Monday, September 15, 2008

മതേതര കുടുംബോത്സവം

മലപ്പുറം ജില്ലയിലെ മതരഹിത കുടുംബങ്ങളുടെ ഒരു സംഗമം സെപ്തംബര്‍ 13, 14 തിയ്യതികളില്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടന്നു. നൂറോളം കുടുംബങ്ങള്‍ പങ്കെടുത്ത മേള അവിസ്മരണീയമായ ഒരു അനുഭവമായി.

കെ ഇ എന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ടു നടത്തിയ ലഘു പ്രഭാഷണം ഒഴിച്ചാല്‍ ഔപചാരികതകളൊന്നുമില്ലാതെയാണ് രണ്ടു ദിവസം നീണ്ട ഉത്സവപരിപാടികള്‍ അരങ്ങേറിയത്. കുട്ടികള്‍ക്കുള്ള വിവിധ കലാപരിപാടികള്‍, ചിത്ര രചനാ മത്സരം, കളിപ്പാട്ട നിര്‍മ്മാണക്കളരി, ഒരിഗാമി, മാജിക് പരിശീലനം, കൂട്ടായി അഴിമുഖത്തേക്കുള്ള വിനോദയാത്ര, നക്ഷത്രനിരീക്ഷണം, മതരഹിത കുടുംബങ്ങളുടെ അനുഭവങ്ങള്‍ പങ്കു വെക്കല്‍ തുടങ്ങി പുതുമയാര്‍ന്ന ഒട്ടേറെ പരിപാടികള്‍ മേളയുടെ ഭാഗമായി നടന്നു.
മജീഷ്യന്‍ മുതുകാടും കുട്ടികളും തമ്മില്‍ നടന്ന മാന്ത്രിക സംവാദം ഉത്സവത്തിനു മാറ്റു കൂട്ടി. DYFI കേന്ദ്രക്കമ്മിറ്റി അംഗം സാജിത, മനശ്ശാസ്ത്രജ്ഞന്‍ ജോണ്‍സണ്‍ ഐരൂര്‍ ,പ്രസിദ്ധ നര്‍ത്തകന്‍ സദനം റഷീദ്, ബാല സാഹിത്യകാരന്‍ എം കുഞ്ഞാപ്പ, പുഴക്കാട്ടിരി പഞ്ചായത്തു പ്രസിഡന്റ് ബീന സണ്ണി തുടങ്ങി നിരവധി പ്രമുഖര്‍ മേളയില്‍ പങ്കു കൊണ്ടു.

ചിത്രങ്ങള്‍ ഇവിടെയും ഇവിടെയും

9 comments:

ea jabbar said...

തട്ടിപ്പിന് മാജിക്ഉപയോഗിക്കുന്നവരെ ശിക്ഷിക്കണം: മുതുകാട്
[ദേശാഭിമാനി വാര്‍ത്ത]

തിരൂര്‍: കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നതിനും ആനന്ദിപ്പിക്കുന്നതിനുമപ്പുറം മാജിക്കിനെ തട്ടിപ്പിന് ഉപയോഗിക്കുന്നവരെ അറസ്റ്റുചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് അഭിപ്രായപ്പെട്ടു. കേരള യുക്തിവാദിസംഘം ജില്ലാ കമ്മിറ്റി തിരൂര്‍ തുഞ്ചന്‍പറമ്പില്‍ സംഘടിപ്പിച്ച മതേതര കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. മാജിക്കിനെ അന്ധവിശ്വാസങ്ങള്‍ക്കെതിരെയും ശാസ്ത്രപ്രചാരണത്തിനും ഉപയോഗിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയയാത്രകളിലെയും മാജിക് ജീവിതത്തിലെയും അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം ലഘുമാജിക്കുകളുടെ അകമ്പടിയോടെ മറുപടി നല്‍കി. ജെയിംസ് പീറ്റര്‍, കെ കെ സലിം എന്നിവര്‍ ദിവ്യാത്ഭുത അനാവരണ പരിശീലനത്തിനും കൊടക്കല്‍ വേലായുധന്‍ ഒറിഗാമി പരിശീലനത്തിനും നേതൃത്വം നല്‍കി. മതേതര - മിശ്രവിവാഹിത കുടുംബങ്ങള്‍ അനുഭവങ്ങള്‍ പങ്കുവച്ചു. കുട്ടികളുടെ കലാപരിപാടികള്‍, ശാസ്ത്ര പരീക്ഷണങ്ങള്‍, മാജിക് പഠനം, അഴിമുഖയാത്ര, ദിവ്യാത്ഭുത അനാവരണ പരിശീലനം തുടങ്ങിയ പരിപാടികളും നടന്നു. സംസ്ഥാന വൈസ്പ്രസിഡന്റ് ഇ എ ജബ്ബാര്‍, ജില്ലാ സെക്രട്ടറി മുഹമ്മദ് പാറക്കല്‍, കെ എ ബീന തുടങ്ങിയവര്‍ സംസാരിച്ചു.

ea jabbar said...

