Monday, January 5, 2009

ഞാന്‍ ദൈവനിഷേധിയല്ല!

anzar thevalakkara said...
സംവാദത്തിനു സമയം ഇല്ല..മറ്റു പലരെയും പോലെ എന്‍റെ ആദര്‍ശമല്ല എന്‍റെ ഉദര പൂരണം...അതിനായി രാവിലെ മുതല്‍ രാത്രിയില്‍ വരെ അധ്വാനിക്കെണ്ടാതുണ്ട്...എന്നാലും ചില കാര്യങ്ങള്‍ കാണാതെ പോകുന്നത് ശരി അല്ലല്ലോ...

മറ്റു മൃഗങ്ങളോട് സ്നേഹം ഉള്ള ചിലരുടെ വാക്കുകള്‍ കേട്ടു കോരിത്തരിച്ചു പോയി.....ശരി ആണ് ആണ് ഇസ്ലാം എത്ര മൃഗങ്ങളെയാണ് കൊല്ലുന്നത്.....പക്ഷെ ഒരു സംശയം...ഈ മൃഗ സ്നേഹികള്‍ക്ക് സത്യത്തില്‍ ജീവികളോടു സ്നേഹമുണ്ടോ...?ഉണ്ടെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുക..

>നിങ്ങള്‍ ആദ്യം ആത്മഹത്യ ചെയ്യുക....കാരണം നിങ്ങള്‍ മുഖേന എത്ര വൈറസുകളും ബാക്ടീരിയകളും ആണ് ദിവസവും മരിക്കുന്നത്.
>നിങ്ങള്‍ക്ക് വേണ്ടി അഥവാ നിങ്ങളുടെ ആയുസ്സ് നിലനിര്‍ത്താന്‍ വേണ്ടി എത്ര ഗിനി പന്നികളും മുയലുകളും തവളകളും ലാബോരടരിയില്‍ പരീക്ഷണത്തിനിടയില്‍ മരിക്കുന്നു...അപ്പോള്‍ പിന്നെ ....ആദ്യം പറഞത് ....ചെയ്യുകയല്ലേ നല്ലത്...
>നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന് എത്ര സസ്യങ്ങള്‍ ജീവന്‍ അര്‍പിക്കുന്നു.(സസ്യങ്ങള്‍ക്ക് ജീവന്‍ ഉണ്ടോ..?ആവോ..)
>നിങ്ങള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ എത്ര പുഴുക്കളെയും കൃമികളെയും ചതച്ച് അരക്കുന്നു...അപ്പോള്‍ പിന്നെ വാഹനങ്ങള്‍.....പിന്നേ ,...നിരോധിക്കെണ്ടാതുണ്ട്...
>നാളെ മുതല്‍ ലോകത്തുള്ള മുക്കുവന്‍മാര്‍കെതിരെ സമരം ചെയ്യുക.അവന്‍മാര്‍കെതിരെ കൊലകുറ്റത്തിന് കേസെടുക്കുക....കാരണം ഒരു എത്ര മീനുകലെയാണ് ഇവര്‍ കണ്ണില്‍ ചോര ഇല്ലാതെ ശ്വാസം മുട്ടിച്ചു കൊള്ളുന്നത്‌...ക്രൂരന്മാര്‍...
>പ്ലേഗ് വന്നാലും എലിയെ കൊല്ലരുത് ...എലിയെ കൊല്ലുന്നവന്‍മാര്‍ക്കെതിരെ എലി അവകാശ നിയമമനുസരിച്ച് കേസെടുക്കണം...
>വിര അസുഖത്തിന് നല്‍കുന്ന മരുന്നുകള്‍ നിരോധിക്കണം..വിരകള്‍ക്കും മറ്റേ ആ ....അവകാശം ഉണ്ടേ..





 ആത്മാവിന്റെ അസ്തിത്വം ചര്‍ച്ച ചെയ്യുന്നേടത്തു വന്ന് അന്‍സാര്‍ കുറിച്ചിട്ട കമന്റാണിത്.

വിഷയവുമായി ബന്ധമില്ലെങ്കിലും കൌതുകം തോന്നിയതിനാല്‍ പ്രതികരിക്കാമെന്നു വെച്ചു.

ആദ്യം ജന്തു സ്നേഹത്തെകുറിച്ചു പറയാം. ജന്തുക്കളെ വെറുതെ ഹിംസിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ മനുഷ്യരില്‍ കുറവാണെന്നാണ് എനിക്കു തോന്നുന്നത്. ഭക്ഷണത്തിനും നിലനില്‍പ്പിനത്യാവശ്യമായ ഘട്ടങ്ങളിലും നമ്മള്‍ ജന്തുക്കളെയും സസ്യങ്ങളെയും ഹിംസിക്കുന്നു എന്നതു സത്യം തന്നെ. അതു നമ്മുടെ കുറ്റമല്ലല്ലോ. പ്രകൃതിക്കു യാതൊരു നീതിബോധവും തിരിച്ചറിവും ഇല്ല എന്നതിന്റെ ദൃഷ്ടാന്തമാണു നമ്മള്‍ ജൈവലോകത്തു കാണുന്നതെല്ലാം,. ഓരോ ജീവിക്കും നിലനില്‍ക്കാന്‍ മറ്റനേകം ജീവികളെ ഹിംസിക്കേണ്ടി വരുന്നു. നീതിമാനായ ഒരു ദൈവത്തിന്റെ സമഗ്രാസൂത്രണവും സാന്നിധ്യവും പ്രകൃതിയില്‍ കാണുന്നേയില്ല. എങ്കിലും മനുഷ്യര്‍, ഒഴിച്ചു കൂടാത്ത സാഹചര്യത്തിലൊഴികെ ഇതരജീവികളെ ഉപദ്രവിക്കാറില്ല. എല്ലാ ജീവികളോടും ഒരു വൈകാരിക ജൈവബന്ധം മനുഷ്യര്‍ പുലര്‍ത്തിപ്പോരുന്നുമുണ്ട്. ‘ദൈവ’ത്തെക്കാള്‍ നീതിബോധം മനുഷ്യര്‍ക്കുണ്ട്. ഒരു ജീവിയെയും ഹിംസിക്കരുതെന്നുപദേശിക്കാനാണല്ലോ ബുദ്ധന്‍ അവതാരമെടുത്തത്.

ലോകമെമ്പാടും പരിഷ്കൃത മനുഷ്യര്‍ ജന്തുക്കളെ അനാവശ്യമായി പീഡിപ്പിക്കുന്നതിനെതിരെ നിരവധി നിയമങ്ങള്‍ നിര്‍മ്മിക്കുകയും അതു നടപ്പിലാക്കാന്‍ ബോധവല്‍ക്കരണം നടത്തുകയുമൊക്കെ ചെയ്തു വരുന്നു. ഭക്ഷണത്തിനായി അറുക്കുന്ന മൃഗങ്ങളോടു പോലും ക്രൂരമായി പെരുമാറുന്നതു ശിക്ഷാര്‍ഹമാണ്. പല രാജ്യങ്ങളിലും മൃഗങ്ങളെ അറുക്കുന്നതിനു മുമ്പ് ബോധം കെടുത്താന്‍ മരുന്നു നല്‍കണമെന്നു വ്യവസ്ഥയുണ്ട്.

ദൈവത്തെ പ്രീതിപ്പെടുത്താന്‍ ജന്തുക്കളെ ബലി നടത്തുന്ന ആചാരം പ്രാകൃത മനുഷ്യര്‍ അനുഷ്ടിച്ചിരുന്നതാണ്. അവര്‍ വേട്ടയാടി ഭക്ഷിച്ചിരുന്ന ജന്തുക്കളെ അവര്‍ അവരുടെ ദെവങ്ങള്‍ക്കായും ബലിയര്‍പ്പിച്ചു. അതൊക്കെ വളരെ അപരിഷ്കൃതമായ ആചാരങ്ങളാണെന്നു സാമാന്യ വിവേകവും സംസ്കാരവുമുള്ളവരൊക്കെ സമ്മതിക്കുന്നു. ഇസ്ലാമിന്റെ വക്താക്കള്‍ക്ക് അതൊന്നും സമ്മതിക്കാന്‍ നിവൃത്തിയില്ല. കാരണം അവരുടെ മതം ഇതൊക്കെ ദൈവത്തിന്റെ വെളിപാടാണെന്നു വിശ്വസിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നു എന്നതു മാത്രമാണു കാരണം.

ഒരു ജീവിയെയും ഉപദ്രവിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരാള്‍ ആത്മഹത്യ ചെയ്യേണ്ടി വരും എന്ന അന്‍സാറിന്റെ വാദം ഒരര്‍ത്ഥത്തില്‍ ശരി തന്നെ. ആത്മഹത്യ ചെയ്യുമ്പോഴും നമ്മുടെ ശരീരത്തില്‍ പരാന്നഭോജികളായി കഴിഞ്ഞിരുന്ന കുറെ ജീവികള്‍ നശിക്കുമെന്നതിനാല്‍ അതും തെറ്റു തന്നെ.! പക്ഷെ ഈ തെറ്റിനെല്ലാം ശിക്ഷയര്‍ഹിക്കുന്നതു ‘ദൈവം’ മാത്രമാണെന്നു പറയേണ്ടി വരും. കാരുണ്യംതൊട്ടു തീണ്ടിയിട്ടില്ലാത്ത ക്രൂരദൈവം!

ഇനി പ്രകൃതിയില്‍ കാണുന്ന തിന്മകളെല്ലാം മനുഷ്യര്‍ ചെയ്യുന്ന തെറ്റുകള്‍ക്കു ന്യായീകരണമായി അവതരിപ്പിക്കുകയാണെങ്കില്‍ നമ്മുടെ ശരി തെറ്റു സങ്കല്‍പ്പങ്ങളെല്ലാം അര്‍ത്ഥശൂന്യമാകും. പ്രകൃതി എല്ലാവരെയും ഒരിക്കല്‍ കൊല്ലുന്നു എന്നതിനാല്‍ നാം ചെയ്യുന്ന കൊലപാതകങ്ങളും ന്യായീകരിക്കപ്പെടാവതാണോ?

ഇനി അന്‍സാറിന്റെ മറ്റു പരിഹാസവാക്യങ്ങള്‍ നോക്കാം.

ഞാന്‍ നല്ല ഒരു നിരീശ്വര വാദിയാണ്..
ഭൂമി ഉള്‍പെടെയുള്ള ഗ്രഹങ്ങളും നക്ഷത്രങ്ങളും കൃത്യമായി കറങ്ങുന്നത് നല്ല ഒന്നാന്തരം വി-ഗാര്‍ഡിന്റെ മോട്ടോര്‍ പിടിപ്പിച്ചത് കൊണ്ടാണ്..പിന്നെ അതിനുള്ള കറന്റ്... അത് നമ്മുടെ കായംകുളം താപ വിദ്യുതി നിലയത്തില്‍ നിന്നും പോകുന്നു....അല്ലാതെ ദൈവം...ഛെ..

പിന്നെ നമ്മുടെ മനുഷ്യ ശരീരം ..നമ്മുടെ കയ്യും കാലും മറ്റേ......ഉം ഒക്കെ പിടിപ്പിക്കെനടത് ആ സ്ഥലങ്ങളില്‍ ഒന്നും അല്ലായിരുന്നു....ദൈവം എന്നത് ഉണ്ടായിരുന്നെങ്കില്‍ എങ്ങിനീയരിംഗ് ഒന്നും പഠിച്ചിട്ടില്ലാത്ത അങ്ങേരെ രണ്ട് ചീത്ത വിളിക്കാരുന്നു ...

ലക്ഷ കണക്കിന് മീറ്റര്‍ വരുന്ന ഞരന്പ്കളെ ഒരു മനുഷന്റെ ശരീരത്തില്‍ പിടിപ്പിച്ചത് ദൈവമൊന്നും അല്ലന്നേ ..എന്‍റെ വീടിന്‍റെ അപ്പുറത്തെ കോവാലന്‍ എന്ന് വിളിക്കപെടുന്ന യുക്തിവാദിയായ ഇലെക്ട്രീഷ്യന്‍ ആയിരുന്നു അത് പിടിപ്പിച്ചത് ...

ഒരു രഹസ്യം..എന്‍റെ വീട്ടിലെ പട്ടികളും കോഴികളും ഒക്കെ ഇണ ചേരുന്നത് ഇന്നലെ ഞാന്‍ കണ്ടു ,,, അത് ആരായിരിക്കും അവര്‍ക്ക് പഠിപ്പിച്ചു കൊടുത്തത്...ഓ മറന്നു അവര്‍ ഇന്നലെ ഒരു ബ്ലൂ ഫിലിമിന്റെ കാസറ്റ് കാണുന്നത് ഞാന്‍ കണ്ടു...അങ്ങനെ ആയിരിക്കും അവര്‍ അത് പഠിച്ചത്...

ഇന്നു എന്‍റെ വീട്ടിലെ പൂച്ച പ്രസവിച്ചു...ഇന്നലെ വരെ വളരെ ശാന്ത സ്വഭാവം ഉണ്ടായിരുന്ന അവള്‍ ഒരാളെയും അവളുടെ കുഞ്ഞിനെ അടുത്തേക്ക് അടുപ്പിക്കുന്നില്ല...അതിനോട് എന്തൊരു സ്നേഹം...നമ്മള്‍ അടുത്ത് ചെന്നാല്‍ അത് കടിച്ചു കീറാന്‍ വരും...അപ്പോള്‍ ആ ജീവിക്ക് അത് ഫീഡ് ചെയ്തു കൊടുത്തത്...ദൈവ .....ഛെ ..ഛെ അല്ലന്നേ,,,ആ പൂച്ച ഇന്നലെ ഇസ്ലാം സ്വീകരിച്ചു... ഏത് ....മനസ്സിലായില്ലേ....തീവ്രവാദം...

ആ പൂച്ചക്ക് ഇന്നലെ വരെ മുലപാല്‍ ചുരതുമായിരുനില്ല.പക്ഷെ ഇന്നു മുതല്‍... എടേ.. അത് അത് നമ്മുടെ കിഴക്ക് വശത്ത് കാണുന്ന പാല്‍ സൊസൈടിയില്‍ നിന്നും വാങ്ങിക്കുന്നതാനെന്നെ...



ആകാശം തൂണില്ലാതെ പൊന്തിച്ചു വെച്ചതു നിങ്ങള്‍ കാണുന്നില്ലേ? ; ആകാശത്തുനിന്നും മഴ വര്‍ഷിക്കുന്നതു കാണുന്നില്ലേ?; നിര്‍ജ്ജീവമായിക്കിടന്ന വരണ്ട മണ്ണ് ജീവസ്സുറ്റതായി മാറുന്നതു കാണുന്നില്ലേ? പക്ഷികളെ ആകാശത്തുനിന്നും വീഴാതെ പിടിച്ചുനിര്‍ത്തുന്നത് അല്ലാഹുവല്ലാതെ മറ്റാരാണ്? തുടങ്ങിയ ഖുര്‍ ആനിലെ ദൃഷ്ടാന്തവിവരണങ്ങള്‍ കാലഹരണപ്പെട്ടതിനാല്‍ മതവക്താക്കള്‍ ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാന്‍ ഇപ്പോള്‍ കൊണ്ടു വരുന്ന നവദൃഷ്ടാന്തങ്ങളാണു അന്‍സാറും അവതരിപ്പിക്കുന്നത്.

പ്രകൃതിയില്‍ മനുഷ്യന്‍ നോക്കിക്കണ്ട എല്ലാ പ്രതിഭാസങ്ങളും അവനില്‍ ഒരു കാലത്ത് അല്‍ഭുതം ഉളവാക്കിയിരുന്നു. എല്ലാറ്റിനും കാരണം പ്രകൃത്യതീതമായ ഏതോ ശക്തിയാണെന്നവന്‍ അനുമാനിച്ചു. അതിനു ദൈവം എന്നു പേരു വിളിക്കുകയും ചെയ്തു. ഒരു കാലത്ത് ഈ പ്രകൃതി പ്രതിഭാസങ്ങളെ നേരിട്ടു ദൈവമായി സങ്കല്‍പ്പിച്ച് അവയെ പ്രീതിപ്പെടുത്താനാണു മനുഷ്യര്‍ ശ്രമിച്ചിരുന്നത്. ഇടിയും മിന്നലും മഴയും മലയും മരവും മൃഗവും സൂര്യനും ചന്ദ്രനുമൊക്കെ ദൈവമായിരുന്നു.

പിന്നീട് ഓരോ പ്രതിഭാസവും പ്രകൃതിയുടെ തന്നെ ഭാഗമാണെന്നു തിരിച്ചറിയാന്‍ തുടങ്ങിയതോടെ അല്‍ഭുതങ്ങള്‍ അറിവുകളായി മാറി. വിശ്വാസങ്ങള്‍ക്കു പലതരം മാറ്റങ്ങളുണ്ടായി. ഇന്നു മഴ ഒരു ദൈവമല്ല. അതൊരു അല്‍ഭുതവുമല്ല. ഖുര്‍ ആന്‍ പറയുന്ന പോലെ അത് അല്ലാഹു ആകാശത്തുനിന്ന് അവന്റെ ഇഷ്ടാനുസരണം ഇറക്കിത്തരുന്നതാണെന്ന് ഇന്നു മൂന്നാം ക്ലാസിലെ ശാസ്ത്രം പഠിച്ച കുട്ടി പോലും വിശ്വസിക്കുന്നില്ല. മഴ ഭൂമിയില്‍ തന്നെ നടക്കുന്ന ഒരു സാധാരണ പ്രതിഭാസമാണെന്ന് എല്ലാവരും തിരിച്ചറിയുന്നു.
അങ്ങനെ പല ദൈവങ്ങളും ദൈവങ്ങളല്ലാതാവുകയും പല ദൈവികദൃഷ്ടാന്തങ്ങളും ദൃഷ്ടാന്തങ്ങളല്ലാതാവുകയും ചെയ്തു. അതുകൊണ്ട് പ്രകൃതിയിലെ അല്‍ഭുതങ്ങള്‍ ഇല്ലാതാവുന്നില്ല. പ്രകൃതിരഹസ്യങ്ങളുടെ ഓരോ ചുരുളും അഴിയും തോറും കൂടുതല്‍ അല്‍ഭുതങ്ങളിലേക്കു നമ്മള്‍ കടന്നു ചെല്ലുകയാണു ചെയ്യുന്നത്. ശാസ്ത്രീയാന്യേഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഇന്നത്തെ അല്‍ഭുതങ്ങളും അല്‍ഭുതമല്ലാതാകും. അതൊക്കെ നമുക്കു പ്രകൃതിനിയമങ്ങളുടെ പരിധിയില്‍നിന്നുകൊണ്ടു തന്നെ വിശദീകരിക്കാനും കഴിയും.

അന്‍സാര്‍ പറഞ്ഞ ഉദാഹരണങ്ങള്‍ നോക്കാം:

1. ഗ്രഹങ്ങളും നക്ഷത്രങ്ങളും കൃത്യമായി കറങ്ങുന്ന....

അതൊന്നുംകൃത്യമായി കറങ്ങുന്നില്ല എന്നതാണു സത്യം. നമ്മള്‍ വളരെ ചെറിയ ഒരു കാലദൈര്‍ഘ്യത്തിനുള്ളില്‍ സൂക്ഷ്മതലത്തില്‍ മാത്രം വീക്ഷിക്കുമ്പോള്‍ എല്ലാം കൃത്യമാണെന്നു നമുക്കു തോന്നുന്നുവെന്നേയുള്ളു. പ്രപഞ്ചം ഒരു ക്രമവുമില്ലാത്ത പൊട്ടിത്തെറിയാണെന്നു സ്ഥൂലമായി നിരീക്ഷിച്ചാല്‍ കണ്ടെത്താനാവും. ഭൂമി സൂര്യനെ ചുറ്റുന്നതിലും ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതിലുമൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ദീര്‍ഘമായ സമയമെടുക്കുന്നതിനാല്‍ നമുക്കാ മാറ്റം പ്രത്യക്ഷത്തില്‍ അറിയാന്‍ പറ്റുന്നില്ല എന്നേയുള്ളു. ചന്ദ്രന്‍ ഭൂമിയില്‍നിന്നും അകന്നുകൊണ്ടിരിക്കുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിലും പരിക്രമണസമയത്തിലും വ്യത്യാസം വരുന്നുണ്ട്. നക്ഷത്രസമൂഹങ്ങള്‍ തമ്മില്‍ അകന്നുകൊണ്ടേയിരിക്കുന്നു. ഒന്നിനും സ്ഥൂലതലത്തില്‍ കൃത്യതയില്ല. പ്രകൃതിയിലെ നീതിയെ കുറിച്ചു പറഞ്ഞപോലെത്തന്നെ ഇവിടെയും കൃത്യമായ ആസൂത്രണമോ കുറ്റമറ്റ സംവിധാനമോ ഒന്നുമില്ല. ഗ്രഹങ്ങളും നക്ഷത്രങ്ങളും കൂട്ടിമുട്ടി നശിക്കുന്നു. നെബുലകളില്‍നിന്നും പുതിയവ ഉണ്ടാകുമ്പോള്‍ ‍തന്നെ നക്ഷത്രങ്ങള്‍ ഇല്ലാതാകുന്നുമുണ്ട്. ആകെക്കൂടി ഒരു ക്രമവുമില്ലാത്ത ഒരു പൊട്ടിത്തെറി മാത്രമാണു പ്രപഞ്ചം. ഭൂമിയുടെ ആകൃതി പോലും പെര്‍ഫെക്റ്റായിട്ടില്ല. ആകാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓരോ വര്‍ഷവും ഒരു ലക്ഷത്തിലധികം ഭൂകമ്പങ്ങളാണുണ്ടാകുന്നത്. എങ്കില്‍ അതിന്റെ ആസൂത്രണം ബുദ്ധിമാനായ ഒരു എഞ്ചിനിയറുടെ വകയാണെന്നു പറയാനാകുമോ? ഇത് അന്‍സാറും കൂട്ടരും അവതരിപ്പിക്കുന്ന വാദത്തിന്റെ ഒരു മറുവശം ചൂണ്ടിക്കാണിക്കാന്‍ വേണ്ടി മാത്രം പറഞ്ഞുവെന്നേയുള്ളു.

നമുക്കറിയാത്ത കാര്യങ്ങളെയൊക്കെ ഒരു ദൈവത്തിന്റെ തലയില്‍ കെട്ടിവെക്കാന്‍ എളുപ്പമാണ്. അതിനു പ്രത്യേകിച്ചൊരു അന്യേഷണമോ തെളിവോ ഒന്നും വേണ്ടല്ലോ!

2.മനുഷ്യശരീരത്തിലെ അല്‍ഭുതങ്ങള്‍ . ലക്ഷക്കണക്കിനു കിലോമീറ്റര്‍ നീളമുള്ള ഞരമ്പുകള്‍ പ്ലമ്പു ചെയ്യാന്‍ ഒരു ദൈവത്തിനല്ലാതെ ആര്‍ക്കെങ്കിലും കഴിയുമോ?

അല്‍ഭുതം തന്നെ ഇതൊക്കെ . ആ കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ജീവികളില്‍ ഇത്രയും സങ്കീര്‍ണ്ണമായ ഘടന എങ്ങനെ വികസിച്ചു വന്നു എന്ന് ജീവശാസ്ത്രം ഇന്നു വിശദീകരിക്കുന്നു. കേവലം ഒരു തന്മാത്രാ ഘടനയില്‍ നിന്നാരംഭിച്ച ജൈവ പരിണാമം കോടാനു കോടി വര്‍ഷങ്ങളിലൂടെ കോടാനുകോടി ജീവിവര്‍ഗ്ഗങ്ങളിലൂടെ കോടാനുകോടി തലമുറകളിലൂടെ ക്രമാനുഗതമായി എങ്ങനെ സങ്കീര്‍ണഘടന കൈവരിച്ചു എന്നതിന്റെ ഏകദേശ വിശദീകരണം ശാസ്ത്രം നല്‍കുന്നു. ഏറ്റവുമൊടുവില്‍ ജനിതകപരമായ രഹസ്യങ്ങളുടെ ചുരുള്‍ കൂടി അഴിയുന്നതോടെ പരിണാമത്തിന്റെ ചാലകശക്തി പ്രകൃതിക്കതീതമല്ല എന്നു മനസ്സിലാക്കാനും ജീവന്‍ എന്ന അല്‍ഭുതപ്രതിഭാസത്തെ മനുഷ്യന്റെ നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ സാധ്യമാണെന്നും തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ‘ദൈവം’ സൃഷ്ടിച്ചിട്ടില്ലാത്ത പുതിയ ജീവികളെ ജനിതക എഞ്ചിനിയറിങ്ങിലൂടെ മനുഷ്യനു സൃഷ്ടിക്കാന്‍ കഴിയുന്നു. നമുക്കു വിശദീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളൊക്കെ ദൈവം എന്ന ഒരു സങ്കല്‍പ്പത്തില്‍ കെട്ടിയിടാന്‍ ശ്രമിക്കുന്നതിനു പകരം നാളെ അതിനൊക്കെ വിശദീകരണം നല്‍കാന്‍ കഴിയും എന്നു , ഇതു വരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ നമുക്കു പറയാന്‍ കഴിയും.

ഇനി ദൈവമാണിതിന്റെയൊക്കെ ആസൂത്രകന്‍ എന്നു സമ്മതിച്ചാല്‍തന്നെ , ദൈവത്തിനു മതങ്ങള്‍ പറയുന്ന ഒരു ക്വാളിറ്റിയും ഇല്ലെന്നല്ലേ വരുന്നത്? സര്‍വ്വശക്തനായ ഒരു ദൈവത്തിന് ഈ പ്രപഞ്ചത്തിന്റെ ഇന്നത്തെ ഘടന രൂപപ്പെടുത്തിയെടുക്കാന്‍ കോടാനുകോടി കൊല്ലങ്ങളുടെ ക്രമാനുഗതവികാസപരിണാമപ്രക്രിയ വേണ്ടി വരുന്നതെങ്ങനെ? ഒന്നും പൂര്‍ണ്ണതയിലെത്താതെ ഇപ്പോഴും പരിണമിച്ചുകൊണ്ടിരിക്കുന്നതെന്തുകൊണ്ട്?

ഒരു കാര്യം ഉണ്ടാകണമെന്നു വിചാരിച്ചാല്‍ അപ്പോള്‍ തന്നെ അതു 100% പെര്‍ഫെക്റ്റായി ഉണ്ടാകേണ്ടതല്ലേ? [കുന്‍ ഫയകൂന്‍]

ദൈവത്തിന്റെ സൃഷ്ടിയിലുടനീളം ERRORS ന്യൂനതകള്‍ കാണപ്പെടുന്നതെന്തുകൊണ്ട്? അങ്ങേതിലെ കോവാലന്‍ പ്ലംബ് ചെയ്യുമ്പോള്‍ സംഭവിക്കുമ്പോലെ ദൈവത്തിന്റെ പമ്പും മോട്ടോറുമൊക്കെ ജന്മനാ കേടുള്ളതായി [manufacturing deffect]കാണ‍പ്പെടുന്നതെന്തുകൊണ്ട്? ആ കേടുകള്‍ പലപ്പോഴും ബൈപാസ് സര്‍ജറിയും ഹൃദയമാറ്റശസ്ത്രക്രിയയും മറ്റും വഴി മനുഷ്യര്‍ക്കു റിപ്പയര്‍ ചെയ്യേണ്ടി വരുന്നതെന്തുകൊണ്ട്? സര്‍വ്വശക്തന്റെ കൈപ്പിഴകള്‍ അല്‍പ്പശക്തന്‍ തിരുത്തുകയെന്നു വെച്ചാല്‍? അതു മൂപ്പര്‍ക്കു കുറച്ചിലല്ലേ?

 മനുഷ്യന്‍ എന്ന ജീവിയെ മാത്രം മണ്ണു കുഴച്ചുണ്ടാക്കി ജീവനൂതി എന്നൊക്കെ പറയുന്നത് ശുദ്ധ വിഡ്ഡിത്തമാണെന്നു ജൈവപരിണാമത്തിന്റെ ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞതല്ലെ? മനുഷ്യന്‍ മാത്രം ഒരു പ്രത്യേക സൃഷ്ടിയാണെങ്കില്‍ മനുഷ്യനോട് ഇത്രയും സാമ്യമുള്ള ചിമ്പാന്‍സിയും ഗോറില്ലയുമൊക്കെ ദൈവം മനുഷ്യനെ കണ്‍ഫ്യൂസ് ചെയ്യാനായി പ്രത്യേകം സൃഷ്ടിച്ചതായിരിക്കണം! വല്ലാത്തൊരു പഹയന്‍ തന്നെ ഈ ദൈവം!


ഒരു രഹസ്യം..എന്‍റെ വീട്ടിലെ പട്ടികളും കോഴികളും ഒക്കെ ഇണ ചേരുന്നത് ഇന്നലെ ഞാന്‍ കണ്ടു ,,, അത് ആരായിരിക്കും അവര്‍ക്ക് പഠിപ്പിച്ചു കൊടുത്തത്...ഓ മറന്നു അവര്‍ ഇന്നലെ ഒരു ബ്ലൂ ഫിലിമിന്റെ കാസറ്റ് കാണുന്നത് ഞാന്‍ കണ്ടു...അങ്ങനെ ആയിരിക്കും അവര്‍ അത് പഠിച്ചത്...

ഇന്നു എന്‍റെ വീട്ടിലെ പൂച്ച പ്രസവിച്ചു...ഇന്നലെ വരെ വളരെ ശാന്ത സ്വഭാവം ഉണ്ടായിരുന്ന അവള്‍ ഒരാളെയും അവളുടെ കുഞ്ഞിനെ അടുത്തേക്ക് അടുപ്പിക്കുന്നില്ല...അതിനോട് എന്തൊരു സ്നേഹം...നമ്മള്‍ അടുത്ത് ചെന്നാല്‍ അത് കടിച്ചു കീറാന്‍ വരും...അപ്പോള്‍ ആ ജീവിക്ക് അത് ഫീഡ് ചെയ്തു കൊടുത്തത്...ദൈവ .....ഛെ ..ഛെ അല്ലന്നേ,,,ആ പൂച്ച ഇന്നലെ ഇസ്ലാം സ്വീകരിച്ചു... ഏത് ....മനസ്സിലായില്ലേ....തീവ്രവാദം...

ആ പൂച്ചക്ക് ഇന്നലെ വരെ മുലപാല്‍ ചുരതുമായിരുനില്ല.പക്ഷെ ഇന്നു മുതല്‍... എടേ.. അത് അത് നമ്മുടെ കിഴക്ക് വശത്ത് കാണുന്ന പാല്‍ സൊസൈടിയില്‍ നിന്നും വാങ്ങിക്കുന്നതാനെന്നെ...



ബ്ലൂ ഫിലിം കണ്ടു പഠിച്ചതായിരിക്കില്ല; അല്ലാഹു ഓരോ പട്ടിയുടെയും കോഴിയുടെയും പിന്നാലെ നടന്നു പഠിപ്പിച്ചതാകും അല്ലേ? പൂച്ച പെറ്റേടത്തൊക്കെ ചെന്നു മൂപ്പര് പൂച്ചക്കു പറഞ്ഞു കൊടുത്തതാകും ചീറാനും മാന്താനുമൊക്കെ! പാല്‍ സൊസൈറ്റിയിലേക്കു പോകും വഴിക്കു വെച്ചു അങ്ങേര് പൂച്ചയെ തടഞ്ഞു നിര്‍ത്തി അതിന്റെ മുലയില്‍ പാല്‍ ഫില്ലു ചെയ്തു കൊടുത്തു അല്ലേ?

ഇതൊക്കെ ബാലിശമായ വാദക്കസര്‍ത്തുകളാണല്ലോ സുഹൃത്തേ. ഓരോ ജീവിക്കും അതിന്റെ തനതു സ്വഭാവവും രൂപവുമൊക്കെ തലമുറകള്‍ കൈമാറി പകരാനും ആ സ്വഭാവസവിശേഷതകള്‍ നിലനിര്‍ത്താനും സഹായകമാകുന്നത് അതാതു ജീവിയുടെ കോശങ്ങള്‍ക്കകത്തെ ജനിതകഘടകങ്ങളാണെന്നു ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഓരോ സവിശേഷതയെയും പ്രതിനിധാനം ചെയ്യുന്ന പ്രത്യേക ജീനുകളെ വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യയും പുരോഗമിക്കുന്നു. പറഞ്ഞു വരുന്നത് എല്ലാ ജന്തുക്കളെയും അവയുടെ സ്വഭാവം പരിശീലിപ്പിക്കാന്‍ ഒരു ദൈവം ഓടി നടന്ന് പെടാപ്പാടു പെടുന്നൊന്നുമില്ല എന്നും ജൈവലോകത്തെ ഇത്തരം എല്ലാ അല്‍ഭുതങ്ങളും ജൈവരസതന്ത്രപരമായും ജനിതകവിജ്ഞാനപരമായുമൊക്കെ വിശദീകരിക്കാന്‍ കഴിയും എന്നുമാണ്..
പക്ഷെ എത്ര വിശദീകരിച്ചാലും പ്രപഞ്ചത്തിലെ അല്‍ഭുതങ്ങള്‍ അവസാനിക്കുന്നില്ല. അതുകൊണ്ടു തന്നെ മനുഷ്യര്‍ക്കറിയാന്‍ കഴിയാത്ത അനേകം കാര്യങ്ങള്‍ പിന്നെയും അവശേഷിക്കും. അറിയാന്‍ പാടില്ലത്തതൊക്കെ ദൈവം സൃഷ്ടിക്കുന്നതും നിയന്ത്രിക്കുന്നതും എന്നു മാത്രം വിശദീകരിച്ചാല്‍ വിശ്വാസിക്കു പണി എളുപ്പമായി. പക്ഷെ സത്യങ്ങള്‍ അന്യേഷിച്ചു കണ്ടെത്താന്‍ ശ്രമിക്കുന്ന മനുഷ്യനെ ആ വിശദീകരണം ഒരു കാലത്തും തൃപ്തിപ്പെടുത്തുന്നില്ല.

നബിയും കൂട്ടരും ജീവിച്ചിരുന്ന കാലത്ത് മഴ എന്നാല്‍ അത് അല്ലാഹു ആകാശത്തുനിന്നും ഇറക്കിത്തരുന്ന ഒരല്‍ഭുതപ്രതിഭാസം ആയിരുന്നു. എന്നാല്‍ ആ വിശദീകരണം കൊണ്ടു മാത്രം തൃപ്തി വരാത്ത അന്യേഷണകുതുകിയായ മനുഷ്യര്‍ മഴയുടെ രഹസ്യം കണ്ടെത്തി. അത് ഭൂമിയില്‍ തന്നെ നടക്കുന്ന ഒരു ഭൌതികപ്രതിഭാസമാണെന്നു നമുക്കെല്ലാം ബോധ്യമായി. ഇവിടെ അല്ലാഹു ഇറക്കുന്നതാണു മഴ എന്ന പ്രസ്താവനയെ നമുക്കൊന്നു പരിശോധിക്കാം. മഴ പെയ്യാന്‍ കാരണമാകുന്ന ഭൌതിക സാഹചര്യങ്ങളില്‍ എവിടെയാണ് അല്ലാഹുവിന്റെ റോള്‍? സൂര്യന്റെ ചൂട് ഭൂമിയിലെത്തിക്കാന്‍ അല്ലാഹു പ്രത്യേകമായി വല്ലതും ചെയ്യുന്നുണ്ടോ? ജലം ഭാഷ്പീകരിക്കുന്നേടത്ത് അല്ലാഹു വല്ലതും ചെയ്യുന്നുണ്ടോ? .. ഇല്ല. എല്ലാം പ്രത്യേക പ്രകൃതിനിയമങ്ങളാല്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു എന്നേ പറയാന്‍ പറ്റൂ. അല്ലാതെ പ്രകൃതിയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെയും ദൈവം നേരിട്ടിടപെട്ടുകൊണ്ടു നിയന്ത്രിക്കുന്നു എന്നു പറയാനാവില്ല. പക്ഷികള്‍ വീഴാതെ പറക്കുന്നത് അല്ലാഹു അവയെ പിടിച്ചു വെക്കുന്നതുകൊണ്ടാണോ? ആ പിടിച്ചു വെക്കല്‍ വായുവിന്റെ മര്‍ദ്ദമല്ലേ? അപ്പോള്‍ വായുമര്‍ദ്ദമാണോ അല്ലാഹു?

ഈ പ്രകൃതി നിയമവ്യവസ്ഥയുടെ ആകെത്തുകയാണോ ദൈവം? അതോ എല്ലാ വ്യവസ്ഥയും സംവിധാനിച്ചുവെച്ച് അതിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണോ ദൈവം? ...ആ ദൈവത്തിനു വിവേകവും തിരിച്ചറിവുമുണ്ടോ? .. അങ്ങനെ ഒരായിരം ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു. ..എനിക്കതേകുറിച്ചൊന്നും ഒരറിവും ലഭിച്ചിട്ടില്ല.

അതുകൊണ്ടു തന്നെ അറിയാവുന്ന പ്രകൃതി രഹസ്യങ്ങളെക്കുറിച്ചല്ലാതെ പ്രകൃതിക്കപ്പുറത്തെ യാതൊരു കാര്യവും ഉറപ്പിച്ചു പറയാനോ കണ്ണടച്ചു വിശ്വസിക്കാനോ കണ്ണടച്ചു നിഷേധിക്കാനോ ഞാനില്ല. എനിക്കറിയില്ല എന്നതാണ് ഈ കാര്യത്തില്‍ എന്റെ സുവ്യക്തമായ നിലപാട്.

പക്ഷെ മതങ്ങള്‍ പരിചയപ്പെടുത്തുന്ന കുട്ടിദൈവങ്ങളെ ഞാന്‍ നിഷേധിക്കുന്നു. കാര്യകാരണസഹിതം. അതാണു ഞാന്‍ എന്റെ കുറിപ്പുകളിലൂടെ വിശദീകരിക്കുന്നത്.

ചര്‍ച്ച തുടരാം....!

338 comments:

«Oldest   ‹Older   201 – 338 of 338
സുശീല്‍ കുമാര്‍ said...

..naj said...
Suseel,
said
"""ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്‌
വേണം ധര്‍മ്മം, വേണം ധര്‍മ്മം, വേണം ധര്‍മ്മം യഥോചിതം- സഹോദരന്‍ അയ്യപ്പന്‍""

Ha Ha,

What a great joke !

ഉറക്കെ ചിരിക്കല്ലേ നാജേ, ഈ ജോക്കിന്‌ കുറച്ചേറെ പഴക്കമുണ്ടിഷ്ട്ടാ. മറ്റു മതങ്ങളെ താരതമ്യം ചെയ്ത് തെരഞ്ഞെടുക്കും മുമ്പ് ശ്രീനാരായണഗുരുവിനെയും സഹോദരന്‍ അയ്യപ്പനെയും, ബ്രഹ്മാനന്ദശിവയോഗിയെയും ഒന്നും വായിച്ചില്ലേ; അല്ലെങ്കില്‍ എന്തിനു വായിക്കണം, എല്ലാം ഞമ്മളുടെ കിത്താബിലുണ്ടല്ലോ അല്ലേ?

..naj said...

Jabbar Master,

long paste.

But I will explain where u missing, in short.

an exa.

"Being a "teacher" who can foresee which of his student in the class (his kingdom) will pass in the examination, who will get top rank. similarly, "For us" God, he is the "creator" all seeing and all knowing of his creation can see (not forsee, he is beyond time not like us). So for a teacher even he/she knows who will pass, she will conduct a test for them in order to let all know with proof how they are ranked. So for God.....

will continue..

..naj said...

""ഉറക്കെ ചിരിക്കല്ലേ നാജേ, ഈ ജോക്കിന്‌ കുറച്ചേറെ പഴക്കമുണ്ടിഷ്ട്ടാ. മറ്റു മതങ്ങളെ താരതമ്യം ചെയ്ത് തെരഞ്ഞെടുക്കും മുമ്പ് ശ്രീനാരായണഗുരുവിനെയും സഹോദരന്‍ അയ്യപ്പനെയും, ബ്രഹ്മാനന്ദശിവയോഗിയെയും ഒന്നും വായിച്ചില്ലേ; അല്ലെങ്കില്‍ എന്തിനു വായിക്കണം, എല്ലാം ഞമ്മളുടെ കിത്താബിലുണ്ടല്ലോ അല്ലേ""

All these are influenced and inspired by Holy Quran, Oneness of God (without image/statue), Equality, Forbidding liquor and all such...
(then what happened Guru's followers, they become abkaris....)

Don't you know that !

..naj said...

Those reformists were fed up with discrimination/caste/savarna system in their religion which is the reason why they become as such.

But in Islam no space for such , because Islam practically implimented a system which away from such discrimination and caste, liquor, interest.....

So

അപ്പൂട്ടൻ said...

Naj,
I thought of putting no more comment here because, as I said, I felt guilty a bit that I am beginning to question someone's belief, which I don't want to do.
But unfortunately, the last two comments which you had put here is of sheer ignorance.
All these are influenced and inspired by Holy Quran, Oneness of God (without image/statue), Equality, Forbidding liquor and all such...
First, let’s take the words which Susheel Kumar had put. It’s says no to God. Did that come from Quran.
Probably, you had Sree Narayana Guru’s words “Oru jaathi, oru matham, oru daivam manushanu” in mind. If you look at the context on which he said this, you would know better not to talk about any holy book. And to say that Narayana Guru said this on influence from Quran, then he would have said many others which can be attributed to many verses in Bible or Vedas or Gita, then where would you stand?
(then what happened Guru's followers, they become abkaris....)
Those reformists were fed up with discrimination/caste/savarna system in their religion which is the reason why they become as such.
But in Islam no space for such , because Islam practically implimented a system which away from such discrimination and caste, liquor, interest.....

About followers becoming abkaris, probably you are talking about a select few (I don't want to give any specific names). I too know about quite a few Muslims who drink liquor, who are indulged in rape cases, who would lend money on interest.... anything that the religion is against. Please, don't be that silly to generalize based on a few.
Now to reformists. If you don't misunderstand, let me give you another example. How many reformists have come from countries (or princely states) ruled by cruel monarchs? (I remember you gave the example of Stalin some time earlier). That would be practically nil, at least during their rule. So.....
Not having Reforms doesn't mean everything is fine, it would also not happen if there is fear, if the upper class in the society opresses the lower class. So, have your pick.
We know instances about Muslim fundamentals issuing fatwas, what is that all about? What happened to Chekannur Maulavi? (I know you may not consider him as a reformist)
Caste system was an ugly thing in the Hindu society, probably the ugliest ever. And it is true that there were lot of reformists who fought against that.
But in which world are you when you say Islam practically implemented a world equal-to-all? Do you mean to say that there is absolutely no discrimination, on social status, on monetory status, on sex, between religious groups..... You are living in a dream world.
Reformists are not born, they are made out of the problems that a society faces. But that is the way a society should evolve. To put an iron wall, either on mind, on brain or to the outside world is not going to help the society.

Anonymous said...

ഇവരുടെ കാര്യം കഷ്ടം തന്നെ..ഭൂമിയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാരെന്നു കണക്കാക്കപ്പെടുന്ന ഇവര്‍ക്ക് മരണശേഷം നരകത്തില്‍ കിടന്ന്‌ നരകിക്കാനാണ്‌ യോഗം..എസ്റ്റോണിയക്കാരുടെ
കാര്യമാണ്‌ കൂടുതല്‍ കഷ്ടം!!!!!!!!!!!!!.....

http://en.wikipedia.org/wiki/Irreligious

ഈ കണക്കെടുപ്പില്‍, ഈ ബ്ലോഗിലൂടെ നാം അറിയുന്ന യുക്തിവാദികളും മതങ്ങളില്‍ വിശ്വസിക്കാത്തവരും ചിലപ്പോള്‍ പെട്ടിട്ടുണ്ടാവില്ല. അങ്ങനെയുള്ളവര്‍കൂടി ഈ ലിസ്റ്റില്‍ ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നുകൂടെ ചിന്തിക്കുക....

Anonymous said...

