Friday, February 13, 2009

‘മുഹമ്മദന്‍’ വെളിപാടുകള്‍

പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്‍റെ നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു. നിങ്ങള്‍ നിങ്ങളുടെ മിത്രങ്ങള്‍ക്ക്‌ വല്ല ഉപകാരവും ചെയ്യുന്നുവെങ്കില്‍ അത്‌ ഇതില്‍ നിന്ന്‌ ഒഴിവാകുന്നു. അത്‌ വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതാകുന്നു.[ 33:6]

ഇസ്ലാം ഒരു ‘മുഹമ്മദന്‍ കള്‍ട്ടാ’യി രൂപപ്പെട്ടത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്ന ഒരു സൂക്തമാണിത്. മക്കയില്‍ അല്ലാഹുവിന്റെ മഹത്വമായിരുന്നു വിഷയം. പക്ഷെ മദീനയില്‍ മുഹമ്മദ് അധികാരവും രാജപദവിയുമുള്ള പ്രവാചകനായതോടെ ദൈവം ഒരു പാടു ചെറുതാവുകയും നബി ദൈവത്തെക്കാള്‍ വലുതാവുകയും ചെയ്തു. യുദ്ധവേളകളില്‍ അനുയായികള്‍ സ്വന്തം ദേഹത്തെക്കാള്‍ നേതാവിന്റെ ദേഹത്തിനു പ്രാധാന്യം നല്‍കണം എന്നാണിവിടെ അതേ നേതാവിന്റെ നാക്കു വാടകയ്ക്കെടുത്തുകൊണ്ട് “ദൈവം” പറയുന്നത്. ഇതിന്റെ പ്രതിഫലനം ഇക്കാലത്തും മുസ്ലിംങ്ങള്‍ക്കിടയില്‍ പ്രകടമായിക്കാണാം. അല്ലാഹു അവര്‍ക്കു നിസ്സാരനായ ഒരു ദൈവം മാത്രമാണ്. അല്ലാഹുവിനെ വിമര്‍ശിച്ചാലും അവര്‍ പരിധി വിട്ടു പ്രകോപിതരാകാറില്ല. എന്നാല്‍ നബിയെപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ ചാവേറുകളുടെ സ്വഭാവം പൂണ്ട് അക്രമാസക്തരാകും. അതീവ തന്ത്രശാലിയായിരുന്നു പ്രവാചകന്‍ .എത്ര സമര്‍ത്ഥമായാണ് അദ്ദേഹം തന്റെ വ്യക്തി താല്‍പ്പര്യങ്ങളെ ദൈവിക പരിവേഷം നല്‍കി സംരക്ഷിച്ചതെന്ന് ഈവാക്യവും ഇതേ അധ്യായത്തിലെ ഇതര വാക്യങ്ങളും ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചാല്‍ വ്യക്തമാകും.

ഈ ഖുര്‍ ആന്‍ സൂക്തത്തിനനുബന്ധമായി വന്ന ഏതാനും ഹദീസുകള്‍ കൂടി കാണുക:

നബി പറയുന്നു: “എന്റെ ദേഹം യാതൊരുവന്റെ കൈവശമാണോ അവന്‍ തന്നെ സത്യം! നിങ്ങളില്‍ ഒരാള്‍ക്കു അവന്റെ ദേഹത്തെക്കാളും അവന്റെ സ്വത്തിനെക്കാളും ,സന്താനത്തെക്കാളും ,എല്ലാ മനുഷ്യരെക്കാളും കൂടുതല്‍ ഇഷ്ടപ്പെട്ടവന്‍ ഞാന്‍ ആയിത്തീരുന്നതുവരെ അവന്‍ സത്യവിശ്വാസിയായിത്തീരുന്നതല്ല.”

