Tuesday, September 18, 2007

വിശ്വാസവും സന്മാര്‍ഗവും

ദൈവഭയവും പരലോകവിശ്വാസവുമാണ് മനുഷ്യനെ സന്മാര്‍ഗ്ഗജീവിതത്തിനു പ്രേരിപ്പിക്കുന്നത് എന്ന മിഥ്യാധാരണ പരത്താന്‍ മതവക്താക്കള്‍ എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്. നമ്മുടെ ബ്ലോഗ് സുഹ്ര്ത്തുക്കളില്‍ ചിലരും ഈ വാദം ഉന്നയിക്കാന്‍ ശ്രമിച്ചു കാണുന്നു.
സാമൂഹ്യരംഗത്തെ പഠനങ്ങളും അനുഭവങ്ങളും തെളിയിക്കുന്നത് വിശ്വാസവും ഭക്തിയും കൂടുന്നതനുസരിച്ച് സാമൂഹ്യബോധവും സന്മാര്‍ഗചിന്തയും കുറയുന്നു എന്നാണ്‍. വിശ്വാസത്തിന്റെ തീവ്രത, ഭക്തിയും ഭ്രാന്തും വര്‍ധിപ്പിക്കുമെന്നല്ലാതെ നീതിബോധത്തെ അതുത്തേജിപ്പിക്കുന്നില്ല. കേരളത്തിലെ അനുഭവംതന്നെ ഇതിനു ദ്രഷ്ടാന്തമാണ്. മതപഠനവും ഉല്‍ബോധനവും വര്‍ധിത തോതില്‍ നടക്കുന്ന സമുദായങ്ങളില്‍നിന്നാണു കുറ്റവാളികളേറെയും വരുന്നത്. മതപഠനമെന്ന ഏര്‍പ്പടു തന്നെയില്ലത്ത സമുദായം താരതമ്യേന ഉയര്‍ന്ന നീതിബോധവും സന്മാര്‍ഗവും പുലര്‍ത്തുന്നുമുണ്ട്. ഇതിന്റെ മനശ്ശാസ്ത്രം പഠനവിധേയമാക്കേണ്ടതാണ്‍.

പൌരബോധമുള്ള മനുഷ്യര്‍ തെറ്റുകളില്‍നിന്നകന്നു നില്‍ക്കുന്നതും സദ് വ്ര്ത്തികളില്‍ വ്യാപ്ര്തരാകുന്നതും പരലോകശിക്ഷ ഭയന്നിട്ടോ സ്വര്‍ഗ്ഗത്തിലെ `ഭോഗങ്ങളി`ല്‍ കണ്ണുവച്ചിട്ടോ അല്ല. പരദ്രോഹം തനിക്കു തന്നെ വിനയാകുമെന്നും സ്നേഹവും നന്മയും പങ്കിട്ടുള്ള ജീവിതം കൂടുതല്‍ ആനന്ദപ്രദമാകുമെന്നും അനുഭവങ്ങളില്‍നിന്നു തന്നെ വിവേചിച്ചറിയാന്‍ മനുഷ്യനു കഴിവുണ്ട്. സ്നേഹം, ദയ ,കാരുണ്യം, സഹകരണമനോഭാവം തുടങ്ങിയ സല്‍ഗുണങ്ങള്‍ വിശ്വാസത്തില്‍നിന്നുണ്ടായതല്ല.ജന്മസിദ്ധമായിത്തന്നെ മനുഷ്യരിലും കുറെയൊക്കെ ഇതര ജീവികളിലും ഇത്തരം സദ് വികാരങ്ങള്‍ കാണപ്പെടുന്നു. സാമൂഹ്യ ജീവിത വ്യവഹാരങ്ങളില്‍നിന്നുള്ള അനുഭവപാഠങ്ങളും സഹജമായ ജന്മവാസനകളും ചേര്‍ന്ന് ക്രമത്തില്‍ വികസിച്ചു വന്നതാണ് മനുഷ്യരിലെ സദാചാരസങ്കല്‍പ്പങ്ങളെല്ലം.

വിശ്വാസവും ഭക്തിയും മനുഷ്യനെ ദൈവത്തിലേക്ക് അടുപ്പിക്കുകയും സഹജീവിയില്‍നിന്ന് അകറ്റുകയും ചെയ്യുന്നതിനാലാണ് വിശ്വാസികളില്‍ സാമൂഹ്യ നീതിബോധം കുറഞ്ഞു കാണപ്പെടുന്നത്. ദൈവത്തിനു വേണ്ടതെല്ലാം[മുഖസ്തുതിയും കൈക്കൂലിയും ബലിയും മറ്റും] മുറ തെറ്റാതെ വിശ്വാസി നല്‍കുന്നു. സഹജീവികളായ മനുഷ്യരോട് ചെയ്യുന്ന കുറ്റങ്ങളെ ഭക്തികൊണ്ട് ബാലന്‍സ് ചയ്യാമെന്ന കണക്കുകൂട്ടലാണു വിശ്വാസിയെ സമൂഹത്തില്‍നിന്നകറ്റുന്നത്. ദേവാലയങ്ങളിലും ഹുണ്ഡികപ്പെട്ടികളിലും വന്‍ തോതില്‍ പണം നിക്ഷേപിക്കുന്നത് കള്ളക്കടത്തും വഞ്ചനയും നടത്തി സമ്പത്തു കുന്നു കൂട്ടുന്നവരാണ്. കുറ്റഭാരം ഇറക്കിവെക്കാനുള്ള അത്താണിയാണവര്‍ക്കു ദൈവം!

