[എന്റെ സുഹൃത്ത് ലത്തീഫ് ‘യുക്തിരേഖ’യിലേക്ക് അയച്ചു തന്ന കുറിപ്പ് അദ്ദേഹത്തിന്റെ അനുവാദത്തോടെ ഇവിടെ പോസ്റ്റ് ചെയ്യുന്നു.]
അന്റാര്‍ടിക്കയിലെ നിസ്കാരം!
ലതീഫ് കോവൂര്‍
ലോകാവസാനം വരേക്കുള്ള പ്രബോധനഗ്രന്ഥമോ ഖുര്‍ ആന്‍ ?
ആര്‍ട്ടിക്കിലോ അന്റാടിക്കിലോ താമസിച്ച് ഗവേഷണം നടത്തുന്ന ഒരു മുസ്ലിം ശാസ്തജ്ഞന് ഇസ്ലാമിക കര്‍മ്മശാസ്ത്രപ്രകാരം 5 നേരം എങ്ങനെ നിസ്കരിക്കും? സൂര്യോദയസമയത്തുള്ള സുബഹ് നമസ്കാരവും അസ്തമയ നേരത്തെ മഗ്രിബ് നിസ്കാരവും മാത്രമേ അവിടെ സാധിക്കൂ. അതും 6 മാസത്തിലൊരിക്കല്‍ മാത്രം! സൂര്യന് തലയ്ക്കു മീതെ വരില്ല എന്നതുകൊണ്ട് ളുഹര്‍ നിസ്കാരം സാധ്യമാകില്ല. സൂര്യന് 6 മാസം ചക്രവാളത്തില്‍ വട്ടം കറങ്ങിയ ശേഷം അസ്തമിക്കുകയും പിന്നെ ആറുമാസം കഴിഞ്ഞു ചക്രവാളത്തില്‍ ഉദിക്കുകയുമാണവിടെ. അസ്തമയശേഷമുള്ള ഇഷാ നിസ്കാരവും ഒപ്പിക്കാമെന്നു വെച്ചാലും 3 നിസ്കാരത്തിനേ സ്കോപ്പുള്ളു. ദിവസം 5 നേരം നിസ്കരിക്കാത്തവനു നരകം ഉറപ്പായതിനാല്‍ അന്റാര്‍ട്ടിക്കയില്‍ താമസിക്കുന്നവര്‍ക്കു നരകം ഉറപ്പ്. ഇനി ഈ മൂന്നു നിസ്കാരം അവര്‍ അനുഷ്ടിച്ചാല്‍ തന്നെ അതിനെടുക്കുന്ന സമയം കൊണ്ട് [വെറും മൂന്നു നമസ്കാരത്തിനെടുക്കുന്ന സമയം കൊണ്ട്] ഭൂമിയിലെ മറ്റു മേഖലകളിലെ വിശ്വാസികള്‍ 910 നേരം നിസ്കരിച്ചിട്ടുണ്ടാകും.[ 6 മാസക്കാലം 5 നേരം വീതം]. അത്രയും പുണ്യം ഇവര്‍ക്കു നഷ്ടമാകും. എല്ലാ കാര്യവും വിശദീകരിക്കാന്‍ അവതരിപ്പിച്ച ഖുര്‍ ആനിലോ അതു വിവരിക്കാന്‍ വന്ന ഹദീസിലോ ഈ പ്രശ്നം പരാമര്‍ശിച്ചിട്ടില്ല. അല്ലാഹുവിനും നബിക്കും ഭൂമിയില്‍ ഇങ്ങനെയും ചില സ്ഥലങ്ങള്‍ ഉണ്ടെന്ന കാര്യവും അവിടെയും മനുഷ്യര്‍ ചെന്നു പാര്കാനിടയുണ്ടെന്ന കാര്യവും അറിയുമായിരുന്നില്ല. ഭാവിയില്‍ ഇവിടെയും മനുഷ്യര്‍ സ്ഥിരവാസത്തിനും സുഖവാസത്തിനും പോയിക്കൂടായ്കയില്ല. അവരൊക്കെ നരകത്തിലായതു തന്നെ!
24 മണിക്കൂറില്‍ 50 നിസ്കാരമാണ് അല്ലാഹു ആദ്യം നിശ്ചയിച്ചിരുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ടറിയുന്ന നബി പിന്നെ അല്ലാഹുവിനെ ചെന്നു കണ്ട് കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി വിലപേശി പ്പേശി യാണു 5 നിസ്കാരമെന്നുറപ്പിച്ചത്. തൊഴില്‍ സമയം 8 മണിക്കൂറാക്കാന്‍ തൊഴിലാളികള്‍ സമരം നടത്തിയ പോലെ. മനുഷ്യന്റെ ബുദ്ധിമുട്ട് അല്ലാഹുവിനു മനസ്സിലായത് നബി ചെന്നു പറഞ്ഞപ്പോള്‍ മാത്രമാണ്. അല്ലാഹുവിന്റെ കാരുണ്യം കൊണ്ടോ പാറാവുകാരന് മലക്കിന്റെ കയ്യില്‍ തോക്കില്ലാത്തതു കൊണ്ടോ എന്നറിയില്ല അന്നു വില പേശാന്‍ ചെന്ന നേതാവ് വെടി കൊണ്ടു മരിച്ചില്ല.
ഏതായാലും 24 മണിക്കൂറിലെ നിസ്കാരം 5 നേരമാക്കാന്‍ തന്നെ ഇത്രയും ബുദ്ധിമുട്ടിയ സ്ഥിതിക്ക് 4368 മണിക്കൂറില്‍ [182ദിവസം] വെറും 3 നേരം നിസ്കരിക്കുന്നത് അല്ലാഹു എങ്ങനെ സഹിക്കും?
ഇനി നോമ്പിന്റെ കാര്യമെടുക്കാം. സൂര്യോദയത്തിനു മുമ്പ് അത്താഴം കഴിച്ച് നോമ്പെടുത്താല്‍ ആ നോമ്പു തുറക്കണമെങ്കില്‍ ഇവിടെ 6 മാസം കഴിയേണ്ടതുണ്ട്. കാരണം അസ്തമയവും അടുത്ത ഉദയവും തമ്മില്‍ 6 മാസത്തെ അകലമുണ്ട്. പുലര്‍ച്ചേ നോമ്പെടുത്താല്‍ തുറക്കാറാകുമ്പോഴേക്കും വിശ്വാസി ശഹീദായിക്കാണും. നോമ്പെടുത്ത് അവശനായാല്‍ സര്‍ക്കാര്‍ അറസ്റ്റു ചെയ്ത് ആശുപത്രിയിലാക്കി ഗ്ലൂക്കോസ് നല്‍കും. അതിനെതിരെ മത സംഘടനകള്‍ക്കു പ്രതികരിക്കാനും കഴിയില്ല. അങ്ങനെ പ്രതികരിച്ചാല്‍ ‘വിശ്വസികള്‍‘ മരിച്ചു വീഴും. പ്രതികരിച്ചില്ലെങ്കില്‍ ‘വിശ്വാസവും‘ മരിച്ചു വീഴും.
