Tuesday, March 30, 2010
റിങ് ടോണും ദൈവവും !
ഈ ഫത് വ കണ്ടപ്പോള്‍ ഒരു പഴയ അനുഭവം ഓര്‍ത്തു. ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ്. മഞ്ചേരിയില്‍ നിന്നും മലപ്പുറത്തേക്കു ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. വഴിയില്‍ ഒരു അടഞ്ഞ ഗേയ്റ്റില്‍ വലിയ അക്ഷരത്തില്‍ എഴുതി വെച്ചിരിക്കുന്നു: NO GOD ; ബസ്സ് പെട്ടെന്നു കടന്നു പോയതുകൊണ്ട് ആ വീടേതാണെന്നൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അല്‍ഭുതപ്പെട്ടു. മലപ്പുറത്ത് ഇത്രയും ധീരനായ ഒരു നിരീശ്വരവാദിയോ? അയാളെ ഒന്നു പരിചയപ്പെട്ടിട്ടു തന്നെ കാര്യം ! സ്വന്തം വീടിന്റെ ഗെയ്റ്റില്‍ ദൈവം ഇല്ല എന്നൊക്കെ എഴുതി വെക്കണമെങ്കില്‍ അയാള്‍ക്കു ചില്ലറ ധൈര്യമൊന്നും പോരാ !!
മടക്ക യാത്രയില്‍ ഞാന്‍ ബസ്സിന്റെ ആ സൈഡില്‍ തന്നെ ഇരുന്ന് ശ്രദ്ധിച്ചു. അപ്പോള്‍ കണ്ടത് ഇങ്ങനെയായിരുന്നു : EXCEPT ALLAH ! മലപ്പുറത്തേക്കു പോകുമ്പോള്‍ തുറന്നിട്ട പാതി ഗേയ്റ്റ് തിരികെ പോരുമ്പോള്‍ അടഞ്ഞും മറ്റേതു തുറന്നുമാണു കിടന്നിരുന്നത്. സൂക്ഷിച്ചു നോക്കിയപ്പോള്‍ അത് ഒരു പള്ളിയാണെന്നും മനസ്സിലായി.
ലാ ഇലാഹ ഇല്ലല്ലാഹു എന്ന് രണ്ടു ഗെയ്റ്റിലുമായി എഴുതിയതാണെന്ന് എനിക്കു മനസ്സിലായില്ല. പിന്നെയല്ലേ റിങ് ടോണാണ് അതു പകുതിക്കു മുറിഞ്ഞതാണ് സാരമില്ല എന്നൊക്കെ പാവം ദൈവത്തിനു മനസ്സിലാകുന്നത്! അത്രയ്ക്കു ബുദ്ധിയും വിവേകവുമൊക്കെ മൂപ്പര്ക്കുണ്ടോ????
Subscribe to:
Post Comments (Atom)
62 comments:
റിങ് ടോണ്‍ കേട്ടാല്‍ ദൈവത്തിനു മനസ്സിലാകുമോ?
ഹ ഹാ.
കക്കൂസില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു പോകാമോ? എന്ന ചോദ്യത്തിന് ചാനല്‍ മറുപടിയായി ഗഫാര്‍ മൌലവി കൊടുത്ത ഫത് വ ഞാന്‍ മുമ്പ് ഉദ്ധരിച്ചിരുന്നതു കൂടി ഇതിനോടു ചേര്‍ത്തു വായിക്കുക.
മൊബൈല്‍ ഫോണില്‍ കുര് ആന്‍ സൂക്തം ഉണ്ടെങ്കില്‍ അതു പാടില്ല . ! കക്കൂസിനോട് നമുക്ക് അറപ്പു തോന്നുന്നതു മനസ്സിലാക്കാം. പ്രപഞ്ച നാഥനായ ദൈവത്തിനെന്താ കക്കൂസില്‍ കാര്യം ?
കഷ്ടം മതങ്ങളേ നിങ്ങള്‍ തന് ദൈവങ്ങള്‍ ...നിങ്ങളെക്കാളെത്ര യെത്ര ചെറുത്...!
ഈ ഫത്ത്വയ്ക്കും ശാസ്ത്രീയത അനേഷിച്ച് കണ്ടെത്തി സി.ക്കെ ലത്തീഫോ,ബിമ്മാപള്ളിയോ .. ബക്കറോ ഒരു പോസ്റ്റിടും കാത്തിരിക്കുക.
മൊബൈൽ ഫോണിനെപ്പറ്റി ഖുറാനിൽ പരാമർശിക്കാത്തതുകൊണ്ട് അതിന്റെ ഉപയോഗം തന്നെ അനിസ്ലാമികമല്ലേ? അതിനെതിരെ എന്തുകൊണ്ട് ഫത്വാ ഇറക്കുന്നില്ല?
ദൈവത്തിനു കോമണ്‍ സെന്സില്ലെങ്കിലും ദൈവത്തെ വായിക്കാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ക്കെങ്കിലും അതുണ്ടാകേണ്ടതല്ലേ. ഇവിടെ രണ്ടു കാര്യങ്ങളാണുള്ളതു.
1. ഫത്വ: അതിനുള്ള ഉത്തരം ജബ്ബാര്‍ മാഷിന്റെ പോസ്റ്റില്‍ തന്നെയുണ്ട്. റിംഗ് ടോണ്‍ പാതിമുറിയുന്നതു കൊണ്ട് ദൈവത്തിനു പ്രശ്നമൊന്നുമില്ല, പക്ഷെ അതു കേള്‍ക്കുന്ന മനുഷ്യര്‍ക്കുണ്ട്. പോസ്റ്റിലെ പാശ്ചാത്തലകഥയില് പറയുന്നതു പോലെ, ഒരു വാക്യത്തിന്റെ പകുതി വായിച്ചപ്പോള്‍ ജബ്ബാര്‍ മാഷ് ആ വാക്യത്തിന്റെ നേരെ വിപരീതാര്‍ഥമാണ് മനസ്സിലാക്കിയത്. ഇതു പോലെ തന്നെയാണ് ഖുര്‍ആനെന്നല്ല, മറ്റേതൊരു ഗ്രന്ഥത്തിലെ വാക്യങ്ങളും. പൂര്‍ണ്ണത കൈവരാത്ത വായനയുടെ അനന്തരഫലം തെറ്റിദ്ധാരണയായിരിക്കും. ഈയൊരു കാരണം കൊണ്ടാണ് അത്തരമൊരു ഫത്വ ഇറക്കിയത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
2. ലാ ഇലാഹ ഇല്ലല്ലാ എന്ന വാക്യത്തിന്റെ അര്‍ഥം പലപ്പോഴും തെറ്റിദ്ധാരണക്കിടയാക്കാറുണ്ട്. ആദ്യം അല്ലാഹ് എന്ന അറബി പദത്തിന്റെ അര്‍ഥം മനസ്സിലാക്കേണ്ടതുണ്ട്. അല്‍ + ഇലാഹ് എന്ന രണ്ട് പദങ്ങളാണ് അല്ലാഹ് എന്ന വാക്യത്തില്‍ പരിണമിക്കുന്നത്. 'അല്‍' എന്നാല്‍ ഇംഗ്ലീഷില്‍ 'ദ' എന്ന വാക്കിന്റെ അര്‍ഥമാണുള്ളത്. ഇലാഹ് എന്നാല്‍ ആരാധ്യന്‍ എന്ന അര്‍ഥതലവും. ഇതു രണ്ടും ചേര്‍ന്നുള്ള ഒരു അറബി പദമാണ് അല്ലാഹ് എന്നത്. അതായത്, 'ആ ആരാധ്യന്‍' എന്നൊക്കെ അര്‍ഥം പറയാം.
ലാ = ഇല്ല, അപ്പോള്‍ 'ലാ ഇലാഹ ഇല്ല അല്ലാഹ്' എന്നു പറഞ്ഞാല്‍ ആ ആരാധ്യനല്ലാതെ മറ്റൊരു ആരാധ്യനില്ല എന്നര്‍ഥം. ദൈവികതയുടെ ഏകത്വത്തെ സൂചിപ്പിക്കുന്നതിനുള്ള ഒരു വാക്യമാണിത്. അല്ലാതെ അല്ലാഹു എന്നത് ഒരു വിഭാഗത്തിന്റെ മാത്രം ദൈവവും അതല്ലാതെ മറ്റൊരു ദൈവമില്ല എന്നുമുള്ള അര്‍ഥതലങ്ങള്‍ പൂര്‍ണതയെത്താത്ത ഖുര്‍ആന്‍ വായനയുടെ ഫലമാണ്. മുസ്ലിം സമൂഹത്തില്‍ പലരും ഈ വാക്യത്തിനു നേരിട്ടുള്ള മലയാളാര്‍ഥം കൊടുക്കുന്നതും മറ്റുള്ളവരുടെ തെറ്റിദ്ധാരണക്കിടയാക്കുന്നുണ്ട്. അതിലൊന്നാണ് ജബ്ബാര്‍ മാഷ് ഇവിടെ സൂചിപ്പിച്ച ആ ഗേറ്റ് 'നൊ ഗോഡ് എക്സെപ്റ്റ് അല്ലാഹ്'. അര്‍ഥം ശരിയാണ്, പക്ഷെ അല്ലാഹ് എന്ന വാക്യത്തിന്റെ പരിഭാഷ കൂടി കൊടുക്കുകയാണെങ്കില്‍ മറ്റുള്ളവരെ തെറ്റിദ്ധാരണയില്‍ നിന്നും രക്ഷിക്കാന്‍ കഴിയും.
സസ്നേഹം
ഡ്രിസില്‍ മൊട്ടാമ്പ്രം
ആ ആരാധ്യന്‍ അല്ലാതെ വേറെ ആരാധ്യനില്ല !
ഏത് ആരാധ്യന്‍??????
---------
അല്ലാഹു എന്നത് ജാഹിലിയ്യാ കാലത്തേ അറബികള്‍ ആരാധിച്ചിരുന്ന ഒരു ആകാശ ദേവനായിരുന്നു ഡ്രിസീല്‍ ! മുഹമ്മദ് ഗോത്രങ്ങളെ ഏകീകരിക്കാനായി ആ ദൈവത്തെ ഒറ്റദൈവായി സ്വീകരിച്ച് മറ്റു ഗോത്ര ദൈവങ്ങളെ തള്ളിപ്പറഞ്ഞു . അത്രയേയുള്ളു.
ഒരു ഗോത്ര ദൈവത്തെ ഊതി വീര്‍പ്പിച്ചതിന്റെ എല്ലാ വൈകൃതങ്ങളും ഈ ദൈവത്തില്‍ പ്രകടവുമാണ്.
