നബിയേ, നിന്റെ ഭാര്യമാരോട് നീ പറയുക: ഐഹികജീവിതവും അതിന്റെ അലങ്കാരവുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ വരൂ! നിങ്ങള്‍ക്ക് ഞാന്‍ ജീവിതവിഭവം നല്‍കുകയും, ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച് അയച്ചുതരികയും ചെയ്യാം
അല്ലാഹുവെയും അവന്റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ്വൃത്തകളായിട്ടുള്ളവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്.[33:28,29]
“അഹ്സാബ് യുദ്ധത്തെ തുടര്‍ന്ന് ഖുറൈളയുടെയും നളീറിന്റെയും സ്വത്തുക്കള്‍ മുസ്ലിംങ്ങള്ക്ക് അധീനമായല്ലോ. ഇതു വഴി നബിതിരുമേനിക്കു കുറെ ധനം കൈവന്നിട്ടുണ്ടെന്നു മനസ്സിലാക്കിയ അവിടുത്തെ പത്നിമാര്‍ തിരുമേനിയുടെ അടുക്കല്‍ ചെന്ന് തങ്ങളുടെ ഇല്ലായ്മയും വല്ലായ്മയും പറയാന്‍ തുടങ്ങി. ഇതു തിരുമേനിയുടെ ഹൃദയത്തിനു വല്ലാത്ത വേദനയുണ്ടാക്കി. ഇതിനെ തുടര്‍ന്നാണു അല്ലാഹു ഇപ്രകാരം ഒരു ആയത്ത് അവതരിപ്പിച്ചത്......
ഒമ്പതു പേരാണ് ഈ സമയത്ത് നബിയുടെ പത്നിമാരായി ഉണ്ടായിരുന്നത്. ഖുറൈശീ ഗോത്രത്തില്‍പെട്ട ആയിശ, ഹഫ്സ, ഉമ്മുഹബീബ, സൌദ, ഉമ്മുസലമ എന്നിവരും സ അദ് വംശക്കാറ്റിയായ സൈനബ്, ഹിലാല്‍ ഗോത്രക്കാരിയായ മൈമൂന, നളീര്‍ വംശത്തില്പെട്ട സ്വഫിയ്യ, മുസ്ത്വലഖ് ഗോത്രക്കാരിയായ ജുവൈരിയ എന്നിവരുമായിരുന്നു അവര്‍. ...
മുസ്ലിം , അഹ്മദ് തുടങ്ങിയവര്‍ ജാബിര്‍ മുഖേന നിവേദനം ചെയ്തിട്ടുള്ള ഒരു ഹദീസിന്റെ സാരം ഇവിടെ സന്ദര്‍ഭോചിതമാകും . അദ്ദേഹം പറയുന്നു: “അബൂബക്കര്‍ നബിയുടെ വാതില്ക്കല് വന്നു സമ്മതം ചോദിച്ചു. വാതില്ക്കല് കുറെ ആളുകള്‍ കൂടിയിട്ടുണ്ടായിരുന്നു. സമ്മതം കിട്ടിയില്ല. പിന്നീട് ഉമറും വന്നു സമ്മതം തേടി. ആദ്യം സമ്മതം കിട്ടിയില്ല. കുറെ കഴിഞ്ഞ ശേഷം രണ്ടു പേര്‍ക്കും അകത്തു കടക്കാന്‍ സമ്മതം ലഭിച്ചു. തിരുമേനി മൌനമായി ഇരിക്കുകയായിരുന്നു. ഭാര്യമാര്‍ ചുറ്റും വന്നു കൂടിയിട്ടുണ്ട്. ഉമര്‍ പറഞ്ഞു. ‘ഞാന്‍ നബിയോടു സംസാരിക്കും . അദ്ദേഹം ചിരിച്ചേക്കാം! ’ അദ്ദേഹം നബിയോട് ‘അല്ലാഹുവിന്റെ റസൂലേ , സെയ്ദിന്റെ മകള്‍ (എന്റെ ഭാര്യ) അല്‍പ്പം മുമ്പ് എന്നോടു ചെലവിനു കൊടുക്കാനാവശ്യപ്പെട്ടു. അപ്പോള്‍ ഞാന്‍ അവളുടെ കഴുത്തിനിട്ടു കൊടുത്ത ഇടി അങ്ങു കണ്ടിരുന്നുവെങ്കില്‍!’ ഇതു കേട്ടപ്പോള്‍ തിരുമേനി അദ്ദേഹത്തിന്റെ അണപ്പല്ലു കാണുമാറു ചിരിച്ചുപോയി. ! തിരുമേനി തുടര്‍ന്നു പറഞ്ഞു. “ഇവരിതാ ചിലവിനുള്ള വക ചോദിച്ചുകൊണ്ട് എന്റെ ചുറ്റും വന്നു കൂടിയിരിക്കുന്നു. ” അപ്പോള്‍ അബൂബക്കര്‍ ആയിശയുടെയും ഉമര്‍ ഹഫ്സയുടെയും നേരെ തിരിഞ്ഞു. അവരെ അടിക്കുവാന്‍ ശ്രമിക്കുകയും അവരെ ആക്ഷേപിക്കുകയും ചെയ്തു. തിരുമേനി അവരെ തടഞ്ഞു. ഈ അവസ്രത്തില്‍ നബിയുടെ ഭാര്യമാര്‍ , തങ്ങള്‍ ഇനി മേല്‍ അങ്ങനെയൊന്നും ആവശ്യപ്പെടുകയില്ല എന്നു പറഞ്ഞു. പിന്നീട് ആയത്ത് അവതരിച്ചു. ...”