അനാഥാലയത്തില്‍നിന്നു കോടികള്‍ മോഷ്ടിക്കുന്നയാള്‍ ആണ്ടു തോറും ഹജ്ജു നിര്‍വഹിക്കുന്നതും പള്ളിയില്‍ തപസ്സിരിക്കുന്നതും പാപങ്ങള്‍ ഭക്തി കൊണ്ടു കഴുകിക്കളയാമെന്ന വിശ്വാസത്താല്‍തന്നെയാണ്.ഒരു ഹജ്ജ് കൊണ്ട് അതുവരെ ചെയ്ത പാപമെല്ലാം പൊറുക്കപ്പെടുമെന്ന വിശ്വാസം കുറ്റക്ര്ത്യങ്ങള്‍ തുടരാനുള്ള ഉള്‍പ്രേരണയായി വര്‍ത്തിക്കുന്നു. ക്ഷേത്രത്തില്‍നിന്നു വിഗ്രഹം മോഷ്ടിച്ചു കടത്തുന്നതിനിടെ തിരുവാഭരണങ്ങളില്‍നിന്ന് ഒന്നെടുത്ത് മറ്റൊരു ദൈവത്തിന്റെ ഭണ്ഡാരപ്പെട്ടിയില്‍ നിക്ഷേപിക്കുന്ന ഭക്തന്റെ (കള്ളന്റെ) മനോവ്യാപാരം വിചിത്രമല്ലേ? [ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ത്ര്ശൂരില്‍ സംഭവിച്ചതാണിത്.]

മനുഷ്യനും മനുഷ്യനും തമ്മിലുള്ള ജീവിത ബന്ധമാണു സന്മാര്‍ഗബോധത്തിന്റെ ഉല്പത്തിക്കും വികാസത്തിനും കാരണമായത്. ഗോത്രങ്ങളായി ജീവിച്ചു തുടങ്ങിയ കാലത്തു തന്നെ അതിജീവനത്തിനും നിലനില്പിനും ചില പെരുമാറ്റച്ചട്ടങ്ങള്‍ ആവശ്യമാണെന്ന് മനുഷ്യര്‍ തിരിച്ചറിഞ്ഞിരുന്നു. സാമൂഹ്യ ബന്ധങ്ങള്‍ സങ്കീര്‍ണമായതോടെ സദാചാരസംഹിതകള്‍ വികസിപ്പിക്കേണ്ടതായും വന്നു. മതവും ദൈവവും പോയാല്‍ സന്മാര്‍ഗം നശിക്കില്ലേ എന്നുല്‍ക്കണ്ഠപ്പെടുന്നവര്‍ ഒരുകാര്യം സമ്മതിക്കുന്നു; സന്മാര്‍ഗം പോയാല്‍ ജീവിതം അസാധ്യമാകും. ഈ തിരിച്ചറിവ് മനുഷ്യര്‍ക്കുണ്ടായാല്‍ പിന്നെ സന്മാര്‍ഗം വേണ്ടെന്നു വെക്കാന്‍ ആരും മുതിരുകയില്ലല്ലോ.സന്തോഷകരവും സമാധനപൂര്‍വവുമായ ജീവിതം തന്നെയല്ലേ അവിശ്വാസികളും ആഗ്റഹിക്കുന്നത്.

ഒന്നര വയസ്സുള്ള ഒരു കുട്ടിയെക്കൊണ്ട് മരുന്നു കുടിപ്പിക്കാന്‍ അമ്മ ചിലപ്പോള്‍ ബലൂണ്‍ കാട്ടി പ്രലോഭിപ്പിക്കുകയും `കോത്താമ്പി` കാട്ടി പേടിപ്പിക്കുകയും ചെയ്തെന്നു വരാം. പക്ഷെ പതിനഞ്ചു വയസ്സായ കുട്ടിക്കു മരുന്നു കൊടുക്കാന്‍ ഈ പ്രയോഗങ്ങള്‍ വേണ്ടതുണ്ടോ? സമൂഹം അതിന്റെ ശൈശവാവസ്ഥയിലായിരുന്ന കാലത്ത് അപരിഷ്ക്ര്തരായിരുന്ന ആളുകളെക്കൊണ്ട് സാമൂഹ്യ നിയമങ്ങള്‍ അനുസരിപ്പിക്കാന്‍ സ്വര്‍ഗം നരകം ദൈവം തുടങ്ങിയ കോത്താമ്പിപ്രയോഗങ്ങള്‍ വേണ്ടിവന്നിരിക്കാം. എന്നാല്‍ ഒരു പരിഷ്ക്ര്ത സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് നന്മതിന്മകള്‍ വിവേചിച്ചറിയാന്‍ പഴയ മുത്തശ്ശിക്കഥകളൊന്നും ആവശ്യമില്ല. ഇന്നു മതവിശ്വാസം തന്നെ സന്മാര്‍ഗ്ഗജീവിതത്തെ തടസ്സപ്പെടുത്താന്‍ മാത്രം ഉപകരിക്കുന്ന ഒരു തിന്മയായി മാറിയിരിക്കുന്നു എന്നതാണു സത്യം!! [തുടരും]