അറബിഭാഷയില്‍ അല്ലാഹ് എന്ന പദത്തിന് ബഹുവചനമോ ലിംഗഭേദമോ ഇല്ല. സാക്ഷാല്‍ ദൈവത്തെക്കുറിക്കാനല്ലാതെ മറ്റൊന്നിനും ഈ പദം ഉപയോഗിക്കാറുമില്ല. എല്ലാ മതക്കാരും അറബിഭാഷയില്‍ സാക്ഷാല്‍ ദൈവം എന്ന അര്‍ഥത്തില്‍ അല്ലാഹു എന്ന പദം തന്നെയാണ് ഉപയോ ഗിക്കുന്നത്. 'അല്ലാഹു'വിന് സമാനമായ എകദൈവികതയെക്കുറിക്കാനുള്ള ഒറ്റപദം സുപരിചിതമല്ലാത്തതിനാല്‍ അറബികളല്ലാത്ത മുസ്ലിംകളും ദൈവത്തെ 'അല്ലാഹു' എന്നുതന്നെ വിളിച്ചുവരുന്നുവെന്നു മാത്രം (ഖുര്‍ആന്‍ വായിച്ചു വളര്‍ന്ന ജീവിതപാശ്ചാത്തലമായിരിക്കാം ഇതിനു കാരണം). ഇതു തന്നെയാണ് 'ആ ആരാധ്യന്‍'. എല്ലാ മതസ്ഥരും വിശ്വസിക്കുന്ന ആ 'സത്യദൈവം', 'സാക്ഷാല്‍ദൈവം', 'പരമേശ്വരന്', 'ജഗന്നാഥന്' എന്നിവക്കുള്ള അറബി നാമമാണ് 'അല്ലാഹു'. പരമമായ ആ ശക്തി, ആ സത്യം.
മുഹമ്മദിന്റെ പ്രവാചകത്വത്തിനു മുമ്പുള്ള അറേബ്യ അല്ലാഹ് (ദ ഗോഡ് - ആ പ്രത്യേക ശക്തി)-ഇല് വിശ്വസിച്ചിരുന്നു. അതു തന്നെയാണ് പരമമായ ശക്തിയെന്നും വിശ്വസിച്ചു. പക്ഷെ, ഒട്ടനവധി ഉപദൈവങ്ങളുണ്ടായിരുന്നു. അവരുടെ ഉപദൈവങ്ങള്‍ അല്ലാഹുവിലേക്ക് ചേരുന്നുവെന്നവര് വിശ്വസിച്ചു. ആ പരമശക്തിക്ക് മക്കളും കുടുംബക്കാരുമൊക്കെയുണ്ടെന്ന് അവര്‍ ധരിച്ചു. ഈ ധാരണകളെ തിരുത്തിക്കൊണ്ടാണ് പ്രവാചകന് മുഹമ്മദ് കടന്നു വരുന്നത്. അല്ലാഹ് എന്ന ആ ഏകദൈവത്വം മാത്രമാണുള്ളതെന്നും ആ ശക്തിക്കു പങ്കാളികളെ കല്പിക്കുന്നത് മൂഢത്വമാണെന്നും പഠിപ്പിച്ചു. അതിനെയാണ് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന പദം വ്യക്തമാക്കുന്നത്.
ഇനി ഇങ്ങനെയൊരു ദൈവം ഉണ്ടോ എന്ന ചോദ്യമുന്നയിക്കുന്നുവെങ്കില് അത് മറ്റൊരു പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നതാണ് നല്ലത്. ഓരോ പോസ്റ്റുകള്‍ ഒന്നൊന്നായി ചര്‍ച്ച ചെയ്ത് തീര്‍ക്കുന്നതാണ് ആവര്‍ത്തനവിരസത ഒഴിവാക്കുന്നതിനു നല്ലത്.
കുടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കുക islammalayalam.net
:-) TRACKING...
രണ്ടു തോളത്തും മാലാഖമാരെ ഇരുത്തിക്കൊണ്ട് കക്കൂസില്‍ പോകുന്ന കാര്യം കഷ്ടമാണല്ലോ?
ആധുനിക ശാസ്ത്രം കണ്ടെത്തിയ സകലതും ഞങ്ങളുടെ ഗ്രന്ഥത്തിലുണ്ട് / ഞങ്ങളുടെ മഹര്‍ഷിമാര്‍ പണ്ടെ പറഞ്ഞതാണ് എന്നൊക്കെ മതത്തെ കണ്ണും മൂടി അനുസരിക്കുന്നവരും സ്വന്തം വിവേചന ബുദ്ധി ഉപയോഗിക്കാത്തവരും പറയാറുണ്ട്! പക്ഷെ അടുത്ത ഒരു 10 കൊല്ല കാലയളവില്‍ മനുഷ്യ രാശി, ഇതാ, ഈ കാണുന്ന കണ്ടുപിടുത്തങ്ങളില്‍ പുതിതായി ചെന്നെത്തും എന്ന് ആരും പറയുന്നില്ലെ, ! അതെന്താ ?
ഈ ആരാധ്യനല്ലാതെ വേറെ ആരാധ്യനില്ല. അപ്പൊ ആരാണ് ഈ ആരാധ്യന്‍ ?
എല്ലാ മതങ്ങളും പറയുന്നത് ഇതേകാര്യമാണ് .
ഞങ്ങളുടെ
ഈ ആരാധ്യനല്ലാതെ വേറെ ആരാധ്യനില്ല.
പകുതി മാത്രം ശരിയാണ്
ആരാധ്യനില്ല.
സൃഷ്ടികളുടെ മുമ്പില്‍ ആരാധനയ്ക്കു കെഞ്ചുന്ന ഈ അല്ലാഹു ഒരു ദൈവമേയല്ല; അതൊരു ഗോത്ര ദൈവം മാത്രം !
ഊതി വീര്‍പ്പിച്ച ഒരു ഗോത്രത്തലവന് !!
രാമായണം മുഴുവന്‍ വായിച്ചതിനു ശേഷം രാമന് സീതയ്ക്കെപ്പടി എന്ന് ചോദിച്ച പോലെയായി കാര്യങ്ങള്‍. 'ആ ആരാധ്യന്‍' ഒരു സമുദായത്തിന്റെ പ്രത്യേകദൈവമല്ല എന്ന് രണ്ട് കമന്റുകളിലായി വിശദീകരിച്ചിട്ടും വീണ്ടും അതുതന്നെ ചൊല്ലിക്കൊണ്ടിരിക്കുന്നതിലെ മനശ്ശാസ്ത്രം എനിക്ക് മനസ്സിലാകുന്നില്ല.
ഏത് ആരാധ്യന്‍?
മനസ്സിലായില്ല !
ഡ്രിസീല്‍ വിശദീകരിക്കുന്ന അര്‍ത്ഥമാണ് അല്ലാഹു എന്ന പദത്തിനെങ്കില് ഇസ്ലാമിന്റെ അടിസ്ഥാന സിദ്ധാന്തം തന്നെ തകിടം മറിയും.
ആരാധിക്കപ്പെടുന്ന എല്ലാം അല്ലാഹു ആണെങ്കില്‍ പിന്നെ വേറെ ദൈവങ്ങളുണ്ടാകുന്നതെങ്ങനെ? എല്ലാ ദൈവങ്ങളും അല്ലാഹു തന്നെയെന്ന് അല്ലാഹുവിനെങ്കിലും മനസ്സിലായാല്‍ കാര്യങ്ങള്‍ എത്ര നാന്നായിരിക്കും !
മറ്റു ദൈവങ്ങള്‍ എന്ന സംഗതി തന്നെയില്ലെന്നു അല്ലാഹു മനസ്സിലാക്കുന്നുവെങ്കില്‍ എന്തിന് “അന്യ ദൈവങ്ങളോട്” ഇത്ര അസൂയയും വിദ്വേഷവും ? എല്ലാ ആരാധനയും തന്റെ അക്കൌണ്ടില്‍ അങ്ങു വരവു വെച്ചാല്‍ പോരേ?
ഡ്രീസിലേ..
മുസ്ലിങ്ങളെ മണ്ടന്മാരാക്കാം എളുപ്പമാണ് കാരണം മണ്ട ഒരിക്കല്‍ പോലും വര്‍ക്ക് ചെയ്യാത്ത വര്‍ഗ്ഗമായതിനാല്‍, എല്ലാവരേയും ആ തട്ടില്‍ കാണരുത് .. എന്റെ മാഷേ വേറെ ആരാധ്യന്‍ ഇല്ലാ എന്ന് പറയുന്ന ദൈവം എന്തിനാ ഖുര്‍ആനിലെ 109 മത്തെ അധ്യാമായ അല്‍- കാഫീറൂണ് എന്ന അധ്യായം ?
മഷേ ഞാൻ ചോദിക്കുന്നത് ഇത് പോലെ മറ്റ് മതസ്ഥർ എഴുതിവെച്ചാൽ എങ്ങനെയിരിക്കും അമ്പലത്തിന്റെ മുന്നിൽ പരമശിവനല്ലാതെ ദൈവമില്ല, യേശുവല്ലാതെ ദൈവമില്ല. ഇങ്ങനെയാല നല്ല ചന്തമുണ്ടാകും നമ്മുടെ നാട് കാണാൻ.ഇതൊക്കെ അൽപ്പന്മാരുടെ മനസ്സില്‍വരുന്ന ചിന്തകളല്ലാതെ മറ്റൊന്നുമല്ല.
There is no mother except "UMMA"
There is no Father except "UPPA"
Thereis no other Holly book except "KHURAN"
There is no other language except "ARABIC"
ha,,,ha,,,ha,,
This comment may be a bit out of context.
A blog frm Outlook magazine by Sultan Shahin ,the editor of "NewAgeIslam".
The content of the blog is his oral statement to the Thirteenth session of UN Human Rights Council in Geneva on 16 March, 2010 .
Title :The Missing Introspection
link :http://outlookindia.com/article.aspx?264889
ഒരു മലയാളം ചാനലിൽ(പേരുപറയുന്നില്ല. ജീവൻ പോകാറായ ഒരുചാനൽ എന്നു മനസ്സിലാക്കുക) ഒരു പ്രത്യേക മാസത്തിൽ ദിവസവും വൈകുന്നേരം ഒരു ചോദ്യോത്തര പരിപാടി അരങ്ങേറാറുണ്ട്. ഒരു ചേച്ചി പ്രേക്ഷകരുടെ ചോദ്യങ്ങൾ വായിക്കുന്നു, വെള്ള കുപ്പായമിട്ട, തലയിൽ വെള്ളയും ചുവപ്പും കലർന്ന മുണ്ടിട്ട് താടിവച്ച ഒരു ചങ്ങാതി മറുപടി പറയുന്നു. ഒരു ദിവസം ഈ പരിപാടി കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. കാണാൻ ഭാഗ്യമില്ലാതിരുന്ന ഹതഭാഗ്യർക്കുവേണ്ടി ആ പരിപാടിയിൽ പ്രേക്ഷകർ ചോദിച്ച ചില ചോദ്യങ്ങളും അവയ്ക്ക് കൊടുത്ത മറുപടികളും കണ്ടുകൊണ്ടിരുന്ന എന്റെ ആത്മഗതവും:
ചേച്ചി: കൊണ്ടോട്ടിയിൽ നിന്ന് ....... ചോദിച്ചിരിക്കുന്നു..പല്ലിയെ കൊല്ലാമോ? അതിനെപ്പറ്റി എന്താണ് നമ്മു ടെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്?
