താങ്കളെയും തസ് ലീമ നസ്രീനിനെയും പോലുള്ളവര്‍ സമുദായത്തിന്റെ വികാരങ്ങളെ മുറിപ്പെടുത്തി അതില്‍ നിന്ന് മുതലെടുപ്പ് നടത്താന്‍ ആഗ്രഹിക്കുന്നവരായെ എനിക്ക് തോന്നിയിട്ടുള്ളൂ.
സലാഹുദ്ദീന്റെ കമന്റില്‍ നിന്ന്.
സ്വന്തം ജീവന് ബലി നല്കാന് ഒരുങ്ങിക്കൊണ്ട്, വേദനയും പീഡനവും അനുഭവിക്കുന്ന മനുഷ്യര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന മനുഷ്യസ്നേഹികളെ, അവര്‍ തങ്ങളുടെ മതം വിശ്വസിക്കുന്നില്ല എന്ന ഒറ്റക്കാരണത്താല്‍ ,“മുതലെടുപ്പുകാരും” സ്വാര്‍ഥരുമായി ചിത്രീകരിക്കുന്നവരെ എന്തു പേരിട്ടാണു വിളിക്കേണ്ടതെന്നറിയില്ല.
ടീസ്റ്റയും അരുന്ധതിയും മൃണാളിനിയുമൊക്കെ ,തൊഗാഡിയമാരുടെ കണ്ണില്‍ ഹിന്ദു വിരോധികളും ഹിന്ദുക്കളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നവരുമാണ്. തസ്ലീമ എന്തു പറഞ്ഞതിനാണു സ്വന്തം നാട്ടില്‍ പീഡിപ്പിക്കപ്പെട്ടത് എന്ന കാര്യം പോലും സലാഹുദ്ദീനെപ്പോലുള്ളവര്‍ ഇതു വരെ അന്യേഷിച്ചിട്ടില്ല. `ലജ്ജ`എന്ന നോവലിന്റെ മലയാളപരിഭാഷയുണ്ട്. അതൊന്നു വായിച്ചു നോക്കിയ ശേഷം അതില്‍ മുസ്ലിങ്ങളുടെ വികാരം മുറിവേല്‍പ്പിക്കുകയാണോ അതോ ഹിന്ദുക്കളായ ന്യൂനപക്ഷത്തിന്റെ മുറിവേറ്റ വികാരങ്ങളെ ആവിഷ്കരിക്കുകയാണോ ചെയ്തിരിക്കുന്നത് എന്നു പരിശോധിക്കാന്‍ ശ്രമിച്ചു നോക്കൂ. മുതലെടുപ്പു നടത്താനുദ്ദേശ്യമുണ്ടെങ്കില് ഈ ലോകത്താരെങ്കിലും ഇത്രയും അപകടം പിടിച്ച പണി തെരഞ്ഞെടുക്കുമോ? ഏതെങ്കിലും മതസംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ എത്ര സുഖ സുന്ദരമായി ഇവിടെ ജീവിക്കാന്‍ പറ്റും! മതപ്രസംഗം കൊണ്ട് കോടീശ്വരന്മാരായ എത്ര പേര് നമുക്കു ചുറ്റും വിലസുന്നു.!
സലാഹുദ്ദീനെപ്പോലുള്ളവര്ക്ക് അങ്ങനെയേ ചിന്തിക്കാന്‍ കഴിയൂ. ചിന്താശേഷിയെ പൂര്‍ണ്ണമായും ഒരു വിശ്വാസത്തിനു പണയം നല്കിക്കഴിഞ്ഞാല് മനുഷ്യനെ മനുഷ്യനായിക്കാണാന്‍ പോലും കഴിയാതാകും. സ്വന്തം മതക്കാരെ മാത്രം മനുഷ്യാവകാശങ്ങള്‍ അര്‍ഹിക്കുന്നവരായി കാണുകയും അന്യരെയെല്ലാം വെറും മ്ലേച്ഛജീവികളായിമാത്രം പരിഗണിക്കുകയും ചെയ്യാനേ ഇക്കൂട്ടര്‍ക്കു കഴിയൂ. ടീസ്റ്റയുടെയും അരുന്ധതിയുടെയുമൊക്കെ പേരിനു മുന്‍പേ മുസ്ലിംങ്ങള്‍ ഓര്‍മ്മിക്കേണ്ട ഒരു പേരുണ്ട്. അയോധ്യയിലെ ഒരു പാവം പൂജാരിയായിരുന്ന മഹന്ത് ലാല്‍ ദാസ്! ബാബരി മസ്ജിദിനു വേണ്ടി സ്വന്തം ജീവന് ബലി നല്കിയ പാവം മനുഷ്യന് ! അദ്വാനിയുടെ ആദ്യ രഥയാത്രയെത്തുടര്‍ന്ന് രാജ്യത്തുണ്ടായ വര്‍ഗ്ഗീയ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീ ആനന്ദ് പട് വര്ദ്ധന് ഒരു ഡോക്യുമെന്ററി ചിത്രം നിര്‍മ്മിച്ചിരുന്നു. [രാം കെ നാം പര് ] .ആ ചിത്രത്തില്‍ ഈ പൂജാരിയുമായുള്ള അഭിമുഖം ഉണ്ട്. പിന്നീട് അദ്ദേഹത്തെ സങ്ഘ്പരിവാറിന്റെ തെമ്മാടികള്‍ കൊലപ്പെടുത്തുകയാണുണ്ടായത്. പള്ളി പൊളിക്കുന്നത് ശരിയല്ല എന്നഭിപ്രായപ്പെടുക മാത്രമേ ആ മനുഷ്യന് ചെയ്തുള്ളു. ഇന്‍ഡ്യയിലെ എത്ര മുസ്ലിങ്ങള്‍ ആ നല്ല മനുഷ്യനെ ഓര്‍ക്കുന്നുണ്ട്?.