ഈ യൂറോപ്യന്മാരുടെ ഒരു കാര്യം..
http://en.wikipedia.org/wiki/File:Europe-atheism-2005.png

Anonymous said...

"Is [God] willing to prevent evil, but not able? then is he impotent. Is he able, but not willing? then is he malevolent. Is he both able and willing? whence then is evil?"

നൂറ്റാണ്ടുകള്‍ക്കു മുമ്പ് എപിക്യൂറൈയസ് ചോദിച്ചത് ഇന്നും പ്രസക്തം!

Anonymous said...

"Being a "teacher" who can foresee which of his student in the class (his kingdom) will pass in the examination, who will get top rank. similarly, "For us" God, he is the "creator" all seeing and all knowing of his creation can see (not forsee, he is beyond time not like us). So for a teacher even he/she knows who will pass, she will conduct a test for them in order to let all know with proof how they are ranked. So for God.....

ഓരോരുത്തരും ജനിക്കും മുമ്പേ അവരുടെ തലവിധി തീരുമാനിക്കുകയും ഒരു കിതാബില്‍ അതൊക്കെ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സ്കൂളിലങ്ങനെയല്ലല്ലോ. കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാന്‍ വരുമ്പോള്‍തന്നെ അവന്റെ എസ് എസ് എല്‍ സി സര്‍ടിഫിക്കറ്റ് തയ്യാറാക്കി വെക്കുമോ?

..naj said...

Appoottan,

This is in reply to the above as well as to see how your mind works.
A time where all kind discrimination was practiced like today,
A man actively involved and addressed people and said to them.
Away from discrimination as you all are the children of Same parent.
No one is superior than others and none have power on others.
Your creator is one and the one who is “pious”
(doing all good deeds for human) is superior among you in his sight.
Forbids evil act, away from exploiting, help the poor, practice interest free,
Forbids Cultivation and consumption of liquor etc….
By his (he alone) teachings, those who are discriminated, exploited, abused, destituted
People from a society like what we see now around accepted his teachings and submitted (in Arabic=Islam) to the creator which is spread throughtout the world.
OK now,
You accept Guru’s word, then 1400 yrs. Ago a man brought the message and society accepted, so what reason you have to reject the same while billions accepted the message.
Tell me Guru’s followers, (Ezhavas SNDP), If a non-muslim want to accept Islam, it is so easy to embrace it as there is no caste.
But tell me, If I want to accept Hinduism in what caste, the society will see me,
If I am a parayan/ Pulayan, will they allow me to join with SNDP ?...
So what all these ….
Tell me sincerely.

അപ്പൂട്ടൻ said...

Naj,
This goes off-track, still I think I have an obligation to respond to this comment.
1. Knowing a values from a social reformer and following their current followers are entirely different. If I say that I like Gandhian principles, then does that mean that I'm in the Congress Party? If I read Das Kapital, I can't be termed to be a member of CPI(M). So please don't confuse between Sri Narayana Guru and the current SNDP (and equally important, Quran and the current Muslim community)
2. I have never commented on what has been stated in Quran, that is for people like you or Jabbar (though the two extremes in this regard) to say, since you have read it much more. When I went on for a criticism of any sort, I was talking only about what we see now, and was not, anywhere, saying that this was all due to Quran, plus some contradictions which I saw in your own comments. But when I felt that there is a possibility of crossing the limit, I chose to stop.
3. This is probably one mistake which, to me, you are doing, that to defend the society rather than the holy text and its teachings. Whatever great ideas that have come in the religious text is not being followed, and Islam is no exception. You can argue that anyone can join Islam and there is no caste. But what matters is the acceptance in the society. Do you mean to state that there is absolutely no discrimination, even based on money or social status? C’mon, be practical.
4. When you talk about the message that is 1400 yrs old, then there is another message 2000 years old, and other messages older than that. If a single God is the only difference in your texts, then it doesn't make any difference whatsoever, as long as you stick to the values stated in them.
5. Sri Narayana Guru was stressing more about Caste than God in his words because fights between believers of various Gods have rarely caused problems here.
6. I don't subscribe to any Caste/Religion based associations, be it SNDP or NSS or Yogakshemasabha or VHP.
7. I don't want to lead a life purely based on books or teachings. Experience is man's best teacher. If one fails to learn from that, no book can ever help him. I learn the teachings, which helps me become a better human being, but ultimately, my values lead me and my conscience is my God.
8. Finally, I'm not sure whether you read my comments properly before jumping into a conclusion. I had, in my earlier comment, stated Caste system was an ugly thing in the Hindu society, probably the ugliest ever. I don't stand here representing any religion, and I'm sincere about that (else I would've talked the same language which many anonies have said).
Now, it's your turn to be sincere, where do you stand? As someone who holds Quran closer, or someone who holds the Muslim population closer? Of course, you need not give me an answer if you really feel there is no difference between the two.

സുശീല്‍ കുമാര്‍ said...

"മതമേതായാലും മനുഷ്യന്‍ നന്നാവില്ല"-സഹോദരന്‍ അയ്യപ്പന്‍.

ഇതു ഖുറാനിലെ ഏത്‌ അദ്ധ്യായത്തില്‍നിന്ന്‌ എടുത്തതാണ്‌ നാജേ?

..naj said...

Suseel Kumar,

Quran strongly object such "Matham" which makes discrimination and Priesthood exploitation" As Ayyappan said,
If they follow such matham, they would not be good.

Islam is not a "Matham".
Ist you learn it not from Jabbar master Blog.

Read Quran from the beginning to end.

Then come to me, I am here to answer you.

For now, you are totally ignorent about Islam. Even you take it as "Matham". If you read Quran, you will know it is not a "Religion" but rather it is socio-financial-equality-priesthoodless-all which adhered to one's practical life which is known as "ISLAM", not representing any geographical-Human named religius identity, rather it is a term used by its characteristic.

If you people made it to be known as Religion from your religious environment, it is not our problem.

..naj said...

Appottan,
said
"""Now, it's your turn to be sincere, where do you stand? As someone who holds Quran closer, or someone who holds the Muslim population closer? Of course, you need not give me an answer if you really feel there is no difference between the two.""

I never take namesake muslims in number and it has no value before creator. It is a qualification by the principles which is implimented in one's life and they are the one who known to be "muslims" (by actions, not by birth identity)before the creator.
So I am closer to one who are completely abide by Quran. This is only reason why I cannot hate human and discriminate. Pulaya, Paraya, Kanakka, etc. all are my friends even there is discrimination among their society (Nair, Namboori, etc.) and I am sad to see their feelings as they are born like me/us.
If you get me, this is my answer

അപ്പൂട്ടൻ said...
This comment has been removed by the author.
അപ്പൂട്ടൻ said...

Naj,
Well defended. I knew you'd answer only this way. To be honest, I feel you would struggle to find many such people, who are pious enough. That's not the fault of Quran or Bible or any holy book, it's man who made a mess of it.
Now, to the beliefs. When you see that there is Caste discrimination or priesthood in other religions, those are not things which are designed by the respective religions themselves. Man has designed so many things which would suite the powers-to-be and this is not the fault of anyone who thought of and brought in such philosophies. So, if you look only from outside, it's all dark.
I saw a challenge too, to learn Quran first. I can put the same challenge to you too, to learn the Vedas or Upanishads or Bible and then tell me whether you see anything like what you see now, but that's waste of time.
When you say Islam is not a religion and all others are, then hats off, that you have not seen the other side. If you have option to see Wikipedia, then check this out "The characteristic of comprehensive tolerance to differences in belief and Hinduism's dogmatic openness makes it difficult to define it as a religion according to the traditional Western conceptions". This is not stated by any hard-core Hindu believer, but by someone neutral.
When you see the caste discriminations, you were sad, even I am. It is something that has been a real black-mark in Indian history and we are still unable to get out of it.
I can state numerous examples that way, for I too had quite a few Muslim friends, struggling to arrange money to go overseas, struggling to get their sisters married off, unhappy to see their sisters unable to go for higher education...... (these are not cooked up stories, honestly, and were not just restricted to Muslim friends either) I don’t pick up these as problems with the Community as most of them were financial issues, but the fact remains that these friends were not helped even by people near to them. We see real social issues in newspapers, but I don’t want to dwell into those.
All I say here is to be a bit more open to things around you. When you hold your holy book up and say that it is "the-chosen", I had to put my comments in. I'm not a believer of "the-best", I always know that there is a need to improve, no matter what the subject in hand is. I would have done the same if I find someone upholding a Bible or Gita and say that there is nothing above it. I've grown up seeing and hearing these Hindu epics, so I'm more comfortable on that, that's all. But I would never say that this is the best you can see in the universe. If I had the same free-will and same strength-to-think even if I'm born in any other religion (again, something that is noted in the SSLC book), I would have said the same.
In my opinion, that's the insight which makes man better, that we still have lots to learn.
I'm opting out of this discussion as this is moving out of the very concept in the blog-post. I don't know how much your take-away from this is, but if there is none, I can't help.

സുശീല്‍ കുമാര്‍ said...

ഖുര്‍ ആന്‍ ഒക്കെ വായിച്ചു നാജേ. തുടക്കം മുതല്‍ ഒടുക്കം വരെ തന്നെ കുറിച്ച് തന്നെ വീമ്പുപറയുന്ന ഒരു അല്പനായ ദൈവത്തെയാണ്‌ കാണാന്‍ കഴിയുന്നത്. ഇത്രയും കുശുമ്പനായ ഒരു ദൈവത്തെ ബൈബിളിലോ മറ്റേതെങ്കിലും ഹിന്ദു പുരാണങ്ങളിലോ കാണാന്‍ കഴിയുന്നില്ല. തന്റെ സൃഷ്ടികള്‍ എല്ലാവരും തന്നെ മാത്രം ആരാധിക്കണമെന്നും തന്നെയല്ലാതെ ആരെയെങ്കിലും ആരാധിച്ചുപോയാല്‍ നരകത്തിലിട്ട് ചുട്ടുകളയുമെന്നും ഏതെങ്കിലും മാന്യനായ ദൈവം പറയുമെന്ന്‌ ഞാന്‍ കരുതുന്നില്ല. ഈ പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിച്ച്‌ സമ്രക്ഷിക്കുന്നുവെന്ന്‌ ആധുനിക ഖുര്‍ ആന്‍ വ്യാഖ്യാതാക്കള്‍(നാജ് അടക്കം) പരിചയപ്പെടുത്തുന്ന ശക്തിസ്വരൂപനായ ഒരു ദൈവത്തെ ആ കിതാബു മുഴുവന്‍ തപ്പിയിട്ടും കിട്ടിയില്ല. ഭാര്യയെ തല്ലുമ്പോള്‍ അത അടിമകളെ തല്ലുന്ന അത്രയും ഉറക്കെയാകരുതെന്ന്‌ പറയുന്ന; പെണ്ണിന്‌ ആണിന്റെ പകുതി ബുദ്ധിയേ ഉള്ളുവെന്ന്‌ പറയുന്ന; തന്റെ സൃഷ്ടികള്‍ തമ്മില്‍ കലഹിക്കുമ്പോള്‍ ഒരു ഭാഗത്ത്‌ ഇടപെടുന്ന; തന്റെ സൃഷ്ടികളെ തനിക്കു തന്നെ ബലിയായി ആവശ്യപ്പെടുന്ന; മനുഷ്യരെപ്പോലെ എല്ലാ ദുര്‍ ഗുണങ്ങളുമുള്ള ഒരു വ്യക്തിസ്വരൂപനെയാണ്‌ ഞാന്‍ കണ്ടത്. തന്റെ മതഗ്രന്ഥം മാത്രമാണ്‌ ശരിയെന്ന മുന്‍ വിധിയുമായി വായിക്കുന്നര്‍ക്ക്‌ അങ്ങനെ കാണാന്‍ കഴിയില്ല എന്നതില്‍ അല്‍ഭുതമില്ല.

ഇത്രയും പറയണമെന്ന്‌ കരുതിയതല്ല; താങ്കള്‍ തന്നെ പറയിച്ചതാണ്‌. ഈ ബ്ലോഗില്‍ ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനും താങ്കള്‍ക്ക്‌ ഉത്തരം പറയാന്‍ കഴിഞ്ഞില്ലെന്നും, താങ്കള്‍ ഇപ്പോളും പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും വിനയത്തോടെ ഓര്‍മിപ്പിക്കട്ടെ.

..naj said...

Suseel Kumar,
said,

"""ഖുര്‍ ആന്‍ ഒക്കെ വായിച്ചു നാജേ. തുടക്കം മുതല്‍ ഒടുക്കം വരെ തന്നെ കുറിച്ച് തന്നെ വീമ്പുപറയുന്ന ഒരു അല്പനായ ദൈവത്തെയാണ്‌ കാണാന്‍ കഴിയുന്നത്.""

Thank you for your comment as it made me to close any reply comments to your criticism.
You go with you burdens.

Quran is not for people who mis-understand and mentally deceased but rather it only rellies on conscious people who can perceive things in right perspection and do good to society.

I have experience with people like you and i know what probelm they carry. You are not an exception and even i am not surprised hearing this.

Again. Thanks SuseelKumar.

..naj said...

Appottan,

""Well defended. I knew you'd answer only this way. To be honest, I feel you would struggle to find many such people, who are pious enough.""

I am not standing for defend or to justify things what goes on against teaching.

Every ideology whether it is communist or Guru's teaching, Christianity, HInduism etc. experiences such problems and i cannot blame for reason which is not caused by its teaching but rather by vested interests or by ignorence etc.

If you misunderstood me, then it is better to stop commenting and let me off from here.

I cannot blame you as you people misunderstood Islam by looking at current muslim community which almost mere carriers of an identity living with their own desires which keeping the islamic teachings away.

If you feel that i am defending, then this is the time to say bye

All the best and thank you for your comments and patience.

bye

Afsal m n said...

Appoottan said,
....................
സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവാചകര്‍ തങ്ങളുടെ ആശയങ്ങള്‍ സമാഹരിക്കുന്നതിനാല്‍ തന്നെയാണ് ആ ആശയങ്ങള്‍ ദൈവദത്തമാണോ എന്ന സംശയം വരുന്നത്. അങ്ങിനെയെങ്കില്‍ ശാശ്വതസത്യം എന്നൊന്നില്ലല്ലോ. സാഹചര്യസത്യം മാത്രമല്ലേയുള്ളൂ
....................
സത്യം എന്നുള്ളത്‌ തന്നെ ശശ്വതമായ ഒന്നാല്ലേ..
(സാഹചര്യങ്ങൾക്കനുസരിച്ചുള്ള പ്രവാചകന്മാറുടെ ആശയങ്ങൾ എന്നല്ല,അവർക്ക്‌(പ്രവാചകന്മാർക്ക്‌) ലഭിക്കുന്ന വ്യക്തമായ പ്രബോധനത്തിന്റെ അടിസ്ഥാനത്തിൽ അവരവരുടെ സമൂഹങ്ങളിലേക്ക്‌ ആ പ്രവാചകന്മാർ നൽകിയ അറിവ്‌ അല്ലെങ്കിൽ താക്കീത്‌, ആ താക്കീത്‌ സത്യമാണ്‌ ശാശ്വതമാണ്‌ .മനസ്സിലാക്കേണ്ടതാണ്‌. പരസ്പരവിരുദ്ധത അതിൽ ഇല്ല.
ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തിൽ പരം പ്രവാചകർ അവരെല്ലാവരും ഉറച്ചു നിന്നത്‌ ഒരേ
സത്യത്തിൽ ഒരേ വിശ്വാസത്തിൽ ഒരേ
ദൈവത്തിൽ,പിന്നെങ്ങെനെയാണ്‌ ഇവ ശാശ്വതമല്ലാതാകുക)


...........................
തുടക്കം കണ്ണില്‍ പെട്ടില്ലേ, അതോ അത് സൌകര്യപൂര്‍വ്വം ഒഴിവാക്കിയതാണോ?
............................
ആശംശകൾ സ്വീകരിക്കേണ്ടവയല്ലേ (വിമർശിക്കേണ്ടതല്ലല്ലോ?) അതു കൊണ്ടാണ്‌ അവ ഉൾപെടുത്താതിരുന്നത്‌


..............
നിങ്ങളുടെ വിശ്വാസം നിങ്ങള്‍ക്കെങ്കില്‍ മറ്റുള്ളവര്‍ക്കും അതുണ്ട്, അതിനെ പുച്ഛിക്കരുതേ എന്നല്ലേ ഇവിടെ പറഞ്ഞത്? ...............
..........അവകാശപ്പെട്ടിട്ടില്ല.
......................

പ്രിയ സഹോദരാ ഞാൻ താങ്കൾക്ക്‌ മുന്നിൽ വച്ചത്‌ താങ്കളുടെ തന്നെ രണ്ടു തരം വാദങ്ങളാണ്‌ ().

ഒരു ഭാഗത്ത്‌ വിശ്വസങ്ങളെ ( "അവയും ആചാരങ്ങളല്ലേ അവയെ വിമർശിക്കാതിരിക്കൂ") എന്നു പറയുന്ന താങ്കൾ
അതിന്റെ മറുഭാഗത്ത്‌ മറ്റൊന്നിനെ (വിശ്വാസത്തെ വിമർശിക്കുന്നതിനെ ന്യായീകരിക്കുന്നു (അതാണ്‌ ഞാൻ A,B എന്നു തിരിച്ചു കാണിച്ചത്‌ )).
ഇവിടെ താങ്കൾ പറഞ്ഞത്‌ അനാചാരങ്ങൾക്ക്‌ എതിരെ എന്നാണ്‌. അങ്ങനെ യാണെങ്കിൽ ഇവർ(യുക്തിവാദികൾ) വിമർശിക്കാത്ത ആചാരങ്ങൾ അല്ലെങ്കിൽ വിശ്വാസങ്ങൾ ഏതൊക്കെയാണെന്ന്‌ പറയുമോ?
ഇങ്ങനെ ചോദിക്കാൻ കാരണം: വിശ്വാസികൾ വിശ്വാസങ്ങളെ വിമർശിക്കുന്നതിനെക്കാൾ എത്രയോ മടങ്ങ്‌ യുക്തിവാദങ്ങൾ അവയെ വിമർശിക്കുന്നു.(പുച്ഛിക്കുന്നു).
താങ്കൾ പരിശോധിച്ചാൽ മതി.(അതുകൊണ്ടാണ്‌ ഞാൻ പറഞ്ഞത്‌
(ഗീതാ സംവാദത്തിനു വേണ്ടിയും ,ബൈബിൾസംവാദത്തിന്‌ വേണ്ടിയും ഞങ്ങളാരും ബ്ലോഗ്‌ തുടങ്ങിയിട്ടില്ല )എന്ന്‌ ,താങ്കൾക്ക്‌ മനസ്സിലാകും എന്നു കരുതുന്നു.
.................
ഒരു സംശയം ചോദിച്ചോട്ടെ സഹോദരാ... ഹിന്ദു/കൃസ്ത്യന്‍ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന ബ്ലോഗില്‍ ചെന്ന്‍ താങ്കള്‍ അതിലെ വിശ്വാസികളുടെ വാദങ്ങളെ സപ്പോര്‍ട്ട് ചെയ്യുമോ അതോ പോസ്റ്റില്‍ കാണുന്ന വാദങ്ങളെ സപ്പോര്‍ട്ട് ചെയ്യുമോ.
.............................
യുക്തിവാദികളുടെവാദങ്ങൾ മാത്രമാണ്‌ശരി എന്ന്‌ കരുതി ഉറപ്പിച്ച്‌ കൊണ്ട്‌ അവരുടെ ബ്ലോഗുകളിലേക്ക്‌ (ഒരിക്കലും) ഞാൻ പോകാറില്ല.
(പ്രിയ അപ്പൂട്ടൻ,ജോലിത്തിരക്ക്‌ മൂലമാണ്‌ താങ്കളുടെ അഭിപ്രായത്തിന്‌ മറുപടി പറയാൻ കുറച്ച്‌ താമസിച്ചത്‌ ,അതിനൊരു ക്ഷമ കൂടി ചോതിക്കുന്നു, ക്ഷമിക്കുമല്ലോ.. )

സുശീല്‍ കുമാര്‍ said...

naj said...
Quran is not for people who mis-understand and mentally deceased but rather it only rellies on conscious people who can perceive things in right perspection and do good to society.


-- Dear naj, Is the unconcious and mentally deceased people are created by any other GOD?

..naj said...

Suseel Kumar,

"""-- Dear naj, Is the unconcious and mentally deceased people are created by any other GOD?""
....
God creates everything in perfect. But human contaminate/polute everything including mind from which then such question arises as it proves now!

So you have the answer within.

ചിന്തകന്‍ said...

മാഷിനെ കുറിച്ച് നല്ല ധാരണയുള്ളത് കൊണ്ട് ഒന്നും മുണ്ടുന്നില്ല. :)

പിന്നെ സുശീല്‍ കുമാറിന്റെ ചോദ്യങ്ങള്‍ വായിച്ചു. അദ്ദേഹവും ഒരു യുക്തിവാദിയാണെന്ന് തോന്നുന്നു.

സുശീല്‍ കുമാറിനോട് ഞാനൊരു ചോദ്യം ചോദിക്കട്ടെ. ജബ്ബാര്‍ മാഷെന്തിനാ ഈ ബ്ലോഗുന്നത്?. അല്ലെങ്കില്‍ സുശീല്‍ കുമാറെന്തിനാ ഇവിടെ കമന്റെഴുതുന്നത് ?.
രണ്ടിനും നിങ്ങളുടെതായ ഒരുത്തരമുണ്ട്.താങ്കളുടെ ഉത്തരങ്ങള്‍ക്ക് ഇങ്ങനെ മില്യണ്‍കണ്‍ക്കിന് ചോദ്യങ്ങളെനിക്ക് ചോദിക്കാം.

അവസാനം നിങ്ങള്‍ പറയാന്‍ പോകുന്ന ഉത്തരം ‘എന്റെ യുക്തിക്ക്/താത്പര്യത്തിന് ഏറ്റവും ഉചിതമെന്ന് തോന്നുന്നത് ഞാന്‍‍ ചെയ്യുന്നു.‘ ഒരു പക്ഷേ മറ്റുള്ളവര്‍ക്ക് അതിന്റെറ്റ് യുക്തി/പൊരുള്‍ മനസ്സിലാവണമെന്നില്ല.

ഈ പ്രപഞ്ചത്തെയും അതിലെ സകലതിനെയും സൃഷ്ടിച്ച് സംവിധാനിച്ച് പരിപാലിച്ച് പോരുന്ന ദൈവത്തിന്റെ ഇഛ്ച/യുക്തി താങ്കളുടെ യുക്തിക്ക് മനസ്സിലാവണം എന്ന് വാശിപിടിച്ചാല്‍ നിങ്ങള്‍ക്കിതു പോലുള്ള രണ്ട് ചോദ്യങ്ങളല്ല ..നിര്‍ത്താതെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടെയിരിക്കാം

എന്തിനിങ്ങനെ സൃഷ്ടിച്ചു,എന്തിനങ്ങനെ സൃഷ്ടിച്ചു, എന്തിനങ്ങിനെയാക്കി, എന്ത് കൊണ്ടിങ്ങനെയാക്കിയില്ല ......ഇങ്ങനെ ഇല്ലോജിക്കല്‍ ആയ അനവദി ചോദ്യങ്ങള്‍...

ഒരു ജീവി മറ്റെ ജീവിയെ കൊന്നു തിന്നുന്നത് മാത്രമല്ല. മരണം തന്നെ ഒരു കാരുണ്യമില്ലായ്മയല്ലേ താങ്കള്‍ ചോദിച്ച അതേ ഭാഷയില്‍ ചോദിച്ചാല്‍.. വേദനിക്കാതെ ഏതെങ്കിലും ജീവികള്‍ മരിക്കുന്നത്...താങ്കള്‍ക്കറിയാമോ?

തുടക്കത്തില്‍ സഹോദരിമാരെ കല്യാണം കഴിക്കുന്ന വ്യവസ്ഥക്ക് പകരം സര്‍വ്വശക്തനായ ദൈവത്തിന് വെവ്വേറെ ശൂന്യതയില്‍ നിന്ന് ആളുകളെ ഉണ്ടാക്കി കല്യാണ കഴിപ്പിച്ചാല്‍ പോരായിരുന്നോ? എന്ന താങ്കളുടെ ചോദ്യം തന്നെ അയുക്തിയാണ്. ദൈവത്തിന്റെ അജണ്ട നിശ്ചയിക്കുന്നത് പോയിട്ട് തൊട്ടടുത്തുള്ള ആളുടെ, അല്ലെങ്കില്, എനിക്ക് തങ്കളുടെ‍ അജണ്ട വരെ നിശ്ചയിക്കാന്‍ കഴിയില്ല.

എനിക്കൊരു കാര്യം മാത്രമേ താങ്കളോട് പറയാനുള്ളു.
'think wisely and rationally'

മനുഷ്യന്‍ അവന്‍ അറിഞ്ഞതിന്റെ അടിമയാണ്.
അതില്‍ നിന്നാണ് അയുക്തമായ ചോദ്യങ്ങള്‍ അവന്‍ ചോദിക്കുന്നത്.

ea jabbar said...

ഈ പ്രപഞ്ചത്തെയും അതിലെ സകലതിനെയും സൃഷ്ടിച്ച് സംവിധാനിച്ച് പരിപാലിച്ച് പോരുന്ന ദൈവത്തിന്റെ ഇഛ്ച/യുക്തി താങ്കളുടെ യുക്തിക്ക് മനസ്സിലാവണം എന്ന് വാശിപിടിച്ചാല്‍ നിങ്ങള്‍ക്കിതു പോലുള്ള രണ്ട് ചോദ്യങ്ങളല്ല ..നിര്‍ത്താതെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടെയിരിക്കാം....

ദൈവത്തിന്റെ യുക്തിയേയോ ഇഛയേയോ അല്ല ചോദ്യം ചെയ്യുന്നത്. ദൈവം ഞങ്ങളുടെ മുമ്പില്‍ ഒരു യുക്തിയും അവതരിപ്പിച്ചു വന്നിട്ടുമില്ല. ദൈവം കാരുണ്യം നിറഞ്ഞവനാണ്; സര്‍വ്വജ്ഞാനിയാണ്; സര്‍വ്വശക്തനാണ്; എന്നിങ്ങനെ ദൈവത്തിന്റെ വിശദാംശങ്ങളും ബയോഡാറ്റയുമൊക്കെ അവതരിപ്പിച്ചുകൊണ്ട് ഞങ്ങളെ സമീപിക്കുന്നത് നിങ്ങള്‍ മനുഷ്യരാണ്. അതുകൊണ്ടാണ് നിങ്ങളോട് ഈ ചോദ്യങ്ങളൊക്കെ ചോദിക്കേണ്ടി വരുന്നത്. മനുഷ്യനിതൊന്നും മനസ്സിലാവുകയില്ല എന്നാണല്ലോ നിങ്ങളുടെ ഉത്തരം. മനുഷ്യനു മനസ്സിലാകാത്ത ഒരു സാധനത്തെ മനുഷ്യന്‍ അവന്റെ യുക്തിയില്‍ ചുമക്കണം എന്നു നിങ്ങള്‍ എന്തിനു വാശി പിടിക്കുന്നു?

സുശീല്‍ കുമാര്‍ said...

അറിയാത്ത കാര്യങ്ങള്‍ അറിയില്ല എന്ന്‌ പറയുന്നതാണ്‌ വിനയം. അറിയാത്ത കാര്യങ്ങള്‍ അറിയാന്‍ മനുഷ്യന്‌ ആശ്രയിക്കാവുന്ന ഒരേ ഒരു ഉപാധി ശാസ്ത്രത്തിന്റെ വഴി മാത്രമാണെന്ന്‌ ഞാന്‍ കരുതുന്നു. (അത്‌ എന്താണെന്ന്‌ മുമ്പു വിശദീകരിച്ച്തിനാല്‍ ആവര്‍ത്തിക്കുന്നില്ല. അറിവ്ന്റെ അപ്പുറത്തുള്ളതെല്ലാം ദൈവത്തിന്റെ തലയില്‍ കെട്ടിവെച്ച് എല്ലാ ചോദ്യങ്ങളും അവസാനിപ്പിച്ച്‌ ദൈവത്തിന്‌ സ്തുതി പാടിയവരല്ല; എന്തുകൊണ്ട്‌, എന്തുകൊണ്ട്‌, എന്തുകൊണ്ട്‌, എന്ന്‌ ചോദിച്ച്‌ അതിന്‌ ഉത്തരം തേടിയവരാണ്‌ ഈ ലോകത്തെ മാറ്റിയവര്‍. ചിന്തകന്‍ പറയുന്നത് നോക്കൂ.
---"ഈ പ്രപഞ്ചത്തെയും അതിലെ സകലതിനെയും സൃഷ്ടിച്ച് സംവിധാനിച്ച് പരിപാലിച്ച് പോരുന്ന ദൈവത്തിന്റെ ഇഛ്ച/യുക്തി താങ്കളുടെ യുക്തിക്ക് മനസ്സിലാവണം എന്ന് വാശിപിടിച്ചാല്‍ നിങ്ങള്‍ക്കിതു പോലുള്ള രണ്ട് ചോദ്യങ്ങളല്ല ..നിര്‍ത്താതെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടെയിരിക്കാം"

ഈ പ്രപഞ്ചത്തെയും അതിലെ സകലതിനെയും സൃഷ്ടിച്ച് സംവിധാനിച്ച് പരിപാലിച്ച് പോരുന്നത് ദൈവമാനെന്നും, അത് തന്റെ ദൈവം തന്നെയാണെന്നും, അത് ഒന്ന്‌ മാത്രമാണെന്നുമുള്ള അറിവ്‌ എവിടെനിന്ന് കിട്ടിയതാണ്‌? അഞ്ജനമെന്നതു ഞാനറിയും അത്‌ മഞ്ഞളുപോലെ വെളുത്തിരിക്കും എന്നതുപോലെയേ അത്തരം മുന്‍വിധികളെ കാണാന്‍ കഴിയൂ. സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും, സംഹരിക്കുന്നതും വെവ്വേറെ ദൈവങ്ങളാണെന്ന്‌ വിശ്വസിക്കുന്നവരുണ്ട്. അവരുടെ വിശ്വാസങ്ങളെ പരിഹസിക്കുന്നതിനും, ചോദ്യം ചെയ്യുന്നതിനും ഏകദൈവ വിശ്വാസികള്‍ ഉപയോഗിക്കുന്നത് ഏത്‌ തരം യുക്തിയാണ്‌? മരണശേഷം ആത്മാവ്‌ മറ്റൊരു ജീവിയായി പുനര്‍ജനിക്കുകയല്ല ചെയ്യുന്നത്; ഖിയാമത്തുംനാളിലെ വിധി കാത്ത് കഴിയുകയാണ്‌ ചെയ്യുന്നത് എന്ന്‌ തീരുമാനിക്കുന്നത് ഏത്‌ യുക്തിയുടെ അടിസ്ഥാനത്തിലാണ്‌? സോറി. ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലല്ലോ!!

വിവിധ ഇസ്ലാം മത സംഘടനകള്‍ പ്രസിദ്ധീകരിച്ച പല മത വ്യാഖ്യാനങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. അവയിലെല്ലാം മറ്റ് മതക്കാരുടെ വിശ്വാസങ്ങളെക്കുറിച്ച് മുടിയിഴകീറി പരിശോധിച്ച് വിശ്വാസയോഗ്യമല്ലെന്ന്‌ കണ്ടെത്തുന്നത്‌ കണ്‍ടിട്ടുണ്ട്. തങ്ങളുടെ മതത്തിലെ അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ അവര്‍ ചിന്തകന്റെ ഉപദേശം സ്വീകരിച്ചിരിക്കുന്നത് കാണാം. സോറി, ഈ ചോദ്യവും ചോദിക്കാന്‍ പാടില്ലായിരിക്കും. ചിന്തയും യുക്തിയും എല്ലാം പണയം വെച്ച് ആരെങ്കിലും കാണിച്ച് തരുന്ന അന്ധവിശ്വാസദൈവത്തിന്‌ സ്വലാതും ചൊല്ലി കാലം കഴിക്കണമെന്ന് പറയുന്ന മതമൂഢതയേക്കള്‍ എനിക്കിഷ്ടം അറിയാത്തകാര്യങ്ങള്‍ അരിയില്ല എന്ന് പറയുന്ന വിനയത്തെയും അത് കണ്ടെത്താനുള്ള അടങ്ങാത്ത ആഗ്രഹത്തെയുമാണ്‌. യുക്തിയേന്തിയ മനുഷ്യന്‍ തന്റെ ബുദ്ധിശ്ശക്തിയാല്‍ ഈ പ്രപഞ്ജത്തെ ഖനിച്ചതില്‍ ലഭിച്ചതല്ലാതില്ലൊന്നുമീ ലോക വിജ്ഞാനരാശിയില്‍. മതത്തിന്റെ പേരില്‍ മനുഷ്യര്‍ പരസ്പരം കൊല്ലുന്നത്‌ കാണുമ്പോള്‍ അതും ദൈവത്തിനെ യുക്തിയെന്ന് പറഞ്ഞ്‌ യാസീനോതാന്‍, അതിനെക്കുറിച്ചും ചോദ്യങ്ങല് ചോദിക്കരുതെന്ന്‌ പറയാനുള്ള മൗഠ്യം ഏത്‌ മതത്തിന്റേതായാലും എനിക്ക് സ്വീകാര്യമല്ല.

ചിന്തമന്‍ പറയുന്നു-- "തുടക്കത്തില്‍ സഹോദരിമാരെ കല്യാണം കഴിക്കുന്ന വ്യവസ്ഥക്ക് പകരം സര്‍വ്വശക്തനായ ദൈവത്തിന് വെവ്വേറെ ശൂന്യതയില്‍ നിന്ന് ആളുകളെ ഉണ്ടാക്കി കല്യാണ കഴിപ്പിച്ചാല്‍ പോരായിരുന്നോ? എന്ന താങ്കളുടെ ചോദ്യം തന്നെ അയുക്തിയാണ്"-
ആ അയുക്തിയെ ഞാന്‍ അഭിമാനത്തോടെ എന്റെ യുക്തിയായി സ്വികരിക്കുന്നു.

..naj said...

"""അറിവ്ന്റെ അപ്പുറത്തുള്ളതെല്ലാം ദൈവത്തിന്റെ തലയില്‍ കെട്ടിവെച്ച് എല്ലാ ചോദ്യങ്ങളും അവസാനിപ്പിച്ച്‌ ദൈവത്തിന്‌ സ്തുതി പാടിയവരല്ല; എന്തുകൊണ്ട്‌, എന്തുകൊണ്ട്‌, എന്തുകൊണ്ട്‌, എന്ന്‌ ചോദിച്ച്‌ അതിന്‌ ഉത്തരം തേടിയവരാണ്‌ ഈ ലോകത്തെ മാറ്റിയവര്‍. """


സുശീല്‍ കുമാര്‍,

താങ്കളോട് മറുപടി പറയുന്നതു നിറുത്തിയതാണ്.
എന്നാലും താങ്കള്‍ ഒരു വായന ശീലനാണ് എന്ന് മനസ്സിലാക്കുന്നു.
ഒരു ഒരു ചെറിയ ബഹുമാനം തോന്നുന്നു. ഗുഡ്
മനുഷ്യന്റെ നൈസര്‍ഗ്ഗികമായ ഗുണമാണ് ചിന്തിക്കുക എന്നത്.
എന്ന് കരുതി എല്ലാവരും ചിന്തിച്ചു ഓരോന്ന് കണ്ടു പിടിക്കണം എന്നില്ല.
എല്ലാവര്ക്കും ശാസ്ത്രഞ്ഞരാകനും കഴിയില്ല.
പിന്നെ ഈ ശാസ്ത്രത്തിന്റെ സംഭാവനകള്‍ കിട്ടിയത് യുക്തിവാടികളില്‍ നിന്നു മാത്രമാണ് എന്നും, അവര്‍ ദൈവ വിശ്വാസം ഉപെഷിച്ചതാണ് അതിന് കാരണമെന്നും പറയുന്നതു എത്ര മൌട്യമാണ്. കാരണം ശാസ്ത്രഞ്ഞമാരില്‍ എത്രയോ ദൈവ വിശ്വാസികളുണ്ട്‌. അപ്പോള്‍, അതല്ല കാരണം. ആത്യന്തികമായി മനുഷ്യനിലെ നൈസര്‍ഗ്ഗിക ഗുണമാണ് അതിന് കാരണം. നിരീശ്വരതമല്ല ചിന്തിക്കുന്നതിനും, കണ്ടെത്തുന്നതിനും പ്രേരകം. മറിച്ചു , മനുഷ്യന്‍ എന്ന അടിസ്ഥാന ഗുണത്തില്‍ നിന്നാണ് ചിന്ത വരുന്നതു, അന്ന്വേഷണം വരുന്നതു. വിദ്യാഭ്യാസം അതിന് മനടണ്ടമല്ല. ന്യൂട്ടനും, ഐന്‍സ്ടീനും, എഡിസണും കോളേജില്‍ പോയീട്ടോ, പി എച്ച് ഡി ക്ക് പ്രബന്ധം അവതരിപ്പിചീട്ടോ അല്ല, മറിച്ചു അവരുടെ നൈസര്‍ഗ്ഗിക, അല്ലെങ്കില്‍ ദൈവിക ഇച്ചകള്‍ പ്രകാരം ഒന്നു സംഭവിക്കണം എന്നതിന്റെ പ്രതിഫലനം ഒരു മനുഷ്യന്റെ ചിന്തയിലൂടെ വരുന്നു എന്നതാണ് അതിന് കാരണം.
അല്ലെങ്കില്‍ നിരീശ്വര വാദിയായ സുസീലും, ജബ്ബാര്‍ മാഷും, മറ്റു യുക്തിവാദി സുഹൃത്തുക്കളും മതം ഉപെഷിചീട്ടും ഒരു കണ്ടു പിടുത്തവും നടത്തിയില്ല.
ശാസ്ത്രത്തിനു ഒരു സംഭാവനയും കൊടുത്തതായി എവിടെയും വായിച്ചില്ല.
നോബല്‍ സമ്മാനത്തിനു നിങ്ങളുടെ ഒരു പേരും കണ്ടതായി ഓര്‍ക്കുന്നില്ല.
എന്തെ ഈ സുഹൃത്തുക്കള്‍ക്ക് കഴിയാന്ച്ഞത്.
മറ്റുള്ളവര്‍ എന്തെകിലും കണ്ടെത്തിയത്, എഴുതിയത് വായിച്ചു ഗീര്‍വാണം അടിക്കനല്ലാതെ വേറൊന്നും ഞാന്‍ കാണുന്നില്ല.
ഞങ്ങള്‍ ഒരു ചിന്തക്കും ലോക്ക് ഇടുന്നില്ല. ഓരോരുത്തരും അവരുടെ കപാസിട്ടിക്കു അനുസരിച്ച് ചിന്തിക്കുന്നു. ഞങ്ങള്‍ ചിന്തിക്കുന്നില്ല എന്ന് പറയുന്നതു നിങ്ങളുടെ അല്പതമാണ്.

ചിന്തകന്‍ said...

പ്രിയ സുശീല്‍ കുമാര്‍

അറിയാത്ത കാര്യങ്ങള്‍ അറിയില്ലാ എന്ന് തന്നെയാണ് പറഞ്ഞ് വന്നത്. അത് പോലെ ഒരിക്കലും ആര്‍ക്കും ഉത്തരം തരാന്‍ കഴിയില്ല എന്നുറപ്പുള്ള,എനിക്ക് എല്ലാം അറിയാം എന്ന മട്ടിലുള്ള, അതി ഫയങ്കരമായ, (സി കെ ബാബുവില്‍ നിന്ന് കടമെടുത്തത്)യുക്തിക്ക് നിരക്കാത്ത ചോദ്യങ്ങള്‍ ഇങ്ങനെ ചോദിച്ചത് കൊണ്ട് സ്വയം ഒരു വിഡ്ഡിയായി മാറുകയേ ഉള്ളൂ. എനിക്ക് തിരിച്ചും ചോദിക്കാം ഇങ്ങനെ ഒരു പാട് ചോദ്യങ്ങള്,‍ താങ്കള്‍ക്കൊരിക്കലും ഉത്തരം തരാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ.

ശാസ്ത്രം വിജ്ഞാനം നേടാനുള്ള ഒരു വഴിയാണെന്നതില്‍ തര്‍ക്കമേ ഇല്ല, അത് പോലെ തന്നെ ചരിത്രവും അതിനുള്ള വഴിയാണ്. ശാസ്ത്രം മാത്രമാണ് വിജ്ഞാനം കണ്ടെത്താനുള്ള ഏക വഴി എന്നതിനോട് എനിക്ക് യോജിക്കാനാവില്ല.

ചരിത്രം നമ്മോട് സംസാ‍രിക്കുന്നത് നടന്ന് കഴിഞ്ഞ യാഥാര്‍ത്യങ്ങളെ കുറിച്ചാണ്. അത് ഞാന്‍ കണ്ടില്ല അത് കൊണ്ട് ഞാന്‍ വിശ്വസിക്കില്ല എന്ന് പറയുന്നത് വങ്കത്തമാണ്.

താങ്കളില്‍ നന്മ തിന്മകള്‍ വേര്‍തിരിക്കാനുള്ള വഴികള്‍ എന്താണ്? എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് താങ്കള്‍ ആദ്യകാല ഘട്ടങ്ങളില്‍ സഹോദരി സഹോദര വിവാഹങ്ങള്‍ പാടില്ലെന്ന് പറഞ്ഞത്. സര്‍വ്വ ശക്തനായ ദൈവം അങ്ങനെ തന്നെ ഒരു വ്യവസ്ഥിതി നിര്‍ണയിച്ചത് താങ്കള്‍ കാണുന്ന കുഴപ്പം എന്താണ്? അത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടായതായി താങ്കള്‍ക്ക് ചൂണ്ടികാണിക്കാനുണ്ടോ.

സൃഷ്ടി കര്‍ത്താവിന് താന്‍ ഇച്ഛിക്കുന്ന വിധത്തില്‍ വ്യവസ്ഥ നിര്‍ണയിക്കുന്നതില്‍ എന്താണ് തടസ്സം?


ഒന്നും അന്ധമായി ഫോളോ ചെയ്യണമെന്ന അഭിപ്രായം എനിക്കില്ല.

തുടക്കത്തില്‍ തന്നെ പ്രശ്നമാണെങ്കില്‍ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. പറഞ്ഞ് വന്നത് ഒരു സൃഷ്ടികര്‍ത്താവും സംവിധായകനും നിയന്താവും ഈ പ്രപഞ്ചത്തിന് ഇല്ല എന്നും അത് സ്വയമേവ ഉണ്ടായി എന്നുമാണ് താങ്കള്‍ വിശ്വസിക്കുന്നതെങ്കില്‍ തുടര്‍ന്നുള്ള ഒരു ചോദ്യങ്ങള്‍ വെറും വിഡ്ഡി ചോദ്യങ്ങളല്ലാതെ മറ്റൊന്നുമല്ല തന്നെ.

അപ്പൂട്ടൻ said...