ചില മതപ്രചാരകര്‍ ആര്ടിക്കില് നിന്നും അന്റാര്റ്റിക്കു വരെ ദേശാടനപ്പക്ഷികള്‍ വഴി തെറ്റാതെ പറക്കുന്നതൊക്കെ പറയുന്നതു കാണാം. അല്ലാഹുവിന്റെ അത്തരം ഖുദ്രത്തുകളെകുറിച്ചല്ല ഇവര്‍ വ്യാകുലപ്പെടേണ്ടത്. ഈ സ്ഥലങ്ങളില്‍ ,ഫര്‍ളാക്കപ്പെട്ട അനുഷ്ഠാനങ്ങള്‍ എങ്ങനെ നടത്തും എന്നാണിവര്‍ വിശദീകരിക്കേണ്ടത്. താന്‍ അവസാനത്തെ നബിയാണെന്നു മുഹമ്മദ് നബി അവകാശപ്പെട്ടതിനാല്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ കാലോചിതമായ നിര്‍ദേശങ്ങള്‍ നല്കാന് മറ്റൊരു പ്രവാചകനെ അവതരിപ്പിക്കാന്‍ പോലും പറ്റാത്ത സന്നിഗ്ധാവസ്ഥയിലാണു ഇന്ന് മതം. ഈ കുറവു നികത്താന്‍ ഏതായാലും ഇന്ന് പ്രവാചകന്മാരായി ചമയുന്ന ചിലര്‍ പണ്ഡിതന്മാരുടെ കൂട്ടത്തിലുണ്ട്. അവര്‍ ഖുര്‍ ആനിന്റെ ലിപി നിലനിര്‍ത്തുന്നുണ്ടെങ്കിലും അര്‍ഥം മാറ്റിയും പുതിയ നിഘണ്ടു നിര്‍മ്മിച്ചുമൊക്കെ പെടാപ്പാടു പെടുകയാണ്.
ചന്ദ്രനില്‍ ഇറങ്ങിയ മനുഷ്യര്‍ എങ്ങനെ നോമ്പും പെരുന്നാളും അനുഷ്ഠിക്കും?
അതി വിദൂരമല്ലാത്ത ഭാവിയില്‍ മനുഷ്യര്‍ ചന്ദ്രനിലും താമസം തുടങ്ങും. അവിടെ സുഖവാസകേന്ദ്രം പണി തുടങ്ങിക്കഴിഞ്ഞു ശാസ്ത്രലോകം. മുസ്ലിംങ്ങളും അവിടെ പോകാതിരിക്കില്ലല്ലോ?
നോമ്പും പെരുന്നാളും തുടങ്ങണമെങ്കില്‍ മാസപ്പിറവി കാണണം. പക്ഷെ ചന്ദ്രനിലെത്തിയ മനുഷ്യര്‍ എന്നും ചന്ദ്രനെ കണ്ടു കൊണ്ടിരിക്കുകയാണല്ലൊ. അപ്പോള്‍ അവര്‍ എന്തടിസ്ഥാനത്തിലാ നോമ്പു തുടങ്ങുക എന്നോ എപ്പഴാ പെരുന്നാളനുഷ്ഠിക്കുക എന്നോ ഖുര്‍ ആനില്‍ പറഞ്ഞിട്ടില്ല. പക്ഷേ ചന്ദ്രന് രണ്ടായി പിളര്‍ന്നുവെന്നും അതു ഭൂമിയുടെ രണ്ടു ദിക്കിലായി വേറിട്ടു നിന്നുവെന്നും അതു നബിയും ഏതാനും അനുയായികളും കണ്ടു എന്നും അപ്പോഴേക്കും അല്ലാഹു അതു കൂട്ടിച്ചേര്‍ത്തു ശരിയാക്കി എന്നുമൊക്കെയുള്ള അല്‍ഭുത വൃത്താന്തങ്ങള്‍ ഖുര്‍ ആനിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. അനാവശ്യവും അവിശ്വസനീയവുമായ ഇത്തരം കഥകള്‍ പ്രചരിപ്പിക്കുന്നതിനു പകരം നിര്‍ബ്ബന്ധമായ നോമ്പും നിസ്കാരവും നിര്‍വ്വഹിക്കാന്‍ പ്രപഞ്ചത്തിലെവിടെയായാലും മനുഷ്യര്‍ എന്തു ചെയ്യണം എന്നു വിവരിക്കുകയായിരുന്നില്ലേ വേണ്ടത്?
ചന്ദ്രന് ഭൂമിയെപ്പോലെ കല്ലും മണ്ണും നിറഞ്ഞ ഒരു ഗോളമാണെന്നും ഭാവിയില്‍ മനുഷ്യര്‍ അവിടെ പോയി താമസിക്കുമെന്നും നബിക്കറിയില്ലായിരുന്നെങ്കിലും ‘അല്ലാഹു’ അതൊക്കെ അറിയേണ്ടതല്ലേ? പാതിയായി മുറിക്കാനും പിന്നെ കൂട്ടി ഒട്ടിക്കാനും പറ്റുന്ന പപ്പടം പോലുള്ള ഒരു വെളിച്ചം മാത്രമാണു ചന്ദ്രന് എന്നാണു അക്കാലത്തെ ആളുകള്‍ മനസ്സിലാക്കിയിരുന്നത്.
ചന്ദ്രനു സ്വയം ഒരു തവണ കറങ്ങാന്‍ ഭൂമിയിലെ 29.53 ദിവസം വേണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അവിടത്തെ ഒരു പകല്‍ നമ്മുടെ 14.75 ദിവസം വരും. അവിടെ സൂര്യോദയത്തിനു മുമ്പ് അത്താഴം കഴിച്ചു നോമ്പു നോറ്റാല്‍ സൂര്യനസ്തമിക്കുമ്പോഴേക്കും വിശ്വാസി അവശനാകും ചിലപ്പോള്‍ കാറ്റു പോകാനും മതി!
ചന്ദ്രന് ഓരോ നാള് ചെല്ലും തോറും വലുതാവുകയും ചെറുതാവുകയും ചെയ്യുന്നതെന്തു കൊണ്ടാണെന്ന ചോദ്യത്തിനു “അതു നിങ്ങള്‍ക്കു നേരം കണക്കാക്കാനാണെന്ന്” മറുപടിയാണു ദൈവം പറഞ്ഞത്. ചന്ദ്രന് ഭൂമിയെ ചുറ്റുമ്പോള്‍ സംഭവിക്കുന്ന സ്ഥാനമാറ്റം മൂലം അവിടെ സൂര്യപ്രകാശം തട്ടി പ്രതിഫലിക്കുന്ന ഭാഗം ഭൂമിയില്‍നിന്നും നമുക്ക് ദൃശ്യമാകുന്നതില്‍ വ്യതിയാനം വരുന്നതാണു വൃദ്ധിക്ഷയത്തിനു കാരണം എന്നു പറഞ്ഞു മനസ്സിലാക്കാന്‍ അല്ലാഹുവിനോ നബിക്കോ കഴിഞ്ഞില്ല. ചന്ദ്രന് സ്വയം പ്രകാശിക്കുന്നില്ലെന്നും സൂര്യവെളിച്ചം അവിടെ തട്ടി പ്രതിഫലിക്കുകയാണെന്നും നബിയോ അല്ലാഹുവോ പറഞ്ഞിട്ടില്ല.
എന്നാല്‍ ഇന്നു ചിലര്‍ അങ്ങനെയൊക്കെ വ്യാഖ്യാനിച്ചു വിയര്‍ക്കുന്നതു കാണുന്നു! ഭൂമിയിലുള്ളവര്‍ക്കു തന്നെ നോമ്പും പെരുന്നാളും എങ്ങനെ എപ്പോള്‍ തുടങ്ങണമെന്ന കാര്യത്തില്‍ വ്യക്തതയില്ല. തൊട്ടടുത്തുള്ള രണ്ടു വീടുകളില്‍ പോലും ഒരിടത്തു നോമ്പും മറ്റേടത്തു പെരുന്നാളും അടുത്തടുത്ത പള്ളികളില്‍ ഇതിന്റെ പേര്ല് അടിയും നടക്കുന്നു. ഇസ്ലാമിന്റേതല്ലാത്ത ഒരു കലണ്ടറിലും ഇങ്ങനെയുള്ള ആശയക്കുഴപ്പമില്ല. കേരളത്തില്‍ ശവ്വാല്‍ ഒന്നാകുമ്പോള്‍ ഡല്‍ഹിയില്‍ റമസാന്‍ മുപ്പതാകാറുണ്ട്. അല്ലാഹു ഖുര്‍ ആനിലൂടെ നിര്‍ദ്ദേശിച്ച കലണ്ടറില്‍ മാത്രമാണ് ഈ വക അബദ്ധങ്ങള്‍ ഉള്ളത്. ഇതു ചൂണ്ടിക്കാണിച്ചാല്‍ അതൊന്നും മതത്തിന്റെ കുഴപ്പമല്ല, ആളുകളുടെ കുഴപ്പമാണെന്നാണു പറയുക. നോമ്പും പെരുന്നാളും ആചരിക്കാന്‍ അല്ലാഹു ഉണ്ടാക്കിത്തന്ന കലണ്ടറല്ലേ ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം?
