Sunday, February 15, 2009

ഇത്തിരി പ്പോന്ന അല്ലാഹു; ഒത്തിരി പ്പോന്ന മുഹമ്മദ്!

പ്രവാചകന്‍മാരില്‍ നിന്ന്‌ തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം ( ശ്രദ്ധേയമാണ്‌. ) നിന്‍റെ പക്കല്‍ നിന്നും നൂഹ്‌, ഇബ്രാഹീം, മൂസാ, മര്‍യമിന്‍റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും ( നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം. ) ഗൌരവമുള്ള ഒരു കരാറാണ്‌ അവരില്‍ നിന്നെല്ലാം നാം വാങ്ങിയത്‌. (33:7)

അവന്‌ സത്യവാന്‍മാരോട്‌ അവരുടെ സത്യസന്ധതയെപ്പറ്റി ചോദിക്കുവാന്‍ വേണ്ടിയത്രെ അത്‌. സത്യനിഷേധികള്‍ക്ക്‌ അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. (33:8)



മറ്റു പ്രവാചകന്മാരൊക്കെ കാലഹരണപ്പെട്ടവരാണെന്നും അവര്‍ക്കൊന്നും തന്റെയത്ര വിശുദ്ധിയും ശ്രേഷ്ഠതയും ഇല്ലെന്നും സ്ഥാപിക്കാന്‍ മുഹമ്മദ് ശ്രമിച്ചിരുന്നു. ഈ സൂക്തത്തില്‍ മറ്റു പ്രവാചകന്മാരുമായി അല്ലാഹു ഉണ്ടാക്കിയ കരാറിനെക്കുറിച്ചു പറയുന്നു. ഓരോ പ്രവാചകനും അവരുടെ വേദഗ്രന്ഥവും നിശ്ചിത കാലാവധി കഴിഞ്ഞാല്‍ അപ്രസക്തമാകും എന്ന് ദൈവം നേരത്തെ തന്നെ അവരുമായി കരാറുറപ്പിച്ചിരുന്നുവെന്നും ആ കരാറിനെയാണിവിടെ സൂചിപ്പിക്കുന്നതെന്നുമാണു വ്യാഖ്യാതാക്കള്‍ പറയുന്നത്.
മറ്റു നബിമാരെ പറയുന്ന കൂട്ടത്തില്‍ “നിന്നില്‍ നിന്നും” എന്ന് ആദ്യം പറഞ്ഞതു തന്നെ മുഹമ്മദിനു മറ്റു നബിമാരെക്കാള്‍ പ്രാധാന്യമുള്ളതുകൊണ്ടാണെന്നാണു വ്യാഖ്യാനം. താനാണു നബിമാരില്‍ ശ്രേഷ്ഠന്‍ എന്നു സ്താപിക്കാന്‍ മുഹമ്മദ് നിരവധി കഥകള്‍ മെനഞ്ഞുണ്ടാക്കിയതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം.

ഏതാനും സാമ്പിളുകള്‍‍ ഇതാ:

“അബൂ സഇദുല്‍ ഖുദ് രി പറയുന്നു: നബി പറഞ്ഞു :“അന്ത്യനാളില്‍ ആദം സന്തതികളുടെ നേതാവ് ഞാനായിരിക്കും. ഞാനതില്‍ അഹങ്കരിക്കുന്നില്ല. എന്റെ കയ്യില്‍ സ്തുതിയുടെ പതാകയുണ്ടായിരിക്കും. അന്ന് എല്ലാ നബിമാരും എന്റെ കൊടിക്കീഴിലായിരിക്കും. ഭൂമിയില്‍ നിന്നും ഏറ്റവും ആദ്യം പുറത്തു വരുന്നതും ഞാനായിരിക്കും..”(തുര്‍മുദി)

“അന്ത്യനാളില്‍ ഞാന്‍ നബിമാരുടെ മുമ്പില്‍ ആയിരിക്കും. അവരുടെ വക്താവും ശുപാര്‍ശകനും ഞാനായിരിക്കും. തെല്ലും അഹങ്കാരമില്ലാതെയാണു ഞാനിതു പറയുന്നത്.” (തുര്‍മുദി)

അബൂ ഹുറൈറ പറയുന്നു: ഒരു സല്‍ക്കാരത്തില്‍ ഞങ്ങള്‍ തിരുമേനിയുടെ കൂടെ പങ്കെടുത്തിരുന്നു. ഒരു ആടിന്റെ കൈക്കുറക് നബിയുടെ മുമ്പില്‍ കൊണ്ടു വെച്ചു. അത് നബിക്ക് വളരെ ഇഷ്ട്പ്പെട്ട വിഭവമായിരുന്നു. നബി തന്റെ തിരു കരം കൊണ്ട് അതെടുത്തു തിന്നുകൊണ്ടു പറഞ്ഞു: “അന്ത്യനാളില്‍ ഞാന്‍ സര്‍വ്വ മനുഷ്യര്‍ക്കും നേതാവായിരിക്കും. അതു പ്രകടമാക്കുന്നതിന്റെ രൂപം നിങ്ങള്‍ക്കറിയാമോ?..ലോകാരംഭം മുതല്‍ അവസാനം വരെയുള്ള സര്‍വ്വ മനുഷ്യരെയും അല്ലാഹു ഒരു മൈതാനത്തില്‍ ഒരുമിച്ചു കൂട്ടും. നോക്കുന്നവര്‍ക്ക് എല്ലാവരെയും കാണാന്‍ കഴിയും . വിളിക്കുന്നവര്‍ക്ക് എല്ലാവരെയും കേള്‍പ്പിക്കാനും കഴിയും. സൂര്യന്‍ വളരെ അടുത്തായിരിക്കും. വളരെ അസഹനീയമായിരിക്കും അവസ്ഥ. ഈ ഘട്ടത്തില്‍ ആളുകള്‍ അന്യോന്യം പറയും. “എന്തൊരു ദുരിതമാണിത്! അല്ലാഹുവിന്റെ അടുക്കല്‍ ചെന്നു ശുപാര്‍ശ ചെയ്യാന്‍ കഴിയുന്ന ഏതെങ്കിലും ഒരു പുണ്യപുരുഷനെ നമുക്കു സമീപിക്കാം .”ചിലര്‍ പറയും നമ്മുടെ പിതാവായ ആദമിനെ സമീപിക്കാം. അങ്ങനെ അവര്‍ ആദം നബിയുടെ അടുക്കല്‍ ചെന്നു പറയും . “ ഓ ആദം! നിങ്ങള്‍ മനുഷ്യവംശത്തിന്റെ പിതാവാണ്. അല്ലാഹു സ്വന്തം കരം കൊണ്ട് അങ്ങയെ സൃഷ്ടിച്ചു. എന്നിട്ട് തന്റെ ആത്മാവിനെ അങ്ങയുടെ ഉള്ളില്‍ നിക്ഷേപിച്ചു. അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് മലക്കുകള്‍ അങ്ങയെ നമിച്ചു. അങ്ങയെ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ അധിവസിപ്പിക്കുകയും ചെയ്തു. അങ്ങ് ഞങ്ങള്‍ക്കു വേണ്ടി അല്ലാഹുവിന്റെ അടുക്കല്‍ ചെന്നു ശുപാര്‍ശ ചെയ്യില്ലേ? ഞങ്ങളുടെ ഈ ദുരിതം അങ്ങു കാണുന്നില്ലേ?”
ഇതിനു മറുപടിയായി ആദം അവരോടു പറയും “വിശ്വസിക്കുക, ഇന്ന് എന്റെ നാഥന്‍ വലിയ കോപത്തിലാണ്. ഇതിനു മുമ്പൊരിക്കലും ഇത്ര കോപം ഉണ്ടായിട്ടില്ല. ഇനിയൊരിക്കലും ഉണ്ടാവുകയുമില്ല. എന്റെ നാഥന്‍ ഒരു മരത്തിനടുത്തു പോകുന്നതില്‍നിന്നും എന്നെ വിലക്കിയിരുന്നു. ഞാനാ വിലക്കു ലംഘിച്ചു. എനിക്ക് എന്റേതായ പ്രശ്നങ്ങളുണ്ട്. നഫ്സീ...നഫ്സീ..നഫ്സീ..അതുകൊണ്ട് നിങ്ങള്‍ മറ്റാരുടെയെങ്കിലും അടുത്ത് പോയി നോക്കൂ.”
പിന്നീടവര്‍ നൂഹ് നബിയുടെ അടുത്തു പോകും....അദ്ദേഹം പറയും “ഇന്ന് എന്റെ നാഥന്‍ വലിയ കോപത്തിലാണ്. ..ഞാന്‍ എന്റെ ജനതക്കെതിരായി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ എന്നെ ശിക്ഷിക്കുമോ എന്നാണെന്റെ പേടി. നഫ്സീ...നഫ്സീ..നഫ്സീ. നിങ്ങള്‍ മറ്റു വല്ലവരെയും സമീപിക്കുക...”
പിന്നീടവര്‍ ഇബ്രാഹിം നബിയെ സമീപിക്കും... അദ്ദേഹം പറയും.. എന്റെ നാഥന്‍ ഇന്നു വലിയ കോപത്തിലാണ്. ഞാന്‍ മൂന്നു കളവു പറഞ്ഞിട്ടുണ്ട്. അതിന്റെ പേരില്‍ എനിക്കു ശിക്ഷയുണ്ടാകുമോ എന്ന പേടിയിലാണു ഞാന്‍. നഫ്സീ...നഫ്സീ..നഫ്സീ. നിങ്ങള്‍ മറ്റു വല്ലവരെയും സമീപിക്കൂ...”
പിന്നീടവര്‍ മൂസാനബിയുടെ അടുത്തു ചെല്ലും ... അദ്ദേഹം പറയും “ഞാന്‍ ഒരാളെ കൊല ചെയ്തു പോയിട്ടുണ്ട്. അതിനുള്ള ശിക്ഷ കിട്ടുമോ എന്നതാണെന്റെ പേടി...നഫ്സീ...നഫ്സീ..നഫ്സീ. നിങ്ങള്‍ മറ്റാരെയെങ്കിലും സമീപിക്കൂ..”
തുടര്‍ന്നവര്‍ ഇസാനബിയെ സമീപിക്കും. “എന്റെ നാഥന്‍ മുമ്പൊരിക്കലുമില്ലാത്ത വിധം കോപത്തിലാണ്. നഫ്സീ...നഫ്സീ..നഫ്സീ. ...”
പിന്നീടവര്‍ എന്റെ അടുത്തു വന്ന് ഇങ്ങനെ ബോധിപ്പിക്കും. “ഓ മുഹമ്മദ് അങ്ങ് അല്ലാഹുവിന്റെ അന്ത്യദൂതരാണ്. അങ്ങേക്ക് അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നല്‍കിയിരിക്കുന്നു. അതുകൊണ്ട് അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്ന് ഞങ്ങള്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്താലും. ..”
അങ്ങനെ ഞാന്‍ അവിടെ നിന്നു പുറപ്പെടും . അര്‍ശിന്റെ താഴെ ചെന്ന് പ്രപഞ്ചനാഥനു സുജൂദ് ചെയ്യും. അപ്പോള്‍ അല്ലാഹു എന്നെ സ്തുതിക്കുകയും പ്രശംസിക്കുകയും ചെയ്യും. മുമ്പ് ആരുടെയും നേരെ ചൊരിയാത്തത്ര ഹൃദ്യവും മധുരവുമായ പ്രശംസയായിരിക്കും എന്റെ നേരെ അല്ലാഹു ചൊരിയുക. അല്ലാഹു പറയും: “ ഓ മുഹമ്മദ്! ശിരസ്സുയര്‍ത്തുക. എന്നിട്ട് ആവശ്യപ്പെടുക. താങ്കളുടെ ആവശ്യം നിറവേറ്റപ്പെടുന്നതാണ്. ശുപാര്‍ശ ചെയ്യുക. അത് അംഗീകരിക്കപ്പെടുന്നതാണ്. ”
അങ്ങനെ ഞാന്‍ ശിരസ്സുയര്‍ത്തും. എന്നിട്ട് ദൈവ സന്നിധിയില്‍ ബോധിപ്പിക്കും. എന്റെ നാഥാ എന്റെ സമുദായത്തിന്റെ മേല്‍ നീ കരുണ ചൊരിയേണമേ. അല്ലാഹു നിര്‍ദ്ദേശിക്കും : “ ഓ മുഹമ്മദ്! നിങ്ങളുടെ സമുദായത്തില്‍ പെട്ട വിചാരണ വേണ്ടാത്ത ആളുകളെ മുഴുവന്‍ സ്വര്‍ഗ്ഗത്തിന്റെ വലതു കവാടത്തിലൂടെ പ്രവേശിപ്പിച്ചു കൊള്ളുക...”(ബുഖാരി, മുസ്ലിം, ഉദ്ധരിച്ചുകൊണ്ട് തര്‍ഗീബ് രേഖപ്പെടുത്തിയ ഹദീസാണിത്.)