പ്രവാചകന്റെ ഭാര്യമാര്‍ ചെലവിനു ചോദിച്ചുകൊണ്ട് ‘സമരം’ നടത്തിയ കാര്യം വിശദീകരിക്കുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഖുര്‍ ആനില്‍ ഓരോ വെളിപാടു വചനവും രൂപം കൊള്ളുന്നതെങ്ങനെയെന്നു സാമാന്യ ബുദ്ധിയുള്ള ഏവര്‍ക്കും മനസ്സിലാക്കാന്‍ ഈ ആയത്തുകളും അവയുടെ അവതരണ പശ്ചാതലവും ഉപകരിക്കും എന്നതിനാലാണിതൊക്കെ ഇവിടെ വിശദീകരിക്കാന്‍ മുതിരുന്നത്. പ്രപഞ്ചം ഉണ്ടാക്കും മുമ്പേ ഒരു ഫലകത്തില്‍ രേഖപ്പെടുത്തി വെച്ച ഒരു മഹാഗ്രന്ഥത്തിലെ വരികളാണു ഖുര്‍ ആനിലുള്ളതെന്ന അവകാശവാദവും ഈ സൂക്തങ്ങളും എത്രത്തോളം പൊരുത്തപ്പെടുന്നു എന്നു പരിശോധിക്കാന്‍ വിശ്വാസിവൃന്ദം തയ്യാറാകുമോ? ഒരു ഡസനോളം ഭാര്യമാരുണ്ടായിരുന്ന മുഹമ്മദിന് തന്റെ കൃത്യാന്തരബാഹുല്യത്തിനിടയ്ക്ക് ഈ ഭാര്യമാരുടെ ആവലാതികളും പായാരങ്ങളുമൊക്കെ വലിയ ശല്യമായി തോന്നുക സ്വാഭാവികമാണ്. അവരെ നിലയ്ക്കു നിര്‍ത്താന്‍ അദ്ദേഹത്തിനു ചില പൊടിക്കൈകള്‍ പ്രയോഗിക്കേണ്ടതായും വന്നിരിക്കാം. പക്ഷെ പ്രപഞ്ചസ്രഷ്ടാവായ ഒരു ദൈവത്തെ ഇങ്ങനെ ചെറുതാക്കേണ്ടിയിരുന്നോ? ദൂതന്റെ ഭാര്യമാരെ ‘മൊഴി ചൊല്ലിക്കല്‍’ ഭീഷണി മുഴക്കി വരുതിക്കു നിര്‍ത്തലാണോ പ്രപഞ്ച നിയന്താവായ സര്‍വ്വശക്തന്റെ ജോലി?
Subscribe to:
Post Comments (Atom)
12 comments:
എത്ര നല്ലതിനെയും നമുക്ക് മോശമായി ചിത്രീകരിക്കാന്‍ കഴിയില്ലേ സഹോദരാ...? ഖുര്‍-ആന്റെ ആയത്തുകളെ വളച്ചൊടിക്കുന്നതിനു പകരം നേരേ ചൊവ്വേ ശരിയായ അര്‍ഥം മനസിലാക്കി വിമര്‍ശിച്ചുനോക്കൂ...
ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും മാര്‍ഗ്ഗദര്‍ശനം നല്‍കാനായി ദൈവം പ്രപഞ്ചസൃഷ്ടിക്കു മുമ്പേ തയ്യാറാക്കി വെച്ച ഒരു വേദഗ്രന്ഥത്തില്‍ ,മുഹമ്മദ് നബിയുടെ ഭാര്യമാരെ മൊഴി ചൊല്ലുമെന്ന ഭീഷണിക്ക് എന്തു പ്രസക്തി ? എന്നാണു ഞാന്‍ ചോദിക്കുന്നത്. നബിയുടെയും ഭാര്യമാരുടെയും കാലശേഷം ഒരു പ്രസക്തിയുമില്ലാത്ത ഇത്തരം കാര്യങ്ങളൊക്കെ എങ്ങനെ വെളിപാടു സമാഹാരത്തില്‍ സ്ഥാനം പിടിച്ചു? ഇതൊക്കെ അദ്ദേഹത്തിന്റെ മനസ്സില്‍ നിന്നും പുറപ്പെട്ട ‘വെളിപാടു’കളാണെന്നതല്ലേ സത്യം?