12 comments:

മുക്കുവന്‍ said...

സമൂഹം അതിന്റെ ശൈശവാവസ്ഥയിലായിരുന്ന കാലത്ത് അപരിഷ്ക്ര്തരായിരുന്ന ആളുകളെക്കൊണ്ട് സാമൂഹ്യ നിയമങ്ങള്‍ അനുസരിപ്പിക്കാന്‍ സ്വര്‍ഗം നരകം ദൈവം തുടങ്ങിയ കോത്താമ്പിപ്രയോഗങ്ങള്‍ വേണ്ടിവന്നിരിക്കാം. എന്നാല്‍ ഒരു പരിഷ്ക്ര്ത സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് നന്മതിന്മകള്‍ വിവേചിച്ചറിയാന്‍ പഴയ മുത്തശ്ശിക്കഥകളൊന്നും ആവശ്യമില്ല.

ishtaaayi..

മറ്റൊരാള്‍ | GG said...

സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ദൈവത്തെ രക്ഷിക്കാന്‍ നിസ്സാരനും നിസ്സഹായനുമായ മനുഷ്യന്‍ വാളെടുക്കേണ്ടതില്ല എന്നു കരുതുന്ന മറ്റൊരു മനുഷ്യസ്നേഹി.

തുടര്‍ച്ചയ്ക്കായി കാത്തിരിക്കുന്നു.
ആശംസകള്‍!!

കിരണ്‍ തോമസ് തോമ്പില്‍ said...

ജബ്ബാര്‍ മാഷേ,
പരലോകത്തേ പേടിച്ചെങ്കിലും ആരെഅങ്കിലും നന്മ ചെയ്യുന്നുണ്ടോ എന്നറിയല്ല. കത്തോലിക്ക സഭയില്‍ ഇപ്പോള്‍ നറകത്തേ പറ്റി പറഞ്ഞ ആരും ഇപ്പോള്‍ ഭീക്ഷിണിപ്പെടുത്താറില്ല. എന്നാല്‍ പ്രൊട്ടസ്റ്റന്റ് സഭകളില്‍ അത് ഉണ്ട് താനും. പ്രോട്ടസ്റ്റന്റുകാര്‍ കൂടുതലുള്ള സ്ഥലമാണ് അമേരിക്ക. അമേരിക്കാര്‍ക്ക് പരലോക ഭീതിയുണ്ട് എന്ന് ഇതുവരെ തോന്നിയിട്ടില്ല. അവര്‍ പരലോകത്തേക്കള്‍ ഇഹലോകത്തിന് പ്രാധാന്യം നല്‍കുന്ന്നു.

ഇനി ഇസ്ലാമില്‍ ഇതിനെപ്പറ്റി എന്റെ ഒരു ചങ്ങാതി പറഞ്ഞത് നരകം അമ്മയുടെ മടിത്തട്ട് പോലെയാണ് എന്നാണ്. കാലക്രമത്തില്‍ പരലോകം പുല്‍കാനുള്ള ഒരു സാഹചര്യം ഉണ്ട് എന്നതാണ്. അതുകൊണ്ട് പുള്ളി അല്പകാലം നരക്ത്തില്‍ കിടന്നിട്ട് സ്വര്‍ഗ്ഗത്തില്‍ പൊയ്ക്കോളാം എന്നാണ് പറഞ്ഞത്. മാത്രവുമല്ല നരകത്തിന് പല ലെയറുകള്‍ ഉണ്ട് എന്നുന്‍ അദ്ദേഹം പറഞ്ഞു. കൊടും പാപം ചെയ്തവര്‍ക്ക് ഏറ്റവും ഭീകര നരകം ഏറ്റവും പാപം കുറഞ്ഞവര്‍ക്ക് ലൈറ്റ് നരകം എന്ന രീതിയിലുള്ള് ലെയറ് ഉണ്ട് എന്നും പറഞു. അദ്ദേഹം വലിയ പാപം ഒന്നും ചെയ്യാത്തതിനാല്‍ ഇടത്തരം നരകമെ ലഭിക്കുകയുള്ളൂ എന്നും പ്രതീക്ഷിക്കുന്നു

താരാപഥം said...