“തീര്‍ച്ചയായും അല്ലാഹുവും മലക്കുകളും നബിയുടെ മേല്‍ സ്വലാത്തു ചൊല്ലുന്നു. നിങ്ങളും അദ്ദേഹത്തിനു സ്വലാത്തും സലാമും ചൊല്ലുവിന്‍” . ഖുര്‍ ആന്‍ (33:56)


അലി റിപ്പോര്‍ട്ടു ചെയ്യുന്നു: നബി അരുളി: “യാതൊരുവന്റെ അടുത്തു വെച്ച് എന്നെകുറിച്ചു പരാമര്‍ശിക്കപ്പെടുമ്പോള്‍ അവന്‍ എന്റെ മേല്‍ സ്വലാത്തു ചൊല്ലുന്നില്ലയോ അവനാണു പിശുക്കന്‍.”(തുര്‍മുദി)

ഇബ്നു മസൂദ് റിപ്പോറ്ട്ട് ചെയ്യുന്നു. നബി പറഞ്ഞു: “ജനങ്ങളില്‍ വെച്ചു ഖിയാമത്തു നാളില്‍ എന്നോട് ഏറ്റവും അടുത്തവന്‍ അവരില്‍ എന്റെ പേരില്‍ കൂടുതല്‍ സ്വലാത്തു ചൊല്ലുന്നവനാണ്. ”(തുര്‍മുദി)

അബൂഹുറൈറയും അബ്ദുല്ലാഹിബ്നു അമ്രും റിപ്പോര്‍ട്ടു ചെയ്യുന്നു: നബി പറഞ്ഞു: “എന്റെ പേരില്‍ ആരെങ്കിലും ഒരു പ്രാവശ്യം സ്വലാത്തു നേര്‍ന്നാല്‍ അല്ലാഹു അവന്റെ പേരില്‍ പത്തു പ്രാവശ്യം സ്വലാത്തു നേരും.” (മുസ്ലിം)

തന്റെ പിന്നാലെ സ്വലാത്തും ചൊല്ലി നടക്കുന്ന ഒരു ഒരു കുട്ടിദൈവമാക്കി മുഹമ്മദ് അല്ലാഹുവിനെ ചെറുതാക്കി.
ഇതിന്റെ പ്രതിഫലനം ഇന്നും പ്രകടമായിത്തന്നെ നമ്മുടെ മുന്നില്‍ കാണാം. ഞാന്‍ ഉദ്ധരിക്കാറുള്ള തഫ്സീറുകളിലും മറ്റും മുഹമ്മദ് എന്നോ നബിയെന്നോ പരാമര്‍ശിക്കുന്നേടത്തെല്ലാം ഈ സ്വലാത്തിന്റെ വചനങ്ങള്‍ അരോചകമാം വിധം തിരുകിച്ചേര്‍ത്തതു ശ്രദ്ധിച്ചിരിക്കുമല്ലോ. നബിയുടെ പേര്‍ എവിടെ കേട്ടാലും മുസ്ലിം വിശ്വാസികള്‍ ഈ സ്വലാത്തു മന്ത്രിക്കുന്നതു കാണാം. . മലപ്പുറത്ത് എന്റെ വീട്ടിനു തൊട്ടരികിലാണു ‘സ്വലാത്ത് നഗര്‍’. ഓരോ മാസവും പതിനായിരക്കണക്കിനാളുകള്‍ അവിടെ കൂട്ടമായെത്തി നേരം പുലരുവോളം സ്വലാത്ത് ഉരുവിടുന്നു. ഒന്നിനു പത്തായി അല്ലാഹുവിന്റെ അനുഗ്രഹം കിട്ടുന്ന ഒരു പുണ്യാനുഷ്ഠാനമായി ഈ വ്യക്തിപ്രശംസയെ അവതരിപ്പിച്ച മുഹമ്മദ് ഒരു കൌശലക്കാരന്‍ തന്നെ!.


അബൂ സുഫ് യാന്‍ തന്റെ വാര്‍ദ്ധക്യകാലത്ത് മക്കളോടൊപ്പം പള്ളിയില്‍ ഇരിക്കുമ്പോള്‍ ബാങ്കു വിളി കേട്ടു. “ അശ് ഹദു അന്‍ ലാ ഇലാഹ ഇല്ലള്ളാ, എന്നതിനു ശേഷം , അശ് ഹദു അന്ന മുഹമ്മദന്‍ റസൂലുള്ളാ.. എന്നു കേട്ടപ്പോള്‍ അദ്ദേഹം മക്കളോട് ഇങ്ങനെ പറഞ്ഞതായി ‘നഹ്ജുല്‍ ബലാഗ’ ഉദ്ധരിക്കുന്നു:

“ അവന്‍ [മുഹമ്മദ്] അവന്റെ സ്വന്തം പേരു തിരുകിച്ചേര്‍ത്ത സ്ഥലം കണ്ടില്ലേ?...!”

47 comments:

Siju | സിജു said...

:-)

Afsal m n said...

ഇത്തിരി പ്പോന്ന അല്ലാഹു; ഒത്തിരി പ്പോന്ന മുഹമ്മദ്!


ജബ്ബാർ മാഷെ താങ്കൾ ഒരു ഇസ്ലാം വിമർശകനാണ്‌

സമ്മതിച്ചു .താങ്കളുടെ വിഷയത്തോട്‌
താങ്കൾ അൽപമെങ്കിലും നീതി പുലർത്തണം.
പറയുന്നത്‌ നല്ലതായാലും കെട്ടതായാലും അതിലെ പരിഹാസ്യത ഒഴിവാക്കണം.
താങ്കളുടെ പല പോസ്റ്റുകളിലും ആരോടൊക്കെയോ
പ്രതികാരം വീട്ടാനെന്ന പോലെ ഒരു മനോഭാവമാണ്‌
താങ്കൾക്ക്‌.അതു താങ്കൾ മാറ്റേണ്ടതുണ്ട്‌.ഇല്ലെങ്കിൽ അക്ഷേപനാടകത്തിൽ ഒരുപാട്‌ കയ്യടിറ്റുവാങ്ങുന്ന ഒരു ജൊക്കറുടെ രോൾ ആയിരിക്കും താങ്കൾക്ക്‌ താങ്കളുടെ എതിരാളികൾ എന്ന്‌ താങ്കൾ തന്നെ കരുതപ്പെടുന്നവർ തരിക

Afsal m n said...

“ അശ് ഹദു അന്‍ ലാ ഇലാഹ ഇല്ലള്ളാ, എന്നതിനു ശേഷം , അശ് ഹദു അന്ന മുഹമ്മദന്‍ റസൂലുള്ളാ..

എന്താണ്‌ ഇതിന്റെ അര്ർത്ഥം?ഒന്നു വിശദീകരിക്കാമോ?
.....
തന്റെ പിന്നാലെ സ്വലാത്തും ചൊല്ലി നടക്കുന്ന ഒരു ഒരു കുട്ടിദൈവമാക്കി മുഹമ്മദ് അല്ലാഹുവിനെ ചെറുതാക്കി.
എന്നു മുതലാണ്‌ സ്വലാത്തിന്‌ salute എന്നൊരു അർഥം ഉണ്ടായത്‌?
സ്വലാത്‌ എന്നു പറഞ്ഞാൽ എന്താണ്‌ അർഥം?

ea jabbar said...

{ إِنَّ ٱللَّهَ وَمَلاَئِكَـتَهُ يُصَلُّونَ عَلَى ٱلنَّبِيِّ يٰأَيُّهَا ٱلَّذِينَ آمَنُواْ صَلُّواْ عَلَيْهِ وَسَلِّمُواْ تَسْلِيماً }


(Lo! Allah and His angels shower blessings on the Prophet…) [33:56]. Abu Sa'id informed us> Ibn Abi 'Amr al-Naysaburi> al-Hasan ibn Ahmad al-Makhladi> al-Mu'ammil ibn al-Hasan ibn 'Isa> Muhammad ibn Yahya> Abu Hudhayfah> Sufyan> al-Zubayr ibn 'Adiyy> 'Abd al-Rahman ibn Abi Layla> Ka'b ibn 'Ujrah who said: “It was said to the Prophet, Allah bless him and give him peace: 'We know how to salute you, but how do we invoke blessings on you?' And so this verse was revealed (Lo! Allah and His angels shower blessings on the Prophet. O ye who believe! Ask blessings on him and salute him with a worthy salutation)”. 'Abd al-Rahman ibn Hamdan al-'Adl informed us> Abu'l-'Abbas Ahmad ibn 'Isa al-Washsha'> Muhammad ibn Yahya al-Suli> al-Riyashi> al-Asma'i who said: “I heard al-Mahdi say from the pulpit of [the grand mosque of] al-Basrah: 'Allah has commanded you with something that He Himself has started first when He said (Lo! Allah and His angels shower blessings on the Prophet. O ye who believe! Ask blessings on him and salute him with a worthy salutation). Through this, Allah has preferred the Prophet, Allah bless him and give him peace, over all other messengers and singled you out from all other communities. Do, therefore, meet Allah's bounty with gratitude' ”. I heard master Abu 'Uthman al-Hafiz say that he heard Imam Sahl ibn Muhammad ibn Sulayman say: “The honour that Allah, exalted is He, bestowed upon our Prophet, Allah bless him and give him peace, by His saying (Lo! Allah and His angels shower blessings on the Prophet) is more far-reaching and more complete than the honour bestowed upon Adam, peace be upon him, when the angels were ordered to prostrate to him. This is because it is not conceivable that Allah be with the angels upon the bestowal of that honour. However, Allah, exalted is He, has informed that He Himself showers blessings on the Prophet, and then He informed that the angels do shower blessings upon him. Therefore, an honour which ensues from Him is much far-reaching than an honour which ensues from the angels only and which is inconceivable that Allah be with them upon its bestowal”. What Sahl has said is taken from the saying of al-Mahdi. He might have come across it, adopted some of it and explained it further. He also compared it with the honour bestowed upon Adam and showed that it is more far-reaching and complete than it. It is also mentioned in the rigorously authenticated collections of prophetic sayings the following: Abu Bakr ibn Ibrahim al-Farisi informed us> Muhammad ibn 'Isa ibn 'Amrawayh> Ibrahim ibn Sufyan> Muslim> Qutaybah and 'Ali ibn Hajar> Isma'il ibn Ja'far> al-'Ala'> his father> Abu Hurayrah who reported that the Messenger of Allah, Allah bless him and give him peace, said: “Whoever invokes blessings on me once, Allah will invoke blessings upon him ten times”.

