എം എന്‍ കാരശ്ശേരി
രാജഗോപാല്‍ വാകത്താനം
അധ്യക്ഷന്‍: ഡോ. പിടി രാമചന്ദ്രന്‍
സ്വാഗതം: പാറക്കല്‍ മുഹമ്മദ്
സദസ്സ്
----------------------------------------------------------------
കേരളത്തിലും ഇന്ത്യയിലും മതഭീകരശക്തികള്‍ വളരാന്‍ ഇട വരുത്തിയതില്‍ മുഖ്യ കാരണക്കാര്‍ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയക്കാര്‍തന്നെയാണെന്ന് എം എന്‍ കാരശ്ശേരി പറഞ്ഞു. സാമ്രാജ്യത്വ വിരോധത്തിന്റെ പേരില്‍ മതഭീകരവാദികളെ പ്രോത്സാഹിപ്പിക്കാനും അതു വഴി സാമുദായിക വോട്ട് നേടാനും ശ്രമിച്ചവര്‍ സാമ്രാജ്യത്വത്തിനു താല്പര്യങ്ങള്‍ മാത്രമേയുള്ളു ,നിലപാടുകളില്ല എന്ന കാര്യം വിസ്മരിച്ചു. താലിബാനെയും സദ്ദാമിനെയും വളര്‍ത്തിയത് അമേരിക്ക തന്നെയായിരുന്നു. ആ സദ്ദാം അമേരിക്കയുടെ ശത്രുവായതോടെ കമ്യൂണിസ്റ്റുകാരും ഇസ്ലാമിസ്റ്റുകളും സദ്ദാമിന്റെ പേരില്‍ കൂട്ടു ചേര്‍ന്നു.
അബ്ദുന്നാസര്‍ മ അദനിയുടെ പേരില്‍ ഇളകി മറിഞ്ഞ കേരള നിയമസഭയില്‍ ചേകനൂര്‍ മൌലവിയുടെ പേരു പോലും പരാമര്‍ശിക്കാന്‍ അരുമുണ്ടായില്ല. നാലു മന്ത്രിമാര്‍ ചേര്‍ന്ന് മ അദനിയെ സ്വീകരിക്കുമ്പോള്‍ അദ്ദേഹം ഇരുപതില്‍ പരം ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു.
മുസ്ലിം സ്ത്രീയുടെ അനന്തരാവകാശനിയമം തികഞ്ഞ മനുഷ്യാവകാശ ലംഘനമായിട്ടും കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് ആ നിയമത്തില്‍ കൈവെക്കുകയില്ല എന്നാണ്.
മതത്തിന്റെ പേരിലാകുമ്പോള്‍ ഏതു ക്രിമിനല്‍ കുറ്റവും ന്യായീകരിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. ഭരണ കൂടങ്ങള്‍ നീതി നിര്‍വ്വഹിക്കാന്‍ മടിക്കുന്നത് ഭീകരത ക്കു വളം വെക്കുന്നു. പണത്തിന്റെ ആധിപത്യവും ഭീകരവാദത്തെ പരിപോഷിപ്പിക്കുന്നു. മാധ്യമങ്ങളാകട്ടെ ഇത്തരം വാര്‍ത്തകള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നതിനാല്‍ ചെറുപ്പക്കാര്‍ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടകയാണു ചെയ്യുന്നത്. അദ്ദേഹം പറഞ്ഞു.
യുക്തിവാദിസംഘം പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Subscribe to:
Post Comments (Atom)
19 comments:
കാരശ്ശേരിയുടെ പ്രസംഗം വീഡിയോ ഉടന്‍ ലഭ്യമാകും !
വാര്‍ത്ത മാതൃഭൂമിയില്‍
എം.എൻ കാരശ്ശേരിയോട് ഒരു പരിധിവരെ യോജിക്കുന്നു... രാഷ്ട്രീയപാർട്ടികൾ മുതലെടുപ്പിനായി മതത്തെ വർഗീയമായി ഉപയോഗിച്ച് വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കുന്നു... വർഗീയ ധ്രുവീകരണം തുറന്നുവിട്ട കുടത്തിലെ ഭൂതമാണ്... തിരിച്ചു കയറ്റുക ശ്രമകരവും...