ജബ്ബാര്‍ മാഷെ, എനിക്ക്‌ ലേഖനം ഇഷ്ടമായി. സാധാരണക്കാര്‍ക്ക്‌ ഇതെല്ലാം വായിക്കുമ്പോള്‍ ദഹനക്കേടു തോന്നും. ഞാനും എഴുപതുകളില്‍ ഇടമറുകിന്റേയും പവനന്റേയും ചേരിയില്‍ ആയിരുന്നു. കഥ പറയുകയാണെങ്കില്‍ ഒരു പോസ്റ്റിനുണ്ട്‌. ഗോത്രസംസ്കാരവും മനുഷ്യന്‍ മതമുണ്ടാക്കിയതും ദൈവത്തിനെ സൃഷ്ടിച്ചതും പുരോഹിതന്മാര്‍ ജനങ്ങളെ പറ്റിക്കുന്നതുമായി ബന്ധപ്പെട്ട കാരൃങ്ങളെല്ലാം അന്നു മനസ്സിലാക്കിയിരുന്നു. യുക്തിവാതത്തില്‍ നിന്ന് നിരീശ്വരവാതത്തിലേക്കു പോകുമ്പോള്‍ ചില കാരൃങ്ങളില്‍ പൊരുത്തക്കേടുകള്‍ തോന്നി. അതിനുശ്ശേഷം വായനയുടെ രീതി മാറ്റി. ഒരു ആദര്‍ശത്തിലോ, മതത്തിലോ, സ്വന്തമായി മനനം ചെയ്തെടുത്ത ചില ജീവിതചര്യയിലോ, വ്യക്തിത്വത്തിലോ വിശ്വസിക്കുന്നതും അനുഷ്ഠിക്കുന്നതും ഒരു മനുഷ്യന്‍ എന്ന നിലയില്‍ ശീലിക്കേണ്ടതാണ്‌. വിശ്വാസങ്ങളും പ്രാര്‍ത്ഥനയും മനസ്സിനും, അനുഷ്ടാനങ്ങള്‍ ശരീരത്തിനും ഗുണം ചെയ്യുമെന്നാണ്‌ ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്‌. ദൈവം മനുഷ്യരൂപത്തിലുള്ളതാണെങ്കില്‍പോലും എനിക്ക്‌ ഇന്ന് ഒരു കുപ്പി കള്ളും രണ്ടു കിലോ മട്ടന്‍ ഫ്രൈയും കൊണ്ടുവരാന്‍ കല്‌പിക്കുകയില്ലെന്നാണ്‌ എന്റെ വിസ്വാസം. ചെറിയ രീതിയിലുള്ള മുഖസ്തുതി (പ്രാര്‍ത്ഥന) ഇഷ്ടമായേക്കാം.

കിരണ്‍ തോമസ് തോമ്പില്‍ said...

സത്യത്തില്‍ ഇവിടെയുള്ള മതസമൂഹങ്ങള്‍ അവരുടെ ഇടയിലെങ്കിലും ആ മത ഗ്രന്ഥങ്ങളില്‍ ഉള്ള നന്മയുടെ 10% ശതമാനമെങ്കിലും പ്രാവര്‍ത്തീകമാക്കിയെങ്കില്‍ ഇവിടെ യുക്തിവാദികളെ പേടിക്കാതെ ജീവിക്കാമായിരുന്നു.

ഇന്ന് ഒരു യുക്തിവാദി മതമോ ആചാരമോ ഇല്ലാത്ത താനും മതവും ആചാരവുമുള്ള നിങ്ങളും തമ്മില്‍ എന്താണ്‌ വ്യത്യാസം എന്ന് ചോദിച്ചാല്‍ കാര്യമായി ഒന്നും പറയാനില്ല എന്ന് വരും.

നമുക്ക്‌ ഇസ്ലാമില്‍ നിന്ന് തുടങ്ങാം
ഇസ്ലാമിലെ സക്കാത്തിനെപ്പറ്റി ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്‌ ഒരോരുത്തരും അവരുടെ വരുമാനത്തിന്റെ നിശ്ചിത വിഹിതം ഒരു സക്കാത്ത്‌ കമ്മിറ്റിയെ ഏല്‍പ്പിക്കണമെന്നും. അവര്‍ അത്‌ ആര്‍ഹമായവര്‍ക്ക്‌ വിതരണം ചെയ്യണം എന്നുമാണ്‌. എന്താണ്‌ ഇതിന്റെ ഗുണം
1) ഈ കമ്മിറ്റി വഴി സഹായം പറ്റുന്നവന്‍ അറിയുന്നില്ല താന്‍ ആരുടെ പണമാണ്‌ വാങ്ങുന്നത്‌. അതുകൊണ്ട്‌ തന്നെ കൊടുക്കുന്നവൌം വാങ്ങുന്നവനും തമ്മില്‍ ഒരു ബാധ്യതയുമില്ല. കൊടുക്കുന്നവന്റെ പണം വാങ്ങുന്നവന്റെ അവകാശമെന്നാണ്‌ ഖുറാന്‍ പറയുന്നത്‌

2) ആ പ്രദേശത്തുള്ള ഒരു പറ്റം പാവങ്ങള്‍ക്ക്‌ പണം ഉള്ളവന്റെ വിഹിതം ലഭിക്കുകയും ചെയ്യുന്നു.