നാജ്,
ആദ്യമേ തന്നെ ഞാന്‍ ഒരു ക്ഷമാപണതോടെ തുടങ്ങട്ടെ, എന്റെ വാക്കുകള്‍ പരിഹാസപൂര്‍ണമാണെന്നു തോന്നിച്ചതിന്. ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു.
നിങ്ങളില്‍ ഉറച്ചുപോയ വിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ എനിക്കുദ്ദേശമില്ല, മറിച്ച് എന്റേത് മാത്രമാണ് ശരി എന്ന ചിന്താഗതിയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്.
ചിന്തകളെ, അതെന്റെതാണെങ്കിലും നിങ്ങളുടേതാണെങ്കിലും, വിമര്‍ശനബുദ്ധ്യാ കാണുവാനാണ് ഞാന്‍ എന്റെ മനസിനെ പഠിപ്പിച്ചത്, കുറഞ്ഞപക്ഷം സ്വയം ചിന്തിക്കാനും തീരുമാനങ്ങളെടുക്കുവാനും പ്രായമായതിനുശേഷമെങ്കിലും. ഇവിടെ ഞാന്‍ ചോദിച്ച ചോദ്യങ്ങളെല്ലാം തന്നെ പലരും എഴുതിയ കമന്റുകളെ അധികരിച്ചുള്ളവ ആണ്. ആരെയും സപ്പോര്‍ട്ട് ചെയ്യാനോ എതിര്‍ക്കാനോ അല്ല ഞാന്‍ കമന്റിട്ടത്. ഞാനീ ബ്ലോഗ് സന്ദര്‍ശിച്ചത് യുക്തിവാദം എന്ന നിലയില്‍ തന്നെയാണ്, അതില്‍ എഴുതുന്നയാളുടെ ജാതിയോ മതമോ നോക്കിയല്ല. ജബ്ബാര്‍ മാഷ്‌ എഴുതുന്നത് വായിക്കുന്നതുപോലെ തന്നെ ഞാന്‍ ഏതൊരു യുക്തിവാദിയുടെയും എഴുത്ത് വായിക്കും.
തനിക്ക് ശരിയല്ലെന്ന് തോന്നുന്നതിന്റെയെല്ലാം അയുക്തി അന്വേഷിക്കുകയും സ്വന്തം യുക്തിക്ക് നിരക്കുന്നതല്ലെന്ന് തോന്നുന്നവയെ എതിര്‍ക്കുകയും ചെയ്യുന്പോഴാണ് യുക്തിവാദിയാകുന്നത്. അത് താന്‍ കണ്ടുവളര്‍ന്ന സമൂഹത്തില്‍ ഉള്ളവ ആകുന്പോള്‍ കുറച്ചുകൂടി ആധികാരികമായി പറയാന്‍ കഴിയുമെന്ന് മാത്രം. സതി പോലുള്ള അനാചാരങ്ങളും മകരവിളക്ക്‌ പോലുള്ള അന്ധവിശ്വാസങ്ങളും ഒക്കെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലേ? ജല്ലിക്കെട്ട് പോലുള്ള വൃത്തികേടുകള്‍ നടക്കുന്നതിനെതിരെ ഇപ്പോഴും ചര്‍ച്ചകള്‍ ഉണ്ടാകാറില്ലേ?
ഇതെല്ലാം ദൈവഹിതം എന്ന പേരില്‍ ന്യായീകരിക്കപ്പെടുന്പോള്‍ അതിനെ എതിര്‍ക്കാന്‍ ചിലപ്പോള്‍ വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യേണ്ടി വരും. ഇത് ഒരു മതത്തിന്റെ മാത്രം പ്രശ്നമല്ല. "ശബരിമലയില്‍ ഒരു സ്ത്രീ പ്രവേശിച്ചത് അയ്യപ്പനിഷ്ടമായിട്ടില്ല" എന്ന ദേവപ്രശ്നത്തിനെ "ഇതു പോലുള്ള ചെറിയ കാര്യങ്ങളില്‍ ദേഷ്യം വരുന്ന ദൈവമാണോ ലോകം നന്നാക്കുന്നത്" എന്ന മറു ചോദ്യമായിരുന്നു യുക്തിവാദികള്‍ ചോദിച്ചത്.
നാജ് എഴുതിയത് Every ideology whether it is communist or Guru's teaching, Christianity, HInduism etc. experiences such problems and i cannot blame for reason which is not caused by its teaching but rather by vested interests or by ignorence etc. ഞാന്‍ നൂറുശതമാനം അംഗീകരിക്കുന്നു. തര്‍ക്കത്തിനോ പ്രതിരോധത്തിനോ വേണ്ടിയാണെങ്കില്‍ പോലും നാജ് മറിച്ചും എഴുതിയിട്ടുണ്ടെന്നത് മാത്രമാണ് ഞാന്‍ പറഞ്ഞത്. Defended എന്ന പദം പോലും ആ സാഹചര്യത്തിലാണ് ഞാന്‍ എഴുതിയത്. പ്രയോഗം തെറ്റാണെന്നു ബോധ്യമായതിനാല്‍ തന്നെ ഞാന്‍ ക്ഷമ ചോദിക്കുന്നു.
നാം കാണുന്ന ആചാരങ്ങള്‍ എല്ലാം മനുഷ്യനിര്‍മിതം എന്ന് വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അതിലെ നന്മയും തിന്മയും എല്ലാം മനുഷ്യന്‍ തന്നെ ഉണ്ടാക്കിയതാണ്. എന്നെ എതിര്‍ക്കാനായി മാത്രമാണ് ഇവരെല്ലാം ഇവിടെ വരുന്നതെന്ന് തോന്നരുതേ നാജ്, അങ്ങിനെയാകുന്പോള്‍ ചര്‍ച്ചയുടെ വില പോകും.
അഫ്സല്‍,
ഏതൊരു പ്രസ്താവനയ്ക്കും അതിന്റെ സാഹചര്യം അതിപ്രധാനമാണ്. ഒരു വാചകത്തിന് മുന്നിലോ പിന്നിലോ വരുന്ന വാചകങ്ങള്‍ കൂടി വായിച്ചാലെ അതിന്റെ അര്‍ത്ഥം പൂര്‍ണമാകുന്നുള്ളു. "അങ്ങിനെയെങ്കില്‍" എന്ന വാക്ക് അവഗണിച്ചാല്‍ പല വാചകങ്ങളുടേയും അര്‍ത്ഥം തന്നെ മാറിപ്പോകും. "ഈ സാഹചര്യത്തില്‍ താങ്കള്‍ പറഞ്ഞത് ഞാന്‍ അംഗീകരിക്കുന്നു" എന്ന വാചകത്തിലെ ആദ്യ രണ്ടു വാക്കുകള്‍ ഇല്ലായിരുന്നെങ്കില്‍ ഉദ്ദേശ്യം തെറ്റായി വ്യാഖ്യാനിക്കാനിടയില്ലേ? അവയും ആചാരങ്ങളല്ലേ അവയെ വിമർശിക്കാതിരിക്കൂ എന്ന് ഞാന്‍ പറഞ്ഞതിന്റെ സാഹചര്യം പരിശോധിച്ചാല്‍ താങ്കള്‍ക്കത്‌ മനസിലാകും എന്ന് വിശ്വസിക്കുന്നു.
നിങ്ങള്‍ വിശ്വസിക്കുന്ന ദൈവം എന്ന സങ്കല്‍പം പോലെ തന്നെ മറ്റുള്ളവര്‍ക്കും സങ്കല്‍പ്പങ്ങള്‍ ഉണ്ടായിരിക്കും. അത് വിഗ്രഹാരാധനയോ പ്രതീകാരാധനയോ എന്തോ ആയിക്കൊള്ളട്ടെ, അവയും വിശ്വാസങ്ങളാണ്, അവയെ കണ്ണടച്ചു വിമര്‍ശിക്കാതിരിക്കുക. ചിലര്‍ക്ക് വിശ്വസിക്കാന്‍ അതാണ് എളുപ്പം, അത് മനസിലാക്കാതെ ആചാരങ്ങളെ പുച്ഛിക്കുന്നത് അഭിലഷണീയമല്ല എന്നാണ് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം എന്നപോലെ മറ്റുള്ളവര്‍ക്ക് അവരുടേത് എന്നല്ലേ ഞാന്‍ പറഞ്ഞത്? ഇതില്‍ രണ്ടാമത്തെ വാചകം മുതല്‍ മാത്രം വായിക്കുന്നത് എത്രമാത്രം ശരിയാണെന്ന് നിങ്ങള്‍ തന്നെ ചിന്തിക്കൂ. ഇതില്‍ രണ്ടും ഞാന്‍ അംഗീകരിക്കുന്നവ അല്ല, പക്ഷെ ഒന്നു മാത്രമായി അംഗീകരിക്കുന്നതിലെ പൊരുത്തക്കേട് ഞാന്‍ പറഞ്ഞുവെന്നേയുള്ളു.
സത്യം എന്നുള്ളത്‌ തന്നെ ശശ്വതമായ ഒന്നാല്ലേ..
ആണോ? വിശ്വാസികള്‍ പോലും പറയുന്നത് ദൈവം എന്ന ഒരേയൊരു ശാശ്വത സത്യമേയുള്ളു എന്നാണ്, മറിച്ചെല്ലാം സമൂഹത്തില്‍ മാത്രം ഒതുങ്ങുന്ന സത്യങ്ങളാണ്, അത് കാലത്തിനനുസരിച്ച്, സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറും.
സാമൂഹിക സാഹചര്യങ്ങള്‍ തന്നെയാണ് സത്യത്തെ നിര്‍വചിക്കുന്നത് എന്നാണ് എന്റെ വിശ്വാസം. പരന്ന ഭൂമിയും "geo-centric" മോഡലുമെല്ലാം ഒരുകാലത്ത് സത്യമായിരുന്നു എന്നതോര്‍ക്കുക.
ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തിൽ പരം പ്രവാചകർ അവരെല്ലാവരും ഉറച്ചു നിന്നത്‌ ഒരേ സത്യത്തിൽ ഒരേ വിശ്വാസത്തിൽ ഒരേ ദൈവത്തില്‍,പിന്നെങ്ങെനെയാണ്‌ ഇവ ശാശ്വതമല്ലാതാകുക
ദൈവവിശ്വാസം മാത്രമാണോ പ്രവാചകര്‍ പറഞ്ഞത്, അതിനനുസൃതമായ ഒരുപാട് കാര്യങ്ങളില്ലേ? അതില്‍ പൊരുത്തക്കേടുകള്‍ ഒന്നുമില്ലേ?
യുക്തിവാദികളുടെവാദങ്ങൾ മാത്രമാണ്‌ശരി എന്ന്‌ കരുതി ഉറപ്പിച്ച്‌ കൊണ്ട്‌ അവരുടെ ബ്ലോഗുകളിലേക്ക്‌ (ഒരിക്കലും) ഞാൻ പോകാറില്ല
വേണമെന്നില്ല. ഇവിടെ വന്നത് വിമര്‍ശനങ്ങളെ കാണാനും പ്രതികരിക്കാനുമാണല്ലോ. അതേ ചിന്താഗതിയില്‍ വേറെയും ബ്ലോഗുകള്‍ വായിക്കാം, താല്പര്യത്തിനനുസരിച്ച്.
ദൈവത്തിന്റെ ഇച്ഛകള്‍ക്കനുസരിച്ച് മനുഷ്യന്‍ മനുഷ്യന്റെ ചിന്തയിലൂടെ കണ്ടതാണ് എല്ലാ കണ്ടുപിടുത്തങ്ങളും എന്നത് ശരിയാണെങ്കില്‍ നാം കാണുന്ന എല്ലാം ദൈവത്തിന്റെ ഇച്ഛകള്‍ക്കനുസരിച്ച് സംഭവിച്ചതാണെന്ന് പറയേണ്ടിവരും. അതില്‍ നല്ലത് മാത്രം ദൈവത്തിനും ചീത്തയെല്ലാം മനുഷ്യനും..... അതത്ര ശരിയാണോ?
Critical Respect എന്നതാണ് ഒരു മനുഷ്യന്‍ (സ്വന്തമോ അന്യമോ ആയ) മതങ്ങളോട്, അല്ലെങ്കില്‍ ആശയങ്ങളോട്, എടുക്കേണ്ട നിലപാട് എന്നതാണ് എന്റെ അഭിപ്രായം. നാം ഇന്നു കാണുന്ന ചിട്ടവട്ടങ്ങള്‍ അല്ലെങ്കില്‍ ആചാരങ്ങള്‍ മനുഷ്യന്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി (അത് സാമൂഹികമായി നന്മ മുന്നില്‍ കണ്ടുകൊണ്ടാവാം, സ്വാര്‍ത്ഥ താല്പര്യങ്ങളാവാം) നിര്‍മിച്ചവ ആണെന്ന് മനസിലാക്കിക്കൊണ്ടുതന്നെ സമൂഹത്തിന്റെ വിശാലമായ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിലപാടെടുക്കുകയാണു വേണ്ടത്. അതിന് വിരുദ്ധമെന്ന് തോന്നുന്നവയെ സ്വന്തം influence-circle ഉപയോഗിച്ച് വിമര്‍ശിക്കുകയോ കുറഞ്ഞത് കൂട്ടുനില്‍ക്കാതിരിക്കുകയോ ചെയ്യാം, അതാണ്‌ ഒരു നല്ല സമൂഹജീവി എന്ന നിലയില്‍ മനുഷ്യന് ചെയ്യാന്‍ കഴിയുന്ന നന്മ.

സുശീല്‍ കുമാര്‍ said...

Naj,
I think that you are disappointed on me after my comments on your holly book; but for what? I have said only the facts. I am asking questions about the God who introduced by the religions. I have expressed with evidence that the gods created by religions are having all the ugly characters of its creators. But you didn’t explain any of my questions.

പിന്നെ, ചിന്തകന്‍, സര്‍വശക്തനും, സര്‍വജ്ഞാനിയും എന്ന്‌ നിങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവം ഒരു ജീവി മറ്റൊരു ജീവിയെ കൊന്ന് തിന്നുന്ന ഒരു വ്യവസ്ഥിതി ഉണ്ടാക്കിയതില്‍ എനിക്ക് വിരോധമൊന്നുമില്ല, പക്ഷേ നിങ്ങളുടെ അത്തരം ഒരു ദൈവത്തെ എനിക്ക്‌ ബഹുമാനിക്കാന്‍ കഴിയില്ല. ഒരു പിതാവ് താന്‍ സംരക്ഷിച്ച് വളര്‍ത്തുന്ന മക്കള്‍ തന്നെ ദിവസത്തില്‍ പല പ്രാവശ്യം വിളിച്ച് സ്തുതിക്കണമെന്ന് പറയാറില്ല; പിന്നെ സര്‍ വജ്ഞാനിയായ ഒരു ദൈവം അങ്ങനെ പറയുമെന്ന് എങ്ങനെയാണ്‌ ഞാന്‍ വിസ്വസിക്കേണ്ടത്?
നാജിനോട് ഒരിക്കല്‍ കൂടി. ശസ്ത്രജ്ഞരെല്ലാം യുക്തിവാദികളാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ISRO ചെയര്‍മാന്‍ മാധവന്‍ നായര്‍ ഗുരുവായൂരില്‍ തുലാഭാരം തൂക്കിപ്പോയത് ഈയിടെയാണ്‌. തന്റെ ജോലിയുടെ കാര്യത്തില്‍ അദ്ധേഹം ശാസ്ത്രീയമായി ചിന്തിക്കുന്നു; പക്ഷേ ചെറുപ്പം മുതല്‍ തന്നില്‍ അടിയുറച്ചുപോയ അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ അദ്ദേഹം വെറുമൊരു സാധാരണക്കാരന്‍ മാത്രമാണ്‌. നിത്യ ജീവിതത്തിലും ശസ്ത്രീയ വീക്ഷണം പുലര്‍ത്തണമെന്നാണ്‌ യുക്തിവാദികള്‍ പറയുന്നത്. അത് ദൈവത്തിന്‌ എതിരാകുന്നത് മനുഷ്യന്‍ സൃഷ്ടിച്ച ദൈവം ശാസ്ത്രവിരുദ്ധമായതിനാലാണ്‌.

ചിന്തകന്‍ said...

പിന്നെ, ചിന്തകന്‍, സര്‍വശക്തനും, സര്‍വജ്ഞാനിയും എന്ന്‌ നിങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവം ഒരു ജീവി മറ്റൊരു ജീവിയെ കൊന്ന് തിന്നുന്ന ഒരു വ്യവസ്ഥിതി ഉണ്ടാക്കിയതില്‍ എനിക്ക് വിരോധമൊന്നുമില്ല,

ഈ കമന്റ് വായിച്ചാല്‍ തോന്നും ദൈവത്തെക്കാള്‍ സര്‍വ്വജ്ഞാനിയാണെന്ന് താങ്കളെന്ന്.:).

ഈ കൊന്ന് തിന്നലില്‍ ഇത്ര വിഷമിക്കുന്ന താങ്കള്‍ക്ക് ഇനിമുതല്‍ ഭക്ഷണം കഴിക്കാതിരിക്കാമോ. കാരണം ജീവനുള്ള വസ്തുക്കളെ കൊന്നിട്ടല്ലാതെ താങ്കള്‍ ഒരു നേരം പോലും ആഹരിക്കുന്നില്ല.

സൃഷ്ടിച്ചത് ദൈവമെങ്കില്‍ മറ്റെല്ലാം അവന്റെ നിയന്ത്രണത്തില്‍ തന്നെയാണ് സംശയമേ വേണ്ട. ജ്ഞാനം,ദയ,കാരുണ്യം,സ്നേഹം,കോപം ഇങ്ങിനെ സര്‍വ്വതിന്റെയും അത്യന്തികത ദൈവത്തിങ്കല്‍ തന്നെയാണ് കുടികൊള്ളുന്നത്. താങ്കളെ പോലുള്ളവരുടെ അന്ധയുക്തിയിലേക്ക് ഇതൊക്കെ ചുരുങ്ങണം എന്നാശിക്കുന്നതിന് ഞാനെന്താ പറയാ...
'think wisely and rationally'

Anonymous said...

ചിന്തകന്‍...
താങ്കള്‍ ഈ പോസ്റ്റിലെ എല്ലാ കമന്റുകളും താങ്കള്‍ ഒന്നു വായിച്ചു നോക്കുന്നതു നല്ലതായിരിക്കും...പല സംശയങ്ങള്‍ക്കും ചോദ്യങ്ങല്‍ക്കും മതവാദികള്‍ ഉത്തരം തന്നിട്ടില്ല..ദൈവം സൃഷ്ടിച്ചതിനെകുറിച്ചും അവന്‍ നിയന്ത്രിക്കുന്നതിനെകുറിച്ചും, പിന്നെ സൃഷ്ടാവ്‌ മനുഷ്യന്റെ കാര്യങ്ങളില്‍ ഇടപെടുന്നതിനെ പറ്റിയും എല്ലാം പലകുറി ചോദ്യങ്ങള്‍ വന്നതാണ്‌ ..ചര്‍ച്ചചെയ്ത്‌ ഇതെല്ലാം തേഞു പഴകിയതുമാണ്‌..വ്യക്തവും യുക്തിക്കു നിരക്കുന്നതുമായ ഉത്തരം എങ്ങും കാണ്ടില്ല..

സ്ഥിരം മതവാദികള്‍ പറയുന്ന അതേ പല്ലവികള്‍ തന്നെയാണ്‌ താങ്കളും തരുന്നത്‌ , അതില്‍ തന്നെ വൈരുധ്യങ്ങളും..പലതിനും വ്യക്തവും യുക്തിക്കു നിരക്കുന്നതുമായ ഉത്തരം നിങ്ങള്‍ പറയുന്നതു വരെ ഈ ചര്‍ച്ചകൊണ്ട് യാതൊരു അര്‍ഥവും, ഉപകാരവും ഉണ്ടാകാന്‍ പോകുന്നില്ല..

ചിന്തകന്‍ said...

Blinn

നിങ്ങളൊക്കെ ചോദിക്കുന്ന അതി ഫയങ്കരമായ മണ്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി നിങ്ങളെ തൃപ്തിക്കെടുത്തിക്കളയാമെന്ന വ്യാമോഹമൊന്നുമെനിക്കില്ല. അതെന്റെ ഉദ്ദേശവുമല്ല.

ലോകത്തിലെ സര്‍വ്വതും തന്റെ യുക്തിക്കനുസരിച്ചായിരിക്കണം നടക്കേണ്ടത് എന്ന് വിചാരിക്കുന്ന അത്പ ബുദ്ധികളെ, യഥാര്‍ഥ മനുഷ്യര്‍ താമസിക്കുന്ന ലോകത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞെങ്കിലോ... :)

..naj said...

"""അറിവ്ന്റെ അപ്പുറത്തുള്ളതെല്ലാം ദൈവത്തിന്റെ തലയില്‍ കെട്ടിവെച്ച് എല്ലാ ചോദ്യങ്ങളും അവസാനിപ്പിച്ച്‌ ദൈവത്തിന്‌ സ്തുതി പാടിയവരല്ല; എന്തുകൊണ്ട്‌, എന്തുകൊണ്ട്‌, എന്തുകൊണ്ട്‌, എന്ന്‌ ചോദിച്ച്‌ അതിന്‌ ഉത്തരം തേടിയവരാണ്‌ ഈ ലോകത്തെ മാറ്റിയവര്‍. """


സുശീല്‍ കുമാര്‍,

താങ്കളോട് മറുപടി പറയുന്നതു നിറുത്തിയതാണ്.
എന്നാലും താങ്കള്‍ ഒരു വായന ശീലനാണ് എന്ന് മനസ്സിലാക്കുന്നു.
ഒരു ഒരു ചെറിയ ബഹുമാനം തോന്നുന്നു. ഗുഡ്
മനുഷ്യന്റെ നൈസര്‍ഗ്ഗികമായ ഗുണമാണ് ചിന്തിക്കുക എന്നത്.
എന്ന് കരുതി എല്ലാവരും ചിന്തിച്ചു ഓരോന്ന് കണ്ടു പിടിക്കണം എന്നില്ല.
എല്ലാവര്ക്കും ശാസ്ത്രഞ്ഞരാകനും കഴിയില്ല.
പിന്നെ ഈ ശാസ്ത്രത്തിന്റെ സംഭാവനകള്‍ കിട്ടിയത് യുക്തിവാടികളില്‍ നിന്നു മാത്രമാണ് എന്നും, അവര്‍ ദൈവ വിശ്വാസം ഉപെഷിച്ചതാണ് അതിന് കാരണമെന്നും പറയുന്നതു എത്ര മൌട്യമാണ്. കാരണം ശാസ്ത്രഞ്ഞമാരില്‍ എത്രയോ ദൈവ വിശ്വാസികളുണ്ട്‌. അപ്പോള്‍, അതല്ല കാരണം. ആത്യന്തികമായി മനുഷ്യനിലെ നൈസര്‍ഗ്ഗിക ഗുണമാണ് അതിന് കാരണം. നിരീശ്വരതമല്ല ചിന്തിക്കുന്നതിനും, കണ്ടെത്തുന്നതിനും പ്രേരകം. മറിച്ചു , മനുഷ്യന്‍ എന്ന അടിസ്ഥാന ഗുണത്തില്‍ നിന്നാണ് ചിന്ത വരുന്നതു, അന്ന്വേഷണം വരുന്നതു. വിദ്യാഭ്യാസം അതിന് മനടണ്ടമല്ല. ന്യൂട്ടനും, ഐന്‍സ്ടീനും, എഡിസണും കോളേജില്‍ പോയീട്ടോ, പി എച്ച് ഡി ക്ക് പ്രബന്ധം അവതരിപ്പിചീട്ടോ അല്ല, മറിച്ചു അവരുടെ നൈസര്‍ഗ്ഗിക, അല്ലെങ്കില്‍ ദൈവിക ഇച്ചകള്‍ പ്രകാരം ഒന്നു സംഭവിക്കണം എന്നതിന്റെ പ്രതിഫലനം ഒരു മനുഷ്യന്റെ ചിന്തയിലൂടെ വരുന്നു എന്നതാണ് അതിന് കാരണം.
അല്ലെങ്കില്‍ നിരീശ്വര വാദിയായ സുസീലും, ജബ്ബാര്‍ മാഷും, മറ്റു യുക്തിവാദി സുഹൃത്തുക്കളും മതം ഉപെഷിചീട്ടും ഒരു കണ്ടു പിടുത്തവും നടത്തിയില്ല.
ശാസ്ത്രത്തിനു ഒരു സംഭാവനയും കൊടുത്തതായി എവിടെയും വായിച്ചില്ല.
നോബല്‍ സമ്മാനത്തിനു നിങ്ങളുടെ ഒരു പേരും കണ്ടതായി ഓര്‍ക്കുന്നില്ല.
എന്തെ ഈ സുഹൃത്തുക്കള്‍ക്ക് കഴിയാന്ച്ഞത്.
മറ്റുള്ളവര്‍ എന്തെകിലും കണ്ടെത്തിയത്, എഴുതിയത് വായിച്ചു ഗീര്‍വാണം അടിക്കനല്ലാതെ വേറൊന്നും ഞാന്‍ കാണുന്നില്ല.
ഞങ്ങള്‍ ഒരു ചിന്തക്കും ലോക്ക് ഇടുന്നില്ല. ഓരോരുത്തരും അവരുടെ കപാസിട്ടിക്കു അനുസരിച്ച് ചിന്തിക്കുന്നു. ഞങ്ങള്‍ ചിന്തിക്കുന്നില്ല എന്ന് പറയുന്നതു നിങ്ങളുടെ അല്പതമാണ്.

Anonymous said...

ചേദ്യങ്ങളുടെ പൊരുള്‍ മനസിലാകതെ വരികയോ.ഉത്തരം ഇല്ലാതെ വരികയോ.അംഗീകരിക്കാന്‍ കഴിയാതെയോ വരുമ്പോള്‍ താങ്കള്‍ക്കൊക്കെ എല്ലാതും മണ്ടന്‍ ചോദ്യങ്ങളായി തോന്നും..അത് ആരുടെയും കുറ്റമല്ല..
പിന്നെ ഒരു കാര്യം ..മുകളില്‍ ചോദിച്ച എല്ലാ മണ്ടന്‍ ചോദ്യങ്ങള്‍ക്കും പല മതവാദികളും ഉത്തരം നല്‍കാന്‍ ശ്രമിച്ചിട്ടുള്ളതും..ഈ ചര്‍ച്ച ഇത്രത്തോളം കമന്റുകള്‍ കൊണ്ട് സമ്പന്നമ്മായതും എങിനെ എന്ന എന്ന കാര്യം അങ്ങ് ശ്രദ്ദിച്ചിരുന്നുവോ? എവടെ അല്ലെ..? കുറച്ചുപേരെങ്കിലും വിവരമുള്ള മതവാദികള്‍ ഉള്ളതുകൊണ്ട് തന്നെയാണ്‌ ഈ ചര്‍ച്ച ഇത്രക്കും മുന്‍പോട്ട് പോയത്.
എതിരായി എന്തഭിപ്രായം ഉയര്‍ന്നാലും കണ്ണടച്ചെതിര്‍ക്കുക എന്നതാണല്ലോ നമ്മുടെ മുദ്രാവാക്യം..അല്ലെ?!!!!!

വിവരമില്ലാത്ത അഹങ്കാരികളായ ഞങ്ങളെ എന്തുകൊണ്ട് ദൈവം കാണുന്നില്ല?..മരിച്ച ശേഷം നരകത്തിലിറക്കുന്നതിനു പകരം ഇപോള്‍ തന്നെ ഞങ്ങളെ നേരെയാക്കിക്കൂടെ?..ദൈവത്തിനു ഒന്നു കൈ ഞൊടിച്ചാല്‍ പോരെ?
അതുമല്ലായിരുന്നില്ലെങ്കില്‍ എന്തിനു ഞങ്ങളെ താങ്കള്‍ പറഞ പോലെ ബുദ്ദിയില്ലാത്തവരാക്കി സൃഷ്ടിച്ചു..? ഇനി അങ്ങനെയാണോ ദൈവഹിതം? പിന്നെ എന്തിനുമതവാദികള്‍ കലിതുള്ളണം?
എല്ലാം മണ്ടന്‍ ചോദ്യങ്ങളാണേയ്...ഞാള്‍ടെ ചെറിയ പുത്തീല്‌ തോന്നീതാ എക്കേം..മാപ്പാക്കണേ..

Anonymous said...

"സൃഷ്ടിച്ചത് ദൈവമെങ്കില് മറ്റെല്ലാം അവന്റെ നിയന്ത്രണത്തില് തന്നെയാണ് സംശയമേ വേണ്ട. "

സൃഷ്ടിച്ചത് ദൈവമാണെന്നുള്ള ഈ വ്യക്തവും കൃത്യവുമായ ഉത്തരം താങ്കള്‍ക്ക് എവിടെ നിന്നു കിട്ടി?

എന്റ് മുന് കമന്റിലെ ഒരു ഭാഗമാണ് താഴെ കൊടുത്തിരിക്കുന്നത്..


..........""നാം എന്തുകൊണ്ടാണ് എല്ലാത്തിനും ഒരു കാരണം വേണാമെന്നു ചിന്തിക്കുന്നത്? ഒന്നും തനിയേ ഉണ്ടാകില്ല എന്ന് എന്തുകൊണ്ട് ഉറപ്പിച്ചു പറയുന്നു? എന്തുകൊണ്ടെന്നാല് നമ്മിലെ ബുദ്ധി കൊണ്ട് അത്രയേ പറ്റൂ..മുന്‍പത്തെ കമന്റില് പറഞപോലെ, ശൂന്യത എന്നതുപോലും ഇല്ല എന്നു ചിന്തിക്കാന് നമ്മുടെ സാധാരണ ബുദ്ദി ഉപയോഗിച്ച് കഴിയുമോ? അവിടെയാണ് മനുഷ്യ ബുദ്ദിയുടേ പരിമിതി.""

അത് എന്തോ ആകട്ടെ, നമുക്ക് ആ പരിമിതിക്കുള്ളില് നിന്ന് തന്നെ ചിന്തിക്കാം..അങ്ങനെ ചിന്തിക്കുമ്പോള് നമുക്ക് തോന്നുന്നത്, എല്ലാറ്റിനും ഒരു കാരണം/ ശക്തി/ സൃഷ്ടാവ് വേണമെന്നാണ്. ഇത്രയും മതി..നമ്മുടെ ബുദ്ധിവച്ച് അതിനെ കൂടുതല് നിരീക്ഷിക്കുക, അതിനെ അടുത്തറിയാന് ശ്രമിക്കുക-ആ ശക്തി മൂലം എങ്ങിനെ ഇതെല്ലാം ഉണ്ടായി ..എന്തുകൊണ്ട് ഇതെല്ലാം നിലനില്‍ക്കുന്നു.. ഇതാണ് ശാസ്ത്രം ഇന്നു(എന്നും) ചെയ്യുന്നത്..
എല്ലാം ദൈവം സൃഷ്ടിച്ചു എന്ന് മതങ്ങള് പറയുന്നു, പ്രശ്നമൊന്നുമില്ല! അംഗീകരിക്കാം.. എന്നാല് അവിടംകൊണ്ട് നില്‍ക്കുന്നില്ല മതങ്ങളുടേ കണ്ടുപിടുത്തം..ആ ശക്തിയുടെ സ്വഭാവ വിശേഷങ്ങളും ഇഷ്ടാനിഷ്ടങ്ങളും തുടങ്ങി ആശക്തിയും മനുഷ്യനും തമ്മിലുള്ള സര്‍‌വ്വ ഇടപാടുകളും, ആ ശക്തി ഏതെല്ലാം നിയമങ്ങളും വിലക്കുകളും മനുഷ്യനായി ഉണ്ടാക്കിയിട്ടുണ്ട് എന്നുതുടങ്ങി എങ്ങിനെ ആ ശക്തി ഇതെല്ലാം സൃഷ്ടിച്ചു എന്നുവരെ മനുഷ്യന്/മതങ്ങള് കണ്ടുപിടിച്ചു...ഇതെല്ലാം എങ്ങനെ ഇത്തിരി ബുദ്ധിയായ മനുഷ്യന് അറിയാന് സാധിച്ചു എന്നതാണ് നാം എല്ലാവരും മതവാദികളോട് പല രീതിയിലുമായി ചോദിക്കുന്നത്, നിര്‍ഭാഗ്യവശാല് തൃപ്തികരമായ ഒരു ഉത്തരം ആരും തരുന്നില്ല! ദൈവം തന്നെ ഓരോരുത്തര്‍ക്ക് തോന്നിപ്പിച്ചതും, അരുളപ്പട് ചെയ്യ്തവയും ആണെന്ന് ആണ് അവസാനമായി മതവാദികള്‍ക്ക് പറയാന് കഴിയുന്നത്! അതെങ്ങനെ നാം വിശ്വസികും, അവര്‍ക്ക് അരുളപ്പടുണ്ടായി എന്നതിന് എന്താണ് തെളിവ്?..ദൈവം തന്നെ തോന്നിപ്പിച്ചതാണെന്ന് എന്താണുറപ്പ്? അവരും ഇന്നത്തെ ആള്‍ദൈവങ്ങളും തമ്മില് എന്താണ് വ്യത്യാസം?..

ഇതിനു ലഭിച്ച നാജിന്റെ മറുപടി.....

..."""ബ്ലിന്,
ഒന്നാമതായി ഈ ചോദ്യങ്ങളെല്ലാം വരുന്നതു "ഒരു പൌരോഹിത്യ" ചട്ടകൂട്ടിലുള്ള മതത്തില്
ജനിച്ചു വളര്ന്നു വരുന്നവര്, ആ വ്യക്തിയുടെ വിവേകതിനോ, ബുദ്ധിക്കോ അത്തരം കാര്യങ്ങളില് വെറും വിശ്വസതിനപ്പുറം ഇടപെടുന്നതിനു അവസരം ആ മതം നിഷേടിക്കുന്നത് കൊണ്ടാണ്. അത് കൊണ്ടു തന്നെയാണ് യുക്തിവാദം എന്നാ ഒരു സ്പെയ്സിനു ഇടം കിട്ടിയത് തന്നെ. തങ്ങള്‍ക്കു കിട്ടിയ ബുദ്ധിയെ, യുക്തിയെ തടയുന്ന ഏത് വിശ്വാസവും യുക്തി രഹിതമാണ്. ഇസ്ലാമിന്റെ ഭാഷയില് പറഞ്ഞാല്, നിങ്ങള് ചിന്തിക്കുക, ചിന്തിച്ചു ഏതറ്റം വരെ പോകുവാന് കഴിയുമോ, അവിടെയെല്ലാം നിങ്ങള് എത്തുക, കാരണം മനുഷ്യനെ അപ്പ്രകാരമാണ് സംവിധാനിചീട്ടുള്ളത്. ചിന്തിക്കാതെ, പഠിക്കാതെ വെറുതെ വിശ്വസിക്കുന്നത് സൃഷ്ടാവിനോട് തന്നെ ചെയ്യുന്ന അപരാധമാണ്. നിങ്ങള്ക്ക് കിട്ടിയ ബുദ്ധിയെ ഉപയോഗിക്കുക എന്നാണ് ഇസ്ലാം പറയുന്നതു. മനുഷ്യന് കണ്ടെത്തുന്നതല്ല, ഉള്ളതിനെ അതിന്റെ ഘടനയെ മനുഷ്യന് അവരുടെ കാലഘട്ടങ്ങളിലെ ഭാഷ, അതിലേക്കു ഒരു പുതിയ വാക്കോ, അല്ലെങ്കില്
മനസ്സിലാക്കുവാന് കഴിയുന്ന ഒരു പദം ഉപയോഗിച്ചു വിവരിക്കുന്നു എന്നത് മാത്രമാണ് മനുഷ്യന് ചെയ്യുന്നത്. അതിനെ നമ്മുടെ ഭാഷയില് തന്നെ ശാസ്ത്രമെന്നോ, മറ്റോ വിളിക്കാം.
ആത്യന്തികമായി പ്രപന്ച്ചതിലുള്ള സംവിധാനത്തിന് മാറ്റമൊന്നും നമുക്കു വരുത്തുവാന് കഴിയില്ല.
ന്യൂട്ടന്റെ ഗ്രാവി ട്ടെശന് തിയരിയായാലും, അത് കണ്ടുപിടിക്കുന്നതിനു മുമ്പെ അതിവിടെ ഉണ്ട്. മനുഷ്യന് അതിനെ വിവരിച്ചു, അവരുടെ ഭാഷയില്. ഭൂമിയുടെ അന്തരീക്ഷത്തിലൂടെയുള്ള ......കി മി വേഗത്തില് സന്ച്ചരിക്കുംപോഴും, അതിന്റെ ആ മാഗ്നറ്റിക് സിസ്റ്റം തന്നെയാണ് നമ്മളെ അതില് നിലനിര്‍ത്തുന്നത്. അടിഭാകമെന്നോ, മേല് ഭാകമെന്നോ പറയാനില്ലാത്ത ചുറ്റ് ഭാഗവും ശൂന്യമായ ഒരു സ്പെയ്സില് നമ്മള് അല്‍ഭുതകരമായി നിലനില്‍ക്കുന്നതിന്നു, അത് ഇപ്രകാരം സംവിധാനിച്ചു എന്ന് ചിന്തിക്കേണ്ടതുണ്ട്.
അതല്ലാതെ ഒരു ദൈവം, അങ്ങേരു അത് സൃഷ്ടിച്ചു, ഇനി ഒന്നും ചിന്തിക്കണ്ട, ആളെ പൂജിക്കാം, വഴിപാടു നേരാം, എന്നൊക്കെ പറയുന്ന മതങ്ങള് തീര്ച്ചയായും യുക്തിയെ ജയിലില് ആക്കുന്നവയാണ്.
ദൈവത്തിനു മനുഷ്യ രൂപവും, അവന്റെ ഭാവനയില് എഴുതാന് കഴിയുന്ന കുറെ വീര കഥകളും, മനുഷ്യന്റെ അത്രക്കും യുക്തിയില്ലാത്ത പ്രവര്തിയുമൊക്കെ അപ്രകാരമുള്ള സന്കല്‍പ്പങ്ങളിലുള്ള ദൈവങ്ങള്‍ക്ക് ഉണ്ട് .
ഞാന് അപ്പ്രകാരമുള്ള, വിവേകത്തെ, ബുദ്ധിയെ കടിഞാനിടുന്ന മതങ്ങളെ മാറ്റി നിറുത്തി, യുക്തിയുമായി സംവധിക്കാത്ത അപ്രകാരമുള്ള "ദൈവങ്ങള്"ക്കന്യമായ
ഒരു സൃഷ്ടാവിന്റെ സൃഷ്ടി വൈഭവതെയാണ് എന്നെ ചിന്തിപ്പിക്കാന്, കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല് കൂര്‍ആന് എന്നെ അതിന് പ്രേരിപ്പിച്ചത്.
ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്ന, ഒരു വിദ്യ സംപന്നരല്ലാത്ത പണ്ഡിത വര്‍ഗം നമുക്കു ചുറ്റില് ഉണ്ട് എന്നുള്ള തിരിച്ചറിവില് നിന്നു അവരെ കുറ്റപെടുത്തി, അവര് പറഞ്ഞതാനസുരിച്ചുള്ള ഇസ്ലാമിനെയും അതില് പെടുത്തി, ഗീര്‍വനമാടിക്കനല്ല ഞാന് ശ്രമിച്ചത്. തീര്ച്ചയായും, അവരുടെ അറിവില്, അവര് അവരുടെ ബുദ്ധിവെച്ചു മനസ്സിലാക്കിയ കാര്യങ്ങള് ഒരു സമൂഹത്തിനു നല്കുന്നു. അതാണ് ഇസ്ലാം എന്ന് ബുദ്ധിയുള്ള ആരും പറയില്ല. കാരണം താടി വളര്‍ത്തി, സമൂഹത്തിനു മുമ്പില് വിളമ്പുന്ന വിവര കേടുകള് ഒരുപാടു ഞാനും കേട്ടീട്ടുണ്ട്. ആ കാര്യങ്ങളൊക്കെ നേരിട്ടു അവരോട് മനസ്സിലാകുന്ന തരത്തില്
വ്യക്തമാക്കുകയും ചെയ്തീട്ടുണ്ട്.
എന്റെ യുക്തിയെയും, ബുദ്ധിയെയും ഉപയോഗപെടുത്തി കൂര് ആന് എപ്രകാരമാണോ മനുഷ്യനോടു പ്രകൃതിയുമായി
സംവദിക്കാന് ആവശ്യപെടുന്നത് ആ രീതിയില് തന്നെയാണ് ഞാന് മനസ്സിലാക്കുന്നത്.
പൌരോഹിത്യത്തെ (അന്ഞരായ സമൂഹത്തില് പൌരോ ഹിത്യ മല്ലെന്കിലും, മനുഷ്യരുടെ പ്രശ്നങ്ങളില് ഇടപെടാത്ത, മസ്ജിധുകളില് ഒതുങ്ങി കൂടുന്ന ഒരു വര്‍ഗം ഉണ്ട് എന്നത് വിസ്മരിക്കുന്നില്ല) ശക്തമായി ഇസ്ലാം വിലക്കിയത് തന്നെ ബുദ്ധിയെ തടയുന്ന ഒരു "മതം" അല്ല ഇസ്ലാം എന്ന് മനുഷ്യനെ വ്യക്തമാക്കുന്നതിനാണ്.
കൂര് ആന് മനുഷ്യനോടു ചോദിക്കുന്നത് തന്നെ, "സമൂഹത്തിന്റെ പ്രശ്നങ്ങളില് ഇടപെടാതത്തിനു നിങ്ങള്ക്ക് എന്തുണ്ട് ന്യായം എന്നാണ്. " സ്ത്രീകളുടെ, കുട്ടികളുടെ, പീടിപ്പിക്കപെടുന്നവരുടെ അവകാശങ്ങള് തടയുന്നവര്‍ക്കെതിരെ
ചൂഷണത്തിനെതിരെ, പലിശക്കെതിരെ, മദ്യത്തിനെതിരെ, മനുഷ്യനെ ചൂഷണം ചെയ്തു ധനം കവരുന്ന പൌരോതിത്യതിനെതിരെ നിലകൊള്ളുവാനാണ് കൂര് ആന് വിശ്വസമെന്നതിന്റെ പ്രയോഗികതയായി വരച്ചു കാണിക്കുന്നത്.
അത് തന്നെയാണ് ഇസ്ലാം എന്ന് പറയുന്നതും.""



ഇതില് നാജ് പറന്ന്ജു വന്നത് അറിഞോ അറിയാതെയോ ശാസ്ത്രത്തിന്റെ ഭാഷ തന്നെയാണ്..അതായത്, മതഗ്രന്ഥളില് ദൈവം സൃഷ്ടിച്ചു എന്നതും അല്പജ്നാനം മാത്രമുള്ള മതപണ്ടിതര് വ്യാഖ്യാനിക്കുന്നതും തൊണ്ട തൊടാതെ വിഴുങ്ങാതെ ശാസ്ത്രീയമായി അതിനെയെലാം നിരീക്ഷിച്ച് ഉത്തരം കണ്ടെത്തുക ..

അതെ ..ശാസ്ത്രം അതാണ് ചെയ്യുന്നതും ചെയ്തതും..എന്നാല് പ്രപഞ്ചത്തിന് ഒരാരംഭം ഉണ്ടെന്ന് കണകു കൂട്ടുന്നുണ്ടെങ്കിലും, ഇതേവരെ മനുഷ്യനെ നിയന്ത്രിക്കുന്നതും ശിക്ഷിക്കുന്നതും, അവന്റെ സ്തുതികള് ആഗ്രഹിക്കുന്നവനും, അവനെ സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും അയക്കുന്നതും ആയ ഒരു ശക്തിയെ പറ്റി യാതൊരു അറിവും ഇതേവരെ ഒരു നിരീക്ഷകര്‍ക്കും ലഭിച്ചിട്ടില്ല...അഥവാ ഇനി അങ്ങനെ ആര്‍ക്കെങ്കിലും വല്ല അറിവും ഉണ്ടെങ്കില് തെളിവു സഹിതം അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു..

അപ്പൂട്ടൻ said...