മതം രാഷ്ട്രീയത്തിൽ ഇടപ്പെടുന്നതിനേക്കാൾ രാഷ്ട്രീയമാണ് മതത്തിലിടപ്പെടുന്നത്... മതപ്രീണനം നടത്തുന്ന രാഷ്ട്രീയപ്പാർട്ടികളാണ് വർഗീയ ലഹളകളുടെ ഉത്തരവാദികൾ... വൻകലാപങ്ങളുടെ പിന്നിൽ രാഷ്ട്രീയ നേതാക്കൾ അഴിഞ്ഞാടാറുണ്ട്... അയോദ്ധ്യയിൽ അദ്വാനി... ഗുജറാത്തിൽ മോഡി... മുംബൈയിൽ താക്കറേ...
ഇതിന്റെയോക്കെ കൂടെ മത ഭീകരവാദികൾ വളരുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത് “നിശബ്ദമായി ഈ ഭീകരവാദികളെ സഹായിക്കുന്ന മത വിശ്വസികളും” ഈ മത വിശ്വസികളിലാണ് രാഷ്ട്രീയപാർട്ടികളുടെ കണ്ണ്... കൈവെട്ട് കേസ്സിലെ പ്രതി ജയിക്കുന്നു... പക്ഷെ മറ്റുള്ളവർ തോൽക്കുന്നു... അതാണ് നിശബ്ദ സഹായം...
മദനിയിലേക്ക് വരുകയാണെങ്ങിൽ... ഉസ്താദാണ്... എന്തിന്റെ ഉസ്താദ്? മുസ്ലീം യുവജനങ്ങളെ വഴി തെറ്റിച്ചതിന്റെ ഉസ്താദ്... ഉമ്മൻചാണ്ടി ജയിലിൽ പോയി സന്ദർശിക്കുന്നു... വോട്ട് ഉറപ്പിക്കുന്നു... സ്വീകരണം കൊടുക്കുന്നു... പിണറായി വോട്ട് തേടി വേദി പങ്കിടുന്നു... ചേക്കനൂരിന്റെ പേര് പറഞ്ഞ് ചുമ്മാ കിട്ടുന്ന നാല് വോട്ട് കളയാൻ ഒരു എം.എൽ.എ യും തയ്യാറല്ല...
ജോസ് തെറ്റയിൽ പറയുന്നു ശബരിമലയിലേക്ക് പോകുന്ന ബസ്സുകളിൽ അയ്യപ്പന്റെ ഫോട്ടൊയൊ സ്വാമി ശരണം സ്റ്റിക്കറോ പതിക്കേണ്ടതില്ല... കടന്നപ്പള്ളി പറയുന്നു ധൈര്യമായി ഫോട്ടോയും സ്റ്റിക്കറും പതിച്ചോള്ളു...
അല്ല മാഷേ കാരശ്ശേരി യുക്തിവാദിയായോ ?
മദനി പ്രശ്നത്തില്‍ താങ്കളെ പോലെയുള്ളവര്‍ എടുക്കുന്ന നിലപാടുകളാണ് യഥാര്‍ത്ഥത്തില്‍ ഒരു വിഭാഗം ആളുകളെ തീവ്ര വാദത്തിലേക്ക് നയിക്കുന്നത്.
മദനി ചെയ്ത തെറ്റുകള്‍ക്ക് അദ്ദേഹത്തെ വിചാരണ ചെയ്ത് ശിക്ഷിക്കണം, അതില്‍ ആര്‍ക്കും അഭിപ്രായ വിത്യാസമില്ല.
പക്ഷെ വിചാരണ കൂടാതെ ഒരു പൌരനെ ഒരു പതിറ്റാണ്ട് കാലം ജയിലില്‍ അടക്കാന്‍ ഒരു പരിഷ്കൃത രാജ്യത്തും വകുപ്പില്ല. ആറു മാസത്തിനുള്ളില്‍ അന്വേഷണ ഏജന്‍സിക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ ജാമ്യം നല്‍കണം എന്ന വകുപ്പുണ്ട് ഇവിടെ എന്നാണറിവ്, അപ്പോഴാണ് മദനി പുറത്തിറങ്ങിയാല്‍ രാജ്യ സുരക്ഷ അപകടത്തിലാകും എന്നാ ന്യായം പറഞ്ഞു അദ്ദേഹത്തിന്റെ യൌവനതിനെ നല്ലൊരു ഭാഗം, കോടതി വെറുതെ വിട്ട ഒരു കേസിന്‍റെ പേരില്‍ നമ്മുടെ ഭരണ കൂടം ഹോമിച്ചത്.