Anonymous said...

എനിക്കിതൊന്നും മനസ്സിലാകുന്നില്ല.

Afsal m n said...

"ഉറപ്പായി അള്ളാഹുവും അവന്റെ മലക്കുകളും നബിയോട്‌ കാരുണ്യം കാണിക്കും സത്യവിശ്വാസികളെ നിങ്ങൾ അദ്ദേഹത്തിന്റെ മേൽ കാരുണ്യവും ശാന്തിയും ഉണ്ടാകാൻ പ്രാർഥിക്കുക" [വിശു : ഖുറാൻ 33:56]
(ജബ്ബാർ മാഷിന്റെ 33:56 പോസ്റ്റിൽ പരിശോധിക്കുക' )


സലാത്ത്‌ എന്നാൽ 'അനുഗ്രഹം' എന്നാണർഥം .
സലാം എന്നാൽ 'രക്ഷ' എന്നർഥം.
മലക്കുകളും മനുഷ്യരും സ്വലത്തും സലാമും ചൊല്ലുകയെന്നാൽ അനുഗ്രഹങ്ങൾക്കും രക്ഷക്കും വേണ്ടി പ്രർത്തിക്കുക എന്നതാണ്‌ ഉദ്ദേഷം.
അള്ളാഹു സലാത്തും സലാമും ചെയ്യുന്നു എന്നു പറഞ്ഞാൽ അനുഗ്രഹങ്ങളും രക്ഷയും ചൊരിയുന്നു (പ്രദാനം ചെയ്യുന്നു)എന്നർഥം.
പ്രവാചകനു മേൽ സലാത്ത്‌ ചൊല്ലുക എന്നാൽ 33:56 റിൽ വളരെ വ്യക്തമായി
കൊടുത്തിട്ടുണ്ട്‌ (എന്താണത്‌(......സത്യവിശ്വാസികളെ നിങ്ങൾ അദ്ദേഹത്തിന്റെ മേൽ കാരുണ്യവും ശാന്തിയും ഉണ്ടാകാൻ പ്രാർഥിക്കുക )).
ആരോട്‌ പ്രാർഥിക്കുക, അള്ളാഹുവോട്‌ പ്രാര്ർഥിക്കുക..ഇതിൽ എവിടെയാണ്‌
(താങ്കളുടെ പോസ്റ്റിൽ പറഞ്ഞ) വ്യക്തിപ്രശംസ
ഉള്ളതായി താങ്കൾ കാണുന്നത്‌?..

ea jabbar said...

ആദം നബിക്കു മലക്കുകള്‍ സുജൂദ് ചെയ്യുമ്പോള്‍ അല്ലാഹു അവരോടൊപ്പം സുജ്ജൂദ് ചെയ്തില്ല. എന്നാ‍ല്‍ മുഹമ്മദ് നബിക്ക് മലക്കുകള്‍ സ്വലാത് നേര്‍ന്നപ്പോള്‍ അല്ലാഹുവും ഒപ്പം നേരിട്ടു സ്വലാത്ത് നേര്‍ന്നു എന്നും അതിനാല്‍ അല്ലാഹുവിങ്കല്‍ ആദമിനെക്കാള്‍ ശ്രേഷ്ഠന്‍ മുഹമ്മദാണെന്നുമാണ് വാഖിദീ തഫ്സീറിലെ വ്യാഖ്യാനം.

ea jabbar said...

'Allah has commanded you with something that He Himself has started first when He said (Lo! Allah and His angels shower blessings on the Prophet. O ye who believe! Ask blessings on him and salute him with a worthy salutation). Through this, Allah has preferred the Prophet, Allah bless him and give him peace, over all other messengers and singled you out from all other communities. Do, therefore, meet Allah's bounty with gratitude' ”.

chithrakaran ചിത്രകാരന്‍ said...

ദൈവത്തിന്റെ ഉത്പാദകന്‍-പ്രവാചകര്‍.
വിതരണക്കാര്‍-പുരോഹിതര്‍.
ഉപഭോക്താക്കള്‍-അടിമകള്‍.

..naj said...

""ആദം നബിക്കു മലക്കുകള്‍ സുജൂദ് ചെയ്യുമ്പോള്‍
"അല്ലാഹു"
അവരോടൊപ്പം
സുജ്ജൂദ്
ചെയ്തില്ല.
എന്നാ‍ല്‍ മുഹമ്മദ് നബിക്ക് മലക്കുകള്‍
സ്വലാത് നേര്‍ന്നപ്പോള്‍
അല്ലാഹുവും
ഒപ്പം
നേരിട്ടു സ്വലാത്ത് നേര്‍ന്നു എന്നും അതിനാല്‍ അല്ലാഹുവിങ്കല്‍ ആദമിനെക്കാള്‍ ശ്രേഷ്ഠന്‍ മുഹമ്മദാണെന്നുമാണ്
""വാഖിദീ തഫ്സീറിലെ വ്യാഖ്യാനം""
മാഷ്ടെ തഫ്സീരിലെ വ്യാഖ്യാനവും തഥൈവ !
അപ്പൊ മാഷ്ടെ യും, വാഖിദീ യുടെയും വാക്കുകള്‍ക്കും ഭാവനക്കും കാര്യമായ വ്യ്തയാസം ഒന്നുമില്ല .


എന്നാലും
മാഷേ
എന്താണ് സ്വലാത്ത് ?
അതിന്റെ പ്രായോഗിക തലം ?

..naj said...

And the same Jabbar Mash said which supposed to be an answer to the above

"Allah bless him and give him peace"


So what is the problem?

the problem is he does not understand what he says.

ദീപക് രാജ്|Deepak Raj said...

മാഷേ വിമര്‍ശനം കൊള്ളാം.പക്ഷെ ഇത്തിരിപോന്ന ജബ്ബാര്‍ മാഷും യുക്തിവാദവും ഒത്തിരിപോന്ന വിമര്‍ശനവും എന്നാവല്ലേ
മുഹമ്മദ് എന്താണെന്നും അല്ലാഹു എന്താണെന്നും വിശ്വാസികള്‍ക്കറിയാം.
പിന്നെ മാഷിനു അങ്ങനെ തോന്നുന്നുവെങ്കില്‍ അത് കാഴ്ച്ചപാടിന്റെ പ്രശ്നമാണ്.

..naj said...

ദീപക് രാജ്|Deepak Raj said...

""ഇത്തിരിപോന്ന ജബ്ബാര്‍ മാഷും യുക്തിവാദവും ഒത്തിരിപോന്ന വിമര്‍ശനവും എന്നാവല്ലേ
മുഹമ്മദ് എന്താണെന്നും അല്ലാഹു എന്താണെന്നും വിശ്വാസികള്‍ക്കറിയാം.
പിന്നെ മാഷിനു അങ്ങനെ തോന്നുന്നുവെങ്കില്‍ അത് കാഴ്ച്ചപാടിന്റെ പ്രശ്നമാണ്.""

Two line so precise
Deepak Raj, well versed mind which most of them have not.

Thanks

ദീപക് രാജ്|Deepak Raj said...

പ്രിയ Naj
നബിയൊരു മനുഷ്യനും അതോടൊപ്പം പ്രവാചകനായി ദൈവവചനം മനുഷ്യരില്‍ എത്തിക്കാന്‍ യോഗ്യന്‍ എന്ന് അല്ലാഹുവിനു തോന്നിയതുകൊണ്ടാണ് അദ്ദേഹത്തിലൂടെ ഖുര്‍ ആന്‍ മനുഷ്യരില്‍ എത്തിയെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

നബി സ്വയം വലിയവന്‍ എന്ന് കരുതിയിരുന്നെങ്കില്‍ സ്വന്തം പേരില്‍ ഒരു മതമുണ്ടാക്കി അതിന്റെ അധിപനായി വാണേനെ. പിന്നെ തന്റെ ചിത്രമോ പ്രതിമയോ സ്ഥാപിക്കാതിരുന്നതിന്റെ കാരണവും പിന്നീട് തന്നെ ദൈവമായി കരുതരുത് അല്ലെങ്കില്‍ അങ്ങനെ ആരാധിക്കരുത്‌ എന്ന ദീര്‍ഘവീഷണത്തോട് കൂടിയായിരുന്നു എന്ന് ഞാന്‍ വായിച്ചിട്ടുണ്ട്.
തീയില്‍ കുരുത്ത ജിന്നായാലും മണ്ണില്‍ കുരുത്ത മനുഷ്യനായാലും സൃഷ്ടിയാണെന്നും സൃഷ്ടി സൃഷ്ടാവിനെക്കാള്‍ എന്നും ഒരു പടി താഴെയേ വരൂ എന്നും വിശ്വസിക്കുന്നു.
ജബ്ബാര്‍ മാഷേ.. ദൈവത്തെ തള്ളി പറഞ്ഞവര്‍ ആദ്യാമായല്ല.അവസാനവും അല്ല. മാഷിന് ശേഷവും വരും.
പക്ഷെ അവര്‍ തന്നെ അവസാനം ദൈവനാമം വാഴ്ത്തും.അതും ദൈവത്തിന്റെ വികൃതി മാത്രം.
ബൈബിളില്‍ പറഞ്ഞിട്ടുണ്ട്.
കര്‍ത്താവേ ഇവര്‍ ചെയ്യുന്നത് എന്താണെന്നിവര്‍ അറിയുന്നില്ല.ഇവരോട് ക്ഷമിക്കണമേ.

ദൈവം ജബ്ബാര്‍ മാഷിന് ആയുരാരോഗ്യ സൗഖ്യം നല്‍കട്ടെ..

..naj said...

Deepak Raj said,
"""നബിയൊരു മനുഷ്യനും അതോടൊപ്പം പ്രവാചകനായി ദൈവവചനം മനുഷ്യരില്‍ എത്തിക്കാന്‍ യോഗ്യന്‍ എന്ന് അല്ലാഹുവിനു തോന്നിയതുകൊണ്ടാണ് അദ്ദേഹത്തിലൂടെ ഖുര്‍ ആന്‍ മനുഷ്യരില്‍ എത്തിയെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

നബി സ്വയം വലിയവന്‍ എന്ന് കരുതിയിരുന്നെങ്കില്‍ സ്വന്തം പേരില്‍ ഒരു മതമുണ്ടാക്കി അതിന്റെ അധിപനായി വാണേനെ. പിന്നെ തന്റെ ചിത്രമോ പ്രതിമയോ സ്ഥാപിക്കാതിരുന്നതിന്റെ കാരണവും പിന്നീട് തന്നെ ദൈവമായി കരുതരുത് അല്ലെങ്കില്‍ അങ്ങനെ ആരാധിക്കരുത്‌ എന്ന ദീര്‍ഘവീഷണത്തോട് കൂടിയായിരുന്നു"""

Deep thought within a sincere mind !

Heart talks.