Absolutely, Jabbar Mash.
I agree with you.
I look forward to your next crazy Joke.
even your jokes confirmed by Quran-24:40 (i think ref. is correct)
"""മുഹമ്മദ് നബിയുടെ ഭാര്യമാരെ മൊഴി ചൊല്ലുമെന്ന ഭീഷണിക്ക് എന്തു പ്രസക്തി ?""
""""" എന്നാണു "Jabbar Mashaaya" ഞാന്‍ ചോദിക്കുന്നത്.???????????
??????
No surprise !
ഭാര്യമാര്‍ക്കു കക്കൂസില്‍ പോകാന്‍ പോലും അല്ലാഹുവിന്റെ ആയത്ത്!ഇതാ നോക്കൂ:-
ആയിശ പറയുന്നു: ഹിജാബിന്റെ ആയത്ത് അവതരിച്ച ശേഷം ഒരു ദിവസം തിരുമേനിയുടെ പത്നി സൌദാ വിസര്‍ജ്ജനത്തിനായി പുറത്തേക്കു പോയി. സൌദാ ഒരു തടിച്ച സ്ത്രീയായിരുന്നു. പരിചയമുള്ളവര്‍ക്കാര്‍ക്കും അവരെ കണ്ടാല്‍ മനസ്സിലാകാതിരിക്കുകയില്ല. പുറത്തേക്കു പോയപ്പോള്‍ ഉമര്‍ അവരെ കണ്ടു. അദ്ദേഹം പറഞ്ഞു: “സൌദാ, നിങ്ങളെ എനിക്കു മനസ്സിലായി. ഏതു നിലക്കാണു നിങ്ങള്‍ പുറത്തേക്കു പോകുന്നതെന്നു ചിന്തിച്ചു നോക്കൂ.” ഉടനെ സൌദാ മടങ്ങിപ്പോയി. തിരുമേനി എന്റെ വീട്ടിലിരുന്ന് അത്താഴം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കയ്യില്‍ കുറകിന് കഷ്ണം ഉണ്ടായിരുന്നു. സൌദാ കടന്നു വന്ന് പറഞ്ഞു: നബിയേ; ഞാന്‍ വിസര്‍ജ്ജനാവശ്യത്തിനായി പുറത്തു പോയപ്പോള്‍ ഉമര്‍ എന്നോട് ഇന്നിന്നതെല്ലാം പറഞ്ഞു.” ആയിശ പറയുന്നു: അപ്പോഴാണ് അല്ലാഹു തിരുമേനിക്ക് സന്ദേശം നല്‍കിയത്. ദിവ്യബോധനം സ്വീകരിച്ച ശേഷവും തിരുമേനി കയ്യിലുണ്ടായിരുന്ന എല്ലിന് കഷ്ണം കയ്യില്‍ തന്നെ പിടിച്ചിരിക്കുകയായിരുന്നു. അവിടുന്നരുളി: “നിങ്ങള്‍ക്കു കക്കൂസില്‍ പോകാന്‍ അനുമതി ലഭിച്ചിരിക്കുന്നു.”[ബുഖാരി]
അല്ലാഹുവിനു ദേഷ്യം വന്ന ഒരു സന്ദര്‍ഭം കൂടി കാണുക:-ജാബിര്‍ പറയുന്നു: ഞങ്ങള്‍ തിരുമേനിയോടൊപ്പം ഒരിക്കല്‍ നിസ്ക്കരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒട്ടകപ്പുറത്ത് ആഹാര സാധനങ്ങള്‍ കയറ്റിക്കൊണ്ട് ഒരു കച്ചവട സംഘം മദീനയിലെത്തിച്ചേര്‍ന്നു. ജനങ്ങളുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. പലരും പള്ളി വിട്ട് അങ്ങോട്ടിറങ്ങിപ്പോയി. അവസാനം പന്ത്രണ്ടു പേര് മാത്രമാണ് തിരുമേനിയോടൊപ്പം അവശേഷിച്ചത്. “വ്യാപാരമോ വിനോദമോ കണ്ടാല്‍ പിന്നെ പ്രവാചകനെ തനിച്ചാക്കി അവര്‍ അങ്ങോട്ടു പോകും” എന്ന ഖുര്‍ ആന്‍ വാക്യം അവതരിച്ചത് അപ്പോഴാണ്.[ബുഖാരി]
വെളിപാടുകളുടെ ഉറവിടം കണ്ടെത്താന്‍ സഹായകമായിരിക്കുമെന്നു കരുതുന്നതു കൊണ്ടാണ് ഈ ഹദീസുകള്‍ ഉദ്ധരിക്കുന്നത്.
