A wife was making a breakfast of fried eggs for her husband. Suddenly her husband burst into the kitchen.
"Careful .. CAREFUL! Put in some more butter! Oh my GOD! You're cooking too many at once. TOO MANY! Turn them! TURN THEM NOW! We need more butter. Oh my GOD! WHERE are we going to get MORE BUTTER? They're going to STICK! Careful ... CAREFUL! I said be CAREFUL! You NEVER listen to me when you're cooking!
Never! Turn them! Hurry up! Are you CRAZY? Have you LOST your mind? Don't forget to salt them. You know you always forget to salt them. Use the salt. USE THE SALT! THE SALT!"
The wife stared at him. "What in the world is wrong with you? You think I don't know how to fry a couple of eggs?"
The husband calmly replied, "I wanted to show you what it feels like when I'm driving."
***************
ഞാന്‍ എന്റെ വീടിനടുത്ത് ഒരു ടവ്വര്‍ ഉണ്ടാക്കി അതിനു മുകളില്‍ നാല് ഉച്ചഭാഷിണി ഘടിപ്പിച്ച് നിത്യവും രാത്രി 12 മണിക്ക് നീണ്ട “യുക്തിവാദ പ്രസംഗവും , മതവിരുദ്ധ പ്പാട്ടും ഉച്ചത്തില്‍ കൂകിവിളിക്കാന്‍ തീരുമാനിക്കുന്നു...! മാസത്തില്‍ ഒരു ദിവസം രാത്രി 12 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന സ്വലാത്ത്...[അതിങ്ങനെ:- “അല്ലാഹു ഒരു ദൈവമേയല്ല. . മുഹമ്മദ് അയാളുടെ ദൂതനുമല്ല, ഇതൊക്കെ വെറും പൊട്ടവിശ്വാസങ്ങളാണേ....!”] പിന്നെ യുക്തിവാദികളുടെ വിശേഷദിവസങ്ങളിലൊക്കെ ഇങ്ങനെ പലതും ആ മൈക്കിലൂടെ വളരെ ഉച്ചത്തില്‍ വിളിച്ചു കൂവിക്കൊണ്ടേയിരിക്കും. എല്ലാ ദിവസവും 5 നേരം ഞാന്‍ എന്റെ മതവിരുദ്ധ ബാങ്കുവിളിയും നടത്തും. നാട്ടുകാരൊക്കെ ഒന്നറിയട്ടെ എന്റെ “മത”ത്തിന്റെ മഹിമ !!
ആരെങ്കിലും അതിനെ ചോദ്യം ചെയ്താല്‍ ഞാന്‍ പറയും . 50 കൊല്ലമായി ഞാന്‍ ഇപ്പറഞ്ഞതൊക്കെ മതക്കാരില്‍നിന്നും സഹിക്കുന്നു. ഇനി കുറച്ച് അവരും സഹിക്കട്ടെ...! അവര്‍ ഇതൊക്കെ നിര്‍ത്തുകയാണെങ്കില്‍ ഞാനും നിര്‍ത്താം...!!!
************
ഇത്രയും എഴുതാന്‍ കാരണം കെ പി സുകുമാരന്‍ സാറിന്റെ ബ്ലോഗില്‍ ഇപ്പോള്‍ നടക്കുന്ന ഒരു ചര്‍ച്ചയില്‍ നമ്മുടെ ശ്രീ ശ്രേയസ്സ് എന്ന ബ്ലോഗര്‍ എനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണമാണ്. അദ്ദേഹം പറയുന്നു:
“ലക്ഷങ്ങളോ കോടികളോ വരുന്ന ഇസ്ലാംമതവിശ്വാസികള്‍ പുണ്യമെന്നു കരുതുന്ന ഖുര്‍ആന്‍ -നെ നികൃഷ്ടരൂപത്തില്‍ തെരഞ്ഞുപിടിച്ചു അധിക്ഷേപിക്കുമ്പോള്‍ (സംവാദം അല്ല, അധിക്ഷേപം തന്നെ) അവരുടെ ബഹുമാനത്തിന് ക്ഷതം സംഭവിക്കുന്നത് കാണുന്നില്ലേ?”
ഞാന്‍ എന്റെ മതവിമര്‍ശനങ്ങളില്‍ അല്‍പ്പം ആക്ഷേപഹാസ്യം കലര്‍ത്തുന്നു എന്നതു ശരി തന്നെ. പ്രതിപക്ഷ ബഹുമാനം വേണ്ടതുമാണ്. അതൊന്നും അറിയാത്തതുകൊണ്ടല്ല. മുകളിലെ ഇംഗ്ലീഷ് തമാശയിലെ ഭര്‍ത്താവിന്റെ യുക്തി തന്നെയാണിവിടെ പ്രയോഗിക്കുന്നത്. നമ്മുടെ ജനാധിപത്യ മതേതര നാട്ടിലെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഒരു പൊതു ബോധമുണ്ട്. മതങ്ങളെ കുറിച്ചോ വിശ്വാസങ്ങളെ കുറിച്ചോ ആരും ഒന്നും എതിര്‍ത്തു പറയാന്‍ പാടില്ല; പറഞ്ഞാല്‍ തന്നെ അതു വിശ്വാസിക്കു മനോവിഷമം ഉണ്ടാക്കുന്ന രീതിയില്‍ ആവരുത് .ഇതാണി പൊതു ബോധം. [വിശ്വാസിക്കു മനോവിഷമം ഉണ്ടാക്കാതെ മതത്തെ വിമര്‍ശിക്കാന്‍ ആരെക്കൊണ്ടും കഴിയില്ല. എത്ര മൃദുഭാഷയിലായാലും വിശ്വാസം ശരിയല്ല എന്നു പറയുന്നത് വിശ്വാസിക്കു ഉള്‍ക്കൊള്ളാന്‍ കഴിയുമോ? ]
എന്നാല്‍ ഇപ്പറഞ്ഞതൊന്നും മതഭ്രാന്തന്മാര്ക്കു ബാധകവുമല്ല. അവര്‍ക്ക് അന്യരെ രാത്രി കിടന്നുറങ്ങാന്‍ പോലും അനുവദിക്കാതെ ശല്യം ചെയ്യാം. നിയമവും അവര്‍ക്കു ബാധകമല്ല. പ്രതിപക്ഷബഹുമാനം അവരുടെ അജണ്ടയിലേ വേണ്ടതില്ല. അന്യ മതക്കാരെയും മതരഹിതരേയുമൊക്കെ എന്തു പുലഭ്യവും വിളിച്ചു പറയാം. പൊതു സ്ഥലങ്ങ്ങളില്‍ അര്‍ദ്ധരാത്രി മൈക്കു വെച്ച്.
അവരുടെ പത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും അന്യരെ നിന്ദിക്കുന്ന തരത്തില്‍ എന്തും എഴുതി പ്പിടിപ്പിക്കാം. അതൊക്കെ മതസ്വാതന്ത്ര്യം. എതിര്‍ത്താരെങ്കിലും പറഞ്ഞാല്‍ മതനിന്ദ! മതവികാരം വ്രണം പോട്ടി ഒലിച്ച് നാറ്റമുണ്ടാക്കും. മതമില്ലാത്തവര്ക്കൊരു വികാരവുമില്ല. അവരൊക്കെ വെറും മരപ്പാവകള്‍ . ഇതാണു നിലപാട്. ഇക്കാര്യങ്ങളൊക്കെ വളരെ മൃദുവായ ഭാഷയില്‍., വിശ്വാസികള്‍ക്കു തീരെ വികാരം വരാത്ത രിതിയില്‍ അവരെ ഒന്നു പറഞ്ഞു കനസ്സിലാക്കാന് ശ്രമിച്ചാലോ ... തെറിയും അധിക്ഷേപവും കയ്യേറ്റവും തട്ടിക്കൊണ്ടു പോക്കും കൊലയും...!
പിന്നെന്താ വഴി? അവര്‍ ചെയ്യുന്നതൊക്കെ അതേ നാണയത്തില്‍ തിരിച്ചു പ്രയോഗിച്ചാല്‍ തല്ക്കാലം കുറച്ചു വികാരം പൊട്ടലൊക്കെയുണ്ടാകുമെങ്കിലും കാര്യം കുറേശ്ശെ പിടി കിട്ടിത്തുടങ്ങും. !
*****
എന്റെ വീട്ടിനടുത്താണു സ്വലാത്ത്നഗര്‍ മാസത്തിലൊരിക്കല്‍ ആ ശല്യം കാരണം അടുത്തുള്ളവര്ക്കാര്ക്കും ഉറങ്ങാന്‍ കഴിയില്ല. റംസാന് മാസമായാല്‍ എന്നും രാത്രി മതപ്രസംഗം. നിയമവിരുദ്ധമായി നടത്തുന്ന ഈ ശബ്ദമലിനീകരണത്തെ കുറിച്ചു പരാതി നല്കാന് ആരും തയ്യാറാവില്ല. മതവികാരം ! പോലീസ് തടയില്ല. മതവികാരം.!! ഇനി നേരം പുലരാന്‍ നേരത്തൊന്നു കണ്ണു ചിമ്മിയാലോ? 5 മണിക്കു തുടങ്ങും വിഷ്ണുക്ഷേത്രത്തില്‍ നിന്നുള്ള പാട്ടിന്റെ അലര്‍ച്ച ! ഇത് ഒന്നോ രണ്ടോ ദിവസമല്ല , നിത്യവും സഹിച്ചേ പറ്റൂ. ...