ചേട്ടൻ:പല്ലി കൊല്ലപ്പെടേണ്ട ജീവിയാണെന്ന കാര്യത്തിൽ സംശയം വേണ്ട.പല്ലി ചെയ്യുന്ന ദുഷ്പ്രവർത്തികളെപ്പറ്റി നമ്മുടെ പുസ്തകത്തിൽ പലയിടത്തായി പറഞ്ഞിട്ടുണ്ട്. പല്ലിയെ ഒറ്റയടിക്ക് കൊന്നാൽ പ്രതിഫലം വലുതായിരിക്കും.. പല തവണത്തെ അടിയിലാണ് പല്ലി ചാവുന്നതെങ്കിൽ പരലോകത്തിൽ നമുക്കു കിട്ടുന്ന പ്രതിഫലവും കുറവായിരിക്കും.. നന്നായി പ്രാർത്ഥിക്കുക..ദൈവം അനുഗ്രഹിക്കട്ടെ.
ആത്മ:ഇതെ ക്രൂരമായി കൊല്ലപ്പെടേണ്ട ജീവിയാണ് പല്ലിയെങ്കിൽ ദൈവമേ നീ എന്തിന് അതിനെ സൃഷ്ടിച്ചു?
ചേച്ചി:കോഴിക്കോട്ടുനിന്നു......ചോദിച്ചിരിക്കുന്നു.കുറെനാളുകളായി എനിക്കു വിട്ടുമാറാത്ത തലവേദനയാണ്. ഒരുപാടു മരുന്നുകൾ കഴിച്ചു..ഒരുകുറവുമില്ല. ഇനി ഞാൻ എന്തുചെയ്യണം?
ചേട്ടൻ: ഒരു മരുന്നിനും സുഖപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ അതു ദൈവത്തിന്റെ പ്രവർത്തിയാണെന്ന് സഹോദരി മനസ്സിലാക്കുക.. നമ്മുടെ പുസ്തകത്തിലെ %^%^^%^(ഏതൊ കുറെ വാചകങ്ങൾ) ഒരു കടലാസ്സിലെഴുതി കഴുത്തിൽ ധരിക്കുക.. തീർച്ചയായും രോഗശമനമുണ്ടാകും. നന്നായി പ്രാർത്ഥിക്കുക..ദൈവം അനുഗ്രഹിക്കട്ടെ.
ആത്മ: വല്ല ബ്രയിൻ ട്യൂമറിന്റെയും തുടക്കമായിരിക്കും, പണ്ടാരമടങ്ങാൻ....കൊള്ളാവുന്ന ഏതെങ്കിലും ഡോക്ടറെ കാണിച്ച് തലയൊന്നു സ്കാൻ ചെയ്യിക്കുന്നത് നാന്നയിരിക്കും സഹോദരീ.
ചേച്ചി: കൊല്ലത്തുനിന്നും......... ചോദിച്ചിരിക്കുന്നു: ഉടുമ്പിനെ കൊല്ലാമോ? അതിന്റെ ഇറച്ചി ഭക്ഷിക്കുന്നതിന് നമ്മുടെ പുസ്തകത്തിൽ എന്തെങ്കിലും വിലക്കുകളുണ്ടോ?
ചേട്ടൻ: ഉടുമ്പിനെ കൊല്ലുന്നതിനോ അതിന്റെ ഇറച്ചി ഭക്ഷിക്കുന്നതിനോ ഒരു തടസ്സവുമില്ല.തടസ്സമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അതു അന്ധവിശ്വാസമാണെന്നു മനസ്സിലാക്കുക.എന്റെ ചെറുപ്പത്തിൽ ഞാൻ ഒരുപാട് ഉടുമ്പിനെ ഭക്ഷിച്ചിട്ടുണ്ട്.. ഇപ്പോൾ ഉടുമ്പിനെ കാണാൻ പോലും കിട്ടുന്നില്ല.നന്നായി പ്രാർത്ഥിക്കുക..ദൈവം അനുഗ്രഹിക്കട്ടെ.
ആത്മ: എങ്ങനെ കാണാൻ കിട്ടും? എല്ലാത്തിനേയും ചേട്ടൻ പിടിച്ചു തിന്നില്ലേ?
ചേച്ചി: അടുത്ത ചോദ്യം .......നിന്നു പേരുവയ്ക്കാത്ത ഒരു സഹോദരിയാണ്. 'ഞാൻ നോമ്പു നോറ്റ് എല്ല വിശുദ്ധിയോടു കൂടെയും ......ൽ പുണ്യകർമ്മം അനുഷ്ടിക്കാൻ പോയി..തൂണിൽ കല്ലെറിഞ്ഞു പരിശുദ്ധയായി തിരിച്ചു വന്നു..രണ്ടു ദിവസത്തിനു ശേഷം ഭയങ്കരമായ ഒരുപാപത്തിൽ വീഴുവാൻ ഇടയായി.എന്റെ മനസ്സിന്റെ ചാപല്യത്തിൽ ഞാൻ വീണുപോയി..ഇനി ഞാൻ അനുഷ്ടിച്ച പുണ്യകർമ്മത്തിന് ഫലമുണ്ടാകുമോ?
ചേട്ടൻ:......ന് പോയവർ ഇത്തരം പാപങ്ങൾ ചെയ്യാൻ പാടില്ലാത്തത്താണ്. എന്നാലും ദൈവം കാരുണ്യവാനും പാപങ്ങൾ ക്ഷമിക്കുന്നവനുമാകുന്നു. ഇനി ഇത്തരം ചാപല്യങ്ങളിൽ വീഴാതിരിക്കാൻ സഹോദരിയെ ദൈവം സഹായിക്കട്ടെ.നന്നായി പ്രാർത്ഥിക്കുക..ദൈവം അനുഗ്രഹിക്കട്ടെ.(പ്രാർത്ഥന, അനുഗ്രഹം എന്നിവക്കെല്ലാം വേറെന്തൊ പദമാണ് ചേട്ടൻ പറഞ്ഞത്.ഞാൻ മറന്നുപോയി)
ആത്മ: ചേച്ചിയുടെ വീടെവിടെയാണെന്നാ പറഞ്ഞത്??!!!!!
Don't write 'Mohd'.
Write always completely as 'Muhammad'
Because 'Mohd' = the dog with big mouth.
ഇതുവരെ എപ്പോഴെങ്കിലും 'Muhammad' എന്നതിന് പകരം 'Mohd' എന്നെഴുതിയിട്ടുള്ള മുസ്ലീമുകളുടെയും അമുസ്ലീമുകളുടെയും ജീവനും സ്വത്തും വിശ്വാസികള്‍ എപ്പോള്‍ നശിപ്പിച്ചു എന്ന് ചോദിച്ചാല്‍ മതി.
നബിയുടെ പേര് പട്ടി എന്ന അര്‍ത്ഥം വരുന്ന വിധത്തില്‍ ഒരിക്കലെങ്കിലും Mohd എന്നെഴുതിയവരും ഇതിനോടകം ചത്തുപോയവരുമായവര്ക്ക് ഇനി ആകെ അവശേഷിക്കുന്ന ഒരേയൊരു സാദ്ധ്യത നരകത്തില്‍ ഏത് മസാലപ്പൊടി ചേര്‍ത്ത് പൊരിക്കപ്പെടണം എന്ന് തീരുമാനിക്കുക മാത്രം!
വലിയവായന്‍ പട്ടികള്‍ എന്ന അര്‍ത്ഥത്തില്‍ 'Mohds' എന്ന വാക്ക് അത്തരം പട്ടികളുടെ വായ്കളേക്കാള് മിനിമം പത്തിരട്ടിയെങ്കിലും വലിയ വായ്കളുണ്ടെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ വക്കീലന്മാരുടെ കാര്യത്തില്‍ തുടര്‍ന്നും ഉപയോഗയോഗ്യമായതിനാല് പൂര്‍ണ്ണമായി ഉപേക്ഷിക്കേണ്ട കാര്യമില്ല എന്നാണെന്റെ പക്ഷം. അത്തരക്കാര്‍ വളരെ ആരാദ്ധ്യര്‍ ആയതിനാല്‍ വേണമെങ്കില്‍ അവരെ Great Mohds എന്നും വിളിക്കാമെന്ന് തോന്നുന്നു. വ്യക്തികളെ ബഹുമാനിക്കുന്നതിനേക്കാള്‍ ആരാധിക്കുന്നതാണല്ലോ ഭാരതീയന്റെ പണ്ടേമുതലുള്ള ജന്മവാസനയും! :)
വിചാരം , ആ അധ്യായം റദ്ദാക്കിയതറിയില്ലേ?
കിടങ്ങൂരാന്
പല്ലികളെ മാത്രമല്ല , പട്ടികളെയും കാക്കകളെയും കൊല്ലാന്‍ നബി കല്പ്പിച്ചിട്ടുണ്ട്. കറുത്ത പട്ടികള്‍ പിശാചുക്കളായതിനാല് അവയെ പ്രത്യേകം വംശനാശം വരുത്താനാണു നിര്‍ദേശം !
ഇതൊക്കെ ഇസ്ലാമിന്റെ രണ്ടാം പ്രമാണമായ ബുഖാരിയില്‍ തന്നെ ഉണ്ട്.
അല്ലാഹു ഒരു ഗോത്രദൈവം തന്നെ !
അല്‍ , ഇലാഹ് എന്നീ പദങ്ങള്‍ ലോഭിച്ചുണ്ടായ അല്ലാഹു എന്ന വാക്ക് ദൈവം എന്നു പൊതുവില്‍ വിവക്ഷിക്കപ്പെടുന്ന അറബി പദമാണെന്ന് ഇക്കാലത്ത് മുസ്ലിം പ്രചാരകര്‍ അവകാശപ്പെടാറുണ്ട്. അല്ലാഹുവിനെ ഒരു ഗോത്ര ദൈവ പദവിയില്‍ നിന്നും ആഗോള പദവിയിലേക്കും യൂണിവേഴ്സല്‍ ദൈവത്തിന്റെ ഉയരത്തിലേക്കും വലിച്ചു നീട്ടാനുള്ള ഈ പാഴ്ശ്രമം ഖുര്‍ ആനിലെ ഏതെങ്കിലും നാല് ആയത്തെടുത്തു വായിക്കുന്നതോടെ തകര്‍ന്നടിയും .
ഇക്കാലത്ത് ആരാധിക്കപ്പെടുന്ന ദൈവങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രാകൃത സ്വഭാവമുള്ള ഒരു വ്യക്തിദൈവമാണ് അല്ലാഹു. അന്യദൈവങ്ങളോടുള്ള തീരാത്ത പകയും അസൂയയും ഈ ദൈവത്തില്‍ പ്രകടമായിക്കാണാം. അന്യ ദൈവങ്ങളെ ആരാധിക്കുന്നവരോടാണീ ദൈവത്തിന് തീര്‍ത്താല്‍ തീരാത്ത പക. അത്തരം ആളുകളെ അവരുടെ ദൈവങ്ങളോടൊപ്പം തീക്കുണ്ഠത്തിലെറിഞ്ഞു കള്യും എന്നാണു ഭീഷണി !.
മറ്റു ദൈവങ്ങളെ ആരാധിക്കുന്നതൊഴികെ ഏതു വന്‍ കുറ്റവും അല്ലാഹു പൊറുക്കും. പക്ഷെ ആരാധന പങ്കുവെക്കാന്‍ മറ്റൊരുത്തന് വരുന്നത് അല്ലാഹുവിനു സഹിക്കാനാവില്ല.
إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ
لَوْ كَانَ هَـٰؤُلاۤءِ آلِهَةً مَّا وَرَدُوهَا وَكُلٌّ فِيهَا خَالِدُونَ
“നിശ്ചയമായും നിങ്ങളും അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ വിറകാണ്....അവ ഇലാഹുകള്‍ ആയിരുന്നെങ്കില്‍ നരകത്തില്‍ വന്നു ചേരുകയില്ലായിരുന്നു. എല്ലാവരും അതില്‍ നിത്യവാസികളാണ്.”[21:98,99]
ആരാധന പങ്കു വെക്കാന്‍ വേറെയാരും ഇല്ല എന്നറിയാവുന്ന ഒരു ദൈവം അന്യ ദൈവങ്ങളുടെ കാര്യത്തില്‍ ഇത്രമാത്രം രോഷാകുലനാകേണ്ട കാര്യമുണ്ടോ?
ഇവിടെ സ്വയം ഒരു ഗോത്ര ദൈവമായി ചെറുതാവുകയല്ലേ ഈ ദൈവം . വിവരം കെട്ട മനുഷ്യരാല്‍ ആരാധിക്കപ്പെട്ടു എന്ന കുറ്റത്തിനാണോ ഇയാള്‍ നിരപരാധികളായ മറ്റു ദൈവങ്ങളെക്കൂടി നരകത്തിലെറിയുന്നത്? യേശുവിനെയും കന്യാമറിയത്തേയുമൊക്കെ ചിലര്‍ ആരാധിക്കുന്നുണ്ട്. അവരെയും അല്ലാഹു നരകത്തിലെറിയുമോ? . മമ്പുറം തങ്ങളും അജ്മീര്‍ ക്വാജയുമൊക്കെ ഈ വിധം നരകത്തിലെത്തുമോ? കൃഷ്ണനും രാമനും അയ്യപ്പനും ചാത്തനും മുത്തനുമൊക്കെ എന്തു കുറ്റം ചെയ്തിട്ടാ അല്ലാഹുവിന്റെ നരകത്തില്‍ കത്തിയെരിയുന്നത്?
ജീവനും ബുദ്ധിയുമില്ലാത്ത നിരവധി വിഗ്രഹങ്ങളും മനുഷ്യരാല്‍ ആരാധിക്കപ്പെടുന്നു. ആ പാവം നിര്‍ജ്ജീവ വസ്തുക്കളോടു പോലും പ്രതികാരം ചെയ്യുമെന്നാക്രോശിക്കുന്ന ഒരു ദൈവത്തിന്റെ മാനസികാവസ്ഥ പരിതാപകരമല്ലേ?
അഹാ !!
ചര്‍ച്ച ഇതു വരെ എത്തിയോ?
:)
മാഷെ,
ജനഗണമന പാടുമ്പോള്‍ അറ്റന്ഷനാവണമെന്നും ഇത്ര സെക്കന്റില്‍ അത് പാടിത്തീരണം/ തീരാവൂ എന്നൊക്കെ നിബന്ധനകളില്ലെ? അതുപോലെ ചില നിബന്ധനകളാണ് ഇവയൊക്കെ ന്ന് അങ്ങ് കരുതി സമാധാനിക്കുക.
എന്നാല്‍ കക്കൂസില്‍ ഇരുന്ന് റിങ് ടോണ്‍ കേട്ടാല്‍ മഹാപാപമെന്ന് വിധിക്കുന്നതിനെ പരിഹസിക്കുകയും വേണം.
എല്ലാ മതങ്ങളും ഇത്തരം ചില കാട്ടിക്കൂട്ടലുകളിലൂടെയാണ് മുന്നോട്ട് പോകുന്നത്.
ഒരു ഓഫ് ടൊപ്പിക്ക്: കുറച്ചു നാള് മുന്നെ ഒരു ബ്ലോഗര്‍ അയ്യപ്പ ചരിത്രം ബ്ലോഗില്‍ എഴുതുകയുണ്ടായി, ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഗതി എന്തെന്നാല്‍ താന്‍ മാസങ്ങളോളം വ്രത ശുദ്ധിയില്‍ ഇരുന്നാണ് ഈ എഴുത്തിന് തയ്യാറെടുത്തതെന്ന ആമുഖമാണ്. അതായത് അയ്യപ്പ ചരിത്രം വ്രതമെടുക്കാതെ എഴുതുന്നത് കൊടിയ പാപമാണെന്ന് ജനങ്ങളെ ധരിപ്പിക്കാന്‍ ഒരു ശ്രമം.
എല്ലാ മതങ്ങളും ഒരമ്മ പെറ്റ മക്കള്‍ തന്നെ !!
തീര്‍ച്ചയായും പരിതാപകരം തന്നെ....
പക്ഷെ മാഷ് ആരോടാനിതെല്ലാം പറയുന്നത്?
വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഒതിയിട്ടു കാര്യം ഉണ്ടോ?
ഡ്രിസീലിന്റെ വ്യാഖ്യാനത്തിനുള്ള മറുപടി
അല്ലാഹു ഒരു ഗോത്രദൈവം തന്നെ
അല്ലാഹുവിനെ കുറിച്ചുള്ള ചര്‍ച്ച അവിടെയാകാം
ഡ്രിസീലിനെ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
CREATIVITY can never be bigger than the CREATOR...!!
ദൈവങ്ങളുടെ കാര്യത്തിൽ അതെത്ര ശരി...
നമ്മളുണ്ടാക്കിയ ദൈവവും ആരാധനാലയങ്ങളും...നമ്മുടെ സ്വഭാവത്തിന്റെ എല്ലാ അംശവും അവിടെ ഉണ്ടു അതാരായാലും!!...
@ജബ്ബാര്‍:
മതവുമായി ബന്ധപ്പെട്ടതായതിനാല്‍ ഈ പോസ്റ്റിനു ഒരു കമന്റിടാന്‍ പേടിയുണ്ട്.പക്ഷേ അനില്‍@ബ്ലോഗ് എന്ന സുഹൃത്ത് ഓഫ് ടോപ്പിക്കില്‍ സൂചിപ്പിച്ചിരിക്കുന്നത് ഒരു പക്ഷേ എന്നെയാണോ എന്ന സംശയം (സംശയം മാത്രം) ഉള്ളതിനാല്‍ ഇവിടെ അനിലിനു ഒരു മറുപടി കൊടുക്കുന്നു.
@അനില്‍:
ഈ അടുത്ത കാലത്ത് അയ്യപ്പ ചരിത്രം ബ്ലോഗില്‍ വേറെ ആരെങ്കിലും എഴുതിയോ എന്ന് അറിയില്ല, പക്ഷേ ഞാന്‍ എഴുതിയട്ടുണ്ട്.ഇതാണ് ആ ലിങ്ക്..
കലിയുഗവരദന്
അതിന്റെ ആമുഖ പോസ്റ്റിന്റെ ലിങ്ക് താഴെ..
ആമുഖം
ഇവിടെയൊന്നും വൃതമെടുത്ത് എഴുതിയതാണെന്ന് ഞാന്‍ എഴുതിയട്ടില്ല.താങ്കള്‍ ഓഫ് ടോപ്പിക്കില്‍ സൂചിപ്പിച്ചത് വേറെ ബ്ലോഗറെ കുറിച്ചാണെങ്കില്‍ ക്ഷമിക്കണം.അതല്ല എന്നെ കുറിച്ചാണെങ്കില്‍ വെറുതെ അപവാദം എഴുതെരുത് എന്ന് അപേക്ഷയുണ്ട്.
(ഇനി ഞാന്‍ അങ്ങനെ എഴുതിയട്ട് ഡിലീറ്റ് ചെയ്തോന്ന് സംശയം ഉണ്ടെങ്കില്‍ ഗൂഗിള്‍ റീഡര്‍ എടുത്ത് നോക്കിയാല്‍ മതി)
@ജബ്ബാര്‍:
അനില്‍ ആവശ്യമില്ലാതെ ഇവിടെ എഴുതിയതാണെന്ന് അറിയാം(അതല്ലേ ഓഫ് ടോപ്പിക്ക് എന്ന് എഴുതി വച്ചത്).പിന്നെ അയ്യപ്പചരിതം എഴുതിയ ബ്ലോഗറുടെ പേര് പറയാനുള്ളത് ഒരു ധൈര്യമില്ലായ്മ ആയിരിക്കില്ല, ആരൊക്കെ എഴുതിയട്ടുണ്ടോ അവര്ക്കെല്ലാന് നേരെ ഉള്ള ചൂണ്ട് പലകയാവും.എങ്കിലും എന്റെ നിരപരാധിത്വം തെളിയിക്കണമല്ലോ?അല്ലെങ്കില്‍ താങ്കളെ പോലുള്ള ഒരു സുഹൃത്തിന്റെ ബ്ലോഗ് വായിക്കുന്നവര്‍ ആ കമന്റ് കണ്ട് എന്നെ തെറ്റിദ്ധരിച്ചാലോ.അതിനാലാണ് ഇവിടെ മറുപടി ഇട്ടത്.തെറ്റാണെങ്കില്‍ ക്ഷമിക്കണം, നന്ദി.
അന്യമത വിശ്വാസികളെ അതി നീചമായി നിന്ദിക്കുന്ന നൂറുകണക്കിനു വെളിപാടുകള്‍ കുര് ആനിലുണ്ട്. വിശദമായ പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കുക .
ദൈവം അല്ലാഹു എന്നൊക്കെ പറഞ്ഞാല്‍,
ഈ ലോകവും അണ്ധകടാഹവും മുഴുവന്‍ വസ്തുക്കളും
പടക്കുകയും അവയെ സംരക്ഷികയും നോക്കി നടത്തുകയും
ചെയ്യുന്ന തന്പുരാന് എന്നാണര്‍ഥം.
അല്ലാതെ, മുഹമ്മദ് നബിയുടെ ഗോത്രത്തിന്റെ തലവനോ മറ്റോ ആയിരുന്നില്ല.
ആദം നബി മുതല്‍ ഉപയോഗിച്ചുവരുന്നതാണത്,
യുക്തിവാദികളെ കുറിച്ച് പറയപ്പെടാറുള്ള ഒരു സംഭവമുണ്ട്.
മഹാനായ ഇമാം അബൂഹനീഫയോട് ഒരു പ്രമുഖ യുക്തിവാദി
വാദപ്രതിവാദത്തിന് വന്നുവത്രെ.
അങ്ങനെ വാദപ്രതിവാദത്തിന് ഇരുകൂട്ടരും സമ്മതിച്ചു.
അതിനുവേദിയും സദസ്സും തയ്യാറായി.
യുക്തിവാദി ആദ്യം തന്നെ സ്റ്റേജില്‍ ഉപവിഷ്ടനായിരുന്നു.
ആയിരക്കണക്കിന് ജനങ്ങളും വാദപ്രതിവാദത്തിന്റെ
അരങ്ങില്‍ വന്നെത്തി.
പക്ഷേ, അബൂ ഹനീഫ മാത്രം സംവാദവേദിയില്‍ എത്തിയില്ല.
എല്ലാവര്ക്കും ക്ഷമകെട്ടു.
പലരും ഇങ്ങനെയും പറഞ്ഞു തുടങ്ങി,
അബൂഹനീഫ തോല് വി സമ്മതിച്ചിരിക്കുന്നു,
അതുകൊണ്ടാണ് വരാതിരുന്നത്,.