മുസ്ലിം സമുദായത്തില്‍ ആരെങ്കിലും അത്തരത്തില്‍ അന്യമതക്കാരുടെ അവകാശങ്ങളെക്കുറിച്ചു സംസാരിച്ചാല്‍ എന്തു സംഭവിക്കും എന്ന് ചേകനൂര്‍ മൌലവിയെ അറിയുന്ന ; തസ്ലീമയെ അറിയുന്ന നമുക്ക് ഊഹിക്കാമല്ലോ!
വര്‍ഗ്ഗീയ വാദികളുടെ മനോവ്യാപാരത്തിലെ വൈരുധ്യങ്ങളും വൈചിത്ര്യങ്ങളും ഒരുപാട് നേരിട്ടനുഭവിക്കാന്‍ എനിക്കവസരമുണ്ടായിട്ടുണ്ട്. യുക്തിവാദിസംഘത്തിന്റെ മീറ്റിങ്ങുകളില്‍ പ്രസംഗിക്കുമ്പോള്‍ രസകരമായ പല സംഭവങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ഞങ്ങള്‍ ഹിന്ദു മതത്തെ വിമര്‍ശിക്കുമ്പോള്‍ ഹിന്ദുക്കളായ കേള്‍വിക്കാര്‍ വളരെ അസഹിഷ്ണുതയോടെ പ്രതികരിക്കും. അതു കേട്ടു നില്ക്കുന്ന മുസ്ലിം സുഹൃത്തുക്കള്‍ സന്തോഷത്തോടെ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നതു കാണാം .പിന്നെ മുസ്ലിംവര്ഗ്ഗീയതയെപ്പറ്റിയും ഇസ്ലാമിലെ വിഡ്ഡിത്തങ്ങളെക്കുറിച്ചുമൊക്കെ പറയാന്‍ തുടങ്ങുന്നതോടെ മുസ്ലിംങ്ങള്‍ക്കു ഭ്രാന്തിളകും. അന്നേരം ഞങ്ങളെ രക്ഷിക്കാന്‍ നേരത്തെ അസഹിഷ്ണുതയോടെ പെരുമാറിയിരുന്ന ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ഓടിവരും. ! ഇതു പല സന്ദര്‍ഭത്തിലും അനുഭവച്ചിട്ടുള്ളതാണ്.
കോടതിയില്‍ പോകുന്നതു മാത്രമാണോ സലാഹുദ്ദീനേ മനുഷ്യസ്നേഹം? ആനന്ദ് പട് വര്‍ധനും വാന്‍ ഗോഗും സിനിമ എടുത്തതും മഹന്ത് ലാല്‍ അഭിമുഖം നല്കിയതും തസ്ലീമ നോവലെഴുതിയതും വീടിയും കേടിയും നാടകമെഴുതിയതുമൊക്കെ സാമൂഹ്യനന്മ ലക്ഷ്യം വെച്ചു തന്നെയല്ലേ? ഇസ്ലാമിലെ അനീതികളെ ചോദ്യം ചെയ്യുന്നവരൊക്കെ മോശക്കാരും മറ്റു മതങ്ങളെ വിമര്‍ശിക്കുന്നവര്‍ വളരെ നല്ല മനുഷ്യരും എന്ന നിലപാട് ഒരു തികഞ്ഞ വര്ഗ്ഗീയവാദിയുടേതല്ലേ?
ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും സൌദി അറേബ്യയിലെയും മറ്റും ന്യൂനപക്ഷ പീഡനങ്ങളുമായി താരതമ്യം ചെയ്താല്‍ ഇന്‍ഡ്യയിലുണ്ടെന്നു പറയുന്ന ന്യൂനപക്ഷപീഡനം എത്രയോ നിസ്സാരമാണെന്നു കാണാം. മൌദൂദി നേരിട്ടു നേതൃത്വം നല്കിയ പാകിസ്ഥാനിലെ അഹമ്മദിയ്യാ വേട്ട ഗൂജറാത്തില്‍ നടന്നതിനേക്കാള്‍ ഭീകരമായിരുന്നു. ഒരു അഹമ്മദിയ്യാ മതക്കാരനു തന്റെ വിശ്വാസമനുസരിച്ചു ജീവിക്കാനുള്ള യാതൊരു സ്വാതന്ത്ര്യവും പാക്ഭരണകൂടം നല്‍കുന്നില്ല. മകളുടെ വിവാഹക്ഷണക്കത്തില്‍ `ബിസ്മി` അച്ചടിച്ചതിന് മന്നു കൊല്ലം കഠിനതടവനുഭവിക്കേണ്ടി വന്ന ഒരു അഹ്മദിയാ മുസ്ലിമിന്റെ കഥ പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു. ബാങ്കു വിളിക്കാനോ നിസ്കരിക്കാനോ സലാം ചൊല്ലാനോ പോലും ഈ വിഭാഗത്തിനവകാശമില്ല പാകിസ്ഥാനില്‍ ! ഒരു ക്രിസ്ത്യന്‍ ബാലന് കരിക്കട്ടകൊണ്ട് മതിലില്‍ ഒരു മനുഷ്യന്റെ ചിത്രം വരച്ച് മുഹമ്മദ് എന്നെഴുതിയതിന് 14 വയസ്സുള്ള ആ കുട്ടിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചത് പാക് കോടതിയാണ്. സൌദി അറേബ്യയില്‍ കഴിഞ്ഞ മാസം നടന്ന ഒരു സംഭവം വായിച്ചില്ലേ? മലയാളിയായ ഒരു ഹിന്ദു യുവാവ് തന്റെ ഭാര്യ പ്രസവിച്ചതറിഞ്ഞ് കാറില്‍ അങ്ങോട്ടു പോകവെ അബദ്ധത്തില്‍ വഴി മാറി മക്കയുടെ അതിരു ലംഘിച്ചു വണ്ടിയോടിച്ചു . അയാളെ പോലീസ് പിടിച്ചു ജയിലിലിട്ടു. വയലാര്‍ രവിയും ഇ അഹമ്മദും മറ്റും ഇടപെട്ടില്ലായിരുന്നെങ്കില്‍ അവിടെത്തെ നിയമമനുസ്രിച്ച് ആ പാവം വധശിക്ഷക്കു വിധേയമായേനെ! മതത്തിന്റെ പേരില്‍ ഇക്കാലത്തും നടക്കുന്ന ഇത്തരം ഹീനമായ മനുഷ്യാവകാശലംഘനങ്ങള്‍ ഒന്നും കണ്ടില്ലെന്നു നടിക്കുന്നവരാണ് മതേതരനാട്ടിലെ മതവിമര്‍ശനങ്ങള്‍ പോലും പീഡനമാണെന്നു പരാതിപ്പെടുന്നത്.