കഴിഞ്ഞ 50 കൊല്ലമായി ഞാന്‍ ഇതൊക്കെ സഹിക്കുന്നു. എന്റെ “മതവിരുദ്ധവികാരം” ആരും പരിഗണിക്കുന്നില്ല. ഞാന്‍ എന്റെ ബ്ലോഗില്‍ എന്റെ മതത്തെ വിമര്‍ശിച്ചു ലേഖനമെഴുതുന്നത് ശ്രേയസ്സിനു പോലും സഹിക്കുന്നില്ലത്രേ.! അതില്‍ ആക്ഷേപവും അധിക്ഷേപവുമാണു പോല്‍ . ശരിയാണ്. അല്‍പ്പം ആക്ഷേപവും പരിഹാസവുമൊക്കെയുണ്ട്. കുഞ്ചന്‍ നംബ്യാര്‍ ജീവിച്ച മലയാളമല്ലേ? അതും ഭാഷക്കു മുതല്‍ക്കൂട്ടാവട്ടേ. പിന്നെ വിശ്വാസികളായ സുഹൃത്തുകളോട് ഒരു അപേക്ഷ. വികാരം പോട്ടി വ്രണം ഒലിക്കും എന്നു തോന്നുന്നവര്‍ക്ക് എന്റെ ബ്ലോഗിലെ പേജുകള്‍ ഓപന്‍ ചെയ്യാതിരിക്കാനും അതു വായിക്കാതിരിക്കാനും ഒരു തടസ്സവുമില്ലല്ലോ. അത്തരക്കാര്‍ അറിയാതെ ആ പേജില്‍ എത്തിപ്പെട്ടെങ്കില്‍ കാര്യം പിടി കിട്ടുന്നതോടെ അതു ക്ലോസ് ചെയ്ത് രാമനാമം ജപിക്കട്ടെ. അല്ലെങ്കില്‍ യാസീന്‍ ഓതട്ടെ. ഞാന്‍ നിര്‍ബ്ബന്ധിച്ച് ആരുടെയും വീട്ടിലേക്കു മൈക്കു വെച്ചു വിളിച്ചു കൂവുന്നില്ലല്ലോ. ജബ്ബാര്‍ മാഷിന്റെ ബ്ലോഗിനു രണ്ടു വയസ്സു കഴിഞ്ഞു. എല്ലാവര്‍ക്കുമറിയാം എന്റെ ശൈലി എന്താണെന്ന്. അതിഷ്ടപ്പെടുന്നവരും ഉണ്ട്. അവര്‍ക്കു വായിക്കാനാണു ഞാന്‍ എഴുതുന്നത്. അതിനുള്ള സ്വാതന്ത്ര്യം എനിക്കില്ലേ? വായിക്കുന്നവര്ക്കില്ലേ?
നമ്മുടെ നാട്ടില്‍ പൊതു സ്ഥലങ്ങളില്‍ രാഷ്ട്രീയക്കാരും മറ്റും മൈക്കുവെച്ച് അന്യ പാര്‍ട്ടിക്കാരെ, വ്യക്തിപരമായിപ്പോലും എന്തുമാത്രം അധിക്ഷേപിക്കുന്നു. പരിഹസിക്കുന്നു. മറ്റേ പാര്‍ട്ടിക്കാരനും പിറ്റേന്ന് അതേപോലെ മറുപടിയും കാച്ചുന്നു. പരസ്പരം ഇതൊക്കെ സഹിക്കാന്‍ നാം ശീലിച്ചില്ലേ? അതു പോലെ മതക്കാര്‍ക്കും കുറച്ചൊക്കെ സഹിച്ചാലെന്താ? മതക്കാരെ ഞങ്ങളൊക്കെ എത്രയാ സഹിക്കുന്നേ? തിരിച്ചും ഇതൊക്കെ ആകാം എന്നു മനസ്സിലാക്കിത്തരുക എന്ന ഒരു ഉദ്ദേശ്യം കൂടി എന്റെ കടുത്ത ഭാഷാപ്രയോഗങ്ങള്ക്കുണ്ടെന്നറിയിക്കട്ടെ.
എന്റെ ബ്ലോഗ് സഹിഷ്ണുതയോടെ വായിക്കുന്ന , പ്രതികരിക്കുന്ന ധാരാളം പേരുണ്ട്. വിശ്വാസികളുമുണ്ട്. അവര്‍ക്കു നന്ദി പറഞ്ഞു കൊണ്ട് ഈ “അധിക്ഷേപം” നിര്‍ത്തുന്നു.
Subscribe to:
Post Comments (Atom)
29 comments:
അനേകം വിശ്വാസികള്‍ പുണ്യമെന്നും ദൈവീകമെന്നും വിശ്വസിക്കുന്നതുകൊണ്ടു തന്നെയാണു വിമര്‍ശിക്കുന്നത്. ആരും വിശ്വസിക്കാത്തതിനെ വിമര്ശിക്കേണ്ടതില്ലല്ലൊ.
സമ്മൂഹ്യ വിമര്‍ശനങ്ങളില്‍ അല്‍പ്പം ആക്ഷേപഹാസ്യമൊക്കെ ഉണ്ടാകും കുഞ്ചന്‍ നമ്പ്യാരുടെ മലയാളക്കരയല്ലേ?
കഴിഞ്ഞ പത്തു മുപ്പതു കൊല്ലമായി ഞാന്‍ കേട്ടതും കണ്ടതും വായിച്ചതുമായ ആക്ഷേപങ്ങളുമായി താരതമ്യം ചെയ്താല്‍ എന്റെ പരിഹാസമൊക്കെ എത്രയോ നിസ്സാരം!
കുര് ആന്‍ തന്നെ ബെസ്റ്റ് എക്സാമ്പിള്‍ !
@ശ്രീ ജബ്ബാര്‍:
വളരെ ബാലിശമായി ചിന്തിക്കാതെ, യുക്തിയോടെ ചിന്തിക്കൂ, പ്രവര്‍ത്തിക്കൂ എന്ന് ആഗ്രഹിക്കുന്നു.
1. ഈ പോസ്റ്റില്‍ ശ്രീ സുകുമാരന്‍ എഴുതിയ പോസ്റ്റിന്റെ ലിങ്കുപോലും കൊടുത്തിട്ടില്ല. ഇതാണാ പോസ്റ്റ് - യുക്തിചിന്തകള്‍.
2. ഈയുള്ളവന് പറഞ്ഞ കമന്റ്റ് മുഴുവന്‍ വായിക്കുമ്പോള്‍ മാത്രമല്ലേ താങ്കള്‍ ഉദ്ധരിച്ച വാക്യത്തിന്റെ പ്രസക്തി ബോധ്യപ്പെടുകയുള്ളൂ.
ഇതാണ് ശ്രീ സുകുമാരന്‍ ഈയുള്ളവന് എഴുതിയ പൂര്‍ണ്ണമായ കമന്റ്:
കൊടുക്കാനും അതുവഴി കിട്ടാനും ഉള്ളതാണ് ബഹുമാനം, അതിന് ആഗ്രഹമുണ്ടെങ്കില്‍. ശ്രീ ജബ്ബാറിനോട് താങ്കള്‍ക്ക് ബഹുമാനം ഉള്ളതുകൊണ്ടാണ്, താങ്കള്‍ വിളിക്കുന്നതുപോലെ മറ്റുള്ളവരും അദ്ദേഹത്തെ "ജബ്ബാര്‍മാഷ്" എന്ന് വിളിക്കണമെന്ന് ആഗ്രഹിക്കുന്നത്. "ജബ്ബാര്‍മാഷ്" എന്നതിന് പകരം "ശ്രീ ജബ്ബാര്‍" എന്ന സംബോധനപോലും തെറ്റാണെന്ന് പറയുന്ന താങ്കള്‍, ലക്ഷങ്ങളോ കോടികളോ വരുന്ന ഇസ്ലാംമതവിശ്വാസികള്‍ പുണ്യമെന്നു കരുതുന്ന ഖുര്‍ആന്‍ -നെ നികൃഷ്ടരൂപത്തില്‍ തെരഞ്ഞുപിടിച്ചു അധിക്ഷേപിക്കുമ്പോള്‍ (സംവാദം അല്ല, അധിക്ഷേപം തന്നെ) അവരുടെ ബഹുമാനത്തിന് ക്ഷതം സംഭവിക്കുന്നത് കാണുന്നില്ലേ?
പറഞ്ഞു വന്നത്, ആരെയും ഇകഴ്ത്താനോ പുകഴ്ത്താനോ താല്‍പ്പര്യമില്ല. പക്ഷെ, കാണുന്നത് പറഞ്ഞു എന്നേയുള്ളു. ഒരു അഭിപ്രായം പറയാന്‍ എല്ലാ വശവും നോക്കണമല്ലോ. ഇസ്ലാംമതത്തെ നാളെ ഈയുള്ളവനും വിമര്‍ശിക്കാം, വിമര്‍ശിക്കുകയും ചെയ്യും, പക്ഷെ നല്ല ഭാഷയില്‍ മാത്രം."
ഈയുള്ളവന് ഇവിടെ കുറിക്കുന്നു:
"എവിടെ തെറ്റുണ്ട്, എങ്ങനെ കുറ്റം പറയാം, എങ്ങനെ ദോഷൈകദൃക്ക് ആകാം എന്ന് ചിന്തിക്കുന്നതിനേക്കാള്‍ നല്ലതല്ലേ യുക്തിപരമായി ഓരോ മതത്തിലെയും നന്മയെ, മനുഷ്യസ്നേഹത്തെ, കാരുണ്യത്തെ, (അതായത് ഈശ്വരനെ) കുറിച്ച് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും? നമ്മള് തെറ്റുമാത്രം പറയാതെ നല്ലതിനെക്കുറിച്ച് കൂടെ എഴുതിക്കൂടെ? നെല്ലും പതിരും കൂടി മാറ്റി കാണിക്കാം, പക്ഷെ മുഴുവന്‍ പാതിരാണ് എന്ന് വെറുതെ പറയുന്നതില്‍ എന്തര്‍ത്ഥം?"
"എന്താണ് താങ്കളുടെ ഈശ്വരവിശ്വാസം എന്ന് ദൃഡമായി പറയാന്‍ താങ്കള്‍ക്കു കഴിയുമോ?"
"ഖുര്‍ആന്‍ തിന്മകള് പറയുന്നു താങ്കള്‍ കരുതുന്നുവെങ്കില്‍, ഒരു ചോദ്യം ചോദിക്കട്ടെ. അതില്‍ നന്മകള് പറയുന്നില്ലേ? നന്മകള് ആണോ തിന്മകള് ആണോ താങ്കളുടെ ദൃഷ്ടിയില് ഖുര്‍ആന്‍-ല്‍ കൂടുതല്‍? നന്മകള് എടുക്കുകയും, നന്മയുടെ വഴിയെ മറ്റുള്ളവരോടൊപ്പം കൂടി, അവരെ തിന്മകള് പറഞ്ഞു മനസ്സിലാക്കുന്നതല്ലേ എളുപ്പം? കൂട്ടം മാറിനിന്ന് കുറ്റം മാത്രം പറഞ്ഞാല്‍ ആര് കേള്‍ക്കും, ആരും മനസ്സിലാക്കും താങ്കളുടെ ഉദ്ദേശശുദ്ധി? ""
"മുസ്ലീം സമുദായത്തെ കുറ്റംപറയാന്‍ മാത്രം ശ്രമിക്കുന്നതിനെ യുക്തിവാദം എന്ന ഓമനപ്പേരില്‍ വിളിക്കുന്നത് യുക്തിസഹമല്ല. "
നെറ്റില്‍ ഒരുപാടു പ്രോണോ.. സൈറ്റുകളുണ്ട്. അതൊക്കെ തപ്പിപ്പിടിച്ചു നോക്കി രസിച്ചിട്ട് എന്റെ “വികാരം വ്രണപ്പെട്ടേ.. ഓടി വരീന്‍ “ എന്നാരെങ്കിലും വിളിച്ചു കൂവാറുണ്ടോ? അതു വേണ്ടവരല്ലേ അതൊക്കെ നോക്കാന്‍ പോകുന്നേ? അവര്‍ക്കു വേണ്ടിയല്ലേ അതൊക്കെ പടച്ചുണ്ടാക്കുന്നതും.