അനീതി ആറു ചെയുതാലും അനീതിയാണ് എന്ന് പറയാനുള്ള തന്റേടം പലര്‍ക്കും ഇല്ലത്താതിന് കാരണം വര്‍ഗീയവത്കരിക്ക പ്പെട നമ്മുടെ പൊതു സമൂഹമാണ്.
മദനി പണ്ട് നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ അപകടകരമായിരുന്നത് പോലെ, ഇന്ന് ജബ്ബാര്‍ മാഷെ പോലെ യുള്ള യുക്തിവാദികള്‍ എന്ന് അവകാശപ്പെടുന്ന, അസഹിഷ്ണുക്കലായ വര്‍ഗീയ വാദികളുടെ, വൈകാരികത മുറ്റിയ പ്രസഗങ്ങളും, എഴുത്തുകളും, ഒരുമത സമൂഹത്തിനെതിരെ ഭൂരിപക്ഷ വികാരം ഉയരാന്‍ ഇടയാക്കാവുന്നതും അത് ഭൂരിപക്ഷം വര്‍ഗീയവാദം ഉടലെടുക്കവുന്ന്തും ആണ്. ജബാര്‍ മാഷിന്റെ ബ്ലോഗില്‍ ഫാനുകള്‍ അധികവും, യുക്തിവാദികള്‍ അല്ല എന്നതിനും ഇതാണ് കാരണം.
കാരശ്ശേരി മഅദനിയെയല്ല കുറ്റപ്പെടുത്തിയത്. അദ്ദേഹത്തെ വിചാരണക്കായി 9 വര്‍ഷം തടവിലിട്ടതിനെ ആരും ന്യായീകരിക്കുന്നുമില്ല. എന്നാല്‍ ജയില്‍ മോചിതനായി വന്ന അദ്ദേഹത്തിന് നെത്സണ്‍ മണ്ടേലക്കെന്ന വണ്ണം സ്വീകരണം നല്‍കാന്‍ ഒരു ഭരണകൂടം കാണിച്ച നാണം കെട്ട വ്യഗ്രതയെയാണു വിമര്‍ശിച്ചത്.
മദനി പ്രതിയായ കേസില്‍ തന്നെ കാളികാവിലെ ഒരു അയ്യപ്പനും പ്രതിയായിരുന്നു. അയ്യപ്പന്‍ ഉണ്ടാക്കി വിറ്റ ഒരു തോക്ക് പ്രതികളുടെ കയ്യില്‍ നിന്നും കിട്ടി എന്നതായിരുന്നു കുറ്റം. ആ കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചു നല്‍കാവുന്ന പരമാവധി ശികഷ നാലോ അഞ്ചോ വര്‍ഷം തടവാണ്. എന്നിട്ടും ആ പാവം 9 വര്‍ഷം വിചാരണത്തടവില്‍ കിടന്നു. അയാളുടെ കുടുംബം പട്ടിണിയിലായിരുന്നു. ആരും തിരിഞ്ഞു നോക്കിയില്ല. ഞാന്‍ ഒരിക്കല്‍ ആ വീട്ടില്‍ പോയി. അവിടെ കണ്ട കാഴ്ച്ച ദയനീയമായിരുന്നു. വീടിന്റെ വരാന്തയുടെ ചുമരില്‍ ഇ എം എസ്സും എ കെജിയും നായനാരുമൊക്കെ തൂങ്ങിക്കിടക്കുന്നു. അവരെക്കാള്‍ ചെറിയ ഏതാനും ദൈവങ്ങളും !