Subscribe to:
Post Comments (Atom)
21 comments:
മക്കയുടെ അതിര് ലംഘിച്ചാല്‍ വധശിക്ഷ എന്നതിനെപ്പറ്റി പണ്ട് ബ്ലോഗില്‍ ഒരു സംവാദം നടന്നിരുന്നു. ഇവിടെയും ഇവിടെയും അതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ കാണാം. ആ സംവാദത്തിന്റെ തുടക്കമായ ബ്ലോഗ് പോസ്റ്റ് ഇപ്പോഴില്ല.
മുസ്ലീം അല്ലാത്ത ഒരാള്‍ മക്കയുടെ അതിര് ലംഘിച്ച് അകത്ത് കടന്നാല്‍ അയാള്‍ക്ക് വധശിക്ഷ തന്നെയാണോ അവിടുത്തെ നിയമം?
അഭിനന്ദനങ്ങള്‍ ജബ്ബാര്‍ മാഷേ ... ! താങ്കളെക്കുറിച്ച് ഞാന്‍ അഭിമാനം കൊള്ളുന്നു !! താങ്കളുടെ ബ്ലോഗ് വായിക്കാന്‍ കഴിയുന്നത് ഒരു സുകൃതമായി കരുതുന്നു !!!
same as KPGs message.my signature too here.
jabbar maashey.. seen your comment in my site. 'am not located in UAE. I dont have much friends in middle east too. so I could not answer your question too. sorry for the late reply.
കൊള്ളാം നന്നായി ജബ്ബാര്‍ മാഷെ..
പുതുവല്സരാശംസകള്
sooppy said...
mr. riz,
while staying in arab countries, dnt speak or write like these.. here writing or publishing or speaking against islam or prophet is against law.. u must delete the words...
otherwise it will do problems against u...
അറബ് നാട്ടിലെ ജനാധിപത്യ സ്വാതന്ത്ര്യത്തിന് ഇതാ ഒരു ദൃഷ്ടാന്തം!
ജബ്ബാര്‍ മാഷ് വീണ്ടും വീണ്ടും താനാരാണെന്ന് കൂടുതല്‍ വ്യക്തമാക്കുന്നതരത്തിലുള്ള കമന്റുകള്‍ നടത്തികൊണ്ടിരിക്കുന്നു. അരുന്ധതി റോയിയും,ടീസ്റ്റാ
സെറ്റില്‍വാദും, നന്ദിത ഹസ്കറും, വിടി യും ഒന്നും അനീതിക്കെതിരെ പോരാടിയപ്പോള്‍ പ്രതി വര്‍ഗ്ഗീയതയെ പ്രോത്സഹിപ്പിക്കാനും ന്യായീകരണങ്ങള്‍
നല്‍കാനും ശ്രമിച്ചവരല്ല. അവരാരും തന്നെ പൊതുവായ ഹിന്ദു വികാരത്തെയോ അവരുടെ വേദങ്ങളും ഇതിഹാസങ്ങളും ചൂണ്ടിക്കാട്ടി ഇവരെല്ലാവരും
പിന്തുടരുന്നത് മഹാഭാരത യുദ്ധത്തെയും, രാവണ യുദ്ധതത്തെയുമാണെന്ന് പറഞ്ഞ് ഹിന്ദു വികാരത്തെ മൊത്തമായി ആക്ഷേപിക്കുകയോ, ഒരു തരം
വര്ഗ്ഗീയതക്കുംപ്രോത്സാഹനം നല്കിയവരോ അല്ല. എന്നാല്‍ തസ് ലീമയും താങ്കളും അക്കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ് എന്ന് തസ്ലീമയുടെ നോവലും
പിന്നെ അവരുടെ സംസാരങ്ങളും,താങ്കളുടെ കമന്റുകളും മനസ്സിലാക്കിയാല്‍ യാഥാര്‍ത്ഥ്യ ബോധമുള്ള ഏതൊരാള്‍ക്കും ഗ്രഹിക്കാവുന്നതേയുള്ളൂ. നോവല്‍ ഒരു
വാര്‍ത്തയല്ല. അതില്‍ അവര്‍ക്ക് തോന്നിയതെന്തും എഴുതാം അതിലെ കാര്യങ്ങളെ തെളിവായി അവതരിപ്പിക്കുന്നത് ഒരു യുക്തിയുമില്ലാത്തവര്ക്കേ കഴിയൂ.
താങ്കള്‍ ഈ കമന്റുകള്‍ എഴുതുന്നതിലും മെച്ചമാവില്ലല്ലോ അവരുടെ നോവല്‍.
ഭഗല്പൂരിലും, മീററ്റിലും, ഗുജറാത്തിലും ഒക്കെ കലാപത്തിനിരയാക്കപ്പെട്ടത് അവിടെ ജനിച്ച് വളര്‍ന്ന സ്വന്തം ദേശക്കാരായ ഒരു ജനതയാണ്. സൌദിയില്‍
ഞാന്‍ മനസ്സിലാക്കിയേടത്തോളാം ഏകദേശം നൂറ് ശതമാനത്തോളം മുസ് ലീങ്ങളാണ്. ഓരോ രജ്യത്തും അവരവരുടെതായ നിയമങ്ങളുണ്ട്. പിന്നെ അവിട
പ്രവാസികളായ ആളുകള്‍ ജോലിയന്വേഷിച്ച് അങ്ങോട്ട് പോയവരാണ്. അവര്‍ക്ക് എപ്പോഴും തിരിച്ച് സ്വന്തം ദേശത്തേക്ക് വരാനുള്ള സ്വാതന്ത്രിയവുമുണ്ട്.