ഉമര്‍ ഒരിക്കല്‍ തിരുമേനിയോടു പറഞ്ഞു: “എന്റെ ദേഹം ഒഴിച്ചു മറ്റെല്ലാവരെക്കാളും എനിക്കിഷ്ടപ്പെട്ടവന്‍ താങ്കളാകുന്നു. “ തിരുമേനി പറഞ്ഞു. ‘ഇല്ല ഉമറേ ; തനിക്കു തന്നെക്കാളും ഇഷ്ടപ്പെട്ടവന്‍ ഞാനായിരിക്കാതെ പറ്റില്ല.” അദ്ദേഹത്തിനു കാര്യത്തിന്റെ ഗൌരവം മനസ്സിലായി. അദ്ദേഹം പറഞ്ഞു: “ ദൈവദൂതരേ , അല്ലാഹുവാണ നിശ്ചയമായും താങ്കള്‍ എല്ലാവരെക്കാളും എനിക്കിഷ്ടപ്പെട്ടവനാകുന്നു; എന്റെ സ്വന്തം ദേഹത്തെക്കാള്‍ പോലും !” നബി പറഞ്ഞു: “ഇപ്പോള്‍ ശരിയാണ് ഉമറേ!”

നബി ഇപ്രകാരം പ്രസ്താവിച്ചതായി അബൂ ഹുറൈറ പറയുന്നു: “ഏതൊരു സത്യവിശ്വാസിയും തന്നെ, ഇഹത്തിലും പരത്തിലും , ഞാനവനോട് ഏറ്റവും ബന്ധപ്പെട്ടവനായി അല്ലാതില്ല; വേണമെങ്കില്‍ തെളിവായി ഈ വചനം [33:6]ഓതിക്കൊള്ളുക”

[ബുഖാരി, മുസ്ലിം തുടങ്ങിയ ആധികാരിക ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം ഈ ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്.]

പ്രവാചകന്റെ ഭാര്യമാരെല്ലാം സത്യവിശ്വാസികളുടെ മാതാക്കളാണെന്നുള്ള വാദം കൊണ്ടു വന്നതിന്റെ പശ്ചാത്തലം പിന്നീടു വരുന്നുണ്ട്. നബിയുടെ മരണശേഷം ആയിഷയെ താന്‍ കല്യാണം കഴിക്കും എന്ന് ഒരു ചെറുപ്പക്കാരന്‍ പറഞ്ഞതായി നബി കേട്ടറിഞ്ഞു. അതോടെയാണ് തന്റെ ഭാര്യമാരെല്ലാം നിങ്ങളുടെ മാതാക്കളാണ് എന്ന വെളിപാടുണ്ടായത്. ഭാര്യമാരൊക്കെ സത്യവിശ്വാസികളുടെ മാതാക്കളാണെങ്കില്‍, പ്രവാചകന്‍ സത്യവിശ്വാസികളുടെ പിതാവും ആകണ്ടേ? അതുണ്ടായില്ല.! പിന്നെ ‘മക്കളെ’ കല്യാണം കഴിക്കാന്‍ പറ്റില്ലല്ലോ!

16 comments:

ea jabbar said...

നിത്യസാക്ഷി said...
മലയാളത്തില്‍ എത്ര ബ്ലോഗുകളണ്ട്?

ഒരു വേദഗ്രന്ഥത്തെയും പ്രവാചകനെയും മതസമൂഹത്തെയും വേട്ടയാടാനും കീറി മുറിക്കാനും മാത്രമായി ഇങ്ങിനെ ഏതെങ്കിലും ബ്ലോഗുകളുണ്ടോ ബൂലോഗത്ത്?

മാഷെ, യുക്തിവാദവും ദൈവവുമൊക്കെ ചര്ച്ച ചെയ്തോളൂ താങ്കള്‍.

പ്രവാചകനെയും അദ്ദേഹത്തിന്റെ സദാചാരത്തെയും ഖുര്‍ ആനെയുമൊക്കെ ദയവ് ചെയ്ത് വെറുതെ വിടുക.

February 11, 2009 10:22 AM

ea jabbar said...

മാഷെ, യുക്തിവാദവും ദൈവവുമൊക്കെ ചര്ച്ച ചെയ്തോളൂ താങ്കള്‍.

പ്രവാചകനെയും അദ്ദേഹത്തിന്റെ സദാചാരത്തെയും ഖുര്‍ ആനെയുമൊക്കെ ദയവ് ചെയ്ത് വെറുതെ വിടുക.