അറിവും യുക്തിയുമുള്ള ഒരു ദൈവം അല്ല ഇതൊന്നും ഉണ്ടാക്കി വെച്ചത് എന്നല്ലേ ഇതൊക്കെ തെളിയിക്കുന്നത്?
Subscribe to:
Post Comments (Atom)
30 comments:
വളരെ നല്ല പോസ്റ്റ്, ശരിക്കും യുക്തിയുള്ള വാദം തന്നെ. :-) നന്ദി.
ആചാരങ്ങള്‍ ഉണ്ടാക്കിയത് അന്നത്തെ ചില മനുഷ്യരുടെ അറിവും (അറിവുകേടും) ഉപയോഗിച്ചായിരിക്കാം. ഒരു കൂട്ടം മനുഷ്യരെ ഒരു വ്യവസ്ഥിതിയില്‍ മുന്നോട്ടു കൊണ്ടുപോകേണ്ടിവരുമ്പോള്‍ ആണല്ലോ ആചാരങ്ങള്‍ ഉണ്ടാകുന്നത്. കൂടുതല്‍ മനുഷ്യരും സ്വതന്ത്രചിന്തകര്‍ അല്ലല്ലോ. (മിക്കവാറും മതാചാരങ്ങള്‍ അവരെ സ്വതന്ത്ര ചിന്തകരാക്കാന് ശ്രമിക്കാരുമില്ല എന്നതും വാസ്തവം.) അതിനാല്‍ ആചാരങ്ങള്‍ ഗ്ലോബല്‍ ആയിരിക്കില്ല. അതിനര്‍ത്ഥം, ആചാരങ്ങള്‍ അനുഷ്ഠിക്കേണ്ട എന്നല്ല. ഭ്രാന്തമായി, അന്ധമായി ആചാരങ്ങളെ അനുഷ്ഠിക്കാതെ, കാര്യങ്ങള്‍ തുറന്നു മനസ്സിലാക്കി സാമുദായിക വ്യവസ്ഥിതിയില്‍ ആചാരങ്ങളെ അനുഷ്ഠിച്ചു മുന്നോട്ടുപോകുക എന്നതായിരിക്കും നല്ലത് എന്നുതോന്നുന്നു.
ഒരു മനുഷ്യനും അവന് മാത്രമായി ജീവിക്കാന്‍ കഴിയില്ല, ഒരു സമൂഹം വേണം, അവനോടൊപ്പം മറ്റു കുറച്ചുപേര്‍ കൂടിയുണ്ട് എന്നാ ഒരു തോന്നല്‍ അവന്റെ മനസ്സിന് സുരക്ഷിതബോധം കൊടുക്കുന്നു, ഉണര്‍വ് ഉണ്ടാക്കുന്നു. അതിനു ആചാരങ്ങളും കൂട്ടനമസ്കാരവും ബ്ലോഗ്മീറ്റിങ്ങും യുക്തിവാദ പ്രസ്ഥാനങ്ങളും എല്ലാം ഒരു വിധത്തില്‍ സഹായിക്കുന്നു.
ചിന്തനീയം. രസകരം. ഖുർ ആൻ (ഇസ്ലാം) മുഹമദ് എന്ന ഒരു മനുഷ്യന്റെ സൃഷ്ടിയാണെന്നതിന്റെ സൂചനകളാണിതെല്ലാം.
ഈ കുറിപ്പിന്റെ രണ്ടാം ഭാഗവും കൂടി ഉള്‍പ്പെടുത്തി പോസ്റ്റ് പുതുക്കിയിരിക്കുന്നു. ‘ചന്ദ്രനിലെ നോമ്പും ‘കൂടി വായിക്കുക.
ജബ്ബാര്‍ മാഷേ, ചിന്തിപ്പിക്കുന്ന പോസ്റ്റ്!
ഈ ഒരു പോസ്റ്റ് തന്നെ മതി, സാമാന്യ ബുദ്ധിയുള്ള ഒരു വിശ്വാസിയുടെ മനസ്സില്‍ സംശയത്തിന്റെ തീപ്പൊരികള്‍ ഉണ്ടാകകുവാന്. ഇവിടെയൊന്നും ഒരുത്തനേയും ചര്‍ച്ചിക്കാന്‍ പ്രതീക്ഷിക്കേണ്ട പക്ഷെ... വന്നാല്‍ കാര്യങ്ങള്‍ എടങ്ങേരാകും അത്ര തന്നെ.
ഇനി വന്നാല്‍ തന്നെ "എടൊ താടീ..." ടൈപ്പ് പ്രതികരണങ്ങളും ആവും.
ഹ ഹ ഹ!
കൊള്ളാം വളരെ നല്ല പോസ്റ്റ്.
കൊള്ളാം മാഷെ നല്ല ലേഖനം. പക്ഷെ ഇത് എളുപ്പം പരിഹരിക്കാമല്ലോ. മുസ്ലീങ്ങളായ ശൂന്യാകാശ സഞ്ചാരികളെയും ധ്രുവ പര്യവേക്ഷകരേയും മതത്തില്‍ നിന്നും പുറത്താക്കിയാല്‍ മതിയല്ലൊ. കടല്‍ കടക്കുന്ന ഹിന്ദുക്കളെ മതഭ്രഷ്ടരാക്കിയ ചരിത്രവും നമുക്കുണ്ട്.
നിസ്കരിക്കുമ്പോള്‍ മക്കയക്ക് അഭിമുഖമായി തിരിഞ്ഞുനില്‍ക്കണമെന്ന് കേട്ടിട്ടുണ്ട്. ഭൂമി പരത്തിയിട്ടിരിക്കുകയാണങ്കില് ഇതു വളരെ എളുപ്പം സാധിക്കുമായിരുന്നു. ഉരുണ്ട് കിടക്കുന്നതുകൊണ്ട് മക്കയക്ക് മറുവശത്തുള്ളവര്‍ മക്കയിലേക്കു തിരിയണമെങ്കില്‍ കമിഴ്ന്ന് കിടക്കണം. ഇതിനു ഒരു പരിഹാരം പണ്ഡിതന്മാര് കണ്ടെത്തിയതായി കേട്ടിട്ടില്ല.
മാഷെ,
നമസ്കാരവും നോമ്പും മാത്രമേ അന്റര്ട്ടിക്കാകാര്ക്കുള്ളോ?. അവര്‍ 6 മാസം ജോലിചെയ്യുമോ?. 6 മാസം കിടന്നുറങ്ങുമോ?. മാത്രമല്ല, അന്റാര്‍ട്ടികയിലെ ഉത്തര ദക്ഷിണ ദ്രുവങ്ങളില്‍ 6 മാസം സുരനെ കാണുന്നത് എത്ര ഭാഗത്താണ്?.