****
മതമില്ലാത്തവര്‍ക്കും, മതത്തെ വിമര്‍ശിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും വേണ്ടിയാണു ഞാനും ഇതൊക്കെ ചെയ്യുന്നത്. ഞങ്ങളുടെ അവകാശമാണത്. നിങ്ങള്‍ക്ക് [വിശ്വാസികള്‍ക്ക്] നിങ്ങളുടെ ദീന്; ഞങ്ങള്‍ക്ക് [അവിശ്വാസികള്‍ക്ക്] ഞങ്ങളുടെ ദീന് !
അത്രേയുള്ളു !
"മുസ്ലീം സമുദായത്തെ കുറ്റംപറയാന്‍ മാത്രം ശ്രമിക്കുന്നതിനെ യുക്തിവാദം എന്ന ഓമനപ്പേരില്‍ വിളിക്കുന്നത് യുക്തിസഹമല്ല. "
********
ഒരു കണ്ണു ഡോക്ടറുടെ അടുത്തു ചെന്ന് “കണ്ണു മാത്രം പരിശോധിക്കുന്നവന് ഡോക്ടറാണോ?” നിങ്ങള്‍ക്കെന്താ മൂക്കും ചെവിയും നോക്കിയാല്‍? നിങ്ങളെന്താ വയറിളക്കത്തിനു ചികിത്സിക്കാത്തേ? എന്നൊക്കെ ചോദിക്കും പോലെയാണിത്.
“യുക്തിവാദം” ഹോത്സെയ്ല് കച്ചവടം ചെയ്യാനല്ല; അതില്‍ ഇസ്ലാമിന്റെ കാര്യം പ്രത്യേകം പഠിച്ച് അവതരിപ്പിക്കാനാണു ഞാന്‍ സ്വയം നിയോഗിതനായിട്ടുള്ളത്. അതിനു കുറേ കാരണങ്ങളുമുണ്ട്.
****
നന്മകള് വിശദീകരിക്കാന്‍ ഇവിടെ കാക്കത്തൊള്ളായിരം സംഘടനകളും ആളുകളും ഉണ്ടല്ലോ. പിന്നെ ഞാന്‍ എന്റെ പരിമിതമായ സമയം അതിനു വ്യയം ചെയ്യണോ?
****
മതപ്രചാരകര്‍ ആരെങ്കുലും അവരുടെ മതത്തില്‍ എന്തെങ്കിലും തിന്മയുള്ളതായി എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?
താങ്കളുടെ സൈറ്റില്‍ ഹിന്ദുത്വത്തിന്റെ നെഗറ്റീവായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇടം നീക്കിവെച്ചിട്ടുണ്ടോ?
പിന്നെ ഞാന്‍ മാത്രം ബാലന്‍സ് ചെയ്ത് എഴുതണം എന്നു പറയുന്നതിന്റെ യുക്തി എന്ത്?
യുക്തിവാദികള്‍ മതങ്ങളുടെ കുറ്റം മാത്രം പറയട്ടെ, മതക്കാര്‍ നന്മ മാത്രം പറയട്ടെ. നിഷ്പക്ഷമായി പഠിക്കുന്നവര്‍ രണ്ടും വായിക്കട്ടേ. അതല്ലേ ശരി?
"എന്താണ് താങ്കളുടെ ഈശ്വരവിശ്വാസം എന്ന് ദൃഡമായി പറയാന്‍ താങ്കള്‍ക്കു കഴിയുമോ?"
****
കഴിയില്ല.
എന്താണു ലാത്തക്കുട്തയെപ്പറ്റി താങ്കളുടെ അഭിപ്രായം? എന്നു ഞാന്‍ മുമ്പു ചോദിച്ചിരുന്നു. താങ്കള്‍ അതിനുത്തരം പറഞ്ഞശേഷം പറയാം.
ശ്രേയസ് വെബ്സൈറ്റ് താങ്കള്‍ കൂടുതല്‍ ശ്രദ്ധയോടെ വായിച്ചു നോക്കൂ, അപ്പോള്‍ മനസ്സിലാവും എന്താണ് ഈയുള്ളവന്റെ ഉദ്ദേശം എന്ന്. ഇപ്പോഴുള്ള ലേഖനങ്ങളും, ഇനി എഴുതുന്നവയും താങ്കള്‍ക്കും പ്രയോജനപ്പെടും.
ഈയുള്ളവന് അസഭ്യമോ ബാലിശമോ ആയ കാര്യങ്ങള്‍ എടുത്തു കുറ്റം പറഞ്ഞല്ല ശീലിച്ചത്. പോസിറ്റീവ് ആയ കാര്യങ്ങളെ കുറിച്ച് പറഞ്ഞു നെഗട്ടീവ് ആയ കാര്യങ്ങളില്‍ നിന്നും മനുഷ്യനെ മാറ്റാന്‍ ആണ്, ശ്രീ ജബ്ബാര്‍ , എളുപ്പം.
കൂടുതല്‍ വായനയ്ക്ക്: ശ്രീ ജബ്ബാറിന്റെ ബാലിശമായ യുക്തിവാദം
മത വിശ്വാസികള്‍ ചെയ്യുന്നത് എല്ലാം പക്വത നിറഞ്ഞ വിശുദ്ധ പ്രവര്‍ത്തികള്‍. അല്ലാത്തവര്‍ ചെയ്യുന്നതൊക്കെ ബാലിശം, അശ്ലീലം, നെഗറ്റീവ്, മനുഷ്യനെ വഴിതെറ്റിക്കുന്നത്, മനുഷ്യത്വം ഇല്ലാത്തത്, വൃത്തികേട്.. ഹാ കേട്ട് മടുത്തു. മത വിശ്വാസികള്‍ക്ക് യുക്തി വാദി സിദ്ധാന്തങ്ങളെ പരിഹസിക്കുകയും ചീതവിളിക്ക്കയും അവരെ വിമര്‍ശിച്ചാല്‍ കൊല്ലുകയും ഒക്കെ ആവാം. തിരിച്ചു യുക്തിവാദികള്‍ ഇങ്ങനെ ഒന്നും ചെയ്യരുത്, മിണ്ടാതിരുന്നു മതാധ്യക്ഷന്മാര് പറയുന്നതും കേട്ട് കുംബിട്ടിരിക്കണം. ഇത് സഹിഷ്ണുത തോട്ടുതെക്കാത്ത മത വിശ്വാസികളുടെ സാധാരണ സ്വഭാവം. ഇനി ഞാന്‍ പറയുന്നു നിങ്ങള്‍ക്ക് മൂലധനത്തെയും യുക്തിരെഖയെയും ഒക്കെ വിമര്ഷിക്കാംഎങ്ങില് ഞങ്ങള്‍ക്ക് ബൈബിളിനെയും ഗീതയെയും ഖുറാനെയും വിമര്‍ശിക്കാം പരിഹസിക്കാം. എന്തെ നിങ്ങളുടെ ദൈവം ഇറങ്ങിവന്നു ഞങ്ങളെ അങ്ങ് ഉണ്ടാക്കി കളയുമോ ?എന്നാല്‍ അത് കാണട്ടെ, അല്ലാതെ നിങ്ങളുടെ നാവിന്റെ അശ്ലീലം കാണിക്കാതെ. നിങ്ങള്‍ ഇത്രയും ആരാധിക്കുന്ന ദൈവത്തിനു ഒരു യുക്തിവാദിയുടെ നാവടക്കാന്‍ ഒരു തീവ്രവാദിയുടെ തോക്ക് തന്നെ വേണമെങ്ങില്‍ പിന്നെ നിങ്ങള്‍ എന്തിനു സമയം വെറുതെ മേനക്കെടുതുന്നു? വിശുദ്ധ ഗ്രന്ഥങ്ങളെ വിമര്‍ശിക്കുമ്പോള്‍ സ്ഥിരം കിട്ടുന്ന മറുപടി ആണ് അവ എഴുതിയ കാലത്തെ സാഹചര്യങ്ങളും ജീവിത രീതിയും ഒക്കെ പരിഗണിക്കണം. എന്നാല്‍ അവയിലെ വിഡ്ഢി താരങ്ങള്‍ വിളിച്ചു കൂവുംപോലും അതിലെ കാടന്‍ ആചാരങ്ങള്‍ക്ക് ആളുകളെ നിര്ബന്ധിക്കുംപോളും കാലം മാറിയ കാര്യം അങ്ങ് മറക്കും. അപ്പൊ ഞാനും സഹിഷ്ണുത ഒന്ന് വിടാന്‍ തീരുമാനിച്ചു, എടാ ... നിനക്കൊക്കെ ആവാമെങ്ങില്‍ എനിക്കും ആകാം .. ഭരണഘടന നിന്റെയൊക്കെ .... സ്ത്രീ ധനം കിട്ടിയതോന്നുമാല്ലെട... ഞങ്ങള്‍ക്കും ഇവിടെ തുല്യ അവകാശം ഉണ്ട്..
ക്ഷമിക്കൂ മാഷേ, കുറെ നാളായി ഇങ്ങനെ പിടിചിരുക്കുന്നു. യുക്തിവാദ തീവ്രവാദം നമുക്ക് അത്യാവശ്യം തന്നെ ആണെന്ന് നമ്മള് ഇനിയെങ്ങിലും മനസ്സിലാക്കണം. അതും ഇവര്‍ക്ക് ആരും എഴുതി കൊടുത്തിട്ടില്ലല്ലോ.. കണ്ണിനു കണ്ണ് ..
"എടാ ... നിനക്കൊക്കെ ആവാമെങ്ങില്‍ എനിക്കും ആകാം .. ഭരണഘടന നിന്റെയൊക്കെ .... സ്ത്രീ ധനം കിട്ടിയതോന്നുമാല്ലെട... ഞങ്ങള്‍ക്കും ഇവിടെ തുല്യ അവകാശം ഉണ്ട്.. ക്ഷമിക്കൂ മാഷേ, കുറെ നാളായി ഇങ്ങനെ പിടിചിരുക്കുന്നു. യുക്തിവാദ തീവ്രവാദം നമുക്ക് അത്യാവശ്യം തന്നെ ആണെന്ന് നമ്മള് ഇനിയെങ്ങിലും മനസ്സിലാക്കണം. അതും ഇവര്‍ക്ക് ആരും എഴുതി കൊടുത്തിട്ടില്ലല്ലോ.. കണ്ണിനു കണ്ണ് .. "
@ശ്രീ സുബിന് പി തോമസ്:
ഹ ഹ ഹ!