Anonymous said...

ജബ്ബാർ മാഷ്ടെ സ്വന്തം വ്യാഖ്യാനം വായിച്ചു...
?


പ്രവാചകനെ മുസ്ലിങ്ങൾ വളരെയേറെ ആദരിക്കുന്നു.
ശരിയാണ്‌ മാഷെ.
അനുയായികളാൽ ഇത്രയേറെ ആദരിക്കപ്പെടുന്ന ഒരു നേതാവ്‌
മുഹമ്മദ്‌ നബി(സ:അ)അല്ലാതെ മറ്റൊരാൾ ഉണ്ടാവില്ല.
അത്രയേറെ പ്രവാചകനെ മുസ്ലിമകൾ ആദരിക്കുന്നു.

ഇക്കാലത്തും മുസ്ലിങ്ങൾക്കിടയിൽ
പ്രവാചക സ്നേഹം വളരെയേറെ പ്രകടമാണ്‌ (ശക്തമാണ്‌).

1400 കൊല്ലം മുൻപ്‌ ജീവിച്ചിരുന്ന പ്രവാചകനെ ഇന്നും അനുയായികൾ വളരെയേറെ ആദരിക്കുന്നുവേൺകിൽ
അതു മാത്രം ഒന്നു ചിന്തിച്ചാൽ പോരെ ദൈവികതയെക്കുറിച്ചു മനസ്സിലാക്കാൻ.

Anonymous said...

പ്രവാചകന്റെ ഭാര്യമാരെല്ലാം സത്യവിശ്വാസികളുടെ മാതാക്കളാണെന്നുള്ള വാദം കൊണ്ടു വന്നതിന്റെ പശ്ചാത്തലം പിന്നീടു വരുന്നുണ്ട്. നബിയുടെ മരണശേഷം ആയിഷയെ താന്‍ കല്യാണം കഴിക്കും എന്ന് ഒരു ചെറുപ്പക്കാരന്‍ പറഞ്ഞതായി നബി കേട്ടറിഞ്ഞു. അതോടെയാണ് തന്റെ ഭാര്യമാരെല്ലാം നിങ്ങളുടെ മാതാക്കളാണ് എന്ന വെളിപാടുണ്ടായത്. ഭാര്യമാരൊക്കെ സത്യവിശ്വാസികളുടെ മാതാക്കളാണെങ്കില്‍, പ്രവാചകന്‍ സത്യവിശ്വാസികളുടെ പിതാവും ആകണ്ടേ? അതുണ്ടായില്ല.! പിന്നെ ‘മക്കളെ’ കല്യാണം കഴിക്കാന്‍ പറ്റില്ലല്ലോ!
................................................................................

പ്രവാചക്ന്റെ ഭാര്യമാർ സത്യവിശ്വാസികൾക്ക്‌ മാതാക്കൾക്ക്‌ സമമാണെങ്കിൽ എന്താണ്‌ തെറ്റ്‌ അതിൽ?
നേതാവിന്റെ ഭാര്യമാരെയൊക്കെ
സ്വന്തം ഭാര്യയായിക്കാണേണ്ടതാണോ സമൂഹത്തിൽ വളർത്തിയെടുക്കേണ്ട സംസ്കാരം?മാഷേ...

ea jabbar said...

നബി മരി‍ക്കുമ്പോള്‍ ആയിശക്കു പതിനേഴോ പതിനെട്ടോ വയസ്സേയുണ്ടായിരുന്നുള്ളു. യവ്വനകാലം മുഴുവന്‍ വിധവയായി കഴിയാന്‍ അവര്‍ നിര്‍ബ്ബന്ധിക്കപ്പെട്ടു. മുഹമ്മദിന്റെ സ്വാര്‍ത്ഥതയായിരുന്നു കാരണമെന്നു വ്യക്തം. ഭാര്യമാരെ മറ്റുള്ളവര്‍ ഭാര്യമാരാക്കുന്ന കാര്യമല്ല, മരണശേഷം വിധവകളെ ഭാര്യമാരാക്കുന്നതാണു ഖുര്‍ ആന്‍ വിലക്കിയത്.

ea jabbar said...