"തന്റെ ചിത്രമോ പ്രതിമയോ സ്ഥാപിക്കാതിരുന്നതിന്റെ കാരണവും പിന്നീട് തന്നെ ദൈവമായി കരുതരുത് അല്ലെങ്കില്‍ അങ്ങനെ ആരാധിക്കരുത്‌ എന്ന ദീര്‍ഘവീഷണത്തോട് കൂടിയായിരുന്നു"""
This is the only reason why almost of all prophets & reformists(such as Budha, Jesus and Gurus etc) were being worshiped later their life. Prophet foreseen such form of worship where he forbid drawing his picture as well as other prophets....

SMASH said...

ഇപ്പോള്‍ മാത്രം ഈ പോസ്റ്റില്‍ കയറിയവര്‍ "ഞാന്‍ ദൈവനിഷേദിയല്ല" എന്ന പോസ്റ്റിലെ ചര്‍ച്ചകൂടി ഒന്നു വായിക്കാന്‍ തല്പര്യപ്പെടുന്നു..ദൈവത്തെകുറിച്ചുള്ള , പല യുക്തിവാദികളുടേയും കാഴ്ച്പാടുകളും , ഇതേവരെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ഒരുപാടു കാണാം.പല വിശ്വാസികളുടെയും മറുപടികള്‍ തന്നെ അവ്യക്തവും, അതില്‍ തന്നെ വൈരുധ്യങ്ങളുമാണ്‌..ചുമ്മാ എഴുതി ജയിക്കുക എന്നതാണ്‌ ചിലരുടെയെങ്കിലും ലക്ഷ്യം.യുക്തിവാദികളെല്ലാവരും ദൈവം ഇല്ല എന്ന്‌ ഉറപ്പിച്ചു പറയുന്ന വെറും വരട്ടുവാദികളാണെന്ന മുന്‍‌വിധിയോടെ കാണാന്‍ ശ്രമിക്കാതെ, പറയുന്നതെന്താണെന്നു വ്യക്തമായി മനസിലാക്കാന്‍ ശ്രമിക്കുക..ജബ്ബാര്‍മാഷിന്റെ വിമര്‍ശനങ്ങളില്‍ ചിലപ്പോഴെല്ലാം പരിഹാസത്തിന്റെ ചുവ കടന്നുവരുന്നതുകൊണ്ടാണെന്നു തോന്നുന്നു ചില വിശ്വാസികള്‍ വിമര്‍ശനം എന്താണെന്നു ശ്രദ്ദിക്കാതെ മാഷ്ക്കെതിരെ വാളെടുക്കുന്നത്. എന്തായാലും മതങ്ങളും, മതവചനങ്ങളും മനുഷ്യന്‍ നന്നാകാന്‍ വേണ്ടിയുള്ളവയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ മതം എന്നത് ഒരു പ്രസ്ഥാനമായപ്പോള്‍ അതിന്റെ നിലനില്പ്പിനും പിന്നെ അതുമൂലം നിലനില്‍ക്കുന്നവര്‍ക്കും, മനുഷ്യന്റെ ചിന്തകളും, ഭൗതികനിലവാരവും വര്‍ദ്ദിച്ചതുവഴി പല പ്രതിബന്ധങ്ങളും നേരിടുന്നു. .മതഗ്രന്ഥങ്ങള്‍ ദൈവം എഴുതിയതാണെന്ന വാദമാണ്‌ ഇവിടെ ഏറ്റവും കൂടുതല്‍ ചോദ്യം ചെയ്യപ്പെടുന്നത്..മനുഷ്യന്‍ തന്നെ അവന്റെ അറിവുകള്‍ വച്ച് എഴുതിയതാണെന്നതിന്‌ തെളിവുകള്‍ വേണ്ടുവോളം. അത്‌ ദൈവം അരുളിചെയ്തതാണെന്നത് തെളിയിക്കാന്‍ മതപണ്ഡിതര്‍ കാണിക്കുന്ന വ്യഗ്രത് ഈ തെളിവുകളെ കൂടുതല്‍ ഉറപ്പുള്ളതാക്കുന്നു. ആരേയും ഒരു വിധത്തിലും ദ്രോഹിക്കാതെ, മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിച്ച് ജീവിക്കുക എന്നതാണ്‌ നല്ല ജീവിതം എന്നാണ്‌ ഞാന്‍ മനസിലാക്കിയിട്ടുള്ളത്. എല്ലാവരും ഈ ലോകത്തില്‍ അങ്ങിനെയുള്ളവരായല്‍ മത്രം ആണ്‌ ലോകം നന്നാവുക. ഈ രീതിയില്‍ ജീവിക്കുന്ന ഒരാള്‍ വിശ്വാസിയായാലും, അവിശ്വാസി ആയാലും നല്ലവന്‍ തന്നെയാണ്‌. അല്ലാത്തവന്‍ വിശ്വാസിയായാലും അവിശ്വാസിയായാലും നല്ലവനല്ല. തെറ്റു ചെയ്യാതെ ജീവിക്കാനുള്ള കഴിവ്‌(അതൊരു കഴിവു തന്നെയാണ്‌) എന്നത് ഓരോരുത്തരുടേയും ജനിതകഘടനയില്‍ ഉള്ളതോ, അവന്‍ വളര്‍ന്നു വന്ന സാഹചര്യത്തില്‍ നിന്നോ ലഭിക്കുന്നതാണ്‌. ചുരുക്കി പറഞാല്‍ ഒരാള്‍ക്ക്ക്ക്‌ നല്ലവനാകാന്‍ മതം തന്നെ വേണമെന്നില്ല.

ഈ ലോകത്തിന്റെ പ്രശ്നം എന്നത് പലതരം കാഴ്ചപ്പാടുകള്‍ ഉള്ളവര്‍ തമ്മിലുള്ള തര്‍ക്കങ്ങളും, വഴക്കുകളും ആണ്‌..എന്തുകൊണ്ട് ഇതൊന്നും ദൈവം ഉണ്ടെങ്കില്‍ കാണുന്നില്ല? എന്തിന്‌ എല്ലാവരേയും ഇങ്ങനെ സൃഷ്ടിച്ചു.? ഈ ജീവിതത്തിനു ശേഷം നരകത്തില്‍ ഇടും എന്നു പറയുന്നതിനു പകരം ഇപ്പോള്‍ തന്നെ മനുഷ്യനെ അങ്ങ് നേരെയാക്കിക്കൂടെ? ഇത്ര സര്‍‌വശക്തനായ ദൈവം ഇത്രകാലം വിചാരിച്ചിട്ടും എന്തുകൊണ്ട് മനുഷ്യകുലം ഇന്നും നന്നായിട്ടില്ല?

ഇത്തരം ചോദ്യങ്ങള്‍ വരുമ്പോള്‍ ചില വിശ്വാസികള്‍ പറയുന്നത് ദൈവം എന്തിനു സൃഷ്ടിച്ചു എന്നതും, ഇങ്ങനെ സൃഷ്ടിച്ചു എന്നതും മറ്റും മനുഷ്യന്റെ യുക്തിക്കപ്പുറമുള്ള കാര്യങ്ങളാണ്‌ എന്ന്. എങ്കില്‍ പിന്നെ എന്തിന്‌ യുക്തിക്കപ്പുറമുള്ള ദൈവത്തെ രക്ഷിക്കാനും വ്യാഖ്യാനിക്കാനും മനുഷ്യന്‍ ഇറങ്ങി പുറപ്പെടുന്നു?
സത്യത്തില്‍ മതം ഒരു കാലഘട്ടത്തില്‍ ആവശ്യമായിരുന്നു, (മതമേലാളന്മാര്‍ അറിവില്ലാത്തവരെ തെറ്റും ശരിയും, സ്വര്‍ഗ്ഗവും നരകവും കാട്ടി മുതലെടുത്തിട്ടുണ്ടെങ്കിലും) അതുകൊണ്ടു തന്നെയാണ്‌ ഈ മനുഷ്യകുത്തിന്‌ ഇന്നും ഇത്രയും അംഗബലം, അല്ലെങ്കില്‍ എന്നേ പലരും(ദൈവത്തെ പേടിച്ച് തെറ്റു ചെയ്യാതിരുന്നവര്‍) തമ്മില്‍ തല്ലി ചത്തേനെ..
എന്നാല്‍ ഇന്നും മതമുണ്ടെങ്കിലേ മനുഷ്യന്‍ നന്നാവുകയുള്ളു എന്ന്‌ പറയുന്നതും മതമില്ലാത്തവര്‍(മനസിലെങ്കിലും)ഉറപ്പായും നരകത്തില്‍ പോകും എന്നും, മറ്റുമുള്ള വാദങ്ങള്‍ മതമേലാളന്മാരുടെ നിലനില്പ്പിനു വേണ്ടിയുള്ള സമരത്തിന്റെ ഭാഗമായി മാത്രമേ കാണാന്‍ കഴിയുകയുള്ളു..

ea jabbar said...

ദൈവം ജബ്ബാര്‍ മാഷിന് ആയുരാരോഗ്യ സൗഖ്യം നല്‍കട്ടെ..
----------
ദീപക്!
താങ്കള്‍ ഒരു വലിയ മനസ്സിന്റെ ഉടമയാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.
നന്മകള്‍ നേരുന്നു.!!

ea jabbar said...

അറിയുന്ന ചില കാര്യങ്ങള്‍ പങ്കു വയ്ക്കുക എന്നതിന്നപ്പുറം ഒരു മത്സരമോ വെല്ലുവിളികളോ ഒന്നുമില്ല- എല്ലാം അറിയുമെന്ന ധാര്‍ഷ്ട്യവുമില്ല-
-------------
വായിച്ചു.!
ഭാവുകങ്ങള്‍!!

Anonymous said...

ജബ്ബാര്‍മാഷിന്റെ വിമര്‍ശനങ്ങളില്‍ ചിലപ്പോഴെല്ലാം പരിഹാസത്തിന്റെ ചുവ കടന്നുവരുന്നതുകൊണ്ടാണെന്നു തോന്നുന്നു ചില വിശ്വാസികള്‍ വിമര്‍ശനം എന്താണെന്നു ശ്രദ്ദിക്കാതെ മാഷ്ക്കെതിരെ വാളെടുക്കുന്നത്.

ജബ്ബാർ മാഷിന്റെ പോസ്റ്റുകളിൽ കാണപ്പെടുന്ന വിമർശനങ്ങളിൽ പലതും തെറ്റാണ്‌ എന്നു ബോധ്യമുള്ളത്‌ കൊണ്ടാണ്‌ അവയെ വിശ്വാസികൾ വിമർശിക്കുന്നത്‌ .അതിനൊരുത്തമോദാഹരണമാണ്‌ ഈ പോസ്റ്റും

(പ്രവാചകൻ ദൈവത്തെക്കാൾ വലുതാണ്‌ എന്നത്‌ മനസ്സു കൊണ്ട്‌ കരുതിയാൽ പോലും ആ വിശ്വാസം ശരിയാകില്ല
അവിടെയാണ്‌ ജബ്ബാർ മാഷ്‌ അതു സ്ഥാപിച്ചെടുക്കുന്നത്‌ )
എങ്ങനെ അങ്ങീകരിക്കും?

Anonymous said...