അന്റാര്ട്ടികായിലെ നമസ്കാരവും നോമ്പും പ്രതിപാദിക്കുന്ന, അത്തരം സഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന ഹദീസുകള്‍ ബുഖരിയിലും, മുസ്ലിമിലും, അല്ലാഹുവിന്റെ അന്ത്യപ്രവാചകന്റെ, വചനങ്ങള്‍ ഉണ്ട് മാഷെ. അതിന് മലയാളത്തിലെ ഖുര്‍ആന്റെ തര്‍ജമയിലെ അക്ഷര പിശക്കും, അര്‍ഥശൂന്യതയും മാത്രം പഠിച്ചാല്‍ പോരാ.
സംവാദിക്കുന്നവര്ക്ക് വതില്‍ തുറന്നിടണം. അടച്ച് മുറിയില്‍ സംവാദിക്കുക എന്നത് ഭീരുവിന്റെ ലക്ഷണം.
സംവാദിക്കുന്നവര്ക്ക് വതില്‍ തുറന്നിടണം. അടച്ച് മുറിയില്‍ സംവാദിക്കുക എന്നത് ഭീരുവിന്റെ ലക്ഷണം.
--------
2 കൊല്ലം വാതിലും ജനാലയുമൊക്കെ തുറന്നു തന്നെയാണല്ലോ കിടന്നിരുന്നത്. വാതിലടപ്പിച്ചത് ആരാണെന്നും എല്ലാവര്ക്കും മനസ്സിലായതാണ്. തുറന്നു കിടന്ന കാലത്തു തന്നെ ഗേറ്റും പൂട്ടി ഓടി പ്പോയ ആളല്ലേ അബ്ദുല്‍ അലി?
അന്റാര്‍ട്ടിക്കയെ കുറിച്ച് ഹദീസുണ്ടെങ്കില്‍ പുറത്തെടുക്ക് അലീ. എല്ലാരുമൊന്നു കാണട്ടെ.
എന്റെ ബ്ലോഗ് ഇപ്പോഴും തുറന്ന് തന്നെയാണ് മാഷെ കിടക്കുന്നത്. ഡിലീറ്റ് ബട്ടണ്‍ എന്റെ ബ്ലോഗില്‍ ഉള്ളിടത്തോളം ആരെയും പേടിക്കേണ്ടതില്ല. അത് പോട്ടെ, അത് നിങ്ങളുടെ ഇഷ്ടം.
ബ്ലോഗിന്റെ വാതിലടച്ചിടുവാന് മാത്രം ഇവിടെ ഒന്നും നടന്നില്ലെന്നാണ് ഞാന്‍ കാണുന്നത്. മാഷ് വ്യാകരണശുദ്ധിയോടെ തെറി പറയുമ്പോള്‍, ചിലര്‍ അക്ഷരസ്പുടതയില്ലാതെ അത് തിരിച്ച് പറയുന്നു. അതാണ് ഇവിടെ ഞാന്‍ കണ്ടത്.
ആധുനിക മനുഷ്യന് വിശുദ്ധ ഗ്രന്ഥത്തിനെ, ഖുര്‍ആനെ പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തുവാന്‍ മാത്രം പര്യപ്തമാണ് നിങ്ങളുടെ ചോദ്യം എന്ന തെറ്റിധാരണ വയനക്കാര്‍ക്ക് വരരുത് എന്ന കാരണത്താല്‍ മാത്രം മറുപടി പറയുവാന്‍ വന്നതാണ്. തിരിച്ചിവിടുന്ന് എനിക്കെന്ത് കിട്ടും എന്നും എനിക്കറിയാം. പക്ഷെ, നിങ്ങളുടെ ചോദ്യം 1400 വര്‍ഷം മുന്‍പ്, കാട്ടറബികള് എന്ന് നിങ്ങള്‍ വിശേഷിപ്പിക്കുന്ന, പ്രവാചകന്റെ അനുയായികള്‍, പ്രവാചകനോട് ചോദിച്ചിട്ടുണ്ട്. കൈയിലുള്ള ഹദീസ് ഗ്രന്ഥം മുഴുവന്‍ തപ്പ് മാഷെ. അപ്പോ കിട്ടും. ഇനി നിങ്ങളുടെ കൈയിലുള്ളതില്‍ ഇതില്ലെന്ന് സമ്മതിക്ക്, ഇത് മാത്രമല്ല, പലതും ഇല്ലെന്നറിയാം.
നമസ്കരിക്കുന്നവനും നോമ്പനുഷ്ടിക്കുന്നവനും, ആര്‍ട്ടിക്കില്‍/അന്റാര്ട്ടില് പോയാലാണല്ലോ ഈ പ്രശ്നം. അത് മാഷിന് ബാധകമാവില്ലല്ലോ. സോ, ഒരു മുസ്ലിമിന് , ഇതിനുത്തരമുണ്ട്. അത് ഇന്നും ഇന്നലെയും കണ്ട്പിടിച്ചതല്ല. 1400 വര്‍ഷം മുന്‍പ്, വരും നാളുകളുടെയും, ആധുനിക മനുഷ്യന്റെയും പ്രവാചകനായ മുഹമ്മദ് നബി അതിനുത്തരം തന്നിട്ടുണ്ട്.
ഈ ഗ്രന്ഥം ബുക്ക് സ്റ്റാളില്‍ കണ്ട്, ഇതിന്റെ കവര്‍ ഡിസൈന്‍ ശരിയല്ല എന്ന് പറയല്ലെ മാഷെ. വേദ ഗ്രന്ഥങ്ങളുടെ പൊരുളുള്ക്കൊള്ളുവാന്, തുറന്ന മനസാണാവശ്യം.
ഒരേ സ്റ്റാന്റ്ര്ഡ് സമയം ഉള്ള മലപ്പുറത്തും കോഴിക്കോട്ടും ഒരേ ദിവസം നോമ്പു തുടങ്ങാനോ പെരുന്നാളു ഘോഷിക്കാനോ പോലും നമ്മള്‍ക്കു പറ്റുന്നില്ല. അതിന്റെ പേരില്‍ അടി നടക്കാത്ത കൊല്ലമില്ല. കുത്തും കൊലയും വരെ ഉണ്ടാകുന്നു. പിന്നല്ലേ അന്റാര്‍ടിക്ക. നിസ്കാരസമയം വാചു നോക്കി കണക്കാക്കാന്‍ നബി പറഞ്ഞിട്ടില്ലെങ്കിലും നമ്മള് അങ്ങനെ ചെയ്യുന്നു. പക്ഷെ കലണ്ടര്‍ നോക്കി നോമ്പും പെരുന്നാളും തീരുമാനിക്കാന്‍ പറ്റുന്നില്ല! മാനം നോക്കിയേ തീരൂ.വേണ്ട കാര്യങ്ങളൊക്കെ നബിയും അല്ലാഹുവും വേണ്ട പോലെ പറഞ്ഞു തരാത്തതുകൊണ്ടുണ്ടാകുന്ന പൊല്ലാപ്പു തന്നെയാണിതൊക്കെ. ചില കാര്യങ്ങളില്‍ മാത്രം നമ്മള് ശാസ്ത്രവും യുക്തിയും പ്രയോഗിക്കുന്നു. മറ്റു ചില കാര്യങ്ങളില്‍ കിതാബും നോക്കുന്നു. അവിടെയാണു പ്രശ്നം. അന്റാര്‍ട്ടിക്കയല്ല അന്യഗ്രഹമായാലും ഇതിനൊക്കെ മനുഷ്യര്‍ക്കു പരിഹാരം കാണാന്‍ പറ്റും പക്ഷെ ദൈവങ്ങളും വെളിപാടുകളുമാണു തടസ്സം. അതു തന്നെയാണു ഞങ്ങളും പറയാന്‍ ശ്രമിക്കുന്നത്. അലി ആ ഹദീസു മാത്രം പറഞ്ഞില്ല.