എന്നാല്‍ സ്വന്തം നാട്ടില്‍ അഭയാര്ഥികളാവാന് വിധിക്കപ്പെട്ട ഒരു ജനത അവരെങ്ങോട്ടാണ് പോവുക?
പിന്നെ സൌദിയിലെ നിയമം; അത് ലംഘിച്ചവരുടെ മതം ഒന്നും അവിടെ സാധാരണ നോക്കാറില്ല. ഏറ്റവും കൂടുതല്‍ മയക്ക് മരുന്ന് കേസുകളില്‍ അവിടെ
കൊലക്ക് വിധിക്കപ്പെട്ടവര്‍ പാക്കിസ്താന്കാരാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. കാര്‍ഡ് സിസ്റ്റമാണ് മറ്റൊരു വിമര്‍ശനം. നമസ്കാരത്തിന്റെ സമയത്ത് കടകള്‍
തുറക്കരുത് എന്നതും മുസ് ലീങ്ങളായ ആളുകള്‍ നമസ്കരിക്കണം എന്നതും അവിടെ നിയമാമാണെന്ന് തോന്നുന്നു. അതിനാല്‍ മുസ് ലീങ്ങളല്ലാത്ത സഹോദരന്മാര്
അത്തരം ചെക്കിംഗുകളില്‍ നിന്നൊഴിവാക്കാന്‍ വേണ്ടിയാണ് അത്തരം ഒരു കാര്‍ഡ് സിസ്റ്റം. അല്ലാതെ മുസ് ലീങ്ങള് അല്ലാത്തവരെ പീഡിപ്പിക്കാന്വേണ്ടിയല്ല.
ചില പോലീസുകാര്‍ വിവരം കെട്ടവര്‍ എവിടത്തെ പോലെ അവിടെയും ഉണ്ട് എന്നത് ഒരു ദു:ഖ സത്യമാണ്. എന്നാല്‍ അതിനെ സാമാന്യവത്കരിച്ച്
മുതലെടുക്കാന്‍ ശ്രമിക്കുന്ന തമ്മിലടിപ്പിക്കല്‍ വിദ്ധക്തന്മാരെ നാം തിരിച്ചറിയാതിരിക്കരുത്.
പിന്നെ മക്കയിലേക്കും മദീനയിലേക്കും മുസ് ലീങ്ങളല്ലാത്തവര്ക്ക് പ്രവേശനം ഇല്ലെന്നുള്ളത് ആ രാജ്യത്തിലെ ഒരു നിയമമാണ്. അത് ലംഘിച്ചാല്‍
തൂക്കിക്കൊല്ലുന്നനിയമൊന്നും അവിടെ ഒരിക്കലും ഇല്ല.ഉണ്ടെങ്കില്‍ ജബ്ബാര്‍ മാഷക്ക് തെളിവുമായി വരാം. കുട്ടിയെ കാണാന്‍ പോയി എന്ന് പറയുന്ന ആളെ
പിടിച്ച സംഭവം എന്തെന്നതും അതിന് വാര്‍ത്താമാധ്യങ്ങളില്‍ വന്ന തിരുത്തും അറിയാത്തവരല്ല നാമാരും. പിന്നെ അത് പൊക്കിപ്പിടിച്ച് വര്‍ഗ്ഗീയമായി
മുതലെടുപ്പ് നടത്തുന്നതിലുള്ള ചേതോവികാരം നാം തിരിച്ചറിയേണ്ടതുണ്ട്.
ഇവരുടെ യഥാര്‍ത്ഥ സ്വഭാവമെന്തെന്ന് ജബ്ബാര്‍ മാഷ് തന്നെ വിവരിക്കുന്നുണ്ട്. പ്രസംഗിക്കാന്‍ പോകുമ്പോള്‍ മതങ്ങളെ കുറിച്ച് ഇവര്‍ക്ക് തോന്നിയത് വിളിച്ച്
പറയുക. സ്വാഭാവികമായും ആ മതത്തിലെ വൈകാരികമായ ആളുകളെ അത് ഉത്തേജിപ്പിക്കും. അപ്പോള്‍ മറ്റു മതത്തിന്റെ ആള്‍ക്കാര്‍ക്ക് ഇവര്‍ പറയുന്നത്
ഇഷ്ട്മായതിനാല് അവര്‍ ഇവരെ സഹായിക്കാനെത്തും. അപ്പോള്‍ പിന്നെ ഏറ്റുമുട്ടല്‍ മതങ്ങളുടെ ആള്ക്കാര് തമ്മില്‍ ആയിക്കൊള്ളും. അപ്പോഴേക്കും ഇവര്‍
രക്ഷപ്പെടും. ഒരു പ്രദേശത്തെ സഹൃദത്തോടെ കഴിഞ്ഞിരുന്ന ജനങ്ങളെ ഇവര്‍ എങ്ങനെയാണ് തമ്മില്‍ തല്ലിച്ച് അകറ്റുന്നത് എന്ന് എല്ലാവര്ക്കും
മനസ്സിലാക്കിയിക്കാണുമെന്ന് വിശ്വസിക്കട്ടെ.
പ്രിയ സഹോദരന്മാരെ നമ്മള് വിത്യസ്ത മതക്കാരായിരിക്കാം. എല്ലാവര്ക്കും ഒരിക്കലും ഒരേ അഭിപ്രായമുള്ളവരായിരിക്കാന് കഴിഞ്ഞെന്ന് വരില്ല.