Arun (..Bliпп!ппiIВ ),


വിഷയം ( മതമായാലും) ഏതായാലും എന്ത്‌ മനസ്സിലാക്കുന്നു എന്നതിലുപരി എങ്ങനെ മനസ്സിലാക്കുന്നു എന്നതനുസരിച്ചിരിക്കും കാര്യങ്ങൾ.മതം എന്നുള്ളത്‌ ഒരു പ്രസ്ഥാനം എന്ന നിലയിൽ ചിന്തിക്കുമ്പോൾ തീച്ചയായും അതിൽ ചില ദൗബല്യങ്ങൾ കാണാൻ സാധിക്കും.നമ്മൾ മനസ്സിലാക്കേണ്ടത്‌ മതം പ്രസ്ഥാനം എന്ന നിലയിലും പുരോഹിതർ
അതിന്റെ വക്താക്കൾ എന്ന നിലയിലുമല്ല .അവയിലെ വിശ്വാസങ്ങൾ ഏതൊക്കെ ,ആ വിശ്വാസങ്ങൾ അതിൽ വിശ്വസിക്കുന്നവരെ (വിശാസികളെ (അവർ ഏതു മതമായാലും അവരെ) ) നന്മയിലേക്ക്‌ നയിക്കുന്നുണ്ടൊ?
എന്നനിലയിലാണ്‌.ഒരു മതത്തിനുള്ളിൽ (ഏതു മതമായാലും) വിവിധ തരം സ്വഭാവക്കാർ ഉണ്ട്‌.
വിവിധ തരത്തിൽ ജീവിക്കുന്നവർ ഉണ്ട്‌ (കള്ളന്മാര്ർ, കൊലപാതകികൾ,.... അങ്ങനെ ഒരുപാട്‌)
ഇവരൊക്കെ ചെയ്യുന്ന തെറ്റുകളും മറ്റും ആ മതത്തിലെ നല്ലവരുടെ മുഖങ്ങളിൽ പോലും ചായം പുരട്ടിക്കൊടുക്കുന്ന ഒരു പ്രവണത നമ്മുടെ സമൂഹത്തിൽ നില നിൽക്കുന്നു.ഈ ചായങ്ങളാണ്‌ പലപ്പോഴും
ആ മതങ്ങളിലെ വിശ്വാസങ്ങൾ ശരിയായ നിലയിൽ മറ്റുള്ളവർ മനസ്സിലാകുന്നതിന്‌ പലപ്പോഴും തടസ്സമായി മാറുന്നത്‌ . (അതു മാറേണ്ടതുണ്ട്‌ )


എന്റെ അഭിപ്രായത്തിൽ മതവിശാസി എന്നതിലുപരിയായി ഒരു ഈശ്വര വിശ്വാസി എന്ന നിലയിൽ കാര്യങ്ങൾ, ഗ്രഹിക്കുക , മനസ്സിലാക്കാൻ ശ്രമിക്കുക ,എങ്കിൽ തീച്ചയായും അവനെ ആ വിശ്വാസം ഒരിക്കലും തിന്മയിലേക്ക്‌ നയിക്കില്ല .


ഇവിടെ ഇത്രയും വലിയ വിശാലമായ ഒരു ചർച്ച നടന്നു ,ഇതു രണ്ട്‌ മതങ്ങൾ തമ്മിലുള്ള ഒരു ചർച്ചയായിരുന്നില്ല,(സംവാദമായിരുന്നില്ല),വിശ്വാസവും അവിശ്വാസവും തമ്മിലുള്ളതായിരുന്നു.
അതായത്‌ ഒരു ചർച്ചയുണ്ടാവാൻ ,(അല്ലെങ്കിൽ തർക്കമുണ്ടാകാൻ,(സംവാദമുണ്ടാകാൻ )​‍ാമതം തന്നെ വേണമെന്നില്ല എന്നർഥം

..naj said...

മാഷ് പറഞ്ഞു
""മനുഷ്യനും മനുഷ്യനും തമ്മിലുള്ള ജീവിത ബന്ധമാണു സന്മാര്‍ഗബോധത്തിന്റെ ഉല്പത്തിക്കും വികാസത്തിനും കാരണമായത്.""

മാഷ്ടെ പഴയ ഒരു പോസ്റ്റിലെ വചനം !
ഈ ജീവിത ബന്ധമാണ് ഇപ്പോഴും അമേരിക്കയിലും, ഫ്രാന്‍സിലും, തായ് ലന്റിലും, റഷ്യയിലും, മറ്റും നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്.
വികസിച്ചു, വികസിച്ചു എന്നാണാവോ ഈ സന്മാര്ഘം പൊട്ടി തെറിക്കുന്നതു.
തിരു വചനം തന്നെ !

Anonymous said...

"ഈ ജീവിത ബന്ധമാണ് ഇപ്പോഴും അമേരിക്കയിലും, ഫ്രാന്‍സിലും, തായ് ലന്റിലും, റഷ്യയിലും, മറ്റും നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്.
വികസിച്ചു, വികസിച്ചു "

താങ്കള്‍ ഈപറഞതും ദൈവവിശ്വവും തമ്മില്‍ യാതൊരു ബന്ദവുമില്ല! ഞാന്‍ മനസിലാക്കിയതു വച്ച് താങ്കള്‍ പറഞതിന്റെ പൊരുള്‍, ഇസ്ലാമിക രാജ്യങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങളിലേതു പോലുള്ള് യാതൊരു (സദാചാരപരമായ) പ്രശ്നങ്ങളുമില്ല എന്നാണ്‌. സത്യത്തില്‍ ഇസ്ലാമിക രാജ്യങ്ങളിലെ സദാചാരം നടപ്പാക്കാന്‍ വേണ്ടിയുള്ള ശക്തമായ, കര്‍ക്കശമായ നിയമങ്ങള്‍ മൂലമാണ്‌ അവിടെ താങ്കള്‍ വിചാരിക്കുന്ന പോലുള്ള പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തത്..അല്ലാതെ ദൈവിക ഇടപെടല്‍ മൂലമൊന്നും അല്ല. ദൈവം ഇല്ല എന്നു വിശ്വസിക്കുന്ന ഒരു നാട്ടില്‍, അത്തരം നിയമങ്ങള്‍ കൊണ്ടു വരികയാണെങ്കില്‍ അവിടെയും ഇപ്പരഞ പ്രശ്നങ്ങളൊന്നും ഉണ്ടാവുകയില്ല.

സദാചാരം എന്നത് സമൂഹത്തിന്റെ മൊത്തതിലുള്ള ലൈംഗികതയെ കുറിച്ചുള്ള കാഴ്ച്ചപ്പാടില്‍ നിന്നും ഉണ്ടായതാണ്‌..അത്‌ ഓരോ സമൂഹത്തിലും പല രീതിയിലുമാണ്‌. മാത്രമല്ല അത് എന്നും മറിക്കൊണ്ടിരിക്കും...ഒരു ഇരുനൂറു കൊല്ലം മുന്‍പുള്ള സദാചാര സങ്കല്പ്പമല്ല ഇന്നു ലോകത്തില്‍ മൊത്തം ഉള്ളത്..അത്‌ യൂറോപ്പിലായാലും, ഇന്ധ്യയിലായാലും..ഇസ്ലാം രൂപമെടുത്ത നാട്ടിലെ സദാചാര സങ്കല്പ്പങള്‍ മറ്റു സമൂഹങ്ങളുടെ മേല്‍ ഒരിക്കലും അടിച്ചേല്പ്പിക്കാന്‍ പാടില്ല. അതുപോലെ തിരിച്ചും. ഇപ്പറഞത് വ്യക്തികള്‍ക്കും ബാധകമാണ്‌..ഒരാളുടെ ഇഷ്ടങ്ങള്‍ ഒരിക്കലും മറ്റുള്ളവരെ അടിച്ചേല്പ്പിക്കാന്‍ പാടില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. ഒരാള്‍ക്ക്‌ ശരിയെന്ന് തോന്നുന്നവ (അത്‌ മറ്റാര്‍ക്കും ഉപദ്രവമാകാനും പാടില്ല) ചെയ്യുവാനുള്ള സ്വാതന്ത്ര്യം വേണമെന്നു തന്നെയാണ്‌ എന്റെ വാദം.

Anonymous said...

മനുഷ്യന്റെ ആഗ്രഹ സഫലീകരണങ്ങള്‍ക്കായി മനുഷ്യമനസ്സില്‍ തന്നെ രൂപമെടുത്തവയാണ്‌ ദൈവസങ്കല്പ്പം. ഈ ദൈവ വിശ്വാസമാണ്‌ പിന്നീട് ഒരു പ്രസ്ഥാനമായി മതം ആയത്..മതപണ്ഡിതര്‍ വരുടെ ബുദ്ധിക്കനുസരിച്ച് ദൈവസങ്കല്പത്തെ ശിക്ഷിക്കുന്നതും രക്ഷിക്കുന്നതും, തുടങി മനുഷ്യന്‍ എങിനെ ജീവിക്കണം എന്നു തീരുമാനിക്കുന്ന ദൈവമാക്കി മാറ്റി. സത്യതില്‍ മനുഷ്യന്റെ നന്മക്കു വേണ്ടി തന്നെയാണ് ഇതെല്ലാം ചെയ്തത്. അതുമൂലം തെറ്റിലേക്കും തമ്മില്‍തല്ലിലേക്കും വീണുപോകുമായിരുന്ന ഒരു വിഭാഗം നല്ലരീതിയില്‍ നിലനിന്നു. ഇന്നും അങനെ തന്നെ.. പക്ഷെ മനുഷ്യന്‍ പുരോഗമിക്കും തോറും ഒരു കാര്യം തെളിഞു വന്നു..നല്ലവനാകണമെങ്കില്‍ ദൈവ വിശ്വാസം തന്നെ വേണമെന്നില്ല! ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാതെ ജീവിച്ചാല്‍ മാത്രം മതി എന്ന് മനുഷ്യന്‍ മനസിലാക്കി തുടങി, ഇതിനു ശാസ്ത്രവും തത്വചിന്തയും ഒരു പ്രധാന പങ്കു വഹിച്ചു. അപ്പോഴേക്കും ദൈവം മതമെന്ന ഒരു പ്രസ്ഥാനമായി കഴിഞിരുന്നു. ആ ദൈവത്തിന്റെ നിലനില്പ്പ് എന്നത് വിശ്വാസികളുടെ എണ്ണത്തിന്റെ അളവനുസരിച്ചായി..അതു വഴി മതത്തിന്റെ ലക്ഷ്യങ്ങള്‍ മാറി,മനുഷ്യനെ തെറ്റില്‍ നിന്നും വിമുക്തനാക്കുക എന്നതില്‍ നിന്ന്‌ മതം വ്യതിചലിച്ചു, എല്ലാവരേയും ഏതു വിധേനെയും, മതത്തില്‍ തന്നെ തളച്ചിടാനുള്ള കൊണ്ടു പിടിച്ച ശ്രമം മാത്രമായി മതങ്ങളുടെ അജണ്ട. മനുഷ്യന്‍ നന്മയില്‍ ജീവിക്കണമെങ്കില്‍ മതം കൂടിയേ തീരു എന്ന് മതം പ്രഖ്യാപിക്കുന്നു. ഇതാണ്‌ ഇവിടുത്തെ പ്രശ്നം.

"അതിന്റെ വക്താക്കൾ എന്ന നിലയിലുമല്ല .അവയിലെ വിശ്വാസങ്ങൾ ഏതൊക്കെ ,ആ വിശ്വാസങ്ങൾ അതിൽ വിശ്വസിക്കുന്നവരെ (വിശാസികളെ (അവർ ഏതു മതമായാലും അവരെ) ) നന്മയിലേക്ക്‌ നയിക്കുന്നുണ്ടൊ?
എന്നനിലയിലാണ്‌"

ഈ പറഞത് ശരിയാണ്‌, പക്ഷെ മതമില്ലാതെയും നന്മയില്‍ ജീവിക്കാം എന്നതിനെ മതം എതിര്‍ക്കുന്നത് എന്തിനാണ്‌? നേരത്തെ പറഞ മതമേലാളന്മാരുടെ നിലനില്പ്പിനു വേണ്ടിയുള്ള സമരത്തിന്റെ ഭാഗമല്ലെ അത്?..