സക്കാത്ത്‌ എന്ന കര്‍മ്മം അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടന്നാല്‍ ഇസ്ലാമില്‍ വന്‍ വിപ്ലവം തന്നെ നടക്കും എന്നാണ്‌ എന്റെ പക്ഷം

ഈയൊരു കാര്യമെങ്കിലും നല്ലരീതിയില്‍ നടന്നാല്‍ ഇസ്ലാമിക മാതൃകയായി ലോകത്തിന്‌ കാട്ടിക്കൊടുക്കാനും അവര്‍ക്ക്‌ കഴിയും.

ഇനി ക്രിസ്ത്യന്‍ സമൂഹത്തിലേക്ക്‌ വരിക. ബൈബിളില്‍ ഇങ്ങനെ പറയുന്നു

മത്തായി 5ആം അധ്യായം 38 മുതല്‍ 48 വരെ

കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിര്‍ക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക. ഒരുത്തന്‍ നിന്നെ ഒരു നാഴിക വഴി പോകുവാന്‍ നിര്‍ബന്ധിച്ചാല്‍ രണ്ടു അവനോടുകൂടെ പോക. നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാന്‍ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു. കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍ ; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ ; സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവന്‍ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ. നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ? സഹോദരന്മാരെ മാത്രം വന്ദനം ചെയ്താല്‍ നിങ്ങള്‍ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
ആകയാല്‍ നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവു സല്‍ഗുണപൂര്‍ണ്ണന്‍ ആയിരിക്കുന്നതുപോലെ നിങ്ങളും സല്‍ഗുണപൂര്‍ണ്ണരാകുവിന്‍ .”

ഈ ഒരു ആശയം മരുന്നിനെങ്കിലും പ്രയോഗിച്ചാല്‍ മതി ക്രിസ്ത്യാനികളുടെ വില കുത്തനെ ഉയരും. എന്നാല്‍ ഇന്ന് സഭ ന്യൂനപക്ഷ അവകാശം വിമോചന സമരം ജാഥാ എന്നിങ്ങനെപ്പറഞ്ഞ്‌ തെരുവിലാണ്‌. ഒരു കുടുമ്പം ഈ ആശയം ഉള്‍ക്കൊണ്ട്‌ ഓറീസയില്‍ കൊല്ലപ്പെട്ട മിഷിനറിയുടെ ഭാര്യയും കുടുംബവും.


യുക്തിവാദികളേ എതിര്‍ക്കാന്‍ മതവാദികള്‍ മറുയുക്തി ചോദിക്കല്‍ മാത്രമേ നടത്തൂ. അവരെ ദൈവനിഷേധികളാക്കി ചിത്രീകരിക്കുക എന്നതില്‍ കവിഞ്ഞ്‌ മറ്റൊന്നും അജണ്ടയാകുന്നുമില്ല.

കടവന്‍ said...

"സത്യത്തില്‍ ഇവിടെയുള്ള മതസമൂഹങ്ങള്‍ അവരുടെ ഇടയിലെങ്കിലും ആ മത ഗ്രന്ഥങ്ങളില്‍ ഉള്ള നന്മയുടെ 10% ശതമാനമെങ്കിലും പ്രാവര്‍ത്തീകമാക്കിയെങ്കില്‍ ഇവിടെ പേടിക്കാതെ ജീവിക്കാമായിരുന്നു." കിരണ്‍ തോമസ് രണ്ടാമത് പറഞ്ഞത് നേര്.