ഇത്തരക്കാര്‍ നമ്മളുടെ വൈകാരികതയെ ചൂഷണം ചെയ്ത് നമ്മെ തമ്മിലടിപ്പിക്കാന്‍ വേണ്ടി ഉള്ളതും ഇല്ലാത്തതുമായ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച്
നമ്മളെ ഇളക്കുമ്പോള്‍ നമ്മള് ക്ഷമിക്കുകയും അര്‍ഹിക്കുന്ന അവഗണനയോടെ അത് തള്ളിക്കള്യുകയും ചെയ്യുക.നമ്മള് വിത്യസ്ത മതക്കാരും വീക്ഷണക്കാരും
ഉള്ള നാട്ടില്‍ പരസ്പരം കൊണ്ടും കൊടുത്തും ജീവിക്കേണ്ടവരാണ്. വിത്യസ്തമായ വീക്ഷണങ്ങള്‍ നമ്മള് സഹിഷ്ണുതയോടെ വീക്ഷിക്കുകയും വിമര്‍ശകരുടെ
ഭാഗത്ത് നിന്ന് പഠിക്കുന്നതിന് മുമ്പ് പരസ്പരം അടുത്തറിയാനും ശ്രമിച്ചുകൊണ്ടിരിക്കുക. പരസ്പരം സംശയങ്ങള്‍ വെച്ച് പുലര്‍ത്താതിരിക്കുകയും
അന്യന്റെതിനെ ആദരികക്കാന് കഴിഞ്ഞില്ലെങ്കിലും നിന്ദിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. നമ്മള് ഒരേ ജനതയാണ്. നമ്മളില്‍ അഭിപ്രായങ്ങളില്‍ മാത്രമേ
വൈജാത്യമുള്ളൂ. പ്രകൃതി പരമായി നാമെല്ലാം ഒരേ തരക്കാരാണെന്ന സത്യം നാം ഉള്‍ക്കൊള്ളുക.
ജബ്ബാര്‍ മാഷെ പോലുള്ളവര്‍ അവരുടെ യുക്തിപയോഗിച്ച് സ്വന്തം ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി മറ്റുള്ളവരെ കുറിച്ച് ഊതിപ്പെരുപ്പിച്ച നുണകള്‍ പറഞ്ഞ്
മനുഷ്യനെ മനുഷ്യനായി കാണാലല്ലശ്രമിക്കുന്നത്. മറിച്ച് അവരെ തമ്മിലടിപ്പിച്ച് അതില്‍ ആനന്ദം കണ്ടെത്താനാണെന്ന് ഈ ബ്ലോഗിലും വലിയ തെളിവുകള്‍ വേണോ എന്റെ കെ പി സുകുമാരന്‍ സാറെ?
പ്രിയ സഹോദരന്മാരെ
"സ്വന്തം ജീവന് ബലി നല്കാന് ഒരുങ്ങിക്കൊണ്ട്, വേദനയും പീഡനവും അനുഭവിക്കുന്ന മനുഷ്യര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന മനുഷ്യസ്നേഹികളെ, അവര്‍ തങ്ങളുടെ മതം വിശ്വസിക്കുന്നില്ല എന്ന ഒറ്റക്കാരണത്താല്‍ ,“മുതലെടുപ്പുകാരും” സ്വാര്‍ഥരുമായി ചിത്രീകരിക്കുന്നവരെ എന്തു പേരിട്ടാണു വിളിക്കേണ്ടതെന്നറിയില്ല."
ഇവര്‍ മനുഷ്യര്‍ക്ക് വേണ്ടി ശബ്ദമുയര്ത്തുന്നവരല്ല. മനുഷ്യര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്തന്നെയാണ് ഇപ്പോള്‍ കൂടുതല്‍ ഉറച്ച് വിശ്വസിക്കുന്നു. ഇവര്‍ക്ക് ഏറ്റവും നല്ല മരുന്നു അവഗണയാണ്. ആരെങ്കിലും ഇവരുടെ അടുത്തൂടെ നോക്കിയാല്‍ മതി അപ്പോഴെക്കും ഇവര്‍ എന്നെ കൊല്ലാന്‍ വരുന്നൂ എന്ന് വിളിച്ച് പറയും. എന്നിട്ട് ഞങ്ങള്‍ മനുഷ്യര്‍ക്ക് വേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കെ എന്തൊക്കേ പീഡനങ്ങളാണെന്ന് പറയും. ഇതാണിവരുടെ പ്രധാന മാര്‍ക്കറ്റിം തന്ത്രം. മുയലിന്റെ തലയില്‍ ചക്ക വീണപോലെ ‘ആകാശം വീണെ ഓടിക്കോ‘ എന്ന് വിളിച്ചു കൂവാന്‍ കുറച്ച് ഓശാനക്കാരും. മതത്തില്‍ വിശ്വസിക്കുന്നവരെ മനുഷ്യരായി ഇവരെ പോലുള്ളവര്‍ക്ക് കാണാന്‍ കഴിയില്ല എന്നുള്ളത് ഒരു സത്യമാണ്.
ഇവരോട് സംവദിച്ചാല്‍ അതും ചിലപ്പോള്‍ ഇവര്‍ അനവസരത്തില്‍ മുതലെടുക്കാന്‍ സാധ്യത കൂടുതലാണ്.
അതിനാല്‍ അവഗണനയാണ് ഇവര്‍ക്ക് ഏറ്റവും നല്ല മരുന്ന് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആര്‍ക്കെങ്കിലും എന്നോടായി വല്ലതും ചോദിക്കാനുണ്ടെങ്കില്‍ ഞാന്‍ ഇവിടെ കാണും
എല്ലാവര്ക്കും എന്റെ പുതുവത്സരാശംസകള്‍!