യുക്തിവാദികളുടെ മുഖത്ത് വിജയത്തിന്റെ ചുടുനിശ്വാസവും
വിശ്വാസികളില്‍ ശക്തമായ സങ്കടവും.
അങ്ഹനെ ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി
ഒരാള്‍, കടന്നു വന്നു.
അത് കഥാപുരുഷന് അബൂ ഹനീഫ തന്നെയായിരുന്നു.
അദ്ദേഹം സാകൂതം വേദിയില്‍ കയറി, സദസ്സിനെ
അഭിസംബോധന ചെയ്യാന്‍ തുടങ്ങി,
അപ്പോള്‍ യുക്തിവാദി അബൂഹനീഫയോട് ചോദിച്ചു
അല്ലയോതാങ്കളെന്താണ് ഇത്രയും വൈകി വന്നത്,
അപ്പോള്‍ ഇമാം അബൂഹനീഫ ഇങ്ങനെ മറുപടി പറഞ്ഞുO
സുഹൃത്തെ, ഞാന്‍ വളരെ നേരത്തെ തന്നെ എന്റെ വീട്ടില്‍
നിന്ന് ഇതിനായി പുറപ്പെട്ടതാണ്.
പക്ഷേ, എന്തുപറയാന്‍
ഒരു പുഴ മുരിച്ച് കടന്നിട്ട് വേണം എനിക്ക് ഇങ്ങോട്ട് വരാന്‍.
പക്ഷേ, ഞാന്‍ പുഴക്കരയില്‍ എത്തിയപ്പോള്‍
അവിടെ ഒരു തോണിയും ഉണ്ടായിരുന്നില്ല.
എന്തു ചെയ്യുമെന്നറിയാതെ വിശമിച്ചിരിക്കുകയായിരുന്നു ഞാന്‍.
പെട്ടന്ന്, അതു സംഭവിച്ചു.
എന്റെ അടുത്തുണ്ടായിരുന്നു ഒരു വലിയ മരം
കടപുഴകി വീണു.
വീണു എന്നു മാത്രമല്ല, അത് പെട്ടന്ന് കഷ്ണം കഷ്ണങ്ങളായി
മാറി.
ഏറെ താമസിയാതെ അത് ഒരു തോണിയായി രൂപാന്തരം പ്രാപിച്ചു.
അങ്ങനെ ആ തോണിയില്‍ കയറി ഞാന്‍ അക്കര കടന്നു.
അതുകൊണ്ടു തന്നെ എനിക്ക് ഇവിടെ എത്താന്‍ അല്പം നേരം വൈകിപ്പോയി.
എന്നോട് ക്ഷമിക്കണം...
ഇതുകേട്ട യുക്തി വാദി അന്പരന്നു പോയി
അയാള്‍ പറഞ്ഞു.
ഇത് പച്ചക്കളളം
ഒരു മരം വെറുതെ പുഴകി വീയുക.
അങ്ങനെ അത് സ്വന്തമായി തോണിയാവുക,
അങ്ങനെ അതില്‍ കയറി താങ്കള്‍ ഇങ്ങോട്ടെത്തുക,
വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട് സുഹൃത്തെ..
ഇമാം അബൂഹനീഫ മറുപടി പറഞ്ഞു
കേവലം ഒരു മരം, അത് സ്വന്തമായി
കടപുഴകി, ഒരു തോണിയായി
രൂപാന്തരപ്പെട്ടു അതില്‍ ഞാന്‍ കരപറ്റി എന്ന്
ചെറിയ കാര്യം താങ്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാന്‍
സാധിക്കുന്നില്ല.
അപ്പോള്‍ താങ്കള്‍ എന്തൊരു വിഢിയാണ്. ഞാന്‍ ഈ ചെറിയ കാര്യം പറഞ്ഞപ്പോഴേക്ക്
താങ്കള്‍ പച്ചക്കള്ളം എന്ന് വിളിച്ചു പരഞ്ഞു.
പക്ഷേ, താങ്കള്‍ പറയുന്നത്,
ഈ കാണുന്ന അണ്ധകടാഹം, ആകാശഭൂമി,
കടലും കരയും മനുഷ്യ മൃഗാതി വംശങ്ങളും
സസ്യങ്ങളും ഇഴജന്തുക്കളും
സകലമാന വസ്തുക്കളുമെല്ലാം ഒരു ദൈവം മുഖേനയല്ലാതെ,
വെറുതെ ഉണ്ടായി എന്ന് ഞങ്ങളെങ്ങനെയാണ് വിശ്വസിക്കക
എന്റെ ചെറിയ തോണി ഉണ്ടായ്ത പോലും വിശ്വസിക്കാന്‍
കഴിയാത്ത താങ്കള്‍ക്ക് ഈ സത്യം എങ്ങനെ താങ്ങാനാവും
അതിനെന്ത് നുണയുടെ ലേബലാണ് ഞങ്ങളൊട്ടിക്കേണ്ടത്.......
.........
യുക്തിവാദിക്ക് മറുപടിയൊന്നുമില്ലായിരുന്നു....
യുക്തിവാദി ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് പിന്വര്ത്താനം....
ഈ തോണിയില്‍ തന്നെയുണ്ട് ദൈവത്തിനു മുങ്ങിച്ചാവാനുള്ള വെള്ളവും ഓട്ടയും ...!
രവിചന്ദ്രന്‍ സി എഴുതിയ നാസ്തികനായ ദൈവം വായിച്ചാല്‍ കിട്ടും മറുപടി.
പഴകി ദ്രവിച്ച തോണിയാണു സുഹൃത്തേ !!
@vahithoni ഈ കഥ പറഞ്ഞ് ചെറിയ കുട്ടികളെ പറ്റിക്കാന്‍ പറ്റും.
Richard Dawkins's God Delusion chapter 4 ( രവിചന്ദ്രന്‍ സി എഴുതിയ നാസ്തികനായ ദൈവം - ബോയിങ്ങ് 747 വാദം ) വായിക്കൂ, നിങ്ങള്‍ക്ക് ഉത്തരം ലഭിക്കും.
അല്ലെങ്കില്‍ താഴെ കാണുന്ന് താള് വായിക്കൂ
http://en.wikipedia.org/wiki/Ultimate_Boeing_747_gambit
മറുപടി ഒരു ചെറിയ കമാന്റോ അല്ലെങ്കില്‍ പോസ്റ്റിയോ കിട്ടിയാല്‍
കൊള്ളാമായിരുന്നു.
ആ വെള്ളവും ഓട്ടയും കാണിച്ചു തന്നാല്‍ കൊള്ളാമായിരുന്നു
ജബ്ബാറിക്കാ..
ഇങ്ങളാളു
ഒരു സംഭവം തന്നെ..
ഭയങ്കര വിവരാട്ടോ..
കിതാബുകളൊക്കെ
കലക്കിക്കുടിച്ച ആളാണല്ലെ..
നല്ലത്..
യുക്തിവാദമെന്ന് പറഞ്ഞാല്‍
യുക്തിക്കു വാദം പിടിക്കലാണോ..
കിതാബ് തിരിയുന്ന ആളല്ലെ..
ഒഴിവുകിട്ടുമ്പോള്‍
ഖുര്‍ആന്‍ ഒന്നൂടൊന്ന് വായിച്ചു നോക്കണം..
വെളിച്ചം കിട്ടാതിരിക്കില്ല.
vahithoni പറയുന്ന ഈ കഥ ഞാന്‍ കേട്ടിരിക്കുന്നത് ഇങ്ങനെയാണ്.യുക്തിവാദിയും വിശ്വാസിയും തര്‍ക്കത്തിന് തീരുമാനിക്കുന്നു.വൈകുന്നത് യുക്തിവാദിയാണ്.എല്ലാവര്ക്കും ക്ഷമകെട്ടു.
പലരും ഇങ്ങനെയും പറഞ്ഞു തുടങ്ങി,യുക്തിവാദി തോല്‍വി സമ്മതിച്ചിരിക്കുന്നു,അതുകൊണ്ടാണ് വരാതിരുന്നത്,.വിശ്വാസികളുടെ മുഖത്ത് വിജയത്തിന്റെ ചുടുനിശ്വാസവും പരമ കാരുണികന് ജെയ് വിളിക്കലും,യുക്തിവാദികള്‍ക്ക് ശക്തമായ സങ്കടവും.അപ്പോള്‍ ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി ഒരാള്‍ , കടന്നു വന്നു.അത് കഥാപുരുഷന് യുക്തിവാദി തന്നെയായിരുന്നു. യുക്തിവാദിയോടു ചോദിച്ചപ്പോള്‍ അദേഹം പറഞ്ഞത് ഇങ്ങനെയാണ്,..
സുഹൃത്തെ, ഞാന്‍ വളരെ നേരത്തെ തന്നെ എന്റെ വീട്ടില്‍ നിന്ന് ഇതിനായി പുറപ്പെട്ടതാണ്.പക്ഷേ, എന്തുപറയാന്‍ ഒരു പുഴ മുറിച്ച് കടന്നിട്ട് വേണം എനിക്ക് ഇങ്ങോട്ട് വരാന്‍ .പക്ഷേ, ഞാന്‍ പുഴക്കരയില്‍ എത്തിയപ്പോള്‍ അവിടെ ഒരു തോണിയും ഉണ്ടായിരുന്നില്ല.എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു ഞാന്‍.
പെട്ടന്ന്, അതു സംഭവിച്ചു.എന്റെ മുന്നില്‍ ഒരാള്‍ പ്രത്യക്ഷപെട്ടു.ഒരു കൊന്നത്തെങ്ങിനോളം ഉയരമുണ്ടായിരുന്നു അയാള്‍ക്ക്.ആകാശത്തുള്ള ഒരു സുവര്‍ണ സിംഹാസനത്തിലാണ് അയാള്‍ ഇരുന്നിരുന്നത്.നല്ല മുഴങ്ങുന്ന ശബ്ദത്തില്‍ അയാള്‍ 'തോണിയുണ്ടാകട്ടെ' എന്ന് കല്പ്പിച്ചു.ഉടനെ ഒരു മനോഹരമായ ഒരു തോണി പ്രത്യക്ഷപെട്ടു.ഇതിനു പ്രതിഫലമായി അയാളെ വളരെ നേരം സ്തുതിക്കാന്‍ ആവശ്യപ്പെട്ടു.അതും കഴിഞ്ഞു ആ തോണിയില്‍ കയറി ഞാന്‍ അക്കര കടന്നു.അതുകൊണ്ടു തന്നെ എനിക്ക് ഇവിടെ എത്താന്‍ അല്പം നേരം വൈകിപ്പോയി. എന്നോട് ക്ഷമിക്കണം...
ഇതു കേട്ട വിശ്വാസി അമ്പരന്നു പോയി.അയാള്‍ പറഞ്ഞു.ഇത് പച്ചക്കളളം.ഒരാള്‍ സ്വയം ഉണ്ടാവുക.അയാള്‍ക്ക് ഒരു തെങ്ങിനോളം ഉയരമുണ്ടാവുക,ആകാശത്തുള്ള ഒരു സുവര്‍ണ സിംഹാസനത്തില്‍ ഇരിക്കുക, അയാള്‍ ആജ്ഞാപിച്ച ഉടനെ ഒരു തോണിയുണ്ടാവുക,വെറും ആജ്ഞ കൊണ്ട് ഒരു തോണിയുണ്ടാക്കാന്‍ കഴിവുള്ള ഒരാള്‍ നിസ്സാരനായ നിങ്ങളുടെ സ്തുതിക്കു വേണ്ടി ആജ്ഞാപിക്കുക,അതിനു ശേഷം തോണിയില്‍ കയറി താങ്കള്‍ ഇങ്ങോട്ടെത്തുക,വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട് സുഹൃത്തെ..