യുക്തിവാദവും വിശ്വാസവും എളുപ്പമാണ്, പക്ഷെ നമ്മുടെ മനസ്സിനെ നിയന്ത്രിക്കുക എന്നതാണ് ബുദ്ധിമുട്ട്. അതാണ് ഹിന്ദുമതം നേരാം വണ്ണം പഠിച്ചാലുള്ള പ്രയോജനം. മറ്റു മതങ്ങള്‍ പഠിക്കാന്‍ സമയം കിട്ടിയില്ല, അതിനാല്‍ നോ കമന്റ്സ്.
അല്ലെങ്കില്‍, മതങ്ങളെക്കുറിച്ച് പഠിച്ചില്ലെങ്കിലും, നമുക്ക് മനസ്സിനെ കുറിച്ച് പഠിക്കാം. വികാരവും വിചാരവും ബുദ്ധിയും യുക്തിയും ഒക്കെ എപ്പോള്‍ എങ്ങനെ ഉപയോഗിക്കണം എന്ന് പഠിക്കാം.
കുര് ആന്‍ അല്ലാഹു സംരക്ഷിച്ചില്ല ! അല്ലാഹുവിനതിനു കഴിഞ്ഞില്ല.!!
*******
കുര് ആന്‍ ദൈവിക വെളിപാടല്ല എന്നിതാ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. വിശ്വാസികളായ സുഹൃത്തുക്കളേ...! നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടോ?
വിശ്വാസികള്‍ ഏത് കാര്യത്തിനും പരസ്യമായി ദൈവത്തിനെ വിളിക്കുന്നത്, ദൈവമില്ലെന്നുള്ള എന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്നും പറഞ്ഞ് ഒരു കേസ് കൊടുക്കാന്‍ വകുപ്പുണ്ടോ?
ശ്രീ ..
സനാതന ഹിന്ദു ധര്‍മം ആര് എസ എസ ഉം വി എച്ച് പി യും പറയുന്ന ഹിന്ദു ഇസം അല്ലെങ്കില്‍ , ഞാന്‍ വായിച്ചറിഞ്ഞ ധര്‍മം ആണെങ്കില്‍ ഞാന്‍ അതിനെ ബഹുമാനിക്കുന്നു. അതിനെ ഞാന്‍ ഒരു ജീവിത രീതി മാത്രം ആയി കാണുന്നു. ആ ജീവിത രീതി അവലംബിച്ചിരുന്ന ഭൂരിപക്ഷം ഇവിടെ ഉണ്ടായിരുന്നതാണ് ഇന്ന് ഇവിടെ വിവിധ മതങ്ങളും പുറമേ എങ്കിലും സമാധാനത്തോടെ ജീവിക്കുന്നത്. പക്ഷെ ഇന്നത്തെ അതിന്റെ അവസ്ഥ എന്താണ് ? അതിന്റെ മുഖത്തെ വല്ലാതെ വികൃതം ആക്കി കളഞ്ഞില്ലേ? അതിനു പല പുതിയ നിര്‍വചനങ്ങളും നല്കിയില്ലേ? അപ്പൊ ഹിന്ദു സംഖടന എന്നവകാശപ്പെടുന്നവര്‍ പറയുന്നതല്ല സനാതന ധര്‍മം എന്നും, ഇന്ത്യ യില്‍ ജനിച്ച ഞാനും ഒരു ഹിന്ദു ആണെന്നും താങ്കള്‍ സമ്മതിച്ചു തരുമോ? എങ്കില്‍ ഞാന്‍ താങ്കളെ ബഹുമാനിക്കുന്നു.
(ജബ്ബാര്‍ മാഷേ അഞ്ചു മിനിറ്റു..)
സഹിക്കാന്‍ വയ്യാതെ വാള് എടുത്തതാണ്. ധര്‍മ സംസ്ഥാപനാര്തായ...
islam vicharam said...
പ്രിയ കെ.പി.എസ്,
താങ്കളെപ്പോലെ ചിന്തിക്കാൻ ജബ്ബാർ മാഷിനെപ്പോലുള്ള കുരുട്ടുവാദികൾക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഇതൊരു ആത്മരതിയാണവർക്ക്. വർഷങ്ങൾ ബ്ലോഗിയാലും ഒരക്ഷരം തിരുത്തുവാനോ മനസ്സിലാക്കുവാനോ തയ്യാറാകാത്ത ദുശ്ശാഠ്യത്തിന് എങ്ങിനെ വിശാലമനസ്കതയോട് സന്ധി ചെയ്യുവാൻ കഴിയും?
കരളു പറിച്ചു കാണിച്ചു കൊടുത്താലും പറയും ഏയ് ഇത് ചെമ്പരത്തിപ്പൂവാണെന്ന്! ജബ്ബാർ മാഷിന്റെ തിസീസനുസരിച്ച് മുസ്ലിം വിശ്വാസികൾ താഴെ പറയുന്ന കാര്യമൊക്കെ ചെയ്യണം.
1. ഖുറാൻ ഉപേക്ഷിക്കണം.
2. പ്രവാചകനെ തള്ളിപ്പറയണം
3. മതത്തിൽ നിന്ന് പുറത്ത് കടക്കണം.
പ്രിയ കെ.പി.എസ്. ഇത്രയും ലളിതമായ കാര്യങ്ങളേ അദ്ദേഹം ആവശ്യപ്പെടുന്നുള്ളൂ. ഇതൊക്കെ ചെയ്താൽ അവശേഷിക്കുന്നതിന്റെ പേരെന്താണാവോ? അപ്പോൾ മുസ്ലിം സമുദായം അത്തരം വരണ്ട ‘ജബ്ബാർ കമ്മ്യൂണിറ്റി‘ സർക്കിളുകളിലേക്ക് മാറണം.
തേരാളിയും യുക്തിവാദിയും വായിച്ച് നീഷെയെയും കോവൂരിനെയും പഠിച്ച് മതമുക്ത നാസ്തിക നാഗരികതയുടെ ആ അരാജക വിഴുപ്പു ഭാണ്ഠം പേറിത്തുടങ്ങിയാൽ ഉടനെ താഴെ പറയുന്ന താമ്ര പത്രങ്ങൾ അദ്ദേഹം ഇഷ്യൂ ചെയ്തു തുടങ്ങും.
എ. മനുഷ്യർ.
ബി. മാനവിക വാദികൾ.
സി. ധാർമ്മിക വാദി
ഡി. മതേതരവാദി.
ഇതൊന്നും പറ്റില്ലെങ്കിൽ പിടിച്ചോ സർട്ടിഫിക്കട്ട് വേറെ…
ക. താലിബാൻ മൂരാച്ചികൾ.
ച. അപരിഷ്ക്ര്യത ഗോത്ര വർഗ്ഗം
ട . കാക്കകൾ.
ത. കാമഭ്രാന്തന്മാർ.
പ. ബോംബ് ബ്ലാസ്റ്റേഴ്സ്..
ഒരു കമ്മ്യൂണിസ്റ്റിനോട് മാർക്സിനെയും മൂലധനത്തെയും ഉപേക്ഷിച്ച് മുതലാളിത്തം സ്വീകരിച്ചാൽ മാത്രമേ യഥാർത്ഥ മനുഷ്യനാവുകയുള്ളൂ എന്നുപദേശിക്കുന്നയാളെ മാർക്സിസ്റ്റ് നിരൂപകനെന്നു വിളിക്കാമെങ്കിൽ ജബ്ബാർ മാഷ് ഒന്നാം തരം ആത്മാർത്ഥതയുള്ള പരിഷ്കരണവാദി തന്ന!!
മാർക്സ് ഒരു മൂരാച്ചിയാണെന്നും ദസ് കാപിറ്റൽ ചവറാണെന്നും മാർക്സിസ്റ്റു ശീലങ്ങൾ മുഴുക്കെ അപരിഷ്ക്ര്യതമാനെന്നും നിരന്തരം പ്രതിപക്ഷ ബഹുമാനമില്ലാതെ എഴുതിക്കൊണ്ടിരിക്കുന്നയാളെ ചുരുങ്ങിയത് പിണറായി വിജയൻ വിളിക്കുക മാർക്സിസ്റ്റ് വിരുദ്ധൻ എന്നായിരിക്കും.
പ്രിയ കെ.പി.എസ്. മധ്യസ്ഥത വഹിച്ച് പതിനാലാം നൂറ്റാണ്ടിലെ ഈ ഗോത്ര വർഗ്ഗത്തിനു ദയവായി യുക്തിവാദി സംഘത്തിന്റെ ഒരു തിട്ടൂരം സംഘടിപ്പിച്ചു തരണം.. ഈ മഹാനിരൂപകനെ ഇസ്ലാം വിരോധി എന്നെങ്കിലും വിളിക്കാനുള്ള അനുവാദം കിട്ടാൻ.
അങ്ങിനെ അപരിഷ്ക്ര്യത മാർക്സിനെയും മൂലധനച്ചവറിനെയും ഒക്കെ അറബിക്കടലിൽ വലിച്ചെറിഞ്ഞ് ശുദ്ധി നേടുന്ന മാർക്സിസ്റ്റുകാരനുനും ഗാന്ധിയെ പുഛിച്ചു തള്ളുന്ന ഗാന്ധിയനും യുക്തിവാദിസംഘം അസംബന്ധമാണെന്ന് വിശ്വസിക്കുന്ന യുക്തിവാദിയും ഉണ്ടാകുന്ന ആ നല്ല കാലം ....മുസ്ലിം ഇസ്ലാം എന്ന പുറന്തോടിനെ ഉപേക്ഷിച്ച് യഥാർത്ഥ അരാജകവാദിയാകുന്ന ആ സുവർണ കാലം എപ്പോൾ ഉണ്ടായി വരും?
പൂവൻ കോഴി അന്നെത്ര കോഴിക്കുഞ്ഞുങ്ങളെ പ്രസവിക്കുമെന്നാർക്കറിയാം പ്രിയ കെ.പി.എസ്?
islam vicharam said...