മതത്തില്‍ വിശ്വസിക്കുന്നവരെ മനുഷ്യരായി ഇവരെ പോലുള്ളവര്‍ക്ക് കാണാന്‍ കഴിയില്ല എന്നുള്ളത് ഒരു സത്യമാണ് എന്ന സലാഹുദ്ധീന്റെ പ്രസ്ഥാവന മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അസത്യവും ദൌര്ഭാഗ്യകരവുമാണ് . ജബ്ബാര്‍ മാഷെപ്പോലെയുള്ളവര്‍ ഞാനും കൂടിത്തന്നെ സര്‍വ്വ മനുഷ്യരെയും മനുഷ്യരായി മാത്രം കാണുന്നു എന്നതാണ് സത്യം . അത് കൊണ്ടാണ് ഇങ്ങിനെ ചില അപ്രിയ സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറയേണ്ടിവരുന്നത് . ഇത് എന്ത് കൊണ്ടാണ് സലാഹുദ്ധീന്‍ മനസ്സിലാകാത്തത് എന്ന് എനിക്കത്ഭുതം തോന്നുന്നു . മതം മുഖേന സലാഹുദ്ധീന്‍ എന്തെങ്കിലും ഭൌതികനേട്ടങ്ങള്‍ ലഭിക്കുന്നതായി തോന്നുന്നില്ല . പിന്നെയുള്ളത് നിഷ്കളങ്കമായ മതവിശ്വാസമായിരിക്കാം . എനിക്ക് സലാഹുദ്ധീന്റെ പല കമന്റുകളും വായിക്കുമ്പോള്‍ അങ്ങിനെ തോന്നിയിട്ടുണ്ട് . ഒരു പക്ഷെ ആ നിഷ്കളങ്കത അല്ലെങ്കില്‍ ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന മട്ടിലുള്ള ആ ശുദ്ധതയായിരിക്കാം സലാഹുദ്ധീനെപ്പോലെ അനേകം പേരെ മതത്തോട് അടുപ്പിച്ച് നിര്‍ത്തുന്ന മന:ശാസ്ത്രം . സലാഹുദ്ധീനേ ഞങ്ങള്‍ക്ക് മനുഷ്യനാണ് പ്രശ്നം . ഏത് മതം ഏത് ജാതി ഏത് രാജ്യക്കാരന് എന്ന് നോകിയിട്ടല്ല ഞങ്ങള്‍ മനുഷ്യനെ വിലയിരുത്തുന്നത് . ഈ ലോകത്ത് എവിടെയായാലും ജനിച്ച , ജീവിയ്ക്കുന്ന മനുഷ്യനെ മനുഷ്യനെന്ന ഒറ്റക്കാരണത്താല്‍ ഞങ്ങള്‍ സ്നേഹിക്കുന്നു . അതെന്താണ് സലാഹുദ്ധീന്‍ മനസ്സിലാകാത്തത് . സലാഹുദ്ധീന്‍ വിശ്വസിക്കുന്ന പോലെ വിശ്വസിക്കാഞ്ഞിട്ട് അല്ലേ ? അത് കൊണ്ട് ജബ്ബാര്‍ മാഷെ വിരോധിയായി കാണുന്നു . ജബ്ബാര്‍ മാഷ് പറയുന്നത് സത്യമാണെന്ന് എന്നെപ്പോലെയുള്ളവര്‍ തിരിച്ചറിയുന്നു . നരേന്ദ്രമോഡിയെപ്പോലെയുള്ളവര് പറയുന്നത് മുതലെടുപ്പാണെന്നും , ജബ്ബാര്‍ മാഷ് ജീവന് പണയപ്പെടുത്തിയിട്ടാണ് മനുഷ്യസ്നേഹത്താല്‍ പ്രചോദിതനായി സത്യം പറയുന്നത് എന്ന് മനസ്സിലാക്കി അദ്ദേഹത്തെ ആരാധിക്കുന്നവര്‍ ഓശാനക്കാര്‍ അല്ലേ ? കഷ്ടം സലാഹുദ്ധീനേ എന്ന് പറയാനേ നിര്‍വാഹമുള്ളൂ !!
പിന്നെ സൌദിയിലെ നിയമം; അത് ലംഘിച്ചവരുടെ മതം ഒന്നും അവിടെ സാധാരണ നോക്കാറില്ല.
പിന്നെ മക്കയിലേക്കും മദീനയിലേക്കും മുസ് ലീങ്ങളല്ലാത്തവര്ക്ക് പ്രവേശനം ഇല്ലെന്നുള്ളത് ആ രാജ്യത്തിലെ ഒരു നിയമമാണ്.
ഇത് ഖുര്‍ ആന്‍ പോലായല്ലോ സലാഹുദ്ദീനേ! നിയമം തന്നെ മതം നോക്കിയാകുമ്പോള്‍ മതം നോക്കാതെ നടപടിയേടുക്കുന്നതെങ്ങനെ?
സെറ്റില്‍വാദും, നന്ദിത ഹസ്കറും, വിടി യും ഒന്നും അനീതിക്കെതിരെ പോരാടിയപ്പോള്‍ പ്രതി വര്‍ഗ്ഗീയതയെ പ്രോത്സഹിപ്പിക്കാനും ന്യായീകരണങ്ങള്‍
നല്‍കാനും ശ്രമിച്ചവരല്ല.
വി ടി യോടൊപ്പം കെടി യുമുണ്ടായിരുന്നല്ലോ സലാഹുദ്ദീനേ! അദ്ദേഹത്തെ മനുഷ്യസ്നേഹികളുടെ കൂട്ടത്തില്‍ പെടുത്താന്‍ പറ്റില്ല അല്ലേ? അദ്ദേഹം മുസ്ലിം സമുദായത്തിലെ അനാചാരങ്ങള്‍ നാടകത്തിലാവിഷ്കരിച്ച് “വികാരം മുറിപ്പെടുത്തി തമ്മിലടിപ്പിച്ച് രസിച്ച് മുതലെടുപ്പ് നടത്തി....”!
നമസ്കാരത്തിന്റെ സമയത്ത് കടകള്‍
തുറക്കരുത് എന്നതും മുസ് ലീങ്ങളായ ആളുകള്‍ നമസ്കരിക്കണം എന്നതും അവിടെ നിയമാമാണെന്ന് തോന്നുന്നു.