അനുയായികളാൽ ഇത്രയേറെ ആദരിക്കപ്പെടുന്ന ഒരു നേതാവ്‌
മുഹമ്മദ്‌ നബി(സ:അ)അല്ലാതെ മറ്റൊരാൾ ഉണ്ടാവില്ല.
------------------
ശരിയാണ്. ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ മനുഷ്യദൈവം മുഹമ്മദ് തന്നെ. പ്രപഞ്ചം ഉണ്ടാക്കാന്‍ വരെ കാരണം താനാണെന്നും തന്നെ എല്ലാവരും സ്വന്തം ജീവ്നെക്കാളും ആത്മാവിനെക്കാളും ആദരിക്കണമെന്നും സ്നേഹിക്കണമെന്നും സ്വയം ആവശ്യപ്പെട്ട ഒരാള്‍ദൈവവും ലോകത്തുഇ വേറെയില്ല.
ദൈവം തന്നെക്കാള്‍ ചെറുതും നിസ്സാരനുമാണെന്ന ചിന്ത അനുയായികളില്‍ കുത്തിവെക്കുന്നതില്‍ ഈ ദൈവദൂതന്‍ വിജയിച്ജ്ചിട്ടുണ്ട്. ഈ അധ്യായം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അക്കാര്യം കൂടുതല്‍ വ്യക്തമാകും.

Afsal m n said...

ശരിയാണ്. ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ മനുഷ്യദൈവം മുഹമ്മദ് തന്നെ. പ്രപഞ്ചം ഉണ്ടാക്കാന്‍ വരെ കാരണം താനാണെന്നും തന്നെ എല്ലാവരും സ്വന്തം ജീവ്നെക്കാളും ആത്മാവിനെക്കാളും ആദരിക്കണമെന്നും സ്നേഹിക്കണമെന്നും സ്വയം ആവശ്യപ്പെട്ട ഒരാള്‍ദൈവവും ലോകത്തുഇ വേറെയില്ല.
ദൈവം തന്നെക്കാള്‍ ചെറുതും നിസ്സാരനുമാണെന്ന ചിന്ത അനുയായികളില്‍ കുത്തിവെക്കുന്നതില്‍ ഈ ദൈവദൂതന്‍ വിജയിച്ജ്ചിട്ടുണ്ട്. ഈ അധ്യായം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അക്കാര്യം കൂടുതല്‍ വ്യക്തമാകും.



പ്രാചകനെ അനുയായികൾ ആദരിക്കണം ,സ്നേഹിക്കണം
എന്നു ദൈവമാണ്‌ പറഞ്ഞിട്ടുള്ളത്‌ ഖുറാനിൽ- പ്രവാചകനല്ല.പ്രവാചകനെ സ്നേഹിക്കുക അങ്ങീകരിക്കുക എന്നു പറഞ്ഞാൽ അതിലൂടെ ദൈവത്തിലേക്കുള്ള വഴിയാണ്‌ തുറക്കപ്പെടുന്നത്‌.
"അറിവ്‌ പറഞ്ഞു തരുന്ന ഗുരുവിനെ ഞാൻ അങ്ങീകരിക്കില്ല എന്നാൽ എനിക്ക്‌ അറിവ്‌ വേണം എന്ന്‌ പറഞ്ഞാൽ അത്‌ നല്ല ശിശ്യന്‌ ഭൂഷണമാണൊ മാഷെ?
ഗുരുവിനെ അങ്ങീകരിച്ചാൽ മാത്രമെ അറിവിന്റെ മാർഗം തുറക്കപ്പെടുകയുള്ളൂ.
ദൈവത്തെ ക്കുറിച്ചുള്ള അറിവ്‌ പറയാൻ നിയോഗിക്കപ്പെട്ട പ്രവാചകനെ നിഷേധിച്ച്‌ കൊണ്ട്‌ദൈവത്തെ അങ്ങീകരിക്കുക എന്നത്‌ ()സാധ്യമാണൊ ?അതെത്രമാത്രം ശരിയാകും ഒന്നു ചിന്തിച്ചു നോക്കൂ..