ഇസ് ലാം ഒരു വിശുദ്ധ പശുവൊന്നുമല്ല. വിമർശനങ്ങളെ ഒരു ദർശനവും പേടിക്കുന്നില്ല. ഇസ്ലാം നൂറു കണക്കിനു വിമർശകരെയും അവരുടെ തൂലികയെയും കണ്ടിട്ടുണ്ട്. ചരിത്രത്തിന്റെ നാൽക്കവലകളിൽ ഇന്നും എന്നും ഈ വിശ്വാസ സംഹിതക്ക് ഏറു കൊണ്ടിട്ടുണ്ട്. പൂവും മുള്ളും സമ്മിശ്രമായിക്കിട്ടിയിട്ടുണ്ട്. അത് കൊണ്ട് ജബ്ബാർ മാഷിന്റെ ഏതെങ്കിലും പോസ്റ്റിനോട് വിശ്വാസിക്ക് അസഹിഷ്ണുത തോന്നേണ്ട കാര്യമില്ല. പക്ഷേ ബ്ലോഗ് പോലുള്ള ഒരു ജനാധിപത്യ മാധ്യമത്തെ മറയാക്കി ഒരു വേദഗ്രന്ഥത്തെയും പ്രവാചകനെയും മതത്തെയും പ്രശ്ന വൽക്കരിക്കുമ്പോൾ കാണിക്കേണ്ട പ്രതിപക്ഷ ബഹുമാനമോ, സൂക്ഷ്മതയോ ഒരിക്കലും ജബ്ബാർ മാഷിൽ കാണാറില്ല. ഓറിയന്റലിസ്റ്റുകളുടെ പാടിപ്പതിഞ്ഞ വിമർശനങ്ങൾ കോപ്പി പേസ്റ്റ് ചെയ്യുമ്പോൾ സൂക്ഷ്മത പാടില്ലെന്നുണ്ടോ? ഉദാഹരണത്തിനു പ്രവാചകനെ ഒരു സ്ത്രീ ലമ്പടനായി ചിത്രീകരിക്കുന്ന ഒരു പാട് പോസ്റ്റുകൾ അദ്ദേഹത്തിന്റെ ബ്ലോഗുകളിൽ കാണാം. യുക്തിവാദിസംഘത്തിന്റെ ഒരു നേതാവിനെ സ്ത്രീ വിഷയാസക്തനായി ചിത്രീകരിച്ച് ആരെങ്കിലും വായിൽ തോന്നിയത് കോതക്ക് പാടിയാൽ അത് പോലും ഉൾക്കൊള്ളാൻ കഴിയുന്ന പരുവത്തിലല്ല യുക്തിവാദികളെന്നത് ഏവർക്കുമറിയാം. ഗാന്ധിജിയെ അയാൾ എന്നു വിളിക്കുന്ന പുസ്തകം കത്തിച്ചവരാണു നമ്മൾ. ഇ.എം.എസിനെ ആരെങ്കിലും അവഹേളിച്ചെഴുതിയാൽ ഏത് പുരോഗമനവാദി ഇവിടെ മിണ്ടാതിരിക്കും? മുസ്ലിമിന്റെ പ്രവാചകനെ മാത്രം എന്തും വിളിക്കാമെന്നുണ്ടോ?
ആവിഷ്കാര സ്വാതന്ത്ര്യത്തിനും പരിമിതി വേണം. എഴുതുന്ന രീതിക്ക് മാന്യത വേണം. കൂട്ടത്തിൽ ഓർക്കേണ്ട ഒരു കാര്യം ഖുറാനെ മാത്രം കൈ കാര്യം ചെയ്യാൻ ബ്ലോഗുകൾ ഒന്നിലധികമുണ്ട് മാഷിന്റെ വക. ഈ ബൂലോഗത്ത് മറ്റേതെങ്കിലും ഒരു വേദഗ്രന്ഥത്തെ ആരെങ്കിലും ഇങ്ങിനെ വലിച്ചു കീറി സ്കാൻ ചെയ്യുന്നുണ്ടോ? ആരെങ്കിലും അത് സഹിക്കുമോ?
മതവികാരങ്ങൾ വ്രണപ്പെടാനുള്ളതാണെന്ന് മാഷ് ധരിക്കുകയും ധരിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടായില്ല. ഒരു വികാരവും വ്രണപ്പെടുത്താതിരിക്കാനുള്ള വിവേകമാണു നാം ആർജ്ജിക്കേണ്ടത്.
മതം അപരിഷ്ക്ര്യതമാണെന്ന ഒരു പൊതു ബോധത്തെ ഉല്പാദിപ്പിക്കാൻ കുറെ ക്ലീഷെകളുയർത്തിപ്പിടിച്ച് ചില മതവിരുദ്ധർ കൊണ്ടുപിടിച്ച് ശ്രമിക്കുന്നതിനെ ചെറുക്കാനുള്ള ധൈഷണികശേഷിയൊക്കെ വിശ്വാസികൾ എന്നോ ആർജ്ജിച്ചു കഴിഞ്ഞു. പക്ഷേ പ്രവാചകനെപ്പോലെയുള്ള വിശിഷ്ട വ്യക്തിത്വങ്ങളെ പുരോഗമനയുക്തിവാദം കൈകാര്യം ചെയ്യുന്ന രീതി കാണുമ്പോൾ , അത് പതിനാലാം നൂറ്റാണ്ടിലെ ഗോത്രവർഗ്ഗത്തെപ്പോലും നാണിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യ.
ആരു കയ്യടിച്ചാലും ഈ രാജാവ് നഗ്നൻ തന്നെ. ഒരു സംശയവുമില്ല. ജബ്ബാർ മാഷ് ഒരു മഴവിൽ സമൂഹത്തിലെ സംവേദനം എങ്ങിനെയെന്ന് ഇനിയും പഠിച്ചിട്ട് വേണം.
വിശ്വാസികളെ സഹിഷ്ണുത പഠിപ്പിക്കുന്നവരാണല്ലോ ഇവരൊക്കെ എന്നോർക്കുമ്പോൾ ഹാ കഷ്ടം!!
ശ്രീ സുബിന് പി തോമസ്:
ഈയുള്ളവന്റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് എന്തെങ്കിലും കണ്ഫ്യൂഷന് ഉണ്ടെങ്കില്‍ ദയവായി ശ്രേയസ് വെബ്സൈറ്റ് വായിക്കൂ, അപ്പോള്‍ മാറും. മറ്റൊരാള്‍ ഹിന്ദുവായാലും ഇസ്ലാം ആയാലും ക്രിസ്ത്യന്‍ ആയാലും ഏതു ഗോത്രത്തില്‍ ജനിച്ചാലും അറബിയായാലും അമേരിക്കനായാലും അവര്‍ അവരുടെ കാര്യം നോക്കി ജീവിക്കുമ്പോള്‍ ഈയുള്ളവനെന്തു കാര്യം? സംഘടനകളെയും രാഷ്ട്രീയപ്പാര്‍ട്ടികളെയും കുറിച്ചു ഈയുള്ളവന് എങ്ങും പ്രദിപാദിച്ചിട്ടില്ല. സ്വതന്ത്രനാണ്, ആര്‍ക്കും അടിമയല്ല :-) താങ്കള്‍ക്ക് എന്താണൊരു കണ്ഫ്യൂഷന്? അതൊന്നുമല്ല ഈയുള്ളവന്റെ വിഷയം; സത്യം, ധര്‍മ്മം, നന്മ തുടങ്ങിയവയാണ് - ഈയുള്ളവന് ഉള്‍പ്പെടെയുള്ള മനുഷ്യ മനസ്സുകള്‍ക്ക് ശാന്തിയായി ഇരിക്കാന്‍ കഴിയണം. അതിനു വാളോ അസഭ്യമോ എന്തായാലും സഹായിക്കില്ല.
സുബിന് ഹിന്ദുവായിട്ട് സ്വയം കരുതാമെങ്കില് ഈയുള്ളവന്റെ സമ്മതം എന്തിന്? ഒരിക്കലും ആവശ്യമില്ല, അത്രയ്ക്കുണ്ടല്ലോ നമ്മുടെ സ്വാതന്ത്രം. എന്തായാലും, സുബിന് ഹിന്ദുവായി സ്വയം കരുതുന്നതിനോട് ഈയുള്ളവന് ഒരു വിരോധവുമില്ല. പക്ഷെ സുബിന് സ്വയം ശരിയെന്നു തോന്നുന്നത് പോലെ അതുപോലെ വര്‍ത്തിക്കുന്നത് തന്നെ ഉത്തമം എന്ന് തോന്നുന്നു. അല്ലെങ്കില്‍ മാധവിക്കുട്ടി കണ്ഫ്യൂഷന് ആയതുപോലെയാവും. :-)
സുബിന് പറഞ്ഞു
"സഹിക്കാന്‍ വയ്യാതെ വാള് എടുത്തതാണ്. ധര്‍മ സംസ്ഥാപനാര്തായ..."
"വാളെടുത്തവന്‍ വാളാല്‍ മരിക്കും" എന്നും കേട്ടിട്ടുണ്ട്. :-)
ഇതില്‍ മറുപടി പറയേണ്ട ഒന്നു രണ്ടു കാര്യങ്ങളേയുള്ളു . അതിനുള്ള എന്റെ വിശദീകരണം പറയാം.
********
1.പക്ഷേ ബ്ലോഗ് പോലുള്ള ഒരു ജനാധിപത്യ മാധ്യമത്തെ മറയാക്കി ഒരു വേദഗ്രന്ഥത്തെയും പ്രവാചകനെയും മതത്തെയും പ്രശ്ന വൽക്കരിക്കുമ്പോൾ കാണിക്കേണ്ട പ്രതിപക്ഷ ബഹുമാനമോ, സൂക്ഷ്മതയോ ഒരിക്കലും ജബ്ബാർ മാഷിൽ കാണാറില്ല.
പ്രവാചകനെ ഒരു സ്ത്രീ ലമ്പടനായി ചിത്രീകരിക്കുന്ന ഒരു പാട് പോസ്റ്റുകൾ അദ്ദേഹത്തിന്റെ ബ്ലോഗുകളിൽ കാണാം.
********
ബ്ലോഗ് ആരെയും നിര്‍ബ്ബന്ധിച്ചു വായിപ്പിക്കുന്നില്ല. താല്‍പ്പര്യമുള്ളവര്‍, സഹിഷ്ണുതയുള്ളവര്‍ മാത്രം വായിച്ചാല്‍ മതി. ഇസ്ലാംവിചാരം എന്തിന് ഇതു വായിക്കുന്നു? താങ്കള്‍ക്കു താങ്കളുടെ വിശ്വാസമനുസരിച്ച് നിസ്കരിച്ചും ഓതിയും ജീവിച്ചാല്‍ പോരേ? അതല്ല ഇസ്ലാമിലെ നല്ല കാര്യങ്ങള്‍? ആയിരം കള്ളങ്ങള്‍ കൂട്ടി ച്ചേര്‍ത്ത് നിങ്ങള്‍ക്ക് എല്ലാ ജാനാധിപത്യ മാധ്യമങ്ങളിലും ഓടി നടന്നു പ്രചരിപ്പിക്കാമെങ്കില്‍, അതൊക്കെ വിഡ്ഡിത്തമാണെന്നു കാര്യകാരണസഹിതം ബോധ്യപ്പെട്ട എനിക്ക് എന്റെ അഭിപ്രായങ്ങള്‍- അതു വായിക്കാനും അറിയാനും താല്‍പ്പര്യമുള്ളവരെ -അറിയിക്കാനും അവകാശമില്ലേ?