ഒരു ആദര്‍ശത്തിലോ, മതത്തിലോ, സ്വന്തമായി മനനം ചെയ്തെടുത്ത ചില ജീവിതചര്യയിലോ, വ്യക്തിത്വത്തിലോ വിശ്വസിക്കുന്നതും അനുഷ്ഠിക്കുന്നതും ഒരു മനുഷ്യന്‍ എന്ന നിലയില്‍ ശീലിക്കേണ്ടതാണ്‌. സ്കന്ദന്റെ; ഈ അഭിപ്രായവും ശരി തന്നെ.
മതത്തിനു വേണ്ടി ജീവിക്കുമ്പോഴാണ്‍ പ്രശ്നങ്ങള്‍ വരുന്നത്. ദൈവം ഉണ്ടെന്നുള്ളത് ഉണ്മ തന്നെ. പക്ഷെ അതിന്‍ ഇന്ന മതത്തിലൂടെയെ സ്വര്ഗത്തില്‍ പോവൂ എന്ന് പറയുന്നത് വിഡ്ഡിത്തം. നന്മ ചെയ്തവന്‍ നന്മ കൊയ്യാം.
പിന്നെ വേദപുസ്തകങ്ങളിലെല്ലാം പുരുഷാധിപത്യ സ്വര്‍ഗങ്ങളെപ്പറ്റിയാണ്‍ വിവരിക്കുന്നത്, അവിടെ നിങ്ങള്ക്ക് രമിക്കാന്‍ ഹൂര്‍ലീങ്ങള്‍ ഉണ്ട്, എന്ന് തുടങ്ങി സ്വര്‍ഗത്തിന്റെ വിവരണങ്ങള്‍ നോക്കുക.
എന്നാല്‍ സച്ചരിതയായ സ്ത്രീയൊട് പറയുന്നത് നിന്റെ ഭൂമിയിലെ ഭര്ത്താവിനെ നീ അവശ്യപ്പെട്ടാല്‍ അവിടെ നിന്റെ ഇണയാക്കിത്തരും എന്നാണ്.ഇല്ലെങ്കില്‍ അവള്ക്ക് മറ്റൊരു മാര്ഗമില്ല.... ചുരുക്കിപ്പറഞ്ഞാല്‍ സച്ചരിതയായ ഒരു പെണ്ണിനെ കെട്ടി, അവളെ സോപ്പിട്ട് നിര്ത്തുക എന്നിട്ട് ഭൂമിയിലെ എല്ലാ തെണ്ടിത്തരങ്ങളും കാണിച്ച് ജീവിക്കുക, സ്വര്ഗം നിങ്ങള്ക്ക് നഷ്ടപ്പെടില്ല. അവിടെയും, ഇവിടെയും ഖുഷി.എല്ലാ മതങ്ങളും, മത ഗ്രന്‍ഥങ്ങളും മനുഷ്യന്‍ നിര്‍മിച്ചതു തന്നെ. ഓരോ ഗ്രന്‍ഥവും വായിച്ചാലറിയാം, അറബി നാട്ടില്‍ സുലഭമായി ലഭിക്കുന്ന വസ്തു വകകളെക്കുറിച്ച് മാത്രമാണ്‍ മാനവരാശിക്കകമാനം, ലോകത്തിന്‍ എന്നും പറഞ്ഞ് എഴുതിയ ഗ്രന്‍ഥങ്ങളില്‍ കാണുന്നത്. മരങ്ങളായാലുമ്, സ്ഥലങ്ങളായാലും അത് തന്നെ സ്ഥിതി. പിന്നെ അക്കാലത്ത് മാത്രം വിഷയമായ പല സംഗതികളും ഗ്രന്‍ഥത്തില്‍ കാണാം. ഉദ: യെമെനില്, നിന്ന് സിറിയയിലേക്കുള്ള കച്ചവട വഴിയിലെ വിശ്രമസ്ഥാനങ്ങള്‍ മാറ്റിയതും ഇന്നത്തെ ലോകവും തമ്മിലെന്ത് ബന്ധം. അന്ന് തന്നെ അത് വെറും കച്ചവടക്കാരെ ബാധിക്കുന്ന കാര്യം.അതും ആ വഴി പോകുന്ന കച്ചവടക്കാരെ. ഇത്രയും സൂക്ഷ്മമായി അറബി നാട്ടിലെ കാര്യം ശ്രദ്ധിച്ച് വേദപുസ്തകത്തിലെഴുതിയ പടച്ചോന്, ഇന്ത്യയിലെയോ, അന്നത്തെ അമേരിക്കയിലെയ്യോ(അന്നെ മനുഷ്യന്, അമേരിക്ക കണ്ട് പിടിച്ചിട്ടില്ല പക്ഷെ രാജ്യം അവിടെയുണ്ടായിരുന്നു, പടച്ചവന്‍ അതറിയുകയും ചെയ്യാം(?)

Anonymous said...

നമുക്ക്‌ ഇസ്ലാമില്‍ നിന്ന് തുടങ്ങാം
ഇസ്ലാമിലെ സക്കാത്തിനെപ്പറ്റി ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്‌ ഒരോരുത്തരും അവരുടെ വരുമാനത്തിന്റെ നിശ്ചിത വിഹിതം ഒരു സക്കാത്ത്‌ കമ്മിറ്റിയെ ഏല്‍പ്പിക്കണമെന്നും. അവര്‍ അത്‌ ആര്‍ഹമായവര്‍ക്ക്‌ വിതരണം ചെയ്യണം എന്നുമാണ്‌. എന്താണ്‌ ഇതിന്റെ ഗുണം


you are wrong..there is no commette. in islam.. you have to give directly to the poor peoples..

commettee and all created by some groups only

സലാഹുദ്ദീന്‍ said...