ചിന്തകന്‍ എഴുതിയത് വായിച്ചപ്പോള്‍ തോന്നിയ ചില ചിന്തകള്‍.....
മനുഷ്യന്‍ അവന്‍ അറിഞ്ഞതിന്റെ അടിമയാണ് എന്ന് പറഞ്ഞതില്‍ സത്യമില്ലാതില്ല. പക്ഷെ അതിനേക്കാള്‍ അപകടമല്ലേ അറിവില്ലായ്മയുടെ അടിമയാവുന്നത്? അറിയാത്ത കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ശ്രമിച്ചതിനാലല്ലേ മനുഷ്യന്‍ ഈ നിലയിലെങ്കിലും എത്തിയത്. ഒരുപക്ഷെ പ്രപഞ്ചത്തിന്റെ കാല്‍ ശതമാനം പോലും അറിഞ്ഞിട്ടില്ലായിരിക്കാം, പക്ഷെ അതുവിചാരിച്ച് ഒന്നും മനുഷ്യന്‍ ഒന്നും ചെയ്യാതിരുന്നെങ്കില്‍ ഈ കാല്‍ ശതമാനം പോലും എത്തില്ലായിരുന്നല്ലോ. വീട്ടിലെ കാര്യങ്ങള്‍ അച്ഛനേ അറിയൂ എന്ന് കുട്ടികള്‍ക്ക് പറയാം, പക്ഷെ ജീവിതകാലം മുഴുവന്‍ പറഞ്ഞു നടന്നാല്‍?
എനിക്കറിയാത്ത കാര്യങ്ങള്‍ അറിയില്ലെന്ന് പറയുന്നത് ഞാന്‍ എന്നെക്കുറിച്ച് എന്ത് മനസിലാക്കി എന്നതിനെ ആധാരമാക്കിയാണ്, അതൊരു submission of fact ആണ്. പക്ഷെ എനിക്കും അറിയാത്തകാര്യങ്ങള്‍ ചോദിക്കുന്നയാളെ പരിഹസിക്കുന്നത് എന്താണെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ.
ഇവിടെ വന്നിട്ടുള്ള ചോദ്യങ്ങള്‍ മാത്രമെ താങ്കള്‍ വായിച്ചുള്ളൂ എന്ന് ഞാന്‍ കരുതുന്നു, കാരണം അതിന് മുന്പ് പലരും തന്ന ഉത്തരങ്ങളില്‍ നിന്നാണ് ഉപചോദ്യങ്ങള്‍ വന്നതെന്ന വസ്തുത താങ്കള്‍ ശ്രദ്ധിച്ചിട്ടില്ല, അഥവാ കണ്ടെങ്കില്‍ ആ വസ്തുത താങ്കള്‍ സൌകര്യപൂര്‍വ്വം ഒഴിവാക്കിയതാണ് എന്ന് വിശ്വസിക്കാനെ തരമുള്ളൂ. ഒരു ഉത്തരത്തില്‍ നിന്നും അനേകം ചോദ്യങ്ങള്‍ ഉയരുന്നുണ്ടെങ്കില്‍ പ്രശ്നം ചോദ്യത്തിന്റെതല്ല, അതിന് നല്‍കപ്പെടുന്ന ഉത്തരത്തിന്റെതാണ്. Ambigous ആയി മാത്രമെ ഉത്തരം തരാന്‍ കഴിയൂ എങ്കില്‍ അതിനുള്ള ഉത്തരവാദി ചോദ്യകര്‍ത്താവല്ല. (പറഞ്ഞ ഉത്തരങ്ങള്‍ മുഴുവന്‍ ambigous ആണെന്ന് ഇതിനര്‍ത്ഥമില്ല, വാക്കുകളുടെ വച്യാര്‍ത്ഥം മാത്രം എടുക്കാതിരിക്കാനപേക്ഷ)
സൃഷ്ടികര്‍ത്താവ് ഇല്ല എന്ന വിശ്വാസത്തില്‍ തുടങ്ങുന്ന ചോദ്യങ്ങള്‍ വിഡ്ഢിത്തമാണെന്നു താങ്കള്‍ക്ക് വിധിയെഴുതാം, അതുപോലെതന്നെയല്ലേ എല്ലാം ദൈവദത്തമാണെന്ന വിശ്വാസത്തില്‍ തുടങ്ങുന്ന ഉത്തരങ്ങളും? ഒന്നുമാത്രം വിഡ്ഢിത്തമാകുന്നതെങ്ങിനെ? By the way സൃഷ്ടികര്‍ത്താവ് ഇല്ല എന്ന വാദം ഇവിടെ എത്രപേര്‍ പറഞ്ഞിട്ടുണ്ടെന്നറിയില്ല, ഞാന്‍ കണ്ടതധികവും മനുഷ്യരായ നമ്മള്‍ ആ സൃഷ്ടികര്‍ത്താവിനു നല്കിയ വിവരണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളാണ്.
ചോദ്യങ്ങള്‍ ഫയങ്കരമോ മണ്ടത്തരമോ ആവട്ടെ, ഉറച്ച വിശ്വാസമുള്ളവര്‍ക്ക് അല്ലെങ്കില്‍ ജ്ഞാനമുള്ളവര്‍ക്ക്, അതിനുള്ള ഉത്തരം പറയാന്‍ കഴിയണം, ഇല്ലെങ്കില്‍ അറിയില്ലെന്ന് തുറന്നു പറയാനുള്ള ആര്‍ജ്ജവം ഉണ്ടായിരിക്കണം. താങ്കള്‍ പറഞ്ഞതുപോലെ ആരെയും തൃപ്തിപ്പെടുത്തേണ്ട ബാധ്യത താങ്കള്‍ക്കില്ല, പക്ഷെ ചോദ്യങ്ങളോട് പ്രതികരിക്കുന്പോള്‍ നേരത്തെ പറഞ്ഞ രണ്ടില്‍ എതെങ്കിലുമാകണം പ്രതികരണം, ഇല്ലെങ്കില്‍ ചര്‍ച്ചകള്‍ക്ക് എന്തര്‍ത്ഥം?

ചിന്തകന്‍ said...


പിന്നെ എന്തിനുമതവാദികള്‍ കലിതുള്ളണം?

blinn
എന്താ ഈ മത വാദികള്‍ എന്നാല്‍ എനിക്കറിയില്ല.

ആരായാലും കലിതുള്ളുന്നതെന്തിനാണെന്നാ ഞാനും ചോദിക്കുന്നത് :)

സഹതാപമുണ്ടെനിക്ക് താങ്കളോട്. മണ്ടന്‍ ചോദ്യങ്ങളാണെന്നറിഞ്ഞ് കൊണ്ട് തന്നെ വീണ്ടും വീണ്ടു ചോദിക്കുന്നതിനോട്..


പിന്നെ ഈ ചര്‍ച്ചയുടെ കാര്യം; താങ്കള്‍ വിചാരിച്ച പ്രയോജനം ഉണ്ടാവുമെന്ന് എനിക്കും തോന്നുന്നില്ല.




വിവരമില്ലാത്ത അഹങ്കാരികളായ ഞങ്ങളെ എന്തുകൊണ്ട് ദൈവം കാണുന്നില്ല?..മരിച്ച ശേഷം നരകത്തിലിറക്കുന്നതിനു പകരം ഇപോള്‍ തന്നെ ഞങ്ങളെ നേരെയാക്കിക്കൂടെ?..ദൈവത്തിനു ഒന്നു കൈ ഞൊടിച്ചാല്‍ പോരെ?
അതുമല്ലായിരുന്നില്ലെങ്കില്‍ എന്തിനു ഞങ്ങളെ താങ്കള്‍ പറഞ പോലെ ബുദ്ദിയില്ലാത്തവരാക്കി സൃഷ്ടിച്ചു..? ഇനി അങ്ങനെയാണോ ദൈവഹിതം?


ഈ ചോദ്യത്തിനെല്ലാം ഞാന്‍ ഉത്തരം നല്‍കാം ശ്രമിക്കാം.
അതിന് മുന്‍പ് ഞാനൊരു ചോദ്യം ചോദിക്കാം

ഞാനാദ്യമേ പറഞ്ഞു നാം തുടങ്ങുന്നത് തുടക്കത്തില്‍ നിന്ന് തന്നെയായിരിക്കണം എന്ന്.


ഈ പ്രപഞ്ചവും അതിലെ വസ്തുകളും ഉണ്ടായത് എങ്ങനെയാണ്?

1. ദൈവം സൃഷ്ടിച്ചത്.
2. സ്വയമേവ ഉണ്ടായത്.
3. എനിക്കറിയില്ല.

Anonymous said...

""ശാസ്ത്രത്തിന്റെ സംഭാവനകള്‍ കിട്ടിയത് യുക്തിവാടികളില്‍ നിന്നു മാത്രമാണ് എന്നും, അവര്‍ ദൈവ വിശ്വാസം ഉപെഷിച്ചതാണ് അതിന് കാരണമെന്നും പറയുന്നതു എത്ര മൌട്യമാണ്. ""

ശാസ്ത്രം വളര്‍ന്നത് വേറിട്ടു ചിന്തിച്ചവരില്‍ കൂടി തന്നെയണ്‌..അവരെ യുക്തിവാദി എന്നു വിളിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് മതങ്ങളാണ്‌.. കാരണം അതുവരേ ദൈവ ദത്തമാണെന്നും അതാണു പരമ സത്യമെന്നും കരുതിപ്പോന്ന കാര്യങ്ങള്‍ ഗലീലിയോ ഖണ്ഡിച്ചപ്പോള്‍ അയാളെ നിരീശ്വരവാദിയും, ദൈവദൂഷകനും ആക്കിയത് മതമാണ്‌..ഇതിലും എത്രയോ വലിയ ഉദാഹരണങ്ങള്‍ ഇനിയുമുണ്ട്.... ശാസ്ത്രത്തെ മതം എന്നും എതിര്‍ത്തിട്ടേ ഉള്ളു..ഇന്നു പുറമേ അനുകൂലിക്കുന്നത് വേറെ വഴിയില്ലാത്തതിനാലാണ്‌...പകരം ശാസ്ത്രവും മതവും ഒന്നാണെന്നു വരുത്തി തീര്‍ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം ആണ്‌ മതം നടത്തുന്നത്..

Anonymous said...

"സഹതാപമുണ്ടെനിക്ക് താങ്കളോട്. മണ്ടന്‍ ചോദ്യങ്ങളാണെന്നറിഞ്ഞ് കൊണ്ട് തന്നെ വീണ്ടും വീണ്ടു ചോദിക്കുന്നതിനോട്.."

സന്തോഷം...സഹതാപമെങ്കിലും തോന്നിയല്ലോ!!!!!!

"ഈ ചോദ്യത്തിനെല്ലാം ഞാന്‍ ഉത്തരം നല്‍കാം ശ്രമിക്കാം. ""
മണ്ടന്‍ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം ഇല്ല സുഹൃത്തേ...ഉണ്ടെങ്കില്‍ തന്നെ അത് മണ്ടന്‍ ഉത്തരങ്ങളാവും...

""ഈ പ്രപഞ്ചവും അതിലെ വസ്തുകളും ഉണ്ടായത് എങ്ങനെയാണ്?

1. ദൈവം സൃഷ്ടിച്ചത്.
2. സ്വയമേവ ഉണ്ടായത്.
3. എനിക്കറിയില്ല.""

ഇമ്മാതിരിയുള്ള ചോദ്യങ്ങളൊക്കെ പലരും ചോദിച്ചതാണ്‌ സുഹൃത്തേ..ഇതിനുള്ള എന്റെ മറുപടി എന്റെ മുന്‍ കമന്റുകള്‍ നോക്കിയാല്‍ മനസിലാകും..അതൊന്നും വായിക്കുന്നത് ചിന്തകന്മാര്‍ക്ക്‌ ചേര്‍ന്ന കാര്യമല്ലെങ്കില്‍...എന്റെ ഉത്തരം : എനിക്കറിയില്ല എന്നതാണ്‌..

ചിന്തകന്‍ said...

binn

താങ്കള്‍ക്കറിയില്ല എന്നത് ഒന്നിന്റെയും തെളിവല്ല.

ആദ്യത്തെ രണ്ട് ഒപ്ഷനില്‍ ഏതെങ്കിലും ഒന്ന് ശരിയാണ് എന്ന് താങ്കള്‍ക്കഭിപ്രായമുണ്ടോ?

Anonymous said...

ഇത് കൊറച്ച് അക്രമമാണല്ലോ സുഹൃത്തേ....പിന്നെ എന്തിനു അങനെ ഒരു ഓപ്ഷന്‍ വച്ചു...??

എനിക്ക് അറിയല്ല എന്നുതന്നെയാണ്‌ ഉത്തരം. അങ്ങനെ ഒരാള്‍ സൃഷ്ടിച്ചു അല്ലെങ്കില്‍ തനിയേ ഉണ്ടായി എന്ന്‌ എനിക്കു ബോധ്യമാകും വരെ. കുറച്ചുകൂടി വ്യക്തമാകാന്‍ ഞാന്‍ എന്റെ മുന്‍ കമന്റ് ചേര്‍ക്കുന്നു...

..........""നാം എന്തുകൊണ്ടാണ് എല്ലാത്തിനും ഒരു കാരണം വേണാമെന്നു ചിന്തിക്കുന്നത്? ഒന്നും തനിയേ ഉണ്ടാകില്ല എന്ന് എന്തുകൊണ്ട് ഉറപ്പിച്ചു പറയുന്നു? എന്തുകൊണ്ടെന്നാല് നമ്മിലെ ബുദ്ധി കൊണ്ട് അത്രയേ പറ്റൂ..മുന്‍പത്തെ കമന്റില് പറഞപോലെ, ശൂന്യത എന്നതുപോലും ഇല്ല എന്നു ചിന്തിക്കാന് നമ്മുടെ സാധാരണ ബുദ്ദി ഉപയോഗിച്ച് കഴിയുമോ? അവിടെയാണ് മനുഷ്യ ബുദ്ദിയുടേ പരിമിതി.""

അത് എന്തോ ആകട്ടെ, നമുക്ക് ആ പരിമിതിക്കുള്ളില് നിന്ന് തന്നെ ചിന്തിക്കാം..അങ്ങനെ ചിന്തിക്കുമ്പോള് നമുക്ക് തോന്നുന്നത്, എല്ലാറ്റിനും ഒരു കാരണം/ ശക്തി/ സൃഷ്ടാവ് വേണമെന്നാണ്. ഇത്രയും മതി..നമ്മുടെ ബുദ്ധിവച്ച് അതിനെ കൂടുതല് നിരീക്ഷിക്കുക, അതിനെ അടുത്തറിയാന് ശ്രമിക്കുക-ആ ശക്തി മൂലം എങ്ങിനെ ഇതെല്ലാം ഉണ്ടായി ..എന്തുകൊണ്ട് ഇതെല്ലാം നിലനില്‍ക്കുന്നു.. ഇതാണ് ശാസ്ത്രം ഇന്നു(എന്നും) ചെയ്യുന്നത്..
എല്ലാം ദൈവം സൃഷ്ടിച്ചു എന്ന് മതങ്ങള് പറയുന്നു, പ്രശ്നമൊന്നുമില്ല! അംഗീകരിക്കാം.. എന്നാല് അവിടംകൊണ്ട് നില്‍ക്കുന്നില്ല മതങ്ങളുടേ കണ്ടുപിടുത്തം..ആ ശക്തിയുടെ സ്വഭാവ വിശേഷങ്ങളും ഇഷ്ടാനിഷ്ടങ്ങളും തുടങ്ങി ആശക്തിയും മനുഷ്യനും തമ്മിലുള്ള സര്‍‌വ്വ ഇടപാടുകളും, ആ ശക്തി ഏതെല്ലാം നിയമങ്ങളും വിലക്കുകളും മനുഷ്യനായി ഉണ്ടാക്കിയിട്ടുണ്ട് എന്നുതുടങ്ങി എങ്ങിനെ ആ ശക്തി ഇതെല്ലാം സൃഷ്ടിച്ചു എന്നുവരെ മനുഷ്യന്/മതങ്ങള് കണ്ടുപിടിച്ചു...ഇതെല്ലാം എങ്ങനെ ഇത്തിരി ബുദ്ധിയായ മനുഷ്യന് അറിയാന് സാധിച്ചു എന്നതാണ് നാം എല്ലാവരും മതവാദികളോട് പല രീതിയിലുമായി ചോദിക്കുന്നത്, നിര്‍ഭാഗ്യവശാല് തൃപ്തികരമായ ഒരു ഉത്തരം ആരും തരുന്നില്ല! ദൈവം തന്നെ ഓരോരുത്തര്‍ക്ക് തോന്നിപ്പിച്ചതും, അരുളപ്പട് ചെയ്യ്തവയും ആണെന്ന് ആണ് അവസാനമായി മതവാദികള്‍ക്ക് പറയാന് കഴിയുന്നത്! അതെങ്ങനെ നാം വിശ്വസികും, അവര്‍ക്ക് അരുളപ്പടുണ്ടായി എന്നതിന് എന്താണ് തെളിവ്?..അവര്‍ക്കുണ്ടായ വെളിപാടുകള്‍ ദൈവം തോന്നിപ്പിച്ചതാണെന്ന് എന്താണുറപ്പ്? അവര്‍ എഴുതിയതെല്ലാം എന്തിന്റെ അടിസ്ഥാനത്തിലാണ്‌ പരമമായ സത്യമായി വിശ്വസിച്ചു പോരുന്നത്??

അപ്പൂട്ടൻ said...

ചിന്തകന്,
മൂന്നു ഓപ്ഷന്‍ കൊടുത്തതിനുശേഷം ആദ്യത്തെ രണ്ടെണ്ണത്തില്‍ ഒരെണ്ണമേ അംഗീകരിക്കൂ എന്ന് പറയുന്നതില്‍ ഔചിത്യമുണ്ടോ?
എന്റെ കമന്റ് താങ്കള്‍ വായിച്ചോ എന്നറിയില്ല. അവിടെ പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു. സൃഷ്ടികര്‍ത്താവ് ഇല്ല എന്ന വാദം ഇവിടെ എത്രപേര്‍ പറഞ്ഞിട്ടുണ്ടെന്നറിയില്ല, ഞാന്‍ കണ്ടതധികവും മനുഷ്യരായ നമ്മള്‍ ആ സൃഷ്ടികര്‍ത്താവിനു നല്കിയ വിവരണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളാണ്.
ആ ചോദ്യങ്ങള്‍ക്കുത്തരം നല്‍കൂ.
സൃഷ്ടികര്‍ത്താവ് ഉണ്ടെന്നു സമ്മതിച്ചാല്‍ ബാക്കി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം തരുമോ? ഇവിടെ പലരും ചോദിച്ച ചോദ്യങ്ങള്‍ സൃഷ്ടാവിനെ കുറിച്ചു എന്നതിലുപരി താങ്കളടക്കം പലരും മനസിലാക്കുന്ന ദൈവത്തെക്കുറിച്ചാണ്. അവയുടെ ആവര്‍ത്തനം മാത്രമായിരിക്കാം ഇനി വരാവുന്ന ചോദ്യങ്ങള്‍, കാരണം അവയിലെ പലതിനും ഉത്തരം കിട്ടിയിരുന്നില്ല.
ജബ്ബാര്‍ മാഷേ.... വേണമെങ്കില്‍ ഒരു പുതിയ പോസ്റ്റിടാം. "ദൈവം ഉണ്ട്, അംഗീകരിക്കാം. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കുത്തരം തരൂ"

ചിന്തകന്‍ said...


നാം എന്തുകൊണ്ടാണ് എല്ലാത്തിനും ഒരു കാരണം വേണാമെന്നു ചിന്തിക്കുന്നത്?


അപ്പോള്‍ എല്ലാത്തിനും കാരണമാവശ്യമില്ലെങ്കില്‍ പിന്നെ താങ്കള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള പ്രസക്തിയെന്ത്?



ശൂന്യത എന്നതുപോലും ഇല്ല എന്നു ചിന്തിക്കാന് നമ്മുടെ സാധാരണ ബുദ്ദി ഉപയോഗിച്ച് കഴിയുമോ? അവിടെയാണ് മനുഷ്യ ബുദ്ദിയുടേ പരിമിതി.""


മനുഷ്യ ബുദ്ധിക്ക് പരിമിതികളുണ്ടെന്ന് താങ്കള്‍ സമ്മതിക്കുന്നു. ശാസ്ത്രം എന്നത് മനുഷ്യന്റെ അന്വേഷണവും അത് മൂലമുള്ള കണ്ടെത്തലുമാണ്.
അതായത് മനുഷ്യ ബുദ്ധിയുടെ പരിഥിക്കുള്ളില്‍ നടക്കുന്ന കാര്യം.

അങ്ങിനെയെങ്കില്‍ ഈ പരിമിതിക്കപ്പുറത്തുള്ള കാര്യങ്ങള്‍ കണ്ടെത്താനുള്ള വല്ല വഴിയുമുണ്ടോ താങ്കളുടെ അഭിപ്രായത്തില്‍?‍

ചിന്തകന്‍ said...

അപ്പുട്ടനെ താങ്കള്‍ ക്ഷമിക്കുക

ആദ്യം ആദിയെന്തന്നറിയട്ടെ. അതറിയില്ലെങ്കില്‍/അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അതു കഴിഞ്ഞുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. :)

Anonymous said...

"അങ്ങിനെയെങ്കില്‍ ഈ പരിമിതിക്കപ്പുറത്തുള്ള കാര്യങ്ങള്‍ കണ്ടെത്താനുള്ള വല്ല വഴിയുമുണ്ടോ താങ്കളുടെ അഭിപ്രായത്തില്‍?"

പരിമിതി എന്നുദ്ദേശിച്ചത് മനുഷ്യബുദ്ധിയുടെ പരിമിതിയാണ്‌...അതായത് മനുഷ്യബുദ്ദിക്ക് ഒരു കപ്പാസിറ്റിയുണ്ട്..അതിനപ്പുറത്ത് അറിയാന്‍ യാതൊരു മാര്‍ഗവുമില്ല..അതിനിപ്പുറമുള്ളവയാണ്‌ മനുഷ്യന്‍ ബുദ്ദി വച്ച് നിരീക്ഷിച്ച് കണ്ടെത്തികൊണ്ടിരിക്കുന്നത്...

"അപ്പോള്‍ എല്ലാത്തിനും കാരണമാവശ്യമില്ലെങ്കില്‍ പിന്നെ താങ്കള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള പ്രസക്തിയെന്ത്?"

എല്ലാത്തിനും ഒരു കാരണം ഇല്ല എന്ന്‌ ഞാന്‍ പറയുന്നില്ല..എന്നാല്‍ മനുഷ്യബുദ്ദിയുടെ പരിമിതിക്കുള്ളില്‍ നിന്നു ചിന്തിക്കുമ്പോള്‍ എല്ലാത്തിനും ഒരു കാരണം വേണമെന്ന്‌ നാം ചിന്തിക്കുന്നു. അത് ചിലപ്പോള്‍ മനുഷ്യന്റെ ആപേക്ഷികമായ ചിന്ത മാത്രമാകാം, അല്ലായിരിക്കാം...പറഞുവരുന്നത് , കൂടുതല്‍ ആഴത്തില്‍ ചിന്തിച്ചാല്‍ എല്ലാം അനിശ്ചിതവും, ആപേക്ഷികവുമായാണ്‌ നമുക്ക് തോന്നുക...

ചിന്തകന്‍ said...


പരിമിതി എന്നുദ്ദേശിച്ചത് മനുഷ്യബുദ്ധിയുടെ പരിമിതിയാണ്‌


ഞാനും ഉദ്ദേശിച്ചത് മനുഷ്യബുദ്ധിയെയാണ്.

എന്റെ നിരീക്ഷണത്തില്‍ വിശ്വാസം തുടങ്ങുന്നത് താങ്കള്‍ പറഞ്ഞ ഈ പരിഥി അവസാനിക്കുന്നിടത്ത് നിന്നാണ്. അതായത് മനുഷ്യന്റെ ഒരു ശാസ്ത്രത്തിനും എത്താന്‍ സാ‍ധ്യത ഇല്ലാത്ത ഇടത്താണ് വിശ്വാസം. അവിടെ മനുഷ്യ ബുദ്ധിക്ക് ബോധ്യമാവുന്ന കാരണങ്ങള്‍/ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞ് കൊള്ളണ്‍നമെന്നില്ല.

അവിടെയുള്ള ചോദ്യങ്ങള്‍ ബുദ്ധിവെച്ച് ചോദിക്കുന്നത് യുക്തി നിരക്കുന്നതല്ല എന്ന് താങ്കള്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക്. ഒന്നുകില്‍ അവിടന്നങ്ങോട്ട് ശൂന്യതയില്‍ കഴിയാം അല്ലെങ്കില്‍ വിശ്വാസിയാവാം. അതില്‍ താങ്കള്‍ ശൂന്യതയില്‍ കഴിയാന്‍ ആഗ്രഹിക്കുന്നു.

എന്നാല്‍ മനുഷ്യയുക്തിക്കുള്‍ക്കൊള്ളാന്‍ കഴിയുന്ന ചില കാര്യങ്ങളില്‍ ആളുകള്‍ അന്ധമായി പിന്തുടര്‍ന്നാല്‍ അതിനെ അന്ധ വിശ്വാസം എന്നു വിളിക്കാ‍ം. ഇത് എന്റെ നിരീക്ഷണമാണ്.

കാര്യകാരണമില്ലാത്തതിനെ നാം ശാസ്ത്രം എന്ന് വിളിക്കാറുണ്ടോ?

Anonymous said...

ആശാനേ..ഒരു ചോദ്യം...
മനുഷ്യ ബുദ്ധിക്ക് അപ്പുറത്തുള്ള കാര്യമാണ്‌ വിശ്വാസവും ദൈവവുമെങ്കില്‍, പിന്നെ എങ്ങിനെ മനുഷ്യന്‌ അതേപറ്റി ഇത്ര കൃത്യമായ അറിവുകള്‍ ലഭിച്ചു..മനുഷ്യയുക്തിക്ക് അപ്പുറത്തുള്ള കാര്യങ്ങള്‍ എങനെ മനുഷ്യന്‍ ഉള്‍കൊള്ളും? എന്താണതിന്റെ ആവശ്യം?

"എന്നാല്‍ മനുഷ്യയുക്തിക്കുള്‍ക്കൊള്ളാന്‍ കഴിയുന്ന ചില കാര്യങ്ങളില്‍ ആളുകള്‍ അന്ധമായി പിന്തുടര്‍ന്നാല്‍ അതിനെ അന്ധ വിശ്വാസം എന്നു വിളിക്കാ‍ം. ഇത് എന്റെ നിരീക്ഷണമാണ്."

മനുഷ്യയുക്തിക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നവ വിശ്വസിച്ചാല്‍ അന്തവിശ്വാസവും..ഉള്ള്ക്കൊള്ളാന്‍ കഴിയത്തവ വിശ്വസിച്ചാല്‍ യഥര്‍ത്ത വിശ്വാസവും?....ചിന്തകന്റെ ചിന്തകള്‍ ഇങ്ങനെയാണെങ്കില്‍ ഈ ചര്‍ച്ച അസ്ഥാനത്താണ്‌...


പിന്നെ മറ്റൊരു വിശ്വാസി പറയുന്നത് സ്വന്തം യുക്തി ഉപയോഗിച്ച് നിരീക്ഷിക്കുമ്പോള്‍ ആണ്‌ യഥാര്‍ത്ത വിശ്വാസം ഉണ്ടാകുന്നതത്രേ..

ചിന്തകന്‍ said...


എന്നാല്‍ മനുഷ്യയുക്തിക്കുള്‍ക്കൊള്ളാന്‍ കഴിയുന്ന ചില കാര്യങ്ങളില്‍ ആളുകള്‍ അന്ധമായി പിന്തുടര്‍ന്നാല്‍

എന്നത്

എന്നാല്‍ മനുഷ്യയുക്തിക്കുള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യങ്ങളില്‍ ആളുകള്‍ കാര്യകാരണമില്ലാത്തതിനെ അന്ധമായി പിന്തുടര്‍ന്നാല്‍ അതിനെ അന്ധ വിശ്വാസം എന്നു വിളിക്കാ‍ം. എന്നാക്കി തിരുത്തി വായിക്കാനപേക്ഷ.

ചിന്തകന്‍ said...


ആശാനേ..ഒരു ചോദ്യം...
മനുഷ്യ ബുദ്ധിക്ക് അപ്പുറത്തുള്ള കാര്യമാണ്‌ വിശ്വാസവും ദൈവവുമെങ്കില്‍, പിന്നെ എങ്ങിനെ മനുഷ്യന്‌ അതേപറ്റി ഇത്ര കൃത്യമായ അറിവുകള്‍ ലഭിച്ചു..മനുഷ്യയുക്തിക്ക് അപ്പുറത്തുള്ള കാര്യങ്ങള്‍ എങനെ മനുഷ്യന്‍ ഉള്‍കൊള്ളും? എന്താണതിന്റെ ആവശ്യം?

മനുഷ്യ യുക്തിക്കപ്പുറത്താണ വിശ്വാസം എന്നാണ് ഞാന്‍ പറഞ്ഞത്. താങ്കളുടെ വക കൂട്ടിചേര്‍ത്തതിന് ഞാന്‍ ഉത്തരവാദിയല്ല.

ശാസ്ത്രത്തിനും തത്വ ചിന്തക്ക് അപ്പുറത്ത് എന്ത്/എങ്ങനെ അറിയാം എന്നുള്ളത് ഇവിടെ വായിക്കാം.

ഇഷ്ടമുണ്ടെങ്കില്‍ വിശ്വസിക്കാം, അല്ലെങ്കില്‍ തള്ളിക്കളയാം; എന്നിട്ട് ശൂന്യതയില്‍ കഴിയാം :)

ea jabbar said...

ചര്‍ച്ച സജീവവും ചിന്തോദ്ദീപകവുമാകുന്നതില്‍ സന്തോഷമുണ്ട്. ബ്ലിന്‍,അപ്പൂട്ടന്‍, ചിന്തകന്‍, സുശീല്‍,രാജന്‍,നാജ് ...!
എല്ലാവര്‍ക്കും നന്ദി.

ശൂന്യത വേണോ; ‘വിശ്വാസം’ വേണോ?
എന്നതാണ് ഏറ്റവും ഒടുവില്‍ കിട്ടുന്ന ചോദ്യം.
വിശ്വാസം തന്നെ ആയിക്കോട്ടേ എന്നൊരാള്‍ തീരുമാനിക്കുന്നുവെന്നു കരുതുക.
ഗുരുതരമായ പ്രശ്നം അവിടെയാണാരംഭിക്കുന്നത്.
ഏതു വിശ്വാസം തിരഞ്ഞെടുക്കും? തിരഞ്ഞെടുപ്പിനു ഏതു മാനദണ്ഡം സ്വീകരിക്കും?
പരിമിതബുദ്ധിയും പരിമിതയുക്തിയും മാനദണ്ഡമാക്കിയാല്‍ എങ്ങനെ ‘യഥാര്‍ത്ഥ’ വിശ്വാസം കണ്ടെത്തും?

ea jabbar said...

യുക്തി പരിമിതമാണ്. മനുഷ്യബുദ്ധി പരിമിതമാണ്. ആ പരിമിതിയെ ശരിക്കും മനസ്സിലാക്കിയും ഉള്‍ക്കൊണ്ടും ഒരാള്‍ തനിക്കറിവില്ലാത്ത കാര്യങ്ങളെ കുറിച്ചും തന്റെ അറിവിന്റെയും ചിന്തയുടെയും പരിധിക്കപ്പുറത്തുള്ള കാര്യങ്ങളെ കുറിച്ചും എനിക്കറിയില്ല എന്നു പറയുന്നത് എങ്ങനെയാണു വിഡ്ഡിത്തവും അഹങ്കാരവുമാകുന്നത്?

അതല്ലേ യഥാര്‍ത്ഥത്തില്‍ സത്യസന്ധവും വിനയത്തോടെയുള്ളതും ആയ നിലപാട്?

അറിയാത്ത കാര്യങ്ങളെ കുറിച്ച് ആരെങ്കിലും ഒരു തെളിവുമില്ലാതെ പറയുന്ന കഥകളും ഭാവനകളും അന്ധവിശ്വാസമായി സ്വീകരിച്ചാല്‍ മനുഷ്യന്റെ ശൂന്യത പരിഹരിക്കപ്പെടുമോ?

സുശീല്‍ കുമാര്‍ said...

ചിന്തരോട് ഫയ-ഫക്തി-ഫഹുമാനത്തോടെ:- ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തരുത്. മനുഷ്യ ബുദ്ധിക്കും അപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് താങ്കള്‍ നിഗമനത്തിലെത്തിയത് എങ്ങനെയാണ്‌? അതിന്‌ സ്വീകരിച്ച മാനധണ്ടമെന്താണ്‌? മറ്റ് മതക്കാരുടെ വിസ്വാസങ്ങള്‍ താങ്കള്‍ക്ക്‌ സ്വീകാര്യമാകാതിരിക്കുന്നതിന്റെ മാനധണ്ഠമെന്താണ്‌? അറിയാത്ത കാര്യങ്ങളെല്ലാം താങ്കളുടെ ദൈവത്തിന്റെ തന്നെ തലയില്‍ വെക്കുന്നത് എന്തിനാണ്‌. വൈദ്യുതി വന്നപ്പോളാണു ചിന്തകരേ നാട്ടിലെ പ്രേതബാധകളെല്ലാം ഒഴിഞ്ഞത്. ഒരിക്കല്‍ ദൈവങ്ങളെന്ന് മനുഷ്യര്‍ വിശ്വസിച്ച പാമ്പ്, ഇടിമിന്നല്‍, സൂര്യന്‍, ചന്ദ്രന്‍, ഇവയെല്ലാം ശസ്ത്രത്തിന്റെ വെളിച്ചത്തില്‍ ദൈവങ്ങളല്ലാതായി. എന്നാല്‍ അവയെ ഇപ്പോളും ആരാധിക്കുന്നവരുണ്ട്. അവരുടെ വിശ്വാസങ്ങളെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? ഞാനല്ലാതെ വേറെ ദൈവമില്ലെന്നും മറ്റേതെങ്കിലും ദൈവത്തെ ആരാധിച്ചാല്‍ അവരെ നരകത്തിലിട്ട് ഫ്രൈ ചെയ്യുമെന്നും അല്ലാഹു പറയുന്നു. വഴിയും സത്യവും ജീവനും ഞാന്‍ മാത്രമെന്ന് യേശു പറയുന്നു. എന്നിലൂടെ മാത്രമാണ്‌ മോക്ഷമെന്ന് ശ്രീകൃഷ്ണന്‍(മഹാവിഷ്ണു) പറയുന്നു. ലോകജനസംഖ്യയില്‍ കൂടുതല്‍ കൃസ്ത്യാനികളാണ്‌. ഭൂരിപക്ഷപ്രകാരം സ്വീകരിക്കുകയാണെങ്കില്‍ അവരുടെ അഭിപ്രായം സ്വീകരിക്കണം. എല്ലാം ഒന്നെന്ന് വാദത്തിനുപോലും സമ്മതിച്ചാല്‍ അവയിലെ വൈരുധ്യങ്ങള്‍ മറച്ചുവെക്കേണ്ടിവരും. പിന്നെ നരകശിക്ഷ വേറെയും.

മനുഷ്യയുക്തിക്ക്‌ അപ്പുറമുള്ള കാര്യങ്ങളെ സ്വീകരിക്കുന്നതിന്‌ താങ്കള്‍ സ്വീകരിച്ചിരിക്കുന്ന ആ മാനധണ്‍മെന്താണെന്ന് ദയവായി പറഞ്ഞുതരൂ.

ചിന്തകന്‍ said...


ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തരുത്. മനുഷ്യ ബുദ്ധിക്കും അപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് താങ്കള്‍ നിഗമനത്തിലെത്തിയത് എങ്ങനെയാണ്‌?

പ്രിയ സുശീലല്‍
എനിക്ക് ഉത്തരം മുട്ടിയിട്ടില്ല. ഞാന്‍ കൊഞ്ഞനം കുത്തിയിട്ടുമില്ല. യുക്തിക്കും ബുദ്ധിക്കും അപ്പുറത്തുള്ള കാര്യങ്ങളെ സംബന്ധിച്ച് ഞാന്‍ സ്വന്തമായി ഒരു നിഗമനത്തിലും എത്തിയിട്ടില്ല. എത്താനാകുമെന്ന് അവകാശപ്പെടുന്നുമില്ല. അങ്ങിനെ ഒരു നിഗമനത്തില്‍ എത്താന്‍ എനിക്ക് സാധിച്ചാല്‍ അത് യുക്തിക്കും ബുദ്ധിക്കും അപ്പുറത്താകുന്നതെങ്ങനെ?

ഞാന്‍ പറഞ്ഞത് യുക്തിയും ബുദ്ധിയും അവസാനിക്കുന്നേടാത്താണ് വിശ്വാസം ആരംഭിക്കുന്നത് എന്നാണ്
വിശ്വാസം ഇല്ലാത്തവര്‍ക്ക് അവിടെ ശൂന്യമാണെന്ന് ധരിക്കാം. ഞാന്‍ അവിടന്നങ്ങോട്ട് ഒരു വിശ്വാസിയാണ്. താങ്കളുടെ‍ നിലപാട് ഇക്കാര്യത്തില്‍ അറിഞ്ഞാല്‍ കൊള്ളാം.

മുകളില്‍ ബ്ലിന്നു മായുള്ള എന്റെ ചര്‍ച്ചയും ലിങ്കും താങ്കള്‍ക്കിതേ കുറിച്ചുള്ള എന്റെ നിലപാട് വ്യക്തമാവാന്‍ സഹായിച്ചേക്കാം.

Anonymous said...

ചിന്തകന്‍...

താങ്കള്‍ എഴുതുന്നതിലും വളരെ ആധികാരികമായി എഴുതാന്‍ മുന്‍പ് കമന്റ് ഇട്ട പല വിശ്വാസികളും ശ്രമിച്ചിട്ടുണ്ട്..താങ്കളുടെ വാദങ്ങള്‍ എല്ലാം പുറമെ ഉള്ള കാര്യങ്ങള്‍ മാത്രമെ വിശദീകരിക്കുന്നുള്ളു..യഥാര്‍ത്ത ചോദ്യത്തിന്‌ ഇനിയും ഉത്തരം വെളിവായിട്ടില്ല...

താങ്കള്‍ പറയുന്നു മനുഷ്യയുക്തിക്ക് അപ്പുറമാണ്‌ വിശ്വാസം എന്ന്..അതായത് മനുഷ്യന്റെ ബുദ്ദി ഉപയോഗിച്ച് ദൈവത്തെ നിര്‍‌വചിക്കാന്‍ കഴിയില്ല എന്ന്‌..(ഇതേവരെ ഇവിടെ ഒരു മത വിശ്വസിയും ഉന്നയിക്കാത്ത വാദം ആണത്)മനുഷ്യ ബുദ്ധികൊണ്ട് നിര്വചിക്കാന്‍ കഴിയാത്ത ദൈവത്തെ പിന്നെ എങ്ങിനെ കേവലം ഒരു പുസ്തകത്തില്‍ മനുഷ്യന്‌ വരച്ചു കാട്ടാന്‍ സാധിച്ചു, അതും ഇത്ര കൃത്യമായി!..ഒരാള്‍ ഒറ്റക്ക്‌ സംഘഗാനം പാടി എന്നു പറയുന്നത് പോലെയാണിത്‌..

Anonymous said...

""എന്നാല്‍ മനുഷ്യയുക്തിക്കുള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യങ്ങളില്‍ ആളുകള്‍ കാര്യകാരണമില്ലാത്തതിനെ അന്ധമായി പിന്തുടര്‍ന്നാല്‍ അതിനെ അന്ധ വിശ്വാസം എന്നു വിളിക്കാ‍ം. എന്നാക്കി തിരുത്തി വായിക്കാനപേക്ഷ""

കാര്യകാരണമുള്ളവ മാത്രമല്ലെ മനുഷ്യന്‌ യുക്തി ആയി തോന്നുകയുള്ളു..അതിനെ പിന്തുടരുന്നത് എങ്ങിനെ അന്തവിശ്വാസമാകും???? കാര്യകാരണമില്ലാത്ത എന്തു കാര്യമാണ്‌ താങ്കള്‍ക്ക് ബോധ്യപ്പെട്ടിട്ടുള്ളത് ?

ചിന്തകന്‍ said...
This comment has been removed by the author.
ചിന്തകന്‍ said...

blinn

ഞാന്‍ പറഞ്ഞതൊന്നും താങ്കള്‍ക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു. ആയിരുന്നെങ്കില്‍ വീണ്ടും ഈ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുമായിരുന്നില്ല.

മനുഷ്യബുദ്ധി കൊണ്ട് ദൈവത്തെ നിര്‍വ്വചിക്കാന്‍ കഴിയുമെന്ന് ഞാന്‍ വാദിക്കുന്നില്ല. അങ്ങിനെ വാദിക്കുന്നവരോട് ഞാന്‍ യോജിക്കുന്നില്ല. മനുഷ്യയുക്തിക്ക് നിര്‍വ്വചിക്കാന്‍ കഴിയുന്നതല്ല ഒരിക്ക്കലും ദൈവത്തിന്റെ രൂപം. മനുഷ്യന്‍ ഉണ്ടാക്കിയതോ, മനുഷ്യനോ, അല്ലെങ്കില്‍ മനുഷ്യന്‍ സങ്കല്പത്തില്‍ ഒതുങ്ങുതോ ആയ രൂപങ്ങള്‍ ദൈവമാണെന്ന് ഒരിക്കലും ഞാന്‍ വാദിക്കുന്നില്ല.


എന്നാല്‍ പിന്നെ എങ്ങനെ നാം ആ ദൈവത്തെ കുറിച്ച് മനസ്സിലാക്കും.അതാണ് മുകളില്‍ കൊടുത്ത ലിങ്കില്‍ സൂചിപ്പിച്ചത്.( താങ്കള്‍‍ ആ ലിങ്ക് വായിച്ചില്ലെന്ന് തോന്നുന്നു) :)



എന്നാല്‍ മനുഷ്യയുക്തിക്കുള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യങ്ങളില്‍ ആളുകള്‍ കാര്യകാരണമില്ലാത്തതിനെ അന്ധമായി പിന്തുടര്‍ന്നാല്‍ അതിനെ അന്ധ വിശ്വാസം എന്നു വിളിക്കാ‍ം. എന്നാക്കി തിരുത്തി വായിക്കാനപേക്ഷ""



കാര്യകാരണമുള്ളതിനെ പിന്തുടര്‍ന്നാല്‍ അന്ധവിശ്വാസമാവും എന്നല്ല ഞാന്‍ ഇവിടെ പറഞ്ഞത്. കാര്യകാരണമില്ലാത്തത് പിന്തുടര്‍ന്നാല്‍ അന്ധവിശ്വാസമാവും എന്നാണ്. :)

ഒന്ന് കൂടി വ്യക്തമാക്കാം

ഒരുദാഹരണം: നമ്മെ പോലെ തിന്നുകയും കുടിക്കുകയും ,വികാരമനുഭവിക്കുകയും ചെയ്യുന്ന ഒരുമനുഷ്യനെ ദൈവമായി കാരുതുന്നത് അന്ധ വിശ്വാസമല്ലാതെ മറ്റൊന്നുമല്ല. ഇവിടെ കാര്യകാരണങ്ങളൊക്കെ അങ്ങനെ ഒരു വിശ്വാസത്തിനെതിരാണ്. എന്ന് വച്ചാല്‍ ഇവിടെ നമ്മുടെ യുക്തിക്കത് നിഷ്പ്രയാസം മനസ്സിലാക്കാന്‍ കഴിയും അങ്ങനെയുള്ളവ അന്ധ വിശ്വാസമാണെന്ന്.

Anonymous said...

ലിങ്ക് ഞാന്‍ വായിച്ചു... ദൈവത്തെ മനുഷ്യബുദ്ധി ഉപയോഗിച്ച് മനസിലാക്കാന്‍ ആകില്ല എന്നു താങ്കള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതു കണ്ടു. പിന്നെ എങ്ങിനെ സാധിക്കും?..മനുഷ്യന്‌ ഉപയൊഗിക്കാന്‍ അവന്റെ ബുദ്ധി മാത്രമേ ഉള്ളു..അതുപയോഗിച്ചാണ്‌ എല്ലാവരും ദൈവത്തെ അറിയാന്‍ ശ്രമിക്കുന്നത്..അങ്ങിനെയാണ്‌ ഇന്നേ വരെ എല്ലാ മത വിശ്വാസികളും പറയുന്നതു കേട്ടിട്ടുള്ളതും..ആ ബുദ്ധിക്കും അപ്പുറത്താണ്‌ കാര്യങ്ങളെങ്കില്‍, ആ കാര്യങ്ങള്‍ മനുഷ്യന്‌ മനസിലാക്കണമെങ്കില്‍, മനുഷ്യന്‍ ഈ പറഞ മനുഷ്യ യുക്തിക്കപ്പുറമുള്ള ദൈവത്തോളം വളരണം..കൂടുതല്‍ വ്യക്തമാക്കിയാല്‍..ഒരു സാധാരണ കമ്പ്യൂട്ടര്‍ പ്രൊസസ്സര്‍ ഉപയോഗിച്ച് ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ ചെയ്യുന്നവ ചെയ്യാന്‍ കഴിയുകയില്ല! ഇതില്‍ മനുഷ്യന്‍ എന്നത് ഒരു സാദാ പ്രോസസ്സര്‍ ആണ്‌, താങ്കള്‍ പറയുന്ന ദൈവം എന്നത് ഈ പ്രൊസസ്സറിനു ചെയ്യാന്‍ കഴിയാത്ത, സൂപ്പറ് കമ്പ്യൂട്ടറിനു മാത്രം മനസിലാക്കാനും, ചെയ്യാന്‍ കഴിയുന്നതു മാത്രമായ ഡാറ്റ ആണ്‌...അത്തരം ഒരു ഡാറ്റ എങ്ങിനെ സാദാ പ്രൊസസ്സര്‍ ആയ മനുഷ്യബുദ്ധികൊണ്ട് കൈകാര്യം ചെയ്യും.??