പ്രതിപക്ഷ ബഹുമാനം മതവിമര്ശകര്ക്കു മാത്രം ഫര്‍ളും നിങ്ങള്‍ക്കൊക്കെ അനുവദനീയവുമാണെന്ന വാദത്തിന്റെ യുക്തിയെന്ത്? കുര് ആന്‍ എന്ന ദൈവീകഗ്രന്ഥത്തില് പ്രതിപക്ഷബഹുമാനം പാലിച്ചിട്ടുണ്ടോ? അതു പരിശോധിച്ചിട്ടുണ്ടോ? ജമാ അത്തെ ഇസ്ലാമിക്കാര്‍ അവരുടെ പ്രസിദ്ധീകരണങ്ങളില്‍ പ്രതിപക്ഷബഹുമാനം പാലിക്കാറുണ്ടോ? ബഹുഭാര്യത്വത്തെ കുറിച്ചു നിങ്ങളുടെ നേതാക്കള്‍ എഴുതിക്കൂട്ടിയ ഒരുപാടുണ്ട് എന്റെ കയ്യില്‍. മാര്‍ക്സിന്റെയും ലെനിന്റെയും ഏംഗത്സിന്റെയുമൊക്കെ “കിടപ്പറക്കാര്യങ്ങള് ” പറഞ്ഞ് അധിക്ഷേപിക്കുന്ന എത്ര ലേഖനം വേണം തരാം. എം എഫ് ഹുസൈന്റെ വീട്ടില്‍ സംഘപരിവാര്‍ അക്രമം നടന്നതിന്റെ പിറ്റേന്ന് മാധ്യമം പത്രം എഴുതിയ മുഖപ്രസംഗം ഉണ്ട് എന്റെ കയ്യില്‍. അതില്‍ ഹിന്ദുക്കളുടെ ആരാധനാബിംബങ്ങളായ ശ്രീകൃഷ്ണനെയും ശ്രീരാമനെയുമൊക്കെ, എത്ര നികൃഷ്ടമായ രീതിയിലാണു അവഹേളിച്ചിരിക്കുന്നതെന്നോ? നിങ്ങളുടെ പത്രമാസികകളില്‍ അന്യരുടെ വിശ്വാസങ്ങളെ രെത്രമാത്രം പ്രതിപക്ഷബഹുമാനത്തോടെയാണു നിങ്ങള്‍ കൈകാര്യം ചെയ്യാറെന്ന് ഒന്നു കൂടി പരിശോധിച്ചു നോക്കുക. അതു നിങ്ങള്‍ ചെയ്യില്ലല്ലോ. നിങ്ങളുടെ പ്രവാചകനെക്കുറിച്ചുള്ള നിങ്ങളുടെ തന്നെ മതഗ്രന്ഥങ്ങളിലെ ഴുതിവെച്ച കാര്യങ്ങള്‍ അതേ പടി നംബറിട്ട് ഉദ്ധരിക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളു. മുഹമ്മദ് സ്ത്രീലമ്പടനായിരുന്നു എന്നു ഖുര്‍ ആനിലും ഹദീസിലും എഴുതിവെച്ച മതാചാര്യന്മാരെക്കുറിച്ചല്ലേ നിങ്ങള്‍ ആവലാതിപ്പെടേണ്ടത്?
സ്വന്തം മുഖം വികൃതമായതിനു കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ടു കാരമില്ല സുഹൃത്തേ! കുര് ആന്‍ ദൈവം എഴുതിയതല്ല. അത്രയേ ഞാന്‍ പറയുന്നുള്ളു. അതു തെളിയിക്കാനുള്ള ദൃഷ്ടാന്തങ്ങള്‍ കുര് ആനില്‍ നിന്നും ഹദീസില്‍നിന്നും ഉദ്ധരിക്കുക മാത്രമേ ഞാന്‍ ചെയ്യുന്നുള്ളു. അതിനു മറുപടിയുണ്ടെങ്കില്‍ പറയൂ. ഇല്ല എങ്കില്‍ അസഹിഷ്ണുത കാണിച്ചിട്ടൊരു കാര്യവുമില്ല. ഞാന്‍ എന്റെ ജോലി തുടരുക തന്നെ ചെയ്യും.
2.ആവിഷ്കാര സ്വാതന്ത്ര്യത്തിനും പരിമിതി വേണം. എഴുതുന്ന രീതിക്ക് മാന്യത വേണം. കൂട്ടത്തിൽ ഓർക്കേണ്ട ഒരു കാര്യം ഖുറാനെ മാത്രം കൈ കാര്യം ചെയ്യാൻ ബ്ലോഗുകൾ ഒന്നിലധികമുണ്ട് മാഷിന്റെ വക. ഈ ബൂലോഗത്ത് മറ്റേതെങ്കിലും ഒരു വേദഗ്രന്ഥത്തെ ആരെങ്കിലും ഇങ്ങിനെ വലിച്ചു കീറി സ്കാൻ ചെയ്യുന്നുണ്ടോ? ആരെങ്കിലും അത് സഹിക്കുമോ?
സ്വന്തം മതത്തിന്റെ ഠ വട്ടത്തിനപ്പുറം ഒരു ലോകവും കാണാന്‍ കണ്ണില്ലാത്തതുകൊണ്ടാണിങ്ങനെ തോന്നുന്നത്. സി കെ ബാബു ബൈബിളിനെ പൊരിക്കുന്നതിന്റെ പത്തിലൊന്ന് എന്റെ കുര് ആന്‍ വിമര്‍ശനത്തിനു മൂര്‍ച്ചയില്ല. നെറ്റില്‍ ആയിരക്കണക്കിനു വെബ് സൈറ്റുകളുണ്ട് ബൈബിളിനെ മാത്രം വിമര്‍ശിക്കാന്‍ . കുര് ആനിനെയും ഞാന്‍ വിമര്‍ശിക്കുന്നതിന്റെ ആയിരം മടങ്ങു ശക്തിയില്‍ വിമര്‍ശിക്കുന്ന നിര്‍വധി സൈറ്റുകളുണ്ട്. മുഹമ്മദിനെ അങ്ങേയറ്റം വഷളായി ചിത്രീകരിക്കുന്ന നൂറുക്കണക്കിനു കാര്‍ട്ടൂണുകളും ചിത്രങ്ങളുമുണ്ട്. വേണോ? ലിങ്ക് തരാം. മതപ്രചാരണക്കാര് അന്യരെ പ്രതിപക്ഷബഹുമാന്ത്തോടെയാണോ കൈകാര്യം ചെയ്യുന്നതെന്ന് ആദ്യം ഉറപ്പു വരുത്തൂ.
ഞാന്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്കു വസ്തുതകള്‍ നിരത്തി മറുപടി പറയാന്‍ ആളുണ്ടെങ്കില്‍ അതു ചെയ്യൂ. ഇമ്മാതിരി വ്യക്തിപരമായ കൊച്ചാക്കലിനൊന്നും തല്ക്കാലം വഴങ്ങാന്‍ ഉദ്ദേശ്യമില്ല സുഹൃത്തേ! ഞങ്ങളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിനു നിങ്ങള്‍ പരിധി നിശ്ചയിക്കേണ്ട. നിങ്ങളുടെ പ്രവൃത്തികളില്‍ നിയന്ത്രണം വേണമെങ്കില്‍ അതേര്പ്പെടുത്തിക്കോളൂ.
kpsന്റെ ബ്ലോഗില്‍ നിന്നും തല്ക്കാലം ഞാന്‍ പിന്മാറുന്നു. അദ്ദേഹത്തിനത് അരോചകമാകുന്നു എന്നതുകൊണ്ട്. ഇസ്ലാം വിചാരം ഇവിടെ മറുപടി പറഞ്ഞോളൂ.
ഇസ്ലാം ആരുടെയും സ്വകാര്യസ്വത്തല്ല. ഞാനുമാ മതത്തില്‍നിന്നും പുറത്തു വന്നവനാണ്. എന്തിനു പുറത്തു പോന്നു എന്ന ചോദ്യത്തിന് ഈ സമൂഹത്തോടും വരും തലമുറകളോടും ഉത്തരം പറയാനുള്ള ബാധ്യത എനിക്കു മാത്രമുള്ളതാണ്. അതു ഞാന്‍ പറഞ്ഞില്ലെങ്കില്‍ നിങ്ങള്‍ എന്റെ പേരില്‍ കള്ളം പ്രചരിപ്പിക്കും. അതുതന്നെയാണു പ്രശ്നം. മതത്തില്‍നിന്നും പുറത്തു വന്ന ഒരാളെ അയാളുടെ ആദര്‍ശമനുസരിച്ചു ജീവിക്കാന്‍ പോലും അനുവദിക്കത്ത ഒരു പ്രാകൃത സമൂഹമാണിത്. അതുകൊണ്ടു തന്നെ പറയാനുള്ളതു പറഞ്ഞേ തീരൂ.
ജമാ അത്തെ ഇസ്ലാമിക്കാരന്റെ പ്രതിപക്ഷബഹുമാനത്തിനിതാ ഒരു ദൃഷ്ടാന്തം. ഒരു പൊതു പത്രത്തിലെ മുഖപ്രസംഗമാണിത്..!