വേദങ്ങളുടെ യഥാര്‍ഥ പൊരുള്‍ ഉള്‍ക്കൊള്ളാന്‍ അടഞ്ഞ മനസ്സുകള്ക്കാവില്ല.ശരിയാ അപ്പറഞ്ഞത്.
മാഷ് വ്യാകരണശുദ്ധിയോടെ തെറി പറയുമ്പോള്‍, ചിലര്‍ അക്ഷരസ്പുടതയില്ലാതെ അത് തിരിച്ച് പറയുന്നു. അതാണ് ഇവിടെ ഞാന്‍ കണ്ടത്.
ഞാന്‍ തെറി പറയാറില്ല. പക്ഷെ ഒരുപാടു തെറി ഉദ്ധരിച്ചിട്ടുണ്ട്. വെളിപാടു പുസ്തകത്തില്‍ നിന്നും ഹദീസ് കിതാബുകളില്‍ നിന്നുമൊക്കെ .അതൊക്കെ എന്റെ തെറിയായി മനസ്സിലാക്കുന്നത് മനസ്സിന്റെ വ്യാകരണം തെറ്റുന്നതുകൊണ്ടാണ്.
തെറിയല്ല ഞാന്‍ വാതിലടയ്ക്കാന്‍ കാരണം. എന്റെ പേരില്‍, എന്റെ ഫോട്ടോ സഹിതം കമന്റുകള്‍ വരാന്‍ തുടങ്ങ്യപ്പോള്‍ മാത്രമാണ് വാതില്‍ അടക്കാന്‍ നിര്‍ബ്ബന്ധിതനായത്. തെറി പറയുന്നത് എനിക്കല്ല, പറയുന്നവര്‍ക്കു തന്നെയാണു വിനയാവുക എന്ന് അവര്‍ക്കു തിരിച്ചറിവില്ലെങ്കിലും മറ്റുള്ളവരൊക്കെ തിരിച്ചറിയുന്നുണ്ടല്ലോ. പിന്നെ തെറിയെ ഞാന്‍ എന്തിനുപരോധികണം?
ഉരുണ്ട് കിടക്കുന്നതുകൊണ്ട് മക്കയക്ക് മറുവശത്തുള്ളവര്‍ മക്കയിലേക്കു തിരിയണമെങ്കില്‍ കമിഴ്ന്ന് കിടക്കണം.
----------
രാത്രിയുടെ മൂന്നിലൊന്നു ശേഷിക്കുന്ന സമയമായാല്‍ അല്ലാഹു ഏഴാം ആകാശത്തുനിന്നും ഒന്നാം ആകാശത്തേക്കിറങ്ങിവരും എന്നും ആ നേരം ഉറക്കമിളച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ക്കു പ്രത്യേകം പരിഗണന നല്‍കുമെന്നും ഹദീസുണ്ട്. ഭൂമി ഉരുണ്ടതായിരുന്നെങ്കില് അല്ലാഹു “കറങ്ങി“യേനെ!
അല്ല അലി... അന്റര്ട്ടിക്കായിലൊക്കെ ഇങ്ങനെയാ ,അവിടെ ആറു മാസത്തിലൊരിക്കലല്ലേ സൂര്യനുദിക്കൂ അപ്പോ ആറുമാസത്തിലൊരിക്കെ സൂര്യനുദിക്കുംബോള് നേരംവെളുത്തെന്ന്
പറഞ്ഞ് അവരൊക്കെ പോയി പല്ലു തേക്കും ,പിന്നെ കുളിക്കും ,ശേശം ശൗച്യത്തിനു പോകും ..പിന്നിീട് ഇതൊക്കെ ചെയ്യുന്നത് ആറുമാസറ്റ്തിന് ശേശം മാത്രം
അപ്പോഴാണല്ലോ അടുത ദിവസം
ശ്രീ അബ്ദുല്‍ അലി,
ഈയുള്ളവന് ഇക്കാര്യത്തിലും ഒട്ടും അറിവില്ല, അതിനാല്‍ ചോദിക്കുകയാണ്. താങ്കള്‍ പറഞ്ഞ തരത്തിലുള്ള വചനങ്ങള്‍ മതഗ്രന്ഥങ്ങളില്‍ നിന്നും ഇവിടെ എഴുതരുതോ? ഇതൊന്നും അറിയാത്തവര്‍ക്ക് അതൊരു സഹായം ആവുമല്ലോ.
ശ്രീ ജബ്ബാറും അബ്ദുല്അലിയും ലേഖനത്തിലെ വിഷയത്തില്‍ നിന്നും വ്യതിചലിക്കാതെ കാര്യമാത്ര പ്രസക്തമായി ഒരു ചര്‍ച്ച നടത്തിയെങ്കില്‍ വളരെ ഉപകാരപ്രദമായിരുന്നു, കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാമായിരുന്നു.
അല്ലാതെ, what's the point in we beating around the bush?
ഈയുള്ളവന് ചിന്തിക്കുകയായിരുന്നു, ഒരു ദിവസം നാം എത്രത്തോളം മണിക്കൂര്‍ ജോലി ചെയ്യും (അല്ലെങ്കില്‍ ഉണര്‍ന്നിരിക്കും, ബോധത്തോടെ ഇരിക്കും) അതിനെ ആപേക്ഷികമായി അഞ്ചായി തിരിച്ചു അഞ്ചു പ്രാവശ്യം നിസ്കരിക്കുന്നത് എളുപ്പമല്ലേ, അത് അന്ടാര്ട്ടിക്കയില് ആയാലും? (എന്തിനാണ് വെറുതെ നിസ്കരിക്കുന്നത് എന്നൊന്നും ഈയുള്ളവന് ചോദിച്ചില്ല.) അന്ന് ഘടികാരം ഉണ്ടായിരുന്നിരിക്കില്ല, അതല്ല ഉണ്ടായിരുന്നെങ്കിലും പണിയെടുക്കുന്ന പാവങ്ങള്‍ക്ക് വാച്ച് ഉണ്ടാകാന്‍ സാധ്യതയില്ല. അതിനാല്‍ കടുത്ത മരുഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന് സൂര്യനെ ആധാരമാക്കി ഒരു സമ്പ്രദായം ആണ് നല്ലത്. അങ്ങനെ നിസ്കാരസമയങ്ങള്‍ സൂര്യനെ അടിസ്ഥാനമാക്കി ഏതെങ്കിലും നബി മാറ്റിയിരിക്കാം.
അന്ന് അന്ടാര്ട്ടിക്കയില് മനുഷ്യര്‍ ഉള്ളതായി അറിയില്ലായിരുന്നു, അല്ലെങ്കില്‍ അന്ന് ഇല്ലായിരുന്നു, അതിനാല്‍ അവയെക്കുറിച്ച് പറഞ്ഞില്ല.
മനുഷ്യന് യുക്തി തന്നിരിക്കുന്നതും അല്ലാഹു ആണെങ്കില്‍, ആ യുക്തി ഉപയോഗിച്ചു അല്ലാഹുവിനെ നമസ്കരിച്ചു കൂടെ?
(ഈയുള്ളവന്റെ മേക്കിട്ടു കേറിയിട്ട് കാര്യമില്ല, ക്ഷമിക്കൂ.:-))
അപ്പൊ ശൌചം ചെയ്യലും നിസ്കാരവും ഒരു പോലെയാ അല്ലേ? ഒക്കെ മുട്ടുമ്പൊ മതി !
ന്നാ പിന്നെ സൂര്യന് ഇത്രടം പൊന്തുമ്പൊ ളുഹര്‍, അതത്ര ചായുമ്പൊ അസറ്, നൂലിന്റെ നെറം അത്രയാകുംപൊ മഗ്രിബ് ന്നൊക്കെ വ്യവസ്ഥയും വെള്ളിയാഴ്ചയും വേണോ?
ഓരോരുത്തര്‍ക്കും സൌകര്യം പോലെ പോരേ? മതി ന്നാ ഞങ്ങളും പറയുന്നേ.