അപ്പൂട്ടൻ said...

ചിന്തകന്,
കാത്തിരിക്കാന്‍ താങ്കള്‍ ആവശ്യപ്പെട്ടതിനാല്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഇടയ്ക്ക് ചിലതെല്ലാം കുറിക്കണമെന്ന് തോന്നി, പക്ഷെ വേണ്ടെന്നു വെച്ചു. ഇവിടെ പറഞ്ഞ കാര്യങ്ങളില്‍ പലതും പറയാനുണ്ടായിരുന്നെങ്കിലും തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ എന്ന് തീരുമാനിച്ചു. ആക്രമിക്കാന്‍ എനിക്കുദ്ദേശ്യമില്ല, ചോദ്യങ്ങള്‍ വായിച്ചു ഉത്തരം തരുമല്ലോ.
Ground-Zero ല്‍ തുടങ്ങാന്‍ ചിന്തകന്‍ തന്നെ നിര്‍ദ്ദേശിച്ചതാണ്. അവിടെ തുടങ്ങട്ടെ.
സൃഷ്ടാവ് ഉണ്ടോ എന്ന് താങ്കള്‍ ചോദിച്ചു, അതിനുശേഷമാവാം ചര്‍ച്ച എന്നും പറഞ്ഞു. ചര്‍ച്ച തുടരാന്‍ ഉണ്ട് എന്ന ഉത്തരമേ താങ്കള്‍ പ്രതീക്ഷിക്കുന്നുള്ളു എന്ന് തോന്നി, തെറ്റാണെങ്കില്‍ ക്ഷമിക്കൂ.
ഇവിടെ ചോദിക്കാന്‍ ഉദ്ദേശിക്കുന്ന ചോദ്യങ്ങള്‍ ഇസ്ലാമിനെക്കുറിച്ച് മാത്രമായിക്കൊള്ളണമെന്നില്ല, പക്ഷെ ചര്‍ച്ചകളിലധികവും ഇസ്ലാം വന്നതിനാല്‍ ചില ചോദ്യങ്ങള്‍ specific ആയേക്കാം. ഇവിടെ സൃഷ്ടാവും മനുഷ്യനും തമ്മില്‍, മതഗ്രന്ഥങ്ങളില്‍, ഉണ്ടെന്നു പറയപ്പെടുന്ന ബന്ധം അഥവാ മനുഷ്യന് മാത്രമായി സൃഷ്ടാവ് കൊടുത്തിട്ടുള്ള പ്രത്യേകതകളും നിര്‍ദ്ദേശങ്ങളും ആണ് വിഷയമാക്കുന്നത്, അല്ലാതെ സൃഷ്ടാവ് ഒരു namesake സൃഷ്ടാവ് അല്ല. താങ്കള്‍ക്ക് ഉത്തരം പറയാന്‍ സ്വന്തം യുക്തിയോ വിശ്വാസമോ ഗ്രന്ഥങ്ങളില്‍ നിന്നുള്ള അറിവോ ഉപയോഗിക്കാം.
അങ്ങിനെ ഉണ്ട് എന്ന ഉത്തരത്തില്‍ തുടങ്ങാം. ഒരു സൃഷ്ടാവ് ഉണ്ടെങ്കില്‍.....
1. സൃഷ്ടാവ് എന്തിന് മനുഷ്യനെ സൃഷ്ടിച്ചു? അതും മറ്റൊരു ജീവിക്കും ഇല്ലാത്ത സവിശേഷതകളുമായി.
2. ഈ ഭൂലോകത്തെ പരിപാലിക്കാനാണെങ്കില്‍ (ഭൌതിക ജീവിതത്തിലെങ്കിലും മനുഷ്യനാണല്ലോ ഈ ലോകത്ത് നടക്കേണ്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്) മറ്റുള്ള ഗ്രഹങ്ങളും സൌരയൂഥങ്ങളും ആര് പരിപാലിക്കും? ജീവനില്ലാത്ത ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉണ്ടല്ലോ. ജീവന്റെ ആദ്യകണികകള്‍ മാത്രമുള്ള ഗ്രഹങ്ങളും ഉണ്ടായേക്കാം.
3. മനുഷ്യനാണ് ഈ ഭൂലോകം പരിപാലിക്കുന്നതെങ്കില്‍ മനുഷ്യന്‍ ഉണ്ടാവുന്നതിനുമുന്പ് ആരായിരുന്നു അത് ചെയ്തിരുന്നത്? മനുഷ്യരാശിയുടെ ചരിത്രതെക്കാള്‍ എത്രയോ മടങ്ങ് വലുതാണ്‌ ഈ കാലയളവെന്നതോര്‍ക്കുക. അത്രയും കാലയളവ് മനുഷ്യന്‍ ജീവിച്ചു തീര്‍ക്കുമെന്നുപോലും ഉറപ്പില്ല.
4. മനുഷ്യന്‍ ഉണ്ടാവുന്നതിനുമുന്പുള്ള ജീവജാലങ്ങളെ എന്തിനാണ് സൃഷ്ടിച്ചത്? അവയെക്കൊണ്ട് മനുഷ്യന് ഒരു ഉപയോഗവുമില്ലല്ലൊ.
5. മനുഷ്യനെ ഒരു പ്രത്യേകജീവിയായിതന്നെ സൃഷ്ടാവ് സൃഷ്ടിച്ചതാണെങ്കില്‍ എന്തിനിത്രയും കാലം കാത്തിരുന്നു? മനുഷ്യന് ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കി ലോകാരംഭത്തില്‍ തന്നെ സൃഷ്ടിക്കാമായിരുന്നില്ലേ?
വിശ്വാസങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കാര്യങ്ങള്‍ പിന്നീടാവട്ടെ. കുറെയേറെ ചോദ്യങ്ങള്‍ ചോദിച്ച് ഒറ്റയടിക്ക് കുറെ സമയം ചെലവാക്കേണ്ടതില്ലല്ലൊ.
ഈ ചോദ്യങ്ങളെല്ലാം താങ്കള്‍ ഇതിനുമുന്‍പും നേരിട്ടിട്ടുണ്ടാവാം. പലയിടത്തും പലതവണ പലരും ചോദിച്ചിട്ടുമുണ്ടാവാം. വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ വീഴ്ചകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കൂ.
ഒരു കാര്യം കൂടി. വിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ ഞാന്‍ സാധാരണ ഇഷ്ടപ്പെടാറില്ല. ഉത്തരം പറയാന്‍ താങ്കള്‍ സന്നദ്ധത പ്രകടിപ്പിച്ചതിനാല്‍ മാത്രമാണ് ഞാന്‍ ചോദിക്കുന്നത്, ഉത്തരം പറയാന്‍ നിര്‍ബന്ധിക്കുന്നതുമില്ല. പക്ഷെ ഉത്തരങ്ങള്‍ ഇല്ലാതെ യുക്തിവാദത്തെ വെറും വരട്ടുവാദമായി എഴുതിത്തള്ളുന്നത്, മാനസികമായെങ്കിലും, എനിക്ക് അംഗീകരിക്കാനാവില്ല. താങ്കള്‍ക്കും ചിന്തിയ്ക്കാന്‍ ഒരു വക നല്കുക എന്നതുമാത്രമാണ് എന്റെ ഉദ്ദേശ്യം.

ചിന്തകന്‍ said...


അത്തരം ഒരു ഡാറ്റ എങ്ങിനെ സാദാ പ്രൊസസ്സര്‍ ആയ മനുഷ്യബുദ്ധികൊണ്ട് കൈകാര്യം ചെയ്യും.??


ബ്ലിന്‍
താങ്കളോട് ഞാന്‍ ചോദിക്കേണ്ട ചോദ്യം താങ്കളെന്നോട് തിരിച്ച് ചോദിക്കുന്നു :)

കൈകാര്യം ചെയ്യണം എന്ന് ഞാന്‍ വാദിച്ചില്ലല്ലോ.ഒരിക്കലും ഞാനങ്ങനെ വാദിക്കുകയുമില്ല.

പ്രിയ ഓമനക്കുട്ടന്‍
താങ്കള്‍ക്കുള്ള ഉത്തരങ്ങള്‍ക്കായി അല്പം കൂടികാത്തിരിക്കണം. അതിന് മുമ്പ് മുകളില്‍ ആദിയെ തീരുമാനിക്കാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്‍ ബ്ലിന്നിന്റെ അതേ ഉത്തരം തന്നെയാണൊ താങ്കള്‍ക്കും ഉള്ളത് എന്ന് അറിഞ്ഞാല്‍ കൊള്ളാം.

അപ്പൂട്ടൻ said...

ചിന്തകന്‍,
ആരാണീ ഓമനക്കുട്ടന്‍? എന്നെയാണ് ഉദ്ദേശമെങ്കില്‍ ചര്‍ച്ച മുന്നോട്ടു നയിക്കാനെങ്കിലും ഞാന്‍ എന്റെ നിലപാട് പറഞ്ഞുകഴിഞ്ഞു, ഒന്നല്ല, രണ്ടുതവണ.
ആദ്യത്തെ കമന്റില്‍ (my second from last comment) സൃഷ്ടികര്‍ത്താവ് ഉണ്ടെന്നു സമ്മതിച്ചാല്‍ ബാക്കി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം തരുമോ? എന്ന് ഞാന്‍ ചോദിച്ചിരുന്നു. അതിനാണ് താങ്കള്‍ കാത്തിരിക്കാന്‍ പറഞ്ഞത്. എന്റെ ഇതിനുമുന്പിലെ കമന്റിലും അത് തന്നെ പറഞ്ഞു അങ്ങിനെ ഉണ്ട് എന്ന ഉത്തരത്തില്‍ തുടങ്ങാം. ഒരു സൃഷ്ടാവ് ഉണ്ടെങ്കില്‍......
താങ്കള്‍ ചോദ്യങ്ങള്‍ ചോദിച്ചില്ല, ഒരു ചോദ്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം കമന്റുകള്‍ക്കുള്ള കമന്റുകള്‍ മാത്രമായിരുന്നു. അതിന് ഞാന്‍ മറുപടി തന്നു കഴിഞ്ഞു.
ഞാന്‍ നേരത്തെ പറഞ്ഞതുപോലെ പല കമന്റുകളിലും എന്റെ ചിന്തകള്‍ ചേര്‍ക്കണമെന്നുണ്ടായിരുന്നു. പലരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരുന്പോള്‍ താങ്കള്‍ക്കുണ്ടായേക്കാവുന്ന Confusion ഓര്‍ത്ത് വേണ്ടെന്നു വെച്ചതാണ്.
കാത്തിരിക്കാം, വിരോധമില്ല.

Anonymous said...

"കൈകാര്യം ചെയ്യണം എന്ന് ഞാന്‍ വാദിച്ചില്ലല്ലോ.ഒരിക്കലും ഞാനങ്ങനെ വാദിക്കുകയുമില്ല."

..കൈകാര്യം എന്നത് കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നതു പോലെ എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്!..മനസിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യും എന്നാണ്‌ ആ വാചകം കൊണ്ട് ഉദ്ദേശിച്ചത്..

""ഒരു സാധാരണ കമ്പ്യൂട്ടര്‍ പ്രൊസസ്സര്‍ ഉപയോഗിച്ച് ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ ചെയ്യുന്നവ ചെയ്യാന്‍ കഴിയുകയില്ല! ഇതില്‍ മനുഷ്യന്‍ എന്നത് ഒരു സാദാ പ്രോസസ്സര്‍ ആണ്‌, താങ്കള്‍ പറയുന്ന ദൈവം എന്നത് ഈ പ്രൊസസ്സറിനു ചെയ്യാന്‍ കഴിയാത്ത, സൂപ്പറ് കമ്പ്യൂട്ടറിനു മാത്രം മനസിലാക്കാനും, കൈകാര്യം ചെയ്യാന്‍ കഴിയുന്നതു മാത്രമായ ഡാറ്റ ആണ്‌...അത്തരം ഒരു ഡാറ്റ ആയ ദൈവത്തെ എങ്ങിനെ സാദാ പ്രൊസസ്സര്‍ ആയ മനുഷ്യബുദ്ധികൊണ്ട് കൈകാര്യം ചെയ്യും?, അതായത് മനസിലാക്കുകയും, ഉള്‍ക്കൊള്ളുകയും ചെയ്യും.??മനസിലായാലും ഉള്‍ക്കൊള്ളാന്‍ കഴിഞാലും മാത്രമല്ലെ വിശ്വസിക്കാനും ആരാധിക്കാനും സാധിക്കുകയുള്ളു.

ചിന്തകന്‍ said...

ക്ഷമിക്കണം അപ്പുട്ടന്‍

തിരക്ക് കാരണം പേര് തെറ്റിയടിച്ച് പോയതാണ്.

ബ്ലിന്‍


മനസിലായാലും ഉള്‍ക്കൊള്ളാന്‍ കഴിഞാലും മാത്രമല്ലെ വിശ്വസിക്കാനും ആരാധിക്കാനും സാധിക്കുകയുള്ളു.


ശരിയാണ്.

അതിനുള്ള ഏകവഴിയാണ് ഞാന്‍ മുകളില്‍ പറഞ്ഞ ലിങ്കില്‍ ഉള്ളത്.

ഞാന്‍ നേരെത്തെ സൂചിപ്പിച്ചത് പോലെ ഇഷ്ട്മുണ്ടെങ്കില്‍ സ്വീകരിക്കാം അല്ലെങ്കില്‍ തള്ളിക്കളയാം.

ഭൌതിക കാര്യങ്ങളെ മനസ്സിലാക്കാന്‍ ശാസ്ത്രത്തെ മാനദണ്ഡമാക്കാം. അതിനപ്പുറത്തുള്ള കാര്യങ്ങളെകുറിച്ച് മനസ്സിലാക്കാന്‍ താങ്കളുടെ അഭിപ്രായത്തില്‍ എന്താണ് മാനദണ്ഡമായി സ്വീകരിക്കേണ്ടത് എന്ന് കൂടി പറഞ്ഞു തന്നാല്‍ കൊള്ളാം.(എന്റെ അഭിപ്രായം ഞാന്‍ നേരെത്തെ അറിയിച്ച് കഴിഞ്ഞു.)

ചിന്തകന്‍ said...
This comment has been removed by the author.
ചിന്തകന്‍ said...

പ്രിയ അപ്പുട്ടന്‍

ഉണ്ടെന്നാണ് താങ്കള്‍ വിശ്വസിക്കുന്നതെങ്കില്‍ ചോദ്യങ്ങള്‍ താങ്കളോട് തന്നെ ചോദിച്ചാല്‍ പോരെ?

SMASH said...

ആ ലിങ്കിലും താങ്കള്‍ ഇവിടെ പറയുന്ന കാര്യങ്ങള്‍ മാത്രമേ ഉള്ളു..

..ഇനി എന്തു വഴി ഉപയോഗിച്ചാലും മനുഷ്യന്‌ മനുഷ്യബുദ്ധി തന്നെയല്ലെ ഉള്ളു...ആ ബുദ്ധി വച്ചു തന്നെ വേണ്ടെ താങ്കള്‍ ഉദ്ദേശിക്കുന്നവ (ലിങ്കില്‍ ഒന്നും കണ്ടില്ല) ഉപയോഗിച്ച് മനസിലാക്കാന്‍..?
നേരത്തെ പറഞ സാധാരണ പ്രൊസസ്സര്‍ ആയ മനുഷ്യബുദ്ദി മാറ്റി മനുഷ്യബുദ്ധിയെ സൂപ്പര്‍ കമ്പ്യൂട്ടര്‍ തന്നെ ആക്കണം..അതൊരിക്കലും നടക്കില്ലല്ലോ!! നടക്കണമെങ്കില്‍ മനുഷ്യന്‍ മനുഷ്യനല്ലാതാകണം..

______________________________

മനുഷ്യബുദ്ധിക്കതീതമായ കാര്യങ്ങളെ മതഗ്രന്ഥങ്ങളില്‍ മനുഷ്യന്‍ എങ്ങിനെ ഇത്ര കൃത്യമായിവരച്ചു കാട്ടി..മനുഷ്യ ബുദ്ധിക്കതീതമായ ദൈവം എങ്ങിനെ മനുഷ്യരായിരുന്ന പ്രവാചകര്‍ക്ക് വെളിപെട്ടു...?
താങ്കള്‍ പറയുന്ന മനുഷ്യ ബുദ്ധിക്ക്‌ അതീതനായ ദൈവം മതഗ്രന്ന്ഥങളില്‍ പക്ഷേ, എല്ലാ മനുഷ്യ സ്വഭാവങ്ങളും ഉള്ള ഒരു സംഭവമാണ്‌..ഇതെങ്ങനെ സംഭവിച്ചു...

SMASH said...

Arun is blinn..in my own ID

അപ്പൂട്ടൻ said...

ചിന്തകന്‍,
സന്തോഷം.... ഉത്തരം താങ്കള്‍ പറയാതെ തന്നെ പറഞ്ഞു.
ഇത്തരത്തില്‍ പറയേണ്ടി വന്നതില്‍ വിഷമമുണ്ട്, കാരണം ഇല്ല എന്ന ഉത്തരത്തിനും താങ്കള്‍ക്ക് ഇതേ ലൈനില്‍ ഉത്തരം പറയാം. ഇല്ല എന്നാണു ഉത്തരമെങ്കില്‍ പിന്നെ ഇല്ലാത്ത സൃഷ്ടാവിനെ കുറിച്ച് എന്തിന് ചോദിക്കുന്നു എന്ന മറുചോദ്യം താങ്കള്‍ക്ക് ചോദിക്കാം. അറിയില്ല എന്ന ഉത്തരത്തിനു താങ്കള്‍ നേരത്തെ നിലപാട് വ്യക്തമാക്കിയതാണല്ലോ. ക്ഷമിക്കണം, ഇതിനെ ഒരു സംവാദം എന്ന് പറയാനാവില്ല.
ചര്‍ച്ചയ്ക്ക് വേണ്ടിയാണെന്ന വാചകം താങ്കള്‍ വായിച്ചില്ലെങ്കില്‍ എനിക്ക് താങ്കളെ സഹായിക്കാനാവില്ല.
ചോദ്യങ്ങള്‍ സ്വയം ചോദിക്കാം, എനിക്ക് എന്റേതായ ഉത്തരവും കിട്ടും. ഉത്തരം ഞാന്‍ തരാം എന്ന് പറയുന്ന ഒരാള്‍ ഉത്തരം സ്വയം കണ്ടെത്തിയാല്‍ പോരെ എന്ന് ചോദിക്കുന്നതില്‍ വലിയ ഔചിത്യമൊന്നും ഞാന്‍ കാണുന്നില്ല. താങ്കള്‍ പറഞ്ഞതുപോലെ ഞാനും മൂന്നു ഓപ്ഷന്‍ തരാം. തെരഞ്ഞെടുക്കൂ.
1. ഉത്തരം ഉണ്ട്.
2. ഉത്തരം ഇല്ല.
3. ഉത്തരം അറിയില്ല.
അവിടുന്നാവട്ടെ തുടക്കം.
ഞാന്‍ നേരത്തെ ഒരു കമന്റില്‍ പറഞ്ഞ കാര്യം ഒരിക്കല്‍ക്കൂടി ഇവിടെ ഇടട്ടെ.
ചോദ്യങ്ങള്‍ ഫയങ്കരമോ മണ്ടത്തരമോ ആവട്ടെ, ഉറച്ച വിശ്വാസമുള്ളവര്‍ക്ക് അല്ലെങ്കില്‍ ജ്ഞാനമുള്ളവര്‍ക്ക്, അതിനുള്ള ഉത്തരം പറയാന്‍ കഴിയണം, ഇല്ലെങ്കില്‍ അറിയില്ലെന്ന് തുറന്നു പറയാനുള്ള ആര്‍ജ്ജവം ഉണ്ടായിരിക്കണം

SMASH said...

see you tomarow 10 am...

SMASH said...

Arun is blinn..blinn is arun

ചിന്തകന്‍ said...

അരുണ്‍

ആ ലിങ്കില്‍ ഇവിടെ പറഞ്ഞ കാര്യങ്ങളെ ഉള്ളൂ എന്ന് താങ്കള്‍ ധരിക്കുന്നുവെങ്കില്‍ എന്റെ അഭിപ്രായത്തില്‍ താങ്കള്‍ ആലിങ്കില്‍ പറഞ്ഞത് മനസ്സിലായിട്ടില്ല.

ഇനി എന്തു വഴി ഉപയോഗിച്ചാലും മനുഷ്യന്‌ മനുഷ്യബുദ്ധി തന്നെയല്ലെ ഉള്ളു


അതെ മനുഷ്യന് മനുഷ്യ ബുദ്ധിമാത്രമേ ഉള്ളൂ. 100 % ശരിയാണ്. മനുഷ്യന്‍ തനിക്ക് ദൈവത്തിന്റെ യുക്തിയുണ്ട് എന്ന അഹങ്കരിക്കുന്നേടത്താണ് പ്രശ്നം. അതായത് ദൈവത്തിന്റെ യുക്തി അനുസരിക്കാന്‍ അവന്‍ തയ്യാറല്ലാതാകുമ്പോള്‍.


...ആ ബുദ്ധി വച്ചു തന്നെ വേണ്ടെ താങ്കള്‍ ഉദ്ദേശിക്കുന്നവ (ലിങ്കില്‍ ഒന്നും കണ്ടില്ല) ഉപയോഗിച്ച് മനസിലാക്കാന്‍..?


മനുഷ്യബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കാന്‍ പറ്റുന്നതരത്തില്‍ സൃഷ്ടിച്ച ദൈവം തന്നെ ഒരു വഴികണിച്ച് തരേണ്ടതുണ്ട്. അതാണ് മുകളില്‍ പറഞ്ഞ ലിങ്കില്‍ പറഞ്ഞിരിക്കുന്നത്.

SMASH said...

ആരാണ്‌ മനുഷ്യന്‌ ദൈവത്തിന്റെ യുക്തിയുണ്ടെന്നു പറഞത്?..നിങ്ങളൊക്കെ തന്നെയാണ്‌ മനുഷ്യബുദ്ധിക്കതമായ ദൈവത്തെ കേവലം ചില പുസ്തകങ്ങളിലും വാക്യങ്ങളിലും മാത്രം ഒതുക്കിയത്..യുക്തിവാദികള്‍ സൃഷ്ടിയും സൃഷ്ടാവും അജ്നാതമാണ്‌ എന്നുതന്നെയാണ്‌ പറയുന്ന്ത്..

സമയമില്ല....നാളെക്കാണാം..

ചിന്തകന്‍ said...

പ്രിയ അപ്പുട്ടന്‍

അപ്പുട്ടന്‍ എവിടെ നില്‍ക്കുന്നു എന്നറിയാതെ അപ്പുട്ടന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എനിക്ക് തരാന്‍ കഴിയില്ല. ഒരു കൃത്യമായ നിലപാടില്ലാത്തവരോട് എന്നെ സംബന്ധിച്ചേടൊത്തോളം ഒരു ചര്‍ച്ച അസാധ്യമാണ്.

ഉണ്ട് എന്ന് തന്നെ വെക്കുക അല്ലെങ്കില്‍ ഇല്ല എന്ന് തന്നെ വെക്കുക... എന്നീത്യാദി ഉത്തരങ്ങളുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയില്ല ... എന്നാണെന്റെ ഉത്തരം.

ചിന്തകന്‍ said...

ബ്ലിന്‍

ഇതൊരു ആരോപണം മാത്രമാണ്. അങ്ങനെ ആരും പുസ്തകങ്ങളില്‍ ഒതുക്കിയിട്ടില്ല.അവകാശപ്പെട്ടിട്ടില്ല. പുസ്തകങ്ങള്‍ അറിവിന്റെ വഴികളാണ്.

അറിയില്ല എന്ന് പറഞ്ഞ് കുത്തിയിരുന്നാല്‍ എല്ലാം തീരുമോ? എന്തെങ്കിലും ഒരു വഴികണ്ടെത്തെണ്ടതായിരുന്നില്ലേ? യുക്തിവാദം എന്ന് പറയുന്നത് ഒന്നും അറിയില്ല എന്ന് പറയുന്നതിനാണോ?

ചിന്തകന്‍ said...

Astrological Sign: Taurus
Zodiac Year: Ox

ബ്ലിന്‍.. ഇതൊക്കെയെന്താണ്?

അപ്പൂട്ടൻ said...

ചിന്തകന്‍,
സ്വന്തം നിലപാടുകള്‍ തുടക്കത്തിലെ വ്യക്തമാക്കി രണ്ടു പേര്‍ ഇരുന്നു സംസാരിക്കുന്നതല്ല സംവാദം, അതിന് പ്രസംഗം മതിയല്ലോ. സൃഷ്ടാവ് ഇല്ലെങ്കില്‍ എന്ന് തുടങ്ങി ധാരാളം വിശ്വാസികള്‍ ചോദ്യം ചോദിക്കാറില്ലേ?
ഈ നിലക്ക് താങ്കള്‍ ഏത് ചോദ്യത്തിനാണ് ഉത്തരം തരാന്‍ ഉദ്ദേശിക്കുന്നത്? ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഉത്തരം തരൂ. എന്റെ വിശ്വാസം എന്തോ ആവട്ടെ, ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ അല്ലാതാകുന്നില്ലല്ലോ. എന്റെ വിശ്വാസങ്ങള്‍ക്കനുസരിച്ച് താങ്കള്‍ എന്തിന് ഉത്തരം മാറ്റണം? നിലപാടുകള്‍ക്കനുസരിച്ചാണോ ചോദ്യങ്ങള്‍ മണ്ടത്തരവും ബുദ്ധിയുള്ളതുമാകുന്നത്, അങ്ങിനെയെങ്കില്‍ അത് അഭിലഷണീയമല്ലാത്ത ഒരു മുന്‍‌വിധി ആണ്, അല്ലെങ്കില്‍ ചോദ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്
ഇതില്‍ താങ്കള്‍ മനസിലാക്കാത്ത (അല്ലെങ്കില്‍ മനസിലാക്കാന്‍ സ്വയം അനുവദിക്കാത്ത) ഒരു കാര്യമുണ്ട്. സൃഷ്ടാവിന്റെ സാന്നിദ്ധ്യമല്ല ഇവിടെ പലരും ചോദ്യം ചെയ്തത്, മറിച്ച് താങ്കളടക്കം വിശ്വസിക്കുന്ന സൃഷ്ടാവിന് താങ്കളുടെ വിശ്വാസം കൊടുത്ത സങ്കല്പമാണ്. ഇതു രണ്ടും തമ്മില്‍ വ്യത്യാസമില്ല എന്ന് താങ്കള്‍ കരുതുന്നുണ്ടോ?

ea jabbar said...

ഒരുദാഹരണം: നമ്മെ പോലെ തിന്നുകയും കുടിക്കുകയും ,വികാരമനുഭവിക്കുകയും ചെയ്യുന്ന ഒരുമനുഷ്യനെ ദൈവമായി കാരുതുന്നത് അന്ധ വിശ്വാസമല്ലാതെ മറ്റൊന്നുമല്ല. ഇവിടെ കാര്യകാരണങ്ങളൊക്കെ അങ്ങനെ ഒരു വിശ്വാസത്തിനെതിരാണ്. എന്ന് വച്ചാല്‍ ഇവിടെ നമ്മുടെ യുക്തിക്കത് നിഷ്പ്രയാസം മനസ്സിലാക്കാന്‍ കഴിയും അങ്ങനെയുള്ളവ അന്ധ വിശ്വാസമാണെന്ന്.


നമ്മെപ്പോലെ വികാരം കൊള്ളുകയും,ദേഷ്യപ്പെട്ടു തെറി വിളിക്കുകയുംമുഖസ്തുതിയും പുകഴ്ത്തലും ഇഷ്ടപ്പെടുകയും, അതു കിട്ടാഞ്ഞാല്‍ അരിശം കൊള്ളുകയും, അതു കിട്ടാന്‍ വേണ്ടി ആര്‍ത്തി പിടിക്കുകയും , അതിനായി ബാര്‍ഗൈന്‍ ചെയ്യുകയും, ഭീഷണിപ്പെടുത്തുകയും, ആരാധന ചോദിച്ചു വാങ്ങുകയും, അതു മറ്റുള്ളവര്‍ക്കു പോകുന്നതില്‍ അസൂയപ്പെടുകയും, അസഹിഷ്ണുത കാട്ടുകയും, തന്നെ മാത്രം ആരാധിച്ചാല്‍ കള്ളും പെണ്ണും തരാമെന്നു പ്രലോഭിപ്പിക്കുകയും...മറ്റും മറ്റും ചെയ്യുന്ന ഒരാളെ ദൈവമായി കരുതുന്നതും അന്ധവിശ്വാസം തന്നെയല്ലേ?

ea jabbar said...

പ്രാകൃത മനുഷ്യന്‍, തന്റെ സ്വന്തം പ്രതിഛായയില്‍ മെനഞ്ഞുണ്ടാക്കിയ മൂഢ സങ്കല്‍പ്പമാണു ദൈവം എന്നു മതഗ്രന്ഥങ്ങളിലെ ‘ദൈവവിജ്ഞാനങ്ങള്‍‘ പകല്‍ വെളിച്ചം പോലെ വ്യക്തമാക്കിത്തരുന്നു.
ഈ മനുഷ്യകല്‍പ്പിത ദൈവങ്ങളെയാണു യുക്തിവാദികള്‍ വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതും. അല്ലാതെ പ്രപഞ്ചത്തിനു പിന്നിലൊരു ശക്തിയില്ല എന്നല്ല പറയുന്നത്. പ്രപഞ്ചത്തിനപ്പുറത്തെന്താണെന്നൊന്നും നമുക്ക് ഒരു വിവരവും ലഭിച്ചിട്ടില്ല.

ചിന്തകന്‍ said...

അപ്പൂട്ടന്‍


ഒരു ഓ.ടോ.
സംവാദം എന്താണ്?

ഞാന്‍ മനസ്സിലാക്കിയത് :-
വിത്യസ്ഥ നിലപാടുകാര്‍‍ ഒരു വിഷയത്തില്‍ അവരുടെ നിലപാടുകള്‍ വ്യക്തമാക്കികൊണ്ട്, സ്വന്തം നിലപാടുകള്‍ ന്യായീകരിക്കയും മറ്റുള്ളവന്റെ നിലപാടിനെ ചോദ്യം ചെയ്യലുലുമാണെന്നാണ്. അതില്‍ സംവാദകര്‍ പരസ്പരം പ്രതിപക്ഷ ബഹുമാനം പുലര്‍ത്തുകയും, വാദഗതികളില്‍ തള്ളാനൂള്ളത് തള്ളുകയും കൊള്ളാവുന്നത് കൊള്ളുകയും ചെയ്യാനുള്ള ആര്‍ജ്ജവം കൂടി കാണിച്ചാല്‍ സംവാദം അര്‍ത്ഥ പുര്‍ണമായി. :)

താങ്കള്‍ എന്റ ചോദ്യത്തിന് ഉത്തരം തരൂ ..ഓന്നുകില്‍ ഞാന്‍ കൊടുത്ത ഒപ്ഷനില്‍ നിന്ന് അല്ലെങ്കില്‍ താങ്കളുടേതായ മറ്റൊരുത്തരം.

എന്തായാലും താങ്കള്‍ ഒരു നിലപാടില്‍ ഉറച്ച ഉത്തരമായിരിക്കണം.

അതിന് ശേഷം ഞാന്‍ താങ്കളുടെ ചോദ്യങ്ങള്‍ക്ക് എന്റെ നിലപാടില്‍ നിന്നുള്ള ഉത്തരം നല്‍കാം. :)

SMASH said...

"ഇതൊരു ആരോപണം മാത്രമാണ്. അങ്ങനെ ആരും പുസ്തകങ്ങളില്‍ ഒതുക്കിയിട്ടില്ല.അവകാശപ്പെട്ടിട്ടില്ല. പുസ്തകങ്ങള്‍ അറിവിന്റെ വഴികളാണ്. "

ആരോപണമൊന്നുമല്ല സുഹ്ര്ത്തേ...അറിവിന്റെ വഴികളാണെന്നു പറയുന്ന മതഗ്രന്ഥങ്ങളില്‍, തങ്കള്‍ പറയുന്ന ബുദ്ധിക്കതീതമായ ദൈവം,മനുഷ്യ സ്വഭാവങ്ങള്‍ എല്ലാം പേറിയ ഒരാള്‍ ആണ്‌..മാത്രമല്ല..എല്ലാ പണ്ഡിതരും ദൈവത്തെ അവതരിപ്പിക്കുന്നതും മനുഷ്യന്റെ എല്ലാ സ്വഭാവങ്ങളും ഉള്ള ഒരു സത്വമായിത്തന്നെയാണ്‌..

അറിയില്ല എന്ന് പറഞ്ഞ് കുത്തിയിരുന്നാല്‍ എല്ലാം തീരുമോ? എന്തെങ്കിലും ഒരു വഴികണ്ടെത്തെണ്ടതായിരുന്നില്ലേ?
മനുഷ്യബുദ്ധി വച്ച് അറിയാന്‍ കഴിയുന്നതു മാത്രമേ മനുഷ്യന്‌ അറിയാന്‍ കഴിയുകയുള്ളു..ആ കാര്യത്തില്‍ ഒരു സംശയവും വേണ്ട..താങ്കള്‍ അതിനപ്പുറമുള്ളവ അറിയാന്‍ ചില മാര്‍ഗ്ഗങ്ങള്‍ പറഞുവല്ലോ...അതിലൂടെ താങ്കള്‍ എന്തെങ്കിലും അറിഞിട്ടുണ്ടെങ്കില്‍, ആ കാര്യങ്ങളെല്ലാം മനുഷ്യബുദ്ധിക്ക് അപ്പുറത്തുള്ളവയായിരിക്കില്ല,!..താങ്കള്‍ കുറച്ചുകൂടി ലോജിക്ക ഉപയോഗിച്ചു ചിന്തിച്ചു നോക്കു...മനുഷ്യന്‍ ( ഏതു മാര്‍ഗ്ഗമുപയോഗിച്ചായാലും) കണ്ടെത്തിയതും, മനസിലാക്കിയതും, ഇനി മനസില്ലാക്കാനിരിക്കുന്നതും ആയ എല്ലാ കാര്യങ്ങളും മനുഷ്യയുക്തിക്ക് കീഴേ ഉള്ള കാര്യങ്ങളാണ്‌...

യുക്തിവാദം എന്ന് പറയുന്നത് ഒന്നും അറിയില്ല എന്ന് പറയുന്നതിനാണോ?
അറിയാന്‍ കഴിയാത്ത കാര്യങ്ങള്‍ അറിയൈല്ല എന്നു തന്നെ പറയണം...അത്‌ യുക്തിവാദി ആയാലും, ആരായാലും..

SMASH said...

Chinthakan..
"Astrological Sign: Taurus
Zodiac Year: Ox "

It has created by google E-blogger by calculating my DOB..not me

അപ്പൂട്ടൻ said...

ചിന്തകന്‍,
ഒരു ചര്‍ച്ച ആരംഭിക്കുന്ന സമയത്തു പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് രണ്ടുപേര്‍ തുടങ്ങുന്നതെങ്കില്‍ അവിടെ സംവാദം നടക്കുന്നില്ല, പ്രസംഗം മാത്രമെ നടക്കുന്നുള്ളൂ. സ്വന്തം ആശയം എന്താണെങ്കില്‍ തന്നെയും ചര്‍ച്ചക്കുവേണ്ടിയെങ്കിലും മറ്റെയാളുടെ starting point-ല്‍ തുടങ്ങേണ്ടത് ആവശ്യമായിവരും.ബന്ദ് നിരോധിക്കണോ വേണ്ടയോ എന്ന ചര്‍ച്ച നടക്കുന്പോള്‍ സാധാരണ സംഭവിക്കാറുള്ളത് എന്താണ്? നിരോധിക്കണം എന്ന ആശയവുമായി വരുന്നവര്‍ നിരോധിച്ചില്ലെങ്കില്‍ ഉണ്ടാവാവുന്ന പ്രശ്നങ്ങളില്‍ തുടങ്ങി "ഇത്രയും കാരണങ്ങളാല്‍ നിരോധിക്കണം" എന്ന് സമര്‍ത്ഥിക്കുന്നു. മറുകക്ഷി നിരോധിച്ചാല്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍ പറഞ്ഞേക്കാം, ബന്ദിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞേക്കാം. സ്വന്തം നിലപാടിനും starting point-നും വണ്‍ ഈസ്ടു വണ്‍ ബന്ധം ഉണ്ടാകണമെന്ന് പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഈ അവസ്ഥയില്‍ വിരുദ്ധാശയങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ വിരളമായിരിക്കും.
ഞാന്‍ ചെയ്തതും ഒരു starting point ഇടുക മാത്രമാണ്. ഇവിടെ എന്റെ നിലപാടുകള്‍ എന്തോ ആയ്ക്കൊള്ളട്ടെ, ചോദ്യങ്ങള്‍ക്കല്ലേ പ്രസക്തി?
ഒരു ചോദ്യത്തിനെങ്കിലും ഉത്തരം പറയാന്‍ താങ്കള്‍ ശ്രമിച്ചതിനുശേഷമാണ് താങ്കള്‍ ഇതു പറഞ്ഞതെങ്കില്‍ ഞാന്‍ അംഗീകരിക്കുമായിരുന്നു. താങ്കള്‍ ഇപ്പോള്‍ ചെയ്യുന്നത് വ്യക്തിയെ വിലയിരുത്തലാണ്, ആശയത്തെ വിലയിരുത്തലല്ല.
താങ്കള്‍ ഓഫ് ടോപ്പിക് ഇട്ടതു പോലെ താങ്കളുടെ ചോദ്യവും ഓഫ് ടോപ്പിക് ആണ്. ഞാനതിവിടെ പലതവണ പറഞ്ഞിട്ടുള്ളതാണ്. ഇവിടെ സജീവമായി ചര്‍ച്ചയില്‍ പങ്കെടുത്ത പലരും സൃഷ്ടാവ് ഇല്ല എന്ന് പറഞ്ഞിട്ടില്ല. അതിനാല്‍ ആ ചോദ്യം അപ്രസക്തമാണ്.
ഒരു കാര്യം കൂടി. എന്നോടു കാത്തിരിക്കൂ (ക്ഷമിക്കൂ) എന്ന് പറഞ്ഞ കമന്റിനു മുന്‍പും ഞാന്‍ പറഞ്ഞതാണല്ലോ എന്റെ നിലപാട് (അഥവാ അതില്ലായ്മ). അപ്പോള്‍ തന്നെ താങ്കള്‍ക്കു പറയാമായിരുന്നില്ലേ "ഉത്തരം സ്വയം കണ്ടെത്തൂ" എന്നോ "നിലപാടില്ലാത്തവര്‍ സംസാരിക്കണ്ട" എന്നോ. അപ്പോള്‍ പറയാതെ ചോദ്യങ്ങള്‍ കണ്ടതിനുശേഷം എന്റെ നിലപാടിനെ ചോദ്യം ചെയ്യുന്നതെന്തിന്?
ഇനി അഥവാ അതൊന്നും താങ്കള്‍ കണ്ടില്ലെന്നിരിക്കട്ടെ.
സൃഷ്ടാവ് ഉണ്ട് എന്ന നിലപാടാണ് എന്റെത് എന്ന ധാരണയില്‍ താങ്കള്‍ തന്ന ഉത്തരം എല്ലാവരും കണ്ടതാണ്.
ചിന്തകന്‍ said...
പ്രിയ അപ്പുട്ടന്‍
ഉണ്ടെന്നാണ് താങ്കള്‍ വിശ്വസിക്കുന്നതെങ്കില്‍ ചോദ്യങ്ങള്‍ താങ്കളോട് തന്നെ ചോദിച്ചാല്‍ പോരെ?

"ചര്‍ച്ചക്ക് വേണ്ടി" എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ നിലപാടില്ലാത്തവനായി.
അറിയില്ല എന്ന് ബ്ലിന്‍ പറഞ്ഞപ്പോള്‍ "അങ്ങിനെ പറയരുത്" എന്ന് പറഞ്ഞു.
സൃഷ്ടാവ് ഇല്ല എന്ന് പറഞ്ഞാല്‍ എന്ത് പറയും എന്നറിയില്ല.
എന്താണിത് സ്നേഹിതാ?
ഏത് ഓപ്ഷന്‍ എടുത്താലും ഒഴിഞ്ഞുമാറാനുള്ള വഴി താങ്കള്‍ എടുത്തുകഴിഞ്ഞു. പിന്നെ ചര്‍ച്ചയെന്തിന്? കമന്റുകളിലെ വ്യാകരണതെറ്റ് കണ്ടുപിടിക്കലല്ല ചര്‍ച്ച. ഇവിടെ ചര്‍ച്ചയില്‍ പങ്കെടുത്ത സുഹൃത്തുക്കള്‍ അധികവും ഇതിലും sporting ആയാണ് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്.

ചിന്തകന്‍ said...


അറിവിന്റെ വഴികളാണെന്നു പറയുന്ന മതഗ്രന്ഥങ്ങളില്‍, തങ്കള്‍ പറയുന്ന ബുദ്ധിക്കതീതമായ ദൈവം,മനുഷ്യ സ്വഭാവങ്ങള്‍ എല്ലാം പേറിയ ഒരാള്‍ ആണ്‌.


മതം എന്നാല്‍ അഭിപ്രായം എന്നാണ്. അങ്ങിനെ വന്നാല്‍ നീരീശ്വരവാദവും യുക്തിവാദവും എല്ലാം ഓരോ മതങ്ങളാണ്. ഇവര്‍ക്കെല്ലാവര്‍ക്കും അവരുടെതായ ഗ്രന്ഥങ്ങളുണ്ട്. എല്ലാ മതങ്ങളുടെയും ഗ്രന്ഥങ്ങളെ ന്യായീകരിക്കുക എന്നത് എന്റെ ജോലിയല്ല. ഞാന്‍ എവിടെയാണോ അതിനെ ന്യായീകരിക്കാനെ എനിക്ക് കഴിയുകയുള്ളൂ. ഞാന്‍ തന്നെ പിന്തുടരാത്തതിന് ഉത്തരം നല്‍കാന്‍ എനിക്ക് കഴിയില്ല.

ഖുര്‍ ആനാണ് ഞാന്‍ ഇക്കാര്യത്തില്‍ ആശ്രയിക്കുന്ന ഗ്രന്ഥം.(അതായത് ശാസ്ത്രത്തിനും അപ്പുറത്തുള്ള കാര്യങ്ങള്‍ക്ക്) ഖുര്‍ ആന്‍ മനുഷ്യ സ്വഭാവമുള്ള ദൈവത്തെ പരിചയപെടുത്തി എന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ അതിന്റെ മാനദണ്ഡമെന്താണ് വ്യക്തമാക്കേണ്ട ബാധ്യത താങ്കള്‍ക്കുണ്ട്.