അതു പോലെ ദൈവം പ്രവാചകനെക്കാൾ ചെറുതും നിസ്സാരനുമാണെന്ന്‌ ഏതെങ്കിലും ഒരനുയായി അറിയാതെയെങ്കിലും കരുതിയാൽ അവന്റെ വിശ്വാസം ശരിയാകും എന്ന്‌
താങ്കൾ ഇതു വരെ വായിച്ചിട്ടുള്ള ഏതിലെങ്കിലുമുള്ളതായി താങ്കൾക്ക്‌ അറിവുണ്ടൊ?
അങ്ങനെ ആരെങ്കിലും അബദ്ധത്തിൽ പോലും കരുതിയാൽ പിന്നെ അവൻ മുസ്ലിം അല്ല- താങ്കൾക്കും അറിയാം അത്‌ ,
പിന്നെങ്ങെനെ ഈ ഖുറാൻ അധ്യായത്തിൽ അങ്ങനെയല്ല ഇങ്ങനെ യാണ്‌ എന്ന്‌ ദുർവ്യാഖ്യാനം നടത്തി താങ്കൾക്ക്‌ മറ്റുള്ളവരെ പറഞ്ഞു മനസിലാക്കൻ ശ്രമിച്ചാൽ
അതെത്ര മത്രം ശരിയാകും മാഷെ വിശ്വാസം താങ്കൾ പറയുന്നതല്ലാത്ത സ്ഥിതിക്ക്‌.

..naj said...

HaHa
Wonderful !

..naj said...

No treatment will effect as it is beyond hope.

A teacher, never understand things this way if he use his sense.
But
Commetning further to any post will be utter nonse but to evaluate your sense as to see how your brain and thought functions.

It is good for an observation on a malfunctioning machine

ea jabbar said...

അടിമത്തം ഇസ്ലാമില്‍: ലേഖനം ഇവിടെ പൂര്‍ണമാകുന്നു

..naj said...

Could you please explain
the translation of 2:177 Holy Quran

Pls. if you are truthful

..naj said...

In this world
only a person ordered not to draw his picture as others do which made them to worship, so not me.

Only a person who ordered, no zakath money to my family and descendants... they are excluded !

Mecca where millions visit, where no one will see any box collecting any sort of money but rather spending for visitors.
If one person donate 1 fils/dirham/riyal, it may become trillions of fund BUT NOT.
(just compare what other faith do and in Islam)
So
if prophet ask him to love means not Jabbar Mash Love
We mustlim understand, love means follow his Life that is the love.
Not physiclal.

Like Gandhi means not physical but follow Gandhi life, Gandhism
which only common man can understand but JABBAR MASH....

HA HA HA HA
wHAT gREAT bUDHI jEEVI !!!!!

..naj said...

ജബ്ബാര്‍ മാഷ്,
പോസ്റ്റിന്റെ ടൈറ്റില്‍ തെറ്റി
ഇങ്ങനെയാണ് വേണ്ടി യിരുന്നത്.
"ജബ്ബാര്‍ മാഷിന്‍ വെളിവില്ലാത്ത പാടുകള്‍"
ഇസ്ലാമിനെ കുറിച്ചു ഒരു വിവരവുമില്ലാത്ത മാഷേ പോലെ തന്നെയുള്ള കുറച്ചു കൂട്ടുകാരും, ഹിന്ദു ഇസത്തെ വികലമാക്കുന്ന കുറച്ചു
ഹിന്ദു നാമ ധാരികളായ തീവ്ര വാദികളും കൂടി വായിച്ചു രസിക്കാന്‍ മാഷ് എഴുതുന്ന
തമാശകള്‍ !
സ്വയം നിര്‍വൃതി അടയുക, ഈ ടെക്നോളജി കണ്ടു പിടിചില്ലെന്കില്‍ മാഷ് ബ്ലോങുന്നതിനു പകരം തെരുവിലൂടെ വിളിച്ചു പറഞ്ഞു പായേണ്ടി വന്നേനെ, ഇതു സൌകര്യമായി
അങ്ങിനെയെന്കിലും ഒന്നും "ശമിപ്പിക്കാം" !
എന്നെകൊണ്ട്
ഇങ്ങിനെ പറയിപ്പിച്ചതിനു മാഷോട് ക്ഷമിക്കുക

..naj said...