നബീന്റെ കാലത്ത് നിഴലിന്റെ നീളം നോക്കിയാ നിസ്കാരസമയം കണക്കാക്കിയിരുന്നത്. അതിപ്പൊ വാച്ചും ക്ലോക്കുമായി. മാസം നോക്കല്‍ കലണ്ടറാകാത്തതെന്തേ ന്നാ ചോദിച്ചത്. അതാക്കിയാല്‍ തല്ലും കൊലയും ഒഴിവാക്കാമല്ലോ?
“ ചന്ദ്രന് രണ്ടായി പിളര്‍ന്നുവെന്നും അതു ഭൂമിയുടെ രണ്ടു ദിക്കിലായി വേറിട്ടു നിന്നുവെന്നും അതു നബിയും ഏതാനും അനുയായികളും കണ്ടു എന്നും അപ്പോഴേക്കും അല്ലാഹു അതു കൂട്ടിച്ചേര്‍ത്തു ശരിയാക്കി എന്നുമൊക്കെയുള്ള അല്‍ഭുത വൃത്താന്തങ്ങള്‍ ഖുര്‍ ആനിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.”
ലതീഫ് കോവൂര്‍ ഖുറാനില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് പറയുന്ന മേല്‍ കാര്യങ്ങള്‍ക്ക് അബ്ദുള്‍ അലി എന്ത് സമാധാനം പറയുന്നു എന്ന് അറിഞ്ഞാല്‍ കൊള്ളാം.
=========================
ശ്രീ @ ശ്രേയസ്സേ,
ആരാന്റെ തള്ളയ്ക്ക് ഭ്രാന്ത് പിടിക്കുന്നത് കാണാന്‍ നല്ല ചേലുണ്ട് അല്ലേ !?അന്യമതങ്ങളിലെ അചാരങ്ങളും അനുഷ്ടാനങ്ങളും വിശ്വാസങ്ങളും വിജ്ഞാനവുമെല്ലാം ആശാസ്ത്രീയമാണെന്ന് സ്ഥാപിക്കപ്പെടുന്നത് കാണാന്‍ നല്ല സുഖമുണ്ട് അല്ലേ !?സ്വന്തം മതത്തിന്റെ , ഇതിനേക്കാള്‍ അശാസ്ത്രീയവും നിഗൂഢവും പിന്തിരിപ്പനും നിന്ദ്യവും ക്രൂരവും ആയ, എന്നാല്‍ അതിസങ്കീര്‍ണ്ണവും, അതുകൊണ്ട് തന്നെ വൈജ്ഞാനികശ്രേഷ്ഠത്വം കല്പിക്കപ്പെടുന്നതുമായ പ്രതിലോമതത്വശാസ്ത്രങ്ങളും ആചാരാനുഷ്ഠാനങ്ങളും മഹത്വമാര്ന്നതെന്ന മട്ടില്‍ താങ്കള്‍ സ്വന്തം ബ്ലോഗില്‍ എഴുന്നള്ളിക്കുമ്പോള്‍, അതിനെതിരെ വരുന്ന വിമര്‍ശനം, ഉത്തരം മുട്ടുന്നതു കൊണ്ട് മാത്രം കമന്റ്മോഡറേറ്റിംഗിലൂടെ താങ്കള്‍ പ്രസിദ്ധീകരിക്കാതിരിക്കുന്നതും മറക്കണ്ട.
സൗരയൂഥം വിട്ടെങ്ങാനും പുറത്തേക്ക് പോകേണ്ടി വന്നാല്‍ അപ്പോള്‍ ആകെ കുഴപ്പമാകുമല്ലോ.. :-)
ഒരു സംശയം.. രണ്ടായി പിളര്‍ന്ന ചന്ദ്രനെ പറ്റി ഖുറാനില്‍ പറയുന്നുണ്ടോ.. എങ്കില്‍ എവിടെയാണെന്ന് പറയാമോ..
പ്രിയപ്പെട്ട ശ്രീ നിസ്സഹായന്,
ഈയുള്ളവന് അന്നേ പറഞ്ഞല്ലോ, താങ്കളുടെ ജ്ഞാനതൃഷ്ണയെ ശമിപ്പിക്കാനുള്ള ഉപാധികള്‍ ഒന്നുംതന്നെ ഈയുള്ളവനറിയില്ല എന്ന്. താങ്കളെക്കാള്‍ അറിവ് കുറഞ്ഞ ഈയുള്ളവന് അതുകൊണ്ട് തന്നെ താങ്കളെ സഹായിക്കാനാവില്ല. ക്ഷമിക്കൂ.
മാത്രവുമല്ല, താങ്കള്‍ പറയുന്ന സങ്കീര്‍ണ്ണമായ വാക്കുകളും ഈയുള്ളവന് മനസ്സിലാവില്ല, ഇനി ശബ്ദതാരാവലി നോക്കാന്‍ സമയവുമില്ല.
എന്തായാലും തള്ളയ്ക്കു ഭ്രാന്തു പിടിച്ചു എന്നറിഞ്ഞത് കഷ്ടം തന്നെ. ഇപ്പോള്‍ പനിക്ക് മാത്രമല്ല ഭ്രാന്തിനും നല്ല മരുന്നുണ്ട് എന്നാണറിവ്, ഒന്ന് പോയി നോക്കൂ. ഈശ്വരന് സഹായിക്കട്ടെ.
Insha'Alla.
ശ്രീ ജബ്ബാര്‍, ഈ ഓഫ് ടോപ്പിക്കിന് ക്ഷമചോദിക്കുന്നു, അസ്ഥാനത്താണെങ്കില്‍ ഡിലീറ്റ് ചെയ്തേക്കൂ.
എന്റെ മതം മാത്രം ശരി....
എം എം അക്ബര്‍
മറ്റു മതക്കാരൊക്കെ നരകത്തില്‍ !
ശൈഖ് മുഹമ്മദ് കാരക്കുന്
മതസംവാദങ്ങള്‍ നടത്തുന്നത് മതങ്ങളെക്കുറിച്ച് പരസ്പരം അറിവു പങ്കിടാനോ മതങ്ങളെ സമന്വയിപ്പിക്കാനോ അല്ലെന്നും ഇസ്ലാം മതം മാത്രമാണു ശരിയെന്നും മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ നരകത്തില്‍ പതിക്കുമെന്നും അന്യമതക്കാരെ ബോധ്യപ്പെടുത്താന്‍ തന്നെയാണെന്നും രണ്ടു സ്നേഹസംവാദ നായകന്മാര് തുറന്നടിക്കുന്നതു കാണുക- ഈ ലക്കം ‘പ്രബോധനം ‘ വാരികയില്‍.
പ്രിയപ്പെട്ട ജബ്ബാര്‍ മാഷേ,
മതവിസ്താരം നടക്കുന്ന വേദികളില്‍ എത്തിനോക്കി അന്യമതവാദഗതികള്
തകര്‍ക്കപ്പെടുമ്പോള്‍ മാത്രം യുക്തിവാദത്തെ പ്രകീര്‍ത്തിക്കുന്ന ഒരുവന് മറുപടി നല്കുവാന് അല്പം
സ്ഥലം അനുവദിക്കണമെന്ന് അപേക്ഷിക്കട്ടെ.