അതിലൂടെ താങ്കള്‍ എന്തെങ്കിലും അറിഞിട്ടുണ്ടെങ്കില്‍, ആ കാര്യങ്ങളെല്ലാം മനുഷ്യബുദ്ധിക്ക് അപ്പുറത്തുള്ളവയായിരിക്കില്ല


മനുഷ്യബുദ്ധിക്കപ്പുറത്തുള്ള കാര്യങ്ങള്‍ നമുക്കറിയിച്ച് തരാന്‍ ദൈവത്തിന് മാത്രമേ കഴിയൂ. ദൈവം അറിയിച്ച് തന്നതല്ലാതെ/തന്നാലല്ലാതെ അതിനെ കുറിച്ച് യാതൊന്നും അറിയാന്‍ നമുക്ക് സാധിക്കുകയില്ല. അറിയിച്ച് തന്നത് വിശ്വസിക്കയല്ലാതെ അതൊരു പരീക്ഷണം നടത്തി തെളിയിക്കാന്‍ ഒരു വഴിയും നമ്മുടെ പക്കലില്ല.

ശൂന്യതയാണെന്ന് വിശ്വസിക്കുന്നതിലും കൂടുതല്‍ യുക്തിപരമായത് ഇതാ‍ണെന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അത്കൊണ്ട് എനിക്ക് പ്രത്യേകിച്ച് നഷ്ടം ഒന്നും പറ്റാനില്ലാത്ത സ്ത്ഥിക്ക്. ശൂന്യതയിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നതെങ്കില്‍ അതായിരുന്നില്ല ശെരിയെങ്ക്കില്‍‍ പിന്നീടൊരു മടക്കം എനിക്ക് സാധ്യമല്ലാത്ത സ്ഥിതിക്കും.

യുക്തിവാദികള്‍(ശൂന്യതാ വാദികള്‍)‍ മറ്റുള്ളവരുടെ വിശ്വാസങ്ങളെ വിമര്‍ശിക്കുന്നതിന്റെ യുക്തിയെന്താണെന്ന് താങ്കള്‍ക്ക് വ്യക്തമാക്കാമോ?

ഗൂഗിളിന്റെ കണക്ക് താങ്കള്‍ അംഗീകരിക്കുന്നുണ്ടോ?

SMASH said...

ഖുര്‍ ആന്‍ മനുഷ്യ സ്വഭാവമുള്ള ദൈവത്തെ പരിചയപെടുത്തി എന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ അതിന്റെ മാനദണ്ഡമെന്താണ് വ്യക്തമാക്കേണ്ട ബാധ്യത താങ്കള്‍ക്കുണ്ട്.

ദൈവം രക്ഷികും, ദൈവത്തിനു ഇഷ്ടപ്പെടില്ല, ദൈവം ശിക്ഷിക്കും, ദൈവ്ത്തിനു അതാണിഷ്ടം.ഇതാണിഷ്ടം ദൈവം പറഞു, ..തുടങ്ങിയ ഒരുപാടുദ്ധാഹരണങ്ങള്‍ ഖുറാന്‍ വചനങ്ങളെ അടിസ്ഥാനമാക്കി തന്നെ ജബ്ബാര്‍ മാഷിന്റെ പല പോസ്റ്റുകളിലും ഉണ്ടല്ലോ...ഏത്രയെത്ര ഖുറാന്‍ വചനങ്ങളാണ്‌ ദൈവത്തിന്റെ മനുഷ്യസ്വഭാവം വിവരിക്കുന്നത്... ഇതെല്ലാം താങ്കള്‍ നിഷേധിക്കുകയാണെങ്കില്‍ പിന്നെ എനിക്കൊന്നും പറയാനില്ല...

"മനുഷ്യബുദ്ധിക്കപ്പുറത്തുള്ള കാര്യങ്ങള്‍ നമുക്കറിയിച്ച് തരാന്‍ ദൈവത്തിന് മാത്രമേ കഴിയൂ. ദൈവം അറിയിച്ച് തന്നതല്ലാതെ/തന്നാലല്ലാതെ അതിനെ കുറിച്ച് യാതൊന്നും അറിയാന്‍ നമുക്ക് സാധിക്കുകയില്ല."

മനുഷ്യബുദ്ധിക്കതീതം എന്നത് എന്താണെന്നു താങ്കള്‍ക്കു മനസിലായിട്ടില്ല!
ഒരു കാര്യം, അത് ഏതു മാര്‍ഗ്ഗത്തിലൂടെ ആയാലും ശരി, അത് മനുഷ്യന്‍ മനസിലാക്കിയാല്‍ പിന്നെ അതിനെ മനുഷ്യ്ബുദ്ധിക്കതീതമെന്നു വിളിക്കാന്‍ കഴിയുകയില്ല..അതായത് പ്രവാചകര്‍ ഓരോന്ന്‌ ദൈവം അരുളിചെയ്തതാണെന്നു പറയുന്നവ , മനുഷ്യരായ അവര്‍ ആദ്യം മനസിലാക്കിയിട്ടല്ലേ മറ്റുള്ളവരില്‍ പ്രചരിപ്പിച്ചത്!..അവര്‍ക്കത് മനസിലായെങ്കില്‍ പിന്നെ അത് മനുഷ്യബുദ്ധിക്കതീതം ആയ കാര്യങ്ങള്‍ അല്ല....അതായത് അവരുടെ സ്വന്തം ബുദ്ധിയില്‍ വിരിഞവ തന്നെ എന്നു സാരം...

""അറിയിച്ച് തന്നത് വിശ്വസിക്കയല്ലാതെ അതൊരു പരീക്ഷണം നടത്തി ""

എങ്ങനെ അറിയിച്ചു തന്നു...? അത്‌ ഇതു വരെ വ്യക്തമായിട്ടില്ല..മനുഷ്യബുദ്ധിക്കതീതമായ ദൈവം എങ്ങനെ മനുഷ്യനുമായി ബന്ധപെട്ടു? വളരെ വ്യക്തമായ ഒരുത്തരം പ്രതീക്ഷിക്കുന്നു..

യുക്തിവാദികള്‍(ശൂന്യതാ വാദികള്‍)‍ മറ്റുള്ളവരുടെ വിശ്വാസങ്ങളെ വിമര്‍ശിക്കുന്നതിന്റെ യുക്തിയെന്താണെന്ന് താങ്കള്‍ക്ക് വ്യക്തമാക്കാമോ?..

ഇത്രയും കമന്റുകള്‍ വായിച്ചിട്ടും, ബ്ബ്ലോഗുകളില്‍ സം‌വാദം നടത്തിയിട്ടും അതിനിയും താങ്കള്‍ക്ക് വ്യക്തമായിട്ടില്ലെ...? ഇല്ലെങ്കില്‍ ഇനി ഒറ്റവാക്കില്‍ വിവരിച്ചു തരാന്‍ പ്രയാസമാണ്‌..താങ്കള്‍ താങ്കളുടെ വിശ്വാസത്തില്‍ തന്നെ തുടരുന്നതാവും നല്ലത്..

"ഗൂഗിളിന്റെ കണക്ക് താങ്കള്‍ അംഗീകരിക്കുന്നുണ്ടോ?"

ഏതു കണക്ക്?

ചിന്തകന്‍ said...

അപ്പുട്ടന്‍

<
ഇവിടെ എന്റെ നിലപാടുകള്‍ എന്തോ ആയ്ക്കൊള്ളട്ടെ, ചോദ്യങ്ങള്‍ക്കല്ലേ പ്രസക്തി?
>

നിലപാടില്ലാത്തവര്‍ ഒരു ചര്‍ച്ചയില്‍ മിണ്ടാതിരിക്കലാണ് ഉത്തമം. അവര്‍ക്ക് ചര്‍ച്ച നിരീക്ഷിക്കാമല്ലോ.

അവരുടെ ചോദ്യങ്ങള്‍ക്ക് എന്തുത്തരം നല്‍കിയാലും വലിയ പ്രയോജനമുണ്ടെന്ന് തോന്നില്ല. ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാം ആപേക്ഷികങ്ങളാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

താങ്കളോടുള്ള നയം ഞാന്‍ വ്യക്തമാക്കി കഴിഞ്ഞു. ഒരു വിഷയത്തില്‍ കൃത്യമായ നിലപാടില്ലാത്തവരോട് ചര്‍ച്ച എനിക്ക് ബുദ്ധിമുട്ടുണ്ട്. :)

അപ്പൂട്ടൻ said...

കഷ്ടം.
എന്നോടുള്ള നയമോ അതോ ചോദ്യങ്ങളോടുള്ള നയമോ താങ്കള്‍ വ്യക്തമാക്കിയത്? ഒരു പൊതു ചര്‍ച്ചയില്‍ പ്രേക്ഷകര്‍ക്കിടയില് ഇരിക്കുന്ന ആര്‍ക്കും ചോദ്യം ചോദിക്കാം, അവിടെ ആരും ചോദ്യകര്‍ത്താവിന്റെ നിലപാടറിഞ്ഞല്ല ഉത്തരം പറയാറ്.
മുന്നിലുള്ളയാളുടെ നിലപാടിനനുസരിച്ച് ഉത്തരം മാറും, തീര്‍ച്ച, പക്ഷെ അത് ഒഴിവുകഴിവുകളില്‍ അല്ലെങ്കില്‍ നയതന്ത്രപരമായ ചര്‍ച്ചകളില്‍ മാത്രമാണ്.
ഒരു കമന്റില്‍ തനിക്ക് പറയാനാവുന്നത് മാത്രം copy-paste ചെയ്തു എന്തെങ്കിലും എഴുതുന്നതാണോ സംവാദം. എന്റെ കമന്റില്‍ മറ്റു പലതും ഉണ്ടായിരുന്നല്ലോ. അതെല്ലാം വിട്ടുപോയോ?
ഈയൊരു വാചകത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു എന്നറിഞ്ഞാല്‍ കൊള്ളാം.
"ഉണ്ടെന്നാണ് താങ്കള്‍ വിശ്വസിക്കുന്നതെങ്കില്‍ ചോദ്യങ്ങള്‍ താങ്കളോട് തന്നെ ചോദിച്ചാല്‍ പോരെ?" ഞാനുത്തരം പറയില്ല എന്നതാണോ? എങ്കില്‍ താങ്കള്‍ക്കാണ് സ്വന്തം നിലപാടില്‍ വിശ്വാസമില്ലാത്തത്, എനിക്കല്ല.
ദയവായി മുടന്തന്‍ ന്യായങ്ങള്‍ പറയരുത്.
താങ്കളോട് സംസാരിക്കാന്‍ എനിക്കും താല്പര്യമില്ല, കാരണം വിശ്വാസത്തിനനുസരിച്ച് ഉത്തരം തരാന്‍ താങ്കള്‍ക്കു കഴിയും എന്നെനിക്കുറപ്പില്ല. ഒരു നിരാശ മാത്രം, ക്ഷമിക്കൂ എന്ന് പറഞ്ഞപ്പോള്‍ പ്രതീക്ഷിച്ചതിന്.

അപ്പൂട്ടൻ said...

Chinthakan,
Just leave it, let's shake hands and move on. Let's think that it is a cricket match washed off.
You can continue with others, who have not really started asking questions.
Please don't bother about replying to the comments, I don't expect any. Probably, some time later, if someone comes in ready for a discussion, I may join.

ചിന്തകന്‍ said...


ദൈവം രക്ഷികും, ദൈവത്തിനു ഇഷ്ടപ്പെടില്ല, ദൈവം ശിക്ഷിക്കും, ദൈവ്ത്തിനു അതാണിഷ്ടം.ഇതാണിഷ്ടം ദൈവം പറഞു,



മനുഷ്യന്‍ രക്ഷകനാണോ? മനുഷ്യന്‍ ശിക്ഷകനാണോ ?
ആത്യന്തികമായി അല്ല.

ഇതെല്ലാം മനുഷ്യ സ്വഭാവയത് കൊണ്ട് ദൈവത്തിന് പാടില്ല എന്ന് തീരുമാനിക്കാന്‍ യുക്തിവാദികള്‍ സ്വീകരിക്കുന്ന മാനദണ്ഡം
എന്താണ്? ദൈവത്തിന് ഇഷ്ടം ഏത് അനിഷ്ടം ഏത് എന്നത് യുക്തിവാദികളോട് ചോദിക്കണം എന്നാണോ?

ജബ്ബാര്‍ മാഷിന്റെ ഖുര്‍ ആന്‍ വ്യഖ്യനമല്ല ഖുര്‍ ആന്‍. അതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യമെങ്കില്‍ അതദ്ദേഹത്തോട് തന്നെ ചോദിക്കുന്നതാണ് നല്ലത്.

മനുഷ്യബുദ്ധിക്കതീതം എന്നത് എന്താണെന്നു താങ്കള്‍ക്കു മനസിലായിട്ടില്ല!


താങ്കള്‍ക്ക് എന്നെ ഒന്ന് മനസ്സിലാക്കി തരാമോ?

അതിന് ശേഷമാവാം അതീതതമായതിനെ കുറിച്ചുള്ള ചര്‍ച്ച. :)


..മനുഷ്യബുദ്ധിക്കതീതമായ ദൈവം എങ്ങനെ മനുഷ്യനുമായി ബന്ധപെട്ടു?


ദൈവത്തിന് മനുഷ്യയുക്തി അതീതമായലല്ലേ ബന്ധപെടുന്നതിന് പ്രയാസമുണ്ടാവേണ്ടതുള്ളൂ. താനിച്ചിക്കുന്നത് ചെയ്യാന്‍ കഴിവുള്ളവനാണല്ലോ ദൈവം.


ഇത്രയും കമന്റുകള്‍ വായിച്ചിട്ടും, ബ്ബ്ലോഗുകളില്‍ സം‌വാദം നടത്തിയിട്ടും അതിനിയും താങ്കള്‍ക്ക് വ്യക്തമായിട്ടില്ലെ...?

ഇല്ല. ഇങ്ങനെയൊരു ചോദ്യത്തിനുത്തരം ആരും നല്‍കിയതായി എന്റ് ശ്രദ്ധയില്‍ പെട്ടില്ല. ഉണ്ടെങ്കില്‍ താങ്കള്‍ക്കതെന്നെ കാണിക്കാവുന്നതാണ്

ഏതു കണക്ക്?
It has created by google E-blogger by calculating my DOB..not me

ഈ ജനനതിയ്യതി വെച്ചുള്ള കണക്ക്. :)

ചിന്തകന്‍ said...


"ഉണ്ടെന്നാണ് താങ്കള്‍ വിശ്വസിക്കുന്നതെങ്കില്‍ ചോദ്യങ്ങള്‍ താങ്കളോട് തന്നെ ചോദിച്ചാല്‍ പോരെ?" ഞാനുത്തരം പറയില്ല എന്നതാണോ?


പ്രിയ അപ്പൂട്ടന്‍

ഉണ്ടോ ഇല്ലേ എന്നതിന് ‘ഉണ്ടില്ല‘ എന്ന ഉത്തരം ആ‍ാരെങ്കിലും സ്വീകരിക്കുമോ? ഉണ്ടെന്ന് വെക്കാം എന്നായിരുന്നു താങ്കളുടെ ഉത്തരം. അതനുസരിച്ച് ഒരു മറു ചോദ്യം ഞാന്‍ ചോദിച്ചു. അത്രയേ ഉള്ളൂ :)

എനിക്കറിയേണ്ടിയിരുന്നത് നിങ്ങളുടെ ഭാവിയിലെ നിലപാടായിരുന്നില്ല. ഇപ്പോള്‍ ഒരു യുക്തിവാദി എന്നവകാശപെടുന്ന ആളാണ് താങ്കളെങ്കില്‍ ഈ ചോദ്യത്തിന് താങ്കളുടെ ഉത്തരമെന്താണെന്നാണ്.

നിങ്ങള്‍ക്കൊരുത്തരം തരാന്‍ വേണ്ടി തന്നെയായിരുന്നു കാത്തിരിക്കാന്‍ പറഞ്ഞതും അതിന്റെ മുന്നോടി യായി ഇങ്ങനെയൊരു ചോദ്യം ചോദിച്ചതും.

ഉണ്ട്, ഇല്ല ,അറിയില്ല ...താങ്കളുടെ ചോയ്സ് ? :)

SMASH said...

"ഇതെല്ലാം മനുഷ്യ സ്വഭാവയത് കൊണ്ട് ദൈവത്തിന് പാടില്ല എന്ന് തീരുമാനിക്കാന്‍ യുക്തിവാദികള്‍ സ്വീകരിക്കുന്ന മാനദണ്ഡം"

ദൈവത്തിനു പാടില്ല എന്നാരും പറഞില്ല..മതഗ്രന്ഥങളില്പറഞവയെല്ലം മനുഷ്യന്റെ ബുദ്ധിയില്‍ വിരിഞതാണെന്നതിനു ആ ഗ്രന്ഥത്തിലെ വചനങള്‍ തന്നെ തെളിവ്‌..എന്തിനധികം പ്രപഞ്ചസങ്കല്പ്പം മാത്ര മതിയല്ലോ(ഇതേപറ്റി പറഞ് നമുക്കു കാടു കയറണമെന്നില്ല)..

മനുഷ്യരായ പ്രവാചകര്‍ക്ക് ദൈവം എപ്രകാരം വെളിപ്പെട്ടു.?.പ്രവാചകന്മാര്‍ എഴുതിയതും പറഞതും ദൈവം വെളിപ്പെടുത്തിയവയാണെന്നതിന്‌ താങ്കളുടെ കയ്യില്‍ ഉള്ള ആധികാരികമായ തെളിവെന്താണ്‌..

പിന്നെ ഞാന്‍ ഇവിടെ ജബ്ബാര്‍മാഷിന്റെ വ്യാഖ്യാനമല്ല ഉദ്ദേശിച്ചത്...അദ്ദേഹം ഇവിടെ ക്വോട്ട് ചെയ്ത ഖുറാന്‍ വചനങ്ങള്‍ തന്നെയാണ്‌ ഉദ്ദേശിച്ചത്..


"താങ്കള്‍ക്ക് എന്നെ ഒന്ന് മനസ്സിലാക്കി തരാമോ?

അതിന് ശേഷമാവാം അതീതതമായതിനെ കുറിച്ചുള്ള ചര്‍ച്ച. "


""ഒരു സാധാരണ കമ്പ്യൂട്ടര്‍ പ്രൊസസ്സര്‍ ഉപയോഗിച്ച് ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ ചെയ്യുന്നവ ചെയ്യാന്‍ കഴിയുകയില്ല! ഇതില്‍ മനുഷ്യന്‍ എന്നത് ഒരു സാദാ പ്രോസസ്സര്‍ ആണ്‌, മനുഷ്യബുദ്ധിക്കതീതം എന്നത് ഈ പ്രൊസസ്സറിനു ചെയ്യാന്‍ കഴിയാത്ത, സൂപ്പറ് കമ്പ്യൂട്ടറിനു മാത്രം മനസിലാക്കാനും, കൈകാര്യം ചെയ്യാന്‍ കഴിയുന്നതു മാത്രമായ ഡാറ്റ ആണ്‌...അതായത് മനുഷ്യന്‌ ഒരിക്കലുംമനസിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ആണ്‌ മനുഷ്യബുദ്ധിക്കതീതം എന്നു പറയുന്നത്.. സാധാ പ്രോസസ്സര്‍ , അതുതന്നെ ആയിരിക്കുന്നിടത്തോളം കാലം- അല്ലെങ്കില്‍ മനുഷ്യ ബുധി മനുഷ്യബുദ്ധി ആയിരിക്കുന്നിടത്തോളം കാലം അതിനു അനുഭവിച്ചും നിരീക്ഷിച്ചും അറിയാന്‍ കഴിയുന്നവക്ക്‌ അപ്പുറമുള്ളവ..

"ഇല്ല. ഇങ്ങനെയൊരു ചോദ്യത്തിനുത്തരം ആരും നല്‍കിയതായി എന്റ് ശ്രദ്ധയില്‍ പെട്ടില്ല. ഉണ്ടെങ്കില്‍ താങ്കള്‍ക്കതെന്നെ കാണിക്കാവുന്നതാണ്"

ഇതിന്റെ ഉത്തരങളഅണ്‌ ഇവിടെ എഴുതി കൂട്ടിയവ മുഴുവനും...ഇനി എഴുതാനിരിക്കുന്നതും...

SMASH said...

നാജ് ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കില്‍...എന്റെ കണ്‍ഫ്യൂഷന്‍ ഒഴിവാക്കി തരണമെന്ന്‌ അഭ്യര്‍ഥിക്കുന്നു..

ഇവിടെ വിശ്വാസിയായ ചിന്തകന്‍ പറയുന്നു, മനുഷ്യബുദ്ധിക്കതീതമാണ്‌ ദൈവം എന്ന്‌..അതിനാല്‍ ..മനുഷ്യയുക്തി ഉപയോഗിക്കാതെ എല്ലാം അങ്ങ് വിശ്വസിക്കണമെന്ന്‌

താങ്കള്‍ പഴയ ഒരു കമന്റില്‍ പറഞിരിക്കുനത് .. യുക്തിഉപയോഗിക്കുന്നവര്‍ക്കേ വിശ്വാസിയാകാന്‍ കഴിയുകയുള്ളു എന്ന്‌, അതായത് സ്വന്തം യുക്തി ഉപയോഗിച്ച് നിരീക്ഷിച്ചിട്ടാണ്‌ താങ്കള്‍ വിശ്വസിക്കുന്നതെന്ന്‌..

ഇതില്‍ ഏതാണു ശരി..

അപ്പൂട്ടൻ said...

ചിന്തകന്‍,
ഉണ്ട് എന്ന ഉത്തരത്തിനു താങ്കള്‍ പ്രതികരിച്ചുകഴിഞ്ഞല്ലോ. ഇനി മറിച്ചു പറയാന്‍ (ഉത്തരം തരാന്‍) ഉദ്ദേശ്യമുണ്ടോ എന്നറിയില്ല.
പോസ്റ്റുമായോ കമന്റുകളുമായോ പ്രസക്തമല്ലാത്ത ചോദ്യത്തിന് ഉത്തരം പറയണമെന്ന് തോന്നിയില്ല. ഏതായാലും പറഞ്ഞില്ലെങ്കില്‍ താങ്കള്‍ ചര്‍ച്ച ചെയ്യില്ല എന്നതിനാല്‍ എന്റെ ചിന്തകള്‍ ഞാന്‍ പറയട്ടെ. ഒരു കാര്യം മാത്രം, നേരത്തെ പറഞ്ഞതു പോലെ ഒഴിഞ്ഞുമാറാനുള്ള വാദങ്ങള്‍ ദയവായി നിരത്തല്ലേ.
വ്യക്തിപരമായി പറഞ്ഞാല്‍ ഈ പ്രപഞ്ചത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ചു എനിക്ക് വലിയ നിശ്ചയമൊന്നുമില്ല. ഒരു matter എന്ന നിലക്കെങ്കിലും നാം ഇന്നു കാണുന്ന എല്ലാത്തിനും ഒരു തുടക്കം ഉണ്ടായിരിക്കണം. ഈയൊരു തുടക്കത്തിനെങ്കിലും ഒരു സൃഷ്ടാവ് ആവശ്യം തന്നെ. നമ്മുടെ ബൌദ്ധികമായ പരിധിക്കപ്പുറത്തും ഒരു ശക്തിയുണ്ടെന്നു തന്നെയാണ് എന്റെ അഭിപ്രായം. എന്നുവെച്ചാല്‍ താങ്കളുടെ ചോദ്യത്തിന് നേരിട്ടൊരു ഉത്തരം തരികയാണെങ്കില്‍ സൃഷ്ടാവ് ഉണ്ട്
തര്‍ക്കിക്കാന്‍ താല്പര്യമില്ല, പക്ഷെ എഴുതിയതിനു അനുസൃതമായല്ല ഉത്തരങ്ങള്‍ എങ്കിലും ചര്‍ച്ച നടക്കട്ടെ എന്ന ചിന്തയില്‍ തന്നെയാണ് ഞാന്‍ എന്റെ നിലപാട് പറഞ്ഞത്, ഇപ്പോഴും പറയുന്നത്. നിലപാട് വ്യക്തമായ സമയത്ത് താങ്കള്‍ പ്രതികരിച്ചത് വിചിത്രമായിട്ടായിരുന്നു, ഒരു ചര്‍ച്ചയുടെ സാധ്യത പോലും അതിലില്ലായിരുന്നു. ചര്‍ച്ച നടക്കട്ടെ എന്ന ചിന്തയില്‍ തന്നെ അത് ചര്‍ച്ചക്കുവേണ്ടിയാണെന്നു ഞാന്‍ പറഞ്ഞു. ഇതിലെവിടെയാണ് നിലപാടില്ലാതാവുന്നത്? ഉണ്ടെങ്കില്‍, ചര്‍ച്ചക്കുവേണ്ടി എന്ന വാക്കുകളില്‍ പിടിച്ചാണ് ഞാന്‍ നിലപാടില്ലാത്തവനായതെങ്കില്‍, ക്ഷമിക്കൂ, താങ്കള്‍ക്ക് വീണ്ടും ഒഴിഞ്ഞുമാറാം.
No worries.

ചിന്തകന്‍ said...


ദൈവത്തിനു പാടില്ല എന്നാരും പറഞില്ല..മതഗ്രന്ഥങളില്പറഞവയെല്ലം മനുഷ്യന്റെ ബുദ്ധിയില്‍ വിരിഞതാണെന്നതിനു ആ ഗ്രന്ഥത്തിലെ വചനങള്‍ തന്നെ തെളിവ്‌..എന്തിനധികം പ്രപഞ്ചസങ്കല്പ്പം മാത്ര മതിയല്ലോ(ഇതേപറ്റി പറഞ് നമുക്കു കാടു കയറണമെന്നില്ല)..


ഇതിലെ വചനങ്ങള്‍ മനുഷ്യ ബുദ്ധിയില്‍ വിരിഞ്ഞതാണെന്ന് തെളിവാക്കാന്‍ നിങ്ങള്‍ യുക്തിവാദികള്‍ ഉപയോഗിക്കുന്ന മാനദണ്ഡം എന്ത് എന്നാണ് ഞാന്‍ ചോദിച്ചത്? പ്രപഞച സങ്കല്‍പ്പം എന്താണ്?


മനുഷ്യരായ പ്രവാചകര്‍ക്ക് ദൈവം എപ്രകാരം വെളിപ്പെട്ടു.?.പ്രവാചകന്മാര്‍ എഴുതിയതും പറഞതും ദൈവം വെളിപ്പെടുത്തിയവയാണെന്നതിന്‌ താങ്കളുടെ കയ്യില്‍ ഉള്ള ആധികാരികമായ തെളിവെന്താണ്‌..


ചരിത്രവും വേദഗ്രന്ഥവും തന്നെ തെളിവ്.

...അതായത് മനുഷ്യന്‌ ഒരിക്കലുംമനസിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ആണ്‌ മനുഷ്യബുദ്ധിക്കതീതം എന്നു പറയുന്നത്..


ഇത് തന്നെയല്ലേ ഞാനു പറഞ്ഞതു. പിന്നെ എനിക്ക് മനസ്സിലായില്ല എന്ന് താങ്കള്‍ പറഞ്ഞത്??
മനസ്സിലാക്കാന്‍ കഴിയില്ല എന്നത് കൊണ്ടാണല്ലോ വിശ്വസിക്കാന്‍ പറഞ്ഞത്. (വിശ്വാസം എന്നത് താങ്കള്‍ക്ക് മനസ്സിലാവാത്തതാണ് കുഴപ്പം എന്നാണ് എനിക്ക് തോന്നുന്നുന്നത്.)

മനുഷ്യയുക്തിക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാമോ ?
അത് വെറും വിഡ്ഢിച്ചോദ്യങ്ങളാവില്ലേ? അതല്ലേ നിങ്ങള്‍ യുക്തിവാദികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്?



ഇതിന്റെ ഉത്തരങളഅണ്‌ ഇവിടെ എഴുതി കൂട്ടിയവ മുഴുവനും...ഇനി എഴുതാനിരിക്കുന്നതും...



എന്റെ ചോദ്യം ഇതായിരുന്നു.


(യുക്തിവാദികള്‍(ശൂന്യതാ വാദികള്‍)‍ മറ്റുള്ളവരുടെ വിശ്വാസങ്ങളെ വിമര്‍ശിക്കുന്നതിന്റെ യുക്തിയെന്താണെന്ന് താങ്കള്‍ക്ക് വ്യക്തമാക്കാമോ?)


എന്റെ ചോദ്യത്തിനുള്ള ഉത്തരമാണ് മുകളില്‍ താങ്കള്‍ പറഞ്ഞതെങ്കില്‍ എനിക്ക് താങ്കളോട് സഹതപിക്കാനേ കഴിയൂ. :)

ചിന്തകന്‍ said...

പ്രിയ അപ്പുട്ടന്‍

ഇപ്പോള്‍ താങ്കള്‍ പറഞ്ഞത് കുറച്ച് കൂടിവ്യക്തമാണ്

നമ്മുടെ ബൌദ്ധികമായ പരിധിക്കപ്പുറത്തും ഒരു ശക്തിയുണ്ടെന്നു തന്നെയാണ് എന്റെ അഭിപ്രായം


അതായത് ഈ പ്രപഞ്ചത്തിന്റെ പിന്നില്‍ ഒരു ശക്തി ഉണ്ട് എന്ന് തന്നെ താങ്കള്‍ വിശ്വക്കിന്നു. ഞാനും അതേ അഭിപ്രായക്കാരനാണ്. മുകളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാം (ഉത്തരം താങ്കളെ മനസ്സിലാക്കുന്നതിന് ചില ചോദ്യങ്ങള്‍ ആവശ്യമായി വന്നേക്കാം. താങ്കള്‍ സഹകരിക്കുമെന്ന പ്രതീക്ഷയോടെ.)

ഉണ്ടെങ്കില്‍, ചര്‍ച്ചക്കുവേണ്ടി എന്ന വാക്കുകളില്‍


എന്നത് താങ്കളുടെ അഭിപ്രായത്തെ സൂചിപ്പിക്ക്കുന്നില്ല. ഇതൊരു വാദ പ്രതിവാദത്തിന് വേണ്ടി മാത്രമുള്ള പ്രയോഗങ്ങളാണ്. അത് കൊണ്ട് ആരും ഒന്നു ഗ്രഹിക്കാന്‍ പോകുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നില്ല.

SMASH said...

"ഇതിലെ വചനങ്ങള്‍ മനുഷ്യ ബുദ്ധിയില്‍ വിരിഞ്ഞതാണെന്ന് തെളിവാക്കാന്‍ നിങ്ങള്‍ യുക്തിവാദികള്‍ ഉപയോഗിക്കുന്ന മാനദണ്ഡം എന്ത് എന്നാണ് ഞാന്‍ ചോദിച്ചത്? പ്രപഞച സങ്കല്‍പ്പം എന്താണ്?"

മറുപടികള്‍ ഇതിലുണ്ട്...

http://mutiyans-1.blogspot.com/2007/09/blog-post.html

http://yukthivadam.blogspot.com/2007/10/blog-post.html

http://yukthivadam.blogspot.com/2007/11/blog-post.html

http://surajcomments.blogspot.com/search/label/%E0%B4%A6%E0%B5%88%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%20%E0%B4%A4%E0%B5%87%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%20%E0%B4%B2%E0%B5%8B%E0%B4%9C%E0%B4%BF%E0%B4%95%E0%B5%8D


"ഇത് തന്നെയല്ലേ ഞാനു പറഞ്ഞതു. പിന്നെ എനിക്ക് മനസ്സിലായില്ല എന്ന് താങ്കള്‍ പറഞ്ഞത്??
മനസ്സിലാക്കാന്‍ കഴിയില്ല എന്നത് കൊണ്ടാണല്ലോ വിശ്വസിക്കാന്‍ പറഞ്ഞത്. (വിശ്വാസം എന്നത് താങ്കള്‍ക്ക് മനസ്സിലാവാത്തതാണ് കുഴപ്പം എന്നാണ് എനിക്ക് തോന്നുന്നുന്നത്.)"

താങ്കള്‍ എന്തു പറഞു? താങ്കള്‍ പറഞു മനുഷ്യബുദ്ധിക്കതീതംഅഅയവ അറിയാന്‍ എന്തൊക്കെയോ വഴികള്‍ ഉണ്ടെന്ന്‌...എങ്കില്‍ പിന്നെ എങനെ അത് മനുഷ്യബുദ്ധിക്കതീതമാകും?

"മനുഷ്യയുക്തിക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാമോ ?
അത് വെറും വിഡ്ഢിച്ചോദ്യങ്ങളാവില്ലേ? അതല്ലേ നിങ്ങള്‍ യുക്തിവാദികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്?"

മനുഷ്യയുക്തിക്ക്‌ മനസിലാകാത്ത കാര്യങളെ കുറിച്ച് ഇവിടെ ആരാണ്‌ ചോദ്യങ്ങള്‍ ചോദിച്ചത്? ഇനി അത് വിഡ്ഡിചോദ്യമാണെങ്കില്‍ പിന്നെ അതേപറ്റിയുള്ള കാര്യങ്ങള്‍ ഓരോരുത്തരുടെ മനസില്‍ തോന്നിയതനുസരിച്ച് മതഗ്രന്ഥങ്ങളില്‍ എഴുതിയിരിക്കുന്നത് അതിലും വലിയ വിഡ്ഡിത്തമല്ലേ?

"ചരിത്രവും വേദഗ്രന്ഥവും തന്നെ തെളിവ്."

ചരിത്രമോ?..ഏതു ചരിത്രം?...പിന്നെ വേദഗ്രന്ഥത്തിന്റെ കാര്യം..അതില്‍ എഴുതിയിരിക്കുന്നവ മനുഷ്യന്‍ എഴുതിയുണ്ടാക്കിയവയാണ്‌...അതില്‍ ഒരു മനുഷ്യാതീത ശക്തിയും ഇടപെട്ടിട്ടില്ല...അങ്ങിനെ ഒരു ശക്തിയെ സങ്കല്പ്പിച്ച് അതേപറ്റി മനുഷ്യന്‍ മെനഞെടുത്ത കഥകളാണെല്ലാം...


എന്റെ ചോദ്യത്തിനുള്ള ഉത്തരമാണ് മുകളില്‍ താങ്കള്‍ പറഞ്ഞതെങ്കില്‍ എനിക്ക് താങ്കളോട് സഹതപിക്കാനേ കഴിയൂ. :)..



സന്തോഷം...

.താങ്കള്‍ക്ക്‌ സ്പൂണ്‍ ഫീഡിംഗ് തന്നെ നടത്തേണ്ടി വരും...അതിനുള്ള സ്കോപ്പ് ഇപ്പോള്‍ ഇല്ല..

ചിന്തകന്‍ said...

പ്രിയ അപ്പുട്ടന്‍


ചോദ്യം#1. സൃഷ്ടാവ് എന്തിന് മനുഷ്യനെ സൃഷ്ടിച്ചു? അതും മറ്റൊരു ജീവിക്കും ഇല്ലാത്ത സവിശേഷതകളുമായി.


എന്റെ യുക്തി അനുസരിച്ചുള്ള ഉത്തരം ഈ ചോദ്യങ്ങള്ക്ക് ‍ നല്‍കാന്‍ എനിക്ക് കഴിയില്ല. അല്ലെങ്കില്‍ അങ്ങനെ ഒരുത്തരം ഈ ചോദ്യങ്ങള്‍ക്കില്ല.ലോകത്തിലെ ഒരാളുടെയും ശാസ്ത്രീ‍യ നിരീക്ഷണങ്ങള്‍ക്കും ഈ ചോദ്യത്തിനൊരുത്തരം നല്‍കാന്‍ പറ്റുമെന്ന് ഒരാള്‍ക്കും അവകാശപ്പെടാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നുമില്ല.

അപ്പോള്‍ പിന്നെ ഏകവഴി ദൈവം തന്നെ നമ്മെ വല്ലതും അറിയിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. അങ്ങിനെ പരിശോധിക്കുമ്പോള്‍ അതെവിടെ പരിശോധിക്കും. അപ്പോഴാണ് നാം അറിവ് കണ്ടെത്താന്‍ എന്ത് ഉപാധികളാണ് ഉപയോഗിക്കേണ്ടത് എന്ന ചോദ്യം ഉയരുന്നത്. അത് എവിടെ നിന്ന് കണ്ടെത്തും.. ചില ഉദാഹരണങ്ങള്‍..

തുടക്കത്തില്‍ : നമ്മുടെ മാതാപിതാക്കള്‍ അധ്യാപകര്‍.
ഇവിടെ നമ്മുടെ യുക്തിക്ക് വലിയ പങ്കില്ലെന്ന് തോന്നുന്നു. അവര്‍ പഠിപ്പിന്നു. നമ്മള്‍ അത് പഠിക്കുന്നു.

പിന്നീട് : ചരിത്ര പഠനം,ശാസ്ത്രം,വേദ ഗ്രന്ഥങ്ങള്‍, മറ്റു വായനകള്‍, കാണുന്നതില്‍ കേള്‍ക്കുന്നതും നിന്നും. അനുഭവത്തില്‍ നിന്നു. ചര്‍ച്ചകളില്‍ നിന്ന്... ഇങ്ങനെ .... നിരവധി അറിവിന്റെ ഉറവിങ്ങളില്‍ നിന്ന്. ഇവിടെ നമ്മുടെ യുക്തി പലചോദ്യങ്ങളും ഉന്നയിക്കും. ചിലതിന് നമുക്കു സ്വയം ഒരുത്തരം കണ്ടെത്താന്‍ കഴിഞ്ഞേക്കും. ചിലതിന് കഴിഞ്ഞെന്ന് വരില്ല. അപ്പോള്‍ പിന്നെ അത് അന്വേഷിച്ച് കണ്ടെത്താന്‍ നാം ശ്രമിക്കും. അങ്ങിനെ ശ്രമത്തില്‍ നിന്നാണ് ഞാനും നിങ്ങളും ഈ ചോദ്യം ചോദിക്കുന്നത്.

എന്റെ പരിശോധനയിലും അന്വേഷണത്തിലും ‍(എല്ലാം പരിശോധിച്ചു എന്ന് ഞാനവകാശ പെടുന്നില്ല) താങ്കള്‍ക്കുചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഖുര്‍ ആനില്‍ നിന്നാണ് ഞാന്‍ കണ്ടെത്തിയത്.

മനുഷ്യരില്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ (ദൈവത്തെ അനുസരിക്കുന്നത്) ആരെന്ന് എന്ന് പരീക്ഷിക്കാന്‍ വേണ്ടി.

ഒരു പക്ഷേ താങ്കളുടെ യുക്തിയെ ഈ ഉത്തരത്തിന് തൃപ്തിപെടുത്താന്‍ കഴിഞ്ഞെന്ന് വരില്ല. ഇവിടെ എന്റെ ഉത്തരം ഒന്നേ ഉള്ളൂ. സൃഷ്ടിയുടെ യുക്തി സൃഷ്ടാവിനറിയാം എന്നാല്‍ സൃഷ്ടാവിന്റെ യുക്തി സൃഷ്ടിക്കറിയാന്‍ കഴിയില്ല; സൃഷ്ടാവ് അറിയിച്ച് തന്നാലല്ലാതെ. അത്കൊണ്ട് ഇതില്‍ കൂടുതലായി എനിക്കറിയില്ല.

അടുത്ത ചോദ്യത്തിനുള്ള ഉത്തരം താങ്കളുടെ പ്രതികരണത്തിന് ശേഷം.

SMASH said...

..ഇടയില്‍ കയറുന്നതില്‍ ക്ഷമിക്കുക

"സൃഷ്ടിയുടെ യുക്തി സൃഷ്ടാവിനറിയാം എന്നാല്‍ സൃഷ്ടാവിന്റെ യുക്തി സൃഷ്ടിക്കറിയാന്‍ കഴിയില്ല; സൃഷ്ടാവ് അറിയിച്ച് തന്നാലല്ലാതെ. അത്കൊണ്ട് ഇതില്‍ കൂടുതലായി എനിക്കറിയില്ല."

.ഇതു ഞാനും അംഗീകരിക്കുന്നു.. സൃഷ്ടിയുടെ യുക്തി നമുക്കര്‍ക്കും പിടിയില്ല, എല്ലാം മനുഷ്യബുദ്ധിക്കതീത‌ം‌ആണ്‌..പക്ഷേ സൃഷ്ടാവ് അറിയിച്ചതാണ്‌ എന്നപേരില്‍ ഉള്ള മതവചനങ്ങള്‍ സൃഷ്ടാവ് തന്നെ വെളിപ്പെടുത്തിയവയാണേന്ന്‌ എന്തുറപ്പാണുള്ളത്..പ്രവാചകന്‌ / അല്ലെങ്കില്‍ മറ്റു മതഗ്രന്ഥ കര്‍ത്താക്കള്‍ക്ക് തോന്നിയവ ആയിക്കൂടെ?.. അങ്ങനെ ആണെന്ന്‌ ഞങ്ങള്‍ പറയുന്നു..കാരണം അതിലെ എല്ലാ ഭാഷ്യങ്ങളും മനുഷ്യര്‍ , അതെഴുതിയ കാലത്തെ യുക്തിയും അറിവും വച്ച് എഴുതിയവ ആണെന്ന്‌ ആ വാചകങ്ങള്‍ തന്നെ പകല്‍ പോലെ വ്യക്തമാക്കുന്നുണ്ട്..

ചിന്തകന്‍ said...

ബ്ലിന്‍

ഞാന്‍ നേരെത്തെ വായിച്ചതാണ് നിങ്ങള്‍ തന്ന ലിങ്കുകള്‍. ഏതായാലും ഒന്ന് കൂടി പരിശോധിച്ചതിന് ശേഷം പറയാം.

ചോദ്യങ്ങള്‍ ചോദിച്ചാല്‍ ‘അതി ഫയങ്കര ചോദ്യങ്ങള്‍‘ എന്ന് പറഞ്ഞ പുതിയ പോസ്റ്റിടുന്നവരാ മുകളിലെ ലിങ്കിലെ പാര്‍ട്ടികള്‍ :-)


താങ്കള്‍ എന്തു പറഞു? താങ്കള്‍ പറഞു മനുഷ്യബുദ്ധിക്കതീതംഅഅയവ അറിയാന്‍ എന്തൊക്കെയോ വഴികള്‍ ഉണ്ടെന്ന്‌


എന്തൊക്കെയോ വഴികള്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞില്ല. ഒരേ ഒരു വഴിയേ ഉള്ളൂ. ദൈവം തന്നെ അതറിയിച്ചു തരിക. അങ്ങനെ ദൈവം തന്നെ അതറിയിച്ചു തരുകയും ചെയ്തു;എനിക്ക് മനസ്സിലാകുന്ന വിധത്തില്‍ തന്നെ, അവന്‍ തെരെഞ്ഞടുത്ത പ്രവാചകന്മാര്‍ വഴിയും വേദ ഗ്രന്ഥങ്ങള്‍ വഴിയും.


മനുഷ്യയുക്തിക്ക്‌ മനസിലാകാത്ത കാര്യങളെ കുറിച്ച് ഇവിടെ ആരാണ്‌ ചോദ്യങ്ങള്‍ ചോദിച്ചത്?


പിന്നെ എന്താണ് നിങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്? എന്തിന്?


ഇനി അത് വിഡ്ഡിചോദ്യമാണെങ്കില്‍ പിന്നെ അതേപറ്റിയുള്ള കാര്യങ്ങള്‍ ഓരോരുത്തരുടെ മനസില്‍ തോന്നിയതനുസരിച്ച് മതഗ്രന്ഥങ്ങളില്‍ എഴുതിയിരിക്കുന്നത് അതിലും വലിയ വിഡ്ഡിത്തമല്ലേ?


ഓരോരുത്തരുടെ മനസ്സില്‍ തോന്നിയതനുസരിച്ച എഴുതിയാണ് വേദഗ്രന്ഥങ്ങള്‍ എന്നത് നിങ്ങള്‍ യുക്തിവാദികളുടെ മാത്രം അഭിപ്രായമാണ്. അതില്‍ വലിയ കാര്യമില്ല. മറ്റെല്ലാ ഗ്രന്ഥങ്ങളും തന്നെ ഓരോരുത്തരുടെ മനസ്സില്‍ തോന്നിയതാണ്; അതാണ് നിങ്ങള്‍ പിന്തുടരുന്ന യുക്തിയുടെ അടിസ്ഥാനം.

