Saturday, June 26, 2010

കോടീശ്വരന്മാര്‍ സ്വത്തില്‍ പാതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നു.


ന്യൂയോര്‍ക്ക്: അമേരിക്കയിലെ നാല്പത് കോടീശ്വരന്മാര്‍ സ്വത്തില്‍ പാതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നു.

ലോകത്തെ കോടീശ്വരന്മാരില്‍ രണ്ടാംസ്ഥാനക്കാരനായ ബില്‍ ഗേറ്റ്‌സും മൂന്നാംസ്ഥാനത്തുള്ള വാറന്‍ ബുഫെയുമാണ് ഈ പുത്തന്‍ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഈ സംരംഭത്തില്‍ പങ്കാളികളാകുന്നവരുടെ പേരുവിവരം 'ദ ഗിവിങ് പ്ലെഡ്ജ്' എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബെര്‍ഗ്, മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലെന്‍, ഒറാക്കിള്‍ സ്ഥാപകന്‍ ലാറി എലിസണ്‍, ഹോളിവുഡ് സംവിധായകന്‍ ജോര്‍ജ് ലൂക്കാസ്, ഹില്‍ട്ടന്‍ ഹോട്ടല്‍ സ്ഥാപകന്‍ കൊണ്‍റാഡ് ഹില്‍ട്ടന്റെ മകന്‍ ബാരന്‍ ഹില്‍ട്ടന്‍ തുടങ്ങിയവര്‍ ഈ സംരംഭത്തില്‍ പങ്കാളികളാണ്.

ഫോബ്‌സ് മാസിക ഈ വര്‍ഷം പുറത്തുവിട്ട കണക്കനുസരിച്ച് 5300 കോടി ഡോളറാണ് (2.4 ലക്ഷം കോടി രൂപ) ബില്‍ ഗേറ്റ്‌സിന്റെ സ്വത്ത്. ബുഫെയുടേതാകട്ടെ 4700 കോടി ഡോളറും (2.1 ലക്ഷം കോടി രൂപ). 1750 കോടി ഡോളറാണ് (80,000 കോടി രൂപ) ബ്ലൂംബെര്‍ഗിന്റെ സ്വത്ത്. ലോറന്‍സ് എലിസന്‍േറതാകട്ടെ 2800 കോടി ഡോളറും (1.2 ലക്ഷം കോടി രൂപ).
[മാതൃഭൂമി 6-8-2010]
------
ശുദ്ധ നിരീശ്വരവാദികളാണ് ബില്‍ഗേറ്റ്സ് ഉള്‍പ്പെടെ ഇതില്‍ പലരും !
മനുഷ്യനന്മയ്ക്ക് ദൈവവിശ്വാസം വേണ്ട എന്നു സാരം !!
പരലോകത്തെ പ്രതിഫലം മോഹിക്കാതെ തന്നെ മനുഷ്യന്‍ നന്മ ചെയ്യും .