അല്ലാഹുവിന്റെ വെളിപാടുകള്‍ പ്രപഞ്ചസൃഷ്ടിക്കു മുമ്പേ ഒരു വിശുദ്ധഫലകത്തില് രേഖപ്പെടുത്തി വെച്ചതും , അതില്‍ മുഹമ്മദ് നബിക്കു നല്‍കാനുള്ളതെല്ലാം ഒന്നിച്ച് ജിബ്രീല്‍ എന്ന മലക്കിന്റെ കയ്യില്‍ ഇറക്കിക്കൊടുത്തതുമാണെന്നാണു വിശ്വസിക്കപ്പെടുന്നത്. അതല്ല ജിബ്രീല്‍ ആയത്തുകള്‍ ആവശ്യമായി വരുന്ന സന്ദര്‍ഭത്തില്‍ ആകാശത്തു പോയി കൊണ്ടു വരുകയാണോ എന്നും വ്യക്തമല്ല. നബിയുടെ ഭാര്യക്കു “വെളിക്കിറങ്ങാന്‍” തോന്നിയ പ്രത്യേക സന്ദര്‍ഭത്തിലാണല്ലോ മേല്‍പ്പറഞ്ഞ വെളിപാടിന്റെ അവതരണം ! ആ സന്ദര്‍ഭത്തില്‍ ഏഴാം ആകാശം വരെ പോയി വരാന്‍ കഴിയുമോ? അതോ “ലൌഹുല്‍ മഹ്ഫൂള്” എന്ന വിശുദ്ധ പലകയില്‍ പ്രപഞ്ചമുണ്ടാക്കും മുമ്പേ ഈ വെളിക്കിറങ്ങല്‍ വെളിപാടും രേഖപ്പെടുത്തിയിരുന്നോ?
അങ്ങനെ കരുതുന്നതിനെക്കാള്‍ നല്ലത്, ഇതൊക്കെ മുഹമ്മദിന് സന്ദര്‍ഭമനുസരിച്ച് മനസ്സില്‍ തോന്നിയ കാര്യങ്ങളാണെന്നു ചിന്തിക്കുന്നതല്ലേ?
first of all, you refuse both Quran and Prophet.
then all point you make will be negation to all.
You take everything word by word and see it in your way to illustrate it and you makes your own statement to criticise
Even you will criticise, if the verses was this way, as " distribute the wealth among your wives…..
I don't know what you mean by Sky.
your concept about sky is totally wrong.
Your understanding capacity is very poor as what you explain.
Will fed up
"ഭാര്യമാര്‍ക്കു കക്കൂസില്‍ പോകാന്‍ പോലും അല്ലാഹുവിന്റെ ആയത്ത്!ഇതാ നോക്കൂ:-"
ഈ പറഞ്ഞ ഭാഗം ഖുറാനില്‍ എവിടെയാണെന്ന് പറയാമോ...
ഇറങ്ങിയ എല്ലാ ആയത്തുകളും കുര്‍ആനില്‍ ഇല്ല. കുറേ എണ്ണം ആടു തിന്നും ആളുകള്‍ മറന്നും നഷ്ടപ്പെട്ടു എന്നാണു ഹദീസുകളില്‍നിന്നും അറിയാന്‍ കഴിയുന്നത്.!
naj said...
first of all, you refuse both Quran and Prophet.
then all point you make will be negation to all.
You take everything word by word and see it in your way to illustrate it and you makes your own statement to criticise
Najad, oh what a brilliant creature of Allah. He knows all things about Kuran and Bible oh great.
ഇടക്കെട്ടിന്റെ ദൈവീകത!! പുതിയ പോസ്റ്റ്..
ഖുറാനിലെ ഉന്നതമായ അര്‍ത്ഥതലങ്ങളെ കൂടി ഉള്‍പെടുത്തി, ആ സംസ്കാരത്തിലെ പുഴുക്കുത്തുകളെ തുറന്നു കാണിച്ചാല്‍ മാത്രമേ ബ്ലോഗരുടെ ഉദ്യെസ ശുദ്ധി വായനക്കാര്‍ക്ക് ബോധ്യം ആവുകയുള്ളൂ. ഖുറാന് മുഴുവന്‍ അബദ്ധമാണ് എന്നതാണ് എഴുത്തുകാരന്റെ ഉദ്യെസം എങ്കില്‍ ഒന്നും പറയാനില്ല.
Post a Comment