ചരിത്രമോ?..ഏതു ചരിത്രം?...പിന്നെ വേദഗ്രന്ഥത്തിന്റെ കാര്യം..അതില്‍ എഴുതിയിരിക്കുന്നവ മനുഷ്യന്‍ എഴുതിയുണ്ടാക്കിയവയാണ്‌...അതില്‍ ഒരു മനുഷ്യാതീത ശക്തിയും ഇടപെട്ടിട്ടില്ല...അങ്ങിനെ ഒരു ശക്തിയെ സങ്കല്പ്പിച്ച് അതേപറ്റി മനുഷ്യന്‍ മെനഞെടുത്ത കഥകളാണെല്ലാം..


ഇതിന് നിഷേദം എന്നും പറയും :)

.താങ്കള്‍ക്ക്‌ സ്പൂണ്‍ ഫീഡിംഗ് തന്നെ നടത്തേണ്ടി വരും...അതിനുള്ള സ്കോപ്പ് ഇപ്പോള്‍ ഇല്ല..


സ്പൂണ്‍ ഫീഡിങ്ങ് നടത്താനല്ല പറഞ്ഞത് താങ്കളോട്. ചോദ്യത്തിനുള്ള ഉത്തരം നല്‍കാനാണ്. നിങ്ങള്‍ക്കൊരുത്തരമില്ലെങ്കില്‍ അത് പറഞ്ഞാല്‍ മതി.
അല്ലാത്ത പക്ഷം ഞാന്‍ നേരെത്തെ ചോദിച്ച പോലെ മള്‍ട്ടിപ്പ്ല് ചോയ്സായി ചോദിക്കാം. :)

ചിന്തകന്‍ said...


.കാരണം അതിലെ എല്ലാ ഭാഷ്യങ്ങളും മനുഷ്യര്‍ , അതെഴുതിയ കാലത്തെ യുക്തിയും അറിവും വച്ച് എഴുതിയവ ആണെന്ന്‌ ആ വാചകങ്ങള്‍ തന്നെ പകല്‍ പോലെ വ്യക്തമാക്കുന്നുണ്ട്..


താങ്കള്‍ മനസ്സിലാക്കിയതിന്റെ/പഠിച്ചതിന്റെ കുഴപ്പം എന്നേ പറയാന്‍ പറ്റൂ.

കാരണം താങ്കള്‍ ഖുര്‍ ആന്‍ പഠിച്ചത് മുകളില്‍ താങ്കളുദ്ധരിച്ച ലിങ്കിലെ യുക്തിവാദി/നിരീശ്വരവാദി സുഹൃത്തുക്കളില്‍ നിന്നാണ്.അത് വായിച്ച് ഇതിലപ്പുറം ഒരു കമന്റ് താങ്കള്‍ക്കെഴുതാന്‍ പറ്റില്ല.

ഒരുകാര്യം ആദ്യം പഠിക്കേണ്ടത് അതിന്റെ ഉറവിടത്തില്‍ നിന്നാണ് വിമര്‍ശകരില്‍ നിന്നല്ല.

വിമര്‍ശരില്‍ നിന്ന് പഠിക്കൂമ്പോള്‍ നിരീഷണ കോണും അവരുടേത് മാത്രമായിരിക്കാനാണ് സാധ്യത.

SMASH said...

മറ്റെല്ലാ ഗ്രന്ഥങ്ങളും തന്നെ ഓരോരുത്തരുടെ മനസ്സില്‍ തോന്നിയതാണ്; അതാണ് നിങ്ങള്‍ പിന്തുടരുന്ന യുക്തിയുടെ അടിസ്ഥാനം.


ഞാന്‍ പറഞത് നിഷേധം....താങ്കള്‍ ഈ മുകളില്‍ പറഞത് പിന്നെ എന്താണ്‌...മറ്റു മതഗ്രന്ഥങ്ങളെല്ലാം ഓരോരുത്തര്‍ക്ക് തോന്നിയവയാണെന്ന്‌!!!ഖുറാന്‍ മാത്രം ദൈവം പറഞത്‌.....തെളിവൊന്നും ഇല്ല താനും...ഇത്‌ സ്പൂണ്‍ ഫീഡിംഗിലൊന്നും ഒതുങ്ങുന്ന കേസല്ല!!!നമ്മളില്ലേയ്...

ചിന്തകന്‍ said...


...മറ്റു മതഗ്രന്ഥങ്ങളെല്ലാം ഓരോരുത്തര്‍ക്ക് തോന്നിയവയാണെന്ന്‌!!!ഖുറാന്‍ മാത്രം ദൈവം പറഞത്‌.....തെളിവൊന്നും ഇല്ല താനും


മറ്റു ഗ്രന്ഥങ്ങള്‍ എന്നു പറഞ്ഞാല്‍ ‘മതഗ്രന്ഥങ്ങള്‍‘ എന്നാക്കുക്കുന്നതാണ് നിങ്ങളുടെക്കെയൊരു യുക്തി. :)


സ്പൂണ്‍ ഫീഡിംഗിലൊന്നും ഒതുങ്ങുന്ന കേസല്ല!!!നമ്മളില്ലേയ്...


പറയാത്തത് പറഞ്ഞു എന്ന് പറയുന്നതാണ് നിങ്ങളുടെ ശൈലിയെങ്കില്‍ ... സന്തോഷമേയുള്ളൂ .... :)

അപ്പൂട്ടൻ said...

ചിന്തകന്‍,
താങ്കളുടെ ഒരു കമന്റിനു എന്റെ അഭിപ്രായം.
മനുഷ്യയുക്തിക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാമോ ? അത് വെറും വിഡ്ഢിച്ചോദ്യങ്ങളാവില്ലേ? അതല്ലേ നിങ്ങള്‍ യുക്തിവാദികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്?
അങ്ങിനെയുള്ള വിഡ്ഢിചോദ്യങ്ങള്‍ ചോദിച്ചു ചോദിച്ചല്ലേ സുഹൃത്തേ മനുഷ്യന്‍ ഇതുവരെയെങ്കിലും എത്തിയത്? ഭൂമി ഉരുണ്ടതാണെന്ന വസ്തുത ഒരു കാലത്ത് മനുഷ്യന്റെ യുക്തിക്കും അപ്പുറത്തായിരുന്നില്ലേ.
ഇനി താങ്കളുടെ ഉത്തരത്തിലേക്കു വരാം. ശ്രദ്ധാപൂര്‍വ്വം പ്രതികരിച്ചതിന് നന്ദി.
എന്റെ ചോദ്യത്തിന് താങ്കളുടെ യുക്തി അല്ലെങ്കില്‍ വിശ്വാസം തരുന്ന ഒരു ഉത്തരം കാണും, അതെന്റെ യുക്തിക്ക് യോജിക്കുമോ എന്നത് താങ്കളെ അലട്ടുന്ന പ്രശ്നമാകേണ്ടതില്ല, പക്ഷെ ഉത്തരത്തിനുമേല്‍ ചോദ്യങ്ങള്‍ പാടില്ലെന്ന് താങ്കള്‍ ശഠിക്കില്ലെന്നു വിശ്വസിക്കുന്നു.
മനുഷ്യരില്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ (ദൈവത്തെ അനുസരിക്കുന്നത്) ആരെന്ന് എന്ന് പരീക്ഷിക്കാന്‍ വേണ്ടി.
ചോദ്യങ്ങള്‍ ബാക്കിവെക്കുന്ന ഉത്തരമാണ് താങ്കള്‍ തന്നത്. പക്ഷെ ആ ചോദ്യങ്ങളും ഉത്തരങ്ങളും ഒരുപാടു സമയം (കമന്റുകളും അതിനുമുകളില്‍ കമന്റുകളും) എടുക്കും എന്നതിനാലും അവയില്‍ പലതും ഞാന്‍ ചോദിച്ച മറ്റു ചോദ്യങ്ങളുമായി ബന്ധമുണ്ടാകും എന്നതിനാലും ഞാന്‍ തല്‍ക്കാലം അതിന് മുതിരുന്നില്ല. ഞാന്‍ കാത്തിരിക്കാം, ബാക്കിയുള്ള ഉത്തരങ്ങള്‍ക്കു വേണ്ടി.

SMASH said...

"മറ്റു ഗ്രന്ഥങ്ങള്‍ എന്നു പറഞ്ഞാല്‍ ‘മതഗ്രന്ഥങ്ങള്‍‘ എന്നാക്കുക്കുന്നതാണ് നിങ്ങളുടെക്കെയൊരു യുക്തി"

മറ്റെല്ലാ ഗ്രന്ഥങ്ങളും എന്നാല്‍ മതഗ്രന്ഥങ്ങളും അതില്‍ പെടുമല്ലോ...!!!!

താങ്കള്‍ മനസ്സിലാക്കിയതിന്റെ/പഠിച്ചതിന്റെ കുഴപ്പം എന്നേ പറയാന്‍ പറ്റൂ."


http://www.quranmalayalam.com

ഈ സൈറ്റില്‍ നിന്നാണ്‌ ഞാന്‍ കുറേയൊക്കെ വായിച്ചത്...അതില്‍നിന്നും മനസിലാക്കിയത് വച്ചു നോക്കുംപ്പോള്‍ മറ്റെല്ലാ ഗ്രന്ഥങ്ങളുടെയും പോലെ തന്നെ യാണ്‌ ഖുറാനും...

ചിന്തകന്‍ said...


അങ്ങിനെയുള്ള വിഡ്ഢിചോദ്യങ്ങള്‍ ചോദിച്ചു ചോദിച്ചല്ലേ സുഹൃത്തേ മനുഷ്യന്‍ ഇതുവരെയെങ്കിലും എത്തിയത്?


എന്റെ മറുപടി അരുണിന്റെ നിലപാടുമായി ബന്ധപ്പെട്ടതായിരുന്നു. മനുഷ്യന്റെ യുക്തിക്കപ്പുറത്ത് ശൂന്യമാണ്.അത് മനസ്സിലാക്കാന്‍ ഒരു വഴിയുമില്ല. എന്നാണ് അദ്ദേഹത്തത്തിന്റെ നിലപാട്. ശൂന്യതയില്‍ ചോദ്യത്തിന് പ്രസക്തിയില്ല എന്നാണ് ഞാന്‍ സൂചിപ്പിച്ചത്.

തീര്‍ച്ചയായും മനുഷ്യന്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്. അതില്‍ നിന്ന് തന്നെയാണ് നാം പലതും കണ്ടെത്തിയത്.

പക്ഷേ അത് വിഡ്ഡി ച്ചോദ്യങ്ങളാണെന്നറിഞ്ഞ് കൊണ്ട് ചോദിക്കേണ്ടതില്ല എന്നതാണ് എന്റെ നിലപാട്.

ചിന്തകന്‍ said...


മറ്റെല്ലാ ഗ്രന്ഥങ്ങളും എന്നാല്‍ മതഗ്രന്ഥങ്ങളും അതില്‍ പെടുമല്ലോ...!!!!



എന്റെ കമന്റ് ഒന്ന്കൂടി വായിക്കൂ

ഓരോരുത്തരുടെ മനസ്സില്‍ തോന്നിയതനുസരിച്ച എഴുതിയാണ് വേദഗ്രന്ഥങ്ങള്‍ എന്നത് നിങ്ങള്‍ യുക്തിവാദികളുടെ മാത്രം അഭിപ്രായമാണ്. അതില്‍ വലിയ കാര്യമില്ല. മറ്റെല്ലാ ഗ്രന്ഥങ്ങളും തന്നെ ഓരോരുത്തരുടെ മനസ്സില്‍ തോന്നിയതാണ്; അതാണ് നിങ്ങള്‍ പിന്തുടരുന്ന യുക്തിയുടെ അടിസ്ഥാനം


വേദ ഗ്രന്ഥങ്ങള്‍ ഒഴിച്ച് മറ്റെല്ലാം ഗ്രന്ഥങ്ങളും.. എന്ന് മാത്രമാണ് ഇവിടെ ഉദ്ദെശിച്ചത്.

ഞാന്‍ പറയുന്നതും താങ്കള്‍ ഗ്രഹിക്കുന്നതും തമ്മില്‍ വിത്യാസമുണ്ട്. പലപ്പോഴായി തോന്നിയതാണ്.

താങ്കളോട് സംവദിക്കാന്‍ എനിക്ക് പ്രയാസമുണ്ട്. താങ്കള്‍ക്കുള്ള അവസാനത്തെ കമന്റാണിത്. :)

നന്മകള്‍ നേരുന്നു.

ചിന്തകന്‍ said...

അപ്പുട്ടന്‍

ചോദ്യം#2. ഈ ഭൂലോകത്തെ പരിപാലിക്കാനാണെങ്കില്‍ (ഭൌതിക ജീവിതത്തിലെങ്കിലും മനുഷ്യനാണല്ലോ ഈ ലോകത്ത് നടക്കേണ്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്) മറ്റുള്ള ഗ്രഹങ്ങളും സൌരയൂഥങ്ങളും ആര് പരിപാലിക്കും? ജീവനില്ലാത്ത ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉണ്ടല്ലോ. ജീവന്റെ ആദ്യകണികകള്‍ മാത്രമുള്ള ഗ്രഹങ്ങളും ഉണ്ടായേക്കാം.


ഭൂ ലോകത്തെ മനുഷന്‍ പരിപാലിക്കുന്നില്ല. മനുഷ്യന്‍ നിസ്സഹയനാണ് ഇക്കാര്യത്തില്‍. ഈ ഭൂലോകത്തിലെ ഒരു കാര്യവും മനുഷ്യന്റെ നിയന്ത്രണത്തിലല്ല. മനുഷ്യനടക്കം.

ദൈവം സൃഷ്ടാവ് മാത്രമല്ല.. സംവിധായകനും നിയന്താവും പരിപാലകനുമാണ്. ഒരിലപോലും അവനറിയാതെ കൊഴിയുന്നില്ല. പ്രപഞ്ചം ദൈവത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ്.

എന്റെ അറിവ് : ഖുര്‍ ആനില്‍ നിന്ന്. ശാസ്ത്രത്തില്‍ ഒരുത്തരവും ഈ ചോദ്യത്തിന് എനിക്ക് ലഭിച്ചിട്ടില്ല.

സുശീല്‍ കുമാര്‍ said...

ചിന്തകന്‍ said...


"മതം എന്നാല്‍ അഭിപ്രായം എന്നാണ്. അങ്ങിനെ വന്നാല്‍ നീരീശ്വരവാദവും യുക്തിവാദവും എല്ലാം ഓരോ മതങ്ങളാണ്. ഇവര്‍ക്കെല്ലാവര്‍ക്കും അവരുടെതായ ഗ്രന്ഥങ്ങളുണ്ട്. എല്ലാ മതങ്ങളുടെയും ഗ്രന്ഥങ്ങളെ ന്യായീകരിക്കുക എന്നത് എന്റെ ജോലിയല്ല. ഞാന്‍ എവിടെയാണോ അതിനെ ന്യായീകരിക്കാനെ എനിക്ക് കഴിയുകയുള്ളൂ. ഞാന്‍ തന്നെ പിന്തുടരാത്തതിന് ഉത്തരം നല്‍കാന്‍ എനിക്ക് കഴിയില്ല"

എല്ലാവരും ഒന്നുകൂടി ശ്രദ്ധിച്ച് വായിക്കണേ.

"എല്ലാ മതങ്ങളുടെയും ഗ്രന്ഥങ്ങളെ ന്യായീകരിക്കുക എന്നത് എന്റെ ജോലിയല്ല. ഞാന്‍ എവിടെയാണോ അതിനെ ന്യായീകരിക്കാനെ എനിക്ക് കഴിയുകയുള്ളൂ. ഞാന്‍ തന്നെ പിന്തുടരാത്തതിന് ഉത്തരം നല്‍കാന്‍ എനിക്ക് കഴിയില്ല"

ചിന്തകരേ, നിങ്ങള്‍ കൊത്തിക്കൊത്തി ഒടുവില്‍ കൊത്തേണ്ടിടത്തുതന്നെ കൊത്തിയിരിക്കുന്നു.
തങ്കളില്‍ നിന്ന്‌ ഞാന്‍ കാത്തിരുന്ന മറുപടിയാണിത്.

ഈ ലോകത്തില്‍ ഇസ്ലാം മാത്രമല്ല മതം. ഇന്ന് നിലനില്‍ക്കുന്ന മതങ്ങളുടെ എത്രയോ ഇരട്ടി മതങ്ങള്‍ നശിച്ചുപോയിട്ടുണ്ട്.

ഉദാഹരണത്തിന്‌ ഈ ലോകത്തില്‍ നൂറ് മതങ്ങള്‍ ഉണ്ട് എന്നു കരുതുക. അതില്‍ ഓരോ മതവിശ്വാസിയും തന്റെ മതത്തിലും ദൈവത്തിലും മാത്രം വിശ്വസിക്കുകയും മറ്റ് തൊണ്ണൂറ്റി ഒമ്പത് മതങ്ങളെയും ദൈവങ്ങളെയും തള്ളിക്കളയുകയും ചെയ്യുന്നു. നമ്മുടെ ചിന്തകന്‍ ചെയ്യുന്നതുപോലെ.
(മുസ്ലിംകളില്‍ സുന്നികള്‍ക്കും ഷിയാകള്‍ക്കും പോലും പരസ്പരം അംഗീകരിക്കുവാനകുന്നില്ല. അഹമ്മദീയരെ അവര്‍ മുസ്ലിംകളായിപോലും അംഗീകരിക്കുന്നുമില്ല. മറ്റു മതങ്ങളുടെ കര്യം പിന്നെ ഇവിടെവിശദീകരിക്കേണ്ടതില്ലല്ലോ.)

മതവിശ്വാസികള്‍ തള്ളിക്കളയുന്ന തൊണ്ണൂറ്റൊമ്പത്‌ ദൈവങ്ങളുടെ കൂടെ ബാക്കി വരുന്ന ഒരു ദൈവത്തെക്കോടെ തള്ളേണ്ട പണി മാത്രമേ യുക്തിവാദികള്‍ക്കു വരുന്നുള്ളു. മറ്റു ദൈവങ്ങളെ തള്ളാന്‍ അവര്‍ ഉപയോഗിക്കുന്ന യുക്തിയില്‍ കോടുതലൊന്നും ഇക്കാര്യത്തിന്‌ ആവശ്യമായി വരുന്നുമില്ല.

ഇതിന്‌ ഒരു അതിഫയങ്കര മറുപടി പ്രതീക്ഷിക്കുന്നു.

സുശീല്‍ കുമാര്‍ said...

"യുക്തിവാദി"യായ നാജേ, താങ്കള്‍ എത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. യുക്തിയെ പണയം വെച്ച് ഒരു ചിന്തകനിതാ നാജ് ഇതുവരെ പറഞ്ഞതിനെയെല്ലാം വെല്ലുവിളിക്കുന്നു.

സുശീല്‍ കുമാര്‍ said...

ചിന്തകന്‍ പറയുന്നു:
"ഒരിലപോലും അവനറിയാതെ കൊഴിയുന്നില്ല. പ്രപഞ്ചം ദൈവത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ്."

സദ്ദാം ഹുസ്സൈനെ തൂക്കിക്കൊന്നതും, ഗാസയില്‍ മനുഷ്യാധമന്മാര്‍ നിഷ്ടൂരമായ മനുഷ്യക്കുരുതി നടത്തുന്നതും അവന്റെ പ്രത്യേക നിര്‍ദേശപ്രകാരമായിരിക്കണം. ദൈവത്തിനെ ഇത്ര വിലകെടുത്തല്ലേ സാര്‍.

ea jabbar said...

ഒരുകാര്യം ആദ്യം പഠിക്കേണ്ടത് അതിന്റെ ഉറവിടത്തില്‍ നിന്നാണ് വിമര്‍ശകരില്‍ നിന്നല്ല.

ഞാന്‍ ഖുര്‍ ആന്‍ പഠിച്ചത് വിമര്‍ശകരില്‍നിന്നല്ല. ഖുര്‍ ആനില്‍ നിന്നു തന്നെയാണ്. എന്നെ ഒരു അവിശ്വാസിയാക്കിയതും ഖുര്‍ ആന്‍ തന്നെ!

സാമാന്യബുദ്ധിക്കും യുക്തിക്കും നിരക്കാത്ത വിരോധാഭാസങ്ങളും നീതിക്കു നിരക്കാത്ത ധാര്‍മ്മിക നിര്‍ദേശങ്ങളും ശാസ്ത്ര സത്യങ്ങള്‍ക്കു നിരക്കാത്ത വിഡ്ഡിത്തങ്ങളും ഉള്‍ക്കൊള്ളുന്ന ഖുര്‍ ആന്‍ മാത്രമാണ് എന്നെ അവിശ്വാസത്തിലേക്കു നയിച്ചത്. അക്കാര്യം ലോകത്തോടു വിളിച്ചു പറയാനാണു ഞാന്‍ ശ്രമിക്കുന്നതും.

SMASH said...

(താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നില്ലെങ്കിലും ഞാന്‍ എഴുതാനുള്ളത് എഴുതുന്നു..)

"ഓരോരുത്തരുടെ മനസ്സില്‍ തോന്നിയതനുസരിച്ച എഴുതിയാണ് വേദഗ്രന്ഥങ്ങള്‍ എന്നത് നിങ്ങള്‍ യുക്തിവാദികളുടെ മാത്രം അഭിപ്രായമാണ്. അതില്‍ വലിയ കാര്യമില്ല. മറ്റെല്ലാ ഗ്രന്ഥങ്ങളും തന്നെ ഓരോരുത്തരുടെ മനസ്സില്‍ തോന്നിയതാണ്; അതാണ് നിങ്ങള്‍ പിന്തുടരുന്ന യുക്തിയുടെ അടിസ്ഥാനം"

ഓരോരുത്തരുടെ മനസില്‍ തോന്നിയതാണെന്നതിന്‌ വ്യക്തമായ തെളിവുകള്‍ അതിലെ വാചകങ്ങള്‍ തന്നെയാണ്‌...താങ്കള്‍ക്ക് അത്‌ വായിച്ചിട്ട്‌ അങ്ങനെ തോന്നുന്നില്ലെങ്കില്‍ അത് താങ്കളുടെ ശുദ്ദഗതി..
പിന്നെ , അവ മനുഷ്യന്‍ എഴുതിയതു തന്നെയണെന്ന്‌ മതപണ്ഡിതര്‍ക്കു തന്നെ ബോധ്യപ്പെട്ടതു മൂലമാണ്‌ അവര്‍ അതിലെ വൈരുധ്യങ്ങളെ മനുഷ്യബുദ്ധി ഉപയോഗിച്ച് കെട്ടിപടുത്ത ശാസ്ത്രത്തിന്റെ സഹായത്തോടെ തല്ലി നിവര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്...താങ്കള്‍ പറയുന്ന പോലെ അതെല്ലാം മനുഷ്യയുക്തിക്കതീതമായ കാര്യങ്ങളാണെങ്കില്‍/ അതില്‍ ഒരു വൈരുധ്യങ്ങളും ഇല്ലെങ്കില്‍/ അത് എല്ലാം അറിയുന്ന ദൈവം നേരിട്ട് വെളിപ്പെടുത്തിയവ ആണെങ്കില്‍ പിന്നെ എന്തിന്‌ മനുഷ്യന്‍ ശാസ്ത്രസഹായത്തോടേ അതിന്‌ പുതിയ വ്യാഖ്യാനങ്ങള്‍ എഴുതാന്‍ ശ്രമിക്കുന്നു? എല്ലാം അതേപടിതന്നെ വിശ്വസിച്ചൂടെ?

SMASH said...

ചിന്തകന്‍ എന്നോട്‌ ചോദിച്ച ചോദ്യത്തിന്‌ സിശീല്‍കുമാര്‍ മറിപടിപരഞിരിക്കുന്നു...
മറ്റു വിശ്വാസങ്ങളെ എതിര്‍ക്കാന്‍ യുക്തിവാദികള്‍ സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം എന്താണെന്ന ചോദ്യത്തിന്‌ എനിക്ക്‌ ചുരുങ്ങിയ മറുപടി പെട്ടന്ന്‌ കിട്ടിയില്ല....ഇതുതന്നെയാണ്‌ മറുപടി..

"ഉദാഹരണത്തിന്‌ ഈ ലോകത്തില്‍ നൂറ് മതങ്ങള്‍ ഉണ്ട് എന്നു കരുതുക. അതില്‍ ഓരോ മതവിശ്വാസിയും തന്റെ മതത്തിലും ദൈവത്തിലും മാത്രം വിശ്വസിക്കുകയും മറ്റ് തൊണ്ണൂറ്റി ഒമ്പത് മതങ്ങളെയും ദൈവങ്ങളെയും തള്ളിക്കളയുകയും ചെയ്യുന്നു. നമ്മുടെ ചിന്തകന്‍ ചെയ്യുന്നതുപോലെ.
(മുസ്ലിംകളില്‍ സുന്നികള്‍ക്കും ഷിയാകള്‍ക്കും പോലും പരസ്പരം അംഗീകരിക്കുവാനകുന്നില്ല. അഹമ്മദീയരെ അവര്‍ മുസ്ലിംകളായിപോലും അംഗീകരിക്കുന്നുമില്ല. മറ്റു മതങ്ങളുടെ കര്യം പിന്നെ ഇവിടെവിശദീകരിക്കേണ്ടതില്ലല്ലോ.)

മതവിശ്വാസികള്‍ തള്ളിക്കളയുന്ന തൊണ്ണൂറ്റൊമ്പത്‌ ദൈവങ്ങളുടെ കൂടെ ബാക്കി വരുന്ന ഒരു ദൈവത്തെക്കോടെ തള്ളേണ്ട പണി മാത്രമേ യുക്തിവാദികള്‍ക്കു വരുന്നുള്ളു. മറ്റു ദൈവങ്ങളെ തള്ളാന്‍ അവര്‍ ഉപയോഗിക്കുന്ന യുക്തിയില്‍ കോടുതലൊന്നും ഇക്കാര്യത്തിന്‌ ആവശ്യമായി വരുന്നുമില്ല. "

ea jabbar said...

"ഓരോരുത്തരുടെ മനസ്സില്‍ തോന്നിയതനുസരിച്ച എഴുതിയാണ് വേദഗ്രന്ഥങ്ങള്‍ എന്നത് നിങ്ങള്‍ യുക്തിവാദികളുടെ മാത്രം അഭിപ്രായമാണ്. അതില്‍ വലിയ കാര്യമില്ല. മറ്റെല്ലാ ഗ്രന്ഥങ്ങളും തന്നെ ഓരോരുത്തരുടെ മനസ്സില്‍ തോന്നിയതാണ്; അതാണ് നിങ്ങള്‍ പിന്തുടരുന്ന യുക്തിയുടെ അടിസ്ഥാനം"

ഖുര്‍ ആന്‍ മുഹമ്മദ് എന്ന മനുഷ്യന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ മാത്രമേ വെളിപ്പെടുത്തുന്നുള്ളു എന്നതിനു വ്യക്തമായ തെളിവുകളുമായി , ഖുര്‍ ആനിലെ ഒരു അധ്യായത്തിന്റെ പൂര്‍ണ്ണ വിശദീകരണം ഉള്‍പ്പെടുത്തി ഒരു പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കുക.

ചിന്തകന്‍ said...


ഉദാഹരണത്തിന്‌ ഈ ലോകത്തില്‍ നൂറ് മതങ്ങള്‍ ഉണ്ട് എന്നു കരുതുക. അതില്‍ ഓരോ മതവിശ്വാസിയും തന്റെ മതത്തിലും ദൈവത്തിലും മാത്രം വിശ്വസിക്കുകയും മറ്റ് തൊണ്ണൂറ്റി ഒമ്പത് മതങ്ങളെയും ദൈവങ്ങളെയും തള്ളിക്കളയുകയും ചെയ്യുന്നു. നമ്മുടെ ചിന്തകന്‍ ചെയ്യുന്നതുപോലെ.
(മുസ്ലിംകളില്‍ സുന്നികള്‍ക്കും ഷിയാകള്‍ക്കും പോലും പരസ്പരം അംഗീകരിക്കുവാനകുന്നില്ല. അഹമ്മദീയരെ അവര്‍ മുസ്ലിംകളായിപോലും അംഗീകരിക്കുന്നുമില്ല. മറ്റു മതങ്ങളുടെ കര്യം പിന്നെ ഇവിടെവിശദീകരിക്കേണ്ടതില്ലല്ലോ.)


സുശീലരെ :)

മതങ്ങളെ കുറിച്ചുള്ള താങ്കളുടെ അറിവിന്റെയും യുക്തിയുടേയും ഒരു ‘ആ‍യം‘ കണ്ടിട്ട് കോരിത്തരിച്ച് പോകുന്നു. ആദ്യം ‘ദൈവം’ എന്നതിന് താങ്കള്‍ ഒരു നിര്‍വ്വചനം പഠിച്ച് വരൂ.

യുക്തി വാദികള്‍ക്ക് ദൈവം ഇല്ലെന്ന് ആരു പറഞ്ഞു. നിങ്ങളെ തന്നെയാണ് നിങ്ങളുടെ ദൈവങ്ങളയി നിങ്ങള്‍ കണക്കാക്കുന്നത്. കാരണം നിങ്ങളുടെ പൊട്ട യുക്തിയാണ് ലോകത്തിലെ സര്‍വ്വതിന്റെയും ആധാരം എന്ന് നിങ്ങള്‍ ധരിക്കുന്നു. നിങ്ങള്‍ വീമ്പിളക്കി നടക്കുന്ന ഈ അത്പതമോര്‍ത്ത് എനിക്ക് നിങ്ങളോട് സഹതാപമേ ഉള്ളൂ :)

ഏത് മതങ്ങളാണ് ഞങ്ങളുടെത് വേറെ ദൈവമാണെന്നും നിങ്ങളുടേത് വേറെ ദൈവമാണെന്നും പറയുന്നത് എന്ന് വ്യക്തമാക്കിയാല്‍ നല്ലത്.

എന്റെ കമന്റ് തന്നെ മതങ്ങള്‍ ദൈവത്തെ അവതരിപ്പിക്കുന്ന രീതിയെ കുറിച്ച് ബ്ലിന്നിനുള്ള ഒരു മറുപടിയാണ്. അതിനായിരുന്നു താങ്കളുദ്ധരിച്ച എന്റെ മറുപടി കമന്റ്. ഒരു കാര്യം ഏത് സന്ദര്‍ഭത്തില്‍ പറഞ്ഞ് നോക്കാതെ പറയുന്നതാണ് അന്ധയുക്തി വാദികളുടേ ഒരു ‘യു ക് തി‘ :-)
അല്ലെങ്കില്‍ തന്നെ ജബ്ബാര്‍ മഷല്ലെ ഗുരു :) അത്ഭുത പെടാനെന്തിരിക്കുന്നു!!!

ഗാസയെ ബന്ധപെടുത്തി ചോദിച്ച അതി ഫയങ്കരമായ ചോദ്യത്തില്‍ ഞാന്‍ ഞെട്ടി വിറച്ച് വിറച്ച് വിറച്ച് ....പനിപിടിച്ച്... എനിക്കങ്ങോട്ടെനിക്ക് ... ഇനി...

വല്ല ഒന്നാം ക്ലാസിലെ കുട്ടികളോടും സംവദിക്കാന്‍ പോയാല്‍ .. ഇതിലും എത്രയോ ഭേദം അതായിരുന്നു :)

ഇനി അപ്പുട്ടന്‍ കൂടിയെ ബാക്കിയുള്ളൂ. അപ്പുട്ടന്‍ ഇനി താങ്കളുടെ അടുത്ത ചോദ്യത്തിനുള്ള ഉത്തരം നാളെ പ്രതീക്ഷിക്കാം. ഇന്ന് അത്പം തിരക്കിലാണ്.

SMASH said...

എല്ലവര്‍ക്കും ചിന്തകനില്‍ നിന്ന്‌ നല്ല വ്യക്തവും കൃത്യവും പരസ്പരവിരുതമല്ലാത്തതുമായ മറുപടി ലഭിച്ച സ്ഥിതിക്ക്‌, ഇനി എല്ലാവര്‍ക്കും പിരിഞു പോകാവുന്നതാണ്‌. അപ്പൂട്ടന്‍ മാത്രം ഇനി നിന്നാല്‍ മതി..

SMASH said...

യുക്തി വാദികള്‍ക്ക് ദൈവം ഇല്ലെന്ന് ആരു പറഞ്ഞു. നിങ്ങളെ തന്നെയാണ് നിങ്ങളുടെ ദൈവങ്ങളയി നിങ്ങള്‍ കണക്കാക്കുന്നത്. കാരണം നിങ്ങളുടെ പൊട്ട യുക്തിയാണ് ലോകത്തിലെ സര്‍വ്വതിന്റെയും ആധാരം എന്ന് നിങ്ങള്‍ ധരിക്കുന്നു. നിങ്ങള്‍ വീമ്പിളക്കി നടക്കുന്ന ഈ അത്പതമോര്‍ത്ത് എനിക്ക് നിങ്ങളോട് സഹതാപമേ ഉള്ളൂ :)

മനുഷ്യന്‌ മനുഷ്യന്റെ യുക്തി മാത്രമേ ഉള്ളു...അതുപയൊഗിച്ചു തന്നെയാണ്‌ മനുഷ്യന്‍ ചിന്തിക്കേണ്ടതും ജീവിക്കേണ്ടതും..താങ്കളും അങ്ങനെ തന്നെയാണെന്ന്‌ വിചാരിക്കുന്നു..ഞങ്ങളുടെ പൊട്ട യുക്തിയാണ് ലോകത്തിലെ സര്‍വ്വതിന്റെയും ആധാരം എന്ന് ഞങ്ങള്‍ ധരിക്കുന്നു എന്നു നിങ്ങള്‍ ധരിക്കുന്നു..മനുഷ്യന്റെ ബുദ്ധി മനുഷ്യന്റെ ചിന്തകള്‍ക്കു മാത്രമേ ആധാരമാകുന്നുള്ളൂ..എന്നാല്‍ ആ ബുദ്ധി ഉപയോഗിച്ച് അറിയാന്‍ പാടില്ലാത്ത കാര്യങ്ങളെ സ്വയം സങ്കല്പിച്ച് വിവരിച്ചതിന്റെ ഫലമാണ്‌ മതവും മതം പറയുന്ന ദൈവവും മതഗ്രന്ഥങ്ങളും എല്ലാം...


ഗാസയെ ബന്ധപെടുത്തി ചോദിച്ച അതി ഫയങ്കരമായ ചോദ്യത്തില്‍ ഞാന്‍ ഞെട്ടി വിറച്ച് വിറച്ച് വിറച്ച് ....പനിപിടിച്ച്... എനിക്കങ്ങോട്ടെനിക്ക് ... ഇനി...

ദൈവത്തിന്റെ അറിവാല്‍ ആണ്‌ ഈ പ്രപഞ്ചത്തില്‍ ഒരു ഇലപോലും കൊഴിയുകയുള്ളു എന്ന്‌ താങ്കള്‍ പറഞസ്ഥിതിക്ക്‌ പനി പിടിച്ച്‌ വിറച്ചില്ലെങ്കിലേ അല്‍ഭുതമുള്ളു..(സത്യത്തില്‍ ദൈവത്തിന്റെ അറിവോടെയാണൊ അല്ലെയോ എന്നൊന്നും ഞങ്ങള്‍ക്കും അറിയില്ലാ ട്ടോ.)

"ഏത് മതങ്ങളാണ് ഞങ്ങളുടെത് വേറെ ദൈവമാണെന്നും നിങ്ങളുടേത് വേറെ ദൈവമാണെന്നും പറയുന്നത് എന്ന് വ്യക്തമാക്കിയാല്‍ നല്ലത്."

എല്ലാവര്‍ക്കും ഒരു ദൈവവും എല്ലാവരുടെ വിശ്വാസവും ശരിയാണെന്ന് എല്ലാ മതങ്ങളും അംഗീകരിക്കുന്നുണ്ടെങ്കില്‍ പിന്നെ എന്തിന്‌ ലോകത്തില്‍ ഇത്ര അധികം മതങ്ങള്‍?

അപ്പൂട്ടൻ said...

ജബ്ബാര്‍ മാഷേ, ക്ഷമിക്കൂ. ഒരു വലിയ കമന്റ് ആണ്, ഓഫ് ടോപ്പിക്ക്. പക്ഷെ ചര്‍ച്ചയുടെ പോക്ക് കണ്ടിട്ട് ഇതിവിടെ ഇടാതിരിക്കാന്‍ തോന്നിയില്ല.
സ്നേഹിതരെ,
കമന്റുകളിലൂടെ പലരും കലിതുള്ളി നില്ക്കുന്ന ഒരു സമയത്താണ് ഞാന്‍ ഇവിടെ വന്നത്. ഇവിടെയുള്ള ചര്‍ച്ചയില്‍ പങ്കെടുത്തതും ചില ഒരേ വ്യക്തിയുടെ ആശയങ്ങളില്‍ തന്നെ വൈരുദ്ധ്യങ്ങള്‍ കണ്ടതിനാലാണ്. അതില്‍ എന്റെ അഭിപ്രായം പറയാം എന്നൊരു ഉദ്ദേശ്യം മാത്രമെ എനിക്കുണ്ടായിരുന്നുള്ളു. ചിലര്‍ക്കെങ്കിലും തങ്ങളുടെ വിശ്വാസം നല്ലരീതിയില്‍ ഉറപ്പിക്കാനാവുമെങ്കില്‍ അല്ലെങ്കില്‍ മറിച്ചു ചിന്തിക്കാന്‍കൂടി പ്രേരിപ്പിക്കുമെങ്കില്‍ ആവട്ടെ എന്ന് ഞാന്‍ കരുതി, അത്രമാത്രം.
ആശയങ്ങളില്‍ നിന്നു മാറി ചര്‍ച്ച വ്യക്തികളിലേക്കെത്തുന്പോള്‍, പറഞ്ഞതു ശരിയാണെന്ന് സമര്‍ത്ഥിക്കാനുള്ള വ്യഗ്രത ഒക്കെ എനിക്ക് മടുപ്പ് തോന്നാറുണ്ട്. അത്തരത്തില്‍ ഒരു ചര്‍ച്ച എന്റെ വേദിയല്ല, അതിനാല്‍ തന്നെ ഇനിയും തുടരുന്നതില്‍ എനിക്ക് താല്പര്യമില്ല. ചോദ്യങ്ങള്‍ക്കുത്തരം കിട്ടിയില്ലെങ്കില്‍ ഉണ്ടാകാവുന്ന നിരാശയിലും അധികമാണെന്ന് തോന്നുന്നു നിരര്‍ത്ഥകമായ വാക്കുകളിലൂടെ മറുവശത്തെ ആക്രമിക്കുന്നത്. ഇത് ഒരു വിഭാഗം മാത്രം ചെയ്യുന്നതല്ല, ഞാനും പരിപൂര്‍ണമായും ഇതില്‍ നിന്നു മുക്തനുമല്ല.
എന്റെ അഭിപ്രായം കൂടി പറഞ്ഞോട്ടെ, തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം, സ്വകാര്യമായെങ്കിലും ഞാന്‍ തിരുത്താം, പക്ഷെ ന്യായീകരിക്കാന്‍ എനിക്ക് താല്പര്യമില്ല.
മനുഷ്യന് തന്റെ ദൈനംദിന നിലനില്‍പ്പിനുപരിയായി സാമൂഹികമായ ആവശ്യങ്ങള്‍ കൂടി വരുന്പോഴാണ് യുക്തിയും വിശ്വാസവും, എന്തിന്, ശാസ്ത്രം പോലും ആവശ്യമായി വരുന്നത്. അവിടെ തന്നെയാണ് നിയമങ്ങളും നന്മയും എല്ലാം പ്രസക്തമാകുന്നതും. വിധി, ഭാഗ്യം, നിര്‍ഭാഗ്യം, നന്മ, തിന്മ, ഞാന്‍, നീ, അവര്‍ എന്നീ വസ്തുതകളെല്ലാം (entities) വരുന്നതെല്ലാം സമൂഹത്തില്‍ തന്നെ, വ്യക്തിപരമായി മാത്രം എടുക്കുകയാണെങ്കില്‍ ആര്‍ക്കും ഇത് ആവശ്യമല്ല.
മനുഷ്യന്‍ വിധിയില്‍ വിശ്വസിക്കാന്‍ തുടങ്ങിയതുപോലും ഈയൊരു കാഴ്ചപ്പാടില്‍ മാത്രമാണ്. ഉദാഹരണത്തിന്, എന്നെ വണ്ടിയിടിച്ച് എന്റെ കാലൊടിഞ്ഞെന്നിരിക്കട്ടെ. എന്റെ ചുറ്റുമുള്ളവരും ബന്ധുക്കളും കാണുന്പോള്‍, എന്നോടു സഹതാപിക്കുന്പോള്‍ ആണ് എനിക്കത് നിര്‍ഭാഗ്യമായി തോന്നുക (ആ വണ്ടി എന്റെ മുകളിലൂടെ കയറി എന്നെ കൊന്നില്ലല്ലോ എന്ന ആശ്വാസം കേട്ടാല്‍ അതെന്റെ ഭാഗ്യമായും കാണാം). അത് നാം വിധി എന്ന് പറയും. പക്ഷെ പുറത്തു നിന്നു നോക്കിയാല്‍ എന്നെ വണ്ടിയിടിക്കുന്നത് ഒരു പട്ടിയെ വണ്ടിയിടിക്കുന്നത് പോലെ, അല്ലെങ്കില്‍ കാട്ടില്‍ ഒരു മാനിനെ സിംഹം തിന്നുന്നത് പോലെ വെറും സാധാരണ സംഭവം മാത്രമല്ലേ. വിധി എന്ന് പറഞ്ഞു നിശ്ചയിക്കുന്നത് ഞാനും എന്റെ സമൂഹവും മാത്രമാണ്. സാധാരണ മുറിവുകള്‍, എത്ര വേദനാജനകമാണെങ്കിലും, നാം വിധി എന്ന് പറയാറില്ലല്ലോ, സമൂഹം അവിടെ ഇടപെടുന്നില്ലെന്നത് തന്നെ കാരണം. അതുപോലെതന്നെ എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിയും വിശ്വാസവും യുക്തിയും നാം ഉപയോഗിക്കുന്നത് നമ്മുടെ സാമൂഹികമായ വ്യവഹാരങ്ങള്‍ക്കാണ്. സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും കാര്യം പറയേണ്ടതില്ലല്ലോ.
ഈ രീതിയില്‍ നോക്കുന്പോള്‍ മനുഷ്യന് ചിന്തിക്കാനുള്ള കഴിവുണ്ടായതിനാലല്ല സവിശേഷമായ ജീവിയായത്, മറിച്ച്‌ സാമൂഹികമായി ജീവിക്കാനും സാമൂഹികമായി ഇടപെടാനും തുടങ്ങിയതിനാലാണ് എന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടുതന്നെ ഒരു സൃഷ്ടാവിനെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ ഒരു സ്പെഷല്‍ സൃഷ്ടി അല്ല. ദൈവം മനുഷ്യന് വേണ്ടി മാത്രം ഒരു code of conduct ഉണ്ടാക്കും എന്ന് അതിനാല്‍ തന്നെ എനിക്ക് വിശ്വസിക്കാനും കഴിയില്ല.
മനുഷ്യനാണ്, മനുഷ്യന്റെ ബുദ്ധിയാണ് എല്ലാം, എന്ന് പറയുന്നതിനോടും എനിക്ക് യോജിപ്പില്ല, കാരണം നേരത്തെ പറഞ്ഞതു തന്നെ.