“ഹിന്ദുക്കള്‍ പൂജിച്ചാരാധിക്കുന്ന ശിവലിംഗം ചിരപരിചിതത്വം മൂലം ശ്ലീലതയുടെ പട്ടികയില്‍ പെട്ടു എന്നല്ലാതെ നഗ്നതയുടെ പൂര്‍ണ്ണപ്രകടനത്തിനു മറ്റു വിശദീകരണങ്ങളില്ല. ...ഇക്കാലത്ത് കവലച്ചട്ടമ്പികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന ഗോപസ്ത്രീകള്‍ വിവസ്ത്രകളായി കുളിക്കുന്നത് ഒളിച്ചു നോക്കാന്‍ മരത്തില്‍ കയറിയിരിക്കുന്നവനും തരം കിട്ടിയാല്‍ പാല് കട്ടു കുടിക്കുന്നവനും യുദ്ധത്തില്‍ ചതി പ്രയോഗിക്കുന്നവനുമായി ശ്രീകൃഷ്ണനെ വ്യാസന് പരിചയപ്പെടുത്തുമ്പോള്‍ അതിനെ എങ്ങനെയാണു കാണേണ്ടത്?.....കല്ലു കരട് കാഞ്ഞിരക്കുറ്റികളെ പൂജിക്കുകയും കാവുകളെയും കുറ്റിക്കാടുകളെയും ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ ആരാധനാമൂര്‍ത്തികളില്‍ പാമ്പും കുരങ്ങും മൂഷികനും പെടും....”[ മാധ്യമം 98 മെയ്4]
“ഭൂമിയില്‍ വന്നു തൂങ്ങി മരിക്കേണ്ടും വിധം ഗതികേടു ദൈവത്തിനു വന്നു എന്നു വിശ്വസിക്കണമെങ്കില്‍ തീര്‍ച്ചയായും ബുദ്ധിശക്തിക്കു ഗുരുതരമായ കുഴപ്പം സംഭവിച്ചിരിക്കണം. ആര്‍ക്കെങ്കിലും എതിരായി ആത്മഹത്യ എന്ന ഭീഷണിയോ ആരെയെങ്കിലും പ്രീതിപ്പെടുത്താനായുള്ള ആത്മബലിയോ നടത്തേണ്ട വിധം നിസ്സാരനാണോ ദൈവം?”( പ്രബോധനം-97 ഡിസംബര്‍ )
സൈമണ്‍ മാസ്റ്റര്‍ എന്ന പേരില്‍ ക്രിസ്തുമതത്തെ തെറി പറഞ്ഞുകൊണ്ടു വന്ന ലേഖനപരംബരയില്നിന്ന് [എന്റെ ശ്രദ്ധയില്‍ പെട്ട ഒരു ലക്കത്തില്‍ വന്നത്...]
ഇതെഴുതിയ പ്രബോധനം ക്രിസ്ത്യാനിയുടെ “മതവികാരം” മാനിച്ചോ?
ഇനിയുമുണ്ട് നൂറുകണക്കിന് മൌദൂദികളുടെ മാത്രം. മറ്റുള്ളവരുടേതുമുണ്ട്. ജനിച്ച നാള് ന്തൊട്ടു ഞാന്‍ കേള്‍ക്കുന്നു ഇത്തരം അവഹേളനങ്ങള്‍ !
പ്രതിപക്ഷബഹുമാനം ഒരു സദാചാരമാണെന്ന് മുസ്ലിം സുഹൃത്തുക്കള്‍ക്കു തിരിച്ചറിവുണ്ടാകാന്‍ എന്റെ ക്രൂര കഠോര വിമര്‍ശനങ്ങള്‍ സഹായിക്കുമെങ്കില്‍ ഞാന്‍ ലക്ഷ്യം കണ്ടു എന്നര്‍ത്ഥം.!
അതു തന്നെയാണെന്റെ ഉദ്ദേശ്യവും.
ഇസ്ലാം/കുർആൻ/ഹദീസ് വിമർശനങ്ങൾ ഇടമറുക് മുതൽ പലരുടെയും വായിച്ചിട്ടുണ്ട്. ജബ്ബാർ മാഷിന്റേത് ബ്ലോഗിൽ വരുമ്പോഴാണ് ആദ്യം കാണുന്നത്. വാസ്തവത്തിൽ മാഷിന്റെ വിമർശനങ്ങൽ തികച്ചും വസ്തുനിഷ്ടവും മികച്ചതുമാണ്. അതിനു വസ്തുനിഷ്ടമായി മറുപടി പറയാൻ കെൽപ്പില്ലാത്തവരാണ് മാഷിനെ തെറി പറയുന്നത്. ഇത്രയും എഴുതിയതുകൊണ്ട് സത്യാന്വേഷി മാഷിന്റെ എല്ലാ വീക്ഷണങ്ങളോടും യോജിക്കുന്ന ആളാണെന്നു കരുതരുത്. മുസ്ലിങ്ങൾ ഒരു ജനതയെന്ന രീതിയിൽ നേരിടുന്ന പ്രശ്നങ്ങളെ മാഷ് കാണുന്നത് പലപ്പോഴും സംഘ് പരിവാറുകാർ കാണുന്ന അതേ രീതിയിലാണെന്നു തോന്നിയിട്ടുണ്ട്; മാഷെന്നല്ല യുക്തിവാദികൾ,കമ്യൂണിസ്റ്റുകാർ ഇവരൊക്കെ ഏതാണ്ട് മൊത്തത്തിൽ അങ്ങനെയാണ്.
ഒരു കമ്മ്യൂണിസ്റ്റിനോട് മാർക്സിനെയും മൂലധനത്തെയും ഉപേക്ഷിച്ച് മുതലാളിത്തം സ്വീകരിച്ചാൽ മാത്രമേ യഥാർത്ഥ മനുഷ്യനാവുകയുള്ളൂ എന്നുപദേശിക്കുന്നയാളെ മാർക്സിസ്റ്റ് നിരൂപകനെന്നു വിളിക്കാമെങ്കിൽ ജബ്ബാർ മാഷ് ഒന്നാം തരം ആത്മാർത്ഥതയുള്ള പരിഷ്കരണവാദി തന്ന!!
*******
ഇസ്ലാമിസ്റ്റുകള്‍ മാര്‍ക്സിസം തെറ്റാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കാറില്ലേ?
ഇസ്ലാമിസ്റ്റുകള്‍ സ്റ്റാലിനെ കൂട്ടക്കൊലയാളിയെന്നു വിശേഷിപ്പിച്ചിട്ടില്ലേ?
ഇസ്ലാമിസ്റ്റുകള്‍ കമ്യൂണിസം നിരീശ്വരവാദമാണെന്നു പ്രചരിപ്പിക്കാറില്ലേ?
ഇസ്ലാമിസ്റ്റുകള്‍ മാര്‍ക്സിസ്റ്റ് ഗ്രന്ഥങ്ങളില്‍നിന്നും അവര്‍ക്കു താല്‍പ്പര്യമുള്ള ഭാഗങ്ങള്‍ ഉദ്ധരിച്ചു വ്യാഖ്യാനിക്കാറില്ലേ?
ഇസ്ലാമിസ്റ്റുകള്‍ കമ്യൂണിസം അരാജകവാദമാണെന്നും അവര്‍ക്കു സദാചാരത്തില്‍ വിശ്വാസമില്ലെന്നും പറഞ്ഞിട്ടില്ലേ?
ഇസ്ലാമിസ്റ്റുകള്‍ ഇ എം എസ്സിന്റെ ഉദ്ധരണികള്‍ വെട്ടിമുറിച്ച് ഉദ്ധരിച്ചുകൊണ്ട് കമ്യൂണിസ്റ്റുകാര്‍ ഫ്രീ സെക്സ് പ്രചരിപ്പിക്കുന്നവരാണെന്നു പറഞ്ഞിട്ടില്ലേ?
മുസ്ലിംങ്ങള്‍ കമ്യൂണിസ്റ്റുകാരുമായി കുഡുംബ ബന്ധം പുലര്‍ത്തരുതെന്നു പോലും ജമാ അത്തുകാര്‍ പ്രചരിപ്പിച്ചിട്ടില്ലേ?
ഇസ്ലാമിസ്റ്റുകള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കുഡുംബ സ്വത്തില്‍ അവകാശം നല്‍കരുതെന്നും അവര്‍ക്കു മുസ്ലിം പെണ്‍കുട്ടികളെ കല്യാണം കഴിച്ചു കൊടുക്കരുതെന്നും യൂസഫുല്‍ ഖര്‍ളാവിയുടെ ഫത് വയും പൊക്കി പ്രചാരണം നടത്തിയിട്ടില്ലേ?
ഇതൊക്കെ നിങ്ങള്‍ക്കാവാം. ഇസ്ലാമിന്റെ സിദ്ധാന്തങ്ങള്‍ തെറ്റാണെന്നു തിരിച്ചറിഞ്ഞ എനിക്ക് അക്കര്യമൊന്നും പറയാന്‍ പാടില്ല?
ഇതെന്തു ജനാധിപത്യമാ സുഹൃത്തേ?
ഇതെന്തു തരം സഹിഷ്ണുതയാ കൂട്ടുകാരാ?
മാര്‍ക്സിനും മാവോയ്ക്കും വെപ്പാട്ടികളുണ്ടായിരുന്നു എന്ന് ഷൈഖ് മുഹമ്മദ് മാധ്യമത്തില്‍ എഴുതിയില്ലേ ?
മാര്ക്സിസ്റ്റുകാര്ക്കതു വായിച്ചിട്ട് അപസ്മാരമിളകിയോ?
ശ്രീകൃഷ്ണനെ സ്ത്രീലമ്പടനെന്നും കവലച്ചട്ടമ്പിയെന്നും വിശേഷിപ്പിച്ചുകൊണ്ട് മാധ്യമം മുഖപ്രസംഗമെഴുതി. ഇവിടെ ഹിന്ദുക്കള്‍ക്കു വയറിളകിയില്ലല്ലോ സുഹൃത്തേ!
മുഹമ്മദ് നബി സ്ത്രീലമ്പടനാണെന്നു പറഞ്ഞ ബുഖാരിയും അബൂഹുറൈറയും ജൂത ഏജന്റ്മാരായിരുന്നു എന്നാണു ചേകനൂര്‍ മൌലവി പറഞ്ഞത്. അതിന്റെ പേരില്‍ അദ്ദേഹത്തെ തെറി വിളിച്ചില്ലേ ജമാ അത്തു ബുദ്ധിജീവികള്‍?
അപ്പോള്‍ ആരാണു കൂട്ടരേ നബിയെ അവഹേളിക്കുന്നവര്‍ക്കു കൂട്ടുനിന്നത്?
എല്ലാം വളരെ തമാശയായി തോന്നുന്നു.
എല്ലാവരും മീന്‍ പിടിക്കട്ടെ.
:)
പരാതിക്കാരന് എന്ന ബ്ലോഗ് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണുന്നു, അവിടെ നിന്നും പണ്ട് പൊക്കിയ ഒരു ലിങ്ക് ഇവിടെ ഇടാം.
ഒരു വിഗ്രഹ ബഹുമാനം
അല്ലാഹു ഒഴികെയുള്ള ദൈവങ്ങളൊക്കെ നരകത്തിലെ വിറകായിത്തീരും എന്നിവരുടെ “ദൈവം“ തന്നെ പറയുമ്പോള്‍ ദൈവവിശ്വാസികളില്‍ നിന്നു പ്രതിപക്ഷബഹുമാനം പ്രതീക്ഷിക്കുന്നതെങ്ങനെ?