സ്വന്തം പാര്‍ട്ടി കുടുംബമായിട്ടും ഈ പാവത്തിന്റെ വീട്ടില്‍ തിരിഞ്ഞു നോക്കാന്‍ ഒരു സഖാവും ഉണ്ടായില്ല. ജയില്‍ മോചിതനാകുമ്പോള്‍ 22 മറ്റു കേസുകളില്‍ കൂടി പ്രതിയായ മ അദനിയുടെ പിന്നാലെ മന്ത്രിക്കൂട്ടം ജാഥ നയിച്ചത് വോട്ടു മാത്രം നോക്കിത്തന്നെ. നീതിയായിരുന്നു പ്രശ്നമെങ്കില്‍ മ അദനിയെപ്പോലെ വിചാരണ അനന്തമായി നീളുന്ന എത്രയോ കേസുകളും പ്രതികളുമുണ്ട്. അവിടെയൊന്നുമില്ലാത്ത നീതി ബോധം ഇവിടെ മാത്രം എന്തേ എന്നാണു കാരശ്ശേരി മാഷുടെ ചോദ്യത്തിന്റെയും പൊരുള്‍. ചേകനൂര്‍ മൌലവിയെ കുറിച്ച് മിണ്ടാന്‍ പോലും ആരുമുണ്ടായില്ല. അദ്ദേഹത്തിനു വോട്ടില്ലല്ലോ!!കൊലയാളികള്‍ വോട്ടു ബാങ്കുള്ളവരും !!!
രാഷ്ട്രീയക്കാര്‍ വോട്ടിനു വേണ്ടി അതിരു വിട്ടു മതങ്ങളെയും സമുദായങ്ങളെയും തീവ്രവാദികളെയുമൊക്കെ പ്രീണിപ്പിക്കുന്നതാണു നാട്ടില്‍ ഭീകരവാദം വളരാന്‍ കാരണമായതെന്നാണു കാരശ്ശേരി പറഞ്ഞത്. മറ്റു കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അടിസ്ഥാനകാരണമായ മതവിശ്വാസത്തെ അദ്ദേഹം പരാമര്‍ശിച്ചില്ല. മതം ഇതിനൊന്നും കാരണമല്ല എന്ന പൊതു ബോധം തന്നെയാണദ്ദേഹത്തിനുമുള്ളത്. ഞാന്‍ അതിനോടാണു വിയോജിക്കുന്നത്. മനുഷ്യനോടു കഴുത്തറുക്കാന്‍ നിരന്തരം ആജ്ഞാപിച്ചുകൊണ്ടിരിക്കുന്ന മതവെളിപാടുകളാണ് ഈ കാര്യത്തില്‍ യഥാര്‍ത്ഥ ബോമ്പ്. രാഷ്ട്രീയക്കാരും സാമ്രാജ്യത്വവാദികളുമൊക്കെ ഈ വെടിമരുന്നിനു തീ കൊളുത്താന്‍ തീപ്പെട്ടിയുരക്കുന്നവര്‍ മാത്രം. ദൈവം തമ്പുരാന്‍ ആകാശത്തുനിന്നും കെട്ടിത്താഴ്ത്തിയെന്നു പറയുന്ന വെളിപാടു കിതാബുകളാണ് ആ വെടി മരുന്ന്. അതിനെ നിര്‍വീര്യമാക്കാനാണു നാം ശ്രമിക്കേണ്ടത്. അതേ ശാശ്വത പരിഹാരമാകൂ !
ഒരു നിരപരാധിയെ (കുറ്റം തെളിയിക്കപ്പെടാതിടാത്തോളം നിരപരാധിയാണ് എന്നാണല്ലോ വെപ്പ്) ഒമ്പത് വര്‍ഷം ജയിലിലടച്ചതിനു ശേഷം, നിങ്ങള്‍ക്കെതിരെ കുറ്റം ഒന്നുമില്ല നിങ്ങളെ വെറുതെ വിട്ടിരിക്കുന്നു എന്ന് പറയുന്ന ഏര്‍പ്പാടിനെ, ന്യായീകരിക്കുന്നില്ല എന്ന് പറയുന്നതാണ് യുക്തിവാദികള്‍ കപട മതേതരവാദികളും ആകെ ചെയ്യുന്നത്.