യുക്തിവാദി മറുപടി പറഞ്ഞു , ഒരു അത്ഭുത പുരുഷന് സ്വയം ഉണ്ടായി,അയാള്‍ ആജ്ഞാപിച്ചപ്പോള്‍ ഒരു തോണി ഉണ്ടായി,അയാള്‍ സ്തുതിക്കാന്‍ അവശ്യപ്പെട്ടു.അതിനു ശേഷം തോണിയില്‍ ഞാന്‍ കരപറ്റി എന്ന ചെറിയ കാര്യം താങ്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാന്‍ സാധിക്കുന്നില്ല.അപ്പോള്‍ താങ്കള്‍ എന്തൊരു വിഡ്ഢിയാണ്. ഞാന്‍ ഈ ചെറിയ കാര്യം പറഞ്ഞപ്പോഴേക്ക് താങ്കള്‍ പച്ചക്കള്ളം എന്ന് വിളിച്ചു പരഞ്ഞു.പക്ഷേ, താങ്കള്‍ പറയുന്നത്,ഈ കാണുന്ന അണ്ധകടാഹം, ആകാശഭൂമി, കടലും കരയും മനുഷ്യ മൃഗാദി വംശങ്ങളും സസ്യങ്ങളും ഇഴജന്തുക്കളും സകലമാന വസ്തുക്കളുമെല്ലാം സ്വയം ഭൂവായ ഒരാള്‍ വെറും ഒരു ആജ്ഞ കൊണ്ടുകൊടുത്തപ്പോള്‍ ,വെറുതെ ഉണ്ടായി എന്ന് ഞങ്ങളെങ്ങനെയാണ് വിശ്വസിക്കുക.എന്റെ ചെറിയ തോണി ഉണ്ടായത് പോലും വിശ്വസിക്കാന്‍ കഴിയാത്ത താങ്കള്‍ക്ക് ഈ കാര്യം എങ്ങനെ താങ്ങാനാവും.അതിനെന്ത് നുണയുടെ ലേബലാണ് ഞങ്ങളൊട്ടിക്കേണ്ടത്................
വിശ്വാസിക്ക് മറുപടിയൊന്നുമില്ലായിരുന്നു....
വിശ്വാസി യുക്തിവാദിയാകാന്‍ ശ്രമിച്ചെങ്കിലും കണ്ട 'അണ്ടനും അടകോടനും' ആകാന്‍ പറ്റുന്നതല്ല അത് എന്ന് പറഞ്ഞു തിരിച്ചയച്ചു എന്ന് പിന്നാമ്പുറ വര്‍ത്തമാനം.
തോണീലെ ഓട്ട കണ്ടില്ലേ തോണിക്കാരാ....!
ഹഹഹ! എല്ലാരും കണ്ടു, തലയില്‍ ആള്‍ത്താമസമുള്ള എല്ലാരും.
bright ഗോളടിച്ചു ഗോളടിച്ചു
അപ്പൊ ഈ കഥവെച്ചാണല്ലേ ഇവരൊക്കെ പറഞ്ഞുനടക്കുന്നത്.
ഇങ്ങനെ ഒരുപാട് കഥകളുണ്ട്, മനുഷ്യനെ കഥപറഞ്ഞ് വിഡ്ഡികളാക്കാമെന്നാണ് ഇവരുടെയൊക്കെ ചിന്ത.
ഇവിടെ ജനം പരസ്പരം കൊന്നൊടുക്കിയാലും ദൈവത്തിന് ഇത്തിരി സ്തുതി കിട്ടിയാൽ മാത്രം മതി. അതില്ലാതാവുമ്പോൾ എല്ലാത്തിനേയും നശിപ്പിക്കും.
മഞ്ഞ കണ്ണട വെച്ചാല്‍ ഓട്ട കാണില്ല മാഷെ ......
Jabbar Mash, Pls. publish this, I hope you are liberal.
.....................
bright said...
vahithoni പറയുന്ന ഈ കഥ ഞാന്‍
വിശ്വാസിക്ക് മറുപടിയൊന്നുമില്ലായിരുന്നു....
....................
വിശ്വാസി യുക്തിവാദിയാകാന്‍ ശ്രമിച്ചെങ്കിലും കണ്ട 'അണ്ടനും അടകോടനും' ആകാന്‍ പറ്റുന്നതല്ല അത് എന്ന് പറഞ്ഞു തിരിച്ചയച്ചു എന്ന് പിന്നാമ്പുറ വര്‍ത്തമാനം..
......
ഓ കെ, വിമര്‍ശിക്കുന്നില്ല.
ഒരു ചെറിയ കമന്റു.ഞാനും, താങ്കളും ജനിച്ചത്, നമ്മള് സ്വയം തീരുമാനിചീട്ടല്ല.
അതിനു ഹേതുവായത്, നമ്മുടെ മാതാപിതാക്കള്‍ എന്ന് ഒറ്റ വാക്കില്‍ പറയാം.
നിര്‍മാതാവ് ആവശ്യമാണ് എന്ന് സൂചിപ്പിക്കാന്‍ വേണ്ടി പറഞ്ഞു എന്ന് മാത്രം.
പിന്നെ, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ കണ്ടുപിടിച്ച ആള്
അതിനോട് പറഞ്ഞു, ഞാന്‍ ടൈപ്പ് ചെയ്യുന്ന കാര്യങ്ങള്‍ ഓര്മ വെക്കൂ, ഞാന്‍ എഡിറ്റ് ചെയ്തു, കോപ്പി ചെയ്തു, പിന്നെ പേസ്റ്റ് ചെയ്യുന്നതാണെന്ന് മനസ്സിലാക്കി അങ്ങിനെ ചെയ്യൂ..
എന്ന് പറഞ്ഞതിന്റെ പേരിലല്ല അങ്ങിനെ സംഭവിച്ചത്.
അതിനുള്ള "കമാന്റ്" കോഡ് മെഷീന് നല്കി...
അപ്പോള്‍ സംഭവിക്കട്ടെ എന്ന് പറയേണ്ടതില്ല, പിന്നീട് ചെയ്യുമ്പോള്‍ ആ കാര്യം സംബവിക്കുകയായി..
മനുഷ്യന് തന്റെ ചിന്ത (ചിന്തയുടെ പ്രോസെസ്സ് എങ്ങിനെ സംഭവിക്കുന്നു എന്നത് വേറെ കാര്യം!, ഏകാഗ്രമായ ചിന്തയില്‍ എവിടെ നിന്നോ വരുന്ന ഇന്‍ഫര്‍മേഷന്‍ പിന്നീട് പ്രയോഗ തലത്തില്‍ വന്നതിന്റെ കാര്യങ്ങളാണ് കണ്ടുപിടുത്തം എന്ന് പറയുന്നത് ) കൊണ്ട് ഈ ചെറിയ മെഷീന് രണ്ടു അടിസ്ഥാന സന്ഗ്യകള് കൊണ്ട് അത്ഭുതങ്ങള്‍ കാണിക്കുന്നതിന് കമാന്ടു ആയി നല്കി. പിന്നീട് അതൊരു എല്ലാ മെഷീനും നല്കി, എല്ലാ കമ്പൂട്ടറും ഒരു പോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
അപ്പോള്‍ കമന്റു നല്കി, ഉണ്ടായി..
പക്ഷെ
മനുഷ്യന്റെ കമന്റു പോലെയാണ് തങ്ങള്‍ കരുതിയ ദൈവത്തിന്റെയും കമാന്ടു എന്ന് ചിന്തിക്കുന്നവര്‍ക്കാന്
യുക്തിവാദി എന്ന് പറയുന്നത് എന്ന് ഇപ്പോള്‍ മനസിലാക്കി തന്നതിന് നന്ദി.. ഒരുപാട് നന്ദി..
ഈ ബുദ്ധിജീവികള്‍ക്ക്..
നിങ്ങളില്ലെങ്കില്‍ ചിന്ത മരവിച്ചു പോയേനെ !
ജനിച്ചതിനു ശേഷം തങ്ങള്‍ ചിന്തിച്ചു ഞങ്ങള്‍ സ്വയം ഉണ്ടായതാണ് എന്ന് ചിന്തിച്ചു, സ്വയം ചിന്തയെ കൊന്നു കളയുന്ന നിങ്ങളുടെ "അമരത്വം " അതി ഭയങ്കരം.
www.viwekam.blogspot.com
bright said...
vahithoni പറയുന്ന ഈ കഥ ഞാന്‍
വിശ്വാസിക്ക് മറുപടിയൊന്നുമില്ലായിരുന്നു....
....................
വിശ്വാസി യുക്തിവാദിയാകാന്‍ ശ്രമിച്ചെങ്കിലും കണ്ട 'അണ്ടനും അടകോടനും' ആകാന്‍ പറ്റുന്നതല്ല അത് എന്ന് പറഞ്ഞു തിരിച്ചയച്ചു എന്ന് പിന്നാമ്പുറ വര്‍ത്തമാനം..
......
അബൂ ഹനീഫ ഇമാമിന്റെയും യുക്തിവാദിയുടെയും
സംഭവം ഒരു കഥയായിരുന്നില്ല,
ചരിത്രകാരന്മാര് രേഖപ്പെടുത്തിയ ഒരു യാഥാര്‍ഥ
സംഭവമായിരുന്നുവെന്ന് ആദ്യമേ രേഖപ്പെടുത്തട്ടെ.
ഇനി, Bright പറഞ്ഞ പോലെ
സംഭവിച്ചുവെന്ന് വിചാരിക്കുക (അങ്ങനെ സംഭവിച്ചിട്ടില്ല)
എന്നാല്‍, ഇമാം അബൂ ഹനീഫ (റ) ക്ക് അത് നിഷേധിക്കേണ്ട
ഒരാവശ്യവുമില്ല,
കാരണം, മുസ്ലിംകളെ സംബന്ധിച്ചിടത്തോളം,
ചില മനുഷ്യന്മാര്ക്ക് അമാനുഷികമായ പല കഴിവുകളും
ദൈവത്തിന്റെ ്ടുത്ത് നിന്ന് ലഭിക്കുന്നു
എന്ന് വിശ്വസിക്കുന്നവരാണ് മുസ്്ലിംകള്‍
ദൈവത്തോട് ആരാധനകളോടെയും പ്രാര്‍ഥനകളോടെയും
അടുക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള പല അമാനുഷിക കഴിവുകളും
ചെയ്യാന്‍ സാധിക്കും.
മുഹമ്മദ് നബിക്ക് മുന്‍പു തന്നെ ഇത്തരത്തിലുള്ള പല
സംഭവങ്ങളും ചരിത്രത്തില്‍
ഇന്ന് രേഖപ്പെട്ട് കിടക്കുന്നുണ്ട്.