യുക്തിവാദികള്‍ ഒരു പുതിയ ദൈവത്തെ സൃഷ്ടിച്ചിരിക്കുന്നു
ഒരു "പരിണാമന്‍"

oru parinaama keerthanam.

പരിണാമം
പരിണമിച്ചു
ഇനി പരിണമിക്കും
പരിണമിച്ചു
പരിണമിച്ചു
വീണ്ടും
പരിണമിക്കും
അങ്ങിനെ പരിണമിച്ചു
ഇനി വേറെ രൂപത്തിലായി
ആ പരിണാമം
പരിണമിക്കും
എന്റെ പരിണാമമേ
നിയില്ലായിരുന്നെന്കില്‍
ഞങ്ങളുടെ കാര്യം കട്ടപൊക!
നിനക്കു ഞങ്ങള്‍ ആയിരം സ്തുതി പാടുന്നു
ഈ യുക്തിവാതികലായ ഞങ്ങളെ
ഞങ്ങള്‍ അറിയാതെ
പരിനമിക്കേണമേ (ആമേന്‍)
മറ്റുള്ളവയും
പരിനമിക്കേണമേ.....

Anonymous said...

എന്തു ചെയ്യാനാ നാജേ ,യുക്തിവാദികളൊക്കെ ഭയങ്കര മനുഷ്യ സ്നേഹികളായി മാറുകയാണ്‌.മനുഷ്യ സ്നേഹം എന്നു പറഞ്ഞാൽ മതങ്ങളെ വിമർശിച്ചു മനുഷ്യരെ സ്നേഹിക്കുക എന്നാണ്‌ ഇവരുടെ വിശാരം
.നിലവിൽ മതങ്ങളൊന്നുമില്ലാത്തതിനാൽ ആരും ഒന്നും പ്രതികരിക്കില്ലല്ലോ....ഇനി അധവാ ആരെങ്കിലും പ്രതികരിച്ഛാൽ മത-ജാതി-വർഗ്ഗീയ-തീവ്രബാദി..
എന്താ ചെയ്യുക?

Afsal m n said...

മനുഷ്യ സ്നേഹിയാകാൻ ഒരേ ഒരു വിദ്യയേ ഉള്ളൂ ,യുക്തിബാദം - യുക്തിബാദക്കോളെജിൽ പഠിച്ചാൽ മനുഷ്യസ്നേഹിയാകാം.(യുക്തിവാദ കോളേജിൽ മാത്രമേ മനുഷ്യസ്നേഹം പതിപ്പിക്കൂ)അതു കൊണ്ടും തീന്നില്ല ..പേര്‌ ..പ്രശസ്തി ,ഹൊ !
അവിടെയും നിക്കില്ല.
യുക്തിവാദികളെ ഴുതുന്ന ബുക്കുകൾകൊക്കെ ഇപ്പൊ എന്നാ വില?
സാധാരണ യുക്തിബാദികൾക്ക്‌ തങ്ങളെഴുതുന്ന പുസ്തകങ്ങൾ വിൽക്കാൻ ഭയങ്കര പാടാണ്‌
പരസ്യം ചെയ്യണ്ടേ?.....
പരസ്യം ചെയ്യാതെ വല്ലോം വിറ്റു പോവുവോ?...
പക്ഷെ അക്കാര്യത്തിൽ മാഷിനെ തന്നെ കണ്ടു പഠിക്കണം ..
മാഷിനാണെങ്കിൽ ഒരു പേടിയും വേണ്ടാ.. മാഷെഴുതുന്ന ബ്ലോഗിന്റെ സൈടിലൊന്നു പേസ്റ്റ്‌ ചെയ്താൽ പോരെ ......കാര്യം കഴിഞ്ഞില്ലേ.....