അനൊണിമസ്
താ‍ങ്കള്‍ക്ക് ‍ഇസ്ലാമിലെ സകാത്തിനെ കുറിച്ച് സഹോദരന്‍ കിരണ്‍ തോമസിനുള്ള വിവരം പോ‍ലും ഇല്ലാതെ പോയല്ലോ...

സകാതത്ത് ( നല്‍കേണ്ടത്‌ ) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ ( മോചനത്തിന്‍റെ ) കാര്യത്തിലും, കടം കൊണ്ട്‌ വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്‌. അല്ലാഹുവിങ്കല്‍ നിന്ന്‌ നിശ്ചയിക്കപ്പെട്ടതത്രെ ഇത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌
(വി.ഖു അത്തൌബ : അറുപത്)

സത്യത്തില്‍ ഇസ്ലാമിക ഗവണ്മന്റാണു ഇതുനിര്‍വഹിക്കേണ്ടിയിരുന്നത്. “അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍“ എന്നാല്‍ സകാതിന്റ്റെ ഉദ്യോഗസ്തര്‍ എന്നാണര്‍തം.

Anonymous said...

ചങ്ങരംകുളം: ജനുവരി 31,ഫെബ്രുവരി,2,3 തിയ്യതികളില്‍ ചങ്ങരംകുളത്ത്‌ വെച്ച്‌ നടക്കുന്ന മുജാഹിദ്‌ സംസ്ഥാന സമ്മേളനം പ്രമുഖ ഇസ്ലാമിക പ്രബോധകനും അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനുമായ ശൈഖ്‌ യൂസുഫ്‌ എസ്റ്റസ്‌ ഉദ്ഘടനം ചെയ്യുംfrom america,
1)i heard salafi speech about,amrican cultcher,students,plubic...they talk very bad.
2)mr.yusuf is from american.he is small area preasident also there!
3)why he cant make islamic rule there?
4)what ever from america its good majority........salafi knows well

കൊട്ടുകാരന്‍ said...

ബലാല്‍സംഗം: 10വയസ്സുകാരി അപകടനിലയില്‍; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍
കുണ്ടംകുഴി(കാസര്‍കോട്) : മദ്രസയില്‍ ക്ളാസിനെത്തിയ പത്തു വയസുകാരിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെകുട്ടി പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടില്ല. ബേഡകം മൂന്നാംകടവ് ഖിലര്‍ ജുമാമസ്ജിദ് മദ്രസ അധ്യാപകന്‍ മലപ്പുറം കുളത്തൂര്‍ വല്ലക്കോട് തൊട്ടിയിലെ കുഞ്ഞാലന്റെ മകന്‍ വി ടി അയൂബിനെ (28) പൊലീസ് അറസ്റ് ചെയ്തു. മദ്രസയില്‍ അഞ്ചാം ക്ളാസില്‍ പഠിക്കുന്ന പെകുട്ടിയാണ് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്. ഞായറാഴ്ച വൈകിട്ട് ക്ളാസ് കഴിഞ്ഞ ശേഷം അഞ്ചരയോടെ പെകുട്ടിയെ അധ്യാപകന്‍ മദ്രസയോടു ചേര്‍ന്നുള്ള താമസ സ്ഥലത്തേക്ക് വിളിപ്പിക്കുകയായിരുന്നു. മുറിയടച്ച് കടന്നുപിടിച്ചതോടെ ഭയന്നുവിറച്ച പെകുട്ടി കുതറിയോടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഒരു മണിക്കൂറിനു ശേഷം പെകുട്ടി അവശ നിലയില്‍ വീട്ടിലെത്തി. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ സംഭവം ആരോടും പറഞ്ഞില്ല. രാത്രിയോടെ കുട്ടിക്ക് രക്തസ്രാവമുണ്ടായതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് കുറ്റിക്കോലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരതരമായതിനാല്‍ രാത്രി ഒന്നോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പെകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്. കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കി. മദ്രസയില്‍ വളരെ കുറച്ചു കുട്ടികളാണ് പഠിക്കുന്നത്. പെകുട്ടികളുടെ എണ്ണം നാമമാത്രം. മൂന്നു വര്‍ഷം മുമ്പാണ് അയൂബ് ഇവിടെ അധ്യാപകനായി എത്തിയത്. നോട്ടുപുസ്തകം പരിശോധിക്കാനെന്ന് പറഞ്ഞ് കുട്ടികളെ അധ്യാപകന്റെ താമസസ്ഥലത്ത് കൊണ്ടുപോകുന്നത് പതിവാണ്. പീഡനത്തിനിരയായ കുട്ടിയെ കുറച്ചുദിവസം മുമ്പും മുറിയിലേക്ക് വിളിപ്പിച്ച് ശല്യം ചെയ്തിരുന്നു. മറ്റ് ചില കുട്ടികളെയും പീഡിപ്പിച്ചതായി അയൂബ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആദൂര്‍ സിഐ ടി പി രഞ്ജിത്ത്, ബേഡകം എസ്ഐ ടി പി സുമേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.