നബി തന്നെ നിരവധി ദൈവവിഗ്രഹങ്ങളെ ക്രൂരമായി ഇടിച്ചു നിരത്തിയതിന്റെ വാങ്മയ ചിത്രങ്ങള്‍ ഹദീസ്ഗ്രന്ഥങ്ങളില്‍ കാണാം. ആ സ്ത്രീ ചെയ്തതും[വീഡിയോ] നബിചര്യതന്നെ!!!
മതവിശ്വാസികള്‍ക്ക് മതത്തിലും അതില്ലാത്തവര്‍ക്ക് അങ്ങനെയും കഴിയാം എന്നതാണ് നല്ലത്. തര്ക്കത്തിനുപോയാല് എവിടെയും എത്തില്ല. എന്നാല്‍ ഒരു സാമൂഹിക സാഹചര്യം അതില്‍കൂടുതലായി സ്വൈര്യമായി ജീവിക്കാനുള്ള സാഹചര്യം ഇല്ലാതാക്കാന്‍ ആര്‍ക്കും അവകാശമില്ല. ഒന്നും ആരിലും അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല.ഉച്ചഭാഷിണികളുടെ കാര്യം നിരോധിക്കേണ്ടതുതന്നെയാണ്. ഇഎജബ്ബാര് പറഞ്ഞപരിപാടി ഞങ്ങളും നടപ്പിലാക്കാനുദ്ദേശിക്കുന്നു. ഇവിടെ ഒരു ക്രിസ്ത്യന്‍ പള്ളിയുണ്ട്. അസഹനീയം എന്നല്ലാതെന്തുപറയാന്‍. കോടതികേറേണ്ടിവരുമെന്നുതോന്നു. തീര്‍പ്പാകാതെ കിടക്കുന്ന കേസുകളുടെ എണ്ണം കാണുമ്പോള്‍ അതുവേണോ എന്ന ചിന്ത പിന്നെയും.
കാപ്പാട് പൊതു യോഗം
പോസ്റ്റും അഭിപ്രായങ്ങളും വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്. മാഷ് പറയുന്നതില്‍ ധാരാളം ശരിയുണ്ട്. പ്രത്യേകിച്ച് ഉച്ചഭാഷിണിയുടെയും പാതിരാസ്വലാത്തിന്റെയും അതിന് ശേഷം അതിരാവിലെയുള്ള ഗാനം കൂടിയായാല്‍ ഒരാള്‍ക്ക് പിന്നീട് ജീവിതം എത്രമാത്രം അസഹനീയമായിരിക്കും എന്ന് പറഞ്ഞറിയിക്കേണ്ടതില്ല. ഇവിടെ മത്സരമാണ് നടക്കുന്നത്. ഇസ്്ലാം വിമര്ശനത്തിലടക്കം. തൂക്കമൊപ്പിക്കുകയാണ് എല്ലായിടത്തും. പള്ളിയില്‍ വെച്ച് ശബ്ദമുയര്‍ത്തി പ്രാര്‍ഥിച്ച ഒരാളെ അല്ലാഹു ബധിരനൊന്നുമല്ല എന്ന് പറഞ്ഞ് തിരുത്തിയ പ്രവാചകന്റെ മതമാണ് ഇസ്്ലാം. പ്രാര്‍ഥന മിതമായ ശബ്്ദത്തിലാകണമെന്ന് ഖുര്‍ആനും പറഞ്ഞിട്ടുണ്ട്. ഇത്തരം സൂക്ഷമമായ നിര്‍ദ്ദേശങ്ങള്‍ ഒരു പക്ഷേ മറ്റുമതങ്ങളില്‍ ഉണ്ടാകണം എന്നില്ല. എങ്കിലും ഇവയൊന്നും മതത്തിന്റെ സത്തക്ക് നിരക്കുന്നതല്ല എന്ന് യഥാര്‍ഥ മതവിശ്വാസികള്‍ക്ക് അറിയാം. പിന്നീടുള്ളത് മതവിശ്വാസികളില്‍ ചിലര്‍ക്ക് സംഭവിക്കുന്ന ചില താളപ്പിഴകളാണ്. അവയെ ആ നിലക്ക് തന്നെ കാണുന്നവരാണ് ജമാഅത്തെ ഇസ്്ലാമിക്കാരടക്കമുള്ളവര് എന്നാണ് എനിക്കറിയാന്‍ കഴിഞ്ഞിട്ടുള്ളവര്‍. ഇതിനൊപ്പിച്ച് ജബ്ബാര്‍മാഷെപ്പോലുള്ളവര്‍ പ്രതികരിക്കാന്‍ നില്കുന്നത് എന്തൊക്കെപ്പറഞ്ഞാലും യുക്തിയല്ല. വിശ്വാസികള്‍ ചിലരില്‍ കൊലപാതകം നടത്തിയിട്ടുണ്ട് അതിനാല്‍ യുക്തിവാദികള്‍ക്കും അതാകാം എന്നാണോ താങ്കള്‍ നടത്തുന്ന സാമാന്യവല്‍കരണത്തിന്റെ സൂചന. പോണോഗ്രാഫിയുമായി താരതമ്യം ചെയ്യുന്നതിലും ആവശ്യമില്ലാത്തവര്‍ക്ക് വായിക്കാതിരിക്കാം എന്ന് പറയുന്നതിലും വലിയ കഴമ്പില്ല. ഇസ്്ലാമുമായിബന്ധപ്പെട്ട ഏത് വിഷയം തിരയുമ്പോഴും തികച്ചും ഇസ്്ലാമിക വിരുദ്ധമായ കാര്യങ്ങള്‍ ലഭിക്കുന്നു എന്നത് ഇവിടെ വന്ന് ചിലത് കൂറിച്ചിടാന് എന്നെ പോലുള്ള ഇസ്്ലാം വിശ്വാസികളെ നിര്‍ബന്ധിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. താങ്കള്‍ പറഞ്ഞത് പുസ്തകങ്ങളുടെ കാര്യത്തില്‍ ഏറെകുറെ ശരിയായിരിക്കാം. എന്നാല്‍ അതുപോലെയാണോ അങ്ങാടിയില്‍ മൈക്ക് കെട്ടി ഒരാള്‍ സ്ഥിരമായി തെറിപറയുന്നത്. അതിനെ എതിര്‍ക്കുന്നവരോട് നിങ്ങള്‍ക്ക് ഈ അങ്ങാടി മാത്രമേയുള്ളൂ വരാന്‍ എന്ന് തിരിച്ചു ചോദിക്കുന്ന യുക്തി മാത്രമേ താങ്കളുടെ ആ വാദത്തിലൂള്ളൂ. പ്രിയ ജബ്ബാര്‍ മാഷ് താങ്കള്‍ എതിര്‍ക്കുന്നത് മിക്കപ്പോഴും യഥാര്‍ഥ ഇസ്്ലാമിനെയല്ല എന്നെങ്കിലും താങ്കള്‍ക്ക് മനസ്സിലാക്കിത്തരാന്‍ ശ്രമിക്കുകയാണ് ഇസ്്ലാം വിചാരമടക്കമുള്ള ഞങ്ങള്‍ ചെയ്യുന്നത്. അതിലെ ചിലവാചകങ്ങള്ക്ക് താങ്കള്‍ക്ക് മറുപടിയുണ്ടാകും എന്നറിഞ്ഞുകൊണ്ടു തന്നെയാണത് ചെയ്യുന്നത്. ഇസ്്ലാമിന്റെ വലിയ ഒരു ഭാഗം താങ്കള്‍ക്ക് അന്യമാണ് അല്ലങ്കില്‍ മറച്ച് വെക്കാന്‍ ശ്രമിക്കുന്നു എന്ന ശക്തമായ ധാരണ വിശ്വാസികളായ ഞങ്ങള്‍ക്കുണ്ട്. കൂട്ടത്തിലൊരാള്‍ താങ്കളുടെ നാവടക്കാന്‍ ദൈവത്തിന് കഴിയാത്തതിലുള്ള ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ട്. പാവം.. ഇതാണ് താങ്കള്‍ ചെയ്യുന്ന സേവനത്തിന്റെ ഫലം. പക്ഷേ വിശ്വാസികള്‍ക്കറിയാം താങ്കളെ ദൈവം ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ വേണ്ടത്ര ശക്തിയും ആയുസും നല്കി സഹായിക്കുമെന്ന്. രോഗവം ആരോഗ്യവും. തിന്മയും നന്മയും. ഇസ്്ലാം വിമര്‍ശനവും ഇസ്്ലാം പഠനവും. ഇതൊക്കെ ദൈവത്തിന്റെ തന്നെ സംവിധാനമാണെന്ന് പോലും മാന്യസുഹൃത്തിനറിയില്ല. മനുഷ്യസ്നേഹിയാണ് എന്ന താങ്കളുടെ അവകാശവാദം സത്യസന്ധമാണെങ്കില്‍ യഥാര്‍ഥ മതത്തെക്കുറിച്ച് മനസ്സിലാക്കുക. തീര്‍ച്ചയായും മനുഷ്യത്വത്തിനെതിരായ നീക്കത്തില്‍ ശരിയായ മതവിശ്വാസികള്‍ താങ്കളോടൊപ്പം സഹകിക്കുക തന്നെ ചെയ്യും.
എല്ലാ സത്യവിശ്വാസികളും അസത്യവിശ്വാസികളും വായിച്ചറിയാന്‍
പണ്ട് ഖസാക്കിലെ ഗ്രാമീണന് പറഞ ഒരു കാര്യം "സത്തിയം പലത്"
ക്വാണ്ടം ഫിസിക്സ്കാരനും പറയുന്നത് ഇതുതന്നെ
പക്ഷേ നമ്മുടെ ഗ്രഹത്തിലെ എല്ലാ കാര്യങ്ങളെയും വിശദീകരിക്കാന്‍ "1 or 0" തെറ്റ് അല്ലെങ്കില്‍ ശെരി യെന്നതരത്തിലുള്ള ലളിത സമവാക്യങ്ങള്‍ പോരാതെ വരും ഒരു പൂവിന്റെ ഭംഗിയേയും ഒരു കുഞ്ഞുണ്ണി കവിതയെയും ഇന്നത്തെ കമ്പ്യൂട്ടറിന് ആസ്വദിക്കനാവില്ലല്ലോ അതിനുവേണ്ട ലോജിക് വേറേയായിരിക്കാം.
Post a Comment