ഫോട്ടോ ഇവിടെയും

Anoop Technologist (അനൂപ് തിരുവല്ല) said...

:)

പാമരന്‍ said...

അയ്യോ.. മിസ്സായിപ്പോയല്ലോ.!

ജീവ്യം said...

അറിഞ്ഞില്ല മാഷെ,പങ്കെടുക്കാമായിരുന്നു.

ടോട്ടോചാന്‍ said...

നല്ല സംരംഭം മാഷേ,
ഇനിയും തുടരട്ടെ ഇത്തരം പരിപാടികള്‍. അറിഞ്ഞിരുന്നില്ല ഇത്തരം ഒരു പരിപാടിയെക്കുറിച്ച്. മതമില്ലാത്ത ജീവനെ കൊന്നു കളഞ്ഞവര്‍ ഇത്തരം പരിപാടികള്‍ കാണട്ടെ...

ea jabbar said...

അടുത്ത പരിപാടി ഒക്ടോബര്‍ 12 ന് നിലമ്പൂരില്‍.

മലയാളത്തിന്റെ പ്രിയ കവി കുരീപ്പുഴ ശ്രീകുമാറിന് എ ടി കോവൂര്‍ അവാര്‍ഡ് നല്‍കുന്നു. മ്ന്ത്രി ബിനോയ് വിശ്വം അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും.
‘മാധ്യമങ്ങളും സമൂഹവും’ എന്ന വിഷയത്തില്‍ സെമിനാര്‍. സെബാസ്റ്റ്യന്‍ പോള്‍ എം പി ഉദ്ഘാടനം ചെയ്യും. ഹിപ്നോരമ, ദിവ്യാല്‍ഭുത അനാവരണം തുടങ്ങിയ പരിപാടികളും ഉണ്ടാകും.

പീവീസ് ഓഡിറ്റോറിയം .

പകരം ആള്‍ക്കൂട്ടം said...

ആക്രമകാരികളായ മതവിശ്വാസികള്‍ മനുഷ്യനില്‍ നിന്നും എത്ര അകലെയാണ് എന്നുതെളിയിക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍. ഈ കെട്ടകാലത്താണ് ,'മനുഷ്യന്മ്മാരുടെ' ഒരു സംഗമം തിരൂരില്‍ നടന്നത് അതില്‍ പങ്കാളിയായപ്പോള്‍ ആശ്വാസം തോന്നി . വിചിത്രന്‍ അവതരിപ്പിച്ച വയലാറിന്റെ കവിത 'ഗലീലിയോ ' ഇപ്പോഴും മനസ്സില്‍ മുഴങ്ങുന്നു . ഭൂമി പരന്നതാണെന്നും ,ഭൂമി പ്രപന്ചത്തിന്റെ നടുമധ്യം മെന്നും ,ആകാശത്ത് നക്ഷ ത്രങ്ങള്‍ ഒട്ടിച്ച്ചുവേച്ച്ചിരി ക്കുകയാണെന്നും പറഞ്ഞവര്‍ ശാസ്ത്രത്തെ കൂട്ടുപിടിച്ച് പുതിയ തമാശകളുമായി വരുന്നു എങ്കിലും മതേതര സംഗമം പ്രതീക്ഷയുണര്‍ത്തുന്നു

സുബൈദ said...

ഡിയര്‍ ജബ്ബാര്‍ താങ്കള്‍ ആത്മാവിനെ കുറിച്ചു സംസാരിച്ചു, ഒരു കാര്യം ചോദിക്കട്ടെ താങ്കള്‍ ജീവന്‍ ഉണ്ടെന്നു പറയുന്ന സ്ഥിതിക്ക് ജീവോല്പത്തിയെ കുറിച്ചു താങ്കളുടെ വിശദീകരണം പ്രതീക്ഷിക്കുന്നു. താങ്കളുടെ പക്കലുള്ള ഏതെങ്കിലും , ഏന്തെന്കിലും സന്കേതം വച്ചു ജീവോല്പത്തി വിശദീകരിക്കാന്‍ താങ്കള്‍ക്ക് കഴിയുമൊ. അത് ശാസ്ത്രീയം തന്നെ ആവണമെന്നില്ല കാരണം ആധുനിക ശാസ്ത്രീയ കണ്ടു പിടുത്തനളുടെയും അറിവുകളുടെയും ശത്രുക്കളാണല്ലോ നിങ്ങള്‍ ഉണ്ടെങ്കില്‍ പറയുക ഇല്ലെങ്കില്‍ പുതിയ നമ്പരുമായി എവിടെ എങ്കിലും അതാണല്ലോ തന്കളുടെയും അതെ ജീവവര്‍ഗ്ത്തില്‍ പെട്ടവരുടേയും സ്ഥിരം പരിപാടി