ശാസ്ത്രത്തെയും യുക്തിയെയും കുറിച്ചുള്ള പരാമര്‍ശങ്ങളും കണ്ടു.
ശാസ്ത്രത്തിന്റെ അല്ലെങ്കില്‍ യുക്തിയുടെ വഴി ചോദ്യങ്ങളുടെ തന്നെയാണ്. അതില്‍ ഒരു നിഗമനത്തിലെത്തുന്നതിനു മുന്പ് അതിന് ആധാരമായ വസ്തുതകള്‍ തെളിയിക്കപ്പെട്ടതായിരിക്കണം. ആധാരം തന്നെ ചോദ്യം ചെയ്യപ്പെടുന്പോള്‍ പ്രസക്തി നഷ്ടപ്പെടുന്നത് അതിനെത്തുടര്‍ന്ന് എത്തുന്ന നിരീക്ഷണങ്ങള്‍ക്കാണ്. ശാസ്ത്രം കണ്ടെത്തിയ കാര്യങ്ങള്‍ തെറ്റെന്നു ബോധ്യപ്പെടുന്പോള്‍ അതിനെ ആധാരമാക്കി നടത്തിയ നിഗമനങ്ങളും പുനരവലോകനം ചെയ്യപ്പെടുന്നത് അങ്ങിനെയാണ്. ശാസ്ത്രം അങ്ങിനെതന്നെയാണ് വളര്‍ന്നത്‌ എന്ന് തന്നെയാണ് എന്റെ, അത്ര വിശാലമല്ലെങ്കിലും, അനുഭവം അഥവാ അറിവ്.
പ്രതികരിക്കാം, പക്ഷെ അബദ്ധമാണെന്ന് പറയുന്നവര്‍ അതിലെ അബദ്ധം കാര്യകാരണസഹിതം വിവരിച്ചാല്‍ നന്ദി, നേരത്തെ പറഞ്ഞതുപോലെ തിരുത്താം, സ്വകാര്യമായെങ്കിലും.
ഇവിടെ നടന്ന ചര്‍ച്ചകള്‍ ചിലര്‍ക്ക് ഉപകാരപ്രദമായിരുന്നിരിക്കാം, ചിലര്‍ക്ക് ഇല്ലാതിരുന്നേക്കാം. എന്നെ സംബന്ധിച്ചിടത്തോളം സ്വന്തം ചിന്തകളെ (അത് വിശ്വാസമോ അവിശ്വാസമോ ആയിക്കോട്ടെ) ഒന്നുകൂടി ചികഞ്ഞു നോക്കാനുള്ള അവസരം ആയിട്ടാണ് ഞാന്‍ കാണുന്നത്, അല്ലാതെ സ്വന്തം അഭിപ്രായം പറയാനോ മറ്റുള്ളവരുടെ ആശയങ്ങള്‍ തെറ്റാണെന്നു പറയാനോ അല്ല. ഞാനും ചിലപ്പോഴൊക്കെ അതില്‍ നിന്നും കുറച്ച് വ്യതിചലിച്ചു എന്നുള്ള തോന്നലില്‍ തന്നെ ഞാന്‍ ഇവിടെ നിന്നും വിരമിക്കട്ടെ.
ആശംസകള്‍.
ചിന്തകന്‍, വാദിച്ചു ജയിക്കാനല്ല ആശയസംവേദനം എന്ന് താങ്കള്‍ക്കു തോന്നുന്നുണ്ടെങ്കില്‍, താങ്കള്‍ എഴുതിയാല്‍, താങ്കളുടെ മറുപടികള്‍ ഞാന്‍ വായിക്കും. പ്രതികരിച്ചേക്കാം, പക്ഷെ നമുക്കിരുവര്‍ക്കും ഗുണമില്ലാത്ത പ്രതികരണം ഉണ്ടാവില്ല.
താങ്കളുടെ സമയം വെറുതെ പാഴാക്കിയെങ്കില്‍ ക്ഷമിക്കൂ

SMASH said...

@Appoottan..
"മനുഷ്യനാണ്, മനുഷ്യന്റെ ബുദ്ധിയാണ് എല്ലാം, എന്ന് പറയുന്നതിനോടും എനിക്ക് യോജിപ്പില്ല,"

ഞാന്‍ ഇവിടെ മനുഷ്യബുദ്ധിയെ കിറിച്ച് എഴുതിയത് കണ്ട് തെറ്റിദ്ധരിച്ചിട്ടാണ്‌ ഈ വാചകം ഉള്‍പ്പെടുത്തിയെങ്കില്‍ ഞാന്‍ എന്റെ നിലപാട് കൂടുതല്‍ വ്യക്തമാക്കാന്‍ ശ്രമിക്കുകയാണ്‌..ഇനി അതല്ലെങ്കില്‍ വിട്ടുകള..

എന്റെ കാഴ്ചപ്പാടില്‍ മനുഷ്യയുക്തി അഥവാ മനുഷ്യബുദ്ധി എന്നത് എല്ലാം തികഞ ഒരു സംഭവമൊന്നുമല്ല..പക്ഷേ ആ ബുദ്ധി ഉപയോഗിച്ചു മാത്രമേ നമുക്ക് മറ്റെന്തിനേയും നോക്കികാണാന്‍ കഴിയുകയുള്ളു..എല്ലാ ജീവികളുടെയും കാര്യം അതുപോലെ തന്നെ, കഴുതക്കാണെങ്കില്‍ അതിന്റെ ബുദ്ധി ഉപയോഗിച്ചു മാത്രമേ മറ്റുകാര്യങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുകയുള്ളൂ..

ഒരു സ്പോട്ട്‌ ലൈറ്റിനെ മനുഷ്യനായി സങ്കല്പിക്കുക, അതിന്റെ വെളിച്ചം എന്നത് മനുഷ്യന്റെ ബുദ്ധി യാണെന്നും സങ്കല്പ്പിക്കുക. ഈ ലൈറ്റ് തെളിയിക്കുമ്പോള്‍ ഒരു നിശ്ചിത ഭാഗം മാത്രം പ്രകാശപൂരിതമാവുകയും, മറ്റെല്ലാം അജ്‌ഞാതമായിരിക്കുകയും ചെയ്യും. മനുഷ്യനെന്ന സ്പോട്ട്‌ലൈറ്റിന്‌ അവന്റെ ബുദ്ധിയായ വെളിച്ചം ഉപയോഗിച്ച് ഒരു നിശ്ചിത അളവിലുള്ളതായ സംഭവങ്ങള്‍ മാത്രമേ അറിയുവാനും മനസിലക്കാനും കഴിയുകയുള്ളു..മനുഷ്യന്റെ ഇതുവരെക്കുള്ള എല്ലാ അറിവുകളും ഇനി അറിയാനിരിക്കുന്നതും ആയ എല്ലാ കാര്യങ്ങളും സ്പോട്ട്‌ലൈറ്റിന്റെ പ്രകാശകോണില്‍ ഉള്‍പെടുന്നവ മാത്രമാണ്‌.

മനുഷ്യ ജന്മത്തിന്റെ നിയോഗം എന്തെന്നോ അതിന്റെ അര്‍ത്ഥമെന്തെന്നോ ഉള്ളത് ഈ പ്രകാശകോണിന്റെ പുറത്തുള്ള കാര്യമാണ്‌..ഒരു മില്യന്‍ പിക്സല്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ ചിത്രത്തിലെ ഒരു പിക്സലിന്‌ ഒരിക്കലും താന്‍ ഇത്രവലിയ ചിത്രത്തിന്റെ ഭാഗമാണെന്ന്‌ അറിയില്ല...ആരാണ്‌ ആ ചിത്രം ഉണ്ടാക്കിയതെന്ന്‌ അതറിയുന്നില്ല. ഈ പിക്സലിന്‌ താന്‍ എന്തിന്റെ ഭാഗമാണെന്നും, എന്തിനാണ്‌ തന്നെ അവിടെ പ്രതിഷ്ടിച്ചിരുന്നതെന്ന്‌ അറിയണമെങ്കില്‍ അതില്‍ നിന്നും പുറത്തു കടന്ന് ആ ചിത്രത്തിനെ മുഴുവനായും വീക്ഷിക്കണം, അതൊരിക്കലും നടപ്പില്ലാത്ത കാര്യമാണ്‌...മേല്‍ പറഞ ഒരു പിക്സലാണ്‌ മനുഷ്യബുദ്ധി എന്നു പറയുന്നത്..എന്തിനിവിടെ വന്നുവെന്നോ,എന്തിന്റെ ഭാഗമാണെന്നോ, എവിടേക്കു പോകുന്നുവെന്നോ നാം അറിയുന്നില്ല..അറിയണമെങ്കില്‍ പുറമേ നിന്നും വീക്ഷിക്കണം..അതൊരിക്കലും നടപ്പില്ലാത്ത കാര്യമാണ്‌.

അപ്പൂട്ടൻ said...

ബ്ലിന്‍. എല്ലാം (the ultimate) എന്ന പദത്തിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കാന്‍ ആഗ്രഹിച്ചത്. അതൊരു പ്രാദേശിക പ്രയോഗം മാത്രമാണോ എന്നറിയില്ല. അത് ഇവിടെ കണ്ട കമന്റുകളില്‍ ആരെങ്കിലും പ്രയോഗിച്ചു എന്ന് ഉദ്ദേശിച്ചില്ല.
തെറ്റിദ്ധാരണകളില്ല, ചര്‍ച്ചയുടെ വഴിയില്‍ എനിക്കൊന്നും ചെയ്യാനില്ലെന്ന് തോന്നിയപ്പോള്‍ വിട്ടു നില്‍ക്കലാണ് ഭേദം എന്ന് തോന്നി, ഞാനായിട്ട് കോലാഹലം ഉണ്ടാക്കേണ്ടതില്ലല്ലൊ.

അപ്പൂട്ടൻ said...

ഒന്നുകൂടി, മനുഷ്യജന്മത്തിനു ഒരു നിയോഗം ഉണ്ടെന്നും എനിക്ക് വിശ്വാസമില്ല, മനുഷ്യന് മാത്രമായി ഒരു നിയോഗം ഉണ്ടാവില്ലല്ലോ. അങ്ങിനെ ഒന്നുണ്ടെങ്കില്‍ അത് പട്ടിക്കും പൂച്ചക്കും അമീബക്കും ഒക്കെ ബാധകമായിരിക്കണം.

SMASH said...

ഒന്നുകൂടി, മനുഷ്യജന്മത്തിനു ഒരു നിയോഗം ഉണ്ടെന്നും എനിക്ക് വിശ്വാസമില്ല, മനുഷ്യന് മാത്രമായി ഒരു നിയോഗം ഉണ്ടാവില്ലല്ലോ. അങ്ങിനെ ഒന്നുണ്ടെങ്കില്‍ അത് പട്ടിക്കും പൂച്ചക്കും അമീബക്കും ഒക്കെ ബാധകമായിരിക്കണം.

Appoottan...
അത് എന്തോ ആവട്ടെ..അഥവാ ഒരു നിയോഗം ഉണ്ടെങ്കില്‍ അതറിയാന്‍ വഴിയൊന്നുമില്ല എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്...
പിന്നെ ചര്‍ച്ചയില്‍ നിന്നും ഒഴിഞുപോകരുതെന്ന്‌ അഭ്യര്‍ഥിക്കുന്നു..
Thanks.

ea jabbar said...

ബ്ലിന്‍, അപ്പൂട്ടന്‍...!
നിങ്ങളുടെ ചിന്തകള്‍ വളരെ ഭംഗിയായി നിങ്ങള്‍ അവതരിപ്പിക്കുന്നു. തെളിമയുള്ളവയാണവ.
ഒരുപാടു നന്ദിയുണ്ട്. ചര്‍ച്ചയില്‍ തുടരണമെന്നഭ്യര്‍ത്ഥിക്കുന്നു.
പിന്നെ യുക്തിപരമായ വിമര്‍ശനങ്ങളോട് വിശ്വാസികള്‍ക്ക് ഇതിലപ്പുറത്തൊന്നും പറയാനാവില്ല. അതവരുടെ പരിമിതിയാണ്. മറുപടിക്കു പഴുതു കാണാതാകുമ്പോള്‍ അവര്‍ പ്രകോപിതരാവുകയും വ്യക്തി ഹത്യക്കു മുതിരുകയും ചെയ്യും അതും സ്വാഭാവികമാണ്. അതില്‍ വിഷമം തോന്നി നാം നമ്മുടെ ആവിഷ്കാരങ്ങളെ മാറ്റി വെക്കുന്നത് അന്ധവിശ്വാസങ്ങള്‍ക്ക് പ്രചോദനമായേ ഭവിക്കൂ.
വിശ്വാസികളായ സുഹൃത്തുക്കള്‍ നമ്മെ ശത്രുക്കളായി കാണുന്നു. പക്ഷെ നാം അങ്ങനെയല്ല അവരെ കാണുന്നത്. അവരുടെ വിശ്വാസങ്ങളെ വിമര്‍ശിക്കുന്നത് അവരുടെ കൂടി മാനസിക വികാസവും നന്മയും ആഗ്രഹിക്കുന്നതുകൊണ്ടാണ്. അതവര്‍ തിരിച്ചറിയും. പക്ഷെ സമയമെടുക്കുമെന്നു മാത്രം. നിരാശപ്പെടാതെ . ചര്‍ച്ച സജീവമാക്കാന്‍ ഇനിയും നിങ്ങളുടെയൊക്കെ സാന്നിധ്യവും സഹകരണവും വേണം. നന്ദി; ഒരിക്കല്‍ കൂടി.

chithrakaran ചിത്രകാരന്‍ said...

322...കലക്കന്‍ പോളിങ്ങാണല്ലോ..!!!
മതവിശ്വാസികള്‍ക്ക് മതത്തിന്റെ
മെറ്റല്‍ ഉരച്ചു നോക്കാന്‍
ഇത്തരം പോസ്റ്റുകള്‍ തന്നെ വേണം.
എല്ലാവര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍
അന്ധവിശ്വാസങ്ങളെ
വിമര്‍ശിക്കുന്നതുതന്നെയാണ്
ഇവിടത്തെ ആള്‍ക്കൂട്ടത്തിന്റെ
കാരണം.

സുശീല്‍ കുമാര്‍ said...

ചിന്തകനോട് ചോദ്യം ചൊദിക്കുന്നതിനു മുന്പേ ഞാന്‍ പരഞ്ഞിരുന്നു."ചിന്തകരോട് ഫയ-ഫക്തി-ഫഹുമാനത്തോടെ:- ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തരുത്". അത് താങ്കള്‍ വായിച്ചില്ലെന്ന് തോന്നുന്നു.

"മതങ്ങളെ കുറിച്ചുള്ള താങ്കളുടെ അറിവിന്റെയും യുക്തിയുടേയും ഒരു ‘ആയം‘ കണ്ടിട്ട് കോരിത്തരിച്ച് പോകുന്നു. ആദ്യം ‘ദൈവം’ എന്നതിന് താങ്കളള്‍ ഒരു നിര്വ്വചനം പഠിച്ച് വരൂ."


മറുവടി:- "ദൈവം" എന്നതിന് നിര്‍വചനം തരേണ്ടത് ദൈവത്തെ അവതരിപ്പിക്കുന്നവരാണ്.

അത് അനിര്‍വചനീയമാണ്,നിര്‍ഗുണപരബ്രഹ്മമാണ്, സര്‍വശക്തനാണ്, സര്‍വജ്ഞാനിയാണ്, സര്‍വവ്യാപിയാണ്, മറ്റേതാണ് മറച്ചേതാണ് എന്നെല്ലാം പറയുകയല്ലാതെ എന്താണെന്ന് അതിലല്‍ വിശ്വസിക്കുന്ര്‍ക്കും അറിയില്ല എന്നാതാണ് വസ്തുത. അറിയാത്ത കാര്യം എനിക്കറിയില്ല എന്ന് പറഞ്ഞാല്‍ ഏര്‍പ്പാട് മുട്ടുകയും ചെയ്യും.

ചിന്തകന്‍: "ഏത് മതങ്ങളാണ് ഞങ്ങളുടെത് വേറെ ദൈവമാണെന്നും നിങ്ങളുടേത് വേറെ ദൈവമാണെന്നും പറയുന്നത് എന്ന് വ്യക്തമാക്കിയാല്‍ നല്ലത്."

അല്ലാഹുവല്ലാതെ മറ്റേതെങ്കിലും ദൈവത്തെ നിങ്ങള്‍ ആരാധിച്ചാല്‍ അവരെ മാത്രമല്ല അവര്‍ ആരാധിക്കുന്ന ദൈവങ്ങളെയും നരകത്തിലെ വിറകാക്കുമെന്ന് ഖുര്‍ ആനില്‍ തന്നെ പല വട്ടം പറയുന്നുണ്ട്. സംശയം തീരുന്നില്ലെങ്കില്‍ കിതാബ് ഒന്നു എടുത്ത് വായിച്ച് നോക്കണം. എല്ലാ മതങ്ങളും ഒന്നാണെങ്കില്‍ ആ ദൈവത്തെ ആരാധിക്കാന്‍ എന്തിനാണ്‌ ഹേ വെവ്വേറെ അമ്പലങ്ങളും പള്ളികളും ചര്‍ച്ചു‍കളും ഗുരുദ്വാരകളും, പിന്നെ ഒരോ ഗ്രൂപ്പിനും വെവ്വേറെ പള്ളികളും? ഗീര്‍വാണപ്രസംഗം നടത്തുമ്പോള്‍ കുറച്ച് ആത്മാര്‍ഥതയൊക്കെ കാണിക്കണം.

ഇറാഖ് യുദ്ധം നടക്കുമ്പോള്‍ ബുഷ് പറഞ്ഞത് ദൈവം നമ്മുടെ കൂടെയാണ്‌ എന്നാണ്‌. സദ്ദാം ഹുസ്സൈന്‍ പറഞ്ഞത് അല്ലാഹുവിന്റെ നാമത്തിലുള്ള യുദ്ധമാണ്‌ ഇത് എന്നായിരുന്നു. ബാബരിമസ്ജിദ് പോളിക്കുമ്പോള്‍ ഹിന്ദു മതഭ്രാന്തന്മാര്‍ വിളിച്ചിരുന്നത് ജയ് ശ്രീരാം എന്നായിരുന്നു. എല്ലാം ഒന്നാണെന്ന് പറയാനുള്ള താങ്കളുടെ "ഹൃദയവിശാലതയെ" എത്ര അഭിനന്ദിച്ചാലും മതിവരുന്നില്ല. പക്ഷേ അല്ലാഹു ഇതെല്ലാം കേള്‍ക്കുന്നുണ്ട് എന്നു മറക്കണ്ട.

പിന്നെ ചിന്തകനോട് ഒരു രഹസ്യം, മറ്റാരും കേള്‍ക്കണ്ട. തങ്കളോട്‌ സംവദിക്കുന്നത്‌ നാജിനോട്‌ സംവദിക്കുന്നതിനേക്കാള്‍ വളരെ എളുപ്പമാണ്‌. എല്ലാ പൊയിന്റുകളും നിങ്ങള്‍ തന്നെ തരുന്നുണ്ടല്ലോ. നന്ദി.

സുശീല്‍ കുമാര്‍ said...

ചിന്തകന്‍ പറയുന്നു: "വല്ല ഒന്നാം ക്ലാസിലെ കുട്ടികളോടും സംവദിക്കാന്‍ പോയാല്‍ .. ഇതിലും എത്രയോ ഭേദം അതായിരുന്നു :)

- കാര്യം പറയുമ്പോള്‍ ചൂടാകല്ലേ സാര്‍. കൂള്‍ ഡൗണ്‍.

സുശീല്‍ കുമാര്‍ said...

ഓടി വരൂ നാജ്, എവിടെ പലരും വിയര്‍ത്ത് സമനില തെറ്റുന്നുണ്ട്. അതോ പഹയന്‍ അനുഭവിക്കട്ടെ എന്നു കരുതി മിണ്ടാതിരിക്കുകയാണോ?

ചിന്തകന്‍ said...

സൂശീല്‍
താങ്കള്‍ക്കുള്ള വിശദീകരണം അത്പം ദീര്‍ഘിച്ചു പോയത് കൊണ്ടും ഇവിടെ ലോഡ് ചെയ്ത് വരാന്‍ സമയമെടുക്കുന്നത് കൊണ്ടും ഒരു പോസ്റ്റായി ഇവിടെ ഇടുന്നു.

അപ്പൂട്ടന്റെ മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരവും അവിടെ പ്രതീക്ഷിക്കാം.

സുശീല്‍ കുമാര്‍ said...

ചിന്തകന്‍ അവരുടെ പോസ്റ്റില്‍ പറഞ്ഞതിന്‌ വിശദീകരണം:

ഇല്ലാത്ത കാര്യങ്ങള്‍ക്ക് നിര്‍വ്വചനം നല്‍കാന്‍ ഞാന്‍ ആളല്ല. അതുകൊണ്ടാണ്‌ ഓരോരുത്തരും അവതരിപ്പിക്കുന്ന ദൈവത്തെ അവരുടെ വ്യാഖ്യാനങ്ങള്‍ വെച്ച് തന്നെ ഖണ്ടിക്കേണ്ടി വരുന്നത്. അവനറിയാതെ ഒരു ഇല പോലും അനങ്ങില്ലെന്ന് പറഞ്ഞിട്ട് സദ്ദാം ഹുസ്സൈനെ തൂക്കിക്കൊന്നത് അവനറിഞ്ഞില്ലേ എന്ന് ചോദിക്കുമ്പോള്‍ പനി പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല.

ഇനി വിഷയത്തിലേക്കു വരാം.

1) സര്‍വ്വലോകത്തെയും സൃഷ്ടിച്ചതും, സൃഷ്ടി ആവര്‍ത്തിക്കുന്നതും അതിനെ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതുമായ ഒരെ ഒരു
ശക്തി.

- സൃഷ്ടിക്കുന്നതിലും വികസിപ്പിക്കുന്നതിലും എതിരഭിപ്രായമില്ല.

2)സര്‍വ്വ പ്രപഞ്ചത്തിന്റെയും സംവിധായകനും, നിയന്താവും പരിപാലകനുമായുള്ളവന്‍.

- സംവിധായകനും, നിയന്താവും പരിപാലകനുമാകുന്നതില്‍ വിരോധമില്ല.

3)അവന്‍ ഏകനാണ്. അവന്‍ സര്‍വ്വശക്തനാണ്, പരാശ്രയ മുക്തനാണ്.എന്നാല്‍ അവനെ എല്ലാവരും ആശ്രയിക്കുന്നു.

- ഇതിലും വലിയ കുഴപ്പമില്ല.

"അവന് അറിയാത്ത ഒരു കര്യവും ഈ സര്‍വ്വ പ്രപഞ്ചത്തിലും നടക്കുന്നില്ല."

ഇവിടെ ഒരു പ്രശ്നമുണ്ട്. എല്ലാ കാര്യങ്ങളും അറിയുന്ന ഒരാള്‍ ഗാസയിലെ കാര്യം മാത്രം അറിയുന്നില്ല എന്ന്‌ എങ്ങനെ പറയാനാകും. കണ്ണില്ലാതെ ജനിക്കുന്നവരും, ജന്മനാ മൂകരായി ജനിക്കുന്നവരും എല്ലാരറിയുന്നവ്നോട് എന്ത്‌ തെറ്റാണ്‌ ചെയ്തത്‌? ഭൂകമ്പങ്ങളുണ്ടാക്കി നിരപരാധികളായ മനുഷ്യരെയും(തന്തോന്നി വാദികളെയല്ല) കൊല്ലുന്നത് എന്തിനാണ്‌?

"...ഞാന്‍ പറഞ്ഞത് യുക്തിയും ബുദ്ധിയും അവസാനിക്കുന്നേടാത്താണ് വിശ്വാസം ആരംഭിക്കുന്നത് എന്നാണ്
വിശ്വാസം ഇല്ലാത്തവര്‍ക്ക് അവിടെ ശൂന്യമാണെന്ന് ധരിക്കാം. ഞാന്‍ അവിടന്നങ്ങോട്ട് ഒരു വിശ്വാസിയാണ്. താങ്കളുടെ‍ നിലപാട് ഇക്കാര്യത്തില്‍ അറിഞ്ഞാല്‍ കൊള്ളാം."

ബുദ്ധിയും യുക്തിയും അവസാനിക്കുന്നിടത്ത് വിശ്വാസം ആരംഭിക്കുമ്പോള്‍ പ്രശ്നങ്ങളുണ്‍ട്. ഞാന്‍ മുമ്പ് പറഞ്ഞ നൂറില്‍ ഏത് വിശ്വസിക്കണമെന്ന കാര്യം. നിങ്ങള്‍ ഖുറാനിലെ ദൈവത്തിലാണ്‌ വിശ്വസിക്കുന്നത് എന്ന്‌ പറയുന്നു. ഞാന്‍ ഏതിലാണ്‌ വിശ്വസിക്കേണ്ടത്? ഞാന്‍ ജനിച്ച മതത്തിലോ? പല മതത്തിലും ജനിച്ചവര് അവരുടെ മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നു. ഏതാണ്‌ ശരി? ഏതാണ്‌ തെറ്റ്? എങ്ങണെ തീരുമാനിക്കാം? ബുദ്ധിയും യുക്തിയും അവസാനിച്ച ശേഷമുള്ള കാര്യമായതിനാല്‍ അതിനെ ആശ്രയിക്കാനും പറ്റില്ല. അതാണ്‌ മാനധണ്ഡമെന്തെന്ന്‌ ചോദിച്ചത്.

"99 പേര്‍ സുശീലിനെ വിലയിരുത്തുന്നു എന്ന് വെക്കുക"

തൊണ്ണൂറ്റി ഒമ്പത് പേര്‍ ഒരാളെ വിലയിരുത്തുന്ന കാര്യമല്ല പറഞ്ഞത്. 99 പേരെ വിലട്ഠ്തുന്ന കാര്യമാണ്‌.

"“ഗാസയെ ബന്ധപെടുത്തി ചോദിച്ച അതി ഫയങ്കരമായ ചോദ്യത്തില്‍ ഞാന്‍ ഞെട്ടി വിറച്ച് വിറച്ച് വിറച്ച് ....പനിപിടിച്ച്... "

-- ഇപ്പോളും ചോദിച്ചതിന്‌ ഉത്തരം കിട്ടിയിട്ടില്ല.

"അതായത് അല്ലാഹു എന്നത് മുസ് ലീം ദൈവത്തിന്റെ പേരല്ല. അറബി ഭാക്ഷയില്‍ കൃസ്ത്യാനികളും ജൂതന്മാരും എല്ലാവരും അല്ലാഹു എന്ന് തന്നെയാണ് ദൈവം,god എന്ന പദങ്ങള്‍ക്ക് പകരമായി ഉപയോഗിക്കുന്നത്. ‘അല്ലാഹു‘ എന്നത് മുസ് ലീം ദൈവത്തിന്റെ പേരായിരുന്നു വെങ്കില്‍ അറബികളിലുള്ള മറ്റു മതക്കാര്‍ അതേ പദം തന്നെ ദൈവത്തിന് പ്രതിനിധീകരിക്കാന്‍ ഉപയോഗിമായിരുന്നോ ? "

--പേരിന്റെ കാര്യത്തിലല്ല തര്‍ക്കം. അങ്ങനെയാണെങ്കില്‍ തങ്കള്‍ക്ക്‌ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാലുമ മതിയല്ലോ? എന്താ പറ്റുമോ?

ea jabbar said...

ഈ ചര്‍ച്ച പുതിയ പോസ്റ്റില്‍ തുടരുന്നതാകും സൌകര്യം.

വെളിപാടുകളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമമാണു പുതിയ പോസ്റ്റ്.

..naj said...

All my friends,

As I have been busy with some assignments, I could not continue commenting. I hope I could attend here soon. As I just skipped all your comments, it seems to me that discussion has been derailed !

അപ്പൂട്ടൻ said...

Blinn said...
പിന്നെ ചര്‍ച്ചയില്‍ നിന്നും ഒഴിഞുപോകരുതെന്ന്‌ അഭ്യര്‍ഥിക്കുന്നു..
ea jabbar said...
ഒരുപാടു നന്ദിയുണ്ട്. ചര്‍ച്ചയില്‍ തുടരണമെന്നഭ്യര്‍ത്ഥിക്കുന്നു



ബ്ലിന്‍, ജബ്ബാര്‍ മാഷേ.... നന്ദി, എന്റെ കമന്റുകള്‍ അല്ലെങ്കില്‍ എന്റെ യുക്തി അസ്ഥാനത്തല്ലെന്നു വിശ്വസിക്കുന്നു.
മാഷിന് ഉള്ള റീച്ച് എനിക്കില്ലാത്തതിനാലും എന്റെ ചിന്തകള്‍ എന്റേത് മാത്രമാക്കി ഒതുക്കാനുള്ള പ്രവണത (അഥവാ മടി) ഉള്ളതിനാലും വിശ്വാസങ്ങളെ സംബന്ധിച്ച് ഒരു ന്യുട്രല്‍ സ്റ്റാന്റ് ആണ് എന്റെത്. ചില കാര്യങ്ങളെങ്കിലും ചോദ്യം ചെയ്യപ്പെടുന്നത് പലര്‍ക്കും ഇഷ്ടപ്പെടാത്തതിനാല്‍ കഴിവതും അങ്ങിനെ ഒരു ബഹുജന ചര്‍ച്ചയില്‍ നിന്നും മാറി നില്ക്കാറാണ് പതിവ്.
ഇവിടെ ചില വാദങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നു തോന്നിയതിനാലാണ് ഞാന്‍ പ്രതികരിച്ചത്. ആദ്യ കമന്റിനു തന്നെ നല്ല പ്രതികരണമല്ല കിട്ടിയത്, അതില്‍ എനിക്ക് വിഷമമില്ല. നേരത്തെ പറഞ്ഞതുപോലെ ഒരു കൊലാഹലത്തിനിടയില്‍ എന്റെ ബഹളം കൂടി എന്ന അവസ്ഥ വന്നപ്പോള്‍ വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചു, അത്ര മാത്രം.
എന്നാലും പ്രതികരിക്കാതിരിക്കാന്‍ നമുക്കാവില്ലല്ലോ, ഞാന്‍ പരിപൂര്‍ണമായും ഇവിടം വിട്ടിട്ടില്ല, പക്ഷെ ചോദ്യങ്ങള്‍ നിര്‍ത്തി എന്നേയുള്ളു. എന്റെ കാഴ്ചപ്പാടുകള്‍ ഇനിയും ഞാനിവിടെ ഇട്ടേക്കാം.
പറഞ്ഞു വന്നപ്പോള്‍ ചോദ്യങ്ങള്‍ക്ക് പലതിനും ഉത്തരം കിട്ടിയിട്ടില്ല. വിശ്വാസങ്ങളില്‍ ഉത്തരമില്ലെങ്കില്‍ ശാസ്ത്രമോ യുക്തിയോ ഉത്തരം തരുന്ന അവസ്ഥകളും ഉണ്ടായേക്കാം എന്ന് കാണിക്കാന്‍ വേണ്ടിയാണ് ഞാന്‍ ആ ചോദ്യങ്ങള്‍ ചോദിച്ചത്. തന്നിലേക്കും തന്റെ വിശ്വാസങ്ങളിലെക്കും ഒന്നുകൂടി നോക്കാന്‍ ഇത് അവരെ പ്രേരിപ്പിക്കുമെങ്കില്‍ അത്രയും നല്ലത് എന്നെ ഞാന്‍ കരുതിയിട്ടുള്ളൂ.എന്റെ ചിന്തകള്‍ എഴുതിയതും ആ ഉദ്ദേശ്യത്തോടെ തന്നെ.

SMASH said...

മനുഷ്യരായ മതസ്ഥപകര്‍ക്കും , പണ്ഡിതര്‍ക്കും ലഭിച്ചു എന്നു പറയുന്ന ദൈവത്തിന്റെ വെളിപാട്‌ ദൈവത്തിന്റേതുതന്നെയാണെന്നു എന്തുറപ്പാണ്‌..? ഇക്കണക്കിന്‌ ഇന്നത്തെ ആള്‍ദൈവങ്ങള്‍ക്കും ഇഷ്ടമ്പോലെ ദൈവത്തിന്റെ വെളിപാടുകള്‍ കിട്ടി എന്നു പറയുന്നുണ്ടല്ലോ..കാലങ്ങള്‍ക്കുശേഷം അവരും ഒരു മതം സ്ഥാപിച്ചാല്‍ കുറ്റം പറയാന്‍ ഒരു മത വിശ്വാസികള്‍ക്കും അവകാശമില്ല, കാരണം പഴയ മതസ്ഥാപകര്‍ക്ക്‌ ലഭിച്ച വെളിപാടുകള്‍ ദൈവം അരുളിച്ചെയ്തതാണെന്നതിന്‌ വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെയില്ല..


സ്റ്റീഫെന്‍ ഹോക്കിങിന്റെ പ്രസിദ്ധമായ "എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം" എന്ന പുസ്തകത്തിലെ ഒരു ഖണ്ടിക താഴെ കൊടുക്കുന്നു..

As long ago as 340 BC the Greek philosopher Aristotle, in his book On the Heavens, was able to put forward two good arguments for believing that the earth was a round sphere rather than a Hat plate. First, he realized that eclipses of the moon were caused by the earth coming between the sun and the moon. The earth’s
shadow on the moon was always round, which would be true only if the earth was spherical. If the earth had been a flat disk, the shadow would have been elongated and elliptical, unless the eclipse always occurred at a time when the sun was directly under the center of the disk. Second, the Greeks knew from their travels that the North Star appeared lower in the sky when viewed in the south than it did in more northerly regions. (Since the North Star lies over the North Pole, it appears to be directly above an observer at the North Pole, but to someone looking from the equator, it appears to lie just at the horizon. From the difference in the apparent position of the North Star in Egypt and Greece, Aristotle even quoted an estimate that the distance around the earth was 400,000 stadia. It is not known exactly what length a stadium was, but it may have been about 200 yards, which would make Aristotle’s estimate about twice the currently accepted figure. The Greeks even had a third argument that the earth must be round, for why else does one first see the sails of a ship coming over the horizon, and only later see the hull?

Aristotle thought the earth was stationary and that the sun, the moon, the planets, and the stars moved in circular orbits about the earth. He believed this because he felt, for mystical reasons, that the earth was the center of the universe, and that circular motion was the most perfect. This idea was elaborated by Ptolemy in the second century AD into a complete cosmological model. The earth stood at the center, surrounded by eight spheres that carried the moon,

ഖുറാന്‍ എഴുതുന്നതിനും ഏതാണ്ട് തൊള്ളായിരം വര്‍ഷം മുന്‍പ്‌ തന്നെ ഭൂമി ഉരുണ്ടതാണെന്നും, നക്ഷത്രങ്ങളും സൂര്യനും ഭൂമിയെ ചുറ്റുകയാണെന്നും(തെറ്റാണെങ്കിലും, ആകാശം എന്ന ത് ഒരു തട്ടല്ലെന്നും, നക്ഷത്രങ്ങള്‍ അതില്‍ ഒട്ടിച്ചു വച്ചിരിക്കുനവയല്ലെന്നും അവര്‍ക്കറിയാമായിരുന്നു എന്നു സാരം) മനുഷ്യന്‍ കണ്ടെത്തി, എന്നിട്ടും സര്വ്വ‍ശക്തനും എല്ലാത്തിന്റേയും സ്ര്‌ഷ്ടാവും ആയ ദൈവം തൊള്ളായിരം വര്‍ഷങ്ങള്‍ക്കു ശേഷവും ഭൂമി ഉരുണ്ടതാണെന്നു പോലും വെളിപ്പെടുത്താതിരുന്നത്‌ വളരേ കഷ്ടമായിപ്പോയി.. ഗ്രന്ഥം എഴുതിയവര്‍ക്കാര്‍ക്കെങ്കിലും ഈ കാര്യങ്ങള്‍ അറിയാമായിരുന്നെങ്കില്‍, ഓട്ടോമാറ്റിക്കായി ദൈവവും അതെല്ലാം ഗ്രന്ഥത്ത്ല്‍ വെളിപെടുത്തിയേനെ!!!!....അതു വഴി ഇന്നത്തെ മതവാദികള്‍ക്ക്‌ ശാസ്ത്രത്തേയും മതതത്വങ്ങളേയും കൂട്ടിയിണക്കേണ്ട പണിയില്‍ ഇത്തിരി ലാഭം കിട്ടിയേനെ , പിന്നെ പഴയനിയമം എഴുതിയത് അരിസ്റ്റോട്ടിലിനും, ടോളമിക്കും മുന്‍പായതുകൊണ്ട്, ആ കാര്യത്തില്‍ കൊറച്ചു സമാധാനമുണ്ട്..(ഈ പറഞതൊന്നും വര്‍ഗ്ഗീയമായി കണക്കാക്കരുതെന്ന്‌ അഭ്യര്‍ഥിക്കുന്നു)

നിത്യസാക്ഷി said...

ആരെടാ ദൈവം?

ദൈവമെന്തിനാണങ്ങിനെ ചെയ്തത്?

ദൈവത്തിനിങ്ങിനെ ചെയ്താല്‍ പോരെ?

ദൈവത്തിനു കോമണ്‍ സെന്‍സില്ലാത്തതെന്ത് കൊണ്ട്?

അമ്പട ഞാനേ!!

ഞാന്‍..ഒരു സംഭവം തന്നെ.

ഇക്കാണുന്ന പ്രപഞ്ചവും സം വിധാനങ്ങളുമൊക്കെ ദൈവത്തിന്റെ വകയൊന്നുമല്ലെന്നേയ്.

അതൊക്കെ ഞങ്ങളന്വേഷിക്കുന്നുണ്ട്.

ഞങ്ങള്‍ 'അന്വേശ'ണ ത്വരക്കാരും പിന്നെ മികച്ച 'പുരോഗമന ജനാധിപത്യ മാനവിക' 'സംഭവ'ങ്ങളുമാണു.

ഈ പ്രാക്ര്യത മാപ്ലാരെപ്പോലെയും ക്രിസ്ത്യാനികളെപ്പോലെയും ഹിന്ദുക്കളെപ്പോലെയൊന്നുമല്ല.

ഞങ്ങളൊക്കെ വായിക്കുന്നവരും പഠിക്കുന്നവരും വലിയ വലിയ പുള്ളികളും

അവരൊക്കെ മതമൗലിക മൂരാച്ചികളും.

ഞങ്ങളുടെ അന്വേഷണ ത്വര ഭയങ്കരമാണു.

ചിലരുടെ ത്വര കഞ്ചാവിലും മദിരാക്ഷിയിലുമൊക്കെ ചെന്നു നിന്നു.

താടിയും മുടിയും നീണ്ടു. പുഴുവിനെപ്പോലെ തെരുവില്‍ 'ത്വര'(!) കുടിച്ച് ചത്തു പലയിടങ്ങളിലും.

അന്വേഷണം മാത്രം എവിടെയും എത്തിയില്ല. 'വികസി'ച്ചും 'പൊട്ടിത്തെറി'ച്ചും എവിടെയെങ്കിലുമെത്തുമായിരിക്കും.

പക്ഷേ വിശ്വാസികളെപ്പോലെ ദൈവമെന്ന് പറഞ്ഞ് കൈ കഴുകാന്‍ ഞങ്ങളെ കിട്ടില്ല.

ഒരു ശക്തിയുണ്ട്. അത് ദൈവമാണെന്ന് ഞങ്ങള്‍ സമ്മതിച്ചു തരില്ല.

ദൈവമല്ല. ആരോ എന്തോ ആണത്. 'പ്രക്ര്യതിനിയമങ്ങളുടെ ആവര്‍ത്തന നൈരന്തര്യത്തിന്റെ പ്രയാണപരിണാമ നിയാമക ശക്തിയെ' ദൈവമെന്ന് വിളിച്ചത് ആരെടാ. ? പ്രക്ര്യതി ഇങ്ങിനെ തന്നെ പണ്ടേ. ഇതൊക്കെ നൈരന്തര്യത്തിന്റെ പ്രയാണപരിണാമ നിയാമകനിതാന്ത നിര്‍മ്മിത പ്രക്ര്യതി യുടെ ഓരോ കളികള്‍ മാത്രം.

basil said...

supper posting yarr... thanks very much for telling this truths

ജനപക്ഷം said...

ഗലീലിയോ ഒരു വിശ്വാസിയായിരുന്നിട്ടും ശാസ്ത്രസത്യങ്ങള്‍ വിളിച്ചുപറഞ്ഞതിന് അദ്ദേഹം പള്ളിക്കാരുടെ കണ്ണില്‍ കരടായി.ചാള്‍സ് ഡാര്‍വിന്‍ ,പ്രകൃതിയെ സംബന്ധിച്ച പല പഴയ വിശ്വാസങ്ങളും തെറ്റാണെന്ന് ആദ്യമായി തെളിയിച്ചത് അദ്ദേഹമായിരുന്നു. ഭൂമിയില്‍ മനുഷ്യന്റെ ഉല്‌പത്തിയെക്കുറിച്ചു കണ്ടെത്തിയപ്പോള്‍ അതുവരെ മതങ്ങള്‍ പ്രചരിപ്പിച്ചു പോന്നതിനു വിപിരീതമായ കണ്ടെത്തലുകളാണ്‌ എന്നതു കൊണ്ട് ഇന്നും ശാസ്ത്രലോകം അംഗീകരിച്ചതു ഇവര്‍ അംഗീകരിക്കുന്നില്ല അതു പോലെ ക്ലോണിങ് മനുഷ്യനിലും പരീക്ഷിക്കാന്‍ തെയ്യാറെടുപ്പ് നടത്താന്‍ ശാസ്ത്രലോകം തുനിഞ്ഞപ്പോള്‍ അതിനും തടസം നിന്നു.ഇതുവരെ മതങ്ങള്‍ പ്രചരിപ്പിച്ചു പോന്ന കാര്യത്തിനു എതിരാകും എന്നതുകൊണ്ട് ഇവര്‍ തടസവാദങ്ങള്‍ ഉന്നയിക്കും ,പാരമ്പര്യ രോഗങ്ങള്‍ ജനനത്തില്‍ തന്നെ തിരിച്ചറിഞ്ഞുകൊണ്ട് പല രോഗങ്ങളും ശരീരത്തെ ബാധിക്കുന്നതിന് മുമ്പ്,തന്മാത്രാതലത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ നിലവില്‍ വരും അതിനുള്ള പരിശ്രമത്തിലാണ്‌ ശാസ്ത്രലോകം ,ഇത്തരം ജങ്ങള്‍ക്കു പ്രയോജനമാകുന്ന കാര്യത്തിനു മതങ്ങള്‍ തടസം നില്‍ക്കാറുണ്ട്

khalid said...

Mrigangalle kollunnathu bacteriayeyum virasineyum kollunnath thettu thanne.

Pakshe manushyanu vere nivrthiyilla.

Oru daivam undayirunnenkil itharam nivrithikedukall varillayirunnu.

Bacteriayeyum virasineyum rakshikkan vendi manushyan athmahathy cheythalum kuzhappamalle.

Adu bandukkaleyum suhruthukkaleyum vedanippikkille?

Oru daivam undayirunnenkil itharam nivrithikedukall varillayirunnu.

Pinne itharam nivrthikedukalle illathakan vendiyanu Quran polulla grandangall enna mudanthan nyayamanu muslimkalludethu.

Quran anusarikkendi varunnath athinekkal valiya nivrithikedanu.

Athine kurichu vere charcha cheyyendi varum.


Jabbar mashude reply vayichappol ini enikkenthenkilum parayanundennu thonnunnilla.Athrakku accurate anu.

Enthu kondannu matha vishwasikalku ithra yukthiyillathe pokunnath.



Islam mathathinte karala hasthangallil ninnu enne rakshicha ente yukthibodathinu nanni.

Quran vayichal oru horror novel vayikkunna poleye thonnu.

Enthoru mandatharam niranja varikall. Prophet mohammed itra mandanayirunnenu orkumpol sahathapam thonnunnu.

abuahzab said...

Abstract:. Each of them ascribes to God a pair of properties from the following list of divine attributes: (a) perfect, (b) immutable, (c) ..............
...............................

Please CARE TO PRESENT YOUR THOUGHTS as against CUT and PASTE FRO other sites

abuahzab said...

Mr. E A Jabbar, you must provide your Original as against cut and paste from different. One of the longest I found was a mere cut and paste. Care to provide your thoughts... [for example ...Abstract:. Each of them ascribes to God a pair of properties from the following list of divine attributes: (a) perfect, (b) immutable, (c) ........]

«Oldest ‹Older   201 – 338 of 338   Newer› Newest»