=========================
പ്രിയപ്പെട്ട ശ്രേയസ്സേ,
സങ്കീര്‍ണ്ണമായ ഹൈന്ദവശാസ്ത്രം പലവിഷയങ്ങളായി അത്യതിസങ്കീര്ണ്ണമായ
ഭാഷയില്‍ വിസ്തരിച്ച് അവതരിപ്പിച്ചശേഷം അതിന് നേരെ ഉന്നയിക്കുന്ന ലളിതമായ സംശയങ്ങള്‍ക്ക് മറുപടി പറയാതിരിക്കുക!, പിന്നെ ചോദ്യകര്‍ത്താവിനെ വിഢ്ഢിയാക്കുക! താങ്കളുടെ ബ്ലോഗ്ഗില്‍ ഞാനുന്നയിച്ച സംശയങ്ങള്‍ പബ്ലിഷ് ചെയ്തിട്ട്,
“താങ്കളുടെ ജ്ഞാനതൃഷ്ണയെ ശമിപ്പിക്കാനുള്ള ഉപാധികള്‍ ഒന്നുംതന്നെ ഈയുള്ളവനറിയില്ല . താങ്കളെക്കാള്‍ അറിവ് കുറഞ്ഞ ഈയുള്ളവന് അതുകൊണ്ട് തന്നെ താങ്കളെ സഹായിക്കാനാവില്ല. ക്ഷമിക്കൂ.” എന്ന് താങ്കള്‍ പറഞ്ഞിരുന്നെങ്കില്‍ അത് കുറച്ച് സത്യസന്ധമായേനെ. അവതരിപ്പിക്കുന്ന വിഷയം സ്വയം മനസ്സിലാക്കാതെയാണോ
വെച്ചുവിളമ്പുന്നത് !! ഇത് തന്നെയാണ് മിക്ക സനാതനധര്മ്മവാദികളുടേയും
ഹൈന്ദവവര്ഗ്ഗീയവാദികളുടേയും അടവ്. പറയുന്നതെന്തെന്ന് അവര്‍ക്ക് തന്നെ അറിയില്ല.
ആരെങ്കിലും നിസ്സാര സംശയങ്ങള്‍ ഉന്നയിച്ചാല്‍ വിജ്ഞാനഭണ്ഡാരത്തില്‍ നിന്നുള്ള
സംസ്കൃതശ്ലോകങ്ങളുടെ പ്രവാഹമായിരിക്കും പിന്നെ. അതിന്റെ അര്‍ത്ഥവും അവര്‍ക്കറിയില്ല, കേള്‍വിക്കാര്‍ക്ക് മനസ്സിലാകയുമില്ല. അതിനാല്‍ പിന്നീട് ചോദ്യവും ഉത്തരവും ഉണ്ടാകില്ല. രണ്ട് പേര്‍ക്കും രക്ഷപെടാം. അങ്ങനെ സൃഷ്ടിക്കുന്ന കണ്‍ഫ്യൂഷന്റെ പുകമറയില്‍ ഹൈന്ദവികതയുടെ
തിളക്കം പത്തരമാറ്റ് കൂടിനില്‍ക്കുകയും ചെയ്യും!! യഥാര്‍ത്ഥത്തില്‍ ഇരുചെവിയില് ചെമ്പരത്തിപൂവും വെച്ച് നെറ്റിയില്‍ കുംങ്കുമഗോപിയുമണിഞ്ഞ്, അര്‍ത്ഥമറിയാതെ ശ്ലോകവും മന്ത്രവും ചൊല്ലിനടക്കുന്നവര്ക്ക് തന്നെയല്ലേ ഭ്രാന്ത് !! ഇവര്‍ക്ക് ജന്മം നല്കിയ ഇവരുടെ തള്ളമാര്‍ക്ക് തന്നെയല്ലെ മുഴുഭ്രാന്ത് !!! രക്ഷപെടുന്ന പ്രാന്തല്ലയിത്. ആയിരമായിരം വര്‍ഷങ്ങള്‍ പഴക്കമുള്ളതല്ലേ ! പഴക്കം കൊണ്ട് അതൊരു അനുഗ്രഹവുമായി മാറിയിട്ടുണ്ടാകും. പിന്നെ എന്റെ തള്ളയ്ക്ക് ഭാന്ത് പിടിച്ചാല്‍ ചികിത്സിക്കാന്‍ ശാസ്ത്രത്തിന്റെ അടിത്തറയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സയന്‍സുണ്ട് രക്ഷിക്കാന്‍. മന്ത്രവും തന്ത്രവും വഴിപാടും മഷിനോട്ടവും ജോത്സ്യവും, അതിനേക്കാള്‍ കൂടിയ യാഗവും യജ്ഞവും മറ്റ് ബ്രാഹ്മണിക തട്ടിപ്പുകള്‍ക്കും
ഇരയാകാതിരിക്കാനുള്ള യുക്തിബോധമുള്ള ; ഭാഷ്യമനുസരിച്ച് ഹിന്ദുമതമെന്ന് വിളിക്കപ്പെടുന്ന മുഴുവട്ട്
വ്യവസ്ഥയില്‍ പിറന്നുപോയ ഒരുവനാണേ ഈയുള്ളവന്. ഒരു യുക്തിവാദിയായതിനാല്‍ Insha'Alla എന്നുള്ള അനുഗ്രഹവും എനിക്ക് ഗുണം ചെയ്യില്ല ശ്രീ ശ്രീ ശ്രേയസേ.
ചന്ദ്രനിലെ നോമ്പ് , ആ ചോദ്യം ചുണ്ടന് ക്ഷ പിടിച്ചു..
ഇനീപ്പൊ ഈ ഖുരാൻ ഭൂമിയിലേക്ക് ഇറങ്ങിയതാണെന്നും ഒരു കുറാൻ സൂക്തം ണ്ടല്ലോ.. അപ്പൊ പിന്നെ ആ വ്യവസ്ഥേം ഭൂമീക്ക്
ള്ളതാണ് ചന്ദ്രനിലിള്ളോർക്ക് ഇത് ബാധകല്ലാന്ന് ഓല് പറഞാ മ്മള് പെടൂല്ലല്ലോ മാഷേ
താങ്കള്‍ ആദ്യം ശ്രേയസ് ബ്ലോഗ് മനസ്സിരുത്തി ഒന്ന് വായിക്കൂ, എന്തിനാ സുഹൃത്തെ വെറുതെ കാടടച്ചു വെടിവയ്ക്കുന്നത്?
താങ്കള്‍ വിഡ്ഢിയായി എന്നു സ്വയം തോന്നിയാല്‍, അതിനു ഈയുള്ളവന് ഉത്തരവാദിയല്ല. സനാതനധര്മ്മത്തോടോ മറ്റു മതങ്ങളോടോ താങ്കള്‍ക്ക് വെറുപ്പുണ്ടെങ്കില്‍, അതങ്ങനെതന്നെ ഇരിക്കട്ടെ, അതില്‍ ഈയുള്ളവന് ഒരു കാര്യവുമില്ല. മതങ്ങളോടുള്ള വെറുപ്പ് എന്നത് ശ്രീ നിസ്സഹായന്റെ മനസ്സിന്റെ പ്രശ്നമാണ്, അതിനാല്‍ അതൊന്നും ഈയുള്ളവനെ ബാധിക്കില്ല. താങ്കളുടെ മനസ്സിലെ വെറുപ്പ്, ദ്വേഷം എന്നീ വികാരങ്ങള്‍ കൊണ്ട് മതങ്ങള്‍ക്കൊന്നും ഒരു ദോഷവുമില്ല, താങ്കള്‍ക്ക് തന്നെയാണ് ദോഷം എന്ന് തിരിച്ചറികുക. അതൊക്കെ താങ്കള്‍ സ്വയം മനസ്സിലാക്കി ഒരു നാള് തിരുത്തും, തീര്‍ച്ച. അതില്‍ ഈയുള്ളവന് യാതൊരു പങ്കുമില്ല. താങ്കളുടെ ചിന്തകളെ സ്വാധീനിച്ചു മാറ്റുക എന്നൊരു ദൌത്യം ഈയുള്ളവന് ഏറ്റെടുത്തിട്ടില്ല സുഹൃത്തേ.