..naj said...

താങ്കള്‍ ഈപറഞതും ദൈവവിശ്വവും തമ്മില്‍ യാതൊരു ബന്ദവുമില്ല! ഞാന്‍ മനസിലാക്കിയതു വച്ച് താങ്കള്‍ പറഞതിന്റെ പൊരുള്‍, ഇസ്ലാമിക രാജ്യങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങളിലേതു പോലുള്ള് യാതൊരു (സദാചാരപരമായ) പ്രശ്നങ്ങളുമില്ല എന്നാണ്‌. സത്യത്തില്‍ ഇസ്ലാമിക രാജ്യങ്ങളിലെ സദാചാരം നടപ്പാക്കാന്‍ വേണ്ടിയുള്ള ശക്തമായ, കര്‍ക്കശമായ നിയമങ്ങള്‍ മൂലമാണ്‌ അവിടെ താങ്കള്‍ വിചാരിക്കുന്ന പോലുള്ള പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തത്..അല്ലാതെ ദൈവിക ഇടപെടല്‍ മൂലമൊന്നും അല്ല. ദൈവം ഇല്ല എന്നു വിശ്വസിക്കുന്ന ഒരു നാട്ടില്‍, അത്തരം നിയമങ്ങള്‍ കൊണ്ടു വരികയാണെങ്കില്‍ അവിടെയും ഇപ്പരഞ പ്രശ്നങ്ങളൊന്നും ഉണ്ടാവുകയില്ല.

സദാചാരം എന്നത് സമൂഹത്തിന്റെ മൊത്തതിലുള്ള ലൈംഗികതയെ കുറിച്ചുള്ള കാഴ്ച്ചപ്പാടില്‍ നിന്നും ഉണ്ടായതാണ്‌..അത്‌ ഓരോ സമൂഹത്തിലും പല രീതിയിലുമാണ്‌. മാത്രമല്ല അത് എന്നും മറിക്കൊണ്ടിരിക്കും...

.....
ഒരാളുടെ ഇഷ്ടങ്ങള്‍ ഒരിക്കലും മറ്റുള്ളവരെ അടിച്ചേല്പ്പിക്കാന്‍ പാടില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. ഒരാള്‍ക്ക്‌ ശരിയെന്ന് തോന്നുന്നവ (അത്‌ മറ്റാര്‍ക്കും ഉപദ്രവമാകാനും പാടില്ല) ചെയ്യുവാനുള്ള സ്വാതന്ത്ര്യം വേണമെന്നു തന്നെയാണ്‌ എന്റെ വാദം....
...
We have already discussed the topic.
see my reply to anonimous in the previous post.

അപ്പോള്‍ അനോണിമസ് , തന്റെ സ്ത്രീയെ മറ്റുള്ളവരുടെ തൃപ്തി ക്ക് വേണ്ടി കാണിക്കാന്‍ കുഴപ്പമില്ല എന്ന തുറന്ന മനസ്തിതിയുല്ലവനാണ്. തന്‍ മാത്രം കണ്ട് ആസ്വദിച്ചാല്‍ പോര, എന്റെ ഭാര്യയെ, പെങ്ങളെ, അമ്മയെ മറ്റുള്ളവരും അസ്വടിചോട്ടെ. And also can break the morals by persuading/enticing own relatives where only condition to be applied which should not be a disturbance to others.

എത്ര നല്ല മനസ്സു.
ഇനി അസ്വടിചീത്റ്റ് എന്തെങ്കിലും ചെയ്താലും കുഴപ്പമില്ല, തന്റെ മനസ്സു ഇടുങ്ങിയതാവാന്‍ പാടില്ല.
എന്ത് നല്ല മനസ്സു.
ഇതു പോലുള്ള ആളുകള്‍ വേണം, എനിക്കും ഇഷ്ട്ടായി.
എല്ലാവര്ക്കും ഇഷ്ടവും, ആനന്ദ ലബ്ദിക്കിനി എന്ത് വേണം.
അനോനിമുസ്
മനസ്സ് ഇടുങ്ങിയതാവരുത് കേട്ടോ
എപ്പോഴും അങ്ങിനെ തന്നെ വേണം

..naj said...

കര്‍ക്കശമായ നിയമങ്ങള്‍ മൂലമാണ്‌ അവിടെ താങ്കള്‍ വിചാരിക്കുന്ന പോലുള്ള പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തത്..അല്ലാതെ ദൈവിക ഇടപെടല്‍ മൂലമൊന്നും അല്ല. ദൈവം ഇല്ല എന്നു വിശ്വസിക്കുന്ന ഒരു നാട്ടില്‍,

"""അത്തരം നിയമങ്ങള്‍ (from where who will make and obey, based on what!) കൊണ്ടു വരികയാണെങ്കില്‍ അവിടെയും ഇപ്പരഞ പ്രശ്നങ്ങളൊന്നും ഉണ്ടാവുകയില്ല..

Anonymous said...

"അപ്പോള്‍ അനോണിമസ് , തന്റെ സ്ത്രീയെ മറ്റുള്ളവരുടെ തൃപ്തി ക്ക് വേണ്ടി കാണിക്കാന്‍ കുഴപ്പമില്ല എന്ന തുറന്ന മനസ്തിതിയുല്ലവനാണ്. തന്‍ മാത്രം കണ്ട് ആസ്വദിച്ചാല്‍ പോര, എന്റെ ഭാര്യയെ, പെങ്ങളെ, അമ്മയെ മറ്റുള്ളവരും അസ്വടിചോട്ടെ. And also can break the morals by persuading/enticing own relatives where only condition to be applied which should not be a disturbance to others."

ഇതെവിടുന്നു കിട്ടി ഈ വക അര്‍ഥങ്ങളൊക്കെ?...ആരിവിടെ ഭാര്യയെയും പെങളെയും പിടിച്ചിട്ടു? ഇതാണു നിങളുടെയൊക്കെ കുഴപ്പം, സദാചാരത്തിന്റെ കാര്യം പറഞാല്‍ ഉടനെ ഭാര്യയെയും പെങളേയും പ്രദര്‍ശിപ്പിക്കുന്നു എന്ന വാദം വരും. സുഹൃത്തേ എന്തിനാണിതൊക്കെ? ഇതിനൊന്നും മറുപടി എഴുതാന്‍ അറിയാഞിട്ടല്ല, പക്ഷെ സ്ഥലം ഇതല്ല! ഭായി, ഓരോ സമൂഹത്തിനും ഓരോ തരത്തിലുള്ള സാദാചാര സങ്കല്പ്പങ്ങളുണ്ട്, അത്‌ എക്കാലവും ഒരു പോലെ ആയിരിക്കില്ല, എല്ലാവരും അവരവരുടെ സങ്കല്പത്തിനനുസരിച്ച് ആര്‍ക്കു ഒരു ഉപദ്രവവും ഇല്ലാതെ ജീവിച്ചോട്ടെ,...ഇത്രയേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളു.


"കര്‍ക്കശമായ നിയമങ്ങള്‍ മൂലമാണ്‌ അവിടെ താങ്കള്‍ വിചാരിക്കുന്ന പോലുള്ള പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തത്..അല്ലാതെ ദൈവിക ഇടപെടല്‍ മൂലമൊന്നും അല്ല. ദൈവം ഇല്ല എന്നു വിശ്വസിക്കുന്ന ഒരു നാട്ടില്‍,

"""അത്തരം നിയമങ്ങള്‍ (from where who will make and obey, based on what!) കൊണ്ടു വരികയാണെങ്കില്‍ അവിടെയും ഇപ്പരഞ പ്രശ്നങ്ങളൊന്നും ഉണ്ടാവുകയില്ല.."

ചിലരുടെ മാത്രം ഇഷ്ടം എല്ലാവരേയും അടിച്ചേല്പ്പിക്കുക എന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുകയില്ല! ഞാന്‍ ആര്‍ക്കു(അറിഞുകൊണ്ട്) ഒരു പ്രശ്നവും ഉണ്ടാക്കാന്‍ ശ്രമിക്കാറില്ല, ഉദ്ദാഹരണത്തിന്‌ ഞാന്‍ ഒരു പ്രത്യേക വേഷം ധരിച്ചാല്‍ ആ വേഷം കൊണ്ട് സമൂഹത്തിന്‌ ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങളോ, ആക്ഷേപമോ ഇല്ലെങ്കില്‍ പിന്നെ ഞാന്‍ അത് ഇടുക തന്നെ ചെയ്യും. അതിനെ ആരെങ്കിലും തടയുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണ്‌. അതു പോലെ എല്ലാ കാര്യവും. ഞാന്‍ ഒരു പാട്ട് സ്വസ്തമായിരുന്ന്‌ ആര്‍ക്കും ഒരു ശല്യവുമില്ലാതെ കേള്‍ക്കുന്നു, അല്ലെങ്കില്‍ ഒരു സിനിമ കാണുന്നു, അതിനെ മറ്റൊരാള്‍ക്ക്‌ അത് ഇഷ്ടമില്ലാത്തതാണെന്നു പറഞ് തടയുന്നത് എവിടുത്തെ മര്യാദയാണ്‌?

Anonymous said...

"എത്ര നല്ല മനസ്സു.
ഇനി അസ്വടിചീത്റ്റ് എന്തെങ്കിലും ചെയ്താലും കുഴപ്പമില്ല, തന്റെ മനസ്സു ഇടുങ്ങിയതാവാന്‍ പാടില്ല."

എവിടെയാണു മാഷേ താങ്കള്‍ക്ക് ഇത്ര ഇരിക്കപൊറുതി ഇല്ലാത്ത തരത്തില്‍ ആസ്വദിക്കാന്‍ പാകത്തിന്‌ നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ ഇത്ര മോശം വസ്ത്രം ധരിച്ചു നടക്കുന്നത്? ഇഞി ആളുകള്‍ക്ക് സ്ത്രീകളെ കാണുമ്പോളേക്കും അടക്കാന്‍ കഴിയുന്നിലെങ്കില്‍ പ്രശ്നം പുരുഷന്റേതു തന്നെയാണ്‌.

..naj said...