മകള്‍ ജീവനെടുക്കിയത് പീഡനം മൂലമെന്ന് സിസ്റ്റന്‍ അനുപം മേരിയുടെ പിതാവ്

കൊല്ലം: സിസ്റ്റര്‍ അനുപം മേരി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം കോവെന്റിലുണ്ടായ പീഡനം മൂലമാണെന്ന് പിതാവ് കുണ്ടറ കാഞ്ഞിരക്കോട് സെന്റ് ജൂഡ് വില്ലയില്‍ പാപ്പച്ചന്‍ പറഞ്ഞു. ഇതുപോലെ വേറെ ഒരു കന്യാസ്ത്രിക്കും ഇനി പീഡനം അനുഭവിക്കേണ്ട വരരുതെന്നും അദ്ദേഹം പറഞ്ഞു. മരണവിവരം അറിഞ്ഞ് കോവെന്റില്‍ എത്തിയ തന്നെ ഒരു നോക്കു കാണാന്‍ മാത്രമേ അനുവദിച്ചുള്ളു. തന്നെ മറ്റൊരു മുറിയില്‍ ഇരുത്തിയശേഷം മൃതദേഹം മറ്റൊരു മുറിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും പാപ്പച്ചന്‍ പറഞ്ഞു. ഏറെ നാളായി തന്റെ മകള്‍ പലവിധ പീഡനങ്ങളും അനുഭവിക്കുകയായിരുന്നു. ഇക്കാര്യങ്ങളൊന്നും മകള്‍ വീട്ടിലെത്തുമ്പോള്‍ പറയാറില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നിന് സഹോദരന്‍ ഗള്‍ഫില്‍ പോകുന്നതുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ മകള്‍ കോവെന്റില്‍ നടക്കുന്ന പല പീഡന കാര്യങ്ങളെക്കുറിച്ചും അമ്മയോട് പറഞ്ഞിരുന്നു. ഇനി അങ്ങോട്ട് പോകുന്നില്ലെന്നും സഭാ വസ്ത്രംപോലും അഴിക്കാന്‍ പോലും മകള്‍ മുതിര്‍ന്നതായി സിസ്റ്ററുടെ പിതാവ് പറഞ്ഞു. സിസ്റ്റര്‍ അല്‍ഫിയയാണ് പീഡിപ്പിക്കുന്നതില്‍ മുന്നില്‍ നിന്നിരുന്നതെന്ന് അനുപം മേരി ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം പള്ളിയില്‍ അടക്കണമെങ്കില്‍ ബിഷപ്പിന്റെ അനുവാദം വേണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് സ്വന്തം സ്ഥലത്ത് സംസ്കാരം നടത്തിക്കൊള്ളാമെന്ന് പാപ്പച്ചന്‍ പറഞ്ഞു. വനിതാ കമീഷന്‍ അംഗങ്ങളായ മീനാക്ഷി തമ്പാന്‍, ഡി ദേവി എന്നിവര്‍ സന്ദര്‍ശിച്ചു.

ദേശാഭിമാനി. 12-8-08

abubacker said...

ജബ്ബാറേ...
നിന്റെ കാര്യം മഹാ കഷ്ടം തന്നെ..

Unknown said...

എല്ലാ രാജ്യങ്ങള്‍കും അവരുടെതായ നിയമ സംവിധാനങ്ങള്‍ ഉണ്ട്. ആ നിയമ സംവിധാനങ്ങളെ ഭയന്നാണ് പലരും കുറ്റ കൃത്യങ്ങള്‍ ചൈയ്യാത്തത്. അല്ലാതെ മത നിയമങ്ങളെയോ പാപ പുണ്യതെയോ ഭയന്നല്ല. ഇന്ത്യയില്‍ ഒരാളെ കൊന്നാല്‍ വധശിക്ഷയോ ജീവപര്യന്ദം തടവോ ആണ് ശിക്ഷ. അങ്ങിനെ ഒരു നിയമത്തിനു പകരം "പരലോകത്തില്‍ നരകശിക്ഷ കിട്ടും" എന്ന വിശ്വാസം മാത്രമേ ഉള്ളു എങ്കില്‍ ഇന്ത്യ ഒരു ശവപരമ്പ് ആയി മാറിയേനെ. ഒരാള്‍ ഒരു കുറ്റം ചെയ്താല്‍ ആദ്യം പോകുന്നത് പാപ മോചനതിനല്ല. ഒരു വക്കീലിനെ തേടിയാണ്. കാഫിറിനെ അല്ലങ്കില്‍ അന്യമതസ്തനെ കൊല്ലാന്‍ പറയുന്ന മത ഗ്രന്ഥങ്ങള്‍ വായിക്കുന്ന ഒരു വിശ്വാസിയെ അതില്‍ നിന്നും തടയുന്നത് അതതു രാജ്യത്തെ നിയമങ്ങലോടുള്ള ഭയം തന്നെ ആണ്.