Sunday, March 14, 2010

മലപ്പുറത്ത് പഠനക്യാമ്പ് !










“യുക്തിചിന്തയുടെ പുതു യുഗം “
ഇന്ന് [14-3-2010]മലപ്പുറത്ത് യുക്തിവാദിസംഘം വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമായി സംഘടിപ്പിച്ച പഠനക്യാമ്പില്‍ സി രവിചന്ദ്രന്‍ ക്ലാസ്സെടുക്കുന്നു.









ഡോ.പി ടി രാമചന്ദ്രന്‍ ക്ലാസെടുക്കുന്നു.
-----------


വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശാസ്ത്രബോധവും സ്വതന്ത്രചിന്തയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി മലപ്പുറം ജില്ലയിലെ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് ഒരു പുതിയ സാംസ്കാരികസംഘടനയ്ക്കു രൂപം നല്‍കിയിരിക്കുന്നു.

RAYS [Radical Association of Youth and Students]

RAYS ന്റെ ആദ്യ സംരംഭമായിരുന്നു മലപ്പുറത്തെ പഠനക്യാമ്പ്. 50 ലധികം കോളെജ് വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും നൂറില്‍ പരം യുവാക്കളും ക്യാമ്പില്‍ പങ്കെടുത്തു. ക്ലാസ് ഒരു പുതിയ അനുഭവമായിരുന്നുവെന്ന് പങ്കാളികള്‍ വിലയിരുത്തി. ചിന്താര്‍ഹവും പഠനാര്‍ഹവുമായ ഒട്ടേറെ നവാനുഭവങ്ങള്‍ പഠിതാക്കള്‍ പങ്കു വെച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് വിഭാഗം ലക്ചററും , ‘നാസ്തികനായ ദൈവം’ എന്ന പുസ്തകത്തിലൂടെ ഏറെ ശ്രദ്ധേയനുമായ സി രവിചന്ദ്രനാണു ക്ലാസ് നയിച്ചത്. റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ചിന്തകളെ ആസ്പദമാക്കി ആധുനിക നാസ്തികവാദത്തിന്റെ വിവിധ വശങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. കുട്ടികളുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കി.
തുടര്‍ന്ന് കോഴിക്കോട് സര്‍വ്വകലാശാല ഗണിത ശാസ്ത്ര വിഭാഗം മേധാവിയും യുക്തിവാദിസംഘം മലപ്പുറം ജില്ലാ പ്രസിഡന്റുമായ ഡോ. രാമചന്ദ്രന്‍ “ഗണിതവും ജ്യോതിഷവും” എന്ന വിഷയത്തില്‍ ക്ലാസെടുത്തു. അശാസ്ത്രീയമായ കാല‍ഗണനയെ മതം താങ്ങി നിര്‍ത്തുന്നതിന്റെ ഉദാഹരണങ്ങള്‍ അദ്ദേഹം തുറന്നു കാണിച്ചു.

10 comments:

ea jabbar said...

വിദ്യാര്‍ത്ഥി സമൂഹത്തെ ശാസ്ത്രബോധമുള്ളവരാക്കുക എന്നതാണു നാടിന്റെ ഭാവിക്കും പുരോഗതിക്കും അനിവാര്യമായിട്ടുള്ളത് എന്ന തിരിച്ചറിവിന്റെ ഫലമാണീ ഉദ്യമം. എല്ലാ സ്വതന്ത്ര ചിന്തകരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

K.P.Sukumaran said...

അഭിവാദനങ്ങള്‍ !

kureeppuzhasreekumar said...

മാഷെ
യുക്തിയുള്ള ഒരു നീക്കമാണിത്.എല്ലാ വിജയവും ആശംസിക്കുന്നു.
ശ്രീ

Anonymous said...

‘നാസ്തികനായ ദൈവം’ എന്ന പുസ്തകത്തിലൂടെ ഏറെ ശ്രദ്ധേയനുമായ സി രവിചന്ദ്രനാണു"...
രവിചന്ദ്രനോ രാമചന്ദ്രനോ?

krishnadas said...

All RAYS members-..........congraaaaas you

സുശീല്‍ കുമാര്‍ said...

സി രവിചന്ദ്രന്റെ ക്ലാസ്സ് ആവേശ ഭരിതം. പുതിയ അനുഭവമായി.
ഡോ. രാമചന്ദ്രന്‍ അവതരിപ്പിച്ച 'ജ്യോതിശ്ശസ്ത്രവും ഗണിതവും' നന്നായി.
RAYS ന്റെ പ്രവര്‍ത്തനങ്ങള്‍ തുടരട്ടെ.

Rational books said...

നല്ല സംരംഭം. കേരളത്തിലുടനീളം ശാഖകളുണ്ടാക്കണം

നിസ്സഹായന്‍ said...

ഈ നല്ല സംരംഭത്തിന് ആശംസകൾ !

Unknown said...

the class was a huge success.actually people are fed up with this nasty foolish babblings of religiosity. we need to go forward and thats all we are doing!

Satya'nveshi said...

Since this blog has impressed me i thought i will leave my foot prints here.

Glad to see a thirst for knoweldge, a rise of reasoning and critical thinking among the youths in kerala. I would love to be a part of this organization "RAYS" or any other organization based in Kerala, can someone guide me through.

Good luck all.