തീര്‍ച്ചയായും,
പ്രശ്നം പുരുഷന്റെതാണ്.
അത് കൊണ്ടാണ് സ്ത്രീകള്‍ അവരുടെ സൌന്ദര്യം അന്യരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കരുത് എന്ന്
ഇസ്ലാം നിഷ്കര്‍ഷിക്കുന്നത്.
എനിക്ക് സൌന്ദര്യം ആസ്വദിക്കാന്‍ അവസരം ഒരുക്കി തരുന്ന സ്ത്രീകള്‍,
അവര്‍ അതിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മൌനമായി സ്വാഗതം ചെയ്യുന്നു എന്ന സിഗ്നല്‍ ആണ്
തരുന്നത്. അതല്ലാത്തവര്‍ വസ്ത്രതിലൂടെ അത് നിഷേടിക്കുന്നു.
പരധ ധരിക്കുന്ന സ്ത്രീകലെക്കാലും, എക്സ്പോസ്ഡ് വസ്ത്രം ധരിക്കുന്നവര്‍ക്ക് ശല്ല്യം കൂടുന്നത് അത് കൊണ്ടാണ്. പരധ ധരിക്കുന്നവര്‍ അതിന്റെ ഗൌരവം നിശബ്ദമായി സമൂഹത്തെ ബോധ്യപെടുതുന്നുണ്ട്.
അമ്മയായാലും, സഹോദരി ആയാലും, മകള്‍ അയാളും, ഭാര്യ ആയാലും മറ്റുള്ളവരെ സംബധിച്ച്
അവര്‍ അപരിചിതരായ സ്ത്രീകള്‍ മാത്രമാണ്.
ബസ്സുകളിലും, തിരക്ക് പിടിച്ച സ്ഥലങ്ങളിലും അവസരങ്ങള്‍ക്ക് വേണ്ടി നടക്കുന്നവര്‍ക്ക് മൌനാനുവാദം വസ്ത്രതിലൂടെ കൊടുക്കുന്നുന്ടെന്കില്‍ അത്തരം പുരുഷന്മാരെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല.

ഇസ്ലാമിനോടുള്ള അന്ധമായ വിരോധം ആണ് ആ വസ്ത്രത്തെ അവതെളിക്കുന്നതിനു കാരണം.
അല്ലെങ്കില്‍ അത് മന്യമാനെന്നതില്‍ സംശയമില്ല.

Anonymous said...

എണ്‍പതു വയസുകാരിയും, അഞ്ച് വയസു പോലും തിലയാത്ത കുട്ടിയും ഇവിടെ പീഡനത്തിനിരയഅകുന്നു..എന്തുകൊണ്ട്?സദാചാരം ലംഘിച്ചതു മൂലമാണോ? പര്‍ദ്ദയിട്ട ഒരാളും ഇതേവരെ പീഡനത്തിനിരയായിട്ടില്ലെന്നാണോ? പ്രശ്നം വസ്ത്രത്തിന്റേതല്ല എന്ന്‌ നൂറു ശതമാനം ഉറപ്പാണ്‌. താങ്കള്‍ പായുന്ന ഫോര്‍മുല നടപ്പാവണമെങ്കില്‍ സ്ത്രീകളെ അന്യ പുരുഷന്മാര്‍ കാണാനേ പാടില്ല. അതായത് വീട്ടില്‍ നിന്നും പുറത്തിറങുവാനേ പാടില്ല. നമ്മുടെ നാട്ടില്‍ ഒരു സ്ത്രീയുടെ തലമുടിയും, കയ്യും കണ്ടാല്‍ മനസിളകുന്നവര്‍ക്കാണ്‌ ആദ്യം ചികില്‍സ വേണ്ത്.

..naj said...

I am sorry Blinn,

I think you are not the right person to debate with.
You only looks at some area but not whole.

A person with perverted mind (who are made perverted by corrupted cultural environment which has many element including Dress which reminds, awakes and penetrates one's sexual desire from slumber state).

So, Any such person carry the women’s exposed image in mind will look for a prey whether they are old or minor, whether they are in pardha or not but rather the situation which favours his action.
So here pardha wearing women will also be victimized in consequence of such elements which activates and awakes one’s sexual desire/instinct.

I hope you get it.

Anonymous said...

എല്ലാവരും മാന്യമായി വസ്ത്രം ധരിക്കുക എന്നതു തന്നെയാണ്‌ ഏതു നാട്ടിലേയും സദാചാരം, എന്നാല്‍ ഈ മാന്യതയുടെ അതിര്‌ എന്നത് പല സമൂഹങ്ങളിലും, കാലഘട്ടങളിലും പലതാണ്‌. ഇത്രയേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളു..നമ്മുടെ ചര്‍ച്ചയുടെ ടോപ്പിക്ക് ഇതല്ലാത്തതിനാല്‍ ഇതിവിടെ നിര്‍ത്താം..

..naj said...

who will fix the parameters of modesty in dress.

Everyone has their own parameter (those who exposed also has their justification).

But here in Islam, we adhere.
no personal interest/justification.
Islam never impose on other faith but own who abide by ..

So what is the matter

As you said this concludes

Anonymous said...

Everyone can fix their own lifestyle within the limits of modesty of each community.
The comunity will fix the limits of Modesty..Every communities Have limits of modesty. The limits are emerged from various facts.

Thanks

Anonymous said...

"So what is the matter
As you said this concludes"

Because the topic is different.

..naj said...

Blinn said,

""Everyone can fix their own lifestyle within the ""limits of modesty of each community"".
""The comunity will fix the limits of Modesty."""
"".Every communities Have limits of modesty"""
""". The limits are emerged from various facts.""

So Islam !

What is the problem then !
""Islam never impose on other faith but own ..

..naj said...

As I read a statement of a famous non-muslim female writer says about the current abuse of Camera, mobile camera and internet etc..
To be safe from being abused, better to wear Pardha (covering body.
next clipping (image of body) spread amongnst others will be ':-' loved one

So insist your loved whatever you like.

Afsal m n said...

blin,
പക്ഷെ മനുഷ്യന്‍ പുരോഗമിക്കും തോറും ഒരു കാര്യം തെളിഞു ..........................
മനുഷ്യന്‍ നന്മയില്‍ ജീവിക്കണമെങ്കില്‍ മതം കൂടിയേ തീരു എന്ന് മതം പ്രഖ്യാപിക്കുന്നു. ഇതാണ്‌ ഇവിടുത്തെ പ്രശ്നം.


മനുഷ്യൻ പുരോഗമിക്കും തോറും ആർക്കും
ഒരുപദ്രവവും ചെയ്യാതെ ജീവിച്ചാൽ മാത്രം മതി എന്ന കാര്യം അവന്‌ മുന്നിൽ തെളിഞ്ഞ്‌ വന്നു "
അങ്ങനെയാണ്‌ വരുന്നതെങ്കിൽ'
അതു നല്ലത്‌ തന്നെ ,പക്ഷെ മനുഷ്യൻ പുരോഗമിക്കും തോറും ,കുറ്റക്രിത്യങ്ങളും പീഠനങ്ങളും ഒപ്പം പുരോഗമിക്കുകയല്ലേ ,ഒരു കുറവുമില്ലല്ലോ...ഇങ്ങനെ കുറ്റകൃത്യങ്ങളും പീഢനങ്ങളും ഒപ്പം പുരോഗമിച്ചാൽ മനുഷ്യൻ പുരോഗമിക്കുന്നു എന്നല്ല അധ:പതിക്കുന്നു എന്നല്ലേ പറയേണ്ടി വരിക.,
ഇവിടെയാണ്‌ ()
യഥാർത്ഥ കറകളഞ്ഞ വിശ്വാസത്തിന്റെ പൊരുൾ നമ്മൾ ചിന്തിക്കേണ്ടത്‌ .ഒരുവന്റെ ഹൃദയം ആണ്‌ അത്‌ ആദ്യം ശുദ്ധമാക്കുന്നത്‌.ഒരു തെറ്റ്‌ ചെയ്യുന്നതിന്‌ മുൻപ്‌
മിനിമം പത്തു തവണയെങ്കിലും അവൻ അതേക്കുറിച്ച്‌ ചിന്തിക്കും.അവൻ പിൻതിരിയുകയും ചെയ്യും.(അവൻ ഒരു യഥാർഥ വിശ്വാസിയാണെങ്കിൽ)...

Afsal m n said...

മതം നന്മയുടെ മാർഗ്ഗം കാട്ടിക്കൊടുക്കുകയാണ്‌
ചെയ്യുന്നത്‌ .നന്മയെ എത്തിർക്കുകയല്ല,ഇസ്‌ലാം
മുന്നിൽ വെക്കുന്ന ഒരേ ഒരു നിബന്ധന നന്മയിൽ ജീവിക്കുക എന്നതോടൊപ്പം ,സ്രിഷ്ടാവിനെ മനസ്സിലാക്കി ,അവന്‌ കീഴൊതുങ്ങി ജീവിക്കുക എന്നതാണ്‌.എന്നാൽ സൃഷ്ടാവിനെ പലരും മനസ്സിലാക്കുന്നില്ല എന്നു മാത്രമല്ല നിഷേധിക്കുകയും ചെയ്യുന്നു ,അതിനെയാണ്‌ യധാർഥത്തിൽ എതിർക്കുന്നത്‌ അതാണിവിടുത്തെ പ്രശ്‌നം ...

Anonymous said...

"ബസ്സുകളിലും, തിരക്ക് പിടിച്ച സ്ഥലങ്ങളിലും അവസരങ്ങള്‍ക്ക് വേണ്ടി നടക്കുന്നവര്‍ക്ക് മൌനാനുവാദം വസ്ത്രതിലൂടെ കൊടുക്കുന്നുന്ടെന്കില്‍ അത്തരം പുരുഷന്മാരെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല."

അറപ്പുളവാക്കുന്ന പ്രസ്ഥാവന....കഷ്ടം!!
വെറുതെയല്ല മുടിപോലും മറച്ചു വെക്കണം എന്ന് മതം പറയുന്നത്...പടച്ചോനെ ഇവരോട് പൊറുക്കണേ...

Anonymous said...

"To be safe from being abused, better to wear Pardha (covering body.
next clipping (image of body) spread amongnst others will be ':-' loved one."

We want a community, which has, not only womens, whole the people have allowed to live without any fear or threat from antisocials. For this, First make a generation to righteousness or to make a world without antisocials.
How people become antisocial? I think We two Didn't have made any crime to community until today. we have linternet, Mobile, camera and all other equipments are available to make problems even we have different viewpoints, I've no bilief in Relegious ethics and laws but U r faithfull in relegion. yet we never using that facilities to create problem in comunity. If where is the problem? The problem is in Ignorance of some people. This types of peoples ever exists along with the starting to end of mankind. they are not increasing and decreasing in percentage. It only increasing along with the incriment of whole human population.

Anonymous said...

ഒരു തെറ്റ്‌ ചെയ്യുന്നതിന്‌ മുൻപ്‌
മിനിമം പത്തു തവണയെങ്കിലും അവൻ അതേക്കുറിച്ച്‌ ചിന്തിക്കും.അവൻ പിൻതിരിയുകയും ചെയ്യും.(അവന്‍ മനസാക്ഷി ഉള്ളവനാണെങ്കില്‍ ..)

മനസാക്ഷി ഇല്ലാത്തവര്‍ ആണ്‌ ഇവിടുത്തെ പ്രശ്നം, അല്ലാതെ വിശ്വാസമില്ലാത്തവരല്ല. ഞാന്‍ മുന്‍പത്തെ കമന്റില്‍ പറഞിരുന്നു, മനസാക്ഷി ഇല്ലാത്തവര്‍ മനുഷ്യവംശത്തിന്റെ ആരംഭം തൊട്ടേ ഉണ്ട്. അത്‌ എല്ലാ കാലത്തും ഉണ്ടാവുകയും ചെയ്യും.നീതി ഈ ലോകത്തില്‍ ഒരിക്കലും ഇല്ലാതാകുന്നിന്നില്ല, അല്ലയിരുന്നെങ്കില്‍ ഇവിടം എന്നേ സ്വര്‍ഗ്ഗമാകുമായിരുന്നു.

Anonymous said...

"......അനീതി ഈ ലോകത്തില്‍ ഒരികലും ഇല്ലാതാകുന്നില്ല"..എന്നു തിരുത്തി വായിക്കുക

..naj said...

