവിടെ അവസാനിക്കണമെന്നില്ല, കാരണം ഇവിടെ ചര്‍ച്ചയില്‍ പങ്കെടുത്ത ഞാനടക്കമുള്ളവര്‍ക്ക് എതിരായി നില്‍ക്കുന്നവരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും നൂറ് ശതമാനം പോയിട്ട് ഇരുപത്തിയഞ്ച് ശതമാനം പോലും ഉത്തരം നല്‍കാനാവില്ല അതുപോലെ ഞാനടക്കമുള്ളവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്ക് എതിരായി വാദം ഉന്നയിക്കുന്ന്വര്‍ക്കുമാവില്ല, പിന്നെ ഈ ചര്‍ച്ചകൊണ്ടെന്ത് ഫലം എന്നു ചോദിച്ചാല്‍ രണ്ടും പ്രസക്തമ്വും, അപ്രസക്തവും എന്നു ചുരുക്കി പറയാം. ഞാന്‍ മതം പറയുന്ന ദൈവ സങ്കല്പങ്ങളില്‍ വിശ്വാസമില്ല പക്ഷെ ... യുക്തിവാദപരമായ ചിന്തകള്‍ക്കപ്പുറത്ത് എന്നെ ചിന്തിപ്പിക്കുന്നൊരു ചോദ്യം എന്നെ എക്കാലവും നയിക്കുന്നു... എഴുന്നൂറോളം ജനതയുള്ള ഈ ലോകത്ത് എന്തുകൊണ്ട് സ്ത്രീ പുരുഷ ആനുപാതിക തുല്യമായരീതിയില്‍ യാതൊരു ബാഹീക സമ്മര്‍ദ്ദമോ നിയന്ത്രണമോ ഇല്ലാതെ കാലാകാലമായി അനുസ്യൂതം നടക്കുന്നു ... ദൈവ വിശ്വാസികള്‍ അതു ദൈവത്തിന്റെ മേല്‍കൈ എന്നു പറഞ്ഞവസാനിപ്പിക്കും, യുക്തിവാദികള്‍ പ്രകൃതിയുടെ പ്രതിഭാസം എന്നും പറഞ്ഞ് അവസാനിപ്പിക്കും .. ഉത്തരം കിട്ടാതെ ഞാന്‍ ........
ഇതേ ടോപ്പിക്കില്‍ ഇനി ചര്‍ച്ചകള്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലാന്നാണെന്റെ അഭിപ്രായം .. അലിയൂടേയും, സലാഹുവിന്റേയും വിശ്വാസത്തെ ഇളക്കം തട്ടിക്കാന്‍ , ജബ്ബാര്‍ മാഷിനോ , ജബ്ബാര്‍ മാഷിന്റെ ചിന്തകളെ ഒറ്റടിക്ക് തകര്‍ക്കാന്‍ അലിക്കും സലാഹുദ്ധീനും ആകില്ല .. അവസാനം മനസ്സില്‍ അറിയാതെ വരുന്ന വെറുപ്പ് അല്ലാതെ

ea jabbar said...

കുര്‍ ആനിലെ ദൈവനിന്ദയെക്കുറിച്ച് പുതിയ ലേഖനം. കുര്‍ ആന്‍ ബ്ലോഗ് നോക്കുക.

mohammad ali said...

dear jabbar mash
pls explain to me how the muslims propegating quran have scintific statement its true or falls

sanchari said...

nde maste bushna ngal viswasi akkit karyallya ayala pandenne nhammala kalanatham mast nhammala alakkeekknu athond ayala nglena idtholim nhammakk manda a koottathl indira gandinim idtholim
if you wand reference i will post later
thank you mr jabbar