മൂസാനബിയുടെ വടി പാന്പായതും
തന്റെ വടികൊണ്ട് ചെങ്കടലിനെ 12ആയി പിളര്‍ത്തിയതും,
ഈസാനബി തൊട്ടിലില്‍ കിടക്കുന്പോള് തന്നെ
സംസാരിച്ചതും,
മരിച്ച വ്യക്തികളെ ജീവിപ്പിച്ചതും,
സുലൈമാന്‍ നബി, പന്തീരായിരം
മയിലുകള്ക്കപ്പുറം കിടക്കുന്ന
ബില്‍കീസ് രാജ്ഞിയുടെ കൊട്ടാരം
ഞൊടിയിടകൊണ്ട് തന്റെ കൊട്ടാരത്തിലെത്തിച്ചതും,
സ്വാലിഹ് നബി പാറക്കെട്ടില്‍ നിന്ന് ഒട്ട്കത്തെ ഉണ്ടാക്കിയതും,
അല്കഹ്്ഫ് ഗുഹയില്‍ ആയിരക്കണക്കിന്
വര്‍ഷങ്ങള്‍ ഉറങ്ങി ജീവിച്ച ഗുഹാവാസികളുടെ സംഭവം.
അങ്ങനെ ഇത്തരത്തിലുള്ള അമാനുഷിക സംഭവങ്ങളുടെ
ശൃംഖല നീണ്ടു നീണ്ടു പോകുന്നുണ്ട്.
ഇവ പ്രവാചകന്മാര് വഴിയാണ് ഉണ്ടാവുന്നതെങ്കില്‍
അവക്ക് മുഅജിസത്ത് എന്നും,
അല്ലെങ്കില്‍ മനുഷ്യന്മാര് വഴിയാണ് ഉണ്ടാവുന്നതെങ്കില്‍
അവക്ക് കറാമത്ത് എന്നും പറയും
മുഹമ്മദ് നബിയും ഇത്തരത്തിലുള്ള
പല അമാനുഷിക കഴിവുകളും കാണിച്ചുകൊടുത്തിട്ടുണ്ട്.
കേരളത്തിലെ ചക്രവര്‍ത്തിയായിരുന്ന ചേരമാന്‍ പെരുമാള്‍
മദീനയില്‍ പോകാനു മുസ്ലിമാവാനും കാരണമായത്,
പ്രവാചകന് ചന്ദ്രനെ പിളര്‍ത്തിയ സംഭവം കണ്ടത് കൊണ്ടാണ്.
തങ്ങളുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഈ കഴിവുകളെ
അവര്‍ ഉപയോഗിക്കും.
മനുഷ്യന്മാര്ക്കും ഈ കഴിവുകളുണ്ടായിട്ടുണ്ട്.
അതിനും ധാരാളം തെളിവുകളും ചരിത്രസംഭവങ്ങളുമുണ്ടായിട്ടുണ്ട്.
അതുകൊണ്ട്, ഒരാള്‍ ഒരു വസ്തുവുണ്ടാവട്ടെ എന്നു പറഞ്ഞാല്‍.
ദൈവം നല്കിയ അമാനുഷിക കഴിവു വഴി അയാള്‍ക്ക് ചിലപ്പോള്‍
അതിന് സാധിച്ചെന്നു വരും.
പ്രത്യേകിച്ചും, ദൈവനിഷേധിയായ ഈ യുക്തിവാദിയെ
ദൈവിക വിശ്വാസത്തിലേക്ക് നയിക്കാന്‍ ഒരു മാലാഖയായിരിക്കും
ആ തോണിയുണ്ടാക്കിയ കൊന്നത്തെങ്ങിനോളം ഉയരമുണ്ടായിരുന്ന
ആകാശത്തിലെ സിംഹാസനത്തിലിരുന്ന ആ വ്യക്തി...
അതുകൊണ്ട് ഇങ്ങനെ സംഭവിച്ചാല്‍, വിശ്വാസിക്ക്
അതില്‍ അല്ഭുതപ്പെടാനും അന്പരക്കാനും ഒരു വശവുമില്ല,
പിന്നെയും അന്പരക്കേണ്ടത്, നമ്മുടെ യുക്തിവാദി തന്നെയാണ്..
പക്ഷേ, യുക്തിവാദികള്‍ക്ക്, ഇതിന്റെ
ശാസ്ത്രീയതയും യുക്തിബോധവും അത്രയെളുപ്പം
പിടികിട്ടണമെന്നില്ല.......
അപ്പോൾ സത്യസായി ബാബയും ഇവരുടെ ആളായിരിക്കും ഒരുപാട് മാജിക്ക് (കറാമത്ത്) കാണിക്കുന്നുണ്ടല്ലോ?
സത്യസായി ഭാവി യുക്തിവാദിയല്ല
യുക്തിവാദികള്‍ അല്ലാത്തവര്‍ എല്ലാവരെയും
ഞങ്ങളംഗീകരിക്കുന്നില്ല.......
നിങ്ങളുടെ വാദത്തിന് ശാസ്ത്രീയമായോ അനുഭവപരമായോ
പ്രമാണങ്ങളുണ്ടെങ്കില് നിരത്തുക
മനുഷ്യ ബുദ്ധി പൂര്ണമാണെന്നാണോ നിങ്ങളുടെ വിശ്വാസം
ഭ്രാന്തന് ദൈവമില്ലെന്ന് പറഞ്ഞാല്‍
യുക്തിവാദി അംഗീകരിക്കുമോ
ബ്രൈറ്റിന്റെ ഗോള്‍
സെല്‍ഫ് ഗോളാണ് നന്ദനേ.........
ഇന്നലെ ഞാന്‍ പൊന്നാനി അങ്ങാടിയിലൂടെ രാത്രി 12 മണിക്ക് നടന്ന് നീങ്ങുകയായിരിന്നു, പെട്ടെന്ന് കറന്റ് പോയി, കടകളെല്ലാം അടച്ചത് കൊണ്ടും മറ്റാരും ഇല്ലാത്തത് കൊണ്ട് തികചും നിശ്ബദമായിരിന്നു അന്തരീക്ഷം .. പെട്ടെന്ന് എന്റെ മുന്‍പിലേക്ക് ആകാശത്ത് നിന്ന് എന്റെ പത്തിരിട്ടി വണ്ണവും നാലു നില കെട്ടിടത്തോളം ഉയരവും ഉള്ളൊരു മനുഷ്യന് വെളു വെളുങ്ങനെയിരിക്കുന്നു .. അയാള്‍ എന്നോട് പറഞ്ഞു : ഞാന്‍ 27 മത്തെ ആകാശത്തില്‍ വസിക്കുന്ന ഒരു വ്യക്തിയാണ്, നിന്നെ കുറിച്ച് അവിടെയല്ലാം നല്ല സംസാരമാ അതുകൊണ്ട് അവിടെയുള്ള എന്റെ നാട്ടുക്കാര് പറഞ്ഞു നിന്നെയൊന്ന് കാണാനും കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാനും, എന്റെമ്മോ ഞാന്‍ പേടിച്ചു പോയി ഒരു ബല്യ കാമറ അങ്ങനെ ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ച് നിന്നു.. (ഞാന്‍ തൊട്ടടുത്ത മൊബൈല്‍ ടവറിന്റെ മുകളില്‍ കയറി നിന്ന് എങ്കിലേ മുഖത്തോട് മുഖമായി ഒക്കൂ)മറ്റൊരു മൊബൈല്‍ ടവറിന്റെ മുകളില്‍ കാമറ വെച്ച് ഓട്ടോയായി എടുത്തു .. അങ്ങനെ ആ വ്യക്തി പറന്നങ്ങ് പോയി . എന്റെ കറാമത്ത് തെളീയീക്കാന് ആരും ഇല്ലാത്തത് കൊണ്ട് ഇതൊരു വിശ്വാസമായി എല്ലാവരും കരുതണം,ഇനിമേലില്‍ എന്നെ ചോദ്യം ചെയ്താല്‍ നിങ്ങള്‍ നരഗത്തിലെ കത്തുന്ന വിറകാവും ഇതൊക്കെ വിശ്വസിച്ചാല്‍ നിങ്ങള്‍ക്ക് രംഭയുടെ കാലും (സിനിമാ നടി) ഐശ്വര്യയുടെ മുഖവും ശരീര വടവും ഉള്ള അനേകം പെണ്ണുങ്ങളെ മരിച്ചു കഴിഞ്ഞാല്‍ കിട്ടും ,പിന്നെ നല്ല സ്ക്കോച്ച്, അങ്ങനെ ഒത്തിരി സുഖ സൌകര്യങ്ങളും ലഭിയ്ക്കും ..
എന്താ vahithoni ഇതങ്ങട് വിശ്വസിച്ചൂടെ ? പ്രത്യേകിച്ച് ദൈവ/മത വിശ്വാസമില്ലാത്തൊരാളെ എന്നെവിശ്വസിപ്പിയ്ക്കാനായി കറാമത്ത് ലഭിച്ചൂന്ന് .
Vahithoni said "കേരളത്തിലെ ചക്രവർത്തിയായിരുന്ന ചേരമാൻ പെരുമാൾ
മദീനയിൽ പോകാനു മുസ്ലിമാവാനും കാരണമായത്,
പ്രവാചകൻ ചന്ദ്രനെ പിളർത്തിയ സംഭവം കണ്ടത് കൊണ്ടാണ്”. ലോകജനസംഖ്യയിൽ ഭൂരിപക്ഷം പേരും ഇസ്ലാമിക വിശ്വാസികളല്ല. എന്തുകൊണ്ട് അല്ലാഹുവും അദ്ദേഹത്തിന്റെ പ്രതിനിധികളും ഇപ്പോൾ അത്ഭുതം കാണിച്ച് ഇസ്ലാം മത വിശ്വാസികളാക്കുന്നില്ല?
കറാമത്ത് അഥവാ അമാനുഷിക സംഭവം ഭൌതിക പരിത്യാഗികളില് നിന്ന് മാത്രം സംഭവിക്കുന്നതാണ്.
സ്വപ്നത്തില്‍ പലര്‍ക്കും പലതും കാണാം
ഭൌതിക വാദികളായ യുക്തിവാദികളുടെ
ദിവാസ്വപ്നങ്ങള്‍ അതിരുകളില്ല.
@ vahithoni
സാറേ.. താങ്കള്‍ തന്നെയല്ലേ ഇങ്ങനെ എഴുതിയത് “പ്രത്യേകിച്ചും, ദൈവനിഷേധിയായ ഈ യുക്തിവാദിയെ
ദൈവിക വിശ്വാസത്തിലേക്ക് നയിക്കാന്‍ ഒരു മാലാഖയായിരിക്കും
ആ തോണിയുണ്ടാക്കിയ കൊന്നത്തെങ്ങിനോളം ഉയരമുണ്ടായിരുന്ന
ആകാശത്തിലെ സിംഹാസനത്തിലിരുന്ന ആ വ്യക്തി...