താങ്കള്‍ക്ക് ഹിന്ദുമതത്തെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളോ യുക്തിപരമായ തുറന്നുപറയലുകളോ മറ്റോ ഉണ്ടെങ്കില്‍, ശ്രീ ജബ്ബാറിനെ മാതൃകയാക്കി എഴുതിയാല്‍, ചിലപ്പോള്‍ താങ്കളോടും മറുപടി പറയാന്‍ സമയമുള്ള ആരെങ്കിലും ഇനിയും അവശേഷിക്കുന്നെങ്കില്‍ സഹായിക്കട്ടെ.
താങ്കള്‍ പറഞ്ഞു
" മന്ത്രവും തന്ത്രവും വഴിപാടും മഷിനോട്ടവും ജോത്സ്യവും, അതിനേക്കാള്‍ കൂടിയ യാഗവും യജ്ഞവും മറ്റ് ബ്രാഹ്മണിക തട്ടിപ്പുകള്‍ക്കും
ഇരയാകാതിരിക്കാനുള്ള യുക്തിബോധമുള്ള ; ഭാഷ്യമനുസരിച്ച് ഹിന്ദുമതമെന്ന് വിളിക്കപ്പെടുന്ന മുഴുവട്ട് വ്യവസ്ഥയില്‍ പിറന്നുപോയ ഒരുവനാണേ ഈയുള്ളവന്. "
ഇതൊക്കെയാണ് സനാതന ധര്‍മ്മം എന്ന് ഈയുള്ളവനും എങ്ങും പറയുന്നില്ല സുഹൃത്തെ; ഇതൊന്നുമല്ല ധര്‍മ്മം എന്നാണു ഈയുള്ളവനും അറിയുന്നത്. അങ്ങനെ അറിയാന്‍ ശ്രമിച്ചാല്‍ യാതാര്‍ത്ഥ്യം നമുക്ക് കണ്ടറിയാം, മനസ്സിലാക്കി സുഖമായി ജീവിക്കാം.
അപ്പോള്‍, ഇനിയും വ്യക്തിവിരോധത്തിനു എന്തെങ്കിലും സ്ഥാനമുണ്ടോ സുഹൃത്തേ?
ആരോടൊക്കെയോ ഉള്ള ദേഷ്യം തീര്‍ക്കാന്‍ വേണ്ടി മാത്രം എവിടെയും എന്തും വിളിച്ചു പറയുന്നതരത്തില്‍ യുക്തിവാദികള്‍ തളര്‍ന്നിട്ടില്ല എന്നായിരുന്നു ഈയുള്ളവന് പ്രതീക്ഷിച്ചിരുന്നത്. അവനവന്റെ മനസ്സിന് അടിമപ്പെടാതെ, യുക്തി ഉപയോഗിച്ച് ചിന്തിച്ചു പ്രവര്‍ത്തിക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് യുക്തിചിന്തകന്‍ എന്നു ഈയുള്ളവന് കരുതിയിരുന്നത്.
ശ്രേയസ്സേ,
അരിയെത്ര ?, പയര്‍ അഞ്ഞാഴി . ഇങ്ങനെ പറയുന്നിടത്ത് മനുഷ്യന് വിഢ്ഡിയാകുകയേ നിവര്ത്തിയുള്ളു. ഈ ബ്ലോഗ്ഗില്‍ ഇതിനു വേണ്ടി സമയം കളയാന്‍ ഞാനില്ല. ഏതായാലും ഇസ്ലാം വിമര്‍ശനം താങ്കള്‍ക്ക് സുഖിക്കുന്നുണ്ടല്ലോ !
ഹിന്ദുമതം ഭദ്രം ! സന്തോഷം!
വളരെ നന്ദി ശ്രീ നിസ്സഹായന്. അങ്ങേയ്ക്കും കാര്യങ്ങള്‍ മനസ്സിലാകുന്നു എന്ന് മനസ്സിലായി. തിരിച്ചറിവും വകതിരിവും എല്ലാവര്ക്കും ആവശ്യമുള്ളത് തന്നെ.
അതെയതെ, ഈയുള്ളവന് തീര്‍ച്ചയായും സുഖിക്കുന്നുണ്ട്, അതിന് താങ്കള്‍ സര്‍ട്ടിഫിക്കറ്റ് തന്നല്ലോ, അതുതന്നെ ഏറ്റവും വലിയ അനുഗ്രഹം. സുഖമായിരിക്കുക.
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു (താങ്കളും അതില്‍ പെടും, ക്ഷമിക്കൂ.)
ശ്രീ ശ്രേയസ്,
അവസാന മറുപടി നന്നായിട്ടുണ്ട്..
ഹിന്ദു സംസ്ക്കാരം തകര്‍ക്കുക ആണ് തന്റെ ലക്ഷ്യം എന്ന് വിളിച്ചു പറഞ്ഞിട്ടുള്ളവര്‍ക്ക് ആകുമ്പോള്‍ പ്രത്യേകിച്ചും..
:)
i wiash some one in hinduism come out and write about issues in hinduism too
Obviously Mr. Vinod- it is the caste system... But I'm not gonna argue on this.
ഇസ്ലാമിലെ ഫതുവകളെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഈ ബ്ലോഗിലെ പ്രധാന പ്രശ്നം. ഈ ബ്ലോഗു എഴുതപ്പെടുന്നതിന്റെ രണ്ടു വര്ഷങ്ങള്ക് മുന്‍പുതന്നെ ഈ പ്രശ്നം ഇസ്ലാം ഫതുവയിലൂടെ പരിഹരിച്ചത് യുക്തിവാദികള്‍ അറിഞ്ഞില്ല എന്നതാണ് രസകരമായ സംഭവം.
ആദ്യമായി സ്പേസില്‍ വച്ച് നോമ്പ് അനുഷ്ടിക്കേണ്ടി വന്ന Sheikh Muszaphar Shukor ഇന്‍ വേണ്ടിയാണ് ഈ ഫത്വ നിര്‍മ്മിച്ചത്. ഈ സംഭവത്തെ കുറിച്ച് reuters നല്കിയ രണ്ടു ആര്‍ട്ടിക്കിളുകളും വായിക്കാം.
1. First Malaysian in space to observe Ramadan later
2. Guidebook issued for Muslims in space
എനിക്ക് വ്യത്യസ്ത time zone ഇല് വച്ച് ഒരിക്കല്‍ നോമ്പ് അനുഷ്ടിക്കേണ്ടി വന്നിട്ടുണ്ട്. നാട്ടിലെ ഉസ്താതുമാര്‍ പറഞ്ഞ പ്രകാരം നോമ്ബെടുതാല് മരണം സുനിശ്ചിതമായതിനാല്‍ ഞാന്‍ തൊട്ടടുത്തുള്ള സിറ്റിയിലെ ടൈം വച്ചാണ് നോമ്പ് അനുഷ്ടിച്ചത്. ഇത് ഇവിടെ നിന്ന് ലഭിച്ച വിവര പ്രകാരമായിരുന്നു. Communication യാത്രാ സൌകര്യങ്ങള്‍ ഇത്രയ്ക്കു പുരോഗമിച്ചിട്ടുള്ള കാലത്ത് പെരുന്നാള്‍ ദിവസങ്ങള്‍ ഏകോപിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം.
മാഷെ ഇസ്ലാമില്‍ എന്തിനും പരിഹാരമുണ്ട്. ഇതൊക്കെ ഇസ്ലാമിന്റെ മുന്പില് വളരെ ചെറിയ പ്രശ്നങ്ങള്‍ മാത്രമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.
ഇസ്ലാമിനെ വിമ൪ശിക്കുന്നതിനു് മുബ്ബ് ഇസ്ലാം എന്താണെന്നറിയുക.
മുസ്ലിം ആരാണെന്നറിയുക.
Post a Comment