ഒരു രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ദിവസവും അഞ്ചു നേരം പോലീസ് ലാത്തി വീശി പള്ളിയിലേക്കു നിസ്കരിക്കാന്‍ ആട്ടിത്തെളിക്കുന്ന അവസ്ഥ!
ഒന്നാലോചിച്ചു നോക്കൂ!!
ഒരു ദൈവത്തിന്റെ നിലവാരം എത്ര ശോചനീയം!!!
ഇന്‍ഡ്യയില്‍ ജനിച്ചത് മഹാഭാഗ്യം എന്നു തോന്നുന്നു!
സലാഹുദ്ദീന് said... പിന്നെ അവരുടെ സംസാരങ്ങളും,താങ്കളുടെ കമന്റുകളും മനസ്സിലാക്കിയാല്‍ യാഥാര്‍ത്ഥ്യ ബോധമുള്ള ഏതൊരാള്‍ക്കും ഗ്രഹിക്കാവുന്നതേയുള്ളൂ. നോവല്‍ ഒരു വാര്‍ത്തയല്ല. അതില്‍ അവര്‍ക്ക് തോന്നിയതെന്തും എഴുതാം അതിലെ കാര്യങ്ങളെ തെളിവായി അവതരിപ്പിക്കുന്നത് ഒരു യുക്തിയുമില്ലാത്തവര്ക്കേ കഴിയൂ.
ആരെങ്കിലും ഇവരുടെ അടുത്തൂടെ നോക്കിയാല്‍ മതി അപ്പോഴെക്കും ഇവര്‍ എന്നെ കൊല്ലാന്‍ വരുന്നൂ എന്ന് വിളിച്ച് പറയും. സലാഹുധീനെ, ദയവായി ആടിനെ പട്ടിയായി കാണുന്ന താങ്കളുടെ രീതി മറ്റുള്ളവരിലേക്ക് പകരാതിരിക്കുക. സൌദി അറേബ്യയിലെ നീതിയും ന്യായവുമൊന്നും താങ്കള്‍ വിശദീകരിക്കല്ലെ. കണ്ട താനവിടെ നില് കേട്ട ഞാന്‍ കാര്യങ്ങള്‍ പറയാം എന്ന രീതി ആദ്യം ഉപേക്ഷിക്കുക(താങ്കളെപ്പോലുള്ള മതവാദികള്‍ക്ക് അതിനു കഴിയില്ലെന്നറിയാം) അപകടത്തില്‍ ഹിന്ദുവാണ് മരിച്ചതെങ്കില്‍ വെറും 6000റിയാലിന്(അതെ ആരായിരം) നഷ്ട്പരിഹാരവുമ്, ക്രിസ്റ്റ്യന്‍ 50,000, മുസ്ലിമാണെങ്കില് 1ലക്ഷവും മാനുഷികം തന്നെ അല്ലെ..? ഒട്ടകം തട്ടിപ്പൊയാ കൊടുക്കനം 1ലക്ഷമ്...!!! താങ്കള്‍ക്കും താങ്കളെപ്പോലുള്ളവറ്ക്കും, മാത്രം അതുള്‍ക്കൊള്ളാനാവും. 1400കൊല്ലം കുറാന് വായിച്ച സൌദികള്‍ ഇതു വരെ നന്നായില്ല എന്നിട്ടാണൊ താങ്കള്‍ മറ്റുള്ളവരുടെ പിറകെ നടക്കുന്നത്?ലോകത്തിലേകും വിവരം കെട്ട, മറ്റുള്ളവരോടെങ്ങനെ പെരുമാറണം എന്നറിയാത്ത പിള്ളേരാണ് സൌദിപ്പിളെര്.
സലാഹുദ്ദീന് said... പിന്നെ അവരുടെ സംസാരങ്ങളും,താങ്കളുടെ കമന്റുകളും മനസ്സിലാക്കിയാല്‍ യാഥാര്‍ത്ഥ്യ ബോധമുള്ള ഏതൊരാള്‍ക്കും ഗ്രഹിക്കാവുന്നതേയുള്ളൂ. നോവല്‍ ഒരു വാര്‍ത്തയല്ല. അതില്‍ അവര്‍ക്ക് തോന്നിയതെന്തും എഴുതാം അതിലെ കാര്യങ്ങളെ തെളിവായി അവതരിപ്പിക്കുന്നത് ഒരു യുക്തിയുമില്ലാത്തവര്ക്കേ കഴിയൂ.
ആരെങ്കിലും ഇവരുടെ അടുത്തൂടെ നോക്കിയാല്‍ മതി അപ്പോഴെക്കും ഇവര്‍ എന്നെ കൊല്ലാന്‍ വരുന്നൂ എന്ന് വിളിച്ച് പറയും.തമാശിക്കല്ലെ സലഹുദീനെ, ആരെങ്കിലുംഅടുതൂടെ പോയതാണൊ, റുഷ്ദിയുടെയും, തസ്ലീമയുടെയും തലക്ക് വില പറഞ്ഞ് ഫറ്റ്വ ഇറക്കിയത്? ചേകന്നൂരിനെ കൊന്നത്? ചോരയിലാണ് ഇസ്ലാം പടുത്തത്. യുദ്ധവും അക്രമവുമല്ലാതെ എന്താണ് ഇസ്ലാം ചരിത്രം, നിങ്ങളില്ലാതെന്താക്ഘോഷം എന്ന് പറഞ്ഞ പോലെ, അക്രമമില്ലാതെന്ത് ഇസ്ലാം ചരിത്രം?