അതുകൊണ്ട് ഇങ്ങനെ സംഭവിച്ചാല്‍, വിശ്വാസിക്ക്
അതില്‍ അല്ഭുതപ്പെടാനും അന്പരക്കാനും ഒരു വശവുമില്ല,
ദൈവ വിശ്വാസമില്ലാത്തൊരാളുടെ മുന്പില് പോലും ദൈവത്തിന്റെ കറാമത്ത് ഉണ്ടാവാം എന്ന് .. പിന്നെന്താ ഇപ്പോള്‍ ഇങ്ങനെ ?“കറാമത്ത് അഥവാ അമാനുഷിക സംഭവം ഭൌതിക പരിത്യാഗികളില് നിന്ന് മാത്രം സംഭവിക്കുന്നതാണ്.
സ്വപ്നത്തില്‍ പലര്‍ക്കും പലതും കാണാം
ഭൌതിക വാദികളായ യുക്തിവാദികളുടെ
ദിവാസ്വപ്നങ്ങള്‍ അതിരുകളില്ല.“
സെക്യുലർ ഹ്യൂമനിസ്റ്റ് said...
Vahithoni said "കേരളത്തിലെ ചക്രവർത്തിയായിരുന്ന ചേരമാൻ പെരുമാൾ
മദീനയിൽ പോകാനു മുസ്ലിമാവാനും കാരണമായത്,........
പ്രവാചകന്മാരില് നിന്നുണ്ടാവുന്ന അമാനുഷിക സംഭവങ്ങള്‍ക്ക് മുഅജിസത്ത്
ഉദാഹരണം ചന്ദ്രന് പിളര്‍ത്തിയത്..
മാന്പഴക്കാലത്ത് മാവില്‍നിന്ന് മാങ്ങകള്‍ പ്രതീക്ഷിക്കാം..
അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി.
വിചാരം vum, vicharathe poleyullavarum, vahithoni yum, athupoleyullavarum,
Ente abhipraayathil orupoleyaanu.
Chinthaye upayogikkaathe nishedikkunnavarum, Chinthaye upayogikkaathe andhamaayi Mathathe vizhungunnavarum oru naanayathinte iru vashanagal maathramaanu.
Avar samoohathil oru nanmayum cheyyunnilla, vaachamadichu samayam kalayaanallaathe.
കാണുന്നതിനും കേള്ക്കുന്നതിനമപ്പുറമുള്ള സത്യത്തെ അന്വേഷിക്കുക എന്നത് ബുദ്ധിയുടെ വിധിയാണ്. ബുദ്ധി ഉപയോഗിക്കാതെ ഏതു കാര്യവും അന്ധമായി വിശ്വസിക്കുക എന്നതും വിശ്വസിക്കുവാതിരിക്കുക എന്നതും ഒന്നുതന്നെ. മനുഷ്യനില്‍ നിലകൊള്ളുന്ന വിവേകമെന്ന ഗുണത്തെ പ്രയോജനപ്പെടുത്തുകയെന്നതാണ് ഇതിന്റെ അടിസ്ഥാനം. കാര്യകാരണങ്ങളെ അടിസ്ഥാനമില്ലാതെ വാദപ്രതി വാദങ്ങളിലൂടെ ജയിക്കുക എന്നതല്ല, മറിച്ച് മാന്യമായ ആശയ സംവേദനതിലൂടെ അഭിപ്രായങ്ങളെ നോക്കികാണണo.
ജബ്ബാറ് ആ ഫോട്ടോ മാറ്റുന്നതാണു നല്ലത്.
ലത്തീഫിന്റെ ധാര്‍മ്മിക ബോധത്തിന് ദൈവ വിശ്വാസം വേണോ എന്ന പോസ്റ്റില്‍ ഞാനിട്ടൊരു കമന്റ് ലത്തീഫ് സാര്‍ വെളിച്ചം കാണിച്ചില്ല , ആയതുകൊണ്ട് ആ കമന്റ് ഞാന്‍ ഇവിടെ ഇടുന്നു ..ഇതിന്റെ ബ്ലോഗര്‍ ക്ഷമിയ്ക്കുമെന്ന് കരുതുന്നു.. @ CKLatheef പറഞ്ഞു... സദാചാരലംഘനം സാര്‍വത്രികമായ എന്നാല്‍ നല്ലധാര്‍മികബോധമുള്ള ഗോത്രവര്‍ഗങ്ങളുടെ ഇടക്കാണ് പ്രവാചകന് വന്നത് എന്നത് അനിഷേധ്യമാണ്. പ്രവാചകന് അത് തുടരുകയായിരുന്നില്ല. കൃത്യമായ ധാര്‍മികവ്യവസ്ഥ നല്‍ക്കുകയും സാദാചാരം പഠിപ്പിക്കുകയും ചെയ്തുകൊണ്ട് അവരെ അന്നത്തെ ലോകത്തെ ഏറ്റവും സംസ്കാരവും ധാര്‍മികതയുമുള്ള ഒരു ലോകൈക സമൂഹമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തു. അതറിയണമെങ്കില്‍ ഇസ്ലാമിനും മുമ്പും ശേഷവുമുള്ള അറേബ്യയുടെ ചരിത്രം വായിച്ചാല്‍ മതി.
ലത്തീഫ് ഇങ്ങനെ പറഞ്ഞതില്‍ വളരെ സന്തോഷം , മുഹമദിന്റെ മുന്‍പും മുഹമദ് പ്രവാചകനായതിന് ശേഷവും യാതൊരു കാതലായ മാറ്റവും ഉണ്ടായിട്ടില്ലാന്നുള്ള വ്യക്തമായ തെളിവ് എന്തന്നാല്‍ 1) മുഹമദിന് പ്രവാചകത്വം കിട്ടുന്നതിന്റെ (അങ്ങനെ അവകാശപ്പെടുന്നതിന് മുന്‍പ്) മുന്‍പും യുദ്ധത്തില്‍ പരാജയപ്പെടുന്ന ഗോത്രവര്‍ഗ്ഗത്തിലെ എല്ലാവരേയും ബന്ദിയാക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു, അങ്ങനെ ബന്ദിയാക്കപ്പെട്ടവരെയാണ് അടിമകളായി കണ്ടിരുന്നത്, മുഹമദിന് 40 വയസ്സിന് മുന്‍പ് തന്നെ (ജാഹിലിയാ കാലഘട്ടം എന്ന് മുസ്ലിങ്ങള്‍ പറയുന്ന കാലത്ത് തന്നെ) അടിമകളെ മോചിപ്പിയ്ക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു അങ്ങനെ മോചിതനാക്കപ്പെട്ട അടിമയാണ് സെയ്ദ് ബിന്‍ മുഹമദ് എന്ന സെയ്ദ് ബിന്‍ ഹാരിഥ് ... മുഹമദിന് 40 വയസ് മുതല്‍ 63 വയസ്സുവരെ ഈ നീചവും തെറ്റുമായ സമ്പ്രദായത്തിനൊരു മാറ്റവും വന്നിട്ടില്ലായിരുന്നു ഒരു ഓപ്ഷന് എന്ന നിലക്ക് അടിമകളെ മോചിപ്പിയ്ക്കാന്‍ പറഞ്ഞിരുന്നു എന്നാല്‍ അടികള്‍ ഉണ്ടാവുന്ന വ്യവസ്ഥിതിയെ (യുദ്ധാനന്തരം അടിമകളാക്കപ്പെടുന്ന അവസ്ഥ) മാറ്റാന്‍ മുഹമദോ അതിന് ശേഷം വന്ന ഖലീഫമാരോ മെനക്കെട്ടിയിരുന്നില്ലാന്ന് കാലം വ്യക്തമാക്കിയിട്ടുണ്ട് .
2) മുഹമദിന് 40 വയസ്സ് പൂര്‍ത്തീയാവുന്നതിന് മുന്‍പുണ്ടായിരുന്ന ഒരു സമ്പ്രധായമായിരുന്നു പ്രായമുള്ളവര്‍ കൊച്ചുകുഞ്ഞുങ്ങളെ വിവാഹം കഴിക്കുക, ഒന്നിലധികം ഭാര്യമാരെ വെച്ചിരിക്കുക എന്നലാം, മുഹമദിന് 40 വയസ്സു മുതല്‍ 63 വയസ്സുവരെയുള്ള കാലയളവില്‍ ഈ സമ്പ്രദായത്തിന്റെ തീര്‍ത്തും മോശമായ രീതിയില്‍ മുഹമദ് പോലും ദുരുപയോഗം ചെയ്തിട്ടുണ്ട്. മുഹമദിന്റെ മുന്‍പുണ്ടായിരുന്ന എല്ലാ അനാചാരങ്ങളും അതിനേക്കാള്‍ ശക്തമായി തന്നെ മുഹമദും ഇപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികളും ചെയ്തുവരുന്നു ..... ഒരു ഭാര്യക്ക് ആര്‍ത്തവം വന്നാല്‍ പുരുഷന്റെ വികാരം ശമിപ്പിയ്ക്കാന്‍ മറ്റൊരു ഭാര്യയുടെ ആവശ്യമുണ്ടന്ന് പറഞ്ഞ മുസ്ലിം പന്ധിതന്റെ വാക്കുകള്‍ക്ക് ഓശാന പാടുന്നവരാണ് ഇന്നത്തെ മുസ്ലിംങ്ങള്‍.
@ ചിന്തകന്‍..
ചിന്തകാ പൊന്നാനിയിലെ എല്ലാ മുസ്ലിംങ്ങളും കള്ളു കുടിയന്മാരാണന്ന് ഞാന്‍ എവിടെയാ പറഞ്ഞത്, പൊന്നാനി ബീവറേജില്‍ നിന്ന് മദ്യം വാങ്ങുന്നവരില്‍ ഭൂരിപക്ഷവും മുസ്ലിംങ്ങള്‍ തന്നെ എന്താ ചിന്തകന്‍ സംശയമുണ്ടെങ്കില്‍ ഒത്തിരി ജമാഅത്ത് പ്രവര്‍ത്തകരുണ്ടല്ലോ പൊന്നാനിയില്‍ ഒന്ന് വിളിച്ച് ചോദിച്ച് നോക്ക് അപ്പോള്‍ സത്യം കണ്ടെത്താലോ .
പിന്നെ ഞാന്‍ ചെയ്യുന്നതൊന്നും പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നത് ചിന്തകനറിയാലോ , ഞാന്‍ ഒരു ദിനാര്‍ സംഭാവന ചെയ്തുകൊണ്ടിരിക്കുന്നു എന്നു പറയാന്‍ കാരണം യുക്തിവാദികള്‍ എവിടേയും ഒന്നും ചെയ്യാറില്ലാന്ന് പറഞ്ഞപ്പോള്‍ പറഞ്ഞതാണ് അല്ലാതെ പത്താള് അറിയണം എന്നൊന്നും എനിക്ക് ആഗ്രഹമില്ല, യുക്തിവാദികള്‍ ഒന്നും ചെയ്യുന്നില്ലാന്ന് കാടടച്ച് വെടി വെയ്ക്കരുത്, അവര്‍ ചെയ്യുന്നത് നിങ്ങളെ പോലെ സ്റ്റേജ് കെട്ടി ഘോഷിക്കാന്‍ തല്ക്കാലം താല്പര്യമില്ല.
മതവും ശാസ്ത്രവും ടി കെ രവീന്ദ്രനാഥിന്റെ ലേഖനം
ദൈവത്തെ ആരാ അളന്നു തൂക്ക്യേ...?സുശീല്‍കുമാറിന്റെ സറ്റയര്‍!
Post a Comment