മദനിക്കെതിരെ താന്കള്‍ പറഞ്ഞ ഇരുപതു കേസുകള്‍ പ്രകോപനപരവും, വൈകാരികവുമായി പ്രസഗിചതിന്റെ പേരില്‍ ആണ്, താങ്കള്‍ താങ്കളുടെ ബ്ലോഗില്‍ ചെയ്യുന്ന അതെ കാര്യം.
അതില്‍തെന്നെയും പില്‍കാലത്ത് അദ്ദേഹം ഖേദം പ്രകടിപ്പിച്ചതായും അറിയാം, അതിനാല്‍ ആ കേസുകളില്‍ എത്രയും പെട്ടന്ന് വിചാരണ ചെയ്തു നിയമം അനുശാസിക്കുന്ന ശിക്ഷ കൊടുക്കാന്‍ ആവശ്യപ്പെടുകയാണ് യഥാര്‍ത്ഥ യുക്തിയും മാനവിക സ്നേഹവും ഉള്ളവര്‍ ചെയ്യേണ്ടത്, അല്ലാതെ "തീവ്ര വാദിയായ"
മദനിക്ക് ഒരിക്കലും മാനസാന്ധരം വരില്ല എന്ന മുന്വിധിയോടു കൂടി അയാളെ മുസ്ലിം തീവ്ര വാദത്തിന്റെ പ്രതീകം ആയി അവതരിപ്പിക്കുകയല്ല വേണ്ടത്.
പ്രത്യേകിച്ചും മദനി സ്വയം തെന്നെ തീവ്ര വാദത്തിന്റെ ഇരയായി ഒരു കാലു നഷ്ടപ്പെട്ടവനാണ് എന്ന് കൂടി ഓര്‍ക്കുമ്പോള്‍.
മദനിക്ക് ഒരു കാലത്തും മതെതരനാകാന്‍ കഴിയില്ല എന്ന വര്‍ഗീയതയില്‍ അധിഷ്ടിതമായ മുന്‍ വിധിയാണ്, ഒമ്പത് വര്‍ഷത്തെ തടവ് ജീവിതത്തിനു ശേഷം, നിരപരാധി എന്ന കോടതി വിധിയുമായി പുറത്തിറങ്ങിയ, പി ഡി പി എന്ന മതേതതര സ്വയം അവകാശപ്പെടുന്ന പാര്‍ടിയുടെ നേതാവ് മദനിയെ, നീതി നിഷേധത്തിന്റെ ഇരയാണ് എന്ന് കണ്ടു സ്വീകരിച്ചവരെ കുറ്റപ്പെടുത്തുന്നത് പിന്നില്‍.
മദനിയുടെ പണ്ടത്തെ പ്രസംഗങ്ങത്തിനേക്കാളും, ജബ്ബാര്‍ ജബ്ബാര്‍ മാഷിന്റെ ബ്ലോഗിനെക്കാലും വര്‍ഗീയവും, വൈകാരികവും, വിദ്വേഷപരവുമായ പ്രസഗങ്ങള്‍ മലയാളത്തില്‍ നടന്നത് യൂട്യൂബ് നോക്കിയാല്‍ കാണാന്‍ കഴിയും, ഇവരെയൊന്നും, ഒരു സമുദായത്തിന്റെ ഭീകരതയെ പ്രതീകവത്കരിക്കാന്‍ ആരും ഉപയോഗിക്കുന്നില്ല എന്ന് മാത്രമല്ല ഒരു യുക്തിവാദിയും ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കാന്‍ പോലും ആവശ്യപ്പെട്ടതായി കാണുന്നില്ല.
അയ്യപ്പന്‍ മദനിയുടെ അംഗരക്ഷകനായിരുന്നതാണ് അദ്ദേഹത്തെ കോയമ്പത്തൂര്‍ കേസുമായി ബന്ധിപ്പിച്ച പ്രധാന കണ്ണി എന്നാണ് എന്റെ ഓര്മ.
ആര്‍ക്കാണു വര്‍ഗ്ഗീയതയുടെ വയറിളക്കം പിടിച്ചിട്ടുള്ളതെന്ന് സുബൈറിനെപ്പോലുള്ളവരുടെ പ്രതികരണങ്ങള്‍ കാണുന്നവര്‍ക്കൊക്കെ അറിയാം !