Blinn
"""മനസാക്ഷി"""
ഇല്ലാത്തവര്‍ ആണ്‌ ഇവിടുത്തെ പ്രശ്നം, അല്ലാതെ വിശ്വാസമില്ലാത്തവരല്ല""

thettu ennu nammal arinjathum
padichathum oru vishwasa samoohathiloode nammalkku pakarnnu kittiya arivinteyum, allenkil athinte swadeenamulla kudumpathinteyum pashchaathalathilaanu.

aparishkruthar ennu parayunnavarkku ee paranja gunangal kaanukilla. kaaranam avarilekku atharam moralso, thettine kurichulla thiricharivo undaavukayilla. avar cheyyunnathu
avarkku shariyenna reethiyil angine jeevikkunnu.

thankal paranja "manasaakshi" roopa pettathu njal mel paranja avasthayil ninnanu.

thankalkku mathathinte pinbalam ippol illenkilum, valarchayude gattangalil kudumpathil ninnum, samoohathil ninnum,
thankal ariyaathe aa moollyangal thankalil vannu cherneettundu.

thankal kannadachu nishedhichaalum.

Anonymous said...

കാലത്തിനനുസരിച്ചു മനുഷ്യന്‍ പുരോഗമിച്ചപോള്‍ അവന്റെ കഴ്ച്ചപ്പടുകളും മാറി. .അപരിഷ്കൃതജനം ശരിയാണെന്നു ധരിച്ചിരുന്നവ കാലം മാറിയപ്പോള്‍ തെറ്റുകളും അനീതികളുമായി..മനസാക്ഷിക്കു നിരക്കുന്നവയും നിരക്കാത്തവയും മനുഷ്യകുലത്തിന്റെ ആരംഭം തൊട്ടു തന്നെയുണ്ട്, എന്നാല്‍ അവ ഏതൊക്കെയാണെന്നത് കാലത്തിനനുസരിച്ചു മാറി. അതിനിയും മാറും(എല്ലാം മാറുമെന്ന് പറയാനകില്ല), പതിനായിരം വര്‍ഷം മുന്‍പുള്ള സദാചാരവും ശരിതെറ്റുകളുമല്ല ഇന്നുള്ളത്, ഇനിയും ഒരു പതിനായിരം വര്‍ഷം കഴിഞാല്‍ ചിലപ്പോള്‍, ഇന്നുള്ള ശരികളായിരിക്കില്ല അന്നത്തേത്‌. പതിനായിരം വര്‍ഷം മുന്‍പുള്ള മനുഷ്യജീവിതത്തെ നാം ഇന്ന് പ്രാകൃതം എന്നു വിളികുന്നു, ഇനി പതിനായിരം വര്‍ഷം കഴിഞുള്ള തലമുറ ചിലപ്പോള്‍ നാം ഇനു ജീവിക്കുന്ന ജീവിതത്തെ പ്രാകൃതം എന്നു വിളിച്ചെന്നിരിക്കും, അല്ല വിളിക്കും...

Anonymous said...

മനുഷ്യന്റെ ഉള്ളില്‍ തന്നെയുള്ള നന്മയും മനസാക്ഷിയും മൂലമാണ്‌, മതം തന്നെ ഉണ്ടായിട്ടുള്ളത്,ഈ മതം പുരോഹിതന്മാരുടെയും മറ്റു പ്രമാണിമാരുടേയും ജീവിതമാര്‍ഗമായത് ആണ്‌ പ്രശ്നമായത്.മതം പറയുന്നു തെറ്റു ചെയ്യാതെ ജീവിച്ചാല്‍ മാത്രം പോരാ, മതത്തിന്റെ കീഴില്‍ തന്നെ ജീവിക്കണം. ഇവിടെയാണ്‌ എന്റെ വിയോജിപ്പ്. മതം എന്നത്‌ മനുഷ്യനെ തെറ്റിലേക്കു പോകാതെ നിയന്ത്രിക്കുന്ന ഒന്നാണ്‌. എന്നാല്‍ ഈ സത്യം മനസിലാക്കിയവര്‍ ആണ്‌ ഇന്ന്‌ മതം ഉപയോഗിച്ച് ജീവിക്കുന്നവരുടെ കണ്ണിലെ കരട്‌. കാരണം ഇവരുടെ എണ്ണം കൂടിയാല്‍ പിന്നെ പുരോഹിതരുടെ കാര്യം പ്രശ്നത്തിലാകും. അപ്പോള്‍ ഏതു വിധേനയും മതം പ്രചരിപ്പിക്കുക എന്ന വഴിയിലാണ്‌ അവര്‍ എത്തി ചേര്‍ന്നിരിക്കുന്നത്.

ഇന്ന്‌ മതവിശ്വാസികളിലും അവിശ്വാസികളിലും,ആളുകള്‍ മനസാക്ഷി യില്ലാത്തവരായിട്ടുണ്ട്, അവരെ നന്നാക്കാം, വിശ്വാസികളിലും അവിശ്വാസികളിലും ഉള്ള മനസാക്ഷിയുള്ളവരെ നമുക്കു വെറുതേ വിടാം.

Afsal m n said...

Blin,
ഒരുവന്റെ മനസ്സാക്ഷിക്ക്‌ ശരി എന്നു തോന്നുന്ന ഒന്ന്‌ മറ്റൊരുവന്റെ മനസ്സാക്ഷിക്ക്‌ ശരി എന്നു തോന്നണമെന്നില്ല.സ്വന്തം മനസ്സാക്ഷി അനുസ്സരിച്ചു നമ്മൾ പ്രവർത്തിക്കുമ്പോൾ അതിൽ ചെറിയ ഒരു സ്വാർത്ഥത കടന്നു കൂടുന്നതായി പലപ്പോഴും നമുക്ക്‌ കാണാൻ സാധിക്കും.എന്തു കൊണ്ടെന്നാൽ
സ്വന്തം മനസ്സിന്‌ വേണം എന്നു തോന്നിയാൽ മാത്രമേ നമ്മളതു ചെയ്യുന്നുള്ളൂ.അല്ലെങ്കിൽ നമ്മളത്‌ ഉപേക്ഷിക്കുകയാണ്‌ പതിവ്‌

ഇവിടെയാണ്‌ ശരിയായ ഉറച്ച വിശ്വാസത്തിന്റെ പ്രസക്തി ,
ആരും കാണുന്നില്ലെങ്കിലും താൻ ചെയ്യാൻ പോകുന്ന പ്രവൃത്തി ദൈവം കാണുന്നുണ്ടെന്ന എന്ന ഉറച്ച ചിന്ത വിശ്വാസിയുടെ ഉള്ളിൽ ഉണ്ടായിരിക്കും...
ആ പ്രവൃത്തി നേരിന്‌ നിരക്കാത്തതാണെങ്കിൽ (അവന്‌ അതിലൂടെ എന്തെങ്കിലും ലാഭമുണ്ടാകുമെങ്കിൽ പോലും) അവൻ അതിൽ നിന്ന്‌ ഉറപ്പായും പിൻതിരിയും ...ഇതാണ്‌ വിശ്വാസത്തിന്റെ മേന്മ...എന്നാൽ അവിശ്വാസത്തിൽ ഇതു കാണുക സാധ്യമല്ല ()...

അതുപോലെ എനിക്ക്‌ നേര്‌ എന്നു തോന്നി ഞാൻ ചെയ്യുന്ന ഒരു പ്രവൃത്തി മറ്റൊരുവന്‌ ദോശമായിട്ടാണ്‌ വരുന്നതെങ്കിൽ ഞാൻ ചെയ്യുന്ന പ്രവൃത്തി
കൊണ്ട്‌ എന്താണ്‌ ഗുണം ?അതു നേരായ ഒരു പ്രവൃത്തി ആണെന്ന്‌ പറയുവാനോക്കുമോ?

ചുരുക്കി പറഞ്ഞാൽ.. ഞാൻ പറഞ്ഞു വരുന്നതെന്തെന്നാൽ നമ്മുടെ മനസ്സ്‌ എന്നു പറയുന്നത്‌ ദൈവത്തിന്‌ കീഴൊതുക്കേണ്ടതുണ്ട്‌.
അതിലൂടെ് നന്മയുടെ പൂർണ്ണത നാം തേടേണ്ടതുണ്ട്‌

Anonymous said...

"ആരും കാണുന്നില്ലെങ്കിലും താൻ ചെയ്യാൻ പോകുന്ന പ്രവൃത്തി ദൈവം കാണുന്നുണ്ടെന്ന എന്ന ഉറച്ച ചിന്ത വിശ്വാസിയുടെ ഉള്ളിൽ ഉണ്ടായിരിക്കും...
ആ പ്രവൃത്തി നേരിന്‌ നിരക്കാത്തതാണെങ്കിൽ (അവന്‌ അതിലൂടെ എന്തെങ്കിലും ലാഭമുണ്ടാകുമെങ്കിൽ പോലും) അവൻ അതിൽ നിന്ന്‌ ഉറപ്പായും പിൻതിരിയും ...ഇതാണ്‌ വിശ്വാസത്തിന്റെ മേന്മ...എന്നാൽ അവിശ്വാസത്തിൽ ഇതു കാണുക സാധ്യമല്ല ()... "

ദൈവം ശിക്ഷിക്കും എന്നു കരുതി മാത്രം തെറ്റു ചെയ്യാതിരിക്കുന്നതില്‍ എന്ത്‌ അര്‍ഥമാണ്‌? നന്മയും നീതിയും മനുഷ്യരുടെ ഉളില്‍ തന്നെയാണ്‌, അത് സ്വയം മനസിലാക്കണം. ..ആരേയു ദ്രോഹിക്കാതെ ജീവിക്കുക, ഇതിനു ദൈവത്തെ പേടിയുണ്ടെങ്കില്‍ മാത്രമേ നടക്കൂ എന്നു പറയുന്നതില്‍ അര്‍ഥമില്ല! മനുഷ്യന്‍ നമ്മുടെ സഹജീവിയാണ്‌, പരസ്പര സഹകരണത്തോടെ കഴിയേണ്ടവരാണ്‌ എന്ന ബോധ്യം ഉണ്ടായാല്‍ എല്ലാം ശരിയായി..

"അതുപോലെ എനിക്ക്‌ നേര്‌ എന്നു തോന്നി ഞാൻ ചെയ്യുന്ന ഒരു പ്രവൃത്തി മറ്റൊരുവന്‌ ദോശമായിട്ടാണ്‌ വരുന്നതെങ്കിൽ ഞാൻ ചെയ്യുന്ന പ്രവൃത്തി
കൊണ്ട്‌ എന്താണ്‌ ഗുണം ?അതു നേരായ ഒരു പ്രവൃത്തി ആണെന്ന്‌ പറയുവാനോക്കുമോ? "

ഇതിനുള്ള ഉത്തരം ഞാന്‍ മുന്‍പേ പറഞിട്ടുണ്ട്‌..ഞാന്‍ ചെയ്യുന്നത് ഒരുവന്‌ ദോഷമായി വരുന്നതാണെങ്കില്‍ അത് ചെയ്യരുത് എന്നു തന്നെ ആണ്‌ ഞാനും പറയുന്നത്,..ഇതിന്‌ മതത്തിന്റെ സഹായം വേണമെന്നില്ല.. മര്യാദയുള്ളവന്‍, താന്‍ ചെയ്യുന്ന പ്രവൃത്തി ഒരുവനു ദോഷമായി വരികയാണെങ്കില്‍, അത്‌ വേണ്ട എന്നു വക്കും, എത്ര നിസാര കാര്യമായാലും.