ലളിത യുക്തി മത വിശ്വാസി കളുടെ തന്ത്രം ആണ് എത്ര നിസ്സാര മായിട്ടാണ് സലാ ഹുധീന് തന്റെ വിശ്വാസത്തെ ലളിതവല്‍ക്കരിക്കുന്നത് ചരിത്രപരമായി നോക്കൂ ആരാണ് ജാനിസ്സരികള്‍ തുര്‍ക്കി സുല്‍ത്താന്‍ മറ്റു മതക്കാരുടെ കുട്ടികളെ ലെവിയായി ഇസ്ലാമിന്റെ ചാവേറുകള്‍ ആക്കാന്‍ തട്ടിയെടുത്ത് മതമൌലീക വാദി കളാക്കി വളര്‍ത്തിയത്. മാനുഷിക ബന്ധത്തിനു എന്ത് വില അല്ലെ.ഒരു ജനാതിപത്യ പരിസരത്ത് നിന്നു മതങ്ങളുടെ നന്മയെ കുറിച്ച് പറയാന്‍ എന്ത് സുഖം അല്ലെ എല്ലാവിധ മനുഷയാവകാശങ്ങളെയും ഹനിക്കുന്ന മതഭരണം നമുക്കാര്‍ക്കും പരിജയമില്ലല്ലോ ചരിത്രബോധം ആളുകള്‍ക്ക് കുറഞ്ഞു വരുന്നത് സലാ ഹുധീനെ പോലുള്ളവര്‍ക്ക് വളരെ ഗുനമുണ്ടാക്കുന്നു .........തഥാഗതന്
ഇസ്ലാമിന്റെ സമ്പത്ഘടന കെട്ടിപ്പടുത്തതെങ്ങിനെ?
ഖുര്‍ ആന്‍ ബ്ലോഗിലെ ഈ കുറിപ്പ് വായിച്ചു നോക്കൂ!
അഭിനന്ദനങ്ങള്‍ ജബ്ബാര്‍ മാഷേ ... !!!!
മതങ്ങള്‍ വളര്‍ത്തുന്നു മനുഷ്യര്‍ പിശാചാകുന്നു മാഷെ..
മനുഷ്യന് മറക്കുന്നു പലതും നേട്ടങ്ങളുടെ പട്ടികയിലേയ്ക്കുള്ള കുതിച്ചുചാട്ടം ആയി മനുഷ്യന് മാറുന്നു അവിടെ പലതും ഹോമിക്കപ്പെടുന്നൂ.
‘മരണം ഒരു നിമിഷം വന്നു ചേരുന്നതല്ലല്ലൊ മാഷെ . ജീവിച്ചു കൊണ്ടിരിക്കുന്ന ഓരോ നിമിഷങ്ങളിലുമാണ് മനുഷ്യന് മരിച്ചു കൊണ്ടിരിക്കുന്നത്. ലോകത്തിനു വെളിച്ചം നല്കുന്ന സൂര്യതേജസിനു പോലും ഒരു പകല്‍ മാത്രമാണ് ആയുസ്. നമുക്ക് ലഭിച്ചിരിക്കുന്ന ഈ അല്പായുസായ ജീവിതം എങ്ങനെ നന്നായി ജീവിക്കാം,
മനുഷ്യന് മഹായഞ്ജത്തിന്റെകൈലാസം കയറുമ്പോഴും അവന്റെയുള്ളില്‍ ഉത്തരമില്ലാതെ മുഴങ്ങുന്നു പലചോദ്യങ്ങളും എന്നാല്‍ അതിനൊന്നും മറുപടി നല്കാന് മനുഷ്യനു പറ്റുനില്ലാ..
മുസല്‍മാനെ.......................................
നമ്മുടെ വീടിനു മുന്നിലൂടെ ഒരു നധി ഒഴുകുന്നു എങ്കില്‍ ആ നധിയില് അഞ്ച്നേരം മുങ്ങിക്കുളിച്ചാല്‍ നമ്മുടെ മേനിയഴക് തിരിച്ചുകിട്ടുമായിരിക്കും പക്ഷെ നമ്മുടെ ഹൃദയം കളങ്കമായിരിക്കും പക്ഷെ നീ അഞ്ച്നേരം നമസ്കരിക്കൂ നിന്റെ ശരീരത്തിനേക്കാള്‍ നിന്റെ ഹൃദയം നിഷ്ക്കളങ്കമാകും മാഷിന്റെ ബ്ലോഗ് വായിക്കാന്‍ പറ്റിയത് നല്ലൊരു കാര്യമായി ഞാന്‍ കരുതുന്നു സസ്നേഹം സജി.!!
ദൈവം ഉണ്ടെന്നു പറഞ്ഞവര്‍ ഒക്കെ അതിന് തെളിവായി കെട്ട് കഥകളാണ് പറഞ്ഞത് അതൊന്നും വിശ്വസിക്കാന്‍ കഴിയില്ല സമൂഹത്തിലെ പല അനീതികളും ദൈവം രൂപകല്പന ചെയ്തതാണ് എന്ന് വിശ്വാസികളുടെ വാക്കുകള്‍ സാക്ഷി . സ്വര്‍ഗ്ഗം ഇന്നു നിരോധി ക്കപെട്ട പല അധാര്‍മിക പ്രവര്‍ത്തികളും ആസ്വധിക്കാവുന്ന റിസോട്ടും തൃപ്തി കരമായ ഉത്തരം ആര്‍ക്കുമില്ല ദൈവം ഒരു വലിയ നുണയാണ് ചിലര്‍ക്ക് വരുമാനവും ......തഥാഗതന്
jabbar masheey
nice.go head
modern islam now born in dubai
i hope its develop fast
they change culture!!!
god can be discovered through ourself. think about our eyes . it is a complex one . cornea,blind spot,lens,ciliary muscles,iris,pupil etc are parts of our eye . if any part is defectice, the whole eye is defective. so think,use your sense,use your buddi,and think would these happen by the accidence of any natural process?the sensed mainds will say,nooooooooooo....it is designed by a intelligent designer. that is the god almighty, the single god ..allah.
this is one of the main proof of existence of allah.
when u study biology and genetics in detail , surely u will know that , the origin of life can't be from accidence of evolution.
my dear jabbar, please come back to islam.else there is hell waiting for you.
about evolution i reccomend to read the book "new research demolishes evolution" written by harun yahya which is available in net.
Post a Comment