ഇവിടെ ഹിന്ദു വര്‍ഗ്ഗീയതയെയും ഹിന്ദു മതവിശ്വാസത്തെയും അതിന്റെ ജീര്‍ണതകളെയുമൊക്കെ അതി നിശിതമായി വിമര്‍ശിക്കുന്ന നിരവധി ‘ഹിന്ദു മതേതരവാദികള്‍ ’നമ്മുടെ ഇടയിലുണ്ട്. അവരുടെ അഭിപ്രായങ്ങളൊക്കെ കേട്ട് ഇവിടെയുള്ള ഹിന്ദുക്കളെ കശാപ്പു ചെയ്യണമെന്ന് ഏതെങ്കിലും മുസ്ലിമിനു തോന്നിയിട്ടുണ്ടോ സുബൈറേ? പിന്നെയെങ്ങനെയാ എന്റെ ഇസ്ലാം മതവിമര്‍ശനം കണ്ട് ഹിന്ദുക്കള്‍ മുസ്ലിംങ്ങളെ ആക്രമിക്കാന്‍ വരുക ? ഞാന്‍ എന്റെ സമുദായത്തെയും എന്റെ മതത്തെയുമാണു വിമര്‍ശിക്കുന്നത്. അതെങ്ങനെയാ വര്‍ഗ്ഗീയതയാവുക?
നിങ്ങളൊക്കെ സ്വന്തം മതത്തെ - അതിന്റെ നെറികേടുകളെ- നീതീകരിക്കുകയും അന്യരെ കടന്നാക്രമിക്കുകയും ചെയ്യുന്നു. അതാണു വര്‍ഗ്ഗീയത !!!
കാരശ്ശേരിയുടെ ഉദ്ഘാടനപ്രസംഗം ഒന്നാംഭാഗം വീഡിയോ
കാരശ്ശേരിയുടെ പ്രസംഗം രണ്ടാംഭാഗം
ഞാന്‍ എന്റെ സമുദായത്തെയും എന്റെ മതത്തെയുമാണു വിമര്‍ശിക്കുന്നത്
==============
അതേതാ മാഷിന്റെ മതവും സമുദായവും?
യുക്തിവാദിയായ മാശുക്കും മതവും സമുദായവുമോ?
ഹമീദ് കാരശ്ശേരി യാദികളില്‍ നിന്നും വിത്യസ്തമായി മാഷില്‍ ഞാന്‍ കണ്ട ഒരു ഗുണം മാഷ് മുസ്ലിമല്ല എന്ന് തുറന്നു സംമാടിക്കുന്നുണ്ട് എന്നതാണ്. ആ സത്യസന്ധതയെ ഞാന്‍ അഭിനന്ദിക്കുന്ന്തോടൊപ്പം, ഇസ്ലാമിനെ താങ്കളുടെ മതമായി എണ്ണരുത് എന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.
ഹമീദിനും കാരശേരിക്കും ഇനിയും ഉറപ്പില്ല തങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന്.
അടുത്ത പരിപാടി
ചൂടോടെ ബ്ലോഗിലിട്ടതിനു നന്ദി പറയട്ടെ.
കാരശ്ശേരിയുടെ പ്രസംഗം പൂര്‍ണ്ണമായി കേള്‍ക്കാനായില്ല.
പ്രശാന്തിന്റെ വീഡിയോ കണ്ട് നഷ്ടം പരിഹരിക്കാമെന്നു കരുതുന്നു.
ഇന്ത്യയില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയത എന്ന പേരിലൊരു വര്‍ഗ്ഗീയത ഇല്ലെന്നും ന്യൂനപക്ഷ വര്‍ഗ്ഗീയതകള്‍ മാത്രമാണ് ഉള്ളതെന്നുമാണ് എന്റെ ശക്തമായ നിലപാട്. ജബ്ബാര്‍ മാഷ് എന്തു പറയുന്നു?
മദനി അകത്തായാലും പുറത്തായാലും അത് കേരളത്തില്‍ മുസ്ലിം വര്‍ഗ്ഗീയതയെ വളര്‍ത്തിയിട്ടേയുള്ളൂ.അനാവശ്യമായി അകത്തിട്ട് ഭരണകൂടം കാട്ടുന്ന പിടിപ്പുകേട് കുഴപ്പങ്ങള്‍ക്കുള്ള കാരണങ്ങളീല്‍ ഒന്നാണ്.മദനിയുടെ തീപ്പൊരി മറ്റൊരു രാജ്യത്തും അനുവദിക്കപ്പെടുകയില്ല,ഈ മണ്ണിനെ മറ്റൊരു ഗുജറാത്താക്കാന്‍ മദനികളുടെ ആവശ്യം സ്വംഘപരിവാറിനു നന്നായറിയാം. അത് ഇപ്പോല്‍ NDF നന്നായി നടത്തുന്നുമുണ്ട്,അതിന്റെ തെളിവാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ BJP യ്ക്കു കിട്ടിയ തിരിച്ചു വരവിന്റെതായ നേട്ടം.SDPI യ്ക്കു കിട്ടുന്ന ഓരോ വോട്ടും BJP പെട്ടിയില്‍ പത്തെണ്ണം വീഴ്ത്തും.ഓരോ ഫര്‍ദ്ദയും പത്തിനെ പതിനെന്നാക്കും,പള്ളികളില്‍ നിന്നും റോഡിലെക്കു വ്യാപിക്കുന്ന ജുമാനിസ്കാരങ്ങള്‍ പെട്ടിക്കനം കൂട്ടും,വഴിവക്കിലെ മുസ്ലിം പോസ്റ്റര്‍ ബാഹുല്യം RSS ബോധം ഉയര്‍ത്തും,തബ്ലീഹികള്‍ ഹിന്ദുമനസ്സിനെ പ്രലോഭിപ്പിക്കും,ചുരുക്കത്തില്‍ ഹിന്ദു മതം കേരളത്തിലും ഒരു ഇസ്ലാം പതിപ്പാകും.ഇതെക്കെ
എടുത്തുപറയുന്നവര്‍ എങ്ങനെ വര്‍ഗ്ഗിയവാദികളാകും .ജബ്ബാര്‍ മാഷും കാരാശ്ശേരിയും ചേന്നമംഗലൂരും വ്യത്യസ്ത വാക്കുകളാല്‍ ഇതു തന്നെയാണ് കേരളത്തോടു പറഞ്ഞുകൊണ്ടിരിക്കുന്നത്.ദയവു ചെയ്ത് ഇവരെ ചെളിയഭിഷേകം ചെയ്യരുത്.
മുഴുവന്‍ വീഡിയോകളും അപ്ലോഡ് ചെയ്തുകഴിഞ്ഞു. എവിടെ കാണാം: http://rationalthoughts.org/2010/11/08/video-of-the-seminar-conducted-by-kerala-yukthivadi-sangham-at-perinthalmanna/
http://rationalthoughts.org/2010/11/08/video-of-the-seminar-conducted-by-kerala-yukthivadi-sangham-at-perinthalmanna/
മുഴുവന്‍ വീഡിയോകളും മുകളിലെ താളില്‍ ഉണ്ട്.,
മദനി മാത്രമാണോ നമ്മുടെ നിയമ വ്യവസ്ഥയില്‍ കുടുങ്ങി അനീതിക്കിരയായിരിക്കുന്നത്? മറ്റനേകം പേരുണ്ട്? അവര്‍ക്ക് വേണ്ടി ആരും ശബ്ദം ഉയര്‍ത്തുന്നില്ല്? എന്തു കൊണ്ട്? where is Chekannoor Maulavi? അദ്ദേഹം മനുഷ്യനല്ലെ?
ഈ രാഷ്ട്രീയക്കാര്‍ തന്നെയാണ് മതഭീകരത വളര്‍ത്തിയത് . ഇന്ത്യ കണ്ട ഏറ്റവും വലിയ മതഭീകരന്മാരില്‍ ഒരാള്‍ ആയ ടിപ്പുവിനെ ഇവര്‍ മതെതരനാക്കി.മുസ്ലിങ്ങളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തുകയായിരുന്നു ലക്‌ഷ്യം
ഇവിടെ
വായിക